ചെടികളുടെ ആരോഗ്യം അവയ്ക്കു ലഭിക്കുന്ന പോഷക മൂലകങ്ങളെ അനുസരിച്ചാണിരിക്കുന്നത്. ആരോഗ്യമുള്ള ചെടികള്‍ക്ക് ആരോഗ്യമുള്ള മണ്ണ് അനിവാര്യമാണ്. മണ്ണില്‍ മൂലകങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ ചെടികള്‍ക്ക് അവ വലിച്ചെടുത് ഉപയോഗപെടുതുവാന്‍ സാധിക്കുകയുള്ളൂ. മണ്ണിലെ മൂലകങ്ങളുടെ അഭാവം മണ്ണ് പരിശോധനയിലുടെ അറിയാന്‍ സാധിക്കുന്നു. ഏതെങ്കിലും മൂലകങ്ങളുടെ അളവ് മണ്ണില്‍ കുറയുമ്പോള്‍ ചെടികളില്‍ അവ പ്രകടമാകുന്നു. ഓരോ മൂലകങ്ങളുടെ കുറവും ഓരോ രീതിയിലാണ് ബാധിക്കുക. അവ പ്രകടമാകുന്ന ലക്ഷണങ്ങളും വ്യത്യാസമുള്ളതായിരിക്കും. അതിനാല്‍ ചെടികളെ നിരീക്ഷിച്ചാല്‍ തന്നെ അവയ്ക്കു ഏതൊക്കെ മൂലകങ്ങളാണ് അധികമായി വേണ്ടത് എന്നറിയാന്‍ സാധിക്കും. ബോറോണിന്‍റെ അഭാവത്തില്‍ ചെടികള്‍ കാണിക്കുന്ന ലക്ഷണങ്ങളെ കുറിച്ചാണ് ഇവിടെ നല്‍കുന്നത്.
ബോറോണിന്റെ അഭാവം മണല്‍ മണ്ണിലും നീര്‍വാര്‍ച്ച വളരെ കൂടിയ മണ്ണിലും അനുഭവപ്പെട്ടേക്കാം .വളരെയധികം മഴ ലഭിയ്ക്കുന്ന പ്രദേശങ്ങളിലും അമിതമായ തോതില്‍ കാത്സ്യം കലര്‍ന്നിട്ടുള്ള മണ്ണിലും ബോറോണ്‍ കമ്മി ഉണ്ടാകാം. ചെടികളില്‍ നല്ല രീതിയില്‍ കായ് പിടിക്കുവാനും വളര്‍ച്ച മുന്നോട്ട് പോകുവാനും ബോറോണ്‍ ആവശ്യമാണ്. ബോറോനിന്‍റെ അഭാവത്തിന്റെ ലക്ഷണങ്ങള്‍ ചെടികളുടെ വളരുന്ന അറ്റങ്ങളിലാണ് പ്രകടമാകുന്നത്.. വാഴയില്‍ കൂമ്പിലകള്‍ വിരിയതിരിക്കുകയും കൂമ്പടപ്പിനോട് സമാനമായ ലക്ഷണങ്ങള്‍ കാണിക്കുകയും ചെയ്യും.
പരിഹാര മാര്‍ഗ്ഗം
പരിഹാര മാര്‍ഗം:
ഒരു ഏക്കറില്‍ 2.5 കി ഗ്രാം ബോറക്സ് നല്‍കുക അല്ലെങ്കില്‍ 0.2 % ബോറോണ്‍ ലായനി ഇലകളില്‍ തളിക്കുക
പരിഹാര മാര്‍ഗം:
അവസാനം പരിഷ്കരിച്ചത് : 6/20/2020