অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

മുഞ്ഞയ്ക്കെതിരെ മുൻകരുതൽ

മുഞ്ഞയ്ക്കെതിരെ മുൻകരുതൽ

വർഷം മുഴുവനും തുടർച്ചയായ നെൽക്ക്യഷി, വെള്ളത്താൽചുറ്റപ്പെട്ട പ്രദേശം, വർഷം മുഴുവനും ഉയർന്ന് ആപേക്ഷിക ആർദ്രത, എന്നിവ കാരണം കുട്ടനാട്ടിലെ നെൽപ്പാടങ്ങളിൽ മുഞ്ഞയുടെ സാന്നിദ്ധ്യം എല്ലാ വിളക്കാലങ്ങളിലും കാണാറുണ്ട്.

ജൂൺ- ജൂലൈ മുതൽ സെപ്റ്റംബർ- ഒക്ടോബർ വരെ നീളുന്ന 'രണ്ടാം' വിളക്കാലവും ഒക്ടോബർ നവംബർ മുതൽ മാർച്ച്- ഏപ്രിൽ വരെ നീളുന്ന'പുഞ്ച വിളക്കാലവുമാണ് കുട്ടനാട്ടിലെ മുഖ്യക്യഷിക്കാലങ്ങൾ. ഇവയിൽ രണ്ടാംകൃഷിയിൽ ആഗസ്റ്റ് സെപ്റ്റംബർ മാസങ്ങളിലും മാസങ്ങളിലുമാണ് മുഞ്ഞയുടെ ആക്രമണം. ബാക്കി കൃഷിയിൽ ജനുവരി- ഫെബ്രുവരി കൂടുതലായി കാണുന്നത്. എല്ലാ വർഷവും ഈ രണ്ടു സമയം മുതല്‍ ധാരാളം ക്യഷിയിടങ്ങളിൽ കാണാം. എന്നാൽ മൂഞയെ നശിപ്പിക്കുന്ന കീടങ്ങളും, കിടാണുക്കളും ഈ കാലയളവിൽ കൃഷിയിടങ്ങളിൽ വർദ്ധിക്കുകയും അങ്ങനെ മുഞ്ഞയുടെ സ്വാഭാവിക നിയന്ത്രണം പ്രകടമാവുകയും ചെയ്യാറുണ്ട്.സെപ്റ്റംബർ ഒക് ടോബർ, ജനുവരിഫെബ്രുവരി കാലയളവുകളാണ് കുട്ടനാട്ടിൽ തീവത പ്രകടമാവുന്ന സന്ദർഭങ്ങൾ.
മുഞ്ഞ ബാധ ഉണ്ടാകാതിരിക്കാനുള്ള ഏറ്റവും പ്രധാന വസ്തുത ചെടിയുടെ വളർച്ചയുടെ
ആദ്യ 60 ദിവസങ്ങളിൽ രാസകീടനാശിനികളൊന്നും തന്നെ പ്രയോഗിക്കാതിരിക്കുക എന്നതാണ്.നിലവിൽ ഉപയോഗിക്കുന്ന ഒരു കീടനാശിനിയുംമുഞ്ഞയുടെ പിന്നീടുള്ള വംശവർദ്ധനവിനെ (resur
gence) നിയന്ത്രിക്കുവാൻ പര്യാപ്തമല്ല എന്നതാണ് വാസ്തവം. (കുട്ടനാട് മുഞ്ഞയുടെസ്ഥിരസാന്നിദ്ധ്യമുള്ള പ്രദേശമാണ്. (Endemic
Area) തളിക്കപ്പെട്ട കീടനാശിനി പലപ്പോഴുംമുഞ്ഞയെ നശിപ്പിക്കാൻ പര്യാപ്തമാവില്ല. എന്നാൽ
ഒരു അപകട സൂചന ഗ്രഹിക്കുന്ന കീടം തന്റെ നിംഫൽ ദശയുടെ ദൈർഘ്യം കുറച്ച് (മുഞ്ഞയ്ക്ക്അഞ്ച് നിംഫൽ ദശകളാണുള്ളത്) വളരെ പെട്ടെന്ന്.മുതിർന്ന കീടമാവുകയും, മുതിർന്ന കീടം കൂടുതൽ
കാലം ജീവിച്ചിരിക്കുകയും ചെയ്യും. തന്റെ ജീവിത കാലയളവിൽ ഒരു മുതിർന്ന മുഞ്ഞ 200-300
മുട്ടകളിടും. മുതിർന്ന കീട ത്തിന്റെ ജീവിതദൈർഘ്യം  കൂടുന്നതിനാനുപാതികമായി മുട്ടകളുടെ എണ്ണവും
വർദ്ധിക്കുന്നു. ഇതിൽ നിന്നും വിളയുടെ മുഞ്ഞ ബാധ നിയന്ത്രണാതീതമാകുവാൻ ഇടയാക്ക
മെന്ന് മനസ്സിലാക്കാമല്ലോ.വളരെയേറെ പ്രത്യേകതകളുള്ള കീടമാണ് മുഞ്ഞ. മുതിർന്ന മുഞ്ഞകൾ രണ്ടു തരമുണ്ട്.ചിറകുള്ളവയും (Macropterous) ചിറകില്ലാത്തവയും(Brachypterous) വളരെ ദൂരം പറക്കാൻ ശേഷിയുള്ള കീടമാണ് ഇത്. സാധാരണ മുഞ്ഞ ഒരു പാടശേഖരത്ത് താവളമടിക്കുമ്പോൾ ചിറകുള്ള
ഇനങ്ങളായിരിക്കും കൂടുതൽ. ഒരു ചിറകുള്ളി പെൺമുഞ്ഞ 100 മുട്ടകൾ വരെയിടും. ഈ മുട്ടകൾ
വിരിഞ്ഞിറങ്ങുന്ന രണ്ടാം തലമുറയാകട്ടെ 90% വുംചിറകില്ലാത്ത മുഞ്ഞകളായിരിക്കും. ചിറകില്ലാത്തവ
മിക്കതും പെൺമുഞ്ഞകളുമായിരിക്കും. ഇവയുടെ ഉത്പാദനശേഷി കൂടുതലാണ്. 200-300 മുട്ടകൾ
വരെ ഒരു ചിറകില്ലാ പെൺമുഞ്ഞ രണ്ടാഴ്ച കൊണ്ട്ഇടും.
ഇലപ്പോളകൾ തുളച്ച് അതിനുള്ളിലാണ് പെൺമുഞ്ഞ മുട്ടകളിടുന്നത്. ഒരു മുട്ടക്കൂട്ടത്തിൽ 8-16 മുട്ടകളുണ്ടായിരിക്കും, നാം പ്രയോഗിക്കുന്ന രാസകീടനാശിനികൾ മിക്കതും, ഈ മുട്ടക്കുട്ടങ്ങളെനശിപ്പിക്കാൻ പര്യാപ്തമല്ല. മിത്രകീടങ്ങളാണ് മുട്ടകളെ നശിപ്പിച്ച് മുഞ്ഞയുടെ നിയന്ത്രണം ഏറ്റവും കാര്യക്ഷമമായി നടത്തുന്നത്. മുഞ്ഞയുടെ മുഖ്യശത്രുകീടമാണ് 'സിർട്ടോറൈനസ്' എന്ന മിറിഡ്ചാഴി, ഒരു മിറിഡ് ചാഴി ഒരു ദിവസം കൊണ്ട് 7-10മുട്ടക്കൂട്ടങ്ങൾ അല്ലെങ്കിൽ 1-5 നിംഫുകളെ തിന്നു നശിപ്പിക്കും. ഈ മിറിഡ് ചാഴി ഇലപ്പോളകൾക്ക്  പുറത്താണ് മുട്ടകളിടുന്നത്. അതിനാൽ തന്നെ) കാലാവസ്ഥാ വ്യതിയാനങ്ങൾക്കനുസരിച്ച് ഇതിൽ മുട്ടകൾ പലപ്പോഴും വിരിയാതെ വരുന്നു.മിത്രകീടങ്ങളുടെ പൂർണമായ സാന്നിദ്ധ്യത്തിൽ മാത്രമേ മന്ത് ബാധ രൂക്ഷമാവുകയുള്ളൂ. ഇതിലേക്ക് വഴി തെളിക്കുന്ന ഘടകങ്ങൾ രണ്ടാണ്. കാലാവസ്ഥാ വ്യതിയാനങ്ങളും.ശാസ്ത്രീയമായ കീടനാശിനി പ്രയോഗവും.പത്യേകിച്ചും വിതച്ച് ആദ്യ 10 ദിവസങ്ങൾക്ക
ള്ളിലുള്ള കീടനാശിനി പ്രയോഗം. ഇവിടെ ഒരുകാര്യം കൂടി എടുത്തു പറയേണ്ടതുണ്ട് 'ഉമ' പോലെ സാമാന്യ പ്രതിരോധശേഷിയുള്ള ഒരുഇനത്തിൽ  ശാസ് തീയമായ കീടനാശിനി (പയോഗം നടത്തുമ്പോൾ, ആവിത്തിനത്തിന് അതിന്റെ പ്രതിരോധശേഷി കമേണ നഷ്ടമാവാൻ തുടങ്ങുന്നു. ഏകദേശം രണ്ട് ദശാബ്ദത്തോളമായി കുട്ടനാട്ടിലാകെ യും 'ഉമ' ഇനം മാത്രമാണ്.മുഖ്യമായി കൃഷി ചെയ്യുന്നത്. ഇതും ഇനത്തിന്റെ സ്വാഭാവിക പ്രതിരോധത്തെ പ്രതികൂലമായി ബാധിച്ചിരിക്കാം.സാധാരണ കർഷകർ രണ്ടാം വിളക്കാലത്ത്മഴമൂലം വിത ശരിയാവില്ല എന്ന വിശ്വാസത്തിൽ കൂടിയ വിത്തളവ് ഉപയോഗിക്കാറുണ്ട്,
വളരെ വേഗം ജനിതക ഘടന (Biotype)മാറുന്ന മുഞ്ഞയുടെ ജനിതക സ്വഭാവത്തിൽ തുടർപഠനങ്ങൾക്ക് വിധേയമാക്കേണ്ടതാണ്.പച്ചനിറം മാറിയ ചെടികളിലൂടെയുള്ള കീടനാശിനിയുടെ ആഗിരണംഅത് ഫലപ്രദമല്ല. കൂടാതെ ഈ ഘട്ടത്തിൽ നെല്ലിന്റെ ചുവട്ടിൽ വീഴത്തക്കവിധം കീടനാശിനി തളിക്കുന്നതിലുള്ള ബുദ്ധിമുട്ടുകളും ഏറെയാണ്.നെൽച്ചെടിക്ക് (അതിന്റെ വളർച്ചയുടെ ആദ്യ45 ദിവസങ്ങളിൽ ഉണ്ടാകാവുന്ന കിട ബാധകൾ വിളവിനെ ബാധിക്കാത്ത രീതിയിൽ സ്വയം ക്രമീകരണം നടത്തുന്നതിനും കഴിവുണ്ട് (Plant
compensation ability എന്നാൽ പലപ്പോഴുംഅനാവശ്യവും അശാസ്ത്രീയവുമായ കീടനാശിനി
ഉപയോഗങ്ങൾ അത് നശിപ്പിക്കുന്നു.സമഗ്രവും ശാസ്ത്രീയവുമായ 'നല്ല കാർഷിക മുറകൾ' (Good A gricultural practicesനടപ്പിലാക്കണം. നിലമൊരുക്കൽ മുതൽ വിളവെടുപ്പ് വരെ ഇതിന്റെ പരിധിയിൽ വരണം.കീടനിയന്ത്രണം സാധ്യമാക്കുന്നതിൽ പ്രാണികളുടെയും മിതാണുക്കളുടെയും പങ്ക്
വളരെ വലുതാണ്. പക്ഷെ പലപ്പോഴും കാലാവസ്ഥാ ഘടകങ്ങളിലുണ്ടാകുന്ന വ്യതിയാനങ്ങൾ മിത്രപാണികളുടെ നാശത്തിനും അതുവഴി ഏകപക്ഷീയമായ കീടബാധകൾക്കും കാരണമാകുന്നു.
ഇപ്പോൾ മുത്തെ യ് ക്കെതിരെ ശുപാർശ ചെയ്യുന്ന ബാഫെസിൻ (Blue Protein 25 SC)
ഒരു പരിസ്ഥിതി സൗഹ്യദ കീടനാശിനി ആണ്.ഒരേ കീടനാശിനി തുടർച്ചയായി ഉപയോഗിക്കുമ്പോൾ കീടം
അതിൽ വളരെ വേഗം പ്രതിരോധശേഷിയാർജിക്കും.
കടപ്പാട്:കേരള കര്‍ഷകന്‍


© 2006–2019 C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate