অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കാർഷിക യന്ത്രവല്‍ക്കരണം

ആദ്യകാല കൃഷിയില്‍ മനുഷ്യന്‍ അവനു വേണ്ടി മാത്രം കൃഷി ചെയ്തപ്പോള്‍ ഇന്ന് ഒരു സമൂഹത്തിനു വേണ്ടി കൃഷി ചെയുന്നു. കൂടുതല്‍ പേര്‍ക്ക് വേണ്ടിയുള്ള കൃഷിയില്‍ രണ്ടു കൈകള്‍ മാത്രം പോരാ എന്ന നില വന്നപോഴാണ് കൃഷിപണിക്ക് മൃഗങ്ങളേയും യന്ത്രങ്ങളേയും സഹായികളാക്കിയത്. കൃഷിയില്‍ ഏറെ അദ്ധ്വാനം വേണ്ടി വരുന്നതിനാലാണ് പുതിയ തലമുറ കൃഷിയില്‍ നിന്നകന്നത്‌. ആയാസം കുറച്ചു കൃഷി ആനന്ദകരമാക്കണമെങ്കില്‍ യന്ത്രസഹായം കൂടിയേ തീരൂ.

കാര്‍ഷികോപകരണങ്ങളും യന്ത്രങ്ങളും വാങ്ങുമ്പോള്‍ പൊതുവായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

  1. വാങ്ങാനുദ്ദേശിക്കുന്ന യന്ത്രം തന്റെ കൃഷിയിടത്തില്‍ യോജിച്ചതാണോ എന്ന് പ്രവര്‍ത്തനം നേരില്‍ കണ്ടു മനസിലാക്കുക
  2. നിര്‍മ്മാതാക്കളുടെ വിശ്വാസ്യത ഉറപ്പുവരുത്തുക
  3. സ്പെയര്‍ പാര്‍ട്ട്കളുടെ ലഭ്യത, വില,കൊണ്ടുപോകുവാനുള്ള സൗകര്യം എന്നിവയുടെ ശരിയായ അവലോകനം
  4. എന്‍ജിന്‍ ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്നവ ആണെങ്കില്‍ ഇന്ധനക്ഷമത പരീക്ഷിച്ചറിയുക
  5. സ്വയം യന്ത്രം ഉപയോഗിച്ചു നോക്കുക
  6. അപകട സാധ്യത നിരീക്ഷിക്കുക.
  7. മെയിന്‍റെനന്‍സ്നുള്ള നിര്‍ദേശങ്ങളും ലഘുലേഖകളും ശ്രദ്ധാപൂര്‍വ്വം പരിശോധീക്കുക
  8. വാങ്ങുന്ന യന്ത്രത്തിന്റെ സാമ്പത്തിക ക്ഷമതയെ പറ്റി ധാരണയുണ്ടായീരിക്കുക. ഉദാഹരണത്തിന് മുടക്കു മുതലിന് പത്ത് ശതമാനം നിരക്കിലെങ്കിലുമുള്ള വാര്‍ഷിക പലിശയും പ്രവര്‍ത്തന ചെലവിനോട് കൂട്ടുക.
  9. ഗ്യാരണ്ടി /വാറണ്ടി തുടങ്ങിയവ ചോദിച്ചു മനസ്സിലാക്കി ആവശ്യമായ രേഖകള്‍ പരിശോധിക്കുക

 

കാർഷിക ഉപകരണങ്ങളും യന്ത്രങ്ങളും

 

CLASSIFICATION OF MACHINERY AND EQUIPMENT
Catogary Sub Catogary Utility Types of machinery and
equipment included
Manually-operated equipment Seed/fertilizer drill
Transplanter
Thresher
Winnower
Sprayer
Duster
Hand pump or other hand irrigation devices
Animal-powered equipment Wooden plough
Steel plough
Cultivator 
Disk harrow
Seed/fertilizer drill
Leveller
Animal cart
Animal-operated irrigation devices
Machine-powered equipment Machines for general farm use Internal combustion engine
External combustion engine
Electric generator
Electric motor
Computer used for farm management
Other electronic equipment used for farm management
Tractors, bulldozers and other vehicles Track-laying tractor
Four-wheel tractor
Single-axle tractor
Bulldozer
Carryall
Truck
Boat
Other vehicle
Trailer
Crop machinery and equipment Land preparation and planting machinery and equipmen Power tille
Plough
Rotary tiller
Rotary harrow
Disk harrow
Grain drill
Broadcast seeder
Seed/fertilizer drill
Cultivator
Planters
Levellers
Diggers
Land plane
Transplanter
Crop maintenance machinery and equipment Manure spreader
Fertiliser broadcaster
Sprayer
Duster
Water pump
Sprayers and other localized irrigation devices
Other irrigation equipment
Crop harvesting machinery and equipment Mower for grass crops
Hayrake
Haybaler
Forage harvester
Forage blower
Combine harvesters
Corn picker
Digger, potato harvester
Sugar beet harvester
Reaper-binder
Post-harvest machinery and equipment Thresher
Grain cleaner
Sorters and graders
Livestock machinery and equipment Milking machine
Milk cooler
Cream separator
Incubator
Aquacultural machinery and equipment


 

കുട്ടനാട്ടിലെ നെല്‍കൃഷിക്ക് ഉപയോഗിക്കുന്ന യന്ത്രങ്ങള്‍

 

നിലമൊരുക്കുന്നതിനുള്ള ഉപകരണങ്ങള്

കുട്ടനാടന് പാടങ്ങളില് നിലമൊരുക്കുന്നതിന് ട്രാക്ടറും പവര് ടില്ലറുകളുമാണ് വ്യാപകമായി ഉപയോഗിക്കുന്നത്. എന്നാല് ഇതിനോട് അനുബന്ധമായി ഉപയോഗിക്കുന്ന ഉപകരണങ്ങള് കേജ് വീലിലും കൊഴുവിലുമായി ഒതുങ്ങിയിരിക്കുന്നു. നിലമൊരുക്കല് കൂടുതല് എളുപ്പത്തിലും സമയ നഷ്ടം ഒഴിവാക്കിയും ചിലവ് കുറച്ചും  ചെയ്യുന്നതിന് യോജിക്കുന്ന ചില അനുബന്ധ ഉപകരണങ്ങള് ചുവടെ കൊടുക്കുന്നു.

കേജ് വീല്:-

മഴയെത്തിക്കഴിഞ്ഞുള്ള കൃഷിയില്, ചേറ്റുവിയയായാലും പറിച്ചു നടീലായാലും ചെളിയിലെ ഉഴവാണ് നടത്തേണ്ടത്. ട്രാക്ടറില് 'കേജ് വീല്' എന്നറിയപ്പെടുന്ന ഇരുമ്പ് ചക്രങ്ങള് ഘടിപ്പിച്ച് വയലില് ചെളി കലക്കുന്നു. ഒരു ദിവസം 5 ഏക്കര് ഉഴാന് കഴിയും. മീഡിയം, ഹെവി കളിമണ്ണില് ഇത് ഉപയോഗിക്കാം.

ഏകദേശ വില -Rs. 4,000/-

 

കള്ട്ടിവേറ്റര്:-

രണ്ടാം ഘട്ട ഉഴവ് യന്തമാണ്. ഇടയിളക്കാനും, കള നിയന്തണത്തിനും ഉപയോഗിക്കുന്നു. 5-6 ഏക്കര് നിലം ഒരുദിവസം കൊണ്ടുഴാം.

ഏകദേശ വില -Rs. 15,000-20,000/-

 

റോട്ടവേറ്റര്:-

ട്രാക്ടറില് ഘടിപ്പിച്ചാണ് റോട്ടവേറ്റര് നിലമൊരുക്കല് ഉഫയോഗിക്കുന്നത്. നിലമുഴുന്നതിനും, മണ്ണിനെ പൊടിപ്പരുവമാക്കുന്നതിനും അനുയോജ്യമാണിത്. കരഭൂമിയിലും ചെളിയിലും ഒരുപോലെ ഫലപ്രദം. ഒരു മണിക്കൂറില് ഏകദേശം ഒരേക്കര് സ്ഥലം ഉഴാന് സാധക്കും. കള്ട്ടിവേറ്റര് അല്ലെങ്കില് കേജ് വീല് ഉപയോഗിച്ച് മൂന്നുതവണ ഉഴുന്നതിനുതുല്യമായ പ്രവൃത്തി ഒരു പ്രവശ്യം കൊണ്ടു ലഭ്യമാണ്. 125 സെ.മീ. വീതിയിലും 20 സെ.മീ ആഴത്തിലും റോട്ടവേറ്റര് പ്രവര്ത്തിപ്പിക്കാം.

ഏകദേശ വില -Rs. 1,25,000/-

ഡിസ്ക് ഹാരോ

രണ്ടാം നിര ഉഴവ് യന്തമായി പ്രവര്ത്തിക്കുന്നു. ട്രാക്ടറില് ഘടിപ്പിച്ചാണിതിന്റെ പ്രവര്ത്തനം. മണ്കട്ടകള് ഉടച്ച് പൊടിപ്പരുവത്തിലാക്കി വിത്ത് വിതയ്ക്കാനുള്ള തരത്തില് കൃഷിയിടത്തെ മാറ്റുന്നു.

ഏകദേശ വില -Rs. 22,000/-

ബണ്ട് ഫോര്‍മര്‍ (ചാലുകോരി)

ട്രാക്ടറില് ഘടിപ്പിച്ചാണിതിന്റെ പ്രവര്ത്തനം. ചെറിയ കനാലുകളും ചിറകളും ഉണ്ടാക്കാം. കനാലിലൂടെയുള്ള ജലസേചനം കാര്യക്ഷമമാക്കുക, ചെറിയതോതില് ജലസംഭരണം ഇവയാണ് ധര്മ്മമം. 10 ഏക്കര് (മണിക്കൂറില്) ശേഷി.

ഏകദേശ വില -Rs. 30,000/-

ഹെലിക്കല്‍ ബ്ലേഡ് പഡ്ലര്‍

നെല് കൃഷിക്ക് നിലമൊരുക്കാന് ഉപയോഗിക്കുന്നു. 170 സെ.മീ വീതിയില് മണ്ണിനെ ഉഴുത് മറിക്കുന്നു. കേജ് വീല് ഘടിപ്പിച്ച ട്രാക്ടറിന്റെ 3-പോയിന്റ് ല്ങ്കേജിലാണ് പഡ് ലര് ഘടിപ്പിക്കുന്നത്. പഡ് ലറിന്റെ പ്രധാന ഭാഗമായ 8 ഹെലിക്കല് ബ്ലേഡുകള് മണ്ണിനെ ഇളക്കിമറിച്ച് പരുവപ്പെടുത്തുന്നു. 0.5 ഏക്കര് നിലം ഒരു മണിക്കൂര് കൊണ്ട് പാകപ്പെടുത്താം.

ഏകദേശ വില -Rs. 50,000-60,000/-

കോണോ പഡ്ലര്‍

എല്ലാത്തരം മണ്ണിലും ഈ ഉപകരണം ഉപയോഗക്കാവുന്നതാണ്. ഭാരം കുവായതിനാല് 1500 മി.മീ വരെ വീതിയില് ഉപയോഗിക്കാനാകും. ഒരു ദിവസം 2 ഏക്കര് ഉഴാന് കഴിയും. മൃദുവായ മണ്ണില് ഉഴവ് നടത്താന് കോണിക്കല് ആകൃതിയിലുള്ള ഈ ഉപകരണത്തിന് കഴിയും.

ഏകദേശ വില -Rs. 4,000/-

ഹൈഡ്രോ ടില്ലര്‍

ചെളിയും വെള്ളവും നിറഞ്ഞ പാടശേഖരങ്ങളില് നിലം ഒരുക്കാന് അനുയോജ്യം. 6-8 എച്ച് പി എഞ്ചിന് ഉപയോഗിച്ച് പ്രവര്ത്തിക്കുന്നു. ഒരു ദിവസം 1.5-2 ഹെക്ടര് വരെ നിലം ഒരുക്കാം.

ഏകദേശ വില -Rs. 60,000 - 80,000/-

 

ലെവലര്‍

നിലം നിരപ്പാക്കുന്നതില് ഉപയോഗിക്കുന്നു. നിര് വാഴ്ച കാര്യക്ഷമമാവുന്നു. ട്രാക്ടറിന്റെ 3-പോയിന്റ് ലിങ്കേജില് ഘടിപ്പിക്കാം. സാധാരണയായ് കുഴിയെടുക്കുവാനും, കുഴിമൂടുവാനും, നിലം നിരപ്പാക്കുവാനും ഉപയോഗിക്കുന്നു.

ഏകദേശ വില -Rs. 3,500/-

ലേസര്‍ ലെവലര്‍

ലേസര് ബീം ഉപയോഗിച്ച് പാടത്തെ നിരപ്പാക്കാന് ഇത് സഹായിക്കുന്നു. നിരപ്പില്ലാത്ത പ്രതലം വിത്ത് മുളക്കല്, വളര്ച്ച, വിളവ് എന്നിവയെ പ്രതികൂലമായി ബാധിക്കുന്നു. മാത്രമല്ല നിലം നിരപ്പാക്കാനുള്ള പ്രാചീന രീതികള് ചെല്, സമയം, തൊഴിലാളികള് എന്നിവ കൂടുതല് വേണ്ടിവരുന്നവയാണു. ഇതിനെനല്ലാം ഒരു പരിഹാരമാണു ലേസര് ലെവലിംഗ്.

ഏകദേശ വില -Rs. 8 ലക്ഷം/-

വിത്തിടുന്നതിനും ഞാറു നടുന്നതിനുമുള്ള ഉപകരണങ്ങള്‍

മുളപ്പിച്ച നെല്‍ വിതയന്ത്രം

വളരെ ലളിതമായ ഒരു ഉപകരണമാണിത്. ഒരു ഷാഫ്റ്റില് ഘടിപ്പിച്ചിട്ടുള്ള നാലു കറങ്ങുന്ന വിത്ത് പാട്ടകളാണ് ഇതിന്റെ പ്രധാന പ്രവര്ത്തന ഭാഗം. വശങ്ങളില് ചക്രങ്ങള് ഉള്ള ഈ ഉപകരണം ഒരാള്ക്ക് ചെളിയിലൂടെ എളുപ്പത്തില് വലിച്ച് കൊണ്ട് പോകുവാന് കഴിയും. 20 സെ.മീ അകലത്തില് 6 മുതല് 8 വരികളിലായി വിത്ത് വിതയ്ക്കുന്ന രീതിയിലാണ് ഇതിന്റെ ക്രമീകരണൺ. മുളക്കാന് തുടങ്ങുന്ന നെല് വിത്തുകള് ഡ്രമ്മിന്റെ മൂന്നില് രണ്ട് ഭാഗം മാത്രമാണ്. നിറയ്ക്കുന്നത്. ഹെക്ടറിനു 60-65 കിലോ ഗ്രാം വിത്ത് മതി. ഒരു ദിവസം ഒരു ഹെക്ടറില് വിത്തിടാം നിരയൊത്ത് വിത്തിടുന്നതിനാല് തുടര്ന്നുള്ള കള നിയന്ത്രണം, കീടരോഗ നിയന്ത്രണം, കൊയ്ത്ത് തുടങ്ങിയ പ്രവര്ത്തികള് യന്തവല്കൃതമാക്കുവാനും സഹായകമാകുന്നു. ഐശ്വര്യ എന്ന പേരില് റെയ്ഡ്കോ ഈ ഉപകരണം വിതരണം ചെയ്യുന്നുണ്ട്.

ബ്രോഡ്കാസ്റ്റര്‍

വിത യന്ത്രം

ട്രാക്ടറില് ഘടിപ്പിച്ചുപയോഗിക്കാവുന്ന കള്ട്ടിവേറ്ററോടു കൂടിയ വിത യന്ത്രം. വിത്തിടുന്നതിനുള്ള പെട്ടി, അതില് നിന്ന് വിത്ത് ചാലിലേയ്ക്ക് വീഴുന്നതിനുള്ള കുഴലുകള്, ചാലുണ്ടാക്കുന്നതിനുള്ള കൊഴു എന്നിവയാണ് പ്രധാന ഭാഗങ്ങള്. വിത്തുകള് വരിവരിയായി ഉഴ് ചാലിലില് നിക്ഷേപിക്കാനും വരികള് തമ്മിലുള്ള അകലം ക്രമീകരിക്കാനും സാധ്യമാണ്. ഒരേ സമയം 9 നിരകളിലാണ് 20 സെ.മീ അകലത്തില് വിത്തിട്ട് മൂടുന്നതിന് സഹായിക്കുന്നു. ഏക്കറിന് 30-32 കിലോ ഗ്രാം വിത്ത് ആവശ്യമാണ്. മണിക്കൂറില് ഒരേക്കര് സ്ഥലത്ത് വിത്ത് വിതയ്ക്കാന് സാധിക്കും.

ഏകദേശ വില -Rs. 65,000/-

പായ ഞാറ്റടി

 

നടീല് യന്ത്രം ഉപയോഗിക്കുമ്പോള് ഞാറ്റടിയും പ്രത്യേക രീതില് തയ്യാറാക്കണം.

നടാന് ഞാറു പറിക്കുന്നതും യന്ത്രം തന്നെയാണ്. അതിനു പറ്റിയ വിധത്തില് ചുരുട്ടിയെടുക്കാവുന്ന പായി രൂപത്തില് ഞാറ്റടിയുണ്ടാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. പായി ഞാറ്റടി പുതിയ രീരതിയിലും, പരിശീലിച്ചാല് സാധാരണ ഞാറ്റടിയേക്കാല് എളുപ്പവും ഒട്ടേറെ മേന്മകള് ഉള്ളതും ആണ്.

പായ് ഞാറ്റടി തയ്യാറാക്കുന്ന വിധം

1) പരിശീലനം കിട്ടിയ 2 പുരുഷന്മാര്ക്ക് 2 മണിക്കൂര് കൊണ്ട് ഓരേക്കര് സ്ഥലത്തേയ്ക്കുള്ള പായി ഞാറ്റടി തയ്യാറാക്കാം.

2) ഒരേക്കര് നടുന്നതിന് 10 മീറ്റര് നീളവും 4 മീറ്റര് വീതിയുമുള്ള ഞാറ്റടിയ്ക്ക് സ്ഥലം കണ്ടെത്തണം

3) സ്ഥലം ഉഴുത് മറിയ്ക്കേണ്ട, പക്ഷേ നിരപ്പായിരിക്കണം.

4) കല്ലും കളകളും നീക്കി വൃത്തിയും വെടിപ്പുമുള്ളതാക്കണം.

5) 1 മീറ്റര് വീതിയില് 10 മീറ്റര് നീളത്തില് 4 വാരങ്ങള് വേണം. അവയ്ക്കു ചുറ്റും വെള്ളം കയറ്റി ഇറക്കുന്നതിന് ചാലുകളും കീറണം. വാരങ്ങളില് ചെറു സുഷിരങ്ങളിട്ട പ്ലാസ്റ്റിക്ക് ഷീറ്റ് വിരിക്കണം.

6) മണ്ണും ചാണകപ്പൊടിയും തുല്യ അനുപാതത്തില് ചേര്ത്ത മിശ്രിതം ഷീറ്റില് 2 സെ.മീ കനത്തില് ഇട്ട് നിരപ്പാക്കണം.

7) പ്ലാസ്റ്റിക്ക് ഷീറ്റിനു മെലെ നിരത്തിയ മണല് പാളിയില് മുളപ്പിച്ച വിത്ത് വിതറണം. ഒരു ചതുരശ്ര മീറ്റര് സ്ഥലത്ത് അര-മുക്കല് കിലോ ഗ്രാം വരെ വിത്ത് വിതയ്ക്കാം.

8) വിത്ത് വിതറിയ ശേഷം കഉച്ചുണങ്ങിയമണ്ണും വിത്തിന് മുകളില് വിതറണം. നേരിയ തോതില് വൈക്കോല് പുതയ്ക്കുകയും വേണം. എന്നിട്ട് പൂുപ്പാട്ട ഉപയോഗിച്ച് നനച്ച് കൊടുക്കണം.

9) മൂന്നു നാലും ദിവസം 2-3 നേരം പൂുപ്പാട്ട ഉപയോഗിച്ച് ചെറുതായി നനച്ച് കൊടുക്കണം. 4-5 ദിവസത്തിനുശേഷം വൈക്കാല് പുതപ്പ് നീക്കാം. പിന്നീട് ചാലുകളില് വെള്ളം നിറച്ച് നനച്ചാല് മതി.

10) ചാലുകളില് സദാസമയവും വെള്ളം നിറച്ച് കിടക്കണം, ആഴ്ചയില് 1-2 തവണ വെള്ളം കുറച്ച് സമയത്തേക്ക് വാര്ത്തു കളയുകയും വേണം.

11) 18-22 ദിവസം കൊണ്ട് ഞാറിനു 6-8 ഇഞ്ച് ഉയരം വയ്ക്കും, നാലില പരുവമാകുമ്പോള് ഇവ നടാന് പാകമാകും.

12) പാകമായ ഞാറു പായ് പോലെ ചുരുട്ടി കണ്ടങ്ങളിലേയ്ക്ക് കൊണ്ട് പോകാം. 22 ക്സ് 45 സെ.മീ അളവില് ചെറു കഷ്ണങ്ങളായി യന്ത്രത്തിന്റെ സീഡ്ലിംഗ് ട്രേയില് വച്ച് കൊടുക്കണം. നടീല് യന്ത്രം പ്രവര്ത്തിപ്പിക്കുന്നതോടെ യന്ത്ര കൈകള് ഞാറുകള് വേര്തിരിച്ച് നിശ്ചിത അകലത്തില് നട്ടുകൊള്ളും.

13) ഒരിക്കല് ഉപയോഗിച്ച പ്ലാസ്റ്റിക് ഷീറ്റ് വീണ്ടും ഉപയോഗിക്കാം. പായ് ഞാറ്റടി ചുരുട്ടി എടുക്കുന്നതോടെ പ്ലാസ്റ്റിക് ഷീറ്റ് മാറ്റി കഴുകി വൃത്തിയായ് സൂക്ഷിക്കണം.

പായ് ഞാറ്റടിയും സാധാരണ ഞാറ്റടിയും - മേന്മകള് ഒരു താരതമ്യ പഠനം.

ഞാറു നടീല്യന്ത്രങ്ങള്

താരതമ്യേന ഏറ്റവും കൂടുതല്‍ ആവശ്യമേറിയതും പ്രചാരം കൂടിയതുമായ യന്ത്രമാണ് ഞാറു നടീല്‍ യന്ത്രം. നടീല്‍ ജോലികളില്‍ ഏര്‍പ്പെടുന്ന തൊഴിലാളികളുടെ അദ്ധ്വാനഭാരം ലഘൂകരിക്കാന്‍ ഈ യന്ത്രങ്ങള്‍ സഹായിക്കുന്നു.

1. നടന്ന് കൊണ്ട് പ്രവര്ത്തിപ്പിക്കാവുന്ന ഞാറു നടീല്യന്ത്രം

ഒരാള്‍ക്ക് പ്രവര്‍ത്തിപ്പിക്കാവുന്ന ഈ യന്ത്രം വരി അകലവും നുരി അകലവും കൃത്യമായി പാലിച്ചു കൊണ്ട് ഞാറു നടുന്നു. 3-4 എച്ച് പി പെട്രോള്‍ എഞ്ചിന്‍ ഉപയോഗിച്ചാണ് ഇത് പ്രവര്‍ത്തിക്കുന്നത്. പായ ഞാറ്റടി വയ്ക്കുന്നതിനായി 4 ട്രേകള്‍ ഈ യന്ത്രത്തിലുണ്ട്. ഏകദേശം 160 മുതല്‍ 170 കിലോഗ്രാം ഭാരം വരുന്ന ഈ നടീല്‍ യന്ത്രം 30 സെ.മീ അകലത്തിലും 4 വരിയിലുമായി ഒരു ദിവസം 0.8 മുതല്‍ 1.6 ഹെക്ടര്‍ വരെ ഞാറു നടുന്നു. ഏകദേശ വില - 1,45,000/-രൂപ. കേരളത്തില്‍ 'കെയ്കോ' ഈ യന്ത്രം വിതരണം ചെയ്യുന്നു.

2. നാലു ചക്ര- ആറു വരി ഞാറു നടീല്‍ യന്ത്രം

ആറു വരികളിലായി ഒരേ സമയം ഞാറു നടുന്ന ഈ യന്ത്രം 15-18 എച്ച് പി പെട്രോള്‍ എഞ്ചിനിലാണ് പ്രവര്‍ത്തിക്കുന്നത്. ഈ യന്ത്രത്തിന് 14,16,18,21 സെ.മീ. എന്നീ നുരിയകലങ്ങളില്‍ ഞാറു നടാനാവും. വയലില്‍ അല്പം വെള്ളം കെട്ടിനിന്നാലും ഈ യന്ത്രം സുഗമമായി പ്രവര്‍ത്തിക്കും. കുബോട്ട, കുക്ജേ,യാന്‍മാര്‍ തുടങ്ങിയ ജാപ്പനീസ് -കൊറിയന്‍ കമ്പനികളുടെ ഞാറു നടീല്‍ യന്ത്രങ്ങള്‍ക്ക് 8 ലക്ഷം മുതല്‍ 12 ലക്ഷം രൂപ വരെയാണ് വില.

മോഡല്‍ (നടന്നു കൊണ്ട് പ്രവര്‍ത്തിപ്പിക്കാവുന്നത്)

വില (Rs. ലക്ഷം)

കാര്യക്ഷമത (ഏക്കര്‍/മണിക്കൂര്‍)

ഏഷ്യ ട്രാന്‍സ്പ്ളാന്റര്‍

 

1.5

0.3

ടോങ് യാങ്ങ്

 

1.5

0.3

കുക്‌ജേ

 

1.5

1

മോഡല്‍ (എഞ്ചിന്‍ കൊണ്ട് പ്രവര്‍ത്തിപ്പിക്കുന്നത്)

വില (Rs. ലക്ഷം)

കാര്യക്ഷമത (ഏക്കര്‍/മണിക്കൂര്‍)

യാഞ്ചി ശക്തി

 

1.54

0.5

LG കൊറിയന്‍

 

10.0

1

യാന്മാര്‍

 

15.0

1

യന്ത്രവല്‍കൃത ഞാറ്റടി തയാറാക്കല്‍ സംവിധാനം

ഞാറ്റടി തയ്യാറാക്കാന്‍ ഇന്ന് യന്ത്രം ലഭ്യമാണ്. വിത്തും മണ്ണും വെള്ളവും പ്രത്യേകം കണ്ടയ്നറില്‍ സൂക്ഷിച്ച് ആവശ്യാനുസരണം പ്ലാസ്റ്റിക് ട്രേകളിലേക്ക് പകര്‍ ന്നു കൊണ്ടാണ് ഞാറ്റടി തയ്യാറാക്കുന്നത്. മണ്ണിടാനുള്ള സംവിധാനം, വിത്തിടാനുള്ള സംവിധാനം, വിത്തിന്‍റെയും മണ്ണിന്‍റെയും അളവ് ക്രമീകരിക്കുവാനുള്ള സംവിധാനം, നനയ്ക്കുവാനുള്ള സംവിധാനം, കണ്‍വേയര്‍ ഇവയാണ് പ്രധാനഭാഗങ്ങള്‍. പ്ലാസ്റ്റിക്കിന്‍റെ ട്രേയിലാണ് വിത്തുകള്‍ പാകുന്നത്. ഊര്‍ജസ്രോതസ്സ് ഇലക്ട്രിക് മോട്ടറാണ്. സാധാരണ പായ്ഞാറ്റടിയേക്കാള്‍ അപേക്ഷിച്ച് സമയം ലാഭിക്കാം. 1 മണിക്കൂറില്‍ 250 ട്രേ ഞാറ്റടി ഉണ്ടാക്കാന്‍ കഴിയും.

ഏകദേശ വില : Rs 2,25,000/

ജലസേചനം/ നീര്‍വാര്‍ച്ച:

സമുദ്രനിരപ്പിനേക്കാള്‍ താഴ്ന്നു കിടക്കുന്ന കുട്ടനാടന്‍ പാടശേഖരങ്ങളില്‍ ജലസേചനത്തേക്കാള്‍ പ്രാധാന്യം ജലനിര്‍ഗമനത്തിനാണ്. ചുരുങ്ങിയ സമയത്തില്‍ കൂടുതല്‍ അളവ് ജലം ഒഴുക്കി കളയുന്നതിന് അനുയോജ്യമായ സംവിധാനമാണ് ഇവിടെ ആവശ്യം.

പെട്ടിയും പറയും

പരമ്പരാഗതമായി ജലനിര്‍മാര്‍ജനത്തിനായ് ഉപയോഗിക്കുന്നു. ഇലക്ട്രിക് മോട്ടോര്‍ ആണ് ഇതിന്‍റെ പ്രധാന ഭാഗം. പമ്പ് ഒരു ബെല്‍റ്റ് മുഖേന മോട്ടോറുമായ് ഘടിപ്പിച്ചിരിക്കുന്നു. മണ്‍സൂണ്‍ സീസണുകളില്‍ പാടത്തു നിന്നും വെള്ളം കായലിലേക്ക് തിരിച്ചുവിടുന്നത് പെട്ടിയും പറയും  ഉപയോഗിക്കുന്നു.

ആക്സിയല്‍ ഫ്ലോ പമ്പ്

വെള്ളം ജല സ്രോതസ്സുകളില്‍ നിന്ന് ഉയര്‍ത്താനായി ഉപയോഗിക്കുന്നു. 8-10 എച്ച് പി പവര്‍ ടില്ലറില്‍ ഇത് ഘടിപ്പിക്കാം. ഏരിയ കുറഞ്ഞ പാടങ്ങളില്‍ ഉപയോഗിക്കാം.3 മീ.ഹെഡില്‍ 2500ലിറ്റര്‍/മിനിറ്റ് ഉയര്‍ത്താന്‍ കഴിയും. 1-3 മീറ്റര്‍ ഉയര്‍ത്തുമ്പോള്‍ അപകേന്ദ്രക പമ്പുകളെ അപേക്ഷിച്ച് 1 മുതല്‍ 3 മടങ്ങ് കാര്യക്ഷമത കൂടുതലാണ്.

സസ്യസംരക്ഷണം (Plant Protection)

നാപ്സാക് സ്പ്രയര്‍

പ്രധാനഭാഗങ്ങള്‍  ടാങ്ക്, ചെറിയ ഫാന്‍, ഇന്ധനം ടാങ്ക്, എഞ്ചിന്‍, നോസില്‍ ഇവയാണ്. കീടനാശിനി കളനാശിനി പ്രയോഗത്തിനായി ഉപയോഗിക്കുന്നു. ശേഷി 10 ഏക്കര്‍ ദിവസത്തില്‍

ഏകദേശ വില : Rs. 5000-7500/-

ഡസ്റ്റര്‍ കം സ്പ്രേയര്‍

ചെടികളില്‍ പൊടിയോ, തരിയോ പോലുള്ള കീടനാശിനികള്‍ വിതറുന്നതിന് ഉപയോഗിക്കുന്നു. ഭാരം കുറവ്, കൊണ്ടുനടക്കുന്നതിന് എളുപ്പം. കോണിക്കല്‍ ആകൃതിയിലുള്ള ഹോപ്പര്‍ ഇതിന്‍റെ സവിശേഷതയാണ്. കപ്പാസിറ്റി 60 സി.സി. പൊടിയുടെ അളവ് കൂട്ടാനും കുറക്കാനും സംവിധാനമുണ്ട്. ഒരു മിനിറ്റില്‍ 3035 തവണ കറക്കാം.

വില (ഏകദേശം) Rs. 2,100

ചെറിയ ബൂം സ്പ്രയര്‍ :-

നാപ് സാക് സ്പ്രയറിന്‍റെ മറ്റൊരു രൂപമാണിത്. ഉപയോഗിക്കുന്നയാളിന്‍റെ പുറകില്‍ കെട്ടിവച്ച രീതിയിലാണിതിന്‍റെ പ്രവര്‍ത്തനം. സാധാരണ 10-20 ലിറ്റര്‍ ശേഷിയുള്ള നാപ്സാക് സ്പ്രയറില്‍ 1-2മീ. നീളമുള്ള പൈപ്പുകള്‍ ഘടിപ്പിച്ച രീതിയിലാണിതിന്‍റെ ഘടന. പൈപ്പിലെ സൂക്ഷ്മമായ സുഷിരത്തിലൂടെ(നോസില്‍) കീടനാശിനി ശക്തിയായി പുറത്തേയ്ക്കു  വരുന്നു.

ഏകദേശ വില : Rs.1,500-2,000

ബാറ്ററി സ്പ്രയര്‍ :-

നെല്ല്,  പച്ചക്കറി തുടങ്ങിയ വിളകള്‍ക്ക് മരുന്ന് തളിക്കുന്നതിന് ഉപയോഗിക്കുന്നു. 12 വോള്‍ട്ട് ഉള്ള ചാര്‍ജ് ചെയ്യാവുന്ന ബാറ്ററിയാണ് ഇതിന് ഉപയോഗിക്കുന്നത്. ഒരിക്കല്‍ ചാര്‍ജ് ചെയ്ത ബാറ്ററി തുടര്‍ച്ചയായി 8 മണിക്കൂര്‍ പ്രവര്‍ത്തിപ്പിക്കാം. ശബ്ദവും പ്രകമ്പനവും തീരെ കുറവാണ്. ടാങ്ക് കപ്പാസിറ്റി 16 ലിറ്റര്‍

വില (ഏകദേശം) Rs.4,600

മിസ്റ്റ് ബ്ലോ കം സ്പ്രേയര്‍

കീടനാശിനി ദ്രാവകരൂപത്തില്‍ പ്രയോഗിക്കാന്‍ ഉത്തമമായ ഉപാധിയാണു ഈ സ്പ്രേയര്‍.പുറകില്‍ കുഷ്യനും തോളിലുള്ള സ്ട്രാപ് പാഡ് ഘടിപ്പിച്ചതുമാണു. 1.2 എച്ച് പി പെട്രോള്‍ എഞ്ചിനിലാണു ഇതു പ്രവര്‍ത്തിക്കുന്നത്.

ഏകദേശ വില -3,000/-

കള നിവാരണം :

കോണോ വീഡര്‍ :-

 

ഒരാള്‍ക്ക് നിന്നു കൊണ്ട് തന്നെ അനായാസം കള പറിക്കാവുന്ന ഒരു ഒറ്റവരി ഉപകരണം. വെള്ളത്തില്‍ പ്രവര്‍ത്തിക്കാന്‍ പറ്റിയ രീതിയില്‍ തയ്യാറാക്കപ്പെട്ടിട്ടുള്ള ഇവ കള പിഴുതെടുത്ത് മണ്ണിനടിയിലേയ്ക്ക് ചേര്‍ക്കുന്നു. നെല്‍ ചെടികള്‍ക്കിടയില്‍ മണ്ണിളക്കുന്നതുമൂലം കൂടുതല്‍ വായു സഞ്ചാരം ലഭ്യമാക്കാനും കൂടുതല്‍ ചിനപ്പുകള്‍ ഉണ്ടാകാനും സാധിക്കും. 15 മുതല്‍ 20 സെ.മീ. വീതിയില്‍ കളയെടുക്കാന്‍ സാധിക്കുന്നു. ഒരു ദിവസം 35 സെന്‍റ് സ്ഥലം കളവിമുക്തമാക്കാന്‍ സാധിക്കും. കൃത്യമായി വരി അകലം ക്രമീകരിക്കപ്പെട്ട നെല്‍ച്ചെടികള്‍ക്കിടയില്‍ മാത്രമേ ഇവ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയൂ.

ഏകദേശ വില : Rs.900/

പവര്‍ വീഡര്‍

നുരി അകലം വളരെ കുറഞ്ഞ ചെടികള്‍ക്കിടയില്‍ കള നിവാരണത്തിനു ഇത് ഉപയോഗിക്കുന്നു ഭാരം കുറഞ്ഞ ഉപകരണമാണു. 30 സെ.മീ വീതിയിലും 10-12 സെ.മീ ആഴഥിലും ഇത് പ്രവര്‍ത്തിക്കുന്നു. 0.9 ലിറ്റര്‍ കപാസിറ്റിയുള്ള ടാങ്കാണു ഇതില്‍ ഉള്ളത്.

കൊയ്ത്ത് യന്ത്രങ്ങള്‍

വെര്‍ട്ടിക്കല്‍ കണ്‍വേയര്‍ റീപര്‍

ട്രാക്ടറില്‍ ഘടിപ്പിച്ച് പ്രവര്‍ത്തിപ്പിക്കാം. മണ്ണിനോട് ചേര്‍ത്ത് കറ്റകള്‍ മുറിച്ച് ഒരു വശത്തേയ്ക്ക് ഇടുന്നതിനാല്‍ കെട്ടുകളാക്കാന്‍ എളുപ്പമാണ്. ഒരു ദിവസം 7 ഏക്കര്‍ കൊയ്യാം

ഏകദേശ വില : Rs. 50,000/-

പവര്‍ടില്ലറില്‍ ഘടിപ്പിക്കാവുന്ന കൊയ്ത്തുയന്ത്രം :-

ഏകദേശം 1.6- 2മീ. വീതിയില്‍ കൊയ്തെടുക്കാം. 10 കുതിരശക്തി എഞ്ചിനാണിതിനാവശ്യം. 0.5 ഏക്കര്‍ മണിക്കൂറില്‍ കൊയ്യാം.

ഏകദേശ വില Rs.30,000/-

സെല്‍ഫ് പ്രോപ്പെല്‍ട് റീപ്പര്‍

ഒന്നുമുതല്‍ ഒന്നരമീറ്റര്‍ വീതിയില്‍ കൊയ്തെടുക്കുന്നു.5.5 കുതിരശക്തി എഞ്ചിനിലാണ് പ്രവര്‍ത്തനം. മണിക്കൂറില്‍ 0.5 ഏക്കര്‍ കൊയ്തെടുക്കാം.

ഏകദേശ വില: Rs. 60,000/-

ട്രാക്ടറില്‍ ഘടിപ്പിക്കാവുന്ന റീപ്പര്‍:-

ഏകദേശം 2 മീറ്റര്‍ വീതിയില്‍ കൊയ്തെടുക്കുന്നു. 35 കുതിര ശക്തി     എഞ്ചിനിലാണ് ഇതിന്‍റെ പ്രവര്‍ത്തനം.

മിനി കംമ്പയിന്‍ ഹാര്‍വസ്റ്റര്‍ :-

ഒരു മീറ്റര്‍ വീതിയില്‍ കൊയ്തെടുക്കുന്നു. 8.25 കുതിരശക്തിയില്‍ പ്രവര്‍ത്തിപ്പിക്കുന്ന ഡീസല്‍ എന്‍ജിനാലാണ് ഇതിന്‍റെ പ്രവര്‍ത്തനം. ഒരു ദിവസം ഒരേക്കര്‍ കൊയ്തെടുക്കാം.

ഏകദേശ വില  Rs.2.5 ലക്ഷം

കൊയ്ത്തു മെതി യന്ത്രം :

 

കൊയ്ത്തും മെതിയും പതിര് മാറ്റലും ഒരുമിച്ച് ചെയ്യപ്പെടുന്നതിനാല്‍ കൃഷിയിടത്തില്‍ വെച്ച് തന്നെ വൃത്തിയായ നെല്ല് സംഭരിക്കാം. 50-120 എച്ച് പി എഞ്ചിന്‍ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുന്നു. 2-8 ടണ്‍ ഭാരമുണ്ടാകും. 1.5-4.5 മീറ്റര്‍ വീതിയില്‍ നെല്ല് കൊയ്യാം. മണിക്കൂറില്‍ ഏകദേശം 0.4-1.0 ഹെക്ടര്‍ നെല്ല് കൊയ്ത് മെതിച്ചെടുക്കാം.

ഏകദേശ വില - ഭ15-22 ലക്ഷം

 

വിവിധ കമ്പനികളുടെ കമ്പയിന്‍ ഹാര്‍വെസ്റ്ററുകള്‍

നമ്പര്‍

മോഡല്‍

ശേഷി

വില Rs.

35 എച്ച് പി കുക്‌ജേ സൂപ്പര്‍ കമ്പയിന്‍ K 4000C

1 ഏക്കര്‍/ മണിഭക്കൂര്‍

15 ലക്ഷം

കുക്ജേ ശക്തി കമ്പയിന്‍ ഹാര്‍വെസ്റ്റര്‍ TC 1710 L

0.5 ഏക്കര്‍/ മണിക്കൂര്‍

15 ലക്ഷം

ക്ലാസ് ക്രോപ് ടൈഗര്‍ ടെറാ ട്രാക്ക് കമ്പയിന്‍ ഹാര്‍വെസ്റ്റര്‍

 

15 ലക്ഷം

 

കമ്പയില്‍ ഹാര്‍വസ്റ്റര്‍: (RED LANDS)

 

2,50 ,000

കമ്പയിന്‍ ഹാര്‍വെസ്റ്റര്‍ (PREET)

 

 

 

മെതി യന്ത്രം

ഫീഡിങ്ങ് ഹോപ്പറില്‍ ഇട്ട് കൊടുക്കുന്ന നെല്ല് ആക്സിയല്‍ ഫ്ളോ മെക്കാനിസത്തിലൂടെ മെതിക്കുന്നു. വയ്ക്കോല്‍ ബ്ലോവറില്‍ കൂടെ പുറത്തേക്ക് വരുന്നു. 1 മണിക്കൂറില്‍ 1-1.5 മെട്രിക് ടണ്‍ നെല്ല് മെതിക്കാനാകും. വളരെ എളുപ്പത്തില്‍ കൈകാര്യം ചെയ്യുന്നതിനായി ഫീഡിങ്ങ് മെക്കാനിസം ഉണ്ട്.

വയ്ക്കോല്‍ കെട്ടുകളാക്കുന്ന യന്ത്രം :-

വയ്ക്കോല്‍ പാടത്തുനിന്ന് ശേഖരിച്ച് കെട്ടുകളാക്കുന്നു. ട്രാക്ടറില്‍ ഘടിപ്പിച്ച് പ്രവര്‍ത്തിപ്പിക്കാം. മണിക്കൂറില്‍ 3-4 ലിറ്റര്‍ ഇന്ധനം വേണം. 1.5-2 മീറ്റര്‍ വീതിയില്‍ വയ്ക്കോല്‍ ശേഖരിക്കുന്ന ഈ യന്ത്രം ചതുരാകൃതിയിലോ വൃത്താകൃതിയിലോ വയ്ക്കോല്‍ കെട്ടിത്തരുന്നു.

ഏകദേശ വില: ഭ3-10 ലക്ഷം.

കരക്കൃഷിയ്ക്കു അനുയോജ്യമായ യന്ത്രങ്ങള്‍

മോള്‍ഡ് ബോള്‍ഡ് കലപ്പ :

 

പ്രാഥമിക ഉഴവു യന്ത്രമായി ഉപയോഗിക്കുന്നു. ട്രാക്ടറില്‍ ഘടിപ്പിച്ചാണിതിന്‍റെ പ്രവര്‍ത്തനം. കൃഷിയിടം ബലമുള്ളതും ഉണക്കുള്ളതുമായാല്‍ കൂടുതല്‍ ഫലപ്രദം. 15-20 സെ.മീ ആഴത്തില്‍ ഉഴാം.

ഏകദേശ വില : Rs. 30,300/

ഡിസ്ക് കലപ്പ :

പ്രാഥമിക ഉഴവുയന്ത്രമായി പ്രവര്‍ത്തിപ്പിക്കുന്നു. ട്രാക്ടറില്‍ ഘടിപ്പിച്ചാണ് പ്രവര്‍ത്തനം. ആഴം 15-20 സെ.മീ. ചെടികളുടെ വേരുകളോ കല്ലിന്‍കഷ്ണങ്ങളോ ഉള്ള കൃഷിയിടങ്ങളില്‍ ഉഴാന്‍ അനുയോജ്യം. കറങ്ങുന്ന ഡിസ്കുകളാല്‍ മണ്ണിനെ മുറിച്ച് ഉയര്‍ത്തി മറിക്കുന്നതിനാല്‍ നല്ലപോലെ മണ്ണിളക്കം സാധ്യമാവുന്നു. മണ്ണില്‍ വായുസഞ്ചാരവും ജലാഗിരണശേഷിയും വര്‍ദ്ധിക്കുന്നു.

ഏകദേശ വില : Rs.38,000/-

ഉളികലപ്പ (Chisel plough) :-

ഏകദേശം 40 സെ.മീ ആഴത്തില്‍ ഉഴാം. നല്ല ആഴത്തില്‍ ഉഴുന്നതുകൊണ്ട് മണ്ണിലെ     ഈര്‍പ്പത്തിനെ സംരക്ഷിച്ചുനിര്‍ത്താം. ഒരു ദിവസം 4 ഏക്കര്‍ ഉഴാം.

ഏകദേശ വില : Rs 24,500/-

സബ് സോയിലര്‍ :-

മണ്ണിലെ ജലസംരക്ഷണ ഉഴവുയന്ത്രമായി പ്രവര്‍ത്തിക്കുന്നു. ട്രാക്ടറില്‍ ഘടിപ്പിച്ചാണിതിന്‍റെ പ്രവര്‍ത്തനം. ട്രാക്ടര്‍, കമ്പയിന്‍ ഹാര്‍വസ്റ്റര്‍ എന്നീ ഭാരമേറിയ യന്ത്രങ്ങള്‍ കൃഷിയിടങ്ങളില്‍ ഉപയോഗിക്കുന്നതു വഴി മണ്ണിനടിയില്‍ രൂപപ്പെടുന്ന ഘനമേറിയ മണ്‍പാളികളെ ഉടയ്ക്കാന്‍ സാധിക്കുന്നു. മണ്ണിനടിയില്‍ 45 സെ.മീ ആഴത്തില്‍ വരെ മണ്ണിളക്കാന്‍ സാധിക്കുന്നു. മണ്ണിലെ വായുസഞ്ചാരം, ജലാഗിരണശേഷി ഇവ സാധ്യമാക്കുന്നു.

ഏകദേശ വില : Rs.20,000/-

കുഴിയെടുക്കല്‍ യന്ത്രം(Post hole digger)

രണ്ടുപേരുടെ സഹായം കൊണ്‍ണ്ടാണ് ഈ യന്ത്രം പ്രവര്‍ത്തിപ്പിക്കുന്നത്. ഇതുപയോഗിച്ച് വാഴ, റബ്ബര്‍, കവുങ്ങ് തുടങ്ങിയ വിളകള്‍ നടാനുള്ള കുഴികള്‍ എടുക്കാന്‍ എളുപ്പം. വിവിധ വലിപ്പത്തിലുള്ള ഓഗറുകള്‍ ഘടിപ്പിക്കാം. ഒരു ലിറ്റര്‍ പെട്രോളില്‍ 40 മില്ലിലിറ്റര്‍ ഓയില്‍ കലര്‍ത്തിയാണ് പ്രവര്‍ത്തിപ്പിക്കുന്നത്. ഓഗറിന്‍റെ നീളം 100 സെ.മീ. 5.7 കുതിരശക്തിയുള്ള പെട്രോള്‍ എഞ്ചിന്‍  ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാം.

മണിക്കൂറില്‍  ലിറ്റര്‍ പെട്രോള്‍ ആവശ്യം. ഭാരം  30 കിലോ ഗ്രാം

വില (ഏകദേശം) Rs ഒരു ലക്ഷം

ചാലെടുക്കുന്നതിനുള്ള യന്ത്രം (Ridger)

 

30 സെ.മീ വീതിയിലും താഴ്ചയിലും ചാലുകള്‍ എടുക്കാം. ജലസേചനത്തിനും ജല നിര്‍മാര്‍ജനത്തിനും ചാലുകള്‍ ആക്കുന്നതിനും ഉപയോഗിക്കുന്നു.

ഏകദേശ വില : Rs.26,000/-

പുല്ല് വെട്ടുന്ന യന്ത്രം (Brush Cutter)

വരമ്പത്തും പറമ്പിലുമുള്ള പുല്ല് വെട്ടാനുപയോഗിക്കുന്നു. 1.5-2 കുതിര ശക്തി പെട്രോള്‍ എഞ്ചിന്‍ ഉപയോഗിച്ചാണ് പ്രവര്‍ത്തനം. ഏകദേശം 7-10 കിലോഗ്രാം ഭാരം ഇതിനുണ്ട്. ഒരു മീറ്റര്‍ വയര്‍ റോപ്പ് കൊണ്ട് ഏകദേശം 10 മണിക്കൂര്‍ പ്രവര്‍ത്തിപ്പിക്കാം. മണിക്കൂറില്‍ 0.5-1.5 ലിറ്റര്‍ ഇന്ധനം ആവശ്യമാണ്.

ഏകദേശ വില  Rs. 20,000-30,000/-

കൃഷിവകുപ്പ് -കാര്‍ഷിക ഉപകരണങ്ങളുടെ വാടക നിരക്ക്


 

കസ്റ്റം ഹയറിംഗ് സെന്റര്‍ കം ട്രെയിനിംഗ് സെന്റര്‍ (ജില്ലാ കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറിംഗ് കാര്യാലയത്തില്‍ കര്‍ഷകര്‍ക്ക് കാര്‍ഷിക യന്ത്രങ്ങള്‍,ഉപകരണങ്ങള്‍ എന്നിവ വാടകയ്ക്ക് കൊടുക്കുകയും കാര്‍ഷിക എഞ്ചീനീയറിംഗ് സാങ്കേതിക വിവരങ്ങള്‍ നല്‍കുകയും ചെയ്യുന്നു. )

 

ക്രമ

നമ്പര്‍

ജില്ല

ലഭ്യമായ യന്ത്രങ്ങള്‍/ഉപകരണങ്ങള്‍

വാടക (രൂപ)

കസ്റ്റം ഹയറിംഗ് സെന്ററിന്റെ മേല്‍വിലാസം

1

തിരുവനന്തപുരം

മിനി ട്രാക്ടര്‍

ട്രാക്ടര്‍

 

പവര്‍ ടില്ലര്‍

 

ബ്രഷ് കട്ടര്‍

 

ഗാര്‍ഡന്‍ ടില്ലര്‍

 

Rs. 200 /മണിക്കൂര്‍

Rs. 450 /മണിക്കൂര്‍

 

350 / ദിവസം

 

 

 

 

കൃഷി അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, കാര്യാലയം,ആനയറ, തിരുവനന്തപുരം,

ഫോണ്‍ നമ്പര്‍ 04712743820

അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍

ശ്രീ. സാം. കെ. ജയിംസ്9744566052

 

അസിസ്റ്റന്റ് എഞ്ചിനീയര്‍(കൃഷി)

ശ്രീ. പി.എല്‍. മജു9495037432

ശ്രീ. നവീന്‍ 9995387053

2

കൊല്ലം

ട്രാക്ടര്‍/മിനി ട്രാക്ടര്‍

കംപയിന്റ് ഹാര്‍വെസ്റ്റര്‍

ഗാര്‍ഡന്‍ ടില്ലര്‍

ബ്രഷ് കട്ടര്‍

 

നടീല്‍ യന്ത്രം (4 വരി)

 

നടീല്‍ യന്ത്രം (8 വരി)

 

 

 

Rs. 200 /മണിക്കൂര്‍

Rs. 500മണിക്കൂര്‍

Rs. 200 /മണിക്കൂര്‍

Rs. 200 /ദിവസം

 

Rs. 300 /മണിക്കൂര്‍

 

Rs. 400 /ദിവസം

കൃഷി അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, കാര്യാലയം,കോഴി ബംഗ്ലാവ്,കൊല്ലം - 04742795434

അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍,(കൃഷി)

ശ്രീമതി ഷൈനി ലൂക്കോസ്9447462572

അസിസ്റ്റന്റ് എഞ്ചിനീയര്‍(കൃഷി)

ശ്യാം കൃഷ്ണന്‍ 9745286112

ശ്രീ. ജോസ് ഫെര്‍ഡിനന്റ്9995429567

 

 

പവര്‍ ടില്ലര്‍

സീഡ് ഡ്രില്‍

പവര്‍ വീഡര്‍

 

സപ്രെയേര്‍സ്

ലോണ്‍ മൂവര്‍

മള്‍ട്ടി ക്രോപ്പ് ത്രഷര്‍

 

ചെയിന്‍ സോ

കോക്കനറ്റ് ക്ലൈംമ്പര്‍

ട്രാക്ടര്‍ അറ്റാച്ച്മെന്റ്സ്

ലോറി

 

ബോലേറോ പിക്ക് അപ്പ് വാന്‍

Rs. 200 /ദിവസം

Rs. 200 /ദിവസം

Rs. 200 /ദിവസം

 

Rs. 50/ ദിവസം

Rs. 100 /ദിവസം

Rs. 200 /ദിവസം

 

Rs. 200 /ദിവസം

Rs. 50/ ദിവസം

Rs. 50/ ദിവസം

Rs. 25/ Km(mini. 500/-)

 

Rs. 10/- per km (Mini. 300/-)

 

3

പത്തനംതിട്ട

ട്രാക്ടര്‍

 

 

 

 

 

 

Rs. 150 /മണിക്കൂര്‍

 

 

കൃഷി അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, കാര്യാലയം

പത്തനംതിട്ട 04734252939

അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍,

പത്തനംതിട്ട -

ശ്രീ.ജി. ജയപ്രകാശ് - 8281211692

അസിസ്റ്റന്റ് എഞ്ചിനീയര്‍(കൃഷി)

അമ്പിളി . വി. കുമാര്‍9539862260

 

 

 

ട്രാക്ടര്‍ വിത്ത് റോട്ടോവേറ്റര്‍

പവര്‍ ടില്ലര്‍

മിനി ടില്ലര്‍

മള്‍ട്ടി പര്‍പ്പസ് പവര്‍ ടില്ലര്‍

വീഡ് / ബ്രഷ് കട്ടര്‍

മിസ്റ്റ് ബ്ലോവര്‍

പവര്‍ പാഡി ത്രഷര്‍ കം വിന്നോവര്‍

പവര്‍ റീപ്പര്‍

4 – വീല്‍ റൈസ് ട്രാന്‍സ് പ്ലാന്റര്‍ 8 റോ

ചെയിന്‍ - സോ

പാം ക്ലൈമ്പര്‍

കോണോ വീഡര്‍

 

 

Rs. 300/മണിക്കൂര്‍

Rs. 300/ദിവസം

Rs. 300/ദിവസം

Rs. 300/ദിവസം

Rs. 300/ദിവസം

Rs. 300/ദിവസം

Rs. 300/ദിവസം

Rs. 300/ദിവസം

Rs. 500/ദിവസം

Rs. 500/ദിവസം

Rs. 50/ ദിവസം

Rs. 250/ദിവസം

 

 

 

വെറ്റ് സീഡര്‍

ആട്ടോമാറ്റിക് നഴ്സറി റൈസര്‍

നഴ്സറി മാറ്റ്

ഇച്ചര്‍ ലോറി

 

റൗണ്ട് സ്ട്രോ ബെയിലര്‍

Rs. 250/ദിവസം

 

Rs. 300 ദിവസം

1 എണ്ണം

 

25/ KM

 

Rs. 100 /മണിക്കൂര്‍

 

4

ആലപ്പുഴ

ട്രാക്ടര്‍

പവര്‍ ടില്ലര്‍

 

 

 

ബ്രഷ് കട്ടര്‍

നടീല്‍ യന്ത്രം

Rs. 1000/ദിവസം

 

Rs. 500/ദിവസം

അല്ലെങ്കില്‍200/ മണിക്കൂര്‍

 

Rs. 200 /ദിവസം

 

Rs. 1000/ദിവസം

കൃഷി അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍,കാര്യാലയം, കളര്‍കോട് ആലപ്പുഴ - 04772268098

അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, (കൃഷി)

ശ്രീ. ഹാജാ ഷെറീഫ്

9446377184

അസിസ്റ്റന്റ് എഞ്ചിനീയര്‍(കൃഷി)

ശ്രീമതി അമ്പിളി. .ജി9446048116

ശ്രീ. ജയപ്രകാശ് ബാബു8547553308

5

കോട്ടയം

കംപയിന്‍ ഹാര്‍വെസ്റ്റര്‍

 

ട്രാക്ടര്‍

 

ട്രാന്‍സ് പ്ലാന്റര്‍ ആന്റ് പാഡി സീഡിംഗ് മെഷീന്‍

പവര്‍ റീപ്പര്‍

 

പവര്‍ ടില്ലര്‍

 

 

Rs.600/മണിക്കൂര്‍

Rs. 250/മണിക്കൂര്‍

 

Rs.900 /ദിവസം

 

Rs.300/ ദിവസം

 

Rs.400/ ദിവസം

കൃഷി അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, കാര്യാലയം,വയസ്ക്കരക്കുന്ന്, കോട്ടയം- 04812561585

അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍,(കൃഷി)

ശ്രീ. അബ്ദുള്‍ വഹാബ്9847411709

അസിസ്റ്റന്റ് എഞ്ചിനീയര്‍(കൃഷി)

ശ്രീ. മുഹമ്മദ് ഷെറീഫ്9447119259

ശ്രീമതി വിനിയ വി.എസ്9446979425

 

 

ത്രഷറര്‍ കം വിന്നോവര്‍

ഗാര്‍ഡന്‍ ടില്ലര്‍

കോക്കനറ്റ് ക്ലിംപര്‍

പാഡി സീഡര്‍

ബ്രഷ് കട്ടര്‍

മള്‍ട്ടി പര്‍പ്പസ് കള്‍ട്ടിവേറ്റര്‍

ചോയിന്‍ സോ

സീഡിംഗ് ട്രേ

സബ്സോയിലര്‍

ലോറി

 

റൗണ്ട് ബേയിലര്‍

 

Rs.100/ദിവസം

Rs. 300/ദിവസം

Rs. 100/ദിവസം

Rs. 100/ദിവസം

Rs. 200/ദിവസം

Rs. 300/ദിവസം

Rs. 500/ദിവസം

Rs. 1 / tray

Rs.100 /ദിവസം

Rs. 25 KM Minimum Charge Rs. 500

Rs.600 /ദിവസം

 

6

ഇടുക്കി

ട്രാക്ടര്‍

 

ട്രാക്ടര്‍

 

ട്രാക്ടര്‍

ഗാര്‍ഡന്‍ ടില്ലര്‍

ബ്രഷ് കട്ടര്‍

പോസ്റ്റ് ഹോള്‍ ഡിഗ്ഗര്‍

സബ്സോയിലര്‍

Rs.250 /മണിക്കൂര്‍

 

Rs.150/മണിക്കൂര്‍

 

Rs.100 /മണിക്കൂര്‍

Rs.250 /ദിവസം

Rs.250 /ദിവസം

കൃഷി അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, കാര്യാലയം ,തൊടുപുഴ

ഇടുക്കി -04862228522

അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍,(കൃഷി)

ശ്രീ. സുരേഷ് 9447599178

അസിസ്റ്റന്റ് എഞ്ചിനീയര്‍(കൃഷി)

ശ്രീമതി ജീജ . സി.കെ9446246671

7

എറണാകുളം

വീഡ് കട്ടര്‍

 

Rs .150/ദിവസം

കൃഷി അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, കാര്യാലയം

എറണാകുളം - 04842703974

അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍,(കൃഷി)

ശ്രീമതി . പി. ജയശ്രീ. 9446739659

അസിസ്റ്റന്റ് എഞ്ചിനീയര്‍(കൃഷി)

ശ്രീ. ജയപ്രദീപ് 8281457006

ശ്രീമതി അനു.റെ മാത്യു9656410310

 

 

 

ഗാര്‍ഡന്‍ ടില്ലര്‍

മിനി ട്രാക്ടര്‍

കംപയിന്‍ ഹാര്‍വെസ്റ്റര്‍

ട്രാക്ടര്‍

ബേയിലര്‍

റൊട്ടാവേറ്റര്‍

കള്‍ട്ടിവേറ്റര്‍

Rs 200/ദിവസം

Rs 200/മണിക്കൂര്‍

Rs 750/മണിക്കൂര്‍

Rs 300/മണിക്കൂര്‍

Rs 500/ദിവസം

Rs 400/ദിവസം

Rs 300/ദിവസം

 

8

തൃശ്ശൂര്‍

കുകുജി (ഹാര്‍വെസ്റ്റര്‍ വിത്ത് ടാന്‍ക്)

 

കുകുജി (ഹാര്‍വെസ്റ്റര്‍ വിത്തൗട്ട് ടാന്‍ക്)

 

സ്വരാജ് ഹാര്‍വെസ്റ്റര്‍

 

ട്രാക്ടര്‍

ട്രാക്ടര്‍ (പവര്‍ സ്റ്റിയറിംഗ്)

 

മിനി ട്രാക്ടര്‍

മിനി ട്രാക്ടര്‍ 20 എച്ച്.പി

 

ബേയിലര്‍ (ക്ലാസ്)

 

 

ട്രാന്‍സ് പ്ലാന്റര്‍ (വലുത്)

 

ട്രാന്‍സ് പ്ലാന്റര്‍ (ചെറുത്)

 

ഗാര്‍ഡന്‍ ടില്ലര്‍

 

പവര്‍ വീഡര്‍

ഹാര്‍വെസ്റ്റര്‍ (കെ.ആര്‍120)

പവര്‍ ടില്ലര്‍

 

കള്‍ട്ടിവേറ്റര്‍ - 9

കള്‍ട്ടിവേറ്റര്‍ - 7

 

റൊട്ടാവേറ്റര്‍

കേജ് വീല്‍

 

പോസ്റ്റ് ഹോള്‍ ഡിഗ്ഗര്‍(ട്രാക്ടര്‍)

 

പോസ്റ്റ് ഹോള്‍ ഡിഗ്ഗര്‍(മിനി ട്രാക്ടര്‍)

 

ബണ്ട് ഫോര്‍മര്‍

റിഡ്ജര്‍

 

സ്പ്രെയര്‍ (പവര്‍)

 

Rs 6000 /ദിവസം

Rs 5000 /ദിവസം

 

Rs 6000 /ദിവസം

Rs 1000 /ദിവസം

Rs 1100 /ദിവസം

Rs 1000 /ദിവസം

Rs 900/ദിവസം

Rs 2500/ദിവസം

 

Rs 2000/ദിവസം

 

Rs 400/ദിവസം

Rs 300/ദിവസം

 

Rs 150/ദിവസം

Rs 350/ദിവസം

Rs 350/ദിവസം

Rs 100/ദിവസം

Rs 125/ദിവസം

 

Rs 300/ദിവസം

Rs 150/ദിവസം

Rs 300/ദിവസം

Rs 150/ദിവസം

 

Rs 70/ദിവസം

Rs 100 /ദിവസം

Rs 100 /ദിവസം

കൃഷി അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, കാര്യാലയം,ചെമ്പുകാവ്

തൃശ്ശൂര്‍ - 04872325208

അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍,(കൃഷി)

ശ്രീ. സാബു. എം.എസ്9446307887

അസിസ്റ്റന്റ് എഞ്ചിനീയര്‍(കൃഷി)

ശ്രീ. സൂരജ് കണ്ണന്‍9995882599

സ്രീ. സന്തോഷ് 9526119161

 

 

സ്പ്രെയര്‍ (ഹാന്‍ പമ്പ് /റോക്കര്‍ നാപ്സാക്ക്

Rs 50 /ദിവസം

 

9

പാലക്കാട്

കംപയിന്‍ ഹാര്‍വെസ്റ്റര്‍

Rs 1300/മണിക്കൂര്‍

കൃഷി അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, കാര്യാലയം,മലമ്പുഴ

പാലക്കാട്- 04912816028

അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍,(കൃഷി)

ശ്രീ. ആര്‍. ജയരാജന്‍9447225802

അസിസ്റ്റന്റ് എഞ്ചിനീയര്‍(കൃഷി)

ശ്രീമതി . ബിന്ദു 9496519012

ശ്രീമതി ലിയാ ജോയ്9447625658

 

ട്രാക്ടര്‍/മിനി ട്രാക്ടര്‍

Rs 150 /മണിക്കൂര്‍

പവര്‍ ടില്ലര്‍

Rs 200 /ദിവസം

ഗാര്‍ഡന്‍ ടില്ലര്‍

Rs 200 /ദിവസം

പവര്‍ റീപ്പര്‍

Rs 300 /ദിവസം

ട്രാന്‍സ് പ്ലാന്റര്‍ (4 വീല്‍ ഡ്രൈവ്)

Rs 400/മണിക്കൂര്‍

ട്രാന്‍സ് പ്ലാന്റര്‍

Rs 350/ദിവസം

വീഡ് കട്ടര്‍

Rs 150/ദിവസം

പവര്‍ വീഡര്‍

Rs 200/ദിവസം

സീഡ് സോയിംഗ് മെഷീന്‍

Rs 400/ദിവസം

ലേസര്‍ ഗൈഡഡ് ലാന്റ് ലെവലര്‍

Rs 750/ദിവസം

സ്ട്രോ ബെയ് ലര്‍

Rs 750/ദിവസം

ലോറി

Rs 25/ KM

ചെയിന്‍ സോ

Rs 500/ദിവസം

പോസ്റ്റ് ഹോള്‍ ഡിഗ്ഗര്‍

Rs 100/ദിവസം

റൊട്ടാവേറ്റര്‍

Rs 100/ദിവസം

ബണ്ട് ഫോര്‍മര്‍

Rs 50/ദിവസം

കേജ് വീല്‍

Rs 100/ദിവസം

സബ് സോയിലര്‍

Rs 50/ദിവസം

10

മലപ്പുറം

കംപയിന്‍ ഹാര്‍വെസ്റ്റര്‍

Rs 1250/മണിക്കൂര്‍

കൃഷി അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, കാര്യാലയം,ആനക്കയം

മലപ്പുറം, 04832848127

അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍,(കൃഷി)

ശ്രീമതി പ്രഭാദേവി . പി.എസ്9995082872

അസിസ്റ്റന്റ് എഞ്ചിനീയര്‍(കൃഷി)

ശ്രീ. സെയിതലവി9605767187

ശ്രീ. സുനില്‍ 9446521850

 

ട്രാക്ടര്‍ വിത്ത് കേജ് വീല്‍ കള്‍ട്ടിവേറ്റര്‍

Rs 500/മണിക്കൂര്‍

ട്രാക്ടര്‍ വിത്ത് റൊട്ടാവേറ്റര്‍

Rs 600/മണിക്കൂര്‍

മിനിട്രാക്ടര്‍

Rs 400/മണിക്കൂര്‍

ഗാര്‍ഡന്‍ ടില്ലര്‍

Rs 200/ ദിവസം

വീഡ് കട്ടര്‍

Rs 200/ ദിവസം

ബെയിലര്‍ വലുത് (വിത്ത് ഔട്ട് ട്രാക്ടര്‍)

Rs 1000/ദിവസം

ബെയിലര്‍ വലുത് (വിത്ത് ട്രാക്ടര്‍)

Rs 1120/മണിക്കൂര്‍

ബെയിലര്‍ (വിത്ത് ഔട്ട് ട്രാക്ടര്‍)

 

Rs 750/ ദിവസം

ബെയിലര്‍ വിത്ത് ട്രാക്ടര്‍

Rs 800/മണിക്കൂര്‍

പവര്‍ ടില്ലര്‍

Rs 600/ ദിവസം

പവര്‍ റീപ്പര്‍

Rs 600/ ദിവസം

 

11

കോഴിക്കോട്

ട്രാക്ടര്‍ (കള്‍ട്ടിവേറ്റര്‍,ബണ്ട് ഫോര്‍മര്‍, കേജ് വീല്‍)

Rs 500/മണിക്കൂര്‍

കൃഷി അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, കാര്യാലയം ,പുതിയറ

കോഴിക്കാട്, 04952723766

അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍,(കൃഷി)

ശ്രീമതി പ്രീതി. കെ.പി9496421879

അസിസ്റ്റന്റ് എഞ്ചിനീയര്‍(കൃഷി)

ശ്രീ. സുധീര്‍ നാരായണന്‍9446429642

ശ്രീമതി രമ്യ. പി 9496164458

 

ട്രാക്ടര്‍ - റൊട്ടാവേറ്റര്‍

Rs 600 /മണിക്കൂര്‍

ട്രാക്ടര്‍ - ബെയിലര്‍

Rs 600 /മണിക്കൂര്‍

മിനി ട്രാക്ടര്‍

Rs 400 /മണിക്കൂര്‍

കംപയിന്‍ ഹാര്‍വെസ്റ്റര്‍

Rs 1200 /മണിക്കൂര്‍

ട്രാന്‍സ് പ്ലാന്റര്‍

Rs 500 /ദിവസം

ട്രാന്‍സ് പ്ലാന്റര്‍ - യാന്‍മാര്‍

Rs 600 /മണിക്കൂര്‍

പവര്‍ റീപ്പര്‍

Rs 300 /ദിവസം

ഗാര്‍ഡന്‍ ടില്ലര്‍

Rs 200 /ദിവസം

ബ്രഷ് കട്ടര്‍

Rs 200 /ദിവസം

ത്രഷര്‍ കം വിന്നോവര്‍

Rs 600 /ദിവസം

ത്രഷര്‍

Rs 100 /ദിവസം

കോണോവീഡര്‍

Rs 100/ ദിവസം

ട്രാക്ടര്‍ ട്രെയിലര്‍

Rs 500/ ദിവസം

പവര്‍ ടില്ലര്‍

Rs 500/ ദിവസം

കോക്കനറ്റ് ക്ലൈമ്പര്‍

 

12

വയനാട്

കംപയിന്‍ ഹാര്‍വെസ്റ്റര്‍ 76എച്ച്.പി

Rs 1200 /മണിക്കൂര്‍

കൃഷി അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, കാര്യാലയം ,മുട്ടില്‍

വയനാട്, 04936202747

അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍,(കൃഷി)

ശ്രീ. ടി സുമേഷ് കുമാര്‍9447344143

അസിസ്റ്റന്റ് എഞ്ചിനീയര്‍(കൃഷി)

ശ്രീ. രാജേഷ്. പി.ഡി9746143390

കംപയിന്‍ ഹാര്‍വെസ്റ്റര്‍ 60എച്ച്.പി

Rs 1000 /മണിക്കൂര്‍

ട്രാക്ടര്‍ 4710

Rs 250 /മണിക്കൂര്‍

മിനി ട്രാക്ടര്‍

Rs 300 /മണിക്കൂര്‍

പവര്‍ ടില്ലര്‍ 12എച്ച്.പി

Rs 500/ദിവസം

പാഡി ത്രഷര്‍ 6 എച്ച്.പി

Rs 1000/ദിവസം

റീപ്പര്‍ 3.6 എച്ച്.പി

Rs 1000/ദിവസം

ഗാര്‍ഡന്‍ ടില്ലര്‍

Rs 300/ദിവസം

വീഡ് കട്ടര്‍ 2.1 എച്ച്.പി

Rs 300/ദിവസം

ചെയിന്‍ സോ

Rs 1000/ദിവസം

ട്രീ പ്രൂണര്‍

Rs 500/ദിവസം

പാഡി പവര്‍ വീഡര്‍

Rs 150/ദിവസം

കോണോ വീഡര്‍

Rs 50/ദിവസം

ട്രാന്‍സ് പ്ലാന്റര്‍ 3.1എച്ച്.പി

Rs 300/ദിവസം

13

കണ്ണൂര്‍

ട്രാക്ടര്‍ 45 എച്ച്.പി

Rs 175 /മണിക്കൂര്‍

Rs 1000/ദിവസം

കൃഷി അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, കാര്യാലയം ,മേലെ ചൊവ്വ, കണ്ണൂര്‍ - 04972725229

അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍,

ശ്രീ. സി.കെ. രാജ്മോഹന്‍9847312960

അസിസ്റ്റന്റ് എഞ്ചിനീയര്‍(കൃഷി)

ശ്രീ. കെ. ഭാസ്ക്കരന്‍9847459797

ട്രാക്ടര്‍ 42 എച്ച്.പി

Rs 280/മണിക്കൂര്‍

Rs 1400/ദിവസം

ട്രാക്ടര്‍ മിനി 24 എച്ച്.പി

Rs 250/മണിക്കൂര്‍

1400/ദിവസം

ട്രാക്ടര്‍ 15 എച്ച്.പി

കള്‍ട്ടിവേറ്റര്‍150/മണിക്കൂര്‍

റൊട്ടാവേറ്റര്‍ Rs 140/മണിക്കൂര്‍/

Rs 900 /ദിവസം

പവര്‍ ടില്ലര്‍/ഗാര്‍ഡന്‍ ടില്ലര്‍

Rs.400 /ദിവസം

ചെയിന്‍ സോ

Rs. 500 /ദിവസം

പവര്‍സ്പ്രെയര്‍/റോക്കര്‍ സ്പ്രെയര്‍/ഹാന്റ് സ്പ്രെയര്‍/ പാം ക്ലൈമ്പര്‍

Rs. 100/ദിവസം

കംപയിന്‍ ഹാര്‍വെസ്റ്റര്‍

Rs. 4000/ദിവസം

റൗണ്ട് ബേയിലര്‍

Rs. 1500/ദിവസം

വീഡ് കട്ടര്‍/ബ്രഷ് കട്ടര്‍

Rs. 200 /മണിക്കൂര്‍

ഗാര്‍ഡന്‍ ടില്ലര്‍

Rs. 300/ദിവസം

പവര്‍ റീപ്പര്‍

Rs. 250/ദിവസം

കേജ് വീല്‍

Rs. 160/ദിവസം

കള്‍ട്ടിവേറ്റര്‍

Rs. 150/ദിവസം

റൊട്ടാവേറ്റര്‍

Rs. 330/ദിവസം

റിഡ്ജര്‍ (വലുത്)/ബണ്ട് ഫോര്‍മര്‍ വലുത്

Rs. 150/ദിവസം

ഡിസ്ക് പ്ലോ

Rs. 250/ദിവസം

റിഡ്ജര്‍ (ചെറുത്)/ബണ്ട് ഫോര്‍മര്‍ ചെറുത്

Rs. 100/ദിവസം

പോസ്റ്റ് ഹോള്‍ ഡിഗ്ഗര്‍

Rs. 350/ദിവസം

ഹെവി ഡ്യൂട്ടി 2 ബോട്ടം ഡിസ്ക് പ്ലോ

Rs. 250/ദിവസം

ഹെവി ഡ്യൂട്ടി ഓഫ് സെറ്റ് ഡിസ്ക് ഹാരോ

Rs. 250/ദിവസം

ഹെവി ഡ്യൂട്ടി പുഡ് ലര്‍

Rs. 250/ദിവസം

14

കാസര്‍ഗോഡ്

35 എച്ച്.പി കള്‍ട്ടിവേറ്റര്‍/കേജ് വീല്‍

Rs. 550 /മണിക്കൂര്‍

കൃഷി അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, കാര്യാലയം,കാസര്‍ഗോഡ് - 04994225570

അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍,(കൃഷി)

ശ്രീ. അഹമ്മദ് കബീര്‍ - 9447742096

അസിസ്റ്റന്റ് എഞ്ചിനീയര്‍(കൃഷി)

ശ്രീ. . ദാമോദരന്‍ - 9446060758

ശ്രീ. സുഹാസ് ഇ. എന്‍9495082339

35 എച്ച്.പി റൊട്ടാവേറ്റര്‍

Rs. 600/മണിക്കൂര്‍

35 എച്ച്.പി പോസ്റ്റഹോള്‍ ഡിഗ്ഗര്‍

Rs. 600/മണിക്കൂര്‍

മിനി ട്രാക്ടര്‍ കള്‍ട്ടിവേറ്റര്‍

Rs. 350/മണിക്കൂര്‍

മിനി ട്രാക്ടര്‍ റൊട്ടാവേറ്റര്‍/ഡിഗ്ഗര്‍

Rs. 400/മണിക്കൂര്‍

പവര്‍ ടില്ലര്‍

Rs. 500/ദിവസം

വീഡ് കട്ടര്‍

Rs 250/ ദിവസം

റീപ്പര്‍

Rs 300/ ദിവസം

ഗാര്‍ഡന്‍ ടില്ലര്‍

Rs 250/ ദിവസം

ട്രാക്ടര്‍ / റോഡ് റണ്ണിംഗ്

Rs. 400/മണിക്കൂര്‍

 

 

കടപ്പാട് : കാർഷിക വിവരസങ്കേതം

അവസാനം പരിഷ്കരിച്ചത് : 7/11/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate