অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

വിഷമില്ലാത്ത പച്ചക്കറി വീട്ടുവളപ്പില്‍

വിഷമില്ലാത്ത പച്ചക്കറി വീട്ടുവളപ്പില്‍

  • നല്ല സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലം കൃഷിക്കായി തിരഞ്ഞെടുക്കണം.
  • ജലസേചന സൗകര്യങ്ങള്‍ ലളിതമാക്കിയെടുക്കണം.
  • നീര്‍വാര്‍ച്ച ഉറപ്പാക്കണം. വെള്ളം കെട്ടിനിന്നാല്‍ മിക്ക പച്ചക്കറികള്‍ക്കും രോഗബാധയുണ്ടാകുകയോ ചീഞ്ഞു പോകുകയോ ചെയ്യും.
  • കൃഷിക്കായുള്ള സ്ഥലം കിളയ്ക്കുന്നതിനു ചെറിയ മണ്ണുവെട്ടി, ചെടിയുടെ കമ്പുകള്‍ മുറിക്കുന്നതിനായി കത്രിക പോലുള്ള സിക്കേച്ചറുകള്‍, ചെറു സ്പെയറുകള്‍ മുതലായവ ഉണ്ടായിരിക്കണം.
  • വീട്ടുമുറ്റത്ത് കൃഷിക്കായി സൗകര്യമില്ലെങ്കില്‍ മട്ടുപ്പാവ് ഇതിനായി തയ്യാറാക്കാം.
  • മട്ടുപ്പാവിലെ കൃഷിയില്‍ ചെടികള്‍ വളര്‍ത്തുന്നതിനായി പോളി കവറുകളോ, ചട്ടികളോ, ബേസിനുകളോ വായ്‌വട്ടമുള്ള മറ്റ് ഉപയോഗമില്ലാത്ത പാത്രങ്ങളോ, ചെറു ചാക്കുകളോ ഉപയോഗിക്കാം.

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate