നല്ല ഉള്കട്ടിയുള്ള തേങ്ങയുടെ പാലിൽ നിന്നും നിര്മിക്കുന്ന ഈ വെളിച്ചെണ്ണ ഹൃദ്യമായ മണവും മികച്ച സൂക്ഷിപ്പ് ഗുണവും ഏറെ ഔഷധ ഗുണങ്ങളും നിറഞ്ഞതാണ്. നവജാത ശിശുക്കല്ക്ക് ഏറെ ഉത്തമമാണ്. പേര് സൂചിപ്പിക്കുന്നത് പോലെ തേങ്ങാപാൽ ഉരുക്കി നിര്മിക്കുന്നു.
1 ലിറ്റർ ഉരുക്ക് വെളിച്ചെണ്ണ തയ്യാറാക്കുന്നതിന് ഏകദേശം 15-20 തേങ്ങ വേണ്ടി വരും. വിളവെടുപ്പിനു ശേഷം രണ്ടാഴ്ച തണലിൽ സൂക്ഷിച് പരുവപെടുത്തിയ തേങ്ങയാണ് നല്ലത്. ഉളിൽ വെള്ളവും കാമ്പിനു കട്ടിയുമുള്ള അധികം പഴകാത്ത തേങ്ങ തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. തേങ്ങ പൊതിച് പൊട്ടിച്ചു കഴുകി ജലാംശം നീകിയത്തിനു ശേഷം ചിരകിയെടുക്കുക. തേങ്ങയുടെ ഭാരത്തിന്റെ 10% തിളച്ച വെള്ളം പീരയിലെക്ക് ഒഴിച് നന്നായ് ഇളക്കി വെക്കുക. പീര നന്നായ് അമർത്തി പിഴിഞ്ഞ് പാലെടുക്കുക. ഉരുക്ക് വെളിച്ചെണ്ണ ലഭകരമയ് നിര്മ്മിക്കുന്നതിനു ഒരു തവണ മാത്രം പാല് എടുത്തൽ മതിയാകും. കൂടുതൽ വെള്ളം ചേർത്ത് പാല് എടുത്തൽ ഇന്ധന ഉപയോഗംൻ വര്ധിക്കും. മാത്രമല്ല പീരയിൽ നിന്നുള്ള മറ്റു ഉല്പന്ന നിര്മ്മാണം ലാഭാകരമാകില്ല.
പിഴിഞ്ഞെടുത്ത പാല് ഓടു/ ഇന്ടളിയതിന്റെ ഉരുളിയിലെക്ക് അരിചൊഴിക്കുക. ഉയര്ന്ന തീീയിൽ ഇളക്കി തിളപ്പിക്കുക. എണ്ണ വേര്തിരിഞ്ഞു തുടങ്ങുമ്പോൾ തീ കുറച്ചു വെക്കുക. ഹൃദ്യമായ മനം വന്ന് കക്കൻ ബ്രൌൺ നിറമായ് മാറികഴിയുമ്പോൾ അടുപ്പിൽ നിന്നും ഇറക്കി വെക്കുക. കക്കൻ മൂപ്പധികമയ് പോകാതെ ശ്രദ്ധിക്കണം. എണ്ണക്ക് മഞ്ഞ നിറമാകുമ്പോൾ കക്കൻ ഒരു തവി കൊണ്ട് ഉരുളിയുടെ വശങ്ങളിലേക്ക് മാറ്റി. എണ്ണ ഉണങ്ങിയ ഒരു സ്റ്റീൽ പാത്രത്തിലേക്ക് കോരി ഒഴിക്കുക. എണ്ണ മുഴുവൻ ഊറ്റിയെടുത്ത ശേഷം കക്കൻ വൃത്തിയുള്ള ഒരു തുണിയിൽ കിഴിപോലെ കെട്ടി അമര്ത്തി പിഴിഞ്ഞാൽ കുറച്ച കൂടി എണ്ണ ലഭിക്കും.. എണ്ണയിലേക്ക് ഒരു ചെറിയ ടീസ്പൂൺ പഞ്ചസാര ചേര്ക്കുക. വിപണനത്തിന് മുൻപ് എണ്ണ തെളിഞ്ഞു വരാനും മട്ട് അടിയനുമാണ് ഇപ്രകാരം ചെയ്യുന്നത്. തെളിഞ്ഞ എണ്ണ വെയിലത്ത് ഉണക്കിയ പ്ലാസ്റ്റിക് ബോട്ടിലുകളിലെക്ക് നിറച്ചു ലേബൽ ഒട്ടിച്ചു വിപണനം നടത്തം.
അവസാനം പരിഷ്കരിച്ചത് : 6/20/2020