অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

വിളകളും ഉത്പാദനരീതികളും

ധാന്യങ്ങള്‍

ഗോതമ്പ്

പോയേസ്യേ (അല്ലെങ്കില്‍ ഗ്രാമിനേ) കുടുംബത്തില്‍ പെട്ട ട്രിറ്റിക്കം ജനുസ്സില്‍ പെട്ട് വിവിധ ഇനങ്ങളുള്ള ധാന്യചെടിയാണ് ഗോതമ്പ്. ലോകത്തെ ഏറ്റവും പഴക്കമുള്ളതും, പ്രാധാന്യമുള്ളതുമായ ധാന്യവിളകളിലൊന്നാണു ഗോതമ്പ്. ഇവയ്ക്ക് നീണ്ട, നേര്‍ത്ത ഇലകളും, പൊള്ളയായ തണ്ടും (ഭൂരിഭാഗം ഇനങ്ങളിലും), കതിരുകളായുള്ള പൂക്കളും കണ്ടുവരുന്നു. അറിയപ്പെടുന്ന ആയിരക്കണക്കിന്‌ ഇനങ്ങളില്‍ റൊട്ടിയുണ്ടാക്കാനുപയോഗിക്കുന്ന ടി.എസ്റ്റിവം, പാസ്റ്റ ഉണ്ടാക്കാനുപയോഗിക്കുന്ന ടി. ഡുറാം, കേയ്ക്കിലും മധുരമുള്ള ബിസ്കറ്റിലും പലഹാരങ്ങളിലും മറ്റ് ഗാര്‍ഹിക ഉപയോഗങ്ങള്‍ക്കും ഉപയോഗിക്കുന്നു. ടി.കോമ്പാക്റ്റം വളരെ മാര്‍ദ്ദവമുള്ളയിനമാണ്‌. ഗോതമ്പുപൊടി ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് റൊട്ടിയുടെ നിര്‍മ്മാണത്തിനാണ്‌.

തിന

ഉഷ്ണമേഖലാപ്രദേശങ്ങളില്‍ വളരുന്ന പുല്‍വര്‍ഗ്ഗത്തില്‍പ്പെട്ട ഒരു ധാന്യമാണ് തിന. ചൈനയാണ് തിനയുടെ ജന്മദേശം. കളസസ്യമായും വഴിയോരങ്ങളിലും കണ്ടുവരുന്ന തിന; ഇറ്റാലിയന്‍ മില്ലറ്റ്, ജര്‍മ്മന്‍ മില്ലറ്റ്, ഹംഗേറിയന്‍ മില്ലറ്റ് എന്നിങ്ങനെ വളരുന്ന രാജ്യങ്ങളുടെ പേരില്‍ അറിയപ്പെടുന്നു. Poaceaeസസ്യകുടുംബത്തില്‍ ഉള്‍പ്പെടുന്ന ഇതിന്റെ ശാസ്ത്രീയനാമം Setaria italicaഎന്നാണ്. പക്ഷികളൂടേയും എലി പോലെയുള്ള ജന്തുക്കളുടേയും മുഖ്യ ആഹാരമായ ഇതിനെ മനുഷ്യരും ആഹരിക്കാറുണ്ട്.

അരിനെല്ലിക്ക

മിക്കവാറും എല്ലാത്തരം മണ്ണിലും പുളിനെല്ലിമരം വളരും. കളിമണ്ണില്‍ കുമ്മായമോ, കമ്പോസ്റ്റോ മേല്‍മണ്ണുമായി കലര്‍ത്തിയും മണലില്‍ ജൈവളങ്ങള്‍ ചേര്‍ത്തു പാകപെടുത്തിയും തൈകള്‍ നടാവുന്നതാണ്‌. വിത്തുമുളപ്പിച്ചും തണ്ടുകള്‍ മുറിച്ചുനട്ടും പതിവയ്‌ച്ചും പുളിനെല്ലിയുടെ പുതിയ തൈകള്‍ ഉണ്ടാക്കിയെടുക്കാം. പുതിയ തൈകള്‍ വേരോടുന്നതുവരെ ജലസേചനം നടത്തിയാല്‍ മതി. അതിനുശേഷം തൈകളുടെ ചുവട്ടില്‍ പുതയിട്ട് ഈര്‍പ്പം നിലനിര്‍ത്തിയാല്‍ മതി. ഇടയ്‌ക്കു വളം നല്‍കുന്നത്‍ നല്ലതുപോലെ കായ്‌ഫലം നല്‍കുന്നതിനും വേഗത്തില്‍ വളരുന്നതിനും‌‌ സഹായകമാണ്‌. പ്രധാനമായും രണ്ട് വിളവെടുപ്പുകാലമാണ്‌ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പുളിനെല്ലിക്കുള്ളത്, സാധാരണ കാണപ്പെടുന്ന നെല്ലിക്ക പുളിരസം ഉള്ളതും നല്ല പച്ചനിറത്തില്‍ കുലകളായി ഉണ്ടാകുന്നവയുമാണ്‌ പുളിനെല്ലി. നക്ഷത്രത്തിന്റെ രൂപസാദൃശ്യമുള്ളതിനാല്‍ നക്ഷത്രനെല്ലി എന്നും. ശീമനെല്ലി, നെല്ലിക്കാപ്പുളി, നെല്ലിപ്പുളി, അരിനെല്ലി എന്നൊക്കെ ഇതറിയപ്പെടുന്നു. ഫിലാന്തസ് അസിഡസ് എന്നാണ്‌ ശാസ്ത്രീയനാമം.

ഉഴുന്നുകൃഷി

ഉഴുന്നുകൃഷി ഇന്ന് കേരളത്തില്‍ കുറഞ്ഞുവരികയാണ്. ഏതാനും പതിറ്റാണ്ട് മുമ്പുവരെ രണ്ടാംവിള നെല്‍കൃഷിക്കുശേഷം മൂന്നാംവിളയായി ഉഴുന്ന് കൃഷിചെയ്ത് വിസ്തൃതമായ ഉഴുന്നുപാടങ്ങള്‍ കേരളത്തിലെ കാഴ്ചയായിരുന്നു. പഴമക്കാരുടെ ആഹാരത്തില്‍ ഉഴുന്നിനു വലിയ പ്രാധാന്യം നല്‍കിവരികയും ചെയ്തു. കൂടാതെ ഇതിന്റെ അവശിഷ്ടങ്ങള്‍ കാലിത്തീറ്റയായും ഉപയോഗിച്ചു. ഈ കാര്‍ഷികസംസ്കാരം ഇന്ന് മാറി.

അപൂര്‍വ വിളകളില്‍ ഒന്നായി ഉഴുന്നുകൃഷി മാറിയിരിക്കുകയാണ്. മഴയുടെ കാഠിന്യം കുറഞ്ഞാല്‍ ഈര്‍പ്പം നിലനില്‍ക്കുന്ന കരപ്പറമ്പിലും ഉഴുന്ന് കൃഷിചെയ്തുവന്നിരുന്നു. നമുക്ക് ഉഴുന്നുപാടങ്ങള്‍ തിരിച്ചുകൊണ്ടുവരണം. നമ്മുടെ ആഹാരത്തില്‍ ഉഴുന്നിന് നല്ല സ്ഥാനം നല്‍കാം. പ്രോട്ടീന്‍ ഉള്‍പ്പെടെ ധാരാളം പോഷകഘടങ്ങള്‍ ഇതില്‍ ഉണ്ട്. പയര്‍വര്‍ഗ വിളയെന്ന നിലയില്‍, കൃഷിചെയ്ത മണ്ണില്‍ നൈട്രജന്‍ മൂലക നിക്ഷേപം വര്‍ധിക്കാനുള്ള സാധ്യതകൂടിയുണ്ട്. രണ്ടാംവിള നെല്‍കൃഷി കൊയ്ത്തിനുശേഷം നീര്‍വാര്‍ച്ചയുള്ളതും ഈര്‍പ്പം നിലനില്‍ക്കുന്നതുമായ പാടങ്ങള്‍ ഇതിന് ഉപയോഗിക്കാം.

നിലം നന്നായി ഉഴുതുമറിച്ച് കട്ടയുടച്ച് പരുവപ്പെടുത്തുക. അവസാന ഉഴവുസമയത്ത് 25 സെന്റിന് 200 കി.ഗ്രാം ഉണങ്ങിപ്പൊടിഞ്ഞ കാലിവളവമോ, കമ്പോസ്റ്റോ മറ്റ് ജൈവവളമോ ചേര്‍ക്കണം. കൂടാതെ 25കി.ഗ്രാം കുമ്മായം ചേര്‍ക്കുന്നത് മണ്ണിന്റെ പുളിരസം ഇല്ലാതാക്കാന്‍ സഹായിക്കും. പിന്നീട് വിത്തു വിതയ്ക്കാം. 25 സെന്റിന് രണ്ടു കി.ഗ്രാം വിത്തു മതി. ടി-9, കോ-2, ടിഎംവി 1, കെഎം 2 തുടങ്ങിയവ അത്യുല്‍പ്പാദനശേഷിയുള്ള നല്ല ഇനങ്ങളാണ്. ടി-9ന് വരള്‍ച്ചയെ ചെറുക്കാനുള്ള കഴിവുകൂടിയുണ്ട്. കുമ്മായം വിതറി 10ദിവസത്തിനുശേഷം അടിസ്ഥാനവളമായി രാസവളംകൂടി ചേര്‍ത്താല്‍ നല്ലതാണ്. ഈ സമയത്താണ് വിത്തു വിതയ്ക്കേണ്ടത്. വിത്തിട്ടശേഷം ചെറുതായി ഇളക്കി മണ്ണുമായി യോജിപ്പിക്കണം.

രാസവളമായി 25 സെന്റില്‍ രണ്ടു കി.ഗ്രാം യൂറിയ, ഏഴു കി.ഗ്രാം മഷൂറിഫോസ് അഞ്ചു കി. ഗ്രാം മ്യൂ. പൊട്ടാഷ് എന്നീ അളവില്‍ വേണം ചേര്‍ക്കാന്‍. പിന്നീട് ചെടിവളര്‍ന്ന് 15 ദിവസമാവുമ്പോള്‍ 25 സെന്റില്‍ രണ്ടു ശതമാനം വീര്യത്തില്‍ യൂറിയ ലായനി തയ്യാറാക്കി ചെടികളില്‍ സ്പ്രേ ചെയ്തുകൊടുക്കാം. ഇലകള്‍വഴി നൈട്രജന്‍ സ്വീകരിക്കും. കളകളെ നിയന്ത്രിക്കാനും മണ്ണില്‍ മിതമായ ഈര്‍പ്പം നിലനിര്‍ത്താനും ശ്രദ്ധിക്കണം. ഉഴുന്നിന് ഇല കരിയല്‍, ഇലയുടെ നീരൂറ്റിക്കുടിച്ച് ചുരുളല്‍ ഉണ്ടാക്കുന്ന കീടങ്ങള്‍ എന്നിവയുടെ ആക്രമണം ഉണ്ടാകാറുണ്ട്. ഇതിനു ബ്യുവേറിയ എന്ന ജൈവകീടനാശിനി തളിക്കാം. വിതച്ച് ഏഴാഴ്ചയ്ക്കകം പുഷ്പിക്കുകയും മൂന്നുമാസത്തോടെ വിളവെടുക്കാനും കഴിയും. ചെടികള്‍ പിഴുതെടുത്ത് വെയിലില്‍ ഉണക്കി വടികൊണ്ടടിച്ച് മണികള്‍ വേര്‍പെടുത്തി എടുക്കാം. ഇതിന്റെ അവശിഷ്ടം കാലിത്തീറ്റയാക്കാം. ഉഴുന്നിലടങ്ങിയ പ്രോട്ടീന്‍, മാംസ പ്രോട്ടീനു സമാനമാണ്. മറ്റു പയര്‍വര്‍ഗത്തെക്കാള്‍ അഞ്ചിരട്ടി ഫോസ്ഫറസ് ഘടകവും ഉഴുന്നിനുണ്ട്.

പഴങ്ങള്‍

ഏത്ത വാഴ

കേരളത്തിൽ വാണിജ്യാടിസ്ഥാനത്തിൽ കൃഷിചെയ്യുന്ന വാഴയാണ് നേന്ത്ര വാഴ അഥവാ ഏത്ത വാഴ. മൂന്നു മീറ്ററോളം ഉയരത്തിൽ വളരുന്ന ഒരു ഫലസസ്യമാണിത്. ഇതിന്റെ ഭൗമകാണ്ഡത്തിൽ നിന്നാണ് പ്രജനനം നടക്കുന്നത്. 10-12 മാസംകൊണ്ടു വിളവു തരുന്നു. ഏത്തപ്പഴം ഒരു സമീകൃതാഹാരമാണ്. ഇതിന്റെ ഔഷധപ്പെരുമ പ്രസിദ്ധമാണ്. വാഴകളിൽ പോഷകഗുണം കൊണ്ടും ഔഷധശക്തി കൊണ്ടും മുന്നിൽനിൽക്കുന്നതാണ് ഏത്തവാഴ. ഏത്തവാഴ ജന്മംകൊണ്ട് ഭാരതീയനാണ്. ഇതിന്റെ കായും പിണ്ടിയും ഭക്ഷണമായി ഉപയോഗിക്കുന്നുവാഴ സമൂലം ഔഷധമാണ്. ഏത്തപ്പഴത്തിൽ ജീവകങ്ങളും മൂലകങ്ങളും ധാരാളം അടങ്ങിയിരിക്കുന്നു. ആയുർവേദ വിധിപ്രകാരം വാത-പിത്തങ്ങളെ ശമിപ്പിക്കുന്നു. നാരുകളടങ്ങിയ ഭക്ഷണങ്ങളുടെ കൂട്ടത്തിൽ വാഴച്ചുണ്ടും പിണ്ടിയും പ്രസിദ്ധമാണ്.

ചെങ്കദളി

ചുവന്ന നിറത്തിലുള്ള വാഴപ്പഴം ഉല്പ്പാദിപ്പിക്കുന്ന ഒരു വാഴയിനമാണ്‌ ചെങ്കദളി. കേരളത്തിൽ എല്ലയിടത്തും ഈ വാഴയിനം സുലഭമാണെങ്കിലും വാണിജ്യാടിസ്ഥാനത്തിൽ വൻതോതിലുള്ള ചെങ്കദളി തോട്ടങ്ങളുള്ളത് തെക്കൻ കേരളത്തിലാണ്. കപ്പവാഴ എന്ന പേരിലും ഈ വാഴ അറിയപ്പെടുന്നുണ്ട്. സംസ്കൃതത്തിൽ രക്തകദളി എന്നപേരിൽ അറിയപ്പെടുന്നു.

ഞാറ

കേരളത്തിലെ താഴ്ന്ന പ്രദേശങ്ങളിലും കൃഷിയിടങ്ങളിലും കാണപ്പെടുന്ന ഒരു കുറ്റിച്ചെടിയാണ് ഞാറ. ഇതൊരു നിത്യഹരിതസസ്യമാണ്. വെള്ള കലർന്ന പച്ച നിറമുള്ള ഇവയുടെ ഇലകൾ വളരെ ചെറുതാണ്. ചെടിയുടെ അഗ്രങ്ങളിൽ കുലകളായി കായ്കൾ ഉണ്ടാകുന്നു. ഒരു കുലയിൽ സാധാരണ മുപ്പത് കായ്കൾ വരെ കാണപ്പെടുന്നു. കായ്കൾ പഴുക്കുമ്പോൾ കറുപ്പ് നിറമായി മാറുന്നു. ചവർപ്പു കലർന്ന മധുരമാണെങ്കിലും ഇവ ഭക്ഷ്യ യോഗ്യമാണ്. ഈ പഴം തിന്നുമ്പോൾ വയലറ്റ് നിറം നാക്കിലൊക്കെ കലർന്നിരിക്കുന്നതും കാണാം. വേനൽക്കാലത്താണ് പഴങ്ങൾ ഉണ്ടാകുന്നത്

പാഷൻ ഫ്രൂട്ട്

ഒരു വള്ളിച്ചെടിയായി വളരുന്നതും അണ്ഡാകാരത്തിലോ ഗോളാകൃതിയിലോ ഭക്ഷ്യയോഗ്യമായ ഫലമുണ്ടാകുന്ന ഒരു സസ്യമാണ് പാഷൻ ഫ്രൂട്ട് അല്ലെങ്കിൽ വള്ളി ഓറഞ്ച് തെക്കേ അമേരിക്കൻ സ്വദേശിയായ പാഷൻ ഫ്രൂട്ട്, ഇന്ത്യ, ന്യൂസിലാന്റ് , ഫ്ലോറിഡ, ഹവായി, കരീബിയൻ ദ്വീപുകൾ,ബ്രസീൽ, ഓസ്ട്രേലിയ, ഇസ്രയേൽ, കിഴക്കൻ ആഫ്രിക്ക, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ കൃഷിചെയ്തുവരുന്നു. വള്ളി നാരങ്ങ,മുസോളിക്കായ്,മുസോളിങ്ങ, സർബ്ബത്തുംകായ എന്നെല്ലാം ഈ പഴത്തിനു് നാടൻ പേരുകളുണ്ടു്. ഉൾഭാഗം ചാറുള്ളതും ധാരാളം വിത്തുകൾ അടങ്ങിയതുമാണിവയുടെ കനികൾ. ഇത് കഴിക്കുവാനും പഴച്ചാറുകൾ നിർമ്മിക്കുവാനും, പഴച്ചാറുകൾക്ക് സുഗന്ധം നൽകുവാനും ഉപയോഗിക്കുന്നു. ഫലങ്ങൾക്കു വേണ്ടി ഇവയുടെ വള്ളികൾ ധാരാളമായി വെച്ചു പിടിപ്പിക്കാറുണ്ട്.

ചാമ്പ

കേരളത്തിൽ അങ്ങോളമിങ്ങോളം വീടുകളിൽ നട്ടുവളർത്തിവരുന്ന ഒരു ചെറിയ വൃക്ഷമാണ് ചാമ്പ. ഇതിന്റെ കായ ആണ് ചാമ്പങ്ങ അഥവാ ചാമ്പക്ക. മണിയുടെ രൂപത്തിൽ റോസ്, ചുവപ്പ് നിറങ്ങളിൽ മരങ്ങളിൽ തൂങ്ങിക്കിടക്കുന്ന ചാമ്പങ്ങ കാണുവാനും നല്ല ഭംഗിയുള്ളതാണ്. നല്ല ജലാംശമുള്ള കായകൾ വീടുകളിലെ ഫ്രിഡ്‌ജിൽ ഏറെക്കാലം കേടുകൂടാതെ സൂക്ഷിക്കാനാകും. വിത്തുവഴിയാണ് വംശവർദ്ധന.കാര്യമായ പരിചരണമൊന്നും വേണ്ടാത്ത മരമാണ് ചാമ്പ.ഉപ്പുവെള്ളമുള്ള സ്ഥലങ്ങളിൽ പോലും നന്നായി വളരാറുണ്ട്.

ജൊക്കോട്ട്

കശുമാവും അമ്പഴവും മറ്റും ഉൾപ്പെടുന്ന‘ആനക്കാർഡിയേസേ’ കുടുംബത്തിൽ പെട്ട ഒരു പുഷ്പിതസസ്യമാണ് ജൊക്കോട്ട് അഥവാ “സ്പൊണ്ടിയാസ് പർപ്യൂറിയ”. അമേരിക്കൻ ഭൂഖണ്ഡത്തിലെ ഉഷ്ണമേഖലാപ്രദേശങ്ങളാണ് അതിന്റെ സ്വദേശം. പ്രാചീന അമേരിക്കയിലെ നവ്വാട്ടിൽ ഭാഷയിൽ പഴം എന്നർത്ഥമുള്ള ‘സൊക്കോട്ടിൽ’എന്ന വാക്കിൽ നിന്നാണ് ‘ജൊക്കോട്ട്’ എന്ന പേരുണ്ടായത്. ജൊക്കോട്ട് എന്നതിനു പുറമേ ഇതിന് “റെഡ് മോംബിൻ”, “പർപ്പിൾ മോംബിൻ”, “പന്നിപ്പഴം”, “സിരിഗ്വെല്ലാ”, “സിനെഗ്വെല്ലാ” “സ്പാനിഷ് പഴം” എന്നീ പേരുകളും ഉണ്ട്.
പരമാവധി 25 അടി ഉയരം വയ്ക്കുന്ന ചെറുതോ ഇടത്തരം വലിപ്പമുള്ളതോ ആയ മരമാണ് ജൊക്കോട്ട്. ഹ്രസ്വമായ വരണ്ട കാലാവസ്ഥയിൽ ഇലകൾ അടരുമെങ്കിലും ഉടനേ തന്നെ പുതിയ ഇലകൾ വളരുന്നു; തെങ്ങോലയിലെന്ന പോലെ ഇലത്തണ്ടിനിരുവശത്തുമായി കുഞ്ഞിലകൾ ക്രമീകരിച്ചിരിക്കുന്നു. മൂന്നു മുതൽ അഞ്ചു സെന്റീമീറ്റർ വരെ നീളവും ഒന്നര മുതൽ രണ്ടു വരെ സെന്റീമീറ്റർ വീതിയുമുള്ള അവ എണ്ണത്തിൽ തണ്ടൊന്നിന് 7 മുതൽ 23 വരെ ഉണ്ടാകും. വലിയ കുലകളായി കാണപ്പെടുന്ന പൂക്കൾ ചെറുതും ചുവപ്പു കലർന്ന പർപ്പിൾ നിറമുള്ളവയുമാണ്. മൂന്നു മുതൽ അഞ്ചുവരെ സെന്റീമീറ്റർ നീളമുള്ള പഴത്തിന് അണ്ഡാകൃതിയാണ്. ഭക്ഷണയോഗ്യമായ മാസളഭാഗത്തിനുള്ളിൽ ഒരു കുരു മാത്രം കാണുന്നു. ഇളതായിരിക്കുമ്പോൾ പച്ച നിറമുള്ള പഴങ്ങൾക്ക് മൂപ്പെത്തിയാൽ ചുവപ്പോ, നീലച്ചുവപ്പോ, മഞ്ഞയോ നിറം ആകാം.

സ്റ്റാര്‍ ആപ്പിള്‍

ഐസ്‌ക്രീമിന്റെ തനതുരുചിയുള്ള പഴവര്‍ഗച്ചെടിയാണ്‘സ്റ്റാര്‍ ആപ്പിള്‍’. പഴങ്ങള്‍ കുറുകെ മുറിക്കുമ്പോള്‍ നക്ഷത്ര ആകൃതിയിലുള്ള പാളികള്‍ക്കുള്ളില്‍ മാധുര്യമേറിയ ഉള്‍ക്കാമ്പ് കാണുന്നതിനാലാണ് ഈ നിത്യഹരിതസസ്യത്തിന് സ്റ്റാര്‍ ആപ്പിള്‍ എന്ന പേര് കിട്ടിയത്.
ഇരുപത്തിയഞ്ചടിയിലേറെ ഉയരത്തില്‍ ശാഖകള്‍ താഴേക്കൊതുങ്ങിയ പ്രകൃതമുള്ള ഇവ വിദേശമലയാളികള്‍ വഴി കേരളത്തിലെത്തി നാട്ടില്‍ സമൃദ്ധമായ കായ്ഫലം തരുന്നു. ‘സപ്പോര്‍ട്ടേസിയ’ സസ്യകുടുംബത്തില്‍പ്പെട്ട‘സ്റ്റാര്‍ ആപ്പിളി’ന്റെ പൂക്കാലം കേരളത്തില്‍ മഞ്ഞുകാലമാണ്.
വലിയ ഫാഷന്‍ ഫ്രൂട്ടിന്റെ രൂപമുള്ള കായ്കള്‍ ഫിബ്രവരിയില്‍ പഴുത്തുതുടങ്ങും. നന്നായി പാകമാകുന്നതിന് മുമ്പ് കായ്കളില്‍ കറകാണുന്നുണ്ട്.
പഴങ്ങള്‍ മുറിച്ചു ഉള്ളിലെ ദ്രവരൂപത്തിലുള്ള പള്‍പ്പ് കഴിക്കാം. പള്‍പ്പിന് ഹൃദ്യമായ സുഗന്ധവും രുചിയുമുണ്ട്. പഴങ്ങളുടെ തോടിന് കാഠിന്യമുള്ളതിനാല്‍ വവാലും മറ്റും മോഷ്ടിച്ചുകൊണ്ടുപോകാറില്ല.
സ്റ്റാര്‍ ആപ്പിള്‍ നട്ടുവളര്‍ത്താന്‍ വിത്തുപാകി മുളപ്പിച്ചതും ഒട്ടുതൈ കളും ഉപയോഗിക്കാം. വേനല്‍ക്കാലത്ത് ജലസേചനവും ജൈവവളങ്ങളും ഇഷ്ടപ്പെടുന്ന ഈ ചെടിയില്‍ കീടരോഗബാധകള്‍ കാണാറില്ല.

പീച്ച്

പീച്ച് എന്ന പഴം ഉണ്ടാകുന്ന പീച്ച മരം ചൈനയിലെയും തെക്കൻ ഏഷ്യയിലെയും തദ്ദേശീയമായ ഒരു ഇലപൊഴിയും വൃക്ഷമാണ്. ചുവപ്പ്. വെള്ള, മഞ്ഞ, പിങ്ക് എന്നീ നിറങ്ങളിലെല്ലാം പീച്ച് പഴങ്ങൾ കാണപ്പെടുന്നു. ലോകത്തിൽ ഏറ്റവും കൂടുതൽ പീച്ച് ഉണ്ടാക്കുന്നത് ചൈനയിലാണ്. 10മീറ്ററോളം ഉയരം വയ്ക്കുന്ന മരമാണിത്. ബദാമിൽ ഉണ്ടാവുന്നത് പോലെ ഇതിന്റെ കുരുവിലും സയനൈഡ് വിഷം ഉണ്ട്, അതിനാൽ ചവർപ്പ് ഉണ്ടെങ്കിൽ ഇതിന്റെ കായ തിന്നാൻ പാടില്ല. പേർഷ്യയിൽ നിന്നാണ് പീച്ച് ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് കൊണ്ടുപോയത്. 87 ശതമാനത്തോളം ജലാംശമേ ഉള്ളൂ. പീച്ച് പഴത്തിൽ ആപ്പിളിലും പിയറിലും ഉള്ളതിനേക്കാൾ കുറവ് കലോറിയേ ഉണ്ടാവുകയുള്ളൂ

മുസംബി

ഇന്ത്യയിൽ വളരെയേറെ പ്രചാരമുള്ള ഒരു പഴവർഗ്ഗ സസ്യമാണ് മുസംബി. ദാഹശമനിക്കായുള്ള ജൂസുകളുണ്ടാക്കാനാണ് ഇത് സാധാരണയായി ഉപയോഗിക്കുന്നത്. ഈ പഴത്തിന്റെ പുറം ചുവപ്പ് കലർന്ന മഞ്ഞയാണ്. അകക്കാമ്പ് ചുവന്നതും വെളുത്തതുമായ ഇനങ്ങളുണ്ട്. ശരാശരി ഒരു ഓറഞ്ചിന്റെ വലിപ്പമുണ്ടാകും മുസംബി നാരങ്ങക്ക്.

കോകം

പശ്ചിമഘട്ടത്തിലെ തദ്ദേശവാസിയായ ഒരു വൃക്ഷമാണ് കോകം. ഫലവർഗ്ഗങ്ങളിൽ വെച്ച് ഏറ്റവും കൂടുതൽ ചുവന്ന നിറമുള്ള ഫലമാണു് കോകം. ഇത് കാട്ടമ്പി, പുനംപുളി, പെണംപുളി, മരപ്പുളി, പിനംപുളി,പിനാർപുളി എന്നെല്ലാം അറിയപ്പെടുന്നു. കുടംപുളിയുടെ ജനുസ്സിൽപെട്ട,മലബാർ മേഖലയിലെ മണ്ണും ചൂടുള്ള കാലാവസ്ഥയ്ക്കു വളരെ അനുയോജ്യമായ സുഗന്ധവൃക്ഷ വിളയാണിത്. ലോകത്തിൽ ഏറ്റവും കൂടുതൽ കോകം കൃഷിചെയ്യുന്നതു് കൊങ്കൺ മേഖലയിലാണു്. ഇതു് കേരളത്തിൽ വിരളമായി മാത്രമെ കാണപ്പെടുന്നുള്ളു.. കാഴ്‌ചയ്ക്ക് കുടംപുളിയോട് നല്ല സാമ്യമുണ്ട്. 10 മീറ്റർ വരെ ഉയരം വയ്ക്കുന്ന ഒരു ചെറു വൃക്ഷമാണിത്. 700 മീറ്റർ വരെ ഉയരമുള്ള നിത്യഹരിതവനങ്ങളിൽ കാണുന്നു.

മുട്ടപ്പഴം

സപ്പോട്ടേസ്യ കുടുംബത്തിലെ അധികം അറിയപ്പെടാത്ത ഒരു പഴമാണ് മുട്ടപ്പഴം (Egg Fruit) ധാരാളം ശിഖരങ്ങളുണ്ടാകുന്ന നിത്യഹരിത വൃക്ഷത്തിലാണ് ഈ പഴം ഉണ്ടാകുന്നത്. കേരളത്തിലെ എല്ലാ ഭാഗത്തും ഇത് കാണപ്പെടുന്നു. ഈ മരം 20-30 അടി ഉയരത്തിൽ വളരുന്നു. അപൂർവമായി പ്രാദേശിക വിപണികളിൽ ഈ പഴം വിൽപനക്ക് എത്താറുണ്ട്.

പഴത്തിന്റെ ആകൃതിയും ഭക്ഷ്യയോഗ്യമായ ഭാഗത്തിന്റെ പ്രത്യേകതയുമാണ് മുട്ടപ്പഴം എന്ന് പേര് വരാൻ കാരണം. പുഴുങ്ങിയ മുട്ടയുടെ മഞ്ഞക്കരു പോലെയാണ് പഴുത്ത മുട്ടപ്പഴത്തിന്റെ ഉൾഭാഗം. മഞ്ഞക്കരു പൊടിയുന്ന പോലെ ഈ പഴം പൊടിയും. തൊലി ഒഴിവാക്കിയാണ് ഇത് കഴിക്കുന്നത്. മരത്തിൽനിന്ന് തന്നെ മൂപ്പെത്തി പഴുത്തില്ലെങ്കിൽ ചവർപ്പ് അനുഭവപ്പെടും. നന്നായി പഴുത്താൽ തൊലി് മഞ്ഞ നിറമാകുകയും വിണ്ടുകീറുകയും ചെയ്യും.വിറ്റാമൻ എ, വിറ്റാമിൻ സി, പ്രോട്ടീൻ എന്നിവയുടെ കലവറയാണ് ഈ പഴം.വിത്ത് മുളപ്പിച്ചാണ് പുതിയ ചെടി വളർത്തുന്നത്.

കുക്വാറ്റ്‌

തായ്‌ലാന്റില്‍ നിന്നു കേരളത്തിലെത്തിയ ചെറുപഴവര്‍ഗ്ഗച്ചെടിയാണ് കുക്വാറ്റ്. മനോഹരമായ ഇലകളും കായ്കളുമുള്ള ഇവ ഈജിപ്ത്, ഇസ്രായേല്‍ തുടങ്ങിയ രാജ്യങ്ങളിലും കാണുന്നു. കായ്കള്‍ക്ക് മധുരവും, എരിവും, പുളിയും കലര്‍ന്ന രുചിയാണ്. പഴുക്കുമ്പോള്‍ മഞ്ഞനിറമാകുന്ന ഇവ ഭക്ഷണശേഷം കഴിച്ചാല്‍ വായ് ശുചിയായി ദഹനം സുഗമമാകും. ‘ഫോര്‍ച്ചു നെല്ലാ മാര്‍ഗരീത’ എന്ന ശാസ്ത്രനാമമുള്ള കുക്വാറ്റ് നാരകവര്‍ഗ്ഗത്തില്‍പ്പെടുന്നു.

ഭാഗിക തണലില്‍ വളരുന്ന ഇവ നട്ടുവളര്‍ത്താന്‍ ജൈവവളങ്ങള്‍ ചേര്‍ത്ത് തടമൊരുക്കണം ഒട്ടുതൈകള്‍ നടുകയാണ് അഭികാമ്യം. ദിവസേന നന നല്‍കുന്നതും നല്ലതാണ്. വലിയ ചെടിച്ചട്ടികളില്‍ മേല്‍മണ്ണ്, മണല്‍,ജൈവവളം എന്നിവ ചേര്‍ത്തിളക്കിയ മിശ്രിതം നിറച്ചും തൈകള്‍ നടാം. രണ്ടു വര്‍ഷത്തിനുള്ളില്‍ ഇവ കായ്പിടിച്ചുതുടങ്ങും.

ഡ്രാഗണ്‍ ഫ്രൂട്ട്

അലങ്കാരസസ്യമായി കള്ളിച്ചെടികള്‍ വളര്‍ത്താറുണ്ടെങ്കിലും പഴങ്ങള്‍ക്കായി വളര്‍ത്തുന്നത് അപൂര്‍വമാണ്. ഉഷ്ണമേഖലാ കാലാവസ്ഥയില്‍ വളരുന്ന കള്ളിച്ചെടിയുടെ ഇനത്തിലെ‘ഡ്രാഗണ്‍ ഫ്രൂട്ടി’ ന് നാട്ടില്‍ ഇനിയും കാര്യമായി പ്രചാരം ലഭിച്ചിട്ടില്ല.

ചെറിയമുള്ളുകളോടെ വള്ളിപോലെ കാണുന്ന ഇവയില്‍ ഇലകള്‍ കാണാറില്ല. തണ്ടില്‍ ജലം ശേഖരിച്ചു വയ്ക്കുന്ന സ്വഭാവമുള്ള ഡ്രാഗണ്‍ ഫ്രൂട്ട് മരങ്ങളിലോ, മതിലിലോ വേരുകള്‍ പിടിച്ച് വളരും. ധാരാളം ശാഖകള്‍ താഴേക്ക് ഒതുങ്ങിയ നിലയില്‍ കാണാം. ഇവയുടെ അഗ്രഭാഗത്തായി വിരിയുന്ന പൂക്കള്‍ രാത്രിയില്‍ കാണപ്പെടുന്നു. കായ്കള്‍ പാകമാകുമ്പോള്‍ റോസ് നിറം പ്രാപിക്കും. മധുരവും ഇളം പുളിയും കലര്‍ന്ന സ്വാദുള്ള പഴങ്ങള്‍ കാഴ്ചക്കും മനോഹരമാണ്.

വൈറ്റമിന്‍, കാല്‍സ്യം, ധാതുലവണങ്ങള്‍ എന്നിവ അടങ്ങിയ പഴങ്ങള്‍ ഭക്ഷ്യയോഗ്യമാണ്. ദഹനത്തെ സഹായിക്കുന്ന ഇവയ്ക്ക് മലേഷ്യ,തായ്്‌ലാന്‍ഡ്, വിയറ്റ് നാം തുടങ്ങിയ രാജ്യങ്ങളില്‍ വന്‍ ഡിമാന്‍ഡാണുള്ളത്.

മൂപ്പെത്തിയ വള്ളികള്‍ മുട്ടുകളോടെ മുറിച്ച് മണല്‍ നിറച്ച ചെറുകവറുകളില്‍ നട്ടുവളര്‍ത്തി ഒരു വര്‍ഷം പരിചരിച്ച് അനുയോജ്യമായ സ്ഥലം കണ്ടെത്തികൃഷി ചെയ്യാം. അമിതമായി ജലസേചനം നല്‍കിയാല്‍ ഇവ നശിച്ചുപോകാന്‍ സാധ്യതയുണ്ട്. കാര്യമായി പരിചരണം ആവശ്യമില്ലെങ്കില്‍ തന്നെ വേരുകളുടെ സാമീപ്യമുള്ളിടത്ത് ചാണകപ്പൊടി ചേര്‍ക്കുന്നത് വളര്‍ച്ച ത്വരിതപ്പെടും. വലിയ ചെടിച്ചട്ടികളില്‍ പോലും ഡ്രാഗണ്‍ ഫ്രൂട്ട് വളരും

ബേര്‍ഡ്‌സ് ചെറിപ്പഴം

തൂണുപോലെയുള്ള തായ്ത്തടിക്കു മുകള്‍ഭാഗത്ത് കുടപിടിപ്പിച്ചുതുപോലെ താഴേക്കൊതുങ്ങിയ ശാഖകള്‍ നിറയെ ചെറിയ ഇലകളും മുത്തുമണികളെ അനുസ്മരിപ്പിക്കുന്ന ചുവപ്പുനിറത്തില്‍ പഞ്ചസാര മധുരമുള്ള കായ്കളുമായി കാണുന്ന ചെറുവൃക്ഷമാണ് ‘ബേര്‍ഡ്‌സ് ചെറി’.

പഴങ്ങള്‍ കഴിക്കാന്‍ സദാസമയവും ചെറുപക്ഷികള്‍ ഈ ചെടിയില്‍ വിരുന്നെത്തുന്നതിനാലാണ് ‘ബേര്‍ഡ്‌സ് ചെറി’ എന്ന പേരുലഭിക്കാന്‍ കാരണം. തണല്‍ വൃക്ഷമായി വളര്‍ത്താവുന്ന ഇവയുടെ ചുവട്ടിലുള്ള ശാഖകള്‍ മുറിച്ച് മുകള്‍ഭാഗം പടരാനനുവദിച്ചാല്‍ കൂടുതല്‍ മനോഹരമായി തോന്നും. ബേര്‍ഡ് ചെറിയുടെ ചെറുപഴങ്ങള്‍ ഭക്ഷ്യയോഗ്യമാണ്. കുട്ടികള്‍ നന്നായി ഇഷ്ടപ്പെടുന്നതാണ് ഇവയുടെ സ്വാദ്. ബേര്‍ഡ് ചെറി പാതയോരങ്ങളില്‍ തണല്‍ മരമായും പൂന്തോട്ടങ്ങള്‍ക്കരികിലായി ഭംഗിക്കും വളര്‍ത്താം. വേനല്‍ക്കാലത്താണ് ഇവയുടെ പ്രധാന പഴക്കാലമെങ്കിലും ഇടയ്‌ക്കൊക്കെ കായ്കളുണ്ടാകും. ബേര്‍ഡ് ചെറിയുടെ ശാഖകളില്‍ നിന്നു പതിവെച്ചെടുത്ത തൈകള്‍ നട്ടുവളര്‍ത്താനുപയോഗിക്കാം. ഒന്നു രണ്ടുവര്‍ഷത്തിനുള്ളില്‍ ഇവയില്‍ കായ്കള്‍ ഉണ്ടായിത്തുടങ്ങും.

ജബോട്ടിക്കാബ

കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുരൂപമാണെങ്കിലും കാര്യമായി പ്രചാരത്തിലാകാത്ത ബ്രസീലിയന്‍ പഴവര്‍ഗ സസ്യമാണ്‘ജബോട്ടിക്കാബ’. ഉഷ്ണമേഖല കാലാവസ്ഥയിലെങ്ങും കാണുന്ന പേരയുടെയും ജാംബയുടെയും അടുത്ത ബന്ധുവായ ജബോട്ടിക്കാബ‘മിര്‍ട്ടേസിയേ’ സസ്യ കുടുംബത്തിലെ അംഗമാണ്.

ചെറുസസ്യമായി ശാഖകളോടെ വളരുന്ന സ്വഭാവമാണ് ഇവയ്ക്ക്. വേനല്‍ക്കാലത്ത് പൂത്ത് തുടങ്ങുന്ന ഇവയുടെ തായ്ത്തടിയിലും ശാഖകളിലും കുലകളായി ചെറുപൂക്കള്‍ കാണാം. പൂക്കള്‍ വിരിഞ്ഞുണ്ടാകുന്ന കായ്കള്‍ക്ക് ചെറുമുന്തിരിക്കായ്കളുടെ രൂപമാണ്. കായ്കള്‍ പഴുക്കുമ്പോള്‍ കറുത്ത നിറമായിരിക്കും. ഇവ നേരിട്ട് ഭക്ഷിക്കാം. മാധുര്യം നിറഞ്ഞ പഴങ്ങളില്‍ കാര്‍ബോഹൈഡ്രേറ്റ്, കാത്സ്യം, വൈറ്റമിന്‍ സി, പ്രോട്ടീന്‍ തുടങ്ങിയ പോഷകങ്ങളുണ്ട്. പഴങ്ങളില്‍നിന്ന് ജ്യൂസ്, ജെല്ലി തുടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ നിര്‍മിക്കുകയും ചെയ്യാം. നീര്‍വാര്‍ച്ചയുള്ള മണ്ണില്‍ വളരുന്ന ജബോട്ടിക്കാബ ഭാഗികതണലിലും വെയിലിലും ഒരുപോലെ അനുയോജ്യമാണ്. എട്ടുവര്‍ഷമെടുക്കും ജബോട്ടിക്കാബ കായ്ഫലം തരാന്‍ എന്ന ന്യൂനതയുണ്ട്.

ആഫ്രിക്കന്‍ പിയര്‍

ആഫ്രിക്കന്‍ രാജ്യങ്ങളായ നൈജീരിയ, അംഗോള തുടങ്ങിയ സ്ഥലങ്ങളില്‍ കണ്ടുവരുന്ന ഫലവര്‍ഗവൃക്ഷമാണ് ‘സഫാവു’.നാല്പതു മീറ്ററോളം ഉയരത്തില്‍ ശാഖകളോടെ വളരുന്ന ഈ നിത്യഹരിത വൃക്ഷങ്ങളുടെ പൂക്കാലം ജനവരി മുതല്‍ ഏപ്രില്‍വരെയാണ്. മെയ് മുതല്‍ ഒക്ടോബര്‍ വരെ തുടര്‍ച്ചയായി ഫലങ്ങള്‍ ലഭിക്കുകയും ചെയ്യുന്നു.

നാട്ടില്‍ക്കാണുന്ന വഴുതനങ്ങയുടെ രൂപമുള്ള കായ്കള്‍ക്ക് ഇളംനീല നിറമാണ്. പാകമായ കായ്കള്‍ നേരിട്ടോ പാകം ചെയ്‌തോ കഴിക്കാം.‘ആഫ്രിക്കന്‍ പിയര്‍’ എന്നും പേരുള്ള ‘സഫാവു’വിന്റെ ശാസ്ത്രനാമം‘ഡാക്രൈയോഡെസ് എഡുലിസ്’ എന്നാണ്. കേരളത്തിലെ ഉഷ്ണമേഖലാ കാലാവസ്ഥയില്‍ നന്നായി വളരുകയും കായ്ഫലം തരാനും സാധ്യതയുള്ള‘സഫാവു’ ഇനിയും നാട്ടില്‍ പ്രചാരത്തിലായിട്ടില്ല.

മഹാകൂവളം

ഔഷധ ഗുണമുള്ള മാധുര്യമുള്ള പഴങ്ങള്‍ ലഭിക്കുന്ന സസ്യമാണ് ‘മഹാ കൂവളം’. ഇവയുടെ കായ്കളുടെ ഉള്ളിലെ മാംസളഭാഗം ഉദരരോഗങ്ങള്‍ക്കെല്ലാം പ്രതിവിധിയായി ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ ഉപയോഗിച്ചുവരുന്നു. ഇടത്തരം ഉയരത്തില്‍ ശാഖകളോടെയാണ് മഹാകൂവളത്തിന്റെ വളര്‍ച്ച. ഇലകള്‍ വല്ലാതെ ചെറുതാണ്. തണ്ടുകളില്‍ ചെറുമുള്ളുകളും കാണാം. കടുപ്പമുള്ള തടി മിനുസ്സമില്ലാത്ത തൊലി എന്നിവയും ഇവയ്ക്കുണ്ടാകും.

ഉഷ്ണമേഖല കാലാവസ്ഥയ്ക്ക് അനുഗുണമായ ഈ സസ്യം വേനലിലാണ് പുഷ്പിക്കുക. ചെറുവെള്ള പൂക്കള്‍ക്ക് നനുത്ത സുഗന്ധവുമുണ്ടാകും. വൃത്താകൃതിയിലുള്ള വലിയ കായ്കള്‍ക്ക് കട്ടിയേറിയ പുറംതൊലിയുണ്ടാകും. പാകമായ കായ്കള്‍ ശേഖരിച്ച് ഉള്ളിലെ മാംസളമായ പള്‍പ്പ് കഴിക്കാം. ക്ഷേത്രങ്ങളില്‍ കൂവളത്തിന്റെ ഇല മാലചാര്‍ത്താനായി ഉപയോഗിക്കുന്നതോടൊപ്പം ഇല, തൊലി, വേര് തുടങ്ങിയവ ആയുര്‍വേദ ഔഷധങ്ങളില്‍ ചേരുവയായും ഉപയോഗിക്കുന്നു. മഹാകൂവളത്തിന്റെ വിത്തുകളില്‍ നിന്ന് തയ്യാറാക്കിയ തൈകള്‍ നടീല്‍ വസ്തുവായി ഉപയോഗിക്കാമെങ്കിലും ഫലങ്ങള്‍ ഉണ്ടാകാന്‍ താമസമെടുക്കും.

ഒട്ടുതൈകള്‍ നട്ടുപരിപാലിച്ചാല്‍ മൂന്നാം വര്‍ഷംതന്നെ കായ്കള്‍ ഉണ്ടാകും. സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് അരമീറ്റര്‍ നീളം, വീതി, താഴ്ച്ചയുള്ള കുഴിയെടുത്ത് ജൈവവളങ്ങള്‍ അടിസ്ഥാനമാക്കി നല്‍കി ഒട്ടുതൈകള്‍ നടാം. വേനല്‍ അധികമായാല്‍ നന നല്‍കണം. ഔഷധഗുണങ്ങളുടെ കലവറയായ മഹാകൂവളം വീട്ടുവളപ്പിന് അനുയോജ്യമായ ഫലസസ്യങ്ങളില്‍ ഒന്നാണ്.

ഹിമാലയന്‍ മള്‍ബറി

മള്‍ബറി ഇനങ്ങളില്‍ മുപ്പതടിയോളം ഉയരത്തില്‍ ചെറുവൃക്ഷമായി വളര്‍ന്ന് വലിയ കായ്കള്‍ ഉണ്ടാകുന്ന ഇനമാണ് ‘ഹിമാലയന്‍ മള്‍ബറി’. താഴേയ്ക്ക് ഒതുങ്ങിയശാഖകള്‍, വലിയ ഇലകള്‍ എന്നിയവുള്ള ഈ സസ്യത്തില്‍ മനുഷ്യര്‍ക്ക് കയറി കായ്കള്‍ ശേഖരിക്കാം. ‘മോറസ് മാക്‌റോറ’ എന്ന ശാസ്ത്രനാമമുള്ള ഹിമാലയന്‍ മള്‍ബറി കൂടുതലും പാകിസ്താനിലാണ് വളരുന്നത്.

ഉഷ്ണമേഖലാ പ്രദേശങ്ങളിലെ മലയോരങ്ങളിലും സമതലപ്രദേശങ്ങളിലും തണല്‍ മരം പോലെ ഇവ നട്ടുവളര്‍ത്താം. വേനല്‍ക്കാലത്ത് എപ്പോഴും കായ്കള്‍ ഉണ്ടാവുന്ന ഹിമാലയന്‍ മള്‍ബറി ചെറുപക്ഷികളുടെ ഇഷ്ട വൃക്ഷമാണ്. ഉദ്യാനങ്ങള്‍ നിര്‍മിക്കുമ്പോള്‍ കിളികളെ ആകര്‍ഷിക്കാന്‍ ഇവ തോട്ടത്തില്‍ ഉള്‍പ്പെടുത്താം. മള്‍ബറിയുടെ കായ്കള്‍ വിളഞ്ഞ് പാകമാകുമ്പോള്‍ ചുവപ്പുകലര്‍ന്ന കറുപ്പുനിറമാകും. ഭക്ഷ്യയോഗ്യമായ കായ്കള്‍ക്ക് നല്ല മാധുര്യമുണ്ട്. ഭക്ഷ്യവസ്തുക്കളുടെ നിര്‍മാണത്തിനും പഴങ്ങള്‍ ഉപയോഗിക്കാം.

ഹിമാലയന്‍ മള്‍ബറി കൃഷിചെയ്യാന്‍ ചെടിയുടെ ചെറുകമ്പുകള്‍ മുറിച്ച് മണല്‍, മേല്‍മണ്ണ്, ചാണകപ്പൊടി, ചകിരിച്ചോര്‍ എന്നിവ ചേര്‍ത്തിളക്കിയ മിശ്രിതം ചെറുകൂടകളില്‍ നിറച്ച് വേരുപിടിപ്പിക്കാന്‍ വെക്കണം. ഈ കമ്പുകളില്‍ പുതുവേരുകള്‍ ഉണ്ടായി തളിരിലകള്‍ വരുന്നതോടെ തോട്ടത്തില്‍ മാറ്റിനടാം. തൈകള്‍ ചെറുവൃക്ഷമാകുന്ന സ്വഭാവമുള്ളതിനാല്‍ ചെടിച്ചട്ടികളില്‍ നടുന്നത് അഭികാമ്യമല്ല. ഹിമാലയന്‍ മള്‍ബറി തൈകള്‍ക്ക് വേനല്‍കാലത്ത് നന നല്‍കണം. ചെറിയ തോതില്‍ ജൈവവളങ്ങള്‍ ചേര്‍ക്കുകയുമാകാം. വലിയ സസ്യങ്ങള്‍ക്ക് കാര്യമായ പരിചരണം ആവശ്യമില്ല. മൂന്നുവര്‍ഷംകൊണ്ട് ഇവ ഫലം തന്നുതുടങ്ങും. കാര്യമായ രോഗ കീടബാധകള്‍ കാണാത്ത മള്‍ബറിയില്‍ ഇലചുരുട്ടിപുഴുവിന്റെ ആക്രമണം കണ്ടാല്‍ ജൈവകീടനാശിനികള്‍ ഉപയോഗിച്ച് നിയന്ത്രിക്കുകയോ,കൈകൊണ്ട് പുഴുക്കളെ ശേഖരിച്ച് നശിപ്പിക്കുകയോ ചെയ്യണം. ഹിമാലയന്‍ മള്‍ബറി ഇനിയും നാട്ടില്‍ പ്രചാരത്തിലായിട്ടില്ല.

ലോങ്ങന്‍

മഞ്ഞും മലയും സമന്വയിക്കുന്ന മലയോരങ്ങളില്‍ വളരുന്ന ഫലവര്‍ഗ സസ്യമാണ് ‘ലോങ്ങന്‍’. മലയടിവാരങ്ങളിലും ഇവ വളര്‍ത്താം. നാല്പതടിയോളം ഉയരത്തില്‍ ശാഖോപശാഖകളോടെ പടര്‍ന്നു പന്തലിച്ചുവളരുന്ന സ്വഭാവം. ചെറിയ ഇലകളാണ് ഉണ്ടാവുക. തളിരിലകള്‍ക്ക് മങ്ങിയ പച്ചനിറം. വര്‍ഷത്തില്‍ ഒന്നിലേറെ പ്രാവശ്യം പൂത്തു കായ്പിടിക്കുന്ന സ്വഭാവവുമുണ്ട്. ശാഖാഗ്രങ്ങളില്‍ ചെറുപൂക്കള്‍ കുലകളായി ഉണ്ടാകുന്നു.

മുന്തിരിക്കുലകള്‍ പോലെ ചെറുകായ്കള്‍ പൂവിരിഞ്ഞശേഷം ചെടിയിലാകെ കാണാം. പാകമായ കായ്കള്‍ മഞ്ഞനിറമാകുമ്പോള്‍ ശേഖരിക്കാം. ഇവയുടെ തൊലിനീക്കി മാധുര്യമുള്ള പള്‍പ്പ് കഴിക്കാം. ധാരാളംപോഷകങ്ങളും പഴത്തിലുണ്ട്. പഴങ്ങളില്‍നിന്നു ലഭിക്കുന്ന ചെറുവിത്തുകള്‍ കൂടകളില്‍ പാകി കിളിര്‍പ്പിക്കുന്ന തൈകള്‍ നടാം. മലയോര പ്രദേശങ്ങളാണ് ലോങ്ങന്റെ വളര്‍ച്ചയ്ക്ക് കൂടുതല്‍ അനുയോജ്യമായത്. മഴക്കാലാരംഭത്തില്‍ ജൈവവളങ്ങള്‍ ചേര്‍ക്കാം. വേനല്‍ക്കാലത്ത് ചെറുതൈകള്‍ക്ക് പരിമിതമായ ജലസേചനവും ആകാം. ചെടികള്‍ വളര്‍ന്നുവരുമ്പോള്‍ പരിചരണം കാര്യമായി ആവശ്യമില്ല. ലോങ്ങന്‍ വൃക്ഷം ഫലംതരാന്‍ അഞ്ചുവര്‍ഷം കഴിയണം. തണല്‍ നല്കുന്ന ഈ നിത്യഹരിത സസ്യം പാതയോരങ്ങളില്‍ വളര്‍ത്താനും യോജിച്ചതാണ്.

ഐസ്‌ക്രീം ബീന്‍

സൗത്ത് അമേരിക്കയിലെ നദീതടങ്ങളില്‍ വളരുന്ന ഒരു സസ്യമാണ് ഐസ്‌ക്രീം ബീന്‍. അറുപതടിയോളം ഉയരത്തില്‍ ശാഖകളോടെയാണ് വളര്‍ച്ച. താഴേയ്‌ക്കൊതുങ്ങിയ കൊമ്പുകളില്‍ ഉണ്ടാകുന്ന കായ്കള്‍ വാളന്‍ പുളിപോലെ ശാഖകളില്‍ കാണാം. പഴുത്ത കായ്കള്‍ക്കുള്ളില്‍ വെള്ള നിറത്തിലുള്ള പള്‍പ്പ് ഉണ്ടാകും. ഭക്ഷ്യയോഗ്യമായ ഇവയ്ക്ക് ഐസ്‌ക്രീമിന്റെ രുചിയാണ്. സെന്‍ട്രല്‍,സൗത്ത് അമേരിക്കയില്‍ കൊക്കോ, കാപ്പിത്തോട്ടങ്ങള്‍ക്കരികില്‍ വേലി പോലെ ഐസ്‌ക്രീം ബീന്‍ വളര്‍ത്തുത് കാണാം. ഐസ്‌ക്രീം ബീനിന്റെ ചെറിയ കായ്കളുണ്ടാകുന്ന പാസെ ഇനവും കണ്ടുവരുന്നു.

കേരളത്തിലെ കാലാവസ്ഥയിലും വളരാനും കായ്ഫലം തരാനും കഴിയുന്ന ഇവയുടെ വിത്തുകള്‍ നടീല്‍ വസ്തുവായി ഉപയോഗിക്കാം. ചെറുകൂടകളില്‍ മണ്ണും ചകിരിച്ചോറും ചേര്‍ത്ത് നിറച്ച് വിത്തുകള്‍ പാകി മുളപ്പിച്ചെടുക്കാം. ഇല സാമീപ്യമുള്ള സൂര്യ പ്രപകാശം ലഭിക്കുന്ന മണ്ണാണ് കൃഷിക്ക് യോജ്യം. അഞ്ചുവര്‍ഷത്തിനുള്ളില്‍ ഇവ കായ്ഫലം തന്നു തുടങ്ങും.

തേങ്ങാച്ചക്ക

കണ്ടാല്‍ ചെറിയ തേങ്ങയുടെ രൂപം, പേര് തേങ്ങാച്ചക്ക. ഇതിന് ഉണ്ടച്ചക്ക, മണിയന്‍ ചക്ക, താമരച്ചക്ക, മുട്ടച്ചക്ക എന്നെല്ലാം പേരുണ്ട്.
തേങ്ങാച്ചക്ക സാധാരണ ചക്കപോലെ തന്നെ കറിവെക്കാന്‍ നല്ലതാണ്. ഇതിന്റെ പ്ലാവിനും നമ്മുടെ പ്ലാവിന്റെ സാദൃശ്യമാണ്. എന്നാല്‍ ഇലകള്‍ക്ക് ചെറിയ വ്യത്യാസമുണ്ട്.
ചുളയ്ക്ക് പഴുത്താല്‍ നല്ല മധുരമാണ്. ചക്കക്കുരുവിന് നല്ല സ്വാദും. തേങ്ങാച്ചക്ക ആര്‍ട്ടോ കാര്‍പ്പസ് വിഭാഗമാണ്. എടക്കാട്ടുവയല്‍ എറണാകുളം, മുരിയാട്, മലയാറ്റൂര്‍, കൊടുങ്ങല്ലൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ ഈ ചക്ക ഏറെയുണ്ട്. കേരളത്തില്‍ മറ്റു പലയിടങ്ങളിലും തേങ്ങാച്ചക്ക കണ്ടുവരുന്നുണ്ട്. ഒരു പ്ലാവില്‍ 300 മുതല്‍ 600വരെ ചക്കകള്‍ ഉണ്ടാവും. ഇവ പ്ലാവിന്റെ ചുവടുമുതല്‍ ശിഖരം വരെ നിറച്ചുണ്ടാവും.

പോഹാബെറി

കേരളത്തില്‍ നാട്ടിന്‍പുറങ്ങളില്‍ പരക്കെ കണ്ടിരുന്ന ചെടിയാണ് ‘ഞൊട്ടങ്ങ’. ഇതിലുണ്ടാകുന്ന ചെറുമുത്തുകള്‍പോലെയുള്ള കായ്കള്‍ക്ക് പുളികലര്‍ന്ന മധുരമാണ്. കുട്ടികള്‍ നന്നായി ഇഷ്ടപ്പെടുന്ന കായ്കളുടെ പുറത്ത് തൊപ്പിപോലെ ഒരു പുറം തൊലിയും കാണാം. കുട്ടികള്‍ കായ്കള്‍ നെറ്റിയില്‍ ഇടിച്ച് ഞൊട്ടപോലെ ശബ്ദം ഉണ്ടാക്കുന്നതിനാല്‍ ഞട്ടങ്ങ, ഞൊട്ടങ്ങ, ഞൊടിയന്‍ തുടങ്ങിയ പേരുകളിലും ഇവ അറിയപ്പെടാറുണ്ട്. ഇപ്പോള്‍ ഈ ചെടി അപൂര്‍വമായിരിക്കുന്നു.

ഞൊട്ടങ്ങയുടെ വലിയരൂപത്തിലുള്ള ഒരു ചെടിനാട്ടില്‍ പ്രചാരത്തിലുണ്ട്. നെല്ലിക്കവലിപ്പമുള്ള മധുരമുള്ള വലിയ കായ്കള്‍ ലഭിക്കുന്ന‘പോഹാബെറി’. ഉഷ്ണമേഖലാപ്രദേശങ്ങളില്‍ വളരുന്ന ഈ ചെടിയുടെ വരവ് ഹവായില്‍നിന്നാണ്.

അനുകൂല സാഹചര്യങ്ങളില്‍ ആറടിവരെ ശാഖകളോടെ പടര്‍ന്ന് വളരാറുണ്ട്. മൂന്നുമാസത്തിനുള്ളില്‍ കായ്ഫലം തന്നുതുടങ്ങും. മൂന്നുവര്‍ഷംവരെ തുടര്‍ച്ചയായി അനുകൂലസാഹചര്യങ്ങളില്‍ പോഹാബെറിയില്‍ പഴങ്ങള്‍ ഉണ്ടാകാറുണ്ട്. പോഹാബെറി കൃഷിചെയ്യാന്‍ സൂര്യപ്രകാശം ലഭിക്കുന്ന നീര്‍വാര്‍ച്ചയുള്ള മണ്ണാണ് അനുയോജ്യം. നേരത്തേ കൂടകളില്‍ പാകി കിളിര്‍പ്പിച്ചെടുത്ത തൈകള്‍ ജൈവവളങ്ങള്‍ ചേര്‍ത്തൊരുക്കിയ തടങ്ങളില്‍ രണ്ടെണ്ണംവീതം നടാം. ചെടികള്‍ വളര്‍ന്നുവരുമ്പോള്‍ ചെരിഞ്ഞുവീഴുന്ന പതിവുള്ളതിനാല്‍ മണ്ണില്‍ തട്ടി ചീഞ്ഞു പോകാതെ മരക്കമ്പുകളോ ഓലമടലോ നിലത്ത് ഇട്ടുകൊടുക്കുന്നത് നല്ലതാണ്. ചെടിച്ചട്ടികളിലും കൂടകളിലും ഇവ കൃഷിചെയ്യാം.

മേമി സപ്പോട്ട

സപ്പോട്ട വര്‍ഗത്തിലെ വലിയ ഇനമായ മേമി സപ്പോട്ടയും കേരളത്തിലെത്തി. കര്‍ണാടകയിലെ ഫലത്തോട്ടത്തില്‍ കായ്ഫലം തന്നുതുടങ്ങിയ ‘മേമി സപ്പോട്ട’ അറുപതടിയിലേറെ ഉയരത്തില്‍ ശാഖകളോടെ വളരുന്നു. ഇലകള്‍ വലുതാണ്. ശാഖകളില്‍ പറ്റിപ്പിടിച്ച രൂപത്തില്‍ വളരുന്ന കായകള്‍ക്ക് പൊതിച്ചതേങ്ങയുടെ വലിപ്പമുണ്ട്.

വേനലിലാണ് പഴക്കാലം. കായകള്‍ക്കുള്ളില്‍ കാണുന്ന ഇളം ചുവപ്പുനിറമുള്ള കഴമ്പിന് മാധുര്യമേറും. ഒപ്പം കറുത്ത വലിയ വിത്തുമുണ്ടാകും. വലിയ മരമായി വളരുന്ന സ്വഭാവമുള്ളതിനാല്‍ ചെറിയതോട്ടങ്ങള്‍ക്ക് ഇത് അനുയോജ്യമല്ല. വിത്തുകളില്‍നിന്ന് വളര്‍ത്തുന്ന തൈകള്‍ വളര്‍ന്ന് കായകള്‍ ഉണ്ടാകാന്‍ പത്തുവര്‍ഷമെടുക്കുമെന്ന ന്യൂനതയുമുണ്ട്. സപ്പോട്ട വളരുന്ന എല്ലാസ്ഥലങ്ങളിലും ഫലംതരാന്‍ കഴിയുന്ന മേമി സപ്പോട്ട കേരളത്തിലെ പഴത്തോട്ടങ്ങളിലും സ്ഥാനംപിടിച്ചു തുടങ്ങിയിട്ടുണ്ട്.

റംബായി

കണിക്കൊന്നപ്പൂക്കളെ ഓര്‍മപ്പെടുത്തുന്ന മനോഹരമായ മഞ്ഞപ്പഴങ്ങളുമായി ആരെയും ആകര്‍ഷിക്കുന്ന വൃക്ഷമാണ് ‘റംബായി’.ഇവ ഫിലിപ്പീന്‍സില്‍നിന്ന് വിദേശമലയാളികള്‍ വഴിയാണ് നാട്ടിലെത്തിയത്.

മുപ്പതടിയിലേറെ ഉയരത്തില്‍ വളരുന്ന റംബായിയില്‍ ചുവടുമുതല്‍ മുകള്‍വരെ ഭൂമിക്ക് ലംബമായി ധാരാളം ശാഖകള്‍ ഉണ്ടാകും. സാവധാന വളര്‍ച്ചാ സ്വഭാവമുള്ള ഇത് പുഷ്പിക്കാന്‍ അഞ്ചാറുവര്‍ഷം കഴിയണം. ജനവരി, ഫിബ്രവരി മാസങ്ങളാണ് പൂക്കാലം. തുടര്‍ന്ന് തൂങ്ങിക്കിടക്കുന്ന രീതിയില്‍ ശാഖകളില്‍ കായ്കളുടെ കൂട്ടം കാണാം.ചെറുനെല്ലിക്കാ വലിപ്പമുള്ള കായ്കള്‍ പഴുക്കുമ്പോള്‍ മഞ്ഞനിറമായിത്തീരും.ഏപ്രില്‍ മാസത്തില്‍ നിറയെ പഴക്കുലകളുമായി റംബായിമരത്തെ കാണാം.

ഭക്ഷ്യയോഗ്യമായ പഴങ്ങള്‍ക്ക് മധുരവും പുളിയും കലര്‍ന്ന രുചിയാണ്. തായ്‌ലന്‍ഡ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലും ഉദ്യാനസസ്യംപോലെ റംബായി വളര്‍ത്തുന്നുണ്ട്. ഇവയുടെ വിത്തുകള്‍ മണലില്‍ വിതച്ച് കിളിര്‍പ്പിച്ചെടുക്കാം. തൈകള്‍ ചെറുകൂടകളില്‍ മാറ്റിനട്ട് വളര്‍ന്നശേഷം തോട്ടത്തില്‍ വെള്ളക്കെട്ടില്ലാത്ത സ്ഥലത്ത് കൃഷിചെയ്യാം. നാട്ടില്‍ റംബായി വൃക്ഷത്തിന് കാര്യമായ പ്രചാരം ലഭിച്ചിട്ടില്ല.

സ്പാനിഷ് ലൈം

കരീബിയന്‍ രാജ്യങ്ങളിലും മെക്‌സിക്കോയിലും കാണപ്പെടുന്ന ഫലവര്‍ഗ്ഗ സസ്യമാണ് സ്പാനിഷ് ലൈം. ഇരുപത്തിയഞ്ചുമീറ്ററോളം ഉയരത്തില്‍ ശാഖകളോടെ മാവുപോലെ വളരുന്ന ഇവയുടെ ഇല ഞെട്ടുകളില്‍ കുലകളായി പൂക്കള്‍ മഞ്ഞുകാലത്തുണ്ടാകുന്നു. വെള്ളനിറത്തിലുള്ള ചെറുപൂക്കള്‍ക്ക് നേരിയ ഗന്ധവുമുണ്ട്. കായ്കള്‍ക്ക് പച്ചനിറമാണ്. ഇവ പാകമാകാന്‍ നാലുമാസത്തോളമെടുക്കും. പഴുത്ത കായ്കള്‍ കൊഴിഞ്ഞ് താഴെവീഴുമ്പോള്‍ പുറത്തെ തൊലി നീക്കി ഉള്ളിലെ മാംസളഭാഗം കഴിക്കാം.

ഇളംചുവപ്പ് നിറത്തിലുള്ള പള്‍പ്പ് മാധുര്യം നിറഞ്ഞതാണ്. ധാരാളം പോഷകങ്ങള്‍ നിറഞ്ഞ ഇവ കൊണ്ട് ജാം ഉണ്ടാക്കുകയും ചെയ്യാം. സ്പാനിഷ് ലൈമിന്റെ ചെറുവിത്തുകള്‍ വറുത്തും കഴിക്കാം.‘സാപിന്‍ഡേസിയ’ സസ്യകുടുംബത്തില്‍ പെടുന്ന ഇവ ‘ഗെനിപ്’ എന്ന പേരിലും അറിയപ്പെടുന്നു.

സ്പാനിഷ് ലൈം കൃഷിചെയ്യാന്‍ ഇവയുടെ വിത്തുകള്‍ പാകി മുളപ്പിച്ച തൈകള്‍ ഉപയോഗിക്കാം. ജൈവ വളങ്ങള്‍ ചേര്‍ത്തു വളര്‍ത്തിയാല്‍ ഇവ നാലഞ്ചുവര്‍ഷം കൊണ്ട് ഫലം നല്‍കിത്തുടങ്ങും. പ്രവാസി മലയാളികള്‍ ഇത്തരം പഴവര്‍ഗ്ഗ സസ്യങ്ങള്‍ കേരളത്തിലെത്തിച്ച് വളര്‍ത്താന്‍ താല്പര്യമെടുത്തുവരുന്നു. നമ്മുടെ കാലാവസ്ഥയ്ക്ക് അനുയോജ്യമാണെങ്കിലും ‘സ്പാനിഷ് ലൈമിന് നാട്ടില്‍ പ്രചാരം ലഭിച്ചിട്ടില്ല.

ബങ്കോക്ക് ചാമ്പ

ചുവന്നു തുടുത്ത പഴങ്ങളുമായി ഒരു തായ്‌ലന്റ് സുന്ദരി. ബാങ്കോക്ക് ചാമ്പയ്ക്ക് ഏറ്റവും അനുയോജ്യമായ വിശേഷണമാണിത്. കേരളത്തിലെ കാലാവസ്ഥയില്‍ വളര്‍ന്ന് കായ്ക്കുന്ന ഈ ചാമ്പയിനത്തിന്റെ വലിയ കായ്കള്‍ക്ക് മാധുര്യമേറും. വേനല്‍ക്കാലമാണ് ബാങ്കോക്ക് ചാമ്പയുടെ പൂക്കാലം. പൂക്കള്‍ വിരിഞ്ഞുണ്ടാകുന്ന കായ്കള്‍ പള്ളിമണികള്‍ പോലെ ശാഖകളിലാകെ തൂങ്ങികിടക്കും.

വിത്തുകള്‍ ഇല്ലാത്ത ഇവ സ്‌പോഞ്ചുപോലെ മാര്‍ദ്ദവമേറിയതാണ്. വേനല്‍ക്കാലത്ത് പഴങ്ങള്‍ കഴിച്ചാല്‍ ദാഹമകന്ന് ഉന്മേഷം ലഭിക്കും. വിദേശത്തുനിന്ന് നാട്ടിലെത്തിയ ഈ ചെടിയില്‍ വര്‍ഷത്തില്‍ പലതവണ കായ്കള്‍ കാണാം. ബാങ്കോക്ക് ചാമ്പയുടെ കമ്പുകളില്‍ നിന്ന് പതിവെച്ച് വേരുപിടിപ്പിച്ചെടുത്ത തൈകള്‍ നട്ടുവളര്‍ത്താന്‍ ഉപയോഗിക്കാം.

നീര്‍വാര്‍ച്ചയും നേരിയ വളക്കൂറുമുള്ള മണ്ണില്‍ ഇവ തഴച്ചുവളരും. രോഗബാധകള്‍ കാര്യമായി കാണാത്ത ചാമ്പയില്‍ ഒരു വര്‍ഷത്തിനുള്ളില്‍ കായ്കള്‍ പിടിച്ചുതുടങ്ങും. മഴക്കാലരംഭത്തില്‍ ജൈവവളവും വേനല്‍ക്കാലത്ത് ജലസേചനവും നല്‍കി പരിചരിച്ചാല്‍ ബാങ്കോക്ക് ചാമ്പ സമൃദ്ധമായി പഴങ്ങള്‍ തരും.

കാട്ടുനാരകം

രണ്ടര മീറ്റർ വരെ ഉയരത്തിൽ വളരുന്ന മുള്ളുകളുള്ള ഒരു വലിയ കുറ്റിച്ചെടിയാണ് കാട്ടുനാരകം. (ശാസ്ത്രീയനാമം: Atalantia monophylla). പലവിധ ഔഷധമൂല്യങ്ങളുള്ള ഒരു ചെടിയാണിത്. ഫ്ലോറിദയിൽ ഇത് ഒരു അലങ്കാരസസ്യമായി വളർത്തിവരുന്നു. കമ്പുനട്ടോ വിത്തുവഴിയോ പ്രജനനം നടത്താം. കുരുവിൽനിന്നു കിട്ടുന്ന എണ്ണ പഴക്കം ചെന്ന വാതത്തിനും, പക്ഷപാതത്തിന്നും ഉപയോഗിക്കുവാൻ നല്ലതാകുന്നു. കൊങ്കണ രാജ്യത്തു ഇല പിഴിഞ്ഞു എടുക്കുന്ന നീർ പക്ഷപാതത്തിനു കുഴമ്പ് ഉണ്ടാക്കാനുപയോഗിക്കുന്നു.

ഞാവല്‍ പഴം

പണ്ട് കേരളത്തിലെ ഒട്ടുമിക്ക വീടുകളിലും ഉണ്ടായിരുന്നതും ഇപ്പോള്‍ അന്യമായി കൊണ്ടിരിക്കുന്നതുമായ ഞാവലിനെ കുറിച്ചാണ് ഇന്ന് പറയുന്നത്. ഞാവല്‍ പഴം എന്ന് കേട്ടാല്‍ ആദ്യം നമ്മുടെ മനസ്സിലേക്ക് ഓടി എത്തുന്നത്‌ അതിന്റെ നിറമാണ്. അത് കഴിച്ചു കഴിഞ്ഞാല്‍ വായും ചുണ്ടും നീല കലര്ന്ന കറുപ്പ് നിറമാകും എന്ന ഒറ്റ ദോഷം മാത്രമേ ഞാവല്‍ പഴത്തിനുള്ളൂ ബാക്കി തോന്നൂറ്റൊന്പതും ഗുണങ്ങളാണ്.
ഞാവല്‍ മരത്തിന്റെ ഇലയും തൊലിയും പഴങ്ങളും കുരുവും എല്ലാം തന്നെ ഔഷധ ഗുണങ്ങളുടെ കലവറയാണ്.പ്രമേഹം കുറയ്ക്കാന്‍ ഞാവല്‍ പഴത്തിന്റെ കുരുവിന് അപാരമായ കഴിവുണ്ട്. പഴം കഴിക്കുന്നത്‌ വയറിനു സുഖം തരികയും, മൂത്രം ധാരാളം പോകുന്നതിനു സഹായിക്കുകയും ചെയ്യുന്നു.അര്ശസ്സ്, വയറുകടി, വിളര്ച്ച എന്നിവയ്ക്ക് ഞാവല്‍ പഴം കഴിക്കുന്നത്‌ ഗുണകരമാണ്. വായിലുണ്ടാകുന്ന മുറിവിനും പഴുപ്പിനും ഞാവല്‍ തൊലി കഷായം നല്ലതാണെന്ന് ആയുര്‍വേദം പറയുന്നു. ഞാവല്‍ പഴത്തില്‍ ജീവകം-എ, ജീവകം-സി, പ്രോട്ടീന്‍,ഫോസ്ഫറസ്, കാല്സിയം, ഫൈബര്‍ എന്നിവയും അടങ്ങിയിട്ടുണ്ട്. വൈന്‍ ഉണ്ടാക്കാനും ഞാവല്‍ പഴം നല്ലതാണ്. ഇത്രയേറെ ഗുണങ്ങള്‍ ഉള്ളപ്പോള്‍ ഒന്ന് നന്നായി കഴുകിയാല്‍ മാറുന്ന നിറം ഓര്ത്തു ഞാവല്‍ പഴം കഴിക്കാതിരിക്കണ്ട അല്ലെ!!!

ടാന്‍ജെറിന്‍

ഓറഞ്ചിന്റെ കുടുംബത്തില്‍ പെട്ട ഒരു പഴവര്‍ഗ വിളയാണ് ടാന്‍ജെറിന്‍ നല്ല പുളിയും മധുരവുമുള്ള ടാന്‍ജെറിന്‍‍, ഡാന്‍സി ടാന്‍ജെറിന്‍, ഫയര്‍ ചൈല്‍ഡ് ടാന്‍ജെറിന്‍ എന്നിങ്ങനെ വിവിധ ഇനങ്ങളുണ്ട്. വിറ്റാമിന്‍ – സി, ബി-1, ബി-2, ബി-3 എന്നീ വൈറ്റമിനുകളും പൊട്ടാസ്യം, മഗ്നേഷ്യം, ബീറ്റാ കരോട്ടിന്‍ എന്നിവയുടെയൊക്കെ അത്ഭുത ഉറവിടമാണ് ടാന്‍ജെറിന്‍. ശീതള പാനീയ നിര്‍മ്മാണത്തിനാണ് ഇത് പ്രധാനമായും ഉപയോഗിക്കുന്നത്. കൂടാതെ സാലഡുകളിലും മറ്റു ഭക്ഷണ പദാര്‍ത്ഥങ്ങളിലും ഇവക്ക് സ്ഥാനമുണ്ട്.

ലൊക്കോട്ട്

ആപ്പിളിനു പോലും പകരം വെക്കാവുന്ന പഴമാണ് ജപ്പാന്‍ പ്ലം എന്നു വിളിക്കുന്ന ലൊക്കോട്ട്. പഞ്ചസാരയുടെ അളവിലും അമ്ലഘടനയിലും പെക്റ്റിന്റെ തോതിലുമൊക്കെ ലൊക്കോട്ട് ആപ്പിളിനൊപ്പം നില്ക്കും. പരമാവധി ആറു മീറ്റര്‍ വരെ മാത്രമെ ഉയരം വെക്കൂ. ഒരിക്കലും ഇലപൊഴിക്കില്ല. പൂക്കള്‍ക്ക് നല്ല സുഗന്ധവും പഴത്തിന് നല്ല സ്വാദുമാണ്.

മിതോഷ്ണ കാലാവസ്ഥയാണിതിന്റെ കൃഷിക്കു വേണ്ടത്. ഇന്ത്യയില്‍ പഞ്ചാബ്, ഹിമാചല്‍പ്രദേശ്, അസം, മഹാരാഷ്ട്ര, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളില്‍ കൃഷി ചെയ്യുന്നു. നാമമാത്രമായി വയനാട്ടിലും വളരുന്നു. കടും പച്ചിലകളുടെ മുകള്‍ഭാഗം തിളക്കമുള്ളതും താഴ്ഭാഗം തുരുമ്പിന്റെ നിറത്തില്‍ രോമാവൃതവുമാണ്. നല്ല സൂര്യപ്രകാശത്തില്‍ ലൊക്കോട്ട് നന്നായി വളരും. ഭാഗികമായ തണലില്‍ കായ് പിടിത്തം കുറയും. ഇടത്തരം വളപ്പൊലിമയുള്ള മണ്ണുമുതല്‍ ജൈവാംശം ധാരാളമുള്ള മണല്‍ മണ്ണും കളിമണ്ണും വരെ ഉത്തമം. വെള്ളക്കെട്ട് അരുത്. വരള്‍ച്ചയെ ചെറുക്കാനുള്ള കഴിവുണ്ട്. എങ്കിലും നനച്ചു വളര്‍ത്തുന്ന മരങ്ങള്‍ മികച്ച മേന്മയുള്ള ഫലങ്ങള്‍ തരും.

അറസാ

അപൂര്‍വസസ്യജാലങ്ങളുടെ കേദാരമാണ് ബ്രസീലിലെ ആമസോണ്‍ തീരം. വിദേശമലയാളികള്‍വഴി ബ്രസീലില്‍നിന്ന് നാട്ടിലെത്തിയ ഫലസസ്യമാണ് ‘അറസാ’.പേരയുടെ ബന്ധുവായ അറസാ ‘ജന്‍ജിനിയ സ്റ്റിപിറ്റിയ’ എന്ന സസ്യനാമത്തില്‍ അറിയപ്പെടുന്നു. ആറടിയോളം ഉയരത്തില്‍ താഴേക്കൊതുങ്ങിയ ചെറുശാഖകളുമായാണ് വളര്‍ച്ച. ഈ നിത്യഹരിതച്ചെടിയുടെ തളിരിലകള്‍ക്ക് മങ്ങിയ ചെമ്പുനിറമാണ്. ഇലക്കവിളുകളില്‍ ഉണ്ടാകുന്ന ഗോളാകൃതിയിലുള്ള ചെറുകായ്കള്‍ പഴുക്കുമ്പോള്‍ മഞ്ഞനിറമാകും. ഉള്‍ക്കാമ്പിലെ മാംസളഭാഗത്തിന് മധുരവും പുളിയും കലര്‍ന്ന രുചിയാണ്.നേരിട്ടോ ജ്യൂസാക്കിയോ ഇത് ഉപയോഗിക്കാം. പഴങ്ങള്‍ക്കുള്ളില്‍ കാണുന്ന ചെറുവിത്തുകളാണ് നടീല്‍വസ്തു. ചെറുകൂടകളില്‍ പാകി കിളിര്‍പ്പിച്ചെടുത്ത തൈകള്‍ സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് രണ്ടടി താഴ്ചയുള്ള കുഴിയെടുത്ത് ജൈവവളങ്ങള്‍ ചേര്‍ത്ത് കൃഷിചെയ്യാം.കൃത്യമായ പരിചരണമുണ്ടായാല്‍ അറസാ രണ്ടുവര്‍ഷംകൊണ്ട് ഫലം നല്കിത്തുടങ്ങും. നാട്ടിലെ ഉഷ്ണമേഖലാ കാലാവസ്ഥ അനുയോജ്യമായതിനാല്‍ വര്‍ഷത്തില്‍ പലതവണ ഇവയില്‍ കായ്കള്‍ ഉണ്ടാകും.

കൈതച്ചക്ക

ഉഷ്ണമേഖലാ സസ്യമായ കൈതയുടെ ഫലത്തെ കൈതച്ചക്ക എന്നു വിളിക്കുന്നു. ശാസ്ത്രീയ നാമം: അനാനാസ്‌ കോമോസസ്‌. ജീവകം എ, ജീവകം ബി എന്നിവയുടെ നല്ല ഉറവിടമാണ്‌ കൈതച്ചക്ക. കൂടാതെ ജീവകം സി, കാല്‍സ്യം, ഇരുമ്പ്‌, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയും ഇതില്‍ അടങ്ങിയിരിക്കുന്നു. നീര്‍വാര്‍ച്ചയുള്ള മണ്ണില്‍ നന്നായി വളരുന്ന സസ്യമാണ് കൈത. കേരളത്തിലെ മൂവാറ്റുപുഴ, തൊടുപുഴ എന്നീ സ്ഥലങ്ങളില്‍ കൈതച്ചക്ക വ്യാപകമായി കൃഷി ചെയ്യുകയും കയറ്റുമതി ചെയ്യുകയും ചെയ്യുന്നുണ്ട്.
ചില ഭാഗങ്ങളില്‍ ഇത് കന്നാരചക്ക, കന്നാര ചെടി എന്നിങ്ങനെ അറിയപ്പെടുന്നു. തെക്കെ അമേരിക്കയില്‍ നിന്നും നൂറ്റാണ്ടുകള്‍ക്ക് മുമ്പ് കടല്‍ കടന്നുവന്ന പഴവര്‍ഗ്ഗമാണ് കൈതച്ചക്ക‌. വവൃക്ഷങ്ങളില്‍ പറ്റിപിടിച്ചു വളരുന്ന സസ്യങ്ങള്‍ ഉള്‍പ്പെടുന്ന ബ്രൊമിലിയേസിയെ സസ്യകുടുംബത്തിലെ ഒരംഗമാണ്‌ ഈ ചെടി. പൈന്‍ മരത്തിന്റെ കോണിനോട് സാദൃശ്യമുള്ള ആകൃതി കാരണമാണ്‌ ഇതിന്‌ പൈനാപ്പിള്‍ എന്ന പേരു സിദ്ധിച്ചത്.

പാളയങ്കോടൻ പഴം

ദക്ഷിണേന്ത്യയിൽ കണ്ടുവരുന്ന ഒരു ചെറു വാഴയിനമാണ് പാളയംകോടൻ. മൈസൂർ പൂവൻ എന്ന പേരിലും അറിയപ്പെടുന്നു. താരതമ്യേന ചെറിയ പഴം ലഭിക്കുന്നതിനാൽ ചെറുപഴം എന്നപേരിലും അറിയപ്പെടുന്നു.
നല്ല പൊക്കവും കരുത്തുമുള്ളതാണ് പാളയൻ കോടൻ വാഴകൾ.ഇലകളുടെ മദ്ധ്യ ഞരമ്പിൽ കാണുന്ന പിങ്ക് നിറമാണ് മറ്റിനങ്ങളിൽ നിന്ന് ഇവയെ തിരിച്ചറിയാൻ സാധിക്കുന്നത്. പാളയംകോടന്റെ ഒരു കുലയിൽ എൺപതോളം പഴങ്ങളുണ്ടാകും. നീളം കുറഞ്ഞ ഉരുണ്ട കായ്കളാണ് പാളയൻ കോടന്. പഴുത്ത കായ്ക്ക് സുവർണ്ണ നിറമാണ്. പടലയിൽ നിന്ന് കൊഴിയാതെ കൂടുതൽ ദിവസം സൂക്ഷിക്കാൻ സാധിയ്ക്കുന്നു. വരൾച്ചയെ അതിജീവിയ്ക്കാനുള്ള കഴിവുണ്ട്. അധികം പരിചരണം ആവശ്യമില്ലാതെ തണലിലും വളക്കൂറു കുറഞ്ഞ മണ്ണിലും പാളയൻ കോടനെ വളർത്താം. കേരളത്തിൽ ഏറ്റവും അധികം കൃഷി ചെയ്യുന്ന ചെറുവാഴ പാളയംകോടനാണ്. 12-14 മാസത്തിൽ കുലവെട്ടാൻ സാധിയ്ക്കുന്ന ഈ വാഴപ്പഴത്തിന് നേരിയ പുളിരസമുണ്ട്. വാഴയിലയുടെ ആവശ്യത്തിനായും ഈ ഇനം നട്ടുവളർത്തുന്നു. പനാമ വിൽറ്റ്, ഇലപ്പുള്ളി എന്നീ രോഗങ്ങൾക്കെതിരെ പ്രതിരോധശക്തിയുണ്ട്. കൊക്കാൻ എന്ന വൈറസ്സ് രോഗം പെട്ടെന്ന് ബാധിയ്ക്കുന്നു. മാണവണ്ടിന്റെ ആക്രമണം ഈ ഇനത്തിന് താരതമ്യേന കുറവാണ്.

സാന്റോള്‍

തെക്കുകിഴക്കന്‍ ഏഷ്യയില്‍ വ്യാപകമായി കണ്ടുവരുന്ന ഈ ഫലത്തിന്റെ ജന്മദേശം പ്രാചീന ഇന്‍ഡോ-ചൈനയും പെനിസുലാര്‍ മലേഷ്യയുമാണ്. കാലാന്തരത്തില്‍ ഇത് ഇന്‍ഡൊനീഷ്യ, മൗറീഷ്യസ്,ഫിലിപ്പീന്‍സ് എന്നിവിടങ്ങളില്‍ വ്യാപിച്ചു. ‘കോട്ടണ്‍ഫ്രൂട്ട്’ എന്നും വിളിപ്പേരുണ്ട്.

മഞ്ഞ, ചുവപ്പ് എന്നീ ഇനങ്ങളില്‍ സാന്റോള്‍ കാണപ്പെടുന്നു. ഇല പഴുത്തുവീഴുന്നതിന് മുമ്പുള്ള ഇലയുടെ നിറത്തില്‍ മാത്രമേ ഈ വ്യത്യാസം ഒറ്റനോട്ടത്തില്‍ അറിയാന്‍ കഴിയുകയുള്ളൂ. ചുവപ്പിനാണ് പ്രിയം. കാരണം,ചുവപ്പും പച്ചയും കലര്‍ന്ന ഇല ആകര്‍ഷണീയമാണ്.

ഇളംചുവപ്പുള്ള പഴത്തിന് പീച്ച് എന്ന പഴത്തിന്റെ വലിപ്പവും രൂപവും മണവുമുണ്ട്. തൊലിയുടെ കനം കൂടിയതും കുറഞ്ഞതുമായവ ഇതില്‍ കാണപ്പെടുന്നു. പുറംതോട് കട്ടിയുള്ളതാണെങ്കിലും വിത്തിനെ പൊതിഞ്ഞിരിക്കുന്ന കുഴമ്പ് മധുരമേറിയതാണ്. പാല്‍പോലത്തെ ചാറും കാണും.

തേങ്ങാപ്പാലില്‍ ഇത് ചേര്‍ത്തുകഴിക്കുന്നത് ഫിലിപ്പീന്‍സില്‍ സാധാരണമാണ്. കുഴമ്പ് ഉണക്കി തേനില്‍ സൂക്ഷിച്ചും ഉപയോഗിക്കാം. വിളഞ്ഞ കായ്കള്‍ തായ്‌ലന്‍ഡില്‍ അവരുടെ ദേശീയ ഭക്ഷണമായ ‘സോം ടോം’ ഉണ്ടാക്കാന്‍ പന്നിമാംസത്തോടൊപ്പവും കൊഞ്ച് മത്സ്യത്തിലും ചേര്‍ത്ത് ഭക്ഷിക്കുന്നു.

സാന്റോളിന്റെ ഇല, തൊലി എന്നിവയ്ക്ക് കാന്‍സറിനെയും പൊള്ളലിനെയും പ്രതിരോധിക്കാനുള്ള കഴിവുണ്ട്. വിത്ത്, കീടനാശിനി നിര്‍മാണത്തിനും തടി, വീട്ടാവശ്യങ്ങള്‍ക്കും ഉപയോഗിക്കാം.

ആഞ്ഞിലിപ്പഴം

കൊടും തണുപ്പും വരള്‍ച്ചയും സഹിക്കാന്‍ കഴിവുള്ള വൃക്ഷമാണ് ആഞ്ഞിലി.ഇതിന്റെ ഫലം ആഞ്ഞിലിപ്പഴം,ആഞ്ഞിലിച്ചക്ക, അയണിച്ചക്ക, അയിനിചക്ക, ഐനിച്ചക്ക, ആനിക്കാവിള,ആനിക്കാ, എന്നീ പേരുകളില്‍ അറിയപ്പെടുന്നു. പഴുത്തു കഴിയുമ്പോള്‍ ഇതിന്റെ മുള്ളു കലര്‍ന്ന തൊലി കളഞ്ഞാല്‍ മഞ്ഞ കലര്‍ന്ന ഓറഞ്ചു നിറത്തില്‍ ചുളകള്‍ കാണാം. ഫലം കൂടാതെ അല്ലക്കുരു, അയനിക്കുരു,എന്നീ പേരുകളില്‍ അറിയപ്പെടുന്ന ഇതിന്റെ വിത്തും വറുത്തെടുത്ത് ഭക്ഷിക്കാറുണ്ട്. ചക്കയാവും മുന്‍പെ കൊഴിയുന്ന, പൂവും കായുമല്ലാത്ത അവസ്ഥയിലുള്ള ഫലത്തെ അയിനിത്തിരി, ഐനിത്തിരി, എന്നീ പേരുകളില്‍ അറിയപ്പെടുന്നു.
ഇവ കൂടുതലും കേരളത്തില്‍ കാണപ്പെടുന്നു . ജനുവരി മുതല്‍ മാര്‍ച്ച് മാസം വരെയാണ് ഈ മരം പൂക്കുന്നത്. നാല്പതു മീറ്ററോളം പൊക്കവും രണ്ടരമീറ്റര്‍ വരെ വണ്ണവും ഇവയ്ക്കുണ്ടാകാറുണ്ട്. നല്ല ഈര്‍പ്പമുള്ള മണ്ണാണ് ആഞ്ഞിലിക്ക് യോജിച്ചത്.

മരത്തക്കാളി

ആപ്പിള്‍, പ്ലം, ചെറി, സബര്‍ജില്‍, സ്ട്രോബെറി തുടങ്ങിയ ശീതകാല പഴങ്ങള്‍ സമൃദ്ധമായി വിളയുന്ന കേരളത്തിന്റെ ൈഹറേഞ്ച് മേഖലകളില്‍ ഇത് മരത്തക്കാളി എന്ന മഞ്ഞുകാലവിളയുടെ വിളവെടുപ്പുകാലം. ‘കേരളത്തിന്റെ പഴത്തോട്ടം’ എന്ന് പേരെടുത്ത ഇടുക്കി ജില്ലയിലെ കാന്തല്ലൂര്‍ മലനിരകളിലാണ് ഫാഷന്‍ഫ്രൂട്ടിന്റെയും സാക്ഷാല്‍ തക്കാളിയുടെയും മധുരരസം മേളിച്ച മരത്തക്കാളി വിളയുന്നത്. ഊട്ടിയിലും കൊടൈക്കനാലിലുമാണ് മരത്തക്കാളിയുടെ ഇഷ്ട ആവാസകേന്ദ്രങ്ങളെങ്കിലും കാന്തല്ലൂരിലും മരത്തക്കാളി എന്ന ‘ട്രീ ടൊമാറ്റോ’ സമൃദ്ധമായി വളരുന്നു.

നമുക്ക് സുപരിചിതമായ തക്കാളിയുടെ രൂപമല്ല ഇതിന്. മുട്ടയുടെ ആകൃതിയിലുള്ള ചെറിയ പഴങ്ങളാണ് മരത്തക്കാളിയുടേത്. ചെറിയ മരമെന്നോ കുറ്റിച്ചെടിയെന്നോ ഒക്കെ പറയാം. പെറു, ചിലി, ഇക്വഡോര്‍ തുടങ്ങിയ രാജ്യങ്ങളിലെ മിതോഷ്ണ പ്രദേശങ്ങളുടെ സന്തതിയാണിത്. അവിടങ്ങളിലും ദ്രുത വളര്‍ച്ചാ സ്വഭാവമുള്ള ഇത് പരമാവധി അഞ്ചുമീറ്റര്‍വരെ ഉയരത്തില്‍ വളരും. നിവര്‍ന്നുവളരുന്ന ചെടിയുടെ വശങ്ങളിലേക്ക് വളരുന്ന ശിഖരങ്ങളിലാണ് കായ് പിടിക്കുക. ഒരു കുലയില്‍ ആറ് തക്കാളിവരെ കാണും. വളരുന്ന പ്രദേശത്തിന്റെ സ്വഭാവം അനുസരിച്ച് കായ്കള്‍ക്ക് മഞ്ഞ, ഓറഞ്ച്, ചുവപ്പ്, കടുംചുവപ്പ് എന്നിങ്ങനെ വിവിധ നിറങ്ങളാകാം.

വിത്തു വഴിയും തണ്ടുകള്‍ മുറിച്ചുനട്ടും മരത്തക്കാളി കൃഷി ചെയ്യാം. തണ്ട് മുറിച്ചുനട്ടുവളര്‍ത്തുന്ന കഷണങ്ങളാണ് താരതമ്യേന വേഗം കായ് പിടിക്കുന്നതെന്നു കണ്ടിരിക്കുന്നു. ഇവ ഞാറ്റടികളില്‍ പാകി ശാക്തീകരിച്ചശേഷം ഒരു മീറ്റര്‍ വലിപ്പമെത്തുമ്പോള്‍ പ്രധാന കൃഷിയിടത്തിലേക്ക് മാറ്റിനടുകയാണ് പതിവ്. വിളവുകിട്ടാന്‍ ഒന്നര-രണ്ടുവര്‍ഷത്തെ വളര്‍ച്ച മതി.

പെക്റ്റിന്‍’ എന്ന ഘടകം സമൃദ്ധമായുള്ളതിനാല്‍ മരത്തക്കാളി വിവിധ വിഭവങ്ങളാക്കി സൂക്ഷിച്ചുവെക്കാന്‍ ഉത്തമമാണ്. ഡിസേര്‍ട്, ചട്ണി,സോസ്, ഐസ്‌ക്രീം, അച്ചാര്‍ തുടങ്ങി വിവിധതരം ഉത്പന്നങ്ങള്‍ തയ്യാറാക്കുന്നതില്‍ മരത്തക്കാളി ഒരുത്തമ ചേരുവയാണ്.

വെല്‍വെറ്റ് ആപ്പിള്‍

ധാരാളം വിദേശപഴങ്ങള്‍ ഇപ്പോള്‍ നമ്മുടെ മണ്ണിലും നന്നായി വളരുന്നു. ഇത്തരത്തില്‍ വിരുന്നുകാരനായിവന്ന് വീട്ടുകാരനാവാന്‍ തയ്യാറെടുക്കുന്ന ഫലസസ്യമാണ് ‘വെല്‍വെറ്റ് ആപ്പിള്‍’.വെല്‍വെറ്റ് പോലെയുള്ള നേര്‍ത്ത പുറംതോലാണ് പഴത്തിന് ഈ പേര് നേടിക്കൊടുത്തത്. ഫിലിപ്പീന്‍സ് സ്വദേശിയാണ്. ഉഷ്ണമേഖലകള്‍ക്ക് ഇണങ്ങിയതായതിനാല്‍ കേരളത്തിലും വളരും.

സാവധാന വളര്‍ച്ചയാണിതിന്റെ പ്രത്യേകത. ഏറ്റവും കുറഞ്ഞത് 18 മീറ്റര്‍ ഉയരത്തില്‍ വളരും. ദീര്‍ഘവൃത്താകൃതിയോ മുട്ടയുടെ ആകൃതിയോ ഒക്കെയാണ് പഴത്തിന്. കായ്കള്‍ ഒരു ഞെട്ടില്‍ ഇരട്ട വീതമായുണ്ടാകുകയാണ് പതിവ്. പഴത്തിന് പാല്‍ക്കട്ടിയുടെ ഗന്ധമുണ്ട്. എന്നാല്‍, തോല് നീക്കിക്കഴിഞ്ഞാല്‍ നന്നായി പഴുത്ത ആപ്പിളിന്റെ സുഗന്ധമാണ്.

അധികം ചാറില്ലാത്ത പഴം, മധുരമുണ്ട്. ആപ്പിളിന്റെയും വാഴപ്പഴത്തിന്റെയും സമ്മിശ്ര സ്വാദ്. 8-10 സെ. മീറ്റര്‍ വലിപ്പം കാണും.വിത്ത്പാകി വളര്‍ത്തുന്ന തൈകള്‍ കായ്പിടിക്കാന്‍ ആറേഴു വര്‍ഷം വേണം. എന്നാല്‍, ഒട്ടിച്ചോ മുകുളനം നടത്തിയോ കിട്ടുന്ന തൈകള്‍ക്ക് കായ്പിടിക്കാന്‍ 3-4 വര്‍ഷം മതി.

പോഷകസമൃദ്ധമാണ് വെല്‍വെറ്റ് ആപ്പിള്‍. ജീവകങ്ങള്‍, ധാതുലവണങ്ങള്‍,ഭക്ഷ്യയോഗ്യമായ നാര്, മാംസ്യം, പൊട്ടാസ്യം, കാത്സ്യം, ഇരുമ്പുസത്ത്,ജീവകം എ, സി, ബി എന്നിവയാല്‍ സമ്പന്നം.

പഴത്തിലെ പൊട്ടാസ്യത്തിന്റെ സാന്നിധ്യം രക്തസമ്മര്‍ദം കുറച്ച് ശരീരത്തിലെ രക്തയോട്ടം അനായാസമാക്കുന്നു. ഇരുമ്പുസത്ത് അരുണരക്താണുക്കളുടെ വര്‍ധനയ്ക്ക് സഹായകം. ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും ശ്വസനവ്യവസ്ഥയുടെ സുഗമമായ പ്രവര്‍ത്തനത്തിനും ദഹനം സുഖകരമാക്കാനും ത്വഗ്രോഗ ചികിത്സയിലുമെല്ലാം വെല്‍വെറ്റ് ആപ്പിള്‍ ഉപകാരിയാണ്.

മധുരിക്കും വാളന്‍പുളി

മലയാളികള്‍ക്ക് സുപരിചിതമാണ് വാളന്‍പുളി. തായ്‌ലന്‍ഡില്‍നിന്ന് നാട്ടിലെത്തിയ മധുര വാളന്‍പുളിയും നമ്മുടെ തോട്ടങ്ങളില്‍ സ്ഥാനംപിടിച്ചുകഴിഞ്ഞു.

നാടന്‍ വാളന്‍പുളിയില്‍നിന്ന് വ്യത്യസ്തമായി മധുരം നിറഞ്ഞ പഴക്കാമ്പാണ് ഇവയില്‍ കാണുന്നത്. മറ്റു പഴങ്ങള്‍പോലെ ഇവ നേരിട്ടുകഴിക്കാം. ശീതളപാനീയങ്ങള്‍ നിര്‍മിക്കാനും യോജിച്ച മധുര വാളന്‍പുളിയുടെ പഴക്കാമ്പില്‍ കാര്‍ബോ ഹൈഡ്രേറ്റ്, വൈറ്റമിന്‍-സി,പൊട്ടാസ്യം, അയണ്‍, ടാര്‍ടോറിക് ആസിഡ് തുടങ്ങിയ പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. മുപ്പത് മീറ്ററോളം ഉയരത്തില്‍ താഴേക്ക് ഒതുങ്ങിയ ശിഖരങ്ങളോടെ ചെറിയ ഇലകളുമായാണ് മധുര വാളന്‍പുളിയുടെ വളര്‍ച്ച.

നാടന്‍പുളിപോലെതന്നെ വേനല്‍ക്കാലത്തിനൊടുവില്‍ പുഷ്പിക്കുകയും ഫിബ്രവരി മാസത്തോടെ വിളഞ്ഞ് പഴുക്കുകയും ചെയ്യും. നന്നായി പഴുത്ത് ഉണങ്ങിയ കായ്കള്‍ ശേഖരിച്ച് സൂക്ഷിച്ചുവെക്കാം. മധുര വാളന്‍പുളിക്ക് കിലോയ്ക്ക് മുന്നൂറ് രൂപയോളമാണ് ഇപ്പോഴത്തെ വില. കൂടുതലും തായ്‌ലന്‍ഡില്‍നിന്ന് ഇറക്കുമതിചെയ്താണ് വിപണിയില്‍ എത്തിക്കുന്നത്. ഒട്ടുതൈകള്‍ കൃഷിചെയ്താല്‍ നേരത്തേ ഫലം ലഭിച്ചുതുടങ്ങും. നല്ല സൂര്യപ്രകാശം ലഭിക്കുന്ന നീര്‍വാര്‍ച്ചയുള്ള മണ്ണാണ് നടാന്‍ യോജിച്ചത്. അരമീറ്റര്‍ നീളം, വീതി, താഴ്ചയുള്ള കുഴി തയ്യാറാക്കി ഉണങ്ങിപ്പൊടിഞ്ഞ ചാണകം ചേര്‍ത്ത് ഒട്ടുതൈകള്‍ നടാം. മഴ കുറവാണെങ്കില്‍ ജലസേചനം നടത്തണം. വലിയ ചെടികള്‍ക്ക് നന കുറച്ചുമതിയെങ്കിലും ജൈവവളങ്ങള്‍ ചേര്‍ക്കുന്നത് വളര്‍ച്ചയ്ക്കും പെട്ടെന്ന് ഫലമുണ്ടാകുന്നതിനും സഹായകരമാകും

ഇന്‍ഡൊനീഷ്യന്‍ ചാമ്പ

വേനല്‍ക്കാലമെത്തി, പഴക്കാലവും. നമ്മുടെ തൊടികളില്‍ നിറയെ കായ്കളുമായി നിന്നിരുന്ന നാടന്‍ ചാമ്പകള്‍ പലതും പുളിയുടെ പേരുപറഞ്ഞ് പലരും വെട്ടിമാറ്റിക്കഴിഞ്ഞു. മാധുര്യം നിറഞ്ഞ ചുവപ്പന്‍ പഴങ്ങള്‍ ഉണ്ടാകുന്ന ഇന്‍ഡൊനീഷ്യന്‍ ചാമ്പയിനം നമ്മുടെ നാട്ടില്‍ പ്രചാരത്തിലായിവരുന്നു.

വിത്തുകള്‍ ഇല്ലാത്ത ഉള്‍ക്കാമ്പാണ് ഇവയ്ക്കുള്ളത്. തടികളില്‍ ചാമ്പങ്ങകള്‍ തൂങ്ങിക്കിടക്കും. ഒറ്റയ്ക്കും കൂട്ടമായും കായ്കള്‍ ഉണ്ടാകും. നാട്ടിലെ കാലാവസ്ഥയില്‍ സമൃദ്ധമായി കായ് പിടിക്കാന്‍ ജൈവവളം ക്രമമായി ചേര്‍ത്താല്‍ മതി. ജലസേചനവുമാകാം. രോഗകീടങ്ങള്‍ പൊതുവേ കുറവാണിവയ്ക്ക്. ചെറുകമ്പുകളില്‍ ചാണകപ്പൊടി, മണല്‍, ചകിരി എന്നിവ ചേര്‍ത്ത മിശ്രിതം പതിവെച്ച് വേരുപിടിപ്പിച്ചെടുത്ത തൈകളാണ് നടീല്‍വസ്തു. സൂര്യപ്രകാശവും നീര്‍വാര്‍ച്ചയുമുള്ള മണ്ണാണ് കൃഷിക്ക് യോജ്യം.

ധാരാളം ശിഖരങ്ങള്‍ വളര്‍ന്ന് പന്തലിക്കുന്ന പ്രകൃതമുള്ളതിനാല്‍ അനുയോജ്യമായ സ്ഥലം കണ്ടെത്തി നടണം. തൈകള്‍ രണ്ടുവര്‍ഷത്തിനുള്ളില്‍ കായ്പിടിച്ച് തുടങ്ങും. വര്‍ഷത്തില്‍ രണ്ടോ മൂന്നോ തവണ പഴങ്ങള്‍ ലഭിക്കും

ലില്ലി പില്ലി

പൂക്കളുടെ മനോഹാരിതകൊണ്ട് പ്രശസ്തമാണ് ലില്ലിച്ചെടികളെങ്കില്‍ പകിട്ടാര്‍ന്ന പഴങ്ങളുടെ രാജ്ഞിയാണ് ‘ലില്ലിപില്ലി’സസ്യം. ഓസ്‌ട്രേലിയന്‍ സ്വദേശിയായ ഇത് തണുപ്പുള്ള കാലാവസ്ഥ കൂടുതല്‍ ഇഷ്ടപ്പെടുന്നു.

20 അടി ഉയരമുള്ള ചെറു സസ്യമായാണ് ലില്ലിപില്ലി കാണപ്പെടുന്നത്. അപൂര്‍വമായി 40 അടിവരെ വളരാറുണ്ട്.
ചെറുശിഖിരങ്ങള്‍, ഇലകള്‍ എന്നിവയുള്ള ലില്ലിപില്ലിക്ക് പൂക്കളുണ്ടാകുന്നത് ശൈത്യകാലത്താണ്. വേനലില്‍ ഇളംറോസ് നിറത്തിലുള്ള പഴങ്ങള്‍ നിറയെ അണിയിച്ച് പ്രകൃതി ഇതിനെ മനോഹരിയാക്കുന്നു. ജലാംശമുള്ള നേരിയ മധുരമുള്ള പഴങ്ങള്‍ നേരിട്ടു കഴിക്കാം. ധാരാളം പക്ഷികള്‍ ഇക്കാലത്ത് പഴങ്ങള്‍ കഴിക്കാനെത്തുന്നു. പഴങ്ങളില്‍നിന്ന് ശേഖരിക്കുന്ന വിത്തുകള്‍ പെട്ടെന്നുതന്നെ മണ്ണില്‍ വിതച്ച് കിളിര്‍പ്പിച്ച് എടുക്കണം. കാരണം വിത്തുകളുടെ മുളയ്ക്കാനുള്ള ശേഷി പെട്ടെന്ന് നശിച്ചുപോകും. തൈകള്‍ നീര്‍വാര്‍ച്ചയുള്ള വെയില്‍ കുറഞ്ഞ സ്ഥലത്ത് നടണം. ജലസേചനം ആവശ്യമാണ്. ജൈവങ്ങള്‍ ചേര്‍ക്കണം. വിദേശ പഴവര്‍ഗങ്ങളില്‍ തത്പരരായ കര്‍ഷകര്‍ കേരളത്തിലെ തോട്ടങ്ങളില്‍ ഇത് എത്തിച്ച് നട്ടുവളര്‍ത്താന്‍ തുടങ്ങിയിട്ടുണ്ട്.

അക്കി ആപ്പിൾ

ചുവന്നുതുടുത്ത കശുമാങ്ങാ പഴങ്ങള്‍പോലെ നിറയെ കായ്കളുമായി ആരെയും ആകര്‍ഷിക്കുന്ന ജമൈക്കന്‍ സസ്യമാണ് ‘അക്കി’.ഇടത്തരം ഉയരത്തില്‍ ശാഖകളോടെയാണ് ഈ നിത്യഹരിത സസ്യത്തിന്റെ വളര്‍ച്ച. നല്ല അലങ്കാരസസ്യവും തണല്‍ വൃക്ഷവുമായ അക്കിക്ക് വര്‍ഷം മുഴുവന്‍ പൂക്കുകയും കായ്ക്കുകയും ചെയ്യുന്ന സ്വഭാവമാണ്.

അക്കിപ്പഴങ്ങള്‍ ചുവപ്പുനിറത്തില്‍ എപ്പോഴും മരങ്ങളില്‍ കാണാം. കായ്കള്‍ക്കുള്ളില്‍ കാണുന്ന തലച്ചോര്‍ ആകൃതിയിലുള്ള പരിപ്പ് ഭക്ഷ്യയോഗ്യമാണ്. ജമൈക്കയില്‍ വെജിറ്റബിള്‍ ബ്രെയിന്‍ എന്നറിയപ്പെടുന്ന ഇവയുടെ പാകമാകാത്ത കായ്കള്‍ക്കുള്ളിലെ പരിപ്പില്‍ വിഷാംശം ഉണ്ടാകാം. മൂത്ത് പാകമായാല്‍ ഈ പ്രശ്‌നം ഉണ്ടാകാറില്ല. കശുവണ്ടി പരിപ്പിന്റെ രുചിയുള്ള പരിപ്പ് കറികള്‍ തയ്യാറാക്കാന്‍ ഉപയോഗിക്കാം. ജമൈക്കയില്‍ ഇത് വ്യാപകമായി ഉപയോഗിച്ചുവരുന്നു.

അക്കി പഴങ്ങളില്‍നിന്ന് ലഭിക്കുന്ന കറുത്തുരുണ്ട ചെറിയ വിത്തുകള്‍ മണലില്‍ വിതച്ച് കിളിര്‍പ്പിച്ചെടുക്കുന്ന തൈകള്‍ നടീല്‍ വസ്തുവായി ഉപയോഗിക്കാം. വെള്ളക്കെട്ടില്ലാത്ത ഏത് മണ്ണിലും വളരുന്ന അക്കിക്ക് വളപ്രയോഗമോ പരിചരണമോ ആവശ്യമില്ല. തേനീച്ച കര്‍ഷകര്‍ക്ക് അനുഗ്രഹമാണ് അക്കി. കേരളത്തിലെ ഉഷ്ണമേഖലാ കാലാവസ്ഥയ്ക്ക് യോജിച്ചതെങ്കിലും നാട്ടില്‍ ഇവ പ്രചാരത്തിലായിട്ടില്ല.

അത്തി

പ്രസിദ്ധമായ ഔഷധ വൃക്ഷങ്ങളിലൊന്നാണ് അത്തി. ഭക്ഷ്യയോഗ്യമായ പഴങ്ങള്‍ ലഭിക്കുന്ന അത്തിയെക്കുറിച്ച് ബൈബിളിലും ഖുര്‍ആനിലും പരാമര്‍ശിക്കപ്പെടുന്നു.
മൊറേസീ സസ്യകുടുംബത്തിൽപ്പെടുന്ന ഒരു വൃക്ഷമാണ്‌ അത്തി. (ശാസ്ത്രീയനാമം: Ficus racemosa). കാതലില്ലാത്ത, ബഹുശാഖിയായ ഈ വൃക്ഷം 10 മീ. വരെ ഉയരത്തിൽ വളരും. കട്ടിയുള്ള ഇലകളുടെ പർണവൃന്തങ്ങൾ നീളമുള്ളവയാണ്. ഇലകൾക്ക് 10-20 സെ.മീ. നീളം കാണും. ഇതിന്റെ ജന്മദേശം ഏഷ്യയാണ് . അനുകൂലസാഹചര്യങ്ങളിൽ 10°C മുതൽ20°C വരെ ശൈത്യം നേരിടാൻ ഇവയ്ക്കു കഴിവുണ്ട്. എന്നാൽ പൊതുവേ മിതോഷ്ണമേഖലയിലാണ് ഇവ സമൃദ്ധമായി കാണപ്പെടുന്നത്. അത്തിക്കു് ഉദുംബരം, ഉഡുംബരം, ജന്തുഫലം, യജ്ഞാംഗം, ശുചിദ്രുമം എന്നിങ്ങനെ പേരുകളുണ്ട്. ഇംഗ്ലീഷിൽ ക്ലസ്റ്റർ ഫിഗ് ട്രീ, കണ്ട്രീഫിഗ്, ഇന്ത്യൻ ഫിഗ് എന്നും അറിയുന്നു.

ഇടത്തരം വൃക്ഷമായി ധാരാളം ശാഖകളോടെയാണ് ഇവയുടെ വളര്‍ച്ച. തടിയിലും ഇലയിലുമെല്ലാം കറയുടെ സാന്നിധ്യമുണ്ട്. തടിയിലും ശാഖകളിലുമാണ് കായ്കള്‍ ഉണ്ടാവുക. കായ്കള്‍ക്ക് ഉള്ളില്‍ പൂക്കള്‍ കാണപ്പെടുന്നു എന്ന അപൂര്‍വതയും ഇവയ്ക്കുണ്ട്. പഴുത്ത കായ്കള്‍ക്ക് ഇളം ചുവപ്പ് നിറമാണ്. അത്തിയുടെ തൊലി തിളപ്പിച്ചാറിയവെള്ളം മുറിവുകള്‍, ത്വക്ക്‌രോഗങ്ങള്‍ ബാധിച്ച ഭാഗങ്ങള്‍ എന്നിവ കഴുകാന്‍ ഉപയോഗിക്കാം.

പേര

മധ്യഅമേരിക്കയാണ് ജന്മദേശം. ഏത് പ്രതികൂല കാലാവസ്ഥയേയും അതിജീവിക്കും. നല്ല കായ്ഫലം തരും. എല്ലാവര്‍ക്കും പ്രിയപ്പെട്ട പഴമെന്ന ഖ്യാതിയും ഇതിനുണ്ട്. ഗ്രാമ്പൂ, കറുവ, യൂക്കാലിപ്റ്റസ് ഉള്‍പ്പെടുന്ന കുടുംബത്തിലെ ഒരംഗം കൂടിയാണ് സിഡിയം ഗുജാവ എന്ന പേര.ഇണക്കത്തോടെ ഏതു മണ്ണിലും വളരുവാനുള്ള കഴിവ് ഇതിനുണ്ട്. വലിയ ബുദ്ധിമുട്ടൊന്നുമില്ലാതെ തന്നെ മുറ്റത്ത് വളര്‍ത്താം. വിറ്റമിന്‍ എ,ബി, സി എന്നിവയാല്‍ സമ്പന്നമാണ്.
100 ഗ്രാം പേരയ്ക്കയില്‍ ഒരു ഗ്രാം വിറ്റാമിന്‍ സിയുണ്ട്. ഓറഞ്ചിനേക്കാള്‍അഞ്ചിരട്ടി വിറ്റാമിന്‍ സിയാണ് ഇതിലുള്ളത്. കുട്ടികള്‍ക്ക് ഇഷ്ടപ്പെട്ട പഴവും ഇതുതന്നെ. ദഹനേന്ദ്രിയത്തിന് ഉത്തേജനം നല്‍കാനും ഹൃദയത്തിന് ബലം കൂട്ടാനും വയറ്റിലെ വിരകളെ പുറന്തള്ളാനും പേരയ്ക്ക ഉത്തമമാണ്.പലതരം നാടന്‍ ഇനങ്ങളും അത്യുത്പാദനശേഷി ഉള്ളതുമായ ഒട്ടനവധി പേരയിനങ്ങളും ഉണ്ട്. അലഹബാദ് സഫേദ്, ലക്‌നൗ, സര്‍ദാര്‍,ലക്‌നൗ 49, ചിട്ടിദാര്‍, റഡ് ഫഌ്ഡ്, നാഗ്പൂര്‍ സഹറാന്‍പൂര്‍ എന്നിവ ചിലതു മാത്രമാണ്. ഇവയ്ക്ക് പുറമേ അരക്കിലോയോളം തൂക്കം വരുന്ന ഭീമനായ കിലോവെയിറ്റ് എന്നറിയപ്പെടുന്ന ബാംഗ്ലൂര്‍ ഇനവും നാട്ടില്‍ പ്രചാരത്തിലുണ്ട്. പേരയ്ക്കയില്‍ മികച്ചത് കിട്ടുന്നത് അലഹബാദിലാണ്.
നന സൗകര്യമുണ്ടെങ്കില്‍ പേര എപ്പോഴും നടാം. വിത്തിട്ട്കിളിര്‍പ്പിച്ചാല്‍ തൈകള്‍ കായ്ക്കാന്‍ കാലതാമസം നേരിടുമെന്നതിനാല്‍ പതിവച്ച തൈകളാണ് നല്ലത്. മികച്ച ഇനങ്ങളുടെ ഉപശിഖരങ്ങളാല്‍ വായവ പതിവച്ചാണ് ഒട്ടുതൈകള്‍ ഉണ്ടാക്കുന്നത്.

മുട്ടപ്പഴം

സപ്പോട്ടേസ്യ കുടുംബത്തിലെ അധികം അറിയപ്പെടാത്ത ഒരു പഴമാണ് മുട്ടപ്പഴം (Egg Fruit) ധാരാളം ശിഖരങ്ങളുണ്ടാകുന്ന നിത്യഹരിത വൃക്ഷത്തിലാണ് ഈ പഴം ഉണ്ടാകുന്നത്.
കേരളത്തിലെ എല്ലാ ഭാഗത്തും ഇത് കാണപ്പെടുന്നു. ഈ മരം 20-30 അടി ഉയരത്തില്‍ വളരുന്നു. അപൂര്‍വമായി പ്രാദേശിക വിപണികളില്‍ ഈ പഴം വില്‍പനക്ക് എത്താറുണ്ട്. പഴത്തിന്റെ ആകൃതിയും ഭക്ഷ്യയോഗ്യമായ ഭാഗത്തിന്റെ പ്രത്യേകതയുമാണ് മുട്ടപ്പഴം എന്ന് പേര് വരാന്‍ കാരണം. പുഴുങ്ങിയ മുട്ടയുടെ മഞ്ഞക്കരു പോലെയാണ് പഴുത്ത മുട്ടപ്പഴത്തിന്റെ ഉള്‍ഭാഗം. മഞ്ഞക്കരു പൊടിയുന്ന പോലെ ഈ പഴം പൊടിയും. തൊലി ഒഴിവാക്കിയാണ് ഇത് കഴിക്കുന്നത്. മരത്തില്‍നിന്ന് തന്നെ മൂപ്പെത്തി പഴുത്തില്ലെങ്കില്‍ ചവര്‍പ്പ് അനുഭവപ്പെടും. നന്നായി പഴുത്താല്‍ തൊലി് മഞ്ഞ നിറമാകുകയും വിണ്ടുകീറുകയും ചെയ്യും.
വിറ്റാമന്‍ എ, വിറ്റാമിന്‍ സി, പ്രോട്ടീന്‍ എന്നിവയുടെ കലവറയാണ് ഈ പഴം. വിത്ത് മുളപ്പിച്ചാണ് പുതിയ ചെടി വളര്‍ത്തുന്നത്.

വെട്ടിപ്പഴം

ഇടത്തരം വൃക്ഷമായി കാണുന്ന ഒരു നിത്യഹരിത സസ്യമാണ് ‘വെട്ടി’ ധാരാളം ചെറുശാഖകളോടെയാണ് ഇവയുടെ വളര്‍ച്ച ഇലകള്‍ ചെറുതാണ്.
വേനല്‍ക്കാലത്തിനൊടുവില്‍ ഏപ്രില്‍, മെയ് മാസങ്ങളിലാണ് വെട്ടിയുടെ പഴക്കാലം ശാഖകളിലാകെ മഞ്ഞമുത്തുമണികള്‍ പോലെ പഴങ്ങള്‍ വിളഞ്ഞുപൊട്ടി നില്‍ക്കുന്നതു കാണാം. പഴങ്ങളാല്‍ നിറഞ്ഞ വെട്ടിച്ചെടി ആരേയും ആകര്‍ഷിക്കും.അപ്പോള്‍ നിറയെ പക്ഷികള്‍ എത്തും. പക്ഷികളുടെ ഇഷ്ടഭക്ഷണമാണ് ഇതിന്റെ പഴങ്ങള്‍. മധുരവും ചെറുപുളിയുമാണ് ഈ പഴങ്ങള്‍ നക്ഷത്രക്കാരുടെ നക്ഷത്രവൃക്ഷമാണ്‌. .
മധുരവുംചെറുപുളിയും കലര്‍ന്നതാണ് പഴങ്ങളുടെ സ്വാദ്. വെട്ടിയുടെ തൈക്കൊടി നട്ടാല്‍ താനെ വളര്‍ന്ന് ഫലം തന്നുകൊള്ളും. വേരുകള്‍ക്ക് ഔഷധഗുണമുണ്ട്.

മാങ്ങ

ഇന്ത്യയില്‍ ധാരാളമായി വളരുന്നഒരു ഫലവൃക്ഷം.ഇതിന്റെ ഫലമാണ്‌ മാങ്ങ.ലോകത്ത്‌ ഏറ്റവും കൂടുതല്‍ മാങ്ങ ഉത്‌പാദിപ്പിക്കുന്നത്‌ ഇന്ത്യയിലാണ്‌.ഫലങ്ങളുടെ രാജാവ്‌ എന്നാണ്‌ മാങ്ങ അറിയപ്പെടുന്നത്‌. മൂവാണ്ടന്‍,കിളിച്ചുണ്ടന്‍ തുടങ്ങിയവ കേരളത്തിലെ പ്രധാന മാവിനങ്ങളാണ്‌.
ലോകത്ത് ഏകദേശം 87 രാജ്യങ്ങളിലായി നാനൂറിലധികം ഇനങ്ങള്‍ കൃഷി ചെയ്യുന്നു. 37 ലക്ഷം ഹെക്ടര്‍ സ്ഥലത്തുനിന്നും 267 ടണ്‍ മാമ്പഴമാണ് ഉത്പാദനം. ലോകത്താകെയുള്ള മാവ് കൃഷിയില്‍ 47% ഇന്ത്യയിലാണ് ആഗോള ഉത്പാദനത്തിന്റെ 35 ശതമാനവും. 14% ചൈനയിലും 8%തായ്ലന്റിലും 5% തായ്ലന്റിലും കൃഷി ചെയ്യുന്നു. ബാക്കി പാകിസ്ഥാനിലും ഇന്ത്യോനേഷ്യയിലുമാണ് നടത്തുന്നത്. ആന്ധ്രാപ്രദേശ്, ബീഹാര്‍,ഉത്തര്‍പ്രദേശ്, ഒറീസ, പശ്ചിമബംഗാള്‍, മഹാരാഷ്ട്ര, ഗുജറാത്ത്, കര്‍ണ്ണാടകം,കേരളം, തമിഴ്നാട് തുടങ്ങിയവയാണ് ഇന്ത്യയില്‍ പ്രധാനമായും മാവ് കൃഷിയുള്ള സംസ്ഥാനങ്ങള്‍.
കേരളത്തിലെ കാലാവസ്ഥയനുസരിച്ച്‌ നവംബര്‍-ഡിസംബര്‍ കാലയളവിലാണ്‌ മാവ്‌ പൂത്തു തുടങ്ങുന്നത്. ഇതുമൂലം നേരത്തേ തന്നെ പാകമാകുന്നതിനും വിപണനം നടത്തുന്നതിനും സഹായകരമാകുന്നു. കേരളത്തിലെ മാവ് കൃഷി ഏകദേശം 77000 ഹെക്ടര്‍ സ്ഥലത്തായി സ്ഥിതിചെയ്യുന്നു. ഏറ്റവും കൂടുതല്‍ മാവ് കൃഷിയുള്ള ജില്ലകള്‍ പാലക്കാട്, മലപ്പുറം എന്നീ ജില്ലകളാണ്. ഏറ്റവും കുറവ് കൃഷിയുള്ള പ്രദേശം പത്തനംതിട്ട ജില്ലയുമാണ് .

മധുര അമ്പഴം

പഴയ തലമുറയിലെ ജനങ്ങള്‍ അച്ചാറിടാനായി പുളിരസമുള്ള നാടന്‍ അമ്പഴങ്ങകള്‍ ഉപയോഗിച്ചിരുന്നു. ഇപ്പോള്‍ വിദേശത്തുനിന്നും മാധുര്യമേറിയ പഴങ്ങള്‍ ഉണ്ടാകുന്ന പുളിക്കാത്ത അമ്പഴ മരങ്ങള്‍ നാട്ടിലെത്തിയിരിക്കുന്നു.
കേരളത്തിലെ കാലാവസ്ഥയില്‍ സമൃദ്ധമായിവളര്‍ന്ന് പഴങ്ങളുണ്ടാകുന്ന ഇവ ആഫ്രിക്കന്‍ സ്വദേശിയാണ്. നല്ല ഇലപ്പടര്‍പ്പോടെ ശാഖകളായി വളരുന്ന പ്രകൃതം. ചെറിയ ഇലകള്‍ക്ക് വേപ്പിലയോട് സാമ്യമുണ്ട്. വേനല്‍ക്കാലത്ത് പലതവണ പൂക്കുകയും കായ്ക്കുകയും ചെയ്യുന്ന മധുരിക്കുന്ന അമ്പഴത്തിന്റെ ശാഖാഗ്രങ്ങളില്‍ കുലകളായാണ് കായ്പിടിത്തം. പഴങ്ങള്‍ മഞ്ഞ, ചുവപ്പു നിറങ്ങളുണ്ടാകുന്ന മധുര അമ്പഴയിനങ്ങളുണ്ട്. മധുര അമ്പഴത്തിന്റെ പഴങ്ങള്‍ നേരിട്ട് കഴിക്കാം. പഴക്കാമ്പിനുള്ളില്‍ ചെറിയ വിത്തും അവയെ പൊതിഞ്ഞ് ചെറുനാരുകളുമുണ്ടാകും. ധാരാളം പോഷകങ്ങള്‍ നിറഞ്ഞ പഴങ്ങളില്‍നിന്ന് ഭക്ഷ്യസാധനങ്ങള്‍ നിര്‍മിക്കുകയുമാവാം. മധുര അമ്പഴത്തിന്റെ ഒട്ടുതൈകള്‍ നട്ടുവളര്‍ത്തിയാല്‍ രണ്ടുമൂന്നു വര്‍ഷത്തിനുള്ളില്‍ പൂത്ത് ഫലം വന്നുതുടങ്ങും.
നല്ല സൂര്യപ്രകാശം ലഭിക്കുന്ന വെള്ളക്കെട്ടില്ലാത്ത പുതുമണ്ണും മധുര അമ്പഴക്കൃഷിക്ക് ഉപയോഗപ്പെടുത്താം. അര മീറ്റര്‍ നീളവും താഴ്ചയുമുള്ള കുഴികളെടുത്ത് ജൈവവളങ്ങള്‍ ചേര്‍ത്ത് അമ്പഴതൈകള്‍ നടാം. ഒട്ടുതൈകളുടെ യഥാര്‍ഥ മുകുളംമാത്രം വളരാന്‍ അനുവദിക്കുകയും മറ്റു തലപ്പുകള്‍ അടര്‍ത്തിക്കളയുകയും ചെയ്യണം. കേരളത്തില്‍ ഇനിയും മധുര അമ്പഴത്തിന് കാര്യമായ പ്രചാരം ലഭിച്ചിട്ടില്ല.

വെണ്ണപ്പഴം

ലോറേസി എന്ന സസ്യകുടുംബത്തില്‍പ്പെട്ട ഒരു അംഗമാണ് അവക്കാഡോ അഥവാ വെണ്ണപ്പഴം. ബട്ടര്‍ പിയര്‍, അലീഗറ്റര്‍ പിയര്‍ എന്നിങ്ങനേയും ഇതിന്‌ പേരുണ്ട്. കരീബിയന്‍ ദ്വീപുകള്‍,മെക്സിക്കൊ,തെക്കേ അമേരിക്ക,മധ്യ അമേരിക്ക എന്നിവയാണ്‌ ഇതിന്റെ ജന്മദേശം. ഈ മരത്തിന്റെ ഫലത്തേയും അവ്കാഡൊ എന്നാണ്‌ പറയുക. മുട്ടയുടെ ആകൃതിയുള്ളതോ വൃത്താകൃതിയുള്ളതോ ആയ ഫലത്തിനകത്ത് കട്ടിയുള്ള അല്പം വലിപ്പമുള്ള വിത്താണുണ്ടാവുക. വാണിജ്യപ്രാധാന്യമുള്ള ഒരു വിളയാണ്‌ അവ്കാഡൊ. ഇതിന്റെ മരവും ഫലവും ഉഷ്ണമേഖലാകാലാവസ്ഥയുള്ള ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ കൃഷിചെയ്യപ്പെടുന്നു. പച്ച നിറത്തിലുള്ള തൊലിയോട്കൂടിയ ഈ ഫലം വിളവെടുപ്പിന്‌ ശേഷം പഴുപ്പിക്കുന്നു. സ്വയം പ്രജനനം നടത്തുന്ന മരമാണിത്. നല്ലയിനം ഫലം ലഭിക്കുന്നതിനും കൂടുതല്‍ കായ്കള്‍ക്കുമായി ഈ മരം ഗ്രാഫ്റ്റിംഗ് ചെയ്താണ്‌ നടുന്നത്.

ബ്രസീലിയന്‍ ചെറി

ദക്ഷിണേന്ത്യന്‍ ചെറി, ബ്രസീലിയന്‍ ചെറി എന്നീ പേരുകളില്‍ അറിയപ്പെടുന്നതും ചാമ്പയുടെ ബന്ധുവുമായ ഒരു സസ്യമാണ്‌ സൂരിനാം ചെറി. സൂരിനാം, ഗയാന എന്നീ പ്രദേശങ്ങളില്‍ ഉണ്ടായിരുന്ന ഈ സസ്യം പോര്‍ച്ചുഗീസുകാരാണ്‌ ഭാരതത്തില്‍ എത്തിച്ചത്. ഉഷ്ണമേഖലാപ്രദേശങ്ങളില്‍ നല്ലതുപോലെ വളരുന്ന ഒരു സസ്യമാണിത്. നല്ല വെയിലും ഇടത്തരം മഴയും ലഭിക്കുന പ്രദേശങ്ങളില്‍ നല്ലതുപോലെ വളരുന്ന ഒരു സസ്യമാണിത്. ഏതുതരം മണ്ണിലും വളരുന്നതിനുള്ള കഴിവാണ്‌ ഇതിന്റെ പ്രത്യേകത. മണല്‍മണ്ണ്, മണല്‍ കലര്‍ന്ന എക്കല്‍മണ്ണ്,വെള്ളക്കെട്ടുള്ള മണ്ണ് എന്നിവയില്‍ കൃഷിചെയ്യാന്‍ കഴിയുന്ന ഈ സസ്യം പക്ഷേ, ഉപ്പുരസം ഉള്ളതും ഓരുവെള്ളമുള്ളതുമായ പ്രദേശങ്ങളില്‍ വളരില്ല. ആഴത്തില്‍ വേരോടുന്നതിനാല്‍ വലിയ ഉണക്ക് കാലം അതിജീവിക്കുന്നതിനുള്ള കഴിവുണ്ട്.
എട്ടുമീറ്റര്‍ വരെ പൊക്കത്തില്‍ വളരുന്ന ഒരു സസ്യമാണിത്. കനം കുറഞ്ഞ് പടര്‍ന്നുവളരുന്ന ചില്ലകളില്‍ ചെറിയ ഇലകളാണുള്ളത്. ചെറിയ ഗന്ധവും ഈ ഇലകള്‍ ക്കുണ്ട്. കിളുന്നിലകള്‍ ക്ക് ചെമ്പുനിറവും വളരുമ്പോള്‍ തിളക്കമുള്ള കടുത്ത പച്ച നിറത്തില്‍ ആകുന്നു. നീണ്ട തണ്ടിലുണ്ടാകുന്ന പൂക്കള്‍ ക്ക് വെള്ളനിറവും സുഗന്ധവുമുണ്ട്. ഈ ചെറിയുടെ കായകള്‍ പുളിനെല്ലിക്കയെപ്പോലെ ഏഴെട്ട് വരിപ്പുകളുണ്ട്. പച്ചകായ്കള്‍ വിളഞ്ഞ് പഴുക്കുമ്പോള്‍ ചുവന്ന തിളക്കമുള്ള നിറത്തില്‍ കാണപ്പെടുന്നു. പഴത്തിന്റെ തൊലിക്ക് തീരെ കനം കുറവാണ്‌. പഴത്തിന്റെ ഉള്‍ വശം നേരിയ പുളിയും മധുരവും കലര്‍ന്ന സ്വാദാണുള്ളത്

പ്ലം

ജാം, വൈന്‍, മദ്യം എന്നിവയുടെ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന ഒരു പഴവര്‍ഗ്ഗമാന് പ്ലം(Plum). റോസാസീ കുടുംബത്തില്‍ പെട്ട ഇതിന്റെ ശാസ്തനാമം പ്രൂണുസ് എന്നാണ്. നിറം, വലിപ്പം എന്നിവയെ അടിസ്ഥാനമാക്കി പലതരം പ്ലം നിലവുലുണ്ട്.ഇന്ത്യയില് ജമ്മു കാശ്മീര്‍,ഹിമാചല്‍ പ്രദേശ്, ഉത്തര്‍ പ്രദേശ് എന്നിവടങ്ങളില്‍ ഇവയുടെ കൃഷിയുണ്ട്. കേരളത്തില്‍ കാന്തല്ലൂര്‍ തുടങ്ങി പലസ്ഥലങ്ങളിലും വളരുന്നു. ഒരു ശീത കാല പഴവര്‍ഗ്ഗമാണ് പ്ലം.

ലൂബി

ലൂബി എന്ന മരത്തിലുണ്ടാകുന്ന കായയെ ലൂബിക്ക (Lubika)എന്നു പറയുന്നു. ളൂബിക്ക, ളൂവിക്ക, ലൗലോലിക്ക എന്നിങ്ങനെ വിവിധപേരുകളില്‍ അറിയപ്പെടുന്നു. പഴവര്‍ഗ്ഗത്തില്‍ ഉള്‍പ്പെടുന്ന ലൂബിക്ക മൂപ്പെത്തുന്നതിന് മുന്‍പ് പച്ച നിറവും പഴുക്കുമ്പോള്‍ ചുവന്ന നിറവുമാണ്. പുളി രസമാണിതിനെങ്ങിലും നന്നായി പഴുത്ത ലൂബിക്കക്ക് അല്പം മധുരവും ഉണ്ടാകും. ലൂബിക്കയുടെ ഉള്‍ഭാഗത്തായി വളരെ ചെറിയ കുരുക്കലും ഉണ്ടാകും.
ലൂബി തൈ നട്ട് നാലോ അഞ്ചോ വര്‍ഷം കഴിഞ്ഞാല്‍ ലൂബി കായ്ക്കുകയും നാല്പതോ അമ്പതോ വര്‍ഷം ആയുസ്സും കണ്ടുവരുന്നു. ചെറിയ മരമെന്ന ഗണത്തില്‍ ഉള്‍പ്പെടുന്ന ലൂബി ഒരു വീട്ടുമരമായിട്ടാണ് വളര്‍ത്തുന്നത്. വാണിജ്യാടിസ്ഥാനത്തില്‍ കൃഷിചെയ്യുന്നതായി കാണുന്നില്ല.
പുളിരസമുള്ളതിനാല്‍ ഉപ്പ് കൂട്ടി ലൂബിക്ക തിന്നാറുണ്ട്. മൂപ്പെത്തിയ ലൂബിക്ക ഉപ്പും പച്ചമുളകും ചേര്‍ത്ത് ചതച്ച് വെളിച്ചെണ്ണ ഒഴിച്ച് ലൂബിക്ക ചമ്മന്തി ഉണ്ടാക്കാറുണ്ട്. ഉപ്പിലിട്ട ലൂബിക്കയും പച്ചമുളകും കൂട്ടിയരച്ച് ചമ്മന്തിയാക്കാനും പറ്റിയതാണ്. പുളിരസം കൂടുതലുള്ളതുകൊണ്ട് അച്ചാര്‍ ഇടാനും നന്നായി പഴുത്ത പാകത്തിലുള്ളതുകൊണ്ട് ജാം ഉണ്ടാക്കാനും ഉപയോഗിക്കാം. മീന്‍ കറികളില്‍ പുളിരസത്തിനുവേണ്ടി ലൂബിക്ക ഉപയോഗിക്കുന്നതും കാണാറുണ്ട്.

പനിനീര്‍ ചാമ്പ

സംസ്കൃതത്തിൽ ജമ്പുദ്വീപം എന്നത് ഇന്ത്യയുടെ മറ്റൊരു പേരാണ്. അതിൽ നിന്നാണ് ജാമ്പ എന്ന പദം ഉണ്ടായത് എന്ന് വിശ്വസിക്കുന്നു. പനീനീരിന്റെ ഗന്ധമുള്ളതിനാൽ പനിനീർ ചാമ്പ എന്നു വിളിക്കുന്നു. അതിന്റെ സ്വാദ് ഇപ്പൊഴും നാവിൻതുമ്പത്തു തന്നെ നിൽക്കുന്നു. കേരളത്തില് അപൂര്വ്വമായി മാത്രം കണ്ടുവരുന്ന പനിനീര് ചാമ്പ പൂത്തുവിരിഞ്ഞുനില്ക്കുന്നതാണ് കൗതുക കാഴ്ചയായത്. കേരളത്തില് വളരെ അപൂര്വ്വമായി മാത്രം കണ്ടുവരുന്ന പനിനീര് ചാമ്പ മരത്തില് സാധരണ ചാമ്പങ്ങയുടെ പത്തിരട്ടി വലിപ്പമുള്ള പഴമാണ് ഉള്ളത് ജാം, ജെല്ലി, സിറപ്പ്, അച്ചാർ എന്നിവയുടെ നിർമ്മാണത്തിനായി പനിനീർ ചാമ്പ ഉപയോഗിക്കുന്നു. കൂടാതെ വീട്ടുവളപ്പിൽ അലങ്കാരത്തിനായും തണൽ മരമായും ഇവ നട്ടു പിടിപ്പിക്കാറുണ്ട്. വിറ്റാമിൻ സി,കാർബോഹൈഡ്രേറ്റുകൾ, ഭക്ഷ്യനാരുകൾ, കൊഴുപ്പ്, കരോട്ടിൻ, സോഡിയം,പൊട്ടാസ്യം, ഫോസ്‌ഫറസ് എന്നിവ വിവിധ അളവുകളിൽ ഇതിലടങ്ങിയിരിക്കുന്നു

ബമ്പിളി നാരകം

നാരകവര്‍ഗത്തിലേറ്റവും വലിയ ഫലങ്ങളുണ്ടാകുന്ന സസ്യങ്ങളിലൊന്നാണ് ബബ്ലിമാസ് എന്ന കമ്പിളി നാരകം. ഉഷ്ണമേഖലാ പ്രദേശങ്ങളിലാകെ കാണുന്ന ഈ വൃക്ഷത്തെ പതിനഞ്ചടിയിലേറെ ഉയരത്തില്‍ ശാഖകളോടെ വളരുന്ന ഇവ മലേഷ്യന്‍ സ്വദേശിയാണെന്ന് കരുതുന്നു. കമ്പുകളിലും തടിയിലും മുള്ളുകള്‍ ഉണ്ടാകും. വലിയ ബോള്‍പോലെയുള്ള കായ്കളാണ് ബബ്ലിമാസില്‍ ഉണ്ടാകുന്നത്. കട്ടിയുള്ള പുറന്തോടിനുള്ളില്‍ ധാരാളം അല്ലികളുണ്ടാകും. അല്ലികളുടെ പുറത്തെ തൊലിപൊളിച്ച് മാംസളമായ ഭാഗം കഴിക്കാം.
മാധുര്യംനിറഞ്ഞ ഇവയില്‍ കാര്‍ബോഹൈഡ്രേറ്റ്, കാത്സ്യം, ജീവകങ്ങള്‍ എന്നിവ സമൃദ്ധമായി ഉണ്ട്. ഇത് കഴിക്കുന്നത് ദഹനത്തെ സഹായിക്കും. വേനല്‍ക്കാലമാണ് ബബ്ലിമാസ് വൃക്ഷത്തിന്റെ പഴങ്ങളുടെ കാലം. ഒരു വൃക്ഷത്തില്‍തന്നെ ഒട്ടേറെ പഴങ്ങളുണ്ടാകും. കൃഷി ചെയ്യാന്‍ ഇവയുടെ കായ്കള്‍ക്കുള്ളില്‍നിന്ന് ശേഖരിക്കുന്ന വിത്തുകള്‍ പാകി കിളിര്‍പ്പിച്ചതോ,ഒട്ടു തൈകളോ ഉപയോഗിക്കാം. ഒട്ടുതൈകള്‍ രണ്ടുമൂന്നു വര്‍ഷത്തിനുള്ളില്‍ തന്നെ കായ്ഫലം നല്കിത്തുടങ്ങും.

ഈന്തപ്പഴം

മരുഭൂമിയിൽ സാധാരണ കണ്ടു വരുന്ന ഫലവൃക്ഷമാണ്‌ ഈന്തപ്പന.നൈസർഗികമായി ഇവ മരുപ്പച്ചകളിൽ കൂട്ടം കൂട്ടമായാണ്‌ ഈന്തപ്പന വളരുന്നത്‌. Date Palm എന്ന് ഇംഗ്ലീഷിലും നഖ്‌ല എന്ന് അറബിയിലും അറിയപ്പെടുന്ന ഈന്തപ്പനയുടെ ശാസ്ത്രനാമം Phoenix dactylifera എന്നാണ്‌. അറബ്‌ രാജ്യങ്ങളിലും, മറ്റ്‌ വടക്കനാഫ്രിക്കൻ രാജ്യങ്ങളിലും ഇത്‌ വ്യാപകമായി കൃഷിചെയ്യപ്പെടുന്നുണ്ട്‌. സ്വാദിഷ്ടവും ഭക്ഷ്യയോഗ്യവുമായ ഫലം തരുന്ന ഒറ്റത്തടി വൃക്ഷമാണിത്‌. 15 മുതൽ 25മീറ്റർ വരെ വളരുന്ന ഈന്തപ്പനയുടെ ഫലം ഈന്തപ്പഴം അല്ലെങ്കിൽ ഈത്തപ്പഴം എന്ന പേരിൽ അറിയപ്പെടുന്നു. ഏക്കറുകണക്കിനു വരുന്ന കൃഷിയിടങ്ങളിൽ വാണിജ്യാടിസ്ഥാനത്തിൽ ഈന്തപ്പഴം കൃഷി ചെയ്തുവരുന്നു.
അറബ്‌ നാടുകളിൽ പാതയോരങ്ങളിൽ കൃഷി ചെയ്യുന്ന ഈന്തപ്പന ധാരാളം ഈന്തപ്പഴം തരുന്നതിനോടൊപ്പം നയന മനോഹരമായ ഒരു കാഴ്ച കൂടിയാണ്‌. ഈ പനയുടെ യഥാർത്ഥ ഉത്ഭവസ്ഥലം അജ്ഞാതമാണെങ്കിലും,ബി.സി. 6000 മുതൽക്കുതന്നെ ഈ പന ഈജിപ്തിലും ഇറാക്കിലും പ്രധാന വിളകളിലൊന്നായിരുന്നതായി കരുതപ്പെടുന്നു. അൻപതോളം വിവിധ ഇനങ്ങളിൽ ഈന്തപ്പന ഇന്ന് ലഭ്യമാണ്‌. അറബ് രാജ്യങ്ങളെ കൂടാതെ അമേരിക്കയിലെ കാലിഫോർണിയ, വടക്കൻ ആഫ്രിക്കൻ രാജ്യങ്ങൾ,സ്പെയിൻ, പാകിസ്താൻ, ഇന്ത്യയുടെ ചില ഭാഗങ്ങളിലും ഈന്തപ്പന‍ കൃഷിചെയ്യുന്നുണ്ട്.
ഈന്തപ്പഴങ്ങൾ കുലകളായാണ്‌ കാണപ്പെടുന്നത്‌. ഒരു കുലയ്ക്ക്‌ അഞ്ചുമുതൽ പത്തു കിലോ വരെ ഭാരം വരാം. പനയുടെ ഇനമനുസരിച്ച്‌ മഞ്ഞ, ഓറഞ്ച്‌, കടും ചുവപ്പ്‌ തുടങ്ങിയ വർണ്ണങ്ങളിലാണ്‌ ഈന്തപ്പഴങ്ങൾ കാണപ്പെടുന്നത്‌. പൂക്കുലകളുടെ തണ്ടുകൾ ഇലകൾകിടയിൽനിന്നുമാണ്‌ പുറപ്പെടുന്നത്‌, പഴങ്ങൾ പാകമാവുന്നതോടെ അവ നീണ്ട്‌ പുറത്തേക്കെത്തുന്നു. ഭാരമേറിയ പഴക്കുലകളും വഹിച്ചുനിൽക്കുന്ന ഈന്തപ്പനകൾ മനോഹരമായ ഒരു കാഴ്ചയാണ്‌.

സീതപ്പഴം

ആത്തച്ചക്കയുടെ കുടുംബത്തിൽ, ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന ഫലമാണ് സീതപ്പഴം. (ശാസ്ത്രീയനാമം: (Annona squamosa)).പരമാവഷി 8 മീറ്ററോളം ഉയരം വയ്ക്കുന്ന ഈ ചെറുവൃക്ഷത്തിൽ നിറയെ ശാഖകൾ ഉണ്ടായിരിക്കും. മധ്യരേഖാപ്രദേശത്തെ മിക്ക നാടുകളിലും കൃഷി ചെയ്യുന്നുണ്ട്. പലവിധ ഔഷധഗുണങ്ങളുള്ള ഒരു മരമാണിത്.കേരളത്തിലെ കാലാവസ്ഥയുമായി ന്നായി ഇണങ്ങി വളരുന്നതും അധിക ശുശ്രൂഷകളൊന്നുമില്ലാതെ വീട്ടുവളപ്പില്‍ വളര്‍ത്താവുന്നതുമായ ഒരു ഫലവര്‍ഗവിളയാണ് സീതപ്പഴം. കടുത്ത ചൂടിയുെം വരള്‍ച്ചയെയും അതിജീവിക്കുവാുള്ള കരുത്ത് ഈ വിളയ്ക്കുണ്ട്. അധികം ഉയരം വെക്കാതെ ധാരാളം ശാഖോപശാഖകളായി വളരുന്നതിാല്‍ കാഴ്ചയ്ക്ക് ഈ മരത്ത്ി ല്ല ഭംഗിയുമുണ്ട്. അാ സ്ക്വാമോസ എന്ന ശാസ്ത്രാമത്തിലും‘കസ്റാര്‍ഡ് ആപ്പിള്‍’ എന്ന് ഇംഗ്ളീഷിലും അറിയപ്പെടുന്നു. സീതപ്പഴത്ത്ി മുന്തിരിപ്പഴമെന്നും ഓമപ്പേരുണ്ട്. ഉപ്പുരസമില്ലാത്ത ഏതു മണ്ണിലും പ്രത്യേകിച്ച് വളക്കൂറില്ലാത്തിടത്തു പോലും ഇത് ന്നായി വളര്‍ന്ന് ഫലം തരുമെങ്കിലും ചരല്‍ കലര്‍ന്ന ചെമ്മണ്‍ പ്രദേശങ്ങളില്‍ പുഷ്ടിയായി വളരും.
സീതപ്പഴത്തില്‍ അമ്പതില്‍പരം ഇങ്ങള്‍ ഉണ്ടെങ്കിലും വ്യാവസായികാവശ്യങ്ങള്‍ക്കായി കൃഷി ചെയ്യപ്പെടുന്നത് മവോദ്, പാലാഗര്‍,വാഷിങ്ടണ്‍, കുറ്റാലം എന്നീ ഇങ്ങളാണ്. വിത്തുകള്‍ പാകിക്കിളിര്‍പ്പിച്ചും,ബഡ്ഡ്തൈകള്‍ ട്ടും കൃഷിചെയ്യാം. മഴക്കാലാരംഭത്തില്‍ ട്ടാല്‍ ജലസേചം ഒഴിവാക്കാം. ഒരു വര്‍ഷം പ്രായമായ തൈകളാണ് ടാന്‍ ഉത്തമം. 70സെന്റീമീറ്റര്‍ ഉയരത്തിലും ആഴത്തിലും കുഴിയെടുത്ത് മേല്‍മണ്ണും ചാണകപ്പൊടിയുമായി ചേര്‍ത്ത് കുഴിിറച്ച് ടണം. ഒരു വര്‍ഷം പ്രായമാകുമ്പോള്‍ വീണ്ടും കാലിവളത്തോടൊപ്പം 500 ഗ്രാം വീതം വേപ്പിന്‍പിണ്ണാക്കും സൂപ്പര്‍ ഫോസ്ഫേറ്റും മ്യൂറിയേറ്റ് ഓഫ് പോട്ടാഷും ല്‍കണം. എല്ലാവര്‍ഷവും വളപ്രയോഗം വേണമെങ്കിലും ഇടയ്ക്കിടെ ഇത് ആവര്‍ത്തിക്കണം. ട്ട് മൂന്നു വര്‍ഷം കഴിയുമ്പോള്‍ കായ്ച്ചു തുടങ്ങും. മഞ്ഞുകാലത്ത് ഇലകള്‍ പൊഴിയും. അതുകഴിഞ്ഞ് തളിരിലയും അതോടൊപ്പം ധാരാളം പൂക്കളും ഉണ്ടാകും. ഭൂരിഭാഗം പൂക്കള്‍ പൊഴിയുന്നതും സജീവസ്വഭാവമാണ്. ാലുമാസങ്ങള്‍ കൊണ്ട് കായ്കള്‍ പാകമാകും. ആഗസ്റ് മുതല്‍ വംബര്‍ വരെയാണ് പഴക്കാലം. പഴത്തിന്റെ കമുള്ള പുറംതൊലി അകേം കള്ളികളായി വേര്‍തിരിഞ്ഞിരിക്കും. ഇതിന്റെ ഇടഭാഗം മഞ്ഞിറമാകുമ്പോള്‍ കായ് പറിക്കാം. പറിച്ച കായ്കള്‍ ഒരാഴ്ച കൊണ്ട് ന്നായി പഴുക്കും. വീട്ടാവശ്യങ്ങള്‍ക്കുള്ളത് ഉമി, ചാരം തുടങ്ങിയവയില്‍ പൂഴ്ത്തിവെച്ച് പഴുപ്പിക്കാം. ഒരു മരത്തില്‍ ിന്നും 60മുതല്‍ 80 വരെ കായ്കള്‍ ലഭിക്കും. 200 മുതല്‍ 400 ഗ്രാം വരെ തൂക്കവും ഉണ്ടാകും. ഒരു കിലോഗ്രാം പഴത്ത്ി 20 രൂപ വരെ വിപണിയില്‍ വിലയുണ്ട്. രോഗ-കീട പ്രതിരോധ ശക്തിയുള്ളതാണ് സീതപ്പഴമരം എന്നാലും, ചില സ്ഥലങ്ങളില്‍ തളിരിലകളെയും, ഇളം കായ്കളെയും പുഴുക്കള്‍ തിന്ന് ശിപ്പിക്കുന്നുണ്ട്. അത്ി ഒരു ലിറ്റര്‍ വെള്ളത്തില്‍ 2മില്ലീലിറ്റര്‍ മോണോ ക്രോട്ടോഫോസ് എന്ന തോതില്‍ ചേര്‍ത്ത് തളിക്കണം. വിളവെടുപ്പ് കഴിഞ്ഞ് കൊമ്പുകോതല്‍ ടത്തിയാല്‍ പുതുശാഖകള്‍ ഉണ്ടായി ധാരാളം കായ്കള്‍ ലഭിക്കും. സീതപ്പഴത്തിന്റെ എല്ലാ ഭാഗങ്ങളും ഉപയോഗപ്രദമാണ്. വേര്, ഇല, കായ്, വിത്ത് ഇവയില്‍ ‘അന്‍കാരിന്‍’അടങ്ങിയിരിക്കുന്നതിാല്‍ ഇവ കീടാശിി ിര്‍മാണത്തിും പെയിന്റ് ിര്‍മാണത്തിും പ്രയോജപ്പെടുന്നു. കുരുപൊടിച്ച് തലയില്‍ തേച്ചാല്‍ പിേന്റെ ശല്യം പൂര്‍ണമായും ഒഴിവാകും. കന്നുകാലികളില്‍ ഉണ്ടാകാറുള്ള പുഴുക്കടി മാറാന്‍ ഇതിന്റെ ഇലതേച്ച് കുളിപ്പിക്കാറുണ്ട്. ഇതിന്റെ ഇലകള്‍ മണ്ണില്‍ ചേര്‍ത്താല്‍ ചിതലിന്റെ ഉപദ്രവം ഉണ്ടാകുകയില്ല. 100ഗ്രാം പഴം ഭക്ഷിച്ചാല്‍ 105 കലോറി ഊര്‍ജം ലഭിക്കുന്നു. ാരില്ലാത്ത ഈ ഫലം പോഷകമൂലകങ്ങളാല്‍ സമൃദ്ധമാണ്. അത്യൂഷ്ണകാലങ്ങളില്‍ സീതപ്പഴം കഴിച്ചാല്‍ ശരീരം തണുക്കും. പിത്തസംബന്ധമായ അസുഖം ഉള്ളവര്‍ക്ക് ഇതിന്റെ പഴം ിഷിദ്ധമാണ്. ിങ്ങളൊരു ഫലവര്‍ഗപ്രേമിയാണെങ്കില്‍ തീര്‍ച്ചയായും മറ്റു മരങ്ങളുടെ ഇടയില്‍ സീതപ്പഴമരത്തിും സ്ഥാം ല്‍കേണ്ടതുണ്ട്.

കരണ്ടിപ്പഴം

അച്ചാറിടാൻ പറ്റിയ ചെറിയ കായകൾ ഉണ്ടാകുന്ന ഒരു മുൾച്ചെടിയാണ് കാര. കരിമുള്ളി, കരണ്ടിപ്പഴം, കാരക്ക, ചെറി,കരോണ്ട,കറുത്തചെറി എന്നെല്ലാം ഇത് അറിയപ്പെടുന്നു. (ശാസ്ത്രീയനാമം: Carissa carandas). ധാരാളം ഇരുമ്പും ജീവകം സി യും അടങ്ങിയിട്ടുണ്ട് ഈ കായകളിൽ. പച്ച നിറമുള്ള കായ വിളയുമ്പോൾ ചുവക്കും. ഇലയും കായും ഔഷധഗുണമുള്ളവയാണ്. നിറയെ പടലമുള്ള വേരുകൾ മണ്ണൊലിപ്പ് തടയാൻ പര്യാപ്തമായവയാണ്. ഇലകൾ പട്ടുനൂൽപ്പുഴുക്കൾക്ക് ഭക്ഷണമായി നൽകാറുണ്ട്, ചതച്ച വേര് ഈച്ചകളെ അകറ്റാൻ ഉപയോഗിക്കാറുണ്ട്. ഇന്ത്യയിൽ എല്ലായിടത്തും വന്യമായി വളരുന്നുണ്ട്.
വരണ്ട പ്രദേശങ്ങളിൽ ധാരാളമായി വളരുന്ന മുൾച്ചെടി വിഭാഗം ആണ് . പഴങ്ങൾ ചെറിപ്പഴത്തോട് സാമ്യം .ചെറിയ ചുവന്ന കുലകൾ ആയ പഴങ്ങൾ അച്ചാർ, ജാം, ജെല്ലി എന്നിവയുണ്ടാക്കാൻ ഉപയോഗിക്കുന്നു. വളരുന്ന ഒരിനം വലിയ കുറ്റിച്ചെടിയാണ് കാര. ബേക്കറിയിൽ നിന്നും ലഭിക്കുന്ന ചുവന്ന ചെറിപ്പഴം ഉണ്ടാക്കാനുപയോഗിക്കുന്ന പഴമാണ് കാര അഥവ കരോണ്ട (ബേക്കറി ചെറി). അപ്പോസൈനേസീ കുടുംബത്തിൽ പെടുന്ന ഇവയുടെ ശാസ്ത്രനാമം കരിസ്സ കരാൻഡസ് എന്നാണ്.
ആഗസ്ത് മാസാവസാനത്തോടെ പാകമാകുന്ന പഴങ്ങൾ ആദ്യം ഇളം മഞ്ഞ കലർന്ന ചുവപ്പും പിന്നീട് ചുവപ്പും മൂക്കുന്നതോടെ കറുപ്പും ആയി വരും . അയൺ , വിറ്റാമിൻ -സി എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു .വിത്ത് മുളപ്പിച്ചാണ് പുതിയ തൈകൾ ഉണ്ടാക്കുന്നു.

ആത്ത

അനോനേസീ (Annonaceae) സസ്യകുടുംബത്തില്‍പ്പെടുന്ന ചെറുവൃക്ഷം. ശാ.നാ: അനോന സ്ക്വാമോസ (Annona squamosa). ഇതിന്റെ ജന്‍മദേശം അമേരിക്കയിലെ ഉഷ്ണമേഖലാപ്രദേശങ്ങളാണെന്നു കരുതപ്പെടുന്നു. 5-8 മീ. വരെ ഉയരത്തില്‍ ഇവ വളരുന്നു. ധാരാളം ശാഖോപശാഖകളോടുകൂടിയ ആത്തയ്ക്ക് ചെറിയ നീണ്ട ഇലകളാണുള്ളത്. പൂക്കള്‍ ദ്വിലിംഗികളാണ്; ഫലം യുക്താണ്ഡപ(syncarpium)വും.

നമ്മുടെ നാട്ടില്‍ വളരുന്ന ആത്തകളില്‍ പൊതുവേ വളരെ കുറച്ചു കായ്കളേ ഉണ്ടാകാറുള്ളു. മഴക്കാലത്തുണ്ടാകുന്ന പുഷ്പങ്ങളില്‍നിന്ന് താരതമ്യേന നല്ല വിള കിട്ടുന്നു. കൂടുതല്‍ ഫലപ്രദമായ പരാഗണമാകണം ഇതിനു കാരണം. ഇപ്പോള്‍ കൃത്രിമമായ പരാഗണംമൂലം വിളവു വര്‍ധിപ്പിക്കാന്‍ സാധ്യമായിത്തീര്‍ന്നിട്ടുണ്ട്. ഏകദേശം 20 കൊല്ലത്തോളം നല്ല വിളവു ലഭിക്കും. പിന്നീട് വിളവു കുറയാന്‍ തുടങ്ങും. കായ്കള്‍ നന്നായി വിളഞ്ഞുകഴിഞ്ഞാല്‍ പറിച്ചുവച്ചു പഴുപ്പിക്കണം. അല്ലാതെ മരത്തില്‍തന്നെ നിര്‍ത്തിയിരുന്നാല്‍ അവ ശരിയായ രീതിയില്‍ പഴുക്കുകയില്ല. കൃമികീടങ്ങളുടെ ഉപദ്രവമോ മറ്റേതെങ്കിലും കാര്യമായ രോഗങ്ങളോ സാധാരണയായി ഇതിനെ ബാധിക്കാറില്ല.

ഫലം, വിത്തു്, വേരു്, ഇല ഇവ ഔഷധതത്തിനു് ഉപയോഗിക്കാം.പിത്തത്തെ കുറയ്ക്കും വാതം കൂട്ടും. പഴം ഞരമ്പ്കള്‍ക്കു് ഉണര്‍വും മാംസപേശികള്‍ക്ക് ശക്തിയും കൂട്ടും. പഴം കഴിച്ചാല്‍ ഉടനെ വെള്ളം കുടിക്കരുത്.

പ്ലാവ്

ഉഷ്ണമേഖല പ്രദേശങ്ങളില്‍ , സമുദ്രനിരപ്പില്‍ നിന്നും ഏകദേശം1000 മീറ്റര്‍ വരെ ഉയര്‍ച്ചയുള്ള പ്രദേശങ്ങളിലാണ് പ്ലാവ് നന്നായി വളരുന്നത്. ആഴമുള്ള നീര്‍വാര്‍ച്ചയുള്ള മണ്ണാണ് പ്ലാവിന്‍റെ വളര്‍ച്ചയ്ക്ക് നല്ലത് . വെള്ളക്കെട്ടും മണ്ണിലെ വായുസഞ്ചാരകുറവും പ്ലാവിന്റെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കും.

ഇനങ്ങള്‍

ചുളയനുസരിച്ച് ചക്കയെ രണ്ടു വിഭാഗത്തില്‍പ്പെടുത്താം.

1.മൃദുലചുളയുള്ളത്

പഴങ്കുല, വേല, കൂഴ, ഖില, കൊപ്പ എന്നിവയാണ് പ്രധാന മൃദുലചുളയുള്ള ഇനങ്ങള്‍.ഇളം മഞ്ഞ മുതല്‍ സ്വര്‍ണ നിറം വരെയുള്ള ചുളകളാണിതിന്. പള്‍പ്പ് സാധാരണയായി മൃദുലവും വിത്ത്‌ താരതമ്യേന വലുതുമാണ്.

2. ഉറച്ചചുളയുള്ളത്

വരിക്ക, വര്‍ച്ച, കുജ്ജ, കോര്‍ച്ച, ബര്‍ക്ക എന്നിവയാണ്കട്ടിയുള്ള പള്‍പ്പ് വിഭാഗത്തില്‍പ്പെട്ട പ്രധാന ഇനങ്ങള്‍. പള്‍പ്പ് ദൃഢവും നല്ല സ്വാദുള്ളതുമാണ് .

കേരളത്തിലെ പ്രധാനഇനങ്ങള്‍

കൂഴ, വരിക്ക എന്നീ രണ്ടു പ്രധാന ഇനങ്ങളാണ് കേരളത്തില്‍ കണ്ടു വരുന്നത് . ഇവയില്‍ കൂഴ ബലം കുറഞ്ഞതും, മാര്‍ദ്ദവമേറിയ ചുളകളുമാണുളളത്. കട്ടികൂടി മാര്‍ദ്ദവമില്ലാത്ത ചുളകളുള്ള ഇനമാണ് വരിക്ക . ഇത് പലഹാരങ്ങളുണ്ടാക്കാന്‍ വളരെ നല്ലതാണ്. ഇന്ന് പലയിനം വരിക്കകള്‍ പ്രചാരത്തിലുണ്ടെങ്കിലും മുട്ടം വരിക്ക,സിങ്കപ്പൂര്‍ വരിക്ക,ശ്രീലങ്കന്‍ വരിക്ക എന്നിവയ്ക്കാണ് കൂടുതല്‍ പ്രിയം .

മുട്ടം വരിക്ക

ഉറച്ചചുളയും, സുഗന്ധവും ഉള്ള ഇനം . ഇതിന്‍റെ പഴങ്ങളുടെ ശരാശരി തൂക്കം 7 കിലോഗ്രാം ആണ് . കേരളത്തിന്‍റെ പശ്ചിമഘട്ടത്തില്‍ നിന്നും (വയനാട്‌) വരിക്ക , കൂഴ, നവരിക്ക, രുദ്രാക്ഷച്ചക്ക, താമരച്ചക്ക എന്നീ വിഭാഗങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. രുചി , ചുളയുടെ വലിപ്പം , ചുളയുടെ ഗന്ധം , പ്രകൃതി, ആകൃതി എന്നിവയ്ക്കനുസരിച്ച് പല ഉപവിഭാഗങ്ങളായും തിരിച്ചിട്ടുണ്ട് . ഉറച്ച ചുളയുള്ളതിനാലാണ് വാണിജ്യാടിസ്ഥാനത്തില്‍ കൂടുതല്‍ പ്രാധാന്യം.

സിങ്കപ്പൂര്‍/ശ്രീലങ്ക പ്ലാവ്

ശ്രീലങ്കയില്‍ നിന്നും ഉത്ഭവിച്ച ഇനം . 3 വര്‍ഷത്തിനകം കായ്ക്കും. കാലമെത്തും മുമ്പേ മൂക്കുന്ന ഇനമാണിത്. ഒരു മരത്തില്‍ നിന്നും 250 പഴങ്ങള്‍ വരെ ലഭിക്കും.

നടീല്‍വസ്തുക്കള്‍

വിത്തു മുളപ്പിച്ചുണ്ടാക്കുന്ന തൈകളോ ഒട്ടുതൈകളോ നടാന്‍ ഉപയോഗിക്കാം. ഒട്ടുതൈകള്‍ ഉണ്ടാക്കുന്നതിന് പോളിത്തീന്‍കൂടുകളില്‍ തൈകള്‍ ആദ്യം വളര്‍ത്തണം. 9 മുതല്‍ 12 മാസം പ്രായമാകുമ്പോള്‍ വശം ചേര്‍ത്ത്‌ ഒട്ടിക്കണം. ഒട്ടിക്കലിനു ശേഷം ഒരു മാസമാകുമ്പോള്‍, മൂലകാണ്ടം ഒട്ടിച്ചവശത്തിന് മുകളില്‍ വച്ച് മുറിച്ചുമാറ്റുകയും വേണം.

പ്ലാവില്‍ ഇളം തൈയൊട്ടിക്കലും വിജയകരമായി നടത്താന്‍ സാധിക്കും. പോളിത്തീന്‍കൂടുകളില്‍ മൂന്നോ നാലോ മാസം പ്രായമായ 10സെ.മീ.നീളമുള്ള ഒട്ടുകമ്പുകള്‍ 5 ദിവസം പ്രായമായ മൂലകാണ്ടത്തിന്‍ മേല്‍ ഒട്ടിച്ചു ചേര്‍ക്കണം. 4 സെ.മീ. നീളത്തില്‍ തണ്ടിന് മദ്ധ്യത്തിലൂടെ പിളര്‍പ്പുണ്ടാക്കിയാണ് ഇത് ചെയ്യുന്നത്.ഒട്ടിക്കുന്നതിന് 10 ദിവസം മുമ്പ് ഒട്ടു കമ്പുകളുടെ ഇലകള്‍ നുള്ളിക്കളയുകയും, ചില്ലകളോട് തണ്ട് ചേര്‍ത്തുവയ്ക്കുകയും ചെയ്യണം. 80 ദിവസത്തിനു ശേഷം ഒട്ടിച്ച ഭാഗം നന്നായി ചേര്‍ന്നിട്ടുണ്ടാകും.

നടീല്‍സമയം

കാലവര്‍ഷാരംഭത്തോടു കൂടി മുളപ്പിച്ച തൈകളോ, ഒരു വര്‍ഷം പ്രായമായ ഒട്ടു തൈകളോ നടാവുന്നതാണ്.

മാതളനാരങ്ങ

ദാഡിമാഫലം എന്ന് സംസ്കൃതത്തിലും പോംഗ്രാനേറ്റ് (Pomegranate) എന്ന് ഇംഗ്ലീഷിലും പേരുള്ള മാതളം ലിത്രേസി കുടുംബത്തില്‍ പെട്ടതാണ്. ഉറുമാമ്പഴമെന്നും താളിമാതളമെന്നും ഇതിനു പേരുണ്ട്. ഈ വൃക്ഷത്തിന്‍റെ തൊലിയും പുഷ്പവും ഇലയും വേരും പഴത്തിന്‍റെ തോടും ഔഷധവീര്യമുള്ളതാണ്. പഴം ഉന്മേഷദായകമാണ്. അമ്ലപ്രധാനമായ മധുരരസമാണിതിന്. അതിസാരം, പനി മുതലായ രോഗങ്ങള്‍ പിടിപെട്ട് ശരീരം ക്ഷീണിച്ചിരിക്കുന്ന അവസരത്തില്‍ മാതളനാരങ്ങ കഴിച്ചാല്‍ ആരോഗ്യം വീണ്ടെടുക്കാവുന്നതാണ്. 15 മില്ലി ഉറുമാമ്പഴനീരില്‍ ശുദ്ധിയുള്ള ഇരുമ്പുകഷ്ണം രാത്രി ഇട്ടുവെച്ച് രാവിലെ ഇരിമ്പുകഷ്ണം പുറത്തെടുത്തശേഷം നീരില്‍ പഞ്ചസാര ചേര്‍ത്ത് 6 മാസം തുടര്‍ച്ചയായി കഴിച്ചാല്‍ കരള്‍ വീക്കം എന്ന രോഗത്തില്‍ നിന്ന് മുക്തി നേടാം. രക്തം പോകുന്ന അതിസാരത്തിന് മാതളനാരങ്ങയുടെ നീര് കഴിച്ചാല്‍ ഉടനെ രോഗം കുറയുന്നതാണ്. ശൂലാന്ത്രപാകം എന്ന രോഗത്തിന് 6 മാസം ദിവസേന 15 മില്ലി ഉറുമാമ്പഴനീര് കഴിച്ചാല്‍ വളരെ നല്ലതാണ്. ഒരു മാതളനാരങ്ങയുടെ മുകള്‍ഭാഗത്ത് ദ്വാരമുണ്ടാക്കി ശുദ്ധമായ ബദാമിന്റെ എണ്ണ അതില്‍ നിറച്ച് അടച്ചുവെച്ചശേഷം ഒരു മണിക്കൂര്‍ കഴിഞ്ഞ് എണ്ണ പഴത്തില്‍ അലിഞ്ഞുചേര്‍ന്നതിനു ശേഷം ആ പഴത്തിന്റെ അല്ലി തിന്നാല്‍ കാലപഴക്കമുള്ള ചുമ വിട്ടുമാറും. എത്ര പഴക്കം ചെന്ന ശ്വാസംമുട്ടും ഈ പ്രയോഗം കൊണ്ട് മാറുന്നതാണ്. മാതളനീരും തിപ്പലിയും കല്‍ക്കണ്ടവും തേനും ചേര്‍ത്ത് കഴിച്ചാല്‍ ഛര്‍ദ്ദിക്ക് പെട്ടെന്ന് ആശ്വാസം ലഭിക്കും. ദിവസവും മാതളനാരങ്ങ ഒരെണ്ണം തിന്നാല്‍ ഉദരപ്പുണ്ണ് മാറുന്നതാണ്. മാതളത്തിന്റെ ഇലയും പൂവും മൊട്ടുകളും എല്ലാം സമം കൂട്ടി അരച്ച് 5ഗ്രാം വീതം ആടലോടകത്തില നീരില്‍ ചേര്‍ത്ത് 2 നേരം കഴിച്ചാല്‍ സ്ത്രീകള്‍ക്കുണ്ടാകുന്ന രക്തംപോക്ക്, മൂലക്കുരുവിന്റെ രക്തംപോക്ക് എന്നിവയ്ക്ക് നല്ലഫലം ചെയ്യും. ഹീമോഫീലിയയ്ക്കും ഈ പ്രയോഗത്തിന്റെ ദീര്‍ഘകാല പ്രയോഗം നല്ലഫലം ചെയ്തു കാണാറുണ്ട്.

സപ്പോട്ട

വിവിധ കാലാവസ്ഥകള്‍ക്കും പ്രദേശങ്ങള്‍ക്കും അനുയോജ്യമായ ഒരു വിളയാണ് സപ്പോട്ട. മഴ നന്നായി ലഭിക്കുന്നതും ചൂടും ഈര്‍പ്പവും കലര്‍ന്ന ഉഷ്ണമേഖലാ കാലാവസ്ഥയാണ് ഏറ്റവും അനുയോജ്യം. അന്തരീക്ഷ ഉഷ്മാവ് 11 ഡിഗ്രി സെല്‍ഷ്യസിനും 34 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലുള്ളതും ആപേക്ഷിക ആര്‍ദ്രത 70 ശതമാനത്തിനു മുകളിലുള്ളതും വാര്‍ഷിക വര്‍ഷപാതം 225 സെ.മീ മുതല്‍ 375 സെ.മീ വരെയുള്ളതും സമുദ്രനിരപ്പില്‍ നിന്നും 1000 മീറ്റര്‍വരെ ഉയരത്തിലുള്ളതുമായ പ്രദേശങ്ങള്‍ സപ്പോട്ടകൃഷിക്ക് അനുയോജ്യമാണ്. അന്തരീക്ഷ ഊഷ്മാവ് 43 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതലായാല്‍ അത് ചെടിയുടെ വളര്‍ച്ചയെ ബാധിക്കുകയും പൂവ്, കായ്‌ എന്നിവ അധികമായി കൊഴിഞ്ഞുപോകാന്‍ ഇടയാക്കുകയും ചെയ്യും.
വൈവിധ്യങ്ങളായ മണ്ണുകളില്‍ വളരുന്ന ഒരു വിളയാണ് സപ്പോട്ട. താഴ്ചയുള്ളതും നീര്‍വാര്‍ച്ചയുള്ളതുമായ മണ്ണാണ് സപ്പോട്ടയ്ക്ക് അനുയോജ്യം. നദിക്കരയിലെ മണ്ണ് , മണല്‍കലര്‍ന്ന എക്കല്‍മണ്ണ്, ചുവന്ന വെട്ടുകല്‍മണ്ണ് , മിതമായ കറുത്ത പശിമരാശി മണ്ണ് എന്നിവ സപ്പോട്ടയ്ക്ക് അനുയോജ്യമാണ്. ഒരു മീറ്ററില്‍ കൂടുതല്‍ ആഴത്തില്‍മണ്ണുള്ള പ്രദേശങ്ങളാണ് സപ്പോട്ട കൃഷിക്കായി തിരഞ്ഞെടുക്കേണ്ടത് .അടിയില്‍ കട്ടിയുള്ള ഉറച്ചപാറ , ഒട്ടിപ്പിടിക്കുന്ന കളിമണ്ണ്, ചുണ്ണാമ്പ് കലര്‍ന്ന മണ്ണ് ഇവയിലേതെങ്കിലുമുള്ള സ്ഥലങ്ങള്‍ സപ്പോട്ടകൃഷിക്ക് അനുയോജ്യമല്ല. ഭൌമജലനിരപ്പ് ഉയര്‍ന്നതോ കൂടെക്കൂടെ വ്യത്യാസപ്പെടുന്നതോ ആകരുത്. ഇത് 3 മീറ്ററില്‍ താഴെ നില്‍ക്കുന്ന സ്ഥലങ്ങളാണ് അഭികാമ്യം. ജലനിരപ്പ്‌ അധികം ഉയര്‍ന്നതായാല്‍ അത് മരത്തിന്‍റെ വേരുപടലത്തിന്‍റെ വളര്‍ച്ച,കാര്യക്ഷമത എന്നിവയെ ബാധിക്കും

നടീല്‍

വെള്ളം കെട്ടികിടക്കാത്തതും നല്ല നീര്‍വാര്‍ച്ചയുമുള്ള സ്ഥലങ്ങളാണ് സപ്പോട്ട കൃഷിക്കായി തെരഞ്ഞെടുക്കേണ്ടത്. തെരഞ്ഞെടുക്കുന്ന സ്ഥലത്ത് നല്ല സൂര്യപ്രകാശം ലഭിക്കണം. മരങ്ങള്‍ ഇടതൂര്‍ന്നു വളരുന്ന തണലുള്ള സ്ഥലങ്ങള്‍ ഇതിന്‍റെ കൃഷിക്കു അനുയോജ്യമല്ല. ചെങ്കുത്തായ സ്ഥലങ്ങള്‍,അടിയില്‍ കടുപ്പമേറിയ പാറയുള്ള സ്ഥലങ്ങള്‍ എന്നിവയും ഒഴിവാക്കേണ്ടതാണ്.ചൂടുള്ളഉഷ്ണമേഖല കാലാവസ്ഥ ആവശ്യമുള്ള ഒരു സസ്യമായതിനാല്‍ ജലസേചന സൗകര്യമുണ്ടെങ്കില്‍ ഇത് ഏത് സീസണിലും നടാവുന്നതാണ് . എങ്കിലും നടുന്നതിന് ഏറ്റവും അനുയോജ്യം കാലവര്‍ഷാരംഭത്തോടെയാണ്(ഏപ്രില്‍,മെയ്‌ ).കൂടുതല്‍ വര്‍ഷപാതം ലഭിക്കുന്ന സ്ഥലങ്ങളില്‍ സെപ്റ്റംബര്‍ മാസമാണ് നടീലിന് ഏറ്റവും അനുയോജ്യം .മരങ്ങള്‍ തമ്മിലുള്ള ഇടയകലം നിശ്ചയിക്കുന്നത് കൃഷി ചെയ്യുന്ന ഇനത്തിന്‍റെ ശാഖയുടെ വളര്‍ച്ചാരീതി, മണ്ണിന്‍റെ ഫലപുഷ്ടി,ഇടവിളകൃഷി എന്നിവയുടെ അടിസ്ഥാനത്തിലാണ്.കൂടുതല്‍ പടര്‍ന്നു പന്തലിക്കുന്ന ഇനങ്ങള്‍ക്ക് കൂടുതല്‍ ഇടയകലവും വളര്‍ച്ചാനിരക്ക് കുറഞ്ഞവയ്ക്ക് ഇടയകലം കുറച്ചും കൊടുക്കാം. അതുപോലെഫലപുഷ്ടി കൂടിയ മണ്ണില്‍ ഇടയകലം കുറച്ചും കൊടുക്കേണ്ടതാണ്.ഇടവിള കൃഷിചെയ്യാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ കൂടുതല്‍ ഇടയകലം ആവശ്യമാണ്‌.

ചക്ക പുരാണം

പണ്ട്‌ കേരളത്തില്‍ വന്നൊരു വിദേശി ചക്ക കണ്ടിട്ട്‌ ഹൊ ഇതെന്തൊരു പഴം! ഒരാടിന്റെ വലിപ്പമുണ്ടല്ലോ ഇതിന്‌! എന്ന്‌ അന്തം വിട്ടതായി ഒരു കഥയുണ്ട്‌. ആ അന്തംവിടലില്‍ കാര്യമുണ്ട്‌. മരത്തിലുണ്ടാകുന്ന പഴങ്ങളില്‍ ലോകത്തിലെ ഏറ്റവും വലുത്‌ ചക്കപ്പഴമാണ്‌. വലുപ്പത്തില്‍ മാത്രമല്ല പോഷകഗുണത്തിലും ഔഷധഗുണത്തിലും ചക്ക ഒന്നാം സ്‌ഥാനത്തുതന്നെയാണ്‌. എയ്‌ഡ്സ്‌ വൈറസിനെയും കാന്‍സറിനെയും പ്രതിരോധിക്കാനുള്ള കഴിവ്‌ ചക്കപ്പഴത്തിനുണ്ടെന്നാണ്‌ പുതിയ കണ്ടെത്തല്‍. കേരളത്തില്‍ പാഴാക്കപ്പെടുന്ന ഫലങ്ങളില്‍ ഒന്നാം സ്‌ഥാനത്തും ചക്ക തന്നെ.
ചക്കയില്‍ നിന്ന്‌ എയ്‌ഡ്സിന്‌ മരുന്ന്‌
ചക്കക്കുരുവിലും ചുളയിലുമുള്ള ജാക്കലിന്‍, ലെയ്‌റ്റിന്‍ എന്നീ ഘടകങ്ങള്‍ക്ക്‌ എയ്‌ഡ്സ്‌ പ്രതിരോധശേഷിയുണ്ടെന്ന്‌ കണ്ടെത്തിയത്‌ ജീന്‍ ഫവേറോയും സംഘവുമാണ്‌. ഫ്രാന്‍സിലെ മോണ്ട്‌ പെല്ലര്‍ സര്‍വകലാശാലയിലെ മൈക്രോബയോളജി വിഭാഗം ശാസ്‌ത്രജ്‌ഞനാണ്‌ ജീന്‍ ഫവേറോ. ചക്കക്കുരുവിന്റെ തവിട്ടു നിറത്തിലുള്ള തൊലിയില്‍ കാന്‍സറിനെ ചെറുക്കുന്ന ഘടകങ്ങള്‍ ഉണ്ടെന്ന്‌ ശാസ്‌ത്രലോകം മുമ്പേ തന്നെ കണ്ടെത്തിയിരുന്നു.
മള്‍ബറി കുടുംബം
മള്‍ബറി (മോറേസി) കുടുംബക്കാരനാണ്‌ ചക്ക. ചക്കയുടെ ശാസ്‌ത്രനാമം ആര്‍ട്ടോ കാര്‍പ്പസ്‌ ഹെറ്ററോ ഫില്ലസ്‌. ഇംഗ്ലീഷുകാരിതിനെ ജാക്ക്‌ ഫ്രൂട്ട്‌ എന്നു വിളിച്ചു. പ്ലാവിനെ ജാക്ക്‌ ട്രീ എന്നും. ഹിന്ദിയില്‍ കടാഹല്‍,തമിഴില്‍ പളാപഴം, കന്നടയില്‍ ഹാലാസു, സംസ്‌കൃതത്തിലും തെലുങ്കിലും പനസ എന്നെല്ലാമാണ്‌ നമ്മുടെ ചക്ക അറിയപ്പെടുന്നത്‌.
വൃശ്‌ചികമാസത്തോടെ പെട്ടന്നാണ്‌ പ്ലാവിന്റെ തായ്‌ത്തടിയിലും ചില്ലകളിലുമെല്ലാം ചക്ക പോളയിടുന്നത്‌ (ചക്ക പൂക്കുക എന്ന്‌ ആരും പറയാറില്ല). വലിപ്പം വയ്‌ക്കുന്നതിനൊപ്പം ചക്കപ്പുറത്തുള്ള മുള്ളുകളെല്ലാം നന്നായി വിരിഞ്ഞു പരക്കുന്നു. വേനല്‍ക്കാലമാകുമ്പോഴേക്കും അത്‌ മൂത്ത്‌ പാകമാകും.
മൂത്ത ചക്ക പ്ലാവില്‍നിന്നും കെട്ടിയിറക്കുന്നതാണ്‌ കേടുവരാതിരിക്കാന്‍ നല്ലത്‌. ഇതു പഴുപ്പിച്ചെടുക്കാം. പഴുത്ത ചക്ക വട്ടത്തില്‍ മുറിച്ച്‌ മൊളഞ്ഞില്‍ അഥവാ വെളഞ്ഞി (അരക്ക്‌) ചകിരിയിലോ മുളങ്കോലിലോ ചുറ്റിയെടുക്കണം. വീണ്ടും ചെറുകഷണങ്ങളാക്കി കൂഞ്ഞിലും ചെത്തി വിടര്‍ത്തിയാല്‍ ചക്കച്ചുള തിന്നാന്‍ പാകത്തിന്‌ റെഡിയായി.
പ്ലാവിലകൊണ്ട്‌ കഞ്ഞികുടിച്ചാല്‍
പണ്ട്‌ കുത്തരിക്കഞ്ഞി കേരളീയരുടെ ഒരു നിത്യാഹാരമായിരുന്നു. നല്ല പഴുത്ത പ്ലാവില കുമ്പിളുകുത്തിയാണ്‌ കഞ്ഞി കുടിക്കുക. ഇങ്ങനെ കഞ്ഞി കുടിക്കുന്നതുകൊണ്ട്‌ പല ഗുണങ്ങളും ഉണ്ട്‌. ചൂടുകഞ്ഞി എളുപ്പം തണുക്കും. കിണ്ണത്തിലെ കഞ്ഞി ഒരു വറ്റുപോലും കളയാതെ മുഴുവന്‍ വടിച്ചു കുടിക്കാം. കൂടാതെ പ്ലാവിലയ്‌ക്ക് ചില ഔഷധഗുണങ്ങളുമുണ്ട്‌. പഴുത്ത പ്ലാവിലകൊണ്ട്‌ കഞ്ഞി കുടിക്കുന്നത്‌ വാതം വരാതിരിക്കാന്‍ നല്ലതാണത്രെ. വായുകോപവും എക്കിട്ടവും വയറുവേദനയും മഹോദരവും ഇല്ലാതാക്കാന്‍ പ്ലാവിലയിലെ ചില ഘടകങ്ങള്‍ക്ക്‌ ശേഷിയുണ്ടെന്ന്‌ ആയുര്‍വേദം പറയുന്നു.
ചക്കയ്‌ക്കു ചുക്ക്‌
അധികമായാല്‍ അമൃതും വിഷമാണല്ലോ. ചക്ക അധികം തിന്നാലുണ്ടാകുന്ന പ്രശ്‌നങ്ങളില്ലാതെയാക്കാന്‍ ചുക്കുകാപ്പിയോ കഷായമോ കുടിച്ചാല്‍ മതി എന്നാണ്‌ ഈ പഴഞ്ചൊല്ല്‌ സൂചിപ്പിക്കുന്നത്‌. മുള്ള്‌ ചെത്തി ചക്കമടല്‍ കൂടി ചേര്‍ത്ത്‌ പുഴുങ്ങിയാലും വയറിന്‌ നല്ലതാണ്‌. പഴുത്ത ചക്ക നെയ്യോ തേനോ ചേര്‍ത്ത്‌ കഴിച്ചാലും ഒരസുഖവുമുണ്ടാകില്ല.
മൊളഞ്ഞില്‍ കൊണ്ട്‌ ഓട്ടയടയ്‌ക്കാം
ചക്ക മൊളഞ്ഞില്‍ തീയില്‍ കാണിച്ച്‌ ഉരുക്കിയെടുത്ത്‌ ഇരുമ്പുബക്കറ്റിന്റെയും അലുമിനിയം പാത്രങ്ങളുടെയും ഓട്ടയടയ്‌ക്കാം. പാചകം ചെയ്യാന്‍ ഉപയോഗിക്കാത്ത പാത്രങ്ങളിലാണ്‌ ഇങ്ങനെ ഓട്ട അടയ്‌ക്കുക.
ആടും പ്ലാവും
ആടിനേറ്റവും ഇഷ്‌ടപ്പെട്ട ആഹാരമാണ്‌ പഴുത്തപ്ലാവില. കറവയുള്ള ആടിന്‌ പച്ചപ്ലാവില കൊടുത്താല്‍ പാലധികം കിട്ടും. പണ്ടൊക്കെ ആടിനെ കറക്കുമ്പോള്‍ പച്ചപ്ലാവില അതിന്റെ മുന്നില്‍ കെട്ടിത്തൂക്കും. ആട്‌ അതു കടിച്ചു തിന്നുമ്പോള്‍ നിര്‍ത്താതെ പാല്‍ ചുരത്തുമത്രെ.
പഴുതാര കടിച്ചാല്‍ പ്ലാവില മരുന്ന്‌
പഴുതാര കടിച്ചാല്‍ പഴുത്ത പ്ലാവില തുളസിച്ചാറില്‍ അരച്ചു മുറിവില്‍ പുരട്ടിയാല്‍ മതി. പഴുതാരവിഷം മാറികിട്ടും.
കേരളത്തില്‍ എത്ര ചക്കകള്‍
കേരളത്തില്‍ ഏകദേശം രണ്ടുലക്ഷത്തി എണ്‍പതിനായിരത്തോളം പ്ലാവുകള്‍ ഉണ്ടെന്നാണ്‌ ഒരു കണക്ക്‌. ഈ പ്ലാവുകളില്‍ നിന്നൊക്കെയായി ഒരു വര്‍ഷം ശരാശരി 310 ദശലക്ഷത്തോളം ചക്ക ലഭിക്കുന്നുണ്ട്‌. മുറ്റത്തെ മുല്ലയ്‌ക്കു മണമില്ലെന്നു പറഞ്ഞതുപോലെയുള്ള മലയാളികളുടെ മനോഭാവം കാരണം ഇതില്‍ വലിയൊരുഭാഗവും പാഴാക്കപ്പെടുകയാണ്‌. ഉണക്കിയും പൊടിച്ചും മൂല്യവര്‍ദ്ധിത ഉല്‌പന്നങ്ങള്‍ ഉണ്ടാക്കിയും മറ്റും ഈ പാഴാകല്‍ ഇല്ലാതാക്കാം. കീടനാശിനിയോ രാസവളമോ സ്‌പര്‍ശിക്കാത്ത പരിശുദ്ധവും ആരോഗ്യകരവുമായ ചക്കയെ നമ്മുടെ ഭക്ഷ്യസുരക്ഷ ഉറുപ്പുവരുത്തുന്നതില്‍ ഒരു പ്രധാന പങ്കാളിയാക്കാം.
മുട്ടംവരിക്കയും സിലോണ്‍ പ്ലാവും
നമ്മുടെ നാട്ടില്‍ പല നാടന്‍ ഇനങ്ങളും പ്രചാരത്തിലുണ്ടെങ്കിലും തേനൂറുന്ന ചുളകളുള്ള മുട്ടം വരിക്കയും ശ്രീലങ്കന്‍ തേന്‍ വരിക്കയുമാണ്‌ എല്ലാവര്‍ക്കുമിഷ്‌ടം. വെള്ളായണി കാര്‍ഷിക കേന്ദ്രമാണ്‌ മുട്ടംവരിക്ക വികസിപ്പിച്ചെടുത്തത്‌. ശ്രീലങ്കയില്‍ നിന്നും 1947 ല്‍ ഇറക്കുമതി ചെയ്‌ത ചക്കയിനമാണ്‌ സിലോണ്‍ പ്ലാവ്‌. ബാര്‍ലിയാര്‍ -1, പാലൂര്‍ – 1, പേച്ചിപ്പാറ മുതലായ ഇനങ്ങള്‍ തമിഴ്‌നാട്‌ കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ചവയാണ്‌. ദക്ഷിണേന്ത്യയില്‍ ഒരു കാലത്ത്‌ വളരെയേറെ കാണപ്പെട്ടിരുന്ന ഒരു പ്രാചീനയിനം ചെറിയ ചക്കയാണ്‌ രുദ്രാക്ഷി. ഇന്ന്‌ ഈ ഇനം വംശനാശം നേരിടുകയാണ്‌.

ഓറഞ്ച്

സിട്രസ് വർഗത്തിൽപെട്ട ഒരു സസ്യവും അതിന്റെ ഫലവുമാണ് ഓറഞ്ച് അഥവാ മധുര നാരങ്ങ. പൊമീലൊ, ടാൻഗറിൻ എന്നീ സസ്യങ്ങളുടെ സങ്കരമാണ് ഓറഞ്ച് എന്ന് കരുതപ്പെടുന്നു. 10 മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഈ നിത്യഹരിത സസ്യത്തിന്റെ ഇലകൾക്ക് 4 മുതൽ10. സെന്റീമീറ്റർ വരെ നീളമുണ്ടാകും. ഫലത്തിന്റെ തൊലിയുടെ നിറത്തിൽ നിന്നാണ് ഓറഞ്ച് എന്ന പേര് ലഭിച്ചത്. തെക്ക് കിഴക്കൻ ഏഷ്യയിലെ ഇന്ത്യയിലോ വിയറ്റ്നാമിലോ ചൈനയിലോ ആണ് ഇതിന്റെ ഉത്ഭവം.ഇതിൽ ധാരാളം വി റ്റാമിനുകൾ അടങ്ങിയിരിക്കുന്നു.
ഓറഞ്ച് കഴിച്ച് തൊലി വലിച്ചെറിയുന്നതാണ് എല്ലാവരുടേയും പതിവ്.
എന്നാല് വലിച്ചെറിയുന്ന ഈ ഓറഞ്ച് തൊലിയില് ഗുണങ്ങളേറെയുണ്ടെന്നറിയാമോ.
ഓറഞ്ച് തൊലിയില് ഫ്ണ്ടളേവനോയ്ഡുകള് , ഫൈറ്റോ ന്യൂട്രിയന്റുകള് എന്നിവ അടങ്ങിയിട്ടുണ്ട്.
ഇവ ശരീരത്തിനും ചര്മസൗന്ദര്യത്തിനും ഒരുപോലെ ഗുണകരമാണ്.
ആയുര്വേദപ്രകാരം കഫ,പിത്ത ദോഷങ്ങള് ശമിപ്പിക്കാന് ഓറഞ്ച് തൊലി വളരെ നല്ലതാണ്.
ഇത്തരം പ്രശ്ണ്ടനങ്ങള് കൊണ്ടുണ്ടാകുന്ന രോഗങ്ങള്ക്കുള്ള നല്ലൊരു മരുന്നാണിത്.
കഫക്കെട്ടു മാറാന് ഓറഞ്ച് തൊലി ഉണക്കിപ്പൊടിച്ച് കഴിയ്ക്കുന്നത് നല്ലതാണ്.
ഓറഞ്ച് തൊലിയില് ഒരിനം എണ്ണയും അടങ്ങിയിട്ടുണ്ട്. ഇത് വയറ്റിലെ ആസിഡുകളെ നിര്വീര്യമാക്കാന് സഹായിക്കും. കുടലിന്റെ പ്രവര്ത്തനം സാധാരണ നിലയിലാക്കാന് സഹായിക്കുകയും ചെയ്യും.
ഇതിലെ ഹെസ്ണ്ടപെരെഡൈന് എന്ന ഫല്നോയ്ഡ് കോളന് ക്യാന്സര് ,ഓസ്റ്റിയോപെറോസിസ് എന്നിവയെ തടയാന് സഹായിക്കും.
കൊളസ്ണ്ടട്രോള് , അമിതവണ്ണം എന്നിവയെ തടയാനും ഓറഞ്ച് തൊലിയ്ക്കു കഴിയും.
ആരോഗ്യവശങ്ങള് മാത്രമല്ല, ചര്മത്തിനും ഓറഞ്ച് തൊലി വളരെ നല്ലതാണ്. കഫ, പിത്തദോഷങ്ങള് കൊണ്ട് ചര്മത്തിനു വരുന്ന പ്രശ്ണ്ടനങ്ങള് പരിഹരിക്കാന് ഇത് നല്ലതാണ്.
ചര്മത്തിന് നിറം വര്ദ്ധിക്കാനും പാടുകള് നീക്കാനും ഓറഞ്ച് തൊലി ഗുണം ചെയ്യും.
ക്ലെന്സിംഗ്, ആന്റി ബാക്ടീരിയല് ഗുണങ്ങളുള്ളതു കൊണ്ട് മുഖക്കുരു പോലുള്ള പ്രശ്ണ്ടനങ്ങള് മാറാനും ഇത് വളരെ നല്ലതു തന്നെ.
ചിലതരം ഭക്ഷണസാധനങ്ങള് ഉണ്ടാക്കാനും ഓറഞ്ച് തൊലി ഉപയോഗിക്കുന്നുണ്ട്.
ഓറഞ്ചിനെ പോലെ ഓറഞ്ച് തൊലിയിലും വൈറ്റമിന് സി അടങ്ങിയിട്ടുണ്ട്.
വീട്ടില് എവിടെയെങ്കിലും ദുര്ഗന്ധമുണ്ടെങ്കില് ഓറഞ്ച് തൊലിയിട്ടു തിളപ്പിച്ച വെള്ളം സ്േ്രപ ചെയ്യുന്നതു നന്നായിരിക്കും.
ഓറഞ്ച് തൊലി കളയാതെ ഉണക്കിപ്പൊടിച്ച് എടുത്തു വച്ച് ചര്മ,ആരോഗ്യ ആവശ്യങ്ങള്ക്ക് ഉപയോഗിക്കാം.പല ഭക്ഷണസാധനങ്ങളിലും ഓറഞ്ച് തൊലിയാണ്
ഓറഞ്ചിന്റെ ഫല്വര് കൊടുക്കാന് ഉപയോഗിക്കുന്നത്.
സ്വാദിന്റെ കാര്യത്തില് മാത്രമല്ല, ഗുണത്തിന്റെ കാര്യത്തിലും മുന്പിലാണ് ഓറഞ്ച്. പഴങ്ങളുടെ കൂട്ടത്തില് കാത്സ്യത്തിന്റെ ഏറ്റവും മികച്ച ശേഖരം .100 ഗ്രാം ഓറഞ്ചില് 26 മില്ലി ഗ്രാം കാത്സ്യം അടങ്ങിയിരിക്കുന്നു. സോഡിയം, മഗ്നീഷ്യം, കോപ്പര്, സള്ഫര്, ക്ലോറിന്, ഫോസ്ഫറസ് എന്നിവയും ജീവകം എ, ബി, സി മുതലായവയും ഓറഞ്ചില് നല്ല തോതിലുണ്ട്. ഇത്രത്തോളം പോഷകസമ്പുഷ്ടമായതിനാല് ആരോഗ്യം മെച്ചപ്പെടുത്താന് കുട്ടികള്ക്ക് ഓറഞ്ച് ജ്യൂസ് സ്ഥിരമായി നല്കാം. വളര്ച്ച മെച്ചപ്പെടുത്തുകയും സ്കര്വി, റിക്കറ്റ്സ് തുടങ്ങിയ പോഷക ന്യൂനതാരോഗങ്ങള് ഉണ്ടാകുന്നത് ഇത് തടയുകയും ചെയ്യും. ത്വക്ക് സൌന്ദര്യത്തിനും നല്ലത്. ഓറഞ്ചിന്റെ അല്ലികള്ക്കും തോടിനുമിടയിലുള്ള നാരുകള് ഫോസ്ഫറസിന്റെ നല്ല ശേഖരമായതിനാല് ഇത് ചവച്ച് തിന്നുന്നത് നന്നായിരിക്കും. തേന് ചേര്ത്ത ഓറഞ്ച് ജ്യൂസ് ഹൃദ്രോഗികള്ക്ക് ഉത്തമ പാനീയമാണ്. ഓറഞ്ചിലുള്ള പഞ്ചസാരകള് പെട്ടെന്ന് രകതത്തില് ആഗിരണം ചെയ്യപ്പെടുന്നു. ടൈഫോയ്ഡ്, ക്ഷയം, മീസിത്സ് തുടങ്ങിയ രോഗങ്ങളുള്ളപ്പോള് വിശപ്പും രുചിയും ദാഹമില്ലാത്ത അവസ്ഥയുണ്ടായേക്കും.
ഈ അവസരങ്ങളില് ഓറഞ്ച് ജ്യൂസ് കുടിച്ചാല് രോഗപ്രതിരോധ ശേഷിയും മൂത്രശോധനയും വര്ധിക്കുകയും വായക്ക് രുചിയുണ്ടാകുകയും ചെയ്യും.. വാര്ധക്യസംബന്ധമായുണ്ടാകുന്ന കോശങ്ങളുടെ നാശം കുറയ്ക്കാന് കഴിവുള്ള നീരോക്സീകാരികളുടെ നല്ല ശേഖരവുമാണ് ഓറഞ്ച്.
കഠിനമായ ദഹനക്കേട് മാറ്റാനും ഓറഞ്ചിനു കഴിവുണ്ട്. ഇത് ദഹനരസങ്ങളുടെ ഉല്പാധനത്തെ ത്വരിതപ്പെടുത്തുന്നു. കൂടാതെ ആമാശയത്തിലെ ഗുണകാരികളായ ബാക്ടീരിയകളുടെ വളര്ച്ചക്കും ഓറഞ്ച് സഹായിക്കുന്നു. ഭക്ഷണശേഷം ഓറഞ്ച് കഴിച്ചാല് ദഹനേന്ദ്രിയത്തിന്റെ പ്രവര്ത്തനം സുഗമാവുക വഴി മലബന്ധത്തിന് പരിഹാരമുണ്ടാകും. ഓറഞ്ച് ജ്യൂസ് ശീലമാക്കിയാല് ദന്തക്ഷയം, ദന്തം ദ്രവിക്കുന്ന അവസ്ഥ എന്നിവ മാറുമെന്ന് ചിക്കാഗോയിലെ ഡോ. ഹാര്ക്ക് എന്ന ഗവേഷകന്റെ പഠനം തെളിയിച്ചിട്ടുണ്ട്. ഓറഞ്ചിലെ കാത്സ്യവും വിറ്റമിന് സി യും എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും. ജലദോഷം, ക്ഷയം, ആസ്തമ, ബ്രോങ്കൈറ്റിസ് എന്നിവ ബാധിച്ചവര് ഓറഞ്ച് ജ്യുസില് ഒരു നുള്ള് ഉപ്പും ഒരു സ്പൂണ് തേനും കലര്ത്തി സേവിച്ചാല് കഫം പുറന്തള്ളാനും രോഗശമനശേഷി കൂട്ടാനും സഹായിക്കും .മൂത്രാശോധന , നീരുകെട്ടല് എന്നിവയുള്ളപ്പോള് ഓറഞ്ച് ജ്യൂസ് കരിക്കിന് വെള്ളം ചേര്ത്ത് കുടിക്കുന്നത് നന്ന്. ഓറഞ്ച് ശീലമാക്കിയാല് ശരീരത്തിന് സ്ഥായിയായ രോഗപ്രതിരോധശേഷിയും ഓജസ്സുമൊക്കെ ലഭിക്കും.

ആപ്പിൾ

ലോകത്ത് എല്ലായിടത്തും ഉപയോഗിക്കുന്ന ഒരു ഫല വര്ഗ്ഗമാണ് ആപ്പിൾ. ആപ്പിളിന്റെ ശാസ്ത്രീയ നാമം Malus domestica എന്നാണ്. ആപ്പിളിന്റെ ജന്മസ്ഥലം ഏഷ്യയാണെന്നൂ കരുതുന്നു.ആപ്പിള് മരം 5മുതല്12 മീറ്റര് ഉയരത്തില് വളരുന്നു. പഴങ്ങളുടെ നിറവും ഗുണവും നിലനിര്ത്തുന്നതിനു തൈകള് ബഡ്ഡു ചെയ്തു വളര്ത്തുന്നു. ലോകത്തിലേറ്റവും കൂടുതല് കൃഷി ചെയ്യപ്പെടുന്ന പഴങ്ങളിലൊന്നാണ്. ഇന്ത്യയില് ഹിമാചല് പ്രദേശ്, കാശ്മീര്, ആസ്സാം, നീലഗിരി എന്നിവിടങ്ങളില് വളരുന്നു.
ആപ്പിൾ ആരോഗ്യത്തിന് വളരെ നല്ലതാണു. ആപ്പിളിന്റെ തൊലിയില് ധാരാളമായി അടങ്ങിയിരിക്കുന്ന ജീവകം പി എന്നും സിട്രിന് എന്നും അറിയപ്പെടുന്ന ഫ്ലേവനോയിഡുകള് ആണ് ആപ്പിളിന് അതിന്റേതായ ഗന്ധം നല്കുന്നത്.രക്തക്കുഴലിന്റെ ആന്തരഭിത്തിയായി വര്ത്തിക്കുന്ന കോശനിരയാണ് എന്ഡോതീലിയം. ഇതാണ് നൈട്രിക് ഓക്സൈഡ് ഉല്പാദിപ്പിക്കുന്നത്. ചുറ്റുമുള്ള പേശികളെ വിശ്രാന്താവസ്ഥയിലെത്തിക്കാന് നൈട്രിക് ഓക്സൈഡ് സന്ദേശം നല്കുന്നു. ഇതുമൂലം രക്തക്കുഴലിലൂടെ ധാരാളം രക്തപ്രവാഹം ഉണ്ടാകുന്നു.ഫ്ലേവനോയിഡുകള് ധാരാളമടങ്ങിയ ആപ്പിള്, നൈട്രിക് ഓക്സൈഡ് നിലയും ഹൃദയാരോഗ്യത്തിനു കാരണമായ എന്ഡോതീലിയല് പ്രവര്ത്തനവും മെച്ച പെടുത്തും.

ചെറുനാരകം

ഏതാണ്ട് രണ്ടുമീറ്റര്‍ നീളത്തില്‍ വളരുന്ന മുള്ളോടുകൂടിയ വൃക്ഷമാണ് ചെറൂനാരകം. വെളുത്ത ചെറുപൂവുകള്‍ക്ക് ഹൃദ്യമായ മണമുണ്ട്. നാരങ്ങയ്ക്ക് പച്ചനിറവും പാകമാവുമ്പോള്‍ മഞ്ഞനിറവുമാണ്. പഴുത്തകായ ആയുര്‍വേദത്തിലും നാട്ടുചികിത്സയിലും ഔഷധമായി ഉപയോഗിക്കപ്പെടുന്നു. പേരില്‍ ചെറുനാരങ്ങ എന്നറിയപ്പെടുന്ന ഈ ഫലം ഔഷധസമൃദ്ധിയുടെ കാര്യത്തില്‍ വളരെ വലിയൊരു ഫലമാണ്. ആയുര്‍വ്വേദത്തില്‍ സമാനതകളില്ലാത്ത ഒരു ഫലമാണ്. ഹിന്ദുക്കള്‍ വേദപൂജക്കായി ഉപയോഗിക്കുന്ന അപൂര്‍വ്വം ഫലങ്ങളിലൊന്നാണ് ചെറുനാരങ്ങ. വിറ്റാമിന്‍ സി യുടെ കലവറയുംഔഷധഗുണമുള്ള ഒരു ലഘുഫലവുമാണ് ചെറുനാരങ്ങ.
ചെറുനാരങ്ങാനീര് തേനോ പഞ്ചസാരയോ ചേര്‍ത്ത് കഴിക്കുന്നത് ദഹനം വര്‍ദ്ധിപ്പിക്കുകയും ഉദരരോഗങ്ങള്‍ കുറയ്ക്കുകയും ചെയ്യും. നാരങ്ങാവെള്ളം ശീലമാക്കുന്നത് രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും. തുളസിയില നീരും ചെറുനാരങ്ങാനീരും സമം ചേര്‍ത്ത് പുരട്ടിയാല്‍ വിഷജീവികള്‍ കടിച്ചുള്ള നീരും വേദനയും മാറും. ചെറുനാരങ്ങാനീര് തലയില്‍ തേച്ചുപിടിപ്പിക്കുന്നതും വെളിച്ചെണ്ണയ്ക്കൊപ്പം തലയില്‍ തേക്കുന്നതും താരന്‍ ശമിപ്പിക്കും.
നാരങ്ങാനീര് ശര്‍ക്കര ചേര്‍ത്ത് രണ്ടുനേരം കഴിക്കുന്നത് ചിക്കന്‍ പോക്സിന് നല്ലതാണ്. നാരങ്ങാനീരില്‍ തുളസിയില അരച്ച് മുറിവില്‍ മൂന്നുനേരം പുരട്ടിയാല്‍ തേള്‍ കുത്തിയ മുറിവും നീരും വേദനയും മാറും. ചുമക്ക് ഒരു കഷ്ണം ചെറുനാരങ്ങയുടെനീര് തേന്‍ ചേര്‍ത്ത് രണ്ടുമണിക്കൂര്‍ ഇടവിട്ടു കഴിച്ചാല്‍ മതി. അര സ്പൂണ്‍ തേനില്‍ അത്രയും നാരങ്ങാനീര് ചേര്‍ത്ത് ദിവസവും രണ്ടുനേരം വീതം കൊടുത്താല്‍ കുട്ടികളിലെ ചുമ മാറുന്നതാണ്. വയറിളക്കത്തിന് ചെറുനാരങ്ങയുടെ നീരും ഒരു സ്പൂണ്‍ തേനും ചേര്‍ത്ത് ഒരു ഗ്ലാസ്സ് വെള്ളം തിളപ്പിച്ചാറിച്ച് കുടിക്കുക. കട്ടന്‍ചായയില്‍ നാരങ്ങ പിഴിഞ്ഞ് കുടിക്കുക. രക്തശുദ്ധി,ജലദോഷം,തൊണ്ടവേദന, മലശോധന, രക്തപ്രസാദം എന്നിവക്ക് മരുന്നായി ഉപയോഗിക്കുന്നു. നമ്മുടെ സാധാരണ ഉപയോഗങ്ങള്‍ക്കുപുറമെ ഭക്ഷണഡിഷുകള്‍ അലങ്കരിക്കുവാനും ഫ്രൂട്ട്ജെല്ലി, ഫര്‍ണിച്ചര്‍ പോളിഷ് എന്നിവ ഉണ്ടാക്കുവാനും നാരങ്ങ ഉപയോഗിക്കുന്നു.

നാരകം

നമ്മുടെ തൊടികളില്‍നിന്ന്‌ അന്യമായി മറഞ്ഞുപോയ നാടന്‍ചെടിയാണ്‌ നാരകം. ഇവയുടെ കമ്പുകള്‍ മുറിച്ചു മണ്ണില്‍ നട്ടാല്‍ വേരുകള്‍ പിടിച്ച്‌ പുതിയൊരു സസ്യമായി സ്വഭാവികമായി വളരുന്നതിനാലാണ്‌ ഈ പേര്‌ ലഭിച്ചത്‌.
ചെറുവൃക്ഷമായി പടര്‍ന്നു പന്തലിച്ച്‌ താഴേക്ക്‌ ഒതുങ്ങിയ ശാഖകളോടെ വളരുന്ന ഇവയുടെ തണ്ടില്‍ ചെറുമുള്ളുകളും കാണാം. ശാഖാഗ്രങ്ങളില്‍ കുലകളായുണ്ടാകുന്ന വെള്ളപ്പൂക്കള്‍ക്ക്‌ നേര്‍ത്ത ഗന്ധവുമുണ്ടാകും. കായ്‌കള്‍ ചെറുതാണ്‌. പച്ചനിറമാര്‍ന്ന ഇളം നാരങ്ങകള്‍ പഴുക്കുമ്പോള്‍ മഞ്ഞനിറമാകും. ഒടിച്ചുകുത്തി നാരങ്ങയുടെ നീരെടുത്ത്‌ വെള്ളവും പഞ്ചസാരയും ചേര്‍ത്ത്‌ ദാഹശമനിയായി ഉപയോഗിക്കാം. ഇവ അച്ചാറിനും ഉപയോഗിക്കാം. ഇരുമ്പ്‌, മാംസ്യം, അന്നജം, ജീവകങ്ങള്‍ എന്നിവ അടങ്ങിയ നാരാങ്ങാനീര്‌ ദഹനത്തെ സഹായിക്കുകയും വിരശല്യം,ചുമ തുടങ്ങിയ രോഗങ്ങളെ ശമിപ്പിക്കുകയും ചെയ്യും. ചാണകം,ചകിരിച്ചോറ്‌, മണല്‍ എന്നിവ ചേര്‍ത്തിളക്കിയ മിശ്രിതം കൂടകളിലോ ചെറുചട്ടികളിലോ നിറച്ച്‌ ഇടത്തരം മൂപ്പെത്തിയ ഒടിച്ചുകുത്തി നാരകക്കമ്പുകള്‍ നട്ടുനനച്ചാല്‍ പെട്ടെന്നുതന്നെ കിളിര്‍ത്തു തുടങ്ങും. ഈ ചെടികള്‍ മഴക്കാലാരംഭത്തില്‍ തോട്ടത്തിലേക്കോ വലിയ ചെടിച്ചട്ടികളിലേക്കോ മാറ്റി നടാം. മട്ടുപ്പാവില്‍ കൃഷി ചെയ്യുന്നവര്‍ ഒടിച്ചുകുത്തി നാരകത്തിനും സ്‌ഥാനം നല്‍കിയാല്‍ അതിഥികള്‍ എത്തുമ്പോള്‍ ‘ഫാം ഫ്രഷ്‌’ ശീതളപാനീയം നല്‍കാനാവും.
ഏതുതരം മണ്ണിലും കാര്യമായ പരിചരണം ആവശ്യമില്ലാത്ത ഒടിച്ചുകുത്തി നാരകം സീസണില്ലാതെ സമൃദ്ധമായി ഫലങ്ങള്‍ നല്‍കും

മുന്തിരി

മുന്തിരി എല്ലാകാലത്തും നടാം. നല്ല വെയില്‍കിട്ടുന്ന സ്ഥലം തിരഞ്ഞടുക്കണം.
മണ്ണ് ഏതുമായിക്കൊള്ളട്ടെ രണ്ടരയടി ചതുരുത്തിലും ആഴത്തിലും ടെറസ്സിന് ചേര്‍ന്നോ മുറ്റത്തോ കുഴിയെടുക്കാം. അതില്‍ രണ്ടുഭാഗം മണലുംഒരുഭാഗം ഉണങ്ങിയ ചാണകപ്പൊടിയോ കമ്പോസ്റ്റോ മണ്ണിരവളമോ നിറച്ച് അഞ്ച് ദിവസം വെള്ളമൊഴിച്ച് മണ്ണ് കുതിര്‍ക്കണം. ഇതില്‍ വിശ്വസ്തമായ നഴ്‌സറികളില്‍ നിന്നും വാങ്ങുന്ന കരുത്തുറ്റ ഒരടി പൊക്കമുള്ള ഒരു പൊടിപ്പ് മാത്രം നിലനിര്‍ത്തി വേരുകള്‍ക്ക് ക്ഷതമേല്‍ക്കാതെ കുഴിയുടെ മധ്യേ നട്ടതിന് ശേഷം താങ്ങുകമ്പ് നാട്ടണം. മിതമായി ദിവസവും നനയ്ക്കുകയും വേണം.
ടെറസ്സിലാണ് പന്തലൊരുക്കുന്നതെങ്കില്‍ ടെറസ്സില്‍ നിന്ന് ആറടി ഉയരം വരെ വള്ളിവളര്‍ത്തിക്കൊണ്ടുവരണം. മുറ്റത്താണെങ്കില്‍ ബലമുള്ള തൂണുകള്‍ നാട്ടി പന്തലാക്കി പന്തലില്‍ വള്ളിതൊടുമ്പോള്‍ തലപ്പ് നുള്ളിവിടുക. ഇങ്ങനെ നുള്ളി വിടുന്ന തലപ്പുകൾ കൂടുതൽ വള്ളികളായി പന്തലിലേക്ക് കയറും , .പരിചരണത്തിനും കായ് പറിക്കുന്നതിനും വേണ്ടിയാണ് പന്തല്‍ ആറടി ഉയരത്തില്‍ ക്രമീകരിക്കുന്നത്. പ്രുണിങ്ങ്
(ചെടികളുടെ തലപ്പ്‌ മുറിച്ച് മാറ്റുന്ന രീതി ) മുന്തിരിയിൽ പ്രുണിങ്ങ് നടത്തിയാലെ മുന്തിരിയിൽ കൂടുതൽ കായഉണ്ടാകുകയോള്ളൂ
ചെടിവളരുന്നതോടൊപ്പം ഇലകളടുപ്പിച്ച് വരുന്ന പറ്റുവള്ളികളെയും നീക്കണം. തലപ്പ് നുള്ളിവിട്ടത് പല ശിഖരങ്ങളായി വളരും. ഇവ ഒരടി വളരുമ്പോള്‍ വീണ്ടും തലപ്പ് നുള്ളിവിടണം. ഈ പ്രക്രിയ വള്ളി പന്തല്‍ മുഴുവന്‍ വ്യാപിക്കുന്നതുവരെ തുടരണം. ഏകദേശം 10 മാസം കൊണ്ട് ഒരു ചെടിയുടെ വള്ളികള്‍ ഒരു സെന്റോളം സ്ഥലത്ത് വളരും. അപ്പോള്‍ എല്ലാ തലപ്പ്‌വള്ളികളെയും ഒരടി നീളത്തില്‍ മുറിച്ചുമാറ്റുകയും എല്ലാ ഇലകളേയും അടര്‍ത്തിമാറ്റുകയും ചെയ്യണം. അതുകഴിഞ്ഞ് 15 നാള്‍ കഴിയുമ്പോള്‍ പുതിയ തളിരിലകളോടൊപ്പം ശിഖരങ്ങളില്‍ മൊത്തമായി ഇളംപച്ചനിറത്തിലുള്ള പൂക്കളും വന്നുതുടങ്ങും. വീണ്ടും രണ്ടാഴ്ച കഴിയുമ്പോള്‍ തലപ്പ് വീണ്ടും ഒന്നരയടിയോളം വളരും. ആ സമയം അവയുടെ തലപ്പും നുള്ളിവിട്ട ശേഷം തൊട്ടുതാഴെയുള്ള മൂന്ന് ഇലകളേയും അടര്‍ത്തിമാറ്റണം. അതോടൊപ്പം സ്പ്രിങ് പോലുള്ള ചുറ്റുവള്ളികളും മാറ്റണം. ശരിയായി കവാത്ത് ചെയ്ത് ഇലകള്‍ മാറ്റിയശേഷം പന്തല്‍ വള്ളി മാത്രമായി കാണണം.

പ്രുണിങ്ങിനു ശേഷം ഉണ്ടായ പൂക്കള്‍ 120 ദിവസം കഴിയുമ്പോള്‍ കായ്കള്‍ പഴുത്ത് പറിക്കാറാകും.
മുന്തിരിക്കുലകള്‍ ചെടിയില്‍വെച്ചുതന്നെ പഴുക്കാന്‍ അനുവദിക്കണം. പച്ചമുന്തിരി പറിച്ചുവെച്ചാല്‍ പഴുക്കുകയില്ല. പകരം പുളിച്ച മുന്തിരിയാവും ലഭിക്കുക. പഴങ്ങള്‍ പറിച്ച ശേഷം വീണ്ടും കൊമ്പുകോതിയാല്‍ (പ്രുണിങ്ങ് ) ഒരാണ്ടില്‍ മൂന്നുതവണ വിളവെടുക്കാം. കിളികളുടെ ഉപദ്രവം ഉണ്ടാവാതിരിക്കാന്‍ കുലകളെ നെറ്റ് വിരിച്ച് സംരക്ഷിക്കാം
നന്നായി പരിചരിച്ചാല്‍ മുന്തിരി 30 വര്‍ഷക്കാലം വരെ നിലനില്‍ക്കും.
വളം നൽകൽ
കാൽകിലോ കടലപ്പിണ്ണാക്ക് വെള്ളത്തിലിട്ടു രണ്ടു ദിവസം വെച്ച് പുളിപ്പിച് അതിന്റെ തെളി ആയ്ച്ചയിൽ രണ്ടോ മൂന്നോ പ്രാവശ്യം ചുവട്ടില ഒഴിച്ച് കൊടുക്കാം അതെല്ലങ്കിൽ മാസത്തിൽ ഒരു തവണ ഒരു ചുവടിന് കാല്‍കിലോ വീതം കടലപ്പിണ്ണാക്ക് വെള്ളത്തില്‍ കുതിര്‍ത്ത് ചുവട്ടില്‍നിന്ന് ഒരടി മാറ്റി ചെറുതടമെടുത്ത് അതില്‍ ഒഴിച്ച് മണ്ണിട്ട് മൂടണം. ശേഷം ഉറുമ്പ് വരാതിരിക്കാന്‍ അല്പം വേപ്പിന്‍ പിണ്ണാക്ക് മണ്ണിന് പുറത്തിടണം . രണ്ടുമാസത്തിലൊരിക്കല്‍ ഒരു കുട്ട ജൈവ വളവും ( ചാണകം ,ആട്ടിൻ കാഷ്ടം, കമ്പോസ്റ്റ് ) കൂടെ എല്ലുപൊടിയും നല്‍കണം.രാസവളം നെല്കരുത്.

ഇലമുരിടിപ്പ്, പൂപ്പല്‍രോഗം ഇവയെ തടുക്കാന്‍ ഇടയ്ക്ക് നെർപ്പിച്ച വെർമി കപോസ്റ്റ്ടീയോ ബോര്‍ഡോമിശ്രിതമോ ഇലകളിൽ തളിക്കണം. ചുവട്ടിലെ മണ്ണ് തറഞ്ഞുപോകാതെയും എപ്പോഴും ഈര്‍പ്പം നിലനിര്‍ത്തുകയും വേണം. വിളവെടുക്കുന്നതിന് ഒരാഴ്ച മുമ്പ് നനയ്ക്കാതെയുമിരിക്കണം. ഇത് മുന്തിരിയുടെ മധുരം കൂടാന്‍ സഹായകരമാകും.

ഗ്രാഫ്റ്റ് ചെയ്ത മാവ് നടുമ്പോള്‍

തുറസ്സായതും സൂര്യപ്രകാശം നേരിട്ട് പതിക്കുന്നതുമായ സ്ഥലത്തു മാത്രമേ മാവിന്റെ ഗ്രാഫ്റ്റ് തൈ നടാവൂ. ഗ്രാഫ്റ്റ് ചെയ്ത മാവ് പൂക്കാത്തതിന്റെ പ്രധാന കാരണം സൂര്യപ്രകാശത്തിന്റെ അഭാവമാണ്.
നല്ല നീര്‍വാര്‍ച്ചയും കൂടിയ ജൈവാംശവുമുള്ള മണ്ണാണ് മാവ് കൃഷിക്ക് അനുയോജ്യം. ഒരു വര്‍ഷം പ്രായമായ നല്ല ആരോഗ്യമുള്ള ഗ്രാഫ്റ്റാണ് നടാന്‍ തിരഞ്ഞെടുക്കേണ്ടത്.
രണ്ട് മാവുകള്‍ തമ്മില്‍ ഒമ്പത് മീറ്റര്‍ അകലം വേണം. ഗ്രാഫ്റ്റ് നട്ടുകഴിഞ്ഞാല്‍ ഒട്ടിച്ച ഭാഗത്തിനുതാഴെനിന്നുണ്ടാകുന്ന തളിര്‍പ്പുകള്‍ അപ്പപ്പോള്‍ നീക്കം ചെയ്യേണ്ടത് അത്യാവശ്യം. നാലുവര്‍ഷമെങ്കിലും പ്രായമാകാതെ മാവ് കായ്ക്കാന്‍ അനുവദിക്കരുത്

കൃഷിരീതി
ഒരു മീറ്റര്‍ നീളവും വീതിയും ആഴവുമുള്ള കുഴികള്‍ മാവ് നടാനായി തയ്യാറാക്കാം. 10 കിലോഗ്രാം വീതം കമ്പോസ്റ്റും ചാണകപ്പൊടിയും മേല്‍മണ്ണും ചേര്‍ത്ത് കുഴി നിറയ്ക്കണം. കുഴിയൊരുക്കി ഒരു മാസത്തിനുശേഷം മാത്രമേ ഗ്രാഫ്റ്റ് നടാവൂ. കുഴിയുടെ മധ്യത്തിലായി ഒരു ചെറിയ കുഴിയുണ്ടാക്കി ഒട്ടിച്ച ഭാഗം മണ്ണിനുമുകളില്‍ വരത്തക്കവിധമാണ് ഗ്രാഫ്റ്റ് നടേണ്ടത്. ഗ്രാഫ്റ്റ് തൈകള്‍ പോളിത്തീന്‍ കവറില്‍നിന്ന് മാറ്റുമ്പോള്‍ വേരിന് ചുറ്റുമുള്ള മണ്ണ് ഇളകാതെ നോക്കണം. ഗ്രാഫ്റ്റ് ചെയ്ത ഭാഗം കാറ്റത്ത് ഒടിയാതിരിക്കാന്‍ ഒരു ചെറിയ കുറ്റി നാട്ടി തൈ അതിനോട് ചേര്‍ത്ത് കെട്ടാം.

പരിചരണം
മാവ് ഗ്രാഫ്റ്റിന് ശരിയായ പരിചരണവും കൂടിയുണ്ടെങ്കിലേ ഉദ്ദേശിച്ച ഫലം കിട്ടൂ. ആദ്യത്തെ അഞ്ചുവര്‍ഷം വേനല്‍ക്കാലത്ത് പത്തു ദിവസത്തിലൊരിക്കലെങ്കിലും നനയ്ക്കണം. വളത്തിന്റെ അളവ് ക്രാമാനുഗതമായി കൂട്ടാം. ഒന്നാം വര്‍ഷം 20 കിലോഗ്രാം ജൈവവളമാണ് നല്‍കേണ്ടത്. ഓരോ വര്‍ഷവും 10 കിലോഗ്രാം എന്ന തോതില്‍ കൂട്ടി 7വര്‍ഷം പ്രായമായ മാവിന് 80 കിലോഗ്രാം ജൈവവളം നല്‍കണം. പച്ചിലവളവും ചാരവും ചാണകപ്പൊടിയും അടങ്ങിയ െജെവവളക്കൂട്ടാണ് മാവിന് ഉത്തമം. മരത്തില്‍നിന്ന് മാറി ഇലച്ചാര്‍ത്തിന് കീഴെ ഒരടി ആഴത്തില്‍ ചാലുകീറി കാലവര്‍ഷക്കാലത്താണ് ജൈവവളം നല്‍കേണ്ടത്. നാലുവയസ്സുവരെ മുഴുവന്‍ രാസവളവും ജൈവവളത്തോടൊപ്പംതന്നെ ചേര്‍ക്കണം. 7 വര്‍ഷം മുതല്‍ വര്‍ഷത്തില്‍ രണ്ടുതവണ രാസവളം ചേര്‍ക്കാം. ഓരോ തവണയും അര കിലോഗ്രാം യൂറിയയും ഒരു കിലോഗ്രാം വീതം എല്ലുപൊടിയും പൊട്ടാഷും മെയ്-ജൂണ്‍ മാസത്തിലും ആഗസ്ത്-സപ്തംബര്‍ മാസത്തിലുമായി നല്‍കണം.
8 മാസത്തെ വളര്‍ച്ചയെത്തിയ ശിഖരങ്ങളിലാണ് മാവ് പൂക്കുക. 20 ഗ്രാം സ്യൂഡോമോണസ് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിക്കുന്നത് പൂക്കളുടെ എണ്ണം കൂട്ടുമെന്ന് മാത്രമല്ല, പൂകരിച്ചില്‍ കുറയ്ക്കാനും സഹായിക്കും.

നാടൻ പഴങ്ങൾ നഷ്ടമാകുന്നു

കേരളത്തിന്റെ ഗ്രാമാന്തരങ്ങളിൽ കണ്ടിരുന്ന ഒട്ടേറെ നാടൻ പഴ ചെടികൾ ഇല്ലാതായി കഴിഞ്ഞു. ഗ്രാമ പാതയ്ക്ക് സമീപത്തിലും ചെറു കാടുകളിലും ഒക്കെ വളര്ന്നിരുന്ന ” വെട്ടി” ഇന്നും പഴമക്കാരുടെ മധുരമുള്ള ഓർമകളുടെ രുചി നിറയ്ക്കുന്നുണ്ടാകൂം. ചെറു വൃക്ഷമായി ശാഖകളോടെ വളരുന്ന നിത്യ ഹരിത സസ്യം ആണ് ” വെട്ടി ” ചെറിയ ഇലകൾ ഏക പത്രങ്ങൾ ആയി വിന്യസിച്ചിരിക്കുന്നു, തളിരിലകൾക്ക് തവിട്ടു നിറമാണ്‌ . ” അനിഴം ”നക്ഷത്രക്കാരുടെ നാൾ വൃക്ഷമായ വെട്ടിയുടെ തൊലിയും വേരും ഔഷധം ആണ് . യൂഫോർബിയെസി  സസ്യ കുടുംബത്തിൽ അപോരോസ ലൻഡിലെയാന  എന്നാ ശാസ്ത്ര നാമത്തിൽ അറിയപ്പെടുന്ന വെട്ടിയുടെ ശാഖകളിൽ പൂക്കൾ വിരിയുന്നത് മഞ്ഞു കാലത്താണ് . പച്ച നിറമുള്ള ചെറു കായ്കൾ വിളഞ്ഞു പഴുക്കുന്നത്  വേനലിന്റെ ഒടുവിൽ ആണ്. പുറം തൊലി താനെ പൊളിഞ്ഞ് മാറി മഞ്ഞ മുത്ത്‌ മണികൾ കൊണ്ടു അലങ്കരിച്ചത് പോലെ കാണപ്പെടുന്ന വെട്ടിചെടി മനോഹര കാഴ്ച തന്നെ ആണ് . മധുരവും ചെറു പുളിയും കലർന്ന പഴങ്ങൾ രുചികരമാണ് . വേനൽഅവധയിൽ കുട്ടികളുടെ ഇഷ്ട ഭക്ഷണം ആയിരുന്ന വെട്ടി പഴങ്ങൾ കാലത്തിന്റെ പ്രയാണത്തിൽ ഈ സസ്യം തന്നെ ഇന്നത്തെ തലമുറയിലെ കുട്ടികൾ കണ്ടിട്ടുണ്ടാവുകയില്ല . വെട്ടിപ്പഴങ്ങളിൽ കാണുന്ന ചെറു വിത്തുകൾ മണലിൽ വിതച്ചു കിളിര്പ്പിചെടുക്കാം . ഈ തൈകൾ മണ്ണും ജൈവ വളവും ചേർത്ത് നിറച്ച ചെറു കൂടകളിൽ മാറ്റി നട്ട് വളര്ന്ന ശേഷം തോട്ടത്തിൽ കൃഷി ചെയ്യാം . പരിചരണം ഒന്നും ഇല്ലാതെ ചെടി വളര്ന്നു നാലഞ്ചു വർഷത്തിനുള്ളിൽ ഫലം തന്നു തുടങ്ങും . ഇത്തരം നാടൻ സസ്യങ്ങൾ വളര്ത്തി അടുത്ത തലമുറയ്ക്ക് കൈമാറാൻ നമുക്ക് ശ്രമിക്കാം.

പുലോസന്‍

വിദേശ മലയാളികള്‍വഴി മലേഷ്യയില്‍നിന്ന്‌ കേരളത്തിലെത്തിയ പഴവര്‍ഗ സസ്യമാണ്‌ പുലോസന്‍ അഥവാ സാമ്പിനന്‍ ഡേസിയ. സസ്യകുടുംബത്തില്‍ നെഫീലിയം മ്യൂട്ടബെല്‍ എന്ന ശാസ്‌ത്രനാമത്തില്‍ ഇത്‌ അറിയപ്പെടുന്നു. റംബുട്ടാന്‍ മരത്തിന്റെ ബന്ധുവായ പുലോസന്റെ ഇലകള്‍ ചെറുതാണ്‌. കായ്‌കളില്‍ മുള്ളുകളുമുണ്ടാകും. പഴങ്ങള്‍ക്ക്‌ ഉള്ളിലെ പള്‍പ്പാണ്‌ ഭക്ഷ്യയോഗ്യം.
ഉഷ്‌ണമേഖലാ സസ്യമായ പുലോസന്‍ കേരളത്തിലെ കാലാവസ്‌ഥയ്‌ക്ക് പൂര്‍ണമായി കൃഷിക്ക്‌ യോജിച്ചതല്ല എന്ന്‌ കര്‍ഷകര്‍ പറയുന്നു. കാരണം ഈ സസ്യത്തിന്‌ വരള്‍ച്ചയെ അതിജീവിക്കാന്‍ കഴിവില്ല. വേനല്‍ക്കാലത്ത്‌ പുഷ്‌പിക്കുന്ന ഇവയുടെ പൂക്കളും കൊമ്പുകളും ഉണങ്ങി നശിക്കുന്നത്‌ പതിവാണ്‌. ജലാംശമുള്ള മണ്ണില്‍ നില്‍ക്കുന്ന സസ്യങ്ങള്‍ വരള്‍ച്ചയെ അതിജീവിക്കാറുണ്ടെങ്കിലും പതിരുകായ്‌കള്‍ ഉണ്ടാകുന്നത്‌ സ്‌ഥിരമായ പ്രശ്‌നമാണ്‌. ഭൂരിഭാഗം കായ്‌കള്‍ക്കുള്ളിലും മാംസഭാഗം രൂപംകൊള്ളാറില്ല. പത്തനംതിട്ട, റാന്നി മേഖലകളില്‍ ഇത്‌ തോട്ടമടിസ്‌ഥാനത്തില്‍ വളര്‍ത്തിയിരുന്ന കര്‍ഷകര്‍ കൃഷി ഉപേക്ഷിച്ചുകഴിഞ്ഞു.
പൂലോസന്‍ വളര്‍ത്തുന്ന സ്‌ഥലം ജലാംശമുള്ളതായാല്‍ മരങ്ങള്‍ വേനല്‍ക്കാലത്ത്‌ ഉണങ്ങുന്നത്‌ ഒഴിവാക്കാമെന്ന്‌ കര്‍ഷകര്‍ പറയുന്നു. പതിരുകായ്‌ പ്രതിഭാസം ഒഴിവാക്കാന്‍ മഴക്കാലത്ത്‌ പൊട്ടാഷ്‌ അടങ്ങിയ വളങ്ങള്‍ നല്‍കാനും ശ്രദ്ധിക്കണം. വാജിണ്യ കൃഷിക്ക്‌ യോജിക്കാത്ത പുലോസന്‍ പഴത്തിനായി വളപ്പില്‍ ഒന്നോ രണ്ടോ സസ്യം മാത്രം നടുകയാണ്‌ അഭികാമ്യം. പുലോസനില്‍ കായ്‌ഫലം കിട്ടാത്ത ആണ്‍മരങ്ങള്‍ ഉള്ളതിനാല്‍ മികച്ച മാതൃവൃക്ഷങ്ങളില്‍നിന്ന്‌ തയ്യാറാക്കിയ ബഡ്‌ തൈകള്‍ നടുക. ഇത്തരം സസ്യങ്ങള്‍ കൃഷിചെയ്ുയമ്പോള്‍ കാര്‍ഷിക വിദഗ്‌ധരുമായി ആലോചിക്കണം. വിദേശ മലയാളികള്‍വഴി മലേഷ്യയില്‍നിന്ന്‌ കേരളത്തിലെത്തിയ പഴവര്‍ഗ സസ്യമാണ്‌ പുലോസന്‍ അഥവാ സാമ്പിനന്‍ ഡേസിയ. സസ്യകുടുംബത്തില്‍ നെഫീലിയം മ്യൂട്ടബെല്‍ എന്ന ശാസ്‌ത്രനാമത്തില്‍ ഇത്‌ അറിയപ്പെടുന്നു. റംബുട്ടാന്‍ മരത്തിന്റെ ബന്ധുവായ പുലോസന്റെ ഇലകള്‍ ചെറുതാണ്‌. കായ്‌കളില്‍ മുള്ളുകളുമുണ്ടാകും. പഴങ്ങള്‍ക്ക്‌ ഉള്ളിലെ പള്‍പ്പാണ്‌ ഭക്ഷ്യയോഗ്യം.
ഉഷ്‌ണമേഖലാ സസ്യമായ പുലോസന്‍ കേരളത്തിലെ കാലാവസ്‌ഥയ്‌ക്ക് പൂര്‍ണമായി കൃഷിക്ക്‌ യോജിച്ചതല്ല എന്ന്‌ കര്‍ഷകര്‍ പറയുന്നു. കാരണം ഈ സസ്യത്തിന്‌ വരള്‍ച്ചയെ അതിജീവിക്കാന്‍ കഴിവില്ല. വേനല്‍ക്കാലത്ത്‌ പുഷ്‌പിക്കുന്ന ഇവയുടെ പൂക്കളും കൊമ്പുകളും ഉണങ്ങി നശിക്കുന്നത്‌ പതിവാണ്‌. ജലാംശമുള്ള മണ്ണില്‍ നില്‍ക്കുന്ന സസ്യങ്ങള്‍ വരള്‍ച്ചയെ അതിജീവിക്കാറുണ്ടെങ്കിലും പതിരുകായ്‌കള്‍ ഉണ്ടാകുന്നത്‌ സ്‌ഥിരമായ പ്രശ്‌നമാണ്‌. ഭൂരിഭാഗം കായ്‌കള്‍ക്കുള്ളിലും മാംസഭാഗം രൂപംകൊള്ളാറില്ല. പത്തനംതിട്ട, റാന്നി മേഖലകളില്‍ ഇത്‌ തോട്ടമടിസ്‌ഥാനത്തില്‍ വളര്‍ത്തിയിരുന്ന കര്‍ഷകര്‍ കൃഷി ഉപേക്ഷിച്ചുകഴിഞ്ഞു.
പൂലോസന്‍ വളര്‍ത്തുന്ന സ്‌ഥലം ജലാംശമുള്ളതായാല്‍ മരങ്ങള്‍ വേനല്‍ക്കാലത്ത്‌ ഉണങ്ങുന്നത്‌ ഒഴിവാക്കാമെന്ന്‌ കര്‍ഷകര്‍ പറയുന്നു. പതിരുകായ്‌ പ്രതിഭാസം ഒഴിവാക്കാന്‍ മഴക്കാലത്ത്‌ പൊട്ടാഷ്‌ അടങ്ങിയ വളങ്ങള്‍ നല്‍കാനും ശ്രദ്ധിക്കണം. വാജിണ്യ കൃഷിക്ക്‌ യോജിക്കാത്ത പുലോസന്‍ പഴത്തിനായി വളപ്പില്‍ ഒന്നോ രണ്ടോ സസ്യം മാത്രം നടുകയാണ്‌ അഭികാമ്യം. പുലോസനില്‍ കായ്‌ഫലം കിട്ടാത്ത ആണ്‍മരങ്ങള്‍ ഉള്ളതിനാല്‍ മികച്ച മാതൃവൃക്ഷങ്ങളില്‍നിന്ന്‌ തയ്യാറാക്കിയ ബഡ്‌ തൈകള്‍ നടുക. ഇത്തരം സസ്യങ്ങള്‍ കൃഷിചെയ്ുയമ്പോള്‍ കാര്‍ഷിക വിദഗ്‌ധരുമായി ആലോചിക്കണം.

ഇന്തോനേഷ്യന്‍ സലാക്ക

ഇന്തോനേഷ്യയില്‍ കാണുന്ന ഒരിനം പഴവര്‍ഗ സസ്യമാണ്‌ സലാക്ക. ചെറുപന വര്‍ഗത്തില്‍പ്പെടുന്ന ഇവ മുളപോലെ കൂട്ടമായി വളരാറുണ്ട്‌. തെങ്ങോലകള്‍പോലെ ചെറിയ ഇലകള്‍ കാണാം. ഇലയുടെ തണ്ടില്‍ മുള്ളുകള്‍ ഉണ്ടാകും. ഇലയുടെ കവിളുകള്‍ക്കിടിയിലാണ്‌ കായ്‌കള്‍ ഉണ്ടാകുന്നത്‌. കായ്‌കളുടെ പുറത്തില്‍ തവിട്ടു നിറം പാമ്പിനെ ഓര്‍മ്മിപ്പിക്കുന്നതിനാല്‍ സ്‌നേക്ക്‌ ഫ്രൂട്ട്‌ എന്നും ഇവയ്‌ക്ക് പേരുണ്ട്‌. മുള്ളുകള്‍ ഉള്ളതിനാല്‍ തോട്ടത്തിനരികില്‍ വേണം കൃഷി ചെയ്യാന്‍. നേരിയ ജലാംശവും വളക്കൂറുമുള്ള മണ്ണുമാണ്‌ കൃഷിക്ക്‌ അനുയോജ്യം. ജനുവരി-മാര്‍ച്ച്‌ മാസങ്ങളിലാണ്‌ പഴക്കാലം. പഴത്തിന്‌ ഇന്തോനേഷ്യന്‍ നൂറു രൂപയാണ്‌ വില.
ഗള്‍ഫ്‌ ഉള്‍പ്പെടെ വിദേശ രാജ്യങ്ങളിലേക്ക്‌ കയറ്റുമതി ചെയ്യപ്പെടുന്ന സലാക്ക പഴത്തിന്റെ മാംസള ഭാഗത്തിന്‌ മാധുര്യമേറും. ഒട്ടേറെ വിദേശ പഴച്ചെടികള്‍പോലെ സലാക്കയും നമ്മുടെ തോട്ടങ്ങളില്‍ വളര്‍ന്ന്‌ ഫലം നല്‍കും.

റംബുട്ടാൻ അഴകിനുള്ളിലെ മധുരം

മലേഷ്യയിൽ നിന്ന് കേരളത്തിലെത്തി നമ്മുടെ ഉഷ്ണമേഖല പ്രദേശളിലെങ്ങും പ്രചാരത്തിലായി വരുന്ന സസ്യമാണ് റംബുട്ടാൻ. കാര്യമായ പരിചരണമൊന്നും ഇല്ലാതെ സമൃദ്ധമായി പഴങ്ങൾ ഉണ്ടാകുന്ന ഇവയുടെ സീസണ്‍ ജൂണ്‍-ഓഗസ്റ്റ്‌ ആണ്.‘നെഫേലിയം ലേപ്പേസിയം’ എന്ന ശാസ്ത്ര നാമമുള്ള റംബുട്ടാൻ ചുവപ്പ് മഞ്ഞ നിറങ്ങളിൽ പഴങ്ങൾ ഉണ്ടാകുന്ന ഇനങ്ങൾ ഉണ്ട്. ഗോളാകൃതി ഉള്ള കായ്കളുടെ പുറത്തു രോമങ്ങൾ നിറഞ്ഞു കാണുന്നു. ഉള്ളിൽ മാധുര്യമേറിയ കാമ്പും വിത്തുമുണ്ടാകും. നന്നായി വിത്തിൽ നിന്ന് ഇളകി പോരുന്ന പൾപ് ഉള്ള മധുരം കൂടിയ ഇനങ്ങൾക്കാണ് ഇപ്പോൾ പ്രചാരം. നന്നായി ഫലം ലഭിക്കുന്ന മാതൃ മരത്തിൽ നിന്ന് കമ്പുകൾ മുറിച്ചു മുകുളങ്ങൾ ഇളക്കി കൂടകളിൽ വളർത്തുന്ന തൈകൾ ഒട്ടിചെടുത്താണ് മികച്ച ബഡ് തൈകൾ തയ്യാറാകുന്നത്. വീട്ടു വളപ്പിൽ ജൈവ വളങ്ങൾ ചെർതെടുത്ത കുഴികളിൽ ഒട്ടുതൈകൾ കൂട നീക്കം ചെയ്തു നടാം. ഒരാൾ പൊക്കം ആകുന്നതോടെ മുകൾ തലപ്പിനുള്ളി പരമാവധി ശാഖകൾ വളരാൻ അനുവദിക്കണം. പുതിയ ശാഖകൾ ചെറിയ കയർ ഉപയോഗിച്ച് നിലത്തേക്ക് ചെരിച്ചു കെട്ടിയാൽ ശിഖരങ്ങളുടെ വളർച്ച നിയന്ത്രിച്ചു പഴങ്ങൾ നിലത്തു നിന്ന് ശേഖരിക്കാവുന്ന രൂപത്തിൽ മരങ്ങളെ മെരുക്കിയെടുക്കാം. ബഡ് ചെടികൾ മൂന്നാല് വര്ഷം കൊണ്ട് കായ്ച്ചു തുടങ്ങും. കീടനാശിനിയോ രാസവളങ്ങളോ ഉപയോഗിക്കാതെ കൃഷി ചെയ്യാമെന്ന മേന്മയും റംബുട്ടാന് ഉണ്ട്

പഴതോട്ടത്തിലെ അതിഥി ഫൽസ

കേരളത്തില പഴ തോട്ടത്തിലക്ക് പാകിസ്താനിൽ നിന്ന് ഫൽസ എന്ന നവ അതിഥി കൂടി വിരുനെത്തി. ധാരാളം ശഖകളോടെയാണ് ഈ ചെറുചെടിയുടെ വളർച്ച. ദീർഘവൃത്താകാരമായ ചെറിയ ഇലകൾ കടുപ്പം കുറഞ്ഞ തടി എന്നിവയുമുണ്ടാകും. നാട്ടിലെ ഉഷ്ണ, മിതോഷ്ണ കാലാവസ്ഥകൾക്ക് ഒരു പോലെ യോജിച്ച ഫൽസയുടെ ശാഖകളിലെ ഇല ഞെട്ടുകളിൽ ചെറുമഞ്ഞ പൂക്കൾ കൂട്ടത്തോടെ വിരിയുന്നത് വേനൽ കാലത്താണ്. ചെറുനെല്ലിക്ക വലിപ്പമുള്ള കായ്കൾ രണ്ടുമാസത്തിനുള്ളിൽ വിളഞ്ഞു  പഴുത്തു തുടങ്ങുമ്പോൾ ഇളം ചുവപ്പും, പൂർണമായും പഴുത്തവ കറുപ്പും നിറങ്ങളിൽ കാണാം. നേരിട്ട് ഭക്ഷ്യ യോഗ്യമായ പഴങ്ങൾക്ക് മധുരവും നേരിയ പുളിയും കലർന്നതാണ് രുചി. ഭക്ഷ്യപാനിയങ്ങൾ നിർമ്മിക്കാൻ യോജിച്ച ഇവയിൽ പ്രോട്ടിൻ,കാത്സിയം,ഫൈബർ തുടങ്ങിയ പോഷകങ്ങൾ നിറഞ്ഞതിനാൽ ഹൃദയാരോഗ്യത്തിനു നല്ലതാണെന്ന് കരുതുന്നു. ഫൽസ പഴങ്ങളിൽ കാണുന്ന ചെറു വിത്തുകൾ നടീൽ  വസ്തുവായി ഉപയോഗിക്കാം. മണലിൽ വിതച്ചു കിളിര്പ്പിചെടുക്കുന്ന ചെറുതൈകൾ മണ്ണും ജൈവവളവും കൂട്ടിക്കലർത്തിയ മിശ്രിതം നിറച്ച കവറുകളിൽ മാറ്റി നട്ട്‌ മുതിർന്ന ശേഷം തോട്ടത്തിൽ നട്ടാൽ പരിചരണം കുറച്ചുമതി. ഫൽസ ചെടികൾക്ക്‌ വേനൽക്കാലത്ത് ജല സേചനം നിർബന്ധമാണ്. ഇടയ്ക്ക് ജൈവ വളങ്ങളും പരിമിതമായി ചേർക്കണം. മനോഹരമായ പൂക്കളും കായ്കളും ഉള്ള ഫൽസ അലങ്കാരസസ്യം പോലെ വലിയ ചെടിചെട്ടികളിൽ ഒരുക്കി വളര്തുകയുമാകം.

പഴങ്ങളുടെ റാണി മാങ്കോസ്‌റ്റീന്‍

പഴങ്ങളുടെ റാണി എന്നറിയപ്പെടുന്ന മാങ്കോസ്‌റ്റീന്‌ അടുത്തകാലത്ത്‌ കേരളത്തില്‍ പ്രിയം കൂടിവരികയാണ്‌. മഴക്കാലത്തോടെ പാകമെത്തുന്ന ഈ പഴവര്‍ഗത്തിന്റെ കേന്ദ്രം ഇന്തോനേഷ്യയാണ്‌. മലേഷ്യയില്‍നിന്നുമാണ്‌ ഈ വിദേശി പഴം കേരളത്തിലെത്തിയത്‌. കേരളത്തിലെ ഉഷ്‌ണമേഖലാ കാലാവസ്‌ഥ ഈ പഴത്തിന്റെ കൃഷിക്ക്‌ ഏറെ അനുയോജ്യമാണ്‌.
പുഴയോരങ്ങളാണ്‌ ഇതിന്റെ വളര്‍ച്ചക്ക്‌ ഏറ്റവും നല്ലത്‌. മാങ്കോസ്‌റ്റീന്‍ പഴങ്ങള്‍ മൂന്നുനാല്‌ ആഴ്‌ചവരെ കേടുകൂടാതിരിക്കുമെന്നതിനാല്‍ കയറ്റുമതിക്കും നല്ല സാധ്യതകളുണ്ട്‌. സാന്തോണുകള്‍ എന്നറിയപ്പെടുന്ന നാല്‌പതിലധികം സ്വാഭാവിക രാസസംയുക്‌തങ്ങള്‍ അടങ്ങിയിട്ടുള്ള മാങ്കോസ്‌റ്റീന്‍ പഴം ഹൃദയത്തിന്റെ ആരോഗ്യസംരക്ഷണത്തിന്‌ മികച്ചതാണ്‌.
ഉദരരോഗങ്ങള്‍ ശമിപ്പിക്കുന്നതിനും ഇതിന്‌ ശേഷിയുണ്ട്‌. പഴത്തിന്റെ തോട്‌ ഉണക്കിപ്പൊടിച്ച്‌ തൈരും ചേര്‍ത്ത്‌ കഴിച്ചാല്‍ ഉദരരോഗങ്ങള്‍ മാറും. കരളിന്റെ ആരോഗ്യം സംരക്ഷിക്കാനും ശരീരം തണുപ്പിക്കാനും ഈ പഴം നല്ലതാണ്‌.
കേരളത്തില്‍ പത്തനംതിട്ട, തൃശൂര്‍, കോട്ടയം, വയനാട്‌ ജില്ലകളിലാണ്‌ മാങ്കോസ്‌റ്റീന്‍ കൂടുതലായും കൃഷി ചെയ്‌തുവരുന്നത്‌. അടുത്തകാലത്ത്‌ ഇത്‌ മറ്റ്‌ ജില്ലകളിലേക്കും വ്യാപിച്ചിട്ടുണ്ട്‌. വീട്ടുവളപ്പുകളില്‍ ഒന്നോ രണ്ടോ മാങ്കോസ്‌റ്റീന്‍ കൃഷി ചെയ്യുന്ന പതിവാണ്‌ കേരളത്തില്‍. തിളങ്ങുന്ന ഇലകളോടുകൂടിയ മാങ്കോസ്‌റ്റീന്‍ 25 മീറ്ററോളം ഉയരത്തല്‍ വളരുന്ന ഒരു നിത്യഹരിത വൃക്ഷമാണ.്‌ പഴങ്ങള്‍ക്ക്‌ ക്രിക്കറ്റ്‌ ബോളിന്റെ വലിപ്പമുണ്ടാകും.
മൂപ്പെത്താത്ത കായ്‌കള്‍ക്ക്‌ പച്ചനിറമാണ്‌. മൂപ്പെത്തിയാല്‍ ഇത്‌ തവിട്ട്‌ കലര്‍ന്ന പര്‍പ്പിള്‍ നിറമാകും. കട്ടിയുള്ള പുറന്തോടിനുള്ളില്‍ വെളുത്ത മാംസളമായ ഭാഗമാണ്‌ ഭക്ഷ്യയോഗ്യം.
പഴത്തിന്‌ നല്ല മധുരവും ഹൃദ്യമായ ഗന്ധവുമുണ്ട്‌. വിത്ത്‌ മുളപ്പിച്ചുണ്ടാകുന്ന തൈകള്‍ വഴിയാണ്‌ ഇതിന്റെ പ്രജനനം. വിത്ത്‌ മുളപ്പിച്ചുണ്ടാകുന്ന തൈകള്‍ കായ്‌ക്കാന്‍ വൈകും.
എന്നാല്‍ ഒട്ടുതൈകള്‍ നേരത്തെ കായ്‌ക്കും. വിത്ത്‌ മുളപ്പിച്ച തൈകള്‍ കായ്‌ക്കാന്‍ ആറ്‌ ഏഴ്‌ വര്‍ഷമെടുക്കുമ്പോള്‍ ഒട്ടുതൈകള്‍ നാല്‌ അഞ്ച്‌ വര്‍ഷത്തിനുള്ളില്‍ കായ്‌ക്കും.
വരള്‍ച്ചയെ തെല്ലും താങ്ങാനുള്ള ശേഷി മാങ്കോസ്‌റ്റിന്‌ ഇല്ല. മണ്ണില്‍ ഈര്‍പ്പവും ഭാഗികമായ തണലും ഉള്ള സ്‌ഥലത്തമാണ്‌ നല്ലത്‌. ആറുകളുടെയോ നീരൊഴുക്കുകളുടെയോ സാമീപ്യം ഇതിന്റെ കൃഷിക്ക്‌ ഏറ്റവും അനുയോജ്യമാണ്‌.
മറ്റ്‌ സ്‌ഥലങ്ങളാണെങ്കില്‍ വേനല്‍ക്കാലത്ത്‌ നനക്കാനുളള സൗകര്യമുണ്ടായിരിക്കണം. ഒമ്പത്‌ മീറ്റര്‍ അകലത്തില്‍ തൈകള്‍ നടാം. കുഴിയ്‌ക്ക് 90 സെന്റിമീറ്റര്‍ വീതം നീളവും വീതിയും ആഴവുമുണ്ടായിരിക്കണം. ഉണക്കി പൊടിച്ച കാലിവളവും മേല്‍മണ്ണും കൂട്ടിക്കലര്‍ത്തിയ മിശ്രിതം നിറച്ചതിനുശേഷം വേണം തൈകള്‍ നടാന്‍. നടുമ്പോള്‍ ഒട്ടുഭാഗം മണ്ണിനടിയില്‍ പോകരുത്‌.
തൈകള്‍ക്ക്‌ തണല്‍ കൊടുക്കണം. നനയും നല്‍കണം. ആദ്യവര്‍ഷങ്ങളില്‍ തൈ ഒന്നിന്‌ പത്തു കിലോ വീതം കാലിവളമോ കമ്പോസേ്‌റ്റാ ചേര്‍ത്തു കൊടുക്കണം. കാലവര്‍ഷാരംഭത്തോടെ മരത്തിനു ചുറ്റും ആഴം കുറഞ്ഞ തടങ്ങളെടുത്ത്‌ ജൈവവളവും പച്ചിലവളവും ചേര്‍ത്തു കൊടുക്കാം. മണ്ണിന്റെ മുകള്‍പരപ്പില്‍തന്നെ വേരുകള്‍ ഉള്ളതിനാല്‍ മരച്ചുവട്‌ ആഴത്തില്‍ കുഴിക്കരുത്‌. പ്രായമായ മരങ്ങള്‍ക്ക്‌ ജൈവവളം 50 കിലോഗ്രാം,വേപ്പിന്‍പിണ്ണാക്ക്‌, കടല പിണ്ണാക്ക്‌ എന്നിവയില്‍ ജൈവളം 50 കിലോഗ്രാം,വേപ്പിന്‍ പിണ്ണാക്ക്‌, കടലപിണ്ണാക്ക്‌ എന്നിവയില്‍ ഏതെങ്കിലും രണ്ട്‌ കിലോഗ്രാം, എല്ലുപൊടി ഒന്ന്‌ രണ്ട്‌ കിലോഗ്രാം എന്ന അളവില്‍ നല്‍കണം. ആവശ്യമെങ്കില്‍ മാത്രം രാസവളം 17:17:17 മിശ്രിതം മരമൊന്നിനു ഒരു കിലോഗ്രാം എന്ന നിരക്കില്‍ നല്‍കാം. വേലല്‍കാലത്ത്‌ കരിയില,തെങ്ങോല, വാഴത്തടം, ചപ്പുചവറുകള്‍ തുടങ്ങിയവകൊണ്ട്‌ തടത്തില്‍ പുതയിടണം. വേനല്‍കാലത്ത്‌ ക്രമമായ ജലസേചനം നല്‍കണം. മഴക്കാലത്ത്‌ മരചുവടില്‍ വെള്ളം കെട്ടി നില്‌ക്കാന്‍ ഇടയാകരുത്‌.
കേരളത്തിലെ സമതലങ്ങളില്‍ ഡിസംബര്‍ ജനുവരി മാസങ്ങളിലാണ്‌ മാങ്കോസ്‌റ്റീന്‍ പൂത്തുതുടങ്ങുന്നത്‌. കായ്‌കള്‍ പിടിച്ച്‌ 100-105ദിവസമാകുമ്പോഴേക്കും പരമാവധി തൂക്കവും വലിപ്പവും എത്തും. നന്നായി നനവ്‌ കൊടുത്താന്‍ കായ്‌ കൊഴിച്ചില്‍ കുറയ്‌ക്കാം. മെയ്‌ ,ജൂലൈ മാസങ്ങളില്‍ പഴങ്ങള്‍ വിളവെടുക്കാം. നന്നായി പഴുത്ത കായ്‌കള്‍ മരത്തില്‍നിന്ന്‌ പറിച്ചെടുക്കണം. പൂര്‍ണ വളര്‍ച്ചയെത്തിയ ഒരു മരത്തില്‍നിന്ന്‌ 1500 പഴങ്ങളോളം ലഭിക്കും. പഴങ്ങള്‍ വിളവെടുക്കുമ്പോള്‍ നിലത്ത്‌ വീഴരുത്‌. കഴിവതും വലത്തോട്ടികൊണ്ട്‌ പറിച്ചെടുക്കണം.പ്രത്യേക സംരക്ഷണമൊന്നുമില്ലാതെ തന്നെ പഴങ്ങള്‍ 10-12 ദിവസം വരെ കേടുകൂടാതെയിരിക്കും. ശീതീകരിച്ച്‌ സൂക്ഷിച്ചാല്‍ 35 ദിവസംവരെ കേടുകൂടാതെയിരിക്കും. ഉണങ്ങിയ വാഴകച്ചികൊണ്ട്‌ മൂടിയിട്ടാല്‍ 12ദിവസംവരെ കേടുകൂടാതെയിരിക്കും. മഴക്കാലത്തിന്റെ ആരംഭത്തോടെ വിളവെടുക്കാവുന്ന പഴവര്‍ഗങ്ങളില്‍കൂടുതല്‍ ആദായം നല്‍കുന്ന പഴമാണ്‌ മാങ്കോസ്‌റ്റീന്‍. വിശ്വസനീയമായ കേന്ദ്രങ്ങളില്‍നിന്ന്‌ നല്ലയിനം ഒട്ടുതൈകള്‍ വാങ്ങി കൃഷി ചെയ്യണം. തെങ്ങിന്‍തോപ്പില്‍ ആദായകരമായ ഇടവിളയായും മാങ്കോസ്‌റ്റീന്‍ കൃഷി ചെയ്യാം.

വെണ്‍മ നിറയും പാൽപ്പഴം

വെന്മയുടെയും പരിശുദ്ധിയുടെയും പ്രതീകമാണ് അമ്മയുടെ പാൽ. ഈ അർത്ഥത്തിൽ വിയറ്റ്നമിൽ “വു – സു – വാ “എന്ന് വിളിക്കുന്ന പാൽപ്പഴം കേരളത്തിലും കായ്ച്ചു തുടങ്ങി . ഇരുപതടിയോളം ഉയരത്തിൽ വളരുന്ന പാല്പ്പഴതിനു കരുത്തേറിയ തടിയാണ് ഉണ്ടാകുക . ഇലകളുടെ മുകൾ ഭാഗം തിളങ്ങുന്ന പച്ച അടിവശം സ്വര്ണ നിറങ്ങളിലും കാണുന്നു . ധാരാളം ശാഖകളും ഇലകളുമായി വളരുന്ന പ്രകൃതം . ആഗസ്റ്റ്‌, സെപ്റ്റംബർ മാസങ്ങളിൽ ആണ് പലപ്പഴ മരം പൂക്കുന്നത് കായ്കൾ പഴുക്കുന്നത് ജനുവരി ,ഫെബ്ഫ്രുവരി മാസങ്ങളിലും . വലിയ പാഷൻ ഫ്രുടിന്റെ രൂപമുള്ള കായ്കൾ ഉള്ളിലെ പാൽ രുചി ഉള്ള കുഴമ്പ് കോരി കഴിക്കാം . സപ്പോട്ടെസിയ സസ്യ കുടുംബത്തിൽ “ക്രിസോഫിലം കേനിട്ടോ ” എന്നാണ് പാല്പ്പഴതിന്റെ ശാസ്ത്ര നാമം . സ്റ്റാർ ആപ്പിൾ എന്നും വിളി പേരുണ്ട് . ആഫ്രിക്കയിൽ ഇതിനെ ” ഉതറ ഫ്രൂട്ട് ” എന്നാണ് വിളിക്കുന്നു. മനോഹരമായ ഇലകൾ പലപ്പഴ മരത്തിനെ മറ്റു സസ്യങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നു .

ലിച്ചി

വയനാട്ടിലെയും ഇടുക്കിയിലെയും മിതശീതോഷ്‌ണ കാലാവസ്‌ഥയില്‍ വളര്‍ത്താന്‍ അനുയോജ്യമായ ഫലവൃക്ഷമാണ്‌ ലിച്ചി. നിറയെ കായ്‌ക്കുന്ന ഈ വൃക്ഷത്തില്‍ നിന്നും പണം കൊയ്‌തെടുക്കാം. കേരള കാര്‍ഷിക സര്‍വകലാശാലയുടെ വയനാട്‌ അമ്പലവയല്‍ പ്രാദേശിക കാര്‍ഷികഗവേഷണകേന്ദ്രത്തിലെ പഴത്തോട്ടത്തില്‍ വളര്‍ത്തുന്ന പത്തോളം ലിച്ചിമരങ്ങളില്‍നിന്ന്‌ ഈവര്‍ഷം മൂന്നു ലക്ഷത്തോളം രൂപയുടെ ലിച്ചി പഴങ്ങളാണ്‌ വിളവെടുത്തത്‌. മഞ്ഞുവീഴ്‌ചയുള്ള തീരെ താഴ്‌ന്ന താപനിലയും 38 ഡിഗ്രി സെല്‍ഷ്യസിനു മുകളിലുള്ള അന്തരീക്ഷ താപനിലയും ഇതിന്റെ വളര്‍ച്ചയ്‌ക്കു അനുയോജ്യമല്ല. ചെടി പൂക്കുന്നതിന്‌ മൂന്നുമാസത്തെ തുടര്‍ച്ചയായ തണുപ്പു വേണം. കടുത്ത തണുപ്പും കൊടുംചൂടുമില്ലാത്ത മിതശീതോഷ്‌ണ കാലാവസ്‌ഥയാണ്‌ ലിച്ചി കൃഷി ചെയ്യാന്‍ വേണ്ടത്‌. മിതശീതോഷ്‌ണ കാലാവസ്‌ഥയുള്ള വയനാട്‌, ഇടുക്കി ജില്ലകളിലെ ഹൈറേഞ്ചുകളിലും സമാനകാലാവസ്‌ഥയുള്ള മറ്റു ജില്ലകളിലെ മലമ്പ്രദേശങ്ങളിലും ലിച്ചി ആദായകരമായി കൃഷി ചെയ്യാം.
അഞ്ചുമീറ്ററിലേറെ ഉയരത്തില്‍ വളരുന്ന നിത്യഹരിത ഫലവൃക്ഷമാണ്‌ ലിച്ചി. ചൈനയാണ്‌ ഉത്ഭവസ്‌ഥലം. ഇന്ത്യയിലെ ലിച്ചി കൃഷിയുടെ 40ശതമാനത്തിലേറെയും ബീഹാറിലാണ്‌. ബീഹാറിലെ മുസാഫര്‍പൂര്‍,ധര്‍ബംഗയ എന്നിവയാണ്‌ പ്രധാന കൃഷിമേഖലകള്‍. ഉത്തര്‍പ്രദേശ്‌,ഉത്തരാഖണ്ഡ്, പശ്‌ചിമബംഗാള്‍, ആസാം, ത്രിപുര, മഹാരാഷ്‌ട്ര എന്നീ സംസ്‌ഥാനങ്ങളിലും വാണിജ്യാടിസ്‌ഥാനത്തില്‍ ലിച്ചി കൃഷി ചെയ്യുന്നു. ഉത്തരേന്ത്യയില്‍ ജനുവരി – ഫെബ്രുവരി മാസങ്ങളില്‍ പൂവിടുന്ന ലിച്ചി ഏപ്രില്‍ -മെയ്‌ മാസത്തോടെ വിളവെടുപ്പിനു പാകമാകും. കേരളത്തിലെ കാലാവസ്‌ഥയില്‍ ആഗസ്‌റ്റ്-സെപ്‌തംബര്‍ മാസത്തില്‍ പൂവിടുന്ന ലിച്ചി നവംബര്‍ – ഡിസംബര്‍ മാസങ്ങളില്‍ വിളവെടുക്കാം. ഉത്തരേന്ത്യയില്‍ ഓഫ്‌ സീസണായതിനാല്‍ കേരളത്തില്‍ ഈ സമയത്ത്‌ ഉല്‍പ്പാദിപ്പിക്കുന്ന ലിച്ചിക്ക്‌ നല്ല മാര്‍ക്കറ്റ്‌ ലഭിക്കും.
അഞ്ചു മീറ്ററിലേറെ ഉയരത്തില്‍ വളരുന്ന നിത്യഹരിത ഫലവൃക്ഷമാണ്‌ ലിച്ചി. ഇടതൂര്‍ന്നു വളരുന്ന ശാഖകളില്‍ തിളങ്ങുന്ന ഇളംപച്ചനിറമുള്ള ഇലകള്‍ നിറഞ്ഞുനില്‍ക്കുന്ന ലിച്ചി മരം ആകര്‍ഷക ദൃശ്യമാണ്‌. പതിവെച്ച കൈകളോ ഗ്രാഫ്‌റ്റുകളോ ആണ്‌ നടാന്‍ ഉപയോഗിക്കുന്നത്‌. പരപരാഗണം
നടക്കുന്ന വിളയായതിനാല്‍ വിത്തു മുളപ്പിച്ചുണ്ടാകുന്ന തൈകള്‍ മാതൃവൃക്ഷത്തിന്റെ അതേ സ്വഭാവം കാണിക്കില്ല. പതിവെച്ച തൈകള്‍ നന്നായി പരിചരിച്ചാല്‍ മൂന്നു- നാലു വര്‍ഷംകൊണ്ട്‌ കായ്‌ച്ചു തുടങ്ങുമ്പോള്‍ വിത്തു മുളച്ചുണ്ടാകുന്ന തൈകള്‍ കായ്‌ക്കാന്‍ 10 വര്‍ഷം വരെ എടുത്തേക്കാം. നല്ല നീര്‍വാര്‍ച്ചയും വളക്കൂറുമുള്ള മണ്ണില്‍ ലിച്ചി നന്നായി വളരും. ഷാഹി, സ്വര്‍ണരൂപ, പര്‍ബി, എലാച്ചി, ചൈന, കസ്‌ബ,ഏര്‍ലി, സീഡ്‌ലെസ്‌, ബോംബെ, കല്‍ക്കട്ട, ഡെറാഡൂണ്‍, ഏര്‍ലി സീഡ്‌ലെസ്‌,ലേറ്റ്‌ സീഡ്‌ലെസ്‌, ഗുലാബി തുടങ്ങിയവയാണ്‌ പ്രധാന ഇനങ്ങള്‍. ഷാഹി ബീഹാറില്‍ ഏറ്റവും കൂടുതല്‍ കൃഷിചെയ്യുന്നു.
മഴക്കാലം ആരംഭിക്കുന്നതോടെ തൈകള്‍ നടാം. നന്നായി വേരുപിടിച്ച തൈകള്‍ നടണം. എട്ടുമീറ്റര്‍ അകലത്തിലാണ്‌ നടേണ്ടത്‌. നല്ല വളക്കൂറുള്ള മണ്ണാണെങ്കില്‍ 10 മീറ്റര്‍ അകലം നല്‍കണം. നടുന്നതിനുമുമ്പ്‌ നിലം നന്നായി ഉഴുതു തയ്യാറാക്കണം. ഒരുമീറ്റര്‍ നീളവും വീതിയും ആഴവുമുള്ള കുഴികള്‍ നടുന്നതിന്‌ ഏതാനും ആഴ്‌ചമുമ്പ്‌ എടുത്തിരിക്കണം. ഇതില്‍ മേല്‍മണ്ണ്‌, 25കിലോഗ്രാം കാലിവളം, രണ്ടു കിലോഗ്രാം എല്ലുപൊടി, 400 ഗ്രാം സള്‍ഫേറ്റ്‌ ഓഫ്‌ പൊട്ടാഷ്‌ എന്നീ വളങ്ങള്‍ ചേര്‍ത്ത്‌ നിറയ്‌ക്കണം. പിന്നീട്‌ കുഴികളില്‍ വെള്ളമൊഴിക്കുക, ഈ കുഴികളില്‍ വേണം തൈകള്‍ നടാന്‍.
വളര്‍ച്ചയുടെ ആദ്യഘട്ടങ്ങളില്‍ തൈകള്‍ക്ക്‌ ജലസേചനം അനിവാര്യമാണ്‌. വളപ്രയോഗത്തോട്‌ നന്നായി പ്രതികരിക്കുന്ന വിളയാണ്‌ ലിച്ചി. വളക്കൂറുള്ള പ്രദേശങ്ങളിലാണ്‌ ഇന്ത്യയില്‍ ഇതിന്റെ കൃഷി എന്നതിനാല്‍ രാസവളപ്രയോഗം പതിവില്ല. എന്നാല്‍ മണ്ണുപരിശോധനയുടെ അടിസ്‌ഥാനത്തില്‍ രാസവളങ്ങള്‍ ചേര്‍ത്തുകൊടുക്കണം. ചെറുപ്രായത്തില്‍ പ്രതിവര്‍ഷം 25 കിലോഗ്രാം വീതവും പിന്നീട്‌ പ്രായമെത്തിയ ശേഷം ഒരു മരത്തിന്‌ 60 കിലോഗ്രാം വീതവും ജൈവവളം ചേര്‍ത്തു കൊടുക്കണം. കാല്‍സ്യം, സിങ്ക്‌, മഗ്നീഷ്യം, ബോറോണ്‍, കോപ്പര്‍ എന്നീ സൂക്ഷ്‌മ മൂലകങ്ങള്‍ ലിച്ചി മരങ്ങള്‍ പൂക്കുന്നതിലും കായ്‌കളുടെ വളര്‍ച്ചയിലും വലിയ പങ്കു വഹിക്കുന്നു. ആദ്യകാലത്ത്‌ മരത്തിന്‌ ആകര്‍ഷകവും സൗകര്യപ്രദവുമായ ആകൃതി നല്‍കുന്നതിന്‌ കൊമ്പുകോതല്‍ നടത്തണം. സാവധാനം വളരുന്ന വൃക്ഷമായതിനാല്‍ തോട്ടത്തില്‍ ആദ്യകാലത്ത്‌ പച്ചക്കറികള്‍, വാഴ, പച്ചില, വളച്ചെടികള്‍, പയറുവര്‍ഗങ്ങള്‍, പൈനാപ്പിള്‍,കിഴങ്ങുവര്‍ഗവിളകള്‍ തുടങ്ങിയവ ഇടവിളയായി കൃഷിചെയ്യാം.
ഒരു ലിച്ചി പഴത്തിന്‌ 20-25 ഗ്രാം തൂക്കമുണ്ടാകും. പഴത്തിന്റെ കട്ടിയുള്ള പുറംതോലിന്‌ പുറത്ത്‌ ചെറിയ മുള്ളുകള്‍പോലെ കാണാം. ഉള്ളിലുള്ള വെളുത്ത്‌ മാംസളമായ ഭാഗമാണ്‌ ഭക്ഷ്യയോഗ്യം. മൂത്തു പഴുത്ത കായ്‌കള്‍ കുലകളായി വിളവെടുക്കുന്നു. കമ്പിന്റെ ഒരു ഭാഗവും ഇലകളും ചേര്‍ത്താണ്‌ വിളവെടുപ്പ്‌. ഒറ്റയ്‌ക്കു വിളവെടുത്താല്‍ പളം പെട്ടെന്നു കേടാവും. പഴങ്ങള്‍ ബോക്‌സുകളില്‍ നിറയ്‌ക്കുന്നതിനുമുമ്പ്‌ കേടുള്ളതും വിണ്ടുകീറിയതുമായ പഴങ്ങള്‍ നീക്കി പല ഗ്രേഡുകളായി തരംതിരിക്കുന്നു. മൂപ്പെത്തിയ ഒരു ലിച്ചിമരത്തില്‍നിന്നു ശരാശരി 100-150 കിലോഗ്രാം പഴങ്ങള്‍ വിളവെടുക്കാം. പഴത്തിന്‌ കിലോഗ്രാമിന്‌ 200 രൂപയാണ്‌ വില. ഒരു മരത്തില്‍നിന്നു 100 കിലോഗ്രാം വിളവുകിട്ടിയാല്‍പോലും ഒരുവര്‍ഷം കുറഞ്ഞത്‌ 20000 രൂപ വരുമാനം ലഭിക്കും. എറണാകുളത്തെ ചില സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ഓഫ്‌ സീസണില്‍ 400 രൂപ വരെയാണ്‌ വില. എറണാകുളവുമായി സാമീപ്യമുള്ളതിനാല്‍ ഇടുക്കി ജില്ലയില്‍ കൂടുതല്‍ ആദായകരമായി ലിച്ചി കൃഷി ചെയ്യാം. അധികം മുതല്‍മുടക്കില്ലാതെ ലാഭം കൊയ്യുന്ന വിളയാണ്‌ ലിച്ചി. വവ്വാല്‍, പക്ഷികള്‍, അണ്ണാന്‍ മുതലായവയുടെ ശല്യമുള്ളതിനാല്‍ മരങ്ങളെ വലകെട്ടി സംരക്ഷിക്കേണ്ടിവരും.

മാതളം

ബൈബിള്‍ പഴയ നിയമത്തിലെ പുറപ്പാടിന്റെ പുസ്‌തകത്തിലും ഖുറാനിലും പരാമര്‍ശിച്ചിട്ടുള്ള മാതളം പ്രാചീനകാലംമുതലേ പ്രസിദ്ധമായ ഒരു പഴവര്‍ഗമാണ്‌. മാതളപ്പഴത്തിന്റെയും പഴച്ചാറിന്റെയും പഴത്തോടിന്റെയും ഔഷധഗുണങ്ങളെക്കുറിച്ച്‌ നിരവധി പഠനറിപ്പോര്‍ട്ടുകള്‍ അടുത്തകാലത്ത്‌ പുറത്തുവന്നതോടെ ഈ പഴത്തിന്‌ വിപണിയില്‍ പ്രിയമേറിയിരിക്കുകയാണ്‌. ആവശ്യത്തിനനുസരിച്ച്‌ ഉല്‍പ്പാദനമില്ലാത്തതിനാല്‍ കിലോഗ്രാമിന്‌ 150 രൂപയ്‌ക്കടുത്താണ്‌ ഇപ്പോഴത്തെ വിപണിവില. മാതളകൃഷി വ്യാപിപ്പിക്കാന്‍ കേന്ദ്ര ഗവണ്‍മെന്റ്‌ ഏജന്‍സികള്‍ വലിയ പ്രോത്സാഹനം നല്‍കിയതോടെ അടുത്തകാലത്ത്‌ ഇതിന്റെ വാണിജ്യാടിസ്‌ഥാനത്തിലുള്ള കൃഷി വ്യാപിച്ചിട്ടുണ്ട്‌. മഹാരാഷ്‌ട്ര, തമിഴ്‌നാട്‌, ആന്ധ്രപ്രദേശ്‌, ബീഹാര്‍,ഗുജറാത്ത്‌, കര്‍ണാടക തുടങ്ങിയ സംസ്‌ഥാനങ്ങളിലാണ്‌ ഏറ്റവും കൂടുതല്‍ മാതളകൃഷി.
ജീവകം സി യുടെ ഒരു കലവറയാണ്‌ മാതളപ്പഴം. മാതളത്തില്‍ മാത്രം കണ്ടുവരുന്ന പൂണിക്കാല്‍ഗിന്‍ എന്ന രാസവസ്‌തു ഹൃദയത്തെയും ഹൃദയധമനികളെയും ശക്‌തിപ്പെടുത്തും. ഒരു മികച്ച ആന്റി ഓക്‌സിഡന്റുകൂടിയാണ്‌ ഈ രാസവസ്‌തു. ഇത്‌ ശരീരത്തിലെ കൊഴുപ്പ്‌ കുറയ്‌ക്കും. രക്‌തസമ്മര്‍ദ്ദം താഴ്‌ത്തും. ജീവകം ബി വര്‍ഗത്തിലെ ഫോളിക്‌ അമ്ലം, കാത്സ്യം, കോപ്പര്‍, മാംഗനീസ്‌, സള്‍ഫര്‍ എന്നിവയും മാതളത്തില്‍ അടങ്ങിയിട്ടുണ്ട്‌. പഴത്തിന്റെയും വേരിന്റെയും തൊലിയില്‍ മനുഷ്യശരീരത്തില്‍ നിന്നു നാടവിരകളെ നശിപ്പിക്കാന്‍ ശേഷിയുള്ള ആല്‍ക്കലോയിഡുകളുടെ സാന്നിധ്യമുണ്ട്‌. ആന്റി ബയോട്ടിക്കുകളോട്‌ പ്രതിരോധ ശേഷിയുള്ള ബാക്‌ടീരിയകള്‍ രോഗാണുക്കളെ തകര്‍ക്കാന്‍ മാതളപ്പഴത്തിന്റെ തൊലിക്കു കഴിയുമെന്നു പശ്‌ചിമബംഗാളിലെ ജാദവ്‌പൂര്‍ യൂണിവേഴ്‌സിറ്റിയിലെ ഒരു സംഘം ശാസ്‌ത്രജ്‌ഞര്‍ അടുത്തകാലത്ത്‌ കണ്ടെത്തിയിരുന്നു.
കാന്‍സറില്‍ നിന്ന്‌ സംരക്ഷിക്കുന്നതിനും രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനും മാതളപ്പഴത്തിന്‌ ശേഷിയുണ്ട്‌. പഴച്ചാറിന്‌ ദഹസംബന്ധമായ അസുഖങ്ങള്‍ ഭേദമാക്കുന്നതിനുള്ള അപൂര്‍വ്വ സിദ്ധിയുണ്ട്‌. വയറ്റിളക്കത്തിനും മറ്റ്‌ ഉദരരോഗങ്ങള്‍ക്കും പ്രതിവിധിയാണ്‌ ഈ ജൂസ്‌. നാടവിരശല്യം, കൃമിശല്യം, രക്‌തപിത്തം, അതിസാരം എന്നിവക്കെതിരെ മാതളം അത്യുത്തമമാണ്‌. ഒരു ഗ്ലാസ്‌ മാതളജൂസില്‍ ഒരു ടീസ്‌പീണ്‍ തേന്‍ ചേര്‍ത്ത്‌ കഴിച്ചാല്‍ ദഹനസംബന്ധമായ അസുഖങ്ങള്‍ മാറും.
ഊഷരമായ തരിശുനിലങ്ങളുള്‍പ്പെടെ നല്ല നീര്‍വാര്‍ച്ചയുള്ള ഏതുമണ്ണിലും മാതളം വളരും. വരള്‍ച്ചയെ അതീജീവിക്കാന്‍ ശേഷിയുള്ള ഈ പഴവര്‍ഗത്തിന്‌ ഇടത്തരം വരണ്ടകാലാവസ്‌ഥയാണ്‌ വളര്‍ച്ചക്കു അനുയോജ്യം. അന്തരീക്ഷ ഈര്‍പ്പം കൂടുതലുള്ള കാലാവസ്‌ഥ നന്നല്ലാത്തതിനാല്‍ കേരളത്തില്‍ ഇതിന്റെ വാണിജ്യകൃഷിക്കു പരിമിതികളുണ്ട്‌. എന്നാല്‍ വരണ്ടകാലാവസ്‌ഥ നിലവിലുള്ള പ്രദേശങ്ങളില്‍ ഇത്‌ വാണിജ്‌്യാടിസ്‌ഥാനത്തില്‍ കൃഷി ചെയ്യാം. ശ്രദ്ധിച്ചുപരിപാലിച്ചാല്‍ ഒന്നോ രണ്ടോ മാതളച്ചെടികള്‍ വീട്ടുവളപ്പില്‍ നട്ടുവളര്‍ത്താവുന്നതെയുള്ളു. ആകര്‍ഷകമായ പൂക്കളും പഴങ്ങളും ഉല്‍പാദിപ്പിക്കുന്ന അലങ്കാരച്ചെടിയായി പൂന്തോട്ടത്തിലും ഇത്‌ നടാം. 25 മുതല്‍ 35 ഡിഗ്രി സെല്‍ഷ്യസ്‌ വരെ ചൂടുള്ള കാലാവസ്‌ഥയാണ്‌ ഇതിന്‌ നല്ലത്‌. നമ്മുടെ കാലാവസ്‌ഥയില്‍ ഇല പൊഴിയുന്ന സ്വഭാവമുള്ള മാതളം രണ്ടുമുതല്‍ നാലുമീറ്റര്‍ വരെ ഉയരത്തില്‍ വളരും. മുപ്പെത്തിയാല്‍ പഴത്തിന്‌ ചുവപ്പോ മഞ്ഞയോ നിറമായിരിക്കും. ഗണേഷ്‌, അരക്‌ട, മൃദുല, മസ്‌കറ്റ്‌, ജ്യോതി,റൂബി, ധോല്‍ക്കസ ഭഗവ്‌ തുടങ്ങിയവയാണ്‌ അത്യുല്‍പ്പാദനശേഷിയുള്ള ഇനങ്ങള്‍. മഴക്കാലത്തിന്റെ ആരംഭത്തില്‍ തൈകള്‍ നടാം. പതിവെച്ചുണ്ടാക്കിയ തൈകളോ ടിഷ്യുകള്‍ച്ചര്‍ തൈകളോ നടണം. നിലം രണ്ട്‌ മൂന്നു തവണ ഉഴുതു തയ്യാറാക്കണം. 5- 5 മീറ്റര്‍ അകലത്തില്‍ തൈകള്‍ നടാം. കൊമ്പുകോതല്‍ നടത്തുന്നുവെങ്കില്‍ 4-4 മീറ്റര്‍ അകലത്തിലും നടാം. ഫെല്‍ട്ടിഗേഷന്‍ നല്‍കി ഹൈടെക്‌ രീതിയിലും മാതളം കൃഷി ചെയ്യാം. കൂടുതല്‍ അടുപ്പിച്ചു നട്ട്‌ സാന്ദ്രത കൂടിയ ഹൈടെക്‌ രീതിയില്‍ കൃഷി ചെയ്യുമ്പോള്‍ ഏക്കറിന്‌ 400-500 മാതളമരങ്ങള്‍ വരെ ആദായകരമായി വളര്‍ത്താം. രണ്ടടി നീളവും വീതിയും ആഴവുമുള്ള കുഴികളില്‍ വേണം തൈകള്‍ നടാന്‍. ആദ്യഘട്ടത്തില്‍ തൈകള്‍ക്ക്‌ തുടര്‍ച്ചയായി നനച്ചുകൊടുക്കണം. നാലാം വര്‍ഷത്തോടെ മരങ്ങള്‍ കായ്‌ച്ചു തുടങ്ങും. ജലസേചനം തുടര്‍ച്ചയായി നല്‍കുമ്പോള്‍ കൊമ്പുകോതല്‍ അനിവാര്യമാണ്‌. ജനുവരി – ഫെബ്രുവരി, ജൂണ്‍ – ജൂലൈ, സെപ്‌തംബര്‍ – ഒക്‌ടോബര്‍, എന്നീ മൂന്നു ദിവസങ്ങളില്‍ മാതളം പുഷ്‌പിക്കും. വളര്‍ച്ചാ നിയന്ത്രണ ഹോര്‍മോണുകള്‍ പ്രയോഗിച്ചാല്‍ ഗുണമേന്മയുള്ള ഫലങ്ങള്‍ ലഭിക്കും. മരങ്ങള്‍ പുഷ്‌പിച്ച്‌ അഞ്ചാറുമാസത്തിുള്ളില്‍ വിളവെടുക്കാം. കായ്‌കള്‍ മൂപ്പെത്തിയാലുടനെ വിളവെടുക്കണം. അല്ലെങ്കില്‍ വീണ്ടുകീറും,.വിപണിയില്‍ മോഹവിലയുള്ള മാതളപ്പഴം നമ്മുടെ വീട്ടുവളപ്പുകളിലും കൃഷിചെയ്യാവുന്നതെയുള്ളു. കേരളത്തില്‍ വരണ്ട കാലാവസ്‌ഥ നിലനില്‍ക്കുന്ന പ്രദേശ ങ്ങളില്‍ വാണിജ്യകൃഷിയും പരീക്ഷിക്കാവുന്നതാണ്‌.

അവാക്കാഡോ

പോഷകസമ്പന്നവും ഊര്‍ജദായിനിയുമായ ഫലവര്‍ഗമാണ്‌ അവാക്കാഡോ. പ്രായമാകുന്നതിനെ ചെറുത്തുതോല്‍പ്പിക്കുന്ന പത്തു പഴങ്ങളില്‍ ഏറ്റവും മുന്‍നിരയിലാണ്‌ അവാക്കാഡോയുടെ സ്‌ഥാനം. ആരോഗ്യം സംരക്ഷിക്കുന്ന പഴമായതിനാല്‍ അവാക്കാഡോയ്‌ക്കു അടുത്തകാലത്ത്‌ അന്താരാഷ്‌ട്ര വ്യാപാരത്തില്‍ വന്‍പ്രാധാന്യം കൈവന്നു. ആഗോള കയറ്റുമതിയുടെ 60 ശതമാനവും അമേരിക്കയില്‍ നിന്നാണ്‌. കാലിഫോര്‍ണിയയാണ്‌ പ്രധാന കേന്ദ്രം. ബട്ടര്‍ ഫ്രൂട്ട്‌ അഥവാ വെണ്ണപ്പഴമെന്നും അവാക്കാഡോ അറിയപ്പെടുന്നു.
ഇന്ത്യയില്‍ കേരളം, തമിഴ്‌നാട്‌, കര്‍ണാടകം, എന്നീ സംസ്‌ഥാനങ്ങളിലെ മലമ്പ്രദേശങ്ങളിലാണ്‌ കൃഷി കൂടുതലും. മഹാരാഷ്‌ട്രയിലും സിക്കിമിലും ഭേദപ്പെട്ട രീതിയില്‍ കൃഷിയുണ്ട്‌. വിപണിയില്‍ നല്ല ഡിമാന്‍ഡുള്ള അവാക്കാഡോയുടെ കൃഷി വികസിപ്പിക്കാന്‍ കേരളത്തില്‍ ഏറെ സാധ്യതകളാണുള്ളത്‌. കേരളത്തിലെ പശ്‌ചിമഘട്ട മലമ്പ്രദേശങ്ങളിലെ താരതമ്യേന തണുപ്പുള്ള കാലാവസ്‌ഥയില്‍ ഇത്‌ നന്നായി വളരും.
മധ്യ അമേരിക്കയിലെ മെക്‌സിക്കോയാണ്‌ അവാക്കാഡോയുടെ ഉത്ഭവകേന്ദ്രം. അവിടെനിന്നു സ്‌പെയിനിലേക്കും മറ്റു രാജ്യങ്ങളിലേക്കും വ്യാപിച്ചു. നൂറുവര്‍ഷം മുമ്പ്‌ സിലോണില്‍നിന്നാണ്‌ ഇന്ത്യയുടെ തെക്കു പടിഞ്ഞാറന്‍ പ്രദേശങ്ങളിലേക്കെത്തിയത്‌. ഫലത്തിന്റെ ഉള്ളിലെ മൃദുവായ പള്‍പ്പാണ്‌ ഭക്ഷ്യയോഗ്യമായ ഭാഗം. ഉയര്‍ന്ന കൊഴുപ്പാണ്‌ പള്‍പ്പിന്റെ പ്രത്യേകത. ചില അവാക്കാഡോ ഇനങ്ങള്‍ക്ക്‌ വാഴപ്പഴത്തിന്റെ ഇരട്ടി ഊര്‍ജമുണ്ട്‌. ഓരോ നൂറുഗ്രാം പള്‍പ്പിലും 245 കലോറി അടങ്ങിയിരിക്കുന്നു. മനുഷ്യന്റെ ആരോഗ്യസംരക്ഷണത്തിന്‌ ആവശ്യമായ 25-ലേറെ ധാതുലവണങ്ങളും വൈറ്റമിനുകളും മറ്റു പോഷകങ്ങളും ഇതിലുണ്ട്‌. ഇതിലെ ഗ്ലൂട്ടാത്തിയോണ്‍ എന്ന ആന്റിഓക്‌സിഡന്റ്‌ കാന്‍സര്‍ ഉള്‍പ്പെടെ രോഗങ്ങളെ പ്രതിരോധിക്കും. ഇതില്‍ അടങ്ങിയിരിക്കുന്ന വൈറ്റമിന്‍ ഇ ത്വക്കിന്റെ ചുളിവുകള്‍ മാറ്റി മിനുസപ്പെടുത്തി പ്രായമാകുന്നതിനെ സാവധാനത്തിലാക്കുന്നു. പഴത്തിലെ ബീറ്റാ സിറ്റോസ്‌റ്റിറോള്‍ രക്‌തത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെ അളവു കുറയ്‌ക്കുന്നു. അവാക്കാഡോ അടങ്ങിയ ഭക്ഷണം ഒരാഴ്‌ച തുടര്‍ച്ചയായി കഴിച്ചാല്‍ രക്‌തത്തിലെ കൊളസ്‌ട്രോളിന്റെ അളവു 17 ശതമാനം കണ്ടു കുറയുമെന്നു പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്‌. പഴത്തിന്റെ പകുതിയില്‍ 500 മില്ലിഗ്രാം പൊട്ടാസ്യവും ഉയര്‍ന്ന അളവില്‍ മഗ്നീഷ്യം, ഫോസ്‌ഫറസ്‌, ഇരുമ്പ്‌ മൂലകങ്ങളും അടങ്ങിയിട്ടുണ്ട്‌. പ്രോട്ടീന്‍, വൈറ്റമിന്‍ എ, ബി, സി, കെ എന്നിവയും നല്ല അളവിലുണ്ട്‌. പഴത്തിന്റെ പള്‍പ്പില്‍ പഞ്ചസാര ചേര്‍ത്താണ്‌ ഇത്‌ കഴിക്കുന്നത്‌. മില്‍ക്ക്‌ ഷേക്ക്‌, സാന്‍ഡ്‌വിച്ച്‌, ഐസ്‌ക്രീം എന്നിവയിലും അവാക്കാഡോ ചേര്‍ക്കുന്നു. ഫ്രൂട്ട്‌ സലാഡിന്റെയോ വെജിറ്റബിള്‍ സലാഡിന്റെയോ ഭാഗമായും ഭക്ഷിക്കാം.
നിത്യഹരിത വൃക്ഷമായ അവാക്കാഡോ ഉയര്‍ന്ന വേനല്‍ച്ചൂടും മഞ്ഞുറയുന്ന തണുപ്പും താങ്ങുകയില്ല. 12.8 ഡിഗ്രി മുതല്‍ 28.3 ഡിഗ്രി സെല്‍ഷ്യസ്‌ വരെ ഊഷ്‌മാവുള്ള പ്രദേശങ്ങളാണ്‌ കൃഷിക്കു യോജിച്ചത്‌. അവാക്കാഡോയില്‍ മൂന്നു ഉപജാതികളുള്ളതില്‍ വെസ്‌റ്റ് ഇന്ത്യന്‍ ഇനമാണ്‌ ഉഷ്‌ണമേഖലാ പ്രദേശങ്ങളില്‍ അനുയോജ്യം. മണല്‍ കലര്‍ന്ന എക്കല്‍മണ്ണും 40 ശതമാനം കളിമണ്ണുള്ള പ്രദേശങ്ങളും കൃഷിക്കു യോജിച്ചതാണ്‌. മണ്ണില്‍ നല്ല നീര്‍വാര്‍ച്ചയുണ്ടായിരിക്കണം. ലവണാംശം കൂടുതലാകാന്‍ പാടില്ല. വിത്തുമുളച്ചുണ്ടാകുന്ന തൈകള്‍ കായ്‌ക്കാന്‍ വൈകുമെന്നതിനാല്‍ മറ്റു രീതികളിലുണ്ടാക്കിയ തൈകള്‍ വേണം നടാന്‍. തൈകള്‍ 6-12 മീറ്റര്‍ അകലത്തില്‍ നടാം. ഹെക്‌ടറിന്‌ 400 തൈകള്‍ നടുന്ന ഊര്‍ജിത കൃഷിരീതി അടുത്ത കാലത്ത്‌ പ്രചാരത്തിലായിട്ടുണ്ട്‌. 60 സെന്റിമീറ്റര്‍ വീതം നീളം, വീതി, ആഴം എന്നിവയുള്ള കുഴികളില്‍ തൈകള്‍ നടാം. നടുന്നതിന്‌ 10-15 ദിവസം മുമ്പേ കുഴികള്‍ തയ്യാറാക്കണം. കുഴികളില്‍ 25 കിലോഗ്രാം കാലിവളം ചേര്‍ത്തതിനുശേഷം മേല്‍മണ്ണ്‌, ഉണങ്ങിയ ഇല എന്നിവ ചേര്‍ത്ത്‌ മൂടണം. തൈകള്‍ ചുവട്ടിലെ മണ്ണോടുകൂടി വേണം നടാന്‍. കടുത്ത വേനല്‍ക്കാല മൊഴിച്ചുള്ള സമയത്തുവേണം നടാന്‍. തോട്ടം കളവിമുക്‌തമായി സൂക്ഷിക്കണം.
ഇടയ്‌ക്ക് തോട്ടത്തില്‍ ഇടയിളക്കി കൊടുക്കണം. എന്നാല്‍ ആഴത്തിലുള്ള ഇടയിളക്കല്‍ പാടില്ല. ചെടികളുടെ ചുവട്ടില്‍ ചപ്പുചവറുകള്‍ കൊണ്ടോ മറ്റു ജൈവവസ്‌തുക്കള്‍കൊണ്ടോ പുതയിടണം. ഇത്‌ ഈര്‍പ്പസംരക്ഷണത്തെ സഹായിക്കുന്നതോടൊപ്പം കളകളുടെ വളര്‍ച്ചയെ തടയും. കേരളത്തിലെ വിപണികളില്‍ അടുത്തകാലത്തായി ആവശ്യക്കാര്‍ വര്‍ധിച്ചുവരുന്ന പഴവര്‍ഗമാണ്‌ അവാക്കാഡോ. നാട്ടിലെ മലമ്പ്രദേശങ്ങളില്‍ കൃഷി ചെയ്യാന്‍ അനുയോജ്യമായ ഇതിന്‌ നല്ല വികസന സാധ്യതയുണ്ട്‌. ഇത്‌ പരമാവധി ഉപയോഗപ്പെടുത്താന്‍ കഴിയണം.
പീനട്ട്‌ഫ്രൂട്ട്‌

കടലയുടെ രുചിയുള്ള ചെറുപഴങ്ങള്‍ ഒരു സസ്യത്തില്‍ വിളയുന്നു. കേള്‍ക്കുമ്പോള്‍ കൗതുകം തോന്നുന്ന പീനട്ട്‌ഫ്രൂട്ട്‌ എന്ന ചെറുചെടിയുടെ വരവ്‌ മധ്യ അമേരിക്കയില്‍നിന്നാണ്‌. കേരളത്തിലെ കാലാവസ്‌ഥയ്‌ക്കനുയോജ്യമായ ഇവ ഭാഗിക തണല്‍ ലഭിക്കുന്ന മണ്ണിലാണ്‌ നന്നായി വളരുക. വേനല്‍ക്കാലത്ത്‌ ജലസേചനം അനിവാര്യമാണ്‌. ഒരാള്‍ ഉയരത്തില്‍ താഴേക്ക്‌ ഒതുങ്ങിയ ശാഖകളോടെയാണ്‌ പീനട്ട്‌ ഫ്രൂട്ടിന്റെ വളര്‍ച്ച. ഏക പത്രങ്ങളായ ചെറിയ ഇലകള്‍. ശാഖാഗ്രങ്ങളില്‍ മഞ്ഞപ്പൂക്കള്‍ കൂട്ടമായി വിരിയുന്നത്‌ വേനല്‍ക്കാലത്താണ്‌. ഒരുകുലയില്‍ കായ്‌കള്‍ പത്തെണ്ണമെങ്കിലും ഉണ്ടാകും. പഴുക്കുമ്പോള്‍ മഞ്ഞനിറമാകുന്ന കായ്‌കള്‍ നേരിട്ടുകഴിക്കാം. കറികള്‍ ഉണ്ടാക്കാനും ഉപയോഗിക്കാം.
പീനട്ട്‌ഫ്രൂട്ടില്‍നിന്നു ലഭിക്കുന്ന ചെറുവിത്തുകള്‍ നടീല്‍വസ്‌തുവായി ഉപയോഗിക്കാം. ചെറുകൂടകളില്‍ ഇവ പാകികിളിര്‍പ്പിച്ച്‌ ഒരടി ഉയരമാകുമ്പോള്‍ തോട്ടങ്ങളില്‍ അനുയോജ്യമായ സ്‌ഥലത്ത്‌ ചെറുകുഴിയെടുത്ത്‌ ജൈവവളം ചേര്‍ത്ത്‌ നടാം. വലിയ ചെടിച്ചെട്ടികളും കൃഷിചെയ്യാന്‍ അനുയോജ്യമാണ്‌. കീടങ്ങളുടെ ശല്യം കാര്യമായി ബാധിക്കാത്ത പീനട്ട്‌ഫ്രൂട്ട്‌ ഫലം തരാന്‍ മൂന്നുവര്‍ഷമെടുക്കും

മുല്ലാത്തയ്ക്ക് സുവർണകാലം

നമ്മുടെ തോടികളിലോക്കെ പണ്ട് കണ്ടിരുന്ന മുല്ലാത്ത എന്ന് മടങ്ങി വരവിന്റെ പാതയിലാണ്. മുല്ലാത്ത ചക്കകളിലും ഇലയിലുമൊക്കെ അടങ്ങിയിട്ടുള്ള അസ്റ്റൊജനിസ് എന്നാ ഘടകം ക്യാൻസർ രോഗത്തെ പ്രധിരോധിക്കും എന്ന കണ്ടെത്തൽ ആണ് മുല്ലതതയുടെ സുവര്ണ കാലത്തിനു ആധാരം . ഇടത്തരം ഉയരത്തിൽ ശാഖകളോടെ വളരുന്ന മുല്ലതതയുടെ ശാത്രനാമം ” അനോന മ്യുരിക്കെട്ട ” എന്നാണ് പ്രാദേശികമായി മുല്ലന്ച്ചക്ക ലക്ഷ്മനപഴം ബ്ലാത്തിച്ചക്ക എന്നിങ്ങനെ വിളിപ്പേരുകളും ഉണ്ട് . നേരിയ ജലാംശം ഉള്ള വളക്കുറുള്ള മണ്ണ് ആണ് കൃഷിക്ക് അനുയോഗ്യം . മൂന്നു വർഷത്തിനുള്ളിൽ ഫലം തന്നു തുടങ്ങും . ഹൃധയക്രിതിയിൽ ഉള്ള വലിയ കായ്കളുടെ പുറം മുള്ള് നിറഞ്ഞതാണ്‌ . പാകമായ പഴങ്ങല്ക്ക് മഞ്ഞ നിറമാണ്‌ . മധുരവും നേരിയ പുളിയും കലര്ന്നതാണ് ഇവയുടെ സ്വാദു. നേരിട്ട് ഭക്ഷ്യ യോഗ്യം ആണ് പഴക്കാംബു. ഇലകൾ ഔഷധം ആയി ഉപയോഗിച്ച് വരുന്നു. നാരുകൾ ധാരാളം ഉള്ള മുല്ലാത്ത പഴങ്ങൾ ഉദര രോഗങ്ങള്ക്ക് നല്ലതാണു. പഴങ്ങളിൽ നിന്ന് ശേഖരിക്കുന്ന വിത്തുകൾ പാകി കിളിര്പ്പിച്ചെടുക്കുന്ന തൈകൾ കൂടകളിൽ മാറ്റി നാട്ടു വളര്ത്തി മഴക്കാലത്തിന്റെ തുടക്കത്തിൽകൃഷി ചെയ്തു തുടങ്ങാം

മിറക്കിള്‍ ഫ്രൂട്ട്‌

ഒരു ചെറുസസ്യത്തിന്റെ പഴം കഴിച്ചശേഷം ഒരു മണിക്കൂറിനുള്ളില്‍ കഴിക്കുന്ന പുളിരസമുള്ള ഭക്ഷണവും വെള്ളവുമെല്ലാം മധുരമുള്ളതായി തോന്നാം. ഈ അത്ഭുതപഴച്ചെടിയാണ്‌ മിറക്കിള്‍ ഫ്രൂട്ട്‌. സപ്പോട്ടയുടെ കുടുംബക്കാരനാണ്‌ ആഫ്രിക്കന്‍ സ്വദേശിയായ ചെടി. പ്രകൃത്യാ ബോള്‍സായ്‌ രൂപത്തിലാണ്‌ വളര്‍ച്ച. ശാഖകളില്‍ വിരിയുന്ന കൊച്ചുപൂക്കള്‍ക്ക്‌ നേര്‍ത്ത സുഗന്ധമുണ്ട്‌. വലിയ കാന്താരിമുളകിന്റെ വലിപ്പമുള്ള കായ്‌കള്‍ പഴുക്കുമ്പോള്‍ കടുംചുവപ്പായിതീരും. വര്‍ഷം മുഴുവന്‍ പൂക്കുകയും കായ്‌ക്കുകയും ചെയ്യുന്ന പ്രകൃതം. മിറക്കിള്‍ ഫ്രൂട്ടില്‍ അടങ്ങിയിരിക്കുന്ന മിറാക്കുലിന്‍ എന്ന പ്രോട്ടീന്‍ ഘടകമാണ്‌ മധുരം നല്‍കുന്നത്‌. ഈ മധുരം പ്രമേഹരോഗികള്‍ക്കും കഴിക്കാം. രുചി നഷ്‌ടപ്പെടുന്ന രോഗികള്‍ മിറക്കിള്‍ ഫ്രൂട്ടു കഴിച്ചശേഷം ഭക്ഷണം കഴിച്ചാല്‍ രുചിയേറും. ജൈവവളങ്ങള്‍ നന്നായി ഇഷ്‌ടപ്പെടുന്ന മിറക്കിള്‍ ഫ്രൂട്ട്‌ ചെടിച്ചട്ടികളില്‍ വളര്‍ത്തുകയാണ്‌ അഭികാമ്യം. ജലസേചനം ആവശ്യമാണ്‌. നേരിയ വെയില്‍ ലഭിക്കുന്ന ഇടനാഴികളില്‍ ഇന്‍ഡോര്‍ പ്ലാന്റായി വളര്‍ത്താവുന്ന ഇവയ്‌ക്ക് മിറക്കിള്‍ ബെറി എന്നും വിളിപ്പേരുണ്ട്‌. വിത്തുമുളപ്പിച്ചെടുത്ത തൈകള്‍ കൃഷിചെയ്‌താല്‍ മൂന്നാലു വര്‍ഷത്തിനുള്ളില്‍ ഫലം നല്‍കി തുടങ്ങും

അബിയു

മഞ്ഞിന്റെ നൈര്‍മല്യമുള്ള മധുരം മഞ്ഞപ്പഴങ്ങളിലൊതുക്കി അബിയു എന്ന പഴവര്‍ഗച്ചെടിയും കേരളത്തിലെത്തി. പത്തുമീറ്ററിലധികം ഉയരത്തില്‍ ചെറുശാഖകളോടെ സ്‌തൂപാകൃതിയിലാണ്‌ അബിയു ചെടിയുടെ വളര്‍ച്ച. കടുപ്പമുള്ള തടി, നീളമേറിയ ഇലകള്‍, സസ്യഭാഗങ്ങളില്‍ കറ എന്നിവയുണ്ടാകും. നാട്ടില്‍ കാണുന്ന സപ്പോട്ടയുടെ ബന്ധുവായ അബിയു ഉഷ്‌ണമേഖലാ രാജ്യങ്ങളായ ഓസ്‌ട്രേലിയ, ബ്രസീല്‍ എന്നിവിടങ്ങളില്‍നിന്നെത്തി കേരളത്തിലെ കാലാവസ്‌ഥയ്‌ക്ക് അനുരൂപമായി വളരുന്നു. സപ്പോട്ടേസിയ സസ്യകുടുംബത്തിലെ പോക്‌റ്റീരിയ കെമിറ്റോ എന്ന ശാസ്‌ത്രനാമത്തിലറിയപ്പെടുന്ന അബിയുവിന്റെ വളര്‍ച്ച ത്വരിതഗതിയിലാണ്‌. മൂന്നുവര്‍ഷത്തിനുള്ളില്‍ പുഷ്‌പിച്ചു ഫലം തന്നു തുടങ്ങും. ശാഖകളില്‍ ചെറുപൂക്കള്‍ ഒറ്റയ്‌ക്കും കൂട്ടമായും കാണുന്നു. ഗോളാകൃതിയിലുള്ള ചെറുകായ്‌കള്‍ വിരിയുമ്പോള്‍ പച്ചനിറമാണെങ്കിലും വിളഞ്ഞു പഴുക്കുന്നതോടെ മഞ്ഞയായി തീരുന്നു. വേനല്‍ക്കാലത്ത്‌ മഞ്ഞപ്പഴങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന ചെറുസസ്യം മനോഹര കാഴ്‌ച്ചയാണ്‌. പഴങ്ങള്‍ മുറിച്ച്‌ ഉള്ളിലെ മാധുര്യമേറിയ വെള്ളക്കഴമ്പ്‌ സ്‌പൂണ്‍ ഉപയോഗിച്ച്‌ കോരിക്കഴിക്കാം. പള്‍പ്പില്‍ പ്രോട്ടീന്‍, ഫൈബര്‍, കാത്സ്യം തുടങ്ങിയ പോഷകങ്ങള്‍ക്കൊപ്പം അസ്‌ഫോര്‍ബിക്‌ ആസിഡും നേരിയതോതിലുണ്ട്‌. അബിയു പഴങ്ങളില്‍ കാണുന്ന കറുത്തവിത്തുകള്‍ ചെറുകൂടകളില്‍ മണ്ണും, ജൈവവളവും ചേര്‍ത്തുനിറച്ച്‌ പാകി കിളിര്‍പ്പിച്ചെടുത്ത തൈകള്‍ നടീല്‍ വസ്‌തുവായി ഉപയോഗിക്കാം. സൂര്യപ്രകാശം ലഭിക്കുന്ന നേരിയ വളക്കൂറുള്ള മണ്ണ്‌ കൃഷിക്ക്‌ യോജ്യമാണ്‌. വെള്ളക്കെട്ടില്ലാത്ത സ്‌ഥലത്ത്‌ അരമീറ്ററോളം നീളം, വീതി, താഴ്‌ചയുള്ള കുഴികളെടുത്ത്‌ ഉണങ്ങിപ്പൊടിഞ്ഞ ചാണകമോ ജൈവവളങ്ങളോ അടിസ്‌ഥാനമായി ഇട്ട്‌ തടം മൂടി തൈകള്‍ നടാം. മഴ ലഭിക്കുന്നില്ലെങ്കില്‍ ജലസേചനമാകാം. രോഗങ്ങള്‍ കാര്യമായി ബാധിക്കാത്ത പ്രകൃതമുള്ള അബിയുവിന്റെ ശരിയായ വളര്‍ച്ചയ്‌ക്ക് ഇടയ്‌ക്കിടെ വളങ്ങള്‍ ചേര്‍ക്കുന്നത്‌ നല്ലതാണ്‌. ചെടികളുടെ മുകള്‍തലപ്പുനുള്ളിയാല്‍ ധാരാളം ശാഖകള്‍ ഉണ്ടാകും. പൂന്തോട്ടത്തില്‍ അലങ്കാരസസ്യംപോലെ ഇവ വളര്‍ത്തുകയുമാകാം. നാട്ടിലെത്തിയ വിദേശപഴച്ചെടികള്‍പോലെ അബിയുവും തോട്ടങ്ങള്‍ കീഴടക്കുന്ന കാലം വിദൂരമല്ല.

കാര പഴം

നാട്ടിന്‍പുറങ്ങളില്‍ കണ്ടിരുന്ന ഒട്ടേറെ ഫലസസ്യങ്ങള്‍ നമുക്ക്‌ അന്യമായിക്കഴിഞ്ഞു. മുമ്പ്‌ ചെറുകാടുകളിലും തോട്ടുവരമ്പുകളിലുമൊക്കെ കണ്ടിരുന്ന ചെറു സസ്യമാണ്‌ കാര. ഇപ്പോള്‍ ഇവയെ കണ്ടെത്തുകതന്നെ പ്രയാസം. നിത്യഹരിത ഇലച്ചാര്‍ത്തോടെയാണ്‌ ഇവ വളരുന്നത്‌. ഇലഞെട്ടുകളില്‍ ചെറുപൂക്കള്‍ ഓഗസ്‌റ്റ്, സെപ്‌റ്റംബര്‍ മാസങ്ങളില്‍ കാണുന്നു. തുടര്‍ന്ന്‌ മരം നിറയെ ചെറുകായ്‌കള്‍ നിറഞ്ഞുതുടങ്ങും. മൂപ്പെത്തുന്നതിനുമുമ്പ്‌ ഇവ ശേഖരിച്ച്‌ അച്ചാറിടാം. പഴങ്ങളാകുമ്പോള്‍ ഭക്ഷിക്കുകയുമാവാം. മധുരവും പുളിയും കലര്‍ന്നതാണ്‌ ഇവയുടെ സ്വാദ്‌. പണ്ടുകാലത്ത്‌ വിദ്യാലയങ്ങളില്‍നിന്നു മടങ്ങുന്ന കുട്ടികള്‍ കാരപ്പഴങ്ങള്‍ പറിച്ചുതിന്നുക പതിവായിരുന്നു.
കാലത്തിന്റെ പ്രയാണത്തില്‍ ഇവയെല്ലാം മാഞ്ഞുപോയി. ഇന്ന്‌ കാരയും കാരപ്പഴവും വിസ്‌മൃതിയിലായി. പഴയ തലമുറയുടെ നാവില്‍നിന്ന്‌ ഇന്നും കാരപ്പഴത്തിന്റെ രുചി മാഞ്ഞിട്ടില്ല. കാര ഇന്നും കൃഷിചെയ്യാന്‍ പഴയ തലമുറ തയാറാണ്‌. കാര കൃഷി ചെയ്യാന്‍ ഇവയുടെ വിത്തു മുളപ്പിച്ചെടുക്കുന്ന തൈകള്‍ ഉപയോഗിക്കാം. മഴ ലഭിക്കുന്ന സമയമാണ്‌ നടാന്‍ പറ്റിയ സമയം.
പാതയോരങ്ങളിലും പാര്‍ക്കിംഗ്‌ ഗ്രൗണ്ടുകളിലും തണല്‍മരമായും കാര വളര്‍ത്താം. നാട്ടിന്‍പുറങ്ങളില്‍നിന്നു അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ധാരാളം ഫലവൃക്ഷങ്ങള്‍ നമുക്കുണ്ട്‌. ഇവയുടെ സംരക്ഷണം നമുക്ക്‌ ഏറ്റെടുക്കാം.

അമ്പഴം

പഴയ തലമുറയിലെ വീട്ടമ്മമാര്‍ അച്ചാറിടാന്‍ അമ്പഴങ്ങകള്‍ ഉപയോഗിച്ചിരുന്നു. പുളിരസത്തിന്‌ പ്രശസ്‌തമായ അമ്പഴങ്ങകള്‍ ഉണ്ടാകുന്ന അമ്പഴമരങ്ങള്‍തന്നെ അപ്രത്യക്ഷമായപ്പോള്‍ മധുരിക്കുന്‌ അമ്പഴങ്ങള്‍ വരവായി. അച്ചാറിടുന്നതിനുപകരം പഴമായി ആപ്പിള്‍പോലെ ഇവ മുറിച്ച്‌ കഴിക്കാം.
മാധുര്യം നിറഞ്ഞ വലിയ പഴക്കാമ്പ്‌. ചെറിയ വിത്തുകള്‍ എന്നിവ ഇവയുടെ പ്രത്യേകതയാണ്‌. ആഫ്രിക്കയില്‍നിന്ന്‌ ഉഷ്‌ണ മേഖലാ പ്രദേശങ്ങളിലെത്തിയ ഇവ കേരളത്തിലെ കാലാവസ്‌ഥയ്‌ക്കും യോജിച്ചതാണ്‌. ചെറുവൃക്ഷമായി ശാഖകളോടെയാണ്‌ വളര്‍ച്ച. സംയുക്‌ത പത്രങ്ങളായ ചെറിയ ഇലകള്‍ കടുപ്പം കുറഞ്ഞ തടി എന്നിവയും കാണപ്പെടുന്നു. ശാഖാഗ്രങ്ങളില്‍ ചെറു വെള്ളപ്പൂക്കള്‍ കൂട്ടമായി കാണുന്നു. ദീര്‍ഘഗോളാകൃതിയുള്ള വലിയ കായ്‌കള്‍ കുലകളില്‍ അഞ്ചാറെണ്ണം കാണും. നാലുമാസംകൊണ്ട്‌ ഇവ വിളഞ്ഞു പഴുക്കും. മഞ്ഞ, ചുവപ്പ്‌ പഴങ്ങള്‍ ഉണ്ടാകുന്ന അമ്പഴ ഇനങ്ങള്‍ ഉണ്ട്‌.
വര്‍ഷത്തില്‍ പല തവണ കായ്‌കള്‍ ഉണ്ടാകുന്ന സ്വഭാവവും മധുര അമ്പഴങ്ങള്‍ കാണിക്കാറുണ്ട്‌. മധുര അമ്പഴത്തിന്റെ ഒട്ടുതൈകള്‍ നട്ടുവളര്‍ത്തിയാല്‍ മൂന്നു വര്‍ഷത്തിനുള്ളില്‍ കായ്‌ഫലം തന്നുതുടങ്ങും. സൂര്യപ്രകാശം ലഭിക്കുന്ന വെള്ളക്കെട്ടില്ലാത്ത മണ്ണാണ്‌ അനുയോജ്യം. അരമീറ്റര്‍ താഴ്‌ചയുള്ള കുഴിയെടുത്ത്‌ ജൈവവളങ്ങള്‍ ചേര്‍ത്ത്‌ ഒട്ടുതൈകള്‍ നടാം.
മഴ ലഭിക്കുന്നില്ലെങ്കില്‍ ജലസേചനം നല്‍കണം. ഒട്ടു സന്ധിയില്‍നിന്ന്‌ താഴെ മുളയ്‌ക്കുന്ന തലപ്പുകള്‍ നീക്കംചെയ്യണം. കാര്യമായ രോഗകീടങ്ങള്‍ മധുര അമ്പഴങ്ങളെ ബാധിക്കാറില്ല. വേനല്‍ക്കാലത്ത്‌ ഇല പൊഴിക്കുന്ന സ്വഭാവമുള്ളതിനാല്‍ ഇവ മുറ്റത്ത്‌ നടാതെ തോട്ടത്തില്‍ കൃഷി ചെയ്യുകയാണ്‌ അഭികാമ്യം.

തണ്ണിമത്തന്‍ കൃഷി

വേനല്‍ക്കാലത്തെ യാത്രയ്ക്കിടയില്‍ വിശപ്പും ദാഹവും തോന്നുമ്പോള്‍ തണ്ണിമത്തനോ തണ്ണിമത്തന്‍നീരോ കുടിച്ചാല്‍ തൃപ്തിയായി. ഔഷധഗുണവും പോഷകമൂല്യവും ഒത്തിണങ്ങിയ വിളയാണ് തണ്ണിമത്തന്‍. 65-90 ദിവസംകൊണ്ട് വിളവെടുക്കാവുന്നതും വേനല്‍ക്കാലത്ത് നല്ല ആദായം ഉണ്ടാക്കാവുന്നതുമായ കൃഷിയാണ് തണ്ണിമത്തന്‍.

രുചിയും മധുരവുമുള്ള അകത്ത് വിത്തു കുറഞ്ഞ്, ചുവന്ന നിറത്തോടുകൂടിയ വിവിധ ഇനങ്ങള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇവ ഏതെന്നും കൃഷിരീതി എങ്ങനെയെന്നും പരിശോധിക്കാം. മണ്ണും കാലാവസ്ഥയും വേനല്‍ക്കാലത്തെ നല്ല ചൂടും ഈപ്പംകുറഞ്ഞതുമായ കാലാവസ്ഥയാണ് നല്ലത്. ജലസേചനസൗകര്യം വേണം. ആഴവും നീര്‍വാര്‍ച്ചയുമുള്ള മണല്‍കലര്‍ന്ന പശിമരാശിമണ്ണാണ് കൂടുതല്‍ ഉത്തമം. കരപ്പാടങ്ങള്‍, പുഴയോരങ്ങള്‍ എന്നിവയെല്ലാം നല്ലതാണ്. ഇനങ്ങള്‍ നല്ല രുചിയും നിറവും വിത്തില്ലാത്തതുമായ ധാരാളം ഇനങ്ങള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഷുഗര്‍ ബേബി, അസാഹിയ മാട്ടോ എന്നിവ കേരളത്തില്‍ ഏറ്റവും അനുയോജ്യമാണ്. ഹെക്ടറിന് 30 ടണ്‍ വിളവെടുക്കുന്നതാണ് ഷുഗര്‍ ബേബി. എന്നാല്‍ അസാഹിയമാട്ടൊ 60 ടണ്‍ തരാന്‍ ശേഷിയുണ്ട്.

100-110 ദിവസമാണ് മൂപ്പ്. 75-80 ദിവസംകൊണ്ട് വിളവുതരുന്ന അര്‍ക്കമുത്തുവിന് 40-45 ടണ്‍ വിളവിനു കഴിവുണ്ട്. പുറംതോട് കടുംപച്ചയുള്ള അര്‍ക്ക ജ്യോതി 90 ദിവസംകൊണ്ട് വിളവുതരും. അര്‍ക്ക ഐശ്വര്യ ഗുണത്തിലും ഉല്‍പ്പാദനത്തിലും മുമ്പനാണ്. ഹെക്ടറിന് 80 ടണ്‍വരെ വിളവുതരും. കുരു ഇല്ലാത്ത ഇനമാണ് അര്‍ക്കമധുര. ഇത് 60 ടണ്‍ വിളവുതരും. പോളിഹൗസിലും ഇത് കൃഷിചെയ്യാം. കൃഷിരീതിജനുവരി-ഫെബ്രുവരിയില്‍ കൃഷിയിറക്കാം. നിലം കിളച്ച് കട്ട ഉടച്ച് പരുവപ്പെടുത്തുക. വെള്ളരിക്കൃഷിയുടെ രീതിതന്നെ അനുവര്‍ത്തിക്കാം. 30-45 സെ.മീ. ആഴവും 60 സെ.മീ. വ്യാസവുമുള്ള കുഴിയെടുത്ത് ഇതില്‍ 2-3 ഗ്രാം ഉണങ്ങിയ ചാണകപ്പൊടി ചേര്‍ത്ത് മേല്‍മണ്ണുമായി ഇളക്കിച്ചേര്‍ക്കുക. രണ്ടു കുഴികള്‍ തമ്മില്‍ മൂന്നു മീറ്റര്‍ അകലം വേണം. അഞ്ചു വിത്ത് നടുക. മുളച്ച് നാലില പ്രായത്തില്‍ ആരോഗ്യമുള്ള മൂന്നെണ്ണം നിലനിര്‍ത്തുക. തുടര്‍ന്ന് പച്ചച്ചാണകം, കടലപ്പിണ്ണാക്ക് മിശ്രിതം പുളിപ്പിച്ച ലായനി ഉള്‍പ്പെടെ ജൈവവങ്ങള്‍ ഇടയ്ക്ക് ചേര്‍ക്കുക. രാസവളം ചേര്‍ക്കുകയാണെങ്കില്‍ നടുമ്പോള്‍ കുഴിയില്‍ 50 ഗ്രാം ഫാക്ടംഫോസ് ചേര്‍ക്കുക. തുടര്‍ന്ന് മൂന്നാഴ്ചയില്‍ യൂറിയയും പൊട്ടാഷും 100 ഗ്രാം (50 ഗ്രാംവീതം) ചേര്‍ക്കുക. പിന്നീട് യൂറിയ ചേര്‍ത്തുകൊടുക്കുക. ജൈവവളം മാത്രമാണെങ്കില്‍ മേല്‍പ്പറഞ്ഞ ജൈവവളത്തിനു പുറമെ രണ്ടുമൂന്നു തവണകൂടി ചാണകപ്പൊടി-പച്ചച്ചാണകം, പിണ്ണാക്ക് എന്നിവ ചേര്‍ത്തുകൊടുക്കണം. തടത്തിനു ചുറ്റുമുള്ള മണ്ണ് ഇളക്കി തടം വൃത്തിയായി ഒരുക്കുക. വള്ളി വീശിപ്പടരുംമുമ്പേ നിലത്ത് ചുള്ളിക്കമ്പോ, വൈക്കോലോ വിരിച്ചുകൊടുക്കണം.

പപ്പായ

മലയാളിയുടെ തൊടിയിലെ അവശ്യ സസ്യമാണ്‌ എന്നും പപ്പായ മരം. കാരിക്കാ പപ്പായ എന്ന ശസ്ത്രീയ നമത്തില്‍ അറിയപ്പെടുന്ന പപ്പായമരത്തിന്‌ കപ്പളം എന്നും പപ്പായപഴത്തിന്‌ “കപ്പളങ്ങപഴം” എന്നും അറിയപ്പെടുന്നു. പപ്പായ യഥാര്‍ത്ഥത്തില്‍ നമ്മുടെ നാട്ടില്‍ ഒരു അഥിതിയായി എത്തിയതാണ്‌. പപ്പായയും പപ്പായയുടെ പൂര്‍വ്വികരും മെക്സിക്കോയില്‍ നിന്നുള്ളവരത്രെ. സാധാരണ 5-10 മീറ്റര്‍ ഉയരംവരെ ‘മരം’ പോലെ ഒറ്റത്തടിയായി വളരുന്ന പപ്പായമരങ്ങളുണ്ട്‌. ബ്രസീല്‍, ബഗ്ലാദേശ്‌, പാക്കിസ്ഥാന്‍, ഇന്ത്യ തുടങ്ങിയ ട്രോപ്പിക്കന്‍ കാലവസ്ഥയുള്ള മിക്കരാജ്യങ്ങളിലും ഇന്ന് പപ്പായ വിപുലമായരീതിയില്‍ കൃഷി ചെയ്യപ്പെടുന്നുണ്ട്‌. തണുത്തുറഞ്ഞ കാലാവസ്ഥയില്‍ പപ്പായ മരത്തിന്‌ വളരാന്‍ സാധിക്കുകയില്ല, അതുകൊണ്ടുതന്നെ യൂറോപ്യന്‍ രാജ്യങ്ങളില്‍ പപ്പായ പഴത്തിന്‌ വിലയുണ്ട്‌. 6 യൂറോവരെ( ഏകദേശം 350 രൂപ) ഒരു കിലോ പപ്പായയ്ക്ക്‌ ഇവിടെ വിലലഭിക്കും.
പപ്പായമരത്തിന്റെ മിക്കഭാഗങ്ങളും ഭക്ഷ്യയോഗ്യമാണ്‌. പപ്പായ പഴം അനേകം വിറ്റാമിനുകളുടെ സമൃദ്ധമായ ഉറവിടമാണ്‌. പപ്പായ പഴത്തിനു പുറമേ പപ്പായയുടെ ഇല ചില സ്ഥലങ്ങളില്‍ spinach എന്നപോലെ പാചകം ചെയ്തു കഴിക്കാറുണ്ട്‌. ഉണക്കിയെടുത്ത പപ്പായ ഇലകളുപയോഗിച്ച്‌ തയ്യാര്‍ ചെയ്യുന്ന ‘ചായ’ Papaya Tea മലേറിയ തുടങ്ങിയ രോഗങ്ങളില്‍ നിന്ന് പ്രതിരോധ ശേഷിനേടാന്‍ സഹായിക്കുമത്രേ.
പപ്പായയില്‍ അടങ്ങിയിരിക്കുന്ന “ഫൈറ്റോ കെമിക്കല്‍സ്‌” മനുഷ്യരില്‍ പ്രെജെസ്റ്റിറോന്‍ ഹോര്‍മോണിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നും, പപ്പായ വിത്തിലും, പഴുക്കാത്ത പപ്പായയിലും അടങ്ങിയിരിക്കുന്ന ചില കെമിക്കലുകള്‍ പുരുഷ, സ്ത്രീ വന്ധ്യതയ്ക്കും, മിസ്കാര്യേജിനും മറ്റും കാരനമാകാമെന്നും ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നു, പക്ഷെ കുറഞ്ഞ അളവില്‍ പപ്പായ പഴം കഴിക്കുന്നതു വഴി മേല്‍പറഞ്ഞ പ്രശ്നങ്ങല്‍ ഒന്നും തന്നെ ഉണ്ടാകുന്നില്ല.
മലയാളികളുടെ പല വിശേഷ കറികളിലും പപ്പായ ഒഴിച്ചുകൂട്ടാനാവില്ല. അവിയല്‍, സാമ്പാര്‍, സാലദ്‌, സ്‌റ്റ്യൂ മുതലായ വിശേഷവിഭവങ്ങളില്‍ പഴുക്കാത്ത പപ്പായ ധാരാളമായി ഉപയോഗിക്കുന്നു. പപ്പായ മരത്തിന്റെ മിക്ക ഭാഗങ്ങളും പലതരം ഔഷധങ്ങളില്‍ ഉപയോഗിക്കുന്നു. ദഹന സംബന്ധമായ അസുഖങ്ങള്‍ക്കും പപ്പായ ഔഷധമായി ഉപയോഗിക്കുന്നുണ്ട്‌.
പപ്പായയില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന “പപ്പൈന്‍” എന്ന എന്‍സൈം ചേര്‍ന്ന ലേപനങ്ങല്‍ മുറിവ്‌, ചതവ്‌, പൊള്ളല്‍ തുടങ്ങിയവ ഭേദമാക്കുന്നതിന്‌ ഫലപ്രദമാണ്‌. പഴുക്കാത്ത പപ്പായയിലും, കുരുവിലും അടങ്ങിയിരിക്കുന്ന കാര്‍പൈന്‍(carpaine) എന്ന ആല്‍ക്കലോയ്ഡ്‌ വിര, കൃമി തുടങ്ങിയ പാരസൈറ്റുകളെ ഇല്ലാതാക്കുന്നതിനുള്ള ഔഷധങ്ങളില്‍ ഉപയോഗിക്കുന്നുണ്ട്‌.
നമ്മുടെ പ്രതിരൊധ ശേഷിയെ ഉത്തേജിപ്പിക്കുന്നതിനും, കാന്‍സര്‍ തടയുന്നതിനും ദോഷകാരികളായ Escherichia Coli, Staphylococcus aureus, Salmonella typhi തുടങ്ങിയ ബാക്ടീരിയകളെ നശിപ്പിക്കുന്നതിനും പപ്പായയ്ക്ക്‌ കഴിവുണ്ട്‌.

കൃഷി രീതികള്‍

1 സെന്റ് ആയിക്കോട്ടേ 1000 ഏക്കര് ആയിക്കോട്ടേ..നിങ്ങളുടെ കൃഷി ഭുമി വെറുതേ കിടക്കുകയാണോ? കൃഷി ചെയ്യാൻ സമയം ഇല്ലേ? അതിനുള്ള പരിഹാരമായി എന്റെകൃഷി.കോം എത്തുന്നു നവംബർ 1 മുതൽ.
കൃഷി ചെയ്യാൻ താല്പര്യമുള്ള ഒരുപാട് ആളുകൾ ഉണ്ട് കേരളത്തിൽ. ഞങ്ങൾ നിങ്ങളുടെ ഭുമിയുടെ വിവരങ്ങൾ അവരുമായി ഷെയർ ചെയ്യാം. അതുവഴി നിങ്ങളുടെ ഭുമി ഒരു കൃഷി ഭുമി ആയി മാറുകയും, ഭുമി ഇല്ലാത്തവർക്ക് കൃഷി ചെയ്യാൻ അവസരവും കിട്ടുന്നു. അതുപോലെ വരുമാനവും

ടെറസ്സ് കൃഷിയും കീട നിയന്ത്രണവും

ടെറസ്സിലാണെങ്കിലും എല്ലായിനം കീടങ്ങളും രോഗങ്ങളും പച്ചക്കറിസസ്യങ്ങളെ ബാധിക്കും. മറ്റൊരിടത്തും കൃഷി ഇല്ലെങ്കില്‍ പരിസരത്തുള്ള പറക്കാന്‍ കഴിയുന്ന ഷട്പദങ്ങളെല്ലാം പറന്നുവരും. പാവല്‍, പടവലം എന്നിവയെ കായീച്ചകളും, പയറുവര്‍ഗ്ഗങ്ങളെ അരക്ക് ഷട്പദങ്ങളും(ഇലപ്പേന്‍) ആക്രമിക്കും. പയറിന്റെ നീരുറ്റികുടിക്കുന്ന ഷട്പദങ്ങള്‍ ഒന്നോ രണ്ടോ വന്നാല്‍ പിറ്റേദിവസം കൂട്ടത്തോടെ പറന്നുവരും. ഇവ കൂടാതെ ഇലകള്‍ തിന്നുന്ന ലാര്‍വ്വകള്‍ പലതരം കാണപ്പെടും. ലാര്‍വ്വകള്‍ ഓരോ തരവും ഒരേ ഇനത്തില്‍പ്പെട്ട ചെടികളെ മാത്രമാണ് ആഹാരമാക്കുന്നത്. പിന്നെ പച്ചക്കറി സസ്യങ്ങളില്‍ കാണുന്ന മിക്കവാറും ഷട്പദലാര്‍വ്വകള്‍ രാത്രിയില്‍ മാത്രം പുറത്തിറങ്ങി ആഹാരം കഴിക്കുന്നവയാണ്. അതുകൊണ്ട് പകല്‍നേരങ്ങളില്‍ നോക്കിയാല്‍ അവരുടെ അടയാളം മാത്രമേ കാണുകയുള്ളു.

പുകയില കഷായം, കാന്താരി മിശ്രിതം, മണ്ണെണ്ണക്കുഴമ്പ് തുടങ്ങിയവ പ്രധാന ജൈവ കീടനാശിനികളാണ്. ഇവ കൂടാതെ നേരിട്ടല്ലാതെ കീടങ്ങളെ നശിപ്പിക്കാന്‍ പഴക്കെണി, തുളസിക്കെണി, ശര്‍ക്കരക്കെണി തുടങ്ങിയവയും പ്രയോഗിക്കാം.

പുകയിലക്കഷായം: 50 ഗ്രാം പുകയില, 500 മില്ലി ലിറ്റര്‍ വെള്ളത്തില്‍ 24 മണിക്കൂര്‍ കുതിര്‍ത്തശേഷം പിഴിഞ്ഞെടുത്ത വെള്ളത്തില്‍ 12ഗ്രാം അലക്കുസോപ്പ് പതയാക്കി ഇളക്കിച്ചേര്‍ത്ത് യോജിപ്പിക്കുക. ആവശ്യമനുസരിച്ച് അളന്നെടുത്ത് ആറിരട്ടി വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് ചെടികളില്‍ തളിക്കാം.

മണ്ണെണ്ണ കുഴമ്പ്: ഒരു ലിറ്റര്‍ മണ്ണെണ്ണയില്‍, 50 ഗ്രാം ബാര്‍സോപ്പ് അര ലിറ്റര്‍ വെള്ളത്തില്‍ കലക്കിയത് യോജിപ്പിച്ച് നന്നായി ഇളക്കിയിട്ട് 20 ഇരട്ടി വെള്ളം ചേര്‍ത്ത് ചെടിയില്‍ തളിക്കുക.

പഴക്കെണി: വെള്ളരി, പാവല്‍, പടവലം എന്നിവയില്‍ കായീച്ചയുടെ ഉപദ്രവം ഒഴിവാക്കാനാണ് പഴക്കെണി ഉപയോഗിക്കുന്നത്. നന്നായി പഴുത്ത മൈസൂര്‍ പഴം വട്ടത്തില്‍ മുറിച്ചത് ചിരട്ടയില്‍ ഇട്ട് വെള്ളം ഒഴിച്ച് അതില്‍ ഏതാനും തരി ഫുഡറാന്‍ ചേര്‍ക്കുക. ഇങ്ങനെയുള്ള ചിരട്ടക്കെണികള്‍ പാവല്‍, പടവലം എന്നിവയുടെ പന്തലിനു ചുറ്റും തൂക്കിയിട്ടാല്‍ അവിടെ വരുന്ന ധാരാളം കായിച്ചകള്‍ പഴച്ചാര്‍ കുടിച്ച് ചിരട്ടയില്‍ ചത്തതായി കാണാം. അതുപോലെ തുളസിയില അരച്ചെടുത്ത നീരില്‍ ഫുഡറാന്‍ കലര്‍ത്തിയത് ചിരട്ടകളില്‍ തൂക്കിയിട്ടാലും കായിച്ചകള്‍ അവ കുടിക്കാന്‍ വരും.

കഞ്ഞിവെള്ളം: പയറിനെ കൂട്ടമായി ആക്രമിക്കുന്ന അരക്ക് ഒഴിവാക്കാന്‍ നല്ല കൊഴുത്ത കഞ്ഞിവെള്ളം ഒരു ബ്രഷ് ഉപയോഗിച്ച് ആക്രമണം ഉള്ള ഭാഗങ്ങളില്‍ പുരട്ടിയാല്‍ മതിയാവും. പച്ചപപ്പായ പലതായി മുറിച്ച് ഒരു പാത്രത്തിലെ വെള്ളത്തില്‍ ഇട്ട് വെച്ചത്, ഏതാനും ദിവസം കഴിഞ്ഞ് ഇളക്കിയാല്‍ കുഴമ്പ് രൂപത്തിലാവും. ഇത് ബ്രഷ് ഉപയോഗിച്ച് തളിച്ചാല്‍ പയറിലുള്ള അരക്ക്(ഇലപ്പേന്‍) ഒഴിവാകും. അരക്കിന്റെ ആക്രമണം ആരംഭത്തില്‍തന്നെ ഒഴിവാക്കണം.

കടലാസ് പൊതിയല്‍: ടെറസ്സിലാവുമ്പോള്‍ ഏറ്റവും നല്ല കീടനിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ ചിലത് കൂടിയുണ്ട്. കായീച്ചയെ ഒഴിവാക്കാന്‍ പാവക്ക, പടവലം തുടങ്ങിയവ ഉണ്ടായതിന്റെ പിറ്റേദിവസംതന്നെ കടലാസുകൊണ്ട് പൊതിഞ്ഞാല്‍ മതിയാവും. വീട്ടില്‍ കറിവെക്കാനുള്ള പച്ചക്കറികള്‍ ലക്ഷ്യമാക്കി കൃഷി ചെയ്യുന്നതിനാലും, ധാരാളം കായകള്‍ ഒന്നിച്ച് കായ്ക്കാത്തതിനാലും അവ പത്രക്കടലാസ് കൊണ്ട് പൊതിഞ്ഞ് സംരക്ഷിക്കുന്നതാണ് നല്ലത്. ഇലകളും കായകളും തിന്നുന്ന പുഴുക്കളെ തെരഞ്ഞ്പിടിച്ച് നിലത്തിട്ട് അമര്‍ത്തികൊല്ലുന്നതാണ് നല്ലത്.

ഗ്രോ ബാഗിലെ നടീല്‍ മിശ്രിതം – ഗ്രോ ബാഗുകളില്‍ എന്ത് നിറയ്ക്കണം

ഗ്രോ ബാഗില്‍ ചെടിക്ക് വളരാന്‍ വേണ്ട മണ്ണ് ആണ് നിറയ്ക്കുക.ഗ്രോ ബാഗില്‍ മണ്ണ് മാത്രം മതിയോ ? – നന്നായി പൊടിച്ച ചാണകപ്പൊടി ചേര്‍ക്കാം. പച്ച ചാണകം ഇടരുത്. ചാരം ഒരു കാരണവശാലും ചേര്‍ക്കരുത്. കൂടാതെ ചകിരിച്ചോര്‍ മിക്സ്‌ ചെയ്യുന്നതും നല്ലതാണ്. സാദാരണ ചകിരി അല്ല, അത് ഉപയോഗിക്കരുത്. അതിനു പുളിപ്പ് കൂടുതല്‍ ആണ്. ചെടിക്ക് ദോഷം ചെയ്യും സാദാരണ ചകിരി. പ്രോസെസ്സ് ചെയ്ത ചകിരി പാക്കെറ്റില്‍ വാങ്ങാന്‍ കിട്ടും. അത് വെള്ളത്തില്‍ ഇട്ടു എടുക്കാം. മണ്ണ്, ചാണകപ്പൊടി, ചകിരിചോര്‍ , ഇവ ഒരേ അനുപാതത്തില്‍ എടുക്കാം. ഒരു തവണത്തെ കൃഷിക്ക് ആവശ്യമായ് വളം അപ്പോള്‍ അതന്നെ അതില്‍ ആയി. കുറച്ചു വെപ്പിന്‍ പിണ്ണാക്ക് കൂടി മിക്സ്‌ ചെയ്താല്‍ നന്ന്. ഗ്രോ ബാഗില്‍ ആദ്യം കുറച്ചു ഈ മിക്സ്‌ ഇടുക (ഏകദേശം പകുതി വരെ), പിന്നെ ഇടയ്ക്ക് ഒരു പിടി വേപ്പിന്‍ പിണ്ണാക്ക് + എല്ല് പൊടി ഇടാം (പുട്ടിന് പീര പോലെ) , വീണ്ടും ബാക്കി മണ്ണ് ഇട്ടു ഗ്രോ ബാഗ്‌ നിറക്കുക. ചെടികള്‍ നടാന്‍ ഗ്രോ ബാഗ്‌ റെഡി ആയി.

ചാണകം അധികം ലഭ്യം അല്ലെങ്കില്‍ അടിയില്‍ മണ്ണ്/ചകിരി ചോറ് മിക്സ്‌ നിറച്ചു മുകള്‍ ഭാഗത്ത്‌ മാത്രം അല്‍പ്പം ഇട്ടു കൊടുക്കാം. മണ്ണിര കൊമ്പോസ്റ്റ് ലഭ്യമെങ്കില്‍ അതും ചേര്‍ക്കാം. കമ്പോസ്റ്റ് മുകള്‍ ഭാഗത്ത്‌ ഇട്ടു മണ്ണ് ഇളക്കുന്നതാണ് നല്ലത്. ഗ്രോ ബാഗില്‍ ചെടികള്‍ നന്നായി വളരും, അവയുടെ വേരുകള്‍ ബാഗ്‌ മുഴുവന്‍ വ്യാപിക്കും. അത് കൊണ്ട് കൃത്യമായി മേല്‍പ്പറഞ്ഞ അടിവളം ഉപയോഗിക്കുന്നത് അല്ലെങ്കില്‍ ചാണകപ്പൊടി മിക്സ്‌ ചെയ്യുന്നത് വളരെ ഉചിതം ആണ്. ചെടി വളര്‍ന്നു കഴിഞ്ഞു മണ്ണ് ഇളക്കി വളം ഇടാന്‍ പോയാല്‍ അവയുടെ വേരുകള്‍ മുറിയന്‍ സാധ്യത ഉണ്ട്.

ചാണകപ്പൊടി ഒക്കെ കിട്ടാന്‍ ബുദ്ധിമുട്ടാണെങ്കില്‍ മണ്ണിര കമ്പോസ്റ്റ്, അല്ലെങ്കില്‍ പോട്ടിംഗ് മിക്സ്‌ ഉപയോഗിക്കാം. ഇവയുടെ ലഭ്യത അറിയാന്‍ അടുത്തുള്ള കൃഷി ഭവന്‍ സന്ദര്‍ശിക്കുക. അല്ലങ്കില്‍ നിങ്ങളുടെ അടുത്തുള്ള കൃഷി വിജ്ഞാന കേന്ദ്രം സന്ദര്‍ശിക്കുക.

കരനെല്‍കൃഷി

സൂര്യപ്രകാശം നല്ലവണ്ണം ലഭിക്കുന്ന ഏതു കരഭൂമിയും കരനെല്‍കൃഷിക്ക് അനുയോജ്യമാണ്. 20-25 വര്‍ഷത്തിനു മുകളില്‍ പ്രായമുള്ള തെങ്ങിന്‍തോപ്പുകളോ തുറസായ സ്ഥലങ്ങളോ തരിശായിക്കിടക്കുന്ന കരപ്രദേശങ്ങളോ ഇതിനായി പ്രയോജനപ്പെടുത്താവുന്നതാണ്.സാധാരണയായി മഴയെ ആശ്രയിച്ച് ചെയ്യുന്ന കൃഷിയാണ് കരനെല്‍കൃഷി. ഏപ്രില്‍ മാസത്തില്‍ ലഭിക്കുന്ന വേനല്‍മഴയോടെ കൃഷി ആരംഭിക്കാം. ജനസേചനസൗകര്യം ലഭ്യമായ പ്രദേശങ്ങളില്‍ വര്‍ഷം മുഴുവന്‍ കരനെല്‍കൃഷി ചെയ്യാവുന്നതാണ്.
കൃഷിക്കായി തിരഞ്ഞെടുക്കുന്ന സ്ഥലം കിളച്ചോ യന്ത്രങ്ങള്‍ ഉപയോഗിച്ച് ഉഴുതോ, കളകള്‍ നീക്കം ചെയ്തു നന്നായി നിരപ്പാക്കി മണ്ണ് പാകപ്പെടുത്തിയെടുക്കുക. ജൈവവളം, അഴുകിയ ചാണകപ്പൊടി, കമ്പോസ്റ്റ്, മണ്ണിരക്കമ്പോസ്റ്റ്, ചകിരിച്ചോര്‍ കമ്പോസ്റ്റ് എന്നിവയില്‍ ഏതെങ്കിലുമൊന്ന് ഏക്കറിനു രണ്ടു ടണ്‍ (സെന്‍റിന് 20 കിലോ) നിര്‍ബന്ധമായും ചേര്‍ത്തുകൊടുക്കണം. അടിവളമായി ഭാവകവളം, രാജ്ഫോസ്, മസൂറിഫോസ് എന്നിവ ഏക്കറിന് 60 കിലോ എന്ന കണക്കില്‍ ചേര്‍ത്ത് സ്ഥലം ഒരുക്കാം.
വരള്‍ച്ചയെ അതിജീവിക്കാന്‍ കഴിവുള്ള 120 ദിവസംവരെ മൂപ്പുള്ള വിത്തിനങ്ങള്‍ കരനെല്‍കൃഷിക്കായി ഉപയോഗിക്കാവുന്നതാണ്. മൂപ്പുകുറഞ്ഞ വിത്തിനങ്ങളാണ് ഏറ്റവും അനുയോജ്യം. ജ്യോതി, ഐശ്വര്യ, മട്ടത്രിവേണി, അന്നപൂര്‍ണ്ണ, ഹര്‍ഷ, വര്‍ഷ, രോഹിണി, വൈശാഖ്, കറുത്തമോടന്‍, സുവര്‍ണമോടന്‍, സ്വര്‍ണപ്രഭ, ചെന്നെല്ല് തുടങ്ങിയവയാണ് സാധാരണയായി കൃഷിക്ക് ഉപയോഗിക്കുന്നത്. നാടന്‍ ഇനങ്ങളും ഉപയോഗിക്കാവുന്നതാണ്.
ഏക്കറിന് 40 കിലോ വിത്താണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. കരകൃഷിയില്‍ പൊടിവിതയാണ് സാധാരണയായി നടത്തുന്നത്. ഒരുക്കിയിട്ടിരിക്കുന്ന സ്ഥലത്ത്, പരിചരണം നടത്തിയ വിത്ത് പൊടിയില്‍ വിതയ്ക്കുകയോ, നുരിയിടുകയോ ചെയ്യാവുന്നതാണ്. വിത്ത് തുല്യമായി വീഴത്തക്കവിധം വിതച്ച് അതിനുമുകളിലായി പൊടിമണ്ണ് വിതറാം.കരനെല്‍കൃഷിയില്‍ കളശല്യം ഏറെ പ്രശ്നമുണ്ടാക്കുന്നതാണ്. ചെടിയുടെ വളര്‍ച്ചയെയും വിളവിനെയും ബാധിക്കുമെന്നതിനാല്‍ കളനിയന്ത്രണം പ്രാധാന്യമര്‍ഹിക്കുന്നു. സാധാരണഗതിയില്‍ ഇടകിളച്ചാണ് കളനിയന്ത്രണം നടത്തുന്നത്. നുരിവിത്തും കുഴി വിത്തും ഇടുന്ന സ്ഥലങ്ങളില്‍ ഈ രീതിയിലുള്ള കളനിയന്ത്രണം അനുയോജ്യമാണ്. കൃഷിസമയത്ത് ഇടയ്ക്കിടെ കളപറിച്ച് നീക്കം ചെയ്യാം.

ചകിരിച്ചോര്‍ കമ്പോസ്റ്റ് വളം നിര്‍മിക്കുന്നവിധം

നല്ല സൂര്യപ്രകാശം ലഭിക്കുന്ന, വെള്ളം കെട്ടിനില്‍ക്കാത്ത തുറസ്സായ സ്ഥലത്ത് തറയില്‍ അഞ്ച് മീറ്റര്‍ നീളത്തിലും മൂന്നു മീറ്റര്‍ വീതിയിലുമായി 10 സെ. മീ. കനത്തില്‍ ചകിരിച്ചോര്‍ നിരത്തുക. 400 ഗ്രാം പിത്ത്പ്ലസ് ഇതിനു മുകളിലായി ഒരേ കനത്തില്‍ വിതറുക. അതിനുശേഷം പഴയപടി 100 കി.ഗ്രാം ചകിരിച്ചോര്‍ പിത്ത്പ്ലസിനു മുകളില്‍ വിതറണം. അതിനു മുകളില്‍ ഒരു കി.ഗ്രാം യൂറിയ വിതറുക. ഇങ്ങിനെ വീണ്ടും ചകിരിച്ചോര്‍, പിത്ത്പ്ലസ്, ചികിരച്ചോര്‍, യൂറിയ എന്ന ക്രമത്തില്‍ 10 അടുക്ക് ചകിരി ച്ചോര്‍ വിതറണം. ഈര്‍പ്പം നിലനിര്‍ത്താന്‍ ആവശ്യത്തിന് വെള്ളം നച്ചുകൊടുക്കണം.
ഈര്‍പ്പാംശം നിലനിര്‍ത്താന്‍ ചണച്ചാക്കോ, വഴയിലയോ, തെങ്ങോലയോ കൊണ്ട് മുകളില്‍ പുതയിടണം. 30-40 ദിവസംകൊണ്ട് ചികിരിച്ചോര്‍ കമ്പോസ്റ്റ് റെഡി. ഒരു ടണ്‍ ചികിരിച്ചോറില്‍നിന്ന് 600 കി.ഗ്രാം കമ്പോസ്റ്റ് വളം ലഭിക്കും. സംസ്കരിച്ചെടുത്ത ചകിരിച്ചോറില്‍ 1.26% നൈട്രജന്‍, 0.06% ഫോസ്ഫറസ്, 1.20% പൊട്ടാഷ് എന്നിവയ്ക്കു പുറമെ ലിഗ്നില്‍ 4.80%, സെല്ലുലോസ് 10% എന്നിവ അടങ്ങിയിരിക്കുന്നു. നെല്‍കൃഷി ഏക്കറിന് നാല് ടണ്‍, തെങ്ങിന് 50 കി.ഗ്രാം, കശുമാവിന് 50 കി.ഗ്രാം എന്ന തോതില്‍ ഉപയോഗിക്കാം. മണ്ണിന്റെ ഈര്‍പ്പം നിലനിര്‍ത്തുന്നതിനും , മണ്ണിളക്കം കൂട്ടുന്നതിനും, വേരുകളുടെ പ്രവര്‍ത്തനം ഉത്തേജിപ്പിക്കുന്നതിനും, ഉല്‍പ്പാദനം കൂട്ടുന്നതിനുംഗുണമേന്മ വര്‍ധിപ്പിക്കുന്നതിനും ഈ കമ്പോസ്റ്റിനു കഴിയും.

ചേമ്പ്

സാധാരണ കേരളത്തില്‍ കൃഷിചെയ്യുന്ന ഒരു കാര്‍ഷിക വിളയാണ് ചേമ്പ് . ഉഷ്ണമേഖലാ സമ ശീതോഷ്ണ മേഖലാ പ്രദേശങ്ങളില്‍ കാണപ്പെടുന്ന ചേമ്പിന് ചൂടും ഈര്‍പ്പവും ഉള്ള കാലാവസ്ഥയാണ് യോജിച്ചത്. മഴയെ ആശ്രയിച്ചുള്ള കൃഷിക്ക് 120-150 സെ.മീ. മഴ വളര്‍ച്ചയും വിവിധ ഘട്ടങ്ങളിലായി ലഭിച്ചിരിക്കണം. കിഴങ്ങുകള്‍ ഒരു പോലെ വളരുന്നതിന് നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണ് അത്യന്താപേക്ഷിതമാണ് .

സാധാരണ കൃഷിചെയ്യുന്ന ചേമ്പിനങ്ങളില്‍ മുഖ്യമായിട്ടുള്ളത് Colocasia എന്നറിയപ്പെടുന്ന സാധാരണ ചേമ്പാണ്. ദേശഭേദങ്ങളനുസരിച്ച് കറുത്ത ചേമ്പ്, കണ്ണന്‍ ചേമ്പ്, വെളുത്ത ചേമ്പ്, മലയാര്യന്‍ ചേമ്പ്, കറുത്തകണ്ണന്‍, വെളുത്തകണ്ണന്‍, താമരക്കണ്ണന്‍, വെട്ടത്തുനാടന്‍, വാഴച്ചേമ്പ്, കരിച്ചേമ്പ് , ശീമച്ചേമ്പ് എന്നിങ്ങനെ അനേകം പേരുകളില്‍ ചേമ്പുകള്‍ കൃഷിചെയ്യുന്നു. ചേമ്പില്‍ അടങ്ങിയിരിക്കുന്ന അന്നജം മറ്റു കിഴങ്ങുകളെ അപേക്ഷിച്ച് പെട്ടെന്നു ദഹിക്കുന്നു എന്നതാണ് പ്രത്യേകത. കൂടാതെ ചേമ്പ് ആഴ്ചയിലൊരിക്കലെങ്കിലും ആഹാരത്തില്‍ ഉള്‍പ്പെടുത്തിയാല്‍ രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവില്‍ കുറവുണ്ടാകും എന്നും കണ്ടെത്തിയിട്ടുണ്ട്. കൂടാതെ ചേമ്പില്‍ കൂടുതല്‍ മാംസ്യവും അടങ്ങിയിരിക്കുന്നു.

കാലാവസ്ഥ

മഴയെ ആശ്രയിച്ചുള്ള കൃഷിക്ക് മേയ് ജൂണ്‍ മുതല്‍ ഒക്‌ടോബര്‍ നവംബര്‍ വരെ.
ജലസേചന കൃഷിക്ക് : വര്‍ഷം മുഴുവനും

ഇനങ്ങള്‍

ശ്രീരശ്മി, ശ്രീപല്ലവി എന്നിവ അതുല്പാദന ശേഷിയുള്ള പുതിയ ഇനങ്ങളാണ്.

വിത്തും നടീലും

25-35 ഗ്രാം ഭാരമുളള വശങ്ങളില്‍ വളരുന്ന കിഴങ്ങുകളാണ് നടാന്‍ അനുയോജ്യം. ഒരു ഹെക്ടറിലേക്ക് വളരുന്ന കിഴങ്ങുകളാണ് നടാന്‍ അനുയോജ്യം. ഒരു ഹെക്ടറിലേക്ക് 1200 കിലോഗ്രാം തൂക്കമുള്ള 37000 വിത്തു ചേമ്പുകള്‍ വേണ്ടി വരും.

20-25 സെന്റീമീറ്റര്‍ ആഴത്തില്‍ ഉഴുതോ കിളച്ചോ നിലം തയാറാക്കി അതില്‍ 45 സെന്റീമീറ്റര്‍ അകലത്തില്‍ വിത്തുചേമ്പുകള്‍ നടണം.

വളപ്രയോഗം

വശങ്ങള്‍ തയ്യാറാക്കുമ്പോള്‍ തന്നെ അടിവളമായി ഹെക്ടറിന് 12 ടണ്‍ എന്ന തോതില്‍ കാലി വളമോ കമ്പോസ്റ്റോ ചേര്‍ക്കണം. ശുപാര്‍ശ ചെയ്തിട്ടുള്ള രാസ വളങ്ങളുടെ തോത് 80:25:100 കിലോഗ്രാം എന്‍:പി:കെ ഹെക്ടറൊന്നിന് എന്ന നിരക്കിലാണ്. വിത്തു ചേമ്പ് മുളപ്പ് ഒരാഴ്ചക്കുള്ളില്‍ മുഴുവന്‍ ഭാവഹവും പകുതി വീതം പാക്യ ജനകവും പൊട്ടാഷും ആദ്യ വളപ്രയോഗം കഴിഞ്ഞ് ഒരു മാസത്തിനു ശേഷം കളയെടുപ്പും മണ്ണ് അടുപ്പിച്ചുകൊടുക്കലും നടത്തുന്നതോടൊപ്പം നല്‍കണം.

ഇടകിളയ്ക്കല്‍

കളയെടുപ്പ്, ചെറുതായി മണ്ണിളക്കല്‍, മണ്ണ് ചുവട്ടില്‍ അടുപ്പിച്ചു കൊടുക്കല്‍ എന്നീ പ്രവര്‍ത്തികള്‍ 30-45 ദിവസങ്ങളിലും 60-75 ദിവസങ്ങളിലും ചെയ്യണം. വിളവെടുപ്പ് ഒരു മാസം മുമ്പ് ഇലകള്‍ വെട്ടി ഒതുക്കുന്നത് കിഴങ്ങുകളുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തും.

ജലസേചനം

നടുമ്പോള്‍ മണ്ണില്‍ ആവശ്യത്തിന് ഈര്‍പ്പം ഉണ്ടായിരിക്കണം. ഒരേപോലെ മുളപൊട്ടല്‍ നട്ടുകഴിഞ്ഞും ഒരാഴ്ചയ്ക്കു ശേഷവും നനയ്ക്കണം. മണ്ണിന്റെ സ്വഭാവം അനുസരിച്ച് പിന്നീടുള്ള ജലസേനം 12-15 ദിവസങ്ങള്‍ ഇടവിട്ട് നല്‍കാം. വിളവെടുപ്പിന് 3-4 ആഴ്ച മുന്‍പ് ജലസേചനം നിര്‍ത്തണം. വിളവെടുപ്പുവരെ 9 മുതല്‍ 12 വരെ തവണ നനയ്‌ക്കേണ്ടി വരും. മഴയെ ആശ്രയിച്ചുള്ള കൃഷിക്ക് നീണ്ട വരള്‍ചാ കാലത്ത് ആവശ്യമായ ജലസേചനം നടത്തണം.

പുതയിടല്‍

നട്ടുകഴിഞ്ഞ് വാരങ്ങള്‍ പുതയിടുന്നത് ജലസംരക്ഷണത്തിനും കളനിയന്ത്രണത്തിനും സഹായിക്കും.

സസ്യ സംരക്ഷണം

ബ്ലൈറ്റ് രോഗത്തിനെതിരെ സിറാം, മിനബ് മാങ്കോമെബ്, കോപ്പര്‍ ഭാക്‌സിക്ലോറൈഡ് എന്നിവയിലേതെങ്കിലും ഒരു കുമിള്‍ നാശിനി 2 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലക്കി (1 കിലോഗ്രാം / ഹെക്ടര്‍) തളിച്ചു കൊടുക്കണം. ഏഫീഡുകളുടെ ആക്രമണം രൂക്ഷമാണെങ്കില്‍ ഡൈറമെത്തോയെറ്റ് അല്ലെങ്കില്‍ മോണോക്രോട്ടോഫോസ് 0.05 ശതമാനം വീര്യത്തില്‍ സ്‌പ്രേ ചെയ്യണം. ഇലതീനിപ്പുഴുക്കളെ നിയന്ത്രിക്കുന്നതിന് മാലത്തിയോണ്‍, കാര്‍ബാറില്‍, എന്‍ഡോസള്‍ഫാന്‍ എന്നിവയിലേതെങ്കിലും ഒരു കീടനാശിനി ഉപയോഗിക്കണം.

വിളവെടുപ്പ്

നട്ട് 5-6 മാസം കഴിയുമ്പോള്‍ ചേമ്പ് വിളവെടുക്കാം. മാതൃകിഴങ്ങുകളും പാര്‍ശ്വ കിഴങ്ങുകളും വിളവെടുപ്പിനു ശേഷം വേര്‍തിരിക്കണം.

വിത്തു ചേമ്പു സംഭരണം

മാതൃകിഴങ്ങില്‍ നിന്നും വേര്‍പെടുത്തിയ പാര്‍ശ്വ കിഴങ്ങുകളെ തറയില്‍ മണല്‍ നിരത്തി അതില്‍ സൂക്ഷിച്ചാല്‍ അഴുകുന്നത് ഒഴിവാക്കാം

ചേന

ഭാരതത്തിലെ എല്ലാപ്രദേശങ്ങളിലും വളരുന്നതും കൃഷിചെയ്യുന്നതുമായ സസ്യമാണ് ചേന. ഇത് ഒരു കിഴങ്ങുവര്‍ഗ്ഗത്തില്‍ പെട്ട പച്ചക്കറിയാണ്. ഒരില മാത്രമുള്ള സസ്യമാണ് ചേനയുടെ കാണ്ഡത്തില്‍ നിന്നും ഒരു തണ്ട് മാത്രം വളര്‍ന്ന് ശരാശരി 75 സെ.മീ. മുതല്‍ നീളത്തില്‍ അറ്റത്ത് ഇലയായി രൂപാന്തരം പ്രാപിച്ചിരിക്കുന്നു. വളര്‍ച്ച പൂര്‍ത്തിയാകുമ്പോള്‍ തണ്ട് വാടി കരിഞ്ഞ് പോവുകയും ആ സ്ഥാനത്ത് ഒരു പൂവ് ഉണ്ടാവുകയും ഏകദേശം 25 മുതല്‍ 30 സെ.മീ. ഉയരത്തില്‍ വളരുകയും ചെയ്യും. മഞ്ഞ നിറത്തിലുള്ള പൂവിന്റെ അറ്റത്ത് തവിട്ട് നിറം കാണപ്പെടുന്നു. ചേന പാകമാകുമ്പോള്‍ തിളക്കമാര്‍ന്ന ചുവപ്പ് കലര്‍ന്ന നിറത്തിലായിരിക്കും പൂവ് കാണപ്പെടുക.

നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണാണ് ചേനക്കൃഷിക്ക് യോജിച്ചത്. ഇടവിളയായി തെങ്ങിന്‍ തോപ്പുകളില്‍ ചേന വിജയകരമായി കൃഷി ചെയ്യാം. ചേന നടാന്‍ ഏറ്റവും യോജിച്ച സമയം ഫെബ്രുവരി – മാര്‍ച്ച് മാസങ്ങളാണ്. വിത്ത് നട്ട് 6-7 മാസം കൊണ്ട് ചേന വിളവെടുക്കുവാനാകും.

ചേന നടാനായി 60 സെ.മീ. നീളവും, വീതിയും, 45 സെ.മീ. ആഴവുമുള്ള കുഴികള്‍ 90 സെ.മീ. അകലത്തില്‍ എടുക്കുക. മേല്‍മണ്ണും ചാണകവും ( കുഴിയൊന്നിന് 2 മുതല്‍ 2.5 കി.ഗ്രാം ) നല്ല പോലെ ചേര്‍ത്ത് കുഴിയില്‍ നിറച്ച ശേഷം ഇതില്‍ ഏകദേശം 1 കി.ഗ്രാം തൂക്കം വരുന്നതും ഒരു മുളയെങ്കിലും ഉള്ളതുമായ വിത്ത് നടാം. ചേനയുടെ തണ്ട് നിന്ന ഭാഗത്തെ ശീര്‍ഷമായി കരുതി എല്ലാ വശങ്ങള്‍ക്കും ഒരു ചാണ്‍ നീളമുള്ള ത്രികോണാകൃതിയില്‍ മുറിച്ച കഷ്ണമാണ് നടീല്‍ വസ്തു. നടാനുള്ള ചേനക്കഷണങ്ങള്‍ ചാണകവെള്ളത്തില്‍ മുക്കി തണലത്ത് ഉണക്കിയെടുക്കണം. നിമാവിരകളുടെ ആക്രമണം നിയന്ത്രിക്കുന്നതിനായി വിത്തുചേന Bacillus macerans എന്ന ബാക്ടീരിയല്‍ മിശ്രിതവുമായി യോജിപ്പിക്കണം( 3 ഗ്രാം/കി.ഗ്രാം വിത്ത് ). നട്ടശേഷം ചപ്പുചവറുകള്‍ കൊണ്ട് പുതയിടണം. ഒരു ഹെക്ടര്‍ സ്ഥലത്ത് നടുന്നതിന് ഏകദേശം 12 ടണ്‍ ചേന വിത്ത് വേണ്ടിവരും ( 12,000 കഷണങ്ങള്‍ ). നട്ട് ഒരു മാസമാകുമ്പോള്‍ ഇവ മുളയ്ക്കാന്‍ തുടങ്ങും.

നട്ട് ഒന്നര മാസമാകുമ്പോള്‍ കള നിയന്ത്രണത്തിനും ഇടയിളക്കലിനും ശേഷം പാക്യജനകം, ഭാവഹം, ക്ഷാരം ഇവ ഹെക്ടറൊന്നിന് 50:50:75 കി.ഗ്രാം എന്ന തോതില്‍ നല്‍കണം. പിന്നീട് ഒരു മാസത്തിനുശേഷം രണ്ടാം ഗഡു വളപ്രയോഗം നടത്താം. ഇതിന് ഹെക്ടറൊന്നിന് 50 കി.ഗ്രാം പാക്യജനകവും, 75 കി.ഗ്രാം ക്ഷാരവും വേണ്ടിവരും. വളമിട്ടശേഷം ഇടയിളക്കുകയും, മണ്ണ് കൂട്ടിക്കൊടുക്കുകയും ചെയ്യണം.

മീലി മൂട്ടകളാണ് ചേനയുടെ പ്രധാന ശത്രു. ഇവ വിത്ത് സംഭരിക്കുമ്പോഴും ഒരു പ്രശ്‌നമാകാറുണ്ട്. ഇവയുടെ ആക്രമണം ഉണ്ടാകാതിരിക്കുന്നതിനായി നടുന്നതിന് മുമ്പ് വിത്ത് 0.02 ശതമാനം വീര്യമുള്ള മോണോക്രോട്ടോഫോസ് ലായനിയില്‍ 10 മിനിറ്റുനേരം മുക്കിവച്ചാല്‍ മതി.

മരച്ചീനി

കപ്പ, കൊള്ളിക്കിഴങ്ങ്, മരക്കിഴങ്ങ് എന്നിങ്ങനെ പല പേരുകളില്‍ മരച്ചീനി അറിയപ്പെടുന്നു. കേരളീയരുടെ പ്രതേകിച്ചു കൃഷിക്കാരുടെ ഇടയില്‍ ഒഴിവാക്കാന്‍ പറ്റാത്ത ഒരു വിളയാണ് ഇത്. കേരളത്തിലെ മിക്ക സ്ഥലങ്ങളും ഈ കൃഷിക്ക് യോജിച്ചതാണ് പക്ഷെ വെള്ളം കെട്ടി നില്‍ക്കുന്ന പ്രദേശങ്ങളിലും കടുത്ത മഞ്ഞുള്ളിടങ്ങളിലും മരച്ചീനി കൃഷി ചെയ്യാതിരിക്കുന്നതാണ് നല്ലത്. ചരലടങ്ങിയ മണ്ണാണ് ഏറ്റവും അനുയോജ്യം. സൂര്യ പ്രകാശം നേരിട്ട് പതിക്കുന്ന സ്ഥലത്ത് വേണം കൃഷി ചെയ്യാന്‍. വരള്‍ച്ചയെ ചെറുക്കാനുള്ള കഴിവ് മരചീനിക്കുണ്ടെങ്കിലും നാട്ടയുടനെ ആവശ്യത്തിനു നനയ്ക്കുന്നതാണ് നല്ലത്. മണ്ണ് ഇളക്കി കൂനകള്‍ ആക്കിയാണ് സാധാരണ മരച്ചീനി കൃഷി ചെയ്യാറ്‌. കപ്പ തണ്ട് ഒരു ചാണ്‍ നീളത്തിലുള്ള തണ്ടുകളാക്കി വേണം നടാന്‍ ഓരോ തണ്ടും തമ്മില്‍ ഒരു മീറ്റര്‍ എങ്കിലും അകലവും ഉണ്ടാവണം. കംബോസ്റ്റോ കാലി’ വളമോ അടിവളമായി ചേര്‍ക്കാവുന്നതാണ്. രണ്ടാഴ്ച കഴിഞ്ഞും കമ്പുകള്‍ മുളക്കുന്നില്ലെങ്കില്‍ മാറ്റി വേറെ കമ്പ് നടാവുന്നതാണ്. മിക്ക ഇനങ്ങളും 8-10 മാസം കൊണ്ട് കിഴങ്ങുകള്‍ പാകമാവുന്നവയാണ്.

മരചീനിയെ ബാധിക്കുന്ന ഒരു പ്രധാന രോഗം മൊസൈക്ക് ആണ്. രോഗമില്ലാത്ത കമ്പുകള്‍ നടനായി ഉപയോഗിക്കുകയോ രോഗ പ്രതിരോധശേഷി കൂടിയ ഇങ്ങനള്‍ (ഉദാ H-165) കൃഷി ചെയ്തോ ഒരു പരിധി വരെ ഈ രോഗത്തെ ചെറുക്കാം.

ഇനങ്ങള്‍

 • കല്പക – തെങ്ങിന്‍ തോപ്പുകളില്‍ ഇടവിളയായി കൃഷി ചെയ്യാം. നട്ടു കഴിഞ്ഞു 6-7 മാസം കൊണ്ട് വിളവെടുക്കാം.
 • ശ്രീ വിശാഖം – മൊസൈക്ക് രോഗ പ്രതിരോധശേഷി കൂടിയ ഇനം.
 • ശ്രീ സഹ്യ- മൊസൈക്ക് രോഗത്തെ തടയാനുള്ള ശേഷി കൂടിയ ഇനം.
 • ശ്രീ പ്രകാശ്‌
 • മലയന്‍ -4 – സ്വാദേറിയ ഇനം.
 • H 97- മൊസൈക്ക് രോഗ പ്രതിരോധശേഷി കൂടിയ ഇനം.
 • H 165- മൊസൈക്ക് രോഗ പ്രതിരോധശേഷി കൂടിയ ഇനം.
 • H 226- മൊസൈക്ക് രോഗ പ്രതിരോധശേഷി കൂടിയ ഇനം.

മട്ടുപ്പാവിലെ പച്ചക്കറിത്തോട്ടം

വീടിനു ചുറ്റും അല്‍പമെങ്കിലും സ്ഥലമുള്ളവര്‍ക്ക് ഒന്ന് മനസ്സുവെച്ചാല്‍ നല്ല പച്ചക്കറിത്തോട്ടം നിര്‍മിക്കാം. കുറഞ്ഞത് ആറ് മണിക്കൂറെങ്കിലും സൂര്യപ്രകാശവും വെള്ളവും ലഭിക്കുന്നിടമാണ് കൃഷിക്കഭികാമ്യം. ദീര്‍ഘകാലം വിളവ് തരുന്ന കറിവേപ്പ്, മുരിങ്ങ, നാരകം പോലുള്ള വിളകള്‍ക്ക് വീട്ടു വളപ്പില്‍ പ്രത്യേകം സ്ഥലം കണ്ടെത്തണം. തണലില്‍ വളരാന്‍ കഴിയുന്ന ഇഞ്ചി, മഞ്ഞള്‍, ചേന, ചേമ്പ്, കാച്ചില്‍, മധുരക്കിഴങ്ങ് എന്നിവ ഇടവിളകളായി കൃഷി ചെയ്യാം. ഇവക്കിടയില്‍ വീട്ടാവശ്യത്തിനുള്ള മുളക്, കാന്താരി എന്നിവയും നടാം. ഒരേ സ്ഥലത്ത് വ്യത്യസ്ത വിളകള്‍ കൃഷി ചെയ്യുന്നതുമൂലം കീടരോഗാക്രമണം തടുക്കാനും മണ്ണിലെ വ്യത്യസ്ത തലങ്ങളിലെ ജൈവാംശം ഉപയോഗപ്പെടുത്താനും കഴിയും.

ചീര, വെള്ളരി, പാവല്‍, പയര്‍, വെണ്ട, മത്തന്‍, പടവലം എന്നിവക്കെല്ലാം നല്ല വെയില്‍ വേണം. അധികം വെയില്‍ വേണ്ടാത്ത വിളകളാണ് മുളകും തക്കാളിയും.

മട്ടുപ്പാവിലെ പച്ചക്കറിത്തോട്ടം

ടെറസ്സില്‍ പച്ചക്കറി കൃഷി ചെയ്തുണ്ടാക്കുകയാണെങ്കില്‍ ജൈവ പച്ചക്കറി കൃഷിഭൂമിയില്ലാത്തവര്‍ക്കും ഭക്ഷിക്കാം. ടെറസ്സിലെ കൃഷിക്ക് പോളിത്തീന്‍/സിമന്റ് സഞ്ചികളാണ് ഉപയോഗിക്കുന്നത്. ഉപയോഗശൂന്യമായ ടയറിലും കൃഷി ചെയ്യാവുന്നതാണ്. കൈവരിയോട് ചേര്‍ന്ന് അടിയില്‍ ചുമര് വരുന്ന ഭാഗത്തിന് മുകളിലായി ചട്ടികള്‍ വെക്കാം. ഇഷ്ടിക അടുക്കി അതിനു മുകളില്‍ ചട്ടികള്‍ വെക്കുന്നതാണ് ഉചിതം. വെള്ളം കെട്ടി നില്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

മേല്‍മണ്ണ്, ചാണകപ്പൊടി, മണല്‍ എന്നിവ 2:1:1 അനുപാതത്തില്‍ കൂട്ടിച്ചേര്‍ത്ത് മിശ്രിതം തയ്യാറാക്കാം. പ്‌ളാസ്‌റിക് ചാക്കുകളാണെങ്കില്‍ ഇരു വശത്തും അഞ്ചോ ആറോ സുഷിരങ്ങളിടണം. ചട്ടിയിലാണെങ്കില്‍ സുഷിരം അടക്കണം. ഏറ്റവും അടിയില്‍ രണ്ടിഞ്ച് കനത്തില്‍ മണല്‍ നിരത്തുക. അതിനു മുകളില്‍ ചട്ടിയുടെ/കവറിന്റെ വാ വട്ടത്തിന്റെ ഒരിഞ്ച് താഴെ വരെ പോട്ടിംഗ് മിശ്രിതം നിറക്കുക. നിറക്കുമ്പോള്‍ സഞ്ചിയുടെ രണ്ട് മൂലകളും ഉള്ളിലേക്ക് തള്ളിവെച്ചാല്‍ ചുവട് വൃത്താകൃതിയിലായി മറിഞ്ഞുവീഴാതിരിക്കും. മണ്ണ് മിശ്രിതം നിറച്ച ശേഷം ഏറ്റവും മുകളിലായി എല്ലുപൊടി, കപ്പലണ്ടി പിണ്ണാക്ക്, വേപ്പിന്‍ പിണ്ണാക്ക,് മണ്ണിര കമ്പോസ്‌റ് എന്നിവ 50 ഗ്രാം വീതം കൂട്ടിയോജിപ്പിച്ച ശേഷം വിത്തുകളോ തൈകളോ നടാം.

പാവല്‍, പടവലം, വെണ്ട എന്നിവയുടെ വിത്തുകള്‍ ആറ് മുതല്‍ പന്ത്രണ്ട് മണിക്കൂര്‍ വരെ വെള്ളത്തില്‍ കുതിര്‍ത്ത് വെച്ച് നട്ടാല്‍ അങ്കുരണ ശേഷി ഉറപ്പിക്കാം. അധികം താഴ്ചയിലല്ലാതെ വിത്തിടണം. പ്രത്യേകിച്ചും ചെറിയ വിത്തുകള്‍. തയ്യാറാക്കിവെച്ച ചട്ടികളിലും സഞ്ചികളിലും വിത്തുകള്‍ പാകിയോ (വെണ്ട, പയര്‍, പാവല്‍, പടവലം, മത്തന്‍, കുമ്പളം) 30-45 ദിവസം കഴിയുമ്പോള്‍ നാലില പ്രായത്തില്‍ പറിച്ചു നടുകയോ (തക്കാളി, ചീര, മുളക്, വഴുതന) ചെയ്യാം. വിത്തിട്ട ശേഷം മണ്ണ് ചെറുതായി നനക്കണം. ചീര, വഴുതിന എന്നിവയുടെ വിത്തുകള്‍ ഉറുമ്പു കൊണ്ടുപോകാതിരിക്കാനായി വിത്തിട്ട ശേഷം ചുറ്റും മഞ്ഞള്‍പ്പൊടിഉപ്പ് മിശ്രിതം തൂവിക്കൊടുക്കുകയോ വിത്ത് അരിമണി, മണല്‍ എന്നിവയുമായി കൂട്ടിക്കലര്‍ത്തി പാറ്റുകയോ ആവാം. പറിച്ചു നടുന്നതിന് അനുയോജ്യമായ സമയം വൈകുന്നേരമാണ്. വേനലില്‍ തൈകള്‍ക്ക് രണ്ട് മൂന്ന് ദിവസം തണല്‍ കൊടുക്കണം. ഓരോ ചാക്കിലും രണ്ടു മൂന്നു വിത്തുകളോ തൈകളോ നടാം.

ടെറസ്സിലെ കൃഷിക്ക് രാസവസ്തുക്കള്‍ ഉപയോഗിക്കേണ്ടതില്ല. രാസവസ്തുക്കള്‍ ടെറസ്സിനെ കേടുവരുത്തും. ആഴ്ചയിലൊരിക്കല്‍ ദ്രവരൂപത്തിലുള്ള പുളിപ്പിച്ച ജൈവവളങ്ങള്‍ (കാലിവളം, എല്ലുപൊടി, കമ്പോസ്‌റ്, പച്ചിലവളം, കോഴിവളം, കടലപ്പിണ്ണാക്ക്) ഇട്ടുകൊണ്ടിരുന്നാല്‍ ചെടികള്‍ കരുത്തോടെ വളരും. വേനല്‍ക്കാലത്ത് രണ്ടുനേരവും ബാക്കികാലങ്ങളില്‍ മഴയില്ലാത്തപ്പോള്‍ ഒരുനേരവും ചിട്ടയായി ആവശ്യത്തിനു മാത്രം നനച്ചാല്‍ മണ്ണിലുള്ള വായുസഞ്ചാരം കൂടും. ചാക്കില്‍/ചട്ടിയില്‍ നിന്നും വെള്ളം ഒലിച്ചിറങ്ങുംവിധം നനക്കരുത്. ഒരേ വിള തന്നെയോ ഒരേ വര്‍ഗത്തില്‍ പെട്ട വിളകളോ ഒരേ ചാക്കില്‍/ചട്ടിയില്‍ തുടര്‍ച്ചയായി കൃഷി ചെയ്യരുത്. ഓരോ പ്രാവശ്യവും ചെടി നടുമ്പോള്‍ മണ്ണിളക്കണം. ഇപ്രകാരം ഒരേ ചട്ടിയില്‍ മൂന്നോ നാലോ തവണ കൃഷിചെയ്യാം. ഓരോ വിളയും അതിനനുയോജ്യമായ സമയത്ത് നടുകയാണെങ്കില്‍ മികച്ച വിളവ് ലഭിക്കും.

കൃഷിക്കനുയോജ്യമായ ഇനങ്ങള്‍

1.  ചീര
അരുണ്‍, കണ്ണാറ ലോക്കല്‍ (ചുവപ്പ്)
മോഹിനി, ഇഛ1, ഇഛ2, ഇഛ3 (പച്ച)
വര്‍ഷം മുഴുവന്‍ കൃഷി ചെയ്യാമെങ്കിലും ശക്തമായ മഴക്കാലം ഒഴിവാക്കുന്നതാണ് നല്ലത്. വേനല്‍ക്കാലത്ത് കീടരോഗബാധ കൂടുതലാണെങ്കിലും കൃഷി ചെയ്യാം. ഏറ്റവും നല്ല നടീല്‍ സമയം ജനുവരി മാസമാണ്.

2.  വെണ്ട
സല്‍കീര്‍ത്തി, അര്‍ക്ക, അനാമിക (പച്ച, നീളമുള്ളത്)
അരുണ ( ചുവപ്പ്, നീളമുള്ളത്)
മഴക്കാല കൃഷിക്ക് നല്ല വിളവ് ലഭിക്കും. വേനല്‍ക്കാലത്ത് മഞ്ഞളിപ്പ് സാധ്യത കൂടുതലാണ്. നവംബര്‍ മുതല്‍ ഏപ്രില്‍ വരെ വിളവ് കുറവാണ്. വിത്തു വിതച്ച് 45ാം ദിവസം ആദ്യ വിളവെടുപ്പ് നടത്താം. അര്‍ക്ക, അനാമികക്ക് ശാഖകളില്ലാത്തതിനാല്‍ അടുത്തടുത്ത് നടാം.

3.  മുളക്
അനുഗ്രഹ (പച്ചനിറം, എരിവ് കുറവ്)
ഉജ്ജ്വല (ചുവപ്പ് നിറം, എരിവു കൂടുതല്‍)
മെയ് മാസമാണ് കൃഷിക്കനുയോജ്യം. തണല്‍സ്ഥലത്ത് നല്ല കരുത്തോടെ വളരുകയും വിളവ് തരുകയും ചെയ്യും.

4.  വഴുതന (കത്തിരി)
ശ്വേത (വെളുത്തത്, ഇടത്തരം നീളം)
ഹരിത (ഇളം പച്ച, നീളമുള്ളത്)
നീലിമ, സൂര്യ (വയലറ്റ് നിറം, ഉരുണ്ടത്)
രണ്ടു വര്‍ഷം വരെ വിളവെടുക്കാം. മെയ്, ജൂണ്‍ മാസമാണ് ഏറ്റവും ഉചിതം. ഹരിത നടുമ്പോള്‍ ചെടികള്‍ തമ്മിലുള്ള അളവ് കൂടിയാല്‍ പൂവിടുന്നതിന്റെയും കായ് പിടിക്കുന്നതിന്റെയും അളവ് കൂട്ടാം.

5.  പയര്‍
വള്ളിപ്പയര്‍ (ലോല, വൈജയന്തി, ശാരിക, മല്ലിക)
കുറ്റിപ്പയര്‍ (കനകമണി, ഭാഗ്യലക്ഷി)
കുഴിപ്പയര്‍/തടപ്പയര്‍ (അനശ്വര)
വര്‍ഷം മുഴുവന്‍ കൃഷിചെയ്യാന്‍ പറ്റുന്ന പച്ചക്കറിയാണിത്. വള്ളിപ്പയര്‍ നടാന്‍ ഉചിതം ആഗസ്‌റ് സെപ്തംബര്‍. മഴക്കാലത്ത് ചെടി തഴച്ച് വളരുമെങ്കിലും വിളവ് കുറവാണ്.

6.  അമരപ്പയര്‍
ഹിമ (ഇളം പച്ച, നീണ്ടു പരന്നത്)
ഗ്രേസ് (ചുവപ്പ് നിറം, നീണ്ടു പരന്നത്)
ജൂലൈ ആഗസ്‌റ് മാസമാണ് കൃഷിക്കേറ്റവും അനുയോജ്യം.

7.  കോവല്‍
സുലഭ (ഇളം പച്ച, വെളുത്ത വരകളോട് കൂടിയത്) വര്‍ഷം മുഴുവന്‍ കൃഷിചെയ്യാമെങ്കിലും ഏറ്റവും അനുയോജ്യം മെയ് മധ്യത്തോടെ.

8.  പാവല്‍ (കൈപ്പ)
പ്രീതി (വെളുത്തതോ ഇളംപച്ചയോ നിറം)
പ്രിയ (പച്ച, നീണ്ടത്, മുള്ളുകളുള്ളത്)
പ്രിയങ്ക ( വെളുത്തത്, വലിപ്പമുള്ളത്)
വേനല്‍ക്കാല കൃഷി ഒഴിവാക്കുന്നതാണ് നല്ലത്. ആദ്യത്തെ 34 വിളവെടുപ്പിന് പ്രീതിയുടെ വലിപ്പം കുറവാണെങ്കിലും പിന്നീട് നല്ല വലിപ്പം ഉണ്ടാകും. ജനുവരി, സെപ്തംബര്‍, ഡിസംബര്‍ മാസങ്ങളാണ് കൃഷിക്കനുയോജ്യം.

9.  പടവലം
കൌമുദി (ശരാശരി ഒരു മീറ്റര്‍ വലിപ്പമുള്ള വെളുത്ത കായ്കള്‍)
ബേബി (വെളുത്തതും ഒരടി നീളവും)
മെയ് ജൂണ്‍ സെപ്തംബര്‍ ഡിസംബര്‍ മാസങ്ങള്‍ ഏറ്റവുമനുയോജ്യം.

10. കുമ്പളം
കെ.എ.യു ലോക്കല്‍ (എളവന് പച്ച നിറം, മൂക്കുമ്പോള്‍ ചാരനിറം. നീണ്ടുരുണ്ടത്)
ഇന്ദു (ഇടത്തരം വലിപ്പം, ഉരുളന്‍ കായ്കള്‍)
ജൂണ്‍, ആഗസ്‌റ്, സെപ്തംബര്‍ മാസങ്ങള്‍ ഏറ്റവുമനുയോജ്യം

11. മത്തന്‍
അമ്പിളി (ഇടത്തരം വലിപ്പം, പരന്നുരുണ്ടത്)
സുവര്‍ണ (ഇടത്തരം വലിപ്പം, പരന്നത്, ഉള്‍ക്കാമ്പിന് ഓറഞ്ചു നിറം)
ഏപ്രില്‍, ജൂണ്‍, ആഗസ്‌റ്, സെപ്തംബര്‍ മാസങ്ങള്‍ കൃഷിക്കനുയോജ്യം

12. ചുരക്ക
അര്‍ക്ക ബഹാര്‍ (ഇളംപച്ച, ഇടത്തരം നീളമുള്ള വളവില്ലാത്ത കായ്കള്‍, ശരാശരി ഒരു കിലോ തൂക്കം)
സെപ്തംബര്‍, ഒക്ടോബര്‍, ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ കൃഷിചെയ്യാം.

13. വെള്ളരി
വര്‍ഷം മുഴുവന്‍ കൃഷിചെയ്യാം. ജൂണ്‍, ആഗസ്‌റ്, ഫെബ്രുവരി, മാര്‍ച്ച് നല്ല നടീല്‍ സമയം.
മുടിക്കോട് ലോക്കല്‍ (വലിപ്പമുള്ളത്, ഇളം പ്രായത്തില്‍ പച്ചനിറം, മുക്കുമ്പോള്‍ സ്വര്‍ണനിറം)
സൌഭാഗ്യ (വലിപ്പം കുറഞ്ഞത്, കടും പച്ച നിറത്തില്‍ ഇളം പച്ച വരകളുള്ളത്)

14. തക്കാളി
അനഘ (ഇടത്തരം വലിപ്പം)
ശക്തി (ഇടത്തരം വലിപ്പം, പരന്നുരുണ്ടത്)
മുക്തി (പച്ച നിറം)
സെപ്തംബര്‍ ഒക്ടോബര്‍ മാസം നല്ലത് നഴ്‌സറിയില്‍ മുളപ്പിച്ച തൈകള്‍ 2030 ദിവസം കഴിഞ്ഞ് പറിച്ചു നടാം.

സസ്യസത്തുക്കള്‍ ഉപയോഗിച്ചുള്ള കീടനിയന്ത്രണം.

പുകയില കഷായം

അരക്കിലോ പുകയില ഞെട്ടും തണ്ടും ചെറുതായരിഞ്ഞ് നാലര ലിറ്റര്‍ വെള്ളത്തില്‍ ഒരു ദിവസം മുക്കി വെക്കുക. ഇത് ഞെരടിപ്പിഴിഞ്ഞ് നീരെടുക്കുക. 120 ഗ്രാം ബാര്‍സോപ്പ് അര ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിക്കുക. സോപ്പു ലായനി പുകയില സത്തിലേക്കൊഴിച്ച് ശക്തിയായി ഇളക്കി ചേര്‍ക്കണം. ഇതിലേക്ക് ഏഴിരട്ടി വെള്ളം ചേര്‍ത്ത് സ്‌പ്രേ ചെയ്താല്‍ മൃദുല ശരീരകാരികളായ എല്ലാ കീടങ്ങളെയും നിയന്ത്രിക്കാം.

വേപ്പിന്‍കുരു സത്ത്

50 ഗ്രാം വേപ്പിന്‍ കുരു പൊടിച്ച് കിഴി കെട്ടി ഒരു ലിറ്റര്‍ വെള്ളത്തില്‍ 12 മണിക്കൂര്‍ മുക്കി വെക്കുക. ഇത് നീരുറ്റിയാല്‍ അഞ്ച് ശതമാനം വീര്യമുള്ള വേപ്പിന്‍ സത്ത് ലഭിക്കും. കായ്/തണ്ട് തുരപ്പന്‍ പുഴുക്കള്‍, ഇലതീനിപ്പുഴുക്കള്‍ എന്നിവയെ അകറ്റി നിര്‍ത്താന്‍ ഫലപ്രദമാണ്.

വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം

60 കി.ലോ ബാര്‍സോപ്പ് അരിഞ്ഞ് അരലിറ്റര്‍ ഇളം ചൂടുവെള്ളത്തില്‍ ലയിപ്പിച്ചതില്‍ 200 മില്ലി വേപ്പെണ്ണ ചേര്‍ത്തിളക്കി പതപ്പിക്കുക. 180 ഗ്രാം വെളുത്തുള്ളി നന്നായി അരച്ച് 300 എം.എല്‍ വെള്ളവുമായി ചേര്‍ത്ത് അരിച്ച് വേപ്പെണ്ണ എമള്‍ഷനുമായി ചേര്‍ക്കുക. ഇത് ഒമ്പത് മില്ലി വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് നീരൂറ്റി കുടിക്കുന്ന പ്രാണികളെ നിയന്ത്രിക്കാം.

ഗോമൂത്രം കാന്താരി മുളക് മുശ്രിതം

ഒരു മില്ലി ഗോമൂത്രത്തില്‍ പത്ത് ഗ്രാം കാന്താരി മുളക് അരച്ച് അരിച്ചെടുത്ത് പത്ത് എം.എല്‍ വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് പ്രയോഗിച്ചാല്‍ പുഴുക്കളെ പ്രത്യേകിച്ചും ചീരയിലെ കൂടുകെട്ടിപ്പുഴുവിനെ നിയന്ത്രിക്കാം.

നാറ്റപ്പൂച്ചെടി സോപ്പ് മിശ്രിതം

നാറ്റപ്പൂച്ചെടിയുടെ ഇളം ഇലയും തണ്ടും ചതച്ച് ഒരു ലിറ്ററോളം നീരെടുക്കുക. 60 ഗ്രാം ബാര്‍സോപ്പ് അര ലിറ്റര്‍ വെള്ളത്തില്‍ യോജിപ്പിച്ചെടുത്ത് ഇതുമായി യോജിപ്പിക്കുക. ഇതിനെ പത്തിരട്ടി വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് പയറിലെ ഇലപ്പേനിനെയും മറ്റ് നീരൂറ്റിക്കുടിക്കുന്ന പ്രാണികളെയും നിയന്ത്രിക്കാം.

പാല്‍ക്കായം മഞ്ഞള്‍പ്പൊടി മിശ്രിതം

പത്ത് ഗ്രാം പാല്‍ക്കായം 2.5 ലിറ്റര്‍ വെള്ളത്തില്‍ അലിയിക്കുക. ഇതില്‍ 2 ഗ്രാം സോഡാപൊടിയും (അപ്പസോഡ) എട്ട് ഗ്രാം മഞ്ഞള്‍പ്പൊടിയും ചേര്‍ന്ന മിശ്രിതം കലര്‍ത്തണം. ഇത് അരിച്ചെടുത്ത് ഇലകളുടെ ഇരുവശത്തും നനയത്തക്കവണ്ണം സ്‌പ്രേ ചെയ്യുക. ചീരയിലെ ഇലപ്പുള്ളി രോഗം നിയന്ത്രിക്കുന്നതിന് ഇത് വളരെ ഫലപ്രദമാണ്.

ജീവാണുക്കളെ ഉപയോഗിച്ചുള്ള കീടരോഗ നിയന്ത്രണം.

മിത്ര കുമിളകളും മിത്ര ബാക്ടീരിയകളും ഉപയോഗിക്കുക വഴി കീടങ്ങളുടെയും രോഗങ്ങളുടെയും ഉപദ്രവം കുറക്കാന്‍ സാധിക്കുന്നു. ഇവ കീടത്തിന്റെയും രോഗാണുക്കളുടെയും ഉള്ളില്‍ കടന്ന് വിഷവസ്തുക്കള്‍ ഉല്‍പാദിപ്പിച്ചും കോശങ്ങള്‍ക്ക് കേടുവരുത്തിയും അവയെ നശിപ്പിക്കുന്നു.

‘ട്രൈക്കോഡര്‍മ്മ’ എന്ന മിത്രകുമിള്‍

മിക്ക രോഗകാരികളായ കുമിളുകളെയും നശിപ്പിക്കുന്ന മിശ്രിത കുമിളുകളാണിത്. പച്ചക്കറിയിലെ വേരു ചീയല്‍ രോഗങ്ങളെ അവ ഉപയോഗിച്ച് ഫലപ്രദമായി നിയന്ത്രിക്കാം.

ഉണക്കിപ്പൊടിച്ച ചാണകവും വേപ്പിന്‍ പിണ്ണാക്കും 9:1 എന്ന അനുപാതത്തില്‍ കലര്‍ത്തി മിശ്രിതം തയ്യാറാക്കുക. ഇതില്‍ ട്രൈക്കോഡര്‍മ്മ കള്‍ച്ചര്‍ വിതറി ആവശ്യത്തിന് ഈര്‍പ്പം നല്‍കി നല്ലതുപോലെ ഇളക്കി ചേര്‍ക്കുക. ഈ മിശ്രിതം തണലത്ത് ഒരടി ഉയരത്തില്‍ കൂന കൂട്ടി ഈര്‍പ്പമുള്ള ചാക്കോ പോളിത്തീന്‍ ഷീറ്റോ കൊണ്ട് മൂടുക. ഒരാഴ്ചക്ക് ശേഷം മിശ്രിതത്തിന് മുകളിലായി പച്ച നിറത്തിലുള്ള ട്രൈക്കോഡര്‍മ്മയുടെ പൂപ്പല്‍ കാണാം. ഒന്നുകൂടി ഇളക്കി ആവശ്യത്തിന് ഈര്‍പ്പം നല്‍കി വീണ്ടും കൂന കൂട്ടി മൂടിയിടുക. ഇപ്രകാരം തയ്യാറാക്കിയ ജൈവവളമിശ്രിതം ചെടിയുടെ പ്രാരംഭദശയില്‍ തന്നെ ഇട്ടുകൊടുക്കണം. വെള്ളം കെട്ടിനില്‍ക്കുന്നിടത്ത് പ്രയോഗിക്കുന്നതില്‍ ഉദ്ദേശിച്ച ഫലം ചെയ്യില്ല. രാസവളം, കുമ്മായം, ചാരം, കുമിള്‍നാശിനി എന്നിവയോടൊപ്പവും പ്രയോഗിക്കരുത്.

‘സ്യൂഡോമൊണാസ്’ എന്ന മിത്ര ബാക്ടീരിയ

സസ്യങ്ങളെ ബാധിക്കുന്ന രോഗഹേതുക്കളായ കുമിളുകളെയും ബാക്ടീരിയകളെയും നശിപ്പിക്കുവാനുള്ള ബാക്ടീരിയ വര്‍ഗത്തില്‍പെട്ട സൂക്ഷ്മാണുവാണിത്. പൊടി രൂപത്തില്‍ ലഭിക്കുന്ന ഇതിന്റെ കള്‍ച്ചര്‍ 12 ശതമാനം വീര്യത്തില്‍ വിത്തില്‍ പുരട്ടിയും കുഴമ്പുരൂപത്തില്‍ തയ്യാറാക്കിയ ലായനിയില്‍ വേരുകള്‍ മുക്കിവെച്ച ശേഷം നടുകയോ ചെടിയില്‍ തളിക്കുകയോ ചെടിക്ക് ഒഴിച്ചുകൊടുക്കുകയോ ചെയ്യാവുന്നതാണ്. ഇതുവഴി ചെടിയുടെ ആരോഗ്യം മെച്ചപ്പെട്ട് കൂടുതല്‍ വിളവുതരികയും ഒപ്പം രോഗകീടനിയന്ത്രണം സാധ്യമാവുകയും ചെയ്യുന്നു.

വളര്‍ച്ചാ ത്വരകങ്ങള്‍

ജൈവകൃഷി മൂലം വളര്‍ച്ച കുറയുമെന്ന ധാരണ പലര്‍ക്കുമുണ്ട്. യഥാസമയം ആവശ്യമായ ജൈവവളങ്ങള്‍ നല്‍കുകയും പഞ്ചഗവ്യം, എഗ്ഗ് അമിനോ ആസിഡ്, ഫിഷ് അമിനോ ആസിഡ്, ജൈവസ്‌ളറി പോലുള്ള വളര്‍ച്ചാ ത്വരകങ്ങള്‍ ഉപയോഗിക്കുകയും ചെയ്താല്‍ ചെടികളുടെ ആരോഗ്യവും വളര്‍ച്ചയും ഉറപ്പാക്കാം.

പച്ചക്കറികൃഷി കേരളീയര്‍ ഏറ്റെടുക്കുന്നു

വീടുകളിലെ കൃഷി എന്ന ആശയത്തിന്‌ നല്ലപ്രചാരണമാണ്‌ കിട്ടുന്നത്‌. അന്യസംസ്‌ഥാനങ്ങളില്‍ നിന്നുളള പച്ചക്കറികളില്‍ വന്‍തോതില്‍ കീടനാശിനി പ്രയോഗം നടത്തുന്നതിനാല്‍ ആരോഗ്യത്തെ തന്നെ ബാധിക്കുന്നു. തമിഴ്‌നാട്ടിലെ പല കൃഷിയിടങ്ങളിലും കേരളത്തിലേക്കുളള കൃഷി എന്ന പേരില്‍ കീടനാശിനി പ്രയോഗം വ്യാപകമാണ്‌ എന്ന അവസ്‌ഥയാണുളളത്‌. ഇതുസംബന്ധിച്ച്‌ കേരളത്തില്‍ വന്‍തോതില്‍ ബോധവല്‍ക്കരണവും നടക്കുന്നുണ്ട്‌. തുടര്‍ന്ന്‌ തമിഴ്‌നാട്‌ പച്ചക്കറിയുടെ അന്തകസാധ്യത ജനം തിരിച്ചറിഞ്ഞു. ഇതോടെയാണ്‌ തദ്ദേശീയ നാടന്‍ കൃഷിരീതികളിലേക്ക്‌ തിരിയാന്‍ സകലരും നിര്‍ബന്ധിതരായത്‌. ഇതോടെ വരവു പച്ചക്കറിയുടെ തോത്‌ മൂന്നിലൊന്നായി കുറഞ്ഞുവെന്നാണ്‌ അനൗദ്യോഗിക കണക്കുകള്‍ കാണിക്കുന്നത്‌. നല്ലപച്ചക്കറി കിട്ടണോ സ്വയം കൃഷി ചെയ്യുക എന്ന നിലയിലായി കാര്യങ്ങള്‍. അതിനാല്‍ ടെറസ്‌ കൃഷി ഉള്‍പ്പെടെയുളള മേഖലകളിലേക്ക്‌ തിരിയാന്‍ വീട്ടുകാര്‍ തയ്യാറായി. ഇത്‌ കേരളത്തിന്റെ സാമ്പത്തികരംഗത്തും നല്ല ചലനങ്ങളുണ്ടാക്കും. തമിഴ്‌നാട്ടിലേക്ക്‌ ഒഴുകിക്കൊണ്ടിരുന്ന വലിയ തുക വീട്ടമ്മമാരുടെ കൈവശം ഭദ്രമായി ഇരിക്കും. ഭാവിയില്‍ ഈ നില തുടരുകയാണെങ്കില്‍ കൃഷി മേഖലയില്‍ സംസ്‌ഥാനത്തിനു കുതിച്ചുചാട്ടത്തിനു വഴിയൊരുങ്ങും.
ടെറസില്‍ മിക്ക ഉല്‍പ്പന്നങ്ങളും കൃഷിചെയ്‌തെടുക്കാന്‍ വലിയ ബുദ്ധിമുട്ടില്ല. അല്‍പം സഹിഷ്‌ണുതയോടെ കൃഷിയെ സമീപിച്ചാല്‍ മതി. വിളവുകള്‍ തനിയെ വീട്ടകം നിറച്ചുകൊളളും. അഞ്ചുസെന്റ്‌ ഭൂമിയില്‍ പോലും നല്ലനിലയില്‍ വിളവെടുക്കാം.
അടുക്കളയില്‍ ദിവസേന ഉപയോഗിക്കുന്ന തക്കാളി, ചീര, മുള്ളങ്കി, മുളക്‌, വെണ്ടയ്‌ക്ക, വഴുതനങ്ങ, വെള്ളരി, പാവല്‍, പടവലം, മത്തന്‍, പയര്‍ മുതലായവ എളുപ്പത്തില്‍ ടെറസില്‍ കൃഷി ചെയ്യാം.
ടെറസ്സ്‌ കൃഷി നടത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട പ്രധാനകാര്യം കാലാവസ്‌ഥയാണ്‌. തുടര്‍ച്ചയായി മഴയുളള സമയം കൃഷിക്ക്‌ അനുയോജ്യമല്ല. വെള്ളം തുടര്‍ച്ചയായി കെട്ടിക്കിടക്കുന്ന അവസ്‌ഥയില്‍ ടെറസില്‍ വഴുതിവീഴാനുളള സാധ്യത കൂടുതലാണ്‌. ഇത്‌ അപകടങ്ങള്‍ക്കു വഴിതുറക്കാം. ശക്‌തമായ മഴയില്‍ മണ്ണിലെ ലവണാംശങ്ങള്‍ നഷ്‌ടപ്പെടുന്ന സ്‌ഥിതിയുമുണ്ടാകാം. മഴ അവസാനിക്കുന്ന ആഴ്‌ച്ചകളാണ്‌ കൃഷി തുടങ്ങാന്‍ അനുയോജ്യം. കേരളത്തില്‍ ഓണക്കാലം കഴിഞ്ഞ്‌ (സെപ്‌റ്റംബര്‍ മദ്ധ്യത്തില്‍) കൃഷി തുടങ്ങുന്നത്‌ നല്ലതാണ്‌. അതിനുശേഷം ഇടക്കിടെ പെയ്യുന്ന മഴയും തുടര്‍ന്നു വരുന്ന തുലാവര്‍ഷവും കൃഷിക്ക്‌ ഗുണകരമാകും. മെയ്‌ അവസാനം കാലവര്‍ഷം ആരംഭിക്കുന്നതിന്‌ അല്‌പദിവസം മുന്‍പ്‌ ടെറസ്സ്‌ വൃത്തിയാക്കിയിടാം. ഉപയോഗിച്ച മണ്ണ്‌ കൂട്ടിയിട്ട്‌ പോളിത്തീന്‍ ഷീറ്റുകൊണ്ട്‌ മഴനനയാതെ മൂടിയാല്‍ അതേമണ്ണ്‌ ഇളക്കിയെടുത്ത്‌ അടുത്ത തവണ ഉപയോഗിക്കാന്‍ കഴിയും.
ജലസേചന രീതിയിലും മാറ്റം അനിവാര്യമാണ്‌. തുള്ളിനനയ്‌ക്കുന്നതിനുളള (ഡ്രിപ്‌ ഇറിഗേഷന്‍) രീതികളാണ്‌ അഭികാമ്യം. നീണ്ടുനില്‍ക്കുന്ന രീതിയില്‍ ഈ സംവിധാനം ക്രമീകരിക്കാവുന്നതാണ്‌. ഇതിലൂടെ കൂടുതല്‍ നല്ലനിലയില്‍ വളര്‍ന്നുവരാനാകും. വേനല്‍ കനക്കുമ്പോള്‍ പ്രത്യേകിച്ചും. ഒറ്റയടിക്ക്‌ വെളളം ഒഴിച്ചു കൊടുക്കുന്നതിലും നല്ലതാണ്‌ ഈ രീതി. വീട്ടിലെ വാഷ്‌ ബേസിനുകളിലും മറ്റും ഉപയോഗിച്ച്‌ പുറത്തൊഴുക്കിക്കളയുന്ന വെള്ളം ലഘുവായ ശുദ്ധീകരണത്തിലൂടെ ജലസേചനത്തിനുപയോഗിക്കാവുന്നതാണ്‌.
കോണ്‍ക്രീറ്റ്‌ മട്ടുപ്പാവില്‍ നേരിട്ട്‌ മണ്ണ്‌ നിരത്തി വളം ചേര്‍ക്കുന്ന രീതി അഭികാമ്യമല്ല. മേല്‍ക്കൂരയില്‍ വളരുന്ന ചെടിയുടെ വേരുകളും മണ്ണില്‍നിന്നു്‌ ഊര്‍ന്നിറങ്ങുവാനിടയുണ്ട്‌. ധാതുലവണങ്ങളും കോണ്‍ക്രീറ്റിലൂടെ ഒലിച്ചിറങ്ങി സ്ലാബില്‍ ചോര്‍ച്ചവരുത്താനിടയുണ്ട്‌. അടിയില്‍ പ്ലാസ്‌റ്റിക്ക്‌ ഷീറ്റ്‌ ഒന്നോ രണ്ടോ അട്ടിയില്‍ വിടവില്ലാതെ വിരിച്ച്‌ മുകളില്‍ ഇഷ്‌ടിക ഉയരത്തില്‍മാത്രം മണ്ണിട്ട്‌ കൃഷി ചെയ്യാവുന്നതാണ്‌. തൊടിയിലെ മണ്ണിന്റെ കൂടെ ചാണകം ഉണക്കിപ്പൊടിച്ചത്‌, ചകരിച്ചോറ്‌, അറക്കപ്പൊടി, ആറ്റുമണല്‍, മണ്ണിരക്കമ്പോസ്‌റ്റ്, കരിയില എന്നിവയും ചേര്‍ത്ത്‌ അടിത്തട്ട്‌ തയ്യാറാക്കാം. ടെറസ്സും മണ്ണും നേരിട്ട്‌ സമ്പര്‍ക്കമുണ്ടാകാതെ നോക്കേണ്ടതാണ്‌. പലരും ഇക്കാര്യം ഒട്ടുംശ്രദ്ധിക്കാതെ ടെറസില്‍ നേരിട്ട്‌ മണ്ണുവിരിക്കുന്നതാണ്‌ കാണുന്നത്‌. ഇതുമൂലം പെട്ടെന്ന്‌ ചോര്‍ച്ചയുണ്ടാകുകയും കൃഷിരീതി ഉപേക്ഷിക്കുന്നതിനും ഇടയാക്കുന്നു. പൊളിത്തീന്‍ ഷീറ്റുകള്‍ വാങ്ങുന്നതിനുളള ചെലവ്‌ കുറയ്‌ക്കാനാണ്‌ പലരും അത്‌ ഉപേക്ഷിക്കുന്നത്‌. അതൊട്ടും ആശാസ്യമല്ല.
പോളിത്തീന്‍ കവറിലും ചാക്കിലും മണ്ണ്‌ നിറച്ച്‌ കൃഷി ചെയ്യാം. ചാക്ക്‌ പുറത്തോട്ട്‌ മടക്കി ഒരടി കനത്തില്‍ മണ്ണ്‌ നിറച്ചാല്‍ മതിയാവും. വെള്ളം പുറത്തേക്ക്‌ ഒഴുക്കാനായി ഏതാനും സുഷിരങ്ങള്‍ ആവശ്യമാണ്‌. സുതാര്യമായ പോളിത്തീന്‍ കവറില്‍ കൃഷി ചെയ്യരുത്‌. വേരുകളില്‍ സൂര്യപ്രകാശം തട്ടുന്നത്‌ ചെടിയുടെ വളര്‍ച്ചയെ ബാധിക്കും. വളര്‍ച്ചയ്‌ക്കനുസരിച്ച്‌ വളവും മണ്ണും ചേര്‍ക്കേണ്ടി വരുന്നതിനാല്‍ ആദ്യമേ കൂടുതല്‍ മണ്ണ്‌ വേണ്ട. ടെറസ്സില്‍ ഇഷ്‌ടംപോലെ സൂര്യപ്രകാശം ലഭിക്കുന്നതിനാല്‍ ചെടികള്‍ തമ്മിലുള്ള അകലം ക്രമീകരിക്കാം.
ടെറസ്സിലാണെങ്കിലും കീടങ്ങളും രോഗങ്ങളും സസ്യങ്ങളെ ബാധിക്കും. മറ്റൊരിടത്തും കൃഷി ഇല്ലെങ്കില്‍ പരിസരത്തുള്ള പറക്കാന്‍ കഴിയുന്ന ഷട്‌പദങ്ങളെല്ലാം പറന്നുവരും. പാവല്‍, പടവലം എന്നിവയെ കായീച്ചകളും പയറുവര്‍ഗങ്ങളെ ഇലപ്പേനും ആക്രമിക്കും. പയറിന്റെ നീരുറ്റി കുടിക്കുന്ന ഷഡ്‌പദങ്ങള്‍ ഒന്നോ രണ്ടോ വന്നാല്‍ പിറ്റേദിവസം കൂട്ടത്തോടെ പറന്നുവരും. ഇവ കൂടാതെ ഇലകള്‍ തിന്നുന്ന ലാര്‍വ്വകളും രംഗത്തുവരും. പച്ചക്കറി സസ്യങ്ങളില്‍ കാണുന്ന ഷഡ്‌പദലാര്‍വ്വകള്‍ രാത്രിയില്‍ മാത്രം പുറത്തിറങ്ങി ആഹാരം കഴിക്കുന്നവയാണ്‌. അതുകൊണ്ട്‌ പകല്‍നേരങ്ങളില്‍ നോക്കിയാല്‍ കാര്യം പിടികിട്ടില്ല.
പുകയില കഷായം, കാന്താരി മിശ്രിതം, മണ്ണെണ്ണക്കുഴമ്പ്‌ തുടങ്ങിയവ പ്രധാന ജൈവ കീടനാശിനികളാണ്‌. ഇവ കൂടാതെ നേരിട്ടല്ലാതെ കീടങ്ങളെ നശിപ്പിക്കാന്‍ പഴക്കെണി, തുളസിക്കെണി, ശര്‍ക്കരക്കെണി തുടങ്ങിയവയും പ്രയോഗിക്കുന്നത്‌ ഗുണകരമാണ്‌.

ഒരൊറ്റ ക്ലിക്കില്‍ വിത്തുകളുടെ വൈവിധ്യം

പച്ചക്കറിക്കൃഷി ചെയ്ുയന്നതിന്‌ ആധുനിക രീതികള്‍ വരുന്നു. ഒരൊറ്റ ക്ലിക്കില്‍ വിരല്‍ത്തുമ്പില്‍ അവശ്യമുള്ള വിത്തുകള്‍ കര്‍ഷകനെ തേടിയെത്തുന്ന സംവിധാനമാണ്‌ ഇനി വരാനിരിക്കുന്നത്‌.
എ.ടി.എം മാതൃകയില്‍ വിത്ത്‌ വിതരണത്തിന്‌ ആനക്കയം കാര്‍ഷിക ഗവേഷണകേന്ദ്രം വഴിയൊരുക്കുകയാണ്‌. എ.ടി.എമ്മില്‍നിന്ന്‌ പണമെടുക്കുന്ന രീതിയിലാണ്‌ ഇതിന്റെ പ്രവര്‍ത്തനരീതി. സീഡ്‌ വെന്‍ഡിങ്‌ മെഷീനിന്റെ ഡിസ്‌പ്ലേയില്‍ വിത്തുകളെ കുറിച്ചുളള പൂര്‍ണ വിവരമുണ്ട്‌. ആവശ്യമുളള ബട്ടണില്‍ അമര്‍ത്തി 10 രൂപ ഇട്ടശേഷം വീണ്ടും ഞെക്കിയാല്‍ ആവശ്യപ്പെട്ട വിത്ത്‌ ലഭിക്കും.
10 രൂപയുടെ പായ്‌ക്കറ്റുകളിലാണ്‌ വിത്തുകള്‍ നിക്ഷേപിക്കുന്നത്‌.
36 ഇനം വ്യത്യസ്‌ത ഇനങ്ങളെ കൂടാതെ അച്ചാറുകള്‍, ജ്യൂസ്‌ എന്നിവയും എ.ടി.എമ്മിനു സമാനമായ അവസ്‌ഥയില്‍ ലഭിക്കും. മലപ്പുറം ജില്ലയില്‍ ആദ്യംവരുന്ന സംവിധാനം പിന്നീട്‌ സംസ്‌ഥാനമൊട്ടാകെ വ്യാപിപ്പിക്കും. തിരുവനന്തപുരം, തൃശ്ശൂര്‍ എന്നിവിടങ്ങളിലാണ്‌ സംവിധാനമുള്ളത്‌. 2.25 ലക്ഷം രൂപ ചെലവില്‍ ഡല്‍ഹി ആസ്‌ഥാനമായ കമ്പനിയാണ്‌ ഇത്‌ നിര്‍മിച്ചത്‌.
പച്ചക്കറിക്കൃഷിക്കാര്‍ക്ക്‌ ഗുണമേന്‍മയുള്ള വിത്ത്‌ ലഭ്യമാക്കി കൂടുതല്‍പേരെ ആകര്‍ഷിക്കാനാണ്‌ ലക്ഷ്യം.

തേയില

ചായ നിര്‍മ്മിക്കുന്നതിനുപയോഗിക്കുന്ന ഇലകളുണ്ടാകുന്ന ചെടിയാണ്‌ തേയിലച്ചെടി. തേയിലച്ചെടി യഥാര്‍ത്ഥത്തില്‍ ഒരു നിത്യഹരിതവനവൃക്ഷമാണ്. ആവശ്യമായ രീതിയിലുള്ള ഇല ലഭിക്കുന്നതിന് ഇതിനെ നുള്ളി കുറ്റിച്ചെടി രൂപത്തില്‍ നിലനിര്‍ത്തുന്നതാണ്. വനവൃക്ഷമായതു കൊണ്ട് കാടിനു സമാനമായ പരിതസ്ഥിതിയില്‍ (തണുപ്പു പ്രദേശങ്ങളില്‍) ഇത് നന്നായി വളരുന്നു. വര്‍ഷത്തില്‍ ഏതാണ്ടെല്ലാസമയത്തും മഴ ലഭിക്കുന്നത് തേയിലച്ചെടിക്ക് ഗുണകരമാണ്.
തേയിലച്ചെടിയുടെ പ്രത്യേകതകൾ മൂലം ഉയർന്ന പ്രദേശങ്ങളിലെ (High Range) മലഞ്ചെരുവുകളാണ് ഇത് കൃഷിചെയ്യുന്നതിന് യോജിച്ചയിടം. ഉദാഹരണം:- പീരുമേട്, മൂന്നാർ, വയനാട് ജില്ലയിലെ ചില മേഖലകൾ. ഇവിടെ ഭൂമിശാസ്ത്രപരമായി ഉന്നതിയെ സൂചിപ്പിക്കുന്ന കോൺ‌ടൂർ രേഖക്ക് സമാന്തരമായാണ് തേയിലച്ചെടികൾ നടുന്നത്. ഇതിനെയാണ് കോൺ‌ടൂർ നടീൽ അഥവാ കോൺ‌ടൂർ പ്ലാന്റിങ് എന്നു പറയുന്നത്. ഒരു പ്രത്യേകവിസ്തീർണ്ണം സ്ഥലത്ത് പരമാവധി ചെടികൾ നടാം (ഏക്കറിൽ മുവായിരത്തോളം) എന്നതാണ് ഇത്തരത്തിലുള്ള നടൽ കൊണ്ടുള്ള ഗുണം. ഇതിനു പുറമേ, ഈ രീതി, മണ്ണൊലിപ്പിനെയും ഫലപ്രദമായി തടയുന്നു. നേരിട്ട് സൂര്യപ്രകാശമേൽക്കുന്നത് തേയിലച്ചെടിക്ക് ദോഷമായതിനാൽ ഇടവിട്ട നിരയായി തണൽ മരങ്ങൾ വച്ചു പിടിപ്പിക്കാറുണ്ട്. ഇത് തണൽ നൽകുന്നതോടൊപ്പം വലിയ കാറ്റിനെ തടയുകയും ചെയ്യുന്നു. സാധാരണ ഇതിനായി നടുന്നത് സിൽവർ ഓക്ക് (Silver Oak) മരമാണ്

ചക്കരക്കൊല്ലി

ചക്കരക്കൊല്ലിയുടെ വിത്ത് മുളപ്പിച്ചും വള്ളി മുറിച്ച് നട്ടും പോളി ബാഗുകളില്‍ തൈകള്‍ ഉണ്ടാക്കാം. പ്രസ്തുത രീതിയില്‍ തയ്യാര്‍ ചെയ്ത തൈകള്‍ ഒന്നരയടി സമചതുരത്തിലും ആഴത്തിലുള്ള കുഴികളെടുത്ത് അതില്‍ 10kl വീതം ഉണങ്ങിയ ചാണകപ്പൊടിയോ കമ്പോസ്റ്റോ നിക്ഷേപിച്ചതിനു ശേഷം മേല്‍മണ്ണ് മൂടി അതില്‍ ചക്കരക്കൊല്ലിയുടെ മൂന്നോ നാലോ പ്രായമായ പോളി ബാഗ് തൈകള്‍ നടാം. തൈകള്‍ നട്ട് ഉടന്‍ തന്നെ കാലുകള്‍ നാട്ടി കമ്പ് കൊണ്ട് ബന്ധിപ്പിക്കുക. ആ കമ്പുകളില്‍ കൂടി ചെടി പടര്‍ത്താം. ഒരു വര്‍ഷം പ്രായമായാല്‍ ചെടി നന്നായി പടര്‍ന്ന് കയറിയിരിക്കും. ക്രമമായ ജലസേചനവും ജൈവവള പ്രയോഗവും തുടര്‍ന്നുകൊണ്ടിരുന്നാല്‍ ആഴ്ചയിലൊരിക്കല്‍ വിളവെടുപ്പ് നടത്താം. ഇല പച്ചയോ ഉണങ്ങിയതോ വിപണിയില്‍ വില്പന നടത്താം.

കോലിഞ്ചി

ഇഞ്ചിയുടെ വർഗ്ഗത്തിലെ ഒരു കാട്ടുചെടിയാണിത് കോലിഞ്ചി. (ശാസ്ത്രീയനാമം: Zingiber zerumbet). ഇന്ത്യൻ വംശജനായ ഈ ചെടി ഇപ്പോൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വളരുന്നുണ്ട്. 7 അടിയോളം പൊക്കം വയ്ക്കും. shampoo ginger, pinecone എന്നെല്ലാം അറിയപ്പെടുന്നു. വളരെ വേഗം വളർന്നു പടരുന്ന ഒരു ചെടിയാണിത്. കോലിഞ്ചി ഉപയോഗിച്ച് ഷാമ്പൂ ഉണ്ടാക്കാറുണ്ട്. പല ആയുർവേദഔഷധങ്ങളിലും ഉപയോഗിക്കുന്നു. കാട്ടിൽ കൂടി പോകുമ്പോൾ ദാഹം ശമിപ്പിക്കാൻ ഇതിന്റെ നീര് ഉപയോഗിക്കാറുണ്ട്. കാൻസറിനെതിരെ ഫലപ്രദമാവുമെന്ന് ഗവേഷണങ്ങൾ കാണിക്കുന്നു. മലേഷ്യയിൽ ഇതു വിവിധതരം ഔഷധങ്ങളിൽ ഉപയോഗിക്കുന്നുണ്ട്. കാട്ടിഞ്ചി എന്നും അറിയപ്പെടുന്നു.
അത്തരം ഇഞ്ചികൊണ്ട് കമ്പോസ്റ്റുണ്ടാക്കാം.

ജീവാണു വളങ്ങള്‍

ജീവാണു വളങ്ങള്‍ പരിചയപ്പെടാം……….

ജീവാണുവളങ്ങളെ മൂലകങ്ങളുടെ ലഭ്യതയുടെ അടിസ്ഥാനത്തില്‍ നാലായി തിരിക്കാം
1, നൈട്രജന്‍ അന്തരീക്ഷത്തില്‍ നിന്നും വലിച്ചെടുക്കുന്നവ – അസറ്റോബാക്ടര്‍, റൈസോബിയം, അനബീന, അസോസ്പൈറില്ലം.
2, ഫോസ്ഫറസ് അലിയിച്ചു ആഗിരണം ചെയ്യുന്നവ- ബാസില്ലാസ് സ്പീഷിസ്
3, ഫോസ്ഫറസ്ന്‍റെ ആഗിരണശേഷി വര്‍ദ്ധിപ്പിക്കുന്നവ.- ആര്‍ബസ്ക്കുലാര്‍ മൈക്കോറൈസ
4 പൊട്ടാഷ് അലിയിക്കുന്നവ- ഫ്രെചൂരിയ
A. നൈട്രജന്‍ അന്തരീക്ഷത്തില്‍ നിന്നും വലിച്ചെടുക്കുന്നവ –
(1) റൈസോബിയം

പയര്‍വര്‍ഗ വിളകളിലാണ് റൈസോബിയം ഉപയോഗിക്കുന്നത്.ഈ ജീവാണു അന്തരീക്ഷത്തിലെ നൈട്രജനെ ആഗിരണം ചെയ്യുന്നു. പയര്‍ വര്‍ഗ ചെടികളുടെ വേരുകളില്‍ മുഴകളിലായി ഇവ വസിക്കുന്നു.

ഉപയോഗരീതി:- വിത്തില്‍ പുരട്ടിയാണ് ഇവ ഉപയോഗിക്കുക . ഇത് കഞ്ഞി വെള്ളത്തില്‍ കലര്‍ത്തി ആവശ്യമായ വിത്തില്‍ പുരട്ടുക.20മിനിറ്റ് തണലത്തു ഉണക്കിയ ശേഷം നനവുള്ള മണ്ണില്‍ വിതയ്ക്കവുന്നതാണ്. ഇവ വെയില്‍ കൊള്ളിക്കാന്‍ പാടില്ല.

(2) അസറ്റോബാക്ടര്‍
ഇവ കരപ്രദേശങ്ങളില്‍ ,നീര്‍വാര്‍ച്ചയുള്ള സ്ഥലങ്ങളില്‍ യേത് വിളകള്‍ക്കും ഉപയോഗിക്കാവുന്നതാണ്.ഇവ അന്തരീക്ഷ നൈട്രജനെ സ്വീകരിച്ച് അമോണിയ രൂപത്തിലാക്കി സാവധാനം ചെടികള്‍ക്ക് ലഭ്യമാക്കുന്നു.വിത്തില്‍ പുരട്ടിയും പറിച്ചു നടുന്ന ചെടികളുടെ വേരുകള്‍ ഇതില്‍ മുക്കിയും ഇത് ഉപയോഗിക്കാവുന്നതാണ്.ചാണകപ്പൊടിയും മണ്ണും ചേര്‍ത്തു പാടത്ത് വിതറിയും ഈ സൂക്ഷ്മാനുവളം ഉപയോഗിക്കാം .

(3) അസോസ്പൈറില്ലം.
താഴ്ന്ന പ്രദേശങ്ങളിലും നെല്പ്പാടങ്ങളിലും കൃഷി ചെയ്യുമ്പോള്‍ ഉപയോഗിക്കാവുന്നതാണ്. മണ്ണില്‍ വേരോട് പറ്റിയിരിക്കുകയും, ഇവ നൈട്രജന്‍ സംഭരിക്കുന്നതിന് പുറമേ വളര്‍ച്ചാ ഹോര്‍മോണ്‍ , എന്‍സൈമുകള്‍ തുടങ്ങിയവ ഉല്‍പ്പാദിപ്പിക്കുന്നു.ചെടികളുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നു. വെള്ളത്തിലോ ശര്‍ക്കര ലായനിയിലോ നേര്‍പ്പിച്ചു വിത്തില്‍ പുരട്ടാം തൈകളുടെ വേരുകള്‍ ഈ ലായനിയില്‍ മുക്കിവച്ച ശേഷം നടാവുന്നതാണ് .

B. ഫോസ്ഫോബാക്ടീരിയ

ഫോസ്ഫോബാക്ടീരിയകള്‍ മണ്ണില്‍ ഉള്ള ഫോസ്ഫേറ്റ് നേ ചെടികള്‍ക്ക് ആഗിരണം ചെയ്യാന്‍ കഴിയുന്ന രൂപത്തിലാക്കി നലാകാന്‍ കഴിയും. വിത്തില്‍ പുരട്ടിയും തൈകളുടെ വേരുകള്‍ മുക്കിയും ചാണകവുമായി കലര്‍ത്തി പറബില്‍ ഇടുകയോ ചെയ്യാം .

1. അര്‍ബസ്ക്കുലാര്‍ മൈക്കോറൈസ
മണ്ണില്‍ ഫോസ്ഫറസ് വളങ്ങളുടെ ലഭ്യത കൂട്ടുകയും , ചെടികള്‍ താഴചു വളരാന്‍ സഹായിക്കുകയും ചെയ്യുന്ന ഫംഗസ്. വേരിനോട് ചേര്‍ന്ന് വേരിന്റെ ഭാഗമായി മാത്രമേ ഇവ ജീവിക്കുന്നുള്ളു.ഇവ ചെടികള്‍ക്ക് രോഗപ്രതിരോധ ശേഷികൂടി നല്‍കുന്നു.

C. പൊട്ടാഷ് ബാക്ടീരിയ.
1.ഫ്രെച്ചൂറിയ :- ഇവ പോട്ടസ്യത്തെ ലയിപ്പിച്ചു ചെടികള്‍ക്ക് നല്കാന്‍ ശേഷിയുള്ള ബാക്ടീരിയ ആണ്.വിളവില്‍ 20%വരെ വര്‍ധനവ്‌ ഉണ്ടാക്കാന്‍ ഇവയ്ക്കു കഴിയും വിത്തില്‍ പുരട്ടിയോ,വേരില്‍ മുക്കിയോ നേരിട്ട് തളിച്ചോ ഇവ ഉപയോഗിക്കാം . ജീവാനുവളങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടുന്ന കാര്യങ്ങള്‍
1, ഒരിക്കലും രാസവളങ്ങളുമായി കലര്‍ത്തി ഉപയോഗിക്കരുത്
2,ഇവ പുരട്ടിയ വിത്തുകളും ചെടിയുടെ വേരും വെയില്‍ കൊള്ളിക്കരുത്
3,മണ്ണില്‍ ഇവ ചേര്‍ക്കുമ്പോള്‍ എപ്പോഴും മണ്ണില്‍ ഈര്‍പ്പം ഉണ്ടായിരിക്കണം
4, രാസകീടനാശിനികള്‍ പാടില്ല

വഴുതന വര്‍ഗ വിളകള്‍

മുളക്,തക്കാളി, വഴുതന എന്നിവയാണ് വഴുതന വര്‍ഗ വിളകള്‍.

നടീല്‍ സമയം- മേയ്-ജൂണ്‍, സെപ്തംബര്‍ -ഒക്ടോബര്‍ 
ഇനങ്ങള്‍:
തക്കാളി – ശക്തി, മുക്തി, അനഘ, വിജയ്‌

മുളക്- ജ്വാലാമുഖി, ജ്വാലാസഖി, അനുഗ്രഹ, ഉജ്വല, അതുല്യ, സമൃദ്ധി(കാ‍ന്താരി)

വഴുതന-സൂര്യ, ശ്വേത, ഹരിത, നീലിമ(സങ്കരഇനം ), കൂടാതെ വേങ്ങേരി, കഞ്ഞിക്കുഴി

നിലം ഒരുക്കല്‍:നിലം നന്നായി കിളച്ചോരുക്കി അടിവളം ചേര്‍ക്കുക, കുമ്മായം ചേര്‍ക്കുന്നത് നല്ലതാണ്.

വളപ്രയോഗം.
ട്രൈക്കോഡര്‍മ പരിപോഷിപ്പിച്ചു വേപ്പിന്‍ പിണ്ണാക്ക് ചാണക മിശ്രിതം 1:10:90 ചേര്‍ക്കുക, നിശ്ചിത ഇടവേളകളില്‍ 2%വീര്യത്തില്‍ സ്യൂടോമോനാസ് തളിക്കുക. ചാണക വെള്ളമോ ഗോമൂത്രമോ നേര്‍പ്പിച്ചു തളിക്കാം . പാകി കിളിര്‍പ്പിച്ച തൈകള്‍ പറിച്ചു നടുമ്പോള്‍ വേരുകള്‍ സ്യൂടോമോനാസ് ലായനിയില്‍ മുക്കി നടാം.

രോഗങ്ങള്‍ പ്രതിരോധ മാര്‍ഗങ്ങള്‍
(1)തൈ ചീയല്‍ – രോഗ കാരണം ഫംഗസ്, പ്രതിരോധം/നിയന്ത്രണം – വെള്ളം ചുവട്ടില്‍ കെട്ടി നില്ക്കാന്‍ പാടില്ല , 20gmസ്യൂടോമോനാസ് ഒരു ലിറ്റര്‍ വെള്ളത്തില്‍ കല്‍ക്കി ഇലകളിലും ചുവട്ടിലും ആഴ്ചയില്‍ ഒരിക്കല്‍ ഒഴിച്ച് കൊടുക്കാം

(2)ബാക്റ്റീരിയല്‍ വാട്ടം – ലക്ഷണം രോഗം ബാധിച്ച ചെടിയുടെ ഇലകള്‍ വാടി പതിയെ ഉണങ്ങി നശിക്കുന്നു. നിയന്ത്രണം- അത്തരം ചെടികള്‍ ഉടന്‍ പിഴുതു നശിപ്പിക്കുക , മട്ടുല്ലവയിലേക്ക് രോഗം പടരാതിക്കാന്‍. സ്യൂടോമോനാസ്

(3) കുറ്റില രോഗം (വഴുതന) രോഗകാരണം ഫൈറ്റോപ്ലാസ്മ , രോഗം പരത്തുന്നത് ഇലച്ചാടികള്‍ – വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം തളിക്കാം

(4) കീടങ്ങള്‍ , വഴുതനയുടെ കായ,തണ്ട് തുരപ്പന്‍
ആക്രമണം ശ്രദ്ധയില്‍ പെട്ടാല്‍ വേപ്പെണ്ണ എമല്‍ഷന്‍ 5%വീര്യത്തില്‍ തളിക്കാം .

(5) എപ്പിലാക്ന വണ്ട്‌ /ആമവണ്ട്‌ (വഴുതനയുടെ പ്രധാന കീടം
ലക്ഷണം- ഇലയുടെ ഹരിതകം തിന്നുന്നു.കരണ്ട് തിന്ന ഭാഗം ഉണങ്ങി പോകുന്നു
നിയത്രണം 2% വേപ്പെണ്ണ വെളുത്തുള്ളി സോപ്പ് ലായനി തളിക്കുക

(6) ഉറുമ്പുകള്‍ — വെണ്ട, വഴുതന എന്നിവയുടെ ഇളം തണ്ടുകള്‍, നാമ്പുകള്‍, എന്നിവ തിന്നു നശിപ്പിക്കുന്നു.
നിയന്ത്രണം- വേപ്പിന്‍ പിണ്ണാക്ക് 25gm കുഴി ഒന്നിന് വീതം ചേര്‍ക്കുക
2%വീര്യമുള്ള വേപ്പെണ്ണ മഞ്ഞള്‍ സോപ്പ് ലായനി ചെടികളില്‍ തളിക്ക്കുക

മുളകിന്‍റെ വൈറസ്‌ രോഗ ബാധ പടര്‍ത്തുന്ന വെള്ളീച്ച, ഇലപ്പെന്‍ എന്നിവയ്ക്കെതിരെ വേപ്പെണ്ണ എമല്‍ഷന്‍, വെര്‍ട്ടിസീലിയം ലക്കാനി, ഗോമൂത്രം നെര്‍പ്പിച്ചത്, കുമ്മായം എന്നിവ ഫലപ്രദമാണ്.
വേപ്പെണ്ണ വെളുത്തുള്ളി എമല്‍ഷന്‍ ഇലകളുടെ മുകളിലും അടിയിലും വീഴത്തക്ക വിധം തളിക്കുക.

തക്കാളിയുടെ തണ്ട് തുരപ്പനെതിരെയും ഇത് മതിയാവും.
ചിത്രകീടം നിയന്ത്രിക്കാന്‍ -വേപ്പെണ്ണ എമല്‍ഷന്‍ മതി
വെള്ളീച്ച – മഞ്ഞക്കെനികള്‍ സ്ഥാപിച്ചു ഇവയെ ഇല്ലാതാക്കാം,
വേപ്പെണ്ണ വെളുത്തുള്ളി എമല്‍ഷന്‍, വെപ്പിന്കുരു എമല്‍ഷന്‍ നോ തളിക്കുക

കൃഷി മാസങ്ങള്‍

1.  ചീര
അരുണ്‍, കണ്ണാറ ലോക്കല്‍ (ചുവപ്പ്)മോഹിനി, ഇഛ1, ഇഛ2, ഇഛ3 (പച്ച)വര്‍ഷം മുഴുവന്‍ കൃഷി ചെയ്യാമെങ്കിലും ശക്തമായ മഴക്കാലം ഒഴിവാക്കുന്നതാണ് നല്ലത്. വേനല്‍ക്കാലത്ത് കീടരോഗബാധ കൂടുതലാണെങ്കിലും കൃഷി ചെയ്യാം. ഏറ്റവും നല്ല നടീല്‍ സമയം ജനുവരി മാസമാണ്.
2. വെണ്ട
സല്‍കീര്‍ത്തി, അര്‍ക്ക, അനാമിക (പച്ച, നീളമുള്ളത്)അരുണ ( ചുവപ്പ്, നീളമുള്ളത്)മഴക്കാല കൃഷിക്ക് നല്ല വിളവ് ലഭിക്കും. വേനല്‍ക്കാലത്ത് മഞ്ഞളിപ്പ് സാധ്യത കൂടുതലാണ്. നവംബര്‍ മുതല്‍ ഏപ്രില്‍ വരെ വിളവ് കുറവാണ്. വിത്തു വിതച്ച് 45-ാം ദിവസം ആദ്യ വിളവെടുപ്പ് നടത്താം. അര്‍ക്ക, അനാമികക്ക് ശാഖകളില്ലാത്തതിനാല്‍ അടുത്തടുത്ത് നടാം.
3. മുളക്
അനുഗ്രഹ (പച്ചനിറം, എരിവ് കുറവ്) ഉജ്ജ്വല (ചുവപ്പ് നിറം, എരിവു കൂടുതല്‍) മെയ് മാസമാണ് കൃഷിക്കനുയോജ്യം. തണല്‍സ്ഥലത്ത് നല്ല കരുത്തോടെ വളരുകയും വിളവ് തരുകയും ചെയ്യും.
4. വഴുതന
(കത്തിരി)ശ്വേത (വെളുത്തത്, ഇടത്തരം നീളം) ഹരിത (ഇളം പച്ച, നീളമുള്ളത്) നീലിമ, സൂര്യ (വയലറ്റ് നിറം, ഉരുണ്ടത്) രണ്ടു വര്‍ഷം വരെ വിളവെടുക്കാം. മെയ്, ജൂണ്‍ മാസമാണ് ഏറ്റവും ഉചിതം. ഹരിത നടുമ്പോള്‍ ചെടികള്‍ തമ്മിലുള്ള അളവ് കൂടിയാല്‍ പൂവിടുന്നതിന്റെയും കായ് പിടിക്കുന്നതിന്റെയും അളവ് കൂട്ടാം.
5. പയര്‍
വള്ളിപ്പയര്‍ (ലോല, വൈജയന്തി, ശാരിക, മല്ലിക)കുറ്റിപ്പയര്‍ (കനകമണി, ഭാഗ്യലക്ഷി) കുഴിപ്പയര്‍/തടപ്പയര്‍ (അനശ്വര)വര്‍ഷം മുഴുവന്‍ കൃഷിചെയ്യാന്‍ പറ്റുന്ന പച്ചക്കറിയാണിത്. വള്ളിപ്പയര്‍ നടാന്‍ ഉചിതം ആഗസ്റ്- സെപ്തംബര്‍. മഴക്കാലത്ത് ചെടി തഴച്ച് വളരുമെങ്കിലും വിളവ് കുറവാണ്.
6. അമരപ്പയര്‍
ഹിമ (ഇളം പച്ച, നീണ്ടു പരന്നത്) ഗ്രേസ് (ചുവപ്പ് നിറം, നീണ്ടു പരന്നത്)ജൂലൈ- ആഗസ്റ് മാസമാണ് കൃഷിക്കേറ്റവും അനുയോജ്യം.
7. കോവല്‍
സുലഭ (ഇളം പച്ച, വെളുത്ത വരകളോട് കൂടിയത്) വര്‍ഷം മുഴുവന്‍ കൃഷിചെയ്യാമെങ്കിലും ഏറ്റവും അനുയോജ്യം മെയ് മധ്യത്തോടെ.
8. പാവല്‍ (കൈപ്പ)
പ്രീതി (വെളുത്തതോ ഇളംപച്ചയോ നിറം)പ്രിയ (പച്ച, നീണ്ടത്, മുള്ളുകളുള്ളത്)പ്രിയങ്ക ( വെളുത്തത്, വലിപ്പമുള്ളത്)വേനല്‍ക്കാല കൃഷി ഒഴിവാക്കുന്നതാണ് നല്ലത്. ആദ്യത്തെ 3-4 വിളവെടുപ്പിന് പ്രീതിയുടെ വലിപ്പം കുറവാണെങ്കിലും പിന്നീട് നല്ല വലിപ്പം ഉണ്ടാകും. ജനുവരി, സെപ്തംബര്‍, ഡിസംബര്‍ മാസങ്ങളാണ് കൃഷിക്കനുയോജ്യം.
9. പടവലം
കൌമുദി (ശരാശരി ഒരു മീറ്റര്‍ വലിപ്പമുള്ള വെളുത്ത കായ്കള്‍) ബേബി (വെളുത്തതും ഒരടി നീളവും)മെയ് ജൂണ്‍ സെപ്തംബര്‍- ഡിസംബര്‍ മാസങ്ങള്‍ ഏറ്റവുമനുയോജ്യം.
10. കുമ്പളം
കെ.എ.യു ലോക്കല്‍ (എളവന് പച്ച നിറം, മൂക്കുമ്പോള്‍ ചാരനിറം. നീണ്ടുരുണ്ടത്)ഇന്ദു (ഇടത്തരം വലിപ്പം, ഉരുളന്‍ കായ്കള്‍)ജൂണ്‍, ആഗസ്റ്, സെപ്തംബര്‍ മാസങ്ങള്‍ ഏറ്റവുമനുയോജ്യം
11. മത്തന്‍
അമ്പിളി (ഇടത്തരം വലിപ്പം, പരന്നുരുണ്ടത്) സുവര്‍ണ (ഇടത്തരം വലിപ്പം, പരന്നത്, ഉള്‍ക്കാമ്പിന് ഓറഞ്ചു നിറം)ഏപ്രില്‍, ജൂണ്‍, ആഗസ്റ്, സെപ്തംബര്‍ മാസങ്ങള്‍ കൃഷിക്കനുയോജ്യം
12. ചുരക്ക
അര്‍ക്ക ബഹാര്‍ (ഇളംപച്ച, ഇടത്തരം നീളമുള്ള വളവില്ലാത്ത കായ്കള്‍, ശരാശരി ഒരു കിലോ തൂക്കം)സെപ്തംബര്‍, ഒക്ടോബര്‍, ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ കൃഷിചെയ്യാം.
13. വെള്ളരി
വെള്ളരി വര്‍ഷം മുഴുവന്‍ കൃഷിചെയ്യാം. ജൂണ്‍, ആഗസ്റ്, ഫെബ്രുവരി, മാര്‍ച്ച് നല്ല നടീല്‍ സമയം. മുടിക്കോട് ലോക്കല്‍ (വലിപ്പമുള്ളത്, ഇളം പ്രായത്തില്‍ പച്ചനിറം, മുക്കുമ്പോള്‍ സ്വര്‍ണനിറം) സൌഭാഗ്യ (വലിപ്പം കുറഞ്ഞത്, കടും പച്ച നിറത്തില്‍ ഇളം പച്ച വരകളുള്ളത്)
14. തക്കാളി
അനഘ (ഇടത്തരം വലിപ്പം)ശക്തി (ഇടത്തരം വലിപ്പം, പരന്നുരുണ്ടത്)മുക്തി (പച്ച നിറം) സെപ്തംബര്‍ – ഒക്ടോബര്‍ മാസം നല്ലത് നഴ്സറിയില്‍ മുളപ്പിച്ച തൈകള്‍ 20-30 ദിവസം കഴിഞ്ഞ് പറിച്ചു നടാം.
15. കാബേജ്
ചട 183, ചട 160 (സങ്കരയിനങ്ങള്‍) (ഒരു ചെടിയില്‍ നിന്നും 1.5-2 കി.ലോ തൂക്കമുള്ള ഹെഡ)് ആദ്യം നഴ്സറി തയ്യാറാക്കി തൈകള്‍ ഉണ്ടാക്കാം. വിത്ത് ഭാരം കുറഞ്ഞ് കടുക് മണി പോലെയായതിനാല്‍ നഴ്സറിയെ ശക്തമായ മഴയില്‍ നിന്നും സംരക്ഷിക്കണം. 0.5- 1 സെ.മി ആഴത്തില്‍ വിത്തു പാകാം. നാലഞ്ചു ദിവസം കൊണ്ട് വിത്ത് മുളച്ച് പൊങ്ങും. 30 ദിവസം പ്രായമാകുമ്പോള്‍ (8-10 സെ.മി) ഉയരത്തിലുള്ള തൈകള്‍ പറിച്ചുനടാം. നട്ട് 55- 60 ദിസത്തിനുള്ളില്‍ ഹെഡുകള്‍ ഉണ്ടായിത്തുടങ്ങും. ഉണ്ടായി 8-10 ദിവസത്തിനുള്ളില്‍ വിളവെടുക്കാം. നവംബര്‍ ആദ്യവാരം പറിച്ച് നടേണ്ട തരത്തിലാണ് നഴ്സറിയില്‍ വിത്ത് പാകേണ്ടത് (സെപ്തംബര്‍ 30 നു മുമ്പായി)
സസ്യസത്തുക്കള്‍ ഉപയോഗിച്ചുള്ള കീടനിയന്ത്രണം.
1.പുകയില കഷായം
അരക്കിലോ പുകയില ഞെട്ടും തണ്ടും ചെറുതായരിഞ്ഞ് നാലര ലിറ്റര്‍ വെള്ളത്തില്‍ ഒരു ദിവസം മുക്കി വെക്കുക. ഇത് ഞെരടിപ്പിഴിഞ്ഞ് നീരെടുക്കുക. 120 ഗ്രാം ബാര്‍സോപ്പ് അര ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിക്കുക. സോപ്പു ലായനി പുകയില സത്തിലേക്കൊഴിച്ച് ശക്തിയായി ഇളക്കി ചേര്‍ക്കണം. ഇതിലേക്ക് ഏഴിരട്ടി വെള്ളം ചേര്‍ത്ത് സ്പ്രേ ചെയ്താല്‍ മൃദുല ശരീരകാരികളായ എല്ലാ കീടങ്ങളെയും നിയന്ത്രിക്കാം.
2.വേപ്പിന്‍കുരു സത്ത്
50 ഗ്രാം വേപ്പിന്‍ കുരു പൊടിച്ച് കിഴി കെട്ടി ഒരു ലിറ്റര്‍ വെള്ളത്തില്‍ 12 മണിക്കൂര്‍ മുക്കി വെക്കുക. ഇത് നീരുറ്റിയാല്‍ അഞ്ച് ശതമാനം വീര്യമുള്ള വേപ്പിന്‍ സത്ത് ലഭിക്കും. കായ്/തണ്ട് തുരപ്പന്‍ പുഴുക്കള്‍, ഇലതീനിപ്പുഴുക്കള്‍ എന്നിവയെ അകറ്റി നിര്‍ത്താന്‍ ഫലപ്രദമാണ്.
3.വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം
60 ഗ്രാംബാര്‍സോപ്പ് അരിഞ്ഞ് അരലിറ്റര്‍ ഇളം ചൂടുവെള്ളത്തില്‍ ലയിപ്പിച്ചതില്‍ 200 മില്ലി വേപ്പെണ്ണ ചേര്‍ത്തിളക്കി പതപ്പിക്കുക. 180 ഗ്രാം വെളുത്തുള്ളി നന്നായി അരച്ച് 300 എം.എല്‍ വെള്ളവുമായി ചേര്‍ത്ത് അരിച്ച് വേപ്പെണ്ണ എമള്‍ഷനുമായി ചേര്‍ക്കുക. ഇത് ഒമ്പത് മില്ലി വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് നീരൂറ്റി കുടിക്കുന്ന പ്രാണികളെ നിയന്ത്രിക്കാം.
4.ഗോമൂത്രം-
കാന്താരി മുളക് മുശ്രിതഒരു മില്ലി ഗോമൂത്രത്തില്‍ പത്ത് ഗ്രാം കാന്താരി മുളക് അരച്ച് അരിച്ചെടുത്ത് പത്ത് എം.എല്‍ വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് പ്രയോഗിച്ചാല്‍ പുഴുക്കളെ പ്രത്യേകിച്ചും ചീരയിലെ കൂടുകെട്ടിപ്പുഴുവിനെ നിയന്ത്രിക്കാം.
5.നാറ്റപ്പൂച്ചെടി സോപ്പ് മിശ്രിതം
നാറ്റപ്പൂച്ചെടിയുടെ ഇളം ഇലയും തണ്ടും ചതച്ച് ഒരു ലിറ്ററോളം നീരെടുക്കുക. 60 ഗ്രാം ബാര്‍സോപ്പ് അര ലിറ്റര്‍ വെള്ളത്തില്‍ യോജിപ്പിച്ചെടുത്ത് ഇതുമായി യോജിപ്പിക്കുക. ഇതിനെ പത്തിരട്ടി വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് പയറിലെ ഇലപ്പേനിനെയും മറ്റ് നീരൂറ്റിക്കുടിക്കുന്ന പ്രാണികളെയും നിയന്ത്രിക്കാം.
6.പാല്‍ക്കായം മഞ്ഞള്‍പ്പൊടി മിശ്രിതം
പത്ത് ഗ്രാം പാല്‍ക്കായം 2.5 ലിറ്റര്‍ വെള്ളത്തില്‍ അലിയിക്കുക. ഇതില്‍ 2 ഗ്രാം സോഡാപൊടിയും (അപ്പസോഡ) എട്ട് ഗ്രാം മഞ്ഞള്‍പ്പൊടിയും ചേര്‍ന്ന മിശ്രിതം കലര്‍ത്തണം. ഇത് അരിച്ചെടുത്ത് ഇലകളുടെ ഇരുവശത്തും നനയത്തക്കവണ്ണം സ്പ്രേ ചെയ്യുക. ചീരയിലെ ഇലപ്പുള്ളി രോഗം നിയന്ത്രിക്കുന്നതിന് ഇത് വളരെ ഫലപ്രദമാണ്.

മണ്ണിൽ കുമ്മായം ചേർക്കുന്നതുകൊണ്ടുള്ളപ്രയോജനങ്ങൾ

കുമ്മായം
1)മണ്ണിലെ അമ്ളത്വം കുറയുന്നതുമൂലംബാക്റ്റീരിയ ,ഫംഗസ്സ് രോഗാണുക്കളുടെ വളർചയെ നിയന്ത്‌റിക്കുന്നു

2)മണ്ണിന്റെ രാസഘടന മെച്ചപ്പെടുന്നൂചെടികളുടെ നല്ല വേരോട്ടത്തിനും,വേരുകൾക്ക് വളം വലിച്ചെടുക്കുന്നതിനുംസഹായിക്കുന്നു

3)രോഗ നിയൻത്റണത്തോടൊപ്പം കായ്ക ൾക്ക് നല്ല വലിപ്പവും ആകൃതിയുംഉണ്ടാകുന്നു
4)പ്രത്യേകിച്ച് ചട്ടികളിൽ വളപ്രയോഗത്തിലൂടെആടിഞ്ഞുകൂടുന്ന ചളിമൂലംവെള്ളക്കെട്ടുണ്ടാകുവാൻ സാധ്വതയുണ്ട്
(കപ്പലണ്ടി പിണ്ണാക്ക് മണ്ണിരകംപോസ്റ്റ്ചാണകസ്ലറി മുതലായ ജൈവ വളങ്ങൾഉഫയോഗിക്കുംപോൾ അതിൽ അടങ്ങിയിരിക്കുന്ന 3മുതൽ10% വരെയുള്ള മൂലകങ്ങൾ മാത്രമേ ചെടികൾ വലിച്ചെടൂക്കുന്നുള്ളു ബാക്കിയുള്ളവ ചളി രൂപത്തിൽചട്ടിയിൽ അവശേഷിക്കുന്നു, ഇത് മൂലംവെള്ളംവാർന്നുപോകാതെ കെട്ടിക്കിട-ക്കുന്നു ഇതൊഴിവാക്കാൻ ഒരുപിടി കുമ്മായം ചേർത്ത് മണ്ണിളക്കി കൊടുക്കുക

5)മുളകിലെ കുരുടിപ്പ്,കരിച്ചിൽ,മുതലായരോഗങ്ങൾക്ക് നാംപിൽ കുമ്മായംതൂവികൊടുക്കൂക

നെല്ലിക്കയുടെ ഗുണങ്ങൾ

നെല്ലിക്കയുടെ ഗുണങ്ങൾ ഏറെയാണ്. വൈറ്റമിൻ സി യുടെ കലവറയായ നെല്ലിക്കയിൽ കാത്സ്യം,ഇരുമ്പ്, അന്നജം, പഞ്ചസാര, പ്രോട്ടീൻ തുടങ്ങിയവയും അടങ്ങിയിട്ടുണ്ട്. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും നെല്ലിക്കയ്ക്ക് കഴിവുണ്ട്.  രസം, രക്തം, മാംസം, മേദസ്, അസ്ഥി, മജ്ജ, ശുക്ലം എന്നീ ധാതുക്കളെ പുഷ്ടിപ്പെടുത്തുകയും  യുവത്വം നിലനിറുത്തകയും ചെയ്യുന്നു. ഹൃദ്രോഗം, പ്രമേഹം,രക്തപിത്തം, പനി, അമ്ലപിത്തം, രക്തദോഷം എന്നീ രോഗങ്ങളിൽ നിന്ന് ആശ്വാസവും നൽകുന്നു. കാഴ്ചശക്തിയും മേധാശക്തിയും വർദ്ധിപ്പിക്കുന്നതോടൊപ്പം നാഡികളുടെ ബലം ഇരട്ടിപ്പിക്കാനും നെല്ലിക്കയ്യ്ക്ക് കഴിവുണ്ട്.  മുടി സമൃദ്ധമായി വളരാൻ നെല്ലിക്കാത്തൊണ്ട് ഉണക്കിപ്പൊടിച്ച് എണ്ണയിലിട്ടു കാച്ചി തേയ്ക്കുന്നത് ഉത്തമമാണ്.  വ്രണം ഉണങ്ങുന്നതിനും നെല്ലിക്ക സഹായിക്കുന്നു.

മുരിങ്ങയില ഔഷധ ഗുണങ്ങളുടെ കലവറയാണ്

ഔഷധ ഗുണങ്ങളുടെ കലവറയാണ് മുരിങ്ങയില. വാതം, അശ്മരി, കുഷ്ഠം, പ്രമേഹം, മഹോദരം, ഭഗന്ദരം, അർശസ്, ഗ്രഹണി എന്നിവയ്ക്കെല്ലാം മുരിങ്ങ ഫലപ്രദമായ ഔഷധമായാണ് ആയുർവേദാചര്യന്മാർ മുരിങ്ങയെ കാണുന്നത്. മുരിങ്ങയുടെ വേര്, പൂവ്, തൊലി, ഇല, കായ എന്നിവയെല്ലാം ഔഷധ സമ്പുഷ്ടമാണ്. കാഴ്ചശക്തി വർദ്ധിപ്പിക്കാനും തിമിരം പോലുള്ള നേത്ര രോഗത്തിനും മുരിങ്ങയില ഫലപ്രദമാണ്. രക്തസമ്മർദ്ധവും പ്രമേഹവും കുറയ്ക്കാനും മുരിങ്ങയില സഹായിക്കുന്നു. മൂത്രാശയക്കല്ല് പുറത്തുകളയാൻ മുരിങ്ങ വേരിൻത്തൊലി കഷായം വച്ചു സേവിക്കുന്നത് ഉത്തമമാണ്. മുരിങ്ങയിലയുടെ വിത്തിൽ നിന്നു ലഭിക്കുന്ന എണ്ണ ആമവാതരോഗത്തിനും ഈ എണ്ണ ഫലപ്രദമാണ്. മുരിങ്ങിയല ഉപ്പുചേർത്ത് അടയുണ്ടാക്കി കഴിക്കുന്നതും നല്ലതാണ്.

അരിനെല്ലിക്ക

മിക്കവാറും എല്ലാത്തരം മണ്ണിലും പുളിനെല്ലിമരം വളരും. കളിമണ്ണില്‍ കുമ്മായമോ, കമ്പോസ്റ്റോ മേല്‍മണ്ണുമായി കലര്‍ത്തിയും മണലില്‍ ജൈവളങ്ങള്‍ ചേര്‍ത്തു പാകപെടുത്തിയും തൈകള്‍ നടാവുന്നതാണ്‌. വിത്തുമുളപ്പിച്ചും തണ്ടുകള്‍ മുറിച്ചുനട്ടും പതിവയ്‌ച്ചും പുളിനെല്ലിയുടെ പുതിയ തൈകള്‍ ഉണ്ടാക്കിയെടുക്കാം. പുതിയ തൈകള്‍ വേരോടുന്നതുവരെ ജലസേചനം നടത്തിയാല്‍ മതി. അതിനുശേഷം തൈകളുടെ ചുവട്ടില്‍ പുതയിട്ട് ഈര്‍പ്പം നിലനിര്‍ത്തിയാല്‍ മതി. ഇടയ്‌ക്കു വളം നല്‍കുന്നത്‍ നല്ലതുപോലെ കായ്‌ഫലം നല്‍കുന്നതിനും വേഗത്തില്‍ വളരുന്നതിനും‌‌ സഹായകമാണ്‌. പ്രധാനമായും രണ്ട് വിളവെടുപ്പുകാലമാണ്‌ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പുളിനെല്ലിക്കുള്ളത്, സാധാരണ കാണപ്പെടുന്ന നെല്ലിക്ക പുളിരസം ഉള്ളതും നല്ല പച്ചനിറത്തില്‍ കുലകളായി ഉണ്ടാകുന്നവയുമാണ്‌ പുളിനെല്ലി. നക്ഷത്രത്തിന്റെ രൂപസാദൃശ്യമുള്ളതിനാല്‍ നക്ഷത്രനെല്ലി എന്നും. ശീമനെല്ലി, നെല്ലിക്കാപ്പുളി, നെല്ലിപ്പുളി, അരിനെല്ലി എന്നൊക്കെ ഇതറിയപ്പെടുന്നു. ഫിലാന്തസ് അസിഡസ് എന്നാണ്‌ ശാസ്ത്രീയനാമം.

പറമ്പില്‍ ഒരു കാന്താരിയുണ്ടോ?

പറമ്പില്‍ ഒരു കാന്താരിയുണ്ടോ? എന്നാല്‍, നിങ്ങള്‍ക്ക് ആശ്വസിക്കാം. ഔഷധങ്ങളുടെ കലവറയാണ് കാന്താരി. കാന്താരിയുടെ എരിച്ചിലും നീറ്റലും ചൂടും ചൂരുമെല്ലാം അതൊരു ഔഷധിയാണെന്നതിന്റെ സൂചനമാത്രം.
കാന്താരിയുടെ എരിവ് കൂടുംതോറും ഔഷധഗുണവും കൂടുമെന്നത് നമ്മുടെ പഴയ കണ്ടെത്തല്‍. മുളകിന്റെ പുകച്ചിലിന് കാരണം അതിലടങ്ങിയിരിക്കുന്ന കാപ്‌സിനോയിഡുകളാണ്. പല ആയുര്‍വേദ മരുന്നുകളുടെയും പ്രധാനഘടകവും ഈ രാസപദാര്‍ഥങ്ങള്‍ തന്നെ.
സന്ധികള്‍ക്കും പേശികള്‍ക്കുമുണ്ടാകുന്ന വേദനയകറ്റാന്‍ നാട്ടുവൈദ്യന്മാര്‍ പഴുത്ത കാന്താരി ഉപയോഗിച്ചിരുന്നു. തലച്ചോറിലേക്ക് സന്ദേശമെത്തിക്കുന്ന നാഡീവ്യൂഹത്തിലെ ഘടകത്തിന്റെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്നതിനാല്‍ വേദനസംഹാരിയായി പ്രവര്‍ത്തിക്കാനും കാന്താരിക്ക് കഴിയും. കാന്താരിരസത്തിന് രക്തക്കുഴലുകളെ വികസിപ്പിക്കാന്‍ കഴിവുണ്ട്.
കാന്താരിയിലെ ‘ജീവകം സി’ ശ്വാസകോശരോഗങ്ങളെ ചെറുക്കുകയും പ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ചെയ്യും. ഹൃദ്രോഗമുണ്ടാക്കുന്ന ട്രൈ ഗ്ലിസറൈഡുകളുടെ അധിക ഉത്പാദനത്തെ കാന്താരിമുളക് നിയന്ത്രിക്കും. കൊളസ്‌ട്രോള്‍ കുറയ്ക്കാനും രക്തക്കുഴലുകള്‍ കട്ടിയാവുന്നത് തടയാനും കാന്താരിക്ക് കഴിയും. കാന്താരി മറ്റെല്ലാ ഔഷധങ്ങള്‍ക്കും രാസത്വരകമായി പ്രവര്‍ത്തിക്കുന്നു. ഉമിനീരുള്‍പ്പെടെയുള്ള സ്രവങ്ങളെ ഉദ്ദീപിപ്പിക്കുകയും അതുവഴി ദഹനപ്രക്രിയയെ സഹായിക്കുകയും ചെയ്യും.
സോളഹേസിയ കുടുംബത്തില്‍പ്പെട്ട കാന്താരിയെ പോര്‍ച്ചുഗീസുകാരാണ് ഇങ്ങോട്ട് കൊണ്ടുവന്നത്. അതുകൊണ്ടുതന്നെയാണ് കാന്താരിയെ പറങ്കിമുളകെന്ന് വിളിക്കുന്നത്.
ചൂടത്ത് വളരുന്ന കാന്താരിക്ക് എരിവും ഗുണവും കൂടും. കീടരോഗബാധയൊന്നുംതന്നെ കാന്താരിയെ ബാധിക്കാറില്ല. അതേസമയം, കാന്താരിമുളക് അരച്ചുതളിച്ചാല്‍ പച്ചക്കറികൃഷിയിലെ കീടങ്ങളെ തുരത്താം. ഗ്രോബാഗില്‍ കാന്താരി വളര്‍ത്തുമ്പോള്‍ ദിവസവും നന നിര്‍ബന്ധമില്ല

പരിപ്പു ചീര

സാമ്പാര്‍ ചീര, വാട്ടര്‍ ലീഫ് എന്നീ പേരുകളില്‍ അറിയപ്പെടുന്ന പരിപ്പുചീര നമ്മുടെ നാട്ടില്‍ തഴച്ചുവളരുന്ന പച്ചക്കറിയാണ്. പോര്‍ട്ടുലാക്കേസീ കുടുംബത്തില്‍പ്പെട്ട ഈ ബ്രസീലുകാരിയുടെ ശാസ്ത്രനാമം ടാലിനം ട്രയാന്‍ഗുലേര്‍.

നമ്മുടെ സാമ്പാറിനും മൊളുഷ്യത്തിനും കൊഴുപ്പുകൂട്ടാന്‍ പറ്റിയതാണ് പരിപ്പുചീര. തക്കാളിയും പരിപ്പുചീരയും ഉള്ളിയും ചേര്‍ത്തുണ്ടാക്കുന്ന സോസ് കാമറൂണ്‍കാരുടെ തീന്‍മേശയിലെ അവിഭാജ്യഘടകമാണ്. അമേരിക്കക്കാരുടെ വെജിറ്റബിള്‍ സൂപ്പിന് കൊഴുപ്പ് കൂട്ടുന്നതും അവര്‍ ടാലിനം എന്ന് വിളിക്കുന്ന പരിപ്പുചീര തന്നെ. മീസില്‍സ് മുതല്‍ പ്രമേഹം വരെയുള്ള രോഗചികിത്സയില്‍ പരിപ്പുചീരയ്ക്ക് അതിന്റേതായ പങ്കുണ്ട്.

മറ്റു പച്ചക്കറികളുമായി തട്ടിച്ചുനോക്കുമ്പോള്‍ പതിന്മടങ്ങ് വിറ്റാമിന്‍ ‘എ’ അടങ്ങിയതാണ് പരിപ്പുചീര. ഒപ്പം കാത്സ്യം, ഫോസ്ഫറസ്, ഇരുമ്പ് തുടങ്ങിയ പോഷക മൂലകങ്ങളുടെ കലവറയും.

പച്ചനിറത്തില്‍ തിങ്ങിവളരുന്ന പരിപ്പുചീരയ്ക്ക് പിങ്കുനിറത്തില്‍ ചെറിയപൂക്കളുണ്ട്. യാതൊരു പരിചരണവും കൂടാതെ തഴച്ചുവളരുന്നതിനാല്‍ കളകളെന്ന് കരുതി പറിച്ചു കളയുന്നതാണ് പരിപ്പുചീരയുടെ ശാപം. നമ്മുടെ ചീരയുള്‍പ്പെടെയുള്ള ഏത് ഇലക്കറിയും പൂവിടാന്‍ തുടങ്ങിയാല്‍ ഇലകളുടെ വലിപ്പം കുറയും. പരിപ്പുചീരയ്ക്ക് അത്തരം പ്രശ്‌നങ്ങളില്ല. എന്നും എപ്പോഴും ഒരേ പച്ചപ്പാണ് പരിപ്പുചീരയുടെ പ്രത്യേകത.

ഇളം തണ്ട് മുറിച്ചു നട്ടാണ് വംശവര്‍ധന. വേനല്‍മഴ കിട്ടിക്കഴിഞ്ഞാല്‍ കൃഷിയിറക്കാം. അടിവളമായി ഓരോ ചെടിക്കും രണ്ടു പിടി ചാണകവളം നല്‍കണം. തൈകള്‍ നട്ട് ഒന്നരമാസത്തിനുള്ളില്‍ വിളവെടുപ്പ് തുടങ്ങാം. ഓരോ വിളവെടുപ്പിന് ശേഷവും ഒരു പിടി ജൈവവളം നല്‍കി മണ്ണ് കൂട്ടിക്കൊടുക്കണം. കീടങ്ങളൊന്നും തന്നെ പരിപ്പുചീരയെ ബാധിക്കാറില്ല.

വഴുതനകൃഷി

നമ്മുടെ അടുക്കളത്തോട്ടങ്ങളില്‍ എളുപ്പം വളര്‍ത്താവുന്ന പച്ചക്കറിയാണ് വഴുതന. നാടനും മറുനാടനുമായി പലയിനങ്ങള്‍ ഇപ്പോള്‍ പ്രചാരത്തിലുണ്ട്.

നാട്ടിന്‍പുറങ്ങളില്‍ പണ്ട് പ്രചാരത്തിലുണ്ടായിരുന്ന ഇനമാണ് നീലവഴുതന. ആറടിയോളം ഉയരത്തില്‍ ശാഖകളോടെ വളരും, മൂന്നുവര്‍ഷംവരെ തുടര്‍ച്ചയായി കായ്കള്‍ ലഭിക്കും എന്നിവയെല്ലാം നാടന്‍ നീലവഴുതനയുടെ പ്രത്യേകതകളാണ്.

വഴുതന എല്ലാകാലത്തും കൃഷിചെയ്യാമെങ്കിലും കാലവര്‍ഷാരംഭമാണ് കൂടുതല്‍ യോജിച്ചത്. അതിന് ഇപ്പോഴേ തയ്യാറാവാം. മികച്ചയിനങ്ങളുടെ ഉണക്കി സൂക്ഷിച്ചിരിക്കുന്ന വിത്തുകള്‍ ജൈവവളവും മേല്‍മണ്ണും മണലും ചേര്‍ത്ത് നിറച്ച കൂടകളില്‍ പാകണം. ദിവസേന ചെറിയതോതില്‍ നന നല്‍കണം.

രണ്ടാഴ്ചയ്ക്കുള്ളില്‍ വഴുതന മുളച്ച് തൈകള്‍ വളര്‍ന്നുതുടങ്ങും.

മഴക്കാലാരംഭത്തോടെ തൈകള്‍ കൂട കീറിക്കളഞ്ഞ് സൂക്ഷ്മതയോടെ ഇളക്കിയെടുത്ത് നടാം. നല്ലവെയില്‍ ലഭിക്കുന്ന സ്ഥലത്ത് ഉണക്കിപ്പൊടിച്ച ചാണകമോ ജൈവവളമോ ചേര്‍ത്തെടുത്ത തടമാണ് നടാന്‍ അനുയോജ്യം. തൈകള്‍ കാറ്റില്‍ ഒടിഞ്ഞുപോകാതിരിക്കാന്‍ ചെറിയ കമ്പുനാട്ടി കെട്ടിക്കൊടുക്കണം. ചുവടുപിടിച്ച് വളര്‍ന്നുതുടങ്ങുമ്പോള്‍ ചെടികള്‍ക്ക് മണ്ണ് കൂട്ടിക്കൊടുക്കണം. രണ്ടുമാസംകൊണ്ട് വഴുതനച്ചെടികള്‍ കായ്ഫലം തന്നുതുടങ്ങും.

ഒരടി നീളമുള്ള വലിയ കായ്കളാണ് നാടന്‍ നീലവഴുതനയ്ക്കുണ്ടാവുക. ഒരു മാസത്തിനുള്ളില്‍ ഇവ വിളവെടുത്തുതുടങ്ങാം. ഇലചുരുട്ടിപ്പുഴുവിന്റെ ആക്രമണമുണ്ടായാല്‍ വേപ്പെണ്ണ മിശ്രിതം തളിച്ച് നിയന്ത്രിക്കാം.

ആഹാരശൈലിയിലുമുള്ള താളപ്പിഴ പ്രമേഹത്തിലേക്ക് നയിക്കുന്നു

ജീവിതചര്യയിലും ആഹാരശൈലിയിലുമുള്ള താളപ്പിഴകളാണ് പ്രമേഹത്തിലേക്ക് നയിക്കുന്നത്. അമിത ഭക്ഷണവും അദ്ധ്വാനമില്ലായ്മയുമൊക്കെ പ്രമേഹത്തിലേക്ക് നമ്മെ നയിക്കുന്നു. അല്പമൊന്ന് ശ്രദ്ധിച്ചാൽ തന്നെ പ്രമേഹത്തെ പ്രതിരോധിക്കാൻ കഴിയും. പ്രമേഹബാധിതനാണെന്ന് വ്യക്തമായാൽ ആ വ്യക്തി ഡോക്ടറുടെ നിർദേശം കൃത്യമായി പാലിക്കാൻ ഒരുങ്ങണം. പഞ്ചസാരയുടെ ഉപയോഗം പൂർണമായും ഒഴിവാക്കാം. ഇലക്കറികളും വെള്ളരി, തക്കാളി തുടങ്ങിയ പച്ചക്കറികളും ധാരാളം ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. ഫാസ്റ്റുഫുഡ്ഡുകളിൽ നിന്നും ബേക്കറി ഉലപ്ന്നങ്ങളിൽ നിന്നും വിട്ടുനിൽക്കുന്നതാണ് ഉത്തമം. കൂടാതെ കൃത്രിമ പാനീയങ്ങളും മാസലയും മധുരങ്ങളും അമിതമായി അടങ്ങിയവയും നിത്യജീവിതത്തിൽ നിന്നും അകറ്റിനിറുത്തുന്നത് ഏറെ ഗുണം ചെയ്യും. കുറഞ്ഞത് അരമണിക്കൂറെങ്കിലും ദിവസേന നടക്കാം. കൃത്യമായ വ്യായാമവും ചിട്ടയോടെയുള്ള ആഹാരക്രമവും ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കാൻ സഹായിക്കും.

റബ്ബര്‍ കൃഷി

ജലസേചനം

വേനല്‍ക്കാലത്ത് ജലസേചനം നടത്തിയാല്‍ റബ്ബര്‍മരങ്ങള്‍ ആറുമാസം മുതല്‍ ഒരുവര്‍ഷം വരെ നേരത്തേ ടാപ്പു ചെയ്യാന്‍ തക്കവണ്ണം എത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്.

കൂടത്തൈകള്‍

റബ്ബര്‍ വിത്തുകള്‍ കൂടകളില്‍ നേരിട്ടുവളര്‍ത്തിയെടുത്ത് അവയില്‍ ബഡ്ഡ് ചെയ്താല്‍ നല്ല വളര്‍ച്ചയുള്ള തൈകള്‍ ലഭിക്കുമെന്ന് റബ്ബര്‍ ഗവേഷണകേന്ദ്രം നടത്തിയ പഠനത്തില്‍ കാണുകയുണ്ടായി.

ജൈവവളങ്ങള്‍

ഇന്ത്യന്‍ റബ്ബര്‍ ഗവേഷണകേന്ദ്രം നടത്തിയ പഠനത്തില്‍ റബ്ബര്‍ തൈകള്‍ക്ക് രാസവളങ്ങളോടൊപ്പം ജൈവവളങ്ങളും നല്‍കിയപ്പോള്‍ അവയുടെ വളര്‍ച്ച ത്വരഗതിയിലായതായി കണ്ടെത്തി. രാസവളങ്ങള്‍മാത്രം നല്‍കി വളര്‍ത്തിയ തൈകളേക്കാള്‍ നേരത്തേ വളര്‍ച്ചയെത്തി ടാപ്പിങ്ങിന് തക്കവണ്ണമെത്തുന്നതായും കണ്ടെത്തുകയുണ്ടായി.

ആര്‍.ആര്‍.ഐ.ഐ.105

പൊടിക്കുമിള്‍ രോഗത്തിന്റെ ആക്രമണം ഉണ്ടാകുന്ന സ്ഥലങ്ങളിലും ‘ഫൈറ്റോഫ്‌തോറ’ കുമിള്‍ മൂലമുണ്ടാകുന്ന രോഗങ്ങള്‍ റബ്ബറിനെ കഠിനമായി ബാധിക്കുന്ന സ്ഥലങ്ങളിലും കൃഷിചെയ്യാന്‍ ആര്‍.ആര്‍.ഐ.ഐ.105 എന്ന ഇനം റബ്ബര്‍ യോജിച്ചതാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

ജൈവകൃഷി

തിരുവനന്തപുരം: വിഷം ചേര്‍ന്ന കീടനാശിനികളും രാസവളവും ചേര്‍ത്തുണ്ടാക്കുന്ന ഭക്ഷ്യ ഉത്പന്നങ്ങള്‍ക്കെതിരെയുള്ള പ്രതിരോധം സോഷ്യല്‍ മീഡിയകളിലും തരംഗമാകുന്നു. വലുതും ചെറുതുമായി അമ്പതിലേറെ കൂട്ടായ്മകളാണ് ഫെയ്‌സ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയകളില്‍ സജീവമായി പ്രവര്‍ത്തിക്കുന്നത്. നൂറ് ശതമാനം ജൈവകൃഷിയാണ് കൂട്ടായ്മകള്‍ പ്രോത്സാഹിപ്പിക്കുന്നത്.

പലപ്പോഴും വെറും വാചക കസര്‍ത്തായി മാറുന്ന സോഷ്യല്‍ മീഡിയ സൗഹൃദങ്ങളില്‍ നിന്നും വ്യത്യസ്തമാണ് മിക്ക കാര്‍ഷിക കൂട്ടായ്മകളും. വിത്തുകളും അറിവുകളും പരസ്പരം പങ്കുെവച്ചും സഹായിച്ചും മണ്ണില്‍ നൂറ് മേനി വിളവെടുക്കുയാണ് പുതുകര്‍ഷകര്‍. ഇത്തരം കൂട്ടായ്മകളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് നിരവധി പേര്‍ ജൈവകൃഷിയിലേക്ക് എത്തുന്നുണ്ടെന്ന് പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷനും കൂട്ടായ്മകളിലെ അംഗവുമായ കിരണ്‍ കൃഷ്ണ പറയുന്നു. 75,000 അംഗങ്ങള്‍ മുതല്‍ 1000 പേര്‍ വരെയുള്ള കൂട്ടായ്മകളുണ്ട്. അടതാപ്പ്, നിത്യവഴുതന, മണിത്തക്കാളി, ആകാശവെള്ളരി, ചുണ്ട, കുമ്പ ചുരയ്ക്ക തുടങ്ങി കേരളത്തിന്റെ തനത് കാര്‍ഷിക ഇനങ്ങള്‍ കൃഷി ചെയ്യാനും നിരവധി പേര്‍ മുന്നോട്ട് വന്നുതുടങ്ങിയിട്ടുണ്ടെന്ന് കൂട്ടായ്മകളിലെ അംഗവും മുതിര്‍ന്ന കര്‍ഷകനുമായ ഗോപു കൊടുങ്ങല്ലൂര്‍ പറയുന്നു.

കൃഷിഭൂമി, അടുക്കളത്തോട്ടം, നമ്മുടെ അടുക്കളത്തോട്ടം, വയലും വീടും, കൃഷിഗ്രൂപ്പ്, ഓരോ വീട്ടിലും അടുക്കളത്തോട്ടം, കര്‍ഷക മിത്രം, ഹരിതഭൂമി, മണ്ണും മനസ്സും, വീക്കെന്‍ഡ് ഫാമിങ്, കിച്ചന്‍ ഗാര്‍ഡന്‍, കാര്‍ഷിക വിപണി തുടങ്ങിയവയെല്ലാം ഇത്തരത്തില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ഫെയ്‌സ് ബുക്ക് കൂട്ടായ്മകളാണ്. പച്ചക്കറിത്തോട്ടം, അടുക്കളത്തോട്ടം ദോഹ തുടങ്ങിയവ ഗള്‍ഫ് രാജ്യങ്ങളിലെ മലയാളികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനകളാണ്. വട്ടംകുളം കൃഷിഭവന്‍ എന്ന ശ്രദ്ധേയമായ കൂട്ടായ്മ കൃഷി ഓഫീസറായ പി.എം.ജോഷിയുടെ നേതൃത്വത്തിലുള്ളതാണ്.

കൃഷിയെ സംബന്ധിച്ച സംശയങ്ങള്‍ക്കും സഹായങ്ങള്‍ക്കും സാമൂഹ്യ കൂട്ടായ്മയെ ഉപയോഗപ്പെടുത്തുന്നതാണ് ഇവരുടെ ശൈലി. കൃഷിയില്‍ എന്തെങ്കിലും കീടത്തിന്റെ ശല്യമുണ്ടായാല്‍ ഇതിന്റെ ചിത്രം സഹിതം അംഗം കൂട്ടായ്മയില്‍ പോസ്റ്റ് ചെയ്യും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പരിചയ സമ്പന്നരായ അംഗങ്ങള്‍ ഉടന്‍ ഇതിനുള്ള പരിഹാരങ്ങള്‍ നിര്‍ദേശിക്കും. മണ്ണൊരുക്കുന്നത് മുതല്‍ ഒടുവില്‍ വിത്ത് എടുക്കുന്നതിന് വരെയുള്ള ജൈവ രീതികളും കീടങ്ങള്‍ക്കെതിരെയുള്ള നാട്ടറിവുകളും കൂട്ടായ്മകള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇത് പുതുതായി എത്തുന്നവര്‍ക്കും സഹായകമാണെന്ന് നമ്മുടെ അടുക്കളത്തോട്ടം അംഗമായ നാരായണന്‍കുട്ടി മേപ്പില ചൂണ്ടിക്കാട്ടുന്നു.
വിത്തുകളും വളങ്ങളും ഗ്രോബാഗുകളുമെല്ലാം പരമാവധി വിലകുറച്ച് ലഭ്യമാക്കാനുള്ള പരസ്പര സഹായങ്ങളും ഉണ്ട്. 75,000 ത്തിലേറെ അംഗങ്ങളുള്ള അടുക്കളത്തോട്ടത്തിന്റെ വിത്ത് ബാങ്ക്, കൃഷിഭൂമിയുടെ വിത്ത് ചന്ത, വയലും വീടിന്റെയും വിത്ത് പത്തായം, നമ്മുടെ അടുക്കളത്തോട്ടം, ഓരോ വീട്ടിലും ഓരോ അടുക്കളത്തോട്ടം എന്നിവയുടെ സൗജന്യവിത്ത് വിതരണ സംവിധാനം എന്നിവ ഇത്തരം പദ്ധതികളാണ്. തപാല്‍, ക്വറിയര്‍ സര്‍വീസുകള്‍ വഴിയാണ് വിത്തുകള്‍ കൈമാറുന്നത്. വയലും വീടും കൂട്ടായ്മയിലെ വിത്ത് പത്തായത്തിന്റെ ചുമതലക്കാരനായ മലപ്പുറം മക്കരപ്പറമ്പ് സ്വദേശി ബപ്പൂട്ടി പി.കെ. സ്വന്തം െചലവില്‍ വിത്തുകള്‍ ആവശ്യപ്പെടുന്ന എല്ലാവര്‍ക്കും രജിസ്റ്റര്‍ ചെയ്ത് അയയ്ക്കുകയാണ് ചെയ്യുന്നത്. കാന്‍സറിനെതിരായ സാമൂഹ്യ പ്രവര്‍ത്തനം എന്ന നിലയിലാണ് ഇദ്ദേഹം ജൈവ കര്‍ഷകരെ സഹായിക്കാനായി രംഗത്തെത്തിയത്.

കര്‍ഷകരെ പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ മത്സരങ്ങളും സമ്മാനങ്ങളും കൂട്ടായ്മകളിലുണ്ട്. സാമ്പാറിന് വേണ്ട പച്ചക്കറികള്‍ കൃഷി ചെയ്തുണ്ടാക്കാനുള്ള കൃഷിഭൂമിയുടെ സാമ്പാര്‍ ചലഞ്ച്, നമ്മുടെ അടുക്കളത്തോട്ടത്തിന്റെ തോട്ടനിര്‍മാണ മത്സരം എന്നിവ ഇത്തരത്തിലുള്ളതാണ്. ജൈവകൃഷി പരിശീലനങ്ങളും അംഗങ്ങളുടെ കൂട്ടായ്മകളും സംഘടിപ്പിക്കുന്നതും പതിവാണ്. അടുക്കളത്തോട്ടം സംഘടിപ്പിച്ച വയനാട് മീറ്റ്, വയലും വീടും സംഘടിപ്പിച്ച ദുബായ് മീറ്റ് എന്നിവ ഇത്തരത്തില്‍ നിരവധി അറിവുകളും ചെടികളും പങ്കുെവക്കാന്‍ ഉപകരിച്ച കൂട്ടായ്മകളാണ്.

നെല്‍കൃഷിക്ക് ഭീഷണിയായി പുതിയ വിദേശ കളകള്‍

തനത് സസ്യസമ്പത്ത് അപ്രത്യക്ഷമാകുന്നതോടൊപ്പം കാര്‍ഷിക മേഖലയ്ക്ക് ഭീഷണിയായി പുതിയ കളകള്‍ വ്യാപകമാവുകയാണ് കേരളത്തില്‍. പരിസ്ഥിതിസൗഹൃദപരമല്ലാത്ത ഈ വിദേശ കളകള്‍, ദുര്‍ബലമായിക്കൊണ്ടിരിക്കുന്ന നമ്മുടെ കാര്‍ഷികരംഗത്തെ വീണ്ടും പ്രതിസന്ധിയിലേക്കു നയിക്കുകയാണ്. ആനത്തൊട്ടാവാടിമുതല്‍ അരിപ്പൂ ചെടിവരെയുള്ള വിദേശ കളകള്‍കൊണ്ട് നമ്മുടെ കാര്‍ഷികമേഖല നിറയുമ്പോഴാണ് കൊല്ലത്ത് സദാനന്ദപുരം ജില്ലാകൃഷി വിജ്ഞാനകേന്ദ്രത്തിലെ ഗവേഷകര്‍ നടത്തിയ പുതിയ പഠനത്തില്‍ മെലേക്കിയ എന്ന പുതിയ ഇനം വിദേശ കളയുടെ സാന്നിധ്യം കണ്ടെത്തിയത്. നെല്‍കൃഷിക്ക് വലിയ ഭീഷണിയായി ഇവ മാറുമെന്നാണ് ആശങ്കപ്പെടുന്നത്.

കൊല്ലം ജില്ലയിലെ പല പാഠശേഖരങ്ങളിലും ഇവ ഗുരുതരമായി ബാധിച്ചതായി മനസ്സിലാക്കിയിട്ടുണ്ട്. മാല്‍വേഡിയേ സസ്യകുടുംബത്തില്‍പ്പെട്ട ഈ കളയുടെ ശാസ്ത്രനാമം “മെലേക്കിയ കോര്‍ക്കോറി ഫോളിയ’ എന്നാണ്. ചോക്ലേറ്റ് കളകള്‍ എന്നും ഇവ അറിയപ്പെടുന്നു. കളകള്‍ സാധാരണഗതിയില്‍ നെല്‍കൃഷിക്കാര്‍ക്ക് അത്ര ഭീഷണിയായി അനുവഭപ്പെടാറില്ല. കളകള്‍മൂലം വലിയതോതിലുള്ള വിളനാശവും സംഭവിക്കില്ല. എന്നാല്‍, മെലേക്കിയയുടെ വരവ് അത്ര നിസ്സാരമായി തള്ളിക്കളയാന്‍ പറ്റുന്നതല്ലെന്നാണ് കാര്‍ഷിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഇത്തരം വിദേശ കളകള്‍ക്കെതിരെ വേണ്ടവിധം മുന്‍കരുതല്‍ എടുക്കാന്‍ ശ്രമിക്കാത്തതാണ് ആഫ്രിക്കന്‍ പായലുകള്‍ വന്‍ ഭീഷണി വിതച്ച് ഇവിടെ പടര്‍ന്നുപന്തലിക്കാന്‍ കാരണമായത്.

നമ്മുടെ ജലായശങ്ങളിലെ ജൈവവൈവിധ്യത്തിനുതന്നെ വില്ലനാകുകയാണ് ആഫ്രിക്കന്‍ പായല്‍. കുളങ്ങള്‍, വയലുകള്‍, ചതുപ്പുകള്‍ തുടങ്ങിയ ഇടങ്ങളില്‍ ദ്രുതഗതിയില്‍ പടര്‍ന്നു വളരുന്ന ഇവ അലങ്കാരസസ്യമായി വിദേശത്തുനിന്നു വന്ന നിര്‍ദോഷമായ സസ്യമായിരുന്നു. തണ്ണീര്‍ത്തടങ്ങളിലെ ആവാസവ്യവസ്ഥയ്ക്കും അതുവഴി മനുഷ്യനും വന്‍ ഭീഷണി ഉയര്‍ത്തുകയാണ് ഈ പായലുകള്‍. നമ്മുടെ മുന്നിലുള്ള ഇത്തരം മുന്നറിയിപ്പുകള്‍ അവഗണിക്കാതെ പുതുതായി കണ്ടെത്തിയ ഈ കളകള്‍ക്കെതിരെ ശരിയായ പ്രതിരോധംതന്നെ തീര്‍ക്കേണ്ടിയിരിക്കുന്നു. വിത്തുമൂലം പ്രത്യുല്‍പ്പാദനം നടത്തുന്ന മെലേക്കിയ വെള്ളം കെട്ടിനിര്‍ത്താന്‍ സാധിക്കാത്ത നെല്‍വയലുകളിലാണ് വന്‍ വിപത്താകുന്നത്. സംയോജിത കളനിയന്ത്രണ മാര്‍ഗത്തിലൂടെ മെലേക്കിയയെ നിശ്ശേഷം നിയന്ത്രിക്കാമെന്നാണ് കാര്‍ഷിക ഗവേഷണ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. നിയന്ത്രണ മാര്‍ഗങ്ങള്‍1. നെല്‍വിത്തുകള്‍ കളവിത്തുകള്‍ കലരാതെ ഉപയോഗിക്കുക.2. കളകള്‍ പൂക്കുന്നതിനു മുമ്പുതന്നെ അധിക കളയെടുക്കുക. പുതിയ വിത്തുകള്‍ ഉണ്ടാക്കാതിരിക്കുന്നതിനു വേണ്ടിയാണിത്. 3. ഒരു സീസണില്‍ കൃഷിയിറക്കാതെ വെള്ളം കയറ്റി കളകളെ ഇല്ലാതാക്കുക. 4. പരിസ്ഥിതി സൗഹാര്‍ദ കളനാശിനികള്‍ വളര്‍ത്തുക. ഇക്കാര്യത്തില്‍ കൃഷി വിദഗ്ധരുടെ നിര്‍ദേശങ്ങള്‍ സ്വീകരിക്കുക

പ്ലാവ് നടുന്നതിന് വേറിട്ടൊരു രീതി

സുലഭമായി ലഭിക്കുന്നു എന്നതുകൊണ്ടു മാത്രം മറ്റൊരു കല്‍പ്പവൃക്ഷമായ പ്ലാവിനെയും ചക്കയെയും നാം ഇന്ന് അവഗണിക്കുകയാണ് ചെയ്യുന്നത്. വിവിധങ്ങളായ ഭക്ഷ്യവസ്തുക്കള്‍ ചക്കകൊണ്ട് നമുക്ക് ഉണ്ടാക്കാന്‍ സാധിക്കും. ഇളം ചക്കകള്‍ സാധാരണ പച്ചക്കറിപോലെ കറിവയ്ക്കുന്നതിന് ഉപയോഗിക്കാം. കുറച്ചുകൂടി മൂപ്പെത്തിയാല്‍ ഉപ്പേരിയായി ഉപയോഗിക്കാം. മറ്റേതൊരു ഉപ്പേരിയെക്കാളും രുചിയില്‍ മികച്ചുനില്‍ക്കുന്നതാണിത്. മൂപ്പെത്തിയാല്‍ വെളുത്തുള്ളിയും മറ്റും ചേര്‍ത്തുണ്ടാക്കുന്ന ചക്കപ്പുഴുക്കിന്റെ സ്വാദ് ഓര്‍ത്തുനോക്കു. പഴുത്താല്‍ തേനൂറും രുചിയുള്ള പഴമായി.

ചക്കക്കുരു പൊടിച്ച് ഒന്നാന്തരം ചക്കക്കുരുപ്പുട്ട് ഉണ്ടാക്കാം. ചക്കച്ചവിണി ചെറുതായി അരിഞ്ഞെടുത്ത് ഉണ്ടാക്കുന്ന അച്ചാറിന്റെ രുചി വേറെത്തന്നെ. ചക്കവരട്ടി, ജാം തുടങ്ങി നിരവധി മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ നമുക്ക് ചക്കകൊണ്ട് ഉണ്ടാക്കാം. സാധാരണ ഗ്രാഫറ്റ് തൈകളും കുരു നട്ട് ഉണ്ടാക്കുന്ന തൈകളുമാണ് നടുന്നതിനായി ഉപയോഗിക്കുന്നത്. കുരു ഉപയോഗിച്ചുതന്നെ നടുന്നതിനുള്ള വേറിട്ടൊരു രീതിയാണ് ഇവിടെ വിവരിക്കുന്നത്.

മൂത്തുപഴുത്ത നല്ല വരിക്കച്ചക്കയുടെ ഒരു പഴം അങ്ങനെത്തന്നെ മണ്ണില്‍ കുഴിച്ചിടുക. ഒരുകൂട്ടം തൈകള്‍ ഒന്നിച്ചു മുളച്ചുവരുമല്ലോ. ഏതാണ്ട് ഒരടി ഉയരംവയ്ക്കുമ്പോള്‍ തൈകളുടെ കടഭാഗത്ത് നല്ല ബലമുള്ള ചണംകൊണ്ടുള്ള ചരട് ഉപയോഗിച്ച് നന്നായി വരിഞ്ഞുകെട്ടുക. വളര്‍ന്നുവരുന്നതനുസരിച്ച് വീണ്ടും വരിഞ്ഞുകെട്ടുക. ക്രമേണ തൈകള്‍ തമ്മില്‍ ഒട്ടിച്ചേര്‍ന്ന് വളര്‍ന്നുവരാന്‍ തുടങ്ങും. വീണ്ടും അതേപോലെ ആവര്‍ത്തിക്കുമ്പോള്‍ തൈകളെല്ലാം തന്നെ ഒട്ടിച്ചേര്‍ന്ന് ഒറ്റമരമായി വളര്‍ന്നുവരുന്നതായി കാണാം. ഇത്തരം പ്ലാവുകളില്‍ വിശിഷ്ടതരങ്ങളായ ചക്കയാണ് ഉണ്ടാവുക. രുചിയും ഗുണവുമുള്ള പുതിയ ഇനങ്ങള്‍ ഉരുത്തിരിച്ചെടുക്കാനും ഇതുവഴി നമുക്കു സാധിക്കും.

വാഴ കൃഷി

നേന്ത്രപ്പഴം പ്രകൃതിയുടെ ടോണിക്കായി അറിയപ്പെടുന്നു. രോഗികൾക്ക് ആരോഗ്യം പ്രദാനം ചെയ്യാൻ കഴിവുള്ള ഫലമാണിത്. ശരീരകോശങ്ങളുടെ പുനർനിർമ്മാണത്തെ വേഗത്തിലാക്കുന്ന ഘടകങ്ങൾ നേന്ത്രപ്പഴത്തിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. വളരെപ്പെട്ടെന്ന് ദഹിക്കുന്നതും വേഗത്തിൽ ഉന്മേഷം തരുന്നതുമാണ്. ഇരുമ്പ്, ഫോസ്‌ഫറസ്, നിയാസിൻ എന്നിവ അടങ്ങിയിരിക്കുന്ന നേന്ത്രപ്പഴം ഉയർന്ന കലോറി പ്രദാനം ചെയ്യുന്നു. രക്‌തത്തിലെ അമ്ളത കുറയ്‌ക്കാൻ കഴിവുണ്ട്. വിറ്റാമിൻ എ,ബി,സി,ഡി എന്നിവ ഈ ഫലത്തിൽ അടങ്ങിയിട്ടുണ്ട്. കുട്ടികൾക്ക് നേന്ത്രപ്പഴത്തോടൊപ്പം ചൂടുപാൽ നൽകുന്നത് നല്ലതാണ്. പ്രഭാത ഭക്ഷണത്തിൽ ഒരു നേന്ത്രപ്പഴം ഉൾപ്പെടുത്തുന്നത് ദിവസം മുഴുവൻ ഉന്മേഷം പകരും

വാഴക്കന്ന് ചരിച്ചു നട്ടാല്‍ മുളങ്കരുത്ത് കൂടും വിളവും മെച്ചപ്പെട്ടതായിരിക്കും.
വാഴക്കന്ന് ചൂടു വെള്ളത്തില്‍ പത്തു മിനിറ്റ് മുക്കി വച്ചതിനു ശേഷം നട്ടാല്‍ നിമാ വിരയെ ഒഴിവാക്കാം.
വാഴക്കന്ന് നന്നായി ചെത്തി വൃത്തിയാക്കുക. നടാനുള്ള കുഴിയില്‍ ഒരു കിലോ വേപ്പിന്‍ പിണ്ണാക്കു ചേര്‍ക്കുക. തുടര്‍ന്ന് വാഴ നട്ടാല്‍ നിമാ വിരയുടെ ഉപദ്രവം ഉണ്ടാവുകയില്ല.
വാഴ നടുന്ന കുഴിയില്‍ 25 ഗ്രാം ഫുറഡാന്‍ ഇട്ടാല്‍ മാണവണ്ടിന്റെ ഉപദ്രവം ഒഴിവാക്കാം.
വാഴക്കന്ന് നടുമ്പോള്‍ ആദ്യകാല വളര്‍ച്ചാവശ്യമായ പോഷകങ്ങള്‍ വാഴക്കന്നില്‍ നിന്നു തന്നെ ലഭിച്ചു കൊള്ളും.
ചുവട്ടിലേക്കു വണ്ണമുള്ള മുകളിലേക്ക് നേര്‍ത്ത് വാള്‍ മുന പോലെ കൂര്‍ത്ത ഇലകളോടു കൂടിയ സൂചിക്കന്നുകളാണ് നടാന്‍ ഉത്തമം.

നേത്ര വാഴക്കന്ന് ഇളക്കിയാല്‍ 15 – 20 ദിവസത്തിനുള്ളില്‍ നടണം.

മറ്റുള്ള വാഴക്കന്നുകള്‍ എല്ലാം 3- 4 ദിവസത്തിനുള്ളില്‍ നടണം.

ഏത്ത വാഴക്കന്ന് ഇളക്കിയ ശേഷം ചാണക വെള്ളത്തില്‍ മുക്കി ഉണക്കി സൂക്ഷിച്ചാല്‍ ഒരു മാസം വരെ ജീവനക്ഷമത നിലനിര്‍ത്താം.

അത്തം ഞാറ്റുവേലയാണ് ഏത്തവാഴ നടാന്‍ ഏറ്റവും പറ്റിയത്.

വാഴക്കന്ന് നടുന്നതിനു മുമ്പ് വെള്ളത്തില്‍ താഴ്ത്തി വച്ചിരുന്നാല്‍ അതില്‍ പുഴുക്കളുണ്ടെങ്കില്‍ അവ ചത്തുകൊള്ളും.

വാഴ പുതുമഴയോടെ നടുക, നല്ല കരുത്തോടെ വളരും പുഷ്ടിയുള്ള കുലയും കിട്ടും.

വാഴവിത്ത് നടുന്ന കുഴിയില്‍ കുറച്ച് ചാണകപ്പൊടി കൂടി ഇടുക. മണ്ടയടപ്പില്‍ നിന്നും വാഴ രക്ഷപ്പെടും.

വേപ്പിന്‍ പിണ്ണാക്ക് ചുവട്ടിലിട്ട് വാഴ നട്ടാല്‍ കരിക്കിന്‍ കേട് തടയാം. നട്ടതിന് ശേഷം രണ്ടു പ്രാവശ്യം കൂടി വേപ്പിന്‍ പിണ്ണാക്ക് ഇടണം.

ഓണത്തിന് ഏത്തവാഴ വെട്ടണമെങ്കില്‍ നടുന്ന സമയം ക്രമീകരിക്കുക. ഓണം വിട്ടേ ചിങ്ങം ആവൂ എങ്കില്‍ അത്തം ഞാറ്റുവേലയുടെ തുടക്കത്തില്‍ കന്ന് നടുക. ഓണം അവസാനമാണെങ്കില്‍ ചോതി ഞാറ്റുവേലയില്‍ നടുക.

വാഴ നടുമ്പോള്‍ കുഴിയില്‍ അല്‍പ്പം വേപ്പിന്‍ പിണ്ണാക്ക് ചേര്‍ക്കുകയും വാഴയിലയുടെ കുരലില്‍ രണ്ടു മൂന്നു പ്രാവശ്യം അല്പം വേപ്പെണ്ണ ഒഴിച്ചു കൊടുക്കുകയും ചെയ്താല്‍ കുറുമ്പുരോഗം വരികയില്ല.

വാഴക്കുഴിയില്‍ ഇഞ്ചിപ്പുല്ലു വച്ച് വാഴക്കന്ന് നട്ടാല്‍ കീടശല്യം കുറയും.

വാഴയുടെ മാണപ്പുഴുക്കളെ നശിപ്പിക്കാന്‍ , പ്ലാസ്റ്റിക് ചാക്കുകള്‍ വെള്ളം നനച്ച് കുമ്മായപ്പൊടി തൂകി പിണ്ടിയില്‍ അധികം മുറുക്കാതെ കെട്ടിയുറപ്പിക്കുക. ഉണങ്ങിയ പോളകള്‍ മാറ്റിക്കളഞ്ഞതിന് ശേഷം വേണം ഇങ്ങനെ ചെയ്യാന്‍. ആക്രമണം തുടങ്ങുമ്പോള്‍ തന്നെ ചെയ്താല്‍ ഏറ്റവും ഫലം കിട്ടും.

കുരലപ്പ് വന്ന വാഴയുടെ കവിളില്‍ അഞ്ചു ഗ്രം വീതം വറുത്ത ഉലുവ വിതറുക ഭേദമാകും.

എല്ലായിനം വാഴയിലും ഉണ്ടാകുന്ന ചെല്ലി, പലവക കീടങ്ങള്‍ എന്നിവ ഒഴിഞ്ഞു പോകാന്‍ ഉണങ്ങിയ പോളകള്‍ പൊളിച്ചു മാറ്റി തീയിലിടുക. ഇവയിലാണ് കീടങ്ങള്‍ കൂടു വക്കുന്നത്.

വയല്‍ വരമ്പുകളില്‍ വാഴ നടുമ്പോള്‍ ഞണ്ടിന്റെ മാളത്തില്‍ നികക്കെ ചാണകവെള്ളം ഒഴിക്കുക. അവ ശ്വാസം മുട്ടി പുറത്ത് വരും. അപ്പോള്‍ പിടിച്ച് നശിപ്പിക്കാം.

വാഴ മുളച്ചു വരുമ്പോള്‍ രണ്ടാഴ്ചയിലൊരിക്കല്‍ മഞ്ഞുവെള്ളം തോരുന്നതിനുമുമ്പ് ഓരോ നുള്ള് ചാരം കൂമ്പിലും കവിളിലും ഇട്ടുകൊടുത്താല്‍ പുഴുക്കളുടെ ശല്യം ഒഴിവാകും.

കുഴികളില്‍ നേന്ത്ര വാഴ നട്ടതിനു ശേഷം കുഴിക്ക് ചുറ്റും തകര നട്ടുവളര്‍ത്തിയാല്‍ വാഴയെ ബാധിക്കുന്ന നിമാവിരകളെ നിയന്ത്രിക്കാം.

വാഴയ്ക്കിടയില്‍ പയര്‍ വിതക്കുന്നത് വളരെ പ്രയോജനപ്രദമായ കള നിവാരണമാര്‍ഗ്ഗമാണ് .

കുറുനാമ്പു രോഗം ഒഴിവാക്കാന്‍ വാഴ നടുന്ന സമയത്ത് 40 ഗ്രാം ഫുറഡാന്‍ ചുവട്ടിലും മൂന്നു മാസങ്ങള്‍ക്കു ശേഷം 20 ഗ്രാം ഫുറഡാന്‍ വീതം പോളകള്‍ക്കിടയിലും ഇടുക.

ടിഷ്യു കള്‍ച്ചര്‍ വാഴകള്‍ക്ക് മാണപ്പുഴുവിന്റെ ഉപദ്രവം വളരെ കുറവായിരിക്കും.

ടിഷ്യൂ കള്‍ച്ചര്‍ വാഴകള്‍ക്ക് കുറുനാമ്പ് ഉണ്ടാകാനുള്ള സാധ്യതയും തീരെ കുറവാ‍ണ്.

നേന്ത്രവാഴ കുലക്കാന്‍ എടുക്കുന്ന കാലം നടാന്‍ ഉപയോഗിക്കുന്ന കന്നിന്റെ മൂപ്പിനെ ആശ്രയിച്ചാണ്. മൂപ്പു കുറഞ്ഞ ചെറിയ കന്നുകള്‍ നട്ട് ഏതാനും ദിവസങ്ങള്‍ക്കു ശേഷം മൂപ്പു കൂടിയവ നട്ടാല്‍ ‍ എല്ലാ വാഴകളും ഏതാ‍ണ്ട് ഒരേകാലത്ത് കുലക്കുന്നതാണ്.

വാഴക്കുലയുടെ നേരെ ചുവട്ടിലും , എതിര്‍വശത്തും ഉള്ള കന്നുകള്‍ നടാനുപയോഗിച്ചാല്‍ നല്ല വലിപ്പമുള്ള കുലകള്‍ കിട്ടും.

വാഴത്തോപ്പില്‍ വെയിലടി ഉള്ള ഇടങ്ങളില്‍ പോളിത്തീന്‍ ഷീറ്റുവിരിച്ചാല്‍ കളയുടെ വളര്‍ച്ച ഒഴിവാക്കാം.

ത്രികോണ രീതിയില്‍ നട്ടിട്ടുള്ള വാഴകള്‍ പരസ്പരം കയറു കൊണ്ടു കെട്ടിയാല്‍ കാറ്റു മൂലം മറിഞ്ഞു വീഴുന്നത് ഒഴിവാക്കാം.

വാഴയുടെ വേരു പടലം ഉപരിതലത്തോട് ചേര്‍ന്നിരിക്കുന്നതിനാല്‍ ആഴത്തില്‍ വളം ഇട്ടാല്‍ പ്രയോജനം കിട്ടുകയില്ല.

വാഴച്ചുണ്ട് പൂര്‍ണ്ണമായും വിരിഞ്ഞതിനു ശേഷം കുടപ്പന്‍ ഒടിച്ചു കളയുക. കായകള്‍ നല്ല പുഷ്ടിമയോടെ വളരുന്നു വേഗത്തില്‍ അവ മൂപ്പെത്തുന്നു.

നേന്ത്ര വാഴകള്‍ ഒരേ കാലത്ത് കുലക്കാനായി ഒരേ പ്രായമുള്ള കന്നുകള്‍ ഉപയോഗിക്കണം.

നേന്ത്രവാഴയ്ക്ക് ശുപാര്‍ശ ചെയ്തിട്ടുള്ള വളങ്ങള്‍ ഏതാണ്ട് ഒരേഇടവേളകളില്‍ ആറു പ്രാവശ്യമായി നല്‍കിയാല്‍ നല്ല വലിപ്പമുള്ള കുലകള്‍ ലഭിക്കും.

വാഴയുടെ കുറുനാമ്പ് രോഗത്തിന് തൈര് ഫലപ്രദമായ ഒരു പ്രതിവിധിയാണ്. കുറുനാമ്പ് പറ്റെ മുറിച്ചു കളഞ്ഞതിനു ശേഷം തൈര്‍ ഒഴിക്കുക. രോഗ ശമനം ഉണ്ടാകും.

കുറുനാമ്പു രോഗത്തിന് മറ്റൊരു പ്രതിവിധി കുറു നാമ്പു മുറിച്ചുകളഞ്ഞതിനു ശേഷം തലപ്പില്‍ ഗോ മൂത്രം ഒഴിക്കുക. ഏതാനും ദിവസങ്ങള്‍ ചികിത്സ ആവര്‍ത്തിക്കുക രോഗം മാറും.

നടുന്നതിനു മുമ്പ് വാഴക്കന്ന് ചാണക്കുഴമ്പില്‍ മുക്കി തണലില്‍ വച്ച് ഉണക്കിയെടുക്കുക. മാമപ്പുഴുവിന്റെ ആക്രമണം കുറയും.

വഴക്കൂമ്പും അവസാന പടലയും വെട്ടിക്കളയുക. മറ്റുള്ള പടലകള്‍ പുഷ്ടിയോടെ വളരും മെച്ചപ്പെട്ട തൂക്കവും കിട്ടും.

മുള്ളന്‍ പായല്‍ വാഴക്കൃഷിക്ക് വളരെ പറ്റിയ ഒരു ജൈവവളമാണ്.

വാഴകുലച്ച് പടല വിരിഞ്ഞ കഴിഞ്ഞ് കുടപ്പന്‍ ഒടിക്കുന്നതോടൊപ്പം ഉപ്പും ചാരവും യോജിപ്പിച്ച് ഒടിച്ച പാടില്‍ വച്ചു കെട്ടുക. കായ്കള്‍ക്ക് ദൃഢതയും മുഴുപ്പും കൂടും.

വാഴക്ക് അഞ്ചു മാസത്തിനു ശേഷം ചെയ്യുന്ന വളപ്രയോഗം മൂലം ഒരു പടല കായ് പോലും കൂടുതലായി ഉണ്ടാവുകയില്ല

വാഴക്ക് കുല വന്നതിനു ശേഷം കുറച്ചു യൂറിയായും പൊട്ടാഷും വളമായി ചേര്‍ത്താല്‍ കായ്കള്‍ക്കു നല്ല പുഷ്ടിയും മാര്‍ക്കറ്റില്‍ നല്ല വിലയും ലഭിക്കും.

നേന്ത്രവാഴയില്‍ കുലക്കൂമ്പു വരെ കന്നുകള്‍ വളരാന്‍ അനുവദിക്കരുത് എങ്കില്‍ കുലയില്‍കായ്മേനി ആറു പടലയും ആകെ അമ്പതോ അറുപതോ കായ്കളും ഉണ്ടാകും.

കുന്നിന്റെ ചെരിവിന് എതിരായിട്ടാണ് വാഴയുടെ കുല വരിക. ചെരിവു ഭൂമിയില്‍ വാഴ കൃഷി ചെയ്യുമ്പോള്‍ കുല ഉയര്‍ന്ന ഭാഗത്തു കിട്ടാന്‍ കുന്നിന്റെ ചെരിവ് താഴേക്ക് ആക്കണം

ഇലുമ്പന്‍ ( ചിലുമ്പി) പുളിയുടെ ഒരു പിടി ഇല കൂടി ഇട്ട് വാഴക്കുല വെച്ചാല്‍ വേഗം പഴുത്തു കിട്ടും.

വാഴക്കായ് വേഗം പഴുക്കുന്നതിന് കുലയ്ക്കൊപ്പം കൂനന്‍ പാലയുടെ ഇല കൂടെ വയ്ക്കുക.

വാഴക്കുലയുടെ കാളമുണ്ടനില്‍ ഉപ്പുകല്ലുവച്ചാല്‍ എല്ലാ കായും ഒന്നിച്ചു പഴുക്കും.

വാഴക്കുല വേഗം പഴുക്കാന്‍ തടിപ്പെട്ടിയില്‍ കുല വച്ച് സാമ്പ്രാണിയും കത്തിച്ചുവച്ച് അടക്കുക ഗ്രാന്റ് നെയിന്‍ വാഴക്കുല പഴുത്തതിനു ശേഷം മുപ്പതു ദിവസം വരെ കേടു കൂടാതെ ഇരിക്കും

ഒരു തവണ ചീരക്കൃഷി ചെയ്ത ശേഷം വാഴക്കൃഷി നടത്തിയാല്‍ വാഴക്ക് കരുത്തും കുലക്ക് തൂക്കവും കൂടും.

നേന്ത്രവാഴയും മരച്ചീനിയും ചേര്‍ന്ന സമ്മിശ്ര കൃഷി വളരെ ആദായകരമാണ്.

വാഴക്കിടയില്‍ കാച്ചില്‍ വളര്‍ത്തിയാല്‍ വാഴ തന്നെ താങ്ങു മരമായി ഉപയോഗിക്കാം. പാളയന്‍ തോടന്‍ തുടര്‍കൃഷിയില്‍ ഒരു മൂട്ടില്‍ രണ്ടു കന്നുകള്‍‍ നിര്‍ത്താം.

ഞാലിപ്പൂവന്‍, കൊടപ്പനില്ലാക്കുന്നന്‍, കര്‍പ്പൂരവള്ളി, കാഞ്ചികേല, തുടങ്ങിയ വാഴയിനങ്ങള്‍ക്ക് ഒരു വലിയ പരിധി വരെ കുറുനാമ്പ് പ്രതിരോധ ശക്തി ഉണ്ട്.

വാഴപ്പഴങ്ങളുടെ കൂട്ടത്തില്‍ രക്തകദളി ഇനത്തിനാണ് പഞ്ചസാരയുടെ അളവ് ഏറ്റവും കൂടുതലുള്ളത്.

വാഴ നട്ടു കഴിഞ്ഞാല്‍ രണ്ടാം മാസത്തിലും നാലാം മാസത്തിലും വളം ചെയ്യണം പിന്നീട് വളപ്രയോഗം ആവശ്യമില്ല.

ഏലം

ഏലം പ്രധാനമായും ഒരു സുഗന്ധവസ്തുവായാണ് ഉപയോഗിയ്ക്കുന്നത്. സുഗന്ധ വ്യഞ്ജനങ്ങളുടെ റാണി എന്നാണ് ഏലം അറിയപ്പെടുന്നത്. തണലും ഈർ‌പ്പമുള്ളതും, തണുത്ത കാലാവസ്ഥയുമുള്ള പ്രദേശങ്ങളിൽ ആണ് ഇത് കൂടുതലായി വളരുന്നത്. ഏലച്ചെടിയുടെ വിത്തിന് ഔഷധഗുണവും സുഗന്ധവുമുണ്ട്. ഏലത്തരിയാണ് ഔഷധമായി ഉപയോഗിയ്ക്കുന്നത്. പനി, വാതം, പിത്തം, കഫം തുടങ്ങിയ രോഗങ്ങൾ, ഛർ‌ദ്ദി, ശ്വാസകോശരോഗങ്ങൾ എന്നിവയ്ക്ക് ഏലം ഫലപ്രദമാണ്.

നടീൽ
മണ്ണിളക്കി ഒരുക്കിയ തോട്ടങ്ങളിൽ മഴക്കു മുൻപായി 90 സെ.മീ. നീളത്തിലും 90 സെ.മീ വീതിയിലും 45 സെ.മീ ആഴത്തിലും കുഴികൾ എടുത്ത്; അതിൽ കുഴിയിൽ നിന്നും എടുത്ത മേൽമണ്ണ് മൂന്നിലൊരു ഭാഗവും ബാക്കി ജൈവവളങ്ങൾ കൂട്ടിക്കലർത്തിയ മണ്ണും ചേർത്ത് നിറച്ച് തൈകൾ നടാവുന്നതാണ്‌. മഴ കുറവായ സ്ഥലങ്ങളിൽ 75 സെ.മീ വീതിയിലും 30 സെ.മീ താഴ്ചയിലും ചാലുകൾ നിർമ്മിച്ച് ഏകദേശം ഒന്നര മീറ്റർ വരെ അകലത്തിൽ തൈകൾ നടാവുന്നതാണ്‌. തൈകൾ കാറ്റുകൊണ്ട് ഇളക്കം തട്ടാതിരിക്കുന്നതിലേക്കായി താങ്ങുകളും നൽകുന്നു.

ജലസേചനം

കൃത്യമായ ജലസേചനം ഏലകൃഷിക്ക് അത്യന്താപേക്ഷിതമാണ്‌. വേനൽക്കാലത്ത് നനയ്ക്കുകയാണെങ്കിൽ ഏലത്തിൽ നിന്നും 50% വരെ അധിക വിളവ് ലഭിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. വേനൽക്കാലം ഇളം ചിനപ്പുകളുടേയും ശരങ്ങളുടേയും വികാസം നടക്കുന്ന സമയം കൂടിയാണ്‌. അതിനാൽ തന്നെ ജലസേചനം അത്യാവശ്യ ഘടകവുമാണ്‌. ഇതിലേക്കായി വലിയ ജലസംഭരണികൾ തയാറാക്കി പോട്ട് ഇറിഗേഷൻ, ഹോസ് ഇറിഗേഷൻ, സ്പ്രിംഗ്ലർ, ഡ്രിപ് ഇറിഗേഷൻ എന്നീ ജലസേചന രീതികളിൽ ഏതെങ്കിലും ഉപയോപ്പെടുത്താവുന്നതാണ്‌.
ശിഖരമൊരുക്കൽ

പഴയ തട്ടകൾ, ഉണങ്ങിയ ഇലകൾ, ഉണങ്ങിയ വേരുകൾ തുടങ്ങിയവ നീക്കം ചെയ്യുന്ന കൃഷിപ്പണിയാണ്‌ ശിഖരമൊരുക്കൽ എന്ന് അറിയപ്പെടുന്നത്. അവസാനത്തെ വിളവെടുപ്പ് കാലം കഴിഞ്ഞാണ്‌ ഇത് ചെയ്യുന്നത്. ഇങ്ങനെ കോതി എടുക്കുന്നവ ചെടിയുടെ ചുവട്ടിൽ പുതയിടുന്നതിനായി ഉപയോഗിക്കുന്നു.

വളപ്രയോഗം

വളപ്രയോഗത്തിൽ പ്രത്യേകിച്ചും രാസവളപ്രയോഗത്തിൽ വളരെയധികം ശ്രദ്ധിക്കേണ്ട ഒരു സസ്യമാണ്‌ ഏലം. മണ്ണുപരിശോധനയിലൂടെ മാത്രമേ രാസവളം നൽകാറുള്ളൂ. ഏലത്തിന്‌ എറ്റവും നല്ലത് ജൈവവളങ്ങളാണ്‌. ചെടിയൊന്നിന്‌ വേപ്പിൻ പിണ്ണാക്ക് രണ്ട് കിലോഗ്രാം, അല്ലെങ്കിൽ കോഴിക്കാഷ്ഠമോ കാലിവളമോ രണ്ടരകിലോഗ്രാം വീതം മെയ്- ജൂൺ മാസങ്ങളിൽ ഒറ്റതവണയായിട്ടാണ്‌ നൽകുന്നത്. ഇതുകൂടാതെ ഹെക്ടർ ഒന്നിന്‌ യൂറിയ 165 കി.ഗ്രാം., രാജ്ഫോസ് 375 കി.ഗ്രാം., പൊട്ടാഷുവളം 250 കി.ഗ്രാം എന്ന കണക്കിൽ നൽകണം. ഇത് തുല്യ തവണകളായി കാലവർഷത്തിനു മുൻപായും കാലവർഷത്തിനു ശേഷവും മണ്ണുമായി ഇളക്കി യോജിപ്പിക്കുക.

മുരിങ്ങ കൃഷി

ഏതു മാര്‍ക്കറ്റിലും തനിമ നഷ്ടപ്പെടുത്താതെ വേറിട്ടുനില്‍ക്കുന്ന പച്ചക്കറിയാണ് മുരിങ്ങ. കിലോഗ്രാമിന് 250 രൂപവരെ വില ഉയരുന്നതും മുരിങ്ങക്കായുടെ മാത്രം പ്രത്യേകത. പ്രാചീന സംസ്‌കൃത ഗ്രന്ഥങ്ങളില്‍ ‘ശ്രിശു’ എന്നറിയപ്പെടുന്ന മുരിങ്ങ പാശ്ചാത്യനാടുകളില്‍ എത്തുമ്പോള്‍ ഡ്രംസ്റ്റിക് ആകുന്നു. നമ്മുടെ നാട്ടില്‍ ജനിച്ച് മറ്റു രാജ്യങ്ങളിലേക്ക് വേരോടി വളര്‍ന്ന ചരിത്രം മുരിങ്ങയ്ക്ക് സ്വന്തം.

ഇനങ്ങള്‍
ജാഫ്ന, നാടന്‍, ഒരാണ്ടന്‍, ചാവകച്ചേരി, ചെമ്മുരിങ്ങ, PKM-1, PKM-2
അധികം വിളവു തരുന്ന ഒരു ഇനമാണ് ജാഫ്ന . സ്വാദുള്ള മൃദുലമായ ഈ ഇനത്തിന് ഏകദേശം 90 സെ.മീ നീളം കാണും . ചാവകച്ചേരി മുരിങ്ങ 90-120 സെ.മീ. വരെ നീളമുള്ളതാണ്. ചെമ്മുരിങ്ങ വര്‍ഷം മുഴുവന്‍ പൂക്കുന്ന, കായുടെ അറ്റത്ത് ചുവപ്പ് നിറമുള്ള ഇനമാണ്. PKM-1, PKM-2 എന്നിവ നല്ല വിളവ് നല്‍കുന്ന ഇനങ്ങളാണ് . വിത്ത്‌ നട്ട് ഒന്നാം വര്‍ഷം തന്നെ കായ്ക്കുന്ന ഒരാണ്ടന്‍ മുരിങ്ങയും ഇപ്പോള്‍ സര്‍വ്വസാധാരണമാണ്

ഔഷധഗുണവും
കാരറ്റിന്റെ നാലിരട്ടി ജീവകം എ-യും പാലിന്റെ മൂന്നിരട്ടി കാത്സ്യവും നേന്ത്രക്കായുടെ മൂന്നിരട്ടി പൊട്ടാസ്യവും തൈരിന്റെ ഇരട്ടി മാംസ്യവും ഓറഞ്ചിന്റെ എട്ടിരട്ടി ജീവകം സി-യുമുള്ളതാണ് മുരിങ്ങയിലയുടെ മൂലധനം. മുരിങ്ങയിലയും മുരിങ്ങക്കായയും ഒരുപോലെ ഔഷധഗുണം നിറഞ്ഞതാണ്. പ്രോട്ടീനും മാംസ്യവും മാത്രമല്ല, പതിനാറിനം പോഷകങ്ങളാലും സമ്പന്നമാണ് മുരിങ്ങ. പോഷകങ്ങളുടെ തോതില്‍ മുരിങ്ങയിലതന്നെയാണ് കേമന്‍.ഒരു പിടി മുരിങ്ങയില കുറച്ച് വെള്ളത്തിലിട്ട് വേവിച്ച് പിഴിഞ്ഞെടുക്കുന്ന സത്തില്‍ ഒരു നുള്ള് ഉപ്പും നാരങ്ങാനീരും ചേര്‍ത്ത് തയ്യാറാക്കുന്ന മുരിങ്ങയില സൂപ്പ് ദിവസവും കഴിച്ചാല്‍ ഇന്ന് കാണുന്ന എല്ലാവിധ ജീവിതശൈലീരോഗങ്ങള്‍ക്കുമുള്ള പ്രതിരോധമായി
മുരിങ്ങയിലയുടെ നീര്‌ ശക്തമായൊരു ഔഷധമാണ്‌. തുണിയില്‍ അരിച്ച മുരിങ്ങയിലച്ചാര്‍ (അച്ചാറല്ല, ഇലയുടെ നീരാണേ ചാറെന്നാല്‍) ഭക്ഷണത്തിനു അരമണിക്കൂര്‍ മുന്നേ അര ഔണ്‍സ്‌ വീതം ഒരാഴ്ച്ച കുടിച്ചാല്‍ രക്താതിസമ്മര്‍ദ്ദം hypertension പമ്പകടക്കും.
2 വയസ്സുമുതല്‍ക്കുള്ള കുട്ടികള്‍ക്ക്‌ ഈ ചാറ്‌ ഉള്ളിലുള്ള പഴുപ്പുകള്‍ക്ക്‌ നല്ലതാണ്‌. ഇതിലെ കാത്സ്യവും ഇരുമ്പും വിറ്റാമിനുകളും കുഞ്ഞുങ്ങളുടെ അസ്തിവളര്‍ച്ചക്കു വലിയ ഗുണം ചെയ്യും. കുട്ടികളിലും മുതിര്‍ന്നവരിലും ഒരുപോലെ ഇത്‌ രക്തശുദ്ധിവര്‍ദ്ധിപ്പിക്കുന്നു.

മുരിങ്ങയില സൂപ്പ്‌ (ഇല വെള്ളത്തില്‍ തിളപ്പിച്ചു വേവിച്ച്‌ ഉപ്പും കുരുമുളകും ചേര്‍ത്തുണ്ടാക്കി വാങ്ങിയശേഷം നാരങ്ങ നീരു ചേര്‍ത്താല്‍ മാത്രം മതി) കഴിച്ചാല്‍ ശ്വാസകോശ രോഗങ്ങള്‍ക്ക്‌- ബ്രോങ്കൈറ്റിസും ആസ്ത്‌മയുമടക്കമുള്ള അസുഖങ്ങള്‍ക്കെല്ലാം- ആശ്വാസം കിട്ടും.

കാരറ്റും ചെറുവെള്ളരിക്കയും ജ്യൂസാക്കി അതില്‍ ഒരു ടേബിള്‍ സ്പൂണ്‍ മുരിങ്ങയില നീര്‌ ചേര്‍ത്ത്‌ രാവിലേ ഭക്ഷണത്തിനു ഒരു മണിക്കൂര്‍ മുന്നേ കുടിച്ചാല്‍ മൂത്രമൊഴിക്കുമ്പോള്‍ ഉള്ള നീറ്റല്‍ (urine acidity), സ്ത്രീകളുടെ വെള്ളപോക്കിനും (leucorrhea) ഉടന്‍ ശമനം കിട്ടും.
ആഹാരവും മരുന്നും കഴിഞ്ഞു ഇനി മേക്കപ്പ്‌ ഇടാം? കൂടാതെ മുരിങ്ങയില ഉപയോഗിച്ച് അസ്സല ഫേസ്പാക്ക് ഉണ്ടാക്കാം

ആയുർവേദം
അഷ്ടാംഗഹൃദയം മുരിങ്ങയിലക്കറികള്‍ സ്ത്രീകള്‍ക്ക്‌ സ്തനപുഷ്ടിയുണ്ടാക്കുമെന്നും, ഉപ്പു ചേര്‍ത്തു അല്‍പ്പം വേവിച്ച്‌ ഇത്തിരി പശുവിന്‍ നെയ്യു ചേര്‍ത്ത്‌ ഞെരടി കഴിക്കുന്നത്‌ മുലപ്പാല്‍ വര്‍ദ്ധിപ്പിക്കുമെന്നും ,ഭ്രാന്തും ഹിസ്റ്റീരിയയും മൂലം കാട്ടുന്ന അസ്വസ്ഥതകള്‍ കുറയാന്‍ മുരിങ്ങയില നീരു നല്ലതാണെന്നും പറഞ്ഞുതരുന്നു.

നടീല്‍രീതി
എല്ലാത്തരം മണ്ണിലും മുരിങ്ങ നന്നായി വളരും. വിത്തോ , മുറിച്ചെടുത്ത തണ്ടുകളോ ആണ് നടീല്‍ വസ്തു.വേനലിലും പ്രതികൂല സാഹചര്യങ്ങളിലും വളരാന്‍ കഴിവുള്ള മുരിങ്ങ നല്ലവണ്ണം വെയില്‍കൊള്ളുന്ന സ്ഥലത്ത് മാത്രമേ നടാവൂ. നട്ട് ആറു മാസത്തിനും ഒരു വര്‍ഷത്തിനുമിടയ്ക്ക് കായ്ക്കുന്ന ഒരാണ്ടന്‍ മുരിങ്ങ വീട്ടുവളപ്പില്‍ നട്ടുവളര്‍ത്താന്‍ പറ്റിയ ഇനമാണ്. കായകള്‍ക്ക് നല്ല നീളവും മുഴുപ്പും മാംസളവുമായ പി.കെ.എം. 1-ഉം 2-ഉം തമിഴ്‌നാട് കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ചെടുത്ത ഇനങ്ങളാണ്. ഒന്നര മാസം പ്രായമായ തൈകള്‍ നടാന്‍ ഉപയോഗിക്കാം. രണ്ടടി നീളവും വീതിയും താഴ്ചയുമുള്ള കുഴിയില്‍ 20 കിലോഗ്രംവരെ ചാണകപ്പൊടിയോ കമ്പോസ്റ്റോ മേല്‍മണ്ണുമായി കലര്‍ത്തി നിറച്ച് തൈ നടണം. മഴക്കാലത്തിനു മുമ്പ് ചെടിക്കുചുറ്റും തടമെടുത്ത് വെള്ളം വാര്‍ന്നുപോകാന്‍ അനുവദിക്കാം.

ഇതു കൂടാതെ പോളിബാഗിൽ നട്ട ശേഷം മണ്ണിൽ മാറ്റി നടാം അതാണ്‌ എവിടെ വിവരിക്കാൻ പോകുന്നത് .
. നാടന്‍ ഇനങ്ങള്‍ കമ്പ് കുത്തിയാണ് വളര്‍ത്തുന്നത് . മുറിച്ചെടുത്ത തണ്ടുകള്‍ക്ക് 1-1.5 മീ നീളവും 15-20 സെ.മീ. വണ്ണവും ഉണ്ടായിരിക്കണം . ഇവ ആദ്യം പോളിബാഗുകളില്‍ നടുകയും പിന്നീട് കിളിര്‍ത്ത ശേഷം പ്രധാന കൃഷിയിടത്തിലേക്ക് മാറ്റി നടുകയും വേണം . ഒരു ഹെക്ടറിലേക്ക് 625 തണ്ടുകള്‍ ആവശ്യമുണ്ട് . ഇവ 4×4 മീ. അകലത്തിലാണ് നടുന്നത്. ആദ്യ ഘട്ടങ്ങളില്‍ നന ആവശ്യമാണ്‌. പോളിബാഗുകളില്‍ അല്ലാതെ നേരിട്ടും മുരിങ്ങ നടാവുന്നതാണ് . ജൂണ്‍-ആഗസ്റ്റ് മാസങ്ങളില്‍ നടുന്നതാണ് ഉത്തമം

വളപ്രയോഗം,പരിചരണവും
നടീലിനുശേഷം കാര്യമായ പരിചരണം നല്‍കാത്തത് ഉത്പാദനത്തെ പ്രതികൂലമായി ബാധിക്കും. രണ്ടടിവീതം നീളവും വീതിയും താഴ്ചയുമുള്ള കുഴിയെടുത്ത് , അതില്‍ മേല്‍മണ്ണും 10-20 കി.ഗ്രാം കാലിവളവും ചേര്‍ത്ത് നിറക്കുക . ഈ കുഴികളില്‍ തൈകള്‍ നടുക . മണ്ണില്‍ വളക്കൂറ് കുറവാണെങ്കില്‍ എല്ലുപൊടി , കോഴിവളം,പിണ്ണാക്കുവളങ്ങള്‍ എന്നിവ ഒരു പ്രാവശ്യം 250 ഗ്രാം നിരക്കില്‍ വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണ നല്‍കാം. 17:17:17 കോംപ്ലക്സ് വളം വര്‍ഷം മൂന്നോ നാലോ തവണകളാക്കി ചെടി ഒന്നിന് 100 ഗ്രാം നല്‍കിയാല്‍ മതി .ഇല്ലെങ്കില്‍ 100 ഗ്രാം യൂറിയ , 50 ഗ്രാം സൂപ്പര്‍ ഫോസ്ഫേറ്റ് , 50 ഗ്രാം പൊട്ടാഷ്‌ എന്നിവ നല്‍കുക . ആറുമാസത്തിനുശേഷം ഇതേ അളവില്‍ വീണ്ടും വളം നല്‍കുക . കുഴി ഒന്നിന് 10-20 കി.ഗ്രാം. കാലിവളവും, 60:80:40 എന്ന തോതില്‍ N:P2O5:K2Oയും ഇട്ടുകൊടുക്കണം .നനച്ചതിനുശേഷം മാത്രമേ വളപ്രയോഗം നടത്താവൂ.
****മുറിച്ചെടുത്ത തണ്ടുകളില്‍ നിന്ന് കിളിര്‍ക്കുന്ന മുരിങ്ങ 6-8 മാസങ്ങള്‍കൊണ്ട് പൂക്കുന്നു . ആദ്യ 2 വര്‍ഷം വിളവ് കുറവായിരിക്കുമെങ്കിലും മൂന്നാം വര്‍ഷം മുതല്‍ ഒരു ചെടി 400 കായ്കള്‍ തരും.
****അങ്ങനെയുള്ള പ്രായമായ മരങ്ങളുടെ ശിഖരങ്ങള്‍ അല്പം മുറിച്ചു മാറ്റുന്നതോടെ പുതിയ ശിഖരങ്ങള്‍ ഉണ്ടാകുന്നു . ഇതില്‍ ധാരാളം മുരിങ്ങയും ഉണ്ടാകുന്നു.
*****പാര്‍ശ്വശാഖകള്‍ കൂടുതലായി ഉണ്ടാകാനും നന്നായി കായ്ക്കാനുമുള്ള എളുപ്പവഴിയാണ് മണ്ട നുള്ളല്‍. ഇലകള്‍ മഞ്ഞളിച്ച് പൊഴിയുന്നത് കണ്ടാല്‍ മാഗ്‌നീഷ്യം സള്‍ഫേറ്റ് ചേര്‍ത്തുകൊടുക്കാം.

കീടങ്ങൾ
ഒരാണ്ടന്‍ മുരിങ്ങയില്‍ വല്ലപ്പോഴും രോമപ്പുഴുക്കളുടെ ആക്രമണം കാണാറുണ്ട്. വീട്ടില്‍ത്തന്നെ തയ്യാറാക്കുന്ന മണ്ണെണ്ണ – സോപ്പ്‌ലായനി തളിച്ച് രോമപ്പുഴുക്കളെ നശിപ്പിക്കാം. ഇതിനായി 50 ഗ്രാം ബാര്‍സോപ്പ് 450 മില്ലിഗ്രാം വെള്ളത്തിലിട്ട് തിളപ്പിച്ച് ലയിപ്പിക്കുക. തണുത്തതിനുശേഷം 900 മില്ലി മണ്ണെണ്ണ ഒഴിച്ച് നന്നായി ഇളക്കിയെടുത്താല്‍ മണ്ണെണ്ണ – സോപ്പ്‌ലായനി തയ്യാര്‍. ഇത് 15 ഇരട്ടി വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ചതിനുശേഷം തളിക്കാനുപയോഗിക്കാം. ഒരു മരത്തില്‍നിന്ന് പ്രതിവര്‍ഷം ശരാശരി 15 കിലോഗ്രാം കായകള്‍. ഇതാണ് ഒരാണ്ടന്‍ മുരിങ്ങയുടെ ഉത്പാദനരീതി.

വിളവെടുപ്പ്
കേരളത്തില്‍ മാര്‍ച്ച്-ഏപ്രിലിലും , ജൂലൈ-സെപ്തംബറിലുമായി രണ്ടു തവണ മുരിങ്ങ പൂക്കുകയും കായ്ക്കുകയും ചെയ്യുന്നു . മൂന്നാം വര്‍ഷം മുതല്‍ ഒരു ചെടിയില്‍ നിന്ന് 400 മുരിങ്ങയ്ക്ക വരെ ലഭിക്കും .

നെല്ലിക്ക

ഓറഞ്ചു നീരില്‍ അടങ്ങിയിരിക്കുന്നതിനേക്കാള്‍ ഇരുപത്‌ മടങ്ങ്‌ വിറ്റാമിന്‍ സി നെല്ലിക്കാനീരിലുണ്ടെന്നാണ്‌ കണക്ക്‌. നെല്ലിക്കയിലുളള വിറ്റാമിന്‍ വേവിക്കുന്നതുകൊണ്ട്‌ നശിച്ചുപോകുന്നില്ല എന്നൊരു പ്രത്യേകതയുമുണ്ട് . 100 ഗ്രാം നെല്ലിക്കാനീരില്‍ 500 മുതല്‍ 720 മില്ലിഗ്രാം വരെ വിറ്റാമിന്‍ സി കാണപ്പെടുന്നു.

മുടിക്കൊഴിച്ചിലി‍ന്‌: നെല്ലിക്കാ കുഴന്പുരൂപത്തിലാക്കി തലയോട്ടിയില്‍ നന്നായി തേച്ചുപിടിപ്പിക്കുക. ആറു നെല്ലിക്ക ഒരു കപ്പ് പാലില്‍ ചേര്‍ത്ത് തിളപ്പിക്കുക. നെല്ലിക്ക പതം വരുന്പോള്‍ ഇറക്കുക. പിന്നീട് കുരു കളഞ്ഞ് അത് കുഴന്പുരുപത്തിലാക്കുക. ഇത് തലയോട്ടിയില്‍ നന്നായി തേച്ചുപിടിപ്പിക്കുക. 20 മിനിറ്റ് കഴിഞ്ഞ് ശേഷം കഴുകി കളയുക.

മുടികൊഴിച്ചിലിനും മുടിവളരുന്നതിനും: നെല്ലിക്കാ നീരും സമം നീലയമരി നീരും ചേര്‍ത്ത്‌ എണ്ണ കാച്ചി മണല്‍ പാകത്തില്‍ അരിച്ചുതേയ്‌ക്കുക.

കണ്‍ഡീഷനര്‍: നെല്ലിക്കയും ഷിക്കായിപ്പൊടിയും തൈരും ചേര്‍ത്ത് മുടി കഴുകിയാല്‍ നല്ലൊരു ഹെയര്‍ കണ്ടീഷണറായി .

പ്രമേഹത്തിന്‌: നെല്ലിക്കാനീരും ശുദ്ധമായ തേനും (നാഴിനീരിന്‌ ഒരു തുടം തേന്‍) മഞ്ഞള്‍പ്പൊടിയും ചേര്‍ത്തു കുടത്തിലാക്കി പാത്രത്തിന്‍റെ വായ് ഭാഗം തുണികൊണ്ട് നന്നായി പൊതിഞ്ഞ് (ഉണങ്ങിയ സ്ഥലത്ത്‌) കുഴിച്ചിട്ട്‌ ഒരു മാസം കഴിഞ്ഞ് പിഴിഞ്ഞരിച്ച്‌ ഉപയോഗിക്കുക. ഒരൗണ്‍സ്‌ നെല്ലിക്കാനീരില്‍ ഒരു വലിയ കരണ്ടി തേനൊഴിച്ച്‌ ഒരു നുളളു മഞ്ഞള്‍ പൊടിയും ചേര്‍ത്ത്‌ ദിവസവും അതിരാവിലെ സേവിക്കുക.

യൗവ്വനം നിലനിര്‍ത്തുന്നതിനും സ്‌ത്രീഗമന ശക്തി വര്‍ദ്ധിപ്പിക്കുന്നതിനും: പച്ച നെല്ലിക്കാ കഴുകി നന്നായി തുടച്ചതിനു ശേഷം ചുക്കുപൊടിയും ഏലക്കാപ്പൊടിയും ചേര്‍ത്തു ഭരണിയിലാക്കി പതിയന്‍ ശര്‍ക്കര നെല്ലിക്കാ മൂടുന്നതു വരെ ഒഴിച്ച്‌ ശീലമണ്‍ ചെയ്‌ത്‌ നെല്ലില്‍ കുഴിച്ചു വച്ചിരുന്ന്‌ ഒരു മാസം കഴിഞ്ഞു പിഴിഞ്ഞരിച്ചു സേവിക്കുക.

ഉള്‍ചൂടിനും വായ അഴുകുന്നതിനും: നെല്ലിക്കാ അരികളഞ്ഞരച്ച്‌ പച്ച മോരില്‍ കലക്കി സേവിക്കുക.

വയറുകടിക്ക്‌: പച്ചനെല്ലിക്കാ അരികളഞ്ഞരച്ച്‌ പച്ച മോരില്‍ കലക്കി സേവിക്കുക.

മഞ്ഞപിത്തത്തിന്‌: നെല്ലിക്കാനീരും സമം കരിമ്പിന്‍ നീരും അതിരാവിലെ കഴിക്കുക.

സ്‌ത്രീഗമന ശക്തി ഇല്ലാത്തവര്‍ക്ക്‌: ഉണക്കനെല്ലിക്കാ അരികളഞ്ഞ്‌ പൊടിച്ച്‌ പച്ചനെല്ലിക്കാനീരില്‍ ഭാവനചെയ്‌ത്‌ ദിവസവും കാലത്തും രാത്രിയിലും തേനും നെയ്യും ചേര്‍ത്ത്‌ സേവിക്കുക. പാല്‍ അനുപാതമായി കഴിക്കണം.

മുഖക്കുരു: രക്തം ശുദ്ധമല്ലാത്തതിനാലാണ് മുഖക്കുരു ഉണ്ടാകുന്നത്. രക്ത ശുദ്ധീകരണത്തിന് നെല്ലിക്കാ നീര് ഉത്തമമാണ്. വെണ്ണയും തേനും ചേര്‍ത്ത നെല്ലിക്കാനീര് കുടിക്കുക. നെല്ലിക്കാ നീര് ലഭ്യമല്ലെങ്കില്‍ 20 ഗ്രാം നെല്ലിക്കാപ്പൊടി ഉപയോഗിച്ചാലും മതി.

എക്‌സീമ, ചുണങ്ങുകള്‍, ത്വക്ക്‌ ചുളിവ്‌, മുഖത്തെ കറുപ്പ്‌, വിളര്‍ച്ച, നേത്രരോഗങ്ങള്‍ എന്നിവയ്‌ക്ക്‌: ച്യവനപ്രാശ ലേഹ്യം സേവിക്കുകയും പുറമേ നെല്ലിക്കാ അരച്ചു പുരട്ടുകയും ചെയ്യുക.

അസ്മാ: അഞ്ച് ഗ്രാം നെല്ലിക്കാ ഒരു ടെബിള്‍ സ്പൂണ്‍ തേന്‍ ചേര്‍ത്ത് ദിവസവും രാവിലെ കഴിക്കുക. നെല്ലിക്ക കിട്ടിയില്ലെങ്കില്‍ നെല്ലിക്കാപ്പൊടി ഉപയോഗിച്ചാലും മതി.

പച്ച നെല്ലിക്ക നീരില്‍ കരിഞ്ചീരകം പൊടിച്ചു ചേര്‍ത്തു കഴിച്ചാല്‍ വായ്പ്പുണ്ണിനു ശമനം ലഭിക്കുന്നതാണ്. അതു പോലെ നെല്ലിക്കാനീരില്‍ മഞ്ഞള്‍പ്പൊടി ചേര്‍ത്ത് ദിവസേന കഴിച്ചു വന്നാല്‍ കാന്‍സര്‍ വന്നു നശിച്ച കോശങ്ങള്‍ക്കു പോലും പുനരുജ്ജീവനം ലഭിക്കുന്നതാണ്

ആകാശ വെള്ളരി

പാഷൻ ഫ്രുട്ടിന്റെ അടുത്ത ബന്ധുവാണ്  ആകാശ വെള്ളരി . മരങ്ങളിലും പന്തലിലുമൊക്കെ പടര്ന്നു വളരുന്ന പ്രകൃതം. വേനലിൽ ആണ്  പ്രധാനമായും ആകാശ വെള്ളരി  പൂവിട്ട് കായ്ക്കുന്നത് . കായ്കൾക്ക് ഒന്ന് മുതൽ രണ്ടു കിലോയോളം തൂക്കമുണ്ടാക്കും. പുറം തോട്  മാംസളമാണ് . ഇളം പ്രായത്തിൽ കറികൾ ഉണ്ടാക്കാൻ ഇത് ഉപയോഗിക്കാം. പഴുക്കുമ്പോൾ മധുര്യമെറുന്ന കയ്ക്കൾ നേരിട്ട് കഴിക്കുകയോ ജ്യൂസ്‌ ആയിട്ട് കഴിക്കുകയോ ചെയ്യാം . ആകാശ വെള്ളരിയുടെ വള്ളികൾ നടീൽ വസ്തുവായി ഉപയോഗിക്കാം. ചെറു കൂടകളിൽ മേൽ മണ്ണ് , ചാണക പോടീ , മണൽ എന്നിവ ചേർത്ത മിശ്രിതം നിറച്ചു വള്ളി നട്ട് നനച്ചു കൊടുക്കണം . പുതിയ ഇലകൾ വന്നു വള്ളികള്‍ നീളുമ്പോൾ ഇവ തോട്ടത്തിലേക്ക് മാറ്റി നടാം. ആകാശ വെള്ളരിയുടെ വിത്ത്കളും കിളിർപ്പിച്ചെടുക്കാം. ഒരു വർഷത്തിനുള്ളിൽ ആകാശ വെള്ളരി  കായ്‌ ഫലം നല്കി തുടങ്ങും. വര്ഷങ്ങളോളം ഇവയിൽ നിന്ന് കായ്കൾ ലഭിക്കും .

കറിവേപ്പ്‌

Murraya koenigii എന്ന ശാസ്ത്രീയ നാമത്തില്‍ അറിയപ്പെടുന്ന കറിവേപ്പ്‌ (കരിയാപ്പ്‌) വളരെ ഔഷധഗുണമുള്ള ഒരു സസ്യമാണ്‌. കരളിലെ കോശങ്ങളെ സംരക്ഷിക്കുന്നതിനും, രക്തതിലെ പഞ്ചസാരയുടെ അളവ്‌ നിയന്ത്രിക്കുന്നതിനും കറിവേപ്പിലയ്ക്ക്‌ കഴിയും. രോഗകാരികളായ പല
ബാക്ടീരിയകളെയും നശിപ്പിക്കുന്നതിനും, മുറിവ്‌, വ്രണം എന്നിവ വേഗത്തില്‍ ഉണങ്ങുന്നതിനും കറിവേപ്പില ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതുവഴി സാധിക്കുന്നു.
കറിവേപ്പിലയുടെയും പച്ച മഞ്ഞളിന്റെയും മിശ്രിതം സസ്യജന്യമായ പല വിഷങ്ങളും നിര്‍വീര്യമാക്കാന്‍ കഴിവുള്ളതാണ്‌.
കറിവേപ്പിലകള്‍ക്ക്‌ വേപ്പിലകളോട്‌ സാദൃശ്യമുണ്ട്‌. ഇക്കാരണംകൊണ്ടുതന്നെ പലരും കറിവേപ്പിനെ കറുത്ത വേപ്പ്‌ എന്ന അര്‍ത്ഥം വരുന്ന “കരിവേപ്പ്‌” എന്നു വിളിക്കാറുണ്ട്‌. “കരിവേപ്പില്‍” നിന്നാവാം ഒരുപക്ഷേ “കരിയാപ്പ്‌” എന്ന പദം ഉണ്ടായിട്ടുള്ളത്‌. വേപ്പുമരങ്ങളെ അപേക്ഷിച്ചു നോക്കുമ്പോള്‍, കറിവേപ്പ്‌ വളരെ ചെറിയ ഒരു മരമോ കുറ്റിച്ചെടിയോ ആണ്‌. കറിവേപ്പിന്‌ തെലുങ്കില്‍ “കറിവേപ്പകു” എന്നും തമിഴില്‍ “കറുവേപ്പിലെ” എന്നും ഹിന്ദിയില്‍ “കറി പത്ത” എന്നും പറയും. കന്നടക്കാര്‍ക്ക്‌ കറിവേപ്പ്‌ “കറി ബേവു” ആണ്‌. കറിവേപ്പിലയുടെ സുഗന്ധവും, ഔഷധഗുണവും മൂലം പല ഇന്ത്യന്‍, ശ്രീലങ്കന്‍ കറികളിലും കറിവേപ്പില ധാരാളമായി ഉപയോഗിക്കപ്പെടുന്നു.
2006 മുതല്‍ കറിവേപ്പിനെ Bergera എന്ന്‌ ജീനസില്‍ ഉള്‍പ്പെടുത്തുകയും കരിവേപ്പിലയുടെ ശാസ്ത്രീയ നാമം Bergera Koenigii എന്നാക്കി മാറ്റുകയും ചെയ്തിട്ടുണ്ട്‌. ഒരു വ്യാഴവട്ടക്കാലം തമിഴ്‌നാട്ടില്‍ താമസിച്ച്‌ ഗവേഷണം നടത്തിയ ജര്‍മന്‍ സസ്യശാസ്ത്രജ്ഞന്‍ Johann Gerhard Koenig (1728-1785)-ന്റെ പേരിലാണ്‌ കറിവേപ്പ്‌ ശാസ്ത്രീയമായി അറിയപ്പെടുന്നത്‌. ഇന്ത്യയെക്കൂടാതെ ചൈന, നേപ്പാള്‍, ലാവോസ്‌, മ്യാന്‍മാര്‍, തായ്‌ലാന്റ്‌, വിയറ്റ്നാം എന്നീ രാജ്യങ്ങളിലും കറിവേപ്പില ഒരു സുഗന്ധവ്യന്‍ജനമായി ഉപയോഗിക്കപ്പെടുന്നുണ്ട്‌ പക്ഷേ വ്യവസായിക അടിസ്ഥാനത്തില്‍ കറിവേപ്പില കൃഷി വളരെ വിരളമാണ്‌.
പാശ്ചാത്യലോകം കറിവേപ്പിലയുടെ ഔഷധഗുണത്തെപ്പറ്റി ബോധവാന്മാരാകുകയും, ഇന്‍ഗ്ലണ്ടിലും അമേരിക്കയിലും (in California) മറ്റും കറിവേപ്പ്‌ കൃഷി ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്‌. അതിശൈത്യത്തെയും ഹിമപാതത്തെയും അതിജീവിക്കാന്‍
കറിവേപ്പിന്‌ കഴിവ്‌ കുറവാണ്‌. അതുകൊണ്ടുതന്നെ ശീതരാജ്യങ്ങളില്‍ പലരും വീട്ടിനുള്ളില്‍ അലങ്കാരസസ്യങ്ങളെപ്പോലെ ചട്ടികളില്‍ വളര്‍ത്തുന്നു.
“കാര്യം കഴിഞ്ഞാല്‍ കറിവേപ്പില പോലെ വലിച്ചെറിയുക” – എന്നൊരു പ്രയോഗം തന്നെ നമുക്കിടയിലുണ്ട്‌. പക്ഷേ കറിവേപ്പില അങ്ങിനെ വലിച്ചെറിയപ്പെടേണ്ടവയല്ലെന്ന്‌ താഴെകൊടുത്തിരിക്കുന്ന കറിവേപ്പിലയുടെ ചില ഉപയോഗങ്ങളില്‍ നിന്നും മനസിലാകും.
1. കറിവേപ്പില ചതച്ചിട്ട മോര്‌ ദിവസം പല പ്രാവശ്യം കുടിക്കുന്നത്‌ അതിസാരം കുറയുന്നതിന്‌ നല്ലതാണ്‌.
2. ഇഞ്ചിനീരില്‍ കറിവേപ്പില ചതച്ചിട്ട്‌ കുടിക്കുന്നത്‌ നെഞ്ചെരിച്ചില്‍, ഗ്യാസ്‌, വയറുവേധന എന്നിവയ്ക്ക്‌ ഔഷധമാണ്‌.
3. കറിവേപ്പിലയിട്ടു കാച്ചിയ വെളിച്ചെണ്ണ മുടി വളരുന്നതിനും, അകാലനര തടയുന്നതിനും നല്ലതാണ്‌.
4. തൊക്‌രോഗമായ Eczema യ്ക്ക്‌ കറിവേപ്പിലയും പച്ചമഞ്ഞളും അരച്ചുചേര്‍ത്ത മിശ്രിതം പുരട്ടുന്നത്‌ നല്ലതാണ്‌.
5. ദിവസം 10 കറിവേപ്പില ഏകദേശം 3 മാസത്തോളം കഴിച്ചാല്‍ ഡയബറ്റിസ്‌ കുറയും
6. കിഡ്നി സംബന്തമായ ചില അസുഖങ്ങള്‍ക്ക്‌ കറിവേപ്പില്‍നിന്നു ഔഷധം ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്‌.
7. കറിവേപ്പിന്റെ തൊലിയില്‍ നിന്നും അണുനാശക ശക്തിയുള്ള ചില ആല്‍കലോയ്ഡുകള്‍ ലഭ്യമാണ്‌.
8. ചില സോപ്പുകള്‍ക്ക്‌ സുഗന്ധം കൊടുക്കാന്‍ കറിവേപ്പില ഉപയോഗിക്കുന്നുണ്ട്‌.
കറിവേപ്പില ഫ്രിഡ്ജില്‍ കുറച്ചു ദിവസങ്ങള്‍ കേടുകൂടാതെ ഇരിക്കുമെങ്കിലും ഫ്രെഷ്‌ ആയ ഇലകള്‍ ഉപയോഗിക്കുന്നതാണ്‌ നല്ലത്‌.

വെണ്ട കൃഷി

ഇംഗ്ലീഷില്‍ Okra,Lady’s fingers എന്നീ പേരുകളില്‍ അറിയപ്പെടുന്ന വെണ്ടയുടെ ജന്മദേശം ആഫ്രിക്കയാണ്. വരണ്ട കാലാവസ്ഥയുള്ള പ്രദേശങ്ങളിലാണ് വെണ്ട കൃഷി ചെയ്യുന്നത്. മാല്‍വേസി കുലത്തില്‍പ്പെടുന്ന ഇതിന്റെ ശാസ്ത്രീയനാമം എബീല്‍ മൊസ്‌കസ് എസ്‌കുലന്റസ് (Abelmoschus esculentus) എന്നാണ്. വെണ്ട കൃഷിക്ക് ഏറ്റവും അനുയോജ്യമായ കാലാവസ്ഥയാണ് കേരളത്തിലുള്ളത്.ഫിബ്രവരി-മാര്‍ച്ച്, ജൂണ്‍-ജൂലായ്, ഒക്ടോബര്‍-നവംബര്‍ എന്നീ മൂന്ന് സീസണുകളില്‍ കൃഷി ആരംഭിക്കാവുന്നതാണ്. കേരളത്തില്‍ അധികം ഉപയോഗിക്കുന്നത് നീളമുള്ള ‘അര്‍ക്ക അനാമിക’ (ശാഖകളില്ലാത്ത ഇനം,പച്ചനിറത്തില്‍ കായ്കള്‍)വിഭാഗത്തില്‍പ്പെട്ട വെണ്ടയാണ്.കിരണ്‍(മഞ്ഞകലര്‍ന്ന പച്ചനിറത്തോടുകൂടിയ നീളമുള്ള കായ്കള്‍), പഞ്ചാബ് പത്മിനി(കടും പച്ചനിറത്തില്‍ കായ്കള്‍),സല്‍കീര്‍ത്തി (ഇളം പച്ചനിറത്തിലുള്ള നീളം കൂടിയ കായ്കള്‍),അരുണ (ഇളം ചുവപ്പുനിറത്തില്‍ നീളംകൂടിയ കായ്കള്‍),സുസ്ഥിര (ദീര്‍ഘകാലം നിലനില്‍ക്കുന്ന ഇനം,നീണ്ട കായ്കള്‍) എന്നിവയാണ് മറ്റ് വെണ്ട ഇനങ്ങള്‍.
ഒരു സെന്റ് സ്ഥലത്ത് വെണ്ട കൃഷി ചെയ്യുവാന്‍ 30 മുതല്‍ 35 ഗ്രാം വരെ വിത്ത് മതി. ഇതില്‍ നിന്നും 200 ചെടിവരെ കിട്ടും. നടാനുള്ള സ്ഥലം നന്നായി കിളച്ചശേഷം അല്പം കുമ്മായം ഇട്ടുകൊടുക്കണം. ഇത് മണ്ണിന്റെ പുളിപ്പ് മാറാന്‍ സഹായിക്കും. അടിവളമായി 200 കിലോ ഗ്രാം ചാണകപ്പൊടി നല്‍കാം. അല്പം ഉയരത്തില്‍ വാരമെടുത്ത് വിത്ത് കുതിര്‍ത്തിയശേഷം മണ്ണില്‍ നേരിട്ട് നടാവുന്നതാണ്. വിത്ത് നടുമ്പോള്‍ വരികള്‍ തമ്മില്‍ 60 സെന്റിമീറ്ററും ചെടികള്‍ തമ്മില്‍ 45 സെന്റിമീറ്ററും അകലം വേണം.

ഒന്നേകാല്‍ കിലോ കപ്പലണ്ടിപ്പിണ്ണാക്ക് 200 ഗ്രാം എല്ലുപൊടി ഒരു കിലോ ചാരം എന്നിവ കൂട്ടിച്ചേര്‍ത്ത മിശ്രിതം ചെടിക്ക് നല്‍കാവുന്നതാണ്. വളം നല്‍കുന്നതിനു മുന്‍പ് ചെടിയും മണ്ണും നനയ്ക്കണം.വെണ്ട കൃഷിയെ ബാധിക്കുന്ന രോഗങ്ങള്‍ തുരപ്പന്‍, മഞ്ഞളിപ്പ് എന്നിവയാണ്. വേപ്പിന്‍കുരു പൊടിച്ച് 24 മണിക്കൂര്‍ വെള്ളത്തിലിട്ട് ചീയിച്ച മിശ്രിതം ഇരട്ടി വെള്ളം ചേര്‍ന്ന് കീടനാശിനിയായി ഉപയോഗിക്കാവുന്നതാണ്. ഒരു സെന്റ് സ്ഥലത്ത് കൃഷിയില്‍ നിന്ന് മൂന്നുമാസം കൊണ്ട് 60 കിലോ വെണ്ട വിളവെടുക്കാന്‍ സാധിക്കും.

വെണ്ടയ്ക്കയുടെ ഔഷധഗുണം

വെണ്ടയ്ക്ക സ്‌നിഗ്ധവും ശീതകരവുമാണ്. ശുക്ലത്തെ ഉത്പാദിപ്പിക്കും. മൂത്രത്തെ വര്‍ധിപ്പിക്കും. ഗുരുവാണ്. ഇതില്‍ പെക്ടിനും സ്റ്റാര്‍ച്ചും അടങ്ങിയിരിക്കുന്നു. പാകമാകാത്ത വെണ്ടയ്ക്കയാണ് കൂടുതല്‍ പ്രയോജനകരമായി കാണുന്നത്. മൂക്കാത്ത വെണ്ടയ്ക്ക ദിവസവും രാവിലെ തിന്നാല്‍ ശരീരത്തെ പോഷിപ്പിക്കും. അതിസാരത്തിന് വെണ്ടയ്ക്ക സൂപ്പുവെച്ച് ഉപയോഗിക്കുന്നത് നല്ലതാണ്.
ഇളയ വെണ്ടയ്ക്ക വേവിച്ച് അതിന്റെ ആവികൊണ്ടാല്‍ ചുമയ്ക്കും ഒച്ചയടപ്പിനും ജലദോഷത്തിനും ഫലം ചെയ്യുമെന്ന് മെറ്റീരിയ മെഡിക്കയില്‍ നാദ്കര്‍ണി രേഖപ്പെടുത്തിയിട്ടുണ്ട്. വെണ്ടയുടെ ഇലയും കായും ചതച്ച് നീരുള്ള ഭാഗത്ത് പുരട്ടിയാല്‍ നല്ല ഫലം പ്രതീക്ഷിക്കാം.

വെണ്ടയുടെ വേര് ഉണക്കിപ്പൊടിച്ചത് ഒരു ടേബിള്‍സ്പൂണ്‍ എടുത്ത് അതില്‍ ഓരോ ടീസ്പൂണ്‍വീതം തേനും നെയ്യും ചേര്‍ത്ത് രാത്രി സേവിച്ച് അതിനുമീതേ പാല്‍ കഴിച്ചാല്‍ ശരീരത്തിന് ധാതുപുഷ്ടിയുണ്ടാകുന്നു. ശുക്ലത്തിന് കട്ടി വര്‍ധിക്കും. മൂപ്പു കുറഞ്ഞ വെണ്ടയ്ക്ക പച്ചയായി കഴിച്ചാല്‍ ശുക്ലസ്ഖലനം, ശീഘ്രസ്ഖലനം എന്നിവയ്ക്ക് നിവാരണമുണ്ടാകും. മൂത്രത്തില്‍നിന്ന് പഴുപ്പ്‌പോവുക, മൂത്രം പോകുമ്പോള്‍ വേദന അനുഭവപ്പെടുക, മൂത്രച്ചൂട്, മൂത്രതടസ്സം എന്നിവയ്ക്ക് വെണ്ടയ്ക്ക കഷായംവെച്ച് കഴിച്ചാല്‍ ഫലം ലഭിക്കും.

മത്തന്‍ കൃഷി

പംകിന്‍(Pumpkin)എന്ന് ഇംഗ്ലീഷില്‍ വിളിക്കുന്ന മത്തന്‍ ബൃംഹിത ഫലം എന്നാണ് സംസ്‌കൃതത്തില്‍ അറിയപ്പെടുന്നത്. കുക്കുര്‍ ബിറ്റേസി (Cucur Bitaceae)സസ്യ കുലത്തില്‍ പെട്ടതാണ് മത്തങ്ങ.മെക്‌സിക്കോയാണ് ജന്മദേശം. വര്‍ഷ മത്തന്‍ വേനല്‍ മത്തന്‍ എന്നീ രണ്ടിനങ്ങളാണ് പ്രധാനമായി മത്തനില്‍ കാണുന്നത്.കേരളത്തിലെ കാലാവസ്ഥയനുസരിച്ച് നാല് സീസണുകളില്‍ മത്തന്‍കൃഷി ആരംഭിക്കാം. ജനവരി-മാര്‍ച്ച്, ഏപ്രില്‍-ജൂണ്‍, ജൂണ്‍-ആഗസ്ത്, സപ്തംബര്‍-ഡിസംബര്‍ എന്നീ സമയങ്ങളാണ് മത്തന് അനുയോജ്യം. മഴക്കാലത്ത് കൃഷിചെയ്യുമ്പോള്‍ മേയ്, ജൂണ്‍ മാസയളവിലെ ആദ്യത്തെ 2-3 മഴയ്ക്കു ശേഷം വിത്ത് നടാവുന്നതാണ്. കേരള കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ചെടുത്ത അമ്പിളി (പരന്നുരുണ്ട, ഇടത്തരം വലിപ്പമുള്ള (4-5 കിഗ്രാം. തൂക്കം) കായ്കള്‍, കാമ്പിന് മഞ്ഞനിറം), സുവര്‍ണ (ഇടത്തരം വലിപ്പമുള്ള പരന്നുരുണ്ട കായ്കള്‍, കാമ്പിന് ഓറഞ്ച് നിറം.),സരസ് (നീണ്ടുരുണ്ട ചെറിയ കായ്കളുള്ള ഇനം, കാമ്പിന് ഓറഞ്ച് നിറം),സൂരജ്് എന്നീ ഇനങ്ങളില്‍പ്പെട്ട മത്തനുകളാണ് പ്രധാനമായും കേരളത്തില്‍ കൃഷി ചെയ്യുന്നത്.

ഇവയ്ക്കു പുറമെ അര്‍ക്കാ സൂര്യമുഖി (ഉരുണ്ട ചെറിയ കായ്കളുള്ള (1-2 കിഗ്രാം) ഇനം), അര്‍ക്ക ചന്ദ്രന്‍ എന്നീ ബാംഗ്ലൂര്‍ ഇനങ്ങളും; കോ-1, കോ-2 തുടങ്ങിയ തമിഴ്‌നാട് ഇനങ്ങളും, നാഷണല്‍ സീഡ്‌സ് കോര്‍പ്പറേഷന്‍ വിപണനം ചെയ്യുന്ന പൂസാ വിശ്വാസ്, യെല്ലോ ഫ്ലഷ്, സോളമന്‍, ബഡാമി എന്നീ ഇനങ്ങളും ലഭ്യമാണ്.പന്തലിലല്ലാതെ നിലത്ത് പടര്‍ത്തി വളര്‍ത്തുന്ന മത്തന്‍ ജീവകം എ കൂടുതലായി അടങ്ങിയ ഒരു പച്ചക്കറിയാണ്. വിളവെടുപ്പിനുശേഷം വളരെക്കാലം സൂക്ഷിച്ച് വയ്ക്കാന്‍ കഴിയും എന്നുള്ളതാണ് മത്തന്റെ ഒരു സവിശേഷത.ഒരു സെന്റ്സ്ഥലത്ത് കൃഷി നടത്തുവാന്‍ 4-6 ഗ്രാം വിത്ത് മതി. കിളച്ച് നിരപ്പാക്കി കുമ്മായം നല്‍കി തയ്യാറാക്കിയ സ്ഥലത്ത് ഒരാഴ്ചകഴിഞ്ഞ് അടിവളം കൊടുത്ത് വിത്ത് നടാം.30-45 സെന്റിമീറ്റര്‍ ആഴത്തിലും, 60 സെന്റീമീറ്റര്‍ വ്യാസത്തിലും ഉള്ളകുഴികള്‍ രണ്ട് മീറ്റര്‍ അകലത്തില്‍ എടുത്ത് കുഴികളില്‍ കാലിവളവും, രാസവളവും, മേല്‍മണ്ണും കൂട്ടികലര്‍ത്തിയ മിശ്രിതം നിറക്കണം. കുഴി ഒന്നിന് നാലോ അഞ്ചോ വിത്ത് വീതം പാകാം. മുളച്ചുകഴിഞ്ഞാല്‍ രണ്ടാഴ്ചയ്ക്കു ശേഷം ആരോഗ്യമില്ലാത്ത ചെടികള്‍ നീക്കം ചെയ്ത് കുഴി ഒന്നില്‍ 3 ചെടികള്‍ വീതം നിലനിര്‍ത്തണം. ആരോഗ്യമുള്ള രണ്ട് തൈകള്‍ നിര്‍ത്തി ബാക്കിയുള്ളവ പറിച്ചുകളയാം. വിത്ത് മുളച്ച് വള്ളി വീശുമ്പോഴും പൂവ് വിരിയുന്ന സമയത്തും ഒരുകിലോ കപ്പലണ്ടി പിണ്ണാക്ക് വളമായി നല്‍കാം. ഒരു സെന്റ് സ്ഥലത്ത് നിന്ന് 120 കിലോ വരെ വിളവ് ലഭിക്കും.

വളര്‍ച്ചയുടെ ആദ്യകാലഘട്ടത്തില്‍ 3-4 ദിവസത്തെ ഇടവേളകളില്‍ നനയ്ക്കണം. പൂവിടുമ്പോഴും കായ്ക്കുമ്പോഴും ഒന്നിടവിട്ട ദിവസങ്ങളില്‍ നനക്കേണ്ടതാണ്. വള്ളി പടരുന്നതിനായി ഉണങ്ങിയ മരച്ചില്ലകള്‍ നിലത്ത് വിരിക്കാവുന്നതാണ്. വളമിടുമ്പോള്‍ കള എടുക്കലും, മണ്ണിളക്കലും നടത്തണം. മഴക്കാലത്ത് മണ്ണ് കിളച്ചു കൊടുക്കേണ്ടതാണ്.

ഈ വിധത്തിലല്ലാതെ മണ്ണും മണലും ചാണകവുമായി കൂട്ടിക്കലര്‍ത്തി പോളിത്തീന്‍ കവറുകളിലും വിത്തുകള്‍ നടാം. ഇങ്ങനെ നടുന്ന വിത്തുകള്‍ മുളച്ച് രണ്ടില പരുവമാകുമ്പോള്‍ കവര്‍ പൊട്ടിച്ച് വേര് പൊട്ടാതെ ഉണ്ടാക്കപ്പെട്ടിട്ടുള്ള തടങ്ങളിലേക്ക് മാറ്റി നടാവുന്നതാണ്.

പഴയീച്ച, എപ്പിലാക്‌നോ വണ്ടുകള്‍, ചുവന്ന പംപ്കിന്‍ വണ്ടുകള്‍ എന്നിവയാണ് പ്രധാന കീടങ്ങള്‍. വയ്ക്ക് പ്രതിവിധിയായി വെളുത്തുള്ളി മിശ്രിതം നല്‍കാം. 20 ഗ്രാം വെളുത്തുള്ളി നന്നായി അരച്ച് ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് അരിച്ചെടുത്ത ലായനി നല്ലൊരു കീടനിയന്ത്രണോപാധിയാണ്.ഡൗണിമില്‍ഡ്യൂ, പൗഡറിമില്‍ഡ്യൂ, മൊസൈക് എന്നിവയാണ് പ്രധാന രോഗങ്ങള്‍. ഇതിനായി കുമിള്‍നാശിനി, കീടനാശിനി എന്നിവ പ്രയോഗിക്കാം. ഇവ പ്രയോഗിച്ച് 10 ദിവസങ്ങള്‍ക്കു ശേഷമേ വിളവെടുക്കാവു. പാചകത്തിനുമുന്‍പ് കായ്കള്‍ നന്നായി വെള്ളത്തില്‍ കഴുകണം.

മത്തങ്ങയുടെ ഔഷധ ഗുണങ്ങള്‍

മത്തങ്ങ മധുരമാണ്. കഫവാതങ്ങളെ വര്‍ധിപ്പിക്കും. ശോധനയെ ഉണ്ടാക്കും സാമാന്യം ഗുരുത്വമുള്ള ഇത് ശരീരത്തെ തടിപ്പിക്കുന്നതാണ്. പ്രമേഹരോഗികള്‍ക്ക് നല്ലതല്ല മത്തന്‍. മത്തന്റെ വിത്ത് വറുത്ത് ദിവസേന തിന്നാല്‍ (5ഗ്രാം വീതം ദിവസേന 2 നേരം) രക്താതിസമ്മര്‍ദ്ദത്തിനും ഹൃദ്രോഗത്തിനും നല്ലതാണ്.
പച്ചമത്തന്‍ ഇടിച്ചുപിഴിഞ്ഞ നീരെടുത്ത് അതില്‍ കുരുമുളകുപൊടി ചേര്‍ത്ത് ദിവസവും പ്രഭാതത്തില്‍ കഴിച്ചാല്‍ രോഗപ്രതിരോധശക്തി വര്‍ധിക്കുന്നതും ഉദരപ്പുണ്ണിന് ആശ്വാസം ലഭിക്കുന്നതുമാണ്. മത്തങ്ങ ഇടിച്ചുപിഴിഞ്ഞ നീരില്‍ കല്‍ക്കണ്ടം ചേര്‍ത്ത് കഴിച്ചാല്‍ നീരുവീഴ്ച കൊണ്ടുണ്ടാകുന്ന പനി, ജലദോഷം എന്നിവയ്ക്ക് ആശ്വാസം ലഭിക്കും. ഇത് ദിവസേന കഴിച്ചുകൊണ്ടിരുന്നാല്‍ ആസ്തമ എത്ര കാലപ്പഴക്കം ചെന്നതായാലും മാറുന്നതാണ്. ശ്വാസംമുട്ടിന് നല്ല ശമനം കിട്ടാന്‍ 6 മാസത്തെ ഉപയോഗം വേണ്ടിവരും. മത്തവിത്ത് അരച്ച് തേനില്‍ ചാലിച്ച് കഴിച്ചാല്‍ വസൂരി പെട്ടെന്ന് മുഴുവനും പൊന്തുന്നതാണ്. മത്തങ്ങ ഇടിച്ചുപിഴിഞ്ഞ നീരില്‍ മത്തക്കുരു കല്‍ക്കം ചേര്‍ത്ത് കാച്ചി പുരട്ടിയാല്‍ കുട്ടികള്‍ക്കുണ്ടാകുന്ന കരപ്പന്‍ (പ്രത്യേകിച്ച് കാലിലെ ചിലന്നി) എന്ന ത്വക്ക് രോഗത്തിന് ശമനം കിട്ടും.

കാട്ടുപടവലം

നമ്മുടെ നാട്ടില്‍ പണ്ട് നിറച്ചുണ്ടായിരുന്നതാണ് കാട്ടുപടവലം. അഥവാ കയ്പന്‍ പടവലം. ഇന്നിത് നട്ടുപിടിപ്പിക്കേണ്ട അവസ്ഥയാണ്.
വനത്തിലും ചെറിയ കുന്നിന്‍പ്രദേശങ്ങളിലും ഇവ ഒരുകാലത്ത് സുലഭമായിരുന്നു. എന്നാല്‍ ഇന്ന് ഇത്കൃഷിചെയ്തുവരുന്നുണ്ട്. ആയുര്‍വേദ ചികിത്സയില്‍ മുഖ്യസ്ഥാനമുള്ള ഔഷധിയാണിത്. നാടന്‍ പടവലത്തെപ്പോലെത്തന്നെയാണിത്.
കായ്കള്‍ ചെറുതാണ്. പെട്ടെന്നുകണ്ടാല്‍ കോവല്‍ക്കായപോലെതോന്നും. സാധാരണ പടവലത്തിന്റെ ഇലയേക്കാള്‍ ചെറുതാണ് ഇതിന്റെ ഇലകള്‍. പൂക്കള്‍ക്ക് വെള്ളനിറമാണ്. കയ്പുരസം കലര്‍ന്ന ഇതിന്റെ കായ്കള്‍ക്ക് സാധാരണ ചെറിയവലിപ്പമേ കാണൂ. എന്നാല്‍, ഇതിന് ജൈവവളംചേര്‍ത്ത് പടവലം കൃഷിയിറക്കുന്നതുപോലെ പന്തലിട്ട് പടര്‍ത്തിയാല്‍ വലിപ്പമേറിയ കായ്കള്‍ ലഭിക്കാറുണ്ട്.
പച്ചയില്‍ ചെറിയ വെളുത്തവരകള്‍ ഇതിന്റെ കായ്കളുടെ സവിശേഷതയാണ്. ഏറെ നീളം വെക്കാറില്ല. കാട്ടുപടവലം സസ്യശാസ്ത്രത്തില്‍ ‘ട്രൈക്കോസാന്തസ് കുക്കു മെറീന’ എന്നാണ് അറിയപ്പെടുന്നത്. ഇതിന്റെ കായ്കള്‍ക്ക് 8-9 സെന്റിമീറ്റര്‍ നീളംവരും. ചെടിക്ക് 3-4 മീറ്റര്‍ ഉയരം വെക്കും. ജൂലായ്, ആഗസ്തില്‍ പുഷ്പിക്കും. സപ്തംബര്‍, ഒക്ടോബറില്‍ കായ്കള്‍ നിറഞ്ഞുനില്‍ക്കും.
ഇതില്‍ ആണ്‍ചെടിയും പെണ്‍ചെടിയുമുണ്ട്. കയ്പ്പുള്ളതിനാല്‍ നല്ല ഔഷധഗുണമുണ്ട്. കായ്കള്‍ ഭക്ഷ്യയോഗ്യമാണ്. മുളയുടെ ചീളുപയോഗിച്ച് കായയിലെ തൊലി ചുരണ്ടിനീക്കി ഉപ്പിട്ട് തോരന്‍വെക്കണം. ഇരുമ്പുതൊട്ട് പാചകംചെയ്യരുത്. കയ്പന്‍ പടവലം ഉണക്കി കൊണ്ടാട്ടം തയ്യാറാക്കാം. വിത്തിന് വിരശല്യം നിയന്ത്രിക്കാന്‍ കഴിവുണ്ട്. വാണിജ്യാടിസ്ഥാനത്തില്‍ കാട്ടുപടവലം കൃഷിചെയ്യാം. ചിലയിടങ്ങളില്‍ ഇത് വലിയ വിജയം നേടിയിട്ടുണ്ട്.
ചെടി സമൂലം ഔഷധയോഗ്യമാണ്. ദീപന വര്‍ധനയ്ക്കും രക്തശുദ്ധീകരണം, ത്വഗ്രോഗ നിവാരണം, നേത്രരോഗ ശമനം, ശ്വാസരോഗ ശമനം, എന്നിവയ്ക്ക് ഉത്തമമാണ്. പടോലാസവം, ഗുല്‍ഗുലുതിക്തം, തൈലം, പടോലാദിഘൃതം, പടവലാദി കഷായം എന്നിവയില്‍ കയ്പന്‍ പടവലം അവശ്യഘടകമാണ്.
സാധാരണപടവലത്തെപോലെ കുഴിയുണ്ടാക്കി ജൈവവളം ചേര്‍ത്ത് വിത്തിടണം. ചെടി പന്തലിട്ട് പടര്‍ത്തണം. രോഗകീട ശല്യമില്ല. ചെടിയില്‍നിന്നുള്ള കായ്കള്‍ക്കുപുറമെ, ചെടി സമൂലം ഉണക്കിയും വില്പനനടത്താം.
ഒരേക്കറില്‍നിന്ന് 400 കിലോഗ്രാംവരെ വിളവുകിട്ടും. പിത്തചികിത്സയിലും കാട്ടുപടവലം മികച്ച മരുന്നാണ്. പനി, മഞ്ഞപ്പിത്തം, എന്നിവയുടെ ശമനത്തിനും ഇത് ഉത്തമമാണ്. കാട്ടുപടവലത്തിന്റെ വിത്ത് ചില കര്‍ഷകര്‍ നല്‍കിവരുന്നുണ്ട്. ഔഷധസസ്യകൃഷിയില്‍ വിപണിയാണ് ഉറപ്പാക്കേണ്ടത്.

പാല്‍ക്കൂണുകള്‍ കൃഷി ചെയ്യാം

കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായി വളര്‍ത്താവുന്ന ഒന്നാണ് കൂണുകള്‍. വീടുകളില്‍ തന്നെ ലഭ്യമാകുന്ന പാഴ് വസ്തുക്കളേയും കാലാവസ്ഥയേയും അടിസ്ഥാനപ്പെടുത്തി കൃഷി ആരംഭിക്കാവുന്നതാണ്. കേരളത്തില്‍ കൃഷി ചെയ്യുന്ന പ്രധാനയിനം കൂണുകള്‍ പ്ല്യൂറോട്ടസ് (ചിപ്പിക്കൂണ്‍), കാലോസൈവ (പാല്‍ക്കൂണ്‍), വോള്‍വേറിയെല്ല (വൈക്കോല്‍ കൂണ്‍) എന്നിവയാണ്. ഇവ മൂന്നും കേരളത്തില്‍ വര്‍ഷം മുഴുവന്‍ കൃഷി ചെയ്യാവുന്നതാണ്.
തൂവെള്ള നിറത്തില്‍ കാണുന്ന പാല്‍ക്കൂണ്‍ 25 മുതല്‍ 35 ഡിഗ്രി വരെ അന്തരീക്ഷ ഊഷ്മാവില്‍ സമൃദ്ധമായി വളരും. നല്ല കട്ടിയുള്ള മാംസളമായ തണ്ടും തണ്ടിന്റെ അറ്റത്ത് മാംസളമായ ഒരു കുടയുമാണ് ഇതിനുള്ളത്. മറ്റ് കൂണുകളെപ്പോലെ പാല്‍ക്കൂണുകളിലും വിറ്റാമിനുകളും ധാതുക്കളും ധാരാളം അടങ്ങിയിട്ടുണ്ട്.

കൃഷിരീതി

പാല്‍ക്കൂണ്‍ കൃഷിക്ക് അനുയോജ്യമായ മാധ്യമം തയ്യാറാക്കേണ്ടത് അത്യാവശ്യമാണ്. ഇതിനായി വൈക്കോല്‍ മാത്രമോ, 10 ശതമാനം തവിട് കൂടി ചേര്‍ത്തോ മാധ്യമം തയ്യാറാക്കാം. ഇവ 16 മുതല്‍ 18 മണിക്കൂര്‍ വരെ വെള്ളത്തില്‍ ഇട്ട് കുതിര്‍ക്കണം. പിന്നീട് ഇവ മുക്കാല്‍ മണിക്കൂറോളം സമയം തിളപ്പിക്കണം. തവിട് പ്രത്യേകം കവറുകളില്‍ പ്രഷര്‍കുക്കറില്‍ ഇട്ട് അണുവിമുക്തമാക്കാവുന്നതാണ്. ഇവയില്‍ നിന്നും വെള്ളം വാര്‍ന്ന് 70 ശതമാനം വരെ ഈര്‍പ്പം നില്‍ക്കുന്ന അവസ്ഥയില്‍ ബെഡ് തയ്യാറാക്കാം.
പാകപ്പെടുത്തിയ മാധ്യമത്തെ നാലോ, അഞ്ചോ തട്ടുകളാക്കി പോളിത്തീന്‍ കവറുകളില്‍ നിറയ്ക്കാം. കവറ് വൃത്തിയുള്ളതും മൂന്നോ നാലോ സുഷിരങ്ങള്‍ ഉള്ളതുമായിരിക്കണം. ഓരോ തട്ട് ബെഡ് വച്ചശേഷം കൂണ്‍വിത്തുകള്‍ ഇടണം. ഇപ്രകാരം അഞ്ച് ബെഡും വച്ചശേഷം കവറിന്റെ അറ്റം കെട്ടി ഇരുട്ടുമുറിയിലേക്ക് മാറ്റണം. ഈ മുറി അണുവിമുക്തമായിരിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇപ്രകാരം ഇരുപതോ ഇരുപത്തിയഞ്ചോ ദിവസം വളര്‍ച്ചയ്ക്കായി ഇരുട്ടുമുറിയില്‍ വയ്ക്കണം. പിന്നീട് ഈ ബെഡുകളുടെ മുകള്‍ഭാഗത്തെ പോളിത്തീന്‍ കവര്‍ വൃത്താകൃതിയില്‍ മുറിച്ച് മാറ്റിയശേഷം പുതയിടണം. പുത തയ്യാറാക്കുന്നതിന് വേണ്ടി ചാണകപ്പൊടിയും മണലും തുല്യ അളവില്‍ എടുത്ത് മുപ്പത് ശതമാനം ഈര്‍പ്പവും നല്‍കണം. ഇവ പിന്നീട് ഒരു മണിക്കൂറോളം ആവി കൊള്ളിക്കണം. ഇതുവഴി മിശ്രിതത്തിലെ രോഗാണുക്കള്‍ നശിക്കുന്നതിന് സഹായകമാകും. മിശ്രിതം തണുത്തശേഷം കവറിന്റെ മുകള്‍ഭാഗത്ത് മുക്കാല്‍ ഇഞ്ച് കനത്തില്‍ പുതയിടാവുന്നതാണ്. പുതയിട്ട ബെഡുകള്‍ ഈര്‍പ്പം നഷ്ടമാകാതെ പോളിത്തീന്‍ ഷീറ്റുകൊണ്ട് പുതപ്പിച്ച് പത്ത് മുതല്‍ പന്ത്രണ്ട് വരെ ദിവസം സൂക്ഷിക്കണം. ഈര്‍പ്പം നഷ്ടമാകാതെ ഈ ബെഡുകള്‍ക്ക് ആവശ്യത്തിന് വെള്ളം നല്‍കണം. ചെറിയ മുളകള്‍ ബെഡില്‍ കണ്ടുതുടങ്ങിയാല്‍ പുത മാറ്റി ദിവസവും വെള്ളം നല്‍കണം. ബെഡില്‍ നിന്നും ഏഴോ എട്ടോ ദിവസം കൊണ്ട് വിളവെടുക്കാന്‍ കഴിയും. ഈസമയം ബെഡുകളെ വായു സഞ്ചാരവും വെളിച്ചവുമുള്ള സ്ഥലത്തേക്ക് മാറ്റാം. പാകമെത്തിയ കൂണുകള്‍ ഓരോന്നിനും 100-150 ഗ്രാം വരെ തൂക്കമുണ്ടാകും. ആദ്യ വിളവെടുത്താല്‍ നന തുടരണം. എട്ട് ദിവസം ഇടവിട്ട് രണ്ടോ മൂന്നോ ദിവസം കൂടി ഒരു ബെഡില്‍ നിന്ന് വിളവെടുക്കാന്‍ കഴിയും.

വാളന്‍പയര്‍

ചൂടുകൂടിയ കാലാവസ്ഥയിലും ജലാംശം കുറഞ്ഞ മണ്ണിലും ഇത് നന്നായി വളരുന്നു. ഇതില്‍ പ്രധാനമായും രണ്ടിനങ്ങളാണ് കൃഷി ചെയ്യുന്നത്.ഒന്ന് അധികം പടര്‍ന്നുവളരാത്തതും 15-30 സെ.മീ. വലുപ്പമുള്ള കായ്കള്‍ ഉണ്ടാകുന്നതും വെളുത്ത വിത്തുകള്‍ ഉള്ളതും ആകുന്നു . മറ്റൊന്ന് പടര്‍ന്നുവളരുന്നതും കായ്കള്‍ക്ക് 30-50 സെ.മീ. വലുപ്പമുള്ളതും ചുവന്ന വിത്തുകള്‍ ഉള്ളതും ആകുന്നു. ആദ്യത്തെ ഇനം ശീമപ്പയര്‍ എന്നും രണ്ടാമത്തെ ഇനം വാളരിപ്പയര്‍ എന്നും ചില സ്ഥലങ്ങളില്‍ അറിയപ്പെടുന്നു . മൂപ്പെത്താത്ത കായ്കള്‍ പലതരം വിഭവങ്ങള്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നു. വേവിച്ച വിത്തുകള്‍ ഭക്‌ഷ്യയോഗ്യമാണ്. ഇതിന്‍റെ കായില്‍ 2.7% പ്രോട്ടീന്‍, 0.2% കൊഴുപ്പ്, വിറ്റാമിന്‍ എ,ബി ,സി,ഇരുമ്പ്,കാല്‍സ്യം എന്നിവ അടങ്ങിയിരിക്കുന്നു.
കൃഷി രീതി
സമയം -മെയ്‌-ജൂണ്‍,സെപ്റ്റംബര്‍,നവംബര്‍ .
വിത്തുകള്‍ നേരിട്ട് വിതച്ചാണ് കൃഷി ചെയ്യുന്നത്. അധികം പടര്‍ന്നുവളരാത്ത ശീമപ്പയര്‍ 4×3 മീ. അകലത്തിലും,വാളരിപ്പയര്‍ 60×60 സെ.മീ. അകലത്തിലും നടുന്നു . തടങ്ങള്‍ എടുത്ത് വിത്ത്‌ വിതയ്ക്കുന്നു. ഒരു തടത്തില്‍ 1-2 വിത്തുകള്‍ നടാം.
വളവും പ്രയോഗവും
അടിവളമായി കുഴി ഒന്നിന് 5 കി.ഗ്രാം കാലിവളവും ഒരു കി.ഗ്രാം രാസവളമിശ്രിതം (7:10:5)പല പ്രാവശ്യമായി നല്‍കണം. ഹെക്ടര്‍ ഒന്നിന് 5 ടണ്‍ കാലിവളം ആണ് ആവശ്യം.
പരിചരണങ്ങള്‍
വെളുത്ത വിത്തുള്ള ഇനങ്ങള്‍ക്ക് കമ്പുകള്‍ നാട്ടി താങ്ങു കൊടുക്കണം . ചുവന്ന വിത്തുള്ള ഇനങ്ങള്‍ക്ക് പന്തല്‍ ഇട്ടുകൊടുക്കുകയും വേണം. വേനല്‍കാലത്ത് ആഴ്ചയില്‍ രണ്ടു നന കൊടുക്കണം .
വിളവ്
ഒരു ചെടിയില്‍ നിന്ന് 10-15 കി.ഗ്രാം വിളവ് ലഭിക്കും.

കോവല്‍

കേരളീയരുടെ പ്രിയപ്പെട്ട പച്ചക്കറി വിഭവങ്ങളിലൊന്നാണ്‌ കോവയ്‌ക്ക. ഐവിഗോര്‍ഡ്‌, മിറ്റില്‍ ഗോര്‍ഡ്‌, ടംലാംഗ്‌ തുടങ്ങിയ പേരുകളിലും ഇത്‌ അറിയപ്പെടുന്നു. പോഷകഗുണത്തിന്റെ കാര്യത്തിലും മുന്നില്‍. വൈറ്റമിന്‍ എ., ബി., ബി.2 എന്നിവ കോവയ്‌ക്കയിലുണ്ട്‌. വേരും തണ്ടും ഇലകളും കായ്‌കളും ത്വക്‌ രോഗങ്ങള്‍ക്കും ശ്വാസകോശ രോഗങ്ങള്‍ക്കും പ്രമേഹത്തിനും പനിക്കും പ്രതിവിധിയായി ഉപയോഗിക്കുന്നു. കീടങ്ങള്‍ കടിക്കുന്നതുകൊണ്ടുണ്ടാകുന്ന അലര്‍ജിക്ക്‌ ഇലകള്‍ അരച്ചു പുരട്ടുന്നത്‌ നല്ലതാണ്‌. രക്‌തത്തിലെ പഞ്ചസാരയുടെ അളവ്‌ നിയന്ത്രിച്ചുനിര്‍ത്തുന്നതിന്‌ കോവയ്‌ക്ക ഉത്തമമാണ്‌. ഇന്ത്യയാണ്‌ കോവയ്‌ക്കയുടെ ജന്മദേശം. ചില രാജ്യങ്ങളില്‍ കോവലിനെ ശല്യകാരിയായ കളയായി കരുതുന്നു. മംഗലാപുരത്തും ദക്ഷിണ കര്‍ണാടകയിലും ജനങ്ങളുടെ ഇഷ്‌ടപ്പെട്ട പച്ചക്കറിയാണ്‌ കോവയ്‌ക്ക. കേരളത്തില്‍ കാസര്‍ഗോഡ്‌ ജില്ലയിലെ മഞ്ചേശ്വരം, കാഞ്ഞങ്ങാട്‌ ഭാഗങ്ങളില്‍ നീളം കൂടിയതും നീളം കുറഞ്ഞ്‌ വണ്ണമുള്ളതുമായ വൈവിധ്യമേറിയ കോവയ്‌ക്ക ഇനങ്ങള്‍ കാണാം.

പാവല്‍, പടവലം തുടങ്ങിയ പച്ചക്കറി വിളകളെപ്പോലെ പന്തലുകളില്‍ വളര്‍ത്തി സംരക്ഷിക്കുന്ന വെള്ളരി വര്‍ഗത്തില്‍ പെട്ട പച്ചക്കറി വിളയാണ്‌ കോവല്‍. എന്നാല്‍ മറ്റ്‌ വെള്ളരി വര്‍ഗ വിളകളില്‍നിന്ന്‌ വ്യത്യസ്‌തമായ ദീര്‍ഘകാല വിളയാണ്‌ ഇത്‌. ഇത്‌ വളരെ വേഗം വളരുകയും പടര്‍ന്നു കയറുകയും ചെയ്യും. ആണ്‍പൂവും പെണ്‍പൂവും വെവ്വേറെ ചെടികളില്‍ ഉണ്ടാകുന്ന അപൂര്‍വ്വം സസ്യങ്ങളില്‍ ഒന്നാണ്‌ കോവല്‍. പരാഗണം നടന്നില്ലെങ്കിലും കായ്‌കള്‍ ഉണ്ടാകുമെന്നതിനാല്‍ ആണ്‍ചെടികള്‍ അത്യാവശ്യമല്ല. ഉഷ്‌ണമേഖല, കാലാവസ്‌ഥയാണ്‌ കോവലിന്‌ നല്ലത്‌. അന്തരീക്ഷ ഊഷ്‌മാവ്‌ 20 ഡിഗ്രി മുതല്‍ 30 ഡിഗ്രിവരെയുള്ള കാലാവസ്‌ഥയില്‍ ഇത്‌ നന്നായി വളരും. നല്ല നീര്‍വാര്‍ച്ചയും മണല്‍ കലര്‍ന്ന മണ്ണുമാണ്‌ കൃഷിക്ക്‌ ഉത്തമം. കായ്‌കളുടെ ആകൃതിയിലും വലുപ്പത്തിലും തൂക്കത്തിലും വ്യത്യസ്‌തതയുള്ള നിരവധി ഇനങ്ങള്‍ കേരളത്തില്‍ കൃഷി ചെയ്യുന്നുണ്ട്‌.

കേരള കാര്‍ഷിക സര്‍വകലാശാലയുടെ വെള്ളാനിക്കര ഹോര്‍ട്ടികള്‍ച്ചറല്‍ കോളജിലെ ഒളരി കള്‍ച്ചര്‍ വിഭാഗത്തില്‍നിന്നും പുറത്തിറക്കിയ ഉല്‌പാദന ശേഷി കൂടി കോവല്‍ ഇനാണ്‌ സുലഭ. ആണ്ടു മുഴുവന്‍ കായ്‌ക്കുന്ന ഈ ഇനത്തിന്റെ കായ്‌കള്‍ നീളമുള്ളതാണ്‌. ഇളം പച്ച നിറത്തില്‍ നീളമുള്ള കോവയ്‌ക്കയാണ്‌ കേരളത്തിലെ ഉപഭോക്‌താക്കള്‍ക്ക്‌ കൂടുതല്‍ പ്രിയങ്കരം. എന്നാല്‍ മംഗലാപുരം വിപണിയില്‍ നീളം കുറഞ്ഞ ഇനത്തിനാണ്‌ ഡിമാന്റ്‌. തമിഴ്‌നാട്ടിലെ ചെങ്കല്‍പെട്ട്‌ ജില്ലയിലെ പടപ്പായ്‌ ഗ്രാമത്തില്‍നിന്നുള്ള പടപ്പായ്‌ ഇനിയും പ്രചാരമേറിയ കോവല്‍ ഇനമാണ്‌.

പെണ്‍ചെടിയില്‍നിന്നുമുള്ള വള്ളികള്‍ മുറിച്ചു നട്ടാണ്‌ കോവലിന്റെ പ്രവര്‍ധനം., പെന്‍സില്‍ വണ്ണത്തില്‍ മുന്നോ നാലോ മുട്ടുകളുളള വള്ളികള്‍ 25-30 സെന്റിമീറ്റര്‍ നീളത്തില്‍ മുറിച്ച്‌ നടാം. മുറിച്ചെടുത്ത വള്ളികള്‍ നേരിട്ട്‌ കുഴികളില്‍ നടാം. പോട്ടിംഗ്‌ മിശ്രിതം നിറച്ച പൊളിത്തീന്‍ സഞ്ചികളില്‍ നട്ട്‌ മുളപ്പിച്ച തൈകളാക്കിയശേഷം രണ്ടോ മൂന്നോ ആഴ്‌ച കഴിയുമ്പോള്‍ ഇളക്കി നടാം. നിലം രണ്ടോ മൂന്നോ തവണ ഉഴുത്‌ നിരപ്പാക്കാം. 60 സെന്റിമീറ്റര്‍ ചുറ്റളവിലും 30 സെന്റിമീറ്റര്‍ ആഴത്തിലുമുള്ള കുഴികള്‍ മൂന്നു മീറ്റര്‍ അകലത്തില്‍ എടുക്കണം. കുഴികളില്‍ 25 കിലോഗ്രാം കാലിവളമോ കമ്പോസേ്‌റ്റാ ചേര്‍ക്കുക. ഒരു കുഴിയില്‍ രണ്ടോ മൂന്നോ വള്ളികള്‍ നടാം. മുളച്ചു കഴിഞ്ഞാല്‍ രണ്ടെണ്ണം മാത്രം നിലനിര്‍ത്തിയാല്‍ മതിയാകും. കുഴിയൊന്നിന്‌ 70 ഗ്രാം നൈട്രജനും 25 ഗ്രാം വീതം ഫോസ്‌ഫറസും പൊട്ടാഷും രാസവളമായി നല്‍കുന്നത്‌ കായ്‌ഫലം കൂട്ടും. വള്ളികള്‍ വളര്‍ന്ന്‌ 60 സെന്റിമീറ്റര്‍ നീളമെത്തുമ്പോള്‍ തന്നെ പന്തല്‍ കെട്ടുന്നതിനുള്ള ക്രമീകരണം ചെയ്യണം.

മണ്ണില്‍ എപ്പോഴും ഈര്‍പ്പം നിലനിര്‍ത്തേണ്ടതിനാല്‍ കോവല്‍ ജലസേചനത്തോട്‌ നന്നായി പ്രതികരിക്കും. എന്നാല്‍ മണ്ണില്‍ വെള്ളം കെട്ടിനില്‍ക്കാനും പാടില്ല. വള്ളികള്‍ നട്ട്‌ രണ്ട്‌ മാസം കഴിയുന്നതോടെ പൂക്കുവാനും കായ്‌കള്‍ പിടിക്കുവാനും തുടങ്ങും. കായ്‌ച്ചു തുടങ്ങിയാല്‍ പിന്നെ ആണ്ടു മുഴുവനും കായ്‌കള്‍ സ്‌ഥിരമായി ലഭിക്കും. കായ്‌കള്‍ മുപ്പെത്തുന്നതിനു മുമ്പുതന്നെ വിളവെടുക്കണം. ആഴ്‌ചയില്‍ രണ്ടുതവണ വിളവെടുക്കും. ഒരു ഹെക്‌ടറില്‍നിന്ന്‌ 12-14 ടണ്‍ വിളവ്‌ ലഭിക്കും. മൂന്നു വര്‍ഷത്തോളം തൃപ്‌തികരമായ വിളവ്‌ ലഭിക്കും. അതു കഴിഞ്ഞാല്‍ വള്ളികള്‍ പിഴുതുമാറ്റി പുതിയ വള്ളികള്‍ നടണം. വാണിജ്യാടിസ്‌ഥാനത്തില്‍ വിപണി ലക്ഷ്യമാക്കിയും വീട്ടുവളപ്പിലും നട്ടുവളര്‍ത്താവുന്ന പച്ചക്കറി വിളയാണ്‌ കോവല്‍. ഇതിന്റെ യഥാര്‍ഥ പോഷകമൂല്യം ഇപ്പോഴും പലര്‍ക്കും തിരിച്ചറിയാനായിട്ടില്ല.

ജാതിക്ക

ദക്ഷിണേഷ്യന്‍ ജൈവമണ്ഡലത്തില്‍ കാണപ്പെടുന്ന ഒരു നിത്യഹരിത വൃക്ഷമാണ്‌ ജാതി(Myristica fragrans). ലോകത്തില്‍ എല്ലായിടങ്ങളിലും ഉപയോഗിക്കുന്ന ഒരു സുഗന്ധ വ്യഞ്ജനങ്ങളാണ്‌ ജാതിമരത്തില്‍ നിന്നും ലഭിക്കുന്ന ജാതിക്കായും ജാതി പത്രിയും. ഇന്ത്യോനേഷ്യയിലെ മോളിക്കൂസ് ദ്വീപാണ്‌ ജന്മദേശം എങ്കിലും, ഇന്ത്യോനേഷ്യയില്‍ മാത്രമല്ല ജാതി കൃഷി ചെയ്യുന്നത്. ഗ്രനേഡ, ഇന്ത്യ, മലേഷ്യ, പാപ്പുവാ ന്യൂ ഗിനിയ, ശ്രീലങ്ക എന്നിവിടങ്ങളിലും കൃഷിചെയ്യുന്നു. ആഗോളതലത്തില്‍ ജാതിക്ക ഏറ്റവും കൂടൂതല്‍ ഉത്പാദിപ്പിക്കുന്നത് ഇന്ത്യോനേഷ്യയിലാണ്‌. ഇന്‍ഡ്യയില്‍ ഏറ്റവും കൂടുതല്‍ ജാതിക്ക ഉത്പാദിപ്പിക്കുന്ന സംസ്ഥാനം കേരളം ആണ്‌. കേരളത്തേക്കൂടാതെ തമിഴ് നാട് , കര്‍ണ്ണാടകം, ഗോവ, മഹാരാഷ്ട്ര, എന്നീ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശമായ ആന്തമാന്‍ ദ്വീപുകള്‍ എന്നിവിടങ്ങളിലും ജാതി കൃഷി ചെയ്യുന്നുണ്ട്.
വളരെയധികം തണല്‍ ആവശ്യമുള്ള സസ്യമാണ്‌ ജാതി. അതിനാല്‍ തനിവിളയെക്കാള്‍ മിശ്രവിളയായിട്ടാണ്‌ കേരളത്തില്‍ പൊതുവേ ജാതി കൃഷി ചെയ്യുന്നത്. ഏകദേശം 20 മീറ്ററില്‍ കൂടുതല്‍ പൊക്കത്തില്‍ വളരുന്ന സസ്യമാണ്‌ ജാതി. ഈ ചെടിയുടെ പ്രധാന സവിശേഷത‍ ഇതില്‍ ആണ്‍ മരവും പെണ്‍ മരവും വെവ്വേറെയാണ്‌ കാണപ്പെടുന്നത്. ഇതില്‍ ആണ്‍ ചെടികള്‍ക്ക് കായ് ഫലം ഇല്ല. പെണ്‍ മരമാണ്‌ ആണ്‍ മരത്തില്‍ നിന്നും പരാഗണം വഴി ഫലം തരുന്നത്.

വഴുതന

ഇനങ്ങള്‍: സൂര്യ: ബാക്ടീരിയല്‍ വാട്ടം പ്രതിരോധിക്കുന്നു. കായ്‌കള്‍ക്ക്‌ ശരാശരി വലുപ്പം, വയലറ്റു നിറം, മുള്ളുകളില്ല.
ശ്വേത: ബാക്ടീരിയല്‍ വാട്ടം പ്രതിരോധിക്കുന്നു. കുറ്റിയായി വളരുന്നു. കായ്‌കള്‍, വെള്ളനിറം, ശരാശരി വലുപ്പം. നീണ്ടകായ്‌കള്‍
ഹരിത: ബാക്ടീരിയല്‍ വാട്ടം, കായ ചീയല്‍ എന്നിവ പ്രതിരോധിക്കുന്നു. ഇളംപച്ച കായ്‌കള്‍.
നീലിമ: ഹൈബ്രിഡ്‌ ഇനം. ബാക്ടീരിയല്‍ വാട്ടം പ്രതിരോധിക്കുന്നു. വയലറ്റുനിറം, കോഴിമുട്ടയുടെ ആകൃതി.
അനുയോജ്യമായ മണ്ണും, കാലാവസ്ഥയും: 
നടീല്‍ സമയം : ഏപ്രില്‍ മാസം
ആവശ്യമായ വിത്ത് : ഒരു ഹെക്ടര്‍ സ്ഥലത്തിന്‌ 375- 500 ഗ്രാം
നേഴ്സറിയിലെ വളര്‍ച്ച: തുറസ്സായ സ്ഥലത്ത്‌ മണ്ണില്‍ വിത്തിട്ട്‌ തൈകള്‍ 8-10 സെ.മീറ്റര്‍ ഉയരം വരുമ്പോള്‍ പറിച്ചുനടണം.
നടീല്‍ അകലം: തൈകള്‍ തമ്മില്‍ 60 സെ.മീ. ഉം വരികള്‍ തമ്മില്‍ 75 സെ.മീ. ഉം അകലത്തില്‍ നടുക.
വളപ്രയോഗം : അടിവളമായി ഹെക്ടറില്‍ 25 ടണ്‍ ജൈവ വളവും, പാക്യജനകം, ഭാവഹം, ക്ഷാരം എന്നിവ 37.5,40, 12.5 കി.ഗ്രാം. വീതവും നല്‌കണം. 20 കി.ഗ്രാം. പാക്യജനകവും, 12.5 കി.ഗ്രാം. ക്ഷാരവും ഒരു മാസത്തിനു ശേഷവും, 12.5 കി.ഗ്രാം. പാക്യജനകം രണ്ടുമാസത്തിനു ശേഷവും മണ്ണില്‍ ചേര്‍ക്കണം.
കീട നിയന്ത്രണം:

 • കായ്‌/തണ്ടുതുരപ്പന്‍: 5% വീര്യമുള്ള വേപ്പിന്‍ കുരുസത്ത്‌ തയ്യാറാക്കി ഉപയോഗിക്കുക.
 • അമ വണ്ട്‌: വണ്ടുകളെയും മുട്ടകളെയും നശിപ്പിക്കുക. 2 മില്ലി എക്കാലക്‌സ്‌ ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത്‌ ഇലയുടെ ഇരുവശങ്ങളിലും തളിച്ചുകൊടുക്കുക.
 • മുഞ്ഞ: പുകയില കഷായം ഇലയുടെ അടിഭാഗത്ത്‌ അടിക്കുക.
 • പച്ചത്തുള്ളന്‍: വേപ്പെണ്ണ ഇമല്‍ഷന്‍ 2.5 % വീര്യത്തിലുള്ള ലായനി ആക്കുക. ഇതില്‍ ഓരോലിറ്റര്‍ ലായനിയും 20 ഗ്രാം വെളുത്തുള്ളി അരച്ചു ചേര്‍ത്ത്‌ അരിച്ചെടുത്ത്‌ തളിക്കുക.

രോഗ നിയന്ത്രണം :

 • വാട്ടരോഗം: ഫൈറ്റോലാന്‍ 4 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ തയ്യാറാക്കി ചെടിയുടെ മണ്ണ്‌ നനയുന്നതു പോലെ ഒഴിക്കുക.
 • തൈചീയല്‍: 1 % വീര്യമുള്ള ബോര്‍ഡോ മിശ്രിതം തളിക്കുക.
 • കീട നിയന്ത്രണത്തിനുള്ള വഴികൾ
 • കടലാസ് പൊതിയല്‍: കായീച്ചയെ ഒഴിവാക്കാന്‍ പാവക്ക, പടവലം തുടങ്ങിയവ ഉണ്ടായതിന്റെ പിറ്റേദിവസംതന്നെ കടലാസുകൊണ്ട് പൊതിഞ്ഞാല്‍ മതിയാവും. വീട്ടില്‍ കറിവെക്കാനുള്ള പച്ചക്കറികള്‍ ലക്ഷ്യമാക്കി കൃഷി ചെയ്യുന്നതിനാലും, ധാരാളം കായകള്‍ ഒന്നിച്ച് കായ്ക്കാത്തതിനാലും അവ പത്രക്കടലാസ് കൊണ്ട് പൊതിഞ്ഞ് സംരക്ഷിക്കുന്നതാണ് നല്ലത്. ഇലകളും കായകളും തിന്നുന്ന പുഴുക്കളെ തെരഞ്ഞ്പിടിച്ച് നിലത്തിട്ട് അമര്‍ത്തികൊല്ലുന്നതാണ് നല്ലത്.
 • പഴക്കെണി: വെള്ളരി, പാവല്‍, പടവലം എന്നിവയില്‍ കായീച്ചയുടെ ഉപദ്രവം ഒഴിവാക്കാനാണ് പഴക്കെണി ഉപയോഗിക്കുന്നത്. നന്നായി പഴുത്ത മൈസൂര്‍ പഴം വട്ടത്തില്‍ മുറിച്ചത് ചിരട്ടയില്‍ ഇട്ട് വെള്ളം ഒഴിച്ച് അതില്‍ ഏതാനും തരി ഫുഡറാന്‍ ചേര്‍ക്കുക. ഇങ്ങനെയുള്ള ചിരട്ടക്കെണികള്‍ പാവല്‍, പടവലം എന്നിവയുടെ പന്തലിനു ചുറ്റും തൂക്കിയിട്ടാല്‍ അവിടെ വരുന്ന ധാരാളം കായിച്ചകള്‍ പഴച്ചാര്‍ കുടിച്ച് ചിരട്ടയില്‍ ചത്തതായി കാണാം. അതുപോലെ തുളസിയില അരച്ചെടുത്ത നീരില്‍ ഫുഡറാന്‍ കലര്‍ത്തിയത് ചിരട്ടകളില്‍ തൂക്കിയിട്ടാലും കായിച്ചകള്‍ അവ കുടിക്കാന്‍ വരും.
 • കഞ്ഞിവെള്ളം: പയറിനെ കൂട്ടമായി ആക്രമിക്കുന്ന അരക്ക് ഒഴിവാക്കാന്‍ നല്ല കൊഴുത്ത കഞ്ഞിവെള്ളം ഒരു ബ്രഷ് ഉപയോഗിച്ച് ആക്രമണം ഉള്ള ഭാഗങ്ങളില്‍ പുരട്ടിയാല്‍ മതിയാവും. പച്ചപപ്പായ പലതായി മുറിച്ച് ഒരു പാത്രത്തിലെ വെള്ളത്തില്‍ ഇട്ട് വെച്ചത്, ഏതാനും ദിവസം കഴിഞ്ഞ് ഇളക്കിയാല്‍ കുഴമ്പ് രൂപത്തിലാവും. ഇത് ബ്രഷ് ഉപയോഗിച്ച് തളിച്ചാല്‍ പയറിലുള്ള അരക്ക്(ഇലപ്പേന്‍) ഒഴിവാകും. അരക്കിന്റെ ആക്രമണം ആരംഭത്തില്‍തന്നെ ഒഴിവാക്കണം.
 • ടെറസ്സിലെ കൃഷി

വീടുകളുടേയും കെട്ടിടങ്ങളുടേയും മുകളിൽ ചെറിയ തോട്ടങ്ങൾ നിർമ്മിച്ച് നടത്തുന്ന കൃഷിരീതിയാണ് ടെറസ്സിലെ കൃഷി. ആവാസവ്യവസ്ഥകളും ഭൂവിനിയോഗരീതികളും മാറിക്കൊണ്ടിരിക്കുന്ന പ്രദേശങ്ങളിൽ പ്രാവർത്തികമാക്കാവുന്ന നൂതനകൃഷിരീതികളിൽ ഒന്നായി ഇതു കരുതപ്പെടുന്നു. അത്യുല്പാദനത്തിനു വേണ്ടി കീടനാശിനി, ഹോർമോണുകൾ, ജനിതകവ്യതിയാനങ്ങൾ എന്നിവ ഉപയോഗിച്ച് വൻതോതിൽ ഉൽപ്പാദിപ്പിക്കപ്പെട്ട് മറ്റു പ്രദേശങ്ങളിൽ നിന്നു വന്നെത്തുന്ന ഭക്ഷ്യവിളകളോട് പ്രതിപത്തിയില്ലാത്തവർക്കു് ഇത്തരം ഘടകങ്ങളെക്കുറിച്ച് ആശങ്കപ്പെടാതെത്തന്നെ ഒരു പരിധിവരെ തങ്ങളുടെ ഭക്ഷണശീലങ്ങൾ സുരക്ഷിതമാക്കാൻ ടെറസ്സ് കൃഷി സഹായിക്കും. ലോകവ്യാപകമായി ഉയർന്നു വരുന്ന ഹരിതസമ്പദ്ഘടന എന്ന ആശയത്തിന്റെ അർത്ഥസ്വാംശീകരണം കൂടിയാണു് ഈ ഭക്ഷ്യോൽപ്പാദനരീതി

വീട്ടാവശ്യത്തിനുള്ള തക്കാളി, വെണ്ട, വഴുതന, വെള്ളരി, പാവല്‍, പടവലം, മത്തന്‍, പയര്‍, ചീര, മുള്ളങ്കി, മുളക് മുതലായവ എളുപ്പത്തില്‍ ടെറസ്സില്‍ കൃഷി ചെയ്യാം.

തുടര്‍ച്ചയായ മഴയുള്ള സമയം ടെറസ്സ് കൃഷിയ്ക്കു് അനുയോജ്യമല്ല. വെള്ളം നിറഞ്ഞ് വഴുതുന്ന സിമന്റ്‌ മേല്‍ക്കൂര അപകടങ്ങള്‍ക്കു സാദ്ധ്യതയുണ്ടാക്കാം. കൂടാതെ, ശക്തമായ മഴയില്‍ മണ്ണിലെ ലവണാംശങ്ങള്‍ നഷ്ടപ്പെട്ടു് വളക്കൂറ് കുറഞ്ഞുപോകാം. ശക്തമായ മഴക്കാലം അവസാനിച്ച് ടെറസ്സ് മെല്ലെ ഉണങ്ങിവരുന്ന ആഴ്ച്ചകളാണു് കൃഷി തുടങ്ങാന്‍ ഏറ്റവും നല്ലതു്. കേരളത്തിനെ സംബന്ധിച്ച്, ഓണക്കാലം കഴിഞ്ഞ് (സെപ്റ്റംബര്‍ മദ്ധ്യത്തില്‍) കൃഷി തുടങ്ങിയാല്‍ അതിനുശേഷം ഇടക്കിടെ പെയ്യുന്ന മഴയും തുടര്‍ന്നു വരുന്ന തുലാവര്‍ഷവും കൃഷിക്ക് നല്ലതാണ്. മേയ് അവസാനം കാലവര്‍ഷം ആരംഭിക്കുന്നതിന് അല്പദിവസം മുന്‍പ് കൃഷി അവസാനിപ്പിച്ച് ടെറസ്സ് വൃത്തിയാക്കാം. ഉപയോഗിച്ച മണ്ണ് ഒരിടത്ത് കൂട്ടിയിട്ട് പോളിത്തീന്‍ ഷീറ്റ് കൊണ്ട് മഴനനയാതെ മൂടിയാല്‍ അടുത്ത കൃഷിക്ക് അതേമണ്ണ് ഇളക്കിയെടുത്ത് ഉപയോഗിക്കാം.

തീരെ ചെരിവില്ലാതെ പരന്നതോ, അല്പം ചെരിവുള്ളതോ ആയ കോണ്‍ക്രീറ്റ് മേല്‍ക്കൂരകളാണു് ടെറസ്സിലെ കൃഷിക്ക് അനുയോജ്യം. കൃഷി ചെയ്യുന്നവരുടെ ദേഹസുരക്ഷ ഉറപ്പാക്കാന്‍ ടെറസ്സിന്റെ വശങ്ങളില്‍ ഉയര്‍ത്തിക്കെട്ടിയ ഇഷ്ടികമതിലിന് അരമീറ്റര്‍ ഉയരമെങ്കിലും ഉണ്ടാവുന്നതു് നല്ലതാണു്. കൃഷിക്ക് ആവശ്യമായ മണ്ണ്, വെള്ളം, വിത്ത്, വളം, വള്ളികള്‍ പടരാനുള്ള കമ്പുകള്‍ തുടങ്ങിയവ മേല്‍ത്തട്ടില്‍ എത്തിക്കാന്‍ സാമാന്യം ഉറപ്പുള്ള പടികളോ കോണിയോ സജ്ജമായിരിക്കണം. പൈപ്പ് ഉപയോഗിച്ച് ജലസേചനം ചെയ്യാനുദ്ദേശിക്കുമ്പോള്‍ വീട്ടിലെ ജലസംഭരണി ടെറസ്സിന്റെ തലത്തില്‍നിന്നും (സ്ലാബ്) രണ്ടോ മൂന്നോ മീറ്റര്‍ ഉയരത്തില്‍ സ്ഥാപിക്കാന്‍ ശ്രദ്ധിക്കണം. ടെറസ്സിനെ തൊട്ട് മരക്കൊമ്പുകളോ പോസ്റ്റുകളോ ഇല്ലാതിരിക്കുന്നതു് എലികളുടേയും മറ്റു ക്ഷുദ്രജീവികളുടേയും ശല്യം കുറയ്ക്കും.

നമ്മുടെ ജലസേചനശീലമനുസരിച്ച് നാം സാധാരണ ചെലവാക്കാറുള്ളതില്‍ കുറവു വെള്ളമേ ഇത്തരം കൃഷിയ്ക്കു് ആവശ്യമുള്ളൂ. കഴിയുമെങ്കില്‍ തുള്ളിനന തുടങ്ങിയ രീതികള്‍ ഏര്‍പ്പെടുത്താവുന്നതാണു്. എന്നിരുന്നാലും, ആണ്ടു മുഴുവന്‍ തുടരുന്ന ജലലഭ്യത ഉറപ്പാക്കണം. വേനല്‍ മൂക്കുമ്പോള്‍ കുടിക്കാന്‍ പോലും വെള്ളം തികയാത്ത പ്രദേശങ്ങളില്‍ ഇക്കാര്യം മുമ്പേ പരിഗണിക്കണം. ഇത്തരം സാഹചര്യങ്ങളില്‍ വീട്ടിലെ അടുക്കളയിലും വാഷ് ബേസിനുകളിലും മറ്റും ഉപയോഗിച്ച് പുറത്തൊഴുക്കിക്കളയുന്ന വെള്ളം ലഘുവായ ശുദ്ധീകരനപ്രക്രിയകളിലൂടെ വീണ്ടെടുത്ത് ജലസേചനത്തിനുപയോഗിക്കുന്ന രീതികളും ശ്രമിക്കാവുന്നതാണു്.

കോണ്‍ക്രീറ്റ് മട്ടുപ്പാവില്‍ നേരിട്ട് മണ്ണ് നിരത്തി വളം ചേര്‍ത്ത് വെള്ളമൊഴിച്ച് കൃഷി ചെയ്യുമ്പോള്‍ കാഴ്ചയില്‍ വൃത്തി കുറയും. മേല്‍ക്കൂരയില്‍ വളരുന്ന ചെടിയുടെ വേരുകളും മണ്ണില്‍നിന്നു് ഊര്‍ന്നിറങ്ങുന്ന അമ്ലാംശമുള്ള ധാതുലവണങ്ങളും കോണ്‍ക്രീറ്റിനു് ബലക്ഷയം ഉണ്ടാക്കി സ്ലാബില്‍ ചോര്‍ച്ചവരുത്താന്‍ സാദ്ധ്യതയുണ്ട്. അതുകൊണ്ട് നേരിട്ടുള്ള കൃഷി ഒഴിവാക്കുന്നതാണു നല്ലതു്. മണ്ണ് നിരത്തി കൃഷി ചെയ്യുന്നതും നല്ലതല്ല. നാലുവശത്തും ഇഷ്ടിക ചരിച്ച് വെച്ച് അടിയില്‍ പ്ലാസ്റ്റിക്ക് ഷീറ്റ് ഒന്നോ രണ്ടോ അട്ടിയില്‍ വിടവില്ലാതെ വിരിച്ച് അതിനു മുകളില്‍ ഇഷ്ടിക ഉയരത്തില്‍മാത്രം മണ്ണിട്ട് കൃഷി ചെയ്യാം. തൊടിയിലെ മണ്ണിന്റെ കൂടെ ചാണകം ഉണക്കിപ്പൊടിച്ചത്, ചകരിച്ചോറ്, അറക്കപ്പൊടി, ആറ്റുമണല്‍, മണ്ണിരക്കമ്പോസ്റ്റ്, കരിയിലകള്‍ എന്നിവയും ചേര്‍ത്ത് കൃഷി ചെയ്യാനുള്ള അടിത്തട്ട് തയ്യാറാക്കാം. ടെറസ്സിന്റെ വശങ്ങളിലായാല്‍ മൂന്ന് വശങ്ങളില്‍ ഇഷ്ടിക അതിരിട്ട്, പോളിത്തീന്‍ ഷീറ്റ് വിരിച്ച് കൃഷി ചെയ്യാം. എങ്ങനെ കൃഷിചെയ്താലും ടെറസ്സും മണ്ണും നേരിട്ട് സമ്പര്‍ക്കം വരുന്നത് പരമാവധി ഒഴിവാക്കുന്നത് നല്ലതാണ്.

പോളിത്തീന്‍ കവറിലും ചാക്കിലും മണ്ണ് നിറച്ച് കൃഷി ചെയ്യാം. ചാക്ക് പുറത്തോട്ട് മടക്കി ഏതാണ്ട് ഒരടി കനത്തില്‍ മണ്ണ് നിറച്ചാല്‍ മതിയാവും. വെള്ളം പുറത്തേക്ക് ഒഴുകാനായി ഏതാനും സുഷിരങ്ങള്‍ ആവശ്യമാണ്. സുതാര്യമായ പോളിത്തീന്‍ കവറില്‍ കൃഷി ചെയ്യരുത്. വേരുകള്‍ക്ക് സൂര്യപ്രകാശം തട്ടുന്നത് ചെടിയുടെ വളര്‍ച്ചയെ തകരാറിലാക്കും. ചെടിനട്ടതിനു ശേഷം വളര്‍ച്ചക്കനുസരിച്ച് വളവും മണ്ണും പിന്നീട് ചേര്‍ക്കേണ്ടി വരുന്നതിനാല്‍ ആദ്യമേ കൂടുതല്‍ മണ്ണ് നിറക്കേണ്ടതില്ല. ടെറസ്സില്‍ ഇഷ്ടംപോലെ സൂര്യപ്രകാശം ലഭിക്കുന്നതിനാല്‍ വളര്‍ച്ചക്കനുസരിച്ച് ചെടികള്‍ തമ്മിലുള്ള അകലം ക്രമീകരിക്കാം.

ടെറസ്സില്‍ മൂന്ന് തരത്തില്‍ മണ്ണ് പാകപ്പെടുത്തി കൃഷിക്കുവേണ്ട പ്രതലം തയ്യാറാക്കം,

 • നിലത്ത് പോളിത്തീന്‍ ഷീറ്റ് വിരിച്ച് വശങ്ങളില്‍ ഇഷ്ടിക ചരിച്ച് വെച്ച് അതിരിട്ട്, അതില്‍ ഏതാണ്ട് മുക്കാല്‍ ഇഷ്ടിക ഉയരത്തില്‍ മണ്ണും വളവും ചേര്‍ന്ന മിശ്രിതം നിറക്കുക. ഏറ്റവും അടിയില്‍ ഉണങ്ങിയ ഇലകള്‍ നിരത്തുന്നത് നന്നായിരിക്കും.
 • വലിപ്പം കൂടിയ ചെടിച്ചട്ടിയില്‍ മുക്കാല്‍ഭാഗം മണ്ണ് നിറക്കാം. ഈ ചെടിച്ചട്ടി മുകള്‍ഭാഗം ചെറുതായി ഉരുണ്ട് വക്കിന് ഡിസൈന്‍ ഉള്ളത് ആയാല്‍ വിളവെടുപ്പിനുശേഷം മണ്ണും ചെടിയും മാറ്റാന്‍ പ്രയാസമായിരിക്കും. ചിലപ്പോള്‍ ചട്ടി പൊട്ടിയെന്നും വരാം. അതിനാല്‍ ഡിസൈന്‍ ഇല്ലാത്ത ലളിതമായ ചെടിച്ചട്ടികളില്‍ കൃഷി ചെയ്യുന്നതാവും നല്ലത്.
 • പോളിത്തീന്‍ കവറുകളില്‍ നടുമ്പോള്‍ ഒരു സീസണില്‍ മാത്രമേ ഒരു കവര്‍ ഉപയോഗിക്കാനാവുകയുള്ളു. ചെടികള്‍ നടാനായി കടയില്‍നിന്നും വാങ്ങുന്ന കവര്‍ ചെറുതായതിനാല്‍ കൂടുതല്‍ വിളവ് ലഭിക്കാറില്ല. പകരം സിമന്റ് ചാക്ക്(കടലാസ് അല്ല), കടയില്‍ നിന്ന് അരിയും മറ്റു സാധനങ്ങളും കൊണ്ടുവരുന്ന പ്ലാസ്റ്റിക്ക് ചാക്ക് എന്നിവ ഉപയോഗിക്കുന്നത് നന്നായിരിക്കും. പണം കൊടുത്താല്‍ കാലിയായ സഞ്ചികള്‍ പലചരക്ക് കടയില്‍ നിന്ന് ലഭിക്കും. ഏത് തരം ബാഗ് ആയാലും അവ കഴുകി ഉണക്കിയിട്ട് വേണം കൃഷി ചെയ്യാന്‍. പത്ത് കിലോഗ്രാം അരിയുടെ ബാഗില്‍ ഒരു വെണ്ടയോ, വഴുതനയോ നടാം. ഈ ബാഗുകള്‍ തുറന്ന് പകുതിക്ക് വെച്ച് പുറത്തോട്ട് മടക്കി, അടിവശം പരത്തിയിട്ട് മുക്കാല്‍ ഭാഗം ഉയരത്തില്‍ മണ്ണ് നിറക്കാം.

പച്ചക്കറി നടാനായി മണ്ണ് നിറക്കുമ്പോള്‍ അടിയില്‍ കരിയിലയോ പച്ചക്കറി അവശിഷ്ടങ്ങളോ നിക്ഷേപിക്കാം. പറമ്പിലുള്ള മണ്ണിന്റെ കൂടെ ആറ്റുമണല്‍(പൂഴി), അറക്കപ്പൊടി, ചകരിച്ചോറ്, കാലിവളം ഉണക്കിപ്പൊടിച്ചത് (ചാണകം), കമ്പോസ്റ്റ്, മത്സ്യാവശിഷ്ടങ്ങള്‍ ആദിയായവ ലഭ്യതയനുസരിച്ച് മിക്‌സ് ചെയ്ത മിശൃതം കൃഷി ചെയ്യാനായി നിറക്കണം. ഇതില്‍ ഉണങ്ങിയ ചാണകം കൂടുതല്‍ ചേര്‍ക്കുന്നത് പച്ചക്കറിയുടെ വളര്‍ച്ചക്ക് നല്ലതാണ്. ടെറസ്സില്‍ പരമാവധി സൂര്യപ്രകാശം ലഭ്യമാകുന്ന ഇടങ്ങളിലാണ് കൃഷിവിളകള്‍ നടേണ്ടത്.

നടാനുള്ള പച്ചക്കറി വിത്തുകള്‍ മുന്‍വര്‍ഷങ്ങളിലുള്ള ചെടികളില്‍ നിന്ന് നമ്മള്‍ ശേഖരിച്ചതോ മറ്റുള്ളവരില്‍ നിന്ന് വാങ്ങിയതോ ആവാം. ശേഖരിച്ചവയില്‍ ചിലയിനങ്ങള്‍ ഈര്‍പ്പംതട്ടി കേടുവരികയോ ചില കാലത്ത് മുളക്കാത്തവയോ ആവാതിരിക്കാന്‍ ശ്രദ്ധിക്കണം. വിലകൊടുത്തു വാങ്ങുന്നവ ഗുണമേന്മ ഉറപ്പാക്കിയ ഇടങ്ങളില്‍ നിന്ന് ആവണം. പിന്നെ തക്കാളി, മുളക്, പയര്‍, കയ്പ, മത്തന്‍, വെള്ളരി എന്നിവ കടയില്‍ നിന്ന് കറിവെക്കാന്‍ വാങ്ങിയ പച്ചക്കറികളില്‍ മൂപ്പെത്തിയ നല്ല ഇനങ്ങള്‍ ഉണ്ടെങ്കില്‍ വിത്ത് ശേഖരിക്കാം.

പച്ചക്കറി വിത്തുകള്‍ രണ്ട് രീതിയിലാണ് നടേണ്ടത്. ചിലത് നേരിട്ട് മണ്ണില്‍ നടാം; ഉദാ: ചീര, മുളക്, മുള്ളങ്കി, തക്കാളി, വഴുതന. മറ്റുചില വിത്തുകള്‍ വെള്ളത്തില്‍ കുതിര്‍ത്ത് മുളപ്പിച്ചശേഷം മണ്ണില്‍ നടാം; ഉദാ: വെണ്ട, പയറ്, വെള്ളരി, പാവല്‍, പടവലം, താലോരി, മത്തന്‍, കുമ്പളം.

നേരിട്ട് മണ്ണില്‍ നടുന്നവ, മണ്ണ് പാകപ്പെടുത്തിയ തടത്തില്‍ വിതറിയാല്‍ മതിയാവും. ചീരവിത്തുകള്‍ പോലുള്ളവ അല്പം ഉണങ്ങിയ മണലുമായി കലര്‍ത്തിയിട്ട് മണ്ണില്‍ വിതറിയാല്‍ മുളച്ചുവരുന്ന തൈകള്‍ തമ്മില്‍ അകലം ഉണ്ടാവും. ഇങ്ങനെ വിത്തിട്ടതിനുശേഷം ഒരു സെന്റീമീറ്റര്‍ കനത്തില്‍ മണ്ണിട്ട് മൂടിയശേഷം നന്നായി ‘സ്‌പ്രേ ചെയ്ത്’ നനക്കണം. ഈ വിത്തുകളെള്ളാം അല്പസമയം കഴിഞ്ഞ് ഉറുമ്പുകള്‍ അടിച്ചുമാറ്റി കടത്തുന്നത് ശ്രദ്ധിച്ച് അവയെ തടയണം. ദിവസേന രാവിലെയും വൈകിട്ടും നനച്ചാല്‍ ഏതാനും ദിവസംകൊണ്ട് തൈകള്‍ മുളക്കും. അവ പിന്നീട് പറിച്ചുമാറ്റി അകലത്തില്‍ നടാം.

മുളപ്പിച്ച് നടേണ്ട വിത്തുകള്‍ ഓരോന്നും പ്രത്യേകമായി 12മണിക്കൂര്‍ സമയം വെള്ളത്തില്‍ കുതിര്‍ത്ത് വെക്കണം. പിന്നീട് ദ്വാരമുള്ള ഒരു ചിരട്ടയില്‍ കോട്ടണ്‍തുണി നാലായി മടക്കിയതിനു മുകളില്‍ വിത്തുകള്‍ ഇട്ടതിനുശേഷം തുണിയുടെ അറ്റം വിത്തിനു മുകളിലേക്ക് മടക്കിയിട്ട് വെള്ളം നനച്ച് അവയുടെ മുകളില്‍ ചെറിയ ഒരു കല്ല്‌വെച്ച്, തണലത്ത് വെക്കുക. അധികമുള്ള വെള്ളം ചിരട്ടയുടെ അടിയിലുള്ള ദ്വാരം വഴി പുറത്തുപോകും. ഓരോ ഇനം വിത്തും പ്രത്യേകം ചിരട്ടകളില്‍ വെച്ച് മുളപ്പിക്കണം. ദിവസേന രാവിലെ നനച്ചാല്‍ വെണ്ടയും വെള്ളരിയും പയറും മൂന്നാം ദിവസം മുളച്ചിരിക്കും. വേര് വന്ന വിത്തുകള്‍ പ്രത്യേകം തടങ്ങളിലോ, ചാക്കിലോ, ചെടിച്ചട്ടിയിലോ നടാം. ഇതില്‍ പാവല്‍, പടവലം, താലോരി, മത്തന്‍ തുടങ്ങിയ വള്ളിച്ചെടികളുടെ വിത്തുകള്‍ ദിവസേന നനച്ചാലും, മുളക്കാന്‍ ഒരാഴ്ചയിലധികം ദിവസങ്ങള്‍ വേണ്ടി വരും. അവക്ക് വേഗത്തില്‍ മുള വരാന്‍ നനഞ്ഞ വിത്തിന്റെ മുളവരേണ്ട കൂര്‍ത്ത അറ്റത്ത് നഖംകൊണ്ട് തോടിന്റെ അഗ്രം അടര്‍ത്തിമാറ്റിയാല്‍ മതിയാവും. അങ്ങനെ ചെയ്താല്‍ എളുപ്പത്തില്‍ വേര് വരും.

ഇങ്ങനെ മുളപ്പിച്ച വേര് പിടിച്ച വിത്തുകള്‍ നനഞ്ഞ മണ്ണില്‍ നടണം. അധികം ആഴത്തില്‍ നട്ടാല്‍ അവ മണ്ണിനു മുകളില്‍ വളരാതെ നശിക്കാനിടയാവും. ചെടിച്ചട്ടിയിലും ചാക്കിലും ഓരോ വിത്ത് വീതവും തറയിലെ മണ്ണില്‍ നിശ്ചിത അകലത്തിലും വിത്തുകള്‍ നടാം. വിത്തിട്ടതിനുശേഷം ആ വിത്തിന്റെ കനത്തില്‍ മാത്രം മണ്ണ് വിത്തിനു മുകളില്‍ ഇട്ടാല്‍ മതി. രാവിലെയും വൈകുന്നേരവും നനക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ചെറിയ തൈകള്‍ പറിച്ചുമാറ്റി നടുമ്പോള്‍ മൂന്ന് ദിവസം അവ വെയിലേല്‍ക്കാതെ ശ്രദ്ധിച്ച് ജലസേചനം നടത്തണം.

ടെറസ്സ്‌കൃഷിയില്‍ രാവിലെയും വൈകിട്ടുമുള്ള ജലസേചനം അനിവാര്യമാണ്. രണ്ട് ദിവസം നനക്കുന്നത് നിര്‍ത്തിയാല്‍ എല്ല ചെടികളും ഉണങ്ങി നശിക്കാനിടയാവും. ഒരു നേരം നനക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ തൊട്ടടുത്ത് ലഭ്യമായ നേരത്ത് ധാരാളം വെള്ളം ഒഴിച്ച് ചെടി ഉണങ്ങാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇങ്ങനെ കൃഷി ചെയ്യുന്നവര്‍ വീട് അടച്ചുപൂട്ടി രണ്ട് ദിവസം ടൂര്‍ പോകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ചെടി നടുന്നത് ടെറസ്സിലാവുമ്പോള്‍ അവയെ എല്ലാദിവസവും പരിചരിക്കണം. ചുരുങ്ങിയത് രണ്ട്‌ നേരമെങ്കിലും കര്‍ഷകന്‍ ടെറസ്സില്‍ കയറണം. വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും അവയുടെ സമീപത്ത് വന്ന്, വെള്ളമൊഴിച്ച്, വളംചേര്‍ത്ത്, കീടങ്ങളെ നശിപ്പിച്ച്, പാകമായ പച്ചക്കറികള്‍ പറിച്ചെടുത്ത് അങ്ങനെ അവയോടൊപ്പം ഇത്തിരിനേരം ചെലവഴിക്കണം.

രാസവളങ്ങളും വിറക് കത്തിച്ച ചാരവും പച്ചക്കറികൃഷിക്ക് വളരെ കുറച്ച് മാത്രമേ ഉപയോഗിക്കാവൂ. ടെറസ്സിലാവുമ്പോഴും അവയുടെ ഉപയോഗം വളരെ കുറക്കുക. ചെടികള്‍ നടാനായി മണ്ണ് തയ്യാറാക്കുമ്പോള്‍തന്നെ ധാരാളം കാലിവളവും കമ്പോസ്റ്റും ഉപയോഗിക്കണം. അതോടൊപ്പം നിലക്കടലപിണ്ണാക്ക്, മണ്ണിരക്കമ്പോസ്റ്റ്, കോഴിക്കാഷ്ടം, വേപ്പിന്‍പിണ്ണാക്ക്, മത്സ്യാവശിഷ്ടങ്ങള്‍ എന്നിവയൊക്കെ ഇടയ്ക്കിടെ ചേര്‍ത്താല്‍ സസ്യങ്ങള്‍ നന്നായി വളരും. ഒടുവില്‍ പറഞ്ഞവ ചെടിയുടെ ചുവട്ടില്‍നിന്നും അഞ്ച് സെന്റീമീറ്റര്‍ അകലെയായി മാത്രം ചേര്‍ക്കുകയും പൂര്‍ണ്ണമായി മണ്ണിനടിയില്‍ ആയിരിക്കുകയും വേണം. വേപ്പിന്‍പിണ്ണാക്ക് ചെടി നടുമ്പോള്‍ മണ്ണിനടിയില്‍ വളരെകുറച്ച് മാത്രം ചേര്‍ത്താല്‍ മതി. രണ്ട് ആഴ്ചയില്‍ ഒരു തവണയെങ്കിലും വളം ചേര്‍ക്കണം. ഇങ്ങനെ വളപ്രയോഗം നടത്തുമ്പോള്‍ പുതിയ മണ്ണ് ചെടിയുടെ ചുവട്ടില്‍ ഇടുന്നതാണ് നല്ലത്.

വെള്ളരി

ഇനങ്ങള്‍: മുടിക്കോട്‌: 1.8-2.5 കി.ഗ്രാം തൂക്കമുള്ള, 25-35 സെ.മീ. നീളമുള്ള കായ്‌കള്‍, മൂപ്പെത്തുന്നതിന്‌ മുന്‍പ്‌ പച്ചനിറവും പഴുക്കുമ്പോള്‍ ഓറഞ്ചുകലര്‍ന്ന മഞ്ഞനിറവും.
സൗഭാഗ്യ: ശരാശരി 1 കി.ഗ്രാം തൂക്കമുള്ള ചെറിയ കായ്‌കള്‍. പഴുക്കുമ്പോള്‍ ഓറഞ്ച്‌ കലര്‍ന്ന നിറം.
അരുണിമ: സിലിണ്ടറിന്റെ ആകൃതിയിലുള്ള 2-3 കി.ഗ്രാം തൂക്കമുള്ള കായ്‌കള്‍.
അനുയോജ്യമായ മണ്ണും, കാലാവസ്ഥയും: 
നടീല്‍ സമയം : 
ആവശ്യമായ വിത്ത് : ഒരു ഹെക്ടറിന്‌ 750 കി.ഗ്രാം വിത്ത്‌
നടീല്‍ അകലം: 2 മീ x 1.5 മീ. അകലത്തിലുള്ള കുഴികളില്‍ നടേണ്ടതാണ്‌.
വളപ്രയോഗം : 20-25 ടണ്‍ കാലിവളം/ ഹെക്ടര്‍.
70 കിഗ്രാം പാക്യജനകം, 25 കി.ഗ്രാം ക്ഷാരം. ഇവയില്‍ ജൈവവളം, ഭാവഹം, എന്നിവ മുഴുവനായും, പാക്യജനകം, ക്ഷാരം എന്നിവ പകുതിയും അടിവളമായുമാണ്‌ ശുപാര്‍ശ ചെയ്‌തിരിക്കുന്നത്‌. ബാക്കി വരുന്ന ക്ഷാരം മുഴുവനായി ഒരു മാസത്തിനുശേഷം നല്‍കുക. 35 കി.ഗ്രാം പാക്യജനകം രണ്ടു തുല്യ തവണകളായി, വള്ളി വീശുന്ന സമയത്തും, നന്നായി കായ്‌ പിടിക്കുന്ന സമയത്തും മണ്ണില്‍ ചേര്‍ക്കണം.
കീട നിയന്ത്രണം:

 • കായീച്ച: പഴക്കെണി/മാലത്തിയോണ്‍ 2 മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിക്കുക.

രോഗ നിയന്ത്രണം :

 • മൊസെയ്‌ക്ക്‌: പരിസരം വൃത്തിയാക്കല്‍, കളനിയന്ത്രണം വിത്തുപരിചരണം. ബാവിസ്റ്റിന്‍ 2 ഗ്രാം/ വിത്തിന്‌.

മഞ്ഞള്‍

കാര്യമായ പരിചരണങ്ങളൊന്നുമില്ലാതെ തന്നെ വീട്ടുവളപ്പില്‍ വളരുന്ന മ‍ഞ്ഞള്‍ കേവലം ഭക്ഷ്യവസ്തു, സൌന്ദര്യവര്‍ദ്ധക വസ്തു എന്നതിനെല്ലാം പുറമെ നല്ലൊരു ഔഷധം കൂടിയാണ്.ബാക്ടീരിയയെ ചെറുക്കാന്‍ കഴിവുളള മഞ്ഞളിന് അനവധി ഔഷധഗുണങ്ങളുണ്ട്. കുര്‍കുമ ലോംഗ എന്നതാണ് മഞ്ഞളിന്‍റെ ശാസ്ത്രീയ നാമം.

മസ്തിഷ്‌കത്തെ ഉത്തേജിപ്പിക്കാനുള്ള കഴിവ് മഞ്ഞളിലെ കുര്‍ക്കുമിന്‍ എന്ന രാസവസ്തുവിനുണ്ട്.ഇത് ഒരു ആന്‍റി- ഓക്സിഡന്‍റ് കൂടി
യാണ്. അടുത്ത കാലത്ത് ചില വിദഗ്ധ പഠനങ്ങള്‍ അല്‍ഷിമേഴ്‌സിന് കാരണമാകുന്ന ബീറ്റാ അമിലോയിഡ് അടിഞ്ഞുകൂടുന്നത് തടയാനും തലച്ചോറിനെ ദോഷകരമായി ബാധിക്കുന്ന പദാര്‍ഥങ്ങളെ നീക്കം ചെയ്യാനും കുര്‍ക്കുമിന് കഴിവുണ്ടെന്ന് കണ്ടെത്തിയിരുന്നു.

മുറിവുപറ്റിയാല്‍ അതില്‍ മ‍ഞ്ഞള്‍പ്പൊടി വെച്ച് കെട്ടുക എന്നത് വളരെ പ്രചാരമുള്ളതും ഫലപ്രദവുമായ ഒരു പഴയ ചികിത്സാരീതിയാണ്. ക്ഷുദ്രകീടങ്ങള്‍ കുത്തിയ സ്ഥലത്ത് പച്ചമ‍ഞ്ഞള്‍ ഉരസിയാല്‍ വിഷശക്തി കുറയും. പച്ചമഞ്ഞളും വേപ്പെണ്ണയും ചേര്‍ത്ത ലേപനം മുഖക്കുരുക്കള്‍ക്ക് മീതെ രാത്രി ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് പുരട്ടി ശീലമാക്കുക. രണ്ടാഴ്ച കൊണ്ട് മുഖകാന്തി വര്‍ദ്ധിയ്ക്കും. മഞ്ഞള്‍ക്കഷ്ണങ്ങള്‍ കുതിര്‍ത്ത് അരച്ചെടുത്തതും ഗോതന്പ്പ്പൊടിയും സമം നല്ലെണ്ണയില്‍ യോജിപ്പിച്ച ശേഷം അര മണിക്കൂര്‍ വീതം ദിവസേനെ മുഖത്തും കൈകാലുകളിലും തേച്ചുപിടിപ്പിക്കുക. ഒരാഴ്ച ഇങ്ങനെ തുടര്‍ന്നാല്‍ അനാവശ്യ രോമങ്ങള്‍ കൊഴിഞ്ഞുപോവും. കറുക, മ‍ഞ്ഞള്‍ , കടുക്കത്തോട് , എള്ള് , അമൃത് , ഇവ തുല്യ അളവി ലെടുത്ത് പാലില്‍ വേവിച്ച ശേഷം അരച്ച് മുഖത്ത് പുരട്ടുന്നതിലൂടെ മുഖക്കുരു ഇല്ലാതാവുന്നു.

പടവലം

ഇനങ്ങള്‍: കൗമുദി: വെളുത്ത്‌ നീണ്ട (75-90 സെ.മീ.) കായ്‌കള്‍
ടി.എ.19: പച്ചയില്‍ വെളുത്ത വരകളുള്ള ഇനം
ബേബി: ഒരടി മാത്രം നീളമുള്ള വെളുത്ത ഇനം
അനുയോജ്യമായ മണ്ണും, കാലാവസ്ഥയും: 
നടീല്‍ സമയം : മെയ്‌-ആഗസ്റ്റ്‌, സെപ്‌റ്റംബര്‍-ഡിസംബര്‍, ജനുവരി-മാര്‍ച്ച്‌
ആവശ്യമായ വിത്ത് : 3-4 കി.ഗ്രാം. വിത്ത്‌ / ഹെക്ടര്‍.
നടീല്‍ അകലം: കുഴികള്‍ തമ്മില്‍ 2മീ x 2മീ.
വളപ്രയോഗം : ഒരു ഹെക്ടര്‍ സ്ഥലത്തേയ്‌ക്ക്‌ 20-25 ടണ്‍ കാലിവളം, 70 കി.ഗ്രാം പാക്യജനകം, 25 കി.ഗ്രാം. ഭാവഹം, 25 കി.ഗ്രാം. ക്ഷാരം. ഇവയില്‍ ജൈവവളം, ഭാവഹം ഇവ മുഴുവനായും പാക്യജനകം, ക്ഷാരം എന്നിവ പകുതിയും അടിവളമായും ബാക്കി വരുന്ന പാക്യജനകം, ക്ഷാരം എന്നിവ രണ്ടാഴ്‌ച ഇടവിട്ട്‌ പലതവണകളായി മണ്ണില്‍ ചേര്‍ത്തുകൊടുക്കുക.
കീട നിയന്ത്രണം:

 • പച്ചത്തുള്ളന്‍, മൊസെയ്‌ക്‌ പരത്തുന്ന വെള്ളീച്ച: 15 ദിവസത്തിലൊരിക്കല്‍ വെളുത്തുള്ളി-വേപ്പെണ്ണ മിശ്രിതം തളിക്കുക. അത്യാവശ്യഘട്ടങ്ങളില്‍ മാത്രം ഇമിഡാക്ലോപ്രിഡ്‌ 2.5 മില്ലി / 10 ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിയ്‌ക്കുക.

രോഗ നിയന്ത്രണം :

 • മൃദുരോമപൂപ്പ്‌ – ഇലപ്പൊട്ടുരോഗം: മാന്‍കോസെബ്‌ 2 ഗ്രാം / 1 ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിച്ചുകൊടുക്കുക.

വിളവ്: ഒരു ഹെക്ടറില്‍ നിന്നും 30-35 ടണ്‍

കൊക്കോ കൃഷി

അധികം ഈര്‍പ്പമില്ലാത്ത, നീര്‍ വാര്‍ച്ചയുള്ള മണ്ണാണ് കൊക്കോ കൃഷിക്ക് ഉത്തമം. തനി വിളയായിട്ടും, ഇടവിളയായിട്ടും കൊക്കോ നടാം., തനിവിളയാണെങ്കില്‍ ഒരെക്ര സ്ഥലത്തു നാനൂറും, ഇടവിളയാണെങ്കില്‍ ഇരുനൂറും ചെടികള്‍ നടാന്‍ പറ്റും; എങ്കിലും, ചെടികളുടെ എണ്ണം കുറയുകയും, ചെടികള്‍ തമ്മിലുള്ള അകലം കൂടുകയുമാണ് കൃഷിക്ക് നല്ലത്.

തനിവിള

മറ്റു കൃഷികളുടെ ഇടയില്‍ അല്ലാതെ, കൊക്കോ മാത്രം നടുന്ന രീതിയാണ് ഉദ്ദേശിക്കുന്നത്. ചെടികള്‍ തമ്മില്‍ പത്തടിയും, രണ്ടു ലൈനുകള്‍ തമ്മില്‍ പത്തടിയും ആയിട്ട് നട്ടാല്‍, ഒരെക്രയില്‍ നാനൂറു ചെടികള്‍ നടാം.

ഇടവിള

മറ്റു സ്ഥിരമായ കൃഷിയുടെ ഇടയില്‍ (തെങ്ങ്, കമുക്, റബര്‍ മുതലായവ) നടുന്ന രീതിയാണ്. ഇങ്ങനെ നടുമ്പോള്‍, ചെടികള്‍ തമ്മില്‍ പത്തോ പതിനഞ്ചോ അടി അകലവും, രണ്ടു ലൈനുകള്‍ തമ്മില്‍ ഇരുപതടി അകലവും വേണം.

നടുന്ന രീതി.

ഇപ്പോള്‍ കൊക്കോയുടെ കുരു പാകി മുളപ്പിക്കുവാന്‍ പറ്റിയ സമയമാണ്. ആറോ, ഒന്‍പതോ ഇഞ്ച്‌ നീളമുള്ള പോളിത്തീന്‍ കൂടുകളില്‍ മണ്ണും, ചാണകപ്പൊടിയും കൂടി (കുറച്ചു മണലും കൂടി ഉണ്ടെങ്കില്‍ നല്ലത്) മിസ്രിതമാക്കിയിട്ടു നിറക്കുക. അതിനു ശേഷം ഓരോ കൊക്കോ കുരു , ഒരിഞ്ചു താഴ്ത്തി നടുക. ആവശ്യത്തിന് ജല സേചനവും, തണലും നല്‍കണം. കൂടകള്‍ തമ്മില്‍ ഒരടിയെന്കിലും അകലം വേണം. മൂന്നു മാസം കഴിയുമ്പോഴേക്കും, കൂടയില്‍ തൈകള്‍ തയ്യാറാകും.

ജൂണ്‍ മാസമാകുമ്പോള്‍, ഒന്നരയടി സമ ചതുരവും താഴ്ചയുമുള്ള കുഴികളെടുത്തു്, അതില്‍ കുറച്ചു വളപ്പൊടിയും, മണ്ണും ചേര്‍ത്ത്, ഇളക്കിയത്തിനു ശേഹം തൈകള്‍ നടുക. ഒരു മാസം കഴിയുമ്പോള്‍ പത്തു ഗ്രാം ഫാക്ടം ഫോസ് ഇട്ടാല്‍ നന്നായിരിക്കും. വളത്തിന്റെ അളവ് കുറച്ചു, മാസം തോറും ഇടുന്നത് നല്ലതാണ്.

ബഡ് തൈകള്‍.

നൂറു ചെടികള്‍ ഉണ്ടെങ്കില്‍, മുപ്പതു ചെടികളില്‍ നിന്ന് എഴുപതു ശതമാനവും, എഴുപതു ചെടികളില്‍ നിന്ന് മുപ്പതു ശതമാനവും ആദായമാണ് കിട്ടുക. പകരം, മുഴുവന്‍ ബഡ് തൈകളാണെന്കില്‍, നൂറു ചെടികളില്‍ നിന്നും നൂറു ശതമാനം ആദായം കിട്ടും. കായ്ഫലമുള്ള ചെടികളും ബഡ് ചെയ്തു ഫലഭൂയിഷ്ടമാക്കാം.

ജീവാമൃതം തയ്യാറാക്കുന്നത് എങ്ങനെ?

ഒരു ഏക്കര്‍ സ്ഥലത്ത് ഉപയോഗിക്കാന്‍ നാടന്‍ പശുവിന്റെ പത്ത് കിലോഗ്രാം ചാണകവും 10 ലിറ്റര്‍ മൂത്രവും ആവശ്യമാണ്. ഇതോടൊപ്പം ഏതെങ്കിലും പയറിന്റെ പൊടി രണ്ട് കിലോഗ്രാം, 2 കിലോഗ്രാം വെള്ളം- അല്ലെങ്കില്‍ ഇത്രയും തൂക്കം പഴച്ചാറോ തേങ്ങാവെള്ളമോ ആകാം, ഒരു പിടി രാസവളം കലരാത്ത മണ്ണ്, 200 ലിറ്റര്‍ വെള്ളം എന്നിവ ചേര്‍ത്ത് ബാരലില്‍ നിറച്ച് വലത്തോട്ട് ഇളക്കണം. ദിനംപ്രതി മൂന്ന് തവണ ഇത്തരത്തില്‍ ഇളക്കി ചണച്ചാക്ക് കൊണ്ട് മാത്രം മൂടിവെയ്ക്കുക. മൂന്ന് മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ ഇവ എത്ര ഇരട്ടി വെള്ളം വേണമെങ്കിലും ചേര്‍ത്ത് വിളയുടെ ഇലകളിലും ചുവട്ടിലും തളിച്ചുകൊടുക്കാം. രാവിലെ 9ന് മുമ്പും വൈകിട്ട് വെയില്‍ പോയതിനുശേഷവുമാണ് ജീവാമൃതം ഉപയോഗിക്കേണ്ടത്.

കൂവ

അമേരിക്കയില്‍നിന്നും കേരളത്തിലെത്തിയ കൂവ അഥവാ ആരോ റൂട്ട്‌ കുട്ടികള്‍ക്കുംക്ഷീണിതര്‍ക്കും പഥ്യാഹാരമാണ്‌.മുലപ്പാല്‍ മതിയാക്കി പശുവിന്‍പാല്‍ ശീലമാക്കുമ്പോള്‍കുട്ടികളില്‍ കണ്ടുവരാറുള്ള പചനപ്രശ്‌നങ്ങള്‍ക്ക്‌ കൂവമാവ്‌പരിഹാരമാണ്‌. വൃദ്ധര്‍ക്ക്‌ദഹനേന്ദ്രീയ കോശങ്ങളെയും സ്രോതസ്സുകളെയും ഹിതകരമായി ശുദ്ധീകരിക്കാന്‍കഴിവുള്ളപ്രകൃതിയുടെ വരദാനമാണ്‌ കൂവമാവ്‌. അധികരിച്ച എരിപുളിയും,മദ്യപാനവും മൂലം കുടല്‍ ക്ലേശങ്ങളുള്ളവര്‍ക്കം കൂവമാവ്‌ഗുണം ചെയ്യും.
കേരളത്തിലെ അന്തരീക്ഷ ഊഷ്‌മാവും മഴയുടെ തോതും കൂവകൃഷി ചെയ്യാന്‍അനുയോജ്യമാണ്‌. അടുക്കളയോട്‌ചേര്‍ന്ന്‌ ലഭ്യമാകുന്ന ചെറിയ വിസ്‌തൃതിയിലും കൂവവളര്‍ത്താം. ആഗസ്‌ത്‌–സപ്‌തംബര്‍ മാസങ്ങളില്‍ ലഭിക്കുന്നആദ്യമഴയുടെ ആരംഭത്തില്‍നടീല്‍ത്തുടങ്ങാം. ‘ചൂണ്ടാണിവിരല്‍‘ നീളത്തിലുള്ള കിഴങ്ങുകഷണങ്ങളാണ്‌ നടീല്‍വസ്‌തു.ഇതില്‍നാലോ അഞ്ചോ മുട്ടുകളും ശല്‍ക്കങ്ങളില്‍ പൊതിഞ്ഞ മുകുളങ്ങളുമുണ്ടാകും.”കൈമുട്ടു മുതല്‍ വില്‍ത്തുമ്പുവരെയുള്ള നീളമാണ്‌നടീല്‍അകലം. തായ്‌ച്ചെടിയുടെചിനപ്പുകളും നടാന്‍ ഉപയോഗിക്കാം. കേന്ദ്രകിഴങ്ങുഗവേഷണ കേന്ദ്രത്തില്‍നടത്തിയപരീക്ഷണങ്ങളില്‍ ചെടികള്‍ തമ്മില്‍ 30 സെ.മീറ്ററും വരികള്‍ തമ്മില്‍ 15 സെ.മീറ്ററുംഅകലം നല്‍കിയപ്പോള്‍ കൂടുതല്‍വിളവ്‌ ലഭിച്ചതായിക്കാണുന്നു. കൂവകൃഷിയില്‍കീടരോഗങ്ങള്‍ പ്രശ്‌നമാകാറില്ല.
നല്ല വളക്കൂറുള്ള ഭൂമിയില്‍ വളപ്രയോഗം ഒഴിവാക്കാം. ഫലപുഷ്‌ടി കുറഞ്ഞസ്ഥലങ്ങളില്‍ജൈവവളം ചുവടൊന്നിന്‌ മൂന്നുകിലോഗ്രാം ചേര്‍ക്കാം ഒന്നാംമാസവും രണ്ടാംമാസവുംകളയെടുത്ത്‌ കാലിവളം ഇതേ അളവില്‍ ചേര്‍ത്ത്‌മണ്ണ്‌കൂട്ടണം.ശാസ്‌ത്രീയമായകൃഷിരീതിയില്‍ 50 കിലോഗ്രാം പാക്യജനകവും 25 കിലോഗ്രാംഭാവകവും 75 കിലോഗ്രാം ക്ഷാരവും ഒരുഹെക്ടറിന്‌ എന്ന തോതില്‍ ശുപാര്‍ശയുണ്ട്‌.കായികവളര്‍ച്ചാകാലം 120 ദിവസമാണ്‌. ഈ കാലത്ത്‌ കളവളര്‍ച്ചനിയന്ത്രിക്കണം. മണ്ണ്‌പുതയ്‌ക്കുന്നത്‌ വിളവ്‌ വര്‍ധിപ്പിക്കും. തണലിലും വളരുന്ന ഒരു കിഴങ്ങുവിളയാണിത്‌.നടീല്‍ കഴിഞ്ഞ്‌പത്തുമാസം പിന്നിട്ടില്‍ കൂവ വിളവെടുപ്പിന്‌ കാലമാകും. ഇലയും തണ്ടുംമഞ്ഞളിക്കുന്നത്‌ വിളവെടുപ്പുകാലം അറിയിക്കുന്നലക്ഷണമാണ്‌. വ്യാപകമായികൃഷിയിറക്കുമ്പോള്‍ ഹെക്ടറൊന്നിന്‌ 20-25 ടണ്‍ വിളവ്‌ അനായാസംലഭിക്കുന്നവിളവാണിത്‌.

കുമ്പളം

ഇനങ്ങള്‍: കെ.എ.യു.ലോക്കല്‍: ഇടത്തരം വലിപ്പമുള്ള നീണ്ടുരുണ്ട കായ്‌കള്‍.
ഇന്ദു: ഇടത്തരം വലിപ്പമുള്ള ഉരുളന്‍ കായ്‌കള്‍, മൊസെയ്‌ക്ക്‌ രോഗം കുറവ്‌.
അനുയോജ്യമായ മണ്ണും, കാലാവസ്ഥയും: 
നടീല്‍ സമയം : ജനുവരി- ഫെബ്രുവരി, മെയ്‌-ജൂണ്‍, സെപ്‌റ്റംബര്‍- ഒക്ടോബര്‍
ആവശ്യമായ വിത്ത് : ഒരു ഹെക്ടറിന്‌ 750 ഗ്രാം-1 കി.ഗ്രാം. വിത്ത്‌.
നടീല്‍ അകലം: 4.5 മീ x 2 മീ. അകലത്തില്‍, കുഴികളെടുത്ത്‌ വിത്ത്‌ നടാം.
വളപ്രയോഗം : 20-25 ടണ്‍ കാലിവളം/ ഹെക്ടര്‍.
70 കിഗ്രാം പാക്യജനകം, 25 കി.ഗ്രാം ക്ഷാരം. ഇവയില്‍ ജൈവവളം, ഭാവഹം, എന്നിവ മുഴുവനായും, പാക്യജനകം, ക്ഷാരം എന്നിവ പകുതിയും അടിവളമായാണ്‌ ശുപാര്‍ശ ചെയ്‌തിരിക്കുന്നത്‌. ബാക്കി വരുന്ന ക്ഷാരം മുഴുവനായി ഒരു മാസത്തിനുശേഷം നല്‍കുക. 35 കി.ഗ്രാം പാക്യജനകം രണ്ടു തുല്യ തണവകളായി, വള്ളി വീശുന്ന സമയത്തും, നന്നായി കായ്‌ പിടിക്കുന്ന സമയത്തും മണ്ണില്‍ ചേര്‍ക്കണം.
കീട നിയന്ത്രണം:

 • കായീച്ച: പഴക്കെണി/മാലത്തിയോണ്‍ 2 മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിക്കുക.

രോഗ നിയന്ത്രണം :

 • മൊസെയ്‌ക്ക്‌: പരിസരം വൃത്തിയാക്കല്‍, കളനിയന്ത്രണം വിത്തുപരിചരണം. ബാവിസ്റ്റിന്‍ 2 ഗ്രാം/ വിത്തിന്‌.

വിളവ്: ഒരു ഹെക്ടറില്‍ നിന്ന്‌ 20-25 ടണ്‍.

തക്കാളി

സോളാനേസി (Solanaceae) സസ്യകുടുംബത്തില്‍ പെട്ടതാണ് തക്കാളി.  ടൊമാറ്റോ (Tomato)  എന്ന് ഇംഗ്ലീഷിലും ദന്തശഠം എന്ന് സംസ്കൃതത്തിലും അറിയപ്പെടുന്നു.
വിത്ത് പാകി മുളപ്പിച്ചാണ് തക്കാളി കൃഷിക്ക് ഉപയോഗിക്കുന്നത്. കൂടുതല്‍ തൈകള്‍ വേണമെന്നുണ്ടെങ്കില്‍ ഉയര്‍ന്ന തടങ്ങളില്‍ ചാണകപ്പൊടി ചേര്‍ത്ത് ഇളക്കിയ സ്ഥലത്ത് പാകി കിളിര്‍പ്പിച്ചു എടുക്കണം. കിളിര്‍ത്തു ഒരു മാസം പ്രായമായ തൈകള്‍ മാറ്റി നടാവുന്നതാണ്. നല്ല നീര്‍വാര്‍ച്ചയും valakkoorum ulla mannaanu തക്കാളി കൃഷിക്ക് പറ്റിയത് . പുളിരസമുള്ള മണ്ണ് അത്ര നല്ലതല്ല.പുളി മണ്ണില്‍ വളരുന്ന തൈകള്‍ക്ക് ബാക്ടീരിയ മൂലമുള്ള വാട്ടം പിടിപെടാനുള്ള സാധ്യത കൂടുതലാണ്.സെപ്തംബര്‍ ഡിസംബര്‍ മാസങ്ങളിലെ കൃഷിയില്‍ നിന്നുമാണ് കൂടുതല്‍ വിളവു ലഭിക്കുന്നത്. തക്കാളിക്ക് കരുത്തു കുറവായതിനാല്‍ താങ്ങ് കൊടുക്കണം. ഇത് വഴി കൂടുതല്‍ വിളവു ലഭിക്കുവാനും, തക്കാളി മണ്ണില്‍ പറ്റി കേടു വരാതെയിരിക്കുവാനും സഹായിക്കുന്നു. ആവശ്യമില്ലെന്ന് തോന്നുന്ന കമ്പുകള്‍ മുറിച്ചു മാറ്റി കൊടുത്താല്‍ നന്നായി തക്കാളി പിടിക്കും. ബാക്ടീരിയല്‍ വാട്ടത്തെ പ്രതിരോധിക്കാനായി നിലമോരുക്കുമ്പോള്‍ കുറച്ചു കുമ്മായം കൂടെ ചേര്‍ക്കേണ്ടതാണ്. വാട്ടത്തെ പ്രതിരോധിക്കാന്‍ ശക്തി എന്നയിനമാണ് നല്ലത്. പുഴു കുത്തിയ കായ്കള്‍ കണ്ടെത്തി നശിപ്പിച്ചു കളയണം. കായ്തുരപ്പന്‍ പുഴുവിന്റെ ഉപദ്രവമുന്ടെങ്കില്‍ മീനെണ്ണ കലര്‍ത്തിയ സോപ്പ് ലായനി തളിച്ചാല്‍ ഒരു പരിധി വരെ നിയന്ത്രിച്ചു നിര്‍ത്താം. ( അവലംബം : കാര്‍ഷിക കേരളം ) തക്കാളി ഒരു ഉഷ്ണകാല സസ്യമാണ്. ശരാശരി 21-23 °C താപ നില ഇതിന്‍റെ വളർച്ചയ്ക്ക് അനുയോജ്യമാണ്. 18-27 °C വരെ താപനിലയുള്ള പ്രദേശങ്ങളിൽ തക്കാളി വാണിജ്യാടിസ്ഥാനത്തിൽ കൃഷിചെയ്തു വരുന്നു. സൂര്യപ്രകാശത്തിന്‍റെ ഏറ്റക്കുറച്ചിലും താപനിലയും ഫലത്തിന്‍റെ ഉത്പാദനത്തേയും പോഷകമൂല്യത്തേയും വർണരൂപവത്കരണത്തേയും വളരെയധികം സ്വാധീനിക്കാറുണ്ട്. ഉഷ്ണമേഖലയിലെ വരണ്ട പ്രദേശങ്ങളിലാണ് തക്കാളി സമൃദ്ധമായി വളരുന്നത്. തക്കാളി ഏതാനും വർഷം വരെ വളരുന്ന ചിരസ്ഥായി സസ്യമാണെങ്കിലും കൃഷിചെയ്യുമ്പോൾ വാർഷികസസ്യമായിട്ടാണ് വളർത്തി വരുന്നത്.

വഴുതനവര്‍ഗമായ തക്കാളിയുടെ കൃഷിരീതി വഴുതനക്കും മുളകിനും സമാനമാണ്. 20 ഡിഗ്രി മുതല്‍ 25ഡിഗ്രി സെല്‍ഷ്യസ് വരെ അന്തരീക്ഷ താപനിലയാണ് കൃഷിക്ക് യോജ്യമായത്. സെപ്തംബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവില്‍ രണ്ടുതവണ കൃഷിയിറക്കാം. കേരള സര്‍വകലാശാല വികസിപ്പിച്ചെടുത്ത അനഘ, ശക്തി, മുക്തി എന്നിവ തക്കാളികൃഷിയിലെ വില്ലനായ വാട്ടരോഗത്തെ ചെറുക്കുന്ന അത്യൂല്പാദനശേഷിയുള്ള ഇനങ്ങളാണ്. നന്നായി കിളച്ച് കല്ലും വേരും നീക്കിയാണ് മണ്ണൊരുക്കേണ്ടത്. ചെടികള്‍ തമ്മില്‍ രണ്ട് അടി അകലം നല്‍കാം. നിരകള്‍ തമ്മില്‍ രണ്ടര അടിയും വേണം. മഴക്കാലവും ഈര്‍പ്പം കൂടുതലുള്ള കാലവും രോഗഭീഷണി ഉയര്‍ത്തും. സെന്‍റൊന്നിന് ഒന്നര കിലോ വേപ്പിന്‍പിണ്ണാക്കും, നൂറുകിലോ കാലിവളവും അടിവളമായി ചേര്‍ക്കണം. പറിച്ച് നട്ട് നല്‍പതാം ദിവസം സൊന്‍റൊന്നിന് ഒരു കിലോ നിലക്കടലപ്പിണ്ണാക്ക് പൊടിച്ച് ചേര്‍ക്കാം. പച്ചച്ചാണകവും പിണ്ണാക്കും പുളിപ്പിച്ച് നേര്‍പ്പിച്ച് ചുവട്ടിലൊഴിക്കുന്നത് വളര്‍ച്ചയെ ത്വരിതപ്പെടുത്തും. ചെടി വളരുന്നതിനനുസരിച്ച് കമ്പുകള്‍ നാട്ടി താങ്ങു കൊടുക്കണം. ഒപ്പം തല നുള്ളുകയും വേണം. ഉയരം നിയന്ത്രിക്കാനും ശിഖരങ്ങള്‍ പൊട്ടി കൂടുതല്‍ മുഴുത്ത കായ്കള്‍ ഉണ്ടാവാനും ഇത് വളരെ പ്രയോജനപ്പെടും. കായ് തുരപ്പന്‍, തണ്ടുതുരപ്പന്‍, മുഞ്ഞ, ഇലപ്പേന്‍, ഇലചുരുട്ടി എന്നിവ ചെടികളെ നശിപ്പിക്കും.

മാരകരോഗങ്ങളെ അകറ്റാന്‍ തക്കാളി എല്ലാവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്നതും കുറഞ്ഞവിലയില്‍ ലഭ്യമായതുമായ തക്കാളിക്ക് മാരകരോഗങ്ങളെ അകറ്റാനുള്ള ശേഷിയുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. ഇല്ലിനോയ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലെ ബ്രിട്ട് ബര്‍ട്ടണ്‍ ഫ്രീമാന്‍, ക്രിസ്റ്റിന്‍ റീമേര്‍സ് എന്നിവരാണ് പഠനം നടത്തിയത്. തക്കാളി ആന്റിഓക്‌സിഡന്റുകളുടെയും ലൈസോപീനിന്റെയും കലവറയാണെന്ന് പഠനത്തില്‍ വ്യക്തമായി. കാന്‍സര്‍, ഓസ്റ്റിയോ പോറോസിസ്(എല്ല് പൊടിയുന്ന അവസ്ഥ), ഹൃദ്രോഗങ്ങള്‍ എന്നിവയെ തടഞ്ഞുനിര്‍ത്താന്‍ തക്കാളിയില്‍ അടങ്ങിയിട്ടുള്ള വസ്തുക്കള്‍ക്ക് കഴിവുണ്ടത്രെ. പഴങ്ങളിലും പച്ചക്കറികളിലും കാണുന്ന മറ്റ് പോഷകഘടങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി നന്നായി പാചകം ചെയ്ത് കഴിഞ്ഞാലും ശക്തമായി പ്രവര്‍ത്തിക്കാനുള്ള ശേഷി ലൈസോപീനിനുണ്ട്. അമേരിക്കന്‍ ജേണല്‍ ഓഫ് ലൈഫ്‌സ്റ്റൈല്‍ മെഡിസിനില്‍ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൊളസ്‌ട്രോള്‍ വേണ്ടെങ്കില്‍ തക്കാളി കഴിക്കൂ കൊളസ്‌ട്രോളും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും കുറയ്ക്കാന്‍ മരുന്നിന് പകരം പാകം ചെയ്ത തക്കാളി കഴിച്ചുനോക്കൂ. കൊളസ്‌ട്രോളും ബിപിയും കുറയ്ക്കാനും ഹൃദയാരോഗ്യത്തിനും തക്കാളിക്ക് ഫുള്‍ മാര്‍ക്കാണ് ശാസ്ത്രജ്ഞര്‍ നല്‍കുന്നത്. തക്കാളിയില്‍ അടങ്ങിയിരിക്കുന്ന ലൈസോപിന്‍ എന്ന ചുവപ്പ് നിറമാണ് ഇതിന് നിദാനം.തക്കാളി ദഹനത്തെ ഉണ്ടാക്കുന്നതും കരള്‍, പ്ലീഹ മുതലായവയുടെ പ്രവര്‍ത്തനത്തെ സഹായിക്കുന്നതും കഫത്തെ ഇളക്കിക്കളയുന്നതും ആരോഗ്യദായകവുമാണ്.  30 ഗ്രാം ചിറ്റമൃത് ചെറുതായരിഞ്ഞ് ചതച്ച് കിഴിയാക്കി കെട്ടി ഒരു ഗ്ലാസ്സ് പാലും രണ്ട് ഗ്ലാസ്സ് വെള്ളവും ചേര്‍ത്ത് കുറുക്കി പാലളവാകുമ്പോള്‍ 3 ഔണ്‍സ് തക്കാളിനീരും ചേര്‍ത്ത് കഴിച്ചാല്‍ രക്തവാതം ശമിക്കും.  തക്കാളി തിന്നതിനു മീതെ പാല് കഴിച്ച് ശീലിച്ചാല്‍ രാത്രിയില്‍ നല്ല ഉറക്കം കിട്ടുകയും ശോധനയും ഉണ്ടാകും.  ഗര്‍ഭിണികള്‍ പതിവായി തക്കാളിനീര് കഴിച്ചാല്‍ അവര്‍ക്കുണ്ടാകുന്ന തളര്‍ച്ച, തലചുറ്റല്‍, വേദന, പല്ലുനോവ്, വയറുവീര്‍ക്കല്‍, മലബന്ധം മുതലായവ ഉണ്ടാവാതിരിക്കുകയും  കുട്ടി ആരോഗ്യമുള്ളതായിത്തീരുകയും ചെയ്യും.  അക്കിക്കറുക പൊടിച്ച് തക്കാളിനീരില്‍ ചേര്‍ത്ത് ലേഹ്യമാക്കി പ്രായമായവര്‍ 5 ഗ്രാം വീതം രാവിലെ കഴിച്ചുകൊണ്ടിരുന്നാല്‍ അപസ്മാരം ശമിക്കും.   ഒരു വയസ്സുള്ള കുട്ടിക്ക് പഴുത്ത തക്കാളി നീര് ഒരു ടീസ്പൂണ്‍ വീതം ദിവസവും 3 നേരം കൊടുക്കുന്നതായാല്‍ ശരീരത്തിന് വളര്‍ച്ചയുണ്ടാകുന്നതാണ്.  ദിവസവും ഓരോ കപ്പ് വീതം തക്കാളിസൂപ്പ് കഴിച്ചാല്‍ ഹൃദ്രോഗബാധ ഉണ്ടാകില്ല.  200 ഗ്രാം തക്കാളി സ്വല്പം പശുവിന്‍ നെയ്യില്‍ വറുത്ത് വെള്ളം ചേര്‍ത്ത് നല്ലൊരു തുണിയില്‍ അരിച്ചെടുത്ത് പഞ്ചസാരയോ ശര്‍ക്കരയോ രുചിക്ക് ചേര്‍ത്ത്  കഴിച്ചാല്‍ നല്ലൊരു പാനീയമാണ്.  തക്കാളിനീരും മധുരനാരങ്ങാനീരും സമം ചേര്‍ത്ത് അരിപ്പൊടിയില്‍ കുഴച്ച് മുഖത്ത് ലേപനം ചെയ്താല്‍ മുഖക്കുരു വരാതിരിക്കുകയും മുഖം അഴകാര്‍ന്നതായിത്തീരുകയും ചെയ്യും.

അമരക്കൃഷി

വീട്ടുമുറ്റത്തൊരു അമരപ്പന്തല്‍ ഒരുക്കിയാല്‍ എല്ലാദിവസവും കാശുമുടക്കാതെ കറിവെക്കാന്‍ കായ്കള്‍ ലഭിക്കും. ഒരിക്കല്‍ നട്ടുവളര്‍ത്തിയാല്‍ ദീര്‍ഘനാളേക്ക് വിളവുലഭിക്കും. പോഷക സമൃദ്ധമായ അമരപ്പയറില്‍ പ്രോട്ടീനും വൈറ്റമിന്‍സും നാരുകളും ധാരാളമുണ്ട്. ദഹനത്തിനും ശോധനയ്ക്കും ഇത് വളരെ അധികം സഹായിക്കുന്നു. കേരളത്തില്‍ മുമ്പ് അമര ധാരാളം കൃഷി ചെയ്തിരുന്നെങ്കിലും ഇന്ന് വിരളമായേ കാണാനുള്ളൂ.

Indian Butter Bean – ഫാബേസീ (Fabaceae)സസ്യകുടുംബത്തിലെ പയറുവര്‍ഗം. ശാസ്ത്രനാമം: ഡോളിക്കോസ് ലാബ്ലാബ് (Dolichos lablab) ഇത് ചിരസ്ഥായിയായി വളരുമെങ്കിലും വാര്‍ഷികവിളയായാണ് കൃഷി ചെയ്യാറുള്ളത്. വള്ളി വീശിപ്പടരുന്ന ഇതിന്റെ തണ്ട് ഉരുണ്ടതും ഇലകള്‍ മൂന്നു പത്രങ്ങള്‍ വീതം അടങ്ങിയതുമാണ്. പൂങ്കുലകള്‍ ഇലകളുടെ കക്ഷങ്ങളിലായാണ് കാണപ്പെടുന്നത്. പൂക്കള്‍ വെളുത്തതോ പാടലവര്‍ണത്തോടുകൂടിയതോ ആണ്. പരന്ന കായ്കള്‍ക്ക് 6-10 സെ.മീ. നീളം വരും. തോടിനുള്ളില്‍ 4-6 വിത്തുകള്‍ കാണാം. കായുടെ പാര്‍ശ്വഭാഗങ്ങളിലുള്ള നിരവധി ഗ്രന്ഥികളില്‍നിന്നും ദുര്‍ഗന്ധമുള്ള ഒരുതരം എണ്ണ ഊറിവരുന്നു. അമരയില്‍ സ്വയം പരാഗണമാണ് കാണുന്നത്.

സമുദ്രനിരപ്പില്‍നിന്നും 1,800 മീ. വരെ ഉയരമുള്ള സ്ഥലങ്ങളില്‍ അമരക്കൃഷി ചെയ്യാവുന്നതാണ്. അമരക്കായ് മാംസ്യ പ്രധാനമായ ഒരു ഭക്ഷ്യവസ്തുവാണ്. ഇലകളും ചില്ലകളും കാലിത്തീറ്റയായി ഉപയോഗിക്കാം. അമരപ്പരിപ്പില്‍ താഴെ പറയുന്ന ഘടകങ്ങള്‍ അടങ്ങിയിരിക്കുന്നു.

അമരയുടെ വേരുകള്‍ നല്ല വ്യാപ്തിയില്‍ വളരുന്നതും മൂലാര്‍ബുദങ്ങള്‍ (root nodules)നിറഞ്ഞതുമാണ്. മൂലാര്‍ബുദങ്ങളില്‍ കാണുന്ന റൈസോബിയം (rhizobium)ബാക്ടീരിയകള്‍ക്ക് അന്തരീക്ഷവായുവിലെ നൈട്രജന്‍ വലിച്ചെടുത്ത് സംഭരിക്കുവാന്‍ കഴിവുള്ളതിനാല്‍ അമരക്കൃഷി മണ്ണിനെ ഫലഭൂയിഷ്ഠമാക്കാന്‍ ഉപകരിക്കുന്നു.

ഉഷ്ണമേഖലാപ്രദേശങ്ങളിലെ ഒരു പ്രധാന പയറുവിളയായ അമരയുടെ ഉദ്ഭവം ഇന്ത്യയിലാണെന്നും ആഫ്രിക്കയിലാണെന്നും രണ്ട് അഭിപ്രായഗതികളുണ്ട്.

അമരക്കൃഷി ചെയ്യാന്‍ ചെറുതടങ്ങള്‍ എടുത്ത് ജൈവവളങ്ങള്‍ ചേര്‍ത്ത് വിത്തുകള്‍ നടാം. ഇടവിട്ട് മഴ ലഭിക്കുന്ന സമയമാണ് കൂടുതല്‍ അനുയോജ്യം. തടത്തില്‍ വെള്ളം കെട്ടിനില്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. മുളച്ച് വള്ളി വീശിതുടങ്ങുമ്പോള്‍ പടര്‍ന്നുവരാന്‍ പന്തല്‍ ഒരുക്കണം. വീടിനു മുകള്‍പ്പരപ്പില്‍ ചാക്കുകളിലും അമര വളര്‍ത്താം. വീടിനു സമീപം നട്ട് ടെറസിന് മുകളിലേക്ക് പടര്‍ത്തുകയുമാകാം. മഴക്കാലം അവസാനിച്ച് മഞ്ഞ് പരക്കുന്നതോടെ അമരപ്പയര്‍ പൂത്തുതുടങ്ങും. മൂപ്പെത്തുന്നതിന് മുമ്പ് കായ്കള്‍ ശേഖരിച്ച് കറിവെക്കാം. വള്ളികളുടെ മുകള്‍ ഭാഗം നുള്ളിക്കളഞ്ഞാല്‍ കൂടുതല്‍ തലപ്പുകള്‍ വളര്‍ന്ന് ദീര്‍ഘനാളേക്ക് അമരയില്‍ നിന്ന് പയര്‍ ലഭിക്കുകയും ചെയ്യും.

പയര്‍ കൃഷി

എല്ലാ കാലാവസ്ഥയിലും കൃഷി ചെയ്യാവുന്ന ഒന്നാണ് പയര്‍ (Snake bean). വിഗ്ന അംഗ്വിക്കുലേറ്റ (Vigna unguiculata) എന്നാണ് പയറിന്റെ ശാസ്ത്രീയ നാമം. വള്ളിപ്പയര്‍, കുറ്റിപ്പയര്‍,തടപ്പയര്‍ എന്നിവയാണ് പ്രധാനമായും കേരളത്തില്‍ കൃഷി ചെയ്യുന്നത്.

വള്ളിപ്പയറില്‍ ലോല, വൈജയന്തി, ശാരിക, മാലിക. കെ. എം. വി 1, മഞ്ചേരി ലോക്കല്‍, വയലത്തൂര്‍ ലോക്കല്‍, കുരുത്തോലപ്പയര്‍. കുറ്റിപ്പയറില്‍ അനശ്വര, കൈരളി, വരുണ്‍,കനകമണി (പി.ടി.ബി.1), അര്‍ക്ക് ഗരിമ. തടപ്പയറില്‍ ഭാഗ്യലക്ഷ്മി,പൂസ ബര്‍സാത്തി, പൂസ കോമള്‍ എന്നീ ഇനങ്ങളിലുള്ള വിത്തുകളാണ് നടാന്‍ ഉപയോഗിക്കുന്നത്.

ഏതു സീസണിലും പയര്‍ കൃഷിചെയ്യാം. മഴയെ ആശ്രയിച്ചുളള ക്യഷിക്ക്, ജൂണ്‍ മാസത്തില്‍ വിത്ത് വിതയ്ക്കാം.ക്യത്യമായി പറഞ്ഞാല്‍ ജൂണിലെ ആദ്യ ആഴ്ചയ്ക്ക് ശേഷം.

ഒരു സെന്റ് സ്ഥലത്ത് കൃഷിയിറക്കുന്നതിന് വള്ളിപ്പയര്‍ 16 ഗ്രാമും കുറ്റിപ്പയര്‍ 60 ഗ്രാമും മതി. വള്ളിപ്പയര്‍ നടുമ്പോള്‍ രണ്ട് മീറ്റര്‍ ഉയരത്തില്‍ പന്തല്‍ കെട്ടിക്കൊടുക്കണം. കിളച്ച് നിരപ്പാക്കി കുമ്മായവും അടിവളവും നല്‍കി തയ്യാറാക്കിയ മണ്ണില്‍ നേരിട്ട് വിത്ത് നടാവുന്നതാണ്. തലേദിവസം കുതിര്‍ത്ത വിത്താണ് നടാന്‍ ഉപയോഗിക്കുന്നത്.

പയര്‍ വിത്തില്‍ റൈസോബിയം കള്‍ച്ചറും കുമ്മായവും പുരട്ടുന്നത് വളരെ നല്ലതാണ് എന്ന് കണ്ടിരിക്കുന്നു. ഇതിന് വേണ്ട റൈസോബിയം കള്‍ച്ചര്‍ അസിസ്റ്റന്റ് സോയില്‍ ടെസ്റ്റിങ്ങ് സെന്റര്‍, പട്ടാമ്പി 679 306, പാലക്കാട് ജില്ല എന്ന വിലാസത്തില്‍ ലഭിക്കും. കേരള കാര്‍ഷിക സര്‍വ്വകലാശാല വികസിപ്പിച്ചെടുത്ത നമ്പര്‍ 11, 12 എന്നീ രണ്ടു തരം കള്‍ച്ചറുകളാണ് പട്ടാമ്പിയില്‍ ലഭിക്കുന്നത്.

റൈസോബിയം കള്‍ച്ചര്‍ പ്രയോഗ രീതി

കള്‍ച്ചര്‍ ഉപയോഗിക്കുമ്പോള്‍ അതിന്റെ പായ്ക്കറ്റിനു പുറത്ത് എഴുതിയിരിക്കുന്ന വിളയുടെ പേരും നിര്‍ദ്ദിഷ്ട തീയതിയും ശ്രദ്ധിക്കണം, നിശ്ചിത വിളയ്ക്ക് നിശ്ചിത കള്‍ച്ചര്‍ തന്നെ ഉപയോഗിക്കണം. നിര്‍ദ്ദിഷ്ട തീയതിക്ക് മുന്‍പ് തന്നെ ഉപയോഗിക്കുകയും വേണം. ഒരു ഹെക്ടര്‍ സ്ഥലത്തേക്ക് 250 മുതല്‍ 375 ഗ്രാം വരെ കള്‍ച്ചര്‍ മതിയാകും. കള്‍ച്ചര്‍ ഒരിക്കലും നേരിട്ടുളള സൂര്യപ്രകാശത്തിലോ വെയിലത്തോ തുറക്കരുത്.

അത്യാവശ്യത്തിനും മാത്രം വെളളം ഉപയോഗിച്ച് കള്‍ച്ചര്‍, വിത്തുമായി ഒരോ പോലെ നന്നായി പുരട്ടിയെടുക്കുക. (വെറും വെളളത്തിന് പകരം 2.5% അന്നജ ലായനിയോ തലേ ദിവസത്തെ കഞ്ഞിവെളളമോ ആയാലും മതി. ഇവയാകുമ്പോള്‍ കള്‍ച്ചര്‍ വിത്തുമായി നന്നായി ഒട്ടിപ്പിടിക്കുകയും ചെയ്യും.). ഇങ്ങനെ പുരട്ടുമ്പോഴും വിത്തിന്റെ പുറം തോടിന് ക്ഷതം പറ്റാതെ നോക്കണം, കള്‍ച്ചര്‍ പുരട്ടിക്കഴിഞ്ഞ് വിത്ത് വ്യത്തിയുളള ഒരു കടലാസിലോ മറ്റോ നിരത്തി തണലത്ത് ഉണക്കിയിട്ട് ഉടനെ പാകണം. റൈസോബിയം കള്‍ച്ചര്‍ പുരട്ടിയ വിത്ത് ഒരിയ്ക്കലും രാസവളങ്ങളുമായി ഇടകലര്‍ത്താന്‍ പാടില്ല.

കുമ്മായം പുരട്ടുന്ന വിധം

റൈസോബിയം കള്‍ച്ചര്‍ പുരട്ടിക്കഴിഞ്ഞ് പയര്‍ വിത്തിലേക്ക് നന്നായി പൊടിച്ച കാല്‍സ്യം കാര്‍ബണേറ്റ് തൂകി 1 മുതല്‍ 3 മിനിട്ട് വരെ നേരം മെല്ലെ ഇളക്കുക. ഈ സമയം കഴിയുമ്പോള്‍ വിത്തിലെല്ലാം ഒരു പോലെ കുമ്മായം പുരണ്ടു കഴിയും.വിത്തിന്റെ വലിപ്പമനുസരിച്ച്, ഇനിപ്പറയുന്ന അളവില്‍ കുമ്മായം വേണ്ടി വരും.

നട്ട് 15 ദിവസത്തിന് ശേഷം 300 ഗ്രാം ചാരം, അര കിലോ കപ്പലണ്ടി പിണ്ണാക്ക്, അര കിലോ എല്ലുപൊടി എന്നിവ നല്‍കാം. ഒരുമാസത്തിനുശേഷം ചാണകം പുളിപ്പിച്ച ലായനിയും ഒഴിക്കാം. പൂവ് വരുന്ന സമയത്തും വളം നല്‍കാം. രണ്ടു തവണ നനയ്ക്കുന്നതിന് പയറിന് നല്ലതാണ്. ഒന്ന് നട്ട് 15 ദിവസം കഴിഞ്ഞും അടുത്തത് ചെടി പുഷ്പിക്കുന്ന സമയത്തും ചെടി പുഷ്പിക്കുമ്പോള്‍ ഉളള നനയ്ക്കല്‍ പുഷ്പിക്കലിനെയും കായ പിടിത്തത്തെയും പ്രോത്സാഹിപ്പിക്കും. പയറ് ചെടിയില്‍ നിന്ന് 50 ദിവസത്തിനുള്ളില്‍ വിളവെടുക്കാന്‍ സാധിക്കും. ആഴ്ചയില്‍ മൂന്ന് തവണ വിളവെടുക്കാം. ഒരുസെന്റ് സ്ഥലത്തുനിന്ന് 50 കിലോ മുതല്‍ 80 കിലോ വരെ പയര്‍ ലഭിക്കും.

കീട നിയന്ത്രണം

പയറുചെടിയെ ബാധിക്കുന്ന പ്രധാന രോഗങ്ങള്‍ കടവാട്ടം, തണ്ടില്‍ പുള്ളിക്കുത്ത്, ഇലവാട്ടം എന്നിവയാണ്.കൃഷി ചെയ്യുന്നതിനു മുമ്പ് ആ സ്ഥലത്ത് പാഴ്‌വസ്തുക്കള്‍ കൂട്ടിയിട്ട് തീ കത്തിക്കുന്നതുവഴി ജൈവ കീടരോഗം നിയന്ത്രിക്കാം. പയറിലുണ്ടാകുന്ന ചാഴി, പുഴു, മുഞ്ഞ, കായ്തുരപ്പന്‍ പുഴു എന്നിവയ്‌ക്കെതിരെ വേപ്പിന്‍കുരു മിശ്രിതം, പുകയിലക്കഷായം എന്നിവ നല്‍കാം.

കായ്തുരപ്പന്‍ പുഴുക്കള്‍: തോട്ടം വൃത്തിയാക്കുക, കീടബാധയേറ്റ കായ്കള്‍ പറിച്ച് നശിപ്പിക്കുക. ഫെന്‍തയോണ്‍ 1 മില്ലി 1 ലിറ്റര്‍ വെള്ളത്തില്‍ കലക്കി കളിക്കുക.

മുഞ്ഞ: കീടത്തിന്റെ കോളനികള്‍ കാണുന്ന സസ്യഭാഗങ്ങള്‍ പറിച്ച് നശിപ്പിക്കുക. 10 % വീര്യമുള്ള വേപ്പെണ്ണ എമല്‍ഷന്‍ അല്ലെങ്കില്‍ നാറ്റപൂച്ചെടി സോപ്പ് മിശ്രിതം തളിക്കുക.

ചിത്രകീടം: കീടത്തിന്റെ കോളനികള്‍ കാണുന്ന സസ്യഭാഗങ്ങള്‍ പറിച്ച് നശിപ്പിക്കുക. 10 % വീര്യമുള്ള വേപ്പെണ്ണ എമല്‍ഷന്‍ അല്ലെങ്കില്‍ നാറ്റപൂച്ചെടി സോപ്പ് മിശ്രിതം തളിക്കുക.

ചാഴി: 4 മി.ലി. മാലത്തിയോണ്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി 20 ഗ്രാം വെളുത്തുള്ളി അരച്ചുചേര്‍ത്ത് അരിച്ചശേഷം തളിക്കുക.

രോഗ നിയന്ത്രണം

കടചീയല്‍, വള്ളിയുണക്കം, ചുവട് വീക്കം: വിത്ത് തടം ചവറ് കൂട്ടി ചുടുക. 1 കിലോ വിത്തിന് 2 ഗ്രാം ബാവിസ്റ്റിന്‍ ചേര്‍ത്ത് ഒരു ദിവസം കഴിഞ്ഞ് വിതയ്ക്കുക.

മൊസയ്ക്ക്: 10 % വീര്യമുള്ള വേപ്പെണ്ണ എമല്‍ഷന്‍ ഉപയോഗിക്കുക.

ജൈവ കീടരോഗ നിയന്ത്രണം

ജൈവ കീടരോഗ നിയന്ത്രണത്തിന് ഉപയോഗിക്കാവുന്ന ഒന്നാണ് പുകയിലക്കഷായം. അര കിലോ പുകയിലയോ പുകയിലഞെട്ടോ ചെറുതായി അരിഞ്ഞ് നാലര ലിറ്റര്‍ വെള്ളത്തില്‍ ഒരു ദിവസം മുക്കിവച്ചശേഷം ചണ്ടി പിഴിഞ്ഞ് മാറ്റുക. 120 ഗ്രാം ബാര്‍സോപ്പ് അരലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് ഈ ലായനിയുമായി ചേര്‍ത്ത് ഇളക്കുക. ഇപ്രകാരം തയ്യാറാക്കിയ പുകയിലക്കഷായം ഏഴിരട്ടി വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് തളിച്ചാല്‍ ഏഫിഡുകള്‍, മുഞ്ഞ, മിലി മൂട്ട എന്നീ മൃദുശരീരമുള്ള കീടങ്ങളെ നിയന്ത്രിക്കാം.

തെങ്ങ്‌ കൃഷി

ഒരേ സമയം പാകിയ തേങ്ങായില്‍ ആദ്യമാദ്യം മുളച്ചുവരുന്ന തൈകള്‍ക്ക് ഉല്‌പാദന ക്ഷമത കൂടുതലായിരിക്കും. വെള്ളത്തിലിട്ടാല്‍ ഞെട്ടുഭാഗം മുകളിലായി പൊങ്ങിക്കിടക്കുന്ന തേങ്ങാ പാകുന്നപക്ഷം വേഗം മുളച്ചു വരുന്നതാണ്‌. വിത്തുതേങ്ങാ പാകുന്നത്‌ ഇടത്തരം പൂച്ചട്ടിയിലായാല്‍ കേടുകൂടാതെ മാറ്റി നടാന്‍ സാധിക്കും. നേഴ്‌സറികളില്‍ പാകുന്നതിന്‌ മുമ്പ്‌ അറുപതു ദിവസമെങ്കിലും വിത്തു തേങ്ങാ തണലില്‍ സൂക്ഷിക്കണം. വിത്തു തേങ്ങായുടെ ചുവട്‌ ഉരുണ്ടിരിക്കുന്നതായാല്‍ തൈ നല്ല വണ്ണത്തില്‍ വളരും. തേങ്ങായില്‍ കൂടുതല്‍ കാമ്പ്‌ ഉണ്ടായിരിക്കുകയും ചെയ്യും. വിത്തുതേങ്ങാ ഒരാഴ്‌ചയോളം വെള്ളത്തില്‍ കുതിര്തത്തിനുശേഷം പാകിയാല്‍ വേഗത്തില്‍ മുളച്ചുവരും. വിത്തുതേങ്ങായുടെ കണ്ണുഭാഗത്തുനിന്നും ചകിരി പകുതി ചെത്തിക്കളഞ്ഞാല്‍ തൈ വേഗത്തില്‍ മുളയ്‌ക്കും. മുളച്ച തൈകള്‍ നല്ല കരുത്തോടെ വളരുകയും ചെയ്യും. തെങ്ങിന്റെ വടക്കുഭാഗത്തുളള കുലയിലെ തേങ്ങാ പാകി ലഭിക്കുന്ന തൈകളുടെ ഉല്‌പാദനക്ഷമത കൂടിയിരിക്കും. അഞ്ചുമാസം വരെ മുളയ്‌ക്കുന്ന വിത്തുതേങ്ങാകളുടെ തൈകള്‍ ഉപയോഗിക്കാവുന്നതാണ്‌. ആദ്യമാദ്യം മുളച്ചുകിട്ടുന്ന 65% വരെ തൈകള്‍ നല്ല കരുത്തുള്ളതും മെച്ചപ്പെട്ട കായ്‌ഫലം തരുന്നതുമായിരിക്കും. വിത്തുതേങ്ങാ രണ്ടാഴ്‌ചത്തേക്ക്‌ തലകീഴായി പാകുക. തേങ്ങാവെള്ളം കണ്ണിനടുത്തായി കെട്ടിനില്‌ക്കുന്നതുമൂലം നല്ല കരുത്തോടെ നാമ്പു മുളയെടുക്കും. രണ്ടാഴ്‌ചക്കുശേഷം തിരിച്ചു പാകുക. ഏതാണ്ട്‌ 150 നാളികേരം സ്‌ഥിരമായി കിട്ടുന്ന തെങ്ങിലെ ഇടത്തരം വലിപ്പമുള്ള തേങ്ങാ വിത്തുതേങ്ങയാക്കുക. ജനുവരി മാസം മുതല്‍ മെയ്‌മാസം വരെയുള്ള കാലമാണ്‌ വിത്തു തേങ്ങാ ശേഖരിക്കാന്‍ ഏറ്റവും പറ്റിയത്‌. തേങ്ങാ പാകമാകുമ്പോള്‍ മുകള്‍ഭാഗം ഒരിഞ്ചു കണ്ട്‌ വെളിയില്‍ നില്‍ ക്കണം. സങ്കരയിനം thengukal ഒരിക്കലും മാതൃവൃക്ഷമായി എടുക്കരുത്‌. അവയുടെ തേങ്ങകൾ ശരിയായ അല്‍ ത്ഥത്തില്‍ വിത്തു തേങ്ങകളല്ല. രോഗബാധയില്ലാത്തതും, എല്ലാ വല്‍ ഷവും കായിക്കുന്നതും, മദ്ധ്യപ്രായമുള്ളതും, ലക്ഷണമൊത്തതുമായ നാടൻ തെങ്ങിന്റെ വിത്തു നടാനുപയോഗിച്ചാല്‍ ഒരു രോഗവും തെങ്ങിന്‌ പിടിപെടുകയില്ല. പോളിബാഗുകളില്‍ വിത്തു തേങ്ങാ പാകിയാല്‍ വേഗം മുളയ്‌ക്കും. കരുത്തറ്റ തൈകള്‍ ലഭിക്കും. സ്‌ഥിരം സ്‌ഥലത്തേക്കു മാറ്റി നടുബോള് വേഗം വളരുകയും ചെയ്യും. തെങ്ങിന്‍ തൈ മുളപ്പിക്കുവാനുള്ള വാരത്തില്‍ ഒപ്പം മുളകിന്‍ തൈ കൂടെ നടുക. കളശല്യം ഒഴിവായി കിട്ടും. മുളകും കിട്ടും. തെങ്ങിന്‍ തൈ നടുന്ന കുഴിയില്‍ രണ്ടോ മൂന്നോ കാട്ടുകൂവ കൂടി നട്ടാല്‍ ചിതല്‍ ആക്രമണം ഒഴിവാക്കാം. തെങ്ങിന്റെ സൂചിതൈകൾ നട്ടാല്‍ വേഗത്തില്‍ അവ വേരു പിടിക്കും. തെങ്ങിന്‍ തൈ നടുബോള് 100 ഗ്രാം ഉലുവാ ചതച്ച്‌ കല്ലക്കുഴിയില്‍ ഇടുക. ചിതല്‍ ആക്രമണം ഒഴിവാക്കാം. ചവപ്പു രാശിയോടുകൂടിയ തേങ്ങകള്‍ കായിക്കുന്ന തെങ്ങുകൾ കൂടുതല്‍ ഉല്‌പാദന ക്ഷമത പ്രകടമാക്കുന്നു. അതിനാല്‍ അപ്രകാരമുള്ളവയില്‍ നിന്നും വിത്തു തേങ്ങാ എടുക്കുന്നത്‌ നന്നായിരിക്കും. തെങ്ങിന്‍ തൈ നടുംബോള് നടുന്ന കുഴിയില്‍ ഒരു മത്തന്‍ കൂടി നട്ടാല്‍ ചിതലിന്റെയും പുഴുക്കളുടെയും ഉപദ്രവം കുറയും. തെങ്ങിന്‍ തൈകളുടെ കടയ്‌ക്കലും ഓലപ്പട്ടയിലും കശുവണ്ടി എണ്ണ പുരട്ടിയാല്‍ ചിതലാക്രമണത്തില്‍ നിന്നും മുക്തിനേടാം. തെങ്ങിന്‍ തടത്തില്‍ കരിങ്ങോട്ട ഇല, കാഞ്ഞിരം ഇല ഇവ പച്ചിലവളമായി ചേല്‍ ത്താല്‍ ചിതലിന്റെ ഉപദ്രവം ഉണ്ടാവുകയില്ല. കടുപ്പമുള്ള വെട്ടുകല്‍ പ്രദേശത്ത്‌ തെങ്ങിന്‍ തൈകള്‍ നടുബോള് കുഴിയുടെ അടി ഭാഗത്ത്‌ അരക്കിലോ ഉപ്പ്‌ ചേല്‍ ക്കുക. തെങ്ങിന്‍ തൈ നടുന്ന കുഴിയില്‍ ഒരു കൂവക്കിഴങ്ങു കൂടി നടുക. വേരുതീനിപുഴുക്കള്‍ ആക്രമിക്കുകയില്ല. തെങ്ങിന്‍ തൈ കുഴിച്ചു വയ്‌ക്കുന്നതിനുള്ള തടത്തില്‍ ഉണങ്ങിയതോ പച്ചയോ ആയ തൊണ്ട്‌ മലല്‍ ത്തി അടുക്കിയ ശേഷം മീതേ തൈ നടുക. തെങ്ങിന്‍ തൈക്ക്‌ വേനല്‍ ക്കാലത്ത്‌ ഉണക്കു തട്ടുകയില്ല. തെങ്ങിന്‍ തോപ്പില്‍ വാഴനട്ടാല്‍ വാട്ടരോഗം കുറയും. തെങ്ങിന്റെ വെള്ളയ്‌ക്കാ പൊഴിച്ചിലിന്‌ ഗോമൂത്രം പത്തിരട്ടി വെള്ളത്തില്‍ നേല്‍ പ്പിച്ച്‌ തെങ്ങിന്‍ തടത്തില്‍ ഒഴിക്കുക. തെങ്ങിന്‍ തൈകള്‍ നടുബോള് തെക്കു വടക്ക്‌ ദിശയിലായിരിക്കുവാന്‍ ശ്രദ്ധിക്കുക. എങ്കില്‍ മാത്രമേ പരമാവധി സൂര്യപ്രകാശം ഓരോ തെങ്ങിനും ലഭിക്കുകയുള്ളു. കൊമ്പന്‍ ചെല്ലി, ചുവന്ന ചെല്ലി ഇവയെ നിയന്ത്രിക്കുവാൻ 25-40 ഗ്രാം ഫുറഡാന്‍ തെങ്ങിന്റെ കൂമ്പിലിടുക. പുര മേയുന്ന ഓലയില്‍ കശുവണ്ടിക്കറ പുരട്ടിയാല്‍ ഓലയുടെ ആയുസ്സ്‌ മൂന്നിരട്ടി വര്‍ദ്ധിക്കും. തെങ്ങിന്‍ തൈകളിലുണ്ടാകുന്ന വെള്ള നിറത്തിലുള്ള കീടങ്ങളെ ചുരണ്ടിക്കളഞ്ഞ്‌, അവിടെ ചാരവും ഉപ്പും പൊടിയും ചേല്‍ ത്ത്‌ പുരട്ടുക. പിന്നെ ആക്രമണം ഉണ്ടാവുകയില്ല. കുളങ്ങളിലെ അടിച്ചേറ്‌ വേനല്‍ ക്കാലത്ത്‌ കോരി തെങ്ങിനിടുക. ഇത്‌ തെങ്ങിന്‌ പറ്റിയ ജൈവ വളമാണ്‌.

പുകയില കഷായം

വീട്ടിൽ വളരെ എളുപത്തിൽ ഉണ്ടാക്കുവാൻ പറ്റുന്ന ഒരു കീട നാശിനി ആണ് പുകയില കഷായം.
പുകയില കഷായം ഉണ്ടാക്കുവാൻ വേണ്ട സാധങ്ങൾ
പുകയില – 500 gm (അരിഞ്ഞത്)
ബാർ സോപ്പ് – 120 gm
വെള്ളം – 4.5 ltr
നന്നായി അരിഞ്ഞ പുകയില 4.5 ltr ചൂട് വെള്ളത്തിൽ ഒരു ദിവസം ഇട്ടു വയ്കുക.അടുത്ത ദിവസം ഇത് അരിചെടുകുക.ഇതിലേക്ക് സോപ്പ് കലക്കിയ 1 ltr വെള്ളം കൂടി ചേർക്കുക.പുകയില കഷായം ഇതാ റെഡി ആയി. ഇത് 7 ഇരട്ടി വെള്ളത്തിൽ നേർപിച്ചു ഉപയോഗിക്കാം.© 2006–2019 C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.