ഗൾഫ് നാടുകളിലെ ഈന്തപ്പഴവും ഇനി കേരളത്തിലും നന്നായി വിളയും
ഈന്തപ്പനകൃഷിയില്‍ കേരളം നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നായ തൈ ഉല്പാദനം എന്ന പ്രശ്നം ഇത് പരിഹരിക്കാന്‍ പ്രവാസിയായ ചാവക്കാട് ഒറ്റത്തെങ്ങിലെ കടവില്‍ സിയാദ് വഴികണ്ടെത്തിയിരിക്കുന്നു. അറബിനാട്ടില്‍തന്നെ വിത്ത് മുളപ്പിച്ച് തൈകള്‍ കേരളത്തിലെത്തിച്ച് വളര്‍ത്തി നടാന്‍ കൊടുക്കുക. കഴിഞ്ഞ ഒരു വര്‍ഷമായി സിയാദ് ഇതിനുള്ള ശ്രമത്തിലായിരുന്നു. ഇപ്പോള്‍ പതിനായിരം തൈകളാണ് കുവൈറ്റ് സൗദി അതിര്‍ത്തിയായ ബഫ്ര ഫാമില്‍ നിന്നും മുളപ്പിച്ച് കേരളത്തിലെത്തി കൂടുകളിലും ചട്ടികളിലും വളര്‍ത്തി കര്‍ഷകര്‍ക്ക് നല്‍കുന്നത്. ആദ്യഘട്ടങ്ങളില്‍ തൈകള്‍ കൊണ്ടുവരുന്നതിന് വലിയ തടസ്സങ്ങളുണ്ടായിരുന്നു ഇത് പരിഹരിക്കാനായി മണ്ണില്ലാതെ മുളപ്പിച്ച തൈകള്‍ ചകിരിച്ചോര്‍ ചേര്‍ത്ത മിശ്രിതത്തില്‍ പ്രത്യേകം കവറിലാക്കി കാര്‍ഗോ വഴി അയക്കുകയാണ് ചെയ്തത്. 100 രൂപ മുതല്‍ 500 രൂപവരെ വിലയുള്ള തൈകളാണ് സിയാദ് കുവൈറ്റിലെ ബഫ്രയില്‍ മുളപ്പിച്ചെടുക്കുന്നത്. അജ്‌വ, മെജ്ബൂള്‍, ബര്‍ഹി, സഫാവി (ചുവപ്പ്) എന്നിങ്ങനെയുള്ള വിത്തുകളാണ് ഉത്പാദിപ്പിക്കുന്നത്. ഇതില്‍ ഏറ്റവും രുചികൂടിയതും കിലോയ്ക്ക് 2200 രൂപവരെ വിലയുള്ളതുമായ അജ്‌വ തയ്യൊന്നിന് 500 രൂപ നിരക്കിലാണ് വില്‍പ്പന നടത്തുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി ബഫ്രയിലെ ഫാമില്‍ ഈന്തപ്പനകൃഷി പരിചരണത്തിലേര്‍പ്പെട്ടിരിക്കുകയായിരുന്നു ചാവക്കാട് ഒറ്റത്തെങ്ങ് സ്വദേശിയായ സിയാദ്. ഇതിനിടെ പല സമയങ്ങളിലും അവധിക്ക് നാട്ടില്‍വന്ന് പോകുമ്പോള്‍ ഈന്തപ്പന നാട്ടില്‍ വിളയുമോ എന്ന് അന്വേഷിക്കാറുണ്ടായിരുന്നു. അങ്ങനെയുള്ള അന്വേഷണത്തിനൊടുവിലാണ് കോഴിക്കോട് മര്‍ക്കസ് കോമ്പൗണ്ടിലും ചേറ്റുവയിലും മുക്കത്തും കാസര്‍ഗോഡുമെല്ലാം ഗള്‍ഫ് നാടുകളിലെ ഈന്തപ്പന നന്നായി വിളയുമെന്ന് കണ്ടെത്തിയത്. ഇതിനെതുടര്‍ന്നാണ് തൈകള്‍ ഉത്പാദിപ്പിക്കാന്‍ ശ്രമം ആരംഭിച്ചത്. ആദ്യം വിത്തുകൊണ്ടുവന്ന് ഇവിടെതന്നെ മുളപ്പിക്കുകയായിരുന്നു. എന്നാല്‍ മുള നീണ്ട് കുറച്ച് ദിവസങ്ങള്‍ കഴിയുമ്പോഴേക്കും അവ കരിഞ്ഞുണങ്ങുന്നതായി അനുഭവപ്പെട്ടു. പലതവണ ഇതാവര്‍ത്തിച്ചപ്പോള്‍ പരിഹാരമായാണ് ഗള്‍ഫില്‍ മുളപ്പിച്ച വിത്ത് ഇവിടെ കൊണ്ടുവന്ന് വളര്‍ത്താന്‍ തുടങ്ങിയത്.
ആദ്യം 150 തൈകളാണ് കൊണ്ടുവന്നത്. പിന്നീട് എണ്ണം വര്‍ദ്ധിപ്പിച്ച് രണ്ട് ഘട്ടങ്ങളിലായി പതിനായിരത്തോളം തൈകള്‍ കൊണ്ടുവന്നു. ഇതില്‍ 3500 തൈകളൊഴികെ ബാക്കിമുഴുവന്‍ വിറ്റുപോയെന്ന് സിയാദ് പറയുന്നു. അവ നല്ല കരുത്തോടെ വളരുന്നതായി കണ്ടതിനാലാണ് നേഴ്‌സറി ആരംഭിച്ചത്. വീടിന് ചുറ്റുവട്ടത്തായിട്ടാണ് നേഴ്‌സറി പ്രവര്‍ത്തിക്കുന്നത്. ഒരു മാസം മുതല്‍ പ്രായമുള്ള മുളപ്പിച്ച തൈകള്‍ വില്‍പ്പനയ്ക്ക് വച്ചിട്ടുണ്ട്. തൃശൂർ തേക്കിൻ കാട് മൈതാാനിയിൽ നടന്ന വൈഗ കൃഷി ഉന്നതി മേളയിൽ അഞ്ഞൂറിലധികം തൈകൾ വിറ്റു. പുതുുതായി അയ്യായിരം തൈകൾ കൂടി ഗൾഫിൽ നിന്ന് ഉടൻ എത്തും. രണ്ടടി വീതിയിലും രണ്ടടി നീളത്തിലും രണ്ടടി ആഴത്തിലും കുഴികളെടുത്ത് എല്ലുപൊടി ചാണകപ്പൊടി എന്നിവ നിറച്ച് മണ്ണും മറ്റ് ജൈവ വളങ്ങളും ചേര്‍ത്ത് അതിനുള്ളിലായി തൈകള്‍ നടാം. അഞ്ചാം വര്‍ഷം കായ്ച്ചുതുടങ്ങുമെന്നാണ് സിയാദ് അവകാശപ്പെടുന്നത്. സിയാദ് നേരിട്ട് തന്നെയാണ് തൈകള്‍ വില്‍ക്കുന്നതെങ്കിലും ഇദ്ദേഹത്തില്‍ നിന്നും കൂടുതല്‍ തൈകള്‍ വാങ്ങുവാന്‍ കേരളത്തിലെ മറ്റ് നേഴ്‌സറികള്‍ മുന്നോട്ടുവന്നുകഴിഞ്ഞു.സ്വന്തം നഴ്സറിയിൽ കൂടാതെ വാഹനങ്ങളിൽ എത്തിച്ചു നൽകിയും വില്പനയുണ്ട്.
ഫോണ്‍ : 9947193080, 8547630807.
സി.വി.ഷിബു
അവസാനം പരിഷ്കരിച്ചത് : 5/6/2020
0 റേറ്റിംഗുകൾ ഒപ്പം 0 അഭിപ്രായങ്ങൾ
നക്ഷത്രങ്ങളുടെ മുകളിലൂടെ നീങ്ങി റേറ്റ് ചയ്യുന്നതിനായി ക്ലിക്ക് ചെയ്യുക
© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.