വേറിട്ട ആശയവുമായി തിരുവനന്തപുരം ജില്ലാ സ്റ്റാള്‍
പ്രളയനാന്തര കാര്‍ഷിക കേരളത്തിന്റെ പുനര്‍ജനിക്കായി നടത്തുന്ന വൈഗ -2018 കാര്‍ഷിക പ്രദര്‍ശന മേളയില്‍ ആത്മ -തിരുവനന്തപുരം ജില്ല തികച്ചും വ്യത്യസ്തമായ രീതിയിലാണ് ജന ശ്രദ്ധ ആകര്‍ഷിച്ചത്.നാടന്‍ മുളയില്‍ തീര്‍ത്ത വേലികളില്‍ തട്ടുകള്‍ ക്രമീകരിച്ചാണ് സ്റ്റാള്‍ ഒരുക്കിയിരിക്കുന്നത്.പനയുടെ മൂല്യ വര്‍ധിത ഉല്‍പ്പന്നമായ പനയോല പരമ്പില് പ്രളയവും പ്രളയനാന്തരവും പുനര്‍ജനിയും കേരളത്തിന്റെ തനതു കലാരൂപങ്ങളും വരച്ചിരിക്കുന്നത്. കാണികളില്‍ കൗതുകമുണര്‍ത്തുന്നു.തടിയില്‍ തീര്‍ത്ത അതിജീവനത്തിന്റെ മോഡലുകള്‍,തടിയില്‍ തീര്‍ത്ത കെട്ടുവള്ളം,തടിയില്‍ തീര്‍ത്ത വ്യത്യസ്ത രൂപങ്ങള്‍,കമുകിന് പാളയില്‍ തീര്‍ത്ത ഉല്‍പ്പന്നങ്ങള്‍,തൊണ്ടിലും ചിരട്ടയിലും തീര്‍ത്ത ശില്പങ്ങള്,കേര വൃക്ഷത്തിനെ അനുസ്മരിച്ചു കൊണ്ട് തടിയില്‍ തീര്‍ത്ത തേങ്ങാ വിളക്ക്,സംസ്ഥാന ഫലമായ ചക്കയെ അനുസ്മരിച്ചു കൊണ്ട് തടിയില്‍ തീര്‍ത്ത ചക്ക വിളക്ക്,വാഴ നാരില്‍ തീര്‍ത്ത വാഴയുടെ മൂല്യ വര്‍ധിത ഉല്‍പ്പന്നങ്ങളും,പൂക്കള്‍,സുഗന്ധവ്യഞ്ജനങ്ങള്‍,പഴവര്‍ഗങ്ങള്‍,പച്ചക്കറി എന്നിവയും അവയുടെ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളും കാഴ്ചക്കാര്‍ക്ക് വ്യത്യസ്തമായ അനുഭവം നല്കുന്നു.
സി.വി.ഷിബു
krishideepam.in
അവസാനം പരിഷ്കരിച്ചത് : 4/22/2020
0 റേറ്റിംഗുകൾ ഒപ്പം 0 അഭിപ്രായങ്ങൾ
നക്ഷത്രങ്ങളുടെ മുകളിലൂടെ നീങ്ങി റേറ്റ് ചയ്യുന്നതിനായി ക്ലിക്ക് ചെയ്യുക
© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.