അത്തിപ്പഴം കൊണ്ട് ഇതൊക്കെ ഉണ്ടാക്കാം
*അത്തിപ്പഴം സംസ്ക്കരിക്കേണ്ടത്* പറിച്ചെടുത്ത് ഞെട്ടും അടിഭാഗവും മുറിച്ചുകളഞ്ഞ് കായ നാലു ഭാഗങ്ങളായി മുറിച്ചെടുക്കുക. ഒരുകിലോ മുറിച്ച കായ ഒന്നര ലിറ്റര്‍ വെള്ളത്തില്‍ 80 ഗ്രാം ചുണ്ണാമ്പും 30 ഗ്രാം ഉപ്പും ഇട്ട് ഇളക്കി 24 മണിക്കൂര്‍ സൂക്ഷി ക്കുക. ഇതിനുശേഷം നല്ല ശുദ്ധജലത്തില്‍ നാലു പ്രാവശ്യം കഴുകി വൃത്തിയാക്കുക. കഴുകി യശേഷം ഒരു നല്ല തുണിയില്‍ കെട്ടി 5 മിനിട്ട് തിളച്ച വെള്ളത്തില്‍ മുക്കുക. ശേഷം അതിലെ വെള്ളം വാര്‍ത്തുകളയു കയും ഉണങ്ങിയ തുണികൊണ്ട് തുടര്‍ച്ച ശേഷം ആവശ്യാനുസരണം മുറിച്ചെടുക്കുക.
[ജാം ഉണ്ടാക്കാൻ]
കായ സംസ്ക്കരിച്ചത് – 250 ഗ്രാം (ചെറിയ കഷണങ്ങളാക്കിയത്)
പഞ്ചസാര – 250 ഗ്രാം
ബീറ്റ്റൂട്ട്/ചെമ്പരത്തി – 1/20 പൂവ്
വെള്ളം – 500 മി.ലി.
ചെറുനാരങ്ങ നീര് – 1 ടീസ്പൂണ്‍
ഗ്രാമ്പു / ഏലം – 3 വീതം
വെള്ളം ഒഴിച്ച് കായ 25 മിനിട്ട് തിളപ്പിച്ച ശേഷം പിന്നീട് അടുപ്പില്‍ നിന്നും മാറ്റിയ കായ ഞെക്കി പ്പിഴിഞ്ഞ് നീരെടുക്കുക. ഇത് സ്റ്റീല്‍ പാത്രത്തിലാക്കി പഞ്ചസാ രയും കളറിനു പറഞ്ഞ സാധന ങ്ങളുടെ നീരെടുത്ത് നാരങ്ങ നീര്‍ ചേര്‍ത്ത് പലതവണ ഇളക്കുക. ഇത് നൂല്‍ പരുവത്തിലാകുമ്പോള്‍ മുകളില്‍ പറഞ്ഞ പൊടികള്‍ വിതറിവാങ്ങി ഗ്ലാസ് പാത്രത്തില്‍ ഒഴിച്ച് വച്ചാല്‍ മതി.
[കൊണ്ടാട്ടം ഉണ്ടാക്കാൻ]
ജാമിനുവേണ്ടി നീരെടുത്ത കായകള്‍ ഉപ്പിലിട്ട് 20 മിനിട്ട് വേവിക്കുക. ഇത് വെയിലത്തു വച്ച് ഉണക്കിയത്. ഒരു ദിവസം ഗ്ലാസ്/സ്റ്റീല്‍ പാത്രത്തില്‍ മോരൊ ഴിച്ച് അതില്‍ കുതിര്‍ത്തു വയ്ക്കുക. വീണ്ടും ഉണക്കിയെടു ത്തതില്‍ മുളകുപൊടി വിതറുക. ശേഷം ഒരിക്കല്‍കൂടി ഉണക്കിയെ ടുക്കുക. നന്നായി ഉണങ്ങിയ ശേഷം ഭക്ഷണത്തിനായി ഉപയോ ഗിക്കാം.
[ഹലുവ ഉണ്ടാക്കാൻ]
കായ സംസ്കരിച്ചത് – 250 ഗ്രാം
പഞ്ചസാര – 250 ഗ്രാം
കളര്‍ – ആവശ്യത്തിന്
ചെമ്പരത്തി/ബീറ്റ്റൂട്ട് – 20/1
ഏലക്ക – 3 എണ്ണം
അണ്ടിപ്പരിപ്പ് – 10 ഗ്രാം
മുന്തിരി – 10 ഗ്രാം
നെയ്യ് – 1 ടീസ്പൂണ്‍
സംസ്ക്കരിച്ച കായ മിക്സി യിലിട്ട് നന്നായി അരച്ചെടുക്കുക. ഇതിലേക്ക് ഏലക്ക പൊടിച്ചത് നിറത്തിന് വേണ്ടി മുകളില്‍ പറഞ്ഞവയില്‍ ഏതെങ്കിലും ഒന്നിന്‍റെ നീര് കൂട്ടിച്ചേര്‍ത്തതില്‍ പഞ്ചസാരയും ചേര്‍ത്ത് അടുപ്പില്‍ വച്ച് ഇളക്കിക്കൊണ്ടിരിക്കുക. ഏകദേശം അര മണിക്കൂര്‍ ഇങ്ങ നെ ചെയ്താല്‍ വെള്ളമില്ലാത്ത ലേഹ്യരൂപത്തില്‍ അലുവ ലഭി ക്കുന്നു. ഇതില്‍ നെയ്യ്, അണ്ടി പ്പരിപ്പ്, മുന്തിരി ഇവ വറുത്ത് വിതറുക. ഇതിനെ ഒരു ഗ്രാസ് പ്ലേറ്റിലേക്കോ സ്റ്റീല്‍ പ്ലേറ്റിലേക്കോ മാറ്റുക. ഈ അലുവ മെച്ചപ്പെട്ടൊരു ആഹാരവും ഔഷധവുമാണ്.
[കാന്‍ഡി ഉണ്ടാക്കാൻ ]
സംസ്ക്കരിച്ച കായ – 250 ഗ്രാം
പഞ്ചസാര – 250 ഗ്രാം
കളറിന് ചെമ്പരത്തി – 20 എണ്ണം
ബീറ്റ്റൂട്ട് – 1
ഏലക്ക – 2 എണ്ണം
സംസ്ക്കരിച്ച കായകള്‍ ചെറു തായി മുറിച്ച് 250 മില്ലി വെള്ളത്തില്‍ പഞ്ചസാര നന്നായി ഇളക്കി കുറുക്കുന്നു. ഇതില്‍ നേരത്തെ മുറിച്ചുവച്ച കായകള്‍ ചേര്‍ത്ത് ഇളക്കുക. പിന്നീട് കളറും ഏലക്ക പൊടിയും വിതറുക. പഞ്ചസാര പഴത്തിന് ഒട്ടിപ്പിടിച്ച് കട്ടിയായതിന് ശേഷം പ്ലേറ്റിലേക്ക് മാറ്റി വെയി ലത്ത് വച്ചുണക്കി ഭരണിയിലാക്കി ഉപയോഗിക്കാം.
[വൈന്‍ ഉണ്ടാക്കാൻ]
സംസ്ക്കരിച്ച അത്തിപ്പഴം – 250 ഗ്രാം (ചെറു കഷണങ്ങളാക്കി അരിഞ്ഞത്)
ശര്‍ക്കര – 250 ഗ്രാം
ഏലക്ക/ഗ്രാമ്പു/പട്ട – 3 എണ്ണം
അരി/ഗോതമ്പ് – 10 ഗ്രാം
ബീറ്റ്റൂട്ട് / ചെമ്പരത്തി – 1/15
പഞ്ചസാര വറുത്തത് – 20 ഗ്രാം
തിളപ്പിച്ചാറിയ വെള്ളം – 500 മില്ലി
പഴങ്ങള്‍ കുപ്പി ഭരണിയില്‍ കായയും ശര്‍ക്കരയും ഇടവിട്ട് ഇടുന്നു. ഇതില്‍ ഏലക്കയും ഗ്രാമ്പുവും പട്ടയും ഇടിച്ചതും, ഇതില്‍ കളറിനുവേണ്ടി മുകളി ലുള്ളവയില്‍ ഏതെങ്കിലും ഒന്ന് ചേര്‍ത്ത് തിളപ്പിച്ചാറ്റിയ വെള്ളം ഒഴിക്കുന്നു. ശേഷം തുണികൊണ്ട് പാത്രത്തിന്‍റെ വായ്ഭാഗം കെട്ടുന്നു. ഇടവിട്ട് ഇളക്കി 20 ദിവസം കഴിഞ്ഞ് അരിച്ചെടുത്ത് കുപ്പിയിലാക്കി 15 ദിവസത്തിനുശേഷം ഉപയോഗിക്കാവുന്നതാണ്.
- കെ. ജാഷിദ് -