অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ജൈവകീടനാശിനികൾ

പുകയിലക്കഷായം

അഞ്ച് ലിറ്റർ വെള്ളത്തിൽ അരകിലോ പുകയില നന്നായി ചതച്ചിടുക. മറ്റൊരു പാത്രത്തിൽ 150 ഗ്രാം അലക്ക് സോപ്പ് കുറച്ച് വെള്ളത്തിൽ ലയിപ്പിക്കുക. ഈ മിശ്രിതം 24 മണിക്കൂറിനുശേഷം ഒന്നിച്ച് ഒരു പാത്രത്തിലാക്കുക. ഇങ്ങനെയുണ്ടാക്കുന്ന മിശ്രിതം 7 ഇരട്ടി വെള്ളത്തിൽ നേർപ്പിച്ച്കീ ടനാശിനിയായ് ചെടികളിൽ പ്രയോഗിക്കാം. പുകയിലയും വെളുത്തുള്ളിയും ചേർത്ത് കഷായ രൂപത്തിൽ തളിച്ച് കൊടുക്കുന്നതും കീടങ്ങളെ നിയന്ത്രിക്കാൻ സാധിക്കും.

വേപ്പുലായനി

ഒരു ലിറ്റർ വെള്ളത്തിൽ 1 ഗ്രാം വേപ്പിൻ കുരു നന്നായി അരച്ച് കിഴികെട്ടിയിടുക. 12 മണിക്കൂറിന്‌ ശേഷം ഈ കിഴി പിഴിഞ്ഞെടുത്ത് വെള്ളം നേരിട്ട് കീടബാധയുള്ള ചെടികളിൽ തളിച്ചാൽ ചെടികളെ ബാധിക്കുന്ന ചെറിയ പുഴുക്കലെ നശിപ്പിക്കാൻ സാധിക്കും. കൂടാതെ വേപ്പിന്റെ കുരുവോ ഇലയോ പച്ചത്തൊണ്ടിൽ ഇട്ട് കത്തിച്ച് അതിന്റെ പുകകൊള്ളിച്ചാൽ ചെടികളെ ബാധിക്കുന്ന ചെറിയ കീടങ്ങൾ നശിക്കും.

മണ്ണെണ്ണ മിശ്രിതം

ഈ കീടനാശിനി നിർമ്മിക്കുന്നതിന്‌ അര കിലോ അലക്ക്സോപ്പ് 5 ലിറ്റർ വെള്ളത്തിലിട്ട് തിളപ്പിക്കുക. ഈ ലായനി തണുത്തതിന്‌ ശേഷം അതിലേക്ക് 8 ലിറ്റർ മണ്ണെണ്ണ ചേർത്ത് യോജിപ്പിക്കുക. ഇങ്ങനെ തയ്യാറാക്കുന്ന മിശ്രിതത്തിൽ മൊത്തം അളവിന്റെ 15 ഇരട്ടി വെള്ളം ചേർത്ത് നേർപ്പിച്ച് ചെടികളിൽ തളിച്ചാൽ തണ്ടുകൾക്കുള്ളിലെ കീടങ്ങൾ നശിക്കും. ഈ കീടനാശിനി പ്രധാനമായും ഉപയോഗിക്കേണ്ടത് ചെറിയ ചെടികളിലായാണ്‌.

തുളസിയില മിശ്രിതം

ഇതിലേക്കയി 100 ഗ്രാം തുളസിയില 1 ലിറ്റർ വെള്ളത്തിൽ 12 മണിക്കൂർ ഇട്ടുവച്ചതിനുശേഷം അതേവെള്ളത്തിൽ കലക്കുക. ഈ ലായനി അരിച്ചെടുത്ത് അതിലേക്ക് അലിയിച്ചു വച്ചിരിക്കുന്ന അലക്കുസോപ്പ് ലായനി 1 മില്ലീ ലിറ്റർ ചേർത്ത് കീടനാശിനിയായി ഉപയോഗിക്കാം. ഈ കീടനാശിനി സസ്യങ്ങളിലെ നീര്‌ ഊറ്റിക്കുടിക്കുന്ന കീടങ്ങളെ നശിപ്പിക്കുന്നതിന്‌ ഉപയോഗിക്കാം.

കാന്താരിമുളക് ലായനി

ഈ കീടനാശിനി ചെടികളുടെ ഇലകൾ നശിപ്പിക്കുന്ന പുഴുക്കളെ നശിപ്പിക്കതിനായാണ്‌ പ്രധാനമായും ഉപയോഗിക്കുന്നത്. 10 ഗ്രാം കാന്താരിമുളക് 1 ലിറ്റർ ഗോമൂത്രത്തിൽ അരച്ച് ചേർക്കുന്നു. ഈ മിശ്രിതത്തിലേക്ക് 10 ലിറ്റർ വെള്ളം ചേർത്ത് നേർപ്പിച്ച് പുഴുക്കളുടെ മേൽ തളിച്ചാൽ രോഗബാധ നിലയ്ക്കുന്നതാണ്‌.

വേപ്പ് - മഞ്ഞൾപ്പൊടി ലായനി

വേപ്പിന്റെ എണ്ണ എടുത്തതിനുശേഷം ലഭിക്കുന്ന പിണ്ണാക്ക്(വേപ്പിൻപിണ്ണാക്ക്) കുറച്ച് വെള്ളത്തിൽ കുതിർക്കുക. നല്ലതുപോലെ കുതിർന്നതിനുശേഷം ഇതിലേക്ക് മഞ്ഞൾപ്പൊടി വെള്ളത്തിൽ കലക്കിയത് ചെർത്ത് ഇളക്കി യോജിപ്പിക്കുക. ഈ മിശ്രിതം ചിതൽ കൂടുതലായി ഉള്ള സ്ഥലത്ത് ഒഴിച്ചാൽ ചിതലിന്റെ ശല്യം മാറാൻ സഹായിക്കും.

വേപ്പ് - മഞ്ഞൾപ്പൊടി ലായനിവേപ്പിന്റെ എണ്ണ എടുത്തതിനുശേഷം ലഭിക്കുന്ന പിണ്ണാക്ക്(വേപ്പിൻപിണ്ണാക്ക്) കുറച്ച് വെള്ളത്തിൽ കുതിർക്കുക. നല്ലതുപോലെ കുതിർന്നതിനുശേഷം ഇതിലേക്ക് മഞ്ഞൾപ്പൊടി വെള്ളത്തിൽ കലക്കിയത് ചെർത്ത് ഇളക്കി യോജിപ്പിക്കുക. ഈ മിശ്രിതം ചിതൽ കൂടുതലായി ഉള്ള സ്ഥലത്ത് ഒഴിച്ചാൽ ചിതലിന്റെ ശല്യം മാറാൻ സഹായിക്കും.

വേപ്പെണ്ണപയസ്യം

പച്ചത്തുള്ളൻ, മുഞ്ഞ, മീലിമൂട്ടകള്‍, ഇലപ്പേനുകൾ, കുരുമുളക് ചെടിയ ബാധിക്കുന്ന പ്രധാന കീടമായ പൊള്ളുവണ്ട്, കായ്‌തുരപ്പൻ, തണ്ടുതുരപ്പൻ തുടങ്ങിയവയെ നിയന്ത്രിക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ ജൈവകീടനാശിനിയാണ്‌ വേപ്പെണ്ണപയസ്യം[2]. 200 മി.ലി. വേപ്പെണ്ണയിൽ; 500 മി.ലി. ചൂടുവെള്ളത്തിൽ 50ഗ്രാം അലക്ക് സോപ്പ് ചീകിയിട്ട് അലിയിച്ചതും 200ഗ്രാം വെളുത്തുള്ളി അരച്ച് അരിച്ചെടുത്ത സത്തുംകൂടി ചേർത്ത് നല്ലതുപോലെ സാവധാനത്തിൽ യോജിപ്പിച്ച് എടുക്കുന്ന മിശ്രിതത്തിൽ 9 ലിറ്റർ വെള്ളവും കൂടി ചേർത്താൽ 10 ലിറ്റർ വേപ്പെണ്ണപയസ്യം 2% വീര്യത്തിൽ ലഭിക്കും. പച്ചത്തുള്ളൻ എന്ന കീടത്തിനെതിരെ ഇലകളുടെ അടിഭാഗത്തായി തളിക്കാവുന്നതാണ്‌.

ജീവാമൃതം

 

ജീവാമൃതം ഉണ്ടാക്കാൻ 200 ലിറ്റർ വെള്ളം ടാങ്കിൽ നിറച്ച് അതിൽ 10 കിലോഗ്രാം ചാണകം, നാലു ലിറ്റർ ഗോമൂത്രം, രണ്ടു കിലോഗ്രാംവീതം ശർക്കര, മുതിര, രണ്ടുപിടി കൃഷിഭൂമിയിലെ മണ്ണ്, അര കിലോഗ്രാം ചിതൽപ്പുറ്റിലെ മണ്ണ് എന്നിവ ചേർക്കുന്നു. തുടർന്ന് അതിൽ ഓരോ പിടി കടലപ്പിണ്ണാക്ക്, എല്ലുപൊടി, വേപ്പിൻപിണ്ണാക്ക് എന്നിവയും ചേർക്കുന്നു. തണലത്തുള്ള ഒരു ടാങ്കിലാണ് ഈ മിശ്രിതം സൂക്ഷിക്കുന്നത്. ദിവസവും മൂന്നുതവണ വീതം ഇളക്കുക. നാലുദിവസത്തിനു ശേഷം ഈ മിശ്രിതം പത്തിരട്ടി വെള്ളത്തിലെന്ന വണ്ണം നേർപ്പിച്ച് വിളകൾക്കു നൽകുന്നു. ഗോമൂത്രത്തിൽ ഇരട്ടി വെള്ളം ചേർത്ത് തടത്തിൽ ഒഴിച്ച് കൊടുക്കുന്നതും കീടങ്ങളെ നശിപ്പിക്കാനുതകും

വേപ്പിൻ കഷായം

100ഗ്രാം വേപ്പില 5 ലിറ്റർ വെള്ളത്തിൽ തിളപ്പിച്ച് തണുത്തശേഷം ചെടികളിൽ തളിക്കാം.ചെടികൾ നടുന്നതിന് ഒരാഴ്ച മുൻപ് തടങ്ങ്ലിൽ ഒഴിച്ചു കൊടുക്കുന്നത് നിമ വിരകളെ നിയന്ത്രിക്കുന്നതിന് നല്ലതാണ്.

വേപ്പെണ്ണ - വെളുത്തുള്ളി മിശ്രിതം

1 ലിറ്റർ വെള്ളത്തിൽ 5 ഗ്രാം ബാർസോപ്പ്ലയിപ്പിച്ച് 20 ഗ്രാം തൊലികളഞ്ഞ് അരച്ചെടുത്ത വെളുത്തുള്ളി ചേർക്കുക.20 മി.ലി. വേപ്പെണ്ണയും ചേർക്കണംന്നീരൂറ്റി കുടിക്കുന്ന കീടങ്ങൾക്കെതിരെ ഇതു തളിച്ചു കൊടുക്കാം.

പപ്പായ ഇൽ സത്ത്

50ഗ്രാം നുറുക്കിയ പപ്പായ ഇല 100 മി.ലി. വെള്ളത്തിൽമുക്കി വെക്കുക.അടുത്ത ദിവസം ജെരടിപ്പിഴിഞ്ഞ് സത്ത് നാലിരട്ടി വെള്ളം ചേർത്ത് തളിച്ചാൽ ഇലതീനിപ്പുഴുക്കളെ അകറ്റാം.

ഉറികെട്ടൽ

പച്ചക്കറി കൃഷിയിൽ കീടങ്ങളെ നിയന്ത്രിക്കുന്നതിന് മറ്റൊരു വിദ്യയാണിത്. ഒരു ചിരട്ടയിൽ വെള്ളം നിറച്ച് അതിൽ ഫ്യൂരുടാനും പഴവും മുറിച്ചിടുക. ഇത് പച്ചക്കറി തോട്ടത്തിൽ (പന്തലിനിടയിൽ) കെട്ടിത്തൂക്കുക. ഒന്നിടവിട്ട ദിവസങ്ങളിൽ വെള്ളം ഒഴിച്ച് കൊടുക്കുക. ഒട്ടുമിക്ക കീടങ്ങളും ഇതിൽ വന്ന് വീഴുകയും ഫ്യൂറിഡാന്റെ വിഷബാധയാൽ നശിക്കുകയും ചെയ്യും

മണ്ണിര കമ്പോസ്റ്റ്

മണ്ണിര കമ്പോസ്റ്റിൽ നിന്ന് ഊറി വരുന്ന ചുവന്ന നിറത്തിലുള്ള ദ്രാവകം പച്ചക്കറി കൃഷിക്ക് നല്ലൊരു കീടനാശിനിയാണ്.

അവസാനം പരിഷ്കരിച്ചത് : 6/19/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate