অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

വിള ഇന്‍ഷുറന്‍സ്

വിള ഇന്‍ഷുറന്‍സ്

 

പെരുമഴമൂലമുള്ള വിളനഷ്ടത്തിന്‍റെ കാലം കൂടിയാണ് മഴക്കാലം. ഇത്തരത്തിലുള്ള സാമ്പത്തിക നഷ്ടം ഒരു പരിധിവരെയെങ്കിലും നേരിടുന്നതിന് വിള ഇന്‍ഷുറന്‍സ് പദ്ധതി സഹായിക്കും. സംസ്ഥാനവിള ഇന്‍ഷുറന്‍സ് പദ്ധതിയെ പരിചയപ്പെടുക.

  • നിര്‍ദിഷ്ട കൃഷിസ്ഥലത്തെ മുഴുവന്‍ വിളകളും ഇന്‍ഷുര്‍ ചെയ്തിരിക്കണം.
  • നിശ്ചിത ഫോറത്തിലുള്ള അപേക്ഷയോടൊപ്പം വസ്തുക്കരത്തിന്‍റെ രസീതും ഹാജരാക്കണം. നിശ്ചിത നിരക്കില്‍ പ്രീമിയവും അടയ്ക്കണം.
  • പ്രീമിയം തുക അടച്ച് ഒരു മാസത്തിനുള്ളില്‍ പോളിസി രേഖ ലഭ്യമാകുന്നതാണ്.
  • തുക അടച്ച് ഏഴു ദിവസത്തിനുശേഷം ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമായിത്തുടങ്ങും.
  • പ്രകൃതി ക്ഷോഭം/വന്യമൃഗങ്ങളുടെ ആക്രമണം എന്നിവ മൂലമുള്ള വിളനാശത്തിന് നഷ്ടപരിഹാരം ലഭിക്കും. 15 ദിവസത്തിനകം അപേക്ഷ സമര്‍പ്പിക്കണം.
  • ക്ലെയിമിന്‍റെ സ്വഭാവം അനുസരിച്ച് പരമാവധി മൂന്നു മാസത്തിനുള്ളില്‍ ആനുകൂല്യം ലഭ്യമാകും.

 

പ്രീമിയം നിരക്കുകളും നഷ്ടപരിഹാരവും

 

തെങ്ങ്

കുറഞ്ഞ എണ്ണം: 10
വിളവ്:  ഒരാണ്ടില്‍ കുറഞ്ഞത് 30 നാളികേരമെങ്കിലും കായ്ഫലം ലഭിക്കണം.
പ്രീമിയം: തെങ്ങൊന്നിന് 2 രൂപ ഒരു വര്‍ഷത്തേക്ക്
നഷ്ടപരിഹാരം: തെങ്ങൊന്നിന് 1000 രൂപ

കമുക്


കുറഞ്ഞ എണ്ണം:10 മരങ്ങള്‍
വിളവ്: കായ്ഫലമുള്ളത്
പ്രീമിയം: മരമൊന്നിന് ഒരു രൂപ, 3 വര്‍ഷത്തേക്ക് ഒന്നിച്ചടച്ചാല്‍ 2 രൂപ
നഷ്ടപരിഹാരം: ഒരു മരത്തിന് 100 രൂപ

റബ്ബര്‍


കുറഞ്ഞ എണ്ണം: 25 എണ്ണം
വിളവ്: ~കറയെടുക്കുന്ന മരങ്ങള്‍
പ്രീമിയം: മരമൊന്നിന് ഒരു വര്‍ഷത്തേക്കു രണ്ടു രൂപ, മൂന്നു വര്‍ഷം ഒന്നിച്ചടച്ചാല്‍ 5 രൂപ
നഷ്ടപരിഹാരം: ഒരു മരത്തിന് 500 രൂപ

കശുമാവ്


കുറഞ്ഞ എണ്ണം: 5 മരങ്ങള്‍
വിളവ്: ~കായ്ഫലമുള്ളത്
പ്രീമിയം: ഒരു മരത്തിനു ഒരു വര്‍ഷത്തേക്കു 2 രൂപ
നഷ്ടപരിഹാരം: ഒരു മരത്തിനു 200 രൂപ

വാഴ (ഏത്തന്‍, കപ്പവാഴ, പാളയംതോടന്‍, റോബസ്റ്റ)


കുറഞ്ഞ എണ്ണം: 10 എണ്ണം
പ്രായം: ~നട്ടു കഴിഞ്ഞ് ഒരു മാസം മുതല്‍ അഞ്ചു മാസം വരെ
പ്രീമിയം: ഒരു വാഴയ്ക്കു രണ്ടു രൂപ
നഷ്ടപരിഹാരം: കുലയ്ക്കാത്തതിനു 20 രൂപ, കുലച്ചതിനു 50 രൂപ.

മരച്ചീനി


കുറഞ്ഞ വിസ്തീര്‍ണം: 0.02 ഹെക്ടര്‍
പ്രായം: ~നട്ടു കഴിഞ്ഞ് ഒരു മാസത്തിനുശേഷം 5 മാസം വരെ
പ്രീമിയം: 0.02 ഹെക്ടറിന് 2 രൂപ
നഷ്ടപരിഹാരം: 0.02 ഹെക്ടറിന് 100 രൂപ, (ഹെക്ടറൊന്നിന് 5000 രൂപ)

കൈതച്ചക്ക

കുറഞ്ഞണ്ണം/വിസ്തീര്‍ണം: 0.02 ഹെക്ടര്‍

പ്രായം: ~നട്ടുകഴിഞ്ഞ് ഒരു മാസത്തിനുശേഷം 6 മാസം വരെ
പ്രീമിയം: 0.02 ഹെക്ടറിന് 25 രൂപ
നഷ്ടപരിഹാരം: 0.02 ഹെക്ടറിന് 500 രൂപ (ഹെക്ടറൊന്നിന് 25,000 രൂപ)

കുരുമുളക്

കുറഞ്ഞ എണ്ണം: 15 താങ്ങുമരങ്ങളിലുള്ളവ
പ്രായം: ~കായ്ച്ചു തുടങ്ങിയവ
പ്രീമിയം: ഒരു രൂപ.
നഷ്ടപരിഹാരം: ഓരോ താങ്ങുമരത്തിലും ഉള്ളതിനു 40 രൂപ

ഏലം

കുറഞ്ഞ വിസ്തീര്‍ണം: 1 ഹെക്ടര്‍
വിളവ്: കായ്ഫലമുള്ളവ

പ്രീമിയം: ഒരു വര്‍ഷത്തേക്കു ഹെക്ടറിനു 1000 രൂപ, മൂന്നു വര്‍ഷത്തേക്കു ഒന്നിച്ചടച്ചാല്‍ 2500 രൂപ
നഷ്ടപരിഹാരം: ഹെക്ടറൊന്നിനു 30000 രൂപ

ഇഞ്ചി

കുറഞ്ഞ വിസ്തീര്‍ണം: 0.02 ഹെക്ടര്‍
പ്രായം: നട്ട് ഒരു മാസം കഴിഞ്ഞു 5 മാസം വരെ
പ്രീമിയം: 10 രൂപ 0.02 ഹെക്ടറിന്
നഷ്ടപരിഹാരം: 0.02 ഹെക്ടറിന് 800 രൂപ (ഹെക്ടര്‍ ഒന്നിന് 40,000 രൂപ)

 

മഞ്ഞള്‍


കുറഞ്ഞ വിസ്തീര്‍ണം: 0.02 ഹെക്ടര്‍
പ്രായം: ~നട്ട് ഒരു മാസം കഴിഞ്ഞു 3 മാസം വരെ
പ്രീമിയം: 10/- രൂപ 0.02 ഹെക്ടറിന്
നഷ്ടപരിഹാരം: 0.02 ഹെക്ടറിന് 800 രൂപ (ഹെക്ടര്‍ ഒന്നിന് 40,000 രൂപ)

കാപ്പി

 

കുറഞ്ഞ എണ്ണം: 10 മരത്തിന്
വിളവ്: കായ്ഫലമുള്ളത്
പ്രീമിയം: ഒരു ചെടിക്ക് ഒരു വര്‍ഷത്തേക്ക് ഒരു രൂപ. മൂന്നു വര്‍ഷത്തേക്ക് ഒന്നിച്ചടച്ചാല്‍ 2 രൂപ

നഷ്ടപരിഹാരം: ഒരു മരത്തിനു 75 രൂപ

തേയില

കുറഞ്ഞ വിസ്തീര്‍ണം: 1 ഹെക്ടര്‍
വിളവ്: ഇലയെടുത്തു തുടങ്ങിയ ചെടികള്‍
പ്രീമിയം: ഒരു വര്‍ഷത്തേക്കു ഹെക്ടറിനു 1000 രൂപ, മൂന്നു വര്‍ഷത്തേക്കു ഒന്നിച്ചടച്ചാല്‍ 2500 രൂപ

നഷ്ടപരിഹാരം: ഹെക്ടറൊന്നിനു 60,000 രൂപ

കൊക്കോ

കുറഞ്ഞ എണ്ണം: 5 എണ്ണം
വിളവ്: കായ്ഫലമുള്ളത്

പ്രീമിയം: ഒരു രൂപ മരത്തിനു ഒരു വര്‍ഷത്തേക്ക്, മൂന്നു വര്‍ഷത്തേക്കു ഒന്നിച്ചടച്ചാല്‍ 2 രൂപ
നഷ്ടപരിഹാരം: ഒരു മരത്തിനു 35 രൂപ

നിലക്കടല

കുറഞ്ഞ വിസ്തീര്‍ണം: 0.1 ഹെക്ടര്‍
പ്രായം: നട്ട് കഴിഞ്ഞ് ഒരു മാസത്തിനുശേഷം 2 മാസത്തിനുമുമ്പ്

പ്രീമിയം: 0.1 ഹെക്ടറിനു 25 രൂപ
നഷ്ടപരിഹാരം: 0.1 ഹെക്ടറിന് 800 രൂപ (ഹെക്ടറൊന്നിന് 8000 രൂപ)

എള്ള്

കുറഞ്ഞ വിസ്തീര്‍ണം: 0.1 ഹെക്ടര്‍
പ്രായം: വിതച്ചു ഒരാഴ്ചകഴിഞ്ഞു ഒരു മാസം വരെ

പ്രീമിയം: 0.1 ഹെക്ടറിനു 25 രൂപ
നഷ്ടപരിഹാരം: 0.1 ഹെക്ടറിന് 500 രൂപ (ഹെക്ടറൊന്നിന് 5000 രൂപ)

പച്ചക്കറി (പന്തലുള്ളവയും പന്തലില്ലാത്തവയും)

കുറഞ്ഞ വിസ്തീര്‍ണം: 0.04 ഹെക്ടര്‍ (10 സെന്‍റ്)
പ്രായം: നട്ട് ഒരാഴ്ച കഴിഞ്ഞു ഒരു മാസം വരെ
പ്രീമിയം: 10 സെന്‍റിന് 10 രൂപ

നഷ്ടപരിഹാരം: പന്തലില്ലാത്തവ 10 സെന്‍റിന് 600 രൂപ (ഹെക്ടര്‍ ഒന്നിന് 15,000 രൂപ) പന്തലുള്ളവ 10 സെന്‍റിന് 1000 രൂപ (ഹെക്ടര്‍ ഒന്നിന് 25000 രൂപ)

ജാതി


കുറഞ്ഞ എണ്ണം: 5 എണ്ണം
വിളവ്: കായ്ഫലമുള്ളത്
പ്രീമിയം: ഒരു വര്‍ഷത്തേക്കു ഒരു മരത്തിനു രണ്ടു രൂപ, മൂന്ന് വര്‍ഷത്തേക്ക് ഒന്നിച്ചടച്ചാല്‍ 5 രൂപ
നഷ്ടപരിഹാരം: 200 രൂപ ഒരു മരത്തിന്

ഗ്രാമ്പു

കുറഞ്ഞ എണ്ണം: 5 എണ്ണം

വിളവ്: ~കായ്ഫലമുള്ളത്
പ്രീമിയം: ഒരു വര്‍ഷത്തേക്കു ഒരു മരത്തിനു 2 രൂപ മൂന്ന് വര്‍ഷത്തേക്ക് ഒന്നിച്ചടച്ചാല്‍ 5 രൂപ
നഷ്ടപരിഹാരം: 150 രൂപ ഒരു മരത്തിന്

വെറ്റില

കുറഞ്ഞ വിസ്തീര്‍ണം: ഒരു സെന്‍റ്

വിളവ്: വിളവെടുപ്പ് ആരംഭിച്ചത്
പ്രീമിയം: ഒരു വര്‍ഷത്തേക്കു സെന്‍റൊന്നിന് 5 രൂപ
നഷ്ടപരിഹാരം: സെന്‍റൊന്നിന് 250/- രൂപ

 

പയറുവര്‍ഗങ്ങള്‍

കുറഞ്ഞ വിസ്തീര്‍ണം: 0.10 ഹെക്ടര്‍ (25 സെന്‍റ്)

പ്രായം: ~നട്ട് രണ്ടാഴ്ച മുതല്‍ ഒന്നര മാസം വരെ
പ്രീമിയം: 0.1 ഹെക്ടറിനു 12.5 രൂപ
നഷ്ടപരിഹാരം: 0.1 ഹെക്ടറിനു 250/- രൂപ (ഒരു ഹെക്ടറിനു 2500 രൂപ)

കിഴങ്ങുവര്‍ഗങ്ങള്‍ (ചേന, മധുരക്കിഴങ്ങ്)


കുറഞ്ഞ വിസ്തീര്‍ണം: 0.02 ഹെക്ടര്‍ (5 സെന്‍റ്)
പ്രായം: നട്ട് ഒരു മാസം കഴിഞ്ഞു 3 മാസം വരെ
പ്രീമിയം: (എ) ചേന കൃഷിക്ക് 5 രൂപ, (ബി) മധുരക്കിഴങ്ങ് കൃഷിക്ക് 3 രൂപ
നഷ്ടപരിഹാരം തോത്: 0.02 ഹെക്ടറിനു 500 രൂപ ചേന (ഹെക്ടറിനു 25000 രൂപ), 0.02 ഹെക്ടറിനു 200 രൂപ മധുരക്കിഴങ്ങ് (ഹെക്ടര്‍ ഒന്നിനു 10,000)

കരിമ്പ്

വിള ഇന്‍ഷുറന്‍സ്

കുറഞ്ഞ വിസ്തീര്‍ണം: 0. 10 ഹെക്ടര്‍
പ്രായം: നട്ട് ഒരു മാസം കഴിഞ്ഞു 3 മാസം വരെ

പ്രീമിയം: 0.10 ഹെക്ടറിനു 60 രൂപ
നഷ്ടപരിഹാരം: 0.1 ഹെക്ടറിനു 3000 രൂപ (ഹെക്ടര്‍ ഒന്നിനു 30,000)

പുകയില

വിള ഇന്‍ഷുറന്‍സ്

കുറഞ്ഞ വിസ്തീര്‍ണം: 0.02 ഹെക്ടര്‍
പ്രായം: നട്ട് രണ്ടാഴ്ച കഴിഞ്ഞു 2 മാസം വരെ

പ്രീമിയം: 0.02 ഹെക്ടറിനു 2 രൂപ
നഷ്ടപരിഹാരം: 0.02 ഹെക്ടറിനു 400 രൂപ (ഹെക്ടര്‍ ഒന്നിന് 20,000 രൂപ)

നെല്ല്

വിള ഇന്‍ഷുറന്‍സ്


കുറഞ്ഞ വിസ്തീര്‍ണം: 0.10 ഹെക്ടര്‍
പ്രായം: നട്ട് അല്ലെങ്കില്‍ വിതച്ചു 15 ദിവസം കഴിഞ്ഞു 2 മാസം വരെ
പ്രീമിയം: 0.10 ഹെക്ടറിനു 10 രൂപ
നഷ്ടപരിഹാരം തോത്: (45 ദിവസത്തിനകമുള്ള വിളകള്‍ക്ക് 7500/- രൂപ ഹെക്ടറിന്) 45 ദിവസത്തിനുശേഷമുള്ള വിളകള്‍ക്ക് 12500/- രൂപ

കീടരോഗബാധ കൃഷി ഭവനില്‍ അറിയിച്ചു വേണ്ട പ്രതിരോധ നടപടികള്‍ എടുത്തതിനുശേഷവും നഷ്ടമുണ്ടായാല്‍ മാത്രമേ നഷ്ടപരിഹാര തുകയ്ക്ക് അര്‍ഹത ഉണ്ടായിരിക്കുകയുള്ളൂ.


കൂടുതല്‍ വിവരങ്ങള്‍ക്ക് തൊട്ടടുത്ത കൃഷി ഭവനുമായി ബന്ധപ്പെടുക.

അവസാനം പരിഷ്കരിച്ചത് : 4/14/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate