অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

വൈഗ കൃഷി ഉന്നതി മേള

വൈഗ കൃഷി ഉന്നതി മേള

കർഷകരുമായി അകന്നു നിൽക്കുന്ന ഗവേഷണ സ്ഥാപനങ്ങളെ കർഷക സൗഹൃദമാക്കിയാണ് വൈഗയുടെ മൂന്നാം പതിപ്പായ കൃഷി ഉന്നതി മേള 2018 സമാപിച്ചത്. കേരള കാര്‍ഷിക സര്‍വ്വകലാശാല, സ്പൈസസ് ബോർഡ്, കണ്ണാറ വാഴ ഗവേഷണ കേന്ദ്രം , എൻ. ബി. പി.ജി. തുടങ്ങി എല്ലാ ഗവേഷണ കേന്ദ്രങ്ങളെയും അടുത്തതറിയാൻ ഈ മേള സഹായിച്ചുവെന്ന് വിവിധ ജില്ലലകളിൽ  നിന്നെത്തിയ കർഷകർ സാക്ഷ്യഷ്യപ്പെടുത്തി. വിവിധങ്ങളായ വിളകളും അലങ്കാരസസ്യങ്ങളും മൂല്യവര്‍ദ്ധിത ഉല്പന്നങ്ങളുമായാണ്  വൈഗ പ്രദര്‍ശനത്തിനെത്തിയത്.  കേരളത്തില്‍ നിലനില്‍ക്കുന്ന വിവിധ കാലാവസ്ഥാ പ്രദേശങ്ങള്‍ക്കും മണ്ണിനങ്ങള്‍ക്കും അനുയോജ്യമായ പച്ചക്കറി, ധാന്യവിളകള്‍, ഫലവര്‍ഗ്ഗ വിളകള്‍, ഉന്നത ഗുണനിലവാരമുള്ള പുതിയ വിളയിനങ്ങള്‍, പ്രളയാന്തര കേരളത്തില്‍ വിളകളുടെ അതിജീവനത്തിനുതകുന്ന വിള പരിപാലനമുറകള്‍ തുടങ്ങിയവ വിശദീകരിക്കുന്നതായിരുന്നു കാര്‍ഷിക സര്‍വ്വകലാശാലയുടെ സ്റ്റാളുകള്‍. പ്രധാനമായും 8 വിഭാഗങ്ങളായാണ് സ്റ്റാളുകള്‍ സജ്ജീകരിച്ചിരുന്നത്.  തെങ്ങ്, തോട്ടവിളകള്‍, സുഗന്ധവിളകള്‍ പുഷ്പഫലാദികള്‍, പച്ചക്കറികള്‍, തേന്‍, ചെറുധാന്യങ്ങള്‍, മൂല്യവര്‍ദ്ധിത ഉല്പന്നങ്ങള്‍, പ്രസിദ്ധീകരണങ്ങള്‍ എന്നിവയ്ക്കായി പ്രത്യേക പവലിയനുകള്‍ തയ്യാറാക്കിയിരുന്നു.പ്രളയാനന്തരം കേരളത്തിലെ വിളകള്‍ക്ക് സംഭവിച്ച നാശനഷ്ടങ്ങളില്‍ നിന്ന് കരകയറാനുള്ള വിളപരിപാലന മുറകള്‍ വിശദമായി പ്രതിപാദിക്കുന്ന പ്രദര്‍ശനമാണ് പ്രാധാന്യത്തോടെ ഒരുക്കിയിരുന്നത്.  മണ്ണുസംരക്ഷണവും മണ്ണിന്റെ ഫലഭൂയിഷ്ഠിത നിലനിര്‍ത്താനുള്ള പരിപാലന മുറകളും വിശദമായി പ്രതിപാദിക്കുകയുണ്ടായി.കേരള കാര്‍ഷിക സര്‍വ്വകലാശാല പുറത്തിറക്കിയ ഉന്നത ഗുണനിലവാരമുള്ള പുതിയ ഇനം വിത്തുകളുടെയും ചെടികളുടെ പ്രദര്‍ശനം തൊട്ടടുത്ത സ്റ്റാളില്‍ ഒരുക്കിയിരുന്നു.  നെല്ല്, ജാതി, ഇഞ്ചി,കൊക്കോ, ഔഷധ സസ്യങ്ങള്‍, ഏലം, സാമ്പാര്‍ വെള്ളരി, സാലഡ് വെള്ളരി തുടങ്ങിയവയുടെ പുതിയ ഇനങ്ങള്‍ വിശദാംശങ്ങളോടെ പ്രദര്‍ശിപ്പിച്ചിരുന്നു.അലങ്കാര സസ്യങ്ങള്‍, അലങ്കാര പുഷ്പങ്ങള്‍, ഉണങ്ങിയ പൂക്കള്‍ ഉപയോഗിച്ചുള്ള വിവിധ അലങ്കാര വസ്തുകള്‍, പൂന്തോട്ടത്തിലെ നൂതന പ്രവണതകളായ ടെറേറിയം, അക്വാ ലാന്‍ഡ് സ്‌കേപ്, പോട്ട്‌പോറി തുടങ്ങിയവയുടെ മനോഹരമായ പ്രദര്‍ശനവും ഉണ്ടായിരുന്നു.പച്ചക്കറി വിഭാഗത്തിലെ മുഖ്യ ആകര്‍ഷണം വിവിധ ഇനം ചീരകളായിരുന്നു. നാം സാധാരണയായി ഉപയോഗിക്കുന്ന ചുവന്ന ചീര മുതല്‍ അക്ഷരച്ചീര, മേഘാലയ ചീര, അരുണോദയ ചീര തുടങ്ങി 12 തരം ചീരകള്‍ പ്രദര്‍ശിപ്പിച്ചിരുന്നു.  കൂടാതെ ശീതകാല പച്ചക്കറികളും മറ്റു പച്ചക്കറികളും.വിവിധയിനം തെങ്ങിന്‍കുലകളും തെങ്ങിന്‍ തൈകളും കര്‍ഷകര്‍ക്കായി കേരളത്തിന്റെ വിവിധ ഗവേഷണകേന്ദ്രങ്ങളില്‍ നിന്ന് എത്തിച്ചിരുന്നു.  തോട്ടവിളകള്‍, സുഗന്ധവിളകള്‍, ഔഷധസസ്യങ്ങള്‍ തുടങ്ങിയവയുടെ സങ്കരയിനങ്ങള്‍, ഗ്രാഫ്റ്റ് തൈകള്‍, രോഗകീട പ്രതിരോധശേഷിയുള്ള പുതിയ ഇനങ്ങള്‍ എന്നിവ മറ്റൊരു ആകര്‍ഷകമായിരുന്നു.വാഴയില്‍ നിന്ന് 100 ല്‍ പരം വിഭവങ്ങളാണ് പഴം, കായ, ഉണ്ണിപിണ്ടി, വാഴപൂ, മാണം എന്നിവയില്‍ നിന്ന് ഒരുക്കിയിരുന്നത്.  ജാതി, പപ്പായ, പാഷന്‍ ഫ്രൂട്ട്, പച്ചക്കറികള്‍ തുടങ്ങിയവയില്‍ നിന്ന് വിവിധ മൂല്യവര്‍ദ്ധിത ഉല്പന്നങ്ങളുടെ സമാഹാരം, കൊക്കോയില്‍ നിന്ന് ഉല്പാദിപ്പിക്കുന്ന വിവിധ തരം ചോക്ലേറ്റുകള്‍, ഡ്രിംങ്കുകള്‍, ചോക്ലേറ്റ് സ്‌പ്രേഡ്, സിപ് അപ് എന്നിവയും ആകര്‍ഷണീയമായിരുന്നു.ചെറുധാന്യങ്ങളായ റാഗി, ചോളം, തിന, ചാമ തുടങ്ങിയവയില്‍ നിന്നുള്ള ഭക്ഷ്യ വസ്തുക്കളുടെ പ്രദര്‍ശനവും വില്പനയും ഉണ്ടായിരുന്നു.കാര്‍ഷിക സര്‍വ്വകലാശാലയോടൊപ്പം വിവിധ കൃഷി വിജ്ഞാനകേന്ദ്രങ്ങളും സംയോജിച്ചാണ് പ്രദര്‍ശനത്തിനെത്തിയത്. പന്നിയൂരില്‍ നിന്ന് പുറത്തിറക്കിയ കുരുമുളകിനങ്ങള്‍, മറ്റു സങ്കരയിനങ്ങള്‍, കുരുമുളകു കൃഷിയിലെ നൂതന സങ്കേതങ്ങളായ കോളം കൃഷി, സര്‍പന്റീന്‍ ലെയറിംഗ്, കീടരോഗനിയന്ത്രണത്തിലെ ജൈവരീതികള്‍, ജിവാണുവളങ്ങള്‍, വിവിധ മൂല്യവര്‍ദ്ധിത ഉല്പന്നങ്ങള്‍ തുടങ്ങിയവയും മലയോരമേഖലകളില്‍ കൃഷി ചെയ്യുന്ന ഏലം തുടങ്ങിയവയും ഒരുക്കിയിരുന്നു.

സി.വി. ഷിബു.

https://krishideepam.in/

അവസാനം പരിഷ്കരിച്ചത് : 6/21/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate