വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്ന പച്ചക്കറി വിളകളിൽ പ്രധാനപ്പെട്ടതാണ് പയർ. ആഘോഷാവസരങ്ങളിൽ പ്രത്യേകിച്ചും വിലനില വരുന്ന ഒരിനമാണിത്. ഓണം, വിഷു, ആഘോഷവേളകളിൽ 100-150വരെയാകും പയറിന്റെ വില. എല്ലാകാലത്തും കൃഷി ചെയ്യാവുന്ന ഇനമാണെങ്കിലും വേഗം കീടരോഗബാധയേല്‍ക്കുന്ന വിളയായതാണ് പയറിന്റെ ലഭ്യതകുറവും വിലകൂടുതലിനും കാരണം. വിറ്റാമിന്റെ കലവറയാണ് പയർ . വൻപയർ ധാന്യരൂപത്തിലും അതിന്റെ തോൽ കളയാതെ പച്ചക്കറിരൂപത്തിലും നാം ഉപയേഗിക്കുന്നു.
അന്നജം, കൊഴുപ്പ്, കാര്‍ബോഹൈഡ്രേറ്റ്, വിറ്റാമിന്‍ എ,ബി,സി എന്നിവയും പയറിലടങ്ങിയിരിക്കുന്നു. വിത്ത് രൂപത്തിലുപയോഗിക്കുന്ന വന്‍പയറില്‍ ധാരാളം പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നു. ശരീരത്തിലെ വിഷാംശങ്ങളെ പുറംതള്ളുന്ന ആന്റി ഓക്‌സിഡന്റുകള്‍ പയറിന് ധാരാളമുണ്ട്. പച്ചക്കറിയായി നാം ഉപയോഗിച്ചുവരുന്ന പയറിനങ്ങള്‍ രണ്ടുതരമാണ്. കുറ്റിപ്പയറും വള്ളി പയറും. കേരളത്തിലെ കാലാവസ്ഥയിൽ എല്ലായിപ്പോഴും കൃഷിചെയ്യാൻ പറ്റിയ വിളയാണ് പയർ വിഗ്‌ന ജനുസ്സില്‍പ്പെട്ട ഫാബെയ്‌സീ കുടുംബക്കാരനാണ് പയർ വിഗ്‌ന അംഗ്വിക്കുലേറ്റസെസ്‌ക്യൂപെഡാലിസ് ആണ് പയറിന്റെ ശാസ്ത്രീയ നാമം. സാധാരണയായി മൂന്ന്തരത്തിലാണ് പയർ കാണാറ്. വൻ പയർ വിത്ത് ധാന്യനിർമാണത്തിന് കൃഷി ചെയ്യുന്നയിനം പച്ചക്കറിയാവശ്യത്ത് കൃഷിചെയ്യുന്നയിനം ഇത് രണ്ടിനും ഒരുപോലെ ഉപയോഗിക്കുന്നയിനം എന്നിവയാണിത്. പച്ചക്കറി രൂപത്തിൽ ഉപയേഗിക്കുന്നവ കുറ്റിപ്പയർ രൂപത്തിലും വള്ളിപ്പയര്‍രൂപത്തിലും വരുന്നു. ഗോമതി, ഭാഗ്യലക്ഷ്മി, പൂസബര്‍സാത്തി, പൂസകോമള്‍,അനശ്വര എന്നിവയാണ് പ്രധാന കുറ്റിപ്പയർ ഇനങ്ങൾ. കൈരളി, വരുൺ, അനശ്വര, കനകമണി (പി.ടി.ബി), അര്‍ക്ക ഗരിമ എന്നിവ കുറഞ്ഞതോതില്‍ പടരുന്ന സ്വഭാവമുള്ള പച്ചക്കറിയനങ്ങളാണ്.
ശാരിക, മാലിക, കെ.എം.വി, ലോല, വൈജയന്തി, മഞ്ചേരിലോക്കല്‍, വയത്തൂർ ലോക്കൽ, കുരുത്തോലപ്പയർ, മാല, കൈരളി, ഫിലിപ്പെന്‍സ്, കെ.എം.എ1, ശുദ്ര, എന്നിവയാണ് സാമാന്യം നന്നായി പടരുന്ന വള്ളിയിനങ്ങള്‍. അനശ്വരയുടെ മണികള്‍ക്ക് ക്രീം നിറമാണ്. ചുവപ്പുകലര്‍ന്ന തവിട്ടുനിറമാണ് ഗോമതിയുടെ വിത്തിന്. മാല, ലോല, ശാരിക, വയനാടൻ പയർ എന്നിവയുടെ മണിക്ക കറുപ്പ് രാശിയിലാണ്. വൻപയർ ധാന്യരീതിയിൽ ഉപയോഗിക്കുന്നതിന് കൃഷി ചെയ്യുന്ന പയര്‍ ഇനങ്ങള്‍ സി152, എസ് 488, പൂസ ഫര്‍ഗുനി, പൂസദോഫസിലി, കൃഷ്ണമണി വി240, അംബ, സി.ഒ.3, പൗര്‍ണമി, ജിസി.827, എന്നിവയാണ്. കനകമണി (പി.ടി.ബി.1), സൂഈറ എന്നിവ പച്ചക്കറിക്കും വന്‍പയര്‍ ഉത്പാദനത്തിനും കൃഷി ചെയ്തുവരുന്നു.

Jins Tj
അവസാനം പരിഷ്കരിച്ചത് : 2/15/2020