অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

സുഗന്ധ വ്യഞ്ജനങ്ങൾ - മൂല്യ വർധിത സാധ്യതകളും ഗുണനിലവാര മാനദണ്ഡങ്ങളും

സുഗന്ധ വ്യഞ്ജനങ്ങൾ - മൂല്യ വർധിത സാധ്യതകളും ഗുണനിലവാര മാനദണ്ഡങ്ങളും

കേരളത്തിന്റെ പെരുമ അന്യ രാജ്യങ്ങളിലേക്ക് വ്യാപിച്ചതിനു സുഗന്ധ  വ്യഞ്ജനങ്ങൾക്ക് വലിയൊരു പങ്കുണ്ട്. പ്രാചീന കാലത്തു തന്നെ വിദേശികളെ ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് ആകർഷിച്ചതും മറ്റൊന്നല്ല, സുഗന്ധ ദ്രവ്യങ്ങളായിരുന്നു. കംമ്പോഡിയയിലും വിയറ്റ്നാമിലും മ്യാൻമാറിലും കേരളത്തിൽ ഉള്ളത് പോലെയുള്ള വിളകൾ കൃഷി ചെയ്തു വരുന്നുണ്ട്. യൂറോപ്പിലേക്ക് കേരളത്തിൽ നിന്നും കൊണ്ട് പോയത് കേവലം മസാല വിഭവങ്ങളല്ല, പകരം ഔഷധ മൂല്യങ്ങളെ തിരിച്ചറിഞ്ഞു കൊണ്ടാണ്.  അന്യ രാജ്യങ്ങൾ ചെയ്യുന്നതിനേക്കാളും കൂടുതലായും നന്നായും നമ്മുക്ക് ഇത്തരം സുഗന്ധ  വ്യഞ്ജനങ്ങൾ കൃഷി ചെയ്യാനും മികച്ച വിപണി കണ്ടെത്താനും കഴിയും.
ഇതേ വരെ ഈ ലക്ഷ്യത്തിൽ എത്തിച്ചേരാൻ കഴിഞ്ഞിട്ടില്ല എന്നത് ഏറെ ദുഖകരമായ കാര്യമാണ്. ഈ സാഹചര്യത്തിലാണ് കർഷകർ സ്‌പൈസസ് ബോർഡിനെ പ്രയോജനപ്പെടുത്തണ്ടത്. 1987 ൽ രൂപീകൃതമായ സ്‌പൈസസ് ബോർഡ് നിലവിൽ അൻപത്തി രണ്ടു സ്‌പൈസസ് ഉൽപ്പന്നങ്ങളുടെ പ്രൊമോഷൻ ഉൾപ്പെടെയുള്ള നിരവധി സഹായങ്ങളും മറ്റും ചെയ്തു കൊണ്ടിരിക്കുന്നു.  പ്രത്യേക സ്ഥലങ്ങളിലുള്ള കർഷകർക്ക് സാധാരണ കൊടുക്കുന്നത് അല്ലാതെയുള്ള  പ്രത്യേക സ്‌ക്കീമുകൾ നൽകുന്നുണ്ട്. സ്‌പൈസസ് ബോർഡ് കർഷകർക്ക് വളരെ കൃത്യമായ രീതിയിൽ തന്നെ വിളകളുടെ എല്ലാ കാര്യങ്ങളെക്കുറിച്ചും
മാർഗ്ഗനിർദ്ദേശം നൽകിവരുന്നു. പലപ്പോഴും ഈ മേഖലയിലുള്ള കർഷകർ ശ്രദ്ധിക്കാത്ത ഒരു കാര്യമാണ് ഉൽപ്പന്നങ്ങളുടെ വൃത്തി.  മറ്റുള്ള കാർഷിക വിളകൾ കൃഷി ചെയ്യുന്നപോലെ
ചെയ്താൽ മതിയെന്ന ധാരണ വച്ച് പുലർത്തുന്ന കർഷകർ അത് ഇനിയെങ്കിലും മാറ്റണം. ഗുണനിലവാരം, വൃത്തി, ബ്രാൻഡിംഗ്,സെർറ്റിഫിക്കേഷൻ തുടങ്ങിയ മികച്ചതാണെങ്കിൽ കൃഷിക്കാർക്ക് പ്രീമിയം നിരക്കിൽ ഉൽപ്പന്നങ്ങൾക്ക് വില ലഭിക്കും. കേരളത്തിൽ സുഗന്ധ വിളകൾ കൃഷി ചെയ്യുന്ന പ്രദേശങ്ങളുടെ വിസ്തൃതി കുറഞ്ഞു വരികയാണെങ്കിലും ഉൽപ്പാദനം കൂടുന്നുണ്ട്. ഇത്തരത്തിൽ ഉൽപ്പാദനം വർധിച്ചത് കൊണ്ട് അതിനു ആനുപാതികമായി ലാഭം ഉണ്ടോയെന്ന് പരിശോധിക്കണം. മറ്റുള്ള വിളകളെ പോലെ തന്നെ ഉൽപ്പാദന ചെലവ് പരമാവധി കുറക്കാൻ ശ്രമിക്കണം. കൃഷി ചെയ്യുന്നതിന് ചെലവ് കൂട്ടി ചെയ്തിട്ട് കർഷകർക്ക് പ്രയോജനം ഇല്ല. എന്ത് ചെയ്താലും വിളകളുടെ ഉൽപ്പാദനം വർധിപ്പിക്കാൻ കഴിയുമെന്ന ചിന്ത ഇനി വേണ്ട. ധാർമികതയും നൈപുണ്യവും ജോലിക്കാരുടെ സുരക്ഷയുമൊക്കെ കൃഷി ചെയ്യുമ്പോൾ പ്രധാനപ്പെട്ട ഘടകങ്ങളാണ്.
ഇത്തരത്തിലുള്ള കാര്യങ്ങൾ പാലിച്ചു ഗുണനിലവാരം ഉറപ്പു വരുത്തി കൃഷി ചെയ്യുവാനാണ് വിപണി ആവശ്യപ്പെടുന്നത്.  ഗുണനിലവാരത്തിലും ഉൽപ്പാദന ക്ഷമതയിലും ഏറെ മുന്നിട്ടു നിൽക്കുന്ന വിളകളുടെ നവീനയിനം  വിത്തുകളും തൈകളും പ്രയോജനപ്പെടുത്തണം. തൈകൾ ഉൽപ്പാദിക്കുന്നതിനു  പരമ്പരാഗത്തായി പിന്തുടർന്ന് വരുന്ന
സംവിധാനം മാറ്റി നൂതന സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തണം. സുഗന്ധ  വ്യഞ്ജനങ്ങൾ കൃഷി ചെയ്യുമ്പോ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം കീടനാശിനികളുടെ പ്രയോഗമാണ്. വിദേശങ്ങളിലേക്ക് കയറ്റി അയക്കേണ്ടതുകൊണ്ട് ഗുണനിലവാരം ഉറപ്പു വരുത്തുകയും കീടനാശിനി ഉപയോഗം ശരിയായ രീതിയിൽ നിർവഹിക്കപ്പെടുകയും വേണം.
സുഗന്ധ വ്യജ്ഞനങ്ങളുടെ കൃഷിയിലും സംഘകൃഷി ചെയ്യാവുന്നതാണ്. ഇത്തരം ഉൽപ്പന്നങ്ങളിൽ ഫുഡ് സേഫ്റ്റി ഉറപ്പു വരുത്തേണ്ടത് ഏറെ ശ്രദ്ധിച്ചു കൈകാര്യം ചെയ്യേണ്ട ഒന്നാണ്. സുഗന്ധ  വ്യഞ്ജനങ്ങളിൽ നിന്നും  വൈവിധ്യങ്ങളാർന്ന മൂല്യ വർധിത ഉൽപ്പന്ന നങ്ങൾ നിർമ്മിക്കാം. സാധാരണ ഉൽപ്പന്നത്തെക്കാളും വില കൂടുതൽ ലഭിക്കുന്നത് കർഷകർക്ക് ഇത്തരത്തിലുള്ള സാധ്യതകൾ പ്രയോജനപ്പെടുത്തണം.  വിളകളിലെ ഏറ്റവും പുതിയ ഇനങ്ങൾ കർഷകരിൽ എത്തിക്കാൻ സ്‌പൈസസ് ബോർഡ് ഉൾപ്പെടെയുള്ള വിവിധ സർക്കാർ സ്ഥാപനങ്ങളും ഏജൻസികളും രംഗത്തുണ്ട്. ഇത്തരത്തിലുള്ള സാഹചര്യങ്ങളെ  പരമാവധി പ്രയോജനപ്പെടുത്തി പ്രവർത്തിച്ചാൽ  തന്നെ കർഷകർക്കു മികച്ച രീതിയിലുള്ള വരുമാനം ലഭിക്കുമെന്നതിൽ യാതൊരു സംശയവുമില്ല.

സുബിൻ കണ്ണദാസ്

കടപ്പാട്: പി.എം.സുരേഷ് കുമാർ, (സ്‌പൈസസ് ബോർഡ് ഡയറക്ടർ )

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate