অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

മുളകിലെ പ്രധാന കീടങ്ങള്‍

മുളകിലെ പ്രധാന കീടങ്ങള്‍

ഇലപ്പേന്‍

ശാസ്ത്രനാമം: Scirtothrips dorsalis

ലക്ഷണങ്ങള്‍:

ഇലയുടെ അടിഭാഗത്തായി കറുത്ത നിറത്തില്‍ ആണ് ഇവയെ കാണുക.ഇലപ്പേന്‍ ബാധിച്ച ഇലകള്‍ മുകളിലേക് ചുരുളുന്നു.ഇലയുടെ അടിയില്‍ ഇരുന്ന് നീരൂറ്റി കുടിക്കുന്നതിന്റെ ഫലമായി ഇലകള്‍ കുരുടിക്കും. പിന്നീട് ചെടിയുടെ വളര്‍ച്ച മുരടിക്കുകയും ക്രമേണ ചെടി ഉണങ്ങി നശിക്കുകയും ചെയ്യുന്നു.

നിയന്ത്രണമാര്‍ഗങ്ങള്‍:

  • വേപ്പെണ്ണ-വെളുത്തുള്ളി മിശ്രിതം / വേപ്പെണ്ണ-വെളുത്തുള്ളി-ആവണക്കെണ്ണ മിശ്രിതം / കിരിയാത്ത്-സോപ്പ്- വെളുത്തുള്ളി മിശ്രിതം ഇലയുടെ അടിഭാഗത്ത് 10-15 ദിവസം ഇടവിട്ടു മാറി മാറി തളിക്കണം
  • മത്തി ശര്‍ക്കര മിശ്രിതം 3 മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്നാ തോതില്‍ കലക്കി ഇലകളില്‍ തളിക്കുക
  • പ്രതിരോധ ശേഷിയുള്ള വിത്തിനങ്ങള്‍ ഉപയോഗിക്കുക

മണ്ഡരി

ശാസ്ത്രനാമം: Polyphagotarsonemus latus

ലക്ഷണങ്ങള്‍:

കീടങ്ങള്‍ ഇലയുടെ അടിഭാഗത്തിരുന്നു നീരൂറ്റിക്കുടിക്കുകയാണ് ചെയ്യുന്നത് അതിന്റെ ഫലമായി ഇലകള്‍ കട്ടിയാവുകയും നീണ്ടു വീതി കുറഞ്ഞ് എലിവാല്‍ പോലെ കാണപ്പെടുകയും ചെയ്യുന്നു. പിന്നീട് ചെടിയുടെ വളര്‍ച്ച മുരടിക്കുകയും ചെയ്യുന്നു.

നിയന്ത്രണമാര്‍ഗങ്ങള്‍:

  • പ്രതിരോധ ശേഷിയുള്ള വിത്തിനങ്ങള്‍ ഉപയോഗിക്കുക
  • കളകളെ പൂര്‍ണമായി നീക്കം ചെയ്യുക
  • വിളപരിക്രമണം പാലിക്കുക
  • 1% വേപ്പെണ്ണ / 2% വേപ്പെണ്ണ –വെളുത്തുള്ളി മിശ്രിതം ഇലകളില്‍ തളിക്കുക
  • മത്തി ശര്‍ക്കര മിശ്രിതം 3 മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്നാ തോതില്‍ കലക്കി ഇലകളില്‍ തളിക്കുക

മുഞ്ഞ

ശാസ്ത്രനാമം- Myzus persica

ലക്ഷണങ്ങള്‍:

കീടങ്ങള്‍ ഇലയുടെ അടിഭാഗത്തായി കാണപ്പെടുകയും നീരൂറ്റി കുടിക്കുകയും ചെയ്യുന്നു.അതിനാല്‍ ഇലകളുടെ വളര്‍ച്ച മുരടിക്കുകയും ഇലകള്‍ മഞ്ഞളിച്ച് ഉണങ്ങുകയും ചെയ്യുന്നു

നിയന്ത്രണമാര്‍ഗങ്ങള്‍:

  • മഞ്ഞക്കെണി 4/ ഏക്കര്‍
  • വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം 2 ശതമാനം തളിക്കുക
  • വേപ്പിന്‍ പിണ്ണാക്ക് 100 കി. ഗ്രാം/ ഏക്കര്‍
  • വെര്‍ട്ടിസീലിയം ലെക്കാനി 3-5 ഗ്രാം/ ലിറ്റര്‍

അവസാനം പരിഷ്കരിച്ചത് : 6/20/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate