অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

വാഴ

ആമുഖം

രുചിയിലുംവലിപ്പത്തിലും രൂപത്തിലുമൊക്കെ വിസ്മയകരമായ വൈവിധ്യം നിറഞ്ഞ വാഴപ്പഴങ്ങള്‍കേരളത്തിനു സ്വന്തമാണ്. മറ്റൊരു നാടിനും ഇത്രയേറെ വൈവിധ്യംഇക്കാര്യത്തില്‍ അവകാശപ്പെടാനാവില്ല. വാഴപ്പഴം സ്വര്‍ഗീയ ഫലമാണെങ്കില്‍വാഴക്കൂമ്പും പിണ്ടിയും നാരുകലര്‍ന്ന ഒന്നാന്തരം ഭക്ഷ്യപദാര്‍ത്ഥങ്ങളാണ്.വാഴപ്പഴംകൊണ്ടു തയാറാക്കാവുന്ന സ്വാദേറിയ വിഭവങ്ങള്‍ നിരവധിയാണ്.പോരാത്തതിന്, വാഴനാര് വേര്‍തിരിച്ച് സംസ്കരിച്ച് നിറംചേര്‍ത്ത്കരകൗശലവസ്തുക്കള്‍വരെ തയാറാക്കുന്നു. ഇന്നിപ്പോള്‍ വാഴയുടെമൂല്യവര്‍ധനയ്ക്കും വിപണനത്തിനും ഏറെ പ്രാധാന്യം കൈവന്നിരിക്കുന്നു.ആഭ്യന്തര വിപണിയില്‍ വര്‍ധിച്ചുവരുന്ന പ്രിയവും കയറ്റുമതി സാധ്യതയുംമൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്ന സംരംഭങ്ങളുമൊക്കെയായിവാഴകൃഷിക്ക് ഏറെ അനുയോജ്യമായ സാഹചര്യമാണ് നിലവിലുള്ളത്.
മികച്ച ഇനങ്ങള്‍, കേടും കീടബാധയുമില്ലാത്ത കന്നുകള്‍, ജൈവ-രാസവളങ്ങളുടെ സന്തുലിതമായ സമന്വയം, ശ്രദ്ധയോടെയുള്ള പരിചരണം തുടങ്ങിയ കാര്യങ്ങളില്‍ ശ്രദ്ധിച്ചാല്‍ വാഴകൃഷി ഏറെ ലാഭകരമാക്കാം.
വാഴകൃഷിക്ക് രണ്ടു സീസണുണ്ട്. ഏപ്രില്‍-മേയ് മാസങ്ങളിലെ മഴയെ ആശ്രയിച്ചുള്ള കൃഷിയാണ് ഒന്നാമത്തേത്. രണ്ടാമത്തെ സീസണാകട്ടെ, ഓഗസ്റ്റ് -സെപ്റ്റംബര്‍ മാസങ്ങളിലെ നനകൃഷിയും. കനത്ത മഴയോ കടുത്ത വരള്‍ച്ചയോ ഉള്ള കാലാവസ്ഥ വാഴകൃഷിക്ക് ഒട്ടും അനുയോജ്യമല്ല.

 

ഇനങ്ങള്‍

  • പൂവന്‍
  • ഞാലിപ്പൂവന്‍
  • കപ്പവാഴ
  • റോബസ്റ്റ
  • നേന്ത്രന്‍
  • ഡ്വാര്‍ഫ് കാവന്‍ഡിഷ്
  • ഗ്രോമിഷല്‍
  • ചെങ്കദളി
  • പാളയംകോടന്‍
  • കൂമ്പില്ലാക്കണ്ണന്‍
  • മൊന്തന്‍
  • പടറ്റി
  • ബത്തീസ
  • കാഞ്ചികേല
  • കാവേരി
  • അമ്പലക്കദളി
  • സാന്‍സിബാര്‍

പഴമായി ഉപയോഗിക്കുന്ന ഇനങ്ങള്‍ :  പാളയം കോടന്‍, ഞാലിപ്പൂവന്‍, ചെങ്കദളി, കദളി, റോബസ്റ്റ, കര്‍പ്പൂരവള്ളീ, കുന്നന്‍, പൂവന്‍, കൂമ്പില്ലാക്കണ്ണന്‍, ചിനാലി, ദുത്സാഗര്‍, ബി.ആര്‍.എസ് 1,  ബി.ആര്‍.എസ്. 2

കറിക്കായി ഉപയോഗിക്കുന്ന ഇനങ്ങള്‍ :  മൊന്തന്‍, നേന്ത്രപ്പടത്തി, ബത്തീസ,കാഞ്ചികേല.

കറിക്കായും പഴമായും ഉപയോഗിക്കു ഇനങ്ങള്‍ :  നേന്ത്രന്‍, സാന്‍സിബാര്‍.

ഞാലിപ്പൂവന്‍, റോബസ്റ്റ,  ബി.ആര്‍.എസ് 1,  ബി.ആര്‍.എസ്. 2  എിവ തെങ്ങിന്‍ തോട്ടങ്ങളില്‍ ഇടവിളയായി കൃഷി ചെയ്യുന്നതിനനുയോജ്യമാണ്.  കീടരോഗങ്ങള്‍ക്കെതിരെ ഉയര്‍ന്ന പ്രതിരോധ ശക്തിയുള്ള ഇനമാണ് ദുത്സാഗര്‍

നടീല്‍

  • വാഴക്കന്ന്തിരഞ്ഞെടുക്കുമ്പോഴും നിരവധി കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. കന്നുകള്‍രണ്ടുതരത്തിലുണ്ട്- സൂചിക്കന്നും പീലിക്കന്നും. സൂചിക്കന്നാണ് നടുന്നതിന്അനുയോജ്യം. മാതൃവാഴയുടെ മാണത്തിന്‍റെ ഉള്‍ഭാഗത്തുനിന്നാണ്സൂചിക്കന്നുണ്ടാകുന്നത്. ഇതിന്‍റെ അടിഭാഗത്തിന് നല്ല വണ്ണമുണ്ടാകും.മുകളിലേക്ക് വരുന്തോറും കൂര്‍ത്തുവരികയും ചെയ്യും. പീലിക്കന്നിന് കരുത്ത്കുറവാണെന്നതിനാല്‍ നടുന്നതിന് യോജിച്ചതല്ല.3 - 4 മാസംപ്രായമായ സൂചിക്കന്ന് നടുന്നതിനായി തിരഞ്ഞെടുക്കാം. നല്ല കുല തരുന്ന, രോഗ-കീടബാധയില്ലാത്ത മാതൃവാഴയില്‍നിന്നുള്ള കന്നുമാത്രമേ ഇതിനായിഎടുക്കാവൂ. ഒരേ പ്രായവും ഏതാണ്ട് ഒരേ വലിപ്പവുമുള്ള കന്നുകള്‍ ഒരുമിച്ച്നട്ടാല്‍ ഒരുമിച്ച് വിളവെടുക്കാം. നടാനുദ്ദേശിക്കുന്ന കന്നുകള്‍ കുല വെട്ടിഒരു മാസത്തിനകംതന്നെ ഇളക്കിയെടുക്കണം. കന്നിന്‍റെ തലപ്പ് മുറിച്ച്നീക്കണം. ചാണകവും ചാരവും ചേര്‍ത്ത് തയാറാക്കിയ കുഴമ്പില്‍ കന്ന്മുക്കിയശേഷം3 - 4ദിവസം വെയിലത്തുണക്കി നടാം.
  • നടീലിന്15ദിവസം മുമ്പുവരെ തണലില്‍ സൂക്ഷിക്കാം. നേരത്തേ തയാറാക്കിയിരിക്കുന്നകുഴിയില്‍ അടിവളപ്രയോഗത്തിനുശേഷം ഒത്ത നടുവിലായി ഒരു ചെറിയ കുഴിയെടുത്ത്കന്ന് നേരേ നിര്‍ത്തി നടാം. കന്നിന്‍റെ അറ്റം അല്‍പ്പംപുറത്തുകാണത്തക്കവിധത്തില്‍ ചുറ്റും മണ്ണിട്ട് ചവിട്ടി ഉറപ്പിക്കുക.നടുന്നത് വേനല്‍ക്കാലത്താണെങ്കില്‍ കുഴിയില്‍ കരിയിലയിട്ട് പുതയിട്ടാല്‍മണ്ണില്‍ ഈര്‍പ്പം നില്‍ക്കും.
  • അടുത്തടുത്ത് വാഴ നടുമ്പോള്‍ ഇടയകലത്തിന്‍റെ കാര്യം ശ്രദ്ധിക്കണം. ഇത്ഇനമനുസരിച്ച് വ്യത്യസ്തമായിരിക്കും. ഉയരം കൂടിയ വാഴകള്‍ കൂടിയ അകലത്തിലുംഉയരം കുറഞ്ഞവ അകലം കുറച്ചും നടാം.

നടീൽ കാലം(സീസണ്‍)

നല്ല വളക്കൂറുള്ള ഈര്‍പ്പമുള്ള മണ്ണാണ് വാഴക്കൃഷിക്കു പറ്റിയത്.

മഴയെ ആശ്രയിച്ചുള്ള കൃഷി         -      ഏപ്രില്‍ -മേയ്

ജലസേചനം ആശ്രയിച്ചുള്ള കൃഷി   -  ആഗസ്റ്റ്  - സെപ്റ്റംബര്‍

നട്ട് ഏഴുമാസം കഴിഞ്ഞു കുല വരു സമയത്തു കഠിനമായ ഉണക്കുണ്ടാകാത്ത തരത്തില്‍  നടീല്‍ സമയം ക്രമീകരിക്കണം

നടീൽ വസ്തുക്കള്‍

രോഗകീട ബാധയില്ലാത്തതും ആരോഗ്യമുള്ളതുമായ  മാതൃവാഴകളില്‍ നിന്നുള്ള മൂന്നുനാലു  മാസം പ്രായമായ സൂചിക്കന്നുകളാണ്  തെരഞ്ഞെടുക്കേണ്ടത്.  കുലവെട്ടി പത്തു  ദിവസത്തിനകം  കന്നുകള്‍ ഇളക്കി മാറ്റുന്നത്  മാണ വണ്ടിന്റെ ബാധ ഒഴിവാക്കാന്‍ സഹായിക്കും.  നേന്ത്ര വാഴയില്‍  15 - 50 സെ.മീ.   ഉയരത്തില്‍ തണ്ടുകള്‍ മുറിച്ചു മാറ്റണം.

മാണത്തിന്റെ കേടുവന്ന ഭാഗങ്ങളും വേരുകളും ചെത്തി  വൃത്തിയാക്കിയ ശേഷം 30 മിനിറ്റ്   ഒഴിക്കുള്ള വെള്ളത്തില്‍  മുക്കിവെക്കുന്നത്  നിമാവിരകളെ നിയന്ത്രിക്കാന്‍ സഹായകമാണ്.  വൃത്തിയാക്കിയ കുന്നുകള്‍ ചാണകവും ചാരവും പുരട്ടി മൂന്നു നാലു ദിവസം വെയിലത്തുണക്കി 15 ദിവസംവരെ തണലത്തുവച്ച ശേഷം നടാനെടുക്കാം.

നടീൽ രീതി

മണ്ണിന്‍റെ തരം,ഭൂമിക്കടിയിലെ ജലനിരപ്പ്,നടാന്‍ തെരഞ്ഞെടുത്ത വാഴയിനങ്ങള്‍ എന്നിവയെ ആശ്രയിച്ച് നടാനുള്ള കുഴിയുടെ അളവ് വ്യത്യാസപ്പെട്ടിരിക്കുന്നു.പൊതുവായി 50*50*50 സെ.മീ. അളവാണ് കുഴിക്കുവേണ്ടത്. വെള്ളക്കെട്ടുള്ള സ്ഥലങ്ങളില്‍ കൂന കൂട്ടിയാണ്  നടേണ്ടത്.

ഏകദേശം 5 സെ. മീ  തണ്ടു പുറത്തുകാണത്തക്കവിധം കുഴിയുടെ നടുവില്‍ കുത്തനെയാണ് കന്നുകള്‍ നടേണ്ടത്.  മണ്ണിനടിയില്‍ കന്നിനു ചുറ്റും വായു അറകള്‍ ഉണ്ടാകാത്ത  തരത്തില്‍ മണ്ണ് അമര്‍ത്തി ഉറപ്പിക്കണം

 

ഇനം

നടീല്‍          അകലം

(മീറ്റര്‍ )

കന്നുകല്‍ /സെന്റ്‌

പൂവന്‍ ,  ചെങ്കദളി,മൊന്തന്,

പാളയന്‍കോടന്‍

2.1*2.1

9 എണ്ണം

നേന്ത്രന്‍

2*2

10 എണ്ണം

റോബസ്റ്റ ,ഡാര്‍ഫ്  കാവന്‍ഡിഷ്,

2.4*1.8

9 എണ്ണം

ഗ്രോമിഷന്‍

2.4*2.4

7 എണ്ണം

 

സസ്യസംരക്ഷണം
  • മഴയെ ആശ്രയിക്കാത്തവാഴകൃഷിയില്‍ നന നിര്‍ബന്ധമാണ്. സെപ്റ്റംബര്‍- നവംബറില്‍ നട്ട വാഴ ഡിസംബര്‍അവസാനമോ ജനുവരിയിലോ നനയ്ക്കണം. ഒരു വാഴയ്ക്ക് 15 ലിറ്റര്‍ വെള്ളം നല്‍കണം.മൂന്നു ദിവസത്തിലൊരിക്കല്‍ നനച്ചാല്‍ മതി. നേന്ത്രവാഴയ്ക്ക്ആഴ്ചയിലൊരിക്കല്‍ നനയ്ക്കണം. മറ്റിനങ്ങള്‍ക്ക് പൊതുവേ രണ്ടാഴ്ചയിലൊരിക്കല്‍നനയ്ക്കാം. മഴ തുടങ്ങുന്നതോടെ നീര്‍വാര്‍ച്ച ഉറപ്പാക്കണം.വാഴത്തോട്ടങ്ങളില്‍ രണ്ടോ മൂന്നോ വരി വാഴയ്ക്ക് ഇടയ്ക്ക് ചാലുകീറിയാല്‍വെള്ളക്കെട്ടൊഴിവാക്കാം.
    മറ്റു പരിചരണങ്ങള്‍
    വാഴത്തോട്ടത്തില്‍ കളവളര്‍ച്ച  നിയന്ത്രിക്കണം. ഇതിനു മൂന്നു നാലു തവണഇടയിളക്കിയാല്‍ മതി. ഇങ്ങനെ ചെയ്യുമ്പോള്‍ വേരുകള്‍ പൊട്ടാതെ സൂക്ഷിക്കണം.അതുപോലെ കുല വരുന്നതിനു മുമ്പുള്ള കന്നുകള്‍ ചവിട്ടി നശിപ്പിക്കുകയോ ഇളക്കിമാറ്റുകയോ വേണം. കുല വന്നതിനുശേഷമുള്ള ഒന്നോ രണ്ടോ കന്നുകള്‍മാത്രംവളരാന്‍ അനുവദിച്ചാല്‍ മതി.

രോഗനിയന്ത്രണം

  • കുറുനാമ്പ്

വാഴപ്പേനുകള്‍ പരത്തുന്ന കുറുനാമ്പ് എന്ന വൈറസ് രോഗമാണ് ഏറ്റവുംമാരകമായത്. വൈറസ് ബാധിച്ച വാഴയില്‍ 25-30 ദിവസം കഴിയുമ്പോള്‍ രോഗലക്ഷണംകണ്ടുതുടങ്ങും. വിരിഞ്ഞുവരുന്ന ഇലകള്‍ ചുരുങ്ങി, തിങ്ങിഞെരുങ്ങികൂമ്പടഞ്ഞുപോകും. രോഗബാധിതമായ വാഴ പിഴുതു നശിപ്പിക്കുക, രോഗബാധയില്ലാത്തതോട്ടങ്ങളില്‍നിന്നു മാത്രം കന്നുകള്‍ എടുക്കുക, കീടനാശിനികള്‍ ഉപയോഗിച്ച്വാഴപ്പേനുകളെ നശിപ്പിക്കുക എന്നിവയാണ് പരിഹാരമാര്‍ഗങ്ങള്‍.

ലക്ഷണങ്ങൾ

രോഗഹേതു:  വൈറസ്

രോഗം പരത്തുത് ഇലപ്പേന്‍

ലക്ഷണങ്ങള്‍

കടും പച്ചനിറത്തില്‍ ഇടവിട്ടുള്ള വരകള്‍ ഇലത്തണ്ടിലും ഞരമ്പുകളിലും കവിളിലും തണ്ടിലും കാണുതാണ് പ്രാരംഭലക്ഷണം.

ഇല്കള്‍ മുകളിലേയ്ക്കു ചുരുളുന്നു

ഇലയ്ക്ക് സാധാരണയില്‍ കവിഞ്ഞ് കടും പച്ച നിറവും കട്ടിയും കാണുന്നു..

പുതുതായി ഉണ്ടാകുന്ന ഇലകള്‍ ചെറുതായി തിങ്ങി ഞെരുങ്ങി കൂമ്പടയുതാണ് പ്രധാനലക്ഷണം.

രോഗബാധിതമായ വാഴയുടെ ചുവട്ടിലുണ്ടാകുന്ന  പുതിയ കുന്നുകളും കുരുടിക്കുന്നു.

നിയന്ത്രണ മാര്‍ഗങ്ങള്‍

വൈറസ് രോഗങ്ങളുടെ ഉറവിടം നശിപ്പിക്കലാണ് ഏറ്റവും പ്രധാനം. രോഗം ബാധിച്ച വാഴ വേരോടെ പിഴുത് തീയിട്ടു നശിപ്പിക്കുകയോ കുഴിച്ചു മൂടുകയോ ചെയ്യുക.
രോഗം ബാധിച്ച വാഴകളുടെ കുന്നുകള്‍ ഒരിക്കലും നടാന്‍ ഉപയോഗിക്കരുത്.
രോഗബാധയില്ലാത്ത തോട്ടങ്ങളില്‍ നിന്നു മാത്രം കുന്നുകള്‍ തിരഞ്ഞെടുക്കുക.
ഇടയ്ക്ക് നിരീക്ഷണം നടത്തി തോട്ടത്തിലെ രോഗലക്ഷണം കാണുന്ന വാഴകള്‍ തുടക്കത്തില്‍ തന്നെ ചുവടോടെ പിഴുത് നശിപ്പിക്കുക.
വാഴ നടുമ്പോള്‍ ഒരു കിലോ കുമ്മായവും 200 ഗ്രാം മഗ്നീഷ്യം സള്ഫേ്റ്റും ചേരുക്കുക. (കുമ്മായം ചേര്ത്ത് 3 ആഴ്ച കഴിഞ്ഞേ മഗ്നീഷ്യം സള്ഫേംറ്റ് ചേര്ക്കാ വു).
കുഴിയില്‍ തൈലപ്പുല്ലിന്റെ (ലെമണ്‍ഗ്രാസ്) തണ്ടും ഇലയും വിരിച്ചിട്ട് നടുക.
കന്നു നട്ട് 20 ദിവസം കുഴിഞ്ഞ് 25 ഗ്രാം വീതം കാര്ബോുസള്ഫാരന്‍ തടത്തില്‍ ഇട്ട് മണ്ണുമായി ചേര്ക്കുുക.
രോഗവാഹികളായ ഇലപ്പേനിനേയും മീലിമൂട്ടയേയും നിയന്ത്രിക്കുക. കീടനാശിനി വാഴത്തടത്തില്‍ ചേര്ക്കുുമ്പോള്‍ മണ്ണില്‍ നനവുണ്ടായിരിക്കണം.
വൈറസ് ഇന്ഡെവക്‌സ് ചെയ്ത ടിഷ്യുകള്ച്ചടര്‍ വാഴകള്‍ നടുക.
പയറുവര്ഗ്ഗെ വിളകളും വെള്ളരിവര്ഗ്ഗ് വിളകളും ഇടവിളയായി കൃഷി ചെയ്യുന്നത് ഒഴിവാക്കുക.
  • കൊക്കാന്‍

വാഴയെ ബാധിക്കുന്ന മറ്റൊരു വൈറസ് രോഗമാണ് കൊക്കാന്‍. വാഴപ്പേനുകള്‍തന്നെയാണ് ഇതു പരത്തുന്നത്. വാഴയുടെ പുറംപോളയില്‍ വല്ലാത്ത ചുവപ്പുനിറംകാണാം. ഇതു ക്രമേണ നീളത്തില്‍ വരകളായി പടര്‍ന്നുകയറും. പുറംപോളകള്‍തടയില്‍നിന്നിളകി ഒടിയുകയും വാഴ നശിക്കുകയും ചെയ്യും. രോഗബാധിതമായകന്നുകള്‍ ഒഴിവാക്കുക എന്നതാണ് പ്രായോഗികമായ പരിഹാരം. രോഗലക്ഷണം കണ്ടാല്‍ഒരു കിലോ കുമ്മായവും 200 ഗ്രാം മഗ്നീഷ്യം സള്‍ഫേറ്റും ചേര്‍ത്തുകൊടുക്കാം.കീടനാശിനികള്‍ ഉപയോഗിച്ച് വാഴപ്പേനുകളെ നശിപ്പിക്കുന്ന കാര്യവുംപരിഗണിക്കാം.

ലക്ഷണങ്ങൾ

രോഗഹേതു: വൈറസ്

രോഗം പരത്തുത് :  ഇലപ്പേന്‍

ഇലത്തകുണ്ടിലും കവിളിലും കാണു തവിട്ട് / ചുവപ്പ് വരകള്‍ ക്രമേണ പടര്‍ന്ന്‍ വാഴത്തടയിലേക്ക് വ്യാപിക്കുന്നു.

രോഗതീവ്രത കൂടുന്നതിനുസരിച്ച് പോളയിലെ ചുവപ്പ് ഇരുണ്ട  നിറമായി വാഴ ശോഷിച്ച് നശിക്കുന്നു.

ഇലകളില്‍ മഞ്ഞവരയോ പാടോ ഉണ്ടായി ക്രമേണ അവയുടെ നീളവും വീതിയും കുറഞ്ഞ് ഇരുവശങ്ങളിലും മാത്രമായി ഒതുങ്ങി  മരവാഴയുടെ ആകൃതിയില്‍ വിശറി പോലെ വളരുന്നു.

നിയന്ത്രണ മാര്‍ഗങ്ങള്‍

 വൈറസ് രോഗങ്ങളുടെ ഉറവിടം നശിപ്പിക്കലാണ് ഏറ്റവും പ്രധാനം. രോഗം ബാധിച്ച വാഴ വേരോടെ പിഴുത് തീയിട്ടു നശിപ്പിക്കുകയോ കുഴിച്ചു മൂടുകയോ ചെയ്യുക.

 രോഗം ബാധിച്ച വാഴകളുടെ കുന്നുകള്‍ ഒരിക്കലും നടാന്‍ ഉപയോഗിക്കരുത്.

 രോഗബാധയില്ലാത്ത തോട്ടങ്ങളില്‍ നിന്നു മാത്രം കുന്നുകള്‍ തിരഞ്ഞെടുക്കുക.

 ഇടയ്ക്ക് നിരീക്ഷണം നടത്തി തോട്ടത്തിലെ രോഗലക്ഷണം കാണുന്ന വാഴകള്‍ തുടക്കത്തില്‍ തന്നെ ചുവടോടെ പിഴുത് നശിപ്പിക്കുക.

 വാഴ നടുമ്പോള്‍ ഒരു കിലോ കുമ്മായവും 200 ഗ്രാം മഗ്നീഷ്യം സള്‍ഫേറ്റും ചേര്‍ക്കുക. (കുമ്മായം ചേര്ത്ത് 3 ആഴ്ച കഴിഞ്ഞേ മഗ്നീഷ്യം സള്ഫേറ്റ് ചേര്‍ക്കാവു).

 കുഴിയില്‍ തൈലപ്പുല്ലിന്റെ (ലെമണ്‍ഗ്രാസ്) തണ്ടും ഇലയും വിരിച്ചിട്ട് നടുക.

 കന്നു നട്ട് 20 ദിവസം കുഴിഞ്ഞ് 25 ഗ്രാം വീതം കാര്ബോസള്‍ഫാന്‍ തടത്തില്‍ ഇട്ട് മണ്ണുമായി ചേര്ക്കുുക.

 രോഗവാഹികളായ ഇലപ്പേനിനേയും മീലിമൂട്ടയേയും നിയന്ത്രിക്കുക. കീടനാശിനി വാഴത്തടത്തില്‍ ചേര്‍ക്കുമ്പോള്‍ മണ്ണില്‍ നനവുണ്ടായിരിക്കണം.

 വൈറസ് ഇന്ഡെക്‌സ് ചെയ്ത ടിഷ്യുകള്ച്ചര്‍ വാഴകള്‍ നടുക.

 പയറുവര്‍ഗ്ഗ  വിളകളും വെള്ളരിവര്‍ഗ്ഗ വിളകളും ഇടവിളയായി കൃഷി ചെയ്യുന്നത് ഒഴിവാക്കുക.

സ്ട്രീക്ക് മൊസൈക്ക്

ലക്ഷണം

രോഗഹേതു : വൈറസ്

രോഗം പരത്തുനത് : മിലീമൂട്ട

ഇല ഞരമ്പുകള്‍ക്ക് കുറുകേയും നെടുകെയും കാണു മഞ്ഞവരകളാണ് പ്രാരംഭലക്ഷണം. ഇവ ക്രമേണ വാഴകൈകളിലേക്കും തണ്ടിലേയ്ക്കും വ്യാപിക്കുന്നു.

പുതിയ ഇലകളുടെ അറ്റം ഉള്ളിലേക്ക് ചുരുണ്ടു ചെറുതായിത്തീരുന്നു.

ഇലപ്പോളകള്‍ തടയില്‍ നിന്നു മാറി ഒടിഞ്ഞു വീഴുന്നു

നിയന്ത്രണ മാര്‍ഗങ്ങള്‍

  • വൈറസ് രോഗങ്ങളുടെ ഉറവിടം നശിപ്പിക്കലാണ് ഏറ്റവും പ്രധാനം. രോഗം ബാധിച്ച വാഴ  വേരോടെ പിഴുത് തീയിട്ടു നശിപ്പിക്കുകയോ കുഴിച്ചു മൂടുകയോ ചെയ്യുക.
  • രോഗം ബാധിച്ച വാഴകളുടെ കുകള്‍ ഒരിക്കലും നടാന്‍ ഉപയോഗിക്കരുത്.
  • രോഗബാധയില്ലാത്ത തോട്ടങ്ങളില്‍ നിന്നു മാത്രം കന്നുകള്‍ തിരഞ്ഞെടുക്കുക.
  • ഇടയ്ക്ക് നിരീക്ഷണം നടത്തി തോട്ടത്തിലെ രോഗലക്ഷണം കാണുന്ന വാഴകള്‍ തുടക്കത്തില്‍ തന്നെ ചുവടോടെ പിഴുത് നശിപ്പിക്കുക.
  • വാഴ നടുമ്പോള്‍ ഒരു കിലോ കുമ്മായവും 200 ഗ്രാം മഗ്നീഷ്യം സള്‍ഫേറ്റും ചേരുക്കുക. (കുമ്മായം ചേര്‍ത്ത് 3 ആഴ്ച കഴിഞ്ഞേ മഗ്നീഷ്യം സള്‍ഫേറ്റ് ചേര്‍ക്കാവു)
  • കുഴിയില്‍ തൈലപ്പുല്ലിന്റെ (ലെമണ്‍ ഗ്രാസ്) തണ്ടും ഇലയും വിരിച്ചിട്ട് നടുക.
  • കന്നു നട്ട് 20 ദിവസം കഴിഞ്ഞു കുഴി ഒിന് 25 ഗ്രാം വീതം കാര്‍ബോ സള്‍ഫാന്‍ തടത്തില്‍ ഇട്ട്  മണ്ണുമായി ചേര്‍ക്കുന്നത് രോഗവാഹികളായ ഇലപ്പേനിനേയും മീലിമുട്ടയേയും നിയന്ത്രിക്കും. കീടനാശിനി വാഴത്തടത്തില്‍ ചേര്‍ക്കുമ്പോള്‍ മണ്ണില്‍ നനവുണ്ടായിരിക്കണം.
  • വൈറസ് ഇന്‍ഡെക്‌സ് ചെയ്ത ടിഷ്യുകള്‍ച്ചര്‍ വാഴകള്‍ നടുക.
  • പയറു വര്‍ഗ്ഗ വിളകളും വെള്ളരിവര്‍ഗ്ഗ വിളകളും ഇടവിളയായി കൃഷി ചെയ്യുത് ഒഴിവാക്കുക.


ഇലപ്പുള്ളിരോഗം

മഴക്കാലത്തോടെ വാഴയിലയില്‍ മഞ്ഞനിറത്തില്‍ വരകള്‍ കാണാം.ഇലപ്പുള്ളിരോഗത്തിന്‍റെ ലക്ഷണമാണിത്. ഈ മഞ്ഞവരകളും നടുഭാഗം കുഴിഞ്ഞ്പുള്ളികളായി മാറും. പുള്ളികള്‍ ഒന്നിച്ച് ചേര്‍ന്നാല്‍ ഇല ഒടിഞ്ഞ് തൂങ്ങും.രോഗം ബാധിച്ച ഇലകള്‍ മുറിച്ചുമാറ്റി ഒരു ശതമാനം ബോര്‍ഡോമിശ്രിതം തളിക്കാം.

ലക്ഷണങ്ങൾ

രോഗഹേതു: കുമിള്‍

ലക്ഷണങ്ങള്‍:

മഞ്ഞ / തവിട്ട് / കറുത്ത വരകളും പാടുകളും ഒരുമിച്ചു ചേര്‍ന്ന്‍ ഇലകള്‍ മഞ്ഞളിച്ച് കരിയുകയും തൂങ്ങുകയും ചെയ്യുന്നു.

രൂക്ഷമായ അവസ്ഥയില്‍ ഇലകള്‍ തണ്ടുകളില്‍ വച്ച് ഒടിഞ്ഞു തൂങ്ങുകയും ചെയ്യുന്നു.

നിയന്ത്രണ മാര്‍ഗങ്ങള്‍

രോഗം വന്ന പുറം ഇലകള്‍ മുറിച്ചുമാറ്റി നശിപ്പിക്കുക.

1% വീര്യമുള്ള ബോര്‍ഡോമിശ്രിതം കാലവര്‍ഷാരംഭത്തിലും തുടര്‍് 45 ദിവസം ഇടവിട്ട്‌ ഇലകളില്‍ ഇരുവശങ്ങളിലായി 3-4 തവണ തളിക്കുക.

രോഗതീവ്രത കൂടുതലാണെങ്കില്‍ കോണ്ടാഫ് അല്ലെങ്കില്‍ ടില്‍റ്റ്   1 മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന  തോതില്‍ കലക്കി ഇലകളില്‍ തളിച്ചു കൊടുക്കാവുന്നതാണ്.

  • പനാമവാട്ടം

വാഴയുടെ പുറമേയുള്ള ഇലകള്‍ മഞ്ഞളിച്ച് കൂമ്പിലയൊഴികെ ബാക്കി എല്ലാഇലകളും ഒടിഞ്ഞു തൂങ്ങുകയും വാഴത്തടയില്‍ വിള്ളലുകള്‍ വീഴ്ത്തുകയുംചെയ്യുന്നതാണ് പനാമവാട്ടം. ഇതൊരു കുമിള്‍ രോഗമാണ്. പൂവന്‍, മൊന്തന്‍ഇനങ്ങളെയാണ് ഈ രോഗം

കൂടുതലായി ബാധിക്കുന്നത്. രോഗം മൂര്‍ച്ഛിക്കുമ്പോള്‍വാഴ ചുവടോടെ മറിഞ്ഞുവീഴാം. ഇത്തരം വാഴകളുടെ മാണം മുറിച്ചുനോക്കിയാല്‍തവിട്ടോ ചുവപ്പോ നിറത്തിലുള്ള വരകള്‍ കാണാം. രോഗബാധിതമായ വാഴകള്‍നശിപ്പിച്ചും തോട്ടത്തില്‍ നീര്‍വാര്‍ച്ചാ സൗകര്യം വര്‍ധിപ്പിച്ചുംകുഴിയൊന്നിന് ഒരു കിലോ കുമ്മായം ചേര്‍ത്തും രോഗത്തിന്‍റെ തീവ്രതകുറയ്ക്കാവുന്നതാണ്.

ലക്ഷണങ്ങൾ

രോഗഹേതു:   കുമിള്‍

പുറമേയുള്ള ഇലകള്‍ മഞ്ഞളിച്ച് ഇലകള്‍ ഒടിഞ്ഞു തൂങ്ങുതാണ് ആദ്യ രോഗലക്ഷണം.

മറ്റ് ഇലകള്‍ ഒടിഞ്ഞുതൂങ്ങിയാലും നാമ്പോല പച്ചയായിതന്നെ  കുറച്ചു നാള്‍ കൂടി നിന്ന ശേഷം ക്രമേണ മഞ്ഞളിച്ച്   ഒടിഞ്ഞ്  തൂങ്ങുന്നു.

മണ്ണിന്റെ  നിരപ്പിനു മുകളിലായി വാഴത്തട പിളര്‍ന്നുകാണപ്പെടുന്നു.

മാണം മുറിച്ചുനോക്കിയാല്‍ അവയില്‍ തവിട്ട്  നിറത്തിലുള്ള വരകളും പൊട്ടുകളും കാണാം.

നിയന്ത്രണ മാര്‍ഗങ്ങള്‍

രോഗപ്രതിരോധ ശേഷിയുള്ള ഇനങ്ങളായ ജയന്റ്  കാവന്‍ഡിഷ്,  പാളയന്‍കോടന്‍, റോബസ്റ്റ, നേന്ത്രന്‍ എിന്നിവ നടുക.

നടുന്നതിനു മുമ്പ് കന്നുകളില്‍   0.2 - 0.3% ബാവിസ്റ്റിന്‍ (2-3 ഗ്രാം / ലിറ്റര്‍ വെള്ളത്തില്‍) ലായനിയില്‍ മുക്കിയശേഷം നടുക.

രോഗം വന്ന വാഴകളെ വേരോടു കൂടി പിഴുതെടുത്തു നശിപ്പിക്കുക.

രോഗം വ്യാപിക്കാതിരിക്കാന്‍ ബാവിസ്റ്റിന്‍ 2-3 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന  തോതില്‍ കലക്കി ചുവവട്ടില്‍ 5-10 ലിറ്റര്‍ ഒഴിച്ചു കൊടുക്കണം.

കടചീയല്‍ രോഗം

ലക്ഷണങ്ങൾ

രോഗഹേതു:  ബാക്ടീരി

വാഴയുടെ മാണവും കുന്നുകളും നിറവ്യത്യാസം വന്നു  അഴുകിത്തുടങ്ങുന്നു

ഒടിഞ്ഞു വീഴുന്ന  തടങ്ങളുടേയും മാണത്തിന്റെ്‌യും ഉള്‍ഭാഗം കറുത്ത്   വലയാകൃതിയില്‍ അഴുകിയിരിക്കുതായി കാണാം.

വാഴയുടെ തട മണ്ണിനു തൊട്ടു മുകളിലുള്ള ഭാഗത്തുവച്ച്   ഒടിഞ്ഞു വീഴുന്നു.

നിയന്ത്രണ മാര്‍ഗങ്ങള്‍

രോഗം വന്ന  വാഴകള്‍ വേരോടുകൂടി പിഴുതു മാറ്റി നശിപ്പിക്കുക

വാഴക്കന്നുകള്‍ രോഗവിമുക്തമായ തോട്ടങ്ങളില്‍ നിന്നു മാത്രം ശേഖരിച്ച് കന്നുകളുടെ ചുവട്   4 ഗ്രാം  ഫൈറ്റോലാന്‍  1 ലിറ്റര്‍ വെള്ളത്തില്‍ എ തോതില്‍ ചേര്‍ത്തു തയ്യാറാക്കിയ ലായനിയില്‍ അരമണിക്കൂര്‍ നേരം മുക്കിവച്ചതിനുശേഷം നടാന്‍ ഉപയോഗിക്കുക.

ബ്ലീച്ചിംഗ് പൗഡര്‍ തുണിയില്‍ കിഴി കെട്ടി  ചാലിലും വാഴചുവട്ടിലും ഇടുന്നതു  ഉത്തമമാണ്.

മറ്റു വാഴകളിലേക്കു രോഗം പകരാതിരിക്കാന്‍  4 ഗ്രാം ഫൈറ്റോലാന്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന  തോതില്‍ കലക്കിയ  ലായനിയോ, 1% ബോര്‍ഡോമിശ്രിതമോ 10 ലിറ്റര്‍ വീതം വാഴച്ചുവട്ടില്‍ ഒഴിച്ചു നല്ലതുപോലെ നനയ്ക്കണം.

വാഴകന്നുകള്‍ ചാണകക്കുഴമ്പില്‍ മുക്കി, തണലില്‍ ഉണക്കിയ ശേഷം നടുക

കീടനിയന്ത്രണം

  • തടതുരപ്പന്‍

കുലച്ചതോ കുല വരാറായതോ ആയ വാഴകളാണ് തടതുരപ്പന്‍ പുഴുവിന്‍റെആക്രമണത്തിനു വിധേയമാകുന്നത്. വാഴത്തടയില്‍ കാണുന്ന കറുപ്പോ ചുവപ്പോകുത്തുകളും അവയില്‍നിന്ന് ഒലിച്ചിറങ്ങുന്ന ഇളം മഞ്ഞനിറമുള്ള കൊഴുത്തദ്രാവകവുമാണ് ഇതിന്‍റെ ആദ്യലക്ഷണങ്ങള്‍. പുഴു കുത്തിയ വാഴയുടെ ഉള്‍ ഭാഗംനശിച്ച് ഒടിഞ്ഞുവീഴും. കൃഷിയിടത്തിന്‍റെ ശുചിത്വം സംരക്ഷിക്കുകയാണ് ഇവയെനിയന്ത്രിക്കാനുള്ള എളുപ്പവഴി. പുഴുകുത്തിയ വാഴകള്‍ തോട്ടത്തില്‍നിര്‍ത്തരുത്. മുറിച്ചുനീക്കി തീയിടുകയോ 1-2 അടി താഴ്ചയില്‍കുഴിച്ചുമൂടുകയോ ചെയ്യണം. ഒടിഞ്ഞുതൂങ്ങുന്ന ഇലകള്‍ മുറിച്ചുമാറ്റുക.നടുന്നതിനായി കരുത്തുള്ള കന്നുകള്‍മാത്രം തിരഞ്ഞെടുക്കുക. മൂന്നരമാസംവളര്‍ച്ചയെത്തുമ്പോള്‍ ഒരു വാഴയ്ക്ക് 50 ഗ്രാം വേപ്പിന്‍കുരു വീതംപൊട്ടിച്ച് ഇലക്കവിളില്‍ ഇട്ടുകൊടുക്കണം. വാഴത്തടയില്‍ ചെളി കുഴച്ചുതേച്ചാല്‍ വണ്ട് മുട്ടയിടുന്നത് തടയാം.

ലക്ഷണങ്ങൾ

  • വാഴത്തടയിലുള്ള ദ്വാരങ്ങളിലൂടെ നിറമില്ലാത്ത ജെല്ലി പോലുള്ള ദ്രാവകം ഊറിവരും.ഇത് പിന്നീട് വയലറ്റ് നിറമായി മാഠും
  • ഇലകള്‍ മഞ്ഞളിച്ചു ഉണങ്ങുന്നു.
  • വാഴതൈകള്‍ ഒടിഞ്ഞു തൂങ്ങുന്നു.
  • വാഴക്കുലകള്‍ പാകമാകാതെ ഒടിഞ്ഞു തൂങ്ങുന്നു.

നിയന്ത്രണ മാര്‍ഗങ്ങള്‍

നടാനായി ആരോഗ്യമുള്ള വാഴക്കന്നുകള്‍ തിരഞ്ഞെടുക്കുക.

ആക്രമണത്തിനു വിധേയമായ വാഴകള്‍ പറമ്പില്‍ നിന്നും മാറ്റി കമ്പോസ്റ്റാക്കുക.

ഉണങ്ങിതൂങ്ങുന്ന മൂത്ത ഇലകള്‍ മുറിച്ചു മാറ്റുക.

വാഴയ്ക്ക് 3 മാസം പ്രായമാകുമ്പോള്‍ ഇലപ്പോളകള്‍ക്കിടയില്‍ വേപ്പിന്‍കുരു നല്ലതുപോലെ പൊടിച്ചത് നിറയ്ക്കുക. ഒരു വാഴയ്ക്ക്  50 ഗ്രാം വേപ്പിന്‍കുരു വേണ്ടിവരും.

വാഴത്തട അരമീറ്റര്‍ നീളമുള്ള കഷണങ്ങളാക്കി മുറിച്ചു നെടുകെ പിളര്‍ന്ന് അവിടവിടെയായി കമഴ്ത്തിവച്ചാല്‍ വണ്ടുകള്‍ അതിലേക്ക് ആകര്‍ഷിക്കപ്പെടും. അവയെ ശേഖരിച്ചു നശിപ്പിക്കാം.

ക്ലോര്‍പൈറിഫോസ് (റഡാര്‍) 20EC 1.5 മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലക്കിയ ലായനിയില്‍ ഒരു മില്ലി സാന്‍ഡൊവിറ്റ് കൂടി ചേര്‍ക്കണം. ഈ ലായനി റോക്കര്‍ സ്‌പ്രേയറിന്റെ സഹായത്തോടെ ഇലക്കവിളുകളില്‍ നിറയ്ക്കുകയും വാഴത്തടയില്‍ തളിയ്ക്കുകയും ചെയ്യണം.   വാഴത്തടയില്‍ കാണുന്ന  ദ്വാരങ്ങള്‍ക്കകത്തേക്ക്, സ്പ്രേയര്‍  നോസ്സില്‍ കടത്തി ശക്തിയായി തളിക്കണം.

 

  • മാണവണ്ട്

മാണവണ്ടാണ് വാഴയുടെ മറ്റൊരു ശത്രു. വാഴമാണത്തിലാണ് കടുംതവിട്ടുനിറമുള്ളമാണവണ്ടിനെ കാണുക. മാണത്തിലോ തടയുടെ ചുവട്ടിലോ ആണ് വണ്ട് മുട്ടയിടുന്നത്.ഇതു വിരിഞ്ഞുവരുന്ന പുഴുക്കള്‍ മാണം തുരന്നു നശിപ്പിക്കുകയാണ് പതിവ്.ഇലകള്‍ മഞ്ഞളിക്കുക, നാമ്പിലകള്‍ വിടരാതിരിക്കുക എന്നിവയും സംഭവിക്കാം.കീടബാധയില്ലാത്ത കന്നുകള്‍മാത്രം നടുകയും തോട്ടശുചിത്വം പാലിക്കുകയുംചെയ്യുക. കന്ന് നടുമ്പോള്‍ത്തന്നെ പുറം ചെത്തി വൃത്തിയാക്കി ചാണകവും ചാരവുംകലക്കിയ വെള്ളത്തില്‍ മുക്കി 3-4 ദിവസം വെയിലത്തുണക്കിയശേഷം മാത്രം നടുക.

ലക്ഷണങ്ങൾ

ഇല മഞ്ഞളിച്ച് ചെറുതാകുന്നു.

നാമ്പോല കുറുകി വിടരാന്‍ മടിക്കുന്നു.

ആക്രമണം രൂക്ഷമാകുമ്പോള്‍ മാണവും വേരുകളും ചീഞ്ഞ് കൂമ്പില വിടരാതാകുന്നു.

നിയന്ത്രണ മാര്‍ഗങ്ങള്‍

നല്ല കന്നുകള്‍ പിരിച്ചെടുക്കുക.

അവയുടെ വേരും ചീഞ്ഞ ഭാഗങ്ങളും ചെത്തി മാറ്റുക.

ചാണകവും ചാരവും ചേര്‍ത്ത കുഴമ്പില്‍ വാഴക്കന്നുകള്‍ മുക്കിയെടുത്ത് 3 - 4 ദിവസം ഉണക്കുക.

വാഴത്തട അര മീറ്റര്‍ നീളമുള്ള കഷണങ്ങളാക്കി മുറിച്ച് നെടുകെ പിളര്‍ന്ന് അവിടവിടെയായി കമഴ്ത്തിവച്ചാല്‍ വണ്ടുകള്‍ അതിലേക്ക് ആകര്‍ഷിക്കപ്പെടും. അവയെ ശേഖരിച്ചു നശിപ്പിക്കാം.

കോസ്‌മോലുര്‍ ഫെറമോന്‍ കെണികള്‍ ഒരു ഹെക്ടറിന് നാല് എന്ന കണക്കില്‍വച്ച്  വണ്ടുകളെ ശേഖരിച്ച്  കൊല്ലാവുതാണ്. നാലു ദിവസം കൂടുമ്പോള്‍ കന്നാസിലെ സോപ്പുവെള്ളം മാറ്റി പുതിയത് ചേര്‍ക്കുക. ആക്രമണം കണ്ടാല്‍ മാത്രമേ  ഉപയോഗിക്കാവു.  ചുറ്റുവട്ടത്തുള്ള കര്‍ഷകര്‍ ഒത്തൊരുമിച്ച്   ഉപയോഗിക്കുതാണ്  ഉത്തമം.  രണ്ടു  ദിവസം തുടര്‍ച്ചയായി ചെല്ലികള്‍ വീഴുന്നില്ല എന്ന്‍ കണ്ടാല്‍  കെണികള്‍ എടുത്തു മാറ്റുക.

കാര്‍ബാറില്‍ (സെവിന്‍) 50 WP 4  ഗ്രാം  1 ലിറ്റര്‍ വെള്ളത്തില്‍ കലക്കിയെടുത്ത ലായനിയില്‍ കന്നുകള്‍  30  മിനിറ്റുനേരം മുക്കിവയ്ക്കുക

  • ഇലതീനിപ്പുഴുക്കള്‍

ഇലകളിലെ ഹരിതകം കാര്‍ന്നുതിന്ന് സുഷിരങ്ങള്‍ ഉണ്ടാക്കി നാശം വരുത്തുന്നഇലതീനി പുഴുക്കളും ഉപദ്രവകാരികളാണ്. തളിരിലകള്‍ ആണിവയ്ക്കു കൂടുതല്‍പ്രിയം. വെയിലാറുന്ന സമയത്താണ് ഈ പുഴുക്കളുടെ ഉപദ്രവം കൂടുതലായി കാണുന്നത്.തോട്ടത്തിനു സമീപം ചപ്പുചവറ് കൂട്ടി തീയിട്ടാല്‍ പുഴുവിന്‍റെ ശലഭങ്ങളെആകര്‍ഷിച്ച് കൊല്ലാം. ഒരു ലിറ്റര്‍ ഗോമൂത്രം 10 ലിറ്റര്‍ വെള്ളത്തില്‍നേര്‍പ്പിച്ച് 10 ഗ്രാം കാന്താരിമുളകും കൂടി അരച്ചുചേര്‍ത്ത്ഇലക്കവിളുകളിലും നാമ്പിലയ്ക്കുള്ളിലും ഇലകളിലും തളിക്കുന്നത് നല്ലതാണ്.

  • വാഴപ്പേന്‍

വാഴയുടെ മാരകരോഗമായ കുറുനാമ്പ് (മണ്ടയടപ്പ്) പരത്തുന്ന വാഴപ്പേന്‍ അഥവാഏപ്പിഡ് ആണ് മറ്റൊരു വില്ലന്‍. ഇവ ഇലക്കവിളുകളിലും മറ്റും കൂട്ടമായിരുന്ന്നീരൂറ്റിക്കുടിക്കുന്നു.

ലക്ഷണങ്ങൾ

കീടത്തിന്റെ രൂപലക്ഷണം

വാഴക്കവിളുകളിലും ഇലക്കവിളുകളിലും പോളകള്‍ക്കുള്ളിലും ഇവ നീരൂറ്റി കുടിക്കുന്ന തിനോടൊപ്പം കുരുനാമ്പ്, കൊക്കാന്‍ എന്നീ വൈറസ് രോഗങ്ങള്‍ പരത്തുകയും ചെയ്യുന്നു .

ആക്രമണ ലക്ഷണങ്ങള്‍

കൂമ്പടപ്പ്

നിയന്ത്രണ മാര്‍ഗങ്ങള്‍

രോഗബാധ ഇല്ലാത്ത കന്നുകള്‍ നടുന്നതിനായി തിരഞ്ഞെടുക്കുക. ടീഷ്യുകള്‍ച്ചര്‍ കന്നുകളും വൈറസ് ഇന്‍ഡക്‌സ് ചെയ്ത കന്നുകളും നടാന്‍ ഉപയോഗിക്കുക.

രോഗം ബാധിച്ച വാഴകള്‍ പൂര്‍ണ്ണമായും നശിപ്പിച്ചു കളയുക.

വാഴ ഒന്നിന് 1 കി. ഗ്രാം വേപ്പിന്‍ പിണ്ണാക്ക്  ചുവട്ടില്‍ ഇട്ട് കൊടുക്കുന്നതും ഗുണപ്രദമാണ്.

മിത്ര കുമിളായ വേര്‍ട്ടിസീലിയം ലിക്കാനി 5 മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിയ്ക്കുന്നതും വാഴപ്പേനുകളെ  നിയന്ത്രിക്കാന്‍ സഹായിക്കും.

നട്ട് 20, 75 ദിവസങ്ങള്‍ക്ക് ശേഷം താഴെ പറയുന്നവയില്‍ ഏതെങ്കിലും ഒരു കീടനാശിനി പ്രയോഗിക്കാം.

കാര്‍ബോസള്‍ഫാന്‍ 6 G    10 ഗ്രാം വാഴക്കുഴിയില്‍ ചേര്‍ക്കുക.  അല്ലെങ്കില്‍   ഡെമെത്തോയേറ്റ്   (റോഗര്‍)  30 EC   2 മില്ലി  1 ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിയ്ക്കുക
  • മീലിമൂട്ട

നീരൂറ്റിക്കുടിച്ച് വാഴകളെ നശിപ്പിക്കുന്ന മീലിമൂട്ടകളുംഉപദ്രവകാരികളാണ്. വേപ്പിന്‍പിണ്ണാക്ക് വാഴത്തടത്തില്‍ ചേര്‍ത്ത് ഇവയെനിയന്ത്രിക്കാവുന്നതാണ്.

ലക്ഷണങ്ങള്‍

കീടത്തിന്റെ രൂപലക്ഷണം

വേരില്‍ പറ്റിപിടിച്ചിരു്ന്ന്‍ നീരൂറ്റി കുടിക്കുന്ന പഞ്ഞിപോലുള്ള വെളുത്ത പ്രാണികള്‍ വയല്‍ നികത്തിയ കൃഷിയിടങ്ങളില്‍ കൂടുതലായി കാണുന്നു

ആക്രമണ ലക്ഷണങ്ങള്‍

തോട്ടത്തില്‍ കാണന്ന പൊതുവായ മഞ്ഞളിപ്പ്

വളര്‍ച്ച കുറവ്

നിയന്ത്രണ മാര്‍ഗങ്ങള്‍

പുളിപ്പ് രസമുള്ള മണ്ണില്‍ കുഴി ഒന്നിന് 1 കിലൊ ഗ്രാം കുമ്മായം ചേര്‍ത്ത് രണ്ടാഴ്ചയ്ക്കു ശേഷം കുന്നുകള്‍ നടുക.

നടീല്‍ സമയത്ത് വാഴ ഒന്നിന് 500 ഗ്രാം വേപ്പിന്‍ പിണ്ണാക്ക്  ഇളക്കി ചേര്‍ക്കുക.

ആക്രമണ ലക്ഷണം കണ്ടു തുടങ്ങിയാല്‍ കുഴിയില്‍ ക്ലോര്‍പൈറിഫോസ് 2 മില്ലി / ലിറ്റര്‍ ലായനി ഒഴിച്ചു കൊടുക്കുക

  • നിമാവിരകൾ

ലക്ഷണങ്ങള്‍

ചെറിയ കറുത്ത പുള്ളികള്‍ വേരുകളില്‍ ഉണ്ടാകുന്നതാണ് ആദ്യലക്ഷണം. അവ വേരുകള്‍  തുളച്ചു കയറി ഉള്‍ഭാഗം തിന്നു തീര്‍ക്കുന്നു.

ആക്രമണം രൂക്ഷമാണെങ്കില്‍ ഇലകളുടെ എണ്ണത്തിലും കുലയുടെ തൂക്കത്തിലും കായ്കളുടെ എണ്ണത്തിലും കാര്യമായ കുറവ് ഉണ്ടാകുന്നു.

ചെടികളുടെ ആരോഗ്യം ക്ഷയിക്കുന്നു.

നിയന്ത്രണ മാര്‍ഗങ്ങള്‍

വാഴക്കന്നുകള്‍ കിളച്ചെടുത്ത് ചീഞ്ഞഭാഗങ്ങളും പഴയ വേരുകളും നന്നായ് ചെത്തിക്കളഞ്ഞതിനു ശേഷം മാത്രം നടുക.

നടുമ്പോള്‍ കന്നൊന്നിന് 500 ഗ്രാം വേപ്പിന്‍ പിണ്ണാക്ക് ചേര്‍ക്കുക.

കന്നൊന്നിന് മൂന്ന്‍ ആഴ്ചകള്‍ക്ക് ശേഷം കാര്‍ബോസള്‍ഫാന്‍ ( 6G) 20 ഗ്രാം ഏന്ന തോതില്‍ കുഴിയില്‍ ചേര്‍ക്കുക.  കീടനാശിനി ഇടുമ്പോള്‍ മണ്ണില്‍ ജലാംശം ഉണ്ടാ യിരിക്കണം.

രൂകഷമായ ആക്രമണമുള്ള പ്രദേശങ്ങളില്‍ ഉമി / വേപ്പിന്‍ പിണ്ണാക്ക്   (500 ഗ്രാം)  കുഴിയില്‍ ചേര്‍ത്ത്   ഒരു മാസം കഴിഞ്ഞതിനുശേഷം മാത്രം നടുക

 

ഇടവിളകള്‍

വാഴത്തോട്ടത്തില്‍വാഴകള്‍ക്കിടയിലുള്ള സ്ഥലം പരമാവധി പ്രയോജനപ്പെടുത്തി വിവിധ വിളകള്‍ഇടവിളകളായി കൃഷിചെയ്താല്‍ അധികവരുമാനമുണ്ടാക്കാം. വാഴക്കന്ന് തടത്തില്‍നടുന്നതിനോടൊപ്പം ചീരവിത്ത് പാകുകയോ തൈകള്‍ ഇളക്കി നടുകയോ ചെയ്യുന്നത്പണ്ടേയുള്ള രീതിയാണ്. വാഴയ്ക്ക് ഏറ്റവും യോജിച്ച ഇടവിളയാണ് ചീര.പ്രത്യേകിച്ച് നനവാഴയ്ക്ക് നിര്‍ബന്ധമായും ചീര ഇടവിളയായി വളര്‍ത്തണം.

ചീരപോലെതന്നെ പയറും വാഴയ്ക്ക് ചേര്‍ന്ന ഇടവിളയാണ്. കന്നുനടുമ്പോള്‍ത്തന്നെ രണ്ട് നീര്‍വാഴയ്ക്ക് ഇടയിലുള്ള സ്ഥലത്ത് പയര്‍വിത്ത്പാകാം. കനകമണി, അനശ്വരി എന്നീ പയറിനങ്ങള്‍ ഇതിന് ഉത്തമമാണ്.വിളവെടുത്തുകഴിഞ്ഞ സസ്യഭാഗം പച്ചിലവളമാക്കാനും ഒപ്പം വാഴത്തടത്തിലെ കളശല്യംകുറയ്ക്കുന്നതിനും പയര്‍കൃഷി സഹായിക്കും.

വാഴയ്ക്ക് കൊടുക്കുന്ന ഊന്നുതന്നെ പന്തലാക്കിക്കൊണ്ട് പാവല്‍, പടവലംഎന്നിവയും വാഴത്തോട്ടത്തില്‍ വളര്‍ത്താം. പാവലില്‍ പ്രീതിയും പടവലത്തില്‍കൗമുദിയും ഇതിന് യോജിച്ചതാണ്. നല്ല വിളവ് കിട്ടുകയും ചെയ്യും.

വെള്ളക്കെട്ടുണ്ടാകില്ല എന്നുറപ്പിക്കാമെങ്കില്‍ വഴുതന, മുളക് എന്നിവയുംവാഴയ്ക്ക് ഇടവിളയാക്കാവുന്നതാണ്. വഴുതനയില്‍ ഹരിത, മുളകില്‍ ഉജ്ജ്വല, അനുഗ്രഹ എന്നിവ ഇതിനു യോജിച്ചതാണ്. ഇതുപോലെതന്നെ വെള്ളരി, മത്തന്‍, കുമ്പളംഎന്നിവയും വെണ്ടയില്‍ അനാമിക, അര്‍ക്ക എന്നീ ഇനങ്ങളും വാഴയ്ക്ക് ചേരുന്നഇടവിളകളാണ്. ചേന, ചേമ്പ്, കാച്ചില്‍ തുടങ്ങിയ കിഴങ്ങുവര്‍ഗങ്ങളുംപരീക്ഷിക്കാം. വളം, വെള്ളം, സസ്യസംരക്ഷണം എന്നിവയില്‍ വാഴയ്ക്കുംഇടവിളകള്‍ക്കും വെവ്വേറെ പരിചരണം നല്‍കുന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം.

 

ടിഷ്യുകള്‍ച്ചര്‍ വാഴകള്‍

ടിഷ്യുകള്‍ച്ചര്‍ വാഴകള്‍ക്ക്ഇപ്പോള്‍ പ്രിയമേറിക്കൊണ്ടിരിക്കുകയാണ്. ഒരു ചെടിയുടെ മുറിച്ചെടുത്തഭാഗങ്ങളോ കോശങ്ങളോ കൃത്രിമമാധ്യമത്തില്‍ പരീക്ഷണശാലയില്‍വച്ച്വളര്‍ത്തിയെടുക്കുന്ന രീതിയാണ് ടിഷ്യുകള്‍ച്ചര്‍. രോഗബാധയില്ലാത്തഅത്യുല്‍പ്പാദനശേഷിയുള്ള കന്നുകളില്‍നിന്നുണ്ടാകുന്ന തൈകള്‍ക്കും അതേഗുണംതന്നെ ഉറപ്പിക്കാം. വളര്‍ച്ച ഒരുപോലെയാകുമെന്നതിനാല്‍ ഒരേസമയത്ത് കുലമുറിക്കാന്‍ കഴിയും.

ഇതിന്‍റെ നടീലിന് ചില പ്രത്യേകതകളുണ്ട്. ടിഷ്യുകള്‍ച്ചര്‍ വാഴവിത്തുകള്‍ നടുമ്പോള്‍ തൈകള്‍ തമ്മില്‍ 2മീറ്ററും വരികള്‍ തമ്മില്‍ 2മീറ്ററും അകലം വരുംവിധം50സെ.മീ. സമചതുരവും ആഴവുമുള്ള കുഴികളെടുത്തുവേണം നടാന്‍. കുഴിയൊന്നിന്15 - 20കിലോ ചാണകപ്പൊടിയോ കമ്പോസ്റ്റോ ചേര്‍ക്കണം. പുളിരസമുള്ള ചെങ്കല്‍പ്രദേശങ്ങളില്‍ കുഴിയൊന്നിന്500ഗ്രാം കുമ്മായവും ചേര്‍ക്കാം. ഇത്തരം കുഴികളും ഒത്ത നടുവില്‍ കന്ന് നട്ട്ഒരാഴ്ചയെങ്കിലും നേരിട്ട് വെയിലടിക്കാതെ തണല്‍ നല്‍കണം. നട്ട്30 ദിവസത്തിനുശേഷം ചെടിയൊന്നിന്140ഗ്രാം യൂറിയ, 570ഗ്രാം റോക്ക് (രാജ്)ഫോസ്ഫേറ്റ്, 170ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ നല്‍കണം. പിന്നീട്60 ദിവസത്തിനുശേഷവും 125, 150, 180ദിവസത്തിനുശേഷവും ചെടിയൊന്നിന്140ഗ്രാം യൂറിയ, 170ഗ്രാം പൊട്ടാഷ് എന്നിവ മാത്രം ചേര്‍ക്കുക. വളങ്ങള്‍ നന്നായി യോജിപ്പിച്ച് ചെടിയുടെ ചുവട്ടില്‍നിന്ന്30 സെ.മീ.അകലെ മണ്ണില്‍ വിതറി ഇളക്കി ചേര്‍ക്കണം. വളം നല്‍കിക്കഴിഞ്ഞ് നനയ്ക്കണം.മറ്റു കൃഷിപ്പണികളൊക്കെ സാധാരണ വാഴയ്ക്ക് ചെയ്യുന്നതുപോലെ തന്നെ.

ഒരു ചെടിയുടെ മുറിച്ചെടുത്ത ഭാഗങ്ങളോ കോശങ്ങളോ കൃത്രിമ മാധ്യമത്തില്‍ പരീക്ഷണശാലയില്‍ വളര്‍ത്തിയെടുക്കു രീതിയാണല്ലോ ടിഷ്യൂകള്‍ച്ചര്‍.   ഇവയ്ക്ക് മേന്മകളേറെയാണ്.  രോഗബാധയില്ലാത്ത അത്യുല്പാദന ശേഷിയുള്ള വാഴകളില്‍ നിന്നും ഒരേ സമയം അതേ ഗുണങ്ങളുള്ള നൂറുകണക്കിനു തൈകള്‍ ഉകുണ്ടാക്കാന്‍  സാധിക്കും.  വളര്‍ച്ച ഒരുപോലെ ആയതിനാല്‍  കൃത്യസമയത്ത് കുല മുറിക്കാന്‍ സാധിക്കും.

2 മീ * 2 മീ  നടീല്‍ അകലത്തിലാണ്   ടിഷ്യൂകള്‍ച്ചര്‍ വാഴകള്‍ നടുന്നത്.  കൂടുതല്‍ എണ്ണം നടുന്ന സമ്പ്രദായത്തിലും (ഹൈ ഡെന്‍സിറ്റി നടീല്‍) ടിഷ്യൂകള്‍ച്ചര്‍ വാഴകള്‍ യോഗ്യമാണ്.

നടുന്നതിനു 15 ദിവസം മുമ്പേ കുഴികള്‍  (50*50 സെ.മീ.) തയ്യാറാക്കി, കുഴിയില്‍ മേല്‍മണ്ണും, ഒരു കുഴിക്ക്  15- 20 കി. ഗ്രാം. വീതം ജൈവവളവും നിറയ്ക്കണം.  വേരുകള്‍ക്കു  കേടുവരാതെ പോളിത്തീന്‍ കവര്‍ മുഴുവന്‍ മാറ്റി തൈകള്‍ കുഴിയില്‍ തറനിരപ്പില്‍ നടണം.  ആദ്യ കുറേ നാള്‍ ദിവസേന നനയ്ക്കുകയും തണല്‍ കൊടുക്കുകയും വേണം


ജലസേചനം

 

(1)      വേനല്‍ക്കാലത്ത് 3 ദിവസത്തിലൊരിക്കല്‍ നനയ്ക്കണം.

(2)     നല്ല നീര്‍വാഴ്ചയും, വെട്ടുകെട്ട് ഒഴിവാക്കലും പ്രാവര്‍ത്തികമാക്കണം.

(3)     മണ്ണിന്റെ അവസ്ഥയനുസരിച്ച് 6 മുതല്‍ 10 വരെ പ്രാവശ്യം ജലസേചനം നല്‍കണം.

(4)     വെള്ളത്തിന്റെ അളവ് ഭൂനിരപ്പില്‍ നിന്നും 2 മീറ്ററില്‍ താഴെയുള്ള സ്ഥലങ്ങളില്‍ ഏത്തവാഴ ഇനത്തിന് (ഒക്‌ടോബര്‍ മാസത്തില്‍ നടുന്നവ) 10 എംഎം (40 ലിറ്റര്‍/വാഴ) വേനല്‍ക്കാലത്ത് ജലസേചനം 2 ദിവസത്തിലൊരിക്കല്‍ നല്‍കണം.  ഇത് നല്ല വിളവ് ലഭിക്കാന്‍ സഹായിക്കും.  തടത്തില്‍ 3.5 കിലോ വൈക്കോല്‍ ഉപയോഗിച്ച് പുതയിടുന്നതും വിളവ് കൂട്ടാന്‍ സഹായിക്കും

വളപ്രയോഗം

സന്തുലിതമായ തോതില്‍ജൈവ-രാസവളങ്ങള്‍ നല്‍കിയാല്‍ വാഴയില്‍നിന്നും നല്ല ആദായമുണ്ടാക്കാം. വാഴനടുമ്പോള്‍ അടിവളമായി കമ്പോസ്റ്റോ കാലിവളമോ പച്ചിലകളോ ഒരു വാഴയ്ക്ക് 10 കിലോ എന്ന കണക്കില്‍ നല്‍കണം. അമ്ലരസമുള്ള മണ്ണാണെങ്കില്‍ നടുന്നതിനുമുമ്പായി കുമ്മായം ചേര്‍ക്കാം. മണ്ണിലെ ജൈവാംശം വര്‍ധിപ്പിക്കാന്‍ഇടവിളയായി പയര്‍, ചണമ്പ്, ഡെയിഞ്ച എന്നിവ വളര്‍ത്തുകയും 40 ദിവസത്തിനുശേഷംപിഴുത് മണ്ണില്‍ ചേര്‍ക്കുകയും ചെയ്യാം. ഇതു കളവളര്‍ച്ച തടയുന്നതോടൊപ്പംവാഴയ്ക്കു വേണ്ട പച്ചിലവളവും നല്‍കും.
രാസവളങ്ങള്‍ നല്‍കുമ്പോള്‍ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളിലായി നല്‍കിയാല്‍കുലകളുടെ വലിപ്പവും കായ്കളുടെ എണ്ണവും കൂടും. മാത്രമല്ല, തവണകളായിനല്‍കുമ്പോള്‍ വെള്ളത്തിലൂടെയും മറ്റുമുള്ള വളനഷ്ടവും കുറയ്ക്കാം.എന്നാല്‍, വളര്‍ച്ചയുടെ ആദ്യഘട്ടത്തില്‍ത്തന്നെ ഫോസ്ഫറസ് നല്‍കാന്‍പ്രത്യേകം ശ്രദ്ധിക്കണം. ബാക്കിയുള്ളവ വാഴ നട്ട് രണ്ടുമാസം കഴിഞ്ഞുംനാലുമാസം കഴിഞ്ഞും രണ്ട് തുല്യഭാഗങ്ങളായി നല്‍കാം. വാഴയില്‍നിന്ന് 60-75 സെ.മീ മാറിവേണം വളം ചേര്‍ക്കേണ്ടത്. മണ്ണില്‍ ഈര്‍പ്പം നിര്‍ബന്ധമാണ്. വളരെആഴത്തിലേക്ക് വളം നല്‍കേണ്ടതുമില്ല.


  1. കമ്പോസ്റ്റ്, കാലിവളം, പച്ചിലവളം എന്നിവയിലൊന്ന്‍ ഒരു കുഴിയില്‍ പത്തുകിലോഗ്രാം എന്ന കണക്കില്‍ ചേര്‍ക്കുക.
    1. താഴെ പറയു അളവില്‍ എന്‍.പി.കെ. വളങ്ങള്‍ ചേര്‍ക്കുക.

വളപ്രയോഗ     സമയം

യൂറിയ  (ഗ്രാം)

 

 

മസൂറിഫോസ്       (ഗ്രാം )

 

 

 

മൂറിയേറ്റ്    ഓഫ് പൊട്ടാഷ് (ഗ്രാം )

നട്ട് ഒരു മാസത്തിനു ശേഷം

 

90

 

300

100

രണ്ടു  മാസത്തിനു ശേഷം

65

275

100

മൂന്നു മാസത്തിനു ശേഷം

65

 

100

നാല് മാസത്തിനു ശേഷം

65

 

100

5 മാസത്തിനു ശേഷം

65

 

100

കുല വന്നതിനു ശേഷം

65

 

 

മറ്റു ഇടക്കാല പ്രവര്‍ത്തനങ്ങള്‍

വാഴ­ത്തോ­ട്ട­ത്തിലെ കന്നു­കള്‍ നീക്കം ചെയ്യല്‍

ആവ­ശ്യ­മി­ല്ലാത്ത ചെറു­തൈ­കള്‍ നീക്കം ചെയ്യ­ലാണ്‌ഡീ-സക്ക­റിംങ്ങ്‌. വാഴ വള­രു­ന്ന­തോ­ടൊപ്പം അനേകം ചെറു തൈകള്‍ മാണ­ത്തിനും  നിന്നും മുള­ച്ചു­ണ്ടാ­കു­ന്നു. ഭക്ഷ­ണ­ത്തിനും പോഷ­ണ­ത്തി­നു­മായി ഈ ചെറു­തൈകള്‍ മാതൃ­സ­സ്യവും ആയി മത്സ­ര­ത്തി­ലേര്‍ പ്പെ­ടു­ന്നു. വാഴ­ക്കു­ല­യുടെ ഭാരവും ഗുണവും നില­നിര്‍ത്താന്‍ ഇവ നീക്കം ചെയ്യേ­ണ്ടത്‌ അത്യാ­വ­ശ്യ­മാ­ണ്‌.

വാഴ­യുടെ നടീല്‍ കഴി­ഞ്ഞ്‌രണ്ടു­മാ­സ­ത്തിനു ശേഷം തന്നെ കന്നു­കള്‍ നീക്കം ചെയ്തു തുട­ങ്ങ­ണം. വശ­ങ്ങ­ളില്‍ വള­രുന്ന തൈകള്‍ അതിന്റെ കട­ക്കല്‍ വച്ചു നീക്കം ചെയ്യ­ണം. തുടര്‍ന്ന്‌ കുറച്ച്‌മണ്ണെണ്ണ മുറി­വില്‍ ഇറ്റിച്ച്‌പിന്നീ­ടുള്ള വളര്‍ച്ച തട­യ­ണം. ഈ പ്രക്രിയ വാഴക്ക്‌കുല­വ­രു­ന്ന­തു­വരെ ഓരോ 45 ദിവ­സ­ങ്ങ­ളിലും ആവര്‍ത്തി­ക്കു­ക.

വാഴ­ത്തോ­ട്ട­ത്തിലെ താങ്ങ്‌ ( ഊങ്ങ്‌) കൊടു­ക്കല്‍ (പ്രോപ്പിങ്ങ്‌)

വാഴ­കള്‍ക്ക്‌ താങ്ങ്‌ കൊടു­ക്ക­ലാ­ണി­ത്‌. കാറ്റില്‍ വാഴ­ക്കുലക്ക്‌ പരിക്കു പറ്റാതെ നോക്കാന്‍ വേണ്ടി­യാ­ണി­ത്‌ ഇങ്ങനെ ചെയ്യു­ന്നത്‌. അത്‌ കൊണ്ട്‌ കാറ്റിന്റെ ശല്യ­മു­ള്ളി­ടത്ത്‌ താങ്ങ്‌ കൊടു­ക്കേ­ണ്ട­തു­ണ്ട്‌.

വണ്ണം കുറഞ്ഞ മര­ത്തൂ­ണു­കള്‍ ധാരാളം ലഭ്യ­ണെങ്കില്‍. അതുപ­യോ­ഗിച്ച്‌ വാഴ­ക്കു­ല­കള്‍ക്ക്‌ താങ്ങ്‌ കൊടു­ക്കാം. വാഴ­ക്കു­ല­യുടെ എതിര്‍വ­ശത്ത്‌ താങ്ങ്‌ തൂണു­കള്‍ കുഴി­ച്ചിട്ട്‌ കുല­വ­രു­മ്പോള്‍ അതില്‍ കെട്ടി­വ­ക്കു­ന്നു. മറ്റൊന്ന്‌ കുല­കള്‍ പര­സ്പരം കെട്ടി ഉറ­പ്പി­ക്കുന്ന രീതി­യാ­ണ്‌. കുല തൊട്ട­ടുത്ത വാഴ­ത്ത­ട­യില്‍ കയ­റു­കൊണ്ട്‌ കെട്ടി വക്കു­ന്നു. മറ്റൊരു രീതി മര­ത്തൂ­ണു­കള്‍ കൃഷി­യി­ട­ത്തിന്റെ അറ്റത്ത്‌ നാട്ടി ഒരു നിര­യിലെ ഓരോ കുലയും കമ്പി­യു­മുപ­യോ­ഗിച്ച്‌ അതില്‍ കെട്ടി­വ­ക്കു­ന്നു. മറ്റൊരു രീതി കാറ്റു­വ­രുന്ന ദിശ­യില്‍ കാറ്റിനെ തട­യാ­നുള്ള മാര്‍ഗ്ഗ­ങ്ങള്‍ അവ­ലം­ബി­ക്കുക എന്ന­താ­ണ്‌.

ഇടവിളകള്‍

ഇട­വി­ള­യെ­ന്നു­ദ്ദേ­ശി­ക്കുന്നത്‌ വാഴ­തൈ­ക­ളുടെ ഇട­യി­ലുള്ള സ്ഥലത്ത്‌ പച്ച­ക്ക­റിയോ മറ്റു ഹ്രസ്വ­കാല വിള­കളോ കൃഷി­ചെ­യ്യു­ന്ന­താണ്‌. ഇട­വി­ള­യുടെ അടി­സ്ഥാന ഉദ്ദേ­ശ്യം അധിക വരു­മാനം തന്നെ­യാണ്‌ .ഇത്‌ മണ്ണിലെ പുതുയായി പ്രവര്‍ത്തി­ക്കുന്നതു കൊണ്ട്‌ ജല­സം­ര­ക്ഷ­ണ­ത്തിനും കള നിയ­ന്ത്ര­ണ­ത്തിനും സഹാ­യ­ക­ര­മാ­ണ്‌. സൂക്ഷ്മ ജീവി­ക­ളുടെ പ്രവര്‍ത്തനം ത്വരി­ത­പ്പെ­ടു­ത്തു­ന്ന­തു­കൊണ്ട്‌ പോഷ­ണ­ങ്ങ­ളുടെ അളവ്‌ വര്‍ദ്ധി­പ്പി­ക്കു­കയും ചെയ്യു­ന്നു. സമ­യവും വിഭ­വ­ങ്ങളും അനു­വ­ദി­ക്കു­മെ­ങ്കില്‍ ഇട­വിള നല്ലതു തന്നെയാണ്‌.

വെള്ളരി വര്‍ഗ്ഗവും ചീരയും വളരെ ലാഭ­ക­ര­മായി സെപ്റ്റം­ബര്‍ - ഒക്ടോ­ബര്‍ മാസ­ത്തില്‍ വാഴ­ക്കു­ല­ക­ളുടെ ഭാരത്തെ പ്രതി­കൂ­ല­മായി ബാധി­ക്കാതെ കൃഷി­ചെയ്യാം. പച്ച­ക്ക­റി­യായി ഉപ­യോ­ഗി­ക്കാന്‍ വെള്ള­രി­വര്‍ഗ്ഗം 95 ദിവ­സ­ത്തിലും വിത്തി­നാ­ണെ­ങ്കില്‍ 130 ദിവസം കൊണ്ടും വിള­വെ­ടുക്കാം. കാച്ചിലും ചേനയും ലാഭ­ക­ര­മായി നേന്ത്ര­വാ­ഴ­യുടെ കൂടെ കൃഷി ചെയ്യാം.

മറ്റു പ്രവര്‍ത്ത­ന­ങ്ങള്‍

ഇല­വെ­ട്ടി­യൊ­തു­ക്കല്‍, വാഴ­ക്കുല പൊതി­യല്‍, വാഴ­ച്ചുണ്ട്‌ നീക്കം ചെയ്യല്‍ എന്നി­വ­യെല്ലാം പ്രധാ­ന­കാ­ര്യ­ങ്ങ­ളാ­ണ്‌. ഉണ­ങ്ങി­യതും രോഗ­ബാ­ധ­യേ­റ്റ­തു­മായ ഇല­കള്‍ നീക്കം ചെയ്യു­ന്നത്‌ (ലീഫ്‌ പ്രൂണിംങ്ങ്‌ ) രോഗ­ബാധ കൃഷി­യി­ട­ത്തില്‍ ബാധി­ക്കാതിരി­ക്കാന്‍ സഹാ­യിക്കും

കായ­കള്‍ വിരി­ഞ്ഞ­തിനു ശേഷം അടി­യില്‍ കാണ­പ്പെ­ടുന്ന ആണ്‍ പൂവാണ്‌ വാഴ­ച്ചു­ണ്ട്‌. അത്‌ നീക്കം ചെയ്യു­ന്നത്‌ കൊണ്ട്‌ പോഷ­ക­ങ്ങ­ളുടെ ചുണ്ടി­ലേ­ക്കുള്ള ഒഴുക്ക്‌ തട­യാന്‍ കഴി­യു­ന്നു.    കായ­കള്‍ വിരിഞ്ഞു കഴി­ഞ്ഞാല്‍ ഉടനെ തന്നെ ചുണ്ട്‌ നീക്കം ചെയ്യ­ണം. കുലക്ക്‌ കൂടു­തല്‍ പോഷണം കിട്ടി പുഷ്ടി­പെ­ടാന്‍ ഇത്‌ സഹാ­യി­ക്കും.

കുലപൊ­തി­ഞ്ഞു­വ­ക്കു­ന്നത്‌ അതിന്റെ ഭംഗി­കൂ­ട്ടാന്‍ സഹാ­യി­ക്കും. പൊതിഞ്ഞു വച്ചാല്‍ പഴ­ങ്ങള്‍ ചൂടില്‍ നിന്നും തണു­പ്പില്‍ നിന്ന്‌ സംര­ക്ഷി­ക്ക­പ്പെ­ടും. പക്ഷി­ക­ളില്‍ നിന്നും അണ്ണാ­നില്‍ നിന്നും സംര­ക്ഷിക്കാം എന്നു മാത്ര­മല്ല പൊതിഞ്ഞു വച്ചാല്‍ കുല­യുടെ ഭാരം കൂടു­ന്ന­തായും പഠ­ന­ങ്ങള്‍    തെളി­യി­ക്കു­ന്നു.

വിളവെടുപ്പ്

സാധാ­ര­ണ­ഗ­തി­യില്‍  പഴം പാക­മാ­കു­മ്പോള്‍ വിള­വെ­ടുപ്പ്‌ നട­ത്തു­ന്നു. കയ­റ്റു­മതി വിപ­ണി­യി­ലേ­ക്കാ­ണെ­ങ്കില്‍ മൂന്നു­മാസം മുഴു­വ­നായും മൂപ്പെ­ത്ത­ണം. ഈ സമ­യത്ത്‌ കായ­ക­ളുടെ ­കൂര്‍ത്ത  അരി­മ്പു­കള്‍ ഉരുണ്ടു വരു­ന്നു.

വാഴ­ കൃഷി ചെയ്ത ഉദ്ദ്യേ­ശ­മ­നു­സ­രിച്ച്‌ വിവിധ ഘട്ട­ങ്ങ­ളില്‍ വിളവെ­ടുക്കാം. വിള­വെ­ടു­ക്കുന്ന സമയം തീരു­മാ­നി­ക്കു­ന്നതു തന്നെ ഒരു വിദ­ഗ്ദ­ജോ­ലി­യാ­ണ്‌. ഇന്ത്യ­യില്‍ വിള­വെ­ടുപ്പ്‌ നട­ത്തു­ന്നത്‌ സാധാ­ര­ണ­ഗ­തി­യില്‍ നോക്കി തീരു­മാ­നിച്ചാണ്‌. കുല­വ­രു­ന്ന­തു­മു­തല്‍ പാക­മാ­കു­ന്ന­തു­വരെയുള്ള കാലാ­വധി ദിവസത്തില്‍ പരി­ഗ­ണിച്ചും വിള­വെ­ടുപ്പു നട­ത്താം. കുല­വ­ന്ന­തിനു ശേഷം 90­-120 ദിവ­സം­വ­രെയെ­ടുക്കും കായ­കള്‍ മൂപ്പെ­ത്താന്‍. വിപ­ണി­യിലെ ഡിമാന്റും വിള­വെ­ടുപ്പ്‌ തീരു­മാ­നി­ക്കാ­റു­ണ്ട്‌.

പൂവന്‍, രസ്താ­ലി, ഡ്വാര്‍ഫ് കാവന്‍ഡിഷ്‌ എന്നിവ നട്ട്‌ 11­-12 മാസം കൊണ്ട്‌ വിള­വെ­ടു­ക്കാം. മഹാ­രാ­ഷ്ട്ര­യില്‍ ഡ്വാര്‍ഫ് കാവന്‍ഡിഷ്‌ (ബ­സ്രാ­യി) 14 മാസ­മെ­ടുക്കും മൂപ്പെ­ത്താന്‍. കേര­ള­ത്തില്‍ കൃഷി­ചെ­യ്യുന്ന നേന്ത്രന്‍ ഇന­ങ്ങള്‍ വിള­വെ­ടു­ക്കാന്‍ 10 മാസമേ ആവ­ശ്യ­മു­ള്ളു. വിളവ്‌ ( വിള­വിന്റെ അള­വ്‌) വ്യത്യാ­സ­പ്പെ­ട്ടി­രി­ക്കും.

വളരെ മൂര്‍ച്ച­യുള്ള കത്തി­കൊ­ണ്ടാ­യി­രി­ക്കണം വിള­വെ­ടുപ്പ്‌ നട­ത്തേ­ണ്ട­ത്‌. ആദ്യ പടലയുടെ 20­-25 സെ.മി മുക­ളി­ലാ­വണം മുറി­ക്കേ­ണ്ട­ത്‌. മുറിച്ച ഭാഗം മണ്ണില്‍ മുട്ടാതെ ശ്രദ്ധി­ക്ക­ണം.
കുല മുറി­ച്ചെ­ടു­ത്താല്‍  20­-25­സെ.മി ഉയ­ര­ത്തില്‍ വാഴ­ത്തട നിര്‍ത്ത­ണം. ഇതിനെ മുട്ടോ­ക്കിങ്ങ്‌ എന്നാണ്‌ പറ­യു­ക. ഇങ്ങിനെ നിര്‍ത്തുന്ന വാഴ­യില്‍ നിന്നും ഭക്ഷണ പോഷ­ണ­ങ്ങള്‍ ചെറു­തൈ­ക­ളി­ലേക്ക്‌ കുറ­ച്ചു­കാലം കൂടി( ഉണ­ങ്ങു­ന്ന­തു­വ­രെ) വ്യാപിച്ചു കൊണ്ടി­രി­ക്കും എന്ന്‌ പരീ­ക്ഷ­ണ­ങ്ങള്‍ കാണി­ക്കു­ന്നു

മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍

വാഴക്കായ ചിപ്സും ഏത്തക്കായ പൊടിയും കായവരട്ടിയുമാണ് വിപണിയിലുള്ള പ്രധാന വിഭവങ്ങള്‍. സ്വദേശ വിപണിയില്‍ മാത്രമല്ല വിദേശ വിപണിയിലും ഇവയ്ക്ക് സാധ്യതകളുണ്ട്.  നെന്ത്രനാണ് ചിപ്സ് ഉണ്ടാക്കുന്നതിന് ഉപയോഗിക്കുന്നത്. നേന്ത്രന് പുറമെ മൊന്തന്‍,പടറ്റി, കുന്നന്‍ പൂവന്‍ എന്നീ ഇനങ്ങളും വാഴയ്ക്കപ്പോടിയുടെ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നു. കൂടാതെ ജാം, കാണ കാന്‍ണ്ടി, ഫ്രൂട്ട് ബാര്‍, ഡീഹൈട്രേറ്റ് ഫ്രൂട്ട്, ബനാന വൈന്‍ തുടങ്ങി നിരവധി വിഭവങ്ങളും വാഴപ്പഴത്തില്‍ നിന്നും തയ്യാറാക്കാം.

കേരളത്തിലെ കര്‍ഷകരില്‍ ഏറിയപങ്കും കുലവെട്ടിയശേഷം  വാഴപ്പോള പാഴാക്കുകയാണ് പതിവ്. അലങ്കാര സാധനങ്ങള്‍, ബാഗുകള്‍, കുപ്പായങ്ങള്‍ തുടങ്ങി വിവിധ കരകൌശല വസ്സ്തുക്കള്‍ വാഴനാരില്‍ നിന്നുണ്ടാക്കാം.  ഈ സംരംഭത്തിന് വളരെ മൂലധനമൊ യന്ത്രസഹായമോ വേണ്ടി വരുന്നില്ല. വാഴപ്പോളകളെ ചീപ്പ്പോലുള്ള ലോഹസ്ക്രപ്പാര്‍ ഉപയോഗിച്ച് ചീകി നാര് വേര്‍തിരിക്കാം.  ഈ നാരിനെ നന്നായി ഉണക്കിയ ശേഷം ചായം കലര്‍ത്തിയ വെള്ളത്തിലിട്ട് കുറച്ച് നല്ലെണ്ണ യുമായി തിളപ്പിച്ച് വിവിധ വര്‍ണ്ണങ്ങളിലാക്കാം. വീണ്ടും നന്നായി ഉണക്കിയശേഷം തുന്നിയാണ് വിവിധ അലങ്കാരസാധനങ്ങളും ബാഗുകളുമൊക്കെ നിര്‍മ്മിക്കുന്നത്.

അനുബന്ധം

വാഴക്ക്‌ ആവ­ശ്യ­മായ ഊഷ്മാവ്‌ എന്നത്‌ കൊണ്ട്‌ ഉദ്ദേ­ശി­ക്കു­ന്നത്‌ തണു­പ്പിലും ചൂടിലും സസ്യ­ത്തിന്‌ നില­നിൽക്കാ­നുള്ള ശേഷി­യാ­ണ്‌. വാഴക്ക്‌ 20­-35 ഡിഗ്രി സെൽഷ്യസ്‌ ഊഷ്മാ­വാണ്‌ മാതൃ­കാ­പ­രം. 20­ഡിഗ്രി സെൽഷ്യ­സിൽനിന്ന്‌ താഴെ­യാണ്‌ ഊഷ്മാവ്‌ എങ്കിൽ സസ്യ­വ­ളർച്ച വളരെ കൂടു­ത­ലാ­യി­രി­ക്കും. എന്നാൽ കുല­വ­രു­ന്നതും കായ്ക­ളുടെ വളർച്ചയും വികാ­സവും തട­യ­പ്പെ­ടു­കയും ചെയ്യും. മാത്ര­മല്ല പഴ­ങ്ങൾക്ക്‌ തൊലി­ക്ക­ടിൽ ചുവപ്പു കലർന്ന തവിട്ടു നിറവും കാണ­പ്പെടും .­ ഊഷ്മാവ്‌ 35 ഡിഗ്രിക്കു മുക­ളി­ലാ­യാൽ പഴു­ക്കു­ന്ന­തിന്റെ ലക്ഷ­ണ­ങ്ങൾ കാണു­ന്നു. പഴ­ങ്ങൾ ഇട­ക്കി­ടക്ക്‌ പഴു­ക്കു­കയും ചെയ്യു­ന്നു. ഇങ്ങ­നെ­യുള്ള പഴ­ങ്ങ­ളുടെ ഷെല്ഫ്‌ ലൈഫ്‌ ഗണ്യ­മായി കുറ­യു­ന്നു.

പോഷക സംബന്ധവൈകല്യങ്ങള്‍

 

നൈട്രജന്‍റെ അഭാവം

ലക്ഷണങ്ങൾ

  • ഇലകളിലെ മഞ്ഞളിപ്പാണ് പ്രധാന ലക്ഷണം

 

  • വാഴക്കൈകളില്‍ ചെറുതായി അവിടവിടെയായി പിങ്ക് നിറം കാണുന്നു.

 

  • വാഴയുടെ വളര്‍ച്ച മുരടിച്ച് ഇലകള്‍ ചെറുതായി ഒന്നിന് മുകളില്‍ തിങ്ങിക്കൂടിയ നിലയില്‍ കാണുന്നു.

പരിപാലനക്രമം

നൈട്രജന്‍ വളങ്ങള്‍ നല്‍കുക.

ചെടിയോന്നിനു ജൈവവളം 10 കി. ഗ്രാം  വാഴ ഒന്നിന് നല്‍കുക.

ഫോസ്ഫറസിന്‍റെ അഭാവം

ലക്ഷണങ്ങൾ

ഏകദേശം  ഒന്നരയടി ഉയര മെത്തുമ്പോള്‍ വാഴയുടെ വളര്‍ച്ച മുരടിക്കുന്നു.ഇലകള്‍ തിങ്ങിക്കൂടി വ്രത്താകൃതിയിലായിത്തീരുകയും മൂത്ത ഇലകള്‍ ക്രമരഹിതമായി കരിയുകയും ചെയ്യുന്നു .ഇലകളുടെ എണ്ണം കുറയുന്നു.ഇലകുകളുടെ അരികുകളില്‍ മഞ്ഞളിപ്പും തുടര്‍ന്ന്‍ കരിച്ചില്‍ വളരെ പെട്ടെന്ന് വ്യാപിച്ച് വളര്‍ച്ച പൂര്‍ണ്ണമാകുന്നതിനു മുന്‍പേ ഉണങ്ങിപോകുന്നു.

പരിപാലനക്രമം

ഫോസ്ഫറസ് വളങ്ങള്‍ നല്‍കുക.

പൊട്ടാസ്യത്തിന്‍റെ അഭാവം

ലക്ഷണങ്ങൾ

മൂത്ത ഇലകളിലും വാഴക്കൈകളിലുമണ് ആദ്യലക്ഷണങ്ങള്‍ കാണപ്പെടുത്.

മൂത്ത ഇലകളിലെ മഞ്ഞളിപ്പു അരികുകളില്‍ നിന്നു  തുടങ്ങി അകത്തേയ്ക്ക് വ്യാപിക്കുകയും

അരികുകളില്‍ കരിച്ചില്‍ കണ്ടു  തുടങ്ങുകയും ചെയ്യുന്നു . മഞ്ഞാളിപ്പ് വളരെ വേഗത്തില്‍

വ്യാപിച്ച് ഒു രണ്ടു  ദിവസം കൊണ്ടു  തന്നെ ഇല മൊത്തമായും മഞ്ഞനിറത്തിലായി താഴേക്ക്

വളയുകയും ചെയ്യുന്നു . ക്രമേണ ഇല ഉണങ്ങി വാഴക്കൈ ഒടിഞ്ഞ് പ്രായമെത്തുതിനു മുമ്പ്

തന്നെ നശിച്ചുപോകുന്നു . വലുപ്പം കുറഞ്ഞ് രൂപവ്യത്യാസമുള്ള വാഴക്കുലകള്‍ ഉണ്ടാകുന്നു.

പരിപാലനക്രമം

പൊട്ടാസ്യം വളങ്ങള്‍ നല്‍കുക.

കാത്സ്യത്തിന്‍ന്‍റെ അഭാവം

ലക്ഷണങ്ങൾ

കുരുന്ന് ഇലകള്‍ക്ക് കട്ടി കൂടുകയും അറ്റം മഞ്ഞളിക്കുകയും ചെയ്യുന്നു.

അഭാവം രൂക്ഷമാണെങ്കില്‍ ഇലകള്‍ക്ക് രൂപവ്യത്യാസം വന്ന്  മഞ്ഞളിച്ച്  അറ്റം അറക്കവാളുപോലെയായി വാഴ മണ്ടയടപ്പ് ലക്ഷണങ്ങള്‍ കാണിക്കുന്നു. കണ്ണാടി ഇല / കുറ്റില മഞ്ഞളിക്കുകയും തുടര്‍ന്ന് കരിയുകയും ചെയ്യുന്നു

പരിപാലനക്രമം

  • ശുപാര്‍ശപ്രകാരമുള്ള ജൈവവളം നല്‍കണം (വാഴ ഒന്നിന് 10 കി. ഗ്രാം).

 

  • മണ്ണ് പരിശോധനാടിസ്ഥാനത്തില്‍ (വാഴ ഒന്നിന് 100 ഗ്രാം കുമ്മായം ചേര്‍ത്തു കൊടുക്കുക.).

മഗ്നീഷ്യത്തിന്‍റെ അഭാവം

ലക്ഷണങ്ങൾ

  • മഞ്ഞളിപ്പ് കാണന്ന ഇലകളില്‍ ക്രമേണ മഞ്ഞളിപ്പുകൂടുകയും ഇരുണ്ട പാടുകള്‍ വീഴുകയും അവ കരിഞ്ഞുപോകുകയും ചെയ്യുന്നു.
  • ഇലകള്‍ തമ്മിലുള്ള അകലം കുറഞ്ഞ് വൃത്താകൃതിയില്‍ അടുക്കി വച്ചതുപോലെ കാണപ്പെടുന്നു. ഇതുകൂടാതെ ഇലകളുടെ തണ്ടിന് ഇളം നീല - വയലറ്റ് നിറവുമുണ്ടായിരിക്കും

കുറവ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇല നേരത്തെ തന്നെ പൊഴിഞ്ഞു പോകുന്നു

പരിപാലനക്രമം

  • ശുപാര്‍ശപ്രകാരമുള്ള ജൈവവളം നല്‍കണം (വാഴ ഒന്നിന് 10 കി. ഗ്രാം).

ഒരു വാഴയ്ക്ക് 20 ഗ്രാം എന്ന  തോതില്‍ മഗ്നീഷ്യം സള്‍ഫേറ്റ് ഇട്ട് കൊടുക്കുകയോ അല്ലെങ്കില്‍ 2 ഗ്രാം മഗ്നീഷ്യം സള്‍ഫേറ്റ് ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് തളിച്ചുകൊടുക്കുകയോ ചെയ്യുന്ന ത് ഇതിന്റെ്  കുറവിനെ പരിഹരിക്കും

സിങ്കിന്‍റെ അഭാവം

ലക്ഷണങ്ങൾ

  • ഇലകളുടെ വീതി നീളത്തിനെ അപേക്ഷിച്ച് വളരെയധികം കുറയുന്നു.
  • ഇലകളുടെ അടിഭാഗം പര്‍പ്പിള്‍ നിറത്തിലായി ഞരമ്പുകള്‍ക്കിടയിലെ ഭാഗത്ത് മഞ്ഞളിപ്പ് കാണുന്നു.
  • സാധാരണയില്‍ നിന്നും വ്യത്യസ്ഥമായി വാഴത്തടയുടെ വശത്തുകൂടി കുലച്ച് വിളവ് കുറയുന്നു.

കായ്കള്‍ നീളവും കനവും കുറഞ്ഞ് ഇളം പച്ച നിറത്തില്‍ കാണപ്പെടുന്നു

പരിപാലനക്രമം

  • ശുപാര്‍ശപ്രകാരമുള്ള ജൈവവളം നല്‍കണം (വാഴ ഒന്നിന് 10 കി. ഗ്രാം) വാഴയൊന്നിന് 50 ഗ്രാം സിങ്ക് സള്‍ഫേറ്റ് ഇട്ട്കൊടുക്കുക.
  • ലിറ്ററൊന്നിന് സിങ്ക് സള്‍ഫേറ്റ് മൂന്ന്‍ ഗ്രാമും യൂറിയ അഞ്ച് ഗ്രാമും ചേര്‍ത്ത ലായനി വാഴനട്ട് 45, 60 ദിവസങ്ങള്‍ കഴിയുമ്പോള്‍ തളിച്ചു കൊടുക്കുക

ബോറോണിന്‍റെ അഭാവം

ലക്ഷണങ്ങൾ

  • ഇലകളില്‍ മഞ്ഞ നിറത്തിലുള്ള പാടുകള്‍ കാണുന്നു. ഇല വിടര്‍ന്നുവരുന്നതിനു കാലതാമസമുണ്ടാവുകയും വിളവു കുറയുകയും ചെയ്യുന്നു.
  • ഇലയുടെ അറ്റം തവിട്ടു നിറമായി കരിഞ്ഞ് ഒടിഞ്ഞ് പോകുന്നു .
  • ഇലകള്‍ ചുരുണ്ട് വികൃതമായിത്തീരുന്നു. കണ്ണാടി ഇലയും ഇതുപോലെയായിത്തീരുന്നു. അഭാവം രൂക്ഷമാകുമ്പോള്‍ വളര്‍ച്ച നിലയ്ക്കുന്നു.
  • കുലയുടെ തലഭാഗം പുറത്തേയ്ക്കുവരുകയും ബാക്കിഭാഗം തടയ്ക്കുള്ളില്‍ കുടുങ്ങിയതുപോലെയും കാണുന്നു.
  • ശുപാര്‍ശപ്രകാരമുള്ള ജൈവവളം നല്‍കണം

പരിപാലനക്രമം

  • നടുമ്പോള്‍ തന്നെ വാഴയൊന്നിന് 20 മുതല്‍ 50 ഗ്രാം ബോറാക്‌സ് ഇട്ട് കൊടുക്കുക.
  • വാഴ നട്ട് നാലും അഞ്ചും മാസങ്ങളില്‍ രണ്ടു ഗ്രാം ബോറിക് ആസിഡ് ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ തളിച്ചു കൊടുക്കുക. രസകദളി ഇനങ്ങള്‍ക്ക് നാലും ആറും മാസങ്ങളില്‍ 5 ഗ്രാം ബോറിക് ആസിഡ് ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന  തോതില്‍ തളിച്ചുകൊടുക്കുന്നത് പഴത്തിന്റെ് കല്ലിപ്പ് കുറച്ച് വിളവ് കൂടാന്‍ സഹായിക്കുന്നു.

അവസാനം പരിഷ്കരിച്ചത് : 3/13/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate