ജാതിയിൽ കൊഴിച്ചിൽ വ്യാപകമാണ്. കൊമ്പുകളും ഉണങ്ങിപ്പോകുന്നു. കൊളിറ്റോട്രൈകം ഫൈറ്റോഫ്തോറ തുടങ്ങി കുമിളുകളാണ് ഇതിനു കാരണം. കായ്കളിൽ കറുത്തപാടുകൾവന്ന് കൊഴിയുന്നു. ഏലത്തിന്റെ അഴുകൽരോഗം തീവ്രതകൂട്ടി. ഇല കരിഞ്ഞുകീറി. കായ്കൾ ചീഞ്ഞു. തോട്ടത്തിൽ നീർവാർച്ച ഉറപ്പാക്കുക. രോഗംബാധിച്ച സസ്യഭാഗങ്ങൾ വെട്ടിനീക്കുക. നീർവാർച്ച ഉറപ്പുവരുത്തിയശേഷം ബോർഡോ മിശ്രിതം ഒരു ശതമാനം വീര്യമുള്ള അല്ലെങ്കിൽ കോപ്പർ ഓക്സിക്ലോറൈഡ് രണ്ടരഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ അല്ലെങ്കിൽ കോപ്പർ ഹൈഡ്രോക്സൈഡ് ഒന്നരഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ഇലകളിലും കായ്കളിലും തളിക്കണം. കോപ്പർ ഓക്സിക്ലോറൈഡ് 2.5 ഗ്രാം ഒരുലിറ്റർ വെള്ളത്തിൽ അല്ലെങ്കിൽ കോപ്പർ ഹൈഡ്രോക്സൈഡ് 1.5 ഗ്രാം ഒരുലിറ്റർ വെള്ളത്തിൽ കലക്കി 10 മുതൽ 20 ലിറ്റർവരെ ലായനി ചെടിയുടെ തടത്തിലും ഒഴിച്ചുകൊടുക്കണം. വേരിന്റെ ആരോഗ്യം വീണ്ടെടുക്കാൻ നേർപ്പിച്ച പച്ചച്ചാണകത്തിന്റെ തെളി 100 ലിറ്ററിന് ഒരുകിലോ ട്രൈക്കോഡർമ ചേർത്ത് ചെടിയുടെ കടഭാഗത്ത് ഒഴിച്ചുകൊടുക്കാം. ട്രൈക്കോഡർമ സമ്പുഷ്ടചാണകം മരമൊന്നിന് അഞ്ചുകിലോ ഇട്ടുകൊടുക്കുന്നതും നല്ലതാണ്.
അവസാനം പരിഷ്കരിച്ചത് : 4/6/2020