অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കളകളെ നിയന്ത്രിക്കാന്‍ പുതുതലമുറ സസ്യനാശിനി

കളകളെ നിയന്ത്രിക്കാന്‍ പുതുതലമുറ സസ്യനാശിനി

നമ്മുടെ കൃഷിസ്ഥലത്തില്‍ സ്വന്തം ഇഷ്ടപ്രകാരം വളരുന്ന സസ്യങ്ങളെ കളകള്‍ എന്നുവിളിക്കുന്നു, അതായത് നാം കൃഷിചെയ്യുന്ന വിളയോട് മത്സരിക്കാന്‍ കഴിയുന്ന ഏതുതരം സസ്യങ്ങളായാലും നമ്മുടെ കൃഷിഭൂമിയില്‍ പ്രത്യക്ഷപ്പെട്ടാല്‍ അതിനെ കളകളെന്നു വിളിക്കാം.നമ്മുടെ കര്‍ഷകര്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നത് കീടങ്ങള്‍ക്കും രോഗങ്ങള്‍ക്കുമാണ്. ഇതിന്റെ പ്രധാനകാരണം കീടരോഗ ആക്രമണങ്ങളില്‍ ലക്ഷണങ്ങള്‍ പ്രത്യക്ഷമാണ്. എന്നാല്‍, കളകളെന്ന നിശബ്ദ കൊലയാളി പോഷകങ്ങള്‍, ജലം, സൂര്യപ്രകാശം, സ്ഥലം എന്നിവയ്ക്കായി വിളകളുമായി മത്സരിച്ച് വളരുന്നു. ഇത്തരം മത്സരങ്ങളില്‍ അന്തിമവിജയി കളകള്‍തന്നെയായിരിക്കും. പ്രത്യക്ഷലക്ഷണങ്ങള്‍ ഒന്നുമില്ലാതെ കളകള്‍ ഉണ്ടാക്കുന്ന ഈ നഷ്ടം പരോക്ഷമായതുകൊണ്ട്, വിളവ് കുറയുമ്പോള്‍മാത്രമാകും നാം മനസ്സിലാക്കുന്നത്. അതുകൊണ്ടുതന്നെ  ശരിയായ സമയത്ത് കള നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്

നെല്‍ക്കൃഷിയിലെ പ്രധാന കളകളായ പുല്ലുവര്‍ഗ കളകളില്‍ ഏറ്റവും പ്രധാനപ്പെട്ട പുല്ലുവര്‍ഗകളയാണ് കവട (Echinochloa spp) ഈ കളയുടെ നിരവധി ഇനങ്ങള്‍ കൊല്ലം ജില്ലയില്‍ കണ്ടുവരുന്നു. ഇത്തരം കളകളെ നശിപ്പിക്കാന്‍  കൊല്ലം കൃഷിവിജ്ഞാനകേന്ദ്രം 2016-'17ല്‍ ഒരു  കൃഷിയിടപരീക്ഷണം നടത്തി. കളനിയന്ത്രണത്തിന് ഏറ്റവും കാര്യക്ഷമമായതും ചെലവുകുറഞ്ഞതുമായ മാര്‍ഗമാണ് സസ്യനാശിനികളുടെ ഉപയോഗം. പുത്തന്‍ തലമുറ (വിഷസൂചിക പച്ച) യില്‍പ്പെട്ട സസ്യനാശിനിയായ പിനോക്സുലാം എന്ന സസ്യനാശിനിയും കൈകൊണ്ടു കളയെടുക്കുന്ന രീതിയും താരതമ്യം ചെയ്യാം. കുറഞ്ഞ അളവില്‍ കൂടുതല്‍ ഉപയോഗക്ഷമതയുള്ള (Low Dose High Eifficacy -LDHE) സസ്യനാശിനിയായ പിനോക്സുലാം എന്ന സസ്യ നാശിനിയാണ് (വിഷസൂചിക പച്ച).  എന്നാല്‍, ഉപയോഗക്ഷമത താരതമ്യേന  കൂടുതലാണ്.

അവസാനം പരിഷ്കരിച്ചത് : 3/13/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate