অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

സുഗന്ധവ്യഞ്ജന വിളകൾ

കുരുമുളക്


ശാസ്ത്രനാമം : പൈപ്പര്‍ നൈഗ്രം
സസ്യകുടുംബം : പൈപ്പറേസിയേ
ജന്മസ്ഥലം : ഇന്ത്യയിലെ പശ്ചിമഘട്ട പ്രദേശം
ലോകത്തിലെ ഏറ്റവും പരന്പരാഗതമായ സുഗന്ധവ്യഞ്ജനം. \'സുഗന്ധവ്യഞ്ജനങ്ങളുടെ രാജാവ്\' എന്ന് വിശേഷിപ്പിക്കുന്നു. ഇന്ത്യയിലെ കുരുമുളകുത്പാദനത്തിന്‍റെ 95 ശതമാനവും കേരളത്തിന്‍റെ സംഭാവന. 1498-ല്‍ വാസ്കോഡഗാമ, കേരളത്തില്‍ കോഴിക്കോടിനടുത്തുള്ള കാപ്പാട് തീരത്ത് എത്തിച്ചേര്‍ന്നത് കുരുമുളകില്‍ ആകൃഷ്ടനായിട്ടാണ്. ഈ വരവ് പില്‍ക്കാലത്ത് ഇന്ത്യയുടെ രാഷ്ട്രീയചരിത്രം തന്നെ തിരുത്തിക്കുറിച്ചു.

ഇന്തോനേഷ്യ, ബ്രസീല്‍, മല്യേ, മലഗാസി റിപ്പബ്ലിക്, കംബോഡിയ, ശ്രീലങ്ക തുടങ്ങിയവയാണ് കുരുമുളക് കൃഷിയുള്ള മറ്റുരാജ്യങ്ങള്‍.

മണ്ണും കാലാവസ്ഥയും

ഉഷ്ണമേഖലാ സസ്യം. നല്ല ചൂടും ആര്‍ദ്രതയുള്ള അന്തരീക്ഷം, വര്‍ധിച്ച മഴ എന്നിവ അനുകൂലഘടകങ്ങള്‍. തുടര്‍ച്ചയായ വരള്‍ച്ച നന്നല്ല. സമുദ്രനിരപ്പില്‍ നിന്ന് 1200 മീറ്റര്‍ വരെ ഉയരമുള്ള സ്ഥലങ്ങളില്‍ നന്നായി വളരും. വളക്കുറുള്ള മണ്ണും, നദീതടങ്ങളിലെ എക്കല്‍ മണ്ണും, വെട്ടുക്കല്‍ മണ്ണും മണല്‍ കലര്‍ന്ന പശിമരാശി മണ്ണും ഒക്കെ നന്ന്.

ഇനങ്ങള്‍

നൂറിലേറെ നാടന്‍ ഇനങ്ങള്‍, കല്ലുവളളി, ബാലന്‍കൊട്ട, ഉതിരന്‍കൊട്ട, ചെറിയകൊടി, കരിമുണ്ട, നാരായക്കൊടി, കാണിയക്കാടന്‍, കുതിരവാലി, കൊറ്റനാടന്‍, കരുവിലാഞ്ചി, അയ്ന്പിരിയന്‍, അരിവളളി, ചുമല, ജീരകമുണ്ട, കുംഭക്കൊടി, തുലാക്കൊടി തുടങ്ങിയവ.

സങ്കര ഇനങ്ങള്‍

ഇനം

ഉത്പാദനക്ഷമത (കി.ഗ്രാം/ ഹെക്ടര്‍ ഉണക്ക മുളക്)

ശരാശരി വിളവ് (കി.ഗ്രാം/ ഹെക്ടര്‍ ഉണക്ക മുളക്)

പന്നിയൂര്‍ 1

8800

1242

പന്നിയൂര്‍ 2

3313

2570

പന്നിയൂര്‍ 3

3269

1953

പന്നിയൂര്‍ 4

2443

1277

പന്നിയൂര്‍ 5

--

1250

ശ്രീകര

487

23524

ശുഭകര

4200

2677

പഞ്ചമി

6528

2828

പൗര്‍ണ്ണമി

5356

2333

വളളി വേരുപിടിപ്പിക്കല്‍

ചെന്തലകളാണ് വേരുപിടിപ്പിക്കാന്‍ ഉപയോഗിക്കുന്നത്. ഫെബ്രുവരി - മാര്‍ച്ച് മാസം അനുയോജ്യ സമയം. വളളി രണ്ടു മൂന്നു മുട്ടുളള തണ്ടായി മുറിച്ചെടുത്ത് അടിവശം 1000 പി.പി. എം. വീര്യമുളള ഇന്‍ഡോള്‍ 3 - ബ്യൂട്ടിറിക് ആസിഡ് ലായനിയില്‍ 45 സെക്കന്‍റ് മുക്കിവച്ചിട്ടു നടണം. ഒരു ഭാഗം മേല്‍മണ്ണും ഒരു ഭാഗം മണലും ഒരു ഭാഗം കാലിവളവും ചേര്‍ന്ന മിശ്രിതം 20 സെ.മീ. നീളവും 15 സെ. മീ. വീതിയുമുളള പോളിത്തീന്‍ കവറില്‍ നിറയ്ക്കുക. നീര്‍വാര്‍ച്ചയ്ക്ക് കവറില്‍ സുഷിരങ്ങള്‍ ഇടണം. ഈ മിശ്രിതത്തില്‍ ഒരു മുട്ട് മണ്ണിനടിയിലാക്കി തണ്ടു നടണം. പൂവാളി കൊണ്ടു നനയ്ക്കണം. 3-4 ആഴ്ച കൊണ്ട്് തണ്ടു മുളച്ചു തുടങ്ങും. തണല്‍ നല്‍കണം.

താങ്ങുകാലുകള്‍

കുരുമുളക് നടുന്നതിന് ഒരു വര്‍ഷം മുന്‍പു തന്നെ താങ്ങുകാലുകള്‍ തയ്യാറാക്കണം. മുരിക്ക്, കളിഞ്ഞില്‍, മട്ടി, ആഴാന്ത, ശീമക്കൊന്ന, വേപ്പ് എന്നിവ താങ്ങിനു നന്ന്. കൂടാതെ തെങ്ങും കമുകും ഒക്കെ കുരുമുളകു പടര്‍ത്താന്‍ ഉചിതമായ താങ്ങുമരങ്ങളാണ്.

തിരുവാതിര ഞാറ്റുവേല

കുരുമുളകു നടാന്‍ ഏറ്റവും യോജിച്ച സമയം ജൂണ്‍ അവസാനം മുതല്‍ ജൂലായ് ആദ്യപകുതി വരെയുളള തിരുവാതിര ഞാറ്റുവേലക്കാലമാണ്. ഈ സമയത്ത് വളളി മുറിച്ചു നട്ടാല്‍ മഴ തീരും മുന്പ് വേരുപിടിച്ചു കിട്ടും.

നടീല്‍

50 സെ.മീ: നീളവും വീതിയും താഴ്ചയുമുളള കുഴിയിലാണ് കുരുമുളക് നടുന്നത്. താങ്ങുകാലില്‍ നിന്ന് 30 സെ. മീ. അകലത്തിലായിരിക്കണം കുഴി എടുക്കേണ്ടത്. തെങ്ങ്, കമുക് മുതലായ വൃക്ഷങ്ങളില്‍ പടര്‍ത്തുന്പോള്‍ ഇവയില്‍ നിന്ന് 1- 2 മീറ്റര്‍ അകലത്തില്‍ വേണം കുഴി എടുക്കാന്‍. കുഴിയില്‍ ജൈവവളവും മേല്‍മണ്ണും ചേര്‍ത്തു മൂടിയിട്ട്, നടുവിലായി കുരുമുളകു നടണം.

വളപ്രയോഗം

കാലവര്‍ഷാരംഭത്തില്‍ ചെടികള്‍ക്കു ചുറ്റും 50 - 75 സെ.മീ. വ്യാസാര്‍ധത്തിലും 10-15 സെ. മീ. ആഴത്തിലും തടമെടുത്ത് ചെടി ഒന്നിന് 10 കിലോ ജൈവവളം ഇട്ട് മണ്ണിട്ടു മൂടുക. ഏപ്രില്‍- മേയില്‍ പുതുമഴ കിട്ടിത്തുടങ്ങുന്പോള്‍ വളളിയൊന്നിന് 500 ഗ്രാം കുമ്മായം ചേര്‍ത്തുകൊടുക്കണം.

മുളകു വളളിനട്ട് മൂന്നാം കൊല്ലം മുതല്‍ ശരിയായ വളപ്രയോഗം തുടങ്ങണം. 500 ഗ്രാം അമോണിയം സള്‍ഫേറ്റ്, 222 ഗ്രാം സൂപ്പര്‍ഫോസ്ഫേറ്റ്, 235 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്ന തോതിലാണ് ഓരോ കൊടിക്കും ഒരു വര്‍ഷം നല്‍കേണ്ടത്. കൂടാതെ കൊടിയൊന്നിന് 10 കിലോ ചാണകമോ കന്പോസ്റ്റോ എന്നിവയിലൊന്നും നല്‍കണം. വളങ്ങള്‍ രണ്ടു ഗഡുക്കളായാണു നല്‍കേണ്ടത്. മേയ് - ജൂണില്‍ മഴ കിട്ടിക്കഴിഞ്ഞ് ആദ്യഗഡുവും ആഗസ്റ്റ് - സെപ്റ്റംബറില്‍ ബാക്കിയുളളതും നട്ട് ഒരു വര്‍ഷം പ്രായമായ വളളിക്ക് ആകെ വളത്തിന്‍റെ 1/3 ഭാഗവും രണ്ടാം വര്‍ഷം 2/3 ഭാഗവും നല്‍കണം.

ജലസേചനം

ചെടി ഒന്നിന് 100 ലിറ്റര്‍ എന്ന തോതില്‍ 8-10 ദിവസത്തിലൊരിക്കല്‍ നനച്ചു കൊടുക്കണം. നവംബര്‍ - ഡിസംബര്‍ മുതല്‍ മാര്‍ച്ച് - ഏപ്രില്‍ വരെ നന നിര്‍ബന്ധം.

വളളിത്തല കെട്ടല്‍

തണ്ടുകള്‍ വളര്‍ന്ന് നീളം വച്ചു തുടങ്ങുന്പോള്‍, അവ താങ്ങുകാലുകളോട് ചേര്‍ത്തു വച്ച് കെട്ടിക്കൊടുക്കണം. നേരിട്ടു വെയില്‍ തട്ടുന്ന സ്ഥലത്ത് ആദ്യത്തെ ഒന്നു രണ്ടു വര്‍ഷം വേനല്‍ക്ക് തെങ്ങോലയോ മറ്റോ കൊണ്ട് തൈകള്‍ക്ക് തണല്‍ നല്‍കണം. വേനല്‍കാലത്ത് തണല്‍ നല്‍കുന്നതു പോലെ തോട്ടങ്ങളില്‍ വര്‍ഷ കാലത്ത് തണല്‍ വൃക്ഷങ്ങളുടെ കന്പുകോതി തണല്‍ നിയന്ത്രിക്കുകയം വേണം.

കരുമുളകിന്‍റെ പുതിയ ഇനങ്ങൾ

പേര്

വിളവ്‌ ഉണങ്ങിയ കുരുമുളക് കി.ഗ്രാം./ഹെ.

പന്നിയൂര്‍ 1

1240

പന്നിയൂര്‍ 2

2600

പന്നിയൂര്‍ 3

2000

പന്നിയൂര്‍ 4

1300

പന്നിയൂര്‍ 5

2400

പന്നിയൂര്‍ 6

2100

പന്നിയൂര്‍ 7

1400

ശ്രീകര

2352

ശുഭകര

2677

പഞ്ചമി

2828

പൌര്‍ണ്ണമി

2333

പാലോട് 2

2475

IISR ശക്തി

2253

IISR തെവം

2148

IISR മലബാര്‍ എക്സെല്‍

1440

IISR ഗിരിമുണ്ട

2880

ചില പൊടിക്കൈകള്‍/നാട്ടറിവുകള്‍

  • കുരുമുളകിന്‍റെ  കടയ്ക്കല്‍ നിന്ന് രണ്ടരയടി വരെ ഉയരമുള്ള കമ്പുകളില്‍ നിന്നുള്ള തലകളാണ് നടാന്‍ നല്ലത്.
  • കുരുമുളകിന്‍റെ വാട്ടത്തിനു തടം ഒന്നിന് 250 ഗ്രാം. കുമ്മായം ഇടുക, ആണ്ടില്‍ രണ്ടു തവണ.
  • താങ്ങുമരങ്ങള്‍ കോതി നിര്‍ത്തിയാല്‍  കുരുമുളകില്‍ കൂടുതല്‍  തിരികള്‍ ഉണ്ടാവും.
  • കാപ്പിത്തോണ്ടും ചാണകവും കൂട്ടിയിട്ടു കുരുമുളക്  ചെടികളുടെ ചുവട്ടില്‍  ഇട്ടാല്‍ ദ്രുതവാട്ടം കുറയും.
  • കൊടിത്തല നട്ട് ഒരു വര്‍ഷത്തിനു ശേഷം അരയടി പൊക്കത്തില്‍ മുറിച്ചു  മാറ്റിയാല്‍ വളര്‍ച്ച കൂടും.
  • കുഞ്ഞു കല്ലുകള്‍(ഉറുമ്പ് കല്ലുകള്‍ ) കുരുമുളകിന്‍  ചുവട്ടില്‍  അടുക്കിയാല്‍ വാട്ടം വരില്ല.
  • കുരുമുളക് വള്ളിയില്‍ വര്‍ഷത്തില്‍ പലതവണ മുളക്  ഉണ്ടാകണമെങ്കില്‍ കൂടെ കൂടെ നനച്ചു കൊടുത്താല്‍ മതി.
  • ചുണ്ണാമ്പും തുരിശും കൂടി കലക്കി ഒഴിച്ചാല്‍ കുരുമുളക് കോടിയുടെ തണ്ട് രോഗം  മാറും.
  • കുരുമുളക് ഒരു ദിവസം വെയില്‍ കൊള്ളിച്ച ശേഷം മെതിക്കുക. വേഗം ഉതിര്‍ന്നു കിട്ടും.
  • കുരുമുളക് മണികള്‍ തിളച്ച വെള്ളത്തില്‍ ഒരു മിനിറ്റ് മുക്കിയെടുത്താല്‍ തിളക്കം കിട്ടും.

വാനില


സുഗന്ധ ദ്രവ്യങ്ങളില്‍ പ്രധാനമേറുന്ന 'വനിലിന്‍'ന്‍റെ ഉറവിടമായ വാനിലയുടെ കൃഷി കേരളത്തിലെ കാലാവസ്ഥയ്ക്കും മണ്ണിനും വളരെ യോജിച്ചതാണ്. സുഗന്ധ വിളകളുടെ രാജകുമാരി എന്ന് അറിയപ്പെടുന്ന ഈ വാനിലയുടെ കായ്കളില്‍ നിന്നും ലഭിക്കുന്ന 'വാനില എസ്സന്‍സ്' അഥവാ 'വാനിലിന്‍' വ്യാവസായിക പ്രാധാന്യമുള്ള ഉത്പന്നമാണ്. ഓര്‍ക്കിഡ് വര്‍ഗ്ഗത്തില്‍പെട്ട വാനിലയുടെ ശാസ്ത്രീയ നാമം വാനില പ്ലാനിഫോളിയ ആന്ട്രൂസ് എന്നാണ്. കുറഞ്ഞ പരിചരണത്തില്‍ കൂടുതല്‍ ആദായം തരുന്ന വാനില കൃഷി വ്യാവസായിക വളര്‍ച്ചയ്ക്കും വഴിയൊരുക്കുന്നു.

ചോക്കലേറ്റ്, ഐസ്ക്രീം, കേക്കുകള്‍ മുതലായ ബേക്കറി സാധനങ്ങള്‍ക്ക് ഗന്ധവൈശിഷ്ടം പകരുന്നത് വാനില എസ്സന്‍സിന്‍റെ സാന്നിധ്യമാണ്. ഇതിനു പുറമേ സുഗന്ധ വസ്തുക്കളുടെ നിര്‍മാണത്തിനും ഇത് ഉപയോഗിക്കുന്നു. വിദേശ വിപണിയില്‍ നല്ല ഡിമാന്‍ഡുള്ള പ്രകൃതിദത്തമായ വാനിലയുടെ ആഗോള ആവശ്യകത 30.000 മെട്രിക് ടണ്‍ ആണ്. ആഗോള ഉത്പാദനം വെറും 3000 മെട്രിക് ടണ്‍ മാത്രമാണ്. അടുത്ത കാലം വരെ കൃത്യമായി നിര്‍മ്മിക്കുന്ന വാനില സത്താണ് ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഈ കൃത്രിമ വാനിലയ്ക്ക് പ്രിയമേറുകയാണ്. ഇതിന്‍റെ മുഖ്യ ഉറവിടം വാനില ചെടിയുടെ കായ്കളാണ്.

ഓര്‍ക്കിഡേസിയേ (ഛൃരവശറമരലമല) കുടുംബത്തില്‍പ്പെടുന്ന വാനിലയില്‍ അന്പതിലേറെ സ്പീഷിസുകള്‍ ഉണെ്ടങ്കിലും വ്യാവസായിക പ്രാധാന്യമുള്ളവ മൂന്ന് സ്പീഷിസുകളാണ്.

വാനില പ്രാനിഫോളിയ ആന്‍ഡ്രൂസ് (ഢമിശഹഹമ ുഹമിശളീഹശമ അിറൃലം)െ അഥവാ വാനില ഫ്രാഗ്രന്‍സ് സാലിസ്ബ് അമേസ് (ഢ. ളൃമഴൃമി െടമഹശയെ അാല)െ.

വാനില പൊന്പോണ ഷീഡ് (ഢ. ുീാുീിമ ടരവശലറല)

വാനില താഹിതെന്‍സിസ് ജെ.ഡബ്ള്യൂ.മൂര്‍ (ഢ. മേവശലേിശെ െഖ.ണ.ങീീൃല)

ഇവയില്‍ ഏറ്റവും കൂടുതല്‍ പ്രചുര പ്രചാരമുള്ളത് വാനില പ്ലാനിഫോളിയ എന്ന സ്പീഷിസാണ്.

ചരിത്രം

വാനിലയുടെ ഉറവിടം എവിടെയാണെനന് വ്യക്തമായ അറിവില്ലെങ്കിലും \'മഡഗാസ്കര്‍\' ഈ കൃഷിയുടെ മാതൃരാജ്യമായി കണക്കാക്കപ്പെടുന്നു. പതിനാറാം നൂറ്റാണ്ടില്‍ സ്പെയിനില്‍ വാനില പ്രചാരത്തിലുണ്ടായിരുന്നതായി അറിവുണ്ട്. 1602 ല്‍ എലിസബത്ത് രാജ്ഞി ഭക്ഷണ പദാര്‍ത്ഥങ്ങള്‍ക്ക് രുചി വര്‍ദ്ധിക്കാനൂം സുഗന്ധ പരിമളത്തിനുമായി വാനില ഉപയോഗിച്ചിരുന്നത്രേ. 17-ാം നൂറ്റാണ്ടില്‍ ഫ്രാന്‍സിലും, 1819 ല്‍ റീയൂണിയനിലും വാനില എത്തി.

ഇന്ത്യയില്‍ ആദ്യമായി വാനില എത്തിയത് 1935 ല്‍ കുറ്റാലത്തിലാണ്. ഈസ്റ്റിന്ത്യാ കന്പനി കുറ്റാലത്ത് അവരുടെ സുഗന്ധ വിള തോട്ടത്തില്‍ വാനില നട്ടു. പിന്നീട് തെക്കന്‍ കേരളം, തമിഴ്നാട്, കുടക് എന്നിവിടങ്ങളിലെത്തിയെങ്കിലും ഇന്ത്യയില്‍ ഇതിന് വലിയ പ്രചാരമുണ്ടായില്ല. വീണ്ടും 1940 ല്‍ കേരളത്തില്‍ വയനാട് ജില്ലയിലുള്ള അന്പലവയലില്‍ മംഗലംകാര്‍പ്പ് എന്ന എസ്റ്റേറ്റില്‍ 5 ഏക്കര്‍ സ്ഥലത്ത് വാനില കൃഷി തുടങ്ങി. ഇന്ത്യയിലെ തന്നെ ആദ്യത്തെ ഏറ്റവും വലിയ വാനില തോട്ടം അതായിരിക്കും. അവിടെ നിന്ന് തൊട്ടടുത്തുള്ള അന്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലും ചില കര്‍ഷകരുടെ തോട്ടത്തിലും ഇതിന്‍റെ കൃഷി തുടങ്ങി. വയനാട്ടിലെ മണ്ണും കാലാവസ്ഥയും വാനില കൃഷിക്ക് ഏറ്റവും അനുയോജ്യമാകയാല്‍ അതിന്‍റെ വികസന സാദ്ധ്യതകളും സാന്പത്തിക പ്രാധാന്യവും കണക്കിലെടുത്ത് ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്‍റെ സാന്പത്തിക സഹായത്തോടെ 1960ല്‍ അന്പലവയല്‍ കാര്‍ഷിക ഗവേഷണ പദ്ധതി ആരംഭിച്ചു. പിന്നീട് ഇടുക്കി ജില്ലയിലെ മയിലാടുംപാറയിലും കൃഷി ആരംഭിച്ചു.

വാനില ഇന്ത്യയില്‍ എത്തിയിട്ട് 100 150 വര്‍ഷമായെങ്കിലും 1945 1950 കാലഘട്ടത്തിലാണ് വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷി തുടങ്ങിയത്. ഇപ്പോള്‍ കര്‍ണാടകം, കേരളം, തമിഴ്നാട് സംസ്ഥാനങ്ങളിലും ലക്ഷദ്വീപിലുമായി ഉദ്ദേശം 100 150 ഹെക്ടറോളം സ്ഥലത്ത് വാനില കൃഷി ചെയ്യുന്നു. ഇന്ത്യ കൂടാതെ മഡഗാസ്കര്‍, ഇന്‍ഡോനേഷ്യ, മെക്സിക്കോ, ജാവാ, മൗറീഷ്യസ്, തഹിട്ടി, സെയ്ഷന്‍സ്. ജമൈക്കാ, ഗ്വാട്ടിമാല, ബ്രസില്‍ എന്നിവിടങ്ങളിലാണ് വാനില കൃഷി കാര്യമായിട്ടുള്ളത്.

പ്രതിവര്‍ഷം ഏകദേശം 3000 ടണ്‍ വാനില കായ്കളാണ് എല്ലാ ഉല്പാദക രാജ്യങ്ങളും കൂടി ഉല്പാദിപ്പിക്കുന്നത്. ഇതില്‍ പകുതിയും മഡഗാസ്കരില്‍ നിന്നാണ്. ഇന്‍ഡോനേഷ്യ, കോമോറോ, റീയൂണിയന്‍ തുടങ്ങിയ രാജ്യങ്ങളാണ് മറ്റു പ്രധാന ഉല്പാദകര്‍. വാനില ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളില്‍ അമേരിക്ക, ഫ്രാന്‍സ്, ജര്‍മ്മനി, ജപ്പാന്‍ എന്നിവയാണ് മുന്‍പില്‍ നില്‍ക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ പ്രതിവര്‍ഷം ഏതാണ്ട് 30,000 ടണ്‍ വാനില കായ്കള്‍ ആവശ്യമായി വരുന്നുണ്ട്.

കാലാവസ്ഥയും മണ്ണും

ചൂടും ഈര്‍പ്പവും കലര്‍ന്ന കാലാവസ്ഥയാണ് വാനില കൃഷിക്കു യോജിച്ചത്. ഇതിന്‍റെ ശരിയായ വളര്‍ച്ചയ്ക്ക് ഭാഗികമായ തണലും (അന്‍പത് ശതമാനം) ആവശ്യമാണ്. തുറസ്സായ സ്ഥലത്ത് കൃഷി ചെയ്താല്‍ ഇലയും തണ്ടും മഞ്ഞളിക്കുകയും കരിയുകയും ചെയ്യുന്നു. കട്ടിത്തണലില്‍ കരുത്തില്ലാതെ വളരുകയും പാണ്ഡൂരമാകുകയും (ഋശേീഹമശേീി) ചെയ്യുന്നു. സൂര്യ രശ്മികളുടെ പകുതി മാത്രം തണല്‍ മരച്ചില്ലകളിലൂടെ അരിച്ചിറങ്ങി ചെടിയില്‍ വീഴുന്നതാണ് ഏറ്റവും അനുയോജ്യം.

സമുദ്ര നിരപ്പില്‍ നിന്ന് 1200 മീറ്റര്‍ വരെ ഉയരമുള്ള സ്ഥലങ്ങളില്‍ വാനില ക്യഷി ചെയ്യാം. പ്രതിവര്‍ഷം 200 മുതല്‍ 300 സെന്‍റിമീറ്റര്‍ വരെ വര്‍ഷാനുപാതം ലഭിക്കുന്ന തരത്തില്‍ ഇടയ്ക്കിടെ മഴ ലഭിച്ചു കൊണ്ടിരിക്കുന്നതും സാധാരണ താപനില 21 മുതല്‍ 31 വരെയുള്ള സ്ഥലമാണ് വാനില ക്യഷിക്ക് ഏറ്റവും ഉത്തമം.

കേരളത്തിലെ കാലാവസ്ഥയില്‍ ആവശ്യമായ തണലോടുകൂടി തനിവിളയായോ, തെങ്ങ്, കമുക് തോട്ടങ്ങളില്‍ ഇടവിളയായോ വാനില ക്യഷി വിജയകരമായി ചെയ്യാവുന്നതാണ്. മണല്‍ ചേര്‍ന്ന പശിമരാശി (സാന്‍റി ടോമ) മണ്ണു മുതല്‍ ചെങ്കല്ലു മണ്ണ് വരെയുള്ള വ്യത്യസ്ത മണ്ണിനങ്ങളില്‍ വാനില ക്യഷി ചെയ്യാം. എന്നാല്‍ ജൈവാംശം കൂടുതലുള്ളതും വളക്കൂറുള്ളതും നീര്‍വാര്‍ച്ചയുള്ളതും ജലാശം നിലനില്‍ക്കുന്നതുമായ തരി മണ്ണിലാണ്. വാനില ഏറ്റവും പുഷ്ടിയോടെ വളരുന്നത്. മണ്ണില്‍ ജലാംശം കെട്ടിനില്‍ക്കുവാന്‍ പാടില്ല.

നടീല്‍ വസ്തു
നടീല്‍ വസ്തുവായി ഉപയോഗിക്കുന്നത് നല്ല മൂത്ത തണ്ടുകളാണ്. പതിനഞ്ചു മുതല്‍ ഇരുപതു വരെ ഇടമുട്ടുള്ള നീളമുള്ള തണ്ടു വച്#ാല്‍ ചെറിയ തണ്ടുകളേക്കാള്‍ വേഗം കായ് പിടിക്കും. ഏന്നാല്‍ ഇത്രയേറെ നീളമുള്ള തണ്ടുകള്‍ ലഭിക്കുവാന്‍ പ്രയാസമാണ്. ലഭ്യത അനുസരിച്ച് നീളം കുറയ്ക്കുകയോ കൂട്ടുകയോ ചെയ്യാം. ചുരുങ്ങിയത് 5 മുതല്‍ 6 മുട്ടുകളോടു കൂടിയതും 0.5 മുതല്‍ 1 മീറ്റര്‍ വരെ നീളമുള്ളതുമായ വിളഞ്ഞ തലപ്പുകള്‍ നടുന്നതിനായി ഉപയോഗിക്കാം. ഇവയില്‍ രണ്ട് മുട്ടുകള്‍ മണ്ണിനടിയില്‍ വരത്തക്ക രീതിയില്‍ നടണം. ചെറുതും മൂക്കാത്തതുമായ തലപ്പുകളോ, തൈകളോ നടുന്നത് കായ് പിടിത്തം വൈകാന്‍ കാരണമാകും. നടുന്നതിനു മുന്പ് തലപ്പുകള്‍ ഒരു ശതമാനം വീര്യമുള്ള ബോര്‍ഡോ മിശ്രിത ലായനിയില്‍ മുക്കിയെടുത്ത് നടുന്നതാണ് നല്ലത്.

പോളി ബാഗില്‍ വേരു പിടിപ്പിച്ച നടീല്‍ വസ്തു തയ്യാറാക്കുന്നതിന് രണ്ട് ഇടമുട്ടുള്ള തണ്ടായാലും മതിയാകും. ടിഷ്യൂ കള്‍ച്ചര്‍ അഥവാ കോശ പ്രജനന രീതിയിലും തൈകളുല്പാദിപ്പിക്കാം. നടാനുള്ള തൈകള്‍ക്ക് ചുരുങ്ങിയത് 30 സെന്‍റീമീറ്റരെങ്കിലും നീളം ഉണ്ടായിരിക്കാന്‍ ശ്രദ്ധിക്കണം.

താങ്ങുമരങ്ങള്‍

പടര്‍ന്നു വളരുന്ന വിളയായതിനാല്‍ താങ്ങു മരങ്ങള്‍ വാനില ക്യഷിക്ക് അത്യാവശ്യമാണ്. നടുന്ന സ്ഥലം നന്നായി കിളച്ച് പരുവപ്പെടുത്തി വരികള്‍ തമ്മില്‍ 2.5 മുതല്‍ 3 മീറ്റര്‍ അകലത്തിലും ഒരു വരിയില്‍ മരങ്ങള്‍ തമ്മില്‍ 2 മീറ്റര്‍ അകലത്തിലും താങ്ങുമരങ്ങള്‍ നടണം.

വിജയകരമായ വാനില ക്യഷിക്ക് ഭാഗികമായ തണല്‍ അത്യാവശ്യമായതിനാല്‍ താങ്ങിനോടൊപ്പം തണലും നല്‍കുന്ന മരങ്ങള്‍ തെരഞ്ഞെടുക്കണം. പരുപരുത്ത തൊലിയും ചെറിയ ഇമകളുള്ളതും ഉയരത്തിലാകുന്നതിനു മുന്പുതന്നെ ശാഖ പൊട്ടുന്നതുമായ മരങ്ങളാണ് യോജിച്ചവ. താങ്ങു മരങ്ങള്‍ക്ക് പകരം മരത്തൂണുകളോ കോണ്‍ക്രീറ്റ് തൂണുകളോ ഉപയോഗിക്കാം. എന്നാല്‍ തണല്‍ പ്രത്യേകം നല്‍കേണ്ടി വരും.

ശീമക്കൊന്ന (ഗ്രിലിറസിഡ മാകുലേറ്റ) വെള്ള മുരുക്ക് (ഐതീരിയ ലിതോസ്പ്രാ) കാട്ടാവണക്ക് (ജാറ്റ്റോഫാ കാറസ്) കുറ്റിച്ചെന്പകം (പ്ലമേറിയ ആല്‍പാ) മള്‍ബറി (മോറസ് ആല്‍ഫാ) തുടങ്ങിയ മരങ്ങള്‍ താങ്ങു മരങ്ങളായി പിടിപ്പിക്കാവുന്നതാണ്. ഇവയുടെ കന്പുകള്‍ നട്ടു പിടിപ്പിക്കുന്പോള്‍ 5 സെന്‍റീ മീറ്ററെങ്കിലും വ്യാസവും ഒന്നര മുതല്‍ രണ്ടു മീറ്റര്‍ നീളവും ഉണ്ടായിരിക്കണം. വാനില നടുന്നതിന് ആറു മാസം മുന്പ് താങ്ങു മരക്കാലുകള്‍ നടണം. വേനലിനു ശേഷമുള്ള ഇടമഴ കിട്ടുന്പോള്‍ കന്പുകള്‍ നടുന്നതാണ് നല്ലത്.

നടീല്‍ സമയവും രീതിയും

മഴയും ഉണക്കും അധികമില്ലാത്ത കാലാവസ്ഥയാണ് വാനില ചെടി നടാന്‍ ഏറ്റവും പറ്റിയ സമയം. മഴ പെയ്ത് മണ്ണു തണുക്കുന്നതോടൊപ്പം കനത്ത മഴയില്ലാത്ത സമയമായ ഓഗസ്റ്റ്സെ പ്റ്റംബര്‍ മാസങ്ങളില്‍ നടുന്നത് തൈകള്‍ നന്നായി പിടിച്ചു കിട്ടാന്‍ സഹായിക്കും.

താങ്ങു മരങ്ങളില്‍ നിന്ന് ഒരടി അകലത്തിലാണ് വാനില നടേണ്ടത്. നടുന്ന തണ്ടിന്‍റെ ഏറ്റവും അടിയിലുള്ള മൂന്നു നാലിലകള്‍ മുറിച്ച ശേഷം നടാനുപയോഗിക്കണം. വാനിലയുടെ വേരുകള്‍ മണ്ണിന്‍റെ ഉപരിതലത്തിലാണ് വളരുന്നത്. ഇതിലാല്‍ 6 ഇഞ്ചില്‍ കൂടുതല്‍ നിലം ഇളക്കേണ്ടണ്ട ആവശ്യമില്ല. കുഴിയെടുത്ത് നടീല്‍ വര്‍ഷ കാലത്ത് വെള്ളം കെട്ടി നിന്നു ചീയാനിടയാകും. അതുകൊണ്ട് നിരപ്പായ് മണ്ണില്‍ നടുകയാണ് നല്ലത്.

താങ്ങു മരത്തിന്‍റെ ചുവട്ടിലെ മേല്‍മണ്ണ് മാറ്റി അതിനുള്ളിലായി തണ്ട് നിക്ഷേപിച്ച് ബാക്കി തണ്ട് മരങ്ങളോടു ചേര്‍ത്ത് കെട്ടണം. നട്ട ഉടന്‍ ചുവട്ടില്‍ കരിയിലയോ ചവറോ ഉപയോഗിച്ച് പുതയിടണം. മണ്ണ് വരണ്ടതാണെങ്കില്‍ ചെറിയ തോതില്‍ ജലസേചനം നല്‍കുന്നത് തണ്ടുകള്‍ നേഗം പിടിച്ചു കിട്ടുന്നതിനു സഹായിക്കും. വേരു പിടിക്കുന്നതിനും മുള പൊട്ടുന്നതിനും ഒന്നു രണ്ടു മാസം വേണ്ടി വരും.

പരിചരണം

ആഴ്ചയിലൊരിക്കല്‍ വാനില തോട്ടത്തില്‍ പരിചരണം ആവശ്യമാണ്. തോട്ടത്തില്‍ കളകള്‍ നീക്കം ചെയ്യുന്നതോടൊപ്പം പുതയിടല്‍, വള്ളികള്‍ കെട്ടിയുറപ്പിക്കല്‍, കുറുകെ പടര്‍ത്തല്‍, ആവശ്യമില്ലാത്ത തലപ്പുകള്‍ മുറിച്ചു മാറ്റല്‍, തണല്‍ ക്രമീകരണം എന്നിവ ആവശ്യമാണ്.

കറുവ


ശാസ്ത്രനാമം : സിന്നമോമം

സമുദ്രനിരപ്പില്‍ നിന്ന് 1800 മീറ്റര്‍ വരെ ഉയരമുള്ള സ്ഥലങ്ങളില്‍ കറുവ വളരും. അന്തരീക്ഷത്തില്‍ ഈര്‍പ്പ് സാന്നിദ്ധ്യമുള്ള ഉഷ്ണമേഖലാ കാലാവസ്ഥയിലും നിത്യഹരിത മഴക്കാടുകളുടെ അന്തരീക്ഷം നിലനില്‍ക്കുന്ന പ്രദേശങ്ങളുമാണ് ഇതിനിഷ്ടം. നീര്‍വാര്‍ച്ചയും താഴ്ചയുമുള്ള വളക്കൂറുള്ള മണല്‍ മണ്ണില്‍ കറുവ വളരും. കടുപ്പമേറിയ ചെമ്മണ്ണും വെള്ളക്കെട്ടുമുള്ള ചതുപ്പുകളുമാണ് കറുവയുടെ പഥ്യക്കേടുകള്‍.

ഇനങ്ങള്‍

നവശ്രീ, നിത്യശ്രീ, സുഗന്ധിനി

വിത്തും വിതയും

വിത്തുവഴിയാണ് കറുവയില്‍ വംശവര്‍ദ്ധന. വിഴവെടുപ്പു കഴിഞ്ഞാലുടന്‍ ഉയര്‍ത്തിക്കോരിയ തടങ്ങളില്‍ വിത്തു പാകണം. ആറുമാസം പ്രായമായ തൈകള്‍, ചട്ടികളിലേക്കു മാറ്റണം.

നടീല്‍

നല്ല പച്ചനിറമുള്ള ഇലത്തണ്ടുകളോടുകൂടിയ തൈകള്‍ വേണം നടാന്‍. 1
2 വര്‍ഷം പ്രായമുള്ള തൈകള്‍, തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷത്തിന്‍റെ വരവോടെ പ്രധാന കൃഷി സ്ഥലത്തു നടാം. 60*60 സെ.മീ വലിപ്പമുള്ള കുഴികളില്‍ 2:2 മീറ്റര്‍ അകലത്തില്‍ തൈകള്‍ നടണം. തൈ നടുന്നതിനു വളരെ മുന്‍പു തന്നെ കുഴികള്‍ തയ്യാറാക്കുകയും നടീലിനു മുന്‍പ് അവ ഇലപ്പൊടിയും മേല്‍ മണ്ണും കൊണ്ട് നിറയ്ക്കുകയും വേണം.

വളപ്രയോഗം

ആദ്യവര്‍ഷം എന്‍.പി.കെ എന്നിവ 20:20:25 ഗ്രാം/തൈ എന്ന തോതിലും രണ്ടാം വര്‍ഷം ഇതിന്‍റെ ഇരട്ടി അലവിലും നല്‍കുക. കാലിവളമോ കന്പോസ്റ്റോ ചെടിയൊന്നിന് ഒരു വര്‍ഷം 20 കി.ഗ്രാം എന്നയളവില്‍ ചേര്‍ക്കണം. പത്തു വര്‍ഷവും അതിനുമേലും പ്രായമായ വൃക്ഷങ്ങള്‍ക്ക് എന്‍.പി.കെ അനുപാതം യഥാക്രമം 200:180:200 ഗ്രാം/ മരം എന്ന തോതിലാക്കി ഉയര്‍ത്തുകയും വേണം.

ജൈവവളം മേയ്
ജൂണിലാണു നല്‍കേണ്ടത്. രാസവളങ്ങളാകട്ടെ മേയ്ജൂണ്‍, സെപ്റ്റംബര്‍ഒക്ടോബര്‍ എന്ന മാസങ്ങളില്‍ രണ്ടു തുല്യയളവുകളായും നല്കുന്നു.

ഇതര കൃഷിപ്പണികള്‍

വളര്‍ച്ചയുടെ ആദ്യഘട്ടങ്ങളില്‍ കളയെടുപ്പു നടത്തണം. വരള്‍ച്ച നീണ്ടുനില്‍ക്കുന്നെങ്കില്‍ വേര് പിടിപ്പിക്കുന്നത് വരെ നനയ്ക്കണം. ചെടിക്ക് 2
3 വര്‍ഷം വളര്‍ച്ചയാകുന്പോള്‍ തറനിരപ്പില്‍ നിന്നും 15 സെ.മീ ഉയരത്തില്‍ വച്ചു കൊന്പുകള്‍ മുറിക്കണം. ചുവട്ടില്‍ നിന്നും വശങ്ങളിലേക്ക് വളരുന്ന ശിഖരങ്ങള്‍ മുറിക്കുന്നത് ഒരു കുറ്റിച്ചെടിയുടെ രൂപം കൈവരാന്‍ സഹായിക്കും.

വിളവെടുപ്പു സംസ്കരണം

നട്ട് മൂന്നു വര്‍ഷം പ്രായമായ ചെടി വിളവെടുപ്പിന് തയ്യാറാകും. ആദ്യവിളവെടുപ്പ് മേയിലും രണ്ടാം വിളവെടുപ്പ് നവംബറിലുമാണ് വിളവെടുക്കുന്നത്. ഈ സമയത്ത് പുതിയ ശാഖകള്‍ തളിരിട്ട് ഇളം ചുവപ്പുള്ള തളിരുകള്‍ മൂപ്പെത്തി പച്ച നിറമാകും. ഈയവസ്ഥയില്‍ ചെടിയുടെ കറ തൊലിക്കിടയില്‍ കൂടി നന്നായി പ്രവഹിച്ചു കൊണ്ടിരിക്കുന്നതിനാല്‍ തൊലി വേഗം ഉരിച്ചെടുക്കാന്‍ കഴിയും. 1.5
2 മീ. നീളവും 2 2.5 സെ.മീ ചുറ്റളവുമുള്ള കന്പുകള്‍ രാവിലെ മുറിച്ചെടുക്കണം. കന്പിന്‍റെ പുറമെയുള്ള തൊലി അറ്റം വളഞ്ഞ പ്രത്യേകതരം കത്തി കൊണ്ട് ചുരണ്ടി കളയും. എന്നിട്ട് നീളത്തില്‍ നടുവിലൂടെ പട്ടയുടെ ആഴത്തില്‍ മുറിവുകളുണ്ടാകും. തുടര്‍ന്ന് കത്തിയുപയോഗിച്ച് പട്ട കേട് വരാതെ അടര്‍ത്തിയെടുത്ത് ഒരു രാത്രിയും പകലും തണലത്തുണക്കുന്നു. പട്ടയുടെ നീളമനുസരിച്ച് അവയെ രണേ്ടാ മൂന്നോ ആയി തരംതിരിക്കുന്നു.

ഒലിയോ റെസിന്‍ (കറുവസത്ത്)

കറുവപ്പട്ട ചില കാര്‍ബണിക ലായകങ്ങളുടെ സഹായത്തോടെ സംസ്കരിക്കുന്പോഴാണ് കറുവ സത്ത് കിട്ടുന്നത്. ഭക്ഷണ പദാര്‍ത്ഥങ്ങള്‍ക്ക് മണവും ഗുണവും വര്‍ദ്ധിപ്പിക്കാന്‍ ഇത് ഉപയോഗിക്കുന്നു.

കറുവപ്പട്ട തൈലം

ഇളം മഞ്ഞ നിറമുള്ള കറുവപ്പട്ട തൈലം പട്ട നീരാവിയില്‍ വാറ്റിയെടുക്കുന്പോഴാണ് കിട്ടുന്നത്. ഇതില്‍ 55% സിന്നമാല്‍ഡിഹൈഡ് അടങ്ങിയിരിക്കുന്നു. ഇതിനു പുറമെ, യൂജിനോള്‍, യൂജിനൈല്‍ അസറ്റെറ്റ്, ക്ലീറ്റോണുകള്‍, എസ്റ്ററുകള്‍, ടെര്‍പിനുകള്‍ എന്നിവയും അടങ്ങിയിരിക്കുന്നു. ഭക്ഷണ പദാര്‍ത്ഥങ്ങള്‍ക്ക് സ്വാദും സുഗന്ധവും നല്‍കാനും സുഗന്ധദ്രവ്യ നിര്‍മ്മാണ രംഗത്തും ഔഷധ നിര്‍മ്മാണ രംഗത്തും തൈലത്തിന് ഉപയോഗമുണ്ട്.

കറുവ ഇലത്തൈലം

കറുവ ആവിയില്‍ വാറ്റുന്പോഴാണ് 0.5
0.7% തൈലം കിട്ടുന്നത്. ഇതിന് മഞ്ഞയോ ബ്രൗണ്‍ കലര്‍ന്ന മഞ്ഞയോ നിറമായിരിക്കും. കടുത്ത സുഗന്ധമാണിതിന്. ഇതില്‍ 70 90% യൂജിനോള്‍ ആണ്. എന്നാല്‍ സിന്നമാല്‍ഡിഹൈഡ് 5% താഴെയുള്ളു. അത്തര്‍ നിര്‍മ്മാണരംഗത്ത് ഇതിനുപയോഗമുണ്ട്.

കറുവ വേര് തൈലം

കറുവയുടെ വേരില്‍ 1.0
2.3% കര്‍പ്പൂരം അടങ്ങിയിരിക്കുന്നു. കൂടാതെ സിന്നമാല്‍ഡിഹൈഡ്, യൂജിനോള്‍ എന്നിവയും ഉണ്ട്.

സസ്യ സംരക്ഷണം

ഇലപ്പുള്ളിയും കൊന്പുണക്കവും

കൊളിറ്റോട്രിക്കം ഗ്ലിയോസ്പോറിയോയിഡ്സ് എന്ന കുമിളാണ് രോഗ ഹേതു. ചെറിയ തൈകളുടെ ഇലകളില്‍ ബ്രൗണ്‍ പുള്ളികള്‍ ദൃശ്യമാകുന്നു. വലിയ മരങ്ങളിലും രോഗ ലക്ഷണങ്ങള്‍ കാണാം. 1% ബോര്‍ഡോമിശ്രിതം തളിച്ചാല്‍ രോഗം നിയന്ത്രിക്കാം.

ഗ്രാമ്പൂ


ശാസ്ത്രനാമം : സൈസീജിയം അരോമാറ്റിക്കം

ഈര്‍പ്പ സാന്ദ്രമായ ഉഷ്ണ മേഖലാ കാലാവസ്ഥയും 150
250 സെ.മീ വാര്‍ഷിക വര്‍ഷപാതവും ഇഷ്ടപ്പെടുന്ന സുഗന്ധ വ്യഞ്ജനവിളയാണ് ഗ്രാമ്പൂ. സമുദ്ര നിരപ്പില്‍ നിന്ന് 800 900 മീറ്റര്‍ വരെ ഉയരത്തില്‍ഇത് നന്നായി വളരും. നല്ല വളക്കൂറും ആഴവും ജല നിര്‍ഗമന സൗകര്യങ്ങളുമുള്ള എക്കല്‍ മണ്ണാണ് ഗ്രാമ്പൂ കൃഷിക്ക് പറ്റിയത്.

യോജിച്ച കൃഷിസ്ഥലം

ഭാഗിക തണലും കാറ്റിന്‍റെ കടുത്ത ശല്യവുമില്ലാത്ത സ്ഥലം നന്ന്. തുറസ്സായതോ പൂര്‍ണ്ണ തണലോ ഉള്ള സ്ഥലങ്ങള്‍ നന്നല്ല.

വിത്തും വിതയും

സാധാരണയായി ഗ്രാമ്പൂ കൃഷി ചെയ്യുന്നത് വിത്തു പാകി തൈകളുണ്ടാക്കിയതാണ്. പത്തു വര്‍ഷമെങ്കിലും പ്രായമുള്ള നല്ല വിളവു നല്‍കുന്ന ആരോഗ്യമുള്ള മരങ്ങളില്‍ നിന്നുമാണ് വിത്തിനു വേണ്ടി പഴങ്ങള്‍ ശേഖരിക്കേണ്ടത്. പഴങ്ങള്‍ വെള്ളത്തില്‍ കുതിര്‍ത്തിട്ട് ശ്രദ്ധാപൂര്‍വ്വം പുറത്തൊലി മാറ്റുക. ഒലീവ് പച്ച നിറത്തില്‍ മുഴുപ്പുളള വിത്താണ് നന്ന്. തണുപ്പും തണലുമുള്ള സ്ഥലങ്ങളില്‍ വളക്കൂറുള്ള ഇടം നോക്കി വേണം നഴ്സറിയോരുക്കാന്‍. വിത്ത് 2
5 സെ.മീ താഴ്ചയില്‍ 1215 സെ.മീ ഇടവിട്ട് പാകുക. നിത്യവും നനയ്ക്കുക. തൈകള്‍ 25 30 സെ.മീ ഉയരം വളരുന്നതു വരെ നഴ്സറിയില്‍ നിര്‍ത്താം, അല്ലെങ്കില്‍ 6 മാസം പ്രായമാകുന്പോള്‍ ചെറിയ ചട്ടികളിലേക്കു മാറ്റാം.

നടീല്‍

18 മാസം പ്രായമായ തൈകളാണ് നടാന്‍ നല്ലത്. 60 സെ.മീ. വീതം നീളവും ആഴവുമുള്ള കുഴികള്‍ 6 മീ. അകലത്തില്‍, നടീലിന് ഒരു മാസം മുന്‍പേ എടുത്തിടണം. ഈ കുഴികള്‍ പച്ചിലയോ കന്പോസ്റ്റോ മേല്‍മണ്ണോ ചേര്‍ത്ത് മൂടുക. മേയ്
ജൂണ്‍, ആഗസ്റ്റ് സെപ്റ്റംബര്‍ എന്നീ കാലയളവില്‍ തൈ നടാം. വേനല്‍ക്കാലത്തും മഴയില്ലാത്തപ്പോഴും നനയും തണലും നല്‍കുക. ഗ്രാമ്പൂത്തൈകള്‍ക്ക് തണല്‍ കിട്ടാന്‍ വാഴ, ശീമക്കൊന്ന തുടങ്ങിയവ നട്ടു വളര്‍ത്താം.

ഗ്രാമ്പൂ സാധാരണയായി കാപ്പി, അടയ്ക്ക, തെങ്ങ് എന്നിവയോടൊപ്പം ഇടവിളയായാണ് വളര്‍ത്തുന്നത്.

വളപ്രയോഗം

മേയ്
ജൂണില്‍ ഒരു മരത്തിന് ഒരു വര്‍ഷം 15 കി.ഗ്രാം എന്ന തോതില്‍ കാലിവളമോ കന്പോസ്റ്റോ നല്‍കുക. ആദ്യ വര്‍ഷം ഒരു ചെടിക്ക് എന്‍.പി.കെ എന്നിവ യഥാക്രമം 20:18:50 ഗ്രാം എന്ന തോതിലും രണ്ടാം വര്‍ഷം 40:36:100 ഗ്രാം എന്ന തോതിലും ആണ് നല്‍കേണ്ടത്. ഇത് ക്രമേണ വര്‍ദ്ധിപ്പിച്ച് 15 വര്‍ഷം പ്രായമാകുന്ന ഒരു ഗ്രാമ്പൂ മരത്തിന് യഥാക്രമം 300:250:750 ഗ്രാം എന്ന തോതില്‍ എന്‍.പി.കെ എന്നിവ നല്‍കണം. ജൈവവളം മേയ് ജൂണില്‍ മഴ തുടങ്ങുന്പോള്‍ ചേര്‍ക്കണം. രാസവളമാകട്ടെ രണ്ടു തുല്യ ഗഡുക്കളായി വീതിച്ച് മേയ് ജൂണിലും സെപ്റ്റംബര്‍ ഒക്ടോബറിലുമായിട്ടാണ് നല്‍കേണ്ടത്. മരത്തിന്‍റെ ചുവട്ടില്‍ നിന്ന് 1 1.25 മീ. മാറ്റി തുറക്കുന്ന ചെറിയ തടത്തിലാണ് വളപ്രയോഗം നടത്തേണ്ടത്.

ശുശ്രൂഷകള്‍

ഗ്രാമ്പൂ തോട്ടത്തില്‍ കളയെടുപ്പും ഇടയിളക്കലും നടത്തണം. രോഗബാധിതമോ ഉണങ്ങിയതോ ആയ ശിഖരങ്ങള്‍ മുറിച്ചു നീക്കണം. 1 % വീതമുള്ള ബോര്‍ഡോമിശ്രിതം തളിച്ചാല്‍ കൊന്പുണക്കം നിയന്ത്രിക്കാം.

വിളവെടുപ്പും സംസ്കരണവും

നട്ട് 7
8 വര്‍ഷം കൊണ്ട് ഗ്രാമ്പൂ വിളവും തരാന്‍ തുടങ്ങും. പൂമൊട്ടിന്‍റെ വിദളപുടത്തിന്‍റെ നിറം ചുവപ്പാകാന്‍ തുടങ്ങുന്പോള്‍ പൂക്കള്‍ ഓരോന്നായി ഇറുത്തെടുത്ത് ഉണക്കാം. വിടര്‍ന്ന പൂക്കള്‍ക്ക് വിപണിയില്‍ വില കുറവാണ്. മൂപ്പെത്താത്ത പൂമൊട്ടിനാകട്ടെ ഗുണവും കുറയും.

കുലയില്‍ നിന്നും വേര്‍പെടുത്തിയ ഉടനെ ഗ്രാമ്പൂ മൊട്ടുകള്‍ പായിലോ പനന്പിലോ നിരത്തി ഉണക്കാനിടണം. മൂന്നാം ദിവസം മൊട്ടുകള്‍ക്ക് നല്ല തവിട്ടു നിറമാകും. എല്ലാ മൊട്ടുകളും ഒരു പോലെ ഉണങ്ങുന്നതിനു വേണ്ടി ഇടയ്ക്കിടെ ഇളക്കുന്നതു നല്ലതാണ്. നല്ല സൂര്യപ്രകാശമുള്ള സമയത്ത് നാലോ അഞ്ചോ ദിവസം കൊണ്ട് മൊട്ടകള്‍ നന്നായി ഉണങ്ങിക്കിട്ടും. നല്ലതു പോലെ ഉണങ്ങിക്കഴിഞ്ഞാല്‍ ഗ്രാമ്പൂ തൂക്കത്തില്‍ പച്ചയുടെ മൂന്നില്‍ ഒരു ഭാഗം മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. നല്ല പാകപ്പെടുത്തിയ ഗ്രാമ്പൂവിന് തിളക്കമുള്ള തവിട്ടു നിറവും ചെറിയ പരുപരപ്പും ഉണ്ടായിരിക്കും. ഇവയ്ക്ക് ചുളുവുകള്‍ ഉണ്ടായിരിക്കുകയില്ല. നല്ല ഗ്രാമ്പൂ വിരലിന്‍റെ നഖത്തിനിടയില്‍ വച്ചു ഞെരിച്ചാല്‍ എണ്ണ കിനിയും. ഉണക്കിയ ഗ്രാമ്പൂ നല്ല വൃത്തിയുള്ള പോളിത്തീന്‍ ചാക്കുകളില്‍ കെട്ടി സൂര്യപ്രകാശവും ഈര്‍പ്പവും തട്ടാത്ത സ്ഥലത്ത് സൂക്ഷിക്കാം.

ഗ്രാമ്പൂത്തൈലം

ഗ്രാമ്പൂവിന്‍റെ മൊട്ടുകളും ഗ്രാമ്പൂ മുഴുവനായും വാറ്റി തൈലം എടുക്കുന്നുണ്ട്. ഇങ്ങനെ വാറ്റുന്പോള്‍ 17 % തൈലം കിട്ടുന്നു. ഇതിന് ഗ്രാമ്പൂവിന്‍റെ സ്വതഃസിദ്ധമായ സുഗന്ധമുണ്ട്. ഇതില്‍ 85
89 % യൂജിനോള്‍ അടങ്ങിയിരിക്കുന്നു. ഭക്ഷണപദാര്‍ത്ഥങ്ങള്‍ക്ക് സ്വാദും സുഗന്ധവും നല്‍കാനും അത്തര്‍ നിര്‍മ്മാണത്തിലും ഗ്രാമ്പൂ തൈലം ഉപയോഗിക്കുന്നു. ഗ്രാമ്പൂവിന്‍റെ തണ്ടില്‍ നിന്നും മൊട്ടിന്‍റെ തണ്ടില്‍ നിന്നും വാറ്റി തൈലം എടുക്കുന്നുണ്ട്. ഇതില്‍ യൂജിനോളിന്‍റെ അളവ് 90 95% ആണ്. ഇവിടെ 57% തൈലം കിട്ടും. ഈ തൈലത്തിന് കുറച്ചുകൂടെ രൂക്ഷഗന്ധമുണ്ട്.

ഗ്രാമ്പൂവിന്‍റെ ഇലകള്‍ വാറ്റിയെടുക്കുന്ന തൈലത്തിന് രൂക്ഷഗന്ധവും കടുത്ത ബ്രൗണ്‍ നിറവുമാണ്. യൂജിനോള്‍ അളവ് 80
85%.

ഒലിയോറെസിന്‍

ഗ്രാമ്പൂ പൊടിച്ചോ ചതച്ചോ ഏതെങ്കിലും ഒരു കാര്‍ബണിക ലായനി (അസറ്റോണ്‍) ഉപയോഗിച്ചാണ്. ഒലിയോറെസിന്‍ വേര്‍തിരിച്ചെടുക്കുന്നത്. 18
22% വരെ ഒലിയോറെസിന്‍ കിട്ടും.

സസ്യ സംരക്ഷണം

കീടങ്ങള്‍

ഗ്രാമ്പൂവിന്‍റെ ഇളം തണ്ടുകള്‍ തുരക്കുന്ന പ്രധാന ശത്രുവാണ് സിനോസൈലോണ്‍ വര്‍ഗ്ഗത്തില്‍പ്പെട്ട തണ്ടു തുരപ്പന്‍. ഇതിനെ 0.15% കാര്‍ബാറില്‍ മുന്‍കൂട്ടി തളിച്ച് നിയന്ത്രിക്കാം. ശീമക്കൊന്ന പോലെ തുരപ്പന്‍ വണ്ടിന് താവളം നല്‍കുന്ന ചെടികള്‍ ഗ്രാമ്പൂവിന്‍റെ ഇടയില്‍ വളര്‍ന്നും ഉണങ്ങിയും നില്‍ക്കുന്നില്ല എന്ന് ഉറപ്പു വരുത്തുക.

രോഗങ്ങള്‍

ഇലപ്പുള്ളി, കൊന്പുണക്കം പൂമൊട്ടു കൊഴിച്ചില്‍ എന്നിവ വരുത്തുന്നത് ഭകൊളിറ്റോട്രിക്കം ഗ്ലിയോസ്പോറിയോയിഡ്സ്ഭ എന്ന കുമിളാണ്. ഇലകളില്‍ പുള്ളി വീഴുകയും ഇത് ഗുരുതരമാകുന്പോള്‍ ഇലകള്‍ ഉണങ്ങിക്കൊഴിയുകയും ചെയ്യുന്നു. ഒപ്പം ശിഖരങ്ങള്‍ ഉണങ്ങുന്നു. ശിഖരങ്ങളില്‍ നിന്ന് കുമിള്‍ പൂമൊട്ടുകളിലേയ്ക്ക് പടരുന്നു. ധാരാളം പൂമൊട്ടുകള്‍ കൊഴിയുന്നു.

നിയന്ത്രണം

ഓരോ മാസം ഇടവിട്ട് 1 % ബോര്‍ഡോമിശ്രിതം തളിക്കുക. പൂമൊട്ട് ഉണ്ടാകുന്നതിനു തൊട്ടു മുന്‍പു മുതല്‍ മരുന്നു തളി ആരംഭിച്ച് പൂമൊട്ട് വിളവെടുത്തു കഴിയുന്നതുവരെ ഇതു തുടരണം. രോഗഹേതുവായ കുമിള്‍ വളരാനിടയുള്ള \"പെരുവലംഭ\" എന്ന കളച്ചെടി തോട്ടത്തില്‍ നിന്നൊഴിവാക്കുക.

ഏലം

എലറ്റേരിയ കാര്‍ഡമോമം

ഏലത്തിന്‍റെ മുഖ്യവാസ സ്ഥലം പശ്ചിമ ഘട്ട നിരകളിലെ നിത്യഹരിത വനങ്ങളാണ്. വാര്‍ഷിക വര്‍ഷപാതം 1500
4000 മില്ലിമീറ്ററും ഊഷ്മ പരിധി 10 35 ഡിഗ്രി സെന്‍റിഗ്രേഡും സമുദ്ര നിരപ്പില്‍ നിന്നുള്ള ഉയരം 6001200 മീറ്ററും ആയിരിക്കണം.

പൊട്ടാസ്യവും ഫോസ്ഫറസും വേണ്ടുവോളമുള്ള വനമണ്ണിലാണ് ഏലം സാധാരണയായി വളര്‍ത്തുത്. നല്ല നീര്‍വാര്‍ച്ചയും താഴ്ചയും ഘടനയും ജൈവവളക്കൂറുമുള്ള മണ്ണില്‍ ഏലം നായി വളരും.

ഇനങ്ങള്‍

ഐ.സി.ആര്‍.ഐ
1

ഐ.സി.ആര്‍.ഐ
2

പി.വി.
1

പി.വി.
2

കൃഷി ഇനങ്ങള്‍

മലബാര്‍ : 600 മുതല്‍ 1200 മീറ്റര്‍ വരെ ഉയരമുള്ള സ്ഥലങ്ങള്‍ക്കു യോജിച്ചത്.
മൈസൂര്‍ : 900 മുതല്‍ 1200 മീറ്റര്‍ വരെ ഉയരമുള്ള സ്ഥലങ്ങള്‍ക്കു യോജിച്ചത്.
വഴുക്ക : 900 മുതല്‍ 1200 മീറ്റര്‍ വരെ ഉയരമുള്ള സ്ഥലങ്ങള്‍ക്കു യോജിച്ചത്.

വംശവര്‍ധന

തൈ നട്ടാണ് ഏലത്തില്‍ വംശവര്‍ധന നടത്തുന്നത്. മൂട്ടു മുളകള്‍ വളര്‍ന്നിട്ടുള്ള ഭൂകാണ്ഡങ്ങളും നടീലിനുപയോഗിക്കാറുണ്ട്. തൈ നട്ടു വളര്‍ത്തു ചെടിയേക്കാള്‍ വേഗത്തില്‍ വിളവു തരുന്നത്, ഭൂകാണ്ഡം നട്ടു വളര്‍ത്തുന്ന തൈകളാണ്. എന്നാല്‍ വൈറസ് നിമിത്തം പകരുന്ന \'കറ്റെ\' രോഗം പടരാന്‍ ഈ നടീല്‍ രീതി കാരണമാകുന്നു എന്ന ദോഷവുമുണ്ട്. അതിനാല്‍ രോഗ സാധ്യതയുള്ള സ്ഥലങ്ങളില്‍ ഭൂകാണ്ഡങ്ങള്‍ക്കു പകരം, തൈകള്‍ നട്ടു തന്നെ ഏലക്കൃഷി നടത്തുകയാണ് അഭികാമ്യം.

നഴ്സറി

നടാനുദ്ദേശിക്കുന്ന ഇനത്തിന്‍റെ വിളഞ്ഞ കായ്കള്‍ സെപ്റ്റംബര്‍
ക്റ്റോബറില്‍ ശേഖരിക്കണം. ഇതില്‍ നിന്ന് വിത്തുകള്‍ മെല്ലെ അമര്‍ത്തി പുറത്തെടുക്കണം. വിത്തിന്‍റെ അങ്കുരണ ശേഷി വര്‍ധിപ്പിക്കാന്‍, ഗാഢസള്‍ഫ്യൂരിക് ആസിഡിലോ നൈട്രിക് ആസിഡിലോ 2 മിനിട്ടിലധികമല്ലാത്ത സമയം പുരട്ടി എടുക്കാം. എന്നിട്ട് ഇവ കുറഞ്ഞത് നാലു തവണയെങ്കിലും തണുത്ത വെള്ളത്തില്‍ കഴുകി, വിത്തിനെ പൊതിഞ്ഞിരിക്കുന്ന ആവരണം നീക്കം ചെയ്യണം. വിത്തുകള്‍ എന്നിട്ട് തോരാന്‍ വച്ച് അല്പം ചാരവുമായി കലര്‍ത്തി തണലില്‍ 2 3 ദിവസം ഉണക്കുക. രണ്ടാഴ്ചയ്ക്കകം വിത്ത് ഞാറ്റടിയില്‍ പാകണം. ഉയര്‍ മുളയ്ക്കല്‍ നിരക്കിന്, സെപ്റ്റംബര്‍ മാസം പാകുകയാണ് നല്ലത്. എന്നാല്‍ തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷക്കാലത്തും മഞ്ഞുമാസങ്ങളിലും വിത്തു പാകുന്നത് ഒഴിവാക്കണം. വിത്ത് സംഭരിച്ചു വയ്ക്കേണ്ട സന്ദര്‍ഭങ്ങള്‍ വരുന്പോള്‍, അവയെ കായോടു കൂടിത്തന്നെ സൂക്ഷിച്ചു വയ്ക്കണം. മുളയ്ക്കല്‍ ശേഷിയ്ക്ക് യാതൊരു തകരാറും വരാതെ ഒരു മാസക്കാലം വരെ ഇത്തരത്തില്‍ സംഭരിക്കാം. പോളിത്തീന്‍ ആവരണമുള്ള ചാക്കുകള്‍ ഇതിനായി ഉപയോഗിക്കാം.

കേരളത്തിലും തമിഴ്നാട്ടിലും 18 മാസം പ്രായമുള്ള തൈകളാണ് നടാനുപയോഗിക്കുത്. വിത്ത് ആദ്യം പ്രാഥമിക നഴ്സറിയില്‍ പാകി തൈകളാകുന്പോഴേക്കും രണ്ടാം നഴ്സറിയിലേക്ക് മാറ്റി ഒരു വര്‍ഷം വരെ അവിടെ നിലനിര്‍ത്തുന്നു. എന്നിട്ടു മാത്രമേ പ്രധാന കൃഷി സ്ഥലത്തേക്ക് മാറ്റുകയുള്ളു.

ഒന്നാം നഴ്സറി

നീര്‍വാര്‍ച്ചയുള്ള തുറസ്സായ സ്ഥലമാണ് നഴ്സറിയൊരുക്കാന്‍ നന്ന്. നനയ്ക്കാന്‍ സൗകര്യമുണ്ടായിരിക്കണം. കൃഷിസ്ഥലം 30 സെ.മീ. താഴ്ത്തിക്കിളച്ച് കല്ലും കട്ടയും തട്ടി നിരപ്പാക്കുക. 6*1*0.3 മീറ്റര്‍ വലിപ്പമുള്ള തടങ്ങള്‍ തയ്യാറാക്കുക. നഴ്സറി തടത്തിനു മീതെയായി കുറച്ചു വനമണ്ണ് ഒരു നേരിയ പാളിയായി വിരിയ്ക്കുക. തടത്തില്‍ വിത്തുകള്‍ വരിയായി പാകണം. ഒരു ചതുരശ്ര മീറ്റര്‍ വിസ്തൃതിയ്ക്ക് 10 ഗ്രാം വിത്താണു വേണ്ടത്. 6 ചതുരശ്രമീറ്റര്‍ വലിപ്പമുള്ള നഴ്സറി തടത്തിന് 60 ഗ്രാം വിത്താണു വേണ്ടി വരുക. വിത്തു പാകിയിട്ട് അതിനു മീതെ വളരെ കനം കുറച്ച് ഒരു പാളി നേര്‍ത്ത മണ്ണ് വിതറുക. ഉണങ്ങിയ പുല്ലു കൊണ്ട് നഴ്സറി തടത്തില്‍ പുതയിടുകയും വെണം. പോത്താഗ്രാസ് (ഗ്രെനേഷ്യസ്റ്റ്രിക്റ്റ) എ പേരില്‍ ഹൈറേഞ്ച് പ്രദേശങ്ങളില്‍ വളരു പുല്ലാണ് പുതയിടാന്‍ നന്ന്. 2 സെ.മീ. കനത്തില്‍ വേണം പുത വയ്ക്കാന്‍. വിത്തു പാകി കഴിഞ്ഞ്, തടങ്ങള്‍ ദിവസവും രാവിലെയും വൈകുരേവും നനയ്ക്കണം. വിത്ത് മുളയ്ക്കാന്‍ തുടങ്ങിയാല്‍ പുത മാറ്റാം. ഇനി തണലിന് പന്തലിടാം. നനയ്ക്കല്‍, കളയെടുപ്പും, സസ്യസംരക്ഷണവും ഒക്കെ ചെയ്യണം. ജൂണ്‍
ജൂലായില്‍ ഒന്നാം നഴ്സറിയിലെ തൈകള്‍ രണ്ടാം നഴ്സറിയിലേക്ക് മാറ്റി നടാം.

രണ്ടാം നഴ്സറി

കൃഷിസ്ഥലം ഒരുക്കി കഴിഞ്ഞ് 6*1*0.3 മീ. വലിപ്പത്തില്‍ തടങ്ങളൊരുക്കുക. ഉണങ്ങിപ്പൊടിഞ്ഞ കാലിവളം, മരപ്പൊടി എന്നിവ മേല്‍മണ്ണുമായി കൂട്ടിക്കലര്‍ത്തി തടമൊരുക്കുത് തൈകള്‍ ശക്തിയിലും വേഗത്തിലും വേരോടാന്‍ ഇടയാക്കും. ജൂണ്‍
ജൂലായില്‍ 25 30 സെ.മീ. അകലം നല്‍കി തൈകള്‍ ഇളക്കി നടുക. ഇളക്കി നട്ടു കഴിഞ്ഞ് പന്തലിടണം. ഉണക്കയില കൊണ്ട് തടത്തില്‍ പുതയിടാം. വേനല്‍ മാസങ്ങളില്‍ നിരന്തരം നനയ്ക്കുക, കളയെടുക്കുക, വളം ചേര്‍ക്കുക, സസ്യ സംരക്ഷണം നടത്തുക പുതയിടുക തുടങ്ങിയവയൊക്കെ യഥാവിധി ചെയ്യണം. ഇളക്കി നടുതിന് ഒരു മാസം മുന്‍പ് പന്തല്‍ നീക്കം ചെയ്യണം. തൈകള്‍ക്ക് കൂടുതല്‍ ചിനപ്പു പൊട്ടുതിനാണിത്.

പോളിബാഗ് നഴ്സറി

രണ്ടാം നഴ്സറിയൊരുക്കാന്‍ പോളിബാഗുകളും ഉപയോഗിക്കാം. ഇങ്ങനെയാകുന്പോള്‍, വിത്തുകള്‍ സെപ്റ്റംബറില്‍ ഒന്നാം നഴ്സറിയില്‍ പാകിയിട്ട് ഡിസംബര്‍
ജനുവരിയില്‍ പോളിബാഗിലേക്ക് മാറ്റണം. ഇത്തരം തൈകള്‍ ജൂണ്‍ ജൂലായില്‍ നടാന്‍ തയ്യാറാകും. ഇവിടെ നഴ്സറികാലം 6 7 മാസം കണ്ട് കുറയ്ക്കാന്‍ സാധിയ്ക്കും.

ഭൂകാണ്ഡം വഴി വംശവര്‍ധന

മാര്‍ച്ച് ആദ്യ ആഴ്ച മുതല്‍ ഒക്റ്റോബര്‍ ആദ്യ പകുതി വരെ ഭൂകാണ്ഡം എടുക്കാം. ചെറിയ ചരിവുള്ള തുറസ്സായ നീര്‍വാര്‍ച്ചാ സൗകര്യമുള്ള സ്ഥലമാണ് കൃഷിയ്ക്കെടുക്കേണ്ടത്. നനയ്ക്കാനുള്ള സൗകര്യവും ഉണ്ടാകണം. 45 സെ.മീ. വീതിയും 45 സെ.മീ. താഴ്ചയും സൗകര്യ പ്രദമായ നീളവും ഉള്ള കുഴികള്‍ ചരിവിനെതിരെ 1.8 മീറ്റര്‍ ഇടവിട്ട് എടുക്കുക. ഇതില്‍ തുല്യയളവില്‍ മേല്‍മണ്ണും മണലും ചാണകപ്പൊടിയും ചേര്‍ത്തു നിറയ്ക്കുക. ഇനി തോട്ടത്തില്‍ നിന്ന് അത്യുത്പാദന ശേഷിയും രോഗപ്രതിരോധ ശേഷിയുമുള്ള ഒരു മാതൃസസ്യം ഇളക്കിയെടുക്കുക. വേരുകള്‍ മുറിച്ചു നീക്കി കന്നുകള്‍ വേര്‍പ്പെടുത്തുക. ഓരോ കന്നിലും ഒരു ഇളം വളര്‍ച്ചാകാണ്ഢമുണ്ടായിരിക്കണം. ഇവയെ 1.80 മീ. * 0.60 മീ. അകലത്തില്‍, നേരത്തെ തയ്യാറാക്കിയ കുഴികളില്‍ നടുക. വേണ്ടത്ര പുത നല്‍കുകയും താങ്ങു നല്‍കുകയും വേണം. നഴ്സറികള്‍ക്കു നല്‍കിയതു പോലെ പന്തലിട്ടു കൊടുക്കുക. മഴ തുടങ്ങുന്പോള്‍ പന്തല്‍ മാറ്റുക. രണ്ടാഴ്ചയിലൊരിക്കല്‍ നനയ്ക്കുകയും സസ്യസംരക്ഷണ മുറകള്‍ സ്വീകരിയ്ക്കുകയും വേണം. 100:50:200 കി.ഗ്രാം/ഹെക്ടര്‍ എന്ന തോതില്‍ നൈട്രജന്‍; ഫോസ്ഫറസ്, പൊട്ടാഷ് എന്നീ രാസവളങ്ങള്‍ രണ്ടു മാസം വീതം ഇടവിട്ട് ആറു തവണകളായി നല്‍കുക. ഇവയോടൊപ്പം ഒരു ചെടിക്ക് 100
150 ഗ്രാം വേപ്പിന്‍ പിണ്ണാക്കും ചേര്‍ക്കാം. ശരാശരി കണക്കനുസരിച്ച് നട്ട് ഒരു വര്‍ഷത്തിനുള്ളില്‍ ഒറ്റത്തടത്തില്‍ നിന്ന് 20 30 പുതിയ കന്നുകള്‍ വരെ വളര്‍ത്തിയെടുക്കാന്‍ കഴിയും. ഇവിടെ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം മാതൃസസ്യങ്ങള്‍ തെരഞ്ഞെടുത്ത് ശേഖരിക്കു തോട്ടം \'കറ്റെരോഗത്തി\" നിന്ന് പൂര്‍ണ്ണമായും വിമുക്തമായിരിക്കണം.

നഴ്സറിയിലെ മണ്ണു പരിചരണം

ഒന്നും രണ്ടും ഞാറ്റടികളിലെ മണ്ണ് 2% ഫോര്‍മലിന്‍ ഒഴിച്ച് കുതിര്‍ത്തിട്ട് മൂന്നു ദിവസം പോളിത്തീന്‍ ഷീറ്റു കൊണ്ട് മൂടിയിടണം. ഇതു കഴിഞ്ഞാല്‍ 15 ദിവസം കഴിഞ്ഞു മാത്രമേ ഇവിടെ നടീല്‍ പാടുള്ളു.

നഴ്സറിയിലെ സസ്യസംരക്ഷണം

മാണപ്പുഴു (പ്രോഡിയോക്ടെസ് ഹീമാറ്റിക്കസ്)

രണ്ടാം നഴ്സറിയിലെ ഒരു പ്രധാന കീടം. പുഴു, മാണം തുളച്ച് ഉള്‍ഭാഗം തിന്നു വളരുന്നു. മാണം അഴുകി നശിക്കുകയും ചെടി വാടിയുണങ്ങുകയും ചെയ്യുു. നഴ്സറി തടം ക്ലോര്‍പൈറിഫോസ് (0.04%) കൊണ്ട് കുതിര്‍ക്കുന്നത് കീടനിയന്ത്രണത്തിന് ഉപകരിക്കും.

തണ്ടീച്ച (ഫോര്‍മോസിന ഫ്ളേവിപ്പെഡ്)

ജനുവരി മുതല്‍ മേയ് വരെ നഴ്സറിയില്‍ ഈച്ചയെ കാണാം. നടുനാന്പ് വാടിയഴുകുത് ഉപദ്രവലക്ഷണം. ക്വിനാല്‍ഫോസ് (0.25%) തളിയ്ക്കുകയോ അല്ലെങ്കില്‍ ഫോറേറ്റ് തരികള്‍ ഒരു ചതുരശ്രമീറ്ററിന് ഒരു ഗ്രാം എന്ന തോതില്‍ പ്രയോഗിക്കുകയോ വേണം.

തണ്ടുതുരപ്പന്‍ (കോനോഗെത്തിസ് പങ്റ്റിഫെറാലിസ്)

പുഴു തണ്ടുതുരന്ന് ഉള്‍ഭാഗം ഭക്ഷിക്കുന്നു. നടുനാന്പ് അഴുകുന്നു. സുഷിരങ്ങളില്‍ നിന്ന് പുഴുവിന്‍റെ വിസര്‍ജ്ജ്യം പുറത്തേക്കു വരുതു കാണാം. ക്വിനാല്‍ഫോസ് (0.025%), കാര്‍ബാറില്‍ (0.1%), മോണോക്രോടേ്ടാഫോസ് (0.05%), ഫെന്‍തയോ (0.05%), ഡൈമെത്തോയേറ്റ് (0.05%), എന്‍ഡോസള്‍ഫിന്‍ (0.1%), ഫെന്‍തൊയേറ്റ് (0.1%) ഇവയില്‍ ഏതെങ്കിലും ഒന്ന് നിശ്ചിത വീര്യത്തില്‍ പ്രയോഗിക്കുക.

നിമാവിരകള്‍

ഏലം നഴ്സറികളിലെ ഒരു മുഖ്യശത്രുവാണ് നിമാവിരകള്‍. ഏലച്ചെടിയുടെ വേരുകള്‍ പ്രധാനമായും ഉപദ്രവിക്കുന്നത് \"മെലഡോഗൈന്‍ ഇന്‍കൊഗ്നിറ്റ\" എ നിമാവിരയാണ്. \"പ്രാറ്റൈലെന്‍കസ്\" എന്നു പേരായ നിമാവിരയും കാണാറുണ്ട്. വേരിന്‍റെ അഗ്രഭാഗങ്ങളില്‍ മുഴകള്‍ പ്രത്യക്ഷമാകുക, അമിതമായ ശിഖര വളര്‍ച്ച, മുരടിച്ച വളര്‍ച്ച, മഞ്ഞളിപ്പ്, ഇലയുണക്കം, നിയത രൂപമില്ലാത്ത ഇലകളുടെ ഉത്പാദനം എന്നിവയാണ് നിമാവിര ബാധയുടെ മുഖ്യലക്ഷണങ്ങള്‍.

മീതൈല്‍ ബ്രോമൈഡ് ഉപയോഗിച്ച് നഴ്സറിത്തടങ്ങള്‍ പുകയ്ക്കുന്നത് നന്ന്. ഇതിന് 10 ചതുരശ്ര മീറ്റര്‍ വിസ്തൃതിയ്ക്ക് 500 ഗ്രാം മീതൈല്‍ ബ്രോമൈഡ് വേണം. ഇങ്ങനെ ചെയ്യുന്ന സ്ഥലം പോളിത്തീന്‍ ഷീറ്റ് കൊണ്ട് 2
3 ദിവസം മൂടിയിടണം. കീടബാധയുണ്ട് എന്നു സംശയമുള്ള വേരുകളുടെ അഗ്രഭാഗം നടീലിനു മുന്‍പുതന്നെ മുറിച്ചു മാറ്റുകയുമാവാം.

നഴ്സറിയിലെ തൈകളെ മുളച്ച് 10 ദിവസം കഴിയുന്പോള്‍ കാര്‍ബോഫ്യൂറാന്‍ (ഒരു ഹെക്ടറിന് 5 കി.ഗ്രാം എന്ന തോതില്‍ പ്രയോഗിച്ചു പരിചരിക്കുക. ഇത് 3 മാസം കഴിയുന്പോള്‍ വീണ്ടും ആവര്‍ത്തിക്കണം. രണ്ടാം നഴ്സരിയില്‍ തൈകള്‍ ഇളക്കി നട്ടു കഴിയുന്പോള്‍ ആണ് കാര്‍ബോഫ്യൂറാന്‍ ഹെക്ടറിന് 10 കി.ഗ്രാം എന്ന തോതില്‍ പ്രയോഗിക്കേണ്ടത്. ഇതും മൂന്നു മാസം കഴിയുന്പോള്‍ ആവര്‍ത്തിക്കേണ്ടതുണ്ട്.

വാടല്‍ രോഗം

പിത്തിയം വെക്സന്‍സ്, റൈസക്ടോണിയ സൊളാനി എന്നീ കുമിളുകളാണ് രോഗഹേതു. തണ്ടും വേരും കൂടിച്ചേരുന്ന ഭാഗത്താണ് ആദ്യം രോഗലക്ഷണം കാണുക. തോട്ടത്തിലെ നീര്‍വാര്‍ച്ചാ സൗകര്യം മെച്ചപ്പെടുത്തിയും 1% ബോര്‍ഡോ മിശ്രിതമോ 0.2% കോപ്പര്‍ ഓക്സിക്ലോറൈഡോ ഉപയോഗിച്ച് മണ്ണു കുതിര്‍ക്കുകയോ ചെടികളില്‍ തളിയ്ക്കുകയോ ആവാം.

സര്‍വ്വസുഗന്ധി


പിമെന്‍റൊ ഡയോയ്ക്ക എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന സര്‍വ്വസുഗന്ധി (അഹഹ ുെശരല) ഗ്രാന്പൂ, ജാതി, കറുവപ്പട്ട, കുരുമുളക് എന്നീ നാല് സുഗന്ധവ്യഞ്ജനങ്ങളുടെ സമ്മിശ്രസ്വാദും മണവും പ്രദാനം ചെയ്യുന്നു. ഈ നിത്യഹരിതസസ്യം മിര്‍ട്ടേസിയേ കുടുംബത്തില്‍പെട്ടതാണ്. ഇതിന്‍റെ ഉത്പാദന കയററുമതി രംഗങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് ജമൈക്കയാണ്. മററ് ഉത്പാദനരാഷ്ട്രങ്ങള്‍ മെക്സിക്കോ, ഹോണ്ടുറാസ്, ഗ്വാട്ടിമല, ക്യൂബ, കോസ്ററാറിക്ക എന്നിവയാണ്. ഇന്ത്യയില്‍ കേരളത്തിലും തമിഴ്നാട്ടിലും കൃഷിചെയ്യുന്നു. കേരളത്തില്‍ വാണിജ്യാടിസ്ഥാനത്തില്‍ സര്‍വസുഗന്ധി വയനാട്ടില്‍ മാത്രമേ കൃഷി ചെയ്യുന്നുള്ളൂ. മലന്പ്രദേശങ്ങളിലും ചൂട് അധികമില്ലാത്ത സമതലങ്ങളിലും നന്നായി വളരും. നല്ല നീര്‍വാര്‍ചയുള്ള ഏത് മണ്ണും ഇതിന്‍റെ കൃഷിക്ക് അനുയോജ്യമാണ്.

ഭക്ഷ്യവസ്തുക്കള്‍ക്ക് സ്വാദും സുഗന്ധവും പകരാനും ഔഷധനിര്‍മാണത്തിനും സര്‍വസുഗന്ധി ഉപയോഗിക്കുന്നു. കൂടാതെ സുഗന്ധലേപനങ്ങള്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍ എന്നിവയുടെ നിര്‍മാണത്തിനും സര്‍വസുഗന്ധി ഉപയോഗിക്കുന്നുണ്ട്. കായ്കളും ഇലകളും വാററിയെടുക്കുന്ന എണ്ണയും തൈലവുമാണ് അനുബന്ധ വസ്തുക്കള്‍. കായ്കളില്‍ നിന്ന് 3.3
4.5 ശതമാനം വരെ എണ്ണ ലഭിക്കും. പച്ച ഇലകളില്‍ നിന്ന് 0.35 1.25 ശതമാനം വരെയും എണ്ണ കിട്ടും. യൂജിനോള്‍ എന്ന രാസവസ്തുവാണ് എണ്ണയിലെ പ്രധാന ഘടകം.

സര്‍വസുഗന്ധിയില്‍ ആണ്‍മരവും പെണ്‍മരവുമുണ്ട്. ആണ്‍മരങ്ങള്‍ പെണ്‍മരങ്ങളെക്കാള്‍ വേഗത്തില്‍ പൂവിടും. ഇലകള്‍ സുഗന്ധവ്യഞ്ജനമായി ഉപയോഗിക്കാവുന്നതുകൊണ്ട് ആണ്‍മരം വെട്ടിക്കളയേണ്ടതില്ല.

വിത്ത് തവാരണകളില്‍ പാകി മുളപ്പിച്ച തൈകളാണ് സാധാരണയായി നടുന്നത്. കായ്കള്‍ പഴുക്കുന്പോള്‍ ഒരു രാത്രി വെള്ളത്തിലിട്ടശേഷം അവയുടെ മാംസളമായ പുറം തൊലി മാററി വിത്തുകള്‍ ശേഖരിക്കണം. ഇത് തണലത്ത് ഉണക്കി അധികം താമസിക്കാതെ പാകണം. പാകി 15 ദിവസത്തിനകം വിത്ത് മുളയ്ക്കുന്നതായി കാണാം. ചിലപ്പോള്‍ കിളിര്‍ക്കാന്‍ ഒന്നരമാസത്തോളമെടുക്കും. രണ്ടിലപ്പരുവമാകുന്പോള്‍ മേല്‍മണ്ണും ചാണകപ്പൊടിയും മണലും 2:1:1 എന്ന അനുപാതത്തില്‍ തയ്യാറാക്കിയ മിശ്രിതം നിറച്ച പോളിത്തീന്‍ കൂടുകളിലേയ്ക്ക് തൈകള്‍ മാററി നടാം. തൈകള്‍ ആറുമാസമാകുന്പോള്‍ പ്രധാന കൃഷിസ്ഥലത്തേയ്ക്ക് മാററി നടേണ്ടതാണ്. പരപരാഗണം മൂലമുണ്ടാകുന്ന വിത്തായതിനാല്‍ തൈകള്‍ക്ക് മാതൃവൃക്ഷത്തിന്‍റെ ഗുണങ്ങളുണ്ടാകണമെന്നില്ല. അതുകൊണ്ട് കായിക പ്രവര്‍ധനമാര്‍ഗങ്ങളായ അപ്രോച്ച് ഗ്രാഫ്ററിംഗ്, ഷീല്‍ഡ് ബഡ്ഡിംഗ്, എയര്‍ ലെയറിംഗ് എന്നീ മാര്‍ഗങ്ങള്‍ സ്വീകരിക്കാവുന്നതാണ്. ഇത്തരം തൈകള്‍ക്ക് മാതൃചെടിയുടെ സവിശേഷതകളെല്ലാം ഉറപ്പാക്കാം. പെണ്‍മരമെന്നതും തീര്‍ച്ചയാക്കാം.

ഒന്നര മുതല്‍ രണ്ടുവര്‍ഷം വരെ വളര്‍ച്ചയും 4
5 ശിഖരങ്ങളുമുള്ള ചെടിയുടെ തലപ്പ് 3 4 ഇലകളോടുകൂടി മുറിക്കുക. മുറിച്ചെടുത്ത തലപ്പിന്‍റെ അററത്തെ ഇല നീക്കിയിട്ട് മണല്‍ നിറച്ച ചട്ടികളില്‍ നടുക. കന്പിന്‍റെ ചുവട് ഇന്‍ഡോള്‍ 3 ബ്യൂട്ടിറിക്ക് ആസിഡ് (1000 1500 പി.പി.എം.) എന്ന ഹോര്‍മോണില്‍ 5 മുതല്‍ 10 സെക്കന്‍ഡ് നേരം മുക്കിയെടുത്ത് നടുന്നത് പെട്ടെന്ന് വേരുണ്ടാകാന്‍ സഹായിക്കും. മൂന്നുമാസത്തിനകം കിളിര്‍ത്തുതുടങ്ങും. ഒരുമാസത്തിനുശേഷം മേല്‍മണ്ണും ചാണകപ്പൊടിയും മണലും നിറച്ച പോളിത്തീന്‍ കൂടുകളില്‍ നടാം. ഒരടി പൊങ്ങുന്പോള്‍ തൈകള്‍ പറന്പില്‍ നടാം.

ഇതിനായി ഒരുമീററര്‍ നീളവും വീതിയും ആഴവുമുള്ള കുഴികളെടുക്കണം. മേല്‍ മണ്ണും ചാണകവും ചേര്‍ത്ത് കുഴി മൂടുക. അതിന് നടുക്ക് ചെറിയ കുഴിയെടുത്തു വേണം തൈ നടാന്‍. മരങ്ങള്‍ തമ്മില്‍ 6 മീററര്‍ അകലമാണ് വേണ്ടത്. ആദ്യകാലത്ത് തൈകള്‍ക്ക് തണല്‍ നല്‍കണം. ജൈവാവശിഷ്ടങ്ങള്‍ വളമായി ഉപയോഗിക്കാം. 50 ഗ്രാം 17:17:17 എന്‍.പി.കെ. മിശ്രിതം ഒന്നാം വര്‍ഷം നല്‍കാവുന്നതാണ്. ഇത് ക്രമേണ വര്‍ധിപ്പിച്ച് 7-ാം വര്‍ഷത്തില്‍ 500 ഗ്രാം വരെ പ്രയോഗിക്കാം. തുടര്‍ന്നും വര്‍ഷം തോറും ഈ അളവില്‍ രാസവളം നല്‍കണം. കൂടാതെ 25
50 കിലോഗ്രാം കാലിവളമോ കന്പോസ്റ്റോ ചേര്‍ക്കുകയും വേണം. പിമന്‍റോയ്ക്ക് രാസവളം ഇലകളില്‍ സ്പ്രേ ചെയ്യുന്നത് വളരെ ഫലപ്രദമാണ്.

രോഗങ്ങളുടെയും കീടങ്ങളുടെയും ആക്രമണം പൊതുവെ കുറവാണെങ്കിലും ഉയര്‍ന്ന പ്രദേശങ്ങളില്‍ വളരുന്ന പിമന്‍റോയ്ക്ക് കുമിള്‍രോഗം കാണുന്നുണ്ട്. പക്സീനിയ വര്‍ഗത്തില്‍പെട്ട കുമിളിന്‍റെ ആക്രമണം ഇലകള്‍, ശാഖകള്‍, പൂങ്കുലകള്‍, ഇളംകായ്കള്‍ തുടങ്ങിയവയിലെല്ലാം ഉണ്ടാകാം. മാന്‍കോസെബ് എന്ന കുമിള്‍നാശിനി 2 ഗ്രാം ഒരുലിററര്‍ വെള്ളത്തില്‍ എന്ന തോതില്‍ സ്പ്രേ ചെയ്ത് റസ്ററ് എന്ന ഈ രോഗത്തെ നിയന്ത്രിക്കാം. ചെടികള്‍ ഉണങ്ങിപ്പോകുന്ന ഡൈബാക്ക് എന്ന കുമിള്‍രോഗവും അപൂര്‍വമായി കാണുന്നുണ്ട്. രോഗബാധിതമായ ശാഖകള്‍ മുറിച്ചുകളഞ്ഞും ഈ ഭാഗങ്ങളില്‍ ബോര്‍ഡോക്കുളന്പ് പുരട്ടിയും രോഗം നിയന്ത്രിക്കാം.

ചെടികളുടെ ആണ്‍
പെണ്‍ അനുപാതം 1:10 ആയി ക്രമീകരിക്കേണ്ടതാണ്. വേനലില്‍ ചെടികള്‍ നനയ്ക്കണം. നട്ട് എട്ടാം വര്‍ഷം പൂവിടും. കായികപ്രവര്‍ധന രീതികള്‍ വഴിയുണ്ടാകുന്ന ചെടികള്‍ മൂന്നാം വര്‍ഷം പൂവിടും. ഏററവും നല്ല വിളവ് 15 മുതല്‍ 25 വര്‍ഷത്തിനിടയ്ക്കാണ്. ജൂലായ് ആഗസ്റ്റ് മാസങ്ങളില്‍ കായ്കള്‍ മൂപ്പെത്തുന്നു. കായ്കളുടെ പച്ചനിറം കറുപ്പാകുന്നതിനു മുന്പ് പറിക്കണം. ഇല്ലെങ്കില്‍ മണവും രുചിയും പോകും. കുലകളിലെ എല്ലാ കായ്കളും ഒരേസമയം മൂപ്പെത്താറില്ല. അതിനാല്‍ വിളവെടുപ്പും പല തവണകളായി നടത്തണം. 20 കിലോഗ്രാം വരെ പച്ചക്കായ്കള്‍ നല്ല വിളവുള്ള മരത്തില്‍ നിന്ന് ലഭിക്കും. എന്നാല്‍ ശരാശരി ഉത്പാദനം ഇതിനെക്കാള്‍ കൂറവായിരിക്കും.

പന്ത്രണ്ടു വര്‍ഷം പ്രായമുള്ള പിമെന്‍റൊ മരങ്ങളുടെ ചുവട് പാക്ലോബ്യൂട്രസോള്‍ (ഒരു ഗ്രാം ആക്ററീവ്
ഇന്‍ഗ്രേഡിയന്‍റ്) ഉപയോഗിച്ച് നല്ലതുപോലെ കുതിര്‍ക്കുന്നതുമൂലം അടുത്ത വര്‍ഷം നന്നായി പൂവിടുന്നതായി കോഴിക്കോട്ടെ ഇന്ത്യന്‍ സുഗന്ധവിള ഗവേഷണകേന്ദ്രത്തില്‍ നടത്തിയ പഠനങ്ങള്‍ കണ്ടെത്തി. 50 പി.പി.എം. ഇന്‍ഡോള്‍ 3 ബ്യൂട്ടിറിക്ക് ആസിഡ് 5 പി.പി.എം. ബെന്‍സൈല്‍ അഡിനിന്‍ എന്നീ ഹോര്‍മോണുകള്‍ 20 ദിവസം മൂപ്പുള്ള പൂമൊട്ടുകളില്‍ തളിച്ചപ്പോള്‍ കായ്പിടുത്തം കൂടുന്നതായും കണ്ടു. ഇങ്ങനെയുണ്ടായ കായ്കളുടെ വലിപ്പവും ഭാരവും മററ് കായ്കളെ അപേക്ഷിച്ച് കൂടുതലായും കാണപ്പെട്ടു.

വെയിലത്തിട്ട് 3
12 ദിവസം കൊണ്ട് കായ്കള്‍ ഉണക്കിയെടുക്കാം. നന്നായി ഉണങ്ങിയ കായ്കള്‍ കടുപ്പമുള്ളതും എളുപ്പം പൊട്ടുന്നതുമായിരിക്കും. ഉണങ്ങിയ കായ്കളുടെ ഈര്‍പ്പനിലവാരം 12 ശതമാനത്തിലധികമാവരുത്. വിളവെടുത്ത കായ്കള്‍ ഉണക്കുന്പോഴുണ്ടാകുന്ന ഭാരനഷ്ടം ഉദ്ദേശം 45 ശതമാനമായിരിക്കും.

ജാതിക്കായ്, ഗ്രാന്പൂ, കറുവപ്പട്ട, കുരമുളക് എന്നീ നാല് സുഗന്ധവ്യഞ്ജനങ്ങള്‍ക്കുപകരമായി ഉപയോഗിക്കാവുന്ന ആള്‍ സ്പൈസിന്‍റെ കൃഷിക്കനുയോജ്യമായ മണ്ണും കാലാവസ്ഥയും ഉണ്ടായിട്ടു കൂടി ഇതിന്‍റെ കൃഷി വ്യാപകമായിട്ടില്ല. പിമെന്‍റോയുടെ വാണിജ്യപ്രാധാന്യവും കൃഷിരീതികളും മനസ്സിലാക്കാനും ഇതിന്‍റെ കൃഷി വ്യാപിപ്പിക്കാനും കര്‍ഷകര്‍ താത്പര്യമെടുക്കണം.

ഇഞ്ചി


ഇഞ്ചി വളരെ പ്രധാനപ്പെട്ട ഒരു സുഗന്ധവിളയാണ്. ഭാരതത്തില്‍ 8,39,400 ഹെക്ടര്‍ സ്ഥലത്ത് ഇഞ്ചി കൃഷി ചെയ്യുന്നു. വര്‍ഷത്തില്‍ ഏകദേശം 3,06,960 ടണ്‍ ഇഞ്ചി ഉത്പാദിപ്പിക്കുന്നു. ഇതില്‍ ഏറിയ പങ്കും വിദേശ രാജ്യങ്ങളിലേയ്ക്ക് കയറ്റി അയയ്ക്കുകയും വളരെയധികം വിദേശനാണ്യം രാജ്യത്തിന് നേടിത്തരുകയും ചെയ്യുന്നു. ഇഞ്ചി, സാധാരണയായി പച്ചക്കറിയായും ഉണക്കി ചുക്ക് രൂപത്തില്‍ ആയുര്‍വേദമരുന്നുകളിലും ഭക്ഷണ പദാര്‍ത്ഥങ്ങളിലും ഉപയോഗിച്ചുവരുന്നു.

ശാസ്ത്രനാമം : സിഞ്ചിബെര്‍ ഒഫിസിനേല്‍

വര്‍ഗ്ഗം : സിഞ്ചിബെറേസി

ജന്മദേശം : ദക്ഷിണേന്ത്യ

അന്തരീക്ഷ ഈര്‍പ്പം കൂടിയ ഉഷ്ണമേഖല കാലാവസ്ഥയാണ് ഇഞ്ചിക്കനുയോജ്യം.മഴയാരംഭാതോടെ നാട്ടു കിളിര്‍ത്തു വന്നാല്‍,നല്ല മഴയും വിളവെടുപ്പിനു മുന്‍പുള്ള ഒരുമാസത്തെ വരള്‍ച്ചയും അനുകൂല ഘടകമാണ്.ജൈവാംശം കൂടുതലുള്ള മണ്ണാണ് കൃഷിക്ക് കൂടുതല്‍ ഉത്തമം.മണ്ണില്‍ നിന്ന് വന്‍തോതില്‍ വളം വലിച്ചെടുക്കുന്നതിനാല്‍ ഒരേ സ്ഥലത്ത് തുടര്‍ച്ചയായി ഇഞ്ചി കൃഷി ചെയ്യുന്നത് നല്ലതല്ല.

സൂര്യപ്രകാശത്തില്‍പ്പോലും മികച്ച വിളവ് തരാന്‍ കഴിവുള്ള ഹ്രസ്വകാല വിളയാണ് ഇഞ്ചി. തെങ്ങിന്‍തോപ്പില്‍ കൃഷി ചെയ്യുവാന്‍ പറ്റിയ ആദായകരമായ ഇടവിളയാണ് ഇത്.തെങ്ങ് നട്ട് ആദ്യത്തെ 8 വര്‍ഷവും അതുപോലെ 25 വര്‍ഷത്തിനുമേല്‍ പ്രായമായാല്‍, ആവശ്യത്തിന് സൂര്യപ്രകാശം ലഭിക്കുന്നതിനാല്‍ ഇഞ്ചി, പോലുള്ള വാര്‍ഷിക വിളകള്‍ ഇടവിളയായി നടാന്‍ സാധ്യതകളേറെ. തെങ്ങിന്‍ തോപ്പില്‍ ഇഞ്ചികൃഷിയ്ക്ക് നല്ല നീര്‍വാര്‍ച്ചയുള്ള സ്ഥലം തെരഞ്ഞെടുക്കണം. അമ്ലത്വമുള്ള മണ്ണില്‍ കുമ്മായം ഒരു സെന്റിന് 2 കിലോ എന്ന തോതില്‍ വിതറി നിലം ഉഴുന്നത് നല്ലതാണ്. തെങ്ങുകള്‍ക്ക് ചുറ്റും 2 മീറ്റര്‍ അകലത്തില്‍ വൃത്താകൃതിയില്‍ തടങ്ങള്‍ക്ക് സ്ഥലം വിട്ടതിനുശേഷം ബാക്കി സ്ഥലം 3 മീറ്റര്‍ നീളം, 1 മീറ്റര്‍ വീതി, 15 സെ.മി ഉയരമുള്ള തടങ്ങളായി തിരിയ്ക്കണം. ഇവയില്‍ 25 സെ.മി അകലത്തില്‍ ചെറിയ കുഴികള്‍ എടുത്ത് ഉണങ്ങിയ ചാണകപ്പൊടി സെന്റിന് 120 കി.ഗ്രാം നിരക്കില്‍ അടിവളമായി നല്‍കണം. ജലസേചന സൗകര്യമുള്ള സ്ഥലങ്ങളിലും കാലവര്‍ഷത്തിനുമുന്‍പ് മഴ ലഭിക്കുന്ന സ്ഥലങ്ങളിലും ഏപ്രില്‍ അവസാനത്തോടെ ഇഞ്ചി നടുന്നതാണ് നല്ലത്.
പുതയിടല്‍

ഇഞ്ചിക്കൃഷിയില്‍ ഒഴിവാക്കാനാകാത്ത ഒരു പരിചരണമാണ് പുതയിടല്‍. ഇത് മണ്ണൊലിപ്പ് കുറയ്ക്കും. മഴത്തുള്ളി ശക്തിയായി മണ്ണില്‍ പതിക്കാതിരിക്കാന്‍ സഹായിക്കും. പുറമെ മണ്ണിലെ ഈര്‍പ്പം സംരക്ഷിക്കാനും കളകളെ നിയന്ത്രിക്കാനും ജൈവാംശത്തിന്റെ അളവ് കൂട്ടാനും പുതയിടുന്നത് സഹായകമാണ്.
വളം വെവ്വേറെ

ഇടവിളയെങ്കിലും തെങ്ങിനും ഇഞ്ചിക്കും വെവ്വേറെ വളം വേണം. അല്ലെങ്കില്‍ പോഷക മൂലകങ്ങള്‍ക്കുള്ള മത്സരത്തിനിടയില്‍ രണ്ടിന്റെയും വിളവ് കുറയും. വളം ഇടുമ്പോള്‍ കളകള്‍ നീക്കണം. ഒരു സെന്റിന് 700 ഗ്രാം യൂറിയ, 1 കി.ഗ്രാം സൂപ്പര്‍ ഫോസ്‌ഫേറ്റ്, 400 ഗ്രാം പൊട്ടാഷ് എന്നിവ വേണം. ഇവയില്‍ സൂപ്പര്‍ ഫോസ്‌ഫേറ്റും പകുതി പൊട്ടാഷും അടിവളമായും പകുതി യൂറിയ 40 ദിവസം കഴിഞ്ഞും നല്‍കണം. പകുതി പൊട്ടാഷും അവശേഷിക്കുന്ന യൂറിയയും കൂടി നട്ട് 90 ദിവസം കഴിഞ്ഞ് നല്‍കണം. വളം ചേര്‍ത്ത് പുതയിട്ടതിനുശേഷം വാരങ്ങള്‍ മണ്ണിട്ടു മൂടുക. സിങ്കിന്റെ അഭാവമുള്ള പ്രദേശങ്ങളില്‍ സിങ്ക് സള്‍ഫേറ്റ് 20 ഗ്രാം ഒരു സെന്റിന് എന്ന തോതില്‍ നല്‍കണം.
ഇഞ്ചി മിശ്രവിള
ഇഞ്ചി നട്ട വാരങ്ങളില്‍ മിശ്രവിളയായ തക്കാളി, മുളക്, വെണ്ട തുവര, ഉഴുന്ന്, മുതിര, ചോളം, രാഗി തുടങ്ങിയവയും കൃഷി ചെയ്യാം. കൂടുതല്‍ പോഷക മൂലകങ്ങള്‍ വലിച്ചെടുക്കുന്ന വിളയാണ് ഇഞ്ചി

കൃഷിയിറക്കാന്‍ ഫെബ്രുവരി-മാര്‍ച്ച്‌ മാസത്തില്‍ ജോലി ആരംഭിക്കും.1m വീതിയില്‍,25cm ഉയരത്തില്‍ വാരം തയ്യാറാക്കണം.വാരങ്ങള്‍ തമ്മിലുള്ള അകലം 40cm എങ്കിലും വേണം.ഒരു വാരത്തില്‍ 3kg-4kg ചാണകപ്പൊടി 50-100gm എല്ലുപൊടി എന്നിവ മന്നുപോടിയുമായ കൂട്ടികലര്‍ത്തിയതിന് ശേഷം വിത്തുകള്‍ നടണം.(25-30gm) വിത്തുകള്‍ 30cm അകലത്തില്‍ നടണം.വാരം മുഴുവന്‍ ഉണക്ക ചവറുകള്‍ പുതയായിട്ട്‌ മൂടണം.കിഴങ്ങുകള്‍ ഒരടി ഉയരത്തില്‍ വളരുമ്പോള്‍ വാരത്തില്‍ കളകള്‍ ഉണ്ടെങ്കില്‍ നീക്കം ചെയ്തു കളയുക.ചവറുകള്‍ ഇളക്കി

50gm കടലപ്പിണ്ണാക്ക്

50gm വേപ്പിന്‍ പിണ്ണാക്ക്

50gm മരോട്ടിപ്പിണ്ണാക്ക്

2kg  ചാരം എന്നിവ കൂട്ടി കലര്‍ത്തി തടത്തിലിട്ട് ചവറുകള്‍ കൊണ്ട് മൂടുക.45 ദിവസത്തിനു ശേഷം

50gm കടലപ്പിണ്ണാക്ക്

50gm വേപ്പിന്‍പ്പിണ്ണാക്ക്

50gm മരോട്ടിപ്പിണ്ണാക്ക്

എന്നിവ ക്രമമായി കൊടുക്കുക.15 ദിവസത്തിനു ശേഷം.

10 kg ചാണകം 40-50 ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി ഇതില്‍ 5kg ചാരവും കൂടി കലര്‍ത്തി തളിച്ച് കൊടുക്കുക.

ശ്രദ്ധിക്കുക: തലേ വര്‍ഷത്തില്‍ നിന്ന് സംഭരിക്കുന്ന വിത്തിഞ്ചിയാണ് നടീല്‍ വസ്തു . 6-8 മാസമാകുമ്പോള്‍ കീട-രോഗബാധ ഒട്ടുമില്ലാത്ത കരുത്തുള്ള ചെടികള്‍ വിത്തിനായി നോക്കിവയ്ക്കണം.1kg വിത്ത്  സ്യൂഡോമോണിസില്‍ അര മണിക്കൂര്‍ മുക്കിവെച്ച് തണലത്ത് നിരത്തിയിട്ട് തോര്‍ത്തിയെടുക്കണം. തണലുള്ള പ്രദേശത്ത്‌ കുഴിയെടുത്ത് അറക്കപ്പൊടികൊണ്ട് മൂടി സംരക്ഷിക്കണം.ഒരു മാസം വിത്ത് പരിശോധിച്ച് ചീത്തതുണ്ടെങ്കില്‍ മാറ്റണം.

കീടങ്ങളും രോഗങ്ങളും:

ശല്ക്ക കീടങ്ങള്‍,തണ്ടുതുരപ്പന്‍,ഇലചുരുട്ടി പുഴു,ഇലപ്പേന്‍ എന്നിവയാണ് ഇഞ്ചിയെ ആക്രമിക്കുന്ന പ്രധാന കീടങ്ങള്‍.ശല്ക്ക കീടങ്ങള്‍ കിഴങ്ങുകളില്‍ പറ്റിപ്പിടിച്ച് നീര് വലിച്ചു കുടിക്കുന്നു.തുടര്‍ന്ന് കിഴങ്ങ് ചുക്കിച്ചുളിഞ്ഞ്‌ പോകുന്നു.വിത്ത്‌ ശുദ്ധീകരിച്ചു നട്ടാല്‍ ഇത് നിയന്ത്രിക്കാം.തണ്ടുതുരപ്പന്‍ ഉള്ളിലേക്ക് തുരന്നു കയറി ഉള്‍ഭാഗം തിന്നുന്നത് മൂലം നാമ്പ് ഉണങ്ങുന്നു.1 ലിറ്റര്‍ വെള്ളത്തില്‍ 100gm സ്യൂഡോമോണസ് തളിച്ച് കൊടുത്താല്‍ ഇത് പരിഹരിക്കാം.ഇലചുരുട്ടിപ്പുഴുവിന്റെ ആക്രമണം  ഇലയുള്‍പ്പെടെ ശേഖരിച്ച് നശിപ്പികുക എന്നതാണ്.100gm സ്യൂഡോമോണസ് 1 ലിറ്റര്‍ വെള്ളത്തില്‍ തളിച്ചാല്‍ ഇതും പരിഹരിക്കപ്പെടും.മൃദുചീയല്‍,ബാക്ടീരിയല്‍ വാട്ടം,ഇലപ്പുള്ളി,മൂടുചീയല്‍ എന്നിവയാണ് ഇഞ്ചിയുടെ പ്രധാന രോഗങ്ങള്‍.മൃദുചീയല്‍ രോഗത്തിന്റെ ലക്ഷണം മഞ്ഞപിക്കുന്നതാണ്.ഇലയും കിഴങ്ങും പൊളിക്കുന്ന ഭാഗം ചീഞ്ഞഴുകുന്നു.രോഗബാധയുള്ള ചെടികളെ പിഴുതു നശിപ്പിക്കണം.കൂടാതെ 1% വീര്യത്തില്‍ തയ്യര്രകിയ ബോര്‍ഡോ മിശ്രിതം ആ ഭാഗത്തെ മണ്ണില്‍ കുതിര്‍പ്പിക്കുകയും വേണം.മണ്ണില്‍ ട്രൈക്കോഡര്‍മ,സ്യൂഡോമോണസ്,മൈകോറൈസ എന്നീ ജീവാണുക്കള്‍ രണ്ടാഴ്ച്ച ഇടവേളകളില്‍ തളിക്കുന്നത് ഒരു പ്രതിവിധിയായി കാണുന്നുണ്ട്.നട്ട് ആറാം മാസം മുതല്‍ വിളവെടുക്കാം.ഒരു തടത്തില്‍ നിന്ന്‍ 750gm മുതല്‍ 1½ kg വരെ വിളവ് ലഭിക്കും.ചുക്ക് ആക്കാന്‍ 25-26 ദിവസങ്ങള്‍കുള്ളിലാണ് പറിച്ചെടുക്കേണ്ടത്.മണ്ണ് വേരും നീക്കി കിഴങ്ങ് വൃത്തിയാക്കണം.

ഇഞ്ചിയുടെ പുതിയ ഇനങ്ങൾ

പേര്

വിളവ്‌ ഉണങ്ങിയ കുരുമുളക് കി.ഗ്രാം./ഹെ.

വരദ

22.6 ടണ്‍ പച്ചഇഞ്ചി

മഹിമ

22.2 ടണ്‍ പച്ചഇഞ്ചി

രജത

22.4 ടണ്‍ പച്ചഇഞ്ചി

ആതിര

21 ടണ്‍ പച്ചഇഞ്ചി

കാര്‍ത്തിക

19 ടണ്‍ പച്ചഇഞ്ചി



വിവിധതരം രോഗങ്ങളുടെയും കീടങ്ങളുടെയും ആക്രമണംമൂലം ഇഞ്ചിക്ക് ഉത്പാദനത്തില്‍ വളരെയധികം കുറവുണ്ടാകാറുണ്ട്. ഇഞ്ചിയെ ബാധിക്കുന്ന രോഗങ്ങളെപ്പറ്റി ഇനിപ്പറയുന്നു.

മൂട്ചീയല്‍ അഥവാ കടചീയല്‍ രോഗം

ഈ രോഗം പ്രധാനമായും മണ്ണിലൂടെയും, രോഗം ബാധിച്ച ഇഞ്ചി വിത്തിലൂടെയുമാണ് പകരുന്നത്. രോഗം ബാധിച്ച സ്ഥലത്ത് നിന്നും ശേഖരിക്കുന്ന വിത്തില്‍ രോഗാണുക്കള്‍ അടങ്ങിയിരിക്കുകയും, അനുകൂല അവസ്ഥയില്‍ രോഗം പകരുകയും ചെയ്യുന്നു. രോഗംവന്ന തോട്ടങ്ങളില്‍ വീണ്ടും കൃഷിയിറക്കുന്പോഴും രോഗം വ്യാപിക്കുന്നു. രോഗകാരിയായ കുമിള്‍ ഈര്‍പ്പത്തിന്‍റെ സാന്നിധ്യത്തില്‍ പെറ്റുപെരുകുകയും രോഗം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. രോഗാണു ചെടിയുടെ മൃദുലമായ വേരുകളെയും പ്രകന്ദങ്ങളെയും ആക്രമിക്കുന്നു. രോഗബാധിതമായ ചെടികളുടെ കടഭാഗം ചീയുകയും, വേരുകള്‍ ചീഞ്ഞ് നശിക്കുകയും ചെയ്യുന്നു. തന്മൂലം ചെടികള്‍ക്കാവശ്യമായ ധാതുലവണങ്ങളും ജലവും മണ്ണില്‍നിന്ന് ആഗിരണം ചെയ്യാന്‍ കഴിയാതെ ഇലകള്‍ മഞ്ഞനിറത്തിലാകുന്നു. പുറം ഇലകളില്‍ മഞ്ഞ നിറം ആദ്യം പ്രത്യക്ഷപ്പെടുകയും ക്രമേണ മുകളിലുള്ള ഇലകളിലേയ്ക്ക് വ്യാപിക്കുകയും ചെയ്യുന്നു. രോഗാക്രമണം രൂക്ഷമാകുന്പോള്‍ ചെടികളുടെ തണ്ട് പ്രകന്ദവുമായുള്ള ബന്ധം വേര്‍പെട്ട് നിലത്ത് വീഴുന്നു. ചീയല്‍ സംഭവിച്ച തണ്ടില്‍നിന്നും പ്രകന്ദങ്ങളില്‍ നിന്നും ദുര്‍ഗന്ധം വമിക്കുകയും ചെയ്യും.

മഴയുടെ ആരംഭത്തോടുകൂടിയാണ് ഈ രോഗം തോട്ടത്തില്‍ ഉണ്ടാകാറുള്ളത്. നീര്‍വാര്‍ച്ച കുറഞ്ഞ തോട്ടങ്ങളില്‍ രോഗം വളരെ വേഗത്തില്‍ വ്യാപിക്കുന്നു. തോട്ടത്തില്‍ ഒരു തടത്തില്‍ രോഗം പ്രത്യക്ഷപ്പെട്ടാല്‍, മറ്റ് തടങ്ങളിലേയ്ക്ക് മഴവെള്ളത്തിലൂടെ വ്യാപിക്കുന്നു.

നിയന്ത്രണ മാര്‍ഗങ്ങള്‍

മൂട്ചീയല്‍ ബാധിച്ച തോട്ടങ്ങളില്‍നിന്നു വരുംവര്‍ഷത്തേയ്ക്കുള്ള വിത്തിഞ്ചി ശേഖരിക്കാതിരിക്കുക. അഥവാ ആവശ്യമാണെങ്കില്‍, രോഗം ബാധിച്ച തടത്തില്‍നിന്ന് മാറി, രോഗാക്രമണം ഇല്ലാത്ത തടങ്ങളില്‍ നിന്നുമാത്രം വിത്ത് ശേഖരിക്കുക. ശേഖരിച്ച വിത്ത് ഡൈത്തേന്‍ എം.45 മൂന്ന് ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതിലോ ബാവിസ്റ്റിന്‍ രണ്ട് ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതിലോ കലര്‍ത്തിയ ലായനിയില്‍ 30 മിനിറ്റ് സമയം മുക്കിവെക്കുക. അതിനുശേഷം തണലത്തിട്ടുണക്കി പുതമൂടി സൂക്ഷിക്കാവുന്നതാണ്. ശല്‍ക്കകീടങ്ങളുടെ ആക്രമണത്തെ തടയുന്നതിനായി ക്യുനാല്‍ഫോസ് 3 മീല്ലി മീറ്റര്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലര്‍ത്തിയ ലായനിയില്‍ വിത്ത് 30 മിനിറ്റ് മുക്കിയശേഷം തണലത്തുണക്കി പുതയിട്ട് സൂക്ഷിക്കാം. തോട്ടത്തില്‍ നല്ല നീര്‍വാര്‍ച്ച ഉറപ്പ് വരുത്തേണ്ടതാണ്. രോഗാക്രമണം കണ്ടുതുടങ്ങിയാല്‍ രോഗം ബാധിച്ച ചെടികളെ ചുറ്റുമുള്ള മണ്ണോടുകൂടി പിഴുതുമാറ്റി കത്തിച്ച് നശിപ്പിക്കണം. രോഗാക്രമണം ഉണ്ടായ തടത്തിലും, അതിന് ചുറ്റുമുള്ള ചെടികളുടെ ചുവട്ടിലും ഡൈത്തേന്‍ എം
45 എന്ന കുമിള്‍നാശിനി 3 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലര്‍ത്തിയ ലായനി ഒഴിച്ചുകൊടുക്കണം. ട്രൈക്കോഡെര്‍മ എന്ന മിത്രകുമിള്‍ 3ഃ1 മീറ്റര്‍ വിസ്താരമുള്ള തടത്തില്‍ 50 ഗ്രാം എന്ന തോതില്‍ ചാണകം അല്ലെങ്കില്‍ വേപ്പിന്‍പിണ്ണാക്ക് എന്നിവയോട് ചേര്‍ത്ത് ഇഞ്ചി നടുന്ന അവസരത്തില്‍ പ്രയോഗിക്കുന്നത് മൂട്ചീയല്‍ രോഗത്തെ നിയന്ത്രിക്കുവാന്‍ സഹായിക്കും. മൂട് ചീയല്‍ ബാധിച്ച തോട്ടങ്ങളില്‍ കുറഞ്ഞത് മുന്നുവര്‍ഷം കഴിഞ്ഞു മാത്രമേ വീണ്ടും കൃഷിയിറക്കാവു. രോഗബാധ ഉണ്ടാകുവാന്‍ സാധ്യതയുള്ള തോട്ടങ്ങളില്‍, സൂര്യതാപത്തിന്‍റെ സഹായത്തോടെ മണ്ണിനെ അണുവിമുക്തമാക്കിയതിനു ശേഷം (ീെശഹ ീെഹമൃശ്വമശേീി) ഇഞ്ചിക്കൃഷി ചെയ്യാവുന്നതാണ്.

മഞ്ഞളിപ്പുരോഗം (ഥലഹഹീം ഉശലെമലെ)

ഈ രോഗം മൂട്ചീയല്‍ രോഗത്തെപ്പോലെ, മണ്ണിലൂടെയും രോഗം ബാധിച്ച ഇഞ്ചിവിത്തിലൂടെയും പകരുന്നു. ഈ രോഗം കേരളത്തില്‍ വലിയ തോതില്‍ കൃഷിനാശം വരുത്തുന്നതായി കാണുന്നില്ല. രോഗംമൂലം ഇഞ്ചിയുടെ ഉത്പാദനവും ഉത്പന്നങ്ങളുടെ ഗുണനിലവാരവും കുറയുന്നതായി കണ്ടുവരുന്നു. രോഗം ബാധിച്ച ചെടികളിലെ പ്രകന്ദങ്ങളുടെ ജലാംശം കുറഞ്ഞ് ചുളിഞ്ഞു പോകുന്നു. വര്‍ഷകാലത്താണ് രോഗം പ്രത്യക്ഷപ്പെടുന്നതെങ്കിലും മഴയുടെ അഭാവത്തില്‍ തീവ്രമാകുന്നു. രോഗം പിടിപെട്ട ചെടികളില്‍ ഇലകളുടെ പാര്‍ശ്വങ്ങളില്‍ മഞ്ഞനിറം ഉണ്ടാകുന്നതാണ് രോഗലക്ഷണം. ചെടിയുടെ പുറം ഇലകളിലാണ് ആദ്യം രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്. തുടര്‍ന്ന് കടഭാഗം ചെറുതായി നിറം മാറി ചീഞ്ഞുപോകുന്നു. കടഭാഗത്ത് നിന്ന് തണ്ടുകള്‍ വേര്‍പെടാതെ നില്‍ക്കുകയും, ക്രമേണ ചെടി ഉണങ്ങുകയും ചെയ്യുന്നു. ഈ രോഗത്തിന് കാരണം ഫ്യൂസേറിയം ഓക്സിസ്പോറം എന്ന കുമിളാണ്. മണ്ണിലൂടെയും, വെള്ളത്തിലൂടെയുമാണ് രോഗം മറ്റു ചെടികളിലേയ്ക്ക് പകരുന്നത്. രോഗനിയന്ത്രണത്തിനായി രോഗം ബാധിച്ചവയുടെയും ചുറ്റുമുള്ള ചെടികളുടെയും ചുവട്ടില്‍ ബാവിസ്റ്റിന്‍ എന്ന കുമിള്‍നാശിനി 2 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലര്‍ത്തിയ ലായനി ഒഴിച്ചു കൊടുക്കണം.

വാട്ടരോഗം (ആമരലേൃശമഹ ണശഹ)േ

ഇഞ്ചിക്കൃഷിയെ ബാധിക്കുന്ന രോഗങ്ങളില്‍ പ്രധാനപ്പെട്ട മറ്റൊരു രോഗമാണ് വാട്ട രോഗം. വിത്തിലൂടെയും മണ്ണിലൂടെയും ഈ രോഗം വ്യാപിക്കുന്നു. നീര്‍ വാര്‍ച്ച ഇല്ലാത്ത തോട്ടങ്ങളില്‍ വളരെ വേഗത്തില്‍ ഈ രോഗം പകരുന്നു. മഴയുടെ ആരംഭത്തോടു കൂടിയാണ് രോഗാക്രമണം ഉണ്ടാകുന്നത്. റാള്‍സ്റ്റോണിയ സൊളനേസിയാരം എന്ന ബാക്ടീരിയയാണ് രോഗം ഉണ്ടാക്കുന്നത്. രോഗം ബാധിച്ച തോട്ടങ്ങളില്‍ നിന്നും ശേഖരിച്ച വിത്തിലും, രോഗബാധയുണ്ടായ മണ്ണിലും ഈ ബാക്ടീരിയ സുഷുപ്താവസ്ഥയില്‍ കഴിയുകയും അനുകൂല കാലാവസ്ഥയില്‍ രോഗം ഉണ്ടാവുകയും ചെയ്യുന്നു. രോഗം പിടിപെട്ട ചെടികളുടെ ഇലകള്‍ താഴേക്ക് ചുരുണ്ട് വാടിനില്‍ക്കുന്നു. ചെടികളുടെ കടഭാഗം ചീഞ്ഞു പോകുന്നതിനാല്‍ തണ്ട് വളരെ വേഗത്തില്‍ കടഭാഗത്തു നിന്ന് അടര്‍ന്നു മാറുന്നു. ചീഞ്ഞ തണ്ടുകളില്‍ നിന്നു കടഭാഗത്തു നിന്നും ദുര്‍ഗന്ധം വമിക്കും. രോഗം ബാധിച്ച തണ്ട് മുറിച്ച് തെളിഞ്ഞ വെള്ളത്തിലിട്ടാല്‍, മുറിഞ്ഞ അഗ്രഭാഗത്ത് നിന്ന് പുക രൂത്തില്‍ ഒരു ദ്രാവകം വെള്ളത്തിലേയ്ക്ക് ഒലിച്ചിറങ്ങുന്നതു കാണാം. ചെടികളുടെ പ്രകന്ദങ്ങള്‍, തീ പൊള്ളലേറ്റതു പോലെ നിറം മാറുകയും, ചീഞ്ഞ് ദുര്‍ഗന്ധം വമിക്കുകയും ചെയ്യുന്നു.

നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍

രോഗം ബാധിച്ച ചെടികളെ ചുറ്റുമുള്ള മണ്ണോടു കൂടി പിഴുതുമാറ്റി കത്തിച്ച് നശിപ്പിക്കേണ്ടതാണ്. മറ്റുള്ള തടത്തിലേയ്ക്ക് രോഗം ബാധിച്ച മണ്ണോ, ചെടികളോ ഇടരുത്. വെള്ളത്തില്‍ രോഗം ബാധിച്ച ചെടികളോ മണ്ണോ കലര്‍ത്തുന്നത് മറ്റുള്ള തോട്ടങ്ങളില്‍ രോഗബാധയ്ക്ക് കാരണമാകും. കോപ്പര്‍ അടങ്ങിയ കുമിള്‍ നാശിനികള്‍ രണ്ട് ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലര്‍ത്തി രോഗം ബാധിച്ച തോട്ടങ്ങളില്‍ ഒഴിക്കുന്നതും ബ്ലിച്ചിംഗ് പൗഡര്‍ 2 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തിയ ലായനി തടങ്ങള്‍ക്ക് ചുറ്റും ഒഴിക്കുന്നതും രോഗം പകരാതിരിക്കാന്‍ സഹായിക്കും. രോഗം ബാധിച്ച തോട്ടങ്ങളില്‍ നിന്നുള്ള വിത്ത് ശേഖരിക്കരുത്. പ്രസ്തുത കൃഷിയിടങ്ങളില്‍ കുറഞ്ഞത് 5 വര്‍ഷത്തേക്ക് ഇഞ്ചികൃഷി ഒഴിവാക്കേണ്ടതാണ്.

ഇലപ്പുള്ളി രോഗം (ഘലമള ടുീ േഉശലെമലെ)

ഈ രോഗം മഴയുടെ ആഗമനത്തോടെ തോട്ടങ്ങളില്‍ ഉണ്ടാകുന്നു. ഇലകളില്‍ ചെറിയ കുത്തുകള്‍ പ്രത്യക്ഷപ്പെടുകയും അവ വലുതായി, ഇല ഉണങ്ങി പോകുന്നതുമാണ് രോഗലക്ഷണം. ഈ രോഗത്തിനു കാരണം ഫില്ലോസ്റ്റിക്റ്റാജിന്‍ജിബെറി എന്ന കുമിളാണ്. ഈ കുമിളിന്‍റെ വിത്ത് മഴത്തുള്ളിയിലൂടെ സഞ്ചരിക്കുകയും, അനുകൂല സാഹചര്യത്തില്‍ ഇലകളെ ആക്രമിക്കുകയും ചെയ്യുന്നു. ഇലകള്‍ ഉണങ്ങുന്നതിലുടെ ചെടികളുടെ വളര്‍ച്ച മുരടിക്കുന്നതിന്‍റെ ഫലമായി ഉത്പാദനം കുറയുന്നു. രോഗം പകരാതിരിക്കാന്‍ ബാവിസ്റ്റിന്‍ എന്ന കുമിള്‍ നാശിനി 2 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതിലോ ഡൈത്തേന്‍ എം
45 മൂന്ന് ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതിലോ കലര്‍ത്തി ഇലകളില്‍ തളിക്കണം.

കോകം


കേരളത്തില്‍ വിരളമായി കാണപ്പെടുന്ന ഒരു സുഗന്ധവൃക്ഷ വിളയാണ് കോകം. എല്ലാ ജില്ലകളിലും ഈ വൃക്ഷം വളരുമെങ്കിലും മലബാര്‍ മേഖലയിലെ മണ്ണും ചൂടുള്ള കാലാവസ്ഥയുമാണ് ഏററവും യോജിച്ചത്. ഈ മരം കാസറഗോഡ് ജില്ലയ്ക്കടുത്തുള്ള ദക്ഷിണ കന്നട ജില്ലയില്‍ ധാരാളം കാണപ്പെടുന്നുണ്ട്.

കുടംപുളിയുടെ ജനുസ്സില്‍പെട്ട ഒരു മരമാണ് കോകം. മൂത്തു പഴുത്ത പഴങ്ങളുടെ തൊലി പഴച്ചാറില്‍ പല തവണ മുക്കി വെയിലത്തു വെച്ചുണക്കിയെടുത്താല്‍ മറാത്തി ഭാഷയില്‍ അംശൂള്‍ അല്ലെങ്കില്‍ ബിന്‍ട എന്നുപറയുന്ന സുഗന്ധദ്രവ്യം കിട്ടുന്നു. കറികള്‍ക്ക് രുചിയേകുവാന്‍ ഇത് പ്രധാനമായും ഉപയോഗിക്കുന്നു. ഉപ്പുലായനിയില്‍ സംസ്ക്കരിച്ചെടുക്കുന്ന തൊലികള്‍ക്ക് അഗര്‍ എന്നാണ് പേര്. ഇവ രണ്ടും കൊങ്കണ്‍ മേഖലയിലുള്ള മാര്‍ക്കററുകളില്‍ സുലഭമായി വാങ്ങാന്‍ കിട്ടും.

കോകത്തിന്‍റെ വിത്തിലുള്ള പരിപ്പില്‍ നിന്നു വേര്‍തിരിച്ചെടുക്കുന്ന കൊഴുപ്പ് വ്യാവസായിക പ്രാധാന്യമുള്ള മറെറാരു ഉത്പന്നമാണ്. കോകംവെണ്ണ എന്നു വിളിക്കുന്ന ഈ കൊഴുപ്പ് മുട്ടയുടെ ആകൃതിയിലുള്ള ഗോളങ്ങളായി മാര്‍ക്കററില്‍ വിററഴിക്കപ്പെടുന്നു. പ്രധാന ഉപയോഗം പാചകത്തിനാണെങ്കിലും ഔഷധമായും സൗന്ദര്യവര്‍ധകക്കൂട്ടുകളിലും ഇത് ധാരാളം ഉപയോഗിക്കുന്നുണ്ട്. പരന്പരാഗതമായി കാല് വിണ്ട് കീറുന്നതിനും വയറിളക്കത്തിനും ഈ കൊഴുപ്പ് പേരുകേട്ട ഒരു ഔഷധമാണ്. വിത്തുകള്‍ ചതച്ചു പൊടിച്ചതിനു ശേഷം വെള്ളത്തിലിട്ടു തിളപ്പിച്ച് കൊഴുപ്പ് വേര്‍തിരിച്ചെടുക്കാം.

പഴത്തില്‍ നിന്നെടുക്കുന്ന പുളിയുള്ള ചാറ് അമൃതകോകം എന്ന പേരില്‍ ധാരാളം വിററഴിയുന്നു. ചുവപ്പുനിറമുള്ള ഒരു സിറപ്പാണിത്. വേനല്‍ക്കാലത്ത് ശരീരത്തിന്‍റെ ചൂട് കുറയ്ക്കുന്നതിന് ഒരു ഉഷ്ണശമനിയായി അമൃതകോകം ഉപയോഗിച്ചുവരുന്നു. പൗഡര്‍ രൂപത്തിലും ഇത് ലഭ്യമാണ്. അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുന്ന ഒരു മാര്‍ക്കററാണിതിനുള്ളത്. അതിന് പ്രത്യേക കാരണം വണ്ണം കുറയ്ക്കാന്‍ സഹായിക്കുന്ന പാരാ ഹൈഡ്രോക്സി സിട്രിക്കാസിഡ് ഇതിലടങ്ങിയിരിക്കുന്നു എന്നതാണ്. പുളിച്ചു തികട്ടല്‍, അസിഡിററി, ദഹനക്കുറവ് മുതലായവയെ ശമിപ്പിക്കുന്നതിനും കോകത്തിന് അപാരമായ കഴിവുണ്ട്. രക്ത ശുദ്ധീകരണത്തിനും ഹൃദയം ഉത്തേജിപ്പിക്കുന്നതിനും കൊളസ്ട്രോള്‍, ഡയബററിസ് എന്നിവ നിയന്ത്രിക്കുന്നതിനും കോകം ഉപകാരപ്പെടുന്നതിനാല്‍ ഒരു ആരോഗ്യപാനീയമായി ഉപയോഗപ്പെടുത്താനുള്ള സാധ്യത വളരെ വലുതാണ്. അതിനുള്ള ശ്രമങ്ങളും നടന്നു വരുന്നു.

ലോകത്ത് കാണപ്പെടുന്ന ഫല വര്‍ഗ്ഗങ്ങളില്‍ വെച്ച് ഏററവും കൂടുതല്‍ ചുവന്ന നിറം കോകത്തിനാണുള്ളത്. അതായത് 2.5 ശതമാനം. പ്രകൃത്യായുള്ള നിറങ്ങള്‍ക്ക് ഇന്ന് പ്രസക്തിയേറിയിരിക്കുന്നതിനാല്‍ ഈവിളയ്ക്ക് വലിയ വികസന സാധ്യതയാണുള്ളത്.

മംഗലാപുരം മുതല്‍ വടക്കോട്ടുള്ള കൊങ്കണ്‍ മേഖലയാണ് കോകം കൃഷിയുടെ ആസ്ഥാനം. ലോകത്തില്‍ ഏററവും കൂടുതല്‍ കോകം കൃഷി ഇവിടെത്തന്നെയാണ്. ഏകദേശം 15 ലക്ഷം മരങ്ങളുണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്, ഉത്പാദനം 4000 ടണ്ണും. ഇതില്‍ 250 ടണ്ണോളം കയററുമതി ചെയ്യുന്നു. കേരളത്തില്‍ വയനാട്ടിലും പല സര്‍ക്കാര്‍ കൃഷി ഫാമുകളിലും നീലഗിരി മലകളിലും ഈ മരം കാണപ്പെടുന്നുണ്ട്.

ക്രിസ്തുമസ് മരം പോലെ കുത്തനെ വളരുന്ന വൃക്ഷമാണ് കോകം. ഒരു നല്ല അലങ്കാര വൃക്ഷവുമാണ്. ഇലകള്‍ ചെറുതും ഗോളാകൃതിയിലുള്ളതുമാണ്. ഇളം തണ്ടുകളില്‍ ചുവന്ന നിറം കാണാം. കോകം ഒരു ബഹുലിംഗസസ്യമാണ്. ആണ്‍വൃക്ഷങ്ങളും പെണ്‍വൃക്ഷങ്ങളും ധാരാളമായും ദ്വിലിംഗ പുഷ്പങ്ങളുള്ള വൃക്ഷങ്ങള്‍ വിരളമായും കാണപ്പെടുന്നു. പെണ്‍ വൃക്ഷങ്ങളാണ് ധാരാളം കായ്ക്കുന്നത്. പരാഗണത്തിന് ആണ്‍ വൃക്ഷങ്ങള്‍ ആവശ്യമാണ്. വായുവിലൂടെയാണ് പരാഗണം. വിത്ത് കിളിര്‍ത്തു വരുന്ന തൈകള്‍ പൂക്കുന്നതിന് അഞ്ചോ അതില്‍ കൂടുതലോ വര്‍ഷങ്ങള്‍ വേണ്ടി വരും. എന്നാല്‍ ഇപ്പോള്‍ ലഭ്യമായ ഒട്ടുതൈകള്‍ നാലാം വര്‍ഷം മുതല്‍ വിളവു നല്‍കും. പഴുക്കാത്ത കായ്കള്‍ക്ക് പച്ചനിറവും വിളഞ്ഞു പഴുത്തകായ്കള്‍ക്ക് കടുംചുവപ്പു നിറമോ ഇരുണ്ട ചുവപ്പു നിറമോ ആയിരിക്കും. മാര്‍ച്ച് മുതല്‍ പഴങ്ങള്‍ വിളവെടുക്കാറാകും. മഴക്കാലത്തിനു മുന്പായി പഴുക്കുന്ന ഇനങ്ങളാണ് അഭികാമ്യം. തൊലി ഉണക്കിയെടുക്കുവാനുള്ള സൗകര്യം ഉദ്ദേശിച്ചാണിത്. തക്കാളിയോട് സമാനമായ പഴത്തിന് ഏകദേശം 34 ഗ്രാം തൂക്കമുണ്ടാകും. പ്രായമായ ഒരു മരത്തില്‍ നിന്നും 50 കിലോഗ്രാം പഴം ലഭിക്കുമെന്നാണ് കണക്ക്. വെളുത്തതും മഞ്ഞ നിറമുള്ളതുമായ പഴങ്ങള്‍ക്ക് വാണിജ്യ പ്രാധാന്യമില്ല. പഴത്തിന്‍റെ തൊലിക്ക് കനം കുറവാണ്. തൊലിയിലാണ് ചുവന്ന നിറം കാണുന്നത്. ഉള്ളിലുള്ള കാന്പിന് വെളുത്ത നിറവും പുളിരസവുമാണ്. ചുരുക്കം മരങ്ങളില്‍ മധുരമുള്ള പഴങ്ങളും ലഭിക്കാറുണ്ട്. പഴങ്ങള്‍ പെട്ടെന്ന് കേടാകുന്നതിനാല്‍ സംസ്ക്കരണം വേഗത്തില്‍ നടത്തണം. കീട
രോഗ ബാധ തീരെയില്ലെങ്കിലും പഴയീച്ച പല സ്ഥലങ്ങളിലും ഒരു പ്രശ്നമാണ്.

ഇന്ന് കോകത്തിന്‍റെ ഗവേഷണം പ്രധാനമായി നടക്കുന്നത് മഹാരാഷ്ട്രയിലെ വെംഗുര്‍ല എന്ന സ്ഥലത്തുള്ള പ്രാദേശിക ഫലവര്‍ഗ്ഗ ഗവേഷണ കേന്ദ്രത്തിലാണ്. കൊങ്കണ്‍ അമൃത എന്ന പേരില്‍, ഒരു മരത്തില്‍ നിന്ന് 140 കിലോഗ്രാം വിളവ് ലഭിക്കുന്ന ഒരിനം നിര്‍ധാരണ രീതിയിലൂടെ തെരഞ്ഞെടുത്തിട്ടുണ്ട്. ഇതിന് 57 ശതമാനം ഉണങ്ങിയ തൊലിയും 33.34 ശതമാനം കൊഴുപ്പും 22.8 ശതമാനം ഹൈഡ്രോക്സി സിട്രിക് ആസിഡും 2.4 ശതമാനം ചുവന്ന നിറവും നല്‍കാന്‍ നല്‍കാന്‍ കഴിയും. ഒട്ടുതൈകള്‍ ഉല്പാദിപ്പിക്കാനായി ഇളം തണെ്ടാട്ടിക്കല്‍ രീതി വികസിപ്പിച്ചിട്ടുണ്ട്. ഒക്ടോബര്‍ മാസമാണ് ഇതിന് യോജിച്ച സമയം. ആറു മീററര്‍ അകലത്തിലായിരിക്കണം ഒട്ടുതൈകള്‍ നടേണ്ടത്. പെണ്‍വൃക്ഷങ്ങള്‍ മാത്രം കായ്ക്കുന്നതിനാല്‍ കേരളത്തില്‍ കൃഷി ചെയ്യുന്പോള്‍ ആണ്‍വൃക്ഷങ്ങളും നട്ടു വളര്‍ത്തണം. ഒട്ടുതൈകള്‍ക്ക് ആദ്യ വര്‍ഷം 10 കിലോഗ്രാം ചാണകം നല്‍കണം. ഇത് വര്‍ഷം തോറും 10 കിലോഗ്രാം വീതം വര്‍ധിപ്പിച്ച് 50 കിലോഗ്രാം എന്ന തോതില്‍ നിലനിറുത്തണം. പ്രായപൂര്‍ത്തിയായ മരത്തിന് 1 കിലോഗ്രാം യൂറിയ, 1250 ഗ്രാം മസ്സൂറിഫോസ്, 400 ഗ്രാം മ്യൂറിയേററ് ഓഫ് പൊട്ടാഷ് എന്നീ അളവില്‍ രാസവളങ്ങള്‍ നല്‍കണം. ചെറിയ ചെടികള്‍ക്ക് ആനുപാതികമായി തോത് കുറച്ചു കൊടുക്കണം. കോകം ധാരാളം സൂര്യപ്രകാശം ആവശ്യമായ മരമായതിനാല്‍ ഇടവിളയായി കൃഷി ചെയ്യുവാന്‍ പററിയതല്ല. എങ്കിലും കോകം, മാവും കശുമാവും കൃഷി ചെയ്യുന്ന കൊങ്കണ്‍ മേഖലയില്‍ കൂട്ടു കൃഷിയായി വളര്‍ത്തുന്നത് സാധാരണ കാഴ്ചയാണ്. കുത്തനെയുള്ള ഇല വ്യൂഹം (ഇമിീു്യ) മററു മരങ്ങള്‍ക്ക് തണലാകാത്തതാണ് ഇതിന് നിദാനം.

കോകത്തിന്‍റെ ഉല്പാദനവും സംസ്ക്കരണവും ഗ്രാമീണ തൊഴില്‍ സാധ്യതയുള്ള ഒരു മേഖലയാണ്. ഈ മരം ഫലഭൂയിഷ്ഠമല്ലാത്ത തരിശു ഭൂമിയില്‍ നന്നായി വളരും. വരണ്ട കാലാവസ്ഥയും വരള്‍ച്ചയും ചെറുക്കുവാന്‍ കെല്‍പ്പുള്ളതുമാണ്. പിടിച്ചു കഴിഞ്ഞാല്‍ അധികം ശ്രദ്ധ ആവശ്യമില്ല. നനയ്ക്കുകയും വേണ്ട. നല്ല ലാഭമുളള കൃഷിയാണ്. ഇതുവരെയുള്ള പഠനങ്ങളില്‍ നിന്നും ഏഴാം വര്‍ഷം മുതല്‍ ലാഭം കിട്ടുമെന്നും പൂര്‍ണ വളര്‍ച്ചയായി കഴിഞ്ഞാല്‍ ഒരു ഹെക്ടര്‍ സ്ഥലത്തു നിന്ന് ഒരു ലക്ഷത്തിലധികം രൂപ അററാദായം കിട്ടുമെന്നും മനസ്സിലാകുന്നു. പഴത്തിന് കിലോഗ്രാമിന് ആറു രൂപയും ഉണങ്ങിയ തൊലിക്ക് 100 രൂപയില്‍ കൂടുതലും വിലയുണ്ട്.

കോകത്തിന്‍റെ പഴത്തില്‍ ആരോഗ്യപരിപാലനത്തിനുതകുന്ന പല ഗുണങ്ങളും അടങ്ങിയിരിക്കുന്നതിനാല്‍, പഴച്ചാര്‍ ടെട്രാപായ്ക്കററുകളിലൂടെ ഒരു ആരോഗ്യ പാനീയമായി ആഗോളതലത്തില്‍ വിററഴിക്കുന്നതിനുളള ശ്രമങ്ങള്‍ കൊങ്കണ്‍ മേഖലയിലുള്ള വ്യവസായികള്‍ ആരംഭിച്ചുകഴിഞ്ഞു. വിദേശികളും കോകത്തിന്‍റെ ഔഷധമൂല്യം മനസ്സിലാക്കിയിട്ടുണ്ട്. അത്യാധുനിക സംസ്ക്കരണരീതികള്‍ കൈവരിച്ചു കഴിഞ്ഞാല്‍ ഏററവും കൂടുതല്‍ വിററഴിക്കപ്പെടുന്ന ഒരു വിഭവമായിരിക്കും കോകത്തിന്‍റെ ഉത്പന്നങ്ങള്‍. ഇത്തരത്തിലുണ്ടാകാവുന്ന സാന്പത്തിക നേട്ടങ്ങള്‍ പ്രയോജനപ്പെടുത്തുവാന്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഇന്നത്തെ സാഹചര്യത്തില്‍ കോകത്തിന്‍റെ വിപണനം മംഗലാപുരത്താണ ്കേന്ദ്രീകരിച്ചിരിക്കുന്നത്. എന്നാല്‍ കേരളത്തില്‍ കൃഷി വ്യാപകമായിക്കഴിഞ്ഞാല്‍ ഇവിടെയും വിപണനകേന്ദ്രങ്ങള്‍ ഉണ്ടാവുകയും കോകം വേഗത്തില്‍ വിററഴിക്കാനും സാധിക്കും.

മഞ്ഞൾ


വികസിത രാജ്യങ്ങളിലെ ഭക്ഷ്യ ഉപഭോക്താക്കള്‍ക്കിടയില്‍ ജൈവകൃഷിയിലൂടെ ഉല്‍പാദിപ്പിച്ച ഉല്‍പ്പന്നങ്ങള്‍ക്കും ഭക്ഷ്യ വസ്തുക്കള്‍ക്കും ആവശ്യകത ഏറിവരുകയാണ്. രാസകീട കുമിള്‍നാശിനികള്‍, വളങ്ങള്‍ മുതലായവ പലതരം ആരോഗ്യ പ്രശ്നങ്ങളും പരിസ്ഥിതി പ്രശ്നങ്ങളും സൃഷ്ടിക്കുന്നു. ഇവയുടെ ഉപയോഗം ഒഴിവാക്കി പ്രകൃതിദത്തമായ വസ്തുക്കളുപയോഗിച്ച് ജൈവകൃഷിരീതി അവലംബിക്കേണ്ടതിന്‍റെ ആവശ്യകത ഇപ്പോള്‍ പരക്കെ അംഗീകരിക്കപ്പെട്ടി
ട്ടുണ്ട്.

കുരുമുളകും ഇഞ്ചിയും കഴിഞ്ഞാല്‍ മറ്റൊരു പ്രധാനപ്പെട്ട സുഗന്ധവ്യഞ്ജന വിളയാണ് മഞ്ഞള്‍. ഇന്ത്യയില്‍ വര്‍ഷം തോറും ശരാശരി ഒരുലക്ഷത്തി മൂവായിരം ഹെക്ടര്‍ സ്ഥലത്ത് മഞ്ഞള്‍ കൃഷിയില്‍ ചെയ്തു വരുന്നു. ലോകരാഷ്ട്രങ്ങളില്‍ ഇന്ത്യയാണ് മഞ്ഞള്‍കൃഷിയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്. ചൂടുളളതും അന്തരീക്ഷ ഈര്‍പ്പവും മഴയും ലഭിക്കുന്ന കാലാവസ്ഥയാണ് മഞ്ഞളിന് ഉത്തമം. നടുന്ന സമയത്ത് മിതമായും വള
രുന്ന സമയത്ത് സമൃദ്ധമായും മഴ വേണം. നല്ല വളക്കൂറുളള പശിമരാശി മണ്ണാണ് മഞ്ഞളിന് ഏററവും യോജിച്ചത്. വെളളംകെട്ടി നില്‍ക്കുന്നത് മഞ്ഞളിന് ഹാനികരമാണ്. തനിവിളയായും ഇടവിളയായും മഞ്ഞള്‍ കൃഷി ചെയ്യാം എന്നാല്‍ ഇടവിളയായി മഞ്ഞള്‍ കൃഷി ചെയ്യുന്പോള്‍ ആ കൃഷിയിടത്തില്‍ നട്ടിരിക്കുന്ന എല്ലാ വിളകളിലും ജൈവകൃഷി രീതി പാലിക്കേണ്ടതുണ്ട്.

മഞ്ഞളിന്‍റെ പ്രകന്ദങ്ങളാണ് വിത്തായി ഉപയോഗിക്കുന്നത്. കീടരോഗബാധയില്ലാത്തതും ജൈവകൃഷിരീതിയിലൂടെ ഉല്‍പ്പാദിപ്പിച്ചെടുത്തതുമായ വിത്താണ് നടാനായി തെരെഞ്ഞെടുക്കേണ്ടത്. ജൈവകൃഷിരീതിയില്‍ ഉല്‍പ്പാദിപ്പിച്ച വിത്ത് ലഭിക്കാത്ത പക്ഷം സാധാരണകൃഷിയിടങ്ങളില്‍ നിന്നും ലഭിക്കുന്ന വിത്തുപയോഗിക്കാം. വിത്തില്‍ മുളകള്‍ കുറവാണെങ്കില്‍ നനഞ്ഞ വൈക്കോല്‍ കൊണ്ടു മുടി നല്ലവണ്ണം മുളപ്പിച്ചെടുത്തതിന് ശേഷം നടുന്നതായിരിക്കും നല്ലത്.

ഒരു മീററര്‍ വീതിയിലും 15 സെന്‍റീമീററര്‍ ഉയരത്തിലും സൗകര്യപ്രദമായ നീളത്തിലും വാരങ്ങള്‍ തയ്യാറാക്കണം വാരങ്ങള്‍ തമ്മില്‍ ചുരുങ്ങിയത് അരമീററര്‍ അകലമൂണ്ടായിരിക്കണം. ഇത് നീര്‍വാര്‍ചയ്ക്ക് അത്യാവശ്യമാണ്. മൂന്നു മീററര്‍ നീളവും ഒരു മീററര്‍ വീതിയുമുളള ഒരു വാരം നടാന്‍ ഏകദേശം 750 ഗ്രാം മുതല്‍ ഒരു കിലോഗ്രാം വരെ നടീല്‍ വസ്തു വേണ്ടിവരും.

ഹെക്ടറൊന്നിന് 40 ടണ്ണെന്ന തോതില്‍ കാലിവളമോ കന്പോസ്്റേറാ അടിവളമായി ചേര്‍ത്തുകൊടുക്കണം. വാരങ്ങളില്‍ 25*25 സെന്‍റീമീററര്‍ അകലത്തില്‍ ചെറുകുഴികളെടുത്ത് മഞ്ഞള്‍ വിത്ത് നടണം. നടുന്ന സമ
യത്ത് 25 ഗ്രാം പൊടിച്ച വേപ്പിന്‍ പിണ്ണാക്ക് ഓരോ കുഴിയിലുമിട്ടശേഷം മണ്ണുമായി കൂട്ടിക്കലര്‍ത്തണം. അതിന് ശേഷം വിത്ത്കുഴിയില്‍ നടാം, നല്ലത്പോലെ അഴുകിയ കാലിവളത്തിലോ കന്പോസിററിലോ ഒരു ടണ്ണിന് ഒരു കിലോഗ്രാം എന്ന തോതില്‍ ട്രൈക്കോ ഡെര്‍മ കലര്‍ത്തിയശേഷം 10 ഗ്രാം എന്ന തോതില്‍ ഓരോ കുഴിയിലുമിട്ടതിന് ശേഷം ഇമികുകള്‍ തട്ടി കുഴി മൂടണം. നട്ട ഉടനെ തന്നെ ഒരു ഹെക്ട റിന് 15 ടണ്‍ എന്ന തോതില്‍ പച്ചിലയോ കരിയിലയോ ഉപയോഗിച്ച് വാരങ്ങ ളില്‍ പുതയിടണം. മഞ്ഞള്‍ നല്ലത്പോലെ കിളിര്‍ത്തു വരുന്നതിനും മഴസമയത്ത് മണ്ണൊലിപ്പ് തടയുന്നതിനും പുതയിടുന്നത് സഹായിക്കും. 50 ദിവസത്തിന് ശേഷം ഒരു ഹെക്ടറിന് 15 ടണ്‍ എന്ന തോതില്‍ വീണ്ടും പുതയുടണം. ഓരോ പുതയിടലിന് ശേഷവും വാരങ്ങളില്‍ ചാണകകുഴന്പ് ഒഴിക്കണം, ഇങ്ങനെ ചെയ്യുന്നതു വഴി സൂക്ഷ്മാണുക്കളുടെ പ്രവര്‍ത്തനം വര്‍ദ്ധിക്കുകയ്യും, പോഷകലഭ്യത കൂടുകയും ചെയ്യും, കളകള്‍ വരുന്നതിനനുസരിച്ച് അവ നീക്കം ചെയ്യണം ഇങ്ങനെ നീക്കംചെയ്ത കളകള്‍ പുതയിടുന്നതിനായി ഉപയോഗിക്കാം.

ജൈവകൃഷിരീതി അവലംബിക്കുന്പോള്‍ കീടനാശിനികള്‍ ഉപയോഗിക്കാന്‍പാടില്ല. തണ്ടുതുരപ്പന്‍റെ ആക്രമണം ഉണെ്ടങ്കില്‍ ആ ചെടികള്‍ മുറിച്ച് പുഴുവിനെ എടു
ത്തുമാററി പുഴുവിനെ നശിപ്പിക്കണം. ആവശ്യമെങ്കില്‍ 0.5 ശതമാനംവീര്യമുളള വേപ്പെണ്ണ പതിനഞ്ച് ദിവത്തിലൊരിക്കല്‍ തളിച്ചു കൊടുക്കണം.

മഞ്ഞ
ളിന്‍റെ ഇനനുരിച്ച് 7 മുതല്‍ 9 മാസം വരെയുളള കാലയളവില്‍ വിളലെടുക്കാം ഇലകളും തണ്ടുകളും കരിഞ്ഞുങ്ങിയാല്‍ മഞ്ഞള്‍ പറിച്ചെടുക്കാം. വിളവെടുത്തശേഷം മണ്ണും വേരും നീക്കി മഞ്ഞള്‍ സംഭരിച്ചു വെക്കാവുന്നതാണ്.

മഞ്ഞള്‍ സംസ്ക
രിക്കുന്നതിനു വേണ്ടി യാതൊരു രാസവസ്തുക്കളും ചേര്‍ക്കാന്‍ പാടില്ല. ശുദ്ധ ജലമാണ് മഞ്ഞള്‍ തിളപ്പിക്കാനുയോഗിക്കോണ്ടത്. ചെന്പോ നാകകിടോ കൊണ്ടുളള പാത്രമോ മണ്‍പാത്രമോ മഞ്ഞള്‍ തിളപ്പിക്കാനുയോഗിക്കാം. മഞ്ഞള്‍ മൂടുന്നതു വരെ വെളമൊഴിച്ച് 45 മുതല്‍ 60 മിനിട്ടു നേരം തിളപ്പിക്കണം. മഞ്ഞള്‍ പറിച്ചെടുത്ത ശേഷം 2,3 ദിവത്തിനുളില്‍ തന്നെ വാട്ടിയെടുക്കേണ്ടതാണ്. ഇങ്ങനെ വേവിച്ചെടുത്ത മഞ്ഞള്‍ 5 മുതല്‍ 7 സെന്‍റീ മീററര്‍ കനത്തില്‍ സിമന്‍റ് തറയില്‍ നിരത്തി വെയിലത്തുണക്കിയെടുക്കണം. രാത്രി സമയത്ത് മഞ്ഞള്‍ കൂനക്കൂട്ടി വെക്കണം. 10 മുതല്‍ 15 ദിവത്തിനുളില്‍ മഞ്ഞള്‍ ഉണങ്ങിക്കിട്ടും. ഇങ്ങനെ ഉണക്കിയെടുക്കുന്ന മഞ്ഞള്‍ പരുരുത്തതും നിറം കുറഞ്ഞതുമായിരിക്കും. യന്ത്രമുപയോഗിച്ചോ അല്ലെങ്കില്‍ കൈകൊണേ്ടാ അവയെ മിനുപ്പെടുത്തിയെടുക്കാവുന്നതാണ്. പത്ത് കിലോഗ്രാം പച്ചമഞ്ഞള്‍ സംസ്കരിക്കുന്പോള്‍ ഏതാണ്ട് രണ്ട് രണേ്ട കാല്‍ കിലോഗ്രാം മഞ്ഞള്‍ ലഭിക്കും.

മഞ്ഞള്‍ കയ
റുമതി പ്രാധാന്യമേറിയ ഒരുല്‍പ്പന്നം കൂടിയാതിനാല്‍ കൂടുതല്‍ വിദേനാണ്യം ലഭിക്കുന്നതിനായി ജൈവകൃഷിരീതിയിലൂടെ മഞ്ഞളിന്‍റെ ഗുണം വര്‍ദ്ധിപ്പിക്കുന്നതിനുളള നടടികള്‍ കര്‍ഷരുടെ ഭാഗത്തുനിന്നുണ്ടാണം.

ഇനങ്ങൾ

പ്രധാനപ്പെട്ട ഇനങ്ങള്‍ ഡുഗ്ഗി രാല,തെക്കൂര്പെട്ട,, സുഗന്ധം, കോടൂര്‍, ആര്മൂര്‍, ആലപ്പുഴ,സുവര്‍ണ്ണ ,സുഗുണ,സുദര്‍ശന,പ്രഭ, പ്രതിഭ,കാന്തി ,ശോഭ ,സോനാ ,വര്‍ണ്ണ എന്നിവയാണ്

നടീൽ കാലം

ഏപ്രില്‍-മേയ് മാസങ്ങളില്‍ ഒന്നോ , രണ്ടോ നല്ല മഴ  ലഭിക്കുന്നതോടെ മഞ്ഞള്‍ നടാം.

നടീൽ വസ്ത്തുക്കൾ

മാതൃ പ്രകന്ദങ്ങളും (തട) ലഘു പ്രകന്ദങ്ങളും നടാവുപയോഗിക്കാം.  നല്ല മുഴുത്തതും രോഗബാധയില്ലാത്തതുമായ  വിത്ത് വേണം തെരഞ്ഞെടുക്കുവാന്‍ .   ചാണകവും ചെളിയും കൊണ്ട് മെഴുകിയ കുഴികളില്‍ സൂക്ഷിച്ചു വയ്ക്കാം

വളപ്രയോഗം

ജൈവ വളം/കമ്പോസ്റ്റ് അടിവളമായി 35 ടണ്ണ്‍ ഹെക്ടറിന് എന്നാ തോതില്‍ നിലം ഒരുക്കുന്ന അവസരത്തിലോ നട്ടതിനു ശേഷം തടങ്ങളിലോ ചേര്‍ത്ത് കൊടുക്കുക.  അതിനു ശേഷം  ഹെക്ടറിന് 3 ടണ്ണ്‍ വീതം നട്ട് 30 ദിവസത്തുന്‍ ശേഷവും നട്ട് 60 ദിവസത്തിന് ശേഷവും നല്‍കുക. കൂടാതെ ചാരം ഹെക്ടറിന് 125 കിലോഗ്രാം നട്ട് 30 ദിവസത്തിനു  ശേഷവും 125  കിലോഗ്രാം നട്ട് 60 ദിവസത്തിനു ശേഷവും വല്കുക.   ജൈവ വളവും+ട്രൈക്കോഡര്‍മ്മ +വേപ്പിന്‍ പിണ്ണാക്ക് മിശ്രിതം കുഴി ഒന്നിന് 100 ഗ്രാം  എന്ന തോതിലും നടുന്ന അവസരത്തില്‍ ചേര്‍ത്ത് കൊടുക്കുക.  വെര്‍മ്മി കമ്പോസ്റ്റോ ചകിരിച്ചോര്‍ കമ്പോസ്റ്റോ ലഭ്യതയനുസരിച്ച് കുറഞ്ഞ അളവില്‍ ജൈവ വലതിനു പകരമായി നല്കാവുന്നതാണ്.

മറ്റു ഇടക്കാല പ്രവര്‍ത്തനങ്ങള്‍

നട്ട ഉടനെ തന്നെ പച്ചില കൊണ്ട് നല്ലവണ്ണം പുതയിടണം.  ഒരു ഹെക്ടറിന് 15 ടണ്‍ പച്ചില വേണ്ടിവരും .  വീണ്ടും 7.5 ണ്‍  പച്ചില കൊണ്ട് 45—60 ദിവസം കഴിഞ്ഞതും 7.5 ട ണ്‍  ഉപയോജിച്ചു 90-12-  ദിവസം പുതയിടണം .

നട്ട് 60,120,150  ദിവസം കഴിയുമ്പോള്‍ കളയെടുപ്പ് നടത്തണം .  60 ദിവസം കഴിഞ്ഞ്‌ കളയെടുത്തത്തിനു ശേഷം   നിര്‍ബ്ബന്ധമായും മണ്ണു കൂട്ടിക്കൊടുക്കെണ്ടതുണ്ട് .  കളകള്‍  പുതയിടുന്നതിനായി  ഉപയോഗിക്കാവുന്നതാണ്.

വിളവെടുപ്പ്

വിളവെടുപ്പിന്റെ സമയം ഇനത്തെ ആശ്രയിച്ചിരിക്കും. ജനുവരി മുതല്‍ മാര്‍ച്ച്  വരെയുള്ള സമയമാണ് വിളവെടുപ്പ് കാലം.  മൂപ്പ് കുറഞ്ഞ ഇനങ്ങള്‍ 7-8 മാസമാകുമ്പോഴും മധ്യകാലമൂപ്പുള്ളവ 8-9 മാസമാകുമ്പോഴും ദീര്‍ഘകാലമൂപ്പുള്ള ഇനങ്ങള്‍ 9-10 മാസമാകുമ്പോഴും വിളവെടുക്കാം.

മഞ്ഞള്‍ സംസ്കരണവും തരംതിരിക്കലും

മഞ്ഞള്‍ ഏററവും കൂടുല്‍ ഉത്പാദിപ്പിക്കുന്നതും ഉപയോഗിക്കുന്നതും കയററി അയയ്ക്കുന്നതും ഇന്ത്യയാണ്. പാചകത്തിനുപുറമെ ഔഷധങ്ങള്‍, സുഗന്ധദ്രവ്യങ്ങള്‍ എന്നിവ തയ്യാറാക്കുന്നതിനും ഇതുപയോഗിക്കുന്നു. അന്നജം, സുഗന്ധതൈലം, കുര്‍ക്കുമിന്‍ എന്നിവ മഞ്ഞളില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്നു.

മഞ്ഞളിന് നിറം നല്‍കുന്നത് അതിലുള്ള കുര്‍ക്കുമിന്‍ എന്ന ഘടകമാണ്. ഈ ഘടകം കൂടുതലടങ്ങിയിട്ടുള്ള മഞ്ഞളിനാണ് അന്താരാഷ്ട്ര വിപണിയില്‍ പ്രിയം. ഇന്ത്യയില്‍ കുര്‍ക്കുമിന്‍റെ അളവ് കൂടുതലുള്ള മഞ്ഞള്‍ അധികമായി ഉത്പാദിപ്പിക്കുന്നത് കേരളത്തിലാണ്.

ഇനമനുസരിച്ച് 7 മുതല്‍ 9 മാസം വരെയുള്ള കാലയളവില്‍ മഞ്ഞളിന്‍റെ വിളവെടുക്കാം. ജനുവരി മുതല്‍ മാര്‍ച്ചു വരെയാണ് വിളവെടുപ്പുകാലം. ഇലകളും തണ്ടുകളും കരിഞ്ഞുണങ്ങിയാലുടനെ മഞ്ഞള്‍ പറിച്ചെടുക്കാം. വിളവെടുത്തശേഷം മണ്ണും വേരും നീക്കി മഞ്ഞള്‍ സംഭരിച്ചുവെക്കാവുന്നതാണ്. മാതൃപ്രകന്ദങ്ങളില്‍ നിന്ന് വേര്‍പെടുത്തിയെടുക്കുന്ന ലഘുപ്രകന്ദങ്ങള്‍ വെള്ളത്തിലിട്ട് നല്ലവണ്ണം തിളപ്പിച്ച് വാട്ടിയെടുത്ത് ഉണക്കിയാണ് മഞ്ഞള്‍ സംസ്കരിക്കുന്നത്. പച്ച മഞ്ഞള്‍ സംസ്കരിക്കുന്പോള്‍ 2023 ശതമാനം പാചകയോഗ്യമായ മഞ്ഞള്‍ ലഭിക്കുന്നു. മഞ്ഞള്‍ പുഴുങ്ങാന്‍ ശുദ്ധമായ വെള്ളമുപ യോഗിക്കണം. വെള്ളത്തില്‍ മുങ്ങിക്കിടന്ന് വേകുന്നതാണ് നല്ലത്. ചെന്പോ നാകത്തകിടോ കൊണ്ടുള്ള പാത്രമോ മണ്‍പാത്രമോ മഞ്ഞള്‍ പുഴുങ്ങാനുപയോഗിക്കാം. പാത്രത്തിന്‍റെ ചുവട്ടില്‍ ഒരേക്രമത്തില്‍ ചൂട് കിട്ടത്തക്കവിധം തീ ക്രമീകരിക്കണം. കൂടുതല്‍ വേകുന്നതും വേണ്ടത്ര വേകാതിരിക്കുന്നതും മഞ്ഞളിന്‍റെ ഗുണം കുറയ്ക്കും. വിരല്‍ കൊണ്ടമര്‍ത്തിയാല്‍ വേവറിയാന്‍ കഴിയും. ഈര്‍ക്കിലുപയോഗിച്ച് കുത്തിനോക്കിയാലും മതി. കിലുക്കത്തോടെ വേഗം ഒടിയുന്ന പരുവമാകുംവരെ മഞ്ഞളുണക്കണം. ഇതിന് 1015 ദിവസങ്ങള്‍ മതി. ഉണക്കിയെടുത്ത മഞ്ഞളിന് മോടികിട്ടാന്‍ മിനുക്കുന്നത് നല്ലതാണ്. ഒരു ചാക്കിലെടുത്ത് ചെറുതായി തല്ലിയോ ചാക്കോ തുണിയോ പൊതിഞ്ഞ് കാലുകൊണ്ട് ചവുട്ടിയോ ഉണക്കമഞ്ഞള്‍ പോളീഷ് ചെയ്യാം. ഒരു തണ്ടില്‍ കറങ്ങുന്നതും പരുപരുത്ത അകവശമുള്ളതും കൈകൊണ്ടോ മോട്ടോറിനാലോ പ്രവര്‍ത്തിപ്പിക്കുന്നതുമായ വീപ്പയിലിട്ടും മഞ്ഞള്‍ പോളീഷ് ചെയ്യാം.

നല്ല നിറമുള്ള മഞ്ഞളിനാണ് വിദേശക്കന്പോളത്തില്‍ പ്രിയം. നിറം പിടിപ്പിക്കാനായി പകുതി മിനുസപ്പെടുത്തിയ മഞ്ഞള്‍ പ്രത്യേകം തൊട്ടികളിലിറക്കുന്നു. നൂറ് കിലോ ഗ്രാം മഞ്ഞള്‍ നിറം പിടിപ്പിക്കാന്‍ വേണ്ട സാധനങ്ങള്‍ ഇവയാണ്. ആലം400 ഗ്രാം, മഞ്ഞല്‍പ്പൊടി2 കിലോഗ്രാം, ആവണക്കിന്‍ വിത്ത്140 ഗ്രാം, സോഡിയം ബൈസള്‍ഫേററ്30 ഗ്രാം, ഗാഢ ഹൈഡ്രോക്ലോറിക് ആസിഡ്30 മില്ലീലിററര്‍. ഈ വസ്തുക്കള്‍ ചേര്‍ത്ത് ലായനി ഉണ്ടാക്കണം. ചായം പിടിപ്പിക്കാനുള്ള ലായനി ഈ തൊട്ടികളിലേയ്ക്ക് ധാരമുറിയാതെ വീണുകൊണ്ടിരിക്കും. ചായം പിടിപ്പിച്ച മഞ്ഞള്‍ വീണ്ടും വെയിലത്തിട്ട് ഉണക്കണം.

മാതൃപ്രകന്ദങ്ങള്‍, ലഘുപ്രകന്ദങ്ങള്‍, മഞ്ഞള്‍പ്പൊടി എന്നിങ്ങനെ മൂന്നുതരത്തിലാണ് മഞ്ഞള്‍ പ്രധാനമായും തരംതിരിക്കുന്നത്. ഇതില്‍ ലഘുപ്രകന്ദങ്ങളെ സ്പ്യെല്‍, ഗുഡ്, ഫെയര്‍, മററിനങ്ങള്‍ എന്നിങ്ങനെ നാലായി തിരിക്കാം. പ്രകന്ദങ്ങളുടെ ഗുണമേന്മ, കാഴ്ചയ്ക്കുള്ള ആകര്‍ഷണീയത, ഒടിക്കല്‍  അതായത് പെട്ടെന്ന് ഒടിച്ചാല്‍ ഒടിയുക, അന്യപദാര്‍ത്ഥങ്ങളുടെ തോത് എന്നിവയുടെ അടിസ്ഥാനത്തിലാണ് ഇങ്ങനെ തരംതിരിക്കുന്നത്. മഞ്ഞള്‍പ്പൊടിക്കാകട്ടെ ജലാംശം, അന്നജം, രാസവസ്തുക്കളുടെ അളവ് ഇവയുടെ അടിസ്ഥാനത്തില്‍ സ്ററാന്‍റേര്‍ഡ് എന്നൊരു ഗ്രേഡുമാത്രമാണ് കയററുമതിക്കായി നിശ്ചയിച്ചിട്ടുള്ളത്. ലഘുപ്രകന്ദങ്ങള്‍ ആലപ്പി, രാജപുരി, പലവക എന്നീ പേരുകളില്‍ വിപണനം ചെയ്യപ്പെടുന്നു.

മഞ്ഞളിന്‍റെ പുതിയ ഇനങ്ങൾ

പേര്

വിളവ്‌ ഉണങ്ങിയ  മഞ്ഞള്‍ കി.ഗ്രാം./ഹെ.

കാന്തി

8.9

ശോഭ

7.0

സോണ

4.2

വര്‍ണ്ണ

4.2

സുവര്‍ണ്ണ

17.4   ടണ്‍ പച്ച  മഞ്ഞള്‍

സുഗുണ

29.3   ടണ്‍ പച്ച  മഞ്ഞള്‍

സുദര്‍ശന

28.8   ടണ്‍ പച്ച  മഞ്ഞള്‍

IISR പ്രഭ

37.5   ടണ്‍ പച്ച  മഞ്ഞള്‍

IISR കേദാരം

34.5   ടണ്‍ പച്ച  മഞ്ഞള്‍

IISR ആലപ്പി സുപ്രീം

35.4   ടണ്‍ പച്ച  മഞ്ഞള്‍

പുളിരസം പലവിധം

 

പുളിരസം ആവശ്യമായി വരുന്ന ഒട്ടേറെ വിഭവങ്ങള്‍ കേരളീയര്‍ക്ക് സ്വന്തമാണ്.കുടമ്പുളി, വാളന്‍പുളി, ഇലുമ്പൻപുളി, ആനപ്പുളിഞ്ചി, പുളിവെണ്ട തുടങ്ങി ഒട്ടനവധി പുളിയിനങ്ങളെ ഈ ആവശ്യത്തിനായി നാം ഉപയോഗിച്ചുവരുന്നു.

കുടമ്പുളി

ഗാര്‍സിയ ഗാംബോജിയ എന്നാണ് കുടമ്പുളിയുടെ ശാസ്ത്രനാമം. വ്യത്യസ്ത കാലാവസ്ഥകളിലെ വിവിധതരം മണ്ണുകളില്‍ നന്നായി വളരാന്‍ ഇതിന് കഴിയും. പിണന്പുളി, പിണര്‍പുളി, തോട്ടുപുളി എന്നിങ്ങനെ പല പേരുകളില്‍ അറിയപ്പെടുന്ന ഈ വൃക്ഷം കുട്ടനാട്ടില്‍ തോടുകളുടെയും മറ്റും അരികില്‍ നന്നായി വളരുകയും സമൃദ്ധമായി വിളവ് നല്‍കുകയും ചെയ്യുന്നു. സസ്യേതര കറികളിലാണ് കുടന്പുളിക്ക ഏറെ ആവശ്യം കുടന്പുളിയിട്ട് വച്ച ചെമ്മീന്‍കറി പ്രസിദ്ധമാണല്ലോ.

പഴുത്ത് പാകമായ കായ്കളില്‍ നിന്നു വീഴുന്ന വിത്ത് കിളിര്‍ത്തുണ്ടാകുന്ന തൈകള്‍ 10 മുതല്‍ 12 വര്‍ഷം പ്രായമാകുന്പോള്‍ മാത്രമേ കായ്ച്ചു തുടങ്ങൂ.ഗ്രാഫ്ററിംഗിലൂടെ ഈ ന്യൂനതപരിഹരിക്കാം,ഗ്രാഫ്റ്റിംഗിലൂടെഈ ന്യൂനത പരിഹരിക്കാം. ഗ്രാഫ്റ്റുകളില്‍നിന്ന് 3 മുതല്‍ 4 വര്‍ഷത്തിനകം ആദായം കിട്ടിത്തുടങ്ങും. ഒരു മീറ്റര്‍ നീളവും വീതിയും ആഴവുമുള്ള കുഴികള്‍ 10 മീറ്റര്‍ അകലത്തിലെടുത്ത്, അവയിലാണ് കുടന്പുളി തൈകളോ, ഒരുവര്‍ഷം പ്രായമായ ഗ്രാഫ്റ്റുകളോ നടേണ്ടത്. മഴക്കാലമാണ് നടാന്‍ യോജിച്ച സമയം. മേല്‍മണ്ണും കാലി വളവും ചേര്‍ത്ത് കുഴി നിറക്കാം. അഞ്ചുവര്‍ഷം പ്രായമായാല്‍ പ്രതിവര്‍ഷം 40 കിലോഗ്രാം കണക്കില്‍ മരമൊന്നിന് കാലിവളം നല്‍കാം. ജനുവരി മാസത്തിലാണ് കുടന്പുളി പൂവിടുന്നത്. ജൂണ്‍ ജൂലായ് മാസങ്ങളില്‍ പുളി ശേഖരിക്കാന്‍ പാകമാകും. കായ് പൊളിച്ച് കുരുവും മറ്റും നീക്കം ചെയ്തശേഷം പുറംതോട് നല്ലവണ്ണം ഉണക്കി സൂക്ഷിക്കണം. ഉണക്കുന്നത് വെയിലിലോ, പുക കൊള്ളിച്ചോ ആണ്. 78 ദിവസം പുകക്കുകയും ഉണക്കുകയൂം ചെയ്താല്‍ പുളി സംഭരിച്ചുവെക്കുവാന്‍ പാകത്തിന് ഉണങ്ങിക്കിട്ടും.

വാളന്‍ പുളി

നിത്യേന നാം ഭക്ഷണപദാര്‍ഥങ്ങളില്‍ ചേര്‍ത്തുപയോഗിക്കുന്ന വാളന്‍ പുളിയില്‍ വിറ്റാമിന്‍ സി ധാരാളമായുണ്ട്. ഫലമജ്ജയിലാവട്ടെ, ദഹനത്തെ സഹായിക്കുന്ന പെക്ടിന്‍ അടങ്ങിയിട്ടുമുണ്ട്. പയറിന്‍റെ കുടുംബക്കാരനായ വാളന്‍ പുളിയുടെ ശാസ്ത്രനാമം \'ടാമറിന്‍റസ് ഇന്‍ഡിക്ക\' എന്നാണ്. ഫലപുഷ്ടി കുറഞ്ഞ മണ്ണാണെങ്കില്‍ പോലും നന്നായി വളരുമെന്നത് ഇതിന്‍റെ പ്രത്യേകതയാണ്.

പ്രക്യത്യാ മുളച്ചുണ്ടാകുന്ന തൈകള്‍ പറിച്ചുനട്ടോ, വിത്ത് മുളപ്പിച്ചോ ക്യഷിചെയ്യാം. അപൂര്‍വമായി കന്പ് മുറിച്ചു നട്ടും പതിവെച്ചും പ്രജനനം നടത്താറുണ്ട്. ബഡ്ഡിങ്ങ്, ഗ്രാഫ്റ്റിങ്ങ് എന്നിവയും ഇതില്‍ സാധാരണമാണ്. ജൂണ്‍ മുതല്‍ നവംബര്‍ വരെയുളള മാസങ്ങളില്‍ ഒരു മീറ്റര്‍ നീളവും വീതിയും ആഴവുമുളള കുഴികള്‍ 10 മീറ്റര്‍ അകലത്തിലെടുത്ത്, അവയിലാണ് 40 മുതല്‍ 60 സെന്‍റീമീറ്റര്‍ നീളമുളള തൈകള്‍ നടേണ്ടത്. കുഴിയൊന്നിന് 15 കിലോഗ്രാം കാലിവളം നല്‍കുന്നത്, സസ്യവളര്‍ച്ചയ്ക്ക് ഏറെ പ്രയോജനം ചെയ്യും. തൈ നന്നായി പിടിച്ചുകുട്ടുന്നതു വരെ നനച്ചുകൊടുക്കാന്‍ ശ്രദ്ധിക്കണം. നൈട്രജന്‍ വളങ്ങള്‍ ചേര്‍ക്കേണ്ടതില്ല. എന്നാല്‍ ഫോസ്ഫറസ് വളങ്ങള്‍ നല്‍കുന്നതു നല്ലതാണ്. തറനിരപ്പില്‍ നിന്നും 3 മീറ്റര്‍ പൊക്കത്തില്‍ വൃക്ഷത്തെ മുറിച്ചു നിര്‍ത്തുക വഴി കൂടുതല്‍ ശിഖരങ്ങളോടെ പടര്‍ന്നു പന്തലിക്കാന്‍ സാധിക്കുന്നു. 10 വര്‍ഷത്തിനുശേഷം ഉത്പാദനം തുടങ്ങി, ഇരുപതു വര്‍ഷമാകുന്പോഴേയ്ക്ക് മരമൊന്നിന് ശരാശരി 250 കിലോഗ്രാം പുളി ലഭ്യമാകും. ഗ്രാഫ്റ്റുകളാവട്ടെ നട്ട് 5 വര്‍ഷത്തിനകം വിളവ് തന്നു തുടങ്ങും. ജനുവരി മുതല്‍ ഏപ്രില്‍ വരെയുളള സമയത്താണ് വിളവെടുപ്പ്. വാളപുളിയുടെ വിവിധ ഭാഗങ്ങള്‍ക്ക് ഔഷധ പ്രാധാന്യവുമേറും. വിളഞ്ഞ പുളി ശേഖരിച്ച് ഉണക്കി ഉപ്പ് പരല് ചേര്‍ത്താണ് സൂക്ഷിക്കാറ്. വന്‍ മരങ്ങളായി വളരുന്ന നാടന്‍ പുളിമരങ്ങള്‍ക്കൊപ്പം തമിഴ്നാട് സര്‍വകലാശാലയുടെ പെരിയകുളം ഗവേഷണസ്ഥാപനം വികസിപ്പിച്ചെടുത്ത അധികം ഉയരം വയ്ക്കാത്ത ഇനങ്ങളും പ്രചാരത്തിലുണ്ട്.

പുളിഞ്ചി

തടി നിറയെ കായ്ച്ചുകിടക്കുന്ന പുളിഞ്ചി, ഇലുന്പന്‍ പുളി എന്ന പേരിലും അറിയപ്പെടുന്നുണ്ട്. ഏതുതരം മണ്ണിലും കാലാവസ്ഥയിലും വളരുന്ന ഈ വ്യക്ഷം കേരളത്തിലെ ഗ്രാമങ്ങളില്‍ സര്‍വസാധാരണമാണ്. ഇതിന്‍റെ ചുവട്ടില്‍ വിത്തുകള്‍ വീണ് തൈകള്‍ മുളച്ചു നില്‍ക്കും. ഇവയോ, നഴ്സറികളില്‍ നിന്നും വാങ്ങുന്ന തൈകളോ നട്ടു വളര്‍ത്തിയെടുക്കാം. ഒരു മീറ്റര്‍ നീളവും വീതിയും ആഴവുമുളള കുഴികളെടുത്ത്, അവ 3 ഭാഗം മേല്‍ മണ്ണും ഒരുഭാഗം കന്പോസ്റ്റും ചേര്‍ത്ത മിശ്രിതം കൊണ്ട് മൂടണം.ഒരു വര്‍ഷം പ്രായമായ തൈകളാണ് ഇത്തരത്തില്‍ കുഴിയെടുത്ത് നടുന്നത്. നന്നായി നനച്ചുകൊടുത്താല്‍ നല്ല രീതിയില്‍ കായ്പിടുത്തം ഉണ്ടാകും.

കേരളത്തിലെ തെക്കന്‍ ജില്ലകളില്‍ മീന്‍ കറിക്ക് പുളിരസം പകരാന്‍ ഇലുന്പന്‍പുളി ധാരാളമായി ഉപയോഗിക്കുന്നുണ്ട്. മധ്യതിരുവിതാംകൂറില്‍ കുടന്പുളിക്കുളള പ്രാധാന്യമാണ് തെക്കന്‍ ജില്ലകളില്‍ പുളിഞ്ചിക്കുളളത്. ജീവകം ബി, സി, ഇരുന്പ് എന്നിവയാല്‍ സന്പുഷ്ടമാണ് ഈ പുളിയിനം.

ആനപ്പുളിഞ്ചി

പുളിഞ്ചിയോട് സാമ്യം പുലര്‍ത്തുന്ന ഒരു പുളിയിനമാണ് ആനപ്പുളിഞ്ചിയെന്നും മധുരപ്പുളിഞ്ചിയെന്നും മറ്റും അറിയപ്പെടുന്ന കാരകന്പോള. കായ്കള്‍ കുറച്ചുകൂടി വലുതാണ്. അഞ്ചിതളുകളുളള ആകര്‍ഷണീയമായ ഈ ഫലം പഴുക്കുന്പോള്‍ നല്ല സ്വര്‍ണ നിറമാകും. ആനപ്പുളിഞ്ചി അച്ചാറിടാനും പാചകാവശ്യത്തിനുളള പുളിരസത്തിനായും ധാരാളമായി ഉപയോഗിച്ചു വരുന്നു. ജീവകം എ, ഓക്സാലിക് ആസിഡ്, ഇരുന്പ് എന്നിവയാല്‍ സന്പുഷ്ടമായ ഈ പുളി സര്‍ബത്ത്, ജാം, ജെല്ലി,പ്രിസര്‍വ്, കാന്‍ഡി, ചട്നി, വൈന്‍ എന്നിവ ഉണ്ടാക്കാനും ഉപയോഗിക്കാം.

3 മീറ്ററോളം ഉയരത്തില്‍ വളരുന്ന കാരകന്പോളയില്‍ 12 സെന്‍റീമീറ്ററോളം നീളത്തില്‍ വളരുന്ന കായ്കള്‍ ചെടി നിറയെ കാണും. വിളവെടുക്കുന്തോറും കൂടുതല്‍ പൂക്കളുണ്ടായി കായ്കള്‍ വരും. ആണ്ടില്‍ 8 മാസക്കാലത്തോളം ഇതില്‍ കായ്കള്‍ ലഭ്യമാകും. നല്ല പച്ചനിറത്തിലുളള ചെറിയ കായ്കള്‍ ഉണ്ടാകുന്ന ഒരിനവും കാരകന്പോളയുലുണ്ട്. ഈ ഫലങ്ങള്‍ പഴുത്താലും നല്ല പച്ചനിറമായിരിക്കും.

ഒരു മീറ്റര്‍ ചതുരത്തിലും ആഴത്തിലുമുളള കുഴികളെടുത്ത്, അവയില്‍ മേല്‍മണ്ണും കാലിവളവും ചേരത്ത് നിറച്ച് തൈകള്‍ നടാം. ഉത്പാദനഘട്ടമെത്തുന്പോള്‍ മരമൊന്നിന് 80 കിലോഗ്രാം ജൈവവളവും 500 ഗ്രാം വീതം യൂറിയ, സൂപ്പര്‍ ഫോസ്ഫേറ്റ്, പൊട്ടാഷ് എന്നിവയും നല്‍കി തടം വലുതാക്കണം. തറനിരപ്പില്‍ നിന്നും ഒരു മീറ്റര്‍ ഉയരത്തില്‍ ശിഖരങ്ങള്‍ കോതിയൊതുക്കുകയും വേണം.

പുളിവെണ്ട

മത്തിപ്പുളി, മീന്‍പുളി എന്നീ പേരുകളിലും അറിയപ്പെടുന്ന ഈ പുളിയിനത്തിന്‍റെ മാംസളവും പുളിരസമുളളതുമായ പുഷ്പകോശം അഥവാ കാലിക്സ് ആണ് ഭക്ഷ്യയോഗ്യമായ ഭാഗം. അരമീറ്റര്‍ മുതല്‍ 3 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന ഒരു കുറ്റിച്ചെടിയാണിത്. പുഷ്പകോശത്തില്‍ 3.74ശതമാനം സിട്രിക് ആസിഡ്, 1.46 ശതമാനം മാംസ്യം, 5.86 ശതമാനം അന്നജം , 1.58 ശതമാനംനാര് , 0.8 ശതമാനം ചാരം, 0.1 ശതമാനം കാത്സ്യം, 0.24 ശതമാനം സുക്രോസ് എന്നിവ അടങ്ങിയ്ട്ടുണ്ട്. അച്ചാര്‍, ജെല്ലി എന്നിവയുണ്ടാക്കാനുപയോഗിക്കാം. ഇതിന്‍റെ ഇളം തണ്ടും ഇലകളും ഉപ്പും പച്ചമുളകും ചേര്‍ത്തരച്ച് ചട്ണിയുണ്ടാക്കാനുപയോഗിക്കാം.

വിത്ത് പാകിയാണ് തൈകള്‍ മുളപ്പിച്ചെടുക്കുന്നത്. ചാണകമാണ് ഇതിന് ഉത്തമവളം. നന്നായി നനച്ചുകൊടുത്താല്‍ നല്ല വിളവ് കിട്ടും. 60 സെന്‍റീമീറ്റര്‍ അകലത്തില്‍ ചാലുകളെടുത്ത് 30 സെന്‍റീ മീറ്റര്‍ അകലത്തിലായി വിത്ത് പാകാവുന്നതാണ്. വേരുപിടിപ്പിച്ച കന്പുകള്‍ നട്ടും പുളിവെണ്ട പിടിപ്പിക്കാനാവും. ചെടി പൂത്ത് 15 മുതല്‍ 20 ദിവസത്തിനുളളില്‍ പാകമായ കാലിക്സുകള്‍ പറിച്ചെടുക്കാം. നല്ല ചുവപ്പു നിറമാര്‍ന്ന കാലിക്സുകളാണ് ഇത്തരത്തില്‍ പറിച്ചെടുക്കുന്നത്. നവംബര്‍ മുതല്‍ ജനുവരി വരെയാണ് വിളവെടുക്കുന്നത്. ഒരു ചെടിയില്‍ നിന്നും ഉദ്ദേശം ഒരു കിലോഗ്രാം വരെ കാലിക്സ് ലഭിക്കും. ചെടിച്ചട്ടിയിലും പുളിവെണ്ട നട്ടു വളര്‍ത്താവുന്നതാണ്.

കുടംപുളി സ്വാദിനും ആരോഗ്യത്തിനും

കറികളില്‍ പുളിരസത്തിനായും ആയുര്‍വേദ ഔഷധങ്ങളില്‍ ചേരുവയായും ഉപയോഗിക്കുന്ന കുടംപുളി കേരളീയര്‍ പ്രത്യേകിച്ചും മധ്യതിരുവിതാംകൂറുകാര്‍ നിത്യേനയെന്നോണം ഉപയോഗിച്ച് വരുന്നു. എന്നാല്‍ മാര്‍ക്കററില്‍ ഇതിന്‍റെ വില സാധാരണകാര്‍ക്ക് അപ്രാപ്യമായ രീതിയില്‍ ഉയര്‍ന്ന് നില്‍ക്കുന്ന സാഹചര്യമാണ് നിലവിലുളളത്. മൂന്നു നാലുവര്‍ഷം മുന്പുവരെ കിലോഗ്രാമിന് 30 രുപ വിലയുണ്ടായിരുന്നത് ഇന്ന് 150 രൂപയിലധികം വര്‍ദ്ധിച്ചിരിക്കുന്നു.

ഉല്‍പ്പാദനം വര്‍ദ്ധിപ്പിച്ച് കുടംപുളിയുടെ ലഭ്യത വര്‍ദ്ധിപ്പിച്ചാല്‍ വിലനിലവാരം പിടിച്ചുനിര്‍ത്താന്‍ കഴിയും. ഇതിനായി ഓരോ വീട്ടുവളപ്പിലും ഒന്നോ രണേ്ടാ കുടംപുളി നട്ടുപിടിപ്പിക്കാന്‍ ശ്രമിക്കണം. സമുദ്ര നിരപ്പില്‍ നിന്നും 400 മുതല്‍ 1000 മീററര്‍ വരെ ഉയരമുളളതും അന്തരീക്ഷ ഈര്‍പ്പം കൂടുതലുളളതുമായ പ്രദേശങ്ങളാണ് ഇതിന്‍റെ കൃഷിയ്ക്ക് അനുയോജ്യം. പണെ്ടാക്കെ വിത്തുമുളപ്പിച്ച തൈകള്‍ നട്ടാണ് കുടംപുളി വളര്‍ത്തിയിരിന്നത്. എന്നാല്‍ കുടംപുളിയിലും ആണ്‍ പെണ്‍ മരങ്ങള്‍ പ്രത്യകമുളളതിനാല്‍ വിത്ത് മുളപ്പിച്ച തൈകള്‍ നടുന്പോള്‍ പെണ്‍ മരങ്ങള്‍ കിട്ടാനുളളസാധ്യത പകുതി മാത്രമായിരിക്കും. ഇതിന് ഒരു പ്രതിവിധി ഒട്ടു തൈകള്‍ കൃഷിചെയ്യുക എന്നതാണ്.

60 സെന്‍റീ മീററര്‍ നീളവും വീതിയും ആഴവുമുളള കുഴികളെടുത്ത് അതില്‍ മേല്‍ മണ്ണും ചാണകപ്പൊടിയും ഇട്ട് മൂടിയ ശേഷം ഒട്ടു തൈകള്‍ നടാവുന്നതാണ്.

നടുന്പോള്‍ ഒട്ടിച്ചഭാഗം മണ്ണില്‍ നിന്നും ഒരിഞ്ചെങ്കിലും മുകളിലായിരിക്കാന്‍ ശ്രദ്ധിക്കണം. കാലവര്‍ഷാരംഭത്തിനു മുന്‍പ് തന്നെ തൈകള്‍ നടാവുന്നതാണ്. തൈകള്‍ കാററിലുലഞ്ഞ് നശിക്കാതിരിക്കാന്‍ താങ്ങ് കൊടുക്കണം ഒട്ടിച്ച ഭാഗത്തിനു താഴെ നിന്നും വരുന്ന മുളകള്‍ അടര്‍ത്തികളയാനും ശ്രദ്ധിക്കണം. ഒട്ടു തൈകള്‍ നടുന്നതിലൂടെ പെണ്‍ മരമാണെന്നുറപ്പ് വരുത്തുന്നതിന് പുറമേ കായ്ക്കാനെടുക്കുന്ന കാലതാമസം ഒഴിവാക്കുന്നതിനും സാധിക്കും.

ജനുവരി ഫെബ്രുവരി മാസങ്ങളിലാണ് മരങ്ങള്‍ പൂക്കുന്നത്. ആണ്‍ മരത്തില്‍ 10 മുതല്‍ 40 വരെയുളള കൂട്ടമായാണ് പൂക്കള്‍ കാണപ്പെടുന്നത്. ഇവ ചെറുതും വിരിഞ്ഞയുടന്‍ കൊഴിയുന്നവയുമാണ്. പെണ്‍ മരത്തിലെ പൂങ്കുലയില്‍ വലിപ്പമുളള മൂന്നോ നാലോ പൂക്കള്‍ മാത്രമേ ഉണ്ടാകാറുളളു, പൂമൊട്ടുകള്‍ വിരിഞ്ഞ് കായ്പിടിക്കാന്‍ മൂന്നാഴ്ച സമയമെടുക്കും ഇങ്ങനെയുണ്ടാകുന്ന കായ്കള്‍ പാകമാകാന്‍ ഇനിയും 44 അര മാസം വേണ്ടിവരും കായ്കള്‍ പാകമാകുന്നതോടെ മഞ്ഞനിറമാകും. മഴക്കാലത്താണ് (ജൂണ്‍ജൂലായ്) ഇതിന്‍റെ വിളവെടുപ്പെന്നതിനാല്‍ സംസ്കരണം താരതമ്യേന ബുദ്ധിമുട്ടാണ്. കായ്കള്‍ പൊട്ടിച്ച് വിത്തും മാംസളഭാഗങ്ങളും നീക്കം ചെയ്തതിന് ശേഷം പുറംതോടാണ് സംസ്കരിച്ചെടുക്കുന്നത്. വെയിലത്തും പുകയത്തും മാറി മാറി ഇട്ടാണ് പുറം തോട് ഉണക്കുന്നത്. ഉണങ്ങുന്പോള്‍ പുറംതോടിന് നല്ല കറുപ്പുനിറം കൈവരും അണുനാശ ശക്തിയുളളതിനാല്‍ എത്രനാള്‍ വേണമെങ്കിലും കേടുകൂടാതെ സൂക്ഷിക്കാന്‍ കഴിയും. പഴുത്ത ഒരു കിലോ ഗ്രാം തോട് ഉണങ്ങിയാല്‍ 300400 ഗ്രാം ഉണങ്ങിയ പുളി ലഭിക്കും. പ്രായമായ ഒരു മരത്തില്‍ നിന്നും 500 മുതല്‍ 1000 പഴുത്ത കായ്കള്‍ ലഭിക്കുന്നതാണ്.

പഴയകാലത്ത് ബന്ധുവീട്ടുകാര്‍ സമ്മാനമായി നല്‍കിയിരുന്ന ഒരു വസ്തുവായിരുന്നു കുടംപുളി. പുളിരസത്തിനായി ഇവ കറികളില്‍ പ്രത്യകിച്ചും മീന്‍കറിയില്‍ ചേര്‍ക്കുന്പോള്‍ കറിയുടെ രുചി വര്‍ദ്ധിക്കുന്നതിന് പുറമേ കേടുകൂടാതെ ദിവസങ്ങളോളും സൂക്ഷിക്കാനും സാധിക്കുന്നു. കുടംപുളിയിലുളള ഹൈഡ്രോക്സിസിട്രിക് ആസിഡാണ് ഇതിന് കാരണം. ഇതിന് പുറമേ ആയുര്‍വേദ ഔഷധങ്ങളും മററു ഫാര്‍മസ്യൂട്ടിക്കല്‍ മരുന്നുകളിലും കുടംപുളിയില്‍ നിന്നുളള സത്ത് ഉപയോഗിച്ച് വരുന്നു. അമിത വണ്ണം കുറയ്ക്കുന്നതിന് കുടംപുളി രസത്തിന് കഴിയുമെന്ന് പരീക്ഷണങ്ങളില്‍ നിന്നും തെളിഞ്ഞിട്ടുണ്ട്.

കൃത്രിമസാധനങ്ങളുടെ പുറകേയുളള പരക്കം പാച്ചിലിനിടയില്‍ ലഭ്യമായിരുന്ന പല ഉല്‍പന്നങ്ങളെയും നമ്മള്‍ സൗകര്യപൂര്‍വ്വം മറക്കുകയോ ഒഴിവാക്കുകയോ ചെയ്തു. അതിന്‍റേതായ ദോഷഫലങ്ങള്‍ സമൂഹം അനുഭവിക്കുകയ്യും ചെയ്യുന്നു. ഒരു തിരിച്ചു പോക്ക് അനിവാര്യമാണ് അതിനുളള തയ്യാറെടുപ്പില്‍ ഒരു കുടംപുളി നടുകയ്യും ചെയ്യാം.

 

ജാതി

ജാതിയും തെങ്ങിന്‍തോട്ടത്തില്‍ ഇടവിളയായി കൃഷി ചെയ്യാം. മണല്‍ ഇഷ്ടപ്പെടുന്ന മരമാണ് ജാതി. പൂഴിമണ്ണും ചതുപ്പുനിലവുമൊഴിച്ചുള്ള ഏതു മണ്ണിലും ജാതി വളരും. പുഴയോരത്തെ എക്കല്‍ കലര്‍ന്ന മണ്ണാണ് ജാതികൃഷിക്ക് ഏറെ യോജിച്ചത്. പറമ്പുകളില്‍ വെള്ളം കെട്ടിനില്‍ക്കാതിരിക്കാന്‍ പ്രത്യേക ശ്രദ്ധ ആവശ്യമാണ്.
ഒരേ ചെടിയില്‍നിന്ന് രണ്ട് വ്യത്യസ്ത ഉല്‍പ്പന്നങ്ങളായ ജാതിക്കയും ജാതിപത്രിയും ലഭിക്കുന്നുവെന്നതാണ് ഈ മരത്തിന്‍റെ പ്രത്യേകത. പഴുത്തു പാകമായ കായയുടെ ഉള്ളിലെ വിത്തുണക്കി പാകപ്പെടുത്തി കിട്ടുന്നതാണ് ജാതിക്ക. വിത്തിന്‍റെ പുറത്തു കാണുന്ന ചുവന്ന നാരു പടലങ്ങളാണ് ജാതിപത്രി. ജാതിപത്രിക്കു ജാതിയ്ക്കയേക്കാള്‍ വില കിട്ടും.
വിത്തില്‍നിന്നുള്ള തൈകളോ ഗ്രാഫ്റ്റ്, ബഡ് തൈകളോ നടാം. വിത്തില്‍നിന്നുള്ള ചെടികള്‍ പൂക്കാന്‍ 8-10 വര്‍ഷമെടുക്കും. ഗ്രാഫ്റ്റ്, ബഡ് തൈകള്‍ക്ക് 3-4 വര്‍ഷം മതി. ജാതി ചെടിയില്‍ ആണ്‍മരങ്ങളും പെണ്‍മരങ്ങളുമുണ്ട്. രണ്ടും പൂക്കുമെങ്കിലും പെണ്‍മരത്തിലേ കായ പിടിക്കൂ. ആണ്‍മരങ്ങളില്‍ എല്ലാക്കാലത്തും പൂക്കള്‍ കാണും. പെണ്‍മരങ്ങള്‍ ഏറ്റവും കൂടുതല്‍ പൂക്കുന്നത് ജൂലൈ മുതല്‍ ഒക്ടോബര്‍ വരെയുള്ള സമയങ്ങളിലാണ്. പൂത്തു തുടങ്ങുന്നതിനു മുന്‍പ് ചെടി ആണോ പെണ്ണോ എന്നറിയുക വിഷമമാണ്. ഇലയുടെയും ചെടിയുടെയും മറ്റും ആകൃതി - പ്രകൃതി കണ്ടുള്ള പ്രവചനം എപ്പോഴും ശരിയാകണമെന്നില്ല. വിത്തുതൈകളില്‍ പകുതി മാത്രമേ പെണ്‍ചെടികളായി തീരാറുള്ളൂ. പെണ്‍ചെടികളില്‍ കായപിടിക്കാന്‍ അടുത്തെവിടെയെങ്കിലും ഒരാണ്‍മരമുണ്ടായാല്‍ മതി. പത്തു പെണ്‍ചെടികള്‍ക്ക് ഒരാണ്‍ ചെടി മതിയാകുമത്രെ. ആണ്‍ചെടികളെ ഒട്ടിക്കല്‍ മുഖേന പെണ്‍ചെടികളാക്കി മാറ്റുന്ന സൂത്രവിദ്യയും നിലവിലുണ്ട്.
നഴ്സറികളില്‍ വിത്തുപാകി മുളപ്പിച്ചെടുത്ത തൈകള്‍ പോളിത്തീന്‍ കൂടുകളിലാക്കിയാണ് വില്‍പനയ്ക്കെത്തിക്കുന്നത്. ഒന്നൊന്നര വര്‍ഷം പ്രായമായ തൈകളാണ് നടേണ്ടത്. ഏകദേശം ഒരു മീ. ചതുരത്തിലും ആഴത്തിലുമെടുത്ത കുഴികളില്‍ കമ്പോസ്റ്റോ ചാണകപ്പൊടിയോ ചേര്‍ത്തിളക്കിയതില്‍ തൈകള്‍ നടാം. കുഴികള്‍ തമ്മില്‍ ചുരുങ്ങിയത് 7 -8 മീറ്റര്‍ അകലമെങ്കിലും വേണം. ഇരുപത് വര്‍ഷമെങ്കിലും പ്രായമായ തെങ്ങുകളുള്ള തോട്ടങ്ങളാണ് ഇടവിളയായി ജാതി നടാന്‍ പറ്റിയത്. ചെടികള്‍ക്ക് ആദ്യത്തെ ഒന്നു രണ്ടു കൊല്ലം വേനല്‍ക്കു നന കൂടിയേ തീരൂ. ഒരു വര്‍ഷം പ്രായമായ ചെടികള്‍ക്ക് ആണ്ടില്‍ 10 കി.ഗ്രാം ജൈവവളം ചേര്‍ക്കേണ്ടിവരും. പൂര്‍ണ വളര്‍ച്ചയെത്തിയ മരങ്ങള്‍ക്ക് 50 കി.ഗ്രാം വരെ ജൈവവളം ചേര്‍ക്കാം. ഗ്രാമ്പൂവിന് നല്‍കുന്ന തോതിലും സമയത്തും ജാതിക്കും രാസവളപ്രയോഗം നടത്താം. പൂര്‍ണവളര്‍ച്ചയെത്തിയ മരങ്ങള്‍ക്കു യൂറിയയും പൊട്ടാഷും അല്‍പം കൂടെ വര്‍ധിപ്പിക്കുന്നതിലും തെറ്റില്ല. ചെടിയുടെ ഭൂരിഭാഗം വേരുകളും മണ്ണിന്‍റെ മുകള്‍തട്ടിലായതുകൊണ്ട് വളര്‍ച്ചയെത്തിയ ചെടിക്കു ചുറ്റും രണ്ടു മീറ്ററെങ്കിലും വിട്ടുവേണം മണ്ണിളക്കാന്‍.
ജാതിമരങ്ങളില്‍നിന്ന് കായപറിക്കാന്‍ 10 - 15 വര്‍ഷങ്ങളെങ്കിലും വേണ്ടിവരും. വിളഞ്ഞുപാകമായ കായകള്‍ പറിച്ചെടുക്കുകയോ മണ്ണില്‍ വീഴുന്നത് ശേഖരിക്കുകയോ ചെയ്യാം. അന്‍പത്-അറുപത് വര്‍ഷം മരത്തില്‍നിന്നും സാമാന്യം നല്ല തോതില്‍ കായ കിട്ടും. കായയുടെ തൊണ്ടു നീക്കി ജാതിക്കയും ജാതിപത്രിയും വെവ്വേറെ ഉണ്ടാക്കി സംഭരിക്കണം. ഇവ ഒരിക്കലും പുകകൊള്ളിച്ചു വയ്ക്കരുത്. ജാതിക്കയും ജാതിപത്രിയും രാത്രികാലങ്ങളില്‍ മുറിക്കകത്ത് മൂടിവയ്ക്കേണ്ടതാണ്. പുറത്തിട്ടാല്‍ നിറം മങ്ങാനും പൂപ്പലടിക്കാനും സാധ്യതയുണ്ട്. നല്ലതുപോലെ ഉണക്കിക്കിട്ടുന്ന 100 കി.ഗ്രാം ജാതിക്കയ്ക്ക് 15 കി.ഗ്രാം പത്രി കിട്ടുമെന്നതാണ് ഏകദേശം കണക്ക്.
പൂപ്പ്, കായപൊഴിച്ചില്‍, തണ്ടുണക്കം, ഇലപ്പുള്ളിരോഗം, ഇലകരിച്ചില്‍ എന്നീ രോഗങ്ങള്‍ ജാതിച്ചെടികളില്‍ കാണാറുണ്ട്. ഇവയെ നിയന്ത്രിക്കാന്‍ ഒരു ശതമാനം വീര്യമുള്ള ബോര്‍ഡോമിശ്രിതം തളിച്ചാല്‍ മതിയാകും.
ജാതി എണ്ണ, ജാതി വെണ്ണ, ഓറിയോറൈസിന്‍ എന്ന സത്ത് എന്നിവയാണ് ജാതിയില്‍നിന്നു കിട്ടുന്ന ഉല്‍പ്പന്നങ്ങള്‍. സുഗന്ധദ്രവ്യമെന്ന നിലയില്‍ ഇവയ്ക്ക് വിപണിയില്‍ നല്ല വിലയുണ്ട്.

 

അവസാനം പരിഷ്കരിച്ചത് : 6/10/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate