অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

വെണ്ടയിലെ മൊസൈക്കും മണ്ഡരിയും

വെണ്ടയിലെ മൊസൈക്കും മണ്ഡരിയും

കേരളത്തിലെ കാലാവസ്ഥയ്ക്ക്ിണങ്ങുതും വലിയ പരിചരണങ്ങൾ ആവശ്യമില്ലാത്തതും ഒട്ടുമിക്കരോഗകീടങ്ങളെയും പ്രതിരോധിക്കുന്നതുമാണ്് വെണ്ടയെന്ന പച്ചക്കറിയിനം. മഴക്കാലത്തും കൃഷിചെയ്യാവുന്ന വെള്ള ആനക്കൊമ്പൻ, പാലക്കാട്ടെ പ്രത്യേകയിനമായ ചുവ ന്ന ആനക്കൊമ്പൻ തുടങ്ങി നിരവധിയിനം വെണ്ടകൾ കേരളീയന് പരിചിതമാണ്. അത് വളരെ മിതമായ വിലയ്ക്ക് നമുക്ക് ലഭിക്കാറുമുണ്ട്. എന്നാൽ, വെണ്ടയെ ബാധിക്കുന്ന പ്രധാനരോഗങ്ങളായ മൊസൈക്ക് രോഗവും മണ്ഡരിബാധയുമാണ് കൃഷിനശിക്കാനും വെണ്ടയ്ക്ക് അഭൂതപൂർവമായ വിലക്കയറ്റം വരാനും കാരണമായത്.

മൊസൈക്ക്‌രോഗം

സാധാരണയായി സോളൻസിയേ കുടുംബക്കാരായ സസ്യങ്ങളെ വ്യാപകമായി ബാധിക്കുന്ന ഒരു ആർ.എൻ.എ. വൈറസ് രോഗമാണ് മൊസൈക്ക്. ഇലകളിൽ മഞ്ഞനിറത്തിൽ മൊസൈക്കിട്ടതുപോലെ വർണങ്ങൾവന്ന് ഹരിതകം നശിച്ച്കരിഞ്ഞുപോകുന്നതിനാൽ ഇതിനെ മൊസൈക്ക്‌രോഗമെന്ന് വിളിക്കപ്പെട്ടു. ചെടിയുടെ ആർ.എൻ.എ. യിൽ കയറി്ക്കൂടി ഹരിതകണങ്ങളിൽ വിള്ളലുണ്ടാക്കുകയാണ് വൈറസിന്റെ ജോലി. 1886-ൽ അഡോൾഫ് മെയർ എന്ന ശാസ്ത്രജ്ഞനാണ് ഈ രോഗത്തെപ്പറ്റി ആദ്യമായി പരാമർശിച്ചത.് അദ്ദേഹം പുകയിലച്ചെടികളിലാണ് ഇത് നിരീക്ഷിച്ചത്. അതിനുശേഷം നിരവധി പരീക്ഷ്ണങ്ങളുടെയും നിരീക്ഷണങ്ങളുടെയും ഫലമായാണ് ചെടികളിൽ വ്യാപകമായിക്കണ്ടുവരുന്ന ബാക്ടീരിയബാധയല്ലാത്ത ഈ രോഗത്തെ വൈറസ് രോഗമായി നിർണയിച്ചത്. ഈ രോഗം ബാധിക്കാതെ മുൻകരുതലുകലെടുക്കുകയെന്നതാണ് പ്രധാന രോഗപ്രതിരോധമാർഗം.

വളരെപ്പെട്ടെന്ന്് പകരുന്ന ഈ രോഗം വന്നാൽ

ഇലകൾ മഞ്ഞനിറത്തിലായിച്ചുരുങ്ങുകയും കായ്പിടിത്തം തീരെക്കുറയുകയുമാണുണ്ടാവുക.

രോഗംബാധിച്ചചെടികളെ നശിപ്പിക്കുക, രോഗബാധയില്ലാത്ത തോട്ടങ്ങളിൽ നിുമാത്രം വിത്ത് ശേഖരിക്കുക, ആരോഗ്യമുള്ളചെടികൾ മാത്രം തടത്തിൽ നിർത്തുകയെന്നിവയാണിതിന് ചെയ്യാവുന്നത്. വേപ്പധിഷ്ഠിതകീടനാശിനികളുടെ ഉപയോഗം ആവണക്കെണ്ണ വെളുത്തുള്ളി മിശ്രിതം എന്നിവ രോഗം വരാതിരിക്കാനുള്ള മുൻകരുതലുകളായി തളിക്കാവുന്നതാണ്.

മ ണ്ഡരി

വെണ്ടയുടെ ഉത്പാദനത്തെ വല്ലാതെബാധിക്കുന്നതാണ് മണ്ഡരിരോഗം കാഴ്ചയിൽ നന്നേ ചെറുതാണ് മണ്ഡരി പടർത്തുന്ന പ്രാണികൾ ചുവപ്പോ ചുവപ്പുകലർന്ന പച്ചയോ ആണിതിന്റെ നിറം ടെട്രാനൈക്കിഡ് അർട്ടിക്കെ എന്നാണിതിന്റെ പേര്. ഇലയുടെ അടിയിൽ പറ്റിക്കിടന്ന് നീരൂറ്റിക്കുടിക്കുന്നതിനാൽ ഹരിതകമില്ലാതെയായി ഇലകൾ കരിഞ്ഞുണങ്ങുന്നു. ആഹാരം നിർമിക്കാനാവാതെ ചെടികളുടെ സ്വാഭാവികമായുള്ള വളർച്ച മു്‌രടിക്കുന്നു. ക്രമേണ ചെടിതന്നെ പൂർണമായും നശിക്കുന്നു. ചിലന്തിവർഗത്തിൽപ്പെട്ട ഇവ ചെറിയനാരുകളിൽക്കൂടി ഒരുചെടിയിൽനിന്ന് മറ്റൊിലേക്ക് വ്യാപിക്കുന്നു

മുട്ട, ലാർവ, നിംഫൽ ഘട്ടം, മണ്ഡരി എന്നിങ്ങനെയാണ് ഇവയുടെ വളർച്ചാഘട്ടങ്ങൾ. ഇലയുടെ അടിയിൽ നിക്ഷേപിക്കപ്പെടുന്ന മുട്ടകൾ രണ്ടുമൂന്നുദിവസങ്ങൾകൊണ്ട് വിരിയുന്ന ഇവയുടെ ലാർവയ്ക്ക് ആറുകാലുകളുണ്ടാകും ഇളം പച്ച നിറമായിരിക്കും. പിന്നീട് ഇവ പ്രോട്ടോനിംഫുകളായിമാറുന്നു അപ്പോഴേക്കും ഇവയ്ക്ക്് രണ്ടുകാലുകൾകൂടി മുളച്ചിരിക്കും. പിന്നീട് രണ്ടുദിവസം കൊണ്ട് ഇവ പൂർണവളർച്ചയെത്തുന്നു. പെൺമണ്ഡരികൾക്ക് ഇളംചുവപ്പുനിറമായിരിക്കും. ആൺമണ്ഡരികളുടെ ശരാശരി ആയുസ്സ് 13 ദിവസമായിരിക്കും. ഇണചേർന്നവ ശരാശരി 100-ഓളം മുട്ടകളിടുന്നു. അവയിൽ 90 ശതമാനത്തോളം വിരിയുന്നു. 20 ദിവസം വരെയാണ് ഇവയുടെ ജീവിതകാലയളവ്.

എങ്ങനെ പ്രതിരോധിക്കാം

മണ്ഡരിയെ പ്രതിരോധിക്കാൻ സുക്ഷ്മ ജീവാണുക്കളായ ബ്യൂവേറിയ പത്ത്ഗ്രാം ഒരുലിറ്റർവെള്ളത്തിൽ കലക്കി ഇലയുടെ അടിയിൽ തളിച്ചുകൊടുക്കാം. ഹിർസ്യൂട്ടല്ല പത്ത്മില്ലി ഒരു ലിറ്റർവെള്ളത്തിൽ ലയിപ്പിച്ച് തളിക്കാം. ആദ്യഘട്ടങ്ങളിൽ വേപ്പെണ്ണ എമെൽഷൻ ഫലപ്രദമാണ്. 20 മില്ലി ഒരു ലിറ്റർവെള്ളത്തിൽ കലക്കി തളിക്കാം. അല്ലെങ്കിൽ വേപ്പിൻകുരു സത്ത് അഞ്ച് ശതമാനം വീര്യത്തിൽ തളിക്കുന്നതും ഗുണംചെയ്യും. ഇവയെ പ്രതിരോധിക്കാൻ നമുക്ക് മഞ്ഞക്കെണി, തുളസിക്കെണിയെന്നിവയും  വെളുത്തുള്ളി ബാർസോപ്പ് മിശ്രിതം എന്നിങ്ങനെയും തളിച്ചുകൊടുക്കാം. മിത്രപ്രാണികളെയുപയോഗിച്ചും പെരുവലം സത്ത്, വേപ്പെണ്ണ-വെളുത്തുള്ളി മിശ്രിതം എന്നിവയുപയോഗിച്ചും മണ്ഡരിയെ നിയന്ത്രിക്കാം.

രാസകൃഷിയിൽ ഫെനസാക്വിൻ, സൈ്പറോമെസിഫിൻ ഡൈഫെൻതൈയൂറോ എന്നിവ യഥാക്രമം 2.5, 8, 1.8 എന്നിങ്ങനെ ഒരുലിറ്റർവെള്ളത്തിൽ കലക്കി തളിച്ചുകൊടുക്കാം. ഇങ്ങനെയെല്ലാം വെണ്ടചെടികളെ മാരകരോഗങ്ങളിൽ നിന്ന് രക്ഷിക്കാം.

പ്രമോദ്കുമാർ വി.സി.© 2006–2019 C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate