অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

വിവിധ വിളകളും ഉത്പാദന രീതിയും

പച്ചക്കറി കൃഷി

വര്‍ദ്ധിച്ചു വരുന്ന മാരകരോഗങ്ങള്‍ സമൂഹത്തെ ആകെ വിഷമത്തിലാക്കിയപ്പോഴാണ് മലയാളി സ്വയം വിലയിരുത്തുവാന്‍ തുടങ്ങിയത്. ആന്ത്രാക്സ് എന്ന രോഗം കന്നുകാലികളില്‍ പടര്‍ന്നു പിടിച്ചപ്പോള്‍ പോത്തിറച്ചിയുടെ ഉപയോഗം മനുഷ്യന്‍ കുറച്ചു. കുറേ ക്കഴിഞ്ഞ് അത്തരത്തിലൊരു രോഗം ഇപ്പോഴില്ല എന്നുള്ള വാര്‍ത്ത വന്നപ്പോള്‍ പോത്തിറച്ചിയുടെ രുചി വീണ്ടും പ്രചാരം നേടി. പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ കോഴിയിറച്ചിയുടെ ഇറക്കുമതി നിരോധിച്ചു. പിന്നീട് പക്ഷിപ്പനി മനുഷ്യനിലേയ്ക്ക് പകരില്ല എന്ന വാര്‍ത്തകള്‍ വീണ്ടും കോഴിയിറച്ചിയ്ക്ക് മാര്‍ക്കറ്റുണ്ടാക്കി. ഈയടുത്ത കാലത്ത് പക്ഷിപ്പനിപേടിച്ച് കര്‍ഷകര്‍ ഓമനകളായി വളര്‍ത്തിയ താറാവു കൂട്ടങ്ങളെ കൂട്ടത്തോടെ കൊന്നൊടുക്കിയ മലയാളികള്‍ വീണ്ടും പക്ഷിപ്പനി മറന്നു. അവനൊരിക്കലും ക്യാന്‍സര്‍ പോലെയുള്ള മാരകരോഗങ്ങള്‍ എങ്ങനെയുണ്ടായെന്ന് സ്വയം വിമര്‍ശനത്തിന് മുതിര്‍ന്നില്ല. സ്വന്തം പുരയിടത്തില്‍ കത്തിച്ചു കളയുന്ന പ്ലാസ്റ്റിക്കില്‍നിന്ന് ഉയരുന്ന വിഷവാതകങ്ങളോ, തിന്ന് തീര്‍ത്ത അന്യസംസ്ഥാനങ്ങളിലെ പച്ചക്കറികളിലെ മാരക കീടനാശിനികളോ  ഒന്നും ശ്രദ്ധിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ മലയാളികള്‍ വളരെയധികം മാറിയിരിക്കുന്നു.  പച്ചക്കറിയിലെ എല്ലാ രാസ പരിണാമങ്ങളും മനസ്സിലാക്കി ത്തുടങ്ങിയിരിക്കുന്നു. എല്ലാ കുടുംബങ്ങളും പച്ചക്കറിയുടെ ഒരിനമെങ്കിലും കൃഷി ചെയ്യണം എന്ന ആഗ്രഹക്കാരായി മാറിയിരിക്കുന്നു.

ഉള്ളിക്കൃഷി

ഉള്ളിയുടെ കൃഷി കേരളത്തിലും ആവാമെന്ന് മലയാളിയും തെളിയിച്ചു. മരങ്ങാട്ടുപിള്ളി, മണ്ണയ്ക്കനാട്, കൊട്ടുപ്പിള്ളിയേല്‍ വി.എം. ജോണ്‍സണ്‍ തന്റെ 15 സെന്റ് പുരയിടത്തില്‍ 85 കിലോ ഉള്ളി, വി.എഫ്.സി.കെ. യുടെ ഉപദേശപ്രകാരം വിജയകരമായി വിളവെടുത്തു.

ഉള്ളിയുടെ കൃഷി കാലം ഒക്ടോബര്‍ മുതല്‍ ജനുവരി വരെയാണ്. വെള്ളക്കെട്ടില്ലാത്ത വെയില്‍ കിട്ടുന്ന സ്ഥലവും  വളക്കൂറും നീര്‍വാര്‍ച്ചയുമുള്ള പശിമരാശി മണ്ണുമാണ്‌ കൃഷിയ്ക്ക് അനുയോജ്യം. 30സെ.മീ. അകലത്തില്‍ ചെറിയ കുഴികളെടുത്ത് അവയില്‍ ചാണകപ്പൊടിയും എല്ലുപൊടിയും കലര്‍ത്തിയ മിശ്രിതം തൂവിയ ശേഷം ഉള്ളിവിത്ത് നടാവുന്നതാണ്. 10 ദിവസത്തിനുള്ളില്‍ മുളപൊട്ടും. ദിവസവും വെള്ളമൊഴിച്ച് കൊടുക്കേണ്ടതാണ്. 12ാം ദിവസം വളം നല്‍കാവുന്നതാണ്. 75-80 ദിവസങ്ങള്‍ കൊണ്ട് വിളവെടുക്കാവുന്നതാമ്. വിളവെടുപ്പിന് 10 ദിവസം മുന്‍പായി ജലസേചനം നിര്‍ത്തണം. ഉള്ളിയുടെ പുറന്തോടിലെ തൊലി ഉണങ്ങുന്നതിന് വേണ്ടിയാണിത്.

ഇനങ്ങള്‍: പുസ റെഡ്‌, അര്‍ക്ക ബിന്ദു, അര്‍ക്ക നികേതന്‍, പുസ വൈറ്റ്‌ ഫ്‌ളാറ്റ്‌, പുസ വൈറ്റ്‌ റൗണ്ട്‌. പറിച്ചു നടുന്നതിനായി 8 കി.ഗ്രാം./ ഹെക്ടര്‍ , നേരിട്ടു വിത്തു വിതയ്‌‌ക്കുന്നതിന്‌ 25 .ഗ്രാം./ ഹെക്ടര്‍. നേഴ്‌സറിയില്‍ 15 x10 സെ.മീ. അകലത്തില്‍ വിത്തു പാകി മുളപ്പിച്ച്‌ പറിച്ചു നടുക
വളപ്രയോഗം: പാക്യജനകം: ഭാവഹം: ക്ഷാരം 150:150 :70 കി.ഗ്രാം./ ഹെക്ടര്‍
കീട നിയന്ത്രണം:

ത്രിപ്‌സ്‌ : നിയന്ത്രണത്തിനായി ഡൈമെക്രോണ്‍ 1 മി.ലി/1ലി. വെള്ളത്തില്‍ കലക്കി തളിക്കാം.

പര്‍പ്പിള്‍ ബ്ലോച്ച്‌ : രോഗം കണ്ടാല്‍ ഡൈത്തേന്‍ M45 (0.25%) 15 ദിവസം ഇടവിട്ട്‌ തളിക്കുക.

കേരളത്തിലെ സമതലങ്ങളിലും ഉള്ളി വിജയകരമായി കൃഷി ചെയ്യാമെന്ന് കൃഷിയിടപരീക്ഷത്തിലൂടെ മുന്‍പും  തെളിയിച്ചിട്ടുണ്ട്.  എറണാകുളത്തുള്ള കൃഷിവിജ്ഞാന കേന്ദ്രമാണ് ഇതിനു സഹായകമായി അന്ന് പ്രവര്‍ത്തിച്ചത്. 'അഗ്രിഫൗണ്ട് ഡാര്‍ക്ക് റെഡ്' എന്ന സവാളയിനം മൂന്നുമാസം കൊണ്ട് വിളവെടുപ്പു പാകമായി. ഒരു ഉള്ളിക്ക് 80 മുതല്‍ 120 ഗ്രാം ഭാരമുണ്ടായിരുന്നു. കൊച്ചിയിലെ വെണ്ണലയില്‍ നടത്തിയ പരീക്ഷണ കൃഷിയില്‍ 5 സെന്റില്‍ നിന്ന് 250 കിലോ ഉള്ളി വിളഞ്ഞു. കേരളത്തിലെഅടുക്കളത്തോട്ടങ്ങളിലും ടെറസുകളിലുമൊക്കെ സവാളയ്ക്കും ഇനി സ്ഥാനം നല്കാമെന്നാണ് വിജ്ഞാനകേന്ദ്രം അറിയിക്കുന്നത്. അധിക വിവരങ്ങള്‍ക്ക് 0484-2277220 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക.

സവാളക്കൃഷി

കേരളത്തില്‍ കൃഷി വിജ്ഞാന കേന്ദ്രമാണ് സവാളകൃഷിക്ക് മുന്നിട്ടിറങ്ങിയിരിക്കുന്നത്.മഹാരാഷ്ട്രയിലും ഉത്തരേന്ത്യയിലും തമിഴ്‌നാട്ടിലും വിളയുന്ന സവാള കേരളത്തില്‍ പച്ചപിടിക്കാന്‍ പരിമിതികള്‍ ഏറെയാണ്. പരീക്ഷണത്തിന്റെ ഭാഗമായി ഒരു ലക്ഷത്തോളം സവാള തൈകളാണ് മണ്ണുത്തി കൃഷി വിജ്ഞാന കേന്ദ്രം ജില്ലയില്‍ വിതരണം ചെയ്തത്. വിതരണം ചെയ്ത തൈകള്‍ കര്‍ഷകര്‍ മുറ്റത്തും പറമ്പിലും മട്ടുപ്പാവിലും കൃഷി ചെയ്യുകയും നല്ല വിളവ് ലഭിക്കുകയും ചെയ്തു. അഗ്രി ഹൗസ് ഡാര്‍ക്ക് റെഡ് എന്ന ചുവന്ന ഇനവും അര്‍ക്ക് നികേതന്‍ തുടങ്ങിയ ഇനവുമാണ് കേരള കാലാവസ്ഥക്ക് അനുയോജ്യമായി കണ്ടെത്തിയ സവാള ഇനങ്ങള്‍. പലയിടത്തു നിന്നും ശേഖരിച്ച മറ്റിനങ്ങള്‍ തമ്മിലുള്ള താരതമ്യ പഠനവും പുരോഗമിക്കുന്നുണ്ട്.

കര്‍ഷകര്‍ക്ക് വിതരണം ചെയ്ത തൈകള്‍ ചാക്കുകളില്‍ നാലും അഞ്ചും തൈകള്‍ നട്ടാണ് പലരും കൃഷി നടത്തിയത്. നട്ട് മൂന്നര മാസമാകുമ്പോഴേക്കും ഉള്ളി വലുതായി മണ്ണിന് പുറമേ കാണാനാകും. പിന്നെ നിയന്ത്രിച്ച് വീട്ടാവശ്യത്തിന് പിഴുതെടുക്കാം. കാലാവസ്ഥയനുസരിച്ച് നവംബര്‍-ഡിസംബര്‍ മുതല്‍ മാര്‍ച്ച്-ഏപ്രില്‍ വരെയുള്ള സീസണാണ് സവാള കൃഷിക്ക് അനുയോജ്യം. മാത്രമല്ല തുറസായ സ്ഥലവും നീര്‍വാര്‍ച്ചയും വളക്കൂറുമുള്ള മണ്ണും സവാളക്ക് അത്യാവശ്യമാണ്. കേരളത്തില്‍ പാലക്കാടും മലപ്പുറത്തും തൃശൂരിലും മറ്റും ഉയര്‍ന്ന ചൂട് അനുഭവപ്പെടുന്ന ജില്ലകളാണ് സവാള കൃഷിക്ക് അനുയോജ്യമായി കണ്ടെത്തിയിട്ടുള്ളത്. തൈ മുളപ്പിച്ച് ആറാഴ്ചയാകുമ്പോള്‍ പ്രധാന സ്ഥലത്തേക്ക് പറിച്ചു നടുന്നതാണ് രീതി. ജൈവ വളം ചേര്‍ത്ത് തയാറാക്കിയ മണ്ണില്‍ സ്യൂഡോമോണസ്, ട്രൈക്കോഡര്‍മ എന്നിവ ചേര്‍ക്കുന്നത് രോഗബാധകള്‍ ഒഴിവാക്കാന്‍ സഹായിക്കും. തൃശൂര്‍ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ സഹായത്തോടെ തിരുവില്ലാമല,ഇരിങ്ങാലക്കുട, മതിലകം, കൊടുങ്ങല്ലൂര്‍, ആമ്പല്ലൂര്‍, ചാലക്കുടി എന്നിവിടങ്ങളില്‍ നടത്തിയ സവാള കൃഷി വിളവെടുപ്പ് പൂര്‍ത്തിയായിട്ടുണ്ട്.

വെളുത്തുള്ളി

ഇന്ത്യയില്‍ അധികമായി ഉള്ളി കൃഷി ചെയ്യുന്നത് ഉത്തര്‍പ്രദേശ്, ബീഹാര്‍ എന്നീ സ്റ്റേറ്റുകളിലാണ്. കേരളത്തില്‍ മറയൂരിലെ വട്ടവട എന്ന സ്ഥലത്തും കൃഷി ചെയ്തുവരുന്നു. ശക്തിയായ ഗന്ധമുള്ളതുകൊണ്ട് ഉഗ്രഗന്ധാ എന്ന പേരുമുണ്ട്.
വെളുത്തുള്ളി 30 മുതല്‍ 60 സെന്റീ മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന ചെടിയാണ്. പൂവ് വെളുത്ത നിറവും ഇലകള്‍ പച്ചയുമാണ്. ഇലകള്‍ മാംസളമായി പരന്നു വളരുന്നതും തണ്ടിന്റെ അഗ്രം പൂങ്കുലയായുംരൂപാന്തരപ്പെടുന്നു.  സ്റ്റാര്‍ച്ച്, പഞ്ചസാര, ആല്‍ബുമിന്‍ എന്നിവയും, ചിലതരം വൈറ്റമിനുകളും അടങ്ങിയിരിക്കുന്നു. രുചിക്കും

താമര

ടാങ്ക് പുതിയതെങ്കില്‍ ആദ്യമായി അതില്‍ 4-5 ദിവസം വെള്ളം കെട്ടിനിര്‍ത്തിയതിനുശേഷം വാര്‍ത്തുകളഞ്ഞ് സിമന്റിന്റെ ക്ഷാരാംശം നീക്കണം. ചുവട്ടില്‍ 5 സെ.മീ. കനത്തില്‍ കരിക്കഷണങ്ങള്‍ നിരത്തി അതിനുമീതെ 30-40 സെ.മീ. കനത്തില്‍ മണ്ണും കമ്പോസ്റ്റും തുല്യയളവില്‍ കലര്‍ത്തിയിടുക. ഇതില്‍ താമരത്തൈകള്‍ നടാം. നടുമ്പോള്‍ ഇലകള്‍ ടാങ്കിലെ ജലനിരപ്പിന് തൊട്ടുമീതെ നില്‍ക്കും വിധം വേണം ചുവടുറപ്പിക്കാന്‍. ഇലകള്‍ ജലനിരപ്പിന് മുകളില്‍ നില്‍ക്കുംവിധം വെള്ളം ഒഴിക്കാം. വര്‍ഷത്തിലൊരിക്കല്‍ 25 സെ.മീ. കനത്തില്‍ കുതിര്‍ത്ത ചാണകപ്പൊടിയോ കമ്പോസ്റ്റോ ചേര്‍ക്കണം. 

താമര തന്നെ രണ്ടു നിറത്തിലുണ്ട്. പിങ്കും വെള്ളയും. ഒരു താമരച്ചെടി 3 വര്‍ഷംവരെ പുഷ്പിക്കും. മൂന്നു വര്‍ഷം കഴിഞ്ഞാല്‍ റീപ്ലാന്റ് ചെയ്യണം. വാണിജ്യാടിസ്ഥാനത്തില്‍ വളര്‍ത്താനാണെങ്കില്‍ 10 സെന്റ് സ്ഥലത്ത് 10 അടി അകലത്തില്‍ 50 തൈകള്‍വരെ നടാം. നാലുമാസം കൊണ്ട് പുതുമുളകള്‍ പൊട്ടി പാടമാകെ താമര നിറയും. ഇത്രയും സ്ഥലത്ത് വളര്‍ത്തിയാല്‍ ഒരു ദിവസം കുറഞ്ഞത് 50 പൂവെങ്കിലും കിട്ടും. ഒരു പൂവിന് കുറഞ്ഞത് 5 രൂപ വിലയുണ്ട്. ഇലകളില്‍ കുമിള്‍ബാധ കണ്ടാല്‍ ഒരു ശതമാനം വീര്യത്തില്‍ ബോര്‍ഡോ മിശ്രിതം തളിച്ചാല്‍ മതിയാകും.

പീച്ചില്‍

കായ്ക്കളില്‍ ഏണുള്ളതും ഇല്ലാത്തതുമായി രണ്ടുതരം പീച്ചില്‍ കാണപ്പെടുന്നുണ്ടെങ്കിലും നരമ്പന്‍ എന്ന പേരില്‍ മലബാറില്‍ അറിയപ്പെടുന്ന ചതുര പീച്ചിലാണ് കര്‍ഷകര്‍ക്കിടയില്‍ കൂടുതല്‍ പ്രചാരത്തിലുള്ളത്.

ഇനങ്ങള്‍

·         ഹരിത- 45-50 സെ.മീ. നീളമുള്ളതും പച്ചനിറത്തിലുള്ളതുമായ കായ്കള്‍. അഗ്രഭാഗത്തേക്ക് കൂര്‍ത്ത് വരുന്ന ഈ കായ്കള്‍ക്ക് 650 ഗ്രാം തൂക്കം വരും . വിളവ് 13.2 ടണ്‍/ഹെക്ടര്‍.

·         സി.ഒ.2- 45-50 സെ.മീ. നീളമുള്ള കായ്കളുടെ അഗ്രഭാഗത്ത്‌ അല്‍പം വണ്ണം കൂടുതലായിരിക്കും . കായ്കളുടെ ശരാശരി തൂക്കം 700 ഗ്രാം.

·         പൂസാനസ്ദര്‍- ഇളം പച്ചനിറവും ഇടത്തരം വലുപ്പവും നേരത്തെ വിളവു തരുന്നതുമായ ഇനം .

വിത്തും വിതയും

ഒരു ഹെക്ടറിന് 2.5 കി.ഗ്രാം വിത്ത്‌ വേണ്ടി വരും . 2 മീറ്റര്‍ അകലത്തില്‍ ചാലുകളെടുത്ത് ജൈവവളം ചേര്‍ത്ത് 45-50 സെ.മീ. അകലത്തില്‍ വിത്തിടാം. ചെടികള്‍ വള്ളി നീട്ടിയാല്‍ വേലികളിലോ മരക്കമ്പുകളിലോ പടര്‍ത്തുക .

ഇഞ്ചി

കാലാവസ്ഥയും മണ്ണും

ഉഷ്ണമേഖല പ്രദേശങ്ങള്‍ മുതല്‍ നല്ല ഉയരത്തിലുള്ള സ്ഥലങ്ങളും ഇഞ്ചി കൃഷിക്ക് യോജിച്ചതാണ്. ഒരേ സ്ഥലത്തു തന്നെ തുടര്‍ച്ചയായി ഇഞ്ചി കൃഷി ചെയ്യുന്നത് അഭികാമ്യമല്ല. നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണാണ് ഇഞ്ചി കൃഷിയ്ക്ക് നല്ലത്. ഇടവിളയായിട്ടും ഇഞ്ചി കൃഷി ചെയ്യാം.

ഇനങ്ങള്‍

ഡ്രൈ ജിഞ്ചര്‍

മാരന്‍, വയനാട്‌, മാനന്തവാടി, ഹിമാചല്‍,വള്ളുവനാട്, കറുപ്പമ്പാടി, ഐ. ഐ.എസ്. ആര്‍, വരദ, രജന, മഹിമ.

ഗ്രീന്‍ ജിഞ്ചര്‍

റിയോ-ഡി-ജനെയ്‌റോ, ചൈന, വയനാട്‌ ലോക്കല്‍, ടാഫന്‍ജിയാ

റിയോ-ഡി-ജനെയ്‌റോ, ഒളിയോറെസിന്‍ (കുന്തിരിക്കം) ഉണ്ടാക്കാനാണ് അഭികാമ്യം.

സുപ്രഭ - ഉയര്‍ന്ന സ്ഥലത്തേക്കും വരണ്ട പ്രദേശത്തേയ്ക്കും പറ്റിയ ഇനം. പച്ച ഇഞ്ചിക്കും ചുക്കിനും കൊള്ളാം.

സുരുചി - പച്ച ഇഞ്ചിക്ക് പറ്റിയ ഇനം.

വരദ

ഇഞ്ചിയുടെ ഉല്പാദനം ഭാഗികമായോ പൂര്‍ണമായോ നശിക്കുന്നതിനിടയാക്കുന്ന ഒരു മാരക രോഗമാണ് ബാക്ടീരിയല്‍ വില്‍റ്റ് (അണുബാധമൂലമുള്ള വാട്ടം) ഈ രോഗത്തെ ചെറുത്തു നില്‍ക്കുന്ന ഇനമാണ് വരദ. കോഴിക്കോട് ആസ്ഥാനമാക്കിയുള്ള ഭാരതീയ സുഗന്ധവിള ഗവേഷണകേന്ദ്രമാണ് ഈയിനം ഉരുത്തിരിച്ചെടുത്തിരിക്കുന്നത്. രോഗപ്രതിരോധശക്തിക്കു പുറമെ നല്ല വിളവു തരികയും അന്താരാഷ്ട്ര നിലവാരമുള്ള ചുക്ക് ഇതില്‍ നിന്ന് ഉല്‍പാദിപ്പിക്കാന്‍ കഴിയും.

നിലം ഒരുക്കുന്ന വിധം

ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ കൃഷി സ്ഥലം വൃത്തിയാക്കി കളകളും, തണ്ടുകളും,വേരുകളും കത്തിച്ച് കളയുക. നിലം ഉഴുകുകയോ, കുഴിക്കുകയോ ചെയ്യുക. ആവശ്യത്തിനുള്ള നീളത്തില്‍ തടം എടുക്കുക. 1 മീറ്റര്‍ വിസ്താരവും, 25 സെ.മീ. ഉയരവും തടങ്ങള്‍ തമ്മില്‍ 40സെ.മീ. അകലവും നല്‍കണം. 25 തടങ്ങള്‍ക്ക് ഒരു ജല നിര്‍ഗമന ചാല് വീതം ഉണ്ടാക്കുക.

നടീല്‍ വസ്തു

ഇഞ്ചിയുടെ മൂലകാണ്ഡങ്ങളാണ് കൃഷിക്കുപയോഗിക്കാറ്. വിത്ത്‌ തെരഞ്ഞെടുക്കുന്നതിനും സൂക്ഷിക്കുന്നതിനും താഴെ പറയുന്ന രീതികള്‍ സ്വീകരിക്കാവുന്നതാണ്.

ചെടികള്‍ക്ക് 6-8 മാസം പ്രായമാകുമ്പോള്‍ ആരോഗ്യമുള്ളതും രോഗവിമുക്തവുമായ ചെടികള്‍ കൃഷിസ്ഥലത്തുതന്നെ അടയാളപ്പെടുത്തുക. അതില്‍നിന്ന് കീടാക്രമണം ഇല്ലാത്തതും രോഗവിമുക്തവുമായ നല്ല മൂലകാണ്ഡങ്ങള്‍ തിരഞ്ഞെടുക്കുക. മുളകള്‍ക്ക് കേടുവരാതിരിക്കാന്‍ വിത്തിഞ്ചികള്‍ വളരെ സൂക്ഷിച്ച് കൈകാര്യം ചെയ്യണം. ഇവ 30 മിനിട്ട്0.3 വീര്യമുള്ള മാങ്കോസെബും, 0.1 ശതമാനം വീര്യമുള്ള മാലത്തിയോണും അടങ്ങിയ ലായനിയില്‍ മുക്കിവെയ്ക്കുക . അതിനുശേഷം തണലുള്ളിടത്ത് പരത്തിയിട്ട് ഉണക്കുക. നിലത്ത് കുഴികള്‍ ഉണ്ടാക്കി മണ്ണോ,ഈര്‍ച്ചപ്പൊടിയോ നിരത്തി ഈ മൂലകാണ്ഡങ്ങള്‍ സൂക്ഷിച്ചു കുഴിച്ചിടുക.പാണല്‍ ഇലകള്‍ പരത്തിയിടുന്നതും ഉചിതമാണ്. കുഴികള്‍ ഓലമടല്‍ കൊണ്ട് മൂടുക.

സൂക്ഷിച്ചുവച്ച മൂലകാണ്ഡങ്ങള്‍ മാസം തോറും ഇടവിട്ട്‌ പരിശോധിക്കുക. ചീയല്‍ ലക്ഷണങ്ങളുള്ള മൂലകാണ്ഡങ്ങള്‍ നീക്കം ചെയ്യണം.വായു സഞ്ചാരത്തിന് ഒന്നോ രണ്ടോ ദ്വാരങ്ങള്‍ ഉണ്ടാക്കുക. നടുന്നതിന് മുമ്പ് വിത്തിഞ്ചികള്‍ വേണ്ടരീതിയില്‍ പരിചരിക്കുക.

നടീല്‍സമയവും രീതിയും

വേനല്‍ക്കാലത്തെ ആദ്യ ചാറ്റല്‍മഴയ്ക്ക് ശേഷം ഏപ്രില്‍ മാസത്തിലെ ആദ്യത്തെ രണ്ടാഴ്ചയ്ക്കുള്ളില്‍ ഇഞ്ചി കൃഷി ചെയ്യണം. നനച്ചു വളര്‍ത്തുന്ന ഇഞ്ചി കൃഷിക്ക്‌ പറ്റിയ സമയം ഫെബ്രുവരി രണ്ടാം വാരം ആണ്.

പതിനഞ്ചു ഗ്രാം തൂക്കം വരുന്ന മൂലകാണ്ഡങ്ങള്‍ 4-5 സെ.മീ. ആഴവും 20 X 20, 25 X 25 സെ.മീ. അകലവും വരുന്ന കുഴികളില്‍ കുഴിച്ചിടണം.ആരോഗ്യവും മുളക്കാനിടയുള്ളതുമായ ഒരു നാമ്പെങ്കിലും മുകളിലേക്ക് നില്‍ക്കത്തക്കവിധം വേണം നടാന്‍. ഒരു ഹെക്ടറിലേക്ക് 1500 കി.ഗ്രാം വിത്ത്‌ വേണ്ടി വരും.നടാന്‍ ഉപയോഗിക്കുന്ന കാണ്ഡങ്ങളുടെ വലുപ്പം കൂടുന്നതിനനുസരിച്ച് വിളവും കൂടും .

പരിപാലന മുറകള്‍

വളപ്രയോഗം

കാലിവളം - 30 ടണ്‍/ഹെക്ടര്‍ രാസവളം 75:50:50/ഹെക്ടര്‍ (നൈട്രജന്‍ ,ഫോസ്ഫറസ്, പൊട്ടാഷ്‌) മുഴുവന്‍ അളവ് ഫോസ്ഫറസും 50 ശതമാനം പൊട്ടാഷും അടിവളമായി ചേര്‍ക്കുക. നൈട്രജന്റെ പകുതി ഭാഗം നട്ട് 60 ദിവസം കഴിഞ്ഞും ബാക്കി വരുന്ന നൈട്രജനും പൊട്ടാഷും നട്ട് 120 ദിവസം കഴിഞ്ഞും ചേര്‍ക്കുക.

പുതയിടീല്‍

നട്ട ഉടനെ 15 ടണ്‍/ഹെക്ടര്‍ എന്ന തോതില്‍ പച്ചിലകൊണ്ട് പുതയിടുക. ഒരു ഹെക്ടറില്‍ 7.5 ടണ്‍ പച്ചിലകൊണ്ട് രണ്ട് തവണ പുതയിടുക. ആദ്യത്തെ പുതയിടല്‍ നട്ട്44 - 60 ദിവസം കഴിഞ്ഞും രണ്ടാമത്തേത് 90-120 ദിവസം കഴിഞ്ഞും വേണം. ഡെയിഞ്ച,സണ്‍ ഹെമ്പ് പോലുള്ള പച്ചിലകള്‍ ഇഞ്ചിയുടെ കൂടെ വളര്‍ത്തി ഇഞ്ചി രണ്ടാമത്തെ പുതയിടുന്നതിനായി ഉപയോഗിക്കാം.

ഓരോ പുതയിടലിനും മുമ്പ് തന്നെ കളകള്‍ പറിച്ച് കളയണം. നട്ട് 5-6 മാസം കഴിയുമ്പോള്‍ കളകളുടെ വളര്‍ച്ചയനുസരിച്ച് അവ നീക്കം ചെയ്യണം. വെള്ളം കെട്ടിനില്‍ക്കുന്നത് ഒഴിവാക്കാനായി ചെടിക്ക് ആദ്യത്തെ പുതയിടുമ്പോള്‍ തന്നെ മണ്ണിടണം.

വിളവെടുപ്പും സംസ്കരണവും

നട്ട് 6 മാസത്തിന് ശേഷം വിളവെടുക്കാവുന്നതാണ്. ഡ്രൈജിഞ്ചര്‍ 245-260ദിവസത്തിനുള്ളില്‍ വിളവെടുപ്പിന് ശേഷം മൂലകാണ്ഡത്തോട് ചേര്‍ന്ന നാരുള്ള വേരുകള്‍ നീക്കി, മണ്ണ് കഴുകി കളയുക. മൂലകാണ്ഡങ്ങള്‍ തലേ ദിവസം രാത്രി മുഴുവന്‍ വെള്ളത്തില്‍ മുക്കിവെച്ചതിന് ശേഷം വൃത്തിയാക്കേണ്ടതാണ്. കൂര്‍ത്ത മുളക്കീറ് കൊണ്ടോ മറ്റു വസ്തുക്കള്‍ കൊണ്ടോ തോല് ചെത്തികളയേണ്ടതാണ് . ലോഹനിര്‍മ്മിതമായ വസ്തുക്കള്‍ മൂലകാണ്ഡത്തിന് നിറഭേദം വരുത്തും എന്നത് കൊണ്ട് അവ ഉപയോഗിക്കുവാന്‍ പാടില്ല. തൊലി ചെത്തികളഞ്ഞതിന് ശേഷം മൂലകാണ്ഡങ്ങള്‍ ഒരാഴ്ച വെയിലത്ത് ഉണക്കാന്‍ വയ്ക്കണം. പുറംതൊലി കളയുവാനായി അവ ഒരു തവണ കൂടി കൈകൊണ്ട് ഉരയ്ക്കണം. ഇതാണ് അണ്‍ ബ്ലീച്ഡ് ജിഞ്ചര്‍ ഓഫ് കൊമേഴ്സ്‌ . തൊലി കളഞ്ഞ മൂലകാണ്ഡങ്ങള്‍ 2ശതമാനം ചുണ്ണാമ്പ് ലായനിയില്‍ മുക്കി വെച്ചതിന് ശേഷം 10 ദിവസം വെയിലത്ത് ഉണങ്ങാന്‍ വെക്കണം. ഇതാണ് ബ്ലീച്ഡ് ജിഞ്ചര്‍ ഓഫ് കൊമേഴ്സ്‌.

ഇഞ്ചി എണ്ണ

വ്യാപാരാവശ്യത്തിനായി ഇഞ്ചി എണ്ണ ഉണ്ടാക്കുന്നത്‌ ഉണക്കിപൊടിച്ച ഇഞ്ചി നീരാവി ഉപയോഗിച്ച് വാറ്റിയെടുത്തിട്ടാണ്. ഇപ്രകാരം 1.3-3 ശതമാനം എണ്ണ ലഭിക്കും .ഇഞ്ചി എണ്ണയുടെ പ്രധാന ഉപയോഗം മദ്യങ്ങളിലും, മറ്റു പാനീയങ്ങളിലും ഒരു വാസന നല്‍കുന്ന പദാര്‍ത്ഥമായി ഉപയോഗിക്കാം എന്നതാണ്.

കാലാവസ്ഥയും മണ്ണും

ചൂടും ഈര്‍പ്പവുമുള്ള കാലാവസ്ഥയാണ് ജാതി കൃഷിക്ക് അനുയോജ്യം. സമുദ്രനിരപ്പുതൊട്ട് ഏകദേശം1000 മീറ്റര്‍ ഉയരത്തില്‍ അവ വളരുന്നു. വര്‍ഷത്തില്‍ ശരാശരി 200 സെ.മീ. മഴ ഇടവിട്ടു കിട്ടുന്ന കാലാവസ്ഥയാണ് ഏറ്റവും ഉചിതം. അന്തരീക്ഷ താപനില 22 ഡിഗ്രി സെല്‍ഷ്യസിനും 32 ഡിഗ്രി സെല്‍ഷ്യസിനും ഇടയ്ക്ക് നില്‍ക്കുന്നതാണ് നല്ലത്. പൂഴി മണ്ണും ചതുപ്പുനിലവും ഒഴികെയുള്ള പ്രദേശങ്ങളെല്ലാം ജാതി കൃഷിക്ക് പറ്റിയതാണ്. വെള്ളം കെട്ടിനില്‍ക്കാത്ത നദീതടങ്ങളിലെ പശിമരാശി മണ്ണാണ് ജാതികൃഷിക്ക് ഉത്തമം. ആറ് അടിയെങ്കിലും താഴ്ചയുള്ള മണ്ണാണ് ഏറ്റവും ഉത്തമം. രണ്ടോ മൂന്നോ ദിവസം വെള്ളം കെട്ടിനില്‍ക്കാന്‍ ഇടയായാല്‍ ചെടികള്‍ മുഴുവന്‍ നശിച്ചു പോകും.

ജാതിക്ക

ഇനങ്ങള്‍

ജാതിയില്‍ ഇതുവരെ ഒരു ഇനം മാത്രമേ പുറത്തിറക്കിയിട്ടുള്ളൂ.

ഐ.ഐ.എസ്‌.ആര്‍.വിശ്വശ്രീ

അത്യുല്‍പാദനശേഷിയുള്ള ജാതി ഇനമാണ്. ക്ലോണല്‍ സെലക്ഷന്‍ വഴിയാണ് ഉരുത്തിരിച്ചിട്ടുള്ളത്.ഇനം പുറത്തിറക്കിയത് 1983 ല്‍ ഐ.ഐ.എസ്‌.ആര്‍, കോഴിക്കോടില്‍ നിന്നാണ്.

മാതൃവൃക്ഷത്തിന്‍റെ കായ്ഫലം ഏകദേശം 10,000 കായ്‌ ഒരു ചെടിയില്‍ നിന്ന് എന്ന തോതിലാണ്. കായ്ഭാരം 75 ഗ്രാം, ഉണങ്ങിയ വിത്തിന്‍റെ ഭാരം 9 ഗ്രാം, ഉണങ്ങിയ ജാതിപത്രിയുടെ ഭാരം 1.33 ഗ്രാം എന്നിങ്ങനെയാണ്. ഉല്‍പാദനശേഷി 480 കി.ഗ്രാം ജാതി പത്രിയും, 3122 കി.ഗ്രാം. ഉണങ്ങിയ വിത്തും ഒരു ഹെക്ടറില്‍ നിന്ന് നട്ട് 8-മത്തെ വര്‍ഷം മുതല്‍ ലഭിക്കുന്നത്. ജാതിപത്രി കടുത്ത ചുവപ്പും, വിത്ത്‌ തിളങ്ങുന്ന കറുപ്പും ഉറപ്പുള്ളതുമാണ്. അത്യുല്‍പാദന ശേഷിയുള്ളതും നല്ല ഗുണനിലവാരമുള്ളതുമായ ഇനമാണ്. തിങ്ങി വളരുന്ന ഇനമാണ്.

ലിംഗനിര്‍ണ്ണയം

പൂത്തു തുടങ്ങുന്നതിന് മുന്‍പ്‌ ചെടി ആണാണോ, പെണ്ണാണോ എന്ന് തിരിച്ചറിയുക വിഷമകരമാണ്. ഇതിന് പ്രത്യേക മാര്‍ഗ്ഗങ്ങളൊന്നും ഇതുവരെ അറിവായിട്ടില്ല. ഒട്ടിക്കല്‍ വഴി ആണ്‍ചെടിയെ പെണ്‍ചെടിയാക്കി മാറ്റാം.

ടോപ്‌ വര്‍ക്കിംഗ് മുറയനുസരിച്ചാണ് ഇത് ചെയ്യുന്നത്. അതിനായി ആണ്‍ചെടിയുടെ ഒന്നോ രണ്ടോ ശാഖകള്‍ മാത്രം നിര്‍ത്തി ബാക്കി എല്ലാം മുറിച്ചുകളയുന്നു. പിന്നീട് മുറിച്ചുമാറ്റിയ ഭാഗത്തുനിന്നും കിളിര്‍ത്തുവരുന്ന പുത്തന്‍ ശാഖകളില്‍ പെണ്‍ ചെടികളില്‍ നിന്നെടുത്ത മുകുളം ഉപയോഗിച്ച് പാച്ച് ബഡ്ഡിംഗ് ചെയ്യുന്നു. മുകുളം എടുക്കുമ്പോള്‍ ലംബമായി വളരുന്ന ശാഖകളില്‍ നിന്നെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

കര്‍ഷകരുടെ ഇടയില്‍നിന്ന് സ്വന്തം അനുഭവത്തില്‍ നിന്നും ഉരുത്തിരിഞ്ഞ ചില രീതികളുണ്ട്. അവര്‍ നീളം കൂടിയ വിത്തുകളെ ആണ്‍ വിഭാഗത്തിലും ഉരുണ്ട് പരന്ന വിത്തുകളെ പെണ്‍വിഭാഗത്തിലും പെടുത്തുന്നു. ആണ്‍തൈകള്‍ക്ക് സാധാരണയായി വീതി കുറഞ്ഞ് നീളം കൂടിയ ഇലകള്‍ കാണപ്പെടുന്നു.

പ്രവര്‍ദ്ധനം

വിളഞ്ഞു പാകമായ വിത്തു മുഖേനയാണ് പ്രകൃത്യാ ജാതിയുടെ പ്രവര്‍ദ്ധനം. മുകുളനം,പതിവെയ്ക്കല്‍, വശം ചേര്‍ത്തൊട്ടിക്കല്‍. വിത്ത്‌ മുളച്ച് ഒരു മാസത്തിനകം ചെയ്യുന്ന എപ്പിക്കോട്ടയില്‍ ഗ്രാഫ്റ്റിംഗ് എന്നീ മാര്‍ഗ്ഗങ്ങള്‍ ജാതിയില്‍ വിജയകരമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

മുകുളനം

അത്യുല്‍പാദനശേഷിയും മറ്റു മേന്മകളുമുള്ള വൃക്ഷത്തില്‍ നിന്നും മുകുളമെടുത്ത് വിത്ത്‌ പാകി ഉണ്ടാക്കിയ തൈകളില്‍ ചേര്‍ത്ത്‌ വച്ച് മുകുളവും മൂലകാണ്ടവും ഒരേ ചെടിയുടെ രണ്ടു ഭാഗങ്ങളായി വളരാന്‍ അനുവദിക്കുന്ന പ്രക്രിയയാണ് മുകുളനം.

ഏകദേശം ഒരു വര്‍ഷം പ്രായവും 3-4 സെ.മീ. വണ്ണമുള്ളതും നല്ല വളര്‍ച്ചയുമുള്ള ചെടികളാണ് മൂലകാണ്ടമായി തിരഞ്ഞെടുക്കുന്നത്. മൂലകാണ്ടത്തില്‍ ഏകദേശം 15 സെ.മീ. ഉയരത്തില്‍ 0.75-1 സെ.മീ. നീളത്തില്‍ കുറുകെ ഒരു മുറിവുണ്ടാക്കുന്നു. ആദ്യം ഉണ്ടാക്കിയ മുറിവിന്‍റെ രണ്ടറ്റത്തുനിന്നും മുകളിലേക്ക് സമാന്തരമായി 2.5-3 സെ.മീ. നീളത്തില്‍ വീണ്ടും രണ്ടു മുറിവുകള്‍ കൂടെ ഉണ്ടാക്കുന്നു. ഒട്ടുകമ്പില്‍ തിരഞ്ഞെടുക്കുന്ന മുകുളത്തിനു ചുറ്റും സമാന്തരമായി മുറിവുണ്ടാക്കി 2.5 - 3 സെ.മീ. നീളത്തിലും 0.75 -1 സെ.മീ. വീതിയിലുള്ള മുകുളഭാഗം വേര്‍പെടുത്തി എടുക്കുന്നു. വേര്‍പെടുത്തി എടുത്ത മുകുളം മൂലകാണ്ടത്തില്‍ പൊളിച്ചെടുത്ത പട്ട ഉയര്‍ത്തിയ ശേഷം തടിയോട് ചേര്‍ത്ത്‌ വെക്കണം.

മുകുളനം ചെയ്ത് 3 ആഴ്ചയ്ക്ക് ശേഷം പോളിത്തീന്‍ നാട മാറ്റി മൂലകാണ്ടത്തിലെ പട്ട മാറ്റി മുകുളം പരിശോധിക്കണം. മുകുളനം വിജയിച്ചിട്ടുണ്ടെങ്കില്‍ മുകുളത്തിനു മുകളിലുള്ള പട്ട പൂര്‍ണ്ണമായും നീക്കം ചെയ്ത് പോളിത്തീന്‍ നാടകൊണ്ട് അധികം മുറുകാതെ കെട്ടണം. വീണ്ടും 5 ദിവസം കഴിഞ്ഞ് പോളിത്തീന്‍ നാടമാറ്റി മുകുളനം ചെയ്ത ഭാഗത്തിന് 2 സെ.മീ. മുകളിലായി മൂലകാണ്ടത്തെ മുറിക്കണം. ഒന്നു രണ്ടു ആഴ്ചക്കകം പുതിയ മുകുളം വളര്‍ന്ന് ഒരു ബഡ്ഡ് തൈ രൂപാന്തരപ്പെടുന്നു. പിന്നീട് അവ തോട്ടത്തില്‍ നടാവുന്നതാണ്.

ഒട്ടിക്കല്‍

ജാതിയില്‍ പലവിധത്തിലും ഒട്ടിക്കല്‍ ചെയ്യാം. പ്രധാനപ്പെട്ടവ ഇനാര്‍ച്ചിങ്ങ്, വെനീര്‍ ഗ്രാഫ്റ്റിംഗ്,സൈഡ് ഗ്രാഫ്റ്റിംഗ്,വെഡ്ജ് ഗ്രാഫ്റ്റിംഗ് എന്നിവയാണ്.

ഇനാര്‍ച്ചിംഗ്/വശം ചേര്‍ത്തൊട്ടിക്കല്‍

ഒന്ന് -ഒന്നര വര്‍ഷം പ്രായമായതും അടിഭാഗത്ത് രണ്ടര -മൂന്ന് സെ.മീ. വണ്ണമുള്ളതും നല്ല വളര്‍ച്ചയുള്ളതുമായ വിത്തുതൈകള്‍ മൂലകാണ്ഡമായി തിരഞ്ഞെടുക്കുന്നു. മൂലകാണ്ഡത്തെമാതൃവൃക്ഷത്തിനരികെ കൊണ്ട് വച്ച് ഒട്ട് കമ്പിനെ ഒരേ സമയം മൂലകാണ്ഡമായും മാതൃവൃക്ഷമായും ബന്ധപ്പെടുത്തുന്നു. പിന്നീട് മൂലകാണ്ഡമായുള്ള ബന്ധം ദൃഢമാകുമ്പോള്‍ സാവധാനത്തില്‍ ഒട്ടുകമ്പും മാതൃവൃക്ഷമായും ബന്ധപ്പെടുത്തുന്നു. ജാതിയില്‍ ഇനാര്‍ച്ചിംഗ് 80 - 100 ശതമാനം വരെ വിജയിക്കാറുണ്ട്.മെയ്‌-ജൂണ്‍ മാസങ്ങളാണ് ഇനാര്‍ച്ചിംഗ് ഏറ്റവും പറ്റിയ സമയം.

തളിരൊട്ടിക്കല്‍

തൈകള്‍ക്ക് 15-20 ദിവസം പ്രായമാകുമ്പോഴാണ് ഒട്ടുവെക്കേണ്ടത്. ക്ലെഫ്റ്റ് രീതിയാണ് സാധാരണ അനുവര്‍ത്തിക്കുന്നത്. തിരഞ്ഞെടുത്ത മാതൃവൃക്ഷത്തിന്‍റെ മുകളിലേക്ക് വരുന്ന ശാഖകളില്‍ നിന്നും രണ്ടോ മൂന്നോ ഇലകളോടുകൂടിയ ഇളം കമ്പുകള്‍ ആണ് ഒട്ടുകമ്പായിഉപയോഗിക്കുന്നത്.

പോളിത്തീന്‍ കൂടുകളിലേക്ക് മാറ്റിയ തൈകളുടെ മുകള്‍ഭാഗം 7.5 -10 സെ.മീ. ഉയരത്തില്‍ വച്ച് മുറിച്ചു മാറ്റി കത്തികൊണ്ട് കാണ്ഡം നേരെ നടുവില്‍ കൂടി 1 ഇഞ്ച്‌ താഴേക്ക്‌ പിളര്‍ക്കുന്നു. ഒട്ടുകമ്പിന്‍റെ അടിവശം 1ഇഞ്ച് നീളത്തില്‍ രണ്ടു വശത്തും ചെത്തിക്കളഞ്ഞ് കൂര്‍പ്പിച്ച് പിളര്‍പ്പിലേക്ക് ഇറക്കി വെക്കണം. ഒന്നര ഇഞ്ച് വീതിയുള്ള പോളിത്തീന്‍ നാടകൊണ്ട് വരിഞ്ഞ് കെട്ടുക. 40 ദിവസത്തിനു ശേഷം ഈ നാടകള്‍ മാറ്റാം. ഒരു വര്‍ഷം പ്രായമായ ചെടികള്‍ കുഴിയില്‍ നടാം.

നടീല്‍

കാലവര്‍ഷാരംഭത്തിലാണ് തൈകള്‍ പറിച്ചു നടേണ്ടത്. ജാതി തണല്‍ ഇഷ്ടപ്പെടുന്ന ഒരു വിളയായതിനാല്‍ തണലുള്ള സ്ഥലങ്ങളില്‍ വേണം നടാന്‍. ഇരുപതു വര്‍ഷം പ്രായമായ തെങ്ങിന്‍തോപ്പുകളില്‍ ജാതി ഒരു ഇടവിളയായി കൃഷി ചെയ്യാവുന്നതാണ്. ജലസേചനമുള്ള സ്ഥലങ്ങള്‍ മാത്രമേ നടാന്‍ ഉപയോഗിക്കാവൂ.

തൈകള്‍ക്ക് തണല്‍ കൊടുക്കേണ്ടത് അത്യാവശ്യമാണ്. തണല്‍ കിട്ടുന്നതിനു വേണ്ടി വാഴയോ,മാവോ, പ്ലാവോ നട്ടുപിടിപ്പിക്കാവുന്നതാണ്.

കുഴികളില്‍ മേല്‍മണ്ണും കമ്പോസ്റ്റും ഇട്ട് മൂടാം. ഒരു കിലോഗ്രാം കടലപ്പിണ്ണാക്ക് ഇടുന്നത് നല്ലതാണ്.

ഒട്ടുതൈകളാണെങ്കില്‍ മാതൃവൃക്ഷത്തില്‍ നിന്നും വേര്‍പ്പെടുത്തി 6 മാസമെങ്കിലും തവാരണയില്‍ വച്ച് പരിപാലിച്ചതിനുശേഷം വേണം കുഴികളില്‍ നടാന്‍. നടുന്ന സമയം വേരുകള്‍ക്ക് ക്ഷതമേല്‍ക്കാതെയും വേരുകള്‍ക്ക് ചുറ്റുമുള്ള മണ്ണ് ഇളകിപോകാതെയും ശ്രദ്ധിക്കണം. നേരത്തെ തയ്യാറാക്കി മൂടിയിട്ടിരിക്കുന്ന കുഴികള്‍ക്ക് നടുവില്‍ ചെറിയ കുഴികളെടുത്ത് തൈകള്‍ നടേണ്ടതാണ്. നട്ടു കഴിഞ്ഞ് മഴ ലഭിക്കുന്നില്ലെങ്കില്‍തൈകള്‍ പതിവായി നനച്ചു കൊടുക്കണം.

ഒട്ടുതൈകള്‍ നടുമ്പോള്‍ ഒട്ടുഭാഗം എപ്പോഴും മണ്ണുനിരപ്പിനു മുകളില്‍ വരാന്‍ ശ്രദ്ധിക്കണം. മൂലക്കാണ്ഡത്തില്‍നിന്നും പുതിയ നാമ്പുകള്‍ വളരാതെ ശ്രദ്ധിക്കണം.

ആദ്യത്തെ 3-4 വര്‍ഷം വരെ 70-75% പിന്നീട് 50% തണല്‍ ജാതിച്ചെടിക്ക് വേണം. തണല്‍ കൂടുതലായാല്‍ അന്തരീക്ഷത്തിലെ ഈര്‍പ്പം കൂടുകയും ഇത് രോഗഹേതുക്കളായ സൂക്ഷ്മ ജീവികളുടെ വളര്‍ച്ചയ്ക്ക് അനുകൂലമാകുകയും ചെയ്യും. തണല്‍ വൃക്ഷങ്ങളുടെ കൊമ്പ് കോതി മഴക്കാലത്ത്‌ അമിതമായ തണല്‍ നിയന്ത്രിക്കേണ്ടതാണ്.

വളര്‍ച്ചയെത്തിയ ചെടിയാണെങ്കില്‍ ചെടിക്കു ചുറ്റും 2 മീറ്റര്‍ അകലത്തില്‍ മണ്ണ് ഇളക്കാതിരിക്കുന്നതാണ് നല്ലത്. കളകളുടെ ശല്യം ആദ്യത്തെ 2-3 വര്‍ഷങ്ങളില്‍ കൂടുതലായിരിക്കും.

വളപ്രയോഗം

പോഷകമൂലകങ്ങള്‍ വളരെയധികം ഉപയോഗപ്പെടുത്തുന്ന ഒരു വിളയാണ് ജാതി. പതിവായിവളപ്രയോഗം നടത്തേണ്ടത് ആവശ്യമാണ്‌.

ഒരു കൊല്ലം പ്രായമെത്തിയ ചെടി ഒന്നിന് 10 കിലോഗ്രാം എന്ന തോതില്‍ കമ്പോസ്റ്റോ,കാലിവളമോ ചേര്‍ക്കേണ്ടതാണ്. ജൈവവളത്തില്‍ ഈ അളവ് കൊല്ലം തോറും ക്രമേണ വര്‍ദ്ധിപ്പിച്ച് 15കൊല്ലം പ്രായമെത്തുമ്പോഴേക്കും ചെടി ഒന്നിന് 50 കിലോഗ്രാം വീതം ജൈവവളം ലഭിക്കത്തക്കവണ്ണം ആണ് വളപ്രയോഗം നടത്തേണ്ടത്.

രാസവളപ്രയോഗത്തിന്‍റെ കാര്യത്തില്‍, ഒരു വര്‍ഷം പ്രായമായ ചെടി ഒന്നിന് 20 ഗ്രാം പാക്യജനകം, 18 ഗ്രാം ഭാവഹം, 50 ഗ്രാം ക്ഷാരം എന്നിവ ലഭിക്കത്തക്ക വളങ്ങള്‍ ചേര്‍ത്തുകൊടുക്കേണ്ടതുണ്ട്. രണ്ടാം വര്‍ഷത്തില്‍ രാസവളത്തിന്‍റെ തോത് ഇരട്ടിയാക്കണം. ക്രമേണ വര്‍ദ്ധിപ്പിച്ചു 15-മത്തെ കൊല്ലം ആകുമ്പോഴേക്കും ചെടി ഒന്നിന് 500 ഗ്രാം പാക്യജനകം, 250 ഗ്രാം ഭാവഹം, 1000 ഗ്രാം ക്ഷാരം എന്നീ തോതില്‍ നല്‍കണം.

വേരുപടലത്തിനരികെ, എന്നാല്‍ ചെടിക്ക് ഹാനി ചെയ്യാത്ത വിധത്തില്‍ വേണം വളപ്രയോഗം നടത്താന്‍. ആദ്യവര്‍ഷത്തില്‍ ചെടിയുടെ കണ്ണാടിയില്‍ നിന്നും 15 സെ.മീ.അകലെയായി 40 സെ.മീ.വീതിയുള്ള ഒരു ചെറിയ ചാലുകീറിയിട്ടാണ് വളപ്രയോഗം നടത്തുന്നത്. വളം മണ്ണില്‍ ഇളക്കി ചേര്‍ത്ത ശേഷം മണ്ണിട്ടു മൂടേണ്ടതാണ്.

ജൈവവളങ്ങള്‍ കാലവര്‍ഷാരംഭത്തോടെ മെയ്‌-ജൂണ്‍ മാസത്തിലും രാസവളങ്ങള്‍ ജലസേചനസൗകര്യമനുസരിച്ച് രണ്ടോ മൂന്നോ തവണകളായും ഇട്ടുകൊടുക്കാവുന്നതാണ്. മെയ്‌-ജൂണ്‍,സെപ്തംബര്‍-ഒക്ടോബര്‍ ഡിസംബര്‍-ജനുവരി എന്നീ മാസങ്ങളിലാണ് രാസവളപ്രയോഗം നടത്താറ്.

ജലസേചനം

മണ്ണിനു മുകളില്‍ കാണുന്ന വേരുകള്‍ മണ്ണിട്ട്‌ മൂടേണ്ടതാണ്. വേണ്ട വിധത്തില്‍ ജലസേചനം നടത്തേണ്ടതും ആവശ്യമാണ്‌. നട്ട് ആദ്യവര്‍ഷങ്ങളില്‍ തൈയ്ക്ക് ദിവസവും പിന്നീട് ഒന്നിടവിട്ട ദിവസങ്ങളിലും പ്രായമായവയ്ക്ക് ആഴ്ചയില്‍ 2 പ്രാവശ്യവും തടം കുതിര്‍ക്കെ നനയ്ക്കണം. വെള്ളം കെട്ടിനിന്ന് ചെടി അഴുകിപോകാതിരിക്കാന്‍ ശ്രദ്ധിക്കണം. നല്ല നീര്‍വാര്‍ച്ചയില്ലെങ്കില്‍ പെട്ടെന്ന് നശിച്ചുപോകുന്ന ഒരു വിളയാണ് ജാതി.

കൊമ്പുകോതല്‍

വേനല്‍ക്കാലത്തെ ചൂടുകൊണ്ടോ പാടലരോഗം മൂലമോ ഉണങ്ങുന്ന കൊമ്പുകള്‍ മുറിച്ച്, മുറിഭാഗത്ത് ബോര്‍ഡോ പേസ്റ്റ് പുരട്ടുകയും ചെയ്യേണ്ടതാണ്. മുകളിലേക്ക് വളരുന്നവയും വശങ്ങളിലേക്ക് വളരുന്നവയുമായി രണ്ടു തരം ശാഖകള്‍ ഉണ്ട്. ഇവയില്‍ വശങ്ങളിലേക്ക് വളരുന്ന ശാഖകളില്‍ ആണ് പൂക്കളും കായ്കളും ഉണ്ടാകുന്നത്. മുകളിലേക്ക് വളരുന്നവയെ ഒട്ടുകമ്പായാണ് സാധാരണ ഉപയോഗിക്കാറുള്ളത്. മണ്ണിനോട് ചേര്‍ന്നു വളരുന്ന ശാഖകള്‍ മുറിച്ചു മാറ്റേണ്ടതാണ്.

കൃഷിപ്പണികള്‍

പൂര്‍ണ്ണവളര്‍ച്ചയെത്തിയ ഒരു ജാതിമരത്തിന് 4 മീ മുതല്‍ 20 മീ. വരെ ഉയരമുണ്ടായിരിക്കും. വേരുകളധികവും പ്രതലത്തില്‍ തന്നെ പടരുന്നവയാണ്. തായ്‌ വേരുകളല്ലാത്തവ 50 സെ.മീറ്ററില്‍ കാണപ്പെടുന്നു. തായ്‌ വേരുകള്‍ വളരെ ആഴത്തില്‍ (6-10 മീറ്റര്‍) വളരുകയും ചെയ്യുന്നു.

പുഷ്പിക്കലും കായ്‌പിടുത്തവും

ജാതി നട്ട് 8-10 വര്‍ഷമായാല്‍ പുഷ്പിച്ചു തുടങ്ങും. ചുരുക്കം ചില ചെടികള്‍ 6-7 കൊല്ലത്തില്‍ പുഷ്പിക്കാറുണ്ട്.  ഒട്ടുതൈയാണെങ്കില്‍ 3-4 വര്‍ഷം കൊണ്ട്പൂത്തു തുടങ്ങും. സാധാരണ പത്ത് പെണ്‍ചെടികള്‍ക്കാവശ്യമുള്ള പരാഗം നല്‍കാന്‍ ഒരാണ്‍ചെടി മതി.

ആണ്‍പൂക്കള്‍ വിരിഞ്ഞു കഴിഞ്ഞാല്‍ ഒരു ദിവസത്തിനകം പരാഗം പൊഴിഞ്ഞു പോകുന്നു.പെണ്‍

പൂക്കള്‍ പരാഗണത്തിനു തയ്യാറായി 3-5 ദിവസം വരെ വിരിഞ്ഞുനില്‍ക്കും. പിന്നീട് പരാഗണംനടന്നില്ലെങ്കില്‍ പൊഴിഞ്ഞുപോകുന്നു.

പരാഗണത്തിനു ശേഷം വിജയകരമായി ബീജസങ്കലനം നടന്നാല്‍മാത്രമേ കായ്‌ ആയി രൂപാന്തരപ്പെടുകയുള്ളൂ. പെണ്‍ചെടികളില്‍ പരമാവധി 60 % വരെ കായ്‌പിടുത്തംരേഖപ്പെടുത്തിയിട്ടുണ്ട്. കായ്‌പൊഴിച്ചില്‍ ജാതിയില്‍ 70-80 % വരെയാണ്. ചെടി ഉല്‍പാദിപ്പിക്കുന്ന പൂക്കളില്‍8-10 ശതമാനം മാത്രമേ വിളവെടുക്കാന്‍ പാകമെത്തുകയുള്ളൂ.

പെണ്‍ജാതിച്ചെടികള്‍ പുഷ്പിക്കുന്നത് അധികവും ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെയാണ്.കൃത്രിമ

പരാഗണം മൂലം കായ്‌പിടുത്തം രണ്ടര ഇരട്ടിയോളം വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും. ഇതിനായി 1: 10അനുപാതത്തില്‍ പരാഗം ടാല്‍കം പൌഡറിന്‍റെ കൂടെ ചേര്‍ത്ത്‌ ഉപയോഗിക്കാം. 6% വീര്യമുള്ള സുക്രോസ്ലായനിയില്‍ പരാഗം കലര്‍ത്തി ലായനി രൂപത്തിലും കൃത്രിമ പരാഗണത്തി

നായി ഉപയോഗിക്കാവുന്നതാണ്.

കായ്കള്‍ മൂപ്പെത്താന്‍ 7-8 മാസമെടുക്കും. കായ്‌പിടുത്തത്തിനുശേഷം 6-മത്തെ ആഴ്ച മുതല്‍ 16-മത്തെ ആഴ്ചവരെയാണ് കായ്കള്‍ ഏറ്റവും ദ്രുതഗതിയില്‍ വളരുന്നത്. ഏറ്റവും കൂടുതല്‍ കായ്‌

പൊഴിച്ചില്‍ ഈസമയത്ത്‌ കാണപ്പെടുന്നു. മൂപ്പെത്തുന്നതിന് മുന്‍പ് കായ്‌ വിണ്ടുപൊട്ടുന്നതും ജാതിയില്‍ സാധാരണയാണ്.പാകമാകാതെ പൊട്ടി പുറത്തു വരുന്ന ജാതിക്കയും ജാതിപത്രിയും ഗുണത്തില്‍ വളരെ മോശമായിരിക്കും.ജലസേചനമാണ് ഇതിനൊരു പരിഹാരം.

വിളവെടുപ്പ്

വിളഞ്ഞുപാകമായ ജാതിക്കായ മദ്ധ്യഭാഗത്ത് പിളര്‍ന്ന് കടുത്ത ബ്രൌണ്‍ നിറത്തിലുള്ള വിത്തും അതിനെ പൊതിഞ്ഞിരിക്കുന്ന ചുവന്ന പത്രിയും പുറത്തുകാണുന്നു. വട്ടിത്തോട്ടി ഉപയോഗിച്ച് ചെടിക്കും മറ്റു കായ്കള്‍ക്കും ക്ഷതമേല്‍ക്കാത്ത വിധം കായ്കള്‍ പറിച്ചെടുക്കണം. ജാതിച്ചെടി ക്രമമായി വിളവ് തന്നു തുടങ്ങാന്‍ 10-15 വര്‍ഷമെടുക്കും. കായ്ച്ചു തുടങ്ങിയാല്‍ 50-60 വര്‍ഷം വരെ കായഫലം തരും.

സംസ്കരണം

വിളഞ്ഞു പൊട്ടുന്ന കായ്കള്‍ അപ്പപ്പോള്‍ പറിച്ച് സംസ്കരിച്ച് സൂക്ഷിക്കണം.

ജാതിക്കയുടെ പുറത്തെ മാംസളമായ തൊണ്ട് നീക്കിയ ശേഷം കടും ചുവപ്പു നിറത്തിലുള്ള ജാതിപത്രി ഇളക്കി എടുത്ത് തണലില്‍ വെച്ച് കേടുകൂടാതെ ഉണക്കി എടുക്കുന്നു. ശരിയായി വിളഞ്ഞ് പാകം വന്നതാണെങ്കിലെ പത്രിക്ക് നല്ല നിറവും ഗുണവും കാണുകയുള്ളൂ. പത്രി മാറ്റിയ ശേഷമുള്ള ജാതിവിത്ത് പാകാനുള്ളതാണെങ്കില്‍ ഉടന്‍ തന്നെ നനവുള്ള മണ്ണിലോ അറക്കപ്പൊടിയിലോ പുതച്ചുവെക്കണം. വില്‍പനക്കോ മറ്റുപയോഗങ്ങള്‍ക്കോ ഉള്ളതാണെങ്കില്‍ വെയില്‍ കൊള്ളിച്ച് നല്ലപോലെ ഉണക്കണം. പ്രത്യേകം സജ്ജീകരിച്ച ഗ്ലാസ് പെട്ടികളില്‍ ചൂടേല്‍പ്പിച്ചും നല്ല നിറമുള്ള ജാതിപത്രി ഉണക്കിയെടുക്കാം. നല്ല വെയിലില്‍ ഉണക്കിയാല്‍ ജാതിപത്രിയുടെ നിറം മങ്ങുന്നതിനും തദ്വാര, വില കുറയുന്നതിനും ഇടയുണ്ട്.

നല്ലതുപോലെ ഉണക്കി തൊണ്ട് കളഞ്ഞ ജാതിക്കയും ജാതിപത്രിയും തമ്മിലുള്ള തൂക്കത്തിലെ അനുപാതം 20:3 ആണ്. ഒരു കി.ഗ്രാം പത്രി ശേഖരിക്കാന്‍ 300 - 400 കായ്‌ വേണ്ടിവരും. ഉണങ്ങിയ ജാതിപത്രി ശേഖരിക്കാന്‍ 300 മുതല്‍ 400 കായ്‌ വേണ്ടിവരും. ഉണങ്ങിയ ജാതിപത്രി ടിന്നിലടയ്ക്കുമ്പോള്‍ കീടശല്യം ഒഴിവാക്കാന്‍ കാര്‍ബണ്‍ഡൈസള്‍ഫൈഡ് ചേര്‍ക്കുന്ന പതിവുണ്ട്.

വിളവെടുപ്പ്‌ മഴക്കാലത്താണെങ്കില്‍ ഊഷ്മവാത ഓവനിലെ കൃത്രിമ താപത്തില്‍ ജാതിക്കയും ജാതിപത്രിയും ഉണക്കിയെടുക്കാം. പക്ഷെ താപനില എപ്പോഴും 40 ഡിഗ്രി സെല്‍ഷ്യസില്‍ താഴെയാക്കി നിലനിര്‍ത്താന്‍ ശ്രദ്ധിക്കണം. ഒരു കാരണവശാലും ജാതിക്കയും ജാതിപത്രിയും പുകകൊള്ളിച്ച് ഉണക്കരുത്. അവയുടെ ഗുണനിലവാരത്തെ ഇത് സാരമായി ബാധിക്കും. നല്ലപോലെ ഉണക്കിയശേഷം പുറന്തോട് പൊട്ടിച്ചോ അല്ലാതെയോ ജാതിക്ക വിപണിയിലെത്തുന്നു. ഒരു കി.ഗ്രാം ജാതിക്ക കിട്ടുവാന്‍ 110 - 287 കായ വേണ്ടിവരും. സൂക്ഷിപ്പു കേന്ദ്രത്തിലെ കീടബാധ തടയാന്‍ പാക്കു ചെയ്യുന്നതിനു മുമ്പ് മീതൈല്‍ ബ്രോമൈഡ് വാതകം ഉപയോഗിച്ച് പുകയ്ക്കുന്ന സമ്പ്രദായവും നിലവിലുണ്ട് .

ഇന്തോനേഷ്യയും കാനഡയുമാണ് വന്‍തോതില്‍ ജാതിക്ക കയറ്റി അയക്കുന്ന രാഷ്ട്രങ്ങള്‍. പല രാജ്യങ്ങളിലും വ്യത്യസ്ത രീതിയിലാണ് ജാതിക്ക തരം തിരിക്കുന്നത്. കേടുള്ളവ മാറ്റിയ ശേഷം ഒരു റാത്തല്‍ ജാതിക്ക കിട്ടുവാന്‍ എത്ര എണ്ണം വേണമെന്ന നിഗമനത്തില്‍ 80 -കള്‍ 110-കള് എന്നിങ്ങനെ തരം തിരിക്കാറുണ്ട്. വലുപ്പ വ്യത്യാസം നോക്കാതെ കേടില്ലാത്ത ജാതിക്കയെല്ലാം കൂടെ ABCD എന്ന പേരില്‍ ഇന്‍ഡോനേഷ്യ കയറ്റി അയയ്ക്കുന്നു.

ശരിക്കു വിളയാത്തതും കുരുടിച്ചതും സംസ്കരണ സമയത്ത് കേട് പറ്റിയതുമായ ജാതിക്ക മറ്റു പല കാര്യങ്ങള്‍ക്കും ഉപയുക്തമാക്കാറുണ്ട്.

ഉല്‍പന്നങ്ങള്‍

ജാതിഎണ്ണ

ജാതിക്കയും ജാതിപത്രിയും ആവിയില്‍ കുറഞ്ഞ മര്‍ദ്ദത്തില്‍ വാറ്റിയാണ് ജാതി

എണ്ണ എടുക്കുന്നത്. 7-16% വരെ എണ്ണലഭിക്കും. താണ

തരം ജാതിക്കയാണ് എപ്പോഴുംഎണ്ണ എടുക്കാന്‍ഉപയോഗിക്കുന്നത്.ഇന്‍ഡോനേഷ്യയാണ് ഏറ്റവും കൂടുതല്‍ എണ്ണ

ഉല്‍പാദിപ്പിക്കുന്നത്. സ്ഥിര എണ്ണയുടെ അളവ്കുറഞ്ഞിരുന്നാല്‍ മാത്രമേ ജാതി വാറ്റുമ്പോള്‍ കൂടുതല്‍ എണ്ണ

വാര്‍ന്നുകിട്ടുകയുള്ളൂ.

ജാതിക്ക ആദ്യം യന്ത്രത്തിലിട്ട് തരുതരുപ്പായി നുറുക്കിയെടുക്കുന്നു. പിന്നീട്

കുറഞ്ഞ മര്‍ദ്ദത്തില്‍ആവിയില്‍ വാറ്റുന്നു. ജാതി എണ്ണയോടു കൂടിയുള്ള നീരാ

വി സാന്ദ്രീകരിക്കുമ്പോള്‍ എണ്ണയും ജലവും കലര്‍ന്നമിശ്രിതം കിട്ടുന്നു. രണ്ടു

തട്ടായിക്കിടക്കുന്ന എണ്ണയും ജലവും പിന്നീട് വേര്‍തിരിക്കുന്നു. ആദ്യത്തെ

രണ്ട്മണിക്കൂറില്‍ തന്നെ 80 ശതമാനം എണ്ണയും ജാതിക്കയില്‍ നിന്ന് വേര്‍പ്പെടു

ന്നു. സാധാരണ 6-12 മണിക്കൂര്‍വേണ്ടിവരും ഇങ്ങനെ മാറ്റാന്‍.

ജാതിക്കയില്‍നിന്നും ജാതിപത്രിയില്‍ നിന്നും വാറ്റിയെടുക്കുന്നഎണ്ണ ഏതാണ്ട്

ഒരേഗുണമുള്ളവയാണ്. ഇളം മഞ്ഞ നിറത്തില്‍ ജാതിക്കയുടെ പ്രത്യേക മണമുള്ള ഈ എണ്ണ ഇരിക്കും തോറുംഗുണനിലവാരം മെച്ചപ്പെടും. ഓക്സിജനേറ്റഡ് മോണോ

ടെര്‍പ്പിനുകള്‍, മോണോടെര്‍പ്പിന്‍ഹൈഡ്രോകാര്‍ബണുകള്‍, ആരോമാറ്റിക് ഈത

ര്‍ എന്നിവയാണ് ജാതിക്ക എണ്ണയിലെ പ്രധാന ഘടകങ്ങള്‍. ഈസ്റ്റിന്ത്യന്‍ ജാതി എണ്ണയ്ക്കാണ് വിപണിയില്‍ കൂടുതല്‍ മതിപ്പ്‌. ഇതില്‍ ആ

രോമാറ്റിക് ഈതര്‍ ഘടകങ്ങള്‍കൂടുതലാണ്. മിറിസ്റ്റിസിന്‍ എന്ന ആരോമാറ്റിക്

ഈതര്‍ ഘടകമാണ് ജാതി എണ്ണയുടെ പ്രത്യേകസുഗന്ധത്തിനു കാരണം. ആല്‍ഫ

പൈനിന്‍, ബീറ്റാ പൈനിന്‍, സിനിന്‍ എന്നീ മോണോടെര്‍പ്പിന്‍ഘടകങ്ങളും ജാതി

യുടെ ഗുണനിലവാരത്തിന് കാരണക്കാരാണ്. ജാതി എണ്ണയിലേയും ജാതിപത്രി

എണ്ണയിലേയും- ഘടകങ്ങളുടെ വ്യത്യാസങ്ങള്‍ ചുവടെ കൊടുക്കുന്നു.

ഘടകങ്ങള്‍ ജാതി എണ്ണ % ജാതിപത്രി എണ്ണ% 
മോണോടെര്‍പ്പിന്‍ ഹൈഡ്രോകാര്‍ബണ്‍

ഓക്സിജനേറ്റഡ് മോണോടെര്‍പ്പിന്‍

ആരോമാറ്റിക് ഈതര്‍ 85 -93

6.6 -12

0 -3.5 -94

4.7 -17.6

0 -5.9

ജാതി എണ്ണ ജാതിക്കയ്ക്കുപകരം ഭക്ഷണപദാര്‍ത്ഥങ്ങള്‍ക്ക് സ്വാദുകൂട്ടാനും ശീതള

പാനീയങ്ങളിലുംമറ്റു സുഗന്ധസാമഗ്രികളിലും ചേര്‍ക്കുന്നതിനും ഉപയോഗിച്ചു

വരുന്നു. ശ്വാസതടസ്സം അനുഭവപ്പെടുന്നരോഗങ്ങള്‍ക്കുള്ള മരുന്നിലും ചില

വേദന സംഹാരികളിലും ഇത് ചേര്‍ക്കാറുണ്ട്.

ജാതി വെണ്ണ

ജാതിക്കയില്‍ 25-40% വരെ സ്ഥിര എണ്ണയുണ്ട്. ചതച്ചരച്ച ജാതിക്കയില്‍ ഉയര്‍ന്ന താപത്തില്‍

മര്‍ദ്ദംചെലുത്തി ഇത് വേര്‍ത്തിരിച്ചെടുക്കാം. ജാതിക്കയുടെ സവിശേഷ സുഗന്ധ

വും ഓറഞ്ച് നിറമുള്ള ഇത്സാധാരണ താപനിലയില്‍ ഉറച്ച് വെണ്ണപോലെ കട്ട

യാകും. ജാതി വെണ്ണ, ജാതി കോണ്‍ക്രീറ്റ് എന്ന പേരിലുംഅറിയപ്പെടുന്നു.

ട്രൈ മിറിസ്റ്റിന്‍ എന്ന രാസവസ്തുവാണ് ഇതിലെ മുഖ്യഘടകം (70-80%) മിറിസ്റ്റിന്‍ട്രൈഗ്ളിസറൈഡ്, ഫാറ്റി ആസിഡുകള്‍ , മിറിസ്റ്റിന്‍, ഫൈറ്റോസ്റ്റി

റോള്‍ എന്നിവയും അടങ്ങിയിട്ടുണ്ട്.

ജാതി വെണ്ണഒരു സുഗന്ധ ദ്രവ്യമെന്നതിന് പുറമെ ഔഷധമായും വന്‍തോതില്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. ഓയിന്‍റ്മെന്‍റുകള്‍, ഫ്ളാസ്റ്റുകള്‍,പലതരം ആയുര്‍വേദ

ഔഷധങ്ങള്‍തുടങ്ങിയവയില്‍ ഇത് ഉപയോഗിക്കുന്നുണ്ട്. മേന്മ കുറഞ്ഞ ജാതി

എണ്ണ, സോപ്പ്‌, മെഴുകുതിരി തുടങ്ങിയവഉണ്ടാക്കാന്‍ ഉപയോഗിക്കുന്നു.

ജാതി ഒളിയോറെസിന്‍

ജാതിക്കയും ജാതിപത്രിയും ചതച്ചോ, പൊടിച്ചോ എടുത്ത്‌ ഉയര്‍ന്ന താപത്തില്‍

കാര്‍ബണികലായകങ്ങളുമായി പ്രവര്‍ത്തിപ്പിച്ച് അവയിലെ സത്ത്‌ വേര്‍ത്തിരി

ച്ചെടുക്കുന്നതാണ് ഒളിയോറെസിന്‍.ഈതൈല്‍ ആല്‍ക്കഹോള്‍, അസറ്റോണ്‍, ബെ

ന്‍സിന്‍, പെട്രോളിയം, സ്പിരിറ്റ് തുടങ്ങിയ ലായനികളാണ്ഇതിനായി ഉപയോ

ഗിക്കാറ്.

സാധാരണയായി ബെന്‍സീന്‍ ഉപയോഗിച്ചാണ് ജാതിക്കയില്‍ നിന്നും ഒളിയോറെസിന്‍വേര്‍തിരിച്ചെടുക്കുന്നത്. 31-37% ഒളിയോറെസിന്‍ കിട്ടും. ജാതിപത്രിയില്‍ നിന്നും ഒളിയോറെസിന്‍വേര്‍തിരിച്ചെടുക്കുന്നത് പെട്രോ

ളിയം ഈതര്‍ ഉപയോഗിച്ചാണ്.

ഒളിയോറെസിനില്‍ ബാഷ്പശീല തൈലം, സ്ഥിര എണ്ണ , കാര്‍ബണിക ലായനിയില്‍ ലയിക്കുന്ന മറ്റുവസ്തുക്കള്‍ ഇവ അടങ്ങിയിരിക്കുന്നു

. ഒരു കി.ഗ്രാം ജാതിക്കയില്‍ നിന്നും കിട്ടുന്ന ഒളിയോറെസിന്‍

ഉപയോഗിച്ചാല്‍ അത്രയും ജാതിക്കഉപയോഗിക്കുന്നതിനേക്കാള്‍ സ്വാദും കൂടുമ

ന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

മറ്റ് ഉപയോഗങ്ങള്‍

ജാതിച്ചെടിയില്‍ നിന്ന് മൂപ്പെത്താതെ പൊഴിയുന്ന കായ്കളും വിളഞ്ഞ കായ്ക

ളുടെ പുറന്തോടുംഅച്ചാറുണ്ടാക്കാന്‍ ഉപയോഗിക്കാം. പുറന്തോട് ജെല്ലിയുണ്ടാ

ക്കാനും ഉപയോഗപ്പെടുത്താം.

ജാതി ഇലയിലും പട്ടയിലും ധാരാളം സൂക്ഷ്മ ഗ്രന്ഥികളുണ്ട്. ഇവയില്‍നിന്ന് വാറ്റിയെടുക്കുന്ന

എണ്ണ പുകയില, ദന്തലേപനങ്ങള്‍, വാസനസോപ്പ്‌ തുടങ്ങിയവയില്‍ ചേര്‍ത്തു വരുന്നു.

മിറിസ്റ്റിസിന്‍ എന്നരാസഘടകം പൈറിത്രം എന്ന പേരുകേട്ട കീടനാശിനിയുമാ

യി ചേര്‍ക്കുമ്പോള്‍ അതിന്‍റെ വീര്യംകൂടുന്നതായി കണ്ടിട്ടുണ്ട്.

കാലാവസ്ഥയും മണ്ണും

വിവിധ കാലാവസ്ഥകള്‍ക്കും പ്രദേശങ്ങള്‍ക്കും അനുയോജ്യമായ ഒരു വിളയാണ് സപ്പോട്ട. മഴ നന്നായി ലഭിക്കുന്നതും ചൂടും ഈര്‍പ്പവും കലര്‍ന്ന ഉഷ്ണമേഖലാ കാലാവസ്ഥയാണ് ഏറ്റവും അനുയോജ്യം. അന്തരീക്ഷ ഉഷ്മാവ് 11 ഡിഗ്രി സെല്‍ഷ്യസിനും 34 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലുള്ളതും ആപേക്ഷിക ആര്‍ദ്രത 70 ശതമാനത്തിനു മുകളിലുള്ളതും വാര്‍ഷിക വര്‍ഷപാതം 225സെ.മീ മുതല്‍ 375 സെ.മീ വരെയുള്ളതും സമുദ്രനിരപ്പില്‍ നിന്നും 1000 മീറ്റര്‍വരെ ഉയരത്തിലുള്ളതുമായ പ്രദേശങ്ങള്‍ സപ്പോട്ടകൃഷിക്ക് അനുയോജ്യമാണ്. അന്തരീക്ഷ ഊഷ്മാവ് 43ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതലായാല്‍ അത് ചെടിയുടെ വളര്‍ച്ചയെ ബാധിക്കുകയും പൂവ്, കായ്‌ എന്നിവ അധികമായി കൊഴിഞ്ഞുപോകാന്‍ ഇടയാക്കുകയും ചെയ്യും.
വൈവിധ്യങ്ങളായ മണ്ണുകളില്‍ വളരുന്ന ഒരു വിളയാണ് സപ്പോട്ട. താഴ്ചയുള്ളതും നീര്‍വാര്‍ച്ചയുള്ളതുമായ മണ്ണാണ് സപ്പോട്ടയ്ക്ക് അനുയോജ്യം. നദിക്കരയിലെ മണ്ണ് , മണല്‍കലര്‍ന്ന എക്കല്‍മണ്ണ്, ചുവന്ന വെട്ടുകല്‍മണ്ണ് , മിതമായ കറുത്ത പശിമരാശി മണ്ണ് എന്നിവ സപ്പോട്ടയ്ക്ക് അനുയോജ്യമാണ്. ഒരു മീറ്ററില്‍ കൂടുതല്‍ ആഴത്തില്‍മണ്ണുള്ള പ്രദേശങ്ങളാണ് സപ്പോട്ട കൃഷിക്കായി തിരഞ്ഞെടുക്കേണ്ടത് .അടിയില്‍ കട്ടിയുള്ള ഉറച്ചപാറ , ഒട്ടിപ്പിടിക്കുന്ന കളിമണ്ണ്, ചുണ്ണാമ്പ് കലര്‍ന്ന മണ്ണ് ഇവയിലേതെങ്കിലുമുള്ള സ്ഥലങ്ങള്‍ സപ്പോട്ടകൃഷിക്ക് അനുയോജ്യമല്ല. ഭൌമജലനിരപ്പ് ഉയര്‍ന്നതോ കൂടെക്കൂടെ വ്യത്യാസപ്പെടുന്നതോ ആകരുത്. ഇത് 3 മീറ്ററില്‍ താഴെ നില്‍ക്കുന്ന സ്ഥലങ്ങളാണ് അഭികാമ്യം. ജലനിരപ്പ്‌ അധികം ഉയര്‍ന്നതായാല്‍ അത് മരത്തിന്‍റെ വേരുപടലത്തിന്‍റെ വളര്‍ച്ച,കാര്യക്ഷമത എന്നിവയെ ബാധിക്കും.

ഇനങ്ങള്‍

ക്രിക്കറ്റ് ബോള്‍

കേരളത്തില്‍ നന്നായി വളരുന്നു. ഇതിന്‍റെ കായ്കള്‍ വലുതും ഉരുണ്ടതും ഏകദേശം 320 ഗ്രാം തൂക്കം വരുന്നതുമാണ്. ഇലകള്‍ ഇളം പച്ചനിറമുള്ളതാണ്. സമുദ്രനിരപ്പില്‍നിന്ന് 300 മീറ്റര്‍ വരെ ഉയരമുള്ള പ്രദേശങ്ങള്‍ക്ക് അനുയോജ്യമാണ്. ഈ ഇനത്തെ മടിച്ചുകായ്ക്കുന്ന ഒരു ഇനമായി കണക്കാക്കപ്പെടുന്നു.

ഓവല്‍

കായ്കള്‍ക്ക് അണ്ഡാകൃതിയാണ്. മടിച്ചു കായ്ക്കുന്ന ഇനം.കായ്കള്‍ ചെറുതോ ഇടത്തരം വലിപ്പമുള്ളതോ ആയിരിക്കും.കായുടെ തൂക്കം ഏകദേശം 75 ഗ്രാം. പഴത്തിന് മൃദുവായ ദശ,നല്ല സുഗന്ധം, മധുരമുള്ളകഴമ്പ്. 2 മുതല്‍6 വരെ വിത്തുകള്‍.

സി.ഓ -1

തമിഴ്നാട് കാര്‍ഷിക സര്‍വ്വകലാശാലയില്‍ വികസിപ്പിച്ചെടുത്ത ഒരു സങ്കര ഇനമാണിത് . ക്രിക്കറ്റ് ബോള്‍ , ഓവല്‍ എന്നീ ഇനങ്ങള്‍ തമ്മില്‍ സങ്കരണംനടത്തി ഉല്‍പാദിപ്പിച്ചെടുത്ത ഈ ഇനം നീണ്ട ഓവല്‍ ആകൃതിയിലുള്ള ഫലങ്ങള്‍ തരുന്നു. ഇടത്തരം വലുപ്പമുള്ള പഴങ്ങള്‍ക്ക് ഏകദേശം 125 ഗ്രാം തൂക്കമുണ്ട്.
ചുവപ്പു കലര്‍ന്ന തവിട്ടു നിറത്തോടു കൂടിയ ഇതിന്‍റെ ദശക്ക് പരുപരുത്തഘടനയും നല്ല മധുരവുമുണ്ട്.

പട്ടിക-2
മേല്‍പറഞ്ഞ ഇനങ്ങളുടെ ഒരു താരതമ്യപഠനം

പഴത്തിന്‍റെ സ്വഭാവം

ക്രിക്കറ്റ്‌ ബോള്‍

ഓവല്‍

സി.ഓ-1

ആകൃതി

വലിപ്പം

തൂക്കം

വ്യാസം(സെ.മീ .)

നീളം(സെ.മീ .)

 

വിത്തുകളുടെ എണ്ണം

കാമ്പിന്‍റെ നിറം

 

മധുരത്തിന്‍റെ തോത്(ടി.എസ്.എസ്)

ഉരുണ്ടത്

വലുത്

320 ഗ്രാം

7.8 സെ.മീ

7.2 സെ.മീ

 

5

നേര്‍ത്ത തവിട്ടുനിറം

 

12

ഓവല്‍

ചെറുത്‌

75 ഗ്രാം

3.4 സെ.മീ

4.3 സെ.മീ

 

4

തവിട്ടുനിറം

 

 

19

നീണ്ട ഓവല്‍

ഇടത്തരം

125 ഗ്രാം

4.7 സെ.മീ

6.4 സെ.മീ

 

4

ചുവപ്പു കലര്‍ന്ന തവിട്ടുനിറം

 

18

കീര്‍ത്തബര്‍ത്തി

ആന്ധ്രാപ്രദേശിലെ സാധാരണയിനമാണിത്. ചെറുതുമുതല്‍ ഇടത്തരം വരെ വലിപ്പമുള്ള കായ്കളാണ് . അണ്ഡാകൃതിയുള്ള കായ്കളുടെ തൊലി കട്ടികൂടി പരുപരുത്തതും പുറത്തേക്ക് 4 മുതല്‍ 6 വരെ (ridges)ഉള്ളതുമാണ്. പഴത്തിന്‍റെ അഗ്രഭാഗം ഉരുണ്ടതാണ്. നല്ല മധുരമുള്ള പഴങ്ങള്‍ തരുന്ന ഈ ഇനം കേടു കൂടാതെയിരിക്കുന്നതിനാല്‍ ദൂരമാര്‍ക്കറ്റുകളിലേക്ക് കയറ്റി അയയ്ക്കാന്‍ ഉത്തമമാണ്.

സി.ഓ -2

ബാരമസി എന്ന ഇനത്തില്‍ ക്ലോണല്‍ സെലക്ഷന്‍ വഴിഉരുത്തിരിച്ചെടുത്തതാണ് ഈ മേല്‍ത്തരമിനം . നീണ്ടവൃത്താകൃതി മുതല്‍ പൂര്‍ണ്ണ വൃത്താകൃതിയുള്ള ഫലങ്ങള്‍ക്ക് ഇടത്തരം വലിപ്പമാണ് .

ബദാമി

ചെറിയ പഴങ്ങള്‍, മൃദുത്വമുള്ളതും ചാറുള്ളതും പരുപരുത്തതുമായ ദശ , ഇടത്തരം രുചിയും മധുരവും, 18 മുതല്‍ 24 ശതമാനംവരെ ടി.എസ്. എസ് എന്നിവയാണ് ഇതിന്‍റെ പ്രത്യേകതകള്‍‍

ബാരമസി

ഇടത്തരം വലിപ്പമുള്ള പഴങ്ങള്‍ക്ക് നല്ല മധുരമുണ്ട് . 2 മുതല്‍ 8 വരെ വിത്തുകള്‍ കാണാം. ടി.എസ്.എസ് 20 മുതല്‍ 23 ശതമാനം വരെയാണ്. പശ്ചിമബംഗാള്‍ , ബീഹാര്‍, ഉത്തര്‍പ്രദേശ്‌ എന്നീ സംസ്ഥാനങ്ങളിലെ പ്രധാനപ്പെട്ട ഇനമാണ് ഇത്.

പാല

തമിഴ്നാട്,ആന്ധ്രപ്രദേശ്,കേരളം എന്നി സംസ്ഥാനങ്ങളില്‍ നന്നായി വളരുന്ന ഈ ഇനത്തില്‍ ചെറുതുമുതല്‍ ഇടത്തരം വലിപ്പം വരെയുള്ള പഴങ്ങള്‍ ഉണ്ടാകുന്നു .പരന്നു കൂര്‍ത്ത അഗ്രഭാഗത്തോടുകൂടിയ അണ്ഡാകൃതിയിലുള്ള പഴങ്ങള്‍ക്ക് നല്ല മധുരമുണ്ട് . നല്ല സുഗന്ധവും ഗുണമേന്മയുള്ള കായ്കള്‍ കുലകളായി കാണപ്പെടുന്നു.

പി.കെ.എം 1

ഇത്തി എന്ന ഇനത്തില്‍നിന്നും ക്ലോണല്‍ സെലക്ഷന്‍ വഴി വികസിപ്പിച്ചെടുത്ത ഈ ഇനം തമിഴ്നാട് പെരിയംകുളം ഗവേഷണകേന്ദ്രത്തില്‍നിന്നും പുറത്തിറക്കിയതാണ്. പൊക്കം കുറഞ്ഞ ഇനം. മേല്‍ത്തരം വിളവും നല്ല ഗുണമേന്മയുമുള്ള ഫലങ്ങളും നല്‍കുന്നു. ഒരു ചെടിയില്‍ നിന്നും വര്‍ഷത്തില്‍ ഏകദേശം 240 കി ഗ്രാം പഴങ്ങള്‍ ലഭിക്കുന്നു.

കല്‍ക്കട്ട റൗണ്ട്

പഴങ്ങള്‍ വലുതും കാമ്പ് അല്‍പം പരുപരുത്തതുമാണ്. പശ്ചിമബംഗാളില്‍ ഏറെ പ്രചാരമുള്ള ഒരിനമാണിത്.

അയ്യാനഗര്‍

പഴങ്ങള്‍ വലുതും ഉരുണ്ടതോ അണ്ഡാകൃതിയിലുള്ളതോ ആയിരിക്കും . കഴമ്പിന് നേരിയ പിങ്കുനിറം ഉണ്ടായിരിക്കും. നല്ല മധുരമുള്ളതും റോസിന്‍റെ മണമുള്ളതും ആയിരിക്കും. തമിഴ്നാട്ടില്‍ വളരെ പ്രചാരമുള്ള ഒരിനമാണിത്.

ഡി.എച്ച്.എസ് -1

കാലിപ്പത്തി, ക്രിക്കറ്റ്‌ ബോള്‍ എന്നീ ഇനങ്ങളുടെ തന്നെ മറ്റൊരു
സങ്കരയിനമാണിത്. നല്ല വിളവു തരുന്ന ഈ ഇനത്തിന്‍റെ പഴം നല്ല മധുരമുള്ളതും ഏകദേശം 180 ഗ്രാം ഭാരമുള്ളതുമാണ്.

മറ്റു പ്രധാന ഇനങ്ങള്‍

കാലിപ്പത്തി

മഹാരാഷ്ട്ര,ഗുജറാത്ത്‌, കര്‍ണാടക എന്നീസംസ്ഥാനങ്ങളിലെ കീര്‍ത്തി കേട്ട ഒരിനമാണിത്. നല്ല കട്ടിയുള്ള പരന്ന ഇലകള്‍ക്ക് കടും പച്ചനിറമാണ് . ശാഖകള്‍ പെട്ടെന്ന് വളരുന്നു .അണ്ഡാകൃതിയിലുള്ള പഴങ്ങള്‍ക്ക് നല്ല മധുരമുണ്ട്. വെണ്ണയുടെ ഘടനയുള്ള കാമ്പില്‍ കുരുവിന്‍റെ എണ്ണം കുറവായിരിക്കും. ഒരു കുലയില്‍ ഒരു കായ്‌ മാത്രമേ കാണുകയുള്ളൂ. എങ്കിലും നല്ല വിളവു നല്‍കുന്ന ഇനമാണിത്.

ഛത്രി

കാലിപ്പത്തി ഇനത്തോട് സാമ്യമുള്ള ഇതിന്‍റെ ശാഖകള്‍ നിലത്തേക്ക് തൂങ്ങിവളരുന്ന സ്വഭാവമുള്ളതാണ് . തായ്ത്തടിയില്‍നിന്നും എല്ലാ വശങ്ങളിലേക്കും ശാഖകള്‍ ഉണ്ടാകും. ഇലകള്‍ക്ക് നല്ല പച്ചനിറമാണ്.ഗുണമേന്മ കുറഞ്ഞതാണെങ്കിലും നല്ല വിളവു ലഭിക്കും.

വാവിലവലസ

പഴങ്ങള്‍ക്ക് ഓവല്‍ ആകൃതിയുള്ള ഈ ഇനം തീരപ്രദേശങ്ങളില്‍ നന്നായി വളരുന്നു.ഇടത്തരം വലിപ്പമുള്ള പഴത്തിന്‍റെ കാമ്പ് മൃദുവും പരുപരുപ്പുമുള്ളതുമാണ്. നല്ല സ്വാദുള്ള ഈ ഇനത്തിന് 6-12 വിത്തുകള്‍ ഉണ്ടായിരിക്കും.

പ്രവര്‍ദ്ധനം

സപ്പോട്ടയില്‍ പലതരത്തിലുള്ള പ്രവര്‍ദ്ധനരീതികള്‍ അനുവര്‍ത്തിച്ചു പോരുന്നുണ്ടെങ്കിലും ഒട്ടിക്കല്‍ (grafting)പതിവയ്ക്കല്‍(Layering) എന്നീ രീതികളാണ് പൊതുവേ സ്വീകാര്യമായിട്ടുള്ളത്. സപ്പോട്ട ഒരു പരപരാഗണ വൃക്ഷമായതിനാല്‍ വിത്തുതൈകള്‍ക്ക് മാതൃവൃക്ഷത്തിന്‍റെ മുഴുവന്‍ ഗുണങ്ങളും ഉണ്ടായിരിക്കുകയില്ല . കൂടാതെ ഇവയില്‍ നിന്നും പഴങ്ങള്‍ ലഭിക്കുന്നതിന് കാലതാമസവും ഉണ്ടാകുന്നു. ആയതിനാല്‍ നല്ല ഗുണങ്ങളുള്ള ഇനങ്ങളെ കായിക പ്രവര്‍ദ്ധനം നടത്തി പുതിയ തൈകള്‍ ഉല്‍പാദിപ്പിക്കുന്നതാണ് അഭിലഷണീയം .

ഒട്ടിക്കല്‍

സപ്പോട്ടയില്‍ ഒട്ടിക്കല്‍ നടത്തുന്നതിന് ഉപയോഗിക്കുന്ന ഏറ്റവും അനുയോജ്യമായ റൂട്ട് സ്റ്റോക്ക് ആണ് കിര്‍ണി. സപ്പോട്ട ഒട്ടിക്കുന്നതിനായി സപ്പോട്ടയുടെ തന്നെ വിത്തു തൈകള്‍ ഉപയോഗിച്ചാല്‍ വളര്‍ന്നുവരുന്ന ചെടിക്ക് കുപ്പിക്കഴുത്ത്(Bottle neck effect)എന്ന പ്രതിഭാസം ഉണ്ടാകുന്നതായി കണ്ടിട്ടുണ്ട് . അതായത് ഒട്ടിച്ച ഭാഗം വണ്ണം വയ്ക്കാതിരിക്കുന്നു. ആയതിനാല്‍ അനുയോജ്യമായ റൂട്ട് സ്റ്റോക്ക് ഉപയോഗിക്കേണ്ടത് അത്യാവശ്യമാണ് .

റൂട്ട് സ്റ്റോക്കിനുള്ള തൈകള്‍ തയ്യാറാക്കല്‍

ഒട്ടിക്കുന്നതിനുള്ള സൗകര്യത്തിനായി തൈകള്‍ മുളച്ച് ഏകദേശം 10-15 സെ.മീ ഉയരമാകുമ്പോള്‍ അവയെ അനുയോജ്യമായ ചട്ടികളിലേക്കോ, പോളിത്തീന്‍ കവറുകളിലേക്കോ മാറ്റി നടാവുന്നതാണ്. ഏകദേശം 20 സെ.മീ നീളവും 15 സെ.മീ വീതിയും300 ഗേജ് കനവുമുള്ള പോളിത്തീന്‍ കവറുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. ഈ സഞ്ചിയില്‍ 4 മുതല്‍ 6 ദ്വാരങ്ങള്‍ ഇടുന്നത് വെള്ളം വാര്‍ന്നു പോകാന്‍ സഹായിക്കും. നല്ല മണ്ണ് , ഉണങ്ങി പൊടിഞ്ഞ ചാണകം , മണല്‍ എന്നിവ 1:1:1 അനുപാതത്തില്‍ യോജിപ്പിച്ചു കവറുകളില്‍ നിറയ്ക്കണം. തൈകള്‍ നില്‍ക്കുന്ന തടങ്ങള്‍ 2-3 ദിവസം തുടര്‍ച്ചയായി നനച്ചതിനുശേഷം വേരുകള്‍ക്ക് ക്ഷതം സംഭവിക്കാതെ തൈകള്‍ പിഴുതെടുക്കുക. ഈ തൈകള്‍ മണ്ണു നിറച്ച കവറുകളിലേക്ക് നട്ട് തണലത്ത് വെച്ച് നനച്ചുകൊടുക്കേണ്ടതാണ്.

വശം ചേര്‍ത്തൊട്ടിക്കലിന് ചട്ടികളിലോ,പോളിത്തീന്‍ കവറുകളിലോ ഉണ്ടാക്കിയ തൈകളേക്കാള്‍ സൗകര്യപ്രദമാണ് ചകിരിയില്‍ പറിച്ചുനട്ട് തയ്യാറാക്കിയത്. ഇത് മാറ്റിനടാവുന്നതാണ്. ഇതിനുവേണ്ടി ചകിരി ചീയിച്ചതിനുശേഷം തല്ലി ചതച്ച് വെയിലത്തിട്ടുണക്കുന്നു. ഇവ നിലത്തുവിരിച്ച് പോട്ടിംഗ് മിശ്രിതം പരത്തുന്നു. ഇതിനു മുകളില്‍ തൈയുടെ വേരുഭാഗം വച്ച് ചകിരി മടക്കി പൊതിഞ്ഞ് ചൂടി കയറുകൊണ്ട് നല്ലവണ്ണം വരിഞ്ഞുകെട്ടുന്നു. ഇതിനുശേഷം ഇവ വെള്ളത്തില്‍മുക്കി തണലില്‍ അടുക്കി വയ്ക്കുന്നു.ഇങ്ങനെ തയ്യാറാക്കിയ തൈകള്‍ക്ക് ഭാരം കുറവായതിനാല്‍ വശം ചേര്‍ത്തൊട്ടിക്കല്‍ സൗകര്യപ്രദമായിരിക്കും.

വശം ചേര്‍ത്തൊട്ടിക്കല്‍‍(Approach grating)

ഏകദേശം ഒന്നരവര്‍ഷം പ്രായമായ കിര്‍ണി തൈകളാണ് ഇതിന്‍റെ റൂട്ട് സ്റ്റോക്കായി ഉപയോഗിക്കുന്നത്. പെന്‍സില്‍ വണ്ണമുള്ള പോളിത്തീന്‍ കൂടതൈകള്‍ തെരഞ്ഞെടുത്ത് അവ ഗ്രാഫ്റ്റ്‌ ചെയ്യേണ്ട ഇനം മരത്തിന്‍റെ തുല്യവണ്ണമുള്ള കമ്പിനടുത്തേക്ക് കെട്ടിവെയ്ക്കുന്നു.തുടര്‍ന്ന് റൂട്ട് സ്റ്റോക്കിന്‍റെ ഏകദേശം15 സെ.മീ മുകളിലായി 6-7 സെ.മീ നീളത്തില്‍ തടിചേര്‍ത്ത് മൂര്‍ച്ചയുള്ള ഗ്രാഫ്റ്റിംങ് തൊലി ചെത്തി മാറ്റുന്നു. ഇതേ രീതിയില്‍ ഗ്രാഫ്റ്റ് ചെയ്യേണ്ട ഇനം മരത്തിന്‍റെ കമ്പിന്‍റെ അഗ്രഭാഗത്തുനിന്ന് 12.15 സെ.മീ താഴെയായി (scion) ചെത്തിമാറ്റുന്നു. തുടര്‍ന്ന് ഇവ തമ്മില്‍ ചേര്‍ത്ത് ഒരു ചണകയര്‍കൊണ്ട് വരിഞ്ഞ് കെട്ടുന്നു. കെട്ടിനു മുകളിലായി മെഴുകുതുണിയോ പോളിത്തീന്‍ ഷീറ്റോ കൊണ്ട് നന്നായി പൊതിയണം. അതിനുശേഷം തൈ വേര്‍പ്പെടുത്തുന്നതുവരെ സ്റ്റോക്ക് തൈയ്ക്ക് ക്രമമായി ജലസേചനം നടത്തേണ്ടതാണ്. ഏകദേശം രണ്ടര മുതല്‍ മൂന്നുമാസം കഴിഞ്ഞാല്‍ ഒട്ടുതൈകള്‍ മാതൃവൃക്ഷത്തില്‍ നിന്നും വേര്‍പ്പെടുത്താവുന്നതാണ്.

പതിവയ്ക്കല്‍(Air layering)

പതിവയ്ക്കുന്നതിന് അനുയോജ്യമായ കമ്പുകള്‍ മാതൃവൃക്ഷത്തില്‍ നിന്നും തിരഞ്ഞെടുക്കണം . പെന്‍സില്‍ വണ്ണമുള്ളതും ഒന്നു മുതല്‍ രണ്ടു വര്‍ഷം വരെ പ്രായമായ കമ്പുകളാണ് തിരഞ്ഞെടുക്കേണ്ടത് .ഈ കമ്പിന്‍റെ അഗ്രഭാഗത്തുനിന്നും ഏകദേശം 15മുതല്‍ 20 സെ.മീ താഴെയായി 3 - 5 സെ.മീ നീളത്തില്‍ തൊലി അടര്‍ത്തിമാറ്റുന്നു. മണല്‍,മണ്ണ് , ചകിരിച്ചോറ് ഇവ തമ്മില്‍ കൂട്ടികലര്‍ത്തിയ മിശ്രിതമാണ് പതിവയ്ക്കുന്നതിനായി ഉപയോഗിക്കുന്നത്.

മിശ്രിതം തയ്യാറാക്കിയതിനു ശേഷം അവ ഒരു കൈ അളവ് ഒരു പടിയ്ക്ക് എന്ന തോതില്‍ ഉപയോഗിക്കുക. മിശ്രിതം നനച്ച് ഉരുളകളാക്കി നോക്കുമ്പോള്‍ ഉടയാതിരിക്കണമെങ്കില്‍ നനവ് പാകമാണെന്ന് അനുമാനിക്കാം.ഇത് ഒരു പോളിത്തീന്‍ ഷീറ്റിന്‍റെ മദ്ധ്യഭാഗത്ത് വച്ചതിനുശേഷം കമ്പിന്‍റെ തൊലികളഞ്ഞു തയ്യാറാക്കിയ ഭാഗത്തിനു ചുറ്റും പൊതിയണം. തൊലികളഞ്ഞു തയ്യാറാക്കിയ ഭാഗത്തിനു എന്‍.എ.എ എന്ന തോതില്‍ ലനോലിന്‍ പേസ്റ്റില്‍ കലര്‍ത്തി പുരട്ടിയതിനുശേഷം മിശ്രിതം ഉപയോഗിച്ചു പൊതിഞ്ഞാല്‍ വേരുപിടിത്തം കൂടുന്നതിന് സഹായകമാണ്. അതിനുശേഷം പോളിത്തീന്‍ ഷീറ്റ് നന്നായി മുറുക്കി പൊതിഞ്ഞ് രണ്ടഗ്രവും ചണച്ചരട് കൊണ്ട് കെട്ടണം. ഏകദേശം 2മാസത്തിനുള്ളില്‍ വെള്ളനിറത്തിലുള്ള വേരുകള്‍ പുറത്തേക്ക് പ്രത്യക്ഷപ്പെടുന്നു. 3 മുതല്‍ 4മാസമാകുമ്പോഴേക്ക് വേരുകളുടെ എണ്ണം കൂടുകയും അവയ്ക്ക് തവിട്ടോ ഇളം കറുപ്പോ നിറമാകുകയും ചെയ്യുന്നു . ഇപ്പോള്‍ പതികള്‍ വേര്‍പ്പെടുത്താവുന്നതാണ്. പോളിത്തീന്‍ ഷീറ്റ് വേര്‍പ്പെടുത്തി ഇവയെ ചട്ടിയിലേക്ക് നടാവുന്നതാണ്.

വിത്തുതൈകള്‍ നടാമെങ്കിലും കായ്ക്കാനെടുക്കുന്ന കാലത്താമസവും തള്ളമരത്തിന്‍റെ ഗുണമേന്മ സന്തതികള്‍ക്ക് ലഭിക്കാനിടയില്ലാത്തതുമൂലം സാധാരണ അവ നടാനുപയോഗിക്കാറില്ല. ഏറെ പ്രചാരമുള്ള നടീല്‍വസ്തു ഒട്ടുതൈകളാണ്.

സപ്പോട്ട കുടുംബത്തില്‍പ്പെട്ട ഖിര്‍ണി മരത്തിന്‍റെ വിത്തുതൈകളാണ് സ്റ്റോക്ക് തൈകളായി ഉപയോഗിക്കുന്നത്. സപ്പോട്ടയുടെ തന്നെ വിത്തുതൈകളും ഇതിനായി ഉപയോഗിക്കാം .അതേ കുടുംബത്തില്‍പ്പെട്ട മറ്റൊരു മരമായ ഇലിപ്പയുടെ തൈകള്‍ അനുയോജ്യമല്ലെന്നാണ് ഗവേഷണങ്ങള്‍ തെളിയിച്ചിരിക്കുന്നത്.

നടീലും പരിചരണവും

വെള്ളം കെട്ടികിടക്കാത്തതും നല്ല നീര്‍വാര്‍ച്ചയുമുള്ള സ്ഥലങ്ങളാണ് സപ്പോട്ട കൃഷിക്കായി തെരഞ്ഞെടുക്കേണ്ടത്. തെരഞ്ഞെടുക്കുന്ന സ്ഥലത്ത് നല്ല സൂര്യപ്രകാശം ലഭിക്കണം. മരങ്ങള്‍ ഇടതൂര്‍ന്നു വളരുന്ന തണലുള്ള സ്ഥലങ്ങള്‍ ഇതിന്‍റെ കൃഷിക്കു അനുയോജ്യമല്ല. ചെങ്കുത്തായ സ്ഥലങ്ങള്‍, അടിയില്‍ കടുപ്പമേറിയ പാറയുള്ള സ്ഥലങ്ങള്‍ എന്നിവയും ഒഴിവാക്കേണ്ടതാണ്.

നടീല്‍

ചൂടുള്ളഉഷ്ണമേഖല കാലാവസ്ഥ ആവശ്യമുള്ള ഒരു സസ്യമായതിനാല്‍ ജലസേചന സൗകര്യമുണ്ടെങ്കില്‍ ഇത് ഏത് സീസണിലും നടാവുന്നതാണ് . എങ്കിലും നടുന്നതിന് ഏറ്റവും അനുയോജ്യം കാലവര്‍ഷാരംഭത്തോടെയാണ്(ഏപ്രില്‍,മെയ്‌ ).കൂടുതല്‍ വര്‍ഷപാതം ലഭിക്കുന്ന സ്ഥലങ്ങളില്‍ സെപ്റ്റംബര്‍ മാസമാണ് നടീലിന് ഏറ്റവും അനുയോജ്യം .
മരങ്ങള്‍ തമ്മിലുള്ള ഇടയകലം നിശ്ചയിക്കുന്നത് കൃഷി ചെയ്യുന്ന ഇനത്തിന്‍റെ ശാഖയുടെ വളര്‍ച്ചാരീതി, മണ്ണിന്‍റെ ഫലപുഷ്ടി, ഇടവിളകൃഷി എന്നിവയുടെ അടിസ്ഥാനത്തിലാണ്.കൂടുതല്‍ പടര്‍ന്നു പന്തലിക്കുന്ന ഇനങ്ങള്‍ക്ക് കൂടുതല്‍ ഇടയകലവും വളര്‍ച്ചാനിരക്ക് കുറഞ്ഞവയ്ക്ക് ഇടയകലം കുറച്ചും കൊടുക്കാം. അതുപോലെഫലപുഷ്ടി കൂടിയ മണ്ണില്‍ ഇടയകലം കുറച്ചും കൊടുക്കേണ്ടതാണ്.ഇടവിള കൃഷിചെയ്യാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ കൂടുതല്‍ ഇടയകലം ആവശ്യമാണ്‌.

മേല്‍പറഞ്ഞ മാനദണ്ഡങ്ങളുടെഅടിസ്ഥാനത്തില്‍ 7 - 8 മീ. ഇടയകലത്തില്‍ ചതുഷ്കോണ രീതിയില്‍ (Square system) സപ്പോട്ടതൈകള്‍ നടാവുന്നതാണ്>

സപ്പോട്ട നടുന്ന രീതി
60 സെ.മീ നീളവും വീതിയും ആഴവുമുള്ള സമചതുര കുഴികളാണ് സപ്പോട്ട നടുന്നതിന് ആവശ്യം.

മുരിങ്ങ

മുരിങ്ങയുടെ ഇളം കായ്ക്കളും പൂക്കളും ഇലകളും പച്ചക്കറിയായിഉപയോഗിക്കുന്നു. ചീരയില്‍ ഉള്ളതിനേക്കാള്‍ വിറ്റാമിന്‍ എ മുരിങ്ങയിലയില്‍ ഉണ്ട്.കൂടാതെ 6.7% പ്രോട്ടീന്‍, 1.7% കൊഴുപ്പ്, 2.3% കാല്‍സ്യം, 7 ഗ്രാം ഇരുമ്പ് തുടങ്ങിയവയും മുരിങ്ങയില്‍ അടങ്ങിയിരിക്കുന്നു.

ഇനങ്ങള്‍

ജാഫ്ന, നാടന്‍, ഒരാണ്ടന്‍, ചാവകച്ചേരി, ചെമ്മുരിങ്ങ, PKM-1, PKM-2
അധികം വിളവു തരുന്ന ഒരു ഇനമാണ് ജാഫ്ന . സ്വാദുള്ള മൃദുലമായ ഈ ഇനത്തിന് ഏകദേശം 90 സെ.മീ നീളം കാണും . ചാവകച്ചേരി മുരിങ്ങ 90-120 സെ.മീ. വരെ നീളമുള്ളതാണ്. ചെമ്മുരിങ്ങ വര്‍ഷം മുഴുവന്‍ പൂക്കുന്ന, കായുടെ അറ്റത്ത് ചുവപ്പ് നിറമുള്ള ഇനമാണ്. PKM-1, PKM-2 എന്നിവ നല്ല വിളവ് നല്‍കുന്ന ഇനങ്ങളാണ് . വിത്ത്‌ നട്ട് ഒന്നാം വര്‍ഷം തന്നെ കായ്ക്കുന്ന ഒരാണ്ടന്‍ മുരിങ്ങയും ഇപ്പോള്‍ സര്‍വ്വസാധാരണമാണ് .


നടീല്‍രീതി

എല്ലാത്തരം മണ്ണിലും മുരിങ്ങ നന്നായി വളരും. വിത്തോ , മുറിച്ചെടുത്ത തണ്ടുകളോ ആണ് നടീല്‍ വസ്തു . നാടന്‍ ഇനങ്ങള്‍ കമ്പ് കുത്തിയാണ് വളര്‍ത്തുന്നത് . മുറിച്ചെടുത്ത തണ്ടുകള്‍ക്ക് 1-1.5 മീ നീളവും 15-20സെ.മീ. വണ്ണവും ഉണ്ടായിരിക്കണം . ഇവ ആദ്യം പോളിബാഗുകളില്‍ നടുകയും പിന്നീട് കിളിര്‍ത്ത ശേഷം പ്രധാന കൃഷിയിടത്തിലേക്ക് മാറ്റി നടുകയും വേണം . ഒരു ഹെക്ടറിലേക്ക് 625 തണ്ടുകള്‍ ആവശ്യമുണ്ട് . ഇവ4x4 മീ. അകലത്തിലാണ് നടുന്നത്. ആദ്യ ഘട്ടങ്ങളില്‍ നന ആവശ്യമാണ്‌. പോളിബാഗുകളില്‍ അല്ലാതെ നേരിട്ടും മുരിങ്ങ നടാവുന്നതാണ് . ജൂണ്‍-ആഗസ്റ്റ് മാസങ്ങളില്‍ നടുന്നതാണ് ഉത്തമം .

വളപ്രയോഗം

രണ്ടടിവീതം നീളവും വീതിയും താഴ്ചയുമുള്ള കുഴിയെടുത്ത് , അതില്‍ മേല്‍മണ്ണും 10-20 കി.ഗ്രാം കാലിവളവും ചേര്‍ത്ത് നിറക്കുക . ഈ കുഴികളില്‍ തൈകള്‍ നടുക . മണ്ണില്‍ വളക്കൂറ് കുറവാണെങ്കില്‍ എല്ലുപൊടി , കോഴിവളം,പിണ്ണാക്കുവളങ്ങള്‍ എന്നിവ ഒരു പ്രാവശ്യം 250 ഗ്രാം നിരക്കില്‍ വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണ നല്‍കാം. 17:17:17 കോംപ്ലക്സ് വളം വര്‍ഷം മൂന്നോ നാലോ തവണകളാക്കി ചെടി ഒന്നിന് 100ഗ്രാം നല്‍കിയാല്‍ മതി .ഇല്ലെങ്കില്‍ 100 ഗ്രാം യൂറിയ , 50 ഗ്രാം സൂപ്പര്‍ ഫോസ്ഫേറ്റ് , 50 ഗ്രാം പൊട്ടാഷ്‌ എന്നിവ നല്‍കുക . ആറുമാസത്തിനുശേഷം ഇതേ അളവില്‍ വീണ്ടും വളം നല്‍കുക . കുഴി ഒന്നിന് 10-20കി.ഗ്രാം. കാലിവളവും, 60:80:40 എന്ന തോതില്‍ N:P2O5:K2Oയും ഇട്ടുകൊടുക്കണം .

മുറിച്ചെടുത്ത തണ്ടുകളില്‍ നിന്ന് കിളിര്‍ക്കുന്ന മുരിങ്ങ 6-8 മാസങ്ങള്‍കൊണ്ട് പൂക്കുന്നു . ആദ്യ 2 വര്‍ഷം വിളവ് കുറവായിരിക്കുമെങ്കിലും മൂന്നാം വര്‍ഷം മുതല്‍ ഒരു ചെടി 400 കായ്കള്‍ തരും.

അങ്ങനെയുള്ള പ്രായമായ മരങ്ങളുടെ ശിഖരങ്ങള്‍ അല്പം മുറിച്ചു മാറ്റുന്നതോടെ പുതിയ ശിഖരങ്ങള്‍ ഉണ്ടാകുന്നു . ഇതില്‍ ധാരാളം മുരിങ്ങയും ഉണ്ടാകുന്നു.

വിളവെടുപ്പ്

കേരളത്തില്‍ മാര്‍ച്ച്-ഏപ്രിലിലും , ജൂലൈ-സെപ്തംബറിലുമായി രണ്ടു തവണ മുരിങ്ങ പൂക്കുകയും കായ്ക്കുകയും ചെയ്യുന്നു . മൂന്നാം വര്‍ഷം മുതല്‍ ഒരു ചെടിയില്‍ നിന്ന് 400 മുരിങ്ങയ്ക്ക വരെ ലഭിക്കും .പോഷകഗുണത്തിലും രുചിയിലും ആരോഗ്യപരിപാലനത്തിനും ശരീരസൗന്ദര്യത്തിനും ഉത്തമമായ ഭക്ഷണമാണ് കൂണ്‍.ശരീരകലകളുടെ നിര്‍മാണത്തിനും സംരക്ഷണത്തിനും ഏറ്റവും ആവശ്യമുള്ള പ്രോട്ടീന്‍ അഥവാ മാംസ്യം ഇവയില്‍ ധാരാളമുണ്ട്.

കൂണിലെ മാംസ്യം രുചിയിലും ഘടനയിലും മാംസാഹാരത്തോട് സാമ്യമുള്ളതാണെന്ന് മാത്രമല്ല അതിലെ ആവശ്യ അമിനോ ആസിഡുകളുടെ എണ്ണവും ഘടനയും മാംസാഹാരത്തിന് തുല്യമാണ്. കൂണിന്‍റെ തുടര്‍ച്ചയായ ഉപയോഗം ഹൃദ്രോഗ സാദ്ധ്യത കുറയ്ക്കും. മാത്രമല്ല ഹൃദയധമനികളിലും മറ്റു രക്തക്കുഴലുകളിലും അടിഞ്ഞുകൂടിയിരിക്കുന്ന കൊഴുപ്പിനെ അല്‍പ്പാല്‍പ്പമായി നീക്കം ചെയ്യാനും സഹായിക്കുന്നു‍. മറ്റു ഭക്‌ഷ്യനാരുകളെ അപേക്ഷിച്ച് കൂണിലെ നാരുകള്‍ വളരെ പ്രവര്‍ത്തനക്ഷമമാണ്. തന്മൂലം വളരെ പെട്ടെന്ന് ശരീരകൊഴുപ്പിന്‍റെ അളവ് നിയന്ത്രിക്കപ്പെടും.

ഭക്‌ഷ്യയോഗ്യമായ കൂണുകള്‍

കൃഷി ചെയ്യുന്ന കൂണിനങ്ങള്‍-ബട്ടണ്‍ മഷ്റൂം.

1.      വ്യാവസായികാടിസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ കൃഷി ചെയ്യുന്ന ഇനം.
പ്രത്യേകതരത്തില്‍ പാകപ്പെടുത്തിയെടുത്തതും അണുവിമുക്തമാക്കിയതുമായ കമ്പോസ്റ്റില്‍ ഈ ഇനം കൃഷി ചെയ്യുന്നു.

2.      കമ്പോസ്റ്റ് ഉണ്ടാക്കാന്‍ ആവശ്യമായ സാധനങ്ങള്‍ വയ്ക്കോല്‍,അമോണിയം സള്‍ഫേറ്റ്‌, സൂപ്പര്‍ഫോസ്ഫേറ്റ്, യൂറിയ, കാല്‍സ്യം കാര്‍ബണേറ്റ് എന്നിവയാണ്.

3.      ഒരു ചതുരശ്രമീറ്റര്‍ സ്ഥലത്തേക്ക് കമ്പോസ്റ്റ് ഉണ്ടാക്കാന്‍ 30 കി.ഗ്രാം വയ്ക്കോല്‍ 15-20 സെ.മീ നീളത്തില്‍ മുറിച്ചത് വേണം.

4.      ഈ വയ്ക്കോലില്‍ തളിക്കാനായി 4.5 ലിറ്റര്‍ വെള്ളത്തില്‍ 900 ഗ്രാം കാല്‍സ്യം കാര്‍ബണേറ്റ് കലക്കിയ ലായനി ആവശ്യമാണ്‌.ഇതിനോടൊപ്പം തന്നെ യൂറിയ ചേര്‍ക്കണം.

5.      ഇങ്ങനെ നനച്ചെടുത്ത വൈക്കോല്‍ ഒരു മീറ്റര്‍ ഉയരത്തില്‍ ഒരു ചതുരശ്രമീറ്റര്‍ സ്ഥലത്ത് അട്ടിയായി വെയ്ക്കുകയും മൂന്നു നാലു ദിവസത്തിലൊരിക്കല്‍ വീതം അട്ടി ഇളക്കിയിടുകയും ഈര്‍പ്പം നിലനിര്‍ത്താനാവശ്യമായ വെള്ളം തളിക്കുകയും വേണം.

6.      12-15 ദിവസത്തേക്ക് വയ്ക്കോല്‍ അട്ടിയിട്ടശേഷം 600 ഗ്രാം വീതം അമോണിയം സള്‍ഫേറ്റും സൂപ്പര്‍ഫോസ്ഫേറ്റും ചേര്‍ത്ത്ഇളക്കിയിടുക.

7.      കമ്പോസ്റ്റ് ട്രേകളിലാക്കി 50 ഡിഗ്രി സെല്‍ഷ്യസില്‍ ഉള്ള നീരാവി നാലു മണിക്കൂര്‍ സമയത്തേക്ക് കടത്തിവിട്ട് അണുവിമുക്തമാക്കുക.

8.      പാകപ്പെടുത്തിയ കമ്പോസ്റ്റില്‍ ഒരു കുപ്പി സ്പോണ്‍ (കൂണ്‍വിത്ത്‌) ഒരു ചതുരശ്രമീറ്റര്‍ കമ്പോസ്റ്റിന് എന്ന തോതില്‍ ചേര്‍ക്കുക.ഇതിനെ സ്പാണിംഗ് എന്നു പറയുന്നു.

9.      സ്പാണിംഗ് കഴിഞ്ഞ് വൃത്തിയുള്ള അണുവിമുക്തമായ പേപ്പറുകൊണ്ട് ട്രേയിലുള്ള കമ്പോസ്റ്റ് മൂടണം.

10.  ആവശ്യത്തിന് നനവ്‌ കിട്ടാനായി ദിവസവും ട്രേകള്‍ പരിശോധിക്കുകയും ആവശ്യാനുസരണം വെള്ളം നനയ്ക്കുകയും വേണം.

11.  15-20 ദിവസം വയ്ക്കുമ്പോള്‍ കൂണിന്‍റെ തന്തുക്കള്‍ നല്ലപോലെ വളര്‍ന്ന് പടരും.ഈ അവസ്ഥയ്ക്ക് സ്പാണ്‍ റണ്‍ എന്നു പറയുന്നു.അപ്പോള്‍ കൂണ്‍ വളര്‍ത്തുന്ന മുറിയില്‍ 25 ഡിഗ്രി സെല്‍ഷ്യസ്‌ ചൂടും 90&-95% ആര്‍ദ്രതയും ഉണ്ടായിരിക്കണം.

12.  സ്പാണ്‍ റണ്‍ കഴിഞ്ഞാല്‍ പേപ്പറുകൊണ്ട് മൂടിയത് മാറ്റിക്കൊടുക്കാം. ഇതിനുശേഷം കാല്‍സ്യം കാര്‍ബണേറ്റും ചളിമണ്ണും കൂടിയുണ്ടാക്കിയ മിശ്രിതം കൊണ്ട് 2.5 സെ.മീ. കനത്തില്‍ കമ്പോസ്റ്റിനു മീതെ ഒരു ആവരണം ഉണ്ടാക്കുക. ഇതിന് കേസിംഗ് എന്നു പറയുന്നു.

13.  അതിനുശേഷം രണ്ടാഴ്ച കഴിയുമ്പോള്‍ കൂണുകള്‍ ചെറുതായി മുളക്കാന്‍ തുടങ്ങും. കൂണുകള്‍ മുളച്ചു തുടങ്ങുന്ന സമയത്ത് 14-18 സെല്‍ഷ്യസ്‌ തണുപ്പ് ഉണ്ടായിരിക്കേണ്ടതാണ്.

14.  അത്യാവശ്യത്തിന് ഈര്‍പ്പം നിലനിര്‍ത്താനായി ഇടയ്ക്കിടെ വെള്ളം നനച്ചുകൊടുക്കണം.

15.  കൂണ്‍ ഉല്‍പ്പാദനം തുടങ്ങിയാല്‍ പിന്നെ രണ്ടു മൂന്നു മാസത്തേക്ക് ഉണ്ടായിക്കൊണ്ടിരിക്കും.

വൈക്കോല്‍ കൂണ്‍

1.      ഈ ഇനം 24 ഡിഗ്രി സെല്‍ഷ്യസില്‍ കുറയാത്ത താപനിലയുള്ള സ്ഥലങ്ങളില്‍ കൃഷിചെയ്യാന്‍ പറ്റിയതാണ്.

2.      വൈക്കോലില്‍ സ്പാണ്‍ ചെയ്തശേഷം 10-15 ദിവസത്തിനകം കൂണിന്‍റെ വിളവെടുക്കാമെന്നത് ഇതിന്‍റെ സവിശേഷതയാണ്.

3.      പോളിത്തീന്‍ കവറുകളിലാണ് ഇവ വളര്‍ത്തിയെടുക്കുന്നത്.

4.      വൈക്കോലാണ് കൃഷി ചെയ്യാനുള്ള ഏറ്റവും നല്ല മാധ്യമം.

5.      മറ്റെല്ലായിനം കൂണുകളെ അപേക്ഷിച്ച് കൂടുതല്‍ വിളവ് ലഭിക്കുന്നു.

കൂണ്‍വിത്ത്‌

സ്പാണ്‍ ഉണ്ടാക്കാനായി ആദ്യമായി വേണ്ടത് കൂണിന്‍റെ കള്‍ച്ചര്‍ ആണ്. കൂണിന്‍റെ കോശങ്ങള്‍ കൃത്രിമമായി ഉണ്ടാക്കിയ അണുവിമുക്തമായ ഒരു പോഷക മാധ്യമത്തില്‍ വളര്‍ത്തിയെടുത്ത തന്തുക്കള്‍ ആണ്.

കൂണ്‍ കള്‍ച്ചര്‍ ഉണ്ടാക്കാന്‍ ആവശ്യമായ സാധനങ്ങള്‍ 
1. ബീക്കര്‍ (1 ലിറ്റര്‍ അളവുള്ളത്)
2. ടെസ്റ്റ് ട്യൂബുകള്‍ 
3. വെള്ളം പിടിക്കാത്ത പഞ്ഞി
4. ബൂണ്‍സണ്‍ ബര്‍ണര്‍
5. ആട്ടോക്ളേവ്(ഫിഗ്)
6. ഉരുളക്കിഴങ്ങ്- 250 ഗ്രാം
7. ഡെക്സ്ട്രോസ് 250 ഗ്രാം
8. അഗാര്‍ 20 ഗ്രാം
9. ശുദ്ധജലം - 1 ലിറ്റര്‍

പോഷക മാധ്യമം എങ്ങനെ ഉണ്ടാക്കാം?
(പൊട്ടറ്റോ കസ്ട്രോസ് അഗര്‍ മീഡിയം)

1.      ഉരുളക്കിഴങ്ങ് കഴുകി വൃത്തിയാക്കി തൊലി കളഞ്ഞ് ചെറിയ കഷണങ്ങളാക്കി അരിയുക.

2.      ആകെയുള്ള വെള്ളത്തില്‍ അരലിറ്റര്‍ ഒരു ബീക്കറില്‍ എടുത്ത് ഉരുളക്കിഴങ്ങ് ഒരു മണിക്കൂര്‍ നേരം നന്നായി വേവിക്കുക. ബാക്കിയുള്ള അര ലിറ്റര്‍ വെള്ളത്തില്‍ 20 ഗ്രാം അഗാര്‍ ചേര്‍ത്ത്‌ വേറൊരു ബീക്കറില്‍ വെച്ച് നന്നായി ചൂടാക്കി ഉരുക്കുക.

3.      ഉരുളക്കിഴങ്ങ് വേവിച്ച് സത്ത് അരിച്ചെടുത്ത് 20 ഗ്രാം ഡെക്സ്ട്രോസ് ചേര്‍ക്കണം.ഇങ്ങനെ കിട്ടിയ കിഴങ്ങ് സത്തിലേക്ക് ഉരുകിയ അഗാര്‍ചൂടോടെ തന്നെ ചേര്‍ത്ത്‌ ആകെ വ്യാപ്തം ഒരു ലിറ്റര്‍ ആക്കുകയും വേണം.ഇപ്പോള്‍ പൊട്ടറ്റോ ഡെക്സ്ട്രോസ്‌ അഗാര്‍(PDA)എന്ന പോഷക മാധ്യമം തയ്യാറായി.

4.      ഇത് നല്ല ചൂടുള്ളപ്പോള്‍ തന്നെ ടെസ്റ്റ് ട്യൂബിന്‍റെ കാല്‍ഭാഗം വരത്തക്കവിധം ടെസ്റ്റ് ട്യൂബുകളില്‍ നിറയ്ക്കുക.

5.      ഈ ടെസ്റ്റ് ട്യൂബുകള്‍ ഒരു വയര്‍ ബാസ്ക്കറ്റില്‍ കുത്തി ചാരി നിര്‍ത്തിയിട്ട് ഒരു പേപ്പര്‍ കൊണ്ട് ബാസ്ക്കറ്റിന്‍റെ മുകളില്‍ മൂടിക്കെട്ടി ആട്ടോക്ളേവില്‍ വച്ച് 15 പൌണ്ട് മര്‍ദ്ദത്തിലുള്ള ആവിയില്‍ 20 മിനിറ്റ് നേരം വെച്ച് അണുവിമുക്തമാക്കുക.

6.      ആട്ടോക്ളേവില്‍ മര്‍ദ്ദം പൂജ്യത്തില്‍ വന്നതിനുശേഷം ആട്ടോക്ളേവില്‍ തുറന്ന് ചൂടാറുന്നതിനു മുമ്പ് തന്നെ ടെസ്റ്റ് ട്യൂബുകള്‍ ഒരു മേശപ്പുറത്തേയ്ക്ക് ചെറിയ ചെരിവ് വരത്തക്കവിധം കിടത്തിയിടണം.

7.      ഇങ്ങനെ ചെയ്യുമ്പോള്‍ ടെസ്റ്റ് ട്യൂബിനുള്ളിലെ മീഡിയം (PDA)പഞ്ഞിയില്‍ തൊടാത്ത വിധം വേണം ടെസ്റ്റ് ട്യൂബ് ചരിച്ച് കിടത്തേണ്ടത്.
നല്ലപോലെ ചൂടാറിക്കഴിയുമ്പോള്‍ ടെസ്റ്റ് ട്യൂബിനുള്ളില്‍ ചരിഞ്ഞ ആകൃതിയില്‍ കിട്ടിയ മീഡിയം ലഭിക്കുന്നു .

ഇങ്ങനെ സ്റ്റെറിലൈസ് ചെയ്തെടുത്ത PDFലാണ് കൂണ്‍ വളര്‍ത്തേണ്ടത് .

കൂണ്‍ കള്‍ച്ചര്‍ ചെയ്യുന്ന വിധം

ടിഷ്യൂ കള്‍ച്ചര്‍ രീതിയിലാണ് കൂണ്‍ കള്‍ച്ചര്‍ ഉണ്ടാക്കുന്നത്‌

1.      അണുവിമുക്ത്മായ സാഹചര്യങ്ങളുള്ള ഒരു കള്‍ച്ചര്‍ മുറി സജ്ജമാക്കി അവിടെ വെച്ചാണ് കള്‍ച്ചര്‍ ചെയ്യേണ്ടത് . ഇതിനായി മുറിയുടെ കോണില്‍ തന്നെ പ്ലൈവുഡ്‌ കൊണ്ടോ മറ്റോ 1.5 $ 1.5 $ 2.25 മീറ്റര്‍ അളവില്‍ ഒരു ചെറിയ മുറി കെട്ടിയടക്കുകയാണ് നല്ലത്. ഇതിന് ഒരു വാതില്‍ മാത്രം വയ്ക്കുക. മറ്റു വെന്‍റിലേഷനൊന്നും പാടില്ല.

2.      ഈ മുറിക്കുള്ളില്‍ മൈക്ക ഒട്ടിച്ചതോ ഗ്ലാസ്ഷീറ്റ് പതിച്ചതോ ആയ ഒരു ചെറിയ മേശ ഉണ്ടായിരിക്കണം.

3.      ഒരു UV ലാമ്പും സാധാരണ ഒരു ട്യൂബ് ലൈറ്റും മുറിക്കകത്ത് സജ്ജമാക്കണം. മുറിയുടെ വെളിയില്‍ നിന്നും  UV ലാമ്പ് ഓണ്‍ ചെയ്യാന്‍ പറ്റുന്ന വിധം സ്വിച്ച് ക്രമീകരിക്കുക.ഇങ്ങനെ ചെയ്‌താല്‍ ഒരു കള്‍ച്ചര്‍ മുറിയായി .

4.      കള്‍ച്ചര്‍ ചെയ്യേണ്ട കൂണ്‍ ഒഴിച്ച് ബാക്കി ആവശ്യമുള്ള ഒരു ബൂണ്‍സണ്‍ ബര്‍ണര്‍, അണുവിമുകതമായ പി.ഡി.എ സ്റ്റാന്‍ഡ്,ഇനോകുലേഷന്‍ നീഡില്‍, 0.1% മെര്‍ക്കുറിക് ക്ലോറൈഡ് ലായനി സ്റ്റെറിലൈസ് പെട്രിഡിഷില്‍ എടുത്തത്, രണ്ട് ഡിഷില്‍ സ്റ്റെറിലൈസ് വെള്ളം എന്നിവയെല്ലാം കള്‍ച്ചര്‍ മുറിക്കകത്ത് മേശപ്പുറത്ത്‌ വെച്ച് കതകടച്ചശേഷം UV ലാമ്പ് ഇടണം . പിന്നീട് അര മണിക്കൂര്‍ കഴിഞ്ഞ്UV ലാമ്പ് അണച്ചിട്ട് കള്‍ച്ചര്‍ ചെയ്യാനുള്ള കൂണ്‍, 90% ശുദ്ധമായ ആല്‍ക്കഹോള്‍ കൊണ്ട് പുറം തുടച്ചു വൃത്തിയാക്കിയ ശേഷം കള്‍ച്ചര്‍ മുറിയിലെ മേശപ്പുറത്ത് വയ്ക്കണം.

5.      പിന്നെ സ്റ്റെറിലൈസ് ചെയ്ത ഒരു ബ്ലേഡ്‌ കൊണ്ട് കൂണ്‍ നെടുകെ രണ്ടായി പിളര്‍ന്ന് കൂണിന്‍റെ തണ്ടും കടഭാഗവും ചേരുന്ന സ്ഥലത്ത്‌ ഉള്ളില്‍ നിന്നും ഒരു ചെറിയ കഷണം മുറിച്ചെടുക്കുക. ഇതിനെ വീണ്ടും ചെറിയ കഷണങ്ങളാക്കി മുറിച്ച് ഓരോന്നും 0.1% മെര്‍ക്കുറിക് ക്ലോറൈഡ് ലായനിയില്‍ 30 സെക്കന്‍റ് വീതം മുക്കിവെച്ചിട്ട് ഉടന്‍തന്നെ സ്റ്റെറൈല്‍ വെള്ളത്തില്‍ രണ്ടു പ്രാവശ്യം കഴുകിയെടുക്കണം.

6.      ഇങ്ങനെ സര്‍ഫസ് സ്റ്റെറിലൈസ് ചെയ്ത കൂണ്‍ കഷണങ്ങള്‍ മുന്‍കൂട്ടി സ്റ്റെറിലൈസ് ചെയ്ത ടെസ്റ്റ്‌ട്യൂബുകളില്‍ വച്ചിട്ടുള്ളവയിലേക്ക് സ്റ്റെറിലൈസ് ചെയ്ത ഒരു ഇനോകുലേഷന്‍ നീഡില്‍ കൊണ്ട് എടുത്തു വെയ്ക്കുക.

7.      ടെസ്റ്റ് ട്യൂബിലെ കോട്ടന്‍ പ്ലഗ് തുറക്കുന്നത് ബൂണ്‍സണ്‍ ബര്‍ണര്‍ ഫ്ളെയിമിന് മുകളില്‍ വച്ചിരിക്കണം .

8.      കൂണ്‍ കഷണം ട്യൂബിനകത്തേക്ക് നീഡില്‍ കൊണ്ട് വച്ചാലുടന്‍ തന്നെ കോട്ടന്‍ പ്ലഗ് കൊണ്ട് അടക്കുകയും വേണം.

9.      ഇങ്ങനെ പിഡിഎ മീഡിയത്തില്‍ വച്ച കൂണ്‍ കഷണങ്ങള്‍ മൂന്നു ദിവസം കഴിയുമ്പോള്‍ വെളുത്ത പൂപ്പലായി വളരാന്‍ തുടങ്ങും. ഒരാഴ്ചകൊണ്ട് ട്യൂബിനകത്തുള്ള മീഡിയം നിറയെ വെളുത്ത പൂപ്പല്‍ കൊണ്ട് നിറഞ്ഞിരിക്കും.ഇതാണ് കൂണിന്‍റെ കള്‍ച്ചര്‍.

10.  വെള്ള നിറത്തിലല്ലാതെ, പച്ചയോ,കറുപ്പോ,പിങ്കോ, മഞ്ഞയോ നിറം വരുന്നതായാല്‍ കള്‍ച്ചര്‍ ദൂഷ്യപ്പെട്ടുപോയതായി കരുതാം .

11.  കള്‍ച്ചര്‍ മുറിയില്‍ കയറുമ്പോള്‍ പാദരക്ഷകളൂരി വെയ്ക്കുകയും കൈ നന്നായി ഡെറ്റോളോ ആല്‍ക്കഹോളോ കൊണ്ട് കഴുകി വൃത്തിയാക്കുകയും വേണം.

കൂണ്‍ വിത്ത്‌ എങ്ങനെ ഉണ്ടാക്കാം

1.      ഏതെങ്കിലും ഒരു ധാന്യമാദ്ധ്യമത്തില്‍ വളര്‍ത്തിയെടുത്ത കൂണ്‍തന്തുക്കളാണ് കൂണ്‍വിത്ത്‌ അഥവാ സ്പാണ്‍ എന്നു പറയുന്നത്.

2.      കൂണ്‍ കള്‍ച്ചര്‍ ഉപയോഗിച്ച് ധാന്യമാദ്ധ്യമത്തിലുണ്ടാക്കുന്ന ആദ്യ പരമ്പരയെ മാതൃസ്പാണ്‍ എന്നു വിളിക്കുന്നു.ഇതില്‍ നിന്ന് തുടര്‍ച്ചയായി രണ്ടോ മൂന്നോ പരമ്പര സ്പാണുകള്‍ ഉണ്ടാക്കാവുന്നതാണ് . തുടര്‍ന്നു വളര്‍ത്തുന്ന വിത്തു പരമ്പരകളുടെ വീര്യം കുറയുന്നു.

3.      മാതൃസ്പാണ്‍ ഉണ്ടാക്കുന്നതിന് അത്യാവശ്യം വേണ്ട വസ്തുക്കള്‍ കൂണ്‍ കള്‍ച്ചര്‍, ചോളം അഥവാ ഗോതമ്പ് , ഗ്ലൂക്കോസ് ഡ്രിപ്പ് കുപ്പികള്‍, നോണ്‍ അബ്സോര്‍ബന്‍റ് പഞ്ഞി, ധാന്യം വേവിക്കാനുള്ള പാത്രം,സ്റ്റവ്,കാല്‍സ്യം, കാര്‍ബണേറ്റ്, ആട്ടോക്ലേവ് എന്നിവയാണ്.

4.      ധാന്യം വെള്ളത്തിലിട്ട് കഴുകി വൃത്തിയാക്കി പതിരും മറ്റും നീക്കി ആവശ്യത്തിന് വെള്ളമൊഴിച്ച് ഒരു പാത്രത്തില്‍ വെച്ച് പകുതി വേവിക്കുക. വെന്ത ധാന്യം വിരലുകൊണ്ട് അമര്‍ത്തിയാല്‍ ചെറുതായി പൊട്ടണമെന്നതാണ് ശരിയായ അളവിലുള്ള പാകം.

5.      വേവ് കൂടുതലായാല്‍ തമ്മില്‍ ഒട്ടിപ്പിടിക്കും.പാകത്തിന് വെന്ത ധാന്യം വെള്ളത്തില്‍ നിന്ന് കോരിയെടുത്ത് വെള്ളം വാര്‍ത്ത് കളഞ്ഞ് തണുപ്പിക്കുക.ഇതിനായി നല്ല വൃത്തിയുള്ള ഒരു തുണിയില്‍ (ഡെറ്റോള്‍ വെള്ളത്തില്‍ മുക്കിയുണക്കിയത്)നിരത്തിയിടുക.

6.      വെള്ളം തോര്‍ന്ന് തണുത്ത ധാന്യത്തില്‍ ഒരു കി.ഗ്രാം ധാന്യത്തിന് 50ഗ്രാം എന്ന തോതില്‍ കാല്‍സ്യം കാര്‍ബണേറ്റ് പൊടി ചേര്‍ത്ത്‌ ഇളക്കുക.

7.      ഇങ്ങനെ തയ്യാറാക്കിയ ധാന്യം വൃത്തിയാക്കിയ ഗ്ലൂക്കോസ് ഡ്രിപ്പ് കുപ്പികളില്‍ മുക്കാല്‍ ഭാഗം വരെ നിറയ്ക്കണം.പഞ്ഞികൊണ്ട് കുപ്പികള്‍ പ്ലഗ് ചെയ്യുകയും കടലാസ് കൊണ്ട് പ്ലഗുകള്‍ മൂടികെട്ടുകയും വേണം.പഞ്ഞിക്ക് നനവ്‌ തട്ടാതിരിക്കാന്‍ ഇതു സഹായകമാകും.ഈ കുപ്പികള്‍ ആട്ടോക്ളേവില്‍ നേരെ നിവര്‍ത്തി അടുക്കിവെച്ച് 20 പൌണ്ട് മര്‍ദ്ദത്തില്‍ രണ്ടു മണിക്കൂര്‍ സമയം സ്റ്റെറിലൈസ് ചെയ്യുക.

8.      ആട്ടോക്ലേവ് ഓഫ് ചെയ്ത ശേഷം മര്‍ദ്ദം പൂജ്യത്തില്‍ എത്തിയിട്ട് തുറന്ന് കുപ്പികള്‍ വെളിയിലെടുത്തുവെച്ച് നന്നായി തണുക്കാന്‍ അനുവദിക്കുക. ഒരു ദിവസം കഴിഞ്ഞാലെ കുപ്പിക്കുള്ളിലെ ധാന്യം നന്നായി തണുക്കുകയുള്ളൂ .

9.      ഇനോക്കുലേഷന്‍ ചെയ്യാനുള്ള മേല്‍പ്പറഞ്ഞ ധാന്യക്കുപ്പികള്‍,ഇനോക്കുലേഷന്‍ നീഡില്‍ , ഒരു ബുന്‍സണ്‍ ബര്‍ണര്‍ എന്നീ സാധനങ്ങള്‍ ഡെറ്റോള്‍ കൊണ്ടോ,ആള്‍ക്കഹോള്‍ കൊണ്ടോ തുടച്ചു വൃത്തിയാക്കിയ കള്‍ച്ചര്‍ മുറിക്കുള്ളിലെ മേശമേല്‍ നിരത്തി വെച്ചിട്ട് മുറിയടച്ച് UV ലാമ്പ് ഓണ്‍ ചെയ്യണം. അര മണിക്കൂര്‍ കഴിഞ്ഞ് UV ലാമ്പ് അണച്ച് നേരത്തെ ടെസ്റ്റ്‌ ട്യൂബില്‍ വളര്‍ത്തിയെടുത്ത കൂണിന്‍റെ കള്‍ച്ചര്‍ മുറിയില്‍ അങ്ങേയറ്റം ശുചിത്വം പാലിക്കണം. ഒരു ബുള്‍സണ്‍ ബര്‍ണര്‍ ഫ്ളെയിമിന് മുകളില്‍ വെച്ച് ടെസ്റ്റ് ട്യൂബ് തുറന്ന്, സ്റ്റെറിലൈസ് ചെയ്ത ഇനോകുലേഷന്‍നീഡില്‍ കൊണ്ട് ഒരു ചെറിയ കഷണം കള്‍ച്ചറെടുത്ത് കുപ്പിക്കുള്ളിലുള്ള ധാന്യത്തിലേക്ക് വയ്ക്കുക. കുപ്പി തുറക്കുന്നതും ഫ്ളെയിമിന് മുകളില്‍ വെച്ചായിരിക്കണം.

10.  ഈ പ്രക്രിയയെല്ലാം വളരെ പെട്ടെന്ന് ചെയ്തുതീര്‍ക്കാം. സാധാരണ മുറിക്കുള്ളില്‍ വൃത്തിയുള്ള സ്ഥലത്ത്‌ കൂണ്‍ തന്തുക്കള്‍ വളരാനായി വയ്ക്കുക.

11.  ഉദ്ദേശം 15 ദിവസം കൊണ്ട് കുപ്പിക്കുള്ളില്‍ നല്ല തൂവെള്ള നിറത്തില്‍ കൂണ്‍തന്തുക്കള്‍ വളര്‍ന്ന് കഴിയും ഇതാണ് മാതൃസ്പാണ്‍.

ചിപ്പിക്കൂണ്‍ കൃഷി

വി. ഇന്ദിര

വിവിധ തരത്തിലുള്ള കൂണുകള്‍ പണ്ടുകാലം മുതല്‍ തന്നെ ഭക്ഷണപദാര്‍ത്ഥമായി ഉപയോഗിച്ചിരുന്നു. പറമ്പുകളിലും മരക്കുറ്റികളിലും മറ്റും മഴക്കാലത്ത്‌ വളരുന്ന കൂണുകളില്‍ ഭക്‌ഷ്യയോഗ്യമായവയെ തിരിച്ചറിഞ്ഞെങ്കില്‍ മാത്രമേ അവ ഉപയോഗിക്കുവാന്‍ സാധിക്കുകയുള്ളൂ. ഏകദേശം എട്ട് തരം കൂണുകള്‍ വ്യാവസായികാടിസ്ഥാനത്തില്‍ കൃഷിചെയ്യാമെന്ന് കണ്ടെത്തിയിട്ടുണ്ട്. കൃഷി ചെയ്യാവുന്ന ഭക്‌ഷ്യയോഗ്യമായ കൂണുകളില്‍ പ്രധാനപ്പെട്ടവ വൈറ്റ് ബട്ടണ്‍ മഷ്റൂം വൈക്കോല്‍ കൂണ്‍ ചിപ്പി കൂണ്‍ അഥവാ ഓയിസ്റ്റര്‍ മഷ്റൂം പാല്‍കൂണ്‍ എന്നിവയാണ്. ലോകമെമ്പാടുംതന്നെ പ്രചാരം സിദ്ധിച്ചിട്ടുള്ള വൈറ്റ് ബട്ടണ്‍ മഷ്റൂം തണുപ്പുള്ള പ്രദേശങ്ങളില്‍ മാത്രം കൃഷി ചെയ്യാന്‍ പറ്റുന്നവയാണ് മറ്റു മൂന്നിനങ്ങളും കേരളത്തിലെ കാലാവസ്ഥയില്‍ കൃഷി ചെയ്യാന്‍ യോജിച്ചവയാണ് വ്യാവസായികാടിസ്ഥാനത്തില്‍ ലഭിതമായും ലാഭകരമായും കൃഷിചെയ്യാന്‍ യോജിച്ചതാണ് ചിപ്പിക്കൂണ്‍

കൃഷി ചെയ്യുന്ന വിധം

കൂണ്‍ കൃഷിക്ക് ആവശ്യമായ കൂണ്‍ വിത്ത്‌അഥവാ സ്പോണ്‍ സ്വയം തയ്യാറാക്കുകയോ, വിശ്വാസയോഗ്യമായ സ്ഥലത്തുനിന്ന് വാങ്ങിക്കുകയോ ചെയ്യാം. ചിപ്പി കൂണ്‍ സാധാരണയായി കൃഷി ചെയ്യുന്നത് വൈക്കോലിലാണ്

1. വൃത്തിയുള്ളതും നല്ലപോലെ ഉണങ്ങിയതും പഴകാത്തതുമായ വൈക്കോല്‍ തിരഞ്ഞെടുക്കുക

2.വൈക്കോല്‍ ചെറുകഷണങ്ങളായി (5- 10 സെ.മി മുറിക്കുകയോ ചെറിയ ചുരുളുകളാക്കി ചുമ്മാടുപോലെ ചുരുട്ടി എടുക്കുകയോ ചെയ്യണം

3. ഇപ്രകാരം തയ്യാറാക്കിയ വൈക്കോല്‍ 12 മണിക്കൂര്‍ നേരം ശുദ്ധജലത്തില്‍ കുതിര്‍ത്ത് വെക്കണം

4. അടുത്ത ദിവസം രാവിലെ വൈക്കോല്‍ വെള്ളത്തില്‍ നിന്നും കോരിയെടുത്ത് കമ്പി കൊണ്ടോ മുള കൊണ്ടോ തയ്യാറാക്കിയ വൃത്തിയുള്ള കുട്ടയില്‍ ഇട്ട് വെള്ളം വാര്‍ത്ത് കളയുക

5. ഒരു വലിയ പാത്രത്തില്‍ ഈ വൈക്കോലിട്ട് അര മണിക്കൂര്‍ നേരം നന്നായി തിളപ്പിക്കുക

6. തിളപ്പിച്ച വൈക്കോല്‍ കുട്ടയില്‍ വാരിവെച്ച് വെള്ളം വാര്‍ത്തുകളഞ്ഞ് വൃത്തിയുള്ള പ്രതലത്തില്‍ നിരത്തി തണുപ്പിക്കുക. വൈക്കോലിലെ ഈര്‍പ്പം കൂടുതലാവാനും കുറയാനും പാടുള്ളതല്ല തണുത്ത വൈക്കോല്‍ കയ്യിലെടുത്ത് പിഴിഞ്ഞാല്‍ അല്‍പ്പം പോലും ജലാംശം ഊറി വരാത്ത സ്ഥിതിയാണ് ഏറ്റവും ഉത്തമം. കൂണ്‍ കൃഷി ചെയ്യാനുള്ള മാധ്യമം ഇതോടുകൂടി തയ്യാറായിക്കഴിഞ്ഞു

ഇങ്ങനെ തയ്യാറാക്കിയ വൈക്കോല്‍ പോളിത്തീന്‍ കവറുകളില്‍ നിറയ്ക്കുകയാണ് അടുത്ത ഘട്ടം. വൈക്കോല്‍ നിറച്ച കവറുകളെ സാധാരണയായി ബെഡ്ഡുകള്‍ എന്നാണ് പറയുന്നത് ഇതിനായി 30 സെ.മീ വീതിയും 60 സെ മീ നീളവും 150 200 ഗേജ് കട്ടിയുമുള്ള പോളിത്തീന്‍ കവറുകളോ ട്യൂബോ ഉപയോഗിക്കാം.വായുസഞ്ചാരത്തിനായി ഒരു സെന്‍റീമീറ്റര്‍ വ്യാസമുള്ള ഏതാനും സുഷിരങ്ങള്‍ ഈ കവറുകളില്‍ ഇടേണ്ടതാണ്. ബെഡ്ഡുകള്‍ തയാറാക്കി കഴിഞ്ഞാല്‍ അടിഭാഗം വൃത്താകൃതിയിലും പരന്നിരിക്കാനുമായി കവറിന്‍റെ അടിഭാഗം ചരടുകൊണ്ട് കെട്ടണം

സ്പാണ്‍ കുപ്പിയില്‍നിന്ന് പകര്‍ന്നിടാനായി നേര്‍ത്ത ഡെറ്റോള്‍ ലായനിയില്‍(1 മി ലി ഡെറ്റോള്‍ 100 മി ലി വെള്ളത്തില്‍ കലക്കിയത്) കഴുകിയ ട്രേ ആവശ്യമാണ്‌. കൈകളും ഒരു കമ്പിയും നല്ലപോലെ കഴുകി ഡെറ്റോള്‍ ലായനി ഉപയോഗിച്ച് തുടയ്ക്കണം. സ്പാണ്‍ കുപ്പിയുടെ പഞ്ഞി കൊണ്ടുള്ള അടപ്പ്‌ മാറ്റി കമ്പികൊണ്ട് വിത്ത്‌ ഇളക്കി ട്രേയിലേക്ക് ഇടുക.പോളിത്തീന്‍ പായ്ക്കറ്റില്‍ ലഭിക്കുന്ന സ്പാണ്‍ ആണെങ്കില്‍ ഒരു കത്രിക കൊണ്ടു പായ്ക്കറ്റ് മുറിച്ച് മാറ്റി വിത്ത് ട്രേയിലേക്ക് ഇടണം. കട്ടയായ വിത്തുകള്‍ കൈകൊണ്ട് ഉടച്ച്‌ എടുക്കണം

പോളിത്തീന്‍ കവറുകളില്‍ വൈക്കോലും സ്പാണും ഇടവിട്ട്‌ നിറയ്ക്കുകയാണ് അടുത്ത ഘട്ടം. തുടക്കത്തില്‍ 5 സെ.മീ കനത്തില്‍ വൈക്കോല്‍ പോളിത്തീന്‍ കവറില്‍ നിറയ്ക്കണം.ഇതിനു മുകളില്‍ കൂണ്‍ വിത്ത്‌ വിതറുക. രണ്ടാമതും ഒരു അട്ടി വൈക്കോല്‍ വെച്ച് കൂണ്‍ വിത്ത്‌ വിതറണം. ഇപ്രകാരം ഇടവിട്ട്‌ വൈക്കോലും വിത്തും നിറച്ചശേഷം പോളിത്തീന്‍ കവര്‍ മുകളിലും കെട്ടിവയ്ക്കണം. വൈക്കോല്‍ കൂടുതല്‍ അമര്‍ത്തേണ്ട ആവശ്യമില്ല.ഒരു കവര്‍ നിറയ്ക്കാന്‍ ഏകദേശം ഒരു കിലോഗ്രാം ഉണങ്ങിയ വൈക്കോലും 125 ഗ്രാം കൂണ്‍ വിത്തും ആവശ്യമാണ്‌

ഇങ്ങനെ തയ്യാറാക്കിയ ബെഡ്ഡുകള്‍ പ്രത്യേകം നിര്‍മ്മിച്ച സ്പാണ്‍ റണ്ണിംഗ് മുറികളില്‍ 15 ദിവസം സൂക്ഷിക്കുക.ദിവസവും കൂണിന്‍റെ തന്തുക്കള്‍ വളരുന്നത് ശ്രദ്ധിക്കണം.കേടു വന്ന ബെഡ്ഡുകള്‍ ഉടനെ തന്നെ നീക്കം ചെയ്യേണ്ടതാണ്. വെളുത്ത പൂപ്പല്‍ കവറിനകത്ത്‌ മുഴുവനായി പടര്‍ന്ന് കഴിഞ്ഞാല്‍ 15 16 ദിവസത്തിനുശേഷം കവര്‍ വൃത്തിയുള്ള ബ്ളേഡുകൊണ്ട് മുറിച്ചുമാറ്റണം. പോളിത്തീന്‍ കവറുകള്‍ നീക്കം ചെയ്ത ബെഡ്ഡുകള്‍ പ്രത്യേകം നിര്‍മ്മിച്ച മുറികളിലേക്ക് ഉല്‍പാദന മുറി മാറ്റണം.ഈ ബെഡ്ഡുകള്‍ ഷെല്‍ഫുകളില്‍ അടുക്കി വെച്ചോ ചിത്രം ചരടുകൊണ്ട് ഉറിപോലെ മുറിക്കകത്ത് കെട്ടി തൂക്കിയോ ഇടാം ചിത്രം ഓരോ ബെഡ്ഡും തമ്മില്‍ 15 20 സെ.മീ അകലം ഉണ്ടായിരിക്കണം. രണ്ടു ദിവസത്തേക്ക്‌ ബെഡ്ഡുകള്‍ നനയ്ക്കേണ്ട ആവശ്യമില്ല. മൂന്നാം ദിവസം മുതല്‍ കാലത്തും വൈകുന്നേരവും ബെഡ്ഡുകള്‍ നനയ്ക്കേണ്ട ആവശ്യമില്ല. മൂന്നു നാലു ദിവസത്തിനുശേഷം കൂണിന്‍റെ മുകുളങ്ങള്‍ പ്രത്യക്ഷപ്പെടുന്നത് കാണാം പിന്നീട് മൂന്നോ നാലോ ദിവസത്തിനകം കൂണ്‍ പൂര്‍ണ്ണവളര്‍ച്ചയെത്തുകയും ആദ്യ വിളവെടുപ്പ് നടത്തുകയും ചെയ്യാം. മൂര്‍ച്ചയുള്ള കത്തി ഉപയോഗിച്ച് കൂണിന്‍റെ ചുവട്ടില്‍വെച്ച് മുറിച്ച് വിളവെടുപ്പ്‌ നടത്തണം പിന്നീട് ദിവസവും കാലത്തും വൈകീട്ടും ബെഡ്ഡുകള്‍ നനച്ച് ഈര്‍പ്പം നിലനിര്‍ത്തേണ്ടതാണ്. ഒരാഴ്ചയ്ക്കകം രണ്ടാമതും വിളവെടുപ്പ് നടത്താം മൂന്നാമതും ഇപ്രകാരം വിളവെടുത്ത്‌ കഴിഞ്ഞാല്‍ ബെഡ്ഡുകള്‍ ഉപയോഗശൂന്യമായി ഏകദേശം 40 45 ദിവസം കൊണ്ട് ഒരു കൃഷികഴിയും.

സാധാരണയായി വിളവെടുപ്പ് നടത്തിയ അന്നുതന്നെ കൂണ്‍ ഉപയോഗിക്കുകയാണ് നല്ലത് അല്ലെങ്കില്‍ വൈക്കോല്‍ കഷണങ്ങളും മറ്റ് അനാവശ്യ ഭാഗങ്ങളും നീക്കം ചെയ്ത ശേഷം വൃത്തിയുള്ള കട്ടികുറഞ്ഞ പോളിത്തീന്‍ കവറുകളില്‍ ചെറിയ സുഷിരങ്ങളിട്ട് പായ്ക്ക് ചെയ്ത് ഫ്രിഡ്ജില്‍ മൂന്നോ നാലോ ദിവസം വരെ സൂക്ഷിക്കാം

കൂണ്‍ശാലകളുടെ പ്ളാനും നിര്‍മ്മാണവും

കൂണ്‍ കൃഷി ചെയ്യുവാന്‍ പ്രത്യേകം തയ്യാറാക്കിയ മുറികള്‍ ആവശ്യമാണ്‌. കൂണ്‍ വളര്‍ത്തുന്ന മാധ്യമത്തില്‍ തന്തുക്കളുടെ ആദ്യകാല വളര്‍ച്ചയെയാണ് സ്പാണ്‍ റണ്ണിംഗ് എന്നു പറയുന്നത്. ബെഡ്ഡുകള്‍ തയ്യാറാക്കിയതിന് ശേഷമുള്ള പതിനഞ്ച് ദിവസം സ്പാണ്‍ വളര്‍ച്ചയ്ക്കുള്ള സമയമാണ്. സാധാരണ മുറിയോ ഓല മേഞ്ഞ ഒരു പുരയോ ഇതിനായി ഉപയോഗിക്കാം. പല തട്ടുകളുള്ള ഷെല്‍ഫുകള്‍ ബെഡ്ഡുകള്‍ അടുക്കിവെയ്ക്കാന്‍ ഉപയോഗിക്കാവുന്നതാണ്.സ്പാണ്‍ വളര്‍ച്ചയ്ക്കുള്ള മുറികളില്‍ കൂടുതല്‍ പ്രകാശം ആവശ്യമില്ലെങ്കിലും വായുസഞ്ചാരം അത്യാവശ്യമാണ്.ഈ മുറിയിലെ ഊഷ്മാവ് 24 നും 28 നും ഇടയ്ക്ക് നിലനിര്‍ത്തേണ്ടതാണ്

പാല്‍കൂണ്‍കൃഷി

1.      പാല്‍കൂണ്‍ സാധാരണയായി കൃഷി ചെയ്യുന്നത് വൈക്കോലിലാണ്. വൈക്കോല്‍ അണുനശീകരണം ചെയ്ത് ആവശ്യത്തിന് ഈര്‍പ്പം നിലനിര്‍ത്താം .

2.      വൈക്കോല്‍ നിറക്കാനായി 30 സെ.മീ. വീതിയും 30 സെ.മീ, നീളവുമുള്ള പോളിത്തീന്‍ കവറുകളോ ട്യൂബുകളോ ഉപയോഗിക്കാം.

3.      വായുസഞ്ചാരത്തിനായി 8-10 സുഷിരങ്ങള്‍ ഇട്ടതിന് ശേഷം കവറിന്‍റെ അടിഭാഗം ഒരു പ്ലാസ്റ്റിക്‌ ചരട് കൊണ്ട് കെട്ടണം.

4.      തയ്യാറാക്കിയ വൈക്കോല്‍ 5 സെ.മീ. കനത്തില്‍ പോളിത്തീന്‍ കവറില്‍ നിറയ്ക്കണം.

5.      വൈക്കോലിന് മുകളിലായി വിത്ത്‌ വിതറി കവര്‍ മുകളിലും കെട്ടിവയ്ക്കണം.

6.      ഇങ്ങനെ ഒരു ബെഡ്ഡിലേക്ക് ഏകദേശം 500 ഗ്രാം ഉണങ്ങിയ വൈക്കോലും 125 ഗ്രാം കൂണ്‍ വിത്തും ഉപയോഗിക്കാം.

7.      ഇപ്രകാരം തയ്യാറാക്കിയ ബെഡ്ഡുകള്‍, സ്പാണ്‍ റണ്ണിംഗ് മുറികളില്‍ 15-20 ദിവസം വരെ സൂക്ഷിച്ചു വെയ്ക്കുക.

8.      ഇത്രയും സമയംകൊണ്ട് കൂണിന്‍റെ വെളുത്ത പൂപ്പല്‍ വൈക്കോലില്‍ മുഴുവന്‍ പടര്‍ന്ന് വ്യാപിച്ചിരിക്കും .

9.      കായിക വളര്‍ച്ച പൂര്‍ത്തിയായ ബെഡ്ഡുകളുടെ പോളിത്തീന്‍ കവര്‍ തുറന്ന്2 സെ.മീ. കനത്തില്‍ മണ്ണിട്ടുകൊടുക്കണം. ഇതിനെ കേസിങ് എന്നു പറയുന്നു.

10.  സാധാരണമണ്ണ് 30% ഈര്‍പ്പത്തില്‍ ആവിയില്‍ അണുനശീകരണം ചെയ്ത് കേസിംഗിനായി ഉപയോഗിക്കാം .

11.  കേസിംഗിനുപയോഗിക്കുന്ന മിശ്രിതം ക്ഷാരഗുണമുള്ളതാകാന്‍ ഏകദേശം 2 ശതമാനം കാല്‍സ്യം കാര്‍ബണേറ്റ് ചേര്‍ത്ത്‌ ഉപയോഗിക്കാം.

12.  ഇപ്രകാരം കേസിങ് കഴിഞ്ഞ ബഡ്ഡുകള്‍ ഉല്‍പാദന അറകളിലേക്ക് മാറ്റണം .

13.  ആവശ്യത്തിന് വലുപ്പവും (നീളം $ വീതി) തറനിരപ്പില്‍നിന്നും 3 അടി താഴ്ചയും ഉയരവുമുള്ള കുഴികള്‍ ഇതിനായി ഉപയോഗിക്കാം.

14.  ഈ അറകളുടെ മുകള്‍ഭാഗവും വശങ്ങളും നല്ല കട്ടിയുള്ള നീലനിറമുള്ള പോളിത്തീന്‍ ഷീറ്റുകൊണ്ട് നിറക്കണം .

15.  നല്ല വായുസഞ്ചാരവും 25 - 35 ഡിഗ്രി സെല്‍ഷ്യസ്‌ ഊഷ്മാവും ഈ അറകള്‍ക്കുള്ളില്‍ നിലനിര്‍ത്താന്‍ ശ്രദ്ധിക്കണം .

16.  ഉല്‍പാദന അറകളില്‍ വച്ചിട്ടുള്ള ബഡ്ഡുകളില്‍ എല്ലായ്പ്പോഴും 50-60%വരെ ഈര്‍പ്പം നിലനില്‍ക്കത്തക്ക രീതിയില്‍ ഇടയ്ക്കിടെ നനച്ചുകൊടുക്കണം.

17.  ഏകദേശം 8-10 ദിവസങ്ങള്‍ക്കുള്ളില്‍ വിളവെടുക്കാന്‍ പാകമാകും.

18.  10-12 ദിവസത്തിന്‍റെ ഇടവേളയില്‍ രണ്ടാമതും മൂന്നാമതും ഇപ്രകാരം വിളവെടുക്കാവുന്നതാണ്.

19.  അതായത് കൃഷിയില്‍ ഏകദേശം 40-55 ദിവസങ്ങള്‍ വേണ്ടിവരും.

20.  ഒരു ബഡ്ഡില്‍നിന്ന് ഏകദേശം 300-400 ഗ്രാം കൂണ്‍ ലഭിക്കുന്നു.

21.  സാധാരണ കൃഷിചെയ്യുന്ന കൂണുകളെ അപേക്ഷിച്ച് പാല്‍കൂണ്‍ വിളവെടുപ്പിനുശേഷം ഒരാഴ്ചയോളം റഫ്രിജേറ്ററില്‍ കേടുകൂടാതെ സൂക്ഷിക്കാം .

അവസാനം പരിഷ്കരിച്ചത് : 3/13/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate