കാര്‍ഷികമേഖലയിലെ ബാങ്കുകള്‍
ബാങ്ക് ദേശസാല്‍ക്കരണം കാര്‍ഷികമേഖല ഉള്‍പ്പെടെ വിവിധ സാമ്പത്തികരംഗങ്ങളിലേക്ക് വായ്പകള്‍ വ്യാപിപ്പിക്കുന്നതില്‍ നിര്‍ണായകമായ പങ്ക് വഹിച്ചിട്ടുണ്ട്. ചലനാത്മകതയും ഉന്നതിയും കാംക്ഷിക്കുന്ന സമഗ്രമായ കാര്‍ഷികവളര്‍ച്ചയ്ക്ക് ബാങ്കുകള്‍ മുഖേനയുള്ള ധനം അത്യന്താപേക്ഷിതമാണ്. കാര്‍ഷികമേഖലയ്ക്കുള്ള ധനസഹായം 2004-05 സാമ്പത്തികവര്‍ഷം മുതല്‍ ഇരട്ടിയാക്കാന്‍ ബാങ്കുകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. സര്‍ക്കാര്‍ ഇങ്ങനെ അതീവതാല്‍പര്യം കാണിക്കുകയും 11-ാം പഞ്ചവത്സരപദ്ധതിയില്‍ കാര്‍ഷികമേഖലയ്ക്കായി ബജറ്റില്‍ പ്രത്യേകം തുക വകയിരുത്തുകയും ചെയ്തതോടെ ഇനി ഇത്തരം ബാങ്ക്പദ്ധതികളില്‍ നിന്നും പൂര്‍ണ നേട്ടം കൊയ്തെടുക്കാനുള്ള ഉത്തരവാദിത്തം കര്‍ഷകരിലാണ്. ദേശവല്‍കൃത ബാങ്കുകള്‍ പ്രഖ്യാപിച്ചിട്ടുള്ള വിവിധ വായ്പാപദ്ധതികള്‍ ചുവടെ ചേര്‍ക്കുന്നു.
വിവിധ വായ്പാപദ്ധതികള്‍
അലഹബാദ് ബാങ്ക് (www.allahabadbank.com)
- കിസാന്‍ ശക്തി യോജന പദ്ധതി
- കൃഷിക്കാര്‍ക്ക് വായ്പ അവരുടെ ഇഷ്ടാനുസരണം വിനിയോഗിക്കാം.
- കൃഷിക്കാരുടെ വിഹിതം (മാര്‍ജിന്‍) ആവശ്യമില്ല.
- വായ്പയുടെ 50% വ്യക്തിപരമോ കുടുംബപരമോ ആയ കാര്യത്തിന് ഉപയോഗിക്കാം.
പലിശക്കാരില്‍നിന്ന് എടുത്ത വായ്പ തിരിച്ചടയ്ക്കാനും ഉപയോഗിക്കാം.
ആന്ധ്രാബാങ്ക് (www.andhrabank.in)
- ആന്ധ്രാബാങ്ക് കിസാന്‍ ഗ്രീന്‍ കാര്‍ഡ്
- വ്യക്തിഗത അപകട ഇന്‍ഷ്വറന്‍സ് പദ്ധതിയുടെ കവറേജ്.
ബാങ്ക് ഓഫ് ബറോഡ (www.bankofbaroda.com)
- കരഭൂമികൃഷിക്കായി പഴയ ട്രാക്ടര്‍ (സെക്കന്‍ഡ്ഹാന്‍ഡ് ) വാങ്ങാന്‍
- വ്യാപാരികള്‍, വിതരണക്കാര്‍, കാര്‍ഷിക ഉപകരണ വില്‍പനക്കാര്‍, മൃഗസംരക്ഷണ വസ്തുക്കളുടെ വില്‍പനക്കാര്‍ എന്നിവര്‍ക്ക് പ്രവൃത്തി മൂലധനം.
- കാര്‍ഷിക യന്ത്രങ്ങള്‍ വാടകയ്ക്കെടുക്കാന്‍.
- ഉദ്യാനകൃഷി വികസനത്തിന്.
- പശുവളര്‍ത്തല്‍, പന്നിവളര്‍ത്തല്‍, കോഴിവളര്‍ത്തല്‍, പട്ടുനൂല്‍പുഴു വളര്‍ത്തല്‍ യൂണിറ്റുകള്‍ക്ക് പ്രവൃത്തിമൂലധനം.
- പട്ടികജാതി /പട്ടികവര്‍ഗ്ഗക്കാര്‍ക്ക് കാര്‍ഷികവസ്തുക്കള്‍, ഉപകരണങ്ങള്‍, ഒരു ജോഡി കാള, ജലസേചനസൌകര്യം എന്നിവയ്ക്കായി ധനസഹായം.
ബാങ്ക് ഓഫ് ഇന്ത്യ (www.bankofindia.com)
- നക്ഷത്രഭൂമിഹീന കിസാന്‍ കാര്‍ഡ് – ഓഹരി വിളവെടുപ്പുകാര്‍, പാട്ടകൃഷിക്കാര്‍, വാക്കാല്‍ പാട്ടമെടുത്തവര്‍ എന്നിവര്‍ക്ക്.
- കിസാന്‍ സമാധാന കാര്‍ഡ് – വിള ഉല്‍പാദനത്തിനും മറ്റ് അനുബന്ധ നിക്ഷേപങ്ങള്‍ക്കും കൃഷിക്കാര്‍ക്കുള്ള വായ്പാകാര്‍ഡ്.
- ബിഒഐ ശതാബ്ദി കൃഷി വികസനകാര്‍ഡ് – എവിടേയും ഏത്സമയത്തും കൃഷിക്കാര്‍ക്ക് ബാങ്കിങ് സൌകര്യം ഒരുക്കുന്ന ഇലക്ട്രോണിക് കാര്‍ഡ്.
- സങ്കരയിനം, പരുത്തിവ്യവസായം, പഞ്ചസാര വ്യവസായം തുടങ്ങിയവയില്‍ കരാര്‍ കൃഷി ചെയ്യുന്നതിന് ധനസഹായം.
- സ്ത്രീ ശാക്തീകരണത്തിനുള്ള സ്വയംസഹായ സഹകരണ സംഘങ്ങള്‍ക്കുള്ള പ്രത്യേക പദ്ധതി.
- നക്ഷത്ര സ്വരാജ്ഖര്‍ പ്രശിക്ഷണ്‍ സന്‍സ്ഥാന്‍ (എസ്എസ്പിഎസ്) - കൃഷിക്കാര്‍ക്ക് വ്യവസായ ഉദ്യമങ്ങള്‍ തുടങ്ങുന്നതിന് പരിശീലനം നല്‍കാനുള്ള നവീന നീക്കം.
- വിള വായ്പ : ഏഴ് ശതമാനം വാര്‍ഷിക പലിശനിരക്കില്‍ മൂന്ന് ലക്ഷം രൂപവരെ.
- പരസ്പര ജാമ്യം: 50,000 രൂപവരെ പരസ്പരജാമ്യം ആവശ്യമില്ല. പക്ഷേ 50,000 രൂപയ്ക്കു മേല്‍ റിസര്‍വ്ബാങ്കിന്റെ നിര്‍ദേശങ്ങള്‍ പാലിക്കപ്പെടുന്നു.
ദേനാ ബാങ്ക് (www.denabank.com)
- ഗുജറാത്ത്, മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, കേന്ദ്രഭരണ പ്രദേശങ്ങളായ ദാദ്ര, നാഗര്‍ഹവേലി എന്നിവിടങ്ങളിലാണ് ദേനാബാങ്ക് സജീവമായിട്ടുള്ളത്.
- ദേനാ കിസാന്‍ സര്‍ണവായ്പാ കാര്‍ഡ് പദ്ധതി
- പരമാവധി വായ്പ 10,00,000/- രൂപ വരെ.
- മക്കളുടെ പഠനമുള്‍പ്പെടെയുള്ള ഗാര്‍ഹികാവശ്യങ്ങള്‍ക്ക് 10% വരെ ചെലവഴിക്കാം.
- ഒമ്പത് വര്‍ഷംവരെ നീളുന്ന ദീര്‍ഘമായ തിരിച്ചടവ് കാലാവധി.
- ഏതുതരം കാര്‍ഷിക നിക്ഷേപത്തിനും വായ്പ നല്‍കും. - കാര്‍ഷികാഭിവൃദ്ധി, ട്രാക്ടര്‍, ജലസേചനത്തിനുള്ള വെള്ളംതളിക്കാനുള്ള യന്ത്രങ്ങള്‍, ഓയില്‍ എന്‍ജിന്‍, ഇലക്ട്രിക്പമ്പ് തുടങ്ങിയവ.
- എഴ് ശതമാനം നിരക്കില്‍ 3ലക്ഷം രൂപവരെ ഹ്രസ്വകാല വിള വായ്പ.
- അപേക്ഷ നല്‍കി 15 ദിവസത്തിനുള്ളില്‍ വായ്പകള്‍ വിതരണം ചെയ്യും.
- കാര്‍ഷികവായ്പയ്ക്ക് 50,000/- രൂപവരെയും കാര്‍ഷികക്ളിനിക്ക്, കാര്‍ഷികാടിസ്ഥാന വ്യവസായം എന്നിവയ്ക്ക് അഞ്ച് ലക്ഷം രൂപവരെയും പരസ്പരജാമ്യം ആവശ്യമില്ല.
ഇന്ത്യന്‍ ബാങ്ക് (www.indianbank.in)
- ഉല്‍പാദന വായ്പ : പഞ്ചസാരമില്ലുകള്‍, കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് പദ്ധതിയില്‍ പെട്ടവര്‍, വിള വായ്പ എടുക്കുന്ന പാട്ടക്കാര്‍, ഓഹരി കൃഷിക്കാര്‍, വാചാ പാട്ടക്കാര്‍ എന്നിവര്‍ക്ക് എല്ലാം ഉപകരിക്കുന്ന വിള വായ്പ.
- കാര്‍ഷിക നിക്ഷേപ കടവായ്പ : ഭൂവികസനം, ചെറുകിട ജലസേചനം, സൂക്ഷ്മ ജലസേചനം, പാടം യന്ത്രവല്‍ക്കരണം, തോട്ടമുണ്ടാക്കല്‍, ഉദ്യാനത്തോട്ട നിര്‍മാണം.
- കാര്‍ഷിക ഘടനാവായ്പ : കിസാന്‍ബൈക്ക്, കാര്‍ഷികോല്‍പന്ന കച്ചവട ബൈക്ക്, കാര്‍ഷിക ക്ളിനിക്ക്, കാര്‍ഷിക വാണിജ്യകേന്ദ്രം എന്നിവയ്ക്ക്.
- കാര്‍ഷിക വികസനത്തിനുള്ള സംഘവായ്പ : പരസ്പരബാധ്യതയുള്ള സംഘങ്ങള്‍, സ്വയംസഹായ സഹകരണസംഘങ്ങള്‍ എന്നിവയ്ക്കുള്ള വായ്പ.
- പുതിയ കാര്‍ഷികമാനങ്ങള്‍: : സഹകരണകൃഷി, ജൈവകൃഷി, ഗ്രാമീണ സംഭരണകേന്ദ്രങ്ങള്‍, ശീതീകരണകേന്ദ്രങ്ങള്‍, ഔഷധ - സുഗന്ധ സസ്യങ്ങള്‍, ജൈവ -ഇന്ധനകൃഷി തുടങ്ങിയവയ്ക്ക്
ഓറിയന്‍റല്‍ ബാങ്ക് ഓഫ് കൊമേഴ്സ് (www.obcindia.co.in)
- ഓറിയന്റല്‍ ഗ്രീന്‍ കാര്‍ഡ് (ഒജിസി) പദ്ധതി.
- കാര്‍ഷികവായ്പയ്ക്കുള്ള കോമ്പോസിറ്റ് ക്രെഡിറ്റ് പദ്ധതി
- ശീതീകരണ സംഭരണിയും കാര്‍ഷികോല്‍പന്ന ശേഖരണകേന്ദ്രവും സ്ഥാപിക്കാന്‍.
- കമീഷന്‍ ഏജന്റുമാര്‍ക്കുള്ള ധനസഹായം.
പഞ്ചാബ് നാഷണല്‍ ബാങ്ക് (www.pnbindia.in)
- പിഎന്‍ബി കിസാന്‍ സമ്പൂരന്റിന്‍ യോജന.
- പിഎന്‍ബി കിസാന്‍ ഇഛാപൂര്‍ത്തി യോജന.
- ശീതീകരണ കേന്ദ്രങ്ങളില്‍ സംഭരിക്കുന്നതിനുള്ള രശീതി ഈട്വച്ച് ഉരുളക്കിഴങ്ങും പഴവര്‍ഗ്ഗങ്ങളും വളര്‍ത്തല്‍.
- സ്വയം രൂപീകരിച്ച കൂട്ടുവിളവെടുപ്പുകള്‍.
- വന നഴ്സറി രൂപീകരിക്കാന്‍.
- തരിശുഭൂമി വികസനത്തിന്.
- കൂണ്‍/ചെമ്മീന്‍ വളര്‍ത്തലിനും കൂണിന്റെ മുട്ട വികസിപ്പിക്കാനും.
- കറവപ്പശുക്കളെ വാങ്ങാനും പരിപാലിക്കാനും.
- ഡെയറി വികാസ് കാര്‍ഡ് പദ്ധതി
- മീന്‍വളര്‍ത്തല്‍, പന്നിവളര്‍ത്തല്‍, തേനീച്ചവളര്‍ത്തല്‍ തുടങ്ങിയവയ്ക്ക്.
സ്റ്റേറ്റ്ബാങ്ക് ഓഫ് ഹൈദ്രാബാദ് (www.sbhyd.com)
- വിള വായ്പയും കാര്‍ഷിക സ്വര്‍ണ വായ്പയും.
- കാര്‍ഷികോല്‍പന്നങ്ങളുടെ വിപണനം.
- ശീതീകരണി (സ്വകാര്യ ഉല്‍പന്ന സംഭരണകേന്ദ്രം).
- ചെറുകിട ജലസേചനത്തിനും കിണര്‍ കുഴിക്കാനും പഴയ കിണര്‍ പുനരുദ്ധരിക്കാനും.
- ഭൂവികസനത്തിന് ധനസഹായം.
- ട്രാക്ടര്‍, പവര്‍ടില്ലര്‍, മറ്റു സമാനവസ്തുക്കള്‍ വാങ്ങാന്‍.
- കൃഷിഭൂമി വാങ്ങാന്‍/ തരിശിടങ്ങളും വന്ധ്യസ്ഥലങ്ങളും വാങ്ങാന്‍.
- കൃഷിക്കാര്‍ക്ക് വാഹനം വാങ്ങാന്‍.
- തുള്ളി ജലസേചനത്തിനും വെള്ളംതൂകലിനും.
- സ്വയംസഹായ സംഘങ്ങള്‍ക്ക്.
- കാര്‍ഷിക ക്ളിനിക്കുകള്‍, കാര്‍ഷിക വ്യാപാരകേന്ദ്രങ്ങള്‍.
- യുവ കൃഷി അധികപദ്ധതിക്ക്
സ്റ്റേറ്റ്ബാങ്ക് ഓഫ് ഇന്‍ഡ്യ (www.statebankofindia.com)
- വിള വായ്പാ പദ്ധതി (എസിസി).
- സ്വന്തം പറമ്പില്‍ ഉല്‍പന്ന ശേഖരണത്തിനും അടുത്ത കൃഷിക്കാലത്തേക്കുള്ള വായ്പ പുതുക്കാനും.
- കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് പദ്ധതി.
- ഭൂവികസന പദ്ധതികള്‍.
- ചെറുകിട ജലസേചനപദ്ധതികള്‍.
- കൊയ്ത്ത് -മെതിയന്ത്രം വാങ്ങാന്‍.
- കാര്‍ഷിക സ്വര്‍ണകാര്‍ഡ് പദ്ധതി.
- കൃഷിഅധികപദ്ധതി (ഗൃശവെശ ജഹൌ ടരവലാല) - ഗ്രാമീണയുവാക്കള്‍ക്ക് ട്രാക്ടര്‍ വാടകയ്ക്ക് എടുക്കാന്‍.
- കമ്മീഷന്‍ ഏജന്റുമാര്‍ക്ക് - അര്‍ത്യാസ് പ്ളസ് പദ്ധതി.
- ഇറച്ചിക്കോഴി വളര്‍ത്തലിന് - ബ്രോയിലര്‍ പ്ളസ് പദ്ധതി.
- ലീഡ്ബാങ്ക് പദ്ധതി.
സിന്‍ഡിക്കേറ്റ് ബാങ്ക് (www.syndicatebank.com)
- സിന്‍ഡിക്കേറ്റ് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് (എസ്കെസിസി).
- സൌരോര്‍ജ വെള്ളം ചൂടാക്കല്‍ പദ്ധതി.
- കാര്‍ഷിക ക്ളിനിക്ക് - കാര്‍ഷിക വാണിജ്യകേന്ദ്രങ്ങള്‍ക്ക്.
വിജയാബാങ്ക് (www.vijayabank.com)
- സ്വയംസഹായ സംഘങ്ങള്‍ക്ക്.
- വിജയ കിസാന്‍ കാര്‍ഡ്.
- വിജയ പ്ളാന്റേഴ്സ് കാര്‍ഡ്.
- കെവിഐസി പ്രാരംഭ വായ്പാപദ്ധതി - കൈത്തൊഴിലുകാര്‍, ഗ്രാമീണ വ്യവസായികള്‍ എന്നിവര്‍ക്ക്.
മറ്റു ബാങ്കുകളുടെ കണ്ണികള്‍.
ബാങ്ക് ഓഫ് രാജസ്ഥാന്‍ (www.bankofrajasthan.com)
കാനറാ ബാങ്ക് (www.canbankindia.com)