ജനസംഖ്യയുടെ പാതിയിലേറെ വരുന്ന ആളുകളുടെ മുഖ്യവരുമാനമാര്‍ഗം ഇന്നും കൃഷിതന്നെയാണ്. കാര്‍ഷിക മന്ത്രാലയത്തിന്റെ 2012-2013 വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തിന്റെ ആഭ്യന്തര ഉത്പാദന വളര്‍ച്ചയില്‍ 14 ശതമാനത്തോളം കാര്‍ഷിക മേഖലയുടെ സംഭാവനയാണ്. കൂടാതെ...
കയറ്റുമതി ചെയ്യപ്പെടുന്ന ഉല്‍പ്പന്നങ്ങളില്‍ 11 ശതമാനവും കാര്‍ഷിക മേഖലയില്‍ നിന്നാണ്. ഇതിനെല്ലാം ഉപരി ഇന്ത്യയിലെ ഒരു പാരമ്പര്യ കര്‍ഷകനെ സംബന്ധിച്ചിടത്തോളം കൃഷി എന്നത് ഒരു തൊഴില്‍ മാത്രമല്ല മറിച്ചു ജീവിത ശൈലിയും സംസ്‌കാരവുമാണ്....
ജനസംഖ്യയില്‍ ലോകത്തില്‍ രണ്ടാമത്തെ രാജ്യമായ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ദാരിദ്ര്യ നിര്‍മാര്‍ജനം എന്നത് ഏറ്റവും വലിയ വെല്ലുവിളിയായി ഇപ്പോഴും മുന്നില്‍ നില്‍ക്കുന്നു. 2013-ല്‍ ലോക ബാങ്ക് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ ലോകത്തിലെ ഏറ്റവും ദാരിദ്ര്യം അനുഭവിക്കുന്ന മൂന്നില്‍ ഒരു ഭാഗം ജനങ്ങള്‍ ഇന്ത്യയിലാണ് ജീവിക്കുന്നതെന്ന ഞെട്ടിപ്പിക്കുന്നതും ലജ്ജിപ്പിക്കുന്നതുമായ സത്യം നാം കേട്ടതാണ്....
അവസാനം പരിഷ്കരിച്ചത് : 2/15/2020