ചില സസ്യങ്ങളുടെ വേരു തന്നെയാണ് നാം ഭക്ഷണമാക്കുന്നത്. ചിലതിന്റെ വേരുകള്‍ അമൂല്യമായ ഔഷധങ്ങളായും ഉപയോഗിച്ചുവരുന്നു. അങ്ങനെ വരുമ്ബോള്‍ വേരുപടലത്തിന്റെ വളര്‍ച്ച ചെടിയുടെ വളര്‍ച്ചയില്‍ പ്രധാന പങ്കുവഹിക്കുന്നു. വേരുകള്‍ പെട്ടെന്നു വളരാനുള്ള ചില പൊടിക്കൈകള്‍.
നന്നായി ഇളക്കിപ്പൊടിയാക്കിയ മണ്ണില്‍ കൃഷിയിറക്കുക.
അടിവളം ശരിയായരീതിയില്‍ ചേര്‍ത്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക.
തെങ്ങിനാണെങ്കില്‍ ചെത്തി തടമെടുത്ത് വളപ്രയോഗത്തിന് ശേഷം അതിന്റെ മുരട്ടില്‍ മൂടൊന്നിന് രണ്ടുകിലോ വീതം ഉപ്പ് വിതറുക.
കളകള്‍ യഥാസമയം പറിച്ചു മാറ്റുക.
ചെടിയുടെ മുരട്ടില്‍ എല്ലായിപ്പോഴും ജൈവവസ്തുക്കള്‍ക്കൊണ്ട് പുതയിടുക.
ജല ലഭ്യത ഉറപ്പുവരുത്തുക. കുറഞ്ഞ ഈര്‍പ്പം എല്ലായിപ്പോഴും ചെടികള്‍ക്ക് ചുവട്ടില്‍ നല്ലതാണ്.
മേല്‍വളം ചേര്‍ക്കുന്ന സമയങ്ങളില്‍ തടം നന്നായി ഇളക്കിയതിന് ശേഷം ചേര്‍ക്കാന്‍ മറക്കരുത്.
ചേന, ചേമ്ബ് എന്നിങ്ങനെയുള്ള കിഴങ്ങു വര്‍ഗങ്ങളുടെ വേര് വേഗം പടര്‍ത്താന്‍ പുതയിട്ട് മണ്ണ് കൂട്ടുന്നതിന് മുമ്ബ് ഓരോ കൂനയ്ക്കും 50 ഗ്രാം വീതം ഉപ്പ് വിതറിനല്‍കാം.
ജൈവവളങ്ങളുടെ കൂടെ മൈക്കോറൈസ എന്ന മാത്രകുമിള്‍ ചേര്‍ത്താല്‍ വേര് പിടുത്തം പെട്ടെന്ന് നടക്കും.
അവസാനം പരിഷ്കരിച്ചത് : 2/15/2020