অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ദുരിയാൻ

ലോകത്തിലെ ഏറ്റവും വിശിഷ്ടവും വിലയേറിയവുമായ പഴമാണ് ദുരിയാൻ . കണ്ടാൽ ഒരു ചെറിയ ചക്കപ്പഴം, തെക്കു കിഴക്കൻ ഏഷ്യയിലെ 'പഴങ്ങളുടെ രാജാവ്' എന്ന ഓമനപ്പേരിലാണ് ദുരിയാൻ അറിയപ്പെടുന്നത്.  ബോർണിയോ, സുമാത്ര പ്രദേശങ്ങളിലാണ് ദുരിയാന്റെ ജനനം. ഇന്നിപ്പോൾ മലേഷ്യ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങൾക്കു പുറമെ തായ്‌ലന്റ്, ദക്ഷിണ ഫിലിപ്പീൻ‍സ്,  ഇന്ത്യ, ശ്രീലങ്ക, വിയറ്റ്‌നാം മറ്റ് ഏഷ്യൻ രാജ്യങ്ങൾ എന്നിവിടെയെല്ലാം ദുരിയാൻ വളർത്തുന്നു. 'ദുരി' എന്ന മലയൻ പദത്തിൽ നിന്നാണ് ഈ പഴത്തിന് 'ദുരിയാൻ' എന്ന പേര് പേര് കിട്ടിയത്. 'ദുരി' എന്നാൽ 'മുളളുകൾ നിറഞ്ഞ പഴം' എന്നയർത്ഥത്തിലാണ് ഇതിന് 'ദുരിയാൻ' എന്ന് പേരിട്ടത്.ഭക്ഷ്യയോഗ്യമായ ഉൾക്കാമ്പിന് അനന്യസാധാരണമായ ഗന്ധമാണ് . ദുരിയാൻ  ആസ്വദിച്ചാൽ  പിന്നെ അതിന്റെ സ്വാദും ഗന്ധവും മറക്കാൻ കഴിയില്ല. ചോക്ലേറ്റും ഉളളിയും കലർന്ന സ്വാദാണ് പഴത്തിന് എന്ന് പലരും പറയുന്നു.
കൂടുതൽ ജൈവാംശവും നല്ല നീർവാർച്ചയുമുള്ള ഏതുതരം മണ്ണിലും ദുരിയാൻ വളരുന്നു. ഇലകൾക്ക് നിത്യഹരിത സ്വഭാവം .സാധാരണഗതിയിൽ ദുരിയാൻ മരം 25 മുതൽ 50 മീറ്റർ വരെ ഉയരത്തിൽ വളരും.  വർഷത്തിൽ 1500-2000 മില്ലി മീറ്റർ മഴയും 25-30 ഡിഗ്രി സെൽ‍ഷ്യസ് ചൂടും വളർച്ചയ്ക്ക് അനുകൂല ഘടകങ്ങളാണ്. ഉഷ്ണമേഖലാപ്രദേശങ്ങളിൽ വളരാൻ ഇതിന് ഇഷ്ടമാണ്. അന്തരീക്ഷത്തിലെ ഈർപ്പനില തീരെ താഴ്ന്നാൽ ഇലകരിയൽ‍ ഉണ്ടാകും. വളക്കൂറുളള എക്കൽ മണ്ണാണ്  ദുരിയാൻ കൃഷിക്ക് അനുയോജ്യം.

കൃഷി രീതി


മുകുളനവും ഗ്രാഫ്റ്റിങ്ങും വഴി ഗുണമേന്മയുള്ള തൈകൾ നടത്താം. കൃഷിയിടം വൃത്തിയാക്കി മണ്ണിളക്കിയൊരുക്കുക. 50 മുതൽ 100 സെന്റീ മീറ്റർ‍ വലിപ്പത്തിലും താഴ്ച്ചയിലും കുഴികളെടുക്കുക. ഇതിൽ മേൽമണ്ണും ജൈവവളവും ചേർത്ത് നിറച്ചിട്ട് തൈ നടുന്നു. അടുത്തടുത്തു നടുമ്പോൾ തൈകൾ തമ്മിൽ 10 മീറ്റർ അകലം വേണം. വരികൾ തമ്മിൽ 7.5 മീറ്റർ നൽകാം. ഇത്തരത്തിൽ നടുമ്പോൾ വാണിജ്യ കൃഷിയിൽ ഒരു ഹെക്ടറിൽ 200 നകം എണ്ണം തൈകൾ നടാം. ലഭ്യമായ ഏതെങ്കിലും രാസവളമിശ്രിതം അടിവളമായി 40 ഗ്രാം തോതിൽ ചെടിയൊന്നിന് നൽകുക. രണ്ടു മാസത്തെ വളർച്ച കഴിയുമ്പോൾ 10 ഗ്രാം മിശ്രിതം നൽകുക. നാലാം മാസം ഇത് 40 ഗ്രാമും ആറാം മാസം 30 ഗ്രാമും എട്ടാം മാസം 40 ഗ്രാംമും പത്താം മാസം 50 ഗ്രാമും ഒരു വർഷമാകുമ്പോൾ 60 ഗ്രാമും എന്ന ക്രമത്തിൽ ഇത് വ്യത്യാസപ്പെടുത്തുന്നു. രണ്ടു വയസ്സു പ്രായമായ ദുരിയാൻ മരത്തിന് 250 ഗ്രാമാണ് രാസവളമിശ്രിതത്തിന്റെ അളവ്. വളപ്രയോഗ വേളയിൽ മണ്ണിൽ ഈർപ്പം നിർബന്ധമാണ്.
മരം വളരുന്നതിനനുസരിച്ച് ഉണങ്ങിയ ശിഖരങ്ങളും അനാവശ്യമായി നീണ്ടു വളരുന്ന കൊമ്പുകളും മുറിച്ചു നീക്കി വളർച്ച നിയന്ത്രിക്കുന്നതിൽ തെറ്റില്ല. വേനൽക്കാലത്ത് മരച്ചുവട്ടിൽ തൊണ്ട്, കരിയില, വൈക്കോൽഎന്നിവ കൊണ്ട് പുതയിടുന്നതും നല്ലതാണ് .

വിളവ്


നന്നായി പരിചരിച്ചു വളർത്തുന്ന ഒരു ദുരിയാൻ മരം 3-4 വർഷം കൊണ്ട് കായ് പിടിക്കാൻ തുടങ്ങും. പത്തു വർഷമായ മരത്തിൽ നിന്ന് നല്ല വിളവ് കിട്ടും. മെയ് മുതല്‍ ഒക്‌ടോബർ വരെയാണ് ഫലോല്‍പാദനകാലം. മരത്തിൽനിന്നു തന്നെ പാകമാകുക എന്നതാണ് ദുരിയാൻ പഴത്തിന്റെ സ്വഭാവം. പഴുത്ത കായ്കൾ താനേ പൊഴിഞ്ഞു വീഴും.

മേന്മകൾ



• ശരീരത്തിലെ സീറോട്ടോണിന്‍ നില ഉയർത്തുക വഴി ശാരീരികാസ്വാസ്ഥ്യം നൽകുന്നു. ക്ഷീണം അകറ്റുന്നു.
• പേശീ നിർമാണത്തിനും വിവിധ അവയവങ്ങളുടെ സുഖകരമായ പ്രർത്തനത്തിനും സഹായിക്കുന്നു.
• വാർദ്ധക്യസഹജമായ വൈഷമതകൾ ലഘൂകരിക്കുകയോ മന്ദീഭവിപ്പിക്കുകയോ ചെയ്യുന്നു.
ശരീരത്തിനാവശ്യമായ ഊർജ്ജവും എത്ര വലിയ ക്ഷീണത്തെയും ചെറുക്കുവാനുളള സഹന ശേഷിയും മാനസികാരോഗ്യവും നൽകുന്നു.
• ശ്വാസകോശവും ശ്വസനേന്ദ്രിയവും ശുദ്ധീകരിച്ച് കഫക്കെട്ട് അകറ്റുന്നു.
• വിവിധ തരം രോഗാണുബാധകളിൽ നിന്ന് ശരീരത്തിന് സംരക്ഷണ നല്‍കുന്നു.
• നാര് സമൃദ്ധമാകയാൽ ഉദരസംബന്ധമായ അസുഖങ്ങൾ, തടയും.

രക്തശുദ്ധീകരണത്തിന് വഴിയൊരുക്കുന്നു. ത്വക്ക് രോഗങ്ങളെ അകറ്റുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കാൻ സഹായകമാകുന്നു.

ജിൻസ് തോട്ടുംകര

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate