অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ഫിഷ് അമിനോ ആസിഡ് ഉണ്ടാക്കുന്നതെങ്ങനെ

ഫിഷ് അമിനോ ആസിഡ് ഉണ്ടാക്കുന്നതെങ്ങനെ

ഫിഷ് അമിനോ ആസിഡ് സ്വയമുണ്ടാക്കാം

പച്ചമത്തി അഥവാ ചാള (അൽപ്പം പഴകിയതായാലും മതി ) 100 ഗ്രാം മൂന്നു നാലു കഷണങ്ങളാക്കുക.ഇതിലേക്കു 100 ഗ്രാം പൊടിച്ച ശർക്കര ചേർത്തിളക്കി ഒരു പാത്രത്തിൽ വായു കടക്കാതെ 15 ദിവസം അടച്ചു വയ്ക്കുക.അതിനു ശേഷം ഈ മിശ്രിതം 2 മി.ലീ എടുത്ത് ഒരു ലിറ്റർ വെള്ളത്തിൽ കലക്കി പത്തു ദിവസത്തിലൊരിക്കൽ ചെടിച്ചുവട്ടിൽ ഒഴിക്കുകയോ നാലില പ്രായം മുതൽ ചെടികളിൽ തളിക്കുകയോ ചെയ്യാം. ആവശ്യം കഴിഞ്ഞു ബാക്കി വരുന്ന വായു കടക്കാത്ത പാത്രത്തിൽ അടച്ചു വച്ചാൽ ആറു മാസം വരെ കേടാകാതെയിരിക്കും.
ഫിഷ് അമിനോ ആസിഡ് സ്വന്തമാവശ്യത്തിന് ഉണ്ടാക്കാനോ ഉപയോഗിക്കാനോ ആരുടെയും അനുമതി വേണ്ട. വില്പനയ്ക്ക് ഉദ്ദേശ്യമുണ്ടെങ്കിൽ സ്ഥലം കൃഷിഭവനുമായി ബന്ധപ്പെടുക.
അഹല്യ ഉണ്ണിപ്രവൻ


© 2006–2019 C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate