অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

മുല്ല കൃഷി : കുറ്റിമുല്ല

മുല്ല കൃഷി : കുറ്റിമുല്ല

മഴയില്ലെങ്കില്‍ ദിവസവും നന നിര്‍ബന്ധമാണ്‌എന്നോര്‍ക്കുക. മുല്ല നട്ട്‌ നാലുമാസം കഴിഞ്ഞാല്‍ മൊട്ടിട്ടു തുടങ്ങും. പത്തുമാസമാകുന്നതോടെ നിറയെ പൂക്കള്‍ തരാറാകും.
രണ്‌ടാംവര്‍ഷമാകുമ്പോഴേക്കും കുറ്റിമുല്ലച്ചെടി ഒരു പുഷ്‌പറാണിയായി മാറിക്കഴിഞ്ഞിരിക്കും. എല്ലാ വര്‍ഷവും കൊമ്പുകള്‍ മുറിച്ചു നിര്‍ത്തിയാലേ മുല്ലയില്‍ നിറയെ പൂക്കള്‍ പിടിക്കുകയുള്ളൂ. ഇതിന്‌ പ്രൂണിംഗ്‌ (കൊമ്പുകോതല്‍) എന്നാണ്‌ പറയുക.
നവംബര്‍ മുതല്‍ ജനുവരി വരെയുള്ള മാസങ്ങളില്‍ കൊമ്പുകോതാം. ചുവട്ടില്‍ നിന്ന്‌ അരമീറ്റര്‍ ഉയരത്തില്‍ ചരിച്ചു മുറിക്കുക. മുറിപ്പാടില്‍ ബോര്‍ഡോമിശ്രിതം പുരട്ടുക. വളം ചേര്‍ക്കുക, നനയ്‌ക്കുക. മുല്ലച്ചെടികള്‍ക്കിടയില്‍ കളകള്‍ വളരാന്‍ അനുവദിക്കരുത്‌. നേര്‍വളങ്ങള്‍ ചേര്‍ക്കാന്‍ ബുദ്ധിമുട്ടെങ്കില്‍ ഓരോ ചെടിക്കും വര്‍ഷത്തിലൊരിക്കല്‍ മൂന്നു കുട്ട പൊടിഞ്ഞ കാലിവളം ചേര്‍ത്തിട്ട്‌ പുറമെ 17:17:17 പോലുള്ള ഏതെങ്കിലും രാസവളമിശ്രിതം ഈരണ്‌ടാഴ്‌ച കൂടുമ്പോള്‍ ഓരോ ടേബിള്‍ സ്‌പൂണ്‍ വീതം ചേര്‍ത്ത്‌ ഇടയിളക്കി നനയ്‌ക്കുകയുമാവാം.
കുറ്റിമുല്ല ചാക്കിലും ചട്ടിയിലുമെല്ലാം വളര്‍ത്താം. മണ്‍ചട്ടിയോ സിമന്റ്‌ ചട്ടിയോ ആകാം. മണ്ണ്‌, മണല്‍, ചാണകപ്പൊടി എന്നിവ തുല്യയളവില്‍ ചേര്‍ത്ത മിശ്രിതം നിറച്ച്‌ അടിവളമായി വേപ്പിന്‍പിണ്ണാക്ക്‌, എല്ലുപൊടി എന്നിവയും ചേര്‍ത്താല്‍ ചട്ടിയില്‍ വളര്‍ത്താവുന്നതേയുള്ളൂ. ചാക്കിലായാലും ചട്ടിയിലായാലും ആവശ്യത്തിന്‌ വളവും നനയും നല്‍കിയാല്‍ കുറ്റിമുല്ല ധാരാളം പൂക്കള്‍ തരും.
വീട്ടില്‍ നല്ലതുപോലെ വെയില്‍ കിട്ടുന്ന ടെറസ്‌ ഇതിന്‌ യോജിക്കുന്ന സ്ഥലമാണ്‌.
ജീവാമൃതം എന്ന ജൈവവളക്കൂട്ട്‌ കുറ്റിമുല്ലച്ചെടികളെ കരുത്തോടെ വളരാനും നിറയെ പൂ പിടിക്കാനും പ്രേരിപ്പിക്കുന്നതായി കണ്ടിരിക്കുന്നു.

വിളവെടുപ്പ്‌

ചെടി നട്ട്‌ പുഷ്‌പിക്കല്‍ പ്രായമായാല്‍ ഫെബ്രുവരി മുതല്‍ മേയ്‌ വരെയാണ്‌ ഏറ്റവും അധികം പൂക്കള്‍ കിട്ടുക. ഒരു ചെടിയില്‍ നിന്ന്‌ ഒരു ദിവസം 10 മൊട്ടുകള്‍ ലഭിച്ചാല്‍ പോലും തരക്കേടില്ലാത്ത വിളവ്‌ ഒരു സെന്റ്‌ സ്ഥലത്തെ കുറ്റിമുല്ലക്കൃഷി തരും എന്നുറപ്പ്‌.
പൂക്കള്‍ അതിരാവിലെയാണ്‌ പറിക്കുക. ഇവയുടെ ജലാംശം നഷ്ടപ്പെടുന്നത്‌ തടയാന്‍ കനം കുറഞ്ഞ പോളിത്തീന്‍ഷീറ്റ്‌ വിരിച്ചശേഷം പൂക്കള്‍ അടുക്കാറു പതിവുണ്ട്.
മൃദുലമായ പൂക്കളെ ടിഷ്യുപേപ്പര്‍ കൊണ്ടുപൊതിഞ്ഞും പൂക്കള്‍ക്കിടയ്‌ക്കുള്ള സ്ഥലത്ത്‌ ഈര്‍പ്പമുള്ള കനം കുറഞ്ഞ കടലാസ്‌ വച്ചും അവയെ സംരക്ഷിക്കാം.
ദൂരസ്ഥലങ്ങളിലേക്ക്‌ പൂക്കള്‍ അയയ്‌ക്കാന്‍ കൊഗേറ്റഡ്‌ ഫൈബര്‍ ബോര്‍ഡ്‌ പെട്ടിയിലും മറ്റും പൂക്കള്‍ അടുക്കുന്നവര്‍ പെട്ടിയില്‍ പൊട്ടാസ്യം പെര്‍മാംഗനേറ്റ്‌ ചെറിയ പായ്‌ക്കറ്റുകളിലാക്കി ഇടുന്ന പതിവുണ്‌ട്‌. പൂക്കള്‍ എത്തിലിന്‍ വാതകം ഉല്‌പാദിപ്പിച്ച്‌ സ്വയം വാടുന്നത്‌ തടയാനാണിത്‌. ഇങ്ങനെ സംരക്ഷിക്കുന്ന പൂക്കള്‍ വേഗം കേടാകുകയില്ല.
- കെ. ജാഷിദ് -

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate