Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / കൃഷി / കീട നിയന്ത്രണം / ശൽക്കകീടത്തെ നിയന്ത്രിക്കാം
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

ശൽക്കകീടത്തെ നിയന്ത്രിക്കാം

എങ്ങനെ നിയന്ത്രിക്കാം

ആമുഖം

നമ്മുടെ നാട്ടിലെ പപ്പായ തൈകളെ ആകമാനം ഇപ്പോളൊരു കീടം ബാധിച്ചിരിക്കുന്നു. പപ്പായയുടെ തൂമ്പിൽ വെള്ള പൂപ്പൽപോലെ പറ്റിക്കിടക്കുകയും അതിന്റെ കുരുന്നിലകളെയും കായകളെയും ശോഷിപ്പിക്കുകയും ചെയ്യുന്ന ഇത് പപ്പായയെ അപ്പാടെ മുരടിപ്പിച്ച് നശിപ്പിക്കുകയും ചെയ്യുന്നു. അതെ പല വീട്ടമ്മമാരുടെയും ഒരു പ്രശ്‌നമായി ശല്കകീടം മാറിയിരിക്കുന്നു.
സാധാരണ തക്കാളി, വഴുതിന, മുളക്, കാപ്‌സിക്കം, കറിവേപ്പ്, മത്തൻ, ഇളവൻ തുടങ്ങിയ പച്ചക്കറിയിനങ്ങളെയും റോസ് പോലുള്ള പൂക്കളെയും ഒരുപോലെ ആക്രമിക്കുന്ന കണ്ടാൽ പെട്ടെന്ന്് മനസ്സിലാക്കാൻ പറ്റാത്ത അപകടകാരിയായ കീടമാണ് ശൽക്കകീടം വെള്ളനിറത്തൽ പൂപ്പൽപോലെ എല്ലാത്തരം ചെടികളുടെയും ഇലകളിലും തണ്ടുകളിലും പറ്റിക്കിടന്ന് നീരൂറ്റിക്കുടിക്കുകയാണ് ഇതിന്റെ രീതി. ഇതിനെ ഇളക്കിയെടുത്ത് കൈകൊണ്ട് ഞെരടിയാൽ വിരലുകളിൽ ചോരപുരളും.
ഇവ തണ്ടിലോ ഇലയിലോ പറ്റിപ്പിടിച്ചിരുന്ന് മുഴുവൻ നിരു ഊറ്റിക്കുടിച്ച്് ചെടിയെ ഉണക്കിക്കളയുന്നു.

എങ്ങനെ നിയന്ത്രിക്കാം

രാസപരമായി ഇതിനെ തുരത്താൻ നിരവധി മരുന്നുകളുപയോഗിക്കാം
എന്നാൽ ജൈവകൃഷിയിൽ ശല്ക്കകിടങ്ങളെ തുരത്താൻ നമുക്ക് പ്രശസ്്തമായ സ്യൂഡോമോണസ് എന്ന ജീവാണുവിനെയും മിത്ര കുമിളുകളായ വെർട്ടിസിലിയത്തെയും ബ്യുവേറിയയയെും  ഉപയോഗിക്കാം.

ചർമംഭേദിക്കും വെർട്ടിസിലിയവും ബ്യുവേറിയയും

ജൈവകൃഷിയിൽ ഉപയോഗിച്ചുവരുന്നതിൽ പ്രധാനപ്പെട്ട മിത്രകുമിളുകളിലൊന്നാണ് വെർട്ടിസിലിയം മറ്റ് കിടനാശികൾക്കുപോലും വഴങ്ങാത്ത ശല്കനീടങ്ങളെപ്പോലും പഞ്ഞിപോലെയാക്കിമാറ്റാൻ ഈ മിത്ര കുമിളിനു കഴിയും. പ്രഭാവലയത്തിന്റെ ആകൃതിയിൽ കാണപ്പെടുന്നതിനാൽ ഹാലോ എന്നും ഇതിന് അപര നാമമുണ്ട്. വെർട്ടിസിലിയം വഴുക്കലുള്ള ഒരു ദ്രവം പുറപ്പെടുവിക്കുന്നതിനാൽ
അവ ശത്രു കീടങ്ങളുടെ മുകളിൽ പറ്റിപ്പിടിച്ച് അവ കീടത്തിന്റെ ഉളള്ിലേക്ക് നാരുകൾപോലുള്ള തന്റെ ലോമികകൾ് പടർത്തി കീടത്തെ വരിഞ്ഞുമുറുക്കി തന്റെ ഉള്ളിലെ വിഷവസ്തുക്കൾകൊണ്ട് കൊലപ്പെടുത്തുന്നു. കീടം ചത്തുകഴിഞ്ഞാൽ ചെറിയ പഞ്ഞിയുരുളകൾപോലെ കാണാം. പിന്നെയും ചുറ്റും സ്‌പോറുകൾ പടർത്തി അടുത്തകീടത്തെയും കൊല്ലുന്നു. ഉയർന്ന ജീവികൾക്ക് അവയുടെ സ്രവങ്ങൾ ഹാനികരമല്ലാത്തതിനാൽ അപകടമില്ല.
ഇതേ പ്രവർത്തനരീതിതന്നെയാണ് മറ്റൊരു മിത്ര കുമിളായ ബ്യുവേറിയയും ചെയ്യുന്നത്. ശല്കകിടങ്ങൾ മാത്രമല്ല നമ്മുടെ പച്ചക്കറികളെ ബാധിക്കുന്ന മിക്ക കീടങ്ങളെയും ഒതുക്കാനുള്ള ശേഷി ഈ മിത്രകുമിളുകൾക്കുണ്ട്.

സ്യൂഡോമോണസ്

സസ്യങ്ങളുടെ വളർച്ചയെ ബാധിക്കുന്ന കീടങ്ങളെ മാത്രമല്ല അവയെ സമൂലം ബാധിക്കുന്ന രോഗാണുക്കളെയും കൊന്നൊടുക്കാൻ സ്യൂഡോമോണസിനുകഴിയുന്നു. കൂടാതെ ഇതൊരു വളർച്ചാത്വരകമായും പ്രവർത്തിക്കുന്നു. രോഗകാരണങ്ങളായ കുമിളുകളെയും ബാക്ടീരിയകളെയും നേരിടാൻ അഞ്ചിനം ആന്റി ബയോട്ടിക്കുകൾ ഉത്പാദിപ്പിക്കാൻ സ്യൂഡോമോണസിനു കഴിവുണ്ട്. ഇവ രോഗാണുക്കളുടെയും കീടങ്ങളുടെയും കോശഭിത്തികളെ ക്ഷയിപ്പിച്ച് അവയെ നശിപ്പിക്കുന്നു. മാത്രമല്ല രോഗാണുക്കൾക്ക് ഇരുമ്പിന്റെ ലഭ്യത പൂർണമായും തടയുന്ന തരം രാസവസ്തുക്കളും സ്യൂഡോമോണസ് നിർമിക്കുന്നു. അങ്ങനെ അവ ശല്ക കീടങ്ങളെ നിർമാർജനം ചെയ്യും.

മറ്റ് ജൈവ വഴികൾ

ശല്കകിടങ്ങളെ ഇല്ലാതാക്കാൻ മറ്റ്‌വഴികളുണ്ട്. അതിലൊന്നാണ് വേപ്പെണ്ണ എമെൽഷൻ, 50 മിലിവേപ്പെണ്ണ ഒരു ലിറ്റർ വെള്ളത്തിൽ കലക്കിയെടുത്ത് തളിക്കാം അല്ലെങ്കിൽ ഒരു ലിറ്റർ വെള്ളത്തിൽ 50 ഗ്രാം വെളുത്തുള്ളി ചതച്ചതും കുറച്ച്  ബാർസോപ്പും ചേർത്ത ലായനിയും ഫലം ചെയ്യും. ഒരു ലിറ്റർ വെള്ളത്തിൽ 10 ഗ്രാം  ബാർസോപ്പും  25 ഗ്രാം വെളുത്തുള്ളി ചതച്ചതും 25 മില്ലിവേപ്പെണ്ണയും ചേർത്ത മിശ്രിതം തളിച്ചാലും ശല്കകീടങ്ങളെ അകറ്റാം
കുറച്ചുചെടികളിലേ ഉള്ളൂവെങ്കിൽ ബ്രഷ് ഉപയോഗിച്ച് തുടച്ചുമാറ്റാം എന്നിട്ടാണ് മരുന്നുകൾ തളിക്കേണ്ടത്.
സ്യൂഡോമോണസ്,  വെർട്ടിസിലിയം, ബ്യുവേറിയ എന്നിവ കാർഷിക വകുപ്പിന്റെ അംഗീകൃത ഔട്ട്‌ലെറ്റുകളിൽ നിന്ന് വാങ്ങാൻ ശ്രദ്ധിക്കുക. എന്നാലേ ഗുണമേന്മയുണ്ടാവൂ.
പ്രമോദ്കുമാർ വി.സി.
pramodpurath@gmail.com
9995873877
3.40740740741
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top