(1)എപ്സം സാൾട്ട് (ഒരൂ ടേബിള്‍സ്പൂൺ നാല് ലിറ്റർ വെള്ളത്തില്‍കലക്കി ഇലകളിലും ചുവട്ടിലും ഉപയോഗിക്കാം - മാസത്തിൽ ഒരുതവണ)
(2) പഞ്ചസാര ( അരകപ്പ് പഞ്ചസാര നാല് ലിറ്റർ വെള്ളത്തില്‍കലക്കി ഒരോ കപ്പ് വീതം ചെടികള്‍ക്ക് ഉപയോഗിക്കാം)
(3) കാപ്പി പൊടി ( 1/2 - 1 ടീസ്പൂൺ ഇട്ട് കൊടുക്കാം)
(4) തേയില ചണ്ടി ( ചെടി ചുവട്ടിൽ കുഴിച്ചിടാം)
(5) മുട്ടത്തോട് ( മുട്ടത്തോട് പോട്ടിച്ച് ഇടാം)
(6) കപ്പലണ്ടി തോട് ( ഗ്രൈന്ററിൽ പൊടിച്ചോ അല്ലാതയോ ചെടിച്ചുവട്ടില്‍ കുഴിച്ചിടാം പൊടിച്ചിട്ടാൽ കൂടുതൽ നല്ലത് )
(7) പഴതൊലി ( അരിഞ്ഞത് മണ്ണില്‍ ചേർക്കാം)
(8) ഓറഞ്ച് തൊലി ( അരിഞ്ഞത് മണ്ണില്‍ ചേർക്കാം)
(9) ഉള്ളിതൊലി ( ഉള്ളിതൊലി വൈകിട്ട് വെള്ളത്തിലിട്ട് രാവിലെ ചെടികള്‍ക്ക് ഒഴിച്ച് കൊടുക്കാം )
(10) കഞ്ഞിവെള്ളം , അരിക്കാടി (രണ്ടും ചേര്‍ത്ത് ഇളക്കി രണ്ടു ദിവസം കഴിഞ്ഞ് ഇരട്ടി വെള്ളം ചേര്‍ത്ത് ഉപയോഗിക്കാം )
(11)* തലമുടി ( സ്ത്രീകൾ മുടി ചീകുമ്പോൾ ചീർപ്പിൽ കിട്ടുന്നവ ചാണകവുമായി ചേര്‍ത്ത് ചെടികളുടെ ചുവട്ടില്‍ കുഴിച്ചിടാം. ബാർബർ ഷോപ്പിൽ നിന്നും ശേഖരിച്ച് ഉപയോഗിക്കാം )
(12) പാൽപ്പൊടി, ഫ്രെഷ് പാൽ, മോര് (ഉറുമ്പ് കയറിയതോ അല്പ് പഴകിപോയതോ വലിച്ചെറിയരുത് ചെടികള്‍ക്ക് ഉപയോഗിക്കാം. പാൽ പൊടി 1-2 ടീസ്‌പൂണ്‍, ഫ്രെഷ് പാൽ 5-10 ഇരട്ടി വെള്ളം ചേര്‍ത്ത് ,മോര് 10-20 ഇരട്ടി വെള്ളം ചേർത്ത് )
( 13) പാൽ ചായ, പാൽ കോഫി, കട്ടൻ ചായ, കട്ടൻ കാപ്പി (എന്നിവ അധികമാവുകയോ പാഴാകുകയോചെയ്യതാൽ രണ്ടിരട്ടി വെള്ളം ചേര്‍ത്ത് ചെടികള്‍ക്ക് ഒഴിച്ച് കൊടുക്കാം )
(14) മീന്‍ കഴുകിയ വെള്ളം ചെടികൾക്ക് ഒഴിച്ച് കൊടുക്കാം.
(15) മീന്‍ വെട്ടിയ വേസ്റ്റ് വെള്ളം ചേർത്ത് രണ്ടു ദിവസംവെച്ച് പഴകിച്ച് ചെടികൾക്ക് ഒഴിച്ച് കൊടുക്കാം.
(16 ) പച്ചക്കറി പീലും വേസ്റ്റും (ഉരുളൻ കിഴങ്ങ് കാരറ്റ് മുതലായവയുടെ ചീകയ തൊലിയും മത്തങ്ങ ചുരക്ക എന്നിവയുടെ ചെത്തിയ തൊലി ചീരപോലുള്ളവയുടെ ആവിശ്യമില്ലാത്ത തണ്ടും ഇലയും വലിച്ചെറിയാതെ ചെടികളുടെ ചുവട്ടില്‍ കുഴിച്ചിടാം )
(17) മുരിങ്ങയില വെള്ളം ചേർത്ത് മിക്സിയിലിട്ട് അടിച്ച് നാൽപ്പതിരട്ടി വെള്ളം ചേർത്ത് മാസത്തിലൊരിക്കൽ ചെടികളുടെ തലപ്പിലും ചുവട്ടിലും തളിയ്ക്കുന്നത് ചെടീവളർച്ചയ്ക്ക് ആക്കം കൂട്ടും.
(18) പഴവർഗ്ഗങ്ങളുടെ തൊലി പച്ചക്കറികളുടെ തൊലിയും ഉൾഭാഗവും ഇലകളും തണ്ടും മിക്സിയിലിട്ട് അടിച്ചെടുത്ത് ഇരുപതിരട്ടി വെള്ളം ചേർത്ത് നേർപ്പിച്ച് പച്ചക്കറികളുടെ ചുവട്ടിൽ ഒഴിച്ച് കൊടുക്കാം. പത്തിരട്ടി വെള്ളം ചേർത്ത് അഞ്ച് ദിവസവും വെച്ച് പുളിപ്പിച്ചശേഷം ചെടികള്‍ക്ക് ഒഴിച്ചു കൊടുത്താൽ കൂടുതൽ ഗുണകരം.അങ്ങനെ പുളിപ്പിക്കുകയാണെണെങ്കിൽ വീണ്ടും ഇരുപതിരട്ടി വെള്ളം ചേർത്ത് നേർപ്പിച്ച് ഒഴിച്ച് കൊടുക്കാം.
(ചാണകത്തോടൊപ്പം ചേരുമ്പോള്‍ തലമുടി മണ്ണില്‍ ലയിക്കുമെന്ന് വിവധ പഠനങ്ങളിലൂടെയും ഗവേഷണങ്ങളിലൂടെയും തെളിഞ്ഞിട്ടുള്ളതായി കൃഷി വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. എപ്സം സാൾട്ട്
( മെഗ്‌നീഷ്യം സൾഫേറ്റ്) - നെ ചിലർ 'ഇന്തുപ്പ് ' എന്നാണ് പറയുക. എന്നാൽ ഇന്തുപ്പ് ഉപ്പ് രസമുള്ളതും ഔഷധമായി ഉപയോഗിക്കുന്നതുമായ മറ്റൊന്നാണ്.എപ്സം സാൾട്ട് മെഡിക്കൽ സാറ്റോറിൽ ലഭ്യമാണ്)
................
കടപ്പാട്:കൃഷിപാഠം
-കെ.ജാഷിദ്-