ട്രൈക്കോഗ്രമ്മ എന്ന ചെറിയ പ്രാണികള്‍ വേട്ടാള വര്‍ഗത്തില്‍പ്പെട്ടവയാണ. ഇവ തണ്ട് തുരപ്പന്‍, ഇല ചുരുട്ടിപ്പുഴു തുടങ്ങിയ കീടങ്ങളുടെ മുട്ടക്കൂട്ടങ്ങളെ തിരഞ്ഞുപ്പിടിച്ച് മുട്ടകള്‍ നിക്ഷേപിക്കുന്നു. ട്രൈക്കോഗ്രമ്മ പുഴുക്കള്‍ കീടങ്ങളുടെ മുട്ടകളെ ഊറ്റിക്കുടിച്ച് അവയെ നശിപ്പിക്കുന്നു. ട്രൈക്കോഗ്രമ്മയുടെ മുട്ടകള്‍ അടക്കം ചെയ്ത കാര്‍ഡുകലാണ് ട്രൈക്കോഗ്രമ്മ കാര്‍ഡുകള്‍. 1 CC വലുപ്പമുള്ള കാര്‍ഡുകളില്‍ 10000-20000 വരെ മുട്ടകള്‍ ഉണ്ടാകും. രണ്ട തരത്തിലുള്ള കാര്‍ഡുകലാണ് ഉള്ളത്. തണ്ട്തുരപ്പനെതിരെ ഉപയോഗിക്കാവുന്ന മഞ്ഞ നിറത്തിലുള്ള ട്രൈക്കോഗ്രമ്മ ജപ്പോനിക്കത്ത്തിന്റെ (Trichogramma japonicum) കാര്‍ഡുകളും, ഇലച്ചുരുട്ടിപ്പുഴുവിനെതിരെ ഉപയോഗിക്കാവുന്ന പിങ്ക് നിറത്തിലുള്ള ട്രൈക്കോഗ്രമ്മ കൈലോനിസിന്റെ (Trichogramma chilonis) കാര്‍ഡുകളും. 1 CC വലുപ്പത്തിലുള്ള കാര്‍ഡുകള്‍ 10 തുല്യ കഷനങ്ങളായി മുറിച് , 5 സെന്റിന്‍ ഒരു കഷണം എന്ന തോതില്‍ വെക്കുന്നു. പല രീതിയില്‍ ഇവ കൃഷിയിടത്ത് സ്ഥാപിക്കാം.
ശത്രു കീടങ്ങളെ കണ്ടു തുടങ്ങുമ്പോള്‍ മുതല്‍ കാര്‍ഡുകള്‍ വച്ചുതുടങ്ങണം. നെല്ലിനങ്ങള്‍ക്ക് ഒരാഴ്ച ഇടവിട്ട് അഞ്ചുതവണ വെക്കേണ്ടതാണ്. മറ്റു വിളകളില്‍ പതിനഞ്ച് ദിവസത്തിന്റെ ഇടവേളയില്‍ വെക്കേണ്ടതാണ്.
ട്രൈക്കോഗ്രമ്മ കാര്‍ഡുകള്‍ വാങ്ങിച്ച് രണ്ട് മൂന്ന് ദിവസത്തിനുള്ളില്‍ ഉപയോഗിക്കണം. രണ്ട് ദിവസം വരെ ഇവ ഫ്രിഡ്ജില്‍ വെക്കാം.
അതിരാവിലയോ വൈകുന്നെരങ്ങളിലോ വേണം ഇവ സ്ഥാപിക്കാന്‍.
രാസവളം ഉപയോഗിച്ച കൃഷിയിടത്ത് 10-15 ദിവസം കഴിഞ്ഞു വേണം കാര്‍ഡുകള്‍ വെക്കേണ്ടത്
അവസാനം പരിഷ്കരിച്ചത് : 3/13/2020