കോളയടക്കമുള്ള ശീതളപാനീയങ്ങള്‍ ഒരു പാനീയം എന്നതിനപ്പുറം കാര്‍ഷിക വിളകളെയും അലങ്കാരച്ചെടികളെയും ആക്രമിക്കുന്ന ജീവികളെ നിയന്ത്രിക്കാന്‍ പ്രയോജനപ്പെടുത്താം.
പഴയ നാണയങ്ങളും ആഭരണങ്ങളും കഴുകി തിളക്കമുള്ളതാക്കാം. നിങ്ങളുടെ തറയും ടോയ്ലറ്റും വൃത്തിയാക്കാം.
ഒരു പരന്ന പാത്രത്തില്‍ ബിയറോ കോളയോ ഒഴിച്ചു തോട്ടത്തില്‍ അല്‍പ്പം ആഴത്തില്‍ വയ്ക്കുക. ഒച്ചുകള്‍ കൂട്ടമായി വന്ന് അതില്‍ വീണ് മരണമടയും. ഉറുമ്പിൻ്റെ യും പാറ്റയുടെയും പുറത്ത് സ്പ്രേ ചെയ്താലും അവ നശിക്കും.കോളയില്‍ അടങ്ങിയിരിക്കുന്ന ഫോസ്ഫോറിക് ആസിഡാണ് ഈ സവിശേഷ ശക്തി നല്‍കുന്നത്. ചെടികളില്‍ തളിക്കുമ്പോള്‍ മിത്രകീടങ്ങളെ ആകര്‍ഷിക്കാനും ഇതിൻ്റെ മധുരം സഹായിക്കും.
കെ.ജാഷിദ്
അവസാനം പരിഷ്കരിച്ചത് : 2/15/2020