മരത്തിനു പകരമായി റബ്ബര്‍ തടി ഉപയോഗിച്ചു വരുന്നു. സംസ്കരിച്ച റബ്ബര്‍ തടി ഫര്‍ണിച്ചര്‍ പാനലിംഗിനും, നിലത്ത് ഇടാനും, വീട്ടുപകരണങ്ങള്‍ ഉണ്ടാക്കാനും ഉപയോഗിക്കുന്നു. രാസപ്രക്രിയ കഴിഞ്ഞ് സീസണിംഗ് ചെയ്താണ് റബ്ബര്‍ തടി സംസ്കരിക്കുന്നത്. സാധാരണമായി കോപ്പര്‍-ക്രോമേ ആര്‍സെനിക്, കോപ്പര്‍ ക്രോമേ ബോറിക്, ബോറിക് ആസിഡ് എന്ന രാസവസ്തുക്കള്‍ ഉപയോഗിച്ച് ശൂന്യമര്‍ദ്ദ ഇംപ്രിഗ്നേഷന്‍ സീസണിംഗ് ചൂള രീതിയില്‍ പ്രവര്‍ത്തിപ്പിച്ചോ, ശൂന്യതയില്‍ ഉണക്കിയോ ആണ് റബ്ബര്‍ തടി സംസ്കരിക്കുന്നത്.
ഭക്ഷ്യയോഗ്യമല്ലാത്ത എണ്ണയുടെ ഒരു ചെറിയ സ്രോതസ്സാണ് റബ്ബര്‍ക്കുരു. മൊത്തം വിത്തു ഭാരത്തിന്‍റെ 12-16%മാണ് എണ്ണയുടെ അംശം. കാലിത്തീറ്റയില്‍ 20% റബ്ബര്‍ക്കുരു പിണ്ണാക്ക് ഉപയോഗിക്കാം.
തേനിന്‍റെ ഒരു സമ്പുഷ്ട സ്രോതസ്സാണ് റബ്ബര്‍. ഇതിന്‍റെ ഇലഞെട്ടില്‍ തേന്‍ ഉണ്ടാവും. ഒരു വര്‍ഷം ഒരു ഹെക്ടര്‍ സ്ഥലത്തുനിന്നും 150 കി.ഗ്രാം തേന്‍ ഉല്‍പ്പാദിപ്പിക്കാന്‍ കഴിയും. ഇതിന് തോട്ടത്തില്‍ ഹെക്ടറിന് 15 പെട്ടി എന്ന കണക്കില്‍ തേനീച്ചപ്പെട്ടി വയ്ക്കണം.
അവസാനം പരിഷ്കരിച്ചത് : 4/22/2020