অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

വാഴക്കൃഷി

വാഴക്കൃഷിയുമായി ബന്ധപ്പെട്ട പൊതുവിവരങ്ങള്‍

 

വാഴകൃഷിയുട ഉത്ഭവം

ഉത്ഭവം

ഉത്ഭവം എന്നു­ദ്ദേ­ശി­ക്കു­ന്നത്‌ സസ്യ­ത്തിന്റെ ജന്മ­സ്ഥ­ല­മാ­ണ്‌. ലഭ്യ­മായ രേഖ­കൾ വച്ചു പരി­ശോ­ധി­ക്കു­മ്പോൾ വാഴ­യുടെ ഉറ­വിടം ഇൻഡ്യ-ബർമ്മ പ്രദേ­ശ­ത്താണ്‌. വാഴ­യുടെ അനേകം വന്യ­ഇ­ന­ങ്ങൾ ഈ പ്രദേ­ശത്ത്‌ കാണ­പ്പെ­ടു­ന്നു­ണ്ട്‌. പിന്നീ­ടുള്ള പഠ­ന­ങ്ങൾ വെളി­വാ­ക്കു­ന്നത്‌ വാഴ­യുടെ ടേബിൾ വറൈ­റ്റി­കൾ രൂപം കൊണ്ടത്‌ മലേ­ഷ്യ­യി­ലാ­ണെ­ന്നാ­ണ്‌.

ചരിത്രം

ലോകത്ത്‌ ആദ്യ­മായി കൃഷി­ചെ­യ്യ­പ്പെട്ട ഭക്ഷ്യ­വി­ള­യി­ലൊ­ന്നാണ്‌ വാഴ. ക്രസ്തു­വിന്‌ മുൻപ്‌ 400­-500 ൽ ചില ഹിന്ദു പുരാ­ണ­ങ്ങ­ളിൽ വാഴ പഴത്തെ കുറിച്ച്‌ പരാ­മർശ­മു­ണ്ട്‌. സിന്ധു നദീ­ത­ട­ത്തിലെ ഈ പഴ­ത്തെ­ക്കു­റിച്ച്‌ 327 ബിസിയിൽ മഹാ­നായ അല­ക്സാ­ണ്ടർ പരാ­മർശി­ച്ചി­ട്ടു­ണ്ട്‌. ചൈനീസ്‌ സഞ്ചാ­രി­യായ യാങ്ങ്‌ ഫു 200 എഡി­യിൽ വാഴ­കൃ­ഷി­യെ കുറിച്ച്‌ പരാ­മർശി­ച്ചി­ട്ടു­ണ്ട്‌. സമാ­ന­മായ പല­പ­രാ­മർശ­ങ്ങളും മറ്റു മത­പ­ര­മായ ഗ്രന്ഥ­ങ്ങ­ളി­ലു­മു­ണ്ട്‌.

വ്യാപനം

ഇന്ത്യാ- ബർമൻ പ്രദേ­ശ­ങ്ങ­ളാണ്‌ വാഴ­യുടെ ഉത്ഭവ കേന്ദ്ര­മായി പരി­ഗ­ണി­ക്ക­പ്പെ­ടു­ന്ന­ത്‌. എഡി 50 ൽ തന്നെ ഇവിടെ നിന്നും വാഴ മഡ­ഗാ­സ്‌­കർ വഴി കിഴ­ക്കൻ ആഫ്രി­ക്ക­യിൽ എത്തി­ച്ചേർന്നു. 650 എ ഡി ആയ­പ്പോ­ഴേക്കും മെഡി­റ്ററേ­നിയൻ പ്രദേ­ശ­ത്തേക്ക്‌ വ്യാപി­ച്ചു. 1516 ആയ­പ്പോ­ഴേക്കും പോർച്ചു­ഗീസ്‌ സഞ്ചാ­രി­കൾ ഈ സസ്യം വളരെ താത്പ­ര്യ­ത്തോടെ വ്യാപി­പ്പി­ച്ചു. ഇന്ന്‌ വാഴ­കൃഷി 120 രാജ്യ­ങ്ങ­ളി­ലായി 10 ദശ­ലക്ഷം ഹെക്ട­റിൽ വ്യാപിച്ചു കിട­ക്കു­ന്നു.

വിത­രണം

വാഴ­കൃഷി ഇന്ന്‌ ലോകം മുഴു­വൻ വ്യാപി­ച്ചി­രി­ക്കു­ന്നു. വാഴ­ കൃ­ഷി­ച്ചെ­യ്യുന്ന വിവിധ രാജ്യ­ങ്ങ­ളിൽ ഇന്ത്യ­യാണ്‌ കൃഷി­യിടവിസ്തൃ­തി­യിലും ഉത്പാ­ദ­ന­ത്തിലും മുൻപ­ന്തി­യിൽ നിൽക്കു­ന്നത.​‍്‌ വാഴ­ കൃ­ഷി­യിൽ മുൻപ­ന്തിയിൽ നിൽക്കുന്ന മറ്റു­രാ­ജ്യ­ങ്ങൾ ഇക്വ­ഡോർ, ബ്രസീൽ, ചൈന, ഫിലി­പ്പൈൻസ്‌, കൊളം­ബി­യ, ഇൻഡോ­നേ­ഷ്യ, കോസ്റ്റ­റി­ക്ക, കാമ­റൂൺ, മെക്സി­കോ, എന്നി­വ­യാ­ണ്‌. ഇന്ത്യ­യിൽ തമി­ഴ്നാടാണ്‌ വിസ്തൃ­തി­യിലും ഉത്പാ­ദ­ന­ത്തിലും ഏറ്റവും കൂടു­തൽ. തുടർന്ന്‌ മഹാ­രാഷ്ട്ര, കർണാ­ട­ക, ആന്ധ്ര, ഗുജ­റാ­ത്ത്‌, മധ്യ­പ്ര­ദേശ്‌ ബിഹാർ, ആസ്സാം, കേര­ള, പശ്ചി­മ­ബം­ഗാൾ എന്നി­ങ്ങ­നെ­യാ­ണ്‌ ക്രമം.

സസ്യശാസ്ത്രപരമായ സവിശേഷത

മാണം

വാഴ­യുടെ മണ്ണി­ന­ടി­യി­ലുള്ള ഭാഗ­മാണ്‌ മാണം. സസ്യത്തെ മണ്ണിൽ ഉറ­പ്പിച്ചു നിറു­ത്തുന്ന ജോലി­യാ­ണ­ത്‌ ചെയ്യു­ന്ന­ത്‌. അതു കൊണ്ട്‌ തന്നെ മാണത്തെ വാഴ­യുടെ പാദ­മായി വിശേ­ഷി­പ്പി­ക്കു­ന്നു. ധാരാളം വേരു­കൾ മാണ­ത്തിൽ കാണ­പ്പെ­ടു­ന്നു. ഈ വേരു­ക­ളാണ്‌ സസ്യ­ത്തി­നാ­വ­ശ്യ­മായ ജലവും പോഷ­ക­ങ്ങളും വലി­ച്ചെ­ടു­ക്കു­ന്നത്‌ മാണ­ത്തിന്‌ മറ്റൊരു സുപ്ര­ധാന പ്രവർത്തനം കൂടി­യു­ണ്ട്‌. പുതിയ ഇല­കൾക്കും ചെറു­ത­യ്യു­കൾ(­ക­ന്നു­കൾ)ക്കും ജ?ം കൊടു­ക്കു­ന്നത്‌ മാണ­മാ­ണ്‌. വാഴ­യുടെ വിത­രണം അടി­സ്ഥാന പര­മായും നട­ത്തു­ന്നത്‌ ഈ സസ്യ­ഭാ­ഗ­മാ­ണ്‌.

 

വാഴ­ത്തട

തൂണു­പോലെ ഘട­ന­യുള്ള ഇതിൻ മേലാണ്‌ ഇല­കൾ തൂങ്ങി­ക്കി­ട­ക്കു­ന്ന­ത്‌. യഥാർത്ഥത്തിൽ വാഴ­ത്തട എന്ന്‌ പറ­യു­ന്നത്‌ വളരെ മുറുകെ അടു­ക്കി­യി­രി­ക്കുന്ന ഇല­പ്പോ­ള­കൾ ചേർന്ന്‌ രൂപം പൂണ്ട ഒരു കുഴൽ ആണ്‌. വാഴ­ത്ത­ട­യുടെ നടു­വിൽ ട്യൂബിന്റെ ഘടനയുള്ള ക്യാമ്പിയം (പി­ണ്ടി­യു­ണ്ട്‌) ഇതാണ്‌ മാണവും കുലയും തമ്മിൽ ബന്ധി­പ്പി­ക്കു­ന്ന­ത്‌. ജലവും ഭക്ഷണ പോഷ­ണ­ങ്ങളും കൈമാറ്റം ചെയ്യ­പെ­ടു­ന്നത്‌ ഇതി­ലൂ­ടെ­യാ­ണ്‌. അതു­ക്കൊണ്ട്‌ വാഴ­ത്തട സസ്യ ശരീ­ര­ത്തിൽ സുപ്ര­ധാന കട­മ­കൾ നിർവ്വ­ഹി­ക്കുന്ന ഒരു സസ്യ­ഭാ­ഗ­മാ­ണ്‌.
ഇല­കൾ

ഇല­ക­ളാണ്‌ വാഴക്ക്‌ അതിന്റെ യഥാർത്ഥ സൗന്ദര്യം നൽകു­ന്ന­ത്‌. എന്നാൽ സസ്യ­ത്തി­നാ­വ­ശ്യ­മായ ഭക്ഷണം ഉണ്ടാ­ക്കുക എന്ന പ്രധാന ജോലി­യാണ്‌ അത്‌ ചെയ്യു­ന്ന­ത്‌. അതു­കൊ­ണ്ടാണ്‌ ഇല­കളെ സസ്യ­ത്തിന്റെ പവർഹൗസ്‌ എന്ന്‌ വിളി­ക്കു­ന്ന­ത്‌. ആരോ­ഗ്യ­ക­ര­മായ ഒരു വാഴക്ക്‌ 
ആ­വ­ശ്യ­മായ ഊർജ്ജം ഉത്പാ­ദി­പ്പി­ക്കാൻ മിനിമം 10­-12 ഇല­കളെങ്കിലും ഒരേ സമയം ആവ­ശ്യ­മു­ണ്ട്‌. ഇത്രയും ഇല­കൾ നില­നിർത്ത­ണ­മെ­ങ്കിൽ വാഴ 7-10 ദിവ­സ­ത്തിൽ ഒരില എന്ന തോതിൽ ഉത്പാ­ദി­പ്പി­ക്ക­ണം.

 

പൂങ്കുല

വാ­ഴ­ക്കു­ല നടീ­ലിൽ കഴിഞ്ഞ്‌ 7 മാസ­ത്തി­നു­ശേഷം സാധാ­ര­ണ­യായി കുല­വ­രാൻ തുട­ങ്ങു­ന്നു. ഈ സമ­യത്ത്‌ തട­യുടെ വണ്ണം കുറഞ്ഞ്‌ കുല­ക്കൂമ്പ്‌ വരു­ന്നു. (ഫ്ളാ­ഗ്‌ ലീ­ഫ്‌) ശ്രദ്ധി­ച്ചാൽ ആൺ പൂവു­കളും പെൺപൂ­വു­ക­ളും നമുക്ക്‌ കാണാൻ കഴി­യും. പെൺപൂ­വിൽ നിന്നാണ്‌ കായ­കൾ വിക­സി­ക്കു­ന്ന­ത്‌. ആൺപൂ­വു­കൾ അറ്റ­ത്തായി കാണ­പ്പെ­ടു­ന്നു. തേൻകൂ­ടി­ക്കാ­നെ­ത്തുന്ന പക്ഷി­കളും വണ്ടു­കളും പരാ­ഗണം നട­ത്തു­ന്നു. ഈ ഘട്ട­ത്തിനു ശേഷ­മുള്ള കാലാ­വസ്ഥ കായ­ക­ളുടെ എണ്ണത്തെ ബാധി­ക്കും എന്നു മാത്ര­മല്ല പട­ലയു­ടെയും പഴ­ങ്ങ­ളു­ടേയും എണ്ണ­ത്തിന്റെ കാര്യ­ത്തിലും നിർണ്ണായ­ക­മാ­ണ്‌.

 

പഴം

പഴം എന്നു പറ­യുന്നത്‌ കുല­യിലെ ഭക്ഷ്യ­യോ­ഗ്യ­മായ ഭാഗ­മാണ്‌. വളർച്ചാ ഹോർമോൺ ആയ ഓക്സിൻ കൂടി­യി­രി­ക്കു­ന്ന സമ­യ­ത്താണ്‌ പഴ­ങ്ങൾ വിക­സിച്ചു വരു­ന്ന­ത്‌. ഈ സമ­യത്ത്‌ പോഷ­ക­ങ്ങ­ളുടെ വളർന്നു­കൊ­ണ്ടി­രി­ക്കുന്ന കായി­ലേ­ക്കുള്ള എന്തു ഒഴുക്ക്‌ കൂടി­യി­രി­ക്കു­ന്നു. അതു­കൊണ്ട്‌ തന്നെ വരൾച്ച തുട­ങ്ങിയ സമ്മർദ്ദ­ങ്ങൾ പര­മാ­വധി ഒഴി­വാ­ക്ക­ണം. ആദ്യത്തെ മൂന്നു­മാ­സത്തെ ഏതെ­ങ്കിലും രീതി­യി­ലുള്ള ബുദ്ധി­മു­ട്ടു­കൾ പഴ­ത്തിന്റെ വളർച്ചയെ സാര­മായി ബാധി­ക്കും. വള­രുന്ന കായ്കൾ പാക­മാ­കാൻ മൂന്നോ നാലോ മാസം എടു­ക്കാം

 

മണ്ണും കാലാ­വ­സ്ഥയും

ഊഷ്മാവ്‌ / ചൂട്‌

വാഴക്ക്‌ ആവ­ശ്യ­മായ ഊഷ്മാവ്‌ എന്നത്‌ കൊണ്ട്‌ ഉദ്ദേ­ശി­ക്കു­ന്നത്‌ തണു­പ്പിലും ചൂടിലും സസ്യ­ത്തിന്‌ നില­നിൽക്കാ­നുള്ള ശേഷി­യാ­ണ്‌. വാഴക്ക്‌ 20­-35 ഡിഗ്രി സെൽഷ്യസ്‌ ഊഷ്മാ­വാണ്‌ മാതൃ­കാ­പ­രം. 20­ഡിഗ്രി സെൽഷ്യ­സിൽനിന്ന്‌ താഴെ­യാണ്‌ ഊഷ്മാവ്‌ എങ്കിൽ സസ്യ­വ­ളർച്ച വളരെ കൂടു­ത­ലാ­യി­രി­ക്കും. എന്നാൽ കുല­വ­രു­ന്നതും കായ്ക­ളുടെ വളർച്ചയും വികാ­സവും തട­യ­പ്പെ­ടു­കയും ചെയ്യും. മാത്ര­മല്ല പഴ­ങ്ങൾക്ക്‌ തൊലി­ക്ക­ടിൽ ചുവപ്പു കലർന്ന തവിട്ടു നിറവും കാണ­പ്പെടും .­ ഊഷ്മാവ്‌ 35 ഡിഗ്രിക്കു മുക­ളി­ലാ­യാൽ പഴു­ക്കു­ന്ന­തിന്റെ ലക്ഷ­ണ­ങ്ങൾ കാണു­ന്നു. പഴ­ങ്ങൾ ഇട­ക്കി­ടക്ക്‌ പഴു­ക്കു­കയും ചെയ്യു­ന്നു. ഇങ്ങ­നെ­യുള്ള പഴ­ങ്ങ­ളുടെ ഷെല്ഫ്‌ ലൈഫ്‌ ഗണ്യ­മായി കുറ­യു­ന്നു.

പ്രകാശം

പ്രകാ­ശ­സം­സ്ളേ­ഷ­ണവും ആയി കൂടു­തൽ ബന്ധ­പ്പെ­ട്ടി­രി­ക്കു­ന്നു. പ്രകാ­ശ­സം­സ്ളേ­ഷ­ണ­മാ­ണല്ലോ സസ്യ­ത്തിന്റെ ഭക്ഷണം പാകം ചെയ്യൽ. അത്‌ കൊണ്ട്‌ തന്നെ കൂടു­തൽ സൂര്യ­പ്ര­കാശം എന്നാൽ കൂടു­തൽ ഭക്ഷണം എന്നു തന്നെ അർത്ഥം. എങ്കിലും ഇതിനും ഒരു പരി­ധി­യു­ണ്ട്‌. 10­-14 മണി­ക്കൂർ വരെ­യാണ്‌ പ്രകാശം വേണ്ട­ത്‌. പ്രകാശം വളരെ കൂടു­തൽ എങ്കിൽ ഇല­കൾ വിള­റി­പ്പോ­കാൻ സാധ്യ­ത­യു­ണ്ട്‌. പ്രകാശം കുറ­ഞ്ഞാൽ വളർച്ച കുറഞ്ഞു പോവു­കയും ചെയ്യും. എന്നി­രു­ന്നാലും ചെറിയ തണൽ വിള­വിൽ കുറവു വരു­ത്തു­ന്ന­തായി കാണു­ന്നി­ല്ല.

മഴ ലഭ്യത

സസ്യം ആഗീ­രണം ചെയ്യുന്ന ജലം മഴ­മൂലം മണ്ണി­ലെ­ത്തു­ന്ന­താണ്‌. ആരോ­ഗ്യ­മുള്ള ഒരു വാഴക്ക്‌ 25­ മി.മി വെള്ളം ആഴ്ച­യിൽ ആവ­ശ്യ­മു­ണ്ട്‌. 200­-250 സെ.മി ഓളം മഴ തുടർച്ച­യായി ലഭി­ച്ചാൽ ആവ­ശ്യ­മായ വെള്ളം ലഭി­ക്കും. ആവ­ശ്യ­മായ വെള്ളം മഴ­രൂ­പ­ത്തിലോ ജല­സേ­ച­ന­ത്തി­ലൂ­ടെയോ ലഭി­ച്ചി­ല്ലെ­ങ്കിൽ വരൾച്ചയുടെ ലക്ഷ­ണ­ങ്ങൾ പ്രക­ട­മാ­വാൻ തുട­ങ്ങും.

കാറ്റ്‌

വാഴ­കൃ­ഷി­യിൽ കാറ്റ്‌ ഒരു നിർണ്ണാ­യ­ക­മായ ഘട­ക­മാ­ണ്‌. മണി­ക്കൂറിൽ 5 കി.മി ഓ കൂടു­തലോ വേഗ­ത്തിൽ വീശുന്ന കാറ്റ്‌ വാഴ­കൾ മിറഞ്ഞു വീഴാൻ കാര­ണ­മാ­കു­ന്നു. 15­-25 വേഗ­ത്തി­ലുള്ള കാറ്റ്‌ ഇല­പ­രപ്പ്‌ പൊട്ടി­കീ­റാ­നി­ട­യാ­ക്കു­ന്നു. 10­സെ.­മി. കുറ­വായ കീറ­ലു­കൾ പ്രകാ­ശ­സം­സ്ളേ­ഷ­ണത്തെ സാര­മായി ബാധി­ക്കു­ന്നു. ഉത്പാ­ദ­ന­ത്തിലെ കുറ­വു­തന്നെ അന്തിമ ഫലം. കാറ്റുള്ള സ്ഥല­ങ്ങ­ളിൽ കാറ്റു­ത­ട­യുന്ന മര­ങ്ങൾ നടു­കയോ ശരി­യായി താങ്ങു­കൊ­ടു­ക്കു­കയോ ചെയ്യേ­ണ്ടത്‌ ആവ­ശ്യ­മാ­ണ്‌.

അൾട്ടി­റ്റ്യൂഡ്‌ ( സമുദ്ര നിര­പ്പിൽ നിന്നുള്ള ഉയ­രം)

എന്ന­തു­കൊണ്ട്‌ ഉദ്ദേ­ശി­ക്കു­ന്നത്‌ എത്ര ഉയ­ര­ത്തിൽ വാഴക്ക്‌ വള­രാൻ കഴിയും എന്ന­താ­ണ്‌. സമുദ്ര നിര­പ്പിൽ നിന്നും 1500 മീറ്റർ ഉയ­ര­ത്തിൽ വാഴ വളരും എന്ന­താണ്‌ ഗവേ­ഷ­ക­രുടെ അഭി­പ്രായം എന്നാൽ ഉയരം കൂടി­യാൽ വാഴ­യുടെ വാളർച്ചാ കാലാ­വധി 14 മാസ­ത്തിനു മുക­ളിൽ പോകു­ന്ന­തായാണ്‌ കണ്ടു­വ­രു­ന്ന­ത്‌.

പരമ്പരാഗത അറിവുകള്‍

മണ്ണും കാലാ­വ­സ്ഥയും സംബ­ന്ധിച്ച്‌

  • വാഴ നട­ന്നതു സംബ­ന്ധിച്ച്‌ മല­യാ­ള­ത്തിൽ ഒരു ചൊല്ലു­ണ്ട്‌. ഓണം ചിങ്ങ­ത്തിന്റെ ആദ്യ­പ­കു­തി­യി­ലെ­ണെ­ങ്കിൽ അത്തം ഞാറ്റു­വേ­ല­യുടെ തുട­ക്ക­ത്തിൽ വാഴ­ന­ട­ണം. ഓണം ചിങ്ങ­ത്തിന്റെ രണ്ടാം പകു­തി­യി­ലാ­ണെ­ങ്കിൽ ചോതി ഞാറ്റു­വേല തുട­ങ്ങു­മ്പോൾ വാഴ നട­ണം.

കൃഷി­യു­മായി ബന്ധ­പ്പെട്ട്‌

  • പുളി­പ്പിച്ച (ഫെർമെന്റു ചെയ്ത) കപ്പ­ലണ്ടി പിണ്ണാക്ക്‌ വള­മായി ചേർക്കുന്ന രീതി കർഷ­കർക്കിട­യി­ലു­ണ്ട്‌. ഇത്‌ പഴ­ത്തിന്റെ ഗുണ­മേ? വർധി­പ്പി­ക്കു­കയും വാഴ­യുടെ ഭാരം വർധി­പ്പി­ക്കു­കയും ചെയ്യും.
  • വാഴ­ക്ക­ന്നു­കൾ വേരു­ക­ളഞ്ഞ്‌ പച്ച­ചാ­ണക കുഴ­മ്പിൽ മുക്കി­യെ­ടു­ക്കു­ന്നു. ഈ രീതി സസ്യ­ത്തിന്‌ പെട്ടെന്ന്‌ രോഗ­ങ്ങൾ ബാധി­ക്കാ­തി­രി­ക്കാൻ സഹാ­യി­ക്കു­ന്നു.
  • മാതൃ­സ­സ്യ­ത്തോ­ടൊപ്പം കന്നു­കൾ വള­രു­ന്നത്‌ നേന്ത്ര­വാ­ഴ­ക­ളിൽ പട­ല­യു­ടെയും കായ­ക­ളു­ടെയും എണ്ണം കുറ­ക്കും. അത്‌ കൊണ്ട്‌ കുല വരുന്നതു വരെ കന്നു­കൾ വള­രാൻ സാധാ­രണ ഗതി­യിൽ കർഷ­കർ അനു­വ­ദി­ക്കാ­റി­ല്ല.

സസ്യ­സം­ര­ക്ഷ­ണവും ആയി ബന്ധ­പ്പെട്ട്‌

  • മാണ­വണ്ടുക­ളുടെ ഉപ­ദ്രവം അധി­ക­മു­ള്ളി­ടത്ത്‌ പശു­വിൻ ചാണ­കം വാഴ­ക്കു­ഴി­ക­ളിൽ ഇടു­ന്നത്‌ വളരെ ഫല­പ്ര­ദ­മായ ഒരു നിയ­ന്ത്രണ മാർഗ്ഗ­മായി കാണു­ന്നു
  • കാഞ്ഞി­ര­ത്തിന്‌ (സൈ­ട്ര­ക്കോസ്‌ നകേ­സ്പോ­മി­ക്ക) ചില പ്രാണി­കളെ തുര­ത്താൻ കഴി­യു­ന്നു എന്ന്‌ കർഷ­ക­രുടെ ശ്രദ്ധ­യിൽ പെട്ടി­ട്ടു­ണ്ട്‌. കാഞ്ഞി­ര­ത്തിന്റെ ഇല പച്ചി­ല­വ­ള­മായി ഉപ­യോ­ഗിച്ച്‌ തണ്ടു­തു­രപ്പൻ വണ്ടിനെ തുര­ത്താ­റു­ണ്ട്‌.
  • വറുത്ത ഫെനു­ട്രീക്‌ ന്‌ കീട­നാ­ശിനി ഗുണം ഉണ്ടെന്ന്‌ കർഷ­കർ പറ­യു­ന്നു. ഇത്‌ ഇല­ക്ക­വി­ളു­ക­ളിൽ ഇട്ടാൽ വാഴ­യിലെ തണ്ട്‌ തുര­പ്പൻ വണ്ടു­കളെ തുര­ത്താം.
  • ഉണ­ങ്ങിയ ഇല­കളും വാഴ പോള­കളും നീക്കം ചെയ്യു­ന്നത്‌ തണ്ടു­തു­ര­പ്പൻ വണ്ടു­കൾക്കെതി­രെ­യുള്ള നിയ­ന്ത്ര­ണ­മാർഗ്ഗ­ങ്ങ­ളാ­ണ്‌.
  • നാര­ക­പുല്ല്‌ വളർത്തു­ന്നത്‌ അനേകം കീട­ങ്ങ­ളേയും രോഗ­ങ്ങ­ളെയും പ്രതി­രോ­ധി­ക്കും.
  • വേപ്പ്‌ ബഞ്ചി­ടോപ്പ്‌ (കു­മ്പടപ്പ്‌ രോഗം) തട­യു­മെന്ന്‌ പല കർഷ­കർക്കും അനു­ഭ­വ­മുണ്ട്‌ വേപ്പിൻ പിണ്ണാക്ക്‌ വാഴ­ക്കു­ഴി­യിലും, വേപ്പെണ്ണ ഇല­ക്ക­വി­ളു­ക­ളിലും ഒഴി­ക്കു­ന്നത്‌ കൂമ്പ­ടപ്പ്‌ തട­യു­ന്ന­തായി കണ്ടി­ട്ടു­ണ്ട്‌.
  • തൈരിനും രോഗ­ങ്ങൾ തട­യാ­നുള്ള ശേഷി­യു­ണ്ടെന്ന്‌ കണ്ടെ­ത്തി­യി­ട്ടു­ണ്ട്‌. രോഗ­ബാ­ധ­യേറ്റ ഭാഗം മുറിച്ച്‌ കളഞ്ഞ്‌ തൈരൊ­ഴി­ക്കു­ന്നത്‌ രോഗം നിയ­ന്ത്രി­ക്കു­ന്ന­തായി കാണു­ന്നു.
  • ഗോമൂ­ത്ര­ത്തിന്‌ കുമിൾ നാശിനി ഗുണ­മു­ണ്ടെന്ന്‌ കർഷ­കർ കണ്ടെ­ത്തി­യി­രി­ക്കു­ന്നു. പശു­വിന്റെ ഫ്രഷ്‌ മൂത്രം വെള്ളം ചേർത്ത്‌ പ്രയോ­ഗി­ക്കു­ന്നത്‌ വിവിധ ഇല­പ്പു­ള്ളി, മറ്റു­രോ­ഗ­ങ്ങൾ എന്നിവ തട­യു­ന്നു.

വിള­വെ­ടുപ്പും സംഭ­ര­ണവും ആയി ബന്ധ­പെട്ട്‌

  • വാഴ­പ്പഴം പഴു­പ്പി­ക്കു­ന്ന­തിന്‌ കർഷ­കർ കണി­ക്കൊ­ന്ന­യുടെ ( കാഷ്യ ഫിസ്റ്റു­ല) ഇല ഉപ­യോ­ഗി­ക്കു­ന്നു. കുല­കൾക്കി­ട­യിൽ ഇല­വ­ച്ചാൽ ഒറ്റ ദിവസം കൊണ്ട്‌ പഴു­ക്കു­ന്നു.
  • കുല­കൾ പൊതിഞ്ഞു സൂക്ഷി­ക്കു­ന്നത്‌ പഴ­ത്തിന്റെ ഗുണം വർദ്ധി­പ്പി­ക്കു­ന്നു. കർഷ­കർ പ്ളാസ്റ്റിക്‌ ബാഗ്‌ ഉപ­യോ­ഗിച്ച്‌ വാഴകുല പൊതി­യു­ന്നു.
    സഹാ­യകം

പ്രാധാന്യവും ഉപയോഗവും

സാമ്പ­ത്തിക പ്രാധാന്യം

സാമ്പ­ത്തിക പ്രാധാ­ന്യ­ത്തിന്റെ അടി­സ്ഥാനത്തിൽ പറ­യു­ക­യാ­ണെ­ങ്കിൽ വാഴ പഴം 4-​‍ാം സ്ഥാനത്തു നിൽക്കുന്ന ഭക്ഷ്യ­വി­ള­യാ­ണ്‌. അരി, ഗോത­മ്പ്‌, പാല്‌ ഇവക്കു ശേഷ­മാണ്‌ ഇതിന്റെ സ്ഥാനം. ലോക­ത്തിൽ ഏറ്റവും അധികം വാഴ­പ്പഴം ഉദ്പാ­ദി­പ്പി­ക്കു­ന്നത്‌ ഇന്ത്യ­യാ­ണ്‌. വാഴ­കൃഷി ഇന്ത്യ­മു­ഴു­വൻ വ്യാപി­ച്ചി­രി­ക്കു­ന്നു. അതു­കൊണ്ട്‌ തന്നെ വളരെ പേർ ഈ രംഗത്ത്‌ തൊഴി­ലെ­ടു­ക്കു­ന്നു. അനേകം മൂല്യ­വർദ്ധിത ഉത്പ­ന്ന­ങ്ങൾ വാഴ­പ്പ­ഴ­ത്തിൽ നിന്നും ഉണ്ടാ­ക്കു­ന്നു. പല ഇനം പാനീ­യ­ങ്ങൾ, മരുന്ന്‌ നിർമ്മാ­ണം, കാലി­ത്തീ­റ്റ, ടാനിങ്ങ്‌ എന്നീവ വ്യവ­സായങ്ങളിലെ അസം­സ്കൃത വസ്തു­വാ­ണ്‌.

പോഷക ഗുണം

ഊർജ്ജ­ത്തിന്റെ ഒരു നല്ല ഉറ­വി­ട­മാണ്‌ വാഴ­പ്പ­ഴം. 100ഗ്രാം ഉള്ള പഴം 3.50 കിലോ ജൂൾസ്‌ ഊർജ്ജം തരു­ന്നു­ണ്ട്‌. അന്ന­ജ­മാണ്‌ ഇതിൽ പ്രധാ­ന­മായും അട­ങ്ങി­യി­രി­ക്കു­ന്ന­ത്‌. അന്നജം കൂടാതെ ഫോസ്‌ ഫറ­സ്‌, കാൽസ്യം, അയേൺ, പൊട്ടാസ്യം മാഗ്നീഷ്യം എന്നി­വയും വാഴ­പ്പ­ഴ­ത്തിൽ ധാരാളം അട­ങ്ങി­യി­ട്ടു­ണ്ട്‌. സൂക്ഷ്മ­മായ അള­വിൽ സിങ്ക്‌, കോപ്പർ, ക്ളോറിൻ, കോബാൾട്ട്‌, അയോ­ഡിൻ എന്നി­വയും വാഴ­പ്പ­ഴ­ത്തിൽ അട­ങ്ങി­യി­രി­ക്കു­ന്നു.

ഔഷ­ധ­ഗുണം

വളരെ ഔഷ­ധ­ഗു­ണ­മുള്ള ഒന്നാണ്‌ വാഴ­പ്പ­ഴം. പഴു­ത്ത­പഴം എളുപ്പം ദഹി­ക്കു­ന്ന­വയും അതിൽ വിറ്റാ­മി­നു­കളും ധാതു­ക്കളും അട­ങ്ങി­യി­രി­ക്കു­കയും ചെയ്യു­ന്നു. അതു­കൊണ്ട്‌ തന്നെ മൂന്ന്‌ മാസം പ്രായ­മായ കുഞ്ഞു­ങ്ങൾക്കു­വരെ ഇത്‌ കൊടു­ക്കാം. പ്രായ­മായ ആളു­കൾക്ക്‌ ഒരു തര­ത്തി­ലു­മുള്ള ദഹന പ്രശ്ന­ങ്ങളും ഇല്ലാതെ ഇത്‌ ധാരാളം കഴി­ക്കാം. വളരെ കുറച്ച്‌ സോഡി­യവും, ഫാറ്റും, കൊള­സ്ട്രോളും ഇല്ല എന്നതും ഹൃദ്രോ­ഗി­കൾക്കും ഉയർന്ന രക്ത­സ­മ്മർദ്ദമുള്ള­വർക്കും വാഴ­പ്പഴം അനു­യോ­ജ്യ­മായ ഭക്ഷ­ണ­മാ­കു­ന്നു. യൂറിക്‌ ആസ്ഡ്‌ ഉണ്ടാ­ക്കു­ന്നില്ല എന്നത്‌ കൊണ്ട്‌ ആർത്രൈ­റ്റിസ്‌ രോഗി­കൾക്ക്‌ ഇതൊരു നല്ല ഭക്ഷ­ണ­മാ­ണ്‌. കുറഞ്ഞ സോഡി­യവും പ്രോട്ടീനും ഉള്ള പഴം ആണെ­ന്നത്‌ കൊണ്ട്‌ വൃക്ക രോഗി­കൾക്ക്‌ ഈ ഭക്ഷണം നിർദ്ദേ­ശി­ക്ക­പ്പെ­ടു­ന്നു. ഹൈഡ്രോ­ക്ളോ­റിക്‌ ആസ്ഡ്‌ കുറ­ക്കാ­നുള്ള വാഴ­പ്പ­ഴ­ത്തിന്റെ കഴിവ്‌ അൾസർ ചികി­ത്സ­യിൽ പ്രയോ­ജ­ന­പ്പെ­ടു­ത്തു­ന്നു കാരണം ലിപ്പി­ഡിന്റെ അളവ്‌ ഇതിൽ വളരെ കുറ­വാ­ണ്‌. ഇത്‌ കൊണ്ട്‌ തന്നെ വാഴ­പ്പ­ഴ­ത്തിന്‌ നല്ല ഔഷ­ധ­ഗുണം ഉണ്ടെന്ന്‌ പറ­യാം.

വിവിധ ഉപ­യോ­ഗ­ങ്ങൾ

വാഴ­പ്പ­ഴ­ത്തിന്‌ (ബനാ­നക്ക്‌) അതിന്റെ പ്രത്യേകത കൊണ്ട്‌ അനേകം ഉപ­യോ­ഗ­ങ്ങൾ ഉണ്ട്‌ അനേകം മത­പ­ര­മായ ആവ­ശ്യ­ത്തിന്‌ വാഴ­പ്പഴം ഉപ­യോ­ഗി­ക്കു­ന്നു­ണ്ട്‌. കദ­ളി, പഞ്ചാ­മൃതം രസാ­യ­നം, എന്നിവ ഉണ്ടാ­ക്കാൻ ഉപ­യോ­ഗി­ക്കു­ന്നു. പൂന്തോ­ട്ട­ത്തിൽ ഒരു അല­ങ്കാ­ര­സ­സ്യ­മായും വാഴയെ വളർത്തു­ന്നു­ണ്ട്‌. കാർഷിക രംഗത്ത്‌ ഉപ­യോ­ഗി­ക്കുന്ന നാരു­കൾ വാഴ­പ്പോ­ള­യിൽ നിന്നും ഉണ്ടാ­ക്കു­ന്നു­ണ്ട്‌. ഇല ഭക്ഷ്യ­വ­സ്തു­ക്കൾ പൊതി­യാനും, ഊണു­ക്ക­ഴി­ക്കാനും ഉപ­യോ­ഗി­ക്കു­ന്നു. ഉണ­ങ്ങിയ വാഴ­ത്തണ്ടും നാരും ഉപ­യോ­ഗിച്ച്‌ ബാഗ്‌, കുട്ട എന്നി­ങ്ങനെ അനേകം കര­കൗ­ശല വസ്തു­ക്കൾ ഉണ്ടാ­ക്കു­ന്നു. ഉണ­ങ്ങിയ പാഴ്വ­സ്തു­ക്കൾ കത്തിച്ച്‌ വള­മാ­ക്കു­ന്നു.

വാഴ കൃ­ഷി­യുടെ നടീൽ പ്രവർത്ത­ന­ങ്ങൾ

ഗുണ­നി­ല­വാ­ര­മുള്ള നടീൽ വസ്തു­ക്കൾ തെര­ഞ്ഞെ­ടു­ക്കൽ

അടി­സ്ഥാന നടീൽ വസ്തു­ക്കൾ

ചെറു­തൈ­ക­ളോ, കന്നു­കളോ ആണ്‌ വാഴ­യുടെ അടിസ്ഥാന നടീൽ വസ്തു­ക്കൾ. വാഴ­യിൽ രണ്ടു­തരം തൈക­ളാണ്‌ ഉള്ള­ത്‌. വാൾക്ക­ന്നു­കളും, വെള്ള­ക­ന്നു­കളും ഇവ തമ്മി­ലുള്ള താര­തമ്യ പഠ­ന­ങ്ങ­ളിൽ വാൾ­ക്ക­ന്നു­കൾ കൂടു­തൽ ഗുണ­മേ­?­യുള്ളവയാ­ണെന്ന്‌ തെളി­ഞ്ഞി­ട്ടു­ണ്ട്‌. ഇവ നേരത്തെ കുല­ക്കു­കയും നല്ല കുല തരി­കയും ചെയ്യും. അതു­കൊണ്ട്‌ വാൾ­ക്ക­ന്നു­ക­ളുടെ തിരി­ച്ച­റിവും തെര­ഞ്ഞെ­ടുപ്പും വിജ­യ­ക­ര­മായ വാഴ­കൃ­ഷി­യിൽ പ്രാധാ­ന്യ­മർഹി­ക്കു­ന്നു.

നല്ല വാൾ­തൈ­കൾ എങ്ങനെ തിരി­ച്ച­റിയും

വാഴ­ക്ക­ന്നു­കൾക്ക്‌ നന്നായി വിക­സി­ച്ച­ മാണവും കോൺ ആകൃ­തി­യിൽ ഉള്ള തടയും സൂചി­പോലെ കൂർത്ത ഇല­കളും നല്ല വളർച്ച­യുള്ള കൂമ്പും ഉണ്ടാ­കും. എന്നാൽ വെള്ള തൈകൾ മാണം ചെറുതും സിലി­ണ്ടർ ആകൃ­തി­യി­ലുള്ള വാഴ­ത്ത­ടയും വിരിഞ്ഞ ഇല­കളും ആയി­രി­ക്കും. നന്നായി നിരീ­ക്ഷി­ച്ചാൽ തന്നെ നല്ല തൈകൾ തിരി­ച്ച­റി­യാൻ കഴി­യും.

 

തൈക­ളുടെ പ്രായം

തൈകൾ തിര­ഞ്ഞെ­ടു­ക്കു­മ്പോൾ രണ്ടാ­മത്‌ ശ്രദ്ധി­ക്കേണ്ട കാര്യം തൈക­ളുടെ പ്രായ­മാ­ണ്‌. ഹ്രസ്വ­കാല ഇന­മാ­ണെ­ങ്കിൽ മൂന്നു­മാസം പ്രായ­മായ തൈ നല്ല­താ­ണ്‌. പ്രായം മാത്ര­മല്ല വലി­പ്പവും പ്രധാ­ന­മാ­ണ്‌. മിനിമം ഒരു കി.ഗ്രാം എങ്കിലും തൈകൾക്ക്‌ ഭാരം ഉണ്ടാ­വ­ണം. ഒരേ വലി­പ്പ­മുള്ള തൈകൾ തെര­ഞ്ഞെ­ടു­ക്കു­ന്നത്‌ വിളവ്‌ ഒരേ സമ­യാ­ത്താക്കും. വലിയ മാണ­മുള്ള തൈകൾ അതിന്റെ വളർച്ച­യുടെ ആദ്യ­ഘട്ടത്തിൽ കൂടു­തൽ സഹാ­യ­ക­ക­ര­മാ­ണ്‌.

തൈകൾ തെര­ഞ്ഞെ­ടു­ക്കേണ്ട സ്ഥലം

എവിടെ നിന്ന്‌ നടീൽ വസ്തു­ക്കൾ ശേഖ­രി­ക്കു­ന്നു. എന്നത്‌ വളരെ പ്രധാ­ന­പ്പെട്ട ഒരു സംഗ­തി­യാ­ണ്‌. കീട­ങ്ങ­ളു­ടെയും രോഗ­ങ്ങ­ളു­ടേയും ആക്ര­മ­ണ­ത്തിൽ നിന്നും രക്ഷ­പ്പെട്ട കൃഷി­യി­ട­ങ്ങൾ ഒഴി­വാ­ക്കു­ക. നടീൽ വസ്തു­ക്ക­ളുടെ തിര­ഞ്ഞെ­ടു­പ്പിനെ ആശ്ര­യി­ച്ചാ­യി­രിക്കും വിള.

നടീ­ലി­നായി നില­മൊ­രു­ക്കൽ

കുഴി­തീർക്കൽ

നല്ല ആഴ­ത്തി­ലുള്ള ഒന്നോ രണ്ടോ ഉഴ­വ­ലോടെ നടീൽ പ്രവൃ­ത്തി­കൾ തുട­ങ്ങാം. 5സെ.മി വീതി 50 സെ.മി ആഴം 50 സെ.മി നീളം എന്നീ അള­വു­ക­ളിൽ കുഴി­യെ­ടു­ക്കു­ക. താഴ്ന്ന നില­ത്താ­ണെ­ങ്കിൽ മൺ കൂന­കൾ ഉണ്ടാ­ക്ക­ണം. നടീൽ സമ­യത്ത്‌ 10 കി.ഗ്രാം ചെടി­യൊ­ന്നിന്‌ എന്ന ക്രമ­ത്തിൽ കംപോസ്റ്റും, കാലി­വ­ളവും, പച്ചി­ല­വ­ളവും ചേർക്കു­ക.

സ്പേസിങ്ങ്‌

മണ്ണിന്റെ ഫല­ഫൂ­യി­ഷ്ടത ഇന­ങ്ങ­ളുടെ സവി­ശേ­ഷ­ത, സാമ്പ­ത്തിക പരി­ഗ­ണ­ന­കൾ എന്നിവ അടി­സ്ഥാ­ന­മാ­ക്കി­യാണ്‌ വാഴ കുഴി­ക­ളുടെ അകലം തീരു­മാ­നി­ക്കേ­ണ്ട­ത്‌.

 

ഇനം

അകലം - മീറ്റ­റിൽ

കന്നു­കൾ / ഹെക്ട­റിൽ

പൂവൻ

2.1 x 2.1

2260

ചെങ്ക­ദളി

2.1 x 2.1

2260

പാള­യൻകോ­ടൻ

2.1 x 2.1

2260

മൊന്ത­ൻ

2.1 x 2.1

2260

നേന്ത്രൻ

2.0 x 2.0

2500

ഗ്രോസ്മൈക്കിൾ

2.4 x 2.4

1730

റോബസ്റ്റ, മോൺസ്മേരി,
ഡ്വാർഫ്‌
കാവൻഡിഷ്‌

2.4 x 1.8

2310

 

വാഴതൈ നടീൽ

നടീൽ സമയം

നടീൽ സമയം വിജ­യ­ക­ര­മായ വാഴ­ക്കൃ­ഷി­യിൽ നടീൽ സമ­യ­ത്തിന്‌ വളരെ പ്രാധാ­ന്യ­മു­ണ്ട്‌. സാധാ­രണ ഗതി­യിൽ ജൂൺ -ജൂ­ലായ്‌ ക്കും ഡിസം­ബർ­-­ജ­നു­വ­രി­ക്കു­മി­ട­യി­ലാ­ണ്‌.­ന­ടീൽ തുടർന്നു പോരു­ന്ന­ത്‌. ഈ സമ­യത്ത്‌ ഏറ്റവും ശ്രദ്ധി­ക്കേ­ണ്ട­ത്‌ കാലാ­വ­സ്ഥ­യാ­ണ്‌. നടീൽ നല്ല മഞ്ഞു­കാ­ലത്തോ ചൂടുള്ള വേന­ലിലോ ആവാതെ നോക്ക­ണം. നടീ­ലിന്‌ ശേഷം 5-7 മാസ­ങ്ങ­ളിൽ പ്രത്യേ­തിച്ച്‌ ബുദ്ധി­മു­ട്ടു­ക­ളി­ല്ലാതെ നോക്ക­ണം. കുല വന്നു തുട­ങ്ങുന്ന സമ­യ­മാ­ണി­ത്‌. കുല­വ­രു­ന്നത്‌ കാറ്റുള്ള മാസ­ങ്ങ­ളിൽ ആവാതെ നോക്കു­കയും വേണം. നടീൽ കാലം തീരു­മാ­നി­ക്കുന്ന മറ്റൊരു ഘടകം വിപ­ണി­യാ­ണ്‌. വിവ­ഹാഹ - ഉത്സ­വാ­ഘോ­ഷ­കാ­ല­ത്തേക്ക്‌ നടീൽ ബന്ധ­പ്പെട്ടത്തുന്നതും ഗുണം ചെയ്യും.

തൈക­ളുടെ പരി­ച­രണം

ചൂടുള്ള സൂര്യ­പ്ര­കാ­ശ­ത്തിൽ കന്നു­കൾ നന്നായി ഉണ­ക്കണം അതിന്‌ മുൻപ്‌ പശുവിൻ ചാണക കുഴമ്പ്‌ പുരട്ടി പിടി­പ്പി­ക്ക­ണം. കീടാ­ക്ര­മണം അധി­ക­മു­ള്ളി­ട­ത്താ­ണെ­ങ്കിൽ വാഴ­ക്ക­ന്നു­കൾക്ക്‌ രാസ­പ­രി­ച­രണം കൊടു­ക്കേ­ണ്ട­തു­ണ്ട്‌.

കുഴി­ക­ളിലെ നടീൽ

വാഴ­ക്കന്ന്‌ വെക്കാൻ ആവ­ശ്യ­മായ മണ്ണ്‌ നീക്കം ചെയ്ത്‌ കുഴി­ക­ളിൽ നടു­ക. 5സെ.മി വാഴ­ത്തട മണ്ണിന്‌ മുക­ളിൽ കാണ­ത്ത­ക്ക­രീ­തി­യിൽ കുഴി­യുടെ നടു­വിൽ നേരെ നിർത്തി നട­ണം. മാണ­ത്തിനു ചുറ്റു­മുള്ള മണ്ണ്‌ അമർത്തി വായു അറ­കൾ ഒഴി­വാ­ക്ക­ണം. നിർദ്ദേ­ശി­ക്ക­പ്പെട്ട അള­വിൽ ജൈവ­വ­ളവും രാസ­വ­ളവും ചേർത്ത്‌ കൊടു­ക്കുക

നടീ­ലിന്‌ ശേഷ­മുള്ള പരി­പാ­ലനം

വളം ചേർക്കൽ

നടീ­ലി­നൊപ്പം കമ്പോസ്റ്റോ കാലി­വ­ളമോ പച്ചി­ല­വ­ളമോ 10 കി.ഗ്രാം ചെടി­യൊ­ന്നിന്‌ എന്ന തോതിൽ ചേർക്കു­ക. ഹെക്ട­റിന്‌ 50­കി.ഗ്രാം എന്ന അള­വിൽ കൗപീ (വ­ള­പ­യർ), സൺഹെ­ഡ്‌, ഡൈൻഞ്ച എന്നിവ വിത­ക്കു­ക. വിതച്ച്‌ 40 ദിവ­സ­ങ്ങൾക്കു­ശേഷം മണ്ണിൽ ചേർത്തു കൊടു­ക്കു­ക. തുടർന്ന്‌ പച്ചില വള­ത്തിന്റെ വിത്തു വിതച്ച്‌ മണ്ണിൽ ചേർത്തു കൊടു­ക്കു­ക.

ജല­സേ­ചനം

പാളി­യൻ കോടൻ വാഴ­കൾ ജനു­വ­രി­യിൽ നടീൽ നട­ത്താം. തട­ത്തിൽ വെള്ളമൊഴിച്ച്‌ 15 ദിവ­സ­ത്തി­ലൊ­രി­ക്കൽ 9 ലിറ്റർ വെള്ളം എന്ന തോതിൽ നന­ക്കു­ക.

 

ടിഷ്യൂ­കൾച്ചർ വാഴ ഉത്പാ­ദനം

ടിഷ്യൂ കൾച്ചർ

ഒരേ പോലെ­യുള്ള, കീട­രോ­ഗ­മു­ക്ത­മാ­യ, വർദ്ധ­ന­ശേഷി കൂടു­ത­ലുള്ള നടീൽ വസ്തു­ക്കാണ്‌ ടിഷ്യൂ­കൾച്ചർ രീതി വാഗ്ദാനം ചെയ്യു­ന്ന­ത്‌. പരി­സ്ഥി­തി­ക്കി­ട­ക്കുന്ന വ്യത്യസ്ത ഇനം തൈകൾ നട്ട്‌ നേന്ത്ര­പ്പഴം ഉത്പാ­ദനം ഗണ്യ­മായി വർദ്ധി­പ്പി­ക്കാം.

അകലം

2 മീറ്റർ ഃ 2 മീറ്റർ (2500 വാഴ/ ഹെക്ടർ) ടിഷ്യൂ­കൾച്ചർ ചെയ്ത തൈകൾ ഉപ­യോ­ഗിച്ച്‌ ഉയർന്ന സാന്ദ്ര­ത­യോടെ വാഴ കൃഷി ചെയ്യാം.
നിർദ്ദേ­ശി­ക്ക­പ്പെ­ടുന്ന സാന്ദ്രത താഴെ കൊടു­ക്കു­ന്നു.
എ) 2 മീറ്റർ ഃ 3മീ­റ്റർ രണ്ട്‌ തൈകൾ ഒരു കുഴി­യിൽ (3332 തൈകൾ / 1666­കു­ഴി­ക­ളിൽ/ ഒരു ഹെക്ടർ
ബി) 1.5 മീ ഃ 1.75മീ ഒരു കുഴി­യിൽ ഒരു തൈ 3265 തൈകൾ ഒരു ഹെക്ട­റിന്‌ കുഴി­യുടെ വലിപ്പം 50 സെ.മീ 50 സെ.മീ 50 സെ.മി

നടീൽ രീതി

നടീ­ലിന്‌ 15 ദിവസം മുൻപ്‌ കുഴി­കൾ എടു­ക്കുക മേൽമണ്ണ്‌ എഫ്‌.­വൈ.എം ഉം ചേർത്ത്‌ കുഴി നിറച്ച്‌ 15­-20 കി.ഗ്രാം ചെടി­യൊ­ന്നിന്‌ / ഒരു കുഴി­യിൽ എന്ന അള­വിൽ ഇടു­ക. ടിഷ്യൂ­കൾച്ചർ ചെയ്ത വാഴതൈ കുഴി­യുടെ മുക­ളിൽ മിനി­ര­പ്പിൽ വക്കു­ക. വേരു­കൾക്ക്‌ പരിക്ക്‌ പറ്റാതെ നടുന്നതിനു മുൻപ്‌ പോളി­ത്തീൻ കവർ നീക്കം ചെയ്യു­ക. വൈകു­ന്നേ­ര­മാണ്‌ നടീ­ലിനു പറ്റിയ സമ­യം. ആദ്യ രണ്ടാ­ഴ്ച­ത്തേക്ക്‌ കടുത്ത സൂര്യ­പ്ര­കാ­ശ­ത്തിൽ നിന്ന്‌ തണൽ കൊടുത്ത്‌ സംര­ക്ഷി­ക്കു­ക. പിടിച്ചു വരു­ന്നത്‌ വരെ ദിവ­സവും നന­ക്കുക

സസ്യ­സം­ര­ക്ഷണം

കാർബോ­ഫൂ­റാൻ 30 ഗ്രാം/ ചെടി­യൊ­ന്നിന്‌ എന്ന തോതിൽ നടീൽ സമ­യത്ത്‌ 15 ഗ്രാം വീതം 60 ഉം 90 ദിവ­സ­ങ്ങൾ കഴി­ഞ്ഞിട്ടും ചേർത്ത്‌ കൊടു­ക്കു­ക. പ്രധാന കീട­രോ­ഗ­ങ്ങൾക്ക്‌ സംയോ­ജിത സസ്യ­സം­ര­ക്ഷണ മാർഗ്ഗ­ങ്ങൾ അവ­ലം­ബി­ക്കു­ക.

ജൈവ­വ­ള­ങ്ങളും രാസ­വ­ള­ങ്ങളും

നില­മൊ­രു­ക്കു­മ്പോൾ എഫ്‌. വൈ എം 15­-20 ചെടി­യൊ­ന്നിന്‌ എന്ന തോതിൽ നില­മൊ­രു­ക്കു­മ്പോൾ ചേർത്ത്‌ കൊടു­ക്കു­ക.
ഒരു കി.ഗ്രാം കുമ്മായം ചെടി­യൊ­ന്നിന്‌ എന്ന തോതിൽ ജൈവ­വ­ള­ത്തോ­ടൊപ്പം നില­മൊ­രു­ക്കു­മ്പോൾ ചേർത്ത്‌ കൊടു­ക്കു­ക.
നൈട്ര­ജൻ : ഫോസ്ഫ­റസ്‌ : പൊട്ടാസ്യം എന്നിവ 300 : 115 : 450 ഗ്രാം / ചെടി­യൊ­ന്നിന്‌ എന്ന തോതിൽ 6 തുല്യ­ഭാ­ഗ­ങ്ങ­ളായി താഴെ പറയും വിധം ചേർത്തു­കൊ­ടു­ക്കു­ക.
ചേർക്കേണ്ട സമയം നൈട്ര­ജൻ : ഫോസ്ഫ­റസ്‌ : പൊട്ടാസ്യം/ 
നടീ­ലിന്‌ ശേഷം 1 മാസം - 50 : 65 : 65
നടീ­ലിന്‌ ശേഷം 2 മാസം - 50 : 00 : 65
നടീ­ലിന്‌ ശേഷം 3 മാസം - 50 : 50 : 65
നടീ­ലിന്‌ ശേഷം 4 മാസം - 50 : 00 : 65
നടീ­ലിന്‌ ശേഷം 5 മാസം - 50 : 00 : 65
നടീ­ലിന്‌ ശേഷം 7 ( കുല­വ­ന്ന­തിനു ശേഷം) മാസം - 50 : 00 : 125

നേന്ത്ര­വാ­ഴ­യൊ­ടൊ­പ്പ­മുള്ള ഇട­വി­ള­കൾ

വാഴ­കു­ല­ക­ളുടെ ഭാരത്തെ ബാധി­ക്കാത്ത രീതി­യിൽ വെള്ള­രി­വർഗ്ഗ­ങ്ങളും ചീരയും ലാഭ­ക­ര­മായി വാഴ തോട്ട­ത്തിൽ കൃഷി ചെയ്യാം. പച്ച­ക്കറി ആവ­ശ്യ­ത്തിന്‌ വെള്ള­രി­വർഗ്ഗം 95 ദിവ­സ­ത്തിലും വിത്തി­നാ­യി­ട്ടാ­ണെ­ങ്കിൽ 130 ദിവസം കൊണ്ട്‌ വിള­വെ­ടുക്കാം കാച്ചിലും ചേനയും നേന്ത്ര­വാ­ഴ­യോ­ടൊപ്പം ലാഭ­ക­ര­മായി കൃഷി­ചെ­യ്യാം.

വാഴക്കൃഷിയടെ ഇടക്കാല സംരക്ഷണം

 

കളനിയന്ത്രണം

കള­നി­യ­ന്ത്ര­ണ­ത­ത്ത്വ­ങ്ങൾ

40 മുതൽ 70% വരെ വിളവ്‌ കുറ­ക്കാൻ കള­കൾക്ക്‌ കഴി­യും. അതു­കൊ­ണ്ടത്‌ തന്നെ വാഴ­ത്തോ­ട്ട­ത്തിലെ കള നിയ­ന്ത്രണം അനി­വാ­ര്യ­മായ ഒന്നാ­ണ്‌. വാഴ­ത്തോ­ട്ട­ങ്ങ­ളിൽ സാധാ­രണ തുടർന്നു പോരുന്ന ഒരു രീതി കിള­ക്ക­ലാ­ണ്‌. ഇത്‌ കൂടാതെ വിവിധ കള­നാ­ശി­നി­കളും നിർദ്ദേ­ശി­ക്ക­പ്പെ­ടു­ന്നു.

 

കള നിയ­ന്ത്രണ രീതി­കൾ മനു­ഷ്യ­ധ്വാനം വഴി :

കള നിയ­ന്ത്ര­ണ­ത്തിന്‌ ഏറ്റവും നല്ല മാർഗ്ഗം കൈകൊണ്ട്‌ പറി­ച്ചു­ക­ള­യു­ന്ന­താ­ണ്‌.

പുത­യി­ടൽ:

പുത­യി­ടു­ന്ന­തി­നോട്‌ വാഴ­കൃഷി നല്ല­രീ­തി­യിൽ പ്രതി­ക­രി­ച്ചു­കാ­ണു­ന്നു. കാർഷിക ചിലവു കുറ­ക്കാനും ജല­സേ­ചനം കുറ­ക്കാനും കള­യുടെ വളർച്ച തട­യാനും ഉപ­ക­രി­ക്കു­ന്നു. കരിമ്പിൻ ച­പ്പോ, വാഴ­ചപ്പോ കാര്യ­ക്ഷ­മ­മായി കാണു­ന്നു.

രാസനിയ­ന്ത്രണം :

നിർദ്ദേ­ശി­ക്ക­പ്പെ­ടുന്ന രണ്ട്‌ കള നാശി­നി­കൾ ഡൈയൂ­റോൺ, ഗ്ളൈഫോ­സേറ്റ്‌ എന്നി­വ­യാണ്‌ വാഴ1­-2­മാസം പ്രായ­മുള്ളതാണെ­ങ്കിൽ ഡൈയൂ­റോൺ 3 കി.ഗ്രാം / ഒരു ഹെക്ട­റിന്‌ എന്ന അള­വിൽ 1200­ലി­റ്റർ വെള്ള­ത്തിൽ കലക്കി തളി­ക്കു­ക. 6 മാസ­ത്തിനു ശേഷം കള­കൾ 2-3 ഇഞ്ച്‌ ഉയർന്നാൽ ഗ്ളൈഫോ­സ്ഫേറ്റ്‌ അല്ല­ങ്കിൽ ഗ്രാമ­സോൺ 1.5­ലി­റ്റർ ഹെക്ട­റിന്‌ എന്ന തോതിൽ 1200 ലിറ്റർ വെള്ള­ത്തിൽ കല­ക്കി­തെ­ളി­ക്കു­ക. വാഴ­യിൽ മരുന്ന്‌ തെളി­ക്കു­ന്നത്‌ ഇലക്ക്‌ കേടു­പാ­ടു­വ­രു­ത്തും.

ജലസേചനം

ജല­സേ­ച­ന­ത്തിന്റെ പ്രാധാന്യം

ഒരു വാഴക്ക്‌ അതിന്റെ വളർച്ച­യുടെ വിവിധ ഘട്ട­ത്തിൽ 1200 ലിറ്റർ ജലം ആവ­ശ്യ­മാ­ണ്‌. അത്രയും വെള്ളം ജല­സേ­ച­ന­ത്തി­ലൂടെയോ മഴ­യി­ലൂ­ടെയോ ലഭ്യ­മ­ല്ല­ങ്കിൽ വരൾച്ച ലക്ഷ­ണ­ങ്ങൾ കാണി­ക്കു­ന്നു. വേണ്ട പരി­ഗ­ണന ഇക്കാ­ര്യ­ത്തിൽ ലഭി­ച്ചി­ലെ­ങ്കിൽ സമ്പൂർണ്ണ വിള­നാ­ശ­മാ­യി­രിക്കും ഫലം. അതു­കൊണ്ട്‌ വാഴ­ത്തോ­ട്ട­ത്തിൽ ശരി­യായ ജല­സേ­ചന മാർഗ്ഗ­ങ്ങൾ അവ­ലം­ബി­ക്കേ­ണ്ടത്‌ അത്യാ­വ­ശ്യ­മാ­ണ്‌.

ഫ്ളഡ്‌ ഇറി­ഗേ­ഷൻ

തോട്ട­കൃ­ഷി­യിൽ ഫ്ളഡ്‌ ജല­സേ­ച­ന­മാണ്‌ സാധാ­രണ അവ­ലം­ബി­ക്കാ­റ്‌. വേനൽക്കാലത്ത്‌ ആഴ്ച­യി­ലൊ­രി­ക്കലും മഞ്ഞു­കാ­ലത്ത്‌ രണ്ടാ­ഴ്ച­യി­ലൊ­രി­ക്കലും നന­ക്ക­ണം.

ട്രെൻഞ്ച്‌ ഇറി­ഗേ­ഷൻ

നീർത്ത­ട­കൃ­ഷി­യിൽ രണ്ടു­വരി വാഴ­കൾക്കി­ട­യിൽ ചാലു­കീറി ജല­സേ­ചനം നട­ത്താം. ചാലു­ക­ളിൽ വെള്ളം നിർത്തി മണ്ണിൽ മാക്സിമം ഈർപ്പം ഒഴു­കി­യെ­ത്താൻ അനു­വ­ദി­ക്കു­ന്നു. ചാലു­കൾക്ക്‌ ആഴ­മു­ണ്ടാ­യി­രി­ക്ക­ണം.

ബേസിൻ ഇറി­ഗേ­ഷൻ

സസ്യ­ത്തി­നു­ചുറ്റും തട­മെ­ടുത്ത്‌ നന­ക്ക­ണം. ഒരു പരി­ധി­വരെ നിര­പ്പായ ഭൂമി­യാ­ണി­ത്‌ അനു­യോ­ജ്യം. വേനൽ മാസ­ങ്ങ­ളിൽ മൂന്നു­ദി­വ­സ­ത്തി­ലൊ­രി­ക്കൽ നന­ക്ക­ണം.

ഡ്രിപ്‌ ഇറി­ഗേ­ഷൻ

ആവ­ശ്യ­മായ അള­വ­നു­സ­രിച്ച്‌ ചെടി­യുടെ വേരിനു ചുറ്റും ജല­സേ­ചനം നട­ത്താൻ കഴി­യുന്ന ഒരു പുതിയ രീതിയാണി­ത്‌. വളർച്ച നിരക്ക്‌ കുറഞ്ഞ സമ­യത്ത്‌ ഈ രീതി ഉപ­യോ­ഗ­പ്ര­ദ­മാവും, മാത്ര­മല്ല ജല­ത്തിന്റെ കാര്യ­ക്ഷ­മ­മായ ഉപ­യോഗം, ഉപ്പു­വെള്ള പോലും ഉപ­യോ­ഗ­പ്പെ­ടു­ത്താൻ കഴി­യും. ജല­സേ­ച­ന­ത്തി­നൊപ്പം രാസ­വ­ള­പ്ര­യോഗം എന്നി­വ­യെല്ലാം ഇതിന്റെ സവി­ശേ­ഷ­ത­ക­ളാ­ണ്‌. ജല­ല­ഭ്യത കുറഞ്ഞ പ്രദേ­ശ­ങ്ങ­ളിൽ ഈ രീതി കൂടു­തൽ സ്വീകാ­ര്യ­മാ­യി­രി­ക്കു­ന്നു.

വളർച്ച­യുടെ വ്യത്യസ്ത ഘട്ട­ങ്ങ­ളിൽ ആവ­ശ്യ­മായ ജല­ത്തിന്റെ അളവ്‌ (ഡ്രിപ്പ്‌ ഇറി­ഗേ­ഷൻ)

 

നമ്പർ വളർച്ചാ­ഘട്ടം പ്രായം / ആഴ്ച­യിൽ ജല­ത്തിന്റെ അളവ്‌ / ലിറ്റർ/ ചെടി

1.

നടീ­ലിനു ശേഷം/ റാട്ടൂൺ വിള­യിൽ

1-4

1-4 ഫ്ളഡ്‌ ഇറി­ഗേ­ഷൻ

2.

ചെറു­പ്രായം

5-9

8-10

3.

നല്ല വളർച്ച­യുള്ള ഘട്ടം

10-19

12

4.

കുല­വ­രാൻ തുട­ങ്ങുന്ന സമയം

20-32

16-20

5.

കുല­ക്കുന്ന സമയം

33-37

20 ഉം അതിനു മുക­ളിലും*

6.

കുല­യുടെ വളർച്ചാ ഘട്ടം

38-50

20 ഉം അതിനു മുക­ളിലും*

 

 

ആഴ്ച­തോ­റു­മുള്ള വള പ്രയോഗ ഷെഡ്യൂൾ ഗ്രാം/ വാഴ

 

നടീ­ലിനു ശേഷം - ആഴ്ച­കൾ

യൂറിയ

ആകെ ഗ്രാം/ ചെടി

 

എം.­ഒ.പി

 

ആകെ ഗ്രാം/ചെടി

9-18 ആഴ്ച (10 ആഴ്ച­കൾ)

15

150

8.0

80

19 - 30 ആഴ്ച (10ആഴ്ച­കൾ

10

120

10

120

31 -40 ആഴ്ച
(10 ആഴ്ച­കൾ

7.0

70

12

120

41-46 ആഴ്ച 5 ആഴ്ച­കൾ

Nil

Nil

10

50

 

ആകെ

 

----

 

340

 

----

 

375

വളപ്രയോഗം

ജൈവ­വ­ള­ങ്ങളും രാസ­വ­ള­ങ്ങളും

കംപോ­സ്റ്റ്‌, കാലി­വ­ളം, പച്ചി­ല­വളം എന്നിവ 10 കി.ഗ്രാം / ചെടി­യൊ­ന്നിന്‌ എന്ന ക്രമ­ത്തിൽ നടീൽ സമ­യത്ത്‌ തന്നെ ചേർത്ത്‌ കൊടു­ക്കു­ക.
നൈട്ര­ജൻ , ഫോസ്ഫ­റ­സ്‌, പൊട്ടാസ്യം എന്നിവ താഴെ പറ­യുന്ന ക്രമ­ത്തിൽ ചേർക്കു­ക

വളം ചേർക്കേണ്ട സമയം

നൈട്ര­ജൻ : ഫോസ്ഫ­റ­സ്‌ : പൊട്ടാസ്യം

g/plant

നേന്ത്രൻ ( ജല­സേ­ചനം ഉള്ള­ത്‌)

 

190:115:300

മറ്റി­ന­ങ്ങ­ളിൽ മണ്ണിലെ ഫല­ഭൂ­ഷ്ട­ത­യുടെ അടി­സ്ഥാ­ന­ത്തിൽ

 

60-200 : 160-200 : 320-400

പാളി­യൻ കോടൻ ( മഴ­കൂ­ടു­മ്പോൾ)

 

100:200:400

പാളി­യൻ കോടൻ ഒറ്റ നടീൽ

100:200:400

ആദ്യ­കു­റ്റി­വിള

150:200:800

രണ്ടാം കുറ്റി­വിള

 

150:200:800


രണ്ട്‌ റാട്ടൂൺ വിള­കൾക്കു ശേഷ­മുള്ള ഒറ്റ­വിള മാക്സിമം വിള­വു­ത­രുന്ന ഓരോ കൂട്ട­ത്തിലും രണ്ടു തൈകൾ കുറ്റി­വി­ള­ക്കായി നില­നിർത്താം.

വള­പ്ര­യോ­ഗ­രീതി

60-75 സെ.മി അക­ല­ത്തിൽ തട­മെ­ടുത്ത്‌ നിർദ്ദേ­ശി­ക്ക­പ്പെട്ട അളവ്‌ വളം നടീ­ലിനു ശേഷം 2 മാസ­ത്തിനു ശേഷവും രണ്ടാ­മ­ത്തേത്‌ 4 മാസ­ങ്ങൾക്കു ശേഷവും ചേർക്കു­ക. റാട്ടൂൺ വിള­യാ­ണെ­ങ്കിൽ മുഴു­വൻ വളവും ഒറ്റ ഡോസായി തൊട്ടു മുൻപത്തെ വിള­വെ­ടു­പ്പിനു ശേഷം ഉടനെ ചേർക്കു­ക. വള­പ്ര­യോ­ഗ­ത്തിനു ശേഷം ജല­സേ­ചനം നട­ത്തു­ക.
എൻ.ബി നോട്ട്‌ : നേന്ത്ര­വാ­ഴ­യിൽ വലുപ്പം, കുല­യുടെ ഭാരം എന്നിവ മെച്ച­പ്പെ­ടു­ത്താൻ വളം ആറു തുല്യ­ഭാ­ഗ­ങ്ങ­ളാക്കി താഴെ പറയും വിധം ചേർത്തു­കൊ­ടു­ക്കു­ക.

വള­പ്ര­യോ­ഗ­ത്തിന്റെ സമയം

നൈട്ര­ജൻ : ഫോസ്ഫ­റസ്‌ : പൊട്ടാസ്യംg/plant

നടീ­ലിനു ശേഷം 1 മാസം കഴിഞ്ഞ്‌

40:65:60

നടീ­ലിനു ശേഷം 2 മാസം കഴിഞ്ഞ്‌

30:50:60

നടീ­ലിനു ശേഷം 3 മാസം കഴിഞ്ഞ്‌

30:00:60

നടീ­ലിനു ശേഷം 4 മാസം കഴിഞ്ഞ്‌

30:00:60

നടീ­ലിനു ശേഷം 5 മാസം കഴിഞ്ഞ്‌

30:00:60

കുല മുഴു­വൻ വന്നു കഴിഞ്ഞ്‌ ഉടനെ

30:00:00

ആകെ

190:115:300

പാളി­യൻകോ­ടന്റെ നടീൽ ജനു­വ­രിക്കു മുൻപ്‌ നടത്തി തൈകൾക്ക്‌ നന­ക്ക­ണം. ഏപ്രിൽ­-­മെയ്‌ വരെ 15 ദിവ­സ­ത്തി­ലൊ­രി­ക്കൽ 9 ലിറ്റർ വീത­മാണ്‌ നിർദ്ദേ­ശി­ക്ക­പ്പെ­ടു­ന്ന­ത്‌.
വാഴ­യുടെ നടീ­ലിനു ശേഷം 50കി/ ഒരു ഹെക്ട­റിന്‌ എന്ന തോതിൽ ഡൺഹെമ്പ്‌ ഡെയ്ഞ്ച / കൗപീ ഏതെ­ങ്കിലും നടു­ക. പച്ചി­ല­വ­ള­ത്തിന്റെ വിത്തു­പാകി മുളച്ച്‌ 40 ദിവസം കഴി­യു­മ്പോൾ മണ്ണിൽ ചേർത്തു കൊടു­ക്കു­ക.

 

ഇട­വി­ള­കൾ

ഇട­വി­ള­യുടെ അടി­സ്ഥാന തത്ത്വം

ഇട­വി­ള­യെ­ന്നു­ദ്ദേ­ശി­ക്കുന്നത്‌ വാഴ­തൈ­ക­ളുടെ ഇട­യി­ലുള്ള സ്ഥലത്ത്‌ പച്ച­ക്ക­റിയോ മറ്റു ഹ്രസ്വ­കാല വിള­കളോ കൃഷി­ചെ­യ്യു­ന്ന­താണ്‌. ഇട­വി­ള­യുടെ അടി­സ്ഥാന ഉദ്ദേ­ശ്യം അധിക വരു­മാനം തന്നെ­യാണ്‌ .ഇത്‌ മണ്ണിലെ പുതുയായി പ്രവർത്തി­ക്കുന്നതു കൊണ്ട്‌ ജല­സം­ര­ക്ഷ­ണ­ത്തിനും കള നിയ­ന്ത്ര­ണ­ത്തിനും സഹാ­യ­ക­ര­മാ­ണ്‌. സൂക്ഷ്മ ജീവി­ക­ളുടെ പ്രവർത്തനം ത്വരി­ത­പ്പെ­ടു­ത്തു­ന്ന­തു­കൊണ്ട്‌ പോഷ­ണ­ങ്ങ­ളുടെ അളവ്‌ വർദ്ധി­പ്പി­ക്കു­കയും ചെയ്യു­ന്നു. സമ­യവും വിഭ­വ­ങ്ങളും അനു­വ­ദി­ക്കു­മെ­ങ്കിൽ ഇട­വിള നല്ലതു തന്നെയാണ്‌.

നിർദ്ദേ­ശി­ക്ക­പ്പെട്ട ഇട­വി­ള­കൾ

വെള്ളരി വർഗ്ഗവും ചീരയും വളരെ ലാഭ­ക­ര­മായി സെപ്റ്റം­ബർ - ഒക്ടോ­ബർ മാസ­ത്തിൽ വാഴ­ക്കു­ല­ക­ളുടെ ഭാരത്തെ പ്രതി­കൂ­ല­മായി ബാധി­ക്കാതെ കൃഷി­ചെയ്യാം. പച്ച­ക്ക­റി­യായി ഉപ­യോ­ഗി­ക്കാൻ വെള്ള­രി­വർഗ്ഗം 95 ദിവ­സ­ത്തിലും വിത്തി­നാ­ണെ­ങ്കിൽ 130 ദിവസം കൊണ്ടും വിള­വെ­ടുക്കാം. കാച്ചിലും ചേനയും ലാഭ­ക­ര­മായി നേന്ത്ര­വാ­ഴ­യുടെ കൂടെ കൃഷി ചെയ്യാം.

കന്നു പറ­ച്ചു­നീ­ക്കൽ

കന്നു നീക്കം (ഡീ-സ­ക്ക­റിം­ങ്ങ്‌) ചെയ്യേ­ണ്ട­തിന്റെ പ്രാധാന്യം

ആവ­ശ്യ­മി­ല്ലാത്ത ചെറു­തൈ­കൾ നീക്കം ചെയ്യ­ലാണ്‌ ഡീ സക്ക­റിംങ്ങ്‌. വാഴ വള­രു­ന്ന­തോ­ടൊപ്പം അനേകം ചെറു തൈകൾ മാണ­ത്തിൽ നിന്നും മുള­ച്ചു­ണ്ടാ­കു­ന്നു. ഭക്ഷ­ണ­ത്തിനും പോഷ­ണ­ത്തി­നു­മായി ഈ ചെറു­തൈകൾ മാതൃ­സ­സ്യവും ആയി മത്സ­ര­ത്തി­ലേർപ്പെ­ടു­ന്നു. വാഴ­ക്കു­ല­യുടെ ഭാരവും ഗുണവും നില­നിർത്താൻ ഇവ നീക്കം ചെയ്യേ­ണ്ടത്‌ അത്യാ­വ­ശ്യ­മാ­ണ്‌.

നീക്കം ചെയ്യുന്ന രീതി

വാഴ­യുടെ നടീൽ കഴി­ഞ്ഞ്‌ രണ്ടു­മാ­സ­ത്തിനു ശേഷം തന്നെ കന്നു­കൾ നീക്കം ചെയ്തു തുട­ങ്ങ­ണം. വശ­ങ്ങ­ളിൽ വള­രുന്ന തൈകൾ അതിന്റെ കട­ക്കൽ വച്ചു നീക്കം ചെയ്യ­ണം. തുടർന്ന്‌ കുറച്ച്‌ മണ്ണെണ്ണ മുറി­വിൽ ഇറ്റിച്ച്‌ പിന്നീ­ടുള്ള വർച്ച തട­യ­ണം. ഈ പ്രക്രിയ വാഴക്ക്‌ കുല­വ­രു­ന്ന­തു­വരെ ഓരോ 45 ദിവ­സ­ങ്ങ­ളിലും ആവർത്തി­ക്കു­ക.

താങ്ങ്‌ കൊടു­ക്കൽ

വാഴ­കൾക്ക്‌ താങ്ങ്‌ വാഴ­കൾക്ക്‌ താങ്ങ്‌ കൊടു­ക്ക­ലാ­ണി­ത്‌. കാറ്റിൽ വാഴ­ക്കുലക്ക്‌ പരിക്കു പറ്റാതെ നോക്കാൻ വേണ്ടി­യാ­ണി­ത്‌ ഇങ്ങനെ ചെയ്യു­ന്നത്‌. അത്‌ കൊണ്ട്‌ കാറ്റിന്റെ ശല്യ­മു­ള്ളി­ടത്ത്‌ താങ്ങ്‌ കൊടു­ക്കേ­ണ്ട­തു­ണ്ട്‌.

താങ്ങ്‌ കൊടു­ക്കുന്ന രീതി

വണ്ണം കുറഞ്ഞ മര­ത്തൂ­ണു­കൾ ധാരാളം ലഭ്യ­ണെങ്കിൽ. അതുപ­യോ­ഗിച്ച്‌ വാഴ­ക്കു­ല­കൾക്ക്‌ താങ്ങ്‌ കൊടു­ക്കാം. വാഴ­ക്കു­ല­യുടെ എതിർവ­ശത്ത്‌ താങ്ങ്‌ തൂണു­കൾ കുഴി­ച്ചിട്ട്‌ കുല­വ­രു­മ്പോൾ അതിൽ കെട്ടി­വ­ക്കു­ന്നു. മറ്റൊന്ന്‌ കുല­കൾ പര­സ്പരം കെട്ടി ഉറ­പ്പി­ക്കുന്ന രീതി­യാ­ണ്‌. കുല തൊട്ട­ടുത്ത വാഴ­ത്ത­ട­യിൽ കയ­റു­കൊണ്ട്‌ കെട്ടി വക്കു­ന്നു. മറ്റൊരു രീതി മര­ത്തൂ­ണു­കൾ കൃഷി­യി­ട­ത്തിന്റെ അറ്റത്ത്‌ നാട്ടി ഒരു നിര­യിലെ ഓരോ കുലയും കമ്പി­യു­മുപ­യോ­ഗിച്ച്‌ അതിൽ കെട്ടി­വ­ക്കു­ന്നു. മറ്റൊരു രീതി കാറ്റു­വ­രുന്ന ദിശ­യിൽ കാറ്റിനെ തട­യാ­നുള്ള മാർഗ്ഗ­ങ്ങൾ അവ­ലം­ബി­ക്കുക എന്ന­താ­ണ്‌.

മറ്റു ഇട­ക്കാല പ്രവർത്ത­ന­ങ്ങൾ

ഇല വെട്ടൽ ( ലീഫ്‌ പ്രൂണിം­ങ്ങ്‌)

ഇല­വെ­ട്ടി­യൊ­തു­ക്കൽ, വാഴ­ക്കുല പൊതി­യൽ, വാഴ­ച്ചുണ്ട്‌ നീക്കം ചെയ്യൽ എന്നി­വ­യെല്ലാം പ്രധാ­ന­കാ­ര്യ­ങ്ങ­ളാ­ണ്‌. ഉണ­ങ്ങി­യതും രോഗ­ബാ­ധ­യേ­റ്റ­തു­മായ ഇല­കൾ നീക്കം ചെയ്യു­ന്നത്‌ (ലീഫ്‌ പ്രൂണിംങ്ങ്‌ ) രോഗ­ബാധ കൃഷി­യി­ട­ത്തിൽ ബാധി­ക്കാതിരി­ക്കാൻ സഹാ­യിക്കും

വ­​‍ാഴചുണ്ട്‌ (കു­ട­പ്പൻ) നീക്കം ചെയ്യൽ

കായ­കൾ വിരി­ഞ്ഞ­തിനു ശേഷം അടി­യിൽ കാണ­പ്പെ­ടുന്ന ആൺ പൂവാണ്‌ വാഴ­ച്ചു­ണ്ട്‌. അത്‌ നീക്കം ചെയ്യു­ന്നത്‌ കൊണ്ട്‌ പോഷ­ക­ങ്ങ­ളുടെ ചുണ്ടി­ലേ­ക്കുള്ള ഒഴുക്ക്‌ തട­യാൻ കഴി­യു­ന്നു. കായ­കൾ വിരിഞ്ഞു കഴി­ഞ്ഞാൽ ഉടനെ തന്നെ ചുണ്ട്‌ നീക്കം ചെയ്യ­ണം. കുലക്ക്‌ കൂടു­തൽ പോഷണം കിട്ടി പുഷ്ടി­പെ­ടാൻ ഇത്‌ സഹാ­യി­ക്കും.

കുല­പൊ­തി­യൽ

കുല­പൊ­തി­ഞ്ഞു­വ­ക്കു­ന്നത്‌ അതിന്റെ ഭംഗി­കൂ­ട്ടാൻ സഹാ­യി­ക്കും. പൊതിഞ്ഞു വച്ചാൽ പഴ­ങ്ങൾ ചൂടിൽ നിന്നും തണു­പ്പിൽ നിന്ന്‌ സംര­ക്ഷി­ക്ക­പ്പെ­ടും. പക്ഷി­ക­ളിൽ നിന്നും അണ്ണാ­നിൽനിന്നും സംര­ക്ഷിക്കാം എന്നു മാത്ര­മല്ല പൊതിഞ്ഞു വച്ചാൽ കുല­യുടെ ഭാരം കൂടു­ന്ന­തായും പഠ­ന­ങ്ങൾ തെളി­യി­ക്കു­ന്നു.

 

വാഴ­യുടെ വിള­വെ­ടുപ്പും സംഭ­ര­ണവും

 

വാഴക്കുല­ക­ളുടെ വിള­വെ­ടുപ്പ്‌

വാഴ­പ്പ­ഴ­ത്തിന്റെ വിള­വെ­ടുപ്പ്‌
സാധാ­ര­ണ­ഗ­തി­യിൽ പഴം പാക­മാ­കു­മ്പോൾ വിള­വെ­ടുപ്പ്‌ നട­ത്തു­ന്നു. കയ­റ്റു­മതി വിപ­ണി­യി­ലേ­ക്കാ­ണെ­ങ്കിൽ മൂന്നു­മാസം മുഴു­വ­നായും മൂപ്പെ­ത്ത­ണം. ഈ സമ­യത്ത്‌ കായ­ക­ളുടെ ­കൂർത്ത അരി­മ്പു­കൾ ഉരുണ്ടു വരു­ന്നു.

 

വിള­വെ­ടുപ്പ്‌ സമയം

വാഴ­ കൃഷി ചെയ്ത ഉദ്ദ്യേ­ശ­മ­നു­സ­രിച്ച്‌ വിവിധ ഘട്ട­ങ്ങ­ളിൽ വിളവെ­ടുക്കാം. വിള­വെ­ടു­ക്കുന്ന സമയം തീരു­മാ­നി­ക്കു­ന്നതു തന്നെ ഒരു വിദ­ഗ്ദ­ജോ­ലി­യാ­ണ്‌. ഇന്ത്യ­യിൽ വിള­വെ­ടുപ്പ്‌ നട­ത്തു­ന്നത്‌ സാധാ­ര­ണ­ഗ­തി­യിൽ നോക്കി തീരു­മാ­നിച്ചാണ്‌. കുല­വ­രു­ന്ന­തു­മു­തൽ പാക­മാ­കു­ന്ന­തു­വരെയുള്ള കാലാ­വധി ദിവസത്തിൽ പരി­ഗ­ണിച്ചും വിള­വെ­ടുപ്പു നട­ത്താം. കുല­വ­ന്ന­തിനു ശേഷം 90­-120 ദിവ­സം­വ­രെയെ­ടുക്കും കായ­കൾ മൂപ്പെ­ത്താൻ. വിപ­ണി­യിലെ ഡിമാന്റും വിള­വെ­ടുപ്പ്‌ തീരു­മാ­നി­ക്കാ­റു­ണ്ട്‌.

പൂവൻ, രസ്താ­ലി, ഡ്വാർഫ­ കാ­വൻഡിഷ്‌ എന്നിവ നട്ട്‌ 11­-12 മാസം കൊണ്ട്‌ വിള­വെ­ടു­ക്കാം. മഹാ­രാ­ഷ്ട്ര­യിൽ ഡ്വാർഫ്‌ കാവൻഡിഷ്‌ (ബ­സ്രാ­യി) 14 മാസ­മെ­ടുക്കും മൂപ്പെ­ത്താൻ. കേര­ള­ത്തിൽ കൃഷി­ചെ­യ്യുന്ന നേന്ത്രൻ ഇന­ങ്ങൾ വിള­വെ­ടു­ക്കാൻ 10 മാസമേ ആവ­ശ്യ­മു­ള്ളു. വിളവ്‌ ( വിള­വിന്റെ അള­വ്‌) വ്യത്യാ­സ­പ്പെ­ട്ടി­രി­ക്കും.

വിളവെടുക്കുന്ന രീതി

വളരെ മൂർച്ച­യുള്ള കത്തി­കൊ­ണ്ടാ­യി­രി­ക്കണം വിള­വെ­ടുപ്പ്‌ നട­ത്തേ­ണ്ട­ത്‌. ആദ്യ പടലയുടെ 20­-25 സെ.മി മുക­ളി­ലാ­വണം മുറി­ക്കേ­ണ്ട­ത്‌. മുറിച്ച ഭാഗം മണ്ണിൽ മുട്ടാതെ ശ്രദ്ധി­ക്ക­ണം.
കുല മുറി­ച്ചെ­ടു­ത്താൽ 20­-25­സെ.മി ഉയ­ര­ത്തിൽ വാഴ­ത്തട നിർത്ത­ണം. ഇതിനെ മുട്ടോ­ക്കിങ്ങ്‌ എന്നാണ്‌ പറ­യു­ക. ഇങ്ങിനെ നിർത്തുന്ന വാഴ­യിൽ നിന്നും ഭക്ഷണ പോഷ­ണ­ങ്ങൾ ചെറു­തൈ­ക­ളി­ലേക്ക്‌ കുറ­ച്ചു­കാലം കൂടി( ഉണ­ങ്ങു­ന്ന­തു­വ­രെ) വ്യാപിച്ചു കൊണ്ടി­രി­ക്കും എന്ന്‌ പരീ­ക്ഷ­ണ­ങ്ങൾ കാണി­ക്കു­ന്നു.

വിള­വെ­ടുത്ത വാഴ­ക്കു­ല­കൾ പഴു­പ്പി­ക്കൽ

പഴു­ക്കൽ

കൂടു­തൽ സമയം എടു­ക്കു­ന്നത്‌ കൊണ്ട്‌ പഴം വാഴ­യിൽനിന്ന്‌ പഴു­ക്കാൻ അനു­വ­ദി­ക്കാ­റി­ല്ല. മാത്ര­മല്ല വാഴ­പ്പ­ഴ­ത്തിന്റെ തൊലി പൊട്ടി­പോ­കും. പഴം ഒരു­മിച്ചു പഴു­ത്തു­കി­ട്ടി­ല്ല. നല്ല­നി­റവും വാസ­നയും ഉണ്ടാ­യി­വ­രി­ല്ല. ഇതെല്ലാം പഴ­ത്തിന്റെ വിപ­ണി­മൂല്യം കുറ­ക്കും. അതു­കൊണ്ട്‌ മൂത്ത പഴം കൃത്രി­മ­മായി പഴു­പ്പി­ക്കേ­ണ്ടി­വ­രു­ന്നു.

സാധാ­ര­ണ­പ­ഴു­പ്പി­ക്കു­ന്ന­രീതി

വിള­വെ­ടുത്ത കായ­കൾ ഉടനെ തന്നെ മൊത്ത കച്ച­വ­ട­ക്കാർക്ക്‌ വിൽക്കു­ന്നു. അവർ ലൂസായി ഗോഡൗ­ണിൽ അടുക്കി ആവ­ശ്യ­ത്തി­ന­നു­സ­രിച്ച്‌ പഴു­പ്പി­ക്കു­ന്നു. ചൂടു­കാ­ലത്ത്‌ പ്രാദേ­ശിക ഉപ­യോ­ഗ­ത്തിന്‌ വിള­വെ­ടുത്ത കായ­കൾ തണ­ലിൽ തൂക്കി­യിട്ട്‌ പഴു­പ്പി­ക്കു­ന്നു.

മഹാ­രാ­ഷ്ട്ര­യിലും, തമി­ഴ്നാ­ട്ടിലും ഏറ്റവും സാധാ­ര­ണ­മായ രീതി പുക­കൊ­ടു­ക്ക­ലാ­ണ്‌. കായ­ക്കു­ല­കൾ അടച്ച മുറി­യിൽ (ചെ­റുത്‌) കൂട്ടി­യിട്ട്‌ വൈക്കോലും പച്ചി­ലയും ചാണ­കവും ചേർത്ത്‌ വേനൽക്കാ­ലത്ത്‌ 18­-24 മണി­ക്കൂറും മഞ്ഞു­കാ­ലത്ത്‌ 48 മണി­ക്കൂറും പുക­ക്കു­ന്നു. കുല­കൾ പുറ­ത്തെ­ടുത്ത്‌ ധാരാളം വായു­സ­ഞ്ചാ­ര­മു­ള്ളി­ടത്ത്‌ നിറം വരാ­നായി വക്കു­ന്നു. പുക പരി­ച­രണം മൂലം കുല­കൾ മൂന്നു ദിവസം കൊണ്ടു­തന്നെ പഴു­ക്കു­ന്നു.

കൃത്രിമ മാർഗ്ഗ­ങ്ങൾ

ഇഥ്‌റേൽ, എഥ്ലീൻ, ചൂടുള്ള വായു എന്നിവ കായ പഴു­ക്കു­ന്ന­തിന്‌ കാര­ണ­മാ­കും. നീണ്ടു­നിൽക്കു­ന്നതോ ഗാഢ­മാ­യതോ ആയ ഇഥ്‌റേൽ(5­മി), എഥ്ലിൻ (48­എച്ച്‌ ആർ) പരി­ച­രണം വളരെ ശക്ത­മായ ശ്വസ­ന­ത്തിൽ പഴു­ക്ക­ലിനും കാര­ണ­മാ­കു­ന്നു. 1/1000 എന്ന തോതിൽ എഥ്ലീൻ ഉപ­യോ­ഗി­ക്കു­മ്പോൾ കായ­കൾ പഴു­ക്കാൻ തുട­ങ്ങു­ന്നു. 
വാണി­ജ്യാ­ടി­സ്ഥാ­ന­ത്തിൽ പല­തരം രാസ­വ­സ്തു­ക്കൾ ഉപ­യോ­ഗി­ക്കു­ന്നു. വളർച്ച ത്വരി­ത­പെ­ടു­ത്തു­ന്ന രാസ­വ­സ്തു­ക്ക­ളായ 2,4­-­ഡി,) 21 41 5-­ടി, ഐ എ എ, ടി ബി 2 എന്നിവ വളരെ വില കുറ­ഞ്ഞ­വ­യാ­ണ്‌.
വിള­വെ­ടു­പ്പിനു ശേഷം എ ബി എ, ഐ എ എ എന്നീ ലായ­നി­യിൽ മുക്കി­യെ­ടു­ക്കു­ന്നത്‌ വേഗം പഴു­ക്കാൻ സഹാ­യി­ക്കു­ന്നു. സി എ എൽ നിന്ന്‌ ഉണ്ടാ­വുന്ന അസ­റ്റി­ലീൻ ഗാസ്‌ പഴു­പ്പി­ക്കാൻ ഉപ­യോ­ഗി­ക്കു­ന്നു.
ഇഥ്‌റേൻ 500 പി പി എം ഓ മുക­ളിലോ ചേർക്കു­ന്നത്‌ രണ്ടു ദിവ­സ­ത്തി­നു­ള്ളിൽ പഴു­ക്കു­ന്നു. 4 ദിവ­ത്തിനു ശേഷം മാത്രമേ ഭക്ഷ്യ­യോ­ഗ്യ­മാ­കു.

പഴു­ക്കുമ്പോഴു­ണ്ടാ­കുന്ന എൻസൈം മാറ്റ­ങ്ങൾ

30 ഡിഗ്രി­സെൽഷ്യസിനു താഴെ ചില എൻസൈ­മു­കൾ ത്വര­ക­മായി പ്രവർത്തി­ക്കു­ന്നു­ണ്ട്‌. പച്ച പഴ­ത്തിലെ കാർബോ­ഹൈഡ്രേറ്റ്‌ പഴു­ക്കു­മ്പോൾ സൂക്രോ­സ്‌, ഗ്ളൂക്കോ­സ്‌, ഫ്രക്റ്റോസ്‌ എന്നിവ ജലീ­ക­രി­ക്കു­ന്നു.

 

വാഴ­പ്പ­ഴ­ത്തിന്റെ പാക്കിംങ്ങ്‌

പാക്കിംങ്ങ്‌

വിള­വെ­ടു­പ്പോടെ തന്നെ പാക്കിംങ്ങ്‌ ജോലി­കൾ ആരം­ഭി­ക്കു­ന്നു. വാഴ­ക്കു­ല­യുടെ മുറി­ച്ചെ­ടുത്ത ഭാഗം ഏതെ­ങ്കിലും കുമിൾ നാശി­നി­യിൽ മുക്ക­ണം. ഇത്‌ തണ്ട്ചീ­യാ­തി­രി­ക്കാൻ സഹാ­യി­ക്കും. കുമിൾ നാശിനി ഉണ­ങ്ങിയ ഉടനെ കുല­കൾ പോള­ത്തീൻ ബാഗിൽ ആക്ക­ണം. 175 ഗേയ്ജ്‌ കന­മുള്ള 55­സെ.മി വിഡ്ത്തും, 1.8­സെ.മി വലി­പ്പ­ത്തി­ലുള്ള ദ്വാര­ങ്ങ­ളു­ള്ള­തു­മായ ബാഗു­ക­ളാണ്‌ നിർദ്ദേ­ശി­ക്ക­പ്പെ­ടു­ന്ന­ത്‌.
വാഴ­ക്കു­ല­കൾ മൃതു­വായ പ്രത­ല­ത്തിൽ ലംബ­മായോ തിര­ശ്ചീ­ന­മായോ അടു­ക്കു­ക. പോളി­ത്തീൻ ബാഗിന്‌ പകരം 55­സെ.മി നീള­വും, 21.25­സെ.മി ഉയ­രവും 30­സെ.മി വീതിയും ഉള്ള കാർട്ട­നു­കളും ഉപ­യോ­ഗി­ക്കാം. എന്നാൽ കായ­ക­ളുടെ തുമ്പ്‌ അതിന്റെ മൂടിക്ക്‌ അഭി­മു­ഖ­മായി വര­ണം.

സാധാ­രണ രീതി­കൾ

വാഴ­ക്കു­ല­കൾ യഥാ­കാലം വിള­വെ­ടു­ത്ത­തിന്‌ ശേഷം ഉണ­ങ്ങിയ വാഴ­യി­ല­യിൽ പൊതിഞ്ഞ്‌ റെയിൽവേ­-­വാഗ­ണിലോ ലോറി­യിലോ ദൂര­ത്തേക്കു കൊണ്ടു പോകു­ന്നു. മഹാ­രാ­ഷ്ട്ര­യിലും ബീഹാ­റി­ലു­മൊക്കെയുള്ള വാഴ­ത്തോ­ട്ട­ത്തിൽ ഇതാണ്‌ രീതി. നിർദ്ദിഷ്ട സ്ഥലത്തെ ത്തിയാൽ ഡ്വാർഫ്‌ കാവൻഡി­ഷ്‌, പൂവൻ എന്നിവ ചില്ലറ കച്ച­വ­ട­ക്കാർക്കു വിൽക്കു­ന്നു. എന്നാൽ ചന്തയിൽ ഒരു­മിച്ച്‌ വിൽക്ക­പെ­ടു­ന്നത്‌ തമി­ഴ്നാ­ട്ടിലെ കുന്നിൻ പ്രദേ­ശത്തെ ഇന­മാന വിരൂ­പാക്ഷി പോലു­ള്ളവ തോട്ട­ത്തിൽ വച്ചു തന്നെ കൈമാറ്റം ചെയ്യ­പ്പെ­ടു­ന്നു. 500 പഴ­ങ്ങ­ളുള്ള പാക്ക­റ്റു­ക­ളാക്കി മദ്രാ­സിലോ ഡിണ്ടി­ഗലോ വിൽക്കു­ന്നു. കേര­ള­ത്തിൽ നേന്ത്രപഴം കുല­യോടെയാണ്‌ വിൽക്ക­പ്പെ­ടു­ന്ന­ത്‌. ഉത്സ­വ­ക്കാ­ലത്ത്‌ ആൺപൂ­ക്കൾ പോലും നീക്കം ചെയ്യാതെ കാഴ­ച­ക്കു­ല­ക­ളായി നില­നിർത്തി­കൊ­ണ്ടാണ്‌ വിൽക്കു­ന്ന­ത്‌.

വാഴ­ക്കു­ല­ക­ളുടെ സംഭ­രണം

സംഭ­രണം

സംഭ­രണ കാലം വർദ്ധി­പ്പി­ക്കാൻ പല­തരം സാങ്കേ­തിക വിദ്യ­കൾ നില­വി­ലു­ണ്ട്‌. കോൾഡ്സ്റ്റോ­റേ­ജു­ക­ളി­ലാ­ണെ­ങ്കിൽ ഊഷ്മാവ്‌ 15.50 ഡിഗ്രി ആയി­രിക്കും ഇങ്ങിനെ ചെയ്യു­മ്പോൾ വിള­വെ­ടുത്ത പഴ­ങ്ങൾ 60 മണി­ക്കൂ­റി­നു­ള്ളിൽ ശീത സംഭ­ര­ണി­യിൽ വെക്ക­ണം. പഴു­ക്കുന്നത്‌ നീട്ടി കൊണ്ടു­പോ­കാൻ കാർബ­ൺഡൈ­യോ­ക്സൈ­ഡിൽ സൂക്ഷി­ക്കുന്ന രീതി­യു­ണ്ട്‌. ഈ രീതി പഴു­ക്കുന്ന സമയം ഇര­ട്ടി­വരെ നീട്ടി­കൊ­ണ്ടു­പോ­കും.

സംഭ­ര­ണ­രീതി

പഴം 550­എഫ്‌ (ഫാ­രൻ ഹിറ്റ്‌)നു മുക­ളിൽ (130­ഡി­ഗ്രി­സെൽഷ്യ­സ്‌) 85­-95% ഈർപ്പ­ത്തിൽ മൂന്നാ­ഴ്ച­യോളം സൂക്ഷി­ക്കാം. 62­-700 എഫിൽ (16.5­-21 ഡിഗ്രി­സെൽഷ്യ­സ്‌) ഒരാ­ഴ്ച­കൊണ്ട്‌ പഴു­ക്കും.

പഴം റഫ്രി­ജ­റേ­റ്റ­റിൽ സൂക്ഷി­ക്കു­ന്നത്‌ കാരണം താഴ്ന്ന ഊഷ്മാ­വിൽ പഴ­ത്തിന്റെ തൊലി­കു­റ­ക്കും. പഴം റയിൽ വഴിയോ റോഡു­വ­ഴിയോ റഫ്രി­ജേ­റ്റർ അല്ലാത്ത കാര്യേ­ജി­ലാണ്‌ കൊണ്ടു­പോ­വു­ക.

വിദേ­ശ­ത്തേക്ക്‌ കൊണ്ടു­പോ­കു­മ്പോൾ റഫ്രി­ജേ­റ്റ്‌ ചെയ്ത്‌ കപ്പ­ലിൽ തണുത്ത വായു (52­-560­എ­ഫ്‌) സഞ്ചാ­ര­മുള്ള അറ­ക­ളി­ലാണ്‌ സൂക്ഷി­ക്കു­ക. പഴം ഉയർന്ന ഗാഢ­ത­യുള്ള കാർബൺഡൈ ഓക്സൈ­ഡിലും താഴ്ന്ന ഓക്സി­ജ­നിലും സൂക്ഷി­ച്ചാൽ സംഭ­രണ കാലം വർദ്ധി­പ്പി­ക്കാൻ കഴി­യും.

200 പി പി എം. ടി.­ബിൽ കായ്കു­ല­കൾ മുക്കി­വ­ക്കു­ന്നത്‌ വിള­വെ­ടു­പ്പിനു ശേഷ­മുള്ള ഒരു പരി­ച­ര­ണ­മാ­ണ്‌.

വിവധ ഇനങ്ങൾ

അമ്യത് സാഗർ

ഇന്ത്യയിൽ തെരഞ്ഞെടുക്കാവുന്ന ഒരു മികച്ച ഇനമാണിത്. പഞ്ചിമ ബംഗാളാണ് സ്വദേശം. വാ‍ഴ ഒരു വിധം വലിപ്പമുള്ളതും നല്ല വലിപ്പമുള്ള പഴങ്ങളും കുല ഒരു വിധം തിങ്ങിയുമിരിക്കും. നല്ല വെളുത്ത പഴക്കാമ്പ് വളരെ സ്വാദിഷ്ടമാണ്. പുരയിടത്തിൽ വളർത്താൻ വളരെ അനുയോജ്യമാണിത്. പഴത്തിന്റെ ഭാരക്കുറവുമൂലം വാണിജ്യാടിസ്ഥാനത്തിലുള്ള ക്യഷി ശുപാർശചെയ്യപ്പെടുന്നില്ല.

അമ്യത് സാഗർ

BRS-I

അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി പുറത്തിറക്കിയ ആദ്യ സങ്കരയിനം വാഴയാണ്. ബി കണ്ണാറയിലുള്ള വാഴഗവേഷണകേന്ദ്രത്തിൽ അഗ്നീശ്വർ പിസാങ്ക്ലിലിനുമായി ചേർത്ത് വികസിപ്പിച്ചതാണീ ഇനം. പഴത്തിന്റെ ആവശ്യത്തിനാണുപയോഗിക്കുന്നത്. 12-13 കിലോ ഭാരമുള്ള കുലയിൽ ശരാശരി 75 പഴങ്ങൾ ഉണ്ടാവും. തെങ്ങിൻ തോപ്പുകളിൽ ഇടവിളയായി ഈ വാഴ ശുപാർശ ചെയ്യപ്പെടുന്നു

BRS-I

BRS-II

അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റിയുടെ കണ്ണാറയിലുള്ള വാഴഗവേഷണ കേന്ദ്രത്തിൽ വണ്ണൂൻ ഇനം പിസാങ്ക്ലിലിൻ ആയി ചേർത്ത് ഉത്പാ‍ദിപ്പിച്ചതാണ്.ബി. പഴത്തിന്റെ ആവശ്യത്തിനാണുപയോഗിക്കുന്നത്. 14-16 കിലോ ഭാരമുള്ള കുലയിൽ ശരാശരി 125 പഴങ്ങൾ ഉണ്ടാവും. തെങ്ങിൻ തോപ്പുകളിൽ ഇടവിളയായി ഈ വാഴ ശുപാർശ ചെയ്യപ്പെടുന്നു.

BRS-II

ചെങ്കദളി

വാണിജ്യ പ്രാധാന്യമുള്ള ഒരു പ്രധാന ഇനം വാഴയാണ് ചെങ്കദളി. വാഴത്തട, ഇലത്തണ്ട്, ഇലക്കാല്, പഴം എല്ലാം പിങ്ക് കലർന്ന ചുവപ്പാണ്. അതുകൊണ്ടുതന്നെയാണ് ഇത് ചെങ്കദളി എന്നറിയപ്പെടുന്നത്. ചോരക്കദളി, ചോരപൂവൻ, രക്തകദളി, കപ്പവാഴ എന്നെല്ലാം ഇത് വിളിക്കപ്പെടുന്നു. നല്ല പരിപാ‍ലനത്തിൽ 20-30 കിലോ ഭാരമുള്ള കുലതരുന്ന ഈ ഇനം നല്ല കരുത്തുള്ള വാഴയാണ്. പഴം മധുരമുള്ളതും ഓറഞ്ച് കലർന്ന് മഞ്ഞ നിറത്തിൽ നല്ല സുഗന്ധമുള്ളതുമാണ്.

ചെങ്കദളി

ഡ്വാർഫ് കാവന്റീഷ്

വാണിജ്യാ‍ടിസ്ഥാനത്തിൽ ക്യഷി ചെയ്യുന്ന ഒരു പ്രധാന ഇനമാണ് ഡ്വാർഫ് കാവന്റീഷ്. പേരു സൂചിപ്പിക്കുന്നതുപോലെ വളരെ കുറിയ വാഴയാണിത്. അതുകൊണ്ടു തന്നെ കാറ്റുള്ള പ്രദേശത്ത് ഈ ഇനം ശുപാർശചെയ്യപ്പെടുന്നു. ബസറായ്, മോറിസ് എന്നീ പേരുക്കളിലും ഇത് അനുയോജ്യമായ ഒന്നാണിത്. പച്ചനിറത്തിലുള്ള പഴത്തിന്റെ കാമ്പ് ള്ളം മഞ്ഞനിറമുള്ളതും.

ഡ്വാർഫ് കാവന്റീഷ്

ഇലവാഴ

ഇത് പേരു സൂചിപ്പിക്കുന്നതു പോലെ ഇലയുടെ ആവശ്യത്തിനാണ് ക്യഷി ചെയ്യുന്നത്. കവുങ്ങിൻ തോട്ടത്തിലും മറ്റും ഇത് നന്നായി വളരും. നേരെ മുകളിലേക്കു വളരുന്ന ഇലകളുടെ സ്വഭാവം മൂലം വളരെ കുറഞ്ഞ സ്ഥലത്ത് വളരെ അധികം എണ്ണം വളർത്താം. മാത്രമല്ല ഇലപ്പുള്ളി രോഗത്തെ ഇത് പ്രതിരോധിക്കുന്നു. അതുകൊണ്ടു നല്ല ഗുണനിലവാരമുള്ള ഇലയുല്പാദനത്തിന് ഈ ഇനം വളരെ അനുയോജ്യമാണ്.

ഇലവാഴ

ഗ്രോസ് മൈക്കിൾ

അന്തർദേശീയ വിപണികളിൽ ഏറെ പ്രിയമുള്ള വാഴയാണിത്.രുചി, മണം, പഴത്തിന്റെ വലുപ്പം, ആകർഷണീയമായ നിറം, ഗുണമേന്മ, തൊലികറുക്കാതിക്കുക, നല്ലവിളവ്, കുലയുടെ കരുത്തും രൂപവും ഈ ഗുണങ്ങളെല്ലാം ചേർന്ന് ഈ വാഴയെ ഒന്നാം സ്ഥാനത്തെത്തിച്ചു. വാട്ടരോഗത്തിന് എളുപ്പം വഴങ്ങുന്നു എന്നുള്ളതാണ് ഈ ഇനത്തിന്റെ ഏറ്റവും വലിയ ദുർഗുണം. നല്ല പരിപാലന രീതി അവലംബിച്ചാലേ ഈ വിള ലാഭകരമാവൂ.

ഗ്രോസ് മൈക്കിൾ

കദളി

വാഴയിലെ ഏറ്റവും ചെറിതും സുഗന്ധമുള്ളതുമായ പഴതരുന്ന ഒരിന്നമാണ് കദളി. ക്ഷേത്രാചാരങ്ങൾക്കായാണ് ഈ പഴം കൂടുതലായി ഉപയോഗിക്കുന്നത്. അസലക്കദളി, നിവേദ്യക്കദളി എന്നീ പേരുകളിലാണ് ഇതറിയപ്പെടുന്നത്. വളരെ ചെറുതെങ്കിലും അതീവമധുരമുള്ളതാണ്. കുലയുടെ ശരാശരി ഭാരം 8-10 കി.ഗ്രാം ആണ്. ഉത്പാദനത്തിനനുസരിച്ച വിപണി ലഭ്യമാണ്.

കദളി

കാഞ്ചികേല

പച്ചക്കറിയായും പഴമയും ഉപയോഗിക്കാൻ ഇത് ക്യഷിചെയ്യുന്നു. ഉയരകൂടിയ, കരുത്തുള്ള ഇളം പച്ചനിറത്തിലുള്ള വാഴ മഴപ്രദേശത്ത് വളർത്താൻ എളുപ്പമല്ല. കുലയുടെ ശരാശരി ഭാരം15 കി. ഗ്രാം. ബജ്ജിയുണ്ടാക്കാൻ ഈ പഴം വ്യാപകമായി ഉപയോഗിക്കുന്നു.

കാഞ്ചികേല

കർപ്പൂരവള്ളി

സുഗന്ധമുള്ള പഴം ഉത്പാദിപ്പിക്കുന്ന ഇനമാണ് കർപ്പൂരവള്ളി. ചാരപൂണ്ട സുവർണ്ണ മഞ്ഞ നിറത്തിലുള്ള മധുരമുള്ള പഴം കൂടുതൽ ദിവസം കേടുകൂടാതെയിരിക്കും. വാട്ടരോഗത്തിന് എളുപ്പം വഴങ്ങുന്ന ഈ വാഴ ഇലപ്പുള്ളി രോഗത്തെ പ്രതിരോധിക്കുന്നു. ഉപ്പു വരൾച്ചയും ബാധിക്കുന്ന പരിപാലനം മെച്ചമല്ലാത്ത് തോട്ടങ്ങളിലും അനുയോജ്യമാണ്. കുലയുടെ ശരാശരി ഭാരം 15-20 കി.ഗ്രാം. വെള്ള പാളിയൻകോടൻ കുടുംബവാഴ എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നുണ്ട്.

കർപ്പൂരവള്ളി

കൂമ്പില്ലാകണ്ണൻ

പുരയിട ക്യഷിക്ക് ഏറ്റവും അനുയോജ്യമായ ഇനമാണ് കൂമ്പില്ലാകണ്ണൻ. ശരാശരി പരിപാലനത്തിൽ നന്നായി വളരും. പഴം മധുരവും സ്വദിഷ്ടവുമാണ് എന്നാലും എളുപ്പം കുലയിൽ നിന്നും അടർന്ന് പോരുന്നതുകൊണ്ട് അധികസമയം സൂക്ഷികാനാവില്ല.

കൂമ്പില്ലാകണ്ണൻ

കുന്നൽ (കണ്ണൻ)

പഴത്തിനും പച്ചക്കറിയായും ഇത് ക്യഷി ചെയ്യുന്നു. അധികം ഉയരമില്ലാത്ത വണ്ണം കുറഞ്ഞവാഴയാണിത്. സ്വാദിഷ്ടമായ കാമ്പ് ഉറപ്പുള്ളതുമാണ്. തണൽ ഈ വാഴയെ പ്രതിക്കൂലമായി ബാധിക്കാത്തതു കൊണ്ട് ഇടവിളയായി ക്യഷി ചെയ്യാൻ വളരെ അനുയോജ്യമാണ്. നീ* വിരകൾക്കും ഇലപ്പുള്ളി രോഗത്തിനുമെതിരെ പ്രതിരോധശേഷിയുണ്ട്. ജീവിതചക്രം താരതമ്യേന ചെറുതായതുകൊണ്ട് ലാഭകമാണ്. 14-16 കി.ഗ്രാം ഭാരമുള്ള നല്ലകുലതരുന്ന കുന്നൻ) കണ്ണൻ വാഴ ഔഷധഗുണമുള്ളതുകൊണ്ട് ശിശു ആഹാരമായി ഉപയോഗിക്കുന്നുണ്ട്

കുന്നൽ (കണ്ണൻ)

മൊന്തൻ

മൊന്തൻ പച്ചക്കറി ആവശ്യത്തിനാണ് ക്യഷിചെയ്യുന്നത്. ശരാശരി പരിപാലനത്തിലും നന്നായി വളരും. ഇളം പച്ചനിറത്തിലുള്ളതുമാണ്. ഇലക്കുവേണ്ടിയും ചിലപ്പോൾ ഇത് ക്യഷിചെയ്യാറുണ്ട്. കൂമ്പടപ്പ് രോഗത്തിനെ പ്രതിരോധിക്കും. കുലയുടെ ഭാരം15-20 കി.ഗ്രാം. ചെട്ടിക്കായ പൊന്നൻ എന്നീപേരിലും ഇതറിയപ്പെടുന്നു.

മൊന്തൻ

നേന്ത്രൻ

കേരളത്തിൽ വളരുന്ന ഏറ്റവും വാണിജ്യ പ്രധാന്യമുള്ള ഒരിനമാണ് നേന്ത്രൻ പഴത്തിനും പച്ചക്കറിക്കും ക്യഷിചെയ്യുന്നുണ്ട്. നീളവും വണ്ണവുമുള്ള ഈ പഴം കൂടുതൽ നാൾ കേടുകൂടാതെയിരിക്കും. എന്നതാണ് ഇതിനെ കൂടുതൽ സ്വീകാ‍ര്യമാക്കിയത്. അന്തർദേശീയതലത്തിൽ ഈ ഇനം പ്ലാന്റൈൻ എന്നാണ് അറിയപ്പെടുന്നത്. ചിപ്പസ് ഉണ്ടാക്കാൻ ധാരളമായി ഉപയോഗിക്കുന്നു.

നേന്ത്രൻ

നേന്ത്രപടത്തി

പഴത്തിനും പച്ചക്കറിക്കും ക്യഷിചെയ്യുന്ന വാഴയാണിത്. കുറഞ്ഞകാലയളവ് (10മാസം) ആണിതിന്റെ ഒരു മേന്മ. ശരാശരി പരിപാലനത്തിലും നന്നായി വളരുന്നു. കുലയുടെ ശരാശരി ഭാരം10കി.ഗ്രാം

നേന്ത്രപടത്തി

ഞാലിപൂവൻ

പഴത്തിനായി വളർത്തുന്ന വാഴകളിൽ വളരെ പ്രധാനമായ ഒരിനമാണ് ഞാലിപൂവൻ ഇടത്തരം വലിപ്പമുള്ള, വണ്ണം കുറഞ്ഞ, മഞ്ഞനിറത്തിലുള്ള വാഴത്താ‍യുള്ള് ഇതിന്റെ ഇലത്തണ്ടിന്റെ അരിക് ചുമന്നിരിക്കും. പഴം ചെറുതും സുഗന്ധമുള്ളതും സ്വാദിഷ്ടവുമാണ്. പൊടിപൂശിയതു പോലെ ഉറപ്പുള്ള പഴങ്ങളുള്ള കുലയുടെ ശരശരി ഭാരം12 കി.ഗ്രാം ആയിരിക്കും.ഈ ഇനം നെയ്പൂവൻ, രസകദളി, വടക്കൻ കദളി, എൽകിബെയ് ൽ, സേഫ്ഡ് വെൽച്ചി എന്നീ പേരുകളിലും അറിയപ്പെടുന്നുണ്ട്.

ഞാലിപൂവൻ

പാളിയൻകോടൻ

പഴത്തിനും പച്ചക്കറിക്കും ക്യഷിചെയ്യുന്നു. തെക്കിൻ തോട്ടത്തിൽ ഇടവിളയാക്കാൻ ഏറ്റവും അനുയോജ്യമായ വാഴയാണിത്. ഇടത്തരം, ചെറിയ മഞ്ഞ നിറത്തിലുള്ള പഴത്തിന്റെ കാമ്പ് ഉറപ്പുള്ളതും അൽ‌പ്പം പുളിരുചിയുള്ളതുമാണ്.

പാളിയൻകോടൻ

പൂവൻ

പഴത്തിനു വേണ്ടി വളർത്തുന്ന ഒരു പ്രധാന ഇനമാണ് പൂവൻ. പാളിയൻ കോടനേക്കൽ വലിയതും നല്ല തിളങ്ങുന്ന മഞ്ഞനിറമുള്ള മിനുസമുള്ളതുമാണ് പഴം. ഇലപ്പുള്ളി രോഗത്തിനും പനാവിൽറ്റിനും എതിരെ പ്രതിരോധശേഷിയുണ്ട്. ഇത് വളർത്താൻ നല്ല പരിപാലന രീതി കൈക്കൊള്ളണം. കുല ശരാശരി 10 കി.ഗ്രാം ഭാരമുള്ളതാണ്. രസതളി എന്ന പേരിലും ഇതടറിയപെടുന്നുണ്ട്.

പൂവൻ

റോബസ്റ്റ

പഴത്തിനുവേണ്ടി വളർത്തുന്ന ഒരു പ്രധാന ഇനമാണ് റോബസറ്റ ഇടത്തരം ഉയരമുള്ള വാഴ കാറ്റ് അധികം ബധിക്കുന്നില്ല. ഇടതുർന്ന പഴങ്ങളോടെ കനത്ത വിളവാണിതു തരുന്നത്. പഴത്തിന് പച്ചനിറവും പഴക്കാമ്പ് വെണ്ണയുടെതു പോലെ നിറവും മ്യദുതത്വവും ഉള്ളതാണ്. ശരാശരി 14 കി.ഗ്രാം ഭാരമുള്ളതാണ് കുല.

റോബസ്റ്റ

ബന്ധപ്പെട്ട വിവരങ്ങൾ

ഇനങ്ങളുടെ തിരെഞ്ഞെടുപ്പ്

അവസാനം പരിഷ്കരിച്ചത് : 5/25/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate