Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / കൃഷി / കീട നിയന്ത്രണം / കാപ്പിയെ ബാധിക്കുന്ന കീടങ്ങളും രോഗങ്ങളും
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

കാപ്പിയെ ബാധിക്കുന്ന കീടങ്ങളും രോഗങ്ങളും

കാപ്പികൃഷിയെ ദോഷകരമായി ബാധിക്കുന്ന രോഗങ്ങളെയും കീടങ്ങളെയും കുറിച്ച് നോക്കാം.

കാപ്പികൃഷിയെ ദോഷകരമായി ബാധിക്കുന്ന രോഗങ്ങളെയും കീടങ്ങളെയും കുറിച്ച് നോക്കാം.

രോഗങ്ങളുടെ കൂട്ടത്തിൽ ഏറ്റവും ശ്രദ്ധയാകർഷിക്കുന്നതും കാപ്പികൃഷിയ്ക്ക് ഏററവും നാശനഷ്ടം വരുത്തുന്നതും ഇലത്തുരുമ്പ്, കരിംചീയൽ എന്നീ രണ്ട് കുമിൾ രോഗങ്ങളാണ്.

ഇലത്തുരുമ്പ് രോഗം

കാപ്പിച്ചെടിയെ ബാധിക്കുന്ന ഏറ്റവും പ്രധാന രോഗമാണ് ഇലത്തുരുമ്പ്. ഹെമീലിയ,വാറാട്രിക്സ് എന്ന് പേരായ കുമിളാണ് രോഗഹേതു. അറബിക്കകൊപ്പിയിൽ വലിയ നാശം വരുത്തിവയ്ക്കുന്നു ഇൗ രോഗം ഇന്ത്യയിൽ ആദ്യമായി 1870 ൽ ആണ് രേഖപ്പെടുത്തിയത്. അ രോഗം നിമിത്തം കാപ്പിവിളവിൽ 50 മുതൽ 60 ശതമാനം വരെ നഷ്ടം സംഭവിക്കാം.രോഗബാധ ഇലകളിൽ പ്രത്യക്ഷമാകുന്നു. ഇലയുടെ അടിഭാഗത്ത് ചെറിയ ഇളംമഞ്ഞനിറമുളള പുളളിക്കുത്തുകൾ കാണുന്നു. ഇത് ക്രമേണ ഒന്ന് ചേർന്ന് ഇല കൊഴിയാനുംതുടർച്ചയായ ഇലകൊയിയൽ പെടിയുടെ തുടർന്നുള്ള വളർച്ചയെയും വിളവിനെയും  പ്രതികൂലമായി ബാധിക്കുകയ്യും ചെയ്യും.രോഗബാധയ്ക്ക് സാധ്യതയുള്ള സ്ഥലങ്ങളിൽ വളരുന്ന കാപ്പിച്ചെടികൾക്ക് 2.5 ശതമാനം ബോർഡോ മിശ്രിതമോ 0.03 ശതമാനം പ്ലാന്റ് വാക്സ് 20 ഇ. സിയോ വർഷത്തിൽ മൂന്നു പ്രവശ്യമായി തളിക്കുക. 0.5 ശതമാനം ബോർഡോ മിശ്രിതം ഫെബ്രുവരി മാർച്ചിൽ
പൂവിരിയുന്നതിന് മുമ്പോ പൂവിരിഞ്ഞതിന് ശേഷമോ തളിക്കാം,  മേയ് ജൂണിൽ പൂവിരിയുന്നതിന് മുമ്പ് പ്ലാന്റ് വാക്സോ ബോർഡോ മിശ്രിതം ജൂലൈ ആഗസ്തിലെ ഒരു ഇടക്കാല വളമായി തളിക്കാം. മഴയ്ക്ക് ശേഷം സെപ്ററംബർ
ഒക്ടോബറിൽ ഒരു മരുന്ന് തളി കൂടി നടത്തിയാൽ ഈ രോഗത്തിൽ നിന്നും ചെടികളെ രക്ഷിക്കാന്‍ കളിയും

കരിംചീയൽ

ശരിയായ രീതിയിൽ വെളിച്ചവും വായുവും കടക്കാത്ത ഇൗർപ്പാംശം കാപ്പിത്തോട്ടങ്ങളിലാണ് കരിംചീയൽ എന്ന കുമിൾ രോഗം ഏറെയും ഉണ്ടാകുന്നത് കുമിളിന്റെ ഉപദ്രവം കൊണ്ട് ഇലകളും തണം കായകളും ഒക്കെ കറുത്തു ചീയുന്നു. കാപ്പികൾ ധാരാളമായി കൊഴിയുകയും ഇലകൊഴിച്ചിൽ സംഭവിക്കുകയും ചെയ്യുന്നു. കനത്ത നഷ്ടംവരുത്തിവയ്ക്കുന്ന രോഗം കൂടിയാണ് കരിംചീയൽ. രോഗസാധ്യതയുള്ള പ്രദേശങ്ങളിൽ മഴവരുന്നതിന് മുമ്പുതന്ന ഒരു ശതമാനം ബോർഡോ മിശ്രിതം കൊണ്ട് നന്നായി തളിക്കണം. രോഗബാധ കാണുന്ന ശിഖരങ്ങളും മററും യഥാസമയം നീക്കം ചെയ്ത് കത്തിച്ച് കളയുക തന്നെ വേണം ബോർഡോ മിശ്രിതം  തുടരാം.

ശ്രതുപാണികൾ

കാപ്പിക്യഷിയ്ക്ക് ഉപ്രദവം വരുത്തുന്ന പ്രധാന ശത്രപാണികൾ വെളളമൂത്ത കാത്തുരപ്പൻ, ചിലതണ്ട് തുരപ്പൻ, വെളളത്തണ്ട് തുരപ്പൻ, മുഞ്ഞ എന്നിവയാണ്.

വെളളമുഞ്ഞ

വയനാട്ടിലെ കാപ്പിത്തോട്ടങ്ങളിൽ വെളളമുഞ്ഞ ഒരു സ്ഥിരം ശല്യക്കാരനാണ്. പൂങ്കുല,കായ്, ഇല, ഇളം തണ്ടുകൾ എന്നിവയിൽ നിന്ന് നീരൂറി കുടിക്കുന്ന, തൻനിമിത്തം പൂമൊട്ടുകളും കായ്ക്കളും പൊഴിയുന്നു. വേനൽക്കാലത്താണ് മുത്തശല്യം  രൂക്ഷമാകുന്നത്.തണൽ വളരെ കുറഞ്ഞുപോയ തോട്ടങ്ങളിൽ മുഞ്ഞബാധയ്ക്ക് സാധ്യത കൂടും. ഉറുമ്പുകളാണ് മുഞ്ഞയെ ഒരു ചെടിയിൽ നിന്ന് മറെറാരു ചെടിയിലേയ്ക്ക് കൊണ്ട്പോകുന്നത്. മുഞ്ഞ ബാധിച്ച ചെടികളിൽ അത് പ്രസവിക്കുന്നു മധുരസം കൂടിക്കാൻ ആണ്.ഉറുമ്പുകൾ അവയാടൊപ്പം കൂടുന്നത്. ഇവിടെ കറുത്ത ഒരു തരം കുമിളും പററിക്കൂടും.തോട്ടത്തിൽ ആവശ്യത്തിന് തണൽ നൽകുക എന്നതാണ് പ്രധാന കീടനിയന്ത്രണ മാർഗ്ഗം. മുഞ്ഞബാധ തടയാൻ ആദ്യം ഉറുമ്പുകളെ നശിപ്പിക്കണം. ഇതിന് മാലത്തയാൺ 6 ശതമാനം ക്വിനാൽഫോസ് 10 ശതമാനം എന്നിവയിലൊന്ന് ഉറുമ്പു പല കാപ്പിയുടെയും തണൽമരങ്ങളുടെയും ചുവട്ടിൽ വിതറണം. ഫോളിത്തിയോൺ 50 ഇ, സി (300 മില്ലി) എന്നിവയിലൊന്ന് 200 ലിററർ വെളളത്തിൽ 200 മില്ലി ലിററർ പശയും ചേർത്ത് നന്നായി കലക്കി തളിക്കണം, വേരിൽ മുഞ്ഞബാധയുണ്ടന്ന് സംശയിക്കുന്നുവെങ്കിൽ ഈ മരുന്ന് ഇതേയളവിൽ വേര് നനയത്തക്കവണ്ണം ഒഴിച്ച് കൊടുത്താൽ മതി.

കായ്തുരപ്പൻ

തണൽ കൂടുതലുളള തോട്ടങ്ങളിലാണ് കായ്തുരപ്പന്റെ ഉപ്രദവം രൂക്ഷമായികാണുന്നത്,പ്രത്യേകിച്ച് റോബസ്ററാ കാപ്പിയിലാണ് ഇതിന്റെ ശല്യം അധികമാകുന്നത്, പരിപ്പുറച്ച കാപ്പിയിൽ തുരങ്കമുണ്ടാക്കി മുട്ടയിടുന്നു. മുട്ട വിരിഞ്ഞിറങ്ങുന്ന പുഴു തുരങ്കങ്ങളുണ്ടാക്കി ഉളളിലെ പരിപ്പ്'തിന്ന് ജീവിക്കുന്നു.വിളവെടുപ്പ് കൃത്യസമയത്ത് നടത്തുക, പൂർണമായും നടത്തുക, ചെടിയിലോ നിലത്താവിളഞ്ഞ കായ്ക്കൾ നിർത്താതിരിക്കുക എന്നിവയാണ് പ്രധാന രോഗനിയന്ത്രണ നടപടി. താഴെ
വീണ് കിടക്കുന്ന കാപ്പിക്കായ്കൾ പൂർണമായും പെറുക്കിയെടുത്ത് നശിപ്പിക്കണം. കീടനാശിനി
പ്രയോഗം ആവശ്യമെങ്കിൽ എൻഡോസൾഫാൻ 35 ഇ. സി (340 മില്ലി) 200 ലിററർ വളളത്തിൽ 200 മില്ലി പശയും ചേർത്ത് കീടബാധയുളള ചെടികളിൽ മാത്രം പ്രയർ ഉപയോഗിച്ച്തളിക്കണം,

ചില്ല തണ്ടുതുരപ്പൻ

റോബറയാണ് ചില്ല തണ്തുരപ്പൻ പ്രധാനമായും ഉപദ്രവിക്കുന്നത്. പെൺവണ്ടുകൾ ഇളംതണ്ടുകൾ തുരന്ന് മുട്ടയിടുന്നു. തണ്ടുകൾ ഉണങ്ങുന്നു. ചെടികളുടെ വളർച്ച  ആരംഭിക്കുന്ന, സെപ്ററംബർ-ഒക്ടോബർ മാസങ്ങളിലാണ് ഇവയുടെ ആക്രമണം കടുതലായികാണുന്നത്.തണൽ ആവശ്യത്തിന് നിയന്ത്രിച്ച് നിർത്തിയും നീർവാർച്ചാ സൗകര്യം വർദ്ധിപ്പിക്കുകയും കീടശല്യം നിയന്ത്രിക്കാം.

വെളളത്തണുതുരപ്പൻ

ഏപ്രിൽ- മേയ്, ഒക്ടോബർ ഡിസംബർ എന്നീ മാസങ്ങളിലാണ് ഇവയുടെ ആക്രമണം രൂക്ഷമാകുക. പെൺ വണ്ട് തായ്ത്ത്തടിയുടെയും ശാഖകളുടെയും വിളളലുകളിലും  മററുംമുട്ടകളിടും. മുട്ടവിരിഞ്ഞിറങ്ങുന്ന പുഴു തടിയിൽ തുരങ്കങ്ങളുണ്ടാക്കുന്നു. ക്രമേണ ചെടിവാടാനും ഉണങ്ങാനും തുടങ്ങുന്നു. തണൽ കമീകരിക്കുക, കീടബാധയുള്ള ചെടികൾ വെട്ടി നശിപ്പിക്കുക എന്നിവയാണ് പ്രാഥമിക നിയന്ത്രണ വിധികൾ. തടിയിൽ ചുണ്ണാമ്പ് പശപോലാക്കി തേച്ച് പിടിപ്പിച്ചാൽ കീടബാധ കുറയ്ക്കാം. ഏപ്രിൽ മേയ് മാസങ്ങളിൽ ലിൻഡേൻ 20 ഇ, സി, 1300 മില്ലി ലിററർ വെളളത്തിൽ ചേർത്ത് 200 ലിററർ പശയുമായി കലർത്തി പ്രധാന തടിയിലും ശാഖകളിലും തേച്ച്പിടിപ്പിക്കുകയോ തളിക്കുകയോ ചെയ്യാം വേപ്പെണ്ണ തളിക്കുന്നതും നല്ലതാണ്.

മുഞ്ഞകൾ

മുഞ്ഞ രണ്ട് തരമുണ്ട്. ഇളം പച്ച നിറമുളള പച്ചമഞ്ഞയും തവിട്ട് നിറമുളള, തവിട്ട്തത്തയും. വേനൽ കാലത്താണ് ഇവയുടെ ഉപദ്രവം രൂക്ഷമാകുന്നത്. ഇവ പൊടികളുടെ മ്യദുല ഭാഗങ്ങളിൽ നിന്ന് നീരൂററികുടിക്കുന്നു. അങ്ങനെ ചെടികൾ കാണിക്കുന്നു.
നേരത്തെ സൂചിപ്പിച്ചത് പോലെ ഉറുമ്പുകളാണ് മുഞ്ഞയുടെ വാഹകർ. അതിനാൽ ഉറുമ്പിൻ കൂടുകൾ നശിപ്പിക്കണം. തവിട്ട് മുഞ്ഞയെ നിയന്ത്രിക്കാൻ എക്കാലക്സ് 25 ഇ സി (300.മില്ലി) ഫോളിത്തിയോൺ 50 ഇ. സി (300 മില്ലി) എന്നിവയാണ് 200 ലിററർ വെളളത്തിൽ 200 മില്ലിപശയും പയർ ഉപയോഗിച്ച് തളിക്കണം. പച്ചമുഞ്ഞയെ നിയന്ത്രിക്കാൻ എക്കാലക്സ് 25 ഇ, സി (120 മില്ലി) ഫോളിത്തിയോൺ 50 ഇ. സി (100 മില്ലി) ഇവയിലൊന്ന് 200 ലിററർ മില്ലി പശയും ചേർത്ത് തളിക്കുക.

കടപ്പാട്:കേരള കര്‍ഷകന്‍
2.63636363636
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top