অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

റബ്ബര്‍

ആമുഖം

ഹെവിയ ബ്രസീലിയന്‍സിസ് എന്നശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന റബ്ബര്‍മരം സ്വാഭാവിക റബ്ബറിന്‍റെ പ്രധാനവാണിജ്യ സ്രോതസ്സാണ്. ഈ മരത്തില്‍നിന്നും ലഭിക്കുന്ന കറയാണ് വ്യാവസായികആവശ്യങ്ങള്‍ക്ക് അസംസ്കൃതവസ്തുവായി ഉപയോഗിക്കുന്നത്. ഫ്രഞ്ചുകാരാണ്ആദ്യമായി റബ്ബറിന്‍റെ സ്രോതസ്സായി റബ്ബര്‍ മരത്തിന്‍റെ കറ ഉപയോഗിച്ചത്.പെന്‍സില്‍ മാര്‍ക്കുകള്‍ മായ്ക്കാനുള്ള ഇതിന്‍റെ കഴിവില്‍ നിന്നാണ്റബ്ബര്‍ എന്ന പേരിന്‍റെ ഉത്ഭവം.
തെക്കേ അമേരിക്കയിലെ ആമസോണ്‍ നദിതീര തടങ്ങളാണ് റബ്ബറിന്‍റെ ജന്മദേശമായി അംഗീകരിച്ചിരിക്കുന്നത്.1876-ല്‍ബ്രസീലില്‍ നിന്ന് ഇംഗ്ലണ്ടിലേക്ക് റബ്ബര്‍ വിത്തുകള്‍ കൊണ്ടുവന്നത് സര്‍ഹെന്‍ട്രിവിക്കാം എന്ന ഗവേഷകനായിരുന്നു. യു.കെയിലെ ക്യൂന്‍ഗാര്‍ഡനില്‍നിന്നും ഈ വിത്തുകള്‍ ഏഷ്യയുടെ ഉഷ്ണമേഖലാ പ്രദേശങ്ങളിലേക്ക്അയച്ചുകൊടുത്തു. ഇന്ന് ആഫ്രിക്ക, അമേരിക്ക എന്നീ ഭൂഖണ്ഡങ്ങളിലേക്ക് റബ്ബര്‍വ്യാപിച്ചിരിക്കുകയാണ്.

  • വിസ്തൃതിയും ഉല്‍പ്പാദനവും

ഇന്തോനേഷ്യ, തായ്ലാന്‍ഡ്, മലേഷ്യ, ചൈന, ഇന്ത്യ എന്നിവയാണ് പ്രധാനപ്പെട്ടറബ്ബര്‍ ഉല്‍പ്പാദക രാഷ്ട്രങ്ങള്‍. വിസ്തൃതിയില്‍ ഒന്നാമത് ഇന്തോനേഷ്യആണെങ്കിലും ഉല്‍പ്പാദനത്തില്‍ തായ്ലന്‍ഡാണ് ഒന്നാമത്. ആഗോളതലത്തില്‍സ്വാഭാവിക റബ്ബര്‍ ഉല്‍പ്പാദനത്തിലും, ഉപയോഗത്തിലും ഇന്ത്യ നാലാംസ്ഥാനത്താണ്. ലോകത്തിലെ മൊത്തം റബ്ബര്‍ ഉല്‍പ്പാദനത്തിന്‍റെ ഒമ്പതുശതമാനമാണ്5.45ലക്ഷം ഹെക്ടറില്‍നിന്ന് ഇന്ത്യ ഉല്‍പ്പാദിപ്പിക്കുന്നത്. ഇന്ത്യയുടെ ഉല്‍പ്പാദനം5.9ലക്ഷം ടണ്ണാണ്.
ഇന്ത്യയിലെ റബ്ബര്‍ ഉല്‍പ്പാദനത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നസംസ്ഥാനമാണ് കേരളം. ഇന്ത്യയിലെ മൊത്തം റബ്ബര്‍ ഉല്‍പ്പാദനത്തിന്‍റെ 98%വുംകേരളം, തമിഴ്നാട് എന്നീ രണ്ട് സംസ്ഥാനങ്ങളില്‍ നിന്നുമാണ്. പരമ്പരാഗതപ്രദേശങ്ങളില്ലാത്ത ത്രിപുര, കര്‍ണ്ണാടക, ആസ്സാം, മേഘാലയ, മഹാരാഷ്ട്ര, ഗോവ, ഒറീസ്സ എന്നിവിടങ്ങളിലേക്കും ഇന്ന് റബ്ബര്‍ കൃഷി വ്യാപിച്ചിരിക്കുകയാണ്.
ഇന്ത്യയുടെ റബ്ബര്‍ ഉല്‍പ്പാദനത്തിന്‍റെ 87%ഉം ചെറുകിട കര്‍ഷകരില്‍നിന്നാണ് ലഭിക്കുന്നത്. മറ്റ് മൂന്ന് പ്രധാനറബ്ബര്‍ ഉല്‍പ്പാദന രാഷ്ട്രങ്ങളെ അപേക്ഷിച്ചു നോക്കുമ്പോള്‍ ഇന്ത്യയുടെറബ്ബര്‍ ഉല്‍പ്പാദനത്തില്‍ ചില പ്രത്യേകതകളുണ്ട്. ഇവിടെ ഗാര്‍ഹികആവശ്യങ്ങള്‍ കൂടുതലായതിനാല്‍71%സ്വാഭാവിക റബ്ബറിനെ ആശ്രയിക്കുന്നു. എന്നാല്‍ അന്താരാഷ്ട്ര തലത്തില്‍60%ത്തിലുംകൃത്രിമ റബ്ബര്‍ കയ്യടക്കിയിരിക്കുകയാണ്. വര്‍ഷങ്ങളായി നമ്മുടെ സ്വാഭാവികറബ്ബറിന്‍റെ ഉല്‍പ്പാദനം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്; ആവശ്യവും വിതരണവുംതമ്മിലുള്ള അന്തരവും കൂടിക്കൊണ്ടിരിക്കുകയാണ്.2000-2001ല്‍ കണക്കാക്കിയിട്ടുള്ള കുറവ്13,000-ല്‍ നിന്ന് 2010-11 ആവുമ്പോഴേക്കും 3,76,000ടണ്‍ ആയേക്കാം.

സസ്യശാസ്ത്രം

പത്ത് സ്പീഷീസുള്ളയൂഫോര്‍ബിയേസിയെ കുടുംബത്തില്‍ പെട്ടതാണ് ഹെവിയ എന്ന ജനുസ്സ്. ഇതില്‍വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്നത് പാരാ റബ്ബര്‍ അഥവാ ഹെവിയബ്രസീലിയന്‍ സിസ് ആണ്. ഇതില്‍പ്പെടുന്ന എല്ലാ സ്പീഷീസുകളുടെയുംക്രോമസോംനമ്പര്‍ 2ി=36 ആണ്. ഇവ തമ്മില്‍ പരപരാഗണം വഴി സങ്കരണംനടത്താവുന്നതാണ്. ഇവയുടെ എല്ലാ സ്പീഷീസുകളിലും ചെടിയുടെ എല്ലാഭാഗത്തുനിന്നും ലാറ്റക്സ് അഥവാ റബ്ബര്‍ കറ ഉല്‍പ്പാദിപ്പിക്കാന്‍കഴിവുള്ളതാണ്.

  • വേരുപടലം

റബ്ബര്‍ മരങ്ങള്‍ക്കു പുഷ്ടിയുള്ള തായ്വേരും പടര്‍ന്നു വളരുന്നപാര്‍ശ്വമൂലങ്ങളും ഉണ്ട്. പ്രായം ചെന്ന മരങ്ങളില്‍ തായ്വേര് 2-4 മീറ്ററിലുംപാര്‍ശ്വമൂലങ്ങള്‍ 9 മീറ്റര്‍ നീളത്തിലുമാണ് വളരുന്നത്. സാധാരണ അടുത്തുള്ളവരികള്‍ക്കിടയിലൂടെ വേരുകള്‍ വളരുന്നതിനാല്‍ പലപ്പോഴും ഇവ കൂട്ടിക്കെട്ടിഒട്ടിച്ചേരാറുണ്ട്. പ്രധാന പാര്‍ശ്വമൂലങ്ങള്‍ തായ്വേരില്‍നിന്നുംഉത്ഭവിച്ചു മണ്ണിന്‍റെ ഉപരിതലത്തില്‍ നിന്ന് 30 സെ.മീ. താഴ്ചയില്‍ മണ്ണിനുസമാന്തരമായി വളരുന്നു. ബാക്കിയുള്ള പാര്‍ശ്വമൂലകങ്ങള്‍ 40-80 സെ.മീ.താഴ്ചയില്‍ ആണ്; ഇവ മുകള്‍പ്പരപ്പിലെ വേരുകളെപ്പോലെ നീളത്തില്‍ വളരില്ല.ഒരു മി.മീ. വ്യാസമുള്ള തവിട്ടുചേര്‍ന്ന മഞ്ഞ നിറമുള്ള മൂലരോമങ്ങളോടു കൂടിയവേരുകളായിട്ടാണ് ഇവ വളരുന്നത്. ജലവും പോഷകങ്ങളും മണ്ണില്‍നിന്നുംവലിച്ചെടുക്കുന്നത് ഈ വേരുകളാണ്. റബ്ബര്‍ മരങ്ങളുടെ വേരില്‍മൈക്കോറൈസകളുമായുള്ള ബന്ധം കണ്ടുപിടിച്ചിട്ടുണ്ട്.

  • ഇല

റബ്ബര്‍ മരത്തിന്‍റെ ഇലകള്‍ കൂട്ടമായോ അടുക്കുകളായോ ആണ്ക്രമീകരിച്ചിരിക്കുന്നത്. ഓരോ തട്ടിലും സര്‍ക്കിളാകൃതിയില്‍ക്രമീകരിച്ചിരിക്കുന്ന മൂന്നു ചീറ്റിലകളോട് ചേര്‍ന്നാണ് ഇലകള്‍ കാണുന്നത്.ഇളം ചുവപ്പോ ചെമ്പിന്‍റെ നിറമോ ചേര്‍ന്ന തളിരിലകള്‍ തൂങ്ങിനില്‍ക്കുന്നു.പ്രായം ചെല്ലുന്തോറും തിളക്കമാര്‍ന്ന കടുംപച്ച നിറം മുകള്‍ഭാഗത്തുംഇളംപച്ചനിറം അടിവശത്തും കാണാം. പതിനഞ്ച് സെ.മീറ്റര്‍ നീളത്തില്‍ഇലഞെട്ടുകളും ഇലഞെട്ടുകളില്‍ മധു സ്രവിക്കുന്ന മൂന്ന് ഗ്രന്ഥികളും കാണാം.ഇവിടെ നിന്നാണ് ഇലദളങ്ങള്‍ ഉണ്ടാകുന്നത്. പൂക്കള്‍ ഉണ്ടാകുന്ന കാലത്ത്ഉണ്ടാവുന്ന തളിരിലകളില്‍ മാത്രമാണ് മധു സ്രവിക്കുന്നത്. നീളം കുറഞ്ഞഇലഞെട്ടുകളുള്ള ഇലദളങ്ങള്‍ ദീര്‍ഘവൃത്താകൃതിയിലോ അധോമുഖ അണ്ഡാകൃതിയിലോ ആണ്കാണുന്നത്. ഇലദളത്തിന്‍റെ കീഴറ്റം വീതി കുറഞ്ഞ്, മുകളറ്റം കൂര്‍ത്ത്, വളവുകളില്ലാത്ത അരികുകളോടുകൂടി, പിച്ഛാകാരത്തിലുള്ള ഞരമ്പുകളായിട്ടാണ്കാണുന്നത്.
3-4 വര്‍ഷത്തിലധികം പ്രായമായ മരങ്ങള്‍ വര്‍ഷംതോറും ഇലപൊഴിച്ചില്‍നടത്തുന്നതിനാല്‍ ഒരു ചെറിയ ഇടവേളയിലേക്കു മരത്തിനെ ഭാഗികമായോ മുഴുവനായോഇലകളില്ലാത്ത അവസ്ഥയില്‍ കാണാം. ഇതിനെ "വിന്‍ററിംഗ്" എന്നാണ് പറയുന്നത്.വരണ്ട കാലാവസ്ഥയിലാണ് ഇതുണ്ടാകുന്നത്. തായ്ത്തടിയില്‍ മധ്യഭാഗത്തുസ്തംഭാകൃതിയില്‍ തടിയും, അതിനെ ചുറ്റി പുറംതൊലിയും രണ്ടിനും ഇടയ്ക്കായിസംവാഹനക്ഷമമായ കാംബിയവും കാണാം. ഈ കാമ്പിയം കലകള്‍ വളര്‍ന്ന് അകത്തേക്കുസൈലം കലകളും, പുറത്തേക്കു ഫളോയം കലകളും വളരുന്നു.
കാംബിയത്തിന് (തണ്ണിപ്പട്ട) പുറത്തുള്ള കോശവ്യൂഹങ്ങളെ പട്ട എന്നാണ്പറയുന്നത്. മുഴുവന്‍ വളര്‍ച്ചയെത്തിയ പട്ടയുടെ ഘടന മൂന്ന്പ്രതലങ്ങളായിട്ടാണ് കാണുന്നത്. മൃദുലമായ അകപ്പാളിയും മധ്യത്തില്‍കട്ടികൂടിയ ഒരു പ്രതലവും ഏറ്റവും പുറത്തു സംരക്ഷണ പാളിയായ കോര്‍ക്കുകോശങ്ങളും കാണാം. മൃദുലമായ പട്ടയില്‍ അരിപ്പനാളികളുടെ നേര്‍ത്ത കുഴലുകളുംമെഡുല്ലറി തന്തുക്കളും നേര്‍മയേറിയ പാല്‍ക്കുഴലുകള്‍ക്ക് ഇടവിട്ട് ഫ്ളോയംപാരന്‍കൈമയും കേന്ദ്രീകരിച്ചിരിക്കുന്നു. കട്ടിയേറിയ പട്ടയില്‍അരിപ്പനാളികളും, പൊന്‍കുഴലുകളും തുടര്‍ച്ചയായിട്ടല്ലാത്തതിനാല്‍പ്രവര്‍ത്തനക്ഷമതയില്ലാത്തവയാണ്. പട്ടയിലുള്ള കല്ലിച്ച കോശങ്ങള്‍ ബലംനല്‍കുന്നവയാണ്.
വര്‍ഷത്തില്‍ 1.5-2.5 വളയങ്ങള്‍ എന്ന കണക്കില്‍ കേന്ദ്രീകൃതസ്തംഭങ്ങളായിട്ടാണ് റബ്ബര്‍ കറ വഹിക്കുന്ന പാല്‍ക്കുഴലുകള്‍ കാണുന്നത്. ഓരോവളയത്തിലുമുള്ള കുഴലുകള്‍ തമ്മില്‍ അനോന്യം ബന്ധമുള്ള രീതിയില്‍അടുത്തായിട്ടാണു കാണുന്നത്. അതിനാല്‍ അവ സ്തംഭാകൃതിയിലുള്ള തളികകളുടെ ഒരുവലപോലെയാണിരിക്കുന്നത്. ഇവ നേര്‍രേഖയായിട്ടല്ല കാണുന്നത്. താഴെ ഇടതുവശംതാഴ്ന്നു വലതുവശം ഉയര്‍ന്ന്, എതിര്‍ഘടികാര രീതിയില്‍ 2.10-7.10 വരെചരിവോടുകൂടി ആണ് ഇവയുടെ കിടപ്പ്. പാല്‍ക്കുഴലുകളുടെ കോശഭിത്തിനേര്‍മയുള്ളതാണ്. ഇവ പട്ടയുടെ കട്ടിയുള്ള ഭാഗത്തേക്കു വരുമ്പോള്‍ചുക്കിച്ചുളിഞ്ഞ്, ഇടവിട്ട് ഉല്‍പ്പാദനക്ഷമത നശിക്കുകയും ചെയ്യുന്നു.തടിയിലും ശിഖരങ്ങളിലുമുള്ള പാല്‍ക്കുഴലുകള്‍ സാമ്യമുള്ളതാണ്. എന്നാല്‍ശിഖരങ്ങളില്‍ ഇവയുടെ സംഖ്യ കുറവായിരിക്കും. പാല്‍ക്കുഴല്‍ വളയങ്ങളുടെ എണ്ണംപ്രധാനമായും ക്ലോണുകളുടെ പ്രത്യേകതയാണ്. ഇത് മരത്തിന്‍റെ പ്രായമനുസരിച്ചുവര്‍ധിച്ചുകൊണ്ടിരിക്കുന്നു.

  • പൂക്കള്‍

ഡിസംബര്‍, ഫെബ്രുവരി മാസങ്ങളില്‍ വിന്‍ററിംഗ് കഴിഞ്ഞുണ്ടാകുന്ന പുതിയതളിരുകളുടെ താഴെയുള്ള ഇലകളുടെ കക്ഷത്തിലാണ് പൂക്കള്‍ ഉണ്ടാകുന്നത്.സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളിലും മരം ക്രമംതെറ്റി പൂക്കാറുണ്ട്.കൂടുതല്‍ ശാഖകളോടു കൂടിയ പൂങ്കുലകളാണ് റബ്ബറിന്‍റേത്. ഇതില്‍ രണ്ട്ലിംഗത്തില്‍പെട്ട പൂക്കളും കാണാം. വലിയ പെണ്‍പൂക്കള്‍ പൂങ്കുലയുടെയും അതിലെപ്രധാന ശാഖകളുടേയും അഗ്രങ്ങളിലാണ് ഉണ്ടാവുന്നത്. എണ്ണത്തില്‍ കൂടുതലും, എന്നാല്‍ വലിപ്പത്തില്‍ ചെറുതുമായ ആണ്‍പൂക്കള്‍ പൂങ്കുലയുടെ മറ്റുഭാഗങ്ങളില്‍ ഉണ്ടാവുന്നു. രണ്ടു തരം പൂക്കള്‍ക്കും ചെറിയ പൂക്കളും ചെറിയപൂഞെട്ടും സുഗന്ധവും പച്ചചേര്‍ന്ന മഞ്ഞനിറവും ഉള്ളവയാണ്. ഇവയുടെ ദളപുടം (രമഹ്യഃ) മണിയുടെ ആകൃതിയില്‍ ത്രികോണാകൃതിയിലുള്ള 5 പടവുകള്‍ ആയിട്ടാണ്കാണുന്നത്. ഇവയ്ക്കു ദളങ്ങളില്ല. ആണ്‍പൂക്കള്‍ക്കു മെലിഞ്ഞ ഒരു കേസരശിഖരംഉണ്ട്. ഓരോ ആണ്‍പൂവിലും രണ്ട് വരികളിലായി 5 വീതം, മൊത്തം 10 പൂമ്പൊടിയറകള്‍കാണാം. വലിപ്പം കൂടുതലുള്ള പെണ്‍പൂക്കള്‍ക്കു പച്ചനിറത്തില്‍ അടിഭാഗത്തുതടിപ്പും ഇതിനു ചുറ്റുമായി മൂന്ന് അറകളോടുകൂടിയ, കോണ്‍ ആകൃതിയുള്ളഅണ്ഡാശയവും അതിന്മേല്‍ മൂന്നു വെളുത്ത, നീളംകുറഞ്ഞ, പശയുള്ള ഒട്ടലുമുള്ളസ്റ്റിഗ്മയുമുണ്ട്.

  • ഫലങ്ങളും വിത്തുകളും

ഓരോ വിത്ത് വീതമുള്ള മൂന്ന് അറകളുള്ള കാപ്സ്യൂള്‍ പോലുള്ള കായ്ക്ക്കാഠിന്യമുള്ള മരംപോലുള്ള ആന്തരകഞ്ചുകവും നേര്‍മയുള്ള മൃദുവായുള്ളമധ്യകഞ്ചുകവും ഉണ്ട്. ബീജസങ്കലനം കഴിഞ്ഞ് 5-6 മാസങ്ങള്‍ക്കുശേഷമാണ് കായ്മൂത്തു പാകമാകുന്നത്. ഉണങ്ങിയ ക്യാപ്സ്യൂളുകള്‍ വലിയ ശബ്ദത്തോടെ 6 കഷണങ്ങളായി പൊട്ടിത്തെറിച്ചു വിത്തുകള്‍ ഏകദേശം 15 മീറ്റര്‍ വരെദൂരത്തേക്ക് തെറിച്ചു പോകുന്നു. വിത്തിനു പുറത്തു തവിട്ടോ അഥവാ ചാരംചേര്‍ന്ന തവിട്ടുകളറോ ചേര്‍ന്ന ബീജാവരണം ഉണ്ട്. വിത്തിന്‍റെ മുകള്‍വശത്ത്വരകളോ, മാര്‍ക്കുകളോ കാണാം. കൂടാതെ അകത്തു മൃദുലമായ പരിപ്പും കാണാം.വിത്തിന്‍റെ ആവരണം ഒരു ക്ലോണിന്‍റെ തള്ളച്ചെടിയുടെ സ്വഭാവമായതിനാല്‍വിത്തിന്‍റെ ആകൃതിയും വരകളും നിറവും വെച്ച് ഒരു ക്ലോണിനെ തിരിച്ചറിയാന്‍സാധിക്കും. വിത്തിന്‍റെ അടിവശത്ത് വൃത്താകൃതിയില്‍ കാണുന്ന കുഴിവിലാണ്ഞെട്ട് കാണുന്നത്. ഇതിനോട് ചേര്‍ന്നു തന്നെ വിത്തിനു വെള്ളംവലിച്ചെടുക്കാനുള്ള സുഷിരവും കാണാം. കലാസുപോലെയുള്ള ഒരു ആവരണംബീജാവരണത്തിന്‍റെ അകത്തായി ബീജഹാരമെന്ന തൊപ്പിയെ പൊതിയുന്നു. വിത്തിന്‍റെഭാരത്തിന്‍റെ 50-60% വരെ വരുന്ന പരിപ്പില്‍ പതുക്കെ ഉണങ്ങുന്ന ഒരു തരംഎണ്ണയുണ്ട്. വിത്ത് സൂക്ഷിച്ചു വയ്ക്കുമ്പോള്‍ ജീവനസ്വഭാവം (അങ്കുരണശേഷി)നഷ്ടപ്പെടുന്നു.

  • പരാഗണം

ഷഡ്പദങ്ങള്‍ മുഖേനയാണ് റബ്ബറില്‍ പരാഗണം നടക്കുന്നത്. ഈച്ചകള്‍, മിഡ്ജുകള്‍, ഇലപ്പേന്‍ എന്നിവയാണ് പ്രധാന പരാഗവാഹകര്‍.

കാലാവസ്ഥയും മണ്ണും

ഭൂമധ്യരേഖയ്ക്ക് 500 അക്ഷാംശത്തില്‍ വരള്‍ച്ചയില്ലാത്ത ഈര്‍പ്പമുള്ള കാലാവസ്ഥയിലാണ് ഹെവിയ (റബ്ബര്‍) വളരുന്നത്. എന്നാല്‍ ഇന്ന് ഭൂമധ്യരേഖയ്ക്ക് 290 വടക്കും 220 വരെയുള്ള പ്രദേശങ്ങളിലേക്ക് റബ്ബര്‍ വ്യാപിച്ചിരിക്കുന്നു. റബ്ബറിന്‍റെശരിയായ വളര്‍ച്ചയ്ക്കും ഉല്‍പ്പാദനത്തിനും 2,000-3000 മി.മീ. സമാന വിതരണസ്വഭാവമുള്ള വാര്‍ഷിക വര്‍ഷപാതം അത്യാവശ്യമാണ്. വലിയ വ്യതിയാനമില്ലാത്ത 21-230 സെല്‍ഷ്യസ് താപനിലയാണ് റബ്ബറിന്‍റെ വളര്‍ച്ചയ്ക്ക് ഉത്തമം. വര്‍ഷംമുഴുവന്‍ 70-95% ആര്‍ദ്രതയുള്ള ഈര്‍പ്പമുള്ള അന്തരീക്ഷമാണ് റബ്ബറിന്യോജിച്ചത്. കാറ്റും, കൊടുങ്കാറ്റും വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കും.വളര്‍ന്നുവരുന്ന ചെടികളില്‍ കാറ്റ് വളര്‍ച്ചയുടെ മുരടിപ്പിന്കാരണമാകുമ്പോള്‍ പ്രായം ചെന്ന മരങ്ങളില്‍ കാറ്റ് മൂലം വേരോടെ മറിഞ്ഞുവീഴുക, തായ്ത്തടി പൊട്ടിപ്പോകുക, ശിഖരങ്ങള്‍ ഒടിഞ്ഞു പോകുക എന്നീ പ്രശ്നങ്ങളുംകാണാം. സമുദ്രനിരപ്പില്‍നിന്നും 450 മീ. ഉയരത്തില്‍ വരെ റബ്ബര്‍ മരങ്ങള്‍തഴച്ചുവളരും. മണ്ണ് സംരക്ഷണമാര്‍ഗങ്ങള്‍ അവലംബിക്കുകയാണെങ്കില്‍ 45 ഡിഗ്രിചരിവുള്ള സ്ഥലത്തും റബ്ബര്‍ നന്നായി വളര്‍ത്താം. എന്നാല്‍ 5-15 ഡിഗ്രിചെരിവുള്ള, ഉയര്‍ന്നും താഴ്ന്നും കിടക്കുന്ന ഭൂപ്രദേശമാണ് ഉത്തമം.
വിവിധയിനം മണ്ണില്‍  ജലനിരപ്പിന് മണ്‍നിരപ്പില്‍നിന്ന് 100 സെ.മീ. അധികംതാഴ്ചയും വേണം. റബ്ബര്‍ വളരുന്നതിന് ഏറ്റവും അനുയോജ്യമായ അമ്ലക്ഷാരസൂചിക (ുഒ) 5 മുതല്‍ 6.5 വരെയാണ്. എന്നാല്‍ 3.8 മുതല്‍ 8 വരെയും ആയാലും റബ്ബര്‍വളര്‍ത്താം.

ഇനങ്ങള്‍

  • ആര്‍.ആര്‍.ഐ.ഐ.105:

ഇന്ന് നമ്മുടെ രാജ്യത്ത് ഏറ്റവും പ്രചാരമുള്ള ഈ ക്ലോണ്‍ ഇന്ത്യന്‍ റബ്ബര്‍ ഗവേഷണകേന്ദ്രം വികസിപ്പിച്ചെടുത്തതാണ്. ടിജി-1x ജി.ഐ1എന്നീ ക്ലോണുകളുടെ സങ്കലനം നിമിത്തം ആവര്‍ത്തിക്കപ്പെട്ടതാണ് ഇത്.തായ്ത്തടി നീളമുള്ളതും നേരേ പോവുന്നതുമാണ്. ശക്തിയുള്ള കവരക്കോണോടുകൂടിനന്നായി ശിഖരങ്ങള്‍ ഉണ്ടാവുന്നതും ഇതിന്‍റെ പ്രത്യേകതയാണ്. തിളക്കമുള്ളനീണ്ട ഇലദളങ്ങളും കടും പച്ചനിറത്തിലുള്ള ഇലകളും ചേര്‍ന്നു നിബിഡമായഇലപ്പടര്‍പ്പുള്ളതായിരിക്കണം. ഭാഗികമായ ഇലപൊഴിച്ചിലും തളിരിടലും നേരത്തേനടക്കും. പുതുപ്പട്ടയും പിന്നീട് വരുന്ന പട്ടയും നല്ല കട്ടി കൂടിയതാണ്. ഒരുഹെക്ടറില്‍നിന്ന് ഒരു വര്‍ഷം ശരാശരി2,400കി.ഗ്രാം റബ്ബര്‍ കിട്ടും. ഇവയുടെ സ്വഭാവമായ നല്ല വെളുത്ത പാലിന് ഉയര്‍ന്ന തോതില്‍ ഖരപദാര്‍ത്ഥങ്ങള്‍ (D.R.C) ഉണ്ട്. അകാല ഇലപൊഴിച്ചില്‍ രോഗത്തെ ഒരു പരിധിവരെ പ്രതിരോധിക്കാന്‍ ഇതിനുകഴിയും. എന്നാല്‍ കൊമ്പുണക്കം എന്ന പിങ്ക് രോഗം ഇതിനു പെട്ടെന്ന്പിടിപെടും. പൊടിമുകള്‍ രോഗം വരാനുള്ള സാധ്യത വളരെ കൂടുതലെങ്കിലും രോഗംവരാറുണ്ട്. ഇവയ്ക്കു പട്ടമരവിപ്പ് രോഗം വരാനുള്ള സാധ്യത കൂടുതലായതിനാല്‍മൂന്നു ദിവസത്തിലൊരിക്കല്‍ ചുറ്റളവിന്‍റെ പകുതി നീളത്തില്‍ (1/2സ്പൈറല്‍) ടാപ്പ് ചെയ്യുന്നതാണ് നല്ലത്.

  • ആര്‍.ആര്‍.ഐ.എം.600:

മലേഷ്യന്‍ റബ്ബര്‍ ഗവേഷണകേന്ദ്രം വികസിപ്പിച്ചെടുത്ത ഈ ക്ലോണ്‍ കൂടുതല്‍ഉല്‍പ്പാദനക്ഷമതയുള്ളതും പ്രധാന ഉല്‍പ്പാദക രാഷ്ട്രങ്ങളില്‍വളര്‍ത്തുന്നതുമാണ്. ടിജിര്‍1, പി.ബി.86എന്നയിനങ്ങളുടെ സങ്കരണത്തിന്‍റെ ഫലമാണ് ആര്‍.ആര്‍.ഐ.എം.600. നേരേ വളരുന്ന നീണ്ടതായ്ത്തടിയും, നല്ല ശിഖരങ്ങളും ഉള്ള ഇതിന്‍റെകവരക്കോണുകള്‍ക്ക് വണ്ണം കുറവായിരിക്കും. എന്നാല്‍ പിന്നീട് വണ്ണംകൂടാറുണ്ട്. പുതുപ്പട്ടയ്ക്ക് കട്ടികൂടുതല്‍ ഉണ്ട്. അതിനാല്‍ ടാപ്പിംഗ്മുറിവുകള്‍ക്ക് മേലെ മുഴകള്‍ പോലെ വരാറുണ്ട്. അത്യുല്‍പ്പാദനശേഷിയുള്ള ഈഇനത്തില്‍നിന്നും ഹെക്ടറിന് പ്രതിവര്‍ഷം1387കി.ഗ്രാം റബ്ബര്‍ ലഭിക്കുന്നു. ഇതിന്‍റെ കറ കുറുക്കുപാല്‍ ഉണ്ടാക്കുവാന്‍യോജിച്ചതല്ല. ഫൈറ്റോപ്ത്തോറ എന്ന കുമിള്‍ പരത്തുന്ന രോഗങ്ങള്‍ ഈ ഇനത്തിനുപെട്ടെന്നു പിടിപെടാറുണ്ട്.

  • ജി.ടി.1:

ഇന്തോനേഷ്യയില്‍ വികസിപ്പിച്ചെടുത്ത ഈ ക്ലോണ്‍ റബ്ബര്‍ഉല്‍പ്പാദകരാജ്യങ്ങളില്‍ വ്യാപകമായി കൃഷിചെയ്യുന്നുണ്ട്. നേരേ വളരുന്നതായ്ത്തടികള്‍ ശിഖരങ്ങള്‍ ഉണ്ടാകുന്നതില്‍ വ്യതിയാനമുള്ളയിനമാണ് ഇത്.ഭാഗികമായി ഇല കൊഴിച്ചിലും, തളിരിടലും വൈകിയാണ് നടക്കുന്നത്. വെട്ട്തുടങ്ങുമ്പോള്‍ ശരാശരി മുതല്‍ നല്ലതുവരെ തടിവണ്ണം ഉണ്ടാകും. ടാപ്പിംഗ്ചെയ്യുന്നതിനുസരിച്ച് തടിവണ്ണം ഇടത്തരമാവുന്നു. ഇതിന്‍റെ പുതുപ്പട്ടയുടെയുംപിന്നീട് വരുന്ന പുതിയ പട്ടയുടെയും കനം ഇടത്തരമാണ്. ഒരു വര്‍ഷത്തില്‍ ഒരുഹെക്ടറില്‍നിന്ന്, 14,000കി.ഗ്രാം റബ്ബര്‍ ആണ് ഉല്‍പ്പാദനശേഷി. റബ്ബര്‍പാലിനു നല്ല വെളുത്തനിറമാണ്. പട്ടമരവിപ്പും, പിങ്ക് രോഗവും കൊമ്പുണക്കവും ചെറുതായി വരാറുണ്ട്.എന്നാല്‍ അകാല ഇലപൊഴിച്ചില്‍ ഈ ഇനത്തിലും ഗുരുതരമായി കാണുന്നു.പൊടിക്കുമിള്‍ രോഗം വരാനുള്ള സാധ്യതയും വളരെ കൂടുതലാണ്.

  • പി.ബി.28/59:

മലേഷ്യന്‍ ക്ലോണായ പി.ബി.28/59ന്‍റെതടി കുഴല്‍ പോലെ പൊള്ളയായതും, വളവുള്ളതും ആണ്. ചിലപ്പോള്‍ ചരിഞ്ഞ് തൂങ്ങിവളരാനും സാധ്യതയുണ്ട്. ഇടത്തരമായോ നല്ലപോലെയോ ശിഖരങ്ങള്‍ ഉണ്ടാവും.ടാപ്പിംഗ് തുടങ്ങുമ്പോള്‍ തടിവണ്ണം ഇടത്തരമാണ്. എന്നാല്‍വെട്ടുന്നതിനനുസരിച്ചു കനം കുറയുന്നു. പുതുപ്പട്ടയുടെ കനം വളരെ കുറവാണ്.ആദ്യത്തെ വെട്ടു കഴിഞ്ഞു പുതുതായി വരുന്ന പട്ടയ്ക്കു കനം ഇടത്തരമാണ്. ഒരുവര്‍ഷം ഒരു ഹെക്ടറില്‍നിന്ന് ശരാശരി1,423കി.ഗ്രാം റബ്ബര്‍ കിട്ടുന്നു. കാറ്റുമൂലമുണ്ടാകുന്ന കെടുതി ഇടത്തരമാണ്.പട്ടമരവിപ്പ്, അകാല ഇലപൊഴിച്ചില്‍, പിങ്ക് രോഗം, പൊടികുമിള്‍ രോഗബാധ എന്നിവഈയിനത്തിനെ രൂക്ഷമായി ബാധിക്കും.

  • പിബി217:

മലേഷ്യന്‍ ക്ലോണുകളായ പിബി5/51, പിബി 6/69എന്നിവയുടെ സങ്കരണം നിമിത്തം ഉണ്ടായതാണ് പിബി217. നീളമുള്ള നീണ്ട തായ്ത്തടിയാണ് ഇവയുടേത്. ഇലകൊഴിച്ചിലും, തളിരിടലുംസാധാരണയായോ വൈകിയോ നടക്കുന്നു. ടാപ്പിംഗ് തുടങ്ങുന്നതിനുമുമ്പ് തടി വണ്ണംഇടത്തരമാണെങ്കില്‍ ടാപ്പിംഗിനുശേഷം തടിവണ്ണം കൂടുതലാണ്. പുതുപ്പട്ടകനമില്ലാത്തതാകും. പുതുതായി വരുന്നവ ഇടത്തരം കനത്തിലുള്ളതുമാണ്.പ്രതിവര്‍ഷം ഒരു ഹെക്ടറില്‍നിന്ന് 1,257കി.ഗ്രാം റബ്ബര്‍ ഉല്‍പ്പാദിപ്പിക്കുന്നു. റബ്ബര്‍പാലിന് ഇളംമഞ്ഞ നിറമാണ്.കാറ്റ് മൂലമുണ്ടാവുന്ന കെടുതിയും പട്ടമരവിപ്പും കുറവാണ്. ഫൈറ്റോഫ്ത്തോറമൂലമുണ്ടാവുന്ന രോഗങ്ങള്‍ മലേഷ്യയില്‍ രൂക്ഷമായും, ഇന്ത്യയില്‍ മിതമായുംകണ്ടുവരുന്നു. പിങ്ക് രോഗം പൊടികുമിള്‍ രോഗം എന്നിവ രൂക്ഷമായിആക്രമിക്കാറുണ്ട്.

  • ആര്‍.ആര്‍.ഐ.ഐ. 703:

ആര്‍.ആര്‍.ഐ.ഐ.600, ആര്‍.ആര്‍.ഐ.ഐ 500ഇവ സങ്കലനം നടത്തിയാണ് ആര്‍.ആര്‍.ഐ.ഐ.703ലഭിച്ചത്. ഇവയുടെ തടി നേരേ മുകളിലേക്കു വളരുന്നവയാണെങ്കിലും സ്വല്‍പംവളവുകളും കാണാം. സീസണില്‍ നേരത്തേ തന്നെ ഇലകൊഴിച്ചിലും തളിര്‍ക്കലുംനടക്കുന്നു. ടാപ്പിംഗ് തുടങ്ങുന്നതിനുമുമ്പ് തടിവണ്ണം കൂടുതലും അതിനുശേഷംകുറവുമാണ്. പുതുപ്പട്ടയുടെ കനം കട്ടിയുള്ളതും, പിന്നീട് വരുന്നവയ്ക്കു കനംഇടത്തരം മുതല്‍ കൂടുതല്‍ വരെയുമാണ്. ഒരു ഹെക്ടറില്‍നിന്ന് ഒരു വര്‍ഷം1,310കി.ഗ്രാം റബ്ബര്‍ ഉല്‍പാദിപ്പിക്കാറുണ്ട്. റബ്ബര്‍ പാല്‍ ഇളം മഞ്ഞനിറത്തിലാണ്. കാറ്റു മൂലമുണ്ടാകുന്ന കൊടുതിയും പട്ടമരവിപ്പും രൂക്ഷമാണ്.അകാല ഇലപൊഴിച്ചില്‍ ഈ ഇനം കൃഷി ചെയ്യുമ്പോള്‍ മലേഷ്യയില്‍ കുറവാണെങ്കിലുംഇന്ത്യയില്‍ രൂക്ഷമായി കാണാറുണ്ട്. പൊടികുമിള്‍ രോഗം ഈ ഇനത്തില്‍കുറവാണെങ്കിലും പിങ്ക് രോഗം നല്ലതുപോലെ വരാറുണ്ട്.

  • ടിഷ്യൂ കള്‍ച്ചര്‍

റബ്ബറില്‍ ടെസ്റ്റ്യൂബ് ചെടികളുടെ ഗവേഷണ പദ്ധതികള്‍ ധാരാളമായിനടത്തിവരുന്നു. പൂമ്പൊടിയില്‍നിന്നും മൂപ്പെത്തിയ സസ്യഭാഗങ്ങളില്‍നിന്നുംവിത്തിന്‍റെ പരിപ്പില്‍നിന്നുമെല്ലാം ഭ്രൂണം വികസിപ്പിച്ചെടുക്കുന്നപ്രക്രിയ വിജയിച്ചുവെങ്കിലും വ്യാവസായികാടിസ്ഥാനത്തില്‍ ചെടികള്‍ഉണ്ടാക്കാനുള്ള പുരോഗതി വളരെ സാവധാനത്തിലാണ്.
പൂമ്പൊടിയില്‍നിന്നും വികസിപ്പിച്ചെടുക്കുന്ന സമാന സ്വഭാവമുള്ള ചെടികള്‍സങ്കരണത്തിനായി പ്രയോജനപ്പെടുത്താന്‍ കഴിയും. അഗ്രോ ബാക്ടീരിയ എന്നഅണുവഴിയും ജീന്‍-ഗണ്‍വഴിയും ജീന്‍ മാറ്റ സാങ്കേതികവിദ്യകള്‍ ചിട്ടപ്പെടുത്തിയിട്ടുണ്ടെങ്കിലുംകൂടുതല്‍ ജൈവ സാങ്കേതിക വിദ്യകളിലൂടെ മാത്രമേ റബ്ബറിന്‍റെ പുതിയ ഇനങ്ങള്‍വികസിപ്പിക്കാനാകൂ.

പ്രവര്‍ദ്ധനം

  • വിത്ത് മുഖേനയുള്ള പ്രവര്‍ദ്ധനം

പണ്ട് തോട്ടങ്ങളില്‍ തെരഞ്ഞെടുക്കാത്ത വിത്തുകളില്‍ നിന്നുണ്ടായമരങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഇവയുടെ ഉല്‍പ്പാദനശേഷി വളരെകുറവായിരുന്നു. നടീല്‍വസ്തുക്കളുടെ നിലവാരം ഉയര്‍ത്താനായുള്ളതിരഞ്ഞെടുക്കല്‍ പ്രക്രിയയും ബഡ്ഡിംഗ് മുഖേനയുള്ള കായിക പ്രവര്‍ദ്ധനവുംപുതിയ അമൂല്യമായ പല ക്ലോണുകളും ഉല്‍പ്പാദിപ്പിക്കാന്‍ സഹായകമായി.തമിഴ്നാട്ടിലെ കന്യാകുമാരിയിലുള്ളതുപോലെ അംഗീകൃത പോളി ക്ലോണ്‍തോട്ടങ്ങളില്‍ നിന്നുള്ള ക്ലോണല്‍ വിത്തുകളാണ് കൃഷിചെയ്യാനായി ശുപാര്‍ശചെയ്യുന്നത്.
ജൂലായ്-സെപ്റ്റംബര്‍ മാസങ്ങളില്‍ വിത്ത് പാകമാവുന്നു. ഇവ തറയില്‍നിന്നുംശേഖരിക്കുന്നു. മഞ്ഞ കലര്‍ന്ന തവിട്ടു നിറമാവുമ്പോള്‍ കായ്കള്‍ പറിച്ച്പൊട്ടിച്ച് വിത്തുശേഖരണം നടത്താം. പോളിത്തീന്‍ ലൈനിംഗുള്ള ചണ ചാക്കുകളില്‍ഈര്‍പ്പമുള്ള കല്‍ക്കരിപൊടിയും ചേര്‍ത്തു വിത്തു സൂക്ഷിക്കാവുന്നതാണ്.

  • വിത്ത് മുളപ്പിക്കാനുള്ള തടങ്ങള്‍:

ഉയരത്തിലെടുത്ത നിരപ്പുള്ള വാരങ്ങളില്‍ 5 സെ.മീ. കനത്തില്‍ മണല്‍വിരിച്ച് അതിലാണ് വിത്തു മുളപ്പിക്കേണ്ടത്. വിത്തുകള്‍ ഒറ്റ അട്ടിയായിതൊട്ടു തൊട്ട് പാകി, വിത്തിന്‍റെ മുകള്‍ഭാഗം മാത്രം കാണുന്ന രീതിയില്‍സാവധാനം മണ്ണില്‍ അമര്‍ത്തി താഴ്ത്തണം. വാരങ്ങള്‍ നനഞ്ഞ ചാക്കുകൊണ്ടോ, കയര്‍-പായ കൊണ്ടോ മൂടി, നനച്ച് വാരത്തില്‍ ഈര്‍പ്പം നിലനിര്‍ത്താം.ഭാഗികമായി തണല്‍ നല്‍കേണ്ടതാണ്. വിത്തുപാകി 6-7 ദിവസത്തിനുശേഷം അവമുളച്ചുവരുന്നതായിരിക്കും. മുളച്ച വിത്തുകള്‍ക്കു വേര് വരുവാന്‍തുടങ്ങുമ്പോള്‍ തടത്തില്‍നിന്നും മാറ്റി നടേണ്ടതാണ്.

  • തവാരണ:

തവാരണയ്ക്കായി തെരഞ്ഞെടുക്കേണ്ട സ്ഥലം നിരപ്പുള്ളതുംതുറസ്സായതുമായിരിക്കണം. നല്ല തായ്വേര് പിടിക്കാന്‍ ജലനിരപ്പ് 60 സെ.മീറ്ററില്‍ താഴ്ചയിലായിരിക്കണം, സ്ഥായിയായ ഒരു ജലസ്രോതസ്സ്അഭികാമ്യമാണ്. നീര്‍വാര്‍ച്ചശേഷിയുള്ള ഫലഭൂയിഷ്ഠിയുള്ള മണ്ണാണ് തവാരണയ്ക്ക്ഉത്തമം. നല്ല ആഴത്തില്‍ കിളച്ചുവേണം നിലം തയാറാക്കാന്‍. 60-120 സെ.മീ.വീതിയിലും ആവശ്യാനുസരണം നീളത്തിലും വാരങ്ങളെടുക്കണം. വാരങ്ങള്‍ക്കിടയിലൂടെനടപ്പാതകള്‍ ഉണ്ടാകണം.
തൈകള്‍, ഒട്ടുതൈകള്‍, ബഡ്വുഡ് എന്നിവ വളര്‍ത്താനാണ് തവാരണ തയാറാക്കുന്നത്.തൈക്കുറ്റികള്‍ നടാന്‍ 23ണ്മ23 സെ.മീ., 30ണ്മ30 സെ.മീ., 34ണ്മ20 സെ.മീ., ഇവയില്‍ ഏത് അകലവും ആകാം. ബഡ്ഡുകുറ്റികളാണെങ്കില്‍ 30ണ്മ30 സെ.മീ.അല്ലെങ്കില്‍ 60ണ്മ25 സെ.മീ. അകലമാണ് കൊടുക്കേണ്ടത്. ബഡ്ഡുകുറ്റികള്‍തമ്മില്‍ 60ണ്മ60 സെ.മീ. അകലമാണ് വേണ്ടത്. ബഡ്ഡ് എടുക്കാനുള്ളനഴ്സറിക്കാണെങ്കില്‍ 60ണ്മ90 സെ.മീ. അല്ലെങ്കില്‍ 60ണ്മ120 സെ.മീ. ആണ്അകലം. മുളച്ച വിത്തുകള്‍ നട്ടുകഴിഞ്ഞാല്‍ മണ്ണിലെ ഈര്‍പ്പം നിലനിര്‍ത്താന്‍ഉണങ്ങിയ പുല്ലുകൊണ്ട് വരികള്‍ക്കിടയിലൂടെ പുതയിടണം. നഴ്സറികളില്‍ വളംചേര്‍ക്കല്‍, കള നിയന്ത്രണം, രോഗപ്രതിരോധം എന്നിവയില്‍ പ്രത്യേക ശ്രദ്ധനല്‍കേണ്ടതാണ്.

  • കായിക വര്‍ദ്ധന:

മുകുളത്തിന്‍റെ (ഒട്ടുകണ്ണുകളുടെ) നിറവും പ്രായവുമനുസരിച്ചാണ് ബഡ്ഡിങ്ചെയ്യുന്നത്. ബഡ്ഡിങ് രണ്ടുതരത്തിലാണുള്ളത്: ഒന്ന് പച്ച കണ്ണൊട്ടിക്കല്‍ (ഗ്രീന്‍ ബഡ്ഡിങ്ങ്) രണ്ടാമത്തേത് തവിട്ട് കണ്ണൊട്ടിക്കല്‍ (ബ്രൗണ്‍ബഡ്ഡിങ്); ഒട്ടിച്ച ബഡ്ഡ് ചെടിയില്‍ പിടിച്ചോ എന്നറിയാന്‍ 3-4 ആഴ്ചകള്‍വേണ്ടിവരും. ഒരു വര്‍ഷം പ്രായമായ ബഡ്ഡുകളില്‍നിന്ന് ഒട്ട്കണ്ണ് (മുകുളം)എടുത്ത് പത്തോ അതിലധികമോ പ്രായമായ സ്റ്റോക് തൈകളില്‍ ഒട്ടിക്കുന്നതാണ്തവിട്ടുകണ്ണൊട്ടിക്കല്‍ (ബ്രൗണ്‍ ബഡ്ഡിംഗ്). നന്നായി വളരുന്നതുംആരോഗ്യമുള്ളതും 7.5 സെ.മീ. കടവണ്ണം ഉള്ളതുമായ സ്റ്റോക് തൈകളാണ് ബഡ്ഡിങ്ങിന്നല്ലത്. പൊഴിഞ്ഞ ഇലകളുടെ കക്ഷത്തിലുള്ള മുകുളം (ബഡ്ഡുകള്‍) ആണ് സാധാരണബഡ്ഡിങ്ങിന് എടുക്കുക. പുറംതൊലി ചുരണ്ടിയെടുക്കാന്‍ എളുപ്പമാണെങ്കില്‍ഏതുകാലത്തും ബഡ്ഡിങ് ചെയ്യാം. എന്നാല്‍ ഈര്‍പ്പമുള്ള മാസങ്ങളാണ് ഉത്തമം.

  • പച്ച കണ്ണൊട്ടിക്കല്‍ (ഗ്രീന്‍ ബഡ്ഡിങ്ങില്‍)

ഈ സമ്പ്രദായത്തില്‍ സ്റ്റോക്കും സയോണും ഇളംപ്രായമുള്ളവ തന്നെയാണ്. 2-8 മാസം പ്രായമുള്ള, കടയ്ക്കല്‍ 2.5 സെ.മീ. കനവും 15 സെ.മീ. ഉയരത്തില്‍തവിട്ടുതൊലിയുള്ള, നന്നായി വളരുന്ന സ്റ്റോക്ക് തൈകളാണ് ഇതിന്ഉപയോഗിക്കുന്നത്. 6-8 ആഴ്ച പ്രായമുള്ള ബഡ്ഡ് കൊമ്പുകളില്‍നിന്നാണ്പച്ചക്കണ്ണ് എടുക്കുന്നത്.
ഇലകളുടെ കക്ഷത്തില്‍ നൂതന പോളകള്‍ ഉള്ള ബഡ്ഡുകളാണ് ഗ്രീന്‍ ബഡ്ഡിങ്ങിന്എടുക്കുക. വര്‍ഷത്തില്‍ ഏതു കാലത്തും ഗ്രീന്‍ ബഡ്ഡിങ് ചെയ്യാമെങ്കിലുംകൂടുതല്‍ വരണ്ടതും ഈര്‍പ്പമുള്ളതുമായ കാലം അനുയോജ്യമല്ല. സാധാരണ പച്ച ബഡ്ഡുകുറ്റികള്‍ പോളിത്തീന്‍ കവറുകളില്‍ തയാറാക്കി വേരിനും കാണ്ഡത്തിനുംകേടുകൂടാതെ തോട്ടങ്ങളിലേക്കു പറിച്ചുനടുകയാണ് പതിവ്.

നടീല്‍ വസ്തുക്കള്‍

  • വിത്ത് നടീല്‍

കൃഷിസ്ഥലത്തു തന്നെ നേരിട്ട് റബ്ബര്‍ വിത്തുകള്‍ നടുന്ന രീതിയാണ് വിത്തു നടീല്‍ എന്നു പറയുന്നത്.

  • തൈക്കുറ്റികള്‍

തവാരണയില്‍നിന്നും പറിച്ചെടുത്ത തൈകളുടെ തലപ്പുഭാഗവും വേരിന്‍റെ അറ്റവുംനടുന്നതിനുമുമ്പ് മുറിച്ചുമാറ്റി തയാര്‍ ചെയ്യുന്നതാണ് തൈക്കുറ്റികള്‍.

  • ബഡ്ഡുകുറ്റികള്‍:

ഒട്ടിച്ച ചെടികള്‍ ബഡ്ഡ് പിടിച്ചശേഷം പറിച്ചെടുത്ത് ഒട്ടുപാടിന് 7.5 സെ.മീ. മുകളില്‍ വെച്ച് ബഡ്ഡിന് വിപരീത ദിശയില്‍ ചരിച്ചു മുറിക്കുക.മുറിഭാഗം മെഴുക് ഉപയോഗിച്ചു മൂടിവയ്ക്കണം ഇതിനുശേഷം തായ്വേരുംപാര്‍ശ്വമൂലങ്ങളും ചെത്തി മാറ്റുകയും വേണം.

  • കൂടത്തൈകള്‍:

പോളിബാഗുകളില്‍ വളര്‍ത്തിയ തൈകളില്‍ ഗ്രീന്‍ ബഡ്ഡിങ് നടത്തിയോഅല്ലെങ്കില്‍ ബഡ്ഡുകുറ്റികള്‍ കവറില്‍ വളര്‍ത്തുകയോ ചെയ്യാം. രണ്ടാമതുപറഞ്ഞതുപോലെ ചെയ്യുമ്പോള്‍ ഐകരൂപ്യമുള്ള നല്ല വളര്‍ച്ചയുള്ള ചെടികള്‍തെരഞ്ഞെടുക്കാവുന്നതാണ്. തൈകള്‍ വളര്‍ത്തി ബഡ്ഡു ചെയ്യുമ്പോള്‍ ചില വേരുതൈകളുടെ വളര്‍ച്ചമുരടിപ്പും, ഒട്ടിക്കലില്‍ ഉണ്ടാവുന്ന പിഴവുകളും മൂലംബാഗുകള്‍ നഷ്ടപ്പെടാനിടയുണ്ട്. തൈകള്‍ക്ക് 2-3 ചുറ്റ് ഇലകളോ അഥവാ 6-7 ചുറ്റ് ഇലകളോ വന്നതിനുശേഷം കാണ്ഡത്തിനും വേരിനും കേടുകൂടാത്ത രീതിയില്‍പറിച്ചുനടണം. ഇതിനായി 55-65 സെ.മീ.ണ്മ25-35 സെ.മീ. വലിപ്പമുള്ളഎല്‍.ഡി.പി.ഇ.യുടെ 400-500 ഗേയ്ജ് ഉള്ളതോ അഥവാ എഫ്.ഡി.പി.ഇ.യുടെ 300-400 ഗേജ് ഉള്ളതോ ആയ കവറുകളോ ആണ് ഉപയോഗിക്കേണ്ടത്.

  • തൈക്കുറ്റിയിലെ ബഡ്ഡിങ്:

ചെടികളില്‍ ബഡ്ഡ് പാടിനു മുകളില്‍ വെച്ചു മുറിച്ചു നീക്കുന്നു.അതിനുശേഷം ഒട്ടിച്ച മുകുളത്തെ വളരാന്‍ അനുവദിക്കുന്നു. കടയില്‍ നിന്നും 45 അഥവാ 60 സെ.മീ. നീളത്തില്‍ തായ്വേര് മുറിച്ചുമാറ്റുന്നു. ബഡ്ഡിനു മുകളില്‍ 2.4 സെ.മീ. ഉയരത്തിലോ, 60 സെ.മീ. ഉയരത്തിലോ കാണ്ഡവും മുറിച്ചുമാറ്റുന്നു.ഇതിനെ മിനി സ്റ്റംപ്, മാക്സി സ്റ്റംപ് എന്ന് യഥാക്രമം വിളിക്കുന്നു.കുറ്റികള്‍ എത്രയും പെട്ടെന്നു പറിച്ചു നട്ട് ബഡ്ഡിന്‍റെ നല്ല വളര്‍ച്ചഉറപ്പുവരുത്തണം.

നിലമൊരുക്കല്‍

മണ്ണുസംരക്ഷണ മാര്‍ഗങ്ങള്‍അവലംബിച്ച, ചരിഞ്ഞ, ഉയര്‍ന്നതും താണും കിടക്കുന്ന സ്ഥലമാണ് റബ്ബര്‍കൃഷിക്കു യോജിച്ചത്. സ്ഥലം വെട്ടിത്തെളിച്ചതിനുശേഷം തീയിടണം. പരന്നതോ ചെറിയകയറ്റവും ഇറക്കവും ഉള്ളതോ ആയ പ്രദേശമാണെങ്കില്‍ ചതുരം അഥവാ സമചതുരംരീതിയിലാണ് ചെടികള്‍ നടേണ്ടത്. വരികള്‍ കിഴക്കു-പടിഞ്ഞാറ്ദിശയിലായിരിക്കണം. ഉയര്‍ന്നതും താണതുമുള്ള പ്രദേശങ്ങളിലുംകുന്നിന്‍പ്രദേശങ്ങളിലും കോണ്ടൂര്‍ രേഖകള്‍ മാര്‍ക്ക് ചെയ്ത് നടാനുള്ളസ്ഥലം ചരിവിനെതിരായി അടയാളപ്പെടുത്തുന്നു. കുന്നിന്‍പ്രദേശങ്ങളില്‍നടാനുള്ള തട്ടുകള്‍ എടുക്കുകയും. സില്‍റ്റ് കുഴികളും (കാനകള്‍)ഇടക്കയ്യാലകളും നിര്‍മിച്ച് മണ്ണ് സംരക്ഷണം ഉറപ്പുവരുത്തുകയും വേണം.താഴ്ന്ന പ്രദേശങ്ങളില്‍ പ്രകൃത്യായുള്ള വെള്ളച്ചാലുകള്‍ക്ക് ഒപ്പംനീര്‍ച്ചാലുകള്‍ എടുക്കണം.

  • നടീല്‍ അകലം

ബഡ്ഡുതൈകളാണെങ്കില്‍ ഒരു ഹെക്ടറില്‍ 420-445 തൈകളും വിത്തില്‍നിന്നുള്ളതൈകള്‍ ആണെങ്കില്‍ 445-520 ചെടികളും എന്നാണു കണക്ക്. വളര്‍ത്താവുന്നമരങ്ങളുടെ എണ്ണം ഈ നിരക്കില്‍ നിര്‍ദേശിച്ചതിന്‍റെ കാരണം തൈകള്‍വളരുന്നതോടെ വളര്‍ച്ച മുരടിക്കുന്നവയെ പറിച്ചു മാറ്റുന്നതിനും, മറ്റ്നാശങ്ങള്‍ മൂലം നഷ്ടപ്പെട്ടു പോകുന്ന തൈകളുടെ കുറവ് പരിഹരിക്കുന്നതിനുമാണ്.കാലക്രമേണ ഒരു ഹെക്ടറില്‍ നിര്‍ത്തേണ്ട മരങ്ങളുടെ എണ്ണം 310 ആക്കികുറയ്ക്കണം. ഇത് ബഡ്ഡുമരങ്ങള്‍ക്കും വിത്തുപാകിയുണ്ടാക്കിയ മരങ്ങള്‍ക്കുംഒരുപോലെ ബാധകമാണ്.

  • കുഴിയെടുക്കലും മൂടലും

തൈകള്‍ മണ്ണില്‍ യഥാസമയം വേരുപിടിച്ചു വളരുന്നതിന് അനുയോജ്യമായ സൗകര്യംഒരുക്കുന്നതിനാണ് കുഴിയെടുക്കുന്നത്. സാധാരണയായി 90ണ്മ90ണ്മ90 സെ.മീ. അഥവാ 75x75x75 സെ.മീ. എന്ന വലിപ്പത്തിലാണ് കുഴികള്‍ എടുക്കുക. നടീല്‍വസ്തുക്കളുടെ ഇനവുംമണ്ണിന്‍റെ പ്രത്യേകതകളും അനുസരിച്ച് ഇതില്‍ ചില മാറ്റങ്ങല്‍ ഉണ്ടാവാം.കുഴിയെടുക്കുമ്പോള്‍ കിളച്ചെടുത്ത മേല്‍മണ്ണ് ഒരു വശത്തേക്കും അടിമണ്ണ്എതിര്‍വശത്തുമായി ഇടണം. കഴിയുന്നതും മേല്‍മണ്ണ് ഉപയോഗിച്ചു തന്നെയാണ് കുഴിമൂടേണ്ടത്. 20 സെ.മീ. ആഴത്തിലുള്ള മേല്‍മണ്ണ് വളവുമായി നന്നായിഇളക്കിച്ചേര്‍ത്ത് കുഴിയിലിടണം. തറനിരപ്പില്‍നിന്ന് 5 സെ.മീ. മുകളില്‍വരുന്നവിധം കുഴി നിറയ്ക്കേണ്ടതാണ്.

  • നടീലും പിന്നീടുള്ള പരിചരണവും

തവാരണയില്‍നിന്ന് പറിച്ചെടുത്ത ഉടനെ കുറ്റികള്‍ നടേണ്ടതാണ്.ബഡ്ഡുകുറ്റികള്‍ നടുമ്പോള്‍ ഒട്ടിച്ച മുകുളം മണ്ണിനു മുകളില്‍തന്നെ വരുന്നവിധത്തില്‍ നടേണ്ടതാണ്. മുറിച്ചതിനുശേഷം അവശേഷിക്കുന്ന തായ്വേരിന്‍റെആഴത്തില്‍ ഒരു കുഴിയുണ്ടാക്കി അതില്‍ വേണം തൈക്കുറ്റി നടാന്‍. വായു അറകള്‍കുടുങ്ങാതെ തൈയ്ക്കു ചുറ്റും മണ്ണ് ഇട്ട് ചവിട്ടി ഉറപ്പിക്കണം.
കൂടുതൈകളാണെങ്കില്‍ പോളിബാഗിനേക്കാള്‍ വലിപ്പമുള്ള ഒരു കുഴി വേണ്ടിവരും.പോളിബാഗില്‍ നീളത്തില്‍ വരഞ്ഞ് പോളിത്തീന്‍ കവര്‍ നീക്കം ചെയ്തതിനുശേഷംവേണം തൈകള്‍ കുഴിയിലേക്ക് ഇറക്കിവയ്ക്കാന്‍. മണ്ണും തൈയും തമ്മിലുള്ള വിടവ്മണ്ണിട്ട് നികത്തണം. ഇടയ്ക്കിടെ തൈകള്‍ പരിശോധിക്കണം. നന്നായി വളരുന്ന ഒരുകമ്പ് മാത്രമേ വളരാന്‍ അനുവദിക്കാവൂ. ബഡ്ഡുതൈകളില്‍ സ്റ്റോക്കുതൈയില്‍നിന്നും വളരുന്ന വ്യാജ കമ്പുകള്‍ നീക്കം ചെയ്യണം.

 

ആവരണ വിളകള്‍

റബ്ബര്‍ തോട്ടത്തില്‍ മണ്ണിലെജലാംശം നിലനിര്‍ത്താനും ഘടന മെച്ചപ്പെടുത്താനും ഫലഭൂയിഷ്ഠിവര്‍ധിപ്പിക്കാനുമാണ് ആവരണവിളകള്‍ വളര്‍ത്തുന്നത്.പയറുവര്‍ഗ്ഗത്തില്‍പ്പെട്ട പുറേറിയ ഫാസിയോ ലോയ്ട്സ് എന്ന ചെടിയാണ് ഏറ്റവുംനല്ല ആവരണവിളയായി കണ്ടിരിക്കുന്നത്. ഇതു പെട്ടെന്ന് വേരു പിടിക്കുകയുംവളരുകയും ചെയ്യും. കലപ്പഗോണിയം മ്യൂക്കണോയ്സ്ഡ്, സെന്‍റോസിമ പ്യൂബിസെന്‍സ്, മ്യൂക്കുണ ബ്രാക്റ്റിയേറ്റ എന്നീ വിളകളും ഹെക്ടറിന് 3 - 4.5കി.ഗ്രാം വിത്ത് എന്ന തോതില്‍ നടാറുണ്ട്. ഇവയുടെ വിത്തിന്‍റെ പുറംതൊലികാഠിന്യമുള്ളതാകയാല്‍ വിതയ്ക്കുന്നതിനു മുമ്പ് ആസിഡും ചൂടുവെള്ളവുംഉപയോഗിച്ചോ ഉരച്ചു കട്ടികളഞ്ഞോ വിത്ത് പരിചരണം ചെയ്യണം. ഇപ്രകാരം ചെയ്താല്‍അങ്കുരണശേഷി വര്‍ധിക്കുന്നതാണ്. നേരത്തെ പരിചരണം കഴിഞ്ഞ വിത്തുകള്‍ തുല്യഅളവ് റോക്ഫോസ്ഫേറ്റുമായി കലര്‍ത്തി നിരയായോ, തുല്യ അകലത്തിലെടുത്തചതുരക്കുഴികളിലോ റബ്ബര്‍ ചെടിയുടെ വരികള്‍ക്കിടയിലൂടെ വിതയ്ക്കാം. പുതിയതോട്ടങ്ങളാണെങ്കില്‍ വെട്ടിത്തെളിക്കല്‍ കഴിയുമ്പോള്‍ തന്നെ ആവരണവിളയുടെവിത്തും വിതയ്ക്കേണ്ടതാണ്. പഴയ തോട്ടങ്ങളില്‍ പുതുകൃഷി ചെയ്യുമ്പോള്‍റബ്ബര്‍ നടുന്നതിന്‍റെ ഒരു വര്‍ഷം മുന്നിട്ട് ആവരണവിളകള്‍ നടാം.

 

വളപ്രയോഗം

റബ്ബറിന് വളം ചേര്‍ക്കുന്നത്പ്രധാനമായും മൂന്ന് ഘട്ടങ്ങളിലാണ് തവാരണ, പ്രായമാവാത്ത ചെടികള്‍, പ്രായപൂര്‍ത്തിയായ ചെടി എന്നിങ്ങനെ മൂന്നു ഘട്ടങ്ങള്‍. നല്ല വളര്‍ച്ചയുംആരോഗ്യവുമുള്ള തൈകള്‍ കുറഞ്ഞ സമയംകൊണ്ട് ഉല്‍പാദിപ്പിക്കാനും നല്ലഗുണമേന്മയുള്ള കൂടുതല്‍ ബഡ്ഡുകള്‍ ലഭിക്കാനും, പെട്ടെന്ന് വിളവ്ലഭിച്ചുതുടങ്ങാനും, ഉയര്‍ന്ന വിളവു ലഭിക്കാനുമാണ് വിവിധ ഘട്ടങ്ങളിലായിവളംകൊടുക്കുന്നത്. തവാരണയില്‍ തൈകളുടെ കടയില്‍നിന്ന് 8 സെ.മീ. അകലത്തില്‍രണ്ടു വരി ചെടികള്‍ക്കിടയില്‍ ഒരു ബാന്‍ഡു പോലെയാണ് വളമിടുന്നത്. വളമിട്ട്നന്നായി ഇളക്കി ചേര്‍ത്ത് കൊടുക്കണം. തോട്ടത്തില്‍ നട്ടതിനുശേഷംആദ്യവളപ്രയോഗം ചെടിയുടെ കടയില്‍നിന്നും 7 സെ.മീ. വീതിയില്‍ ചെടിക്കുചുറ്റും ആണ് ചെയ്യേണ്ടത്. വളം വിതറിയശേഷം 5-8 സെ.മീ. ആഴത്തില്‍ വളംമണ്ണില്‍ ഇളക്കി ചേര്‍ക്കണം. തുടര്‍ന്നുള്ള വര്‍ഷത്തില്‍ മരങ്ങളുടെചുവടിനുചുറ്റും ക്രമമായി വീതികൂട്ടി വൃത്തത്തിലാണ് വളം ഇടേണ്ടത്. ചെടികളുടെഇലച്ചില്ലകള്‍ പരസ്പരം കൂട്ടിമുട്ടുന്നതുവരെ ഈ രീതി തുടരുക. നട്ട് അഞ്ചാറ്വര്‍ഷം കഴിഞ്ഞ് ഇലച്ചില്ലകള്‍ വന്നു മൂടിയാല്‍ സമചതുരമോ, ചതുരമോ ആയകുഴികളില്‍ റബ്ബര്‍ വരികള്‍ക്ക് ഇടയ്ക്ക് വളം ഇടണം. അങ്ങനെ ഓരോ ചതുരവുംനാലു മരങ്ങള്‍ക്ക് ഉപകരിക്കും. ആവരണവിളകള്‍ നട്ടിട്ടുള്ള തോട്ടങ്ങളില്‍ 2 വരി മരങ്ങള്‍ക്കിടയിലൂടെ നീളത്തില്‍ വളം വിതറിയാല്‍ മതിയാകും.

  • തവാരണ

തവാരണത്തടം നിര്‍മിക്കുമ്പോള്‍ തന്നെ ഒരു ഹെക്ടറിന് 2,500 കി.ഗ്രാംചാണകപ്പൊടിയും 350 കി.ഗ്രാം മസൂരി റോക്ഫോസ്ഫേറ്റും ഇടണം. ഹെക്ടറിന് 2.50 കി.ഗ്രാം എന്ന കണക്കില്‍ പാക്യജനകം, ഭാവഹം, ക്ഷാരം, മഗ്നീഷ്യം ഇവ യഥാക്രമം (10:10:4:1.5) എന്ന അനുപാതത്തിലുള്ള മിശ്രിതം തൈനട്ട് ഒന്നര-രണ്ടു മാസംകഴിഞ്ഞ് ഇട്ടുകൊടുക്കണം. ഒരു ഹെക്ടറിന് 550 കി.ഗ്രാം യൂറിയയും ചെടി നട്ട്മൂന്നു മൂന്നരമാസം കഴിയുമ്പോള്‍ ചേര്‍ത്ത് കൊടുക്കണം.
ബഡ്ഡ് വുഡ് തവാരണ: തടം എടുക്കുന്ന സമയത്ത് ഒരു ഹെക്ടറിന് 150 കി.ഗ്രാം എന്നതോതില്‍ മസൂരിറോക്ഫോസ്ഫേറ്റ് ഇടണം. പാക്യജനകം, ഭാവഹം, ക്ഷാരം, മഗ്നീഷ്യംഇവ 10:10:4:1.5 എന്ന അനുപാതത്തിലുള്ള മിശ്രിതം ഒരു ഹെക്ടറിന് 250 കി.ഗ്രാംഎന്ന കണക്കില്‍ തൈനട്ട് 2-3 മാസം എത്തുമ്പോഴും ഓരോ പ്രാവശ്യം ബഡ്ഡ്എടുക്കുമ്പോഴും നല്‍കണം. ഓരോ പ്രാവശ്യം ബഡ്ഡ് എടുക്കുമ്പോഴും ഒരു ചെടിക്ക് 125 ഗ്രാം എന്ന കണക്കില്‍ മുകളില്‍ പറഞ്ഞ മിശ്രിതം ഇട്ടു കൊടുക്കണം.

  • ടാപ്പ് ചെയ്യാറാകാത്ത മരങ്ങള്‍

റബ്ബര്‍ തൈ നടാനായി കുഴി നിറയ്ക്കുന്ന സമയത്ത് കുഴി ഒന്നിന് 12 കി.ഗ്രാംചാണകപ്പൊടി, 175 ഗ്രാം മസൂരി റോക്ഫോസ്ഫേറ്റ് ഇവ ഇട്ടുകൊടുക്കണം. പുതുതായിവെട്ടിത്തെളിച്ച വനപ്രദേശമാണെങ്കില്‍ ആദ്യത്തെ നാല് വര്‍ഷം വരെ ചാണകപ്പൊടിഒഴിവാക്കാം. പാക്യജനകം: ഭാവഹം, ക്ഷാരം: മഗ്നീഷ്യം ഇവ 10:10:4:1.5 എന്നഅനുപാതത്തിലുള്ള മിശ്രിതം ഒരു ചെടിക്ക് 225, 450, 450, 550, 550, 450, 450 ഗ്രാം എന്ന കണക്കില്‍ യഥാക്രമം 3,4,15,21,27,33,39-ാം മാസങ്ങളില്‍നല്‍കേണ്ടതാണ്. ആവരണവിളയും പുതയിടലും ചെയ്യുന്ന തോട്ടമാണെങ്കില്‍ അഞ്ചാംവര്‍ഷം മുതല്‍ ടാപ്പിംഗ് തുടങ്ങുന്നതുവരെ എന്‍.പി.കെ. 12:12:12 എന്നഅനുപാതത്തിലുള്ള മിശ്രിതം ഒരു ഹെക്ടറിന് 125 കി.ഗ്രാം എന്ന തോതില്‍ഏപ്രില്‍-മേയ് സെപ്റ്റംബര്‍-ഒക്ടോബര്‍ എന്നീ മാസങ്ങളില്‍ ചേര്‍ത്തുകൊടുക്കണം. ആവരണവിളയും പുതയിടലും ഇല്ലാത്ത തോട്ടത്തില്‍ എന്‍.പി.കെ. 15:10:6 എന്ന അനുപാതത്തിലുള്ള മിശ്രിതം ഒരു ഹെക്ടറിന് 200 കി.ഗ്രാം എന്നകണക്കില്‍ ഏപ്രില്‍-മേയ്; സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ ഇടണം.

  • ടാപ്പ് ചെയ്യുന്ന മരങ്ങള്‍ക്ക്:

വര്‍ഷംതോറും മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ എന്‍.പി.കെ. (10:10:10) മിശ്രിതം ഒരു ഹെക്ടറിന് 300 കി.ഗ്രാം അഥവാ ഒരു മരത്തിന് 900 ഗ്രാം എന്നതോതില്‍ ചേര്‍ക്കണം. മുകളില്‍ പറഞ്ഞ മിശ്രിതത്തിനുപകരം 15:1%:15, 17:17:17, 19:19:19 എന്‍.പി.കെ. എന്നീ ഗ്രേഡുകളിലുള്ള ഏതെങ്കിലും കൂട്ടുവളവും ഒരുഹെക്ടറിന് യഥാക്രമം 200, 175, 160 കി.ഗ്രാം എന്ന കണക്കില്‍ ഇടാവുന്നതാണ്.
മഗ്നീഷ്യത്തിന്‍റെ അളവ് അനുഭവപ്പെടുന്ന തോട്ടങ്ങളില്‍ ഒരു ഹെക്ടറിന് 50 കി.ഗ്രാം മഗ്നീഷ്യം സള്‍ഫേറ്റ് ശുപാര്‍ശ ചെയ്യുന്നുണ്ട്.

സസ്യസംരക്ഷണം

  • പുതയിടല്‍

പ്രായം കുറഞ്ഞ ചെടികളെ തീവ്രമായ വരള്‍ച്ചയില്‍നിന്നും രക്ഷിക്കാനുംമണ്ണ് സംരക്ഷണത്തിനും വേണ്ടിയാണ് പുതയിടുന്നത്. പ്രായം കുറഞ്ഞ ചെടിയുടെകടയില്‍ ഉണക്കയില, പുല്ല്, ആവരണവിളകളുടെ ഇല, ആഫ്രിക്കന്‍ പായല്‍ എന്നിവഉപയോഗിച്ച് പുതയിടാം. നവംബര്‍ മാസമാണ് പുതയിടാന്‍ ഏറ്റവും അനുയോജ്യം.

  • കളനിയന്ത്രണം

വളര്‍ച്ചയുടെ ആദ്യഘട്ടത്തില്‍ കളകളും റബ്ബര്‍ച്ചെടികളും തമ്മില്‍സൂര്യപ്രകാശം. ജലാംശം, സസ്യപോഷകങ്ങള്‍ എന്നിവയ്ക്കുവേണ്ടിമല്‍സരിക്കാറുണ്ട്. അതിനാല്‍ റബ്ബര്‍ തോട്ടങ്ങളിലെ ഒരു പ്രധാന  കൃഷിപ്പണിയാണ് കളനിയന്ത്രണം. ചെടികളുടെ വളര്‍ച്ചയുടെ ആദ്യകാലങ്ങളില്‍പ്യൂറ്റേറിയ ഫാസിലോയ്സ്ഡ് എന്ന ചെടി ഒരു ആവരണവിളയായി കൃഷിചെയ്യുന്നത്കളനിയന്ത്രണത്തിനു സഹായിക്കും. ആവരണ വിളകള്‍ ഇല്ലാത്ത തോട്ടങ്ങളിലുംതട്ടുകളിലും കളകള്‍ പറിച്ചു നീക്കുകയോ രാസകളനാശിനികള്‍ ഉപയോഗിക്കുകയോ ആവാം.കളകള്‍ മുളയ്ക്കാതിരിക്കാന്‍ വേണ്ടി ഡയൂറോണ്‍ (ഹെക്ടറിന് 2 കി.ഗ്രാം) എന്നകളനാശിനി അഥവാ സീമീ സൈല്‍ (ഹെക്ടറിന് 3 കി.ഗ്രാം). 700 ലിറ്റര്‍വെള്ളത്തില്‍ കലക്കി തളിക്കാവുന്നതാണ്. വളര്‍ന്നുകഴിഞ്ഞ കളകളെനിയന്ത്രിക്കാന്‍ 400 ലിറ്റര്‍ വെള്ളത്തില്‍ 2 ലിറ്റര്‍ എന്ന കണക്കില്‍ഗ്ലൈഫോസേറ്റ് മൂന്നു മാസം കൂടുമ്പോള്‍ ഉപയോഗിക്കാം. മിക്കവാറുംകളനാശിനികള്‍ ആവരണ വിളകള്‍ക്കു ദോഷഫലം ചെയ്യുന്നതിനാല്‍ അവ വളരുന്നതുവരെകളകള്‍ പറിച്ചുകളയുന്നതാണ് ഏറ്റവും നല്ല രീതി.

വിളവെടുപ്പും സംസ്കരണവും

റബ്ബര്‍ മരത്തിന്‍റെ പട്ടയില്‍നിയന്ത്രിതമായി മുറിവുകള്‍ ഉണ്ടാക്കി പട്ട കട്ടിയില്ലാതെ അരിഞ്ഞു നീക്കംചെയ്ത് പാല്‍ ഒഴുക്കുന്ന പ്രക്രിയയാണ് ടാപ്പിംഗ്. ആദ്യമായി ടാപ്പ്ചെയ്യുന്ന മരങ്ങളില്‍ പാല്‍ക്കുഴല്‍ മുറിച്ച് അവ തുറക്കുകയാണെങ്കില്‍, സ്ഥിരമായി ടാപ്പ് ചെയ്യുന്ന മരങ്ങളില്‍ പാല്‍ക്കുഴലുകള്‍ അടച്ചുകളയുന്നഉറച്ച പാല്‍ നീക്കം ചെയ്യാനാണ് ടാപ്പിംഗ് ചെയ്യുന്നത്.

  • ടാപ്പിംഗിനുള്ള സമ്പ്രദായങ്ങളും ഉയരവും:

തെരഞ്ഞെടുത്ത പ്രദേശങ്ങിലെ 70% മരങ്ങളും ഒട്ടുബന്ധത്തില്‍നിന്നു 125 സെ.മീ. ഉയരത്തിലായി 50 സെ.മീ. തടിവണ്ണവും, ബീജമരങ്ങള്‍ തറനിരപ്പില്‍നിന്ന് 55 സെ.മീ. ഉയരത്തിലായി 50 സെ.മീ. തടിവണ്ണവുമുള്ളപ്പോള്‍ ടാപ്പ്ചെയ്യുന്നതാണ് സാമ്പത്തികമായി നല്ലത്. ബഡ്ഡുമരങ്ങളില്‍ രണ്ടാമത്തെ ചാലും, തുടര്‍ന്നുള്ള ചാലുകളും തുടക്കത്തിലേതുപോലെ 125 സെ.മീ. ഉയരത്തില്‍തന്നെയാണ് തുറക്കുന്നത്. എന്നാല്‍ ബീജമരങ്ങളില്‍ ഇത് 100 സെ.മീ. ആണ്.പുതിയതായി ടാപ്പിംഗ് തുടങ്ങാന്‍ മാര്‍ച്ച്-ഏപ്രില്‍ മാസമാണ് നല്ലത്.അപ്പോള്‍ ആവശ്യത്തിനു വണ്ണം എത്താതെ ടാപ്പിംഗ് ചെയ്യാതിരുന്ന മരം അടുത്തസെപ്റ്റംബര്‍ മാസത്തില്‍ ടാപ്പിംഗ് ചെയ്യാം.

  • ടാപ്പിംഗിനുള്ള ചരിവും ദിശയും:

ബഡ്ഡുമരങ്ങളില്‍ 30 ഡിഗ്രി ചരിച്ചാണ് വെട്ടുചാലിടേണ്ടത്. എന്നാല്‍തൈമരങ്ങളുടെ പട്ടയ്ക്ക് കട്ടികൂടിയിരിക്കുന്നതുകൊണ്ട് 25 ഡിഗ്രി ചരിവുള്ളവെട്ടുചാല്‍ ഇട്ടാല്‍ മതി. കുത്തനെയുള്ള ടാപ്പിംഗ് മൂലം പട്ട അനാവശ്യമായിപാഴാകാന്‍ കാരണമാവും. ടാപ്പ് ചെയ്ത് മരത്തിന്‍റെ അടിവശത്തോടടുക്കുമ്പോള്‍പരന്ന വെട്ടുചാല്‍ പാല്‍ കവിഞ്ഞൊഴുകാന്‍ കാരണമാവും. വെട്ടുചാലും ചരിവുംഅടയാളപ്പെടുത്തുന്നത് ഒരു ടെംപ്ലേയ്റ്റ് ഉപയോഗിച്ചാണ്. പട്ടയിലെപാല്‍ക്കുഴലുകള്‍ അല്‍പം വലത്തോട്ടാണ് ചരിഞ്ഞിരിക്കുന്നത്. അതിനാല്‍ഇടതുവശം ഉയര്‍ന്ന് വലതുവശം താഴ്ന്നിരിക്കത്തക്കവിധമാണ് മരങ്ങളില്‍വെട്ടുചാല്‍ ഇടേണ്ടത്. എങ്കിലേ കൂടുതല്‍ പാല്‍ കുഴലുകള്‍ മുറിയുകയുള്ളൂ.

  • പാലിന്‍റെ അഥവാ കറയുടെ ഒഴുക്ക്:

ഒരു മരം ടാപ്പ് ചെയ്യുമ്പോള്‍ അതിന്‍റെ പാല്‍ക്കുഴല്‍ മുറിച്ച് ആഭാഗത്ത് കേന്ദ്രീകരിച്ചിരിക്കുന്ന സമ്മര്‍ദ്ദം നീങ്ങി പാല്‍ പുറത്തേക്കുവരുന്നു. ഇങ്ങനെ പാലിറ്റുവീഴുമ്പോള്‍ പാല്‍ക്കുഴലില്‍ അടങ്ങിയ പാലിനെപുറത്തേക്കു വിടുന്നു. ഇതുകൂടാതെ അടുത്തടുത്തു കെട്ടുപിണഞ്ഞ മറ്റുകുഴലുകളിലെ റബ്ബര്‍പാലും ഇതുവഴി പുറത്തേക്ക് ഒഴുകുന്നു. ഇതു കുഴലിലെപാലിന്‍റെ മര്‍ദ്ദം കുറയാന്‍ കാരണമാവുകയും സമീപകാലങ്ങളില്‍നിന്നും വെള്ളംപാലിലേക്കു ചേര്‍ന്ന് ഇതിനെ ലയിപ്പിച്ചു പാലിന്‍റെ കൊഴുപ്പ് കുറയ്ക്കാനുംകാരണമാകുന്നു. ഈ വ്യതിയാനം മൂലം പാലിലെ ലൂട്ടോയ്ഡ് കണികകള്‍ നശിക്കുന്നു; ഇത് ഹെവിന്‍ എന്ന മാംസ്യം പുറത്തേക്കു വിടാന്‍ കാരണമാവുകയും, റബ്ബര്‍കണികകളെ തമ്മില്‍ ബന്ധിപ്പിക്കുകയും അങ്ങനെ പാല്‍ക്കുഴലുകളുടെ മുറിവറ്റത്ത്പാല്‍ ഉറച്ചു കട്ടിയാകാനും കാരണമാവുന്നു. ഇപ്രകാരം റബ്ബര്‍ പാലിന്‍റെഒഴുക്ക് നിലയ്ക്കുന്നു. അമ്ലക്ഷാരസൂചിക അമ്ലാവസ്ഥയിലാവുമ്പോഴാണ് കൂടുതല്‍ഹെവിന്‍ പ്രവര്‍ത്തിക്കുന്നത്.

  • ടാപ്പിംഗ് ആഴം, പട്ട നീക്കംചെയ്യുന്ന അളവ്, പുതുപ്പട്ട ഉണ്ടാവല്‍:

കൂടുതല്‍ പാല്‍ക്കുഴലുകളും കാംബിയത്തിനടുത്ത്കേന്ദ്രീകരിച്ചിരിക്കുന്നതിനാല്‍ കാംബിയത്തിനോട് ചേര്‍ന്ന് ഒരുമി.മീറ്ററില്‍ കുറഞ്ഞ ആഴത്തില്‍ ടാപ്പു ചെയ്യുമ്പോഴാണ് കൂടുതല്‍ വിളവ്ലഭിക്കുന്നത്. കട്ടികുറച്ചു പട്ടചെത്തി ടാപ്പു ചെയ്യുക എന്നത് ടാപ്പ്ചെയ്യുന്ന വ്യക്തിയുടെ കഴിവിനനുസരിച്ചിരിക്കും. ഏറ്റവും അനുസൃതമായ വിളവ്ലഭിക്കാന്‍ വര്‍ഷത്തില്‍ 20-23 സെ.മീ. വീതി എന്ന കണക്കില്‍ തൊലി നീക്കംചെയ്യുന്നതാണ് നല്ലത്. ഇത് രണ്ടു ദിവസത്തിലൊരിക്കല്‍ ചുറ്റളവിന്‍റെ പകുതിനീളത്തില്‍ (ട/2 ഉ/2) ടാപ്പ് ചെയ്യുന്ന രീതിയാണ്. വിശ്രമമില്ലാതെ ടാപ്പ്  ചെയ്യാവുന്ന കാംബിയത്തിന്‍റെ പ്രവര്‍ത്തനം മൂലമാണ് പുതുപ്പട്ടഉണ്ടാവുന്നത്. ഇത് ചെടിയുടെ ജന്മനായുള്ള ജനിതക സ്വഭാവത്തേയും, മണ്ണ്, കാലാവസ്ഥ, ടാപ്പിംഗ് രീതി, ടാപ്പിംഗിന്‍റെ കടുപ്പം എന്നിവയെയുംആശ്രയിച്ചിരിക്കും. ഒരു വെട്ടുകാരന്‍ ഒരു ദിവസം ടാപ്പ് ചെയ്യുന്നമരത്തിന്‍റെ എണ്ണം (ടാപ്പിംഗ് ടാസ്ക്) ഇന്ത്യയില്‍ 300 ആണെങ്കില്‍ മറ്റുരാജ്യങ്ങളില്‍ 400-500 മരമാണ്.

  • ടാപ്പിംഗിനുള്ള സമയവും പാത്രങ്ങളും:

അതിരാവിലെ ടാപ്പ് ചെയ്യുന്നതാണ് നല്ലത്. വൈകി ടാപ്പ് ചെയ്യുന്നത്മരത്തില്‍ പാലിന്‍റെ ഒഴിക്കിനെ പ്രതികൂലമായി ബാധിക്കും. പട്ട കുറഞ്ഞതോതില്‍ നീക്കം ചെയ്ത് ഉയര്‍ന്ന ടാപ്പിംഗിന് 'മിഷിഗോളെഡ്ജ്' കത്തിഉപയോഗിക്കുന്നതാണ് നല്ലത്. മലേഷ്യയില്‍ ഉപയോഗിച്ചുവരുന്ന ജെബോഗ് കത്തിഉയരത്തില്‍ കൂടുതല്‍ മരം ടാപ്പ് ചെയ്യാന്‍ സഹായിക്കുന്നു. യന്ത്രവല്‍കൃതടാപ്പിംഗ് ഉപകരണങ്ങള്‍ നിലവിലുണ്ടെങ്കിലും പ്രചാരത്തില്‍വന്നില്ലെന്നുമാത്രം.

  • വിളവ് ഉത്തേജിപ്പിക്കല്‍:

റബ്ബര്‍ മരങ്ങളിലെ കറ ഉല്‍പ്പാദനത്തെ ഉത്തേജിപ്പിക്കാന്‍ എത്തീലിന്സാധിക്കും. ചില രാസവസ്തുക്കള്‍ സസ്യകലകളില്‍ എത്തിലിന്‍ഉല്‍പ്പാദിപ്പിക്കാന്‍ പ്രലോഭിപ്പിക്കുന്നു. എന്നാല്‍ ചിലതു സ്വയം വിഘടനംനടത്തി എത്തിലിന്‍ ഉല്‍പ്പാദിപ്പിക്കാറുണ്ട്. ഇവ നല്ല ഉത്തേജകങ്ങളാണ്.എത്താഡ് (ആര്‍.) എന്ന രാസവസ്തു ആര്‍.ആര്‍.ഐ.എം. വികസിപ്പിച്ചെടുത്തതാണ്.ഇതില്‍ എത്തിലിന്‍ ഗ്യാസ് ഒരു പൊടിച്ച വസ്തുവില്‍ ആഗീരണം ചെയ്ത് ഒരുതരംവഴുവഴുത്ത വാഹകവുമായി ചേര്‍ത്തിരിക്കുകയാണ്. ഉത്തേജകം ഉപയോഗിക്കുമ്പോള്‍ഇത് പാല്‍ക്കുഴലുകള്‍ അടയുന്നതിന്‍റെ തീവ്രത കുറച്ചു പാലൊഴുകുന്ന സമയംനീട്ടുകയാണ് ചെയ്യുന്നത്. 
റബ്ബര്‍മരത്തില്‍ പലവിധത്തില്‍ ഈ ഔഷധം ഉപയോഗിക്കാം. പുതുപ്പട്ടയുടെ 1.5 സെ.മീ. വീതിയുള്ള ഖണ്ഡത്തില്‍ ഔഷധം ഉപയോഗിക്കുക, പട്ടയില്‍ നേരിട്ട്ഉപയോഗിക്കുക, ഒട്ടുപാല്‍ നീക്കം ചെയ്തതിനുശേഷം ചാലുകളില്‍ ഉപയോഗിക്കുക, ഒട്ടുപാലിന് മുകളില്‍ ഉപയോഗിക്കുക, ചാലുകള്‍ രൂപഭേദം വരുത്തി ഉപയോഗിക്കുകഎന്നിങ്ങനെയാണ് ഉപയോഗിക്കുന്ന വ്യത്യസ്ത രീതികള്‍. 5 സെ.മീ. വീതിയില്‍പട്ടയിലെ മൊരി ചുരണ്ടി കളഞ്ഞതിനുശേഷം ഒരു ബ്രഷ് ഉപയോഗിച്ച് വെട്ടുചാലില്‍എത്തിഫോണ്‍ പുരട്ടാം. 5% വീര്യമുള്ള എത്തിഫോണ്‍ ആണ് കൂടുതല്‍ ഫലപ്രദം. 10% വീര്യമുള്ളതിനെ പാമോയില്‍ വെളിച്ചെണ്ണ, പെട്രോളിയം ജെല്ലി എന്നിവഉപയോഗിച്ചു നേര്‍പ്പിച്ച് 5% വീര്യമുള്ളതാക്കാം. രണ്ടാമത്തെ പാനലിന്‍റെഒന്നാമത്തെ പുതുപ്പട്ടയില്‍ (ആ1-2) വര്‍ഷത്തില്‍ മൂന്ന് പ്രാവശ്യവും, ഒന്നാമത്തെ പാനലിന്‍റെ ഒന്നാമത്തെ പുതുപട്ടയില്‍ (ആ1-2) ഉത്തേജകംപുരട്ടേണ്ടതാണ്. ആദ്യത്തെ 2-3 വേനല്‍ മഴ കഴിഞ്ഞശേഷമാണ് ആദ്യത്തെ പുരട്ടല്‍ചെയ്യേണ്ടത്. തുടര്‍ന്നുള്ളത് സെപ്റ്റംബര്‍-നവംബര്‍ മാസങ്ങളില്‍ചെയ്യാവുന്നതാണ്. തുടര്‍ച്ചയായി മൂന്ന് വര്‍ഷത്തില്‍ കൂടുതല്‍ എത്തിഫോണ്‍ഉപയോഗിച്ചാല്‍ വിളവില്‍ ഗണ്യമായ കുറവ് അനുഭവപ്പെടും.

  • റബ്ബര്‍ സംസ്കരണം:

ടാപ്പിങ് കഴിഞ്ഞ് ഒഴുകിവരുന്ന റബ്ബര്‍പാല്‍ ഒരു ചില്ലു വഴി വയറുകൊണ്ടോആണികൊണ്ടോ ഹാംഗര്‍ വഴിയോ ഘടിപ്പിച്ച പാത്രത്തിലേക്കു ശേഖരിക്കുന്നു. സധാരണചിരട്ടയോ പോളിത്തീന്‍ കപ്പുകളോ ആണ് ഇതിനായി ഉപയോഗിക്കുന്നത്. 2-3 മണിക്കൂറിനുശേഷം ഇപ്രകാരം ശേഖരിച്ച പാല്‍ വൃത്തിയുള്ള ബക്കറ്റുകളിലേക്ക്ഒഴിച്ചെടുക്കുന്നു. ഇതിനുപകരം 0.04 മി.മീ. ഗേജ് കനമുള്ള പോളിത്തീന്‍ബാഗില്‍ ടാപ്പിംഗിന്‍റെ പാല്‍ രണ്ടോ മൂന്നോ ആഴ്ചവരെ ഒന്നിച്ചു ശേഖരിക്കും.ഇതില്‍ പാല്‍ സ്വയം ഉറകൂടാന്‍ അനുവദിക്കുകയും ചെയ്യുന്ന മറ്റൊരു രീതിയുംപ്രചാരത്തിലുണ്ട്.
തോട്ടത്തില്‍നിന്നു സാധാരണ 80% വിളയും കറയായിട്ടാണ് എടുക്കാറ്.വെട്ടുചാലില്‍ ഒട്ടിക്കിടക്കുന്ന കറ (ഒട്ടുപാല്‍), കപ്പില്‍പറ്റിപ്പിടിച്ചിരിക്കുന്നത് (ഷെല്‍സ് ക്രാപ്) എന്നിവ ടാപ്പ് ചെയ്യുന്നതിനുമുമ്പ് ടാപ്പ് ചെയ്യുന്ന വ്യക്തി ഒരു ബക്കറ്റില്‍ ശേഖരിക്കാറുണ്ട്. ടാപ്പ്ചെയ്യുമ്പോള്‍ നിലത്തു വീണുപോയതും, കവിഞ്ഞൊഴുകുന്നതുമായ കറ ഉണങ്ങി (എര്‍ത്ത് സ്ക്രാപ്) അത് മാസത്തിലൊരിക്കല്‍ സ്ക്രാപ്പായി ശേഖരിക്കാറുണ്ട്.മൊത്തം വിളയുടെ 15-20% വരുന്ന ഒട്ടുപാല്‍, ഷെല്‍സ് ക്രാപ്പ് എര്‍ത്ത്എന്നിവയെല്ലാം കൂടി ഫീല്‍ഡ് കൊയാഗുലം എന്നാണു പറയുന്നത്.
വിവിധതരത്തില്‍ തോട്ടത്തില്‍നിന്ന് കിട്ടുന്ന വിളവ് ബാക്ടീരിയപോലുള്ളസൂക്ഷ്മജീവികളാല്‍ മലിനീകരിക്കപ്പെടുന്നതിനാല്‍ എത്രയും പെട്ടെന്ന്സംസ്കരിക്കുകയാണെങ്കില്‍ ഭദ്രമായി സൂക്ഷിക്കാനും വിപണിയിലിറക്കാനുംസാധിക്കും. ഫീല്‍ഡ് കൊയാഗുലം ക്രീപ് അഥവാ ബ്ലോക് റബ്ബര്‍ എന്ന രൂപത്തില്‍മാത്രമേ സംസ്കരിക്കാന്‍ കഴിയൂ.

  • ഷീറ്റ് റബ്ബര്‍:

അനുയോജ്യമായ പാത്രത്തില്‍ റബ്ബര്‍ പാലൊഴിച്ച് അസെറ്റിക് ആസിഡ്/ഫോര്‍മിക്ആസിഡ് ചേര്‍ത്ത് പാല്‍ തരിപ്പിച്ചു കനക്കുന്ന കട്ടികളാക്കിയശേഷംറോളറുകള്‍ക്കിടയിലിട്ട് ഷീറ്റാക്കുന്നു. ആദ്യം മിനുസമുള്ള (ഗ്രൂം)റോളറുകള്‍ക്കിടയിലിട്ട് പരുപരുത്ത ഷീറ്റാക്കുന്നു. തരിപ്പിക്കുന്നതിനുമുമ്പായി നേര്‍പ്പിച്ച 4 ലിറ്റര്‍ കറയില്‍ അര കി.ഗ്രാം ഖരപദാര്‍ത്ഥം (ഡി.ആര്‍.സി.) എന്ന തോതില്‍ പാലില്‍ വെള്ളം ചേര്‍ത്ത് നേര്‍പ്പിക്കുന്നു.ഒരു കി.ഗ്രാമിന് 1.2 ഗ്രാം എന്ന കണക്കില്‍ സോഡിയം ബൈ സള്‍ഫേറ്റ്ചേര്‍ത്താല്‍ ഉറഞ്ഞ കറയുടെ മുകളില്‍ ഉണ്ടാവുന്ന കറുത്ത പാടുകള്‍ഒഴിവാക്കാം. ഉറഞ്ഞ കറയും ഷീറ്റാക്കിയ റബ്ബറും നന്നായി കഴുകണം. പൂപ്പല്‍വരാതിരിക്കാന്‍ 0.05-0.1% വീര്യമുള്ള പാരാനൈട്രോ ഫിനോള്‍ ഷീറ്റില്‍ഉപയോഗിക്കാം. നനഞ്ഞ ഷീറ്റ് തണലത്ത് വെള്ളം വാര്‍ന്നുപോവാന്‍ തൂക്കിയിടണം.ഉണക്കുന്ന രീതിയനുസരിച്ച് ഷീറ്റിനെ പുകയില്‍ ഉണക്കിയത് (റിബ്ഡ് സ്മോക്ക്ഷീറ്റ്) എന്നും കാറ്റില്‍ ഉണക്കിയ ഷീറ്റ് (എയര്‍ ഡ്രയ്ഡ് ഷീറ്റ്) എന്നുംതരംതിരിക്കാം. സാധാരണ പുകയിടലാണ് ചെയ്യാറുള്ളത്. 4-6 ദിവസം വരെപുകപ്പുരയിലാണ് പുകയിടുന്നത്. എല്ലാം ഒരുപോലെ പുകയ്ക്കാനും ഉണക്കാനുംവേണ്ടി എല്ലാ ദിവസവും അയയില്‍ ഷീറ്റ് തിരിച്ചും മറിച്ചും ഇടും.കാറ്റിലുണക്കിയ ഷീറ്റിനു നല്ല നിറമുള്ളതിനാല്‍ നല്ല വിലയും ലഭിക്കും.കണ്‍മതിയനുസരിച്ചുള്ള ഗ്രേഡിംഗ് സമ്പ്രദായമാണ് അവലംബിക്കുന്നത്. റബ്ബര്‍ഷീറ്റ് വെളിച്ചത്തിന് എതിരായി പിടിച്ചുനോക്കി കേടുകള്‍ മനസ്സിലാക്കിയാണ്തരം തിരിക്കല്‍ അഥവാ ഗ്രേഡിംഗ് ചെയ്യുന്നത്. മൊത്തം ആറ് ഗ്രേഡുകളാണ്ഉള്ളത്. ആര്‍.എസ്.എസ്.ആര്‍.എസ്എസ് 1, ആര്‍.എസ്.എസ്. 2, ആര്‍.എസ്.എസ്. 3, ആര്‍.എസ്.എസ്. 4, ആര്‍.എസ്.എസ്. 5എന്നിങ്ങനെ ആറ് ഗ്രേഡുകള്‍. ഗ്രേഡിംഗ്കഴിഞ്ഞ് 50 കി.ഗ്രാം തൂക്കമായ കെട്ടുകളാക്കിയാണ് ഇവ വിപണനം ചെയ്യുന്നത്.

  • ക്രീപ്പ് റബ്ബര്‍:

ഉറഞ്ഞ പാലോ ഏതെങ്കിലും രീതിയിലുള്ള ഫീല്‍ഡ് കൊയാഗുലമോ ചുരുങ്ങിയത് 3 മില്ലുകളുടെ ഭാരമേറിയ റോളറുകള്‍ക്കിടയിലൂടെ കടത്തിവിട്ടാല്‍ ചുരുങ്ങിയനാടപോലുള്ള റബ്ബര്‍ കിട്ടും. ഇതിനെ കാറ്റിലുണക്കിയാണ് ക്രീപ് റബ്ബര്‍ഉല്‍പ്പാദിപ്പിക്കുന്നത്. ഇതും കണ്‍മതിയനുസരിച്ചാണ് തരംതിരിവ്. ഇത്ഉല്‍പ്പാദിപ്പിക്കാനെടുത്ത വസ്തുവിന്‍റെ തരമനുസരിച്ച് പലതരം ക്രീപ്റബ്ബറുകള്‍ ഉണ്ട്.

  • പ്രീ-കൊയാഗുലേറ്റഡ് ക്രീപ്പ് (മുന്നേ തരിപ്പിച്ച ക്രീപ്പ്):

തോട്ടത്തില്‍നിന്നും ശേഖരിച്ച കറ അരിച്ച്, 20% (ഡി.ആര്‍.സി.) ആയിലയിപ്പിച്ച് യൂറോബ്ലീച്ചുമായി ബ്ലീച്ചുചെയ്ത് ഒരുമിച്ച് ആക്കുന്നു.ആവശ്യമില്ലാത്ത നിറം കൊടുക്കുന്ന വസ്തുക്കളെ നീക്കം ചെയ്യുന്നതിനായികുറച്ച് ആസിഡ് ചേര്‍ത്ത് കറ ഭാഗികമായി ഉറ കൂട്ടുന്നു. ഇത് വീണ്ടും അരിച്ച്നേരത്തേ ഉറഞ്ഞ ഭാഗം മാറ്റി കുറച്ചുകൂടി ആസിഡൊഴിച്ച് പൂര്‍ണമായി ഉറകൂട്ടുന്നു. ഇതിനെ ഒരു മാസറേറ്ററും, പിരികളുള്ള ഇടത്തരം ക്രീപ്പറും, ഒരുപിരിയില്ലാത്ത അവസാനത്തെ ക്രീപ്പറും ഉള്ള ക്രീപ്പിംഗ് മെഷീനില്‍ കൂടികടത്തിവിട്ട് ഘനം കുറഞ്ഞ ക്രീപ്പുകളാക്കുന്നു. ഇതു ശരിയായ തോതില്‍ ഉണക്കികെട്ടുകളാക്കുന്നു.

  • സോള്‍ ക്രീപ്പ്:

മുമ്പേ ഉറകൂട്ടിയ തെരഞ്ഞെടുത്ത ക്രീപ്പ് ശരിയായ വലിപ്പത്തില്‍ മുറിച്ച്ഒന്നിനു മുകളില്‍ ഒന്നായി അടുക്കി കയ്യുറ ഉപയോഗിച്ച് നന്നായി അമര്‍ത്തണം.ലോഹം മുകളില്‍ പതിച്ച മേശയില്‍ ഇതു വച്ചു ചൂടുവെള്ളം വേഗത്തില്‍കടത്തിവിട്ട് നന്നായി ചൂടാക്കി വീണ്ടും റോളര്‍ ഉപയോഗിച്ച് അമര്‍ത്തി സോള്‍ക്രീപ്പാക്കുന്നു.

  • പെയില്‍ ലാറ്റക്സ് ക്രീപ്പ്:

റബ്ബര്‍പാല്‍ അരിച്ചെടുത്ത് നേര്‍പ്പിച്ച് (20%) ഉറ കൂടിയ കറയൂറോബ്ലീച്ചും സോഡിയം ബൈസള്‍ഫൈറ്റുമായി ചേര്‍ത്ത് ക്രീപ്പിംഗ് മെഷീന്‍ഉപയോഗിച്ച് മില്ല് ചെയ്ത് എടുക്കുന്നു. ഇതു കാറ്റത്തിട്ട് ഉണക്കി 4 ഗ്രേഡാക്കി തരംതിരിച്ച് പാക്ക് ചെയ്യുന്നു.

  • എസ്റ്റേറ്റ് ബ്രൗണ്‍ ക്രീപ്പ്:

കപ്പില്‍ ഉറഞ്ഞ പാലും, വിവിധ തരം ഫീല്‍ഡ് കൊയാഗുലവും 24 മണിക്കൂര്‍വെള്ളത്തില്‍ കുതിര്‍ത്ത് പൊടികള്‍ നീക്കം ചെയ്ത് ക്രീപ്പിംഗ് മെഷീന്‍ഉപയോഗിച്ച് മില്ല് ചെയ്യുക. ഇത് കാറ്റത്തുണക്കി 4തരം ഗ്രേഡുകളാക്കി പാക്ക്ചെയ്യുന്നു.

  • റമിറ്റഡ് ക്രീപ്പ്:

ഉറഞ്ഞ പാല്‍, പുകയിടാത്ത ഷീറ്റ്, കപ്പില്‍ ഉറഞ്ഞ പാല്‍ ഇതെല്ലാംക്രീപ്പിംഗ് മെഷീനുപയോഗിച്ച് മില്ല് ചെയ്ത് കാറ്റത്ത് ഉണക്കി, 3 തരംഗ്രേഡുകളാക്കി പായ്ക്ക് ചെയ്യുന്നു.

  • പുതച്ച കമ്പിളി ക്രീപ്പ്:

പുകച്ച റിബ്ഡ് ഷീറ്റോ അതിന്‍റെ കഷണങ്ങളോ സംസ്കരിച്ച്, മില്ല് ചെയ്ത്, ഉണക്കി, പായ്ക്ക് ചെയ്യുന്നു.

  • ഫ്ളാറ്റ് ബാര്‍ക്ക് ക്രീപ്പ്:

എല്ലാ മോശം ഗ്രേഡുകളിലുള്ള സ്ക്രാപ്പുകളും എര്‍ത്ത് സ്ക്രാപ്പും സംസ്കരിച്ച് എസ്റ്റേറ്റ് ബ്രൗണ്‍ ക്രീപ്പ് ഉണ്ടാക്കുന്നു.
പ്രകാശഭേദ്യമായ റബ്ബര്‍ക്കറയ്ക്ക് വെളുപ്പോ ഇളംമഞ്ഞയോ നിറമാണ് ഉള്ളത്.റബ്ബര്‍ക്കറയുടെ ആപേക്ഷികസാന്ദ്രത 0.974-നും 0.986-നും ഇടയ്ക്കായിരിക്കും.നേര്‍ത്ത ലിപ്പോഫിലിക് കൊളോയ്ഡ് രൂപത്തില്‍ വൃത്താകാരമോ കൂര്‍ത്തതോ ആയഅതിസൂക്ഷ്മങ്ങളായ റബ്ബര്‍ കണികകള്‍ ഒരു ജലീയ ദ്രാവകത്തില്‍തങ്ങിക്കിടക്കുന്നതാണ് റബ്ബര്‍ പാല്‍. മാംസ്യത്തിന്‍റെയുംഫോസ്ഫോലിപിഡിന്‍റെയും സംരക്ഷണവലയം റബ്ബര്‍ കണികകള്‍ക്ക് ഒരു ലിപോഫിലിക്പ്രത്യേകത നല്‍കുന്നു. ഇതിന്‍റെ സ്ഥിരതയ്ക്ക് കാരണമാവുന്നത് സംരക്ഷണവലയത്തിലുള്ള നെഗറ്റീവ് ചാര്‍ജുകളാണ്. റബ്ബര്‍ക്കറയില്‍ റബ്ബറിതര ജൈവികവുംഅജൈവികവുമായ ഘടകങ്ങള്‍ ഉണ്ട്. ഇതിന്‍റെ അനുപാതം, ക്ലോണ്‍, കാലാവസ്ഥ, പോഷകംഎന്നിവയെ ആശ്രയിച്ചിരിക്കും. റബ്ബര്‍ കൂടാതെ കറയില്‍ ലൂടോയ്ഡ്, ഫ്രേ-വിസ്ലിംഗ് തുടങ്ങിയ വസ്തുക്കളും കാണാം. ടാപ്പിംഗ് കഴിഞ്ഞ്പാല്‍ക്കുഴലുകളിലൂടെ ഒഴുകുന്ന പാലിന്‍റെ ഒഴുക്ക് നിര്‍ത്തലാണ്ലൂട്ടോയ്ഡിന്‍റെ ജോലി. റബ്ബര്‍ പാലിലെ ഘടകങ്ങള്‍ 30-40% റബ്ബര്‍, 2-2.5% മാംസ്യം, 07-0.9% ധാതുക്കള്‍-ക്ഷാരം, (1-2%) റസിന്‍, 1-1.5% പഞ്ചസാര, 56-65% ജലം എന്നിവ ആണ്.
ശുദ്ധമായ റബ്ബര്‍ പാല്‍ ക്ഷാരം അല്ലെങ്കില്‍ ന്യൂട്രല്‍ അമ്ലക്ഷാരസൂചികയിലാണ് കാണുക. ബാക്ടീരിയയുടെ പ്രവര്‍ത്തനം മൂലം ഇത് അമ്ലതയിലേക്ക്മാറാം. ഇതുമൂലം ഉണ്ടാകുന്ന ഓര്‍ഗാനിക് ആസിഡ് റബ്ബര്‍ കണികകളിലെ നെഗറ്റീവ്ചാര്‍ജ് ഇല്ലാതാക്കുകയും പാല്‍ ഉറഞ്ഞു പോവുകയും ചെയ്യുന്നു. കടുംവെട്ടുനടത്തിയാല്‍ കറയിലുള്ള റബ്ബറിന്‍റെ അംശം കുറയും. സാധാരണ രീതിയില്‍ ദിവസവുംവെട്ടുന്ന മരത്തില്‍നിന്നുള്ള കറയേക്കാള്‍ സ്ലോട്ടര്‍ ടാപ്പിംഗ് നടത്തുന്നമരത്തിന്‍റെ കറയില്‍ 20-25% കുറവാണ് റബ്ബറിന്‍റെ (ഉഞഇ) അളവ്.

  • റബ്ബര്‍ സൂക്ഷിപ്പ് (പ്രിസേര്‍വ്ഡ് ഫില്‍ഡ് ലാറ്റക്സ്):

ഒരു ശതമാനം വീര്യമുള്ള അമോണിയ അല്ലെങ്കില്‍ 0.2% ബോറിക് ആസിഡ്. 0.3% ലോറിക് ആസിഡ്, 0.2% അമോണിയ എന്നിവയുടെ മിശ്രിതം ഉപയോഗിച്ചാണ് റബ്ബര്‍ കറസംഭരിച്ചു വയ്ക്കുന്നത്. കറയില്‍ പ്രിസര്‍വേറ്റീവ് ചേര്‍ക്കുക., ബള്‍ക്കുചെയ്യുക, അടിയാന്‍ വയ്ക്കുക, മറ്റു സ്ഥലത്തേക്കു കൊണ്ടുപോരാന്‍സൗകര്യത്തിനു വിവിധ വലിപ്പമുള്ള ബ്ലന്‍ഡുകളാക്കുക എന്നിവയാണ് ഇതിലെപ്രക്രിയകള്‍.

  • റബ്ബര്‍ക്കറ ദൃഢീകരണം:

പ്രിസേര്‍വ്സ് ഫീല്‍ഡ് ലാറ്റക്സില്‍നിന്നും നിശ്ചിത അളവ് ദ്രാവകംഒഴിവാക്കി റബ്ബറിന്‍റെ അംശം കൂട്ടുകയാണ് ഇവിടെ ചെയ്യുന്നത്.പുളിങ്കുരുപ്പൊടി, സോഡിയം ആല്‍ജിനേറ്റ് തുടങ്ങിയ ക്രീമിംഗ് ഏജന്‍റുകളുമായികറ കൂട്ടിച്ചേര്‍ത്ത് സെന്‍റിഫ്യൂഗേഷന്‍ ചെയ്യുക. 50.15% ഡി.ആര്‍.സി. (ഉണക്ക റബ്ബറിന്‍റെ അംശം) കിട്ടുന്ന രീതിയാണ് മുകളില്‍ പറഞ്ഞത്. എന്നാല്‍ഇത് മന്ദഗതിയുള്ള ഒരു പ്രക്രിയയാണ്. എന്നാലും ചെറുകിട റബ്ബറുല്‍പ്പന്നനിര്‍മാതാക്കള്‍ക്ക് ഇത് വലിയ കുഴപ്പമില്ലാത്ത രീതിയാണ്. സെന്‍റിഫ്യൂഗേഷന്‍വഴി പ്രിസേര്‍വ്ഡ് ലാറ്റക്സിനെ രണ്ടു ഘടകങ്ങളാക്കുന്നു. ദൃഢീകരിച്ചകറയില്‍ 60% കൂടുതല്‍ ഉണക്ക റബ്ബറുള്ളതും 4-8% ഉണക്കറബ്ബറുള്ളതും. കൂടുതല്‍അമോണിയ (കുറഞ്ഞത് 0.7%) കുറവ് അമോണിയ (കുറഞ്ഞത് 0.3%) എന്നീ രണ്ടുതരത്തിലാണ് സെന്‍റിഫ്യൂജ് ചെയ്ത് ലഭിക്കുന്നത്. ജോലിക്കാര്‍ക്ക് കുറഞ്ഞആരോഗ്യ പ്രശ്നം, കുറഞ്ഞ മലിനീകരണം, കൂടുതല്‍ ഗുണമേന്മ, കുറഞ്ഞഉല്‍പ്പാദനച്ചെലവ് എന്നിവ മാനിച്ച് കുറഞ്ഞ അമോണിയ ഉള്ള കറയാണ് എല്ലാവരുംഇഷ്ടപ്പെടുന്നത്. പ്രിസേര്‍വ്ഡ് ലാറ്റക്സും ദൃഢീകരിച്ച് കറയും ബാരലുകളിലാണ്പാര്‍ക്ക് ചെയ്ത് സൂക്ഷിക്കുന്നത്.

ടാപ്പിംഗ് രീതികള്‍

ക്ലോണുകളുടെ സ്വഭാവംഅനുസരിച്ച് ടാപ്പിംഗ് രീതിയില്‍ മാറ്റം വരാം. സാധാരണ ബഡ്ഡുമരങ്ങള്‍പട്ടയുടെ ചുറ്റളവിന്‍റെ പകുതി നീളത്തില്‍ 2 ദിവസത്തിലൊരിക്കലും ബീജമരങ്ങള്‍മൂന്നിലൊന്നു ദിവസത്തിലും ആണ് ടാപ്പ് ചെയ്യേണ്ടത്. ആര്‍.ആര്‍.ഐ.ഐ. 105, പി.ബി. 235, പി.ബി. 260, പി.ബി. 28/59 എന്നീ ക്ലോണുകള്‍ ഒന്നിടവിട്ടദിവസങ്ങളില്‍ (ഉ/2) ടാപ്പ് ചെയ്യുമ്പോള്‍ പട്ടമരപ്പ് രോഗത്തിനുവിധേയരാകുന്നു. അതിനാല്‍ ഇവയില്‍ മൂന്നു ദിവസത്തിലൊരിക്കല്‍ (ഉ/3) എന്ന ടാപ്പിംഗ് രീതിയാണ് ഉത്തമം. കൂടുതല്‍ വിളവ് നല്‍കുന്നക്ലോണുകള്‍ക്കും ഈ രീതി തന്നെയാണ് നല്ലത്. ആദ്യകാലത്തില്‍ (ഉ/2) ഉം (ഉ/3) രീതിയും തമ്മില്‍ വിളവില്‍ വ്യത്യാസം കാണുന്നു എങ്കിലും ക്രമേണ അതുകുറഞ്ഞുവന്ന് (ഉ/3) രീതി കൂടുതല്‍ ലാഭകരമായി കാണുന്നു.

  • കടുംവെട്ട്:

പ്രായം ചെന്ന മരങ്ങള്‍ വെട്ടിനീക്കുന്നതിനു കുറച്ചു കാലം മുമ്പ്കടുംവെട്ട് സ്വീകരിക്കാം. തുടരെത്തുടരെ ടാപ്പ് ചെയ്യുക, വെട്ടുപാലിന്‍റെഎണ്ണവും ദൈര്‍ഘ്യവും കൂട്ടുക, ഉത്തേജക ഔഷധങ്ങള്‍ ഉപയോഗിച്ച്ഉല്‍പ്പാദനപ്രക്രിയയെ ഉത്തേജിപ്പിക്കുക എന്നിവയെല്ലാം കടും ടാപ്പിംഗിന്സ്വീകരിക്കാവുന്നതാണ്. ഇരട്ടചാലുകള്‍ എടുക്കുമ്പോള്‍ ഓരോന്നും തമ്മില്‍ 45 സെ.മീ. അകലം എങ്കിലും ഇടണം. രണ്ടിന്‍റെയും പാലൊഴുക്ക് കൂടിചേരാതിരിക്കാനാണ് ഇത്.

  • ലാഡര്‍ ടാപ്പിംഗ്:

അടിവശത്തുള്ള പുതുപ്പട്ടയിലെ ടാപ്പിംഗ് ആദായകരമല്ലെന്നു വരുമ്പോള്‍ഒട്ടുബന്ധത്തിന് 180 സെ.മീറ്ററോ അതിലധികമോ ഉയരത്തില്‍ പുതിയ വെട്ടുപാല്‍എടുക്കുന്നു. ഒരു ഏണി ഉപയോഗിച്ചാണ് ടാപ്പിംഗ് ചെയ്യുക. ഇത്തരം ടാപ്പിംഗിന്ജോലഭാരവും സമയവും കൂടുതലായതിനാല്‍ ഒരു ദിവസം ഒരാള്‍ക്ക് 135 മരങ്ങളെ ടാപ്പ്ചെയ്യാന്‍ കഴിയുള്ളൂ.
നിയന്ത്രിതമായ മുകള്‍വശത്തേക്കുള്ള ടാപ്പിംഗ്: ലാഡര്‍ ടാപ്പിംഗിന്‍റെ ഒരുവികസിത രൂപമാണ് ഇത്. ഇവിടെ ഏണിക്കു പകരം നീണ്ട പിടിയുള്ള ഒരു കത്തിയാണ് (ഗൂജ്കത്തി) തറനിരപ്പില്‍നിന്ന് ഉയരത്തില്‍ ടാപ്പ് ചെയ്യാന്‍ഉപയോഗിക്കുന്നത്. തോട്ടങ്ങളില്‍ പുതുപ്പട്ടയില്‍നിന്നുള്ള വിളവ്കുറയുമ്പോള്‍ ഈ ടാപ്പിംഗ് രീതി സ്വീകരിക്കാവുന്നതാണ്.
അടിവശത്തുള്ള പുതുപ്പട്ടയുടെ തൊട്ടുമുകളില്‍ ആണ് വെട്ടുചാല്‍ എടുക്കുന്നത്.പട്ടയുടെ ചുറ്റളവിന്‍റെ നാലിലൊന്ന് നീളത്തില്‍ 45 ഡിഗ്രി ചരിച്ച്മൂന്നിലൊന്ന് ദിവസമാണ്, കൂടുതല്‍ വിളവ് തരുന്ന ക്ലോണില്‍ ടാപ്പ്ചെയ്യുന്നത്. എന്നാല്‍ ഇത് രണ്ടു ദിവസത്തില്‍ ഒരിക്കല്‍ എന്ന രീതിയിലാണ്ഇടത്തരം മുതല്‍ കുറഞ്ഞ വിളവു തരുന്ന ക്ലോണുകളില്‍ ടാപ്പ് ചെയ്യുന്നത്. 5% വീര്യമുള്ള എത്തിഫോണ്‍ എന്ന ഉത്തേജക ഔഷധം മരങ്ങളില്‍ നാടയുടെ വീതിയില്‍ഉപയോഗിക്കാം. നിയന്ത്രിത ഉയരത്തിലുള്ള ടാപ്പിംഗില്‍ മഴക്കാലത്ത്കൂടിട്ടുമൂടി അടിപ്പട്ട ടാപ്പ് ചെയ്യുകയും വേനലില്‍ മുകള്‍വശത്തുള്ളപട്ടയും ടാപ്പ് ചെയ്യുന്നതാണ് നല്ലത്.

  • മൈക്രോ ടാപ്പിംഗ്:

ടാപ്പിംഗ് ഉയരത്തിനു താഴെ ഒരു ചെറിയ സൂചി ഉപയോഗിച്ച് ഉത്തേജിപ്പിച്ചപട്ടയുടെ ഒരു കുത്തനെയുള്ള ഖണ്ഡം (60 സെ.മീ.ണ്മ1.5 സെ.മീ) കുത്തിസുഷിരങ്ങളുണ്ടാക്കുന്ന രീതിയാണ് മൈക്രോ ടാപ്പിംഗ്. ഖണ്ഡത്തിന്‍റെവീതിയേക്കാള്‍ കൂടുതല്‍ വീതിയുള്ള ഒരു ചില്ല് (സ്പിട്ട്) ഉപയോഗിച്ചാണ് പാല്ശേഖരിക്കുന്നത്. 4-5 ആഴ്ച കൂടുമ്പോള്‍ അടുത്തുള്ള പുതിയ ഉത്തേജിപ്പിച്ചപട്ടയിലേക്കു ടാപ്പിംഗ് വ്യാപിപ്പിക്കണം. 40-45 സെ.മീ. തടിവണ്ണംആവുമ്പോഴേക്കും മൈക്രോടാപ്പിംഗ് ചെയ്യാന്‍ സാധിക്കും. അതിനാല്‍ സാധാരണടാപ്പിംഗ് തുടങ്ങുന്നതിനുമുമ്പ് മൈക്രോ ടാപ്പിംഗ് ആരംഭിക്കാനാകും.

  • ചൂടല്‍

മഴ പലപ്പോഴും ടാപ്പിംഗിനെ രൂക്ഷമായി തടസപ്പെടുത്താറുണ്ട്.തടിയില്‍ക്കൂടി ഒഴുകി വരുന്ന മഴവെള്ളം തടഞ്ഞ് വെട്ടുപാലിനെ സംരക്ഷിക്കുന്നചൂടലുകള്‍ ഉപയോഗപ്രദമാണ്. ചൂടല്‍ ഇടുന്നതുകൊണ്ട് 30-40 അധിക ടാപ്പിംഗ്ദിവസം ഓരോ വര്‍ഷവും ലഭിക്കാറുണ്ട്. ചൂടല്‍ ഇട്ട് ടാപ്പ് ചെയ്യുമ്പോള്‍പട്ടചീയല്‍ രോഗം പിടിപെടാനുള്ള സാധ്യതയുണ്ട്. അതിനാല്‍ വെട്ടുപാല്‍സംരക്ഷിക്കുന്നതിനുള്ള ഔഷധങ്ങള്‍ പ്രയോഗിക്കണം. വര്‍ഷത്തില്‍ 25 ദിവസംടാപ്പിംഗ് നഷ്ടപ്പെടുന്ന തോട്ടങ്ങളും 675 കി.ഗ്രാം റബ്ബര്‍ ഒരുഹെക്ടറില്‍നിന്ന് ഒരു വര്‍ഷം ലഭിക്കാത്തവര്‍ക്കും മാത്രമാണ് ചൂടല്‍ശുപാര്‍ശ ചെയ്യുന്നത്. തടിയില്‍ വെട്ടുചാലിനു മുകളിലായി ഒരു ചാലെടുത്താല്‍വെട്ടുപാലിലും പട്ടയിലും വീഴുന്ന വെള്ളം തിരിച്ചു വിടാവുന്നതാണ്. ചൂടല്‍നാല് തരത്തിലുണ്ട്. പോളിത്തീന്‍ പാവാട, ടാപ്പിംഗ് ഷേഡ്, ഗാര്‍ഡയന്‍, ടാപ്പിംഗ് ഷീല്‍ഡ് എന്നിവയാണ് പ്രചാരത്തിലുള്ളത്

വിവിധതരം റബ്ബര്‍

  • ടെക്നിക്കലി സ്പെസിഫൈഡ് റബ്ബര്‍ (ടി.എസ്.ആര്‍):

സ്വാഭാവിക റബ്ബര്‍ സംസ്കരിച്ച് സാങ്കേതികതമായി നിഷ്കര്‍ഷിച്ച ബ്ലോക്കുറബ്ബര്‍ ആക്കുന്നത് പല ഉദ്ദേശ്യങ്ങള്‍ ഉള്ളതുകൊണ്ടാണ്. സ്വാഭാവിക റബ്ബര്‍കാഴ്ചയിലും, അവതരണത്തിലും, ഗ്രേഡിംഗിലും കൃത്രിമ റബ്ബര്‍റിനേക്കാള്‍ഉയര്‍ന്നുനില്‍ക്കാന്‍ വേണ്ടിയാണിത്. വലിയ ബ്ലോക്കുകളായി നിര്‍മിക്കുന്നഐകരൂപ്യമുള്ള ഇവയുടെ നിര്‍മാണരീതിയില്‍ നൂതന സംസ്കരണപ്രക്രിയഉള്‍ക്കൊള്ളുന്നു. ചെറുകണികകളാക്കല്‍,  വെള്ളം നീക്കല്‍, കരട്നീക്കംചെയ്യല്‍, ഉണക്കല്‍, കെട്ടുകളാക്കല്‍, വെള്ളം നീക്കല്‍, കരട്നീക്കംചെയ്യല്‍, ഉണക്കല്‍, കെട്ടുകളാക്കല്‍, കറയില്‍നിന്നും മറ്റ്എല്ലാത്തരം സ്ക്രാപ്പ് റബ്ബറില്‍നിന്നും കിട്ടിയ ഉറഞ്ഞ പാലിന്‍റെ ഗ്രേഡിംഗ്തുടങ്ങിയവയാണ് ഈ പ്രക്രിയകള്‍. ഉറഞ്ഞ പാലോ സ്ക്രാപ്പോ ചെറുകണികകളാക്കാനോസ്ക്രാപ്പാക്കാനോ അപ്പോള്‍ തന്നെ കരട് നീക്കം ചെയ്യാനും, വെള്ളം കളഞ്ഞ്ഉണക്കുവാനും ഉള്ള വിവിധയിനം യന്ത്രങ്ങള്‍ ഉണ്ട്. 0.7% വീര്യമുള്ളആവണക്കെണ്ണ ചേര്‍ത്ത് റബ്ബര്‍പാല്‍ ക്രമ്പ് രൂപത്തിലാക്കുന്നു. പെല്ലറ്റോക്രമ്പോ ഉണക്കുന്നത് 100 ഡിഗ്രി സെല്‍ഷ്യസില്‍ 4-8 മണിക്കൂര്‍ നേരംവച്ചിട്ടാണ്. തണുപ്പിച്ചശേഷം ഹൈഡ്രോളിക് പ്രസ്സ് ഉപയോഗിച്ച് 25 കി.ഗ്രാമിന്‍റെ കെട്ടുകളാക്കി ഉയര്‍ന്ന സാന്ദ്രതയുള്ള പോളിത്തീനില്‍ പായ്ക്ക്ചെയ്യുന്നു. കരടിന്‍റെ അളവ്, ക്ഷാരത്തിന്‍റെ അംശം. നീരാവിയാകാത്തപദാര്‍ത്ഥം, പാക്യജനക അംശം, വാള്‍ലേസ് പ്ലാസ്റ്റിസിറ്റി, പ്ലാസ്റ്റിസിറ്റിറീട്ടെന്‍ഷന്‍ ഇന്‍ഡെക്സ്, നിറം ഇവയുടെ അടിസ്ഥാനത്തിലാണ് ഗ്രേഡിംഗ്നടക്കുന്നത്.

  • പ്രത്യേകതരം റബ്ബറുകള്‍

സ്ഥിരമായ ശ്വാനതയുള്ള റബ്ബര്‍ (ഇീിമേിേ ഢശരെീശെ്യേ ൃൗയയലൃ): സ്വാഭാവികറബ്ബര്‍ സൂക്ഷിക്കുമ്പോള്‍ അതിന്‍റെ ശൂന്യത വര്‍ധിച്ച് കട്ടി കൂട്ടുന്നു.ഇഥ് ഹൈഡ്രോക്സില്‍ അമീന്‍ ഹൈഡ്രോ ക്ലോറൈഡ്/ഹൈഡ്രോസിന്‍ ഹൈഡ്രേറ്റ്ഉപയോഗിച്ച് തടയാവുന്നതാണ്. ഇപ്രകാരം ചെയ്താല്‍ ശരിയായ ശ്വാനത അഥവാ കൊഴുപ്പ്കൂടുതല്‍ കാലം നിലനില്‍ക്കും. ഇതിനെയാണ് സ്ഥിരമായ ശ്വാനത റബ്ബര്‍ എന്നുവിളിക്കുന്നത്. 0.15% വീര്യമുള്ള ഹൈഡ്രോക്സിന്‍ ഹൈഡ്രേറ്റ് ഉപയോഗിച്ചാല്‍ഉയര്‍ന്ന ശ്വാനതയുള്ള റബ്ബര്‍ ലഭിക്കും.

  • കുറഞ്ഞ ശ്വാനതയുള്ള റബ്ബര്‍:

റബ്ബറിന്‍റെ ശ്വാനത താഴ്ത്തി കൊണ്ടുവരാവുന്നതാണ്. ഇതിന് ഒരു കൃത്യഅളവില്‍ ഒരു പ്ലാസ്റ്റിസൈസര്‍ സ്റ്റെബിലൈസ് ചെയ്ത് റബ്ബറിലേക്കുകൂട്ടിച്ചേര്‍ക്കണം. ഇപ്രകാരം താഴ്ന്ന അളവില്‍ ശൂന്യത സ്റ്റെബിലൈസ് ചെയ്തറബ്ബറിനെ കുറഞ്ഞ ശ്വാനതയുള്ള റബ്ബര്‍ എന്നു വിളിക്കാം.

  • ഓയില്‍ എക്സ്ന്‍റന്‍ഡ് നാച്ചുറല്‍ റബ്ബര്‍:

റബ്ബര്‍കറയില്‍ ഒരു ഇമള്‍ഷന്‍ എന്നപോലെ എണ്ണ ചേര്‍ത്ത് ആസിഡ് ഒഴിച്ചു കട്ടിയാക്കി ഇതിനെ ബ്ലോക്ക് റബ്ബറാക്കി സംസ്കരിക്കുന്നു.

  • ടയര്‍ റബ്ബര്‍:

ബ്ലോക്ക് റബ്ബര്‍ നിര്‍മിക്കുന്നതുപോലെയാണ് ടയര്‍ ഉണ്ടാക്കുന്നത്. ഇതിനെകുറഞ്ഞ ഗ്രേഡ് സ്ക്രാപ്പുമായും ഷീറ്റ് റബ്ബറുമായും, റബ്ബര്‍ കറയുമായുംബ്ലെന്‍ഡ് ചെയ്യുന്നതിനാല്‍ ഇതിനു വില കുറവാണ്. ഇതിന്‍റെ ശ്വാനതപ്ലാസ്റ്റിസൈഡര്‍ ഉപയോഗിച്ച് താഴ്ത്തി വച്ചിരിക്കുകയാണ്.

  • സാധാരണ ഉപയോഗത്തിനുള്ള റബ്ബര്‍:

ടയര്‍ റബ്ബറിനുള്ള അമിതമായ എണ്ണ ഒരു പോരായ്മയാണ്. ക്രീപ്പിംഗ് ലാറ്റക്സ്ഉറഞ്ഞതും സ്ക്രാപ്പ് റബ്ബറും 40:60 (ഡി.ആര്‍.സി.യുടെ അടിസ്ഥാനത്തില്‍)കൂട്ടിച്ചേര്‍ത്ത് ബ്ലാങ്കറ്റ് ഉണ്ടാക്കുന്നു. ഇത് ക്രമമാക്കിഹൈഡ്രോക്സിലമീന്‍ സള്‍ഫേറ്റ് ലായനിയില്‍ കുതിര്‍ത്ത് 25 കി.ഗ്രാമിന്‍റെകെട്ടുകളാക്കുന്നു.

  • റീക്ലേയ്മ്ഡ് റബ്ബര്‍:

ഉപയോഗിച്ച ടയര്‍, ട്യൂബ്, മറ്റു റബ്ബര്‍ ഉല്‍പ്പന്നങ്ങള്‍ മുതലായവഉയര്‍ന്ന ഊഷ്മാവിലും മര്‍ദ്ദത്തിലും രാസവസ്തുക്കളുമായിപ്രവര്‍ത്തിപ്പിച്ചാണ് ഇത് ഉണ്ടാക്കുന്നത്. സ്വാഭാവിക റബ്ബറും കൃത്രിമറബ്ബറും കൊണ്ട് ഉണ്ടാക്കുന്ന ഉല്‍പ്പന്നങ്ങളില്‍ കൂട്ടിച്ചേര്‍ക്കാനാണ് ഇത്ഉപയോഗിക്കുന്നത്.

  • സ്വാഭാവിക റബ്ബറിന്‍റെ സ്വഭാവങ്ങളും-ഉപയോഗങ്ങളും:

തന്മാത്രാഭാരം കൂടുതലുള്ള പോളിമറാണ് റബ്ബര്‍. ഇവ ഘടനപ്രകാരം 1,2 പോളിഐസോപ്രീന്‍ ആണ്. ഐസോപ്രീന്‍ ഒരു ഡയീനാണ്. 1,4 എന്ന സ്ഥലത്ത് പോളിമറിലെഓരോ ഐസോപ്രീം യൂണിറ്റിനും ഓരോ ഇരട്ട ബോണ്ടുണ്ട്. ഇതുകൊണ്ടാണ് സ്വാഭാവികറബ്ബര്‍ ഒരു അപൂരിത പോളിമര്‍ സ്വഭാവം കാണിക്കുന്നത്. ഇവ ഹലോജന്‍, ഓസോണ്‍, ഹൈഡ്രജന്‍ ക്ലോറൈഡ് എന്നിവയുമായി പ്രവര്‍ത്തിച്ച് ഓരോ അധിക സംയുക്തംഉണ്ടാക്കുന്നു. സ്വാഭാവിക റബ്ബര്‍ ഗന്ധകവുമായി പ്രവര്‍ത്തിച്ച്പ്ലാസ്റ്റിക് സ്വഭാവത്തില്‍നിന്ന് ഇലാസ്റ്റിക് സ്വഭാവം കൈവരിക്കുന്നു.ഇതിനെ വള്‍ക്കനൈസേഷന്‍ എന്നു പറയുന്നു. വള്‍ക്കനൈസ് ചെയ്ത റബ്ബറിന്കൂടുതല്‍ ബലവും, തേയ്മാനനഷ്ടത്തെ പ്രതിരോധിക്കാനുള്ള കഴിവും ഉണ്ടാകും.എന്നാല്‍ ഇവയ്ക്ക് വലിച്ചുനീട്ടാനുള്ള കഴിവ് കുറവായിരിക്കും. ഇത്തരംഗുണങ്ങള്‍ ഉള്ളതിനാല്‍ വിവിധയിനം ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കാന്‍സ്വാഭാവിക റബ്ബര്‍ ഉപയോഗിക്കുന്നു. വാഹനങ്ങളുടെ ടയര്‍, ട്യൂബ് ഇവനിര്‍മിക്കാന്‍ ഇത് ഉപയോഗിക്കുന്നു. ഹോസ്, ചെരുപ്പ്, പാവ, ബലൂണ്‍ബാറ്ററിപെട്ടി തുടങ്ങിയ അനേകം സാധനങ്ങള്‍ നിര്‍മിക്കാന്‍ സ്വാഭാവിക റബ്ബര്‍ഉപയോഗിക്കുന്നു. ഇത് മണ്ണിന്‍റെ ഉറപ്പു കൂട്ടാനും സ്റ്റെബിലൈസ് ചെയ്യാനും, റോഡ് നിര്‍മാണത്തിനും പ്രകമ്പനം ആഗീരണം ചെയ്യാനും (ഷോക്ക് അബ്സോര്‍ബര്‍)ഉപയോഗിക്കുന്നു.

 

രോഗകീട നിയന്ത്രണം

രോഗകീടബാധമൂലം റബ്ബറില്‍വിളനാശം സംഭവിക്കാറുണ്ട്. യഥാസമയത്ത് സംരക്ഷണ മുറകള്‍അവലംബിച്ചില്ലെങ്കില്‍ അത് ചെടിയുടെ വളര്‍ച്ചയെ ബാധിച്ച് ഉല്‍പ്പാദനംതകരാറിലാക്കും.

  • അകാല ഇലപൊഴിച്ചില്‍ (ഫൈറ്റോഫ്ത്തോറ പാമിവോറ):

വളരെക്കാലം നിലനില്‍ക്കുന്ന ഈര്‍പ്പമുള്ള കാലാവസ്ഥയും ആര്‍ദ്രത കൂടിയഅന്തരീക്ഷവും ഈ രോഗത്തിനു കാരണമാകാറുണ്ട്. ആദ്യം കായ് അഴുകുന്നു. പിന്നീട്വളര്‍ച്ച പൂര്‍ത്തിയാക്കാത്ത ഇലകള്‍ കൊഴിഞ്ഞ് അഗ്രശാഖകള്‍ ഉണങ്ങി വിളനാശംവരുത്തുന്നു. കാലവര്‍ഷത്തിന്‍റെ ആരംഭത്തില്‍ തന്നെ 1% വീര്യമുള്ളബോര്‍ഡോമിശ്രിതം കൂടുതല്‍ വ്യാപ്തിയുള്ള സ്പ്രേയര്‍ ഉപയോഗിച്ചു തളിക്കുകയോ, എണ്ണയില്‍ അധിഷ്ഠിതമായ ക്ലോറൈഡ് കുമിള്‍നാശിനി കുറഞ്ഞ വ്യാപ്തിയുള്ളസ്പ്രേയറില്‍ കൂടി മുകളില്‍നിന്ന് സ്പ്രേ ചെയ്തോ നിയന്ത്രിക്കാവുന്നതാണ്.

  • പൊടിക്കുമിള്‍ രോഗബാധ (ഓയിഡിയം ഹെവിയെ):

ജനുവരി-മാര്‍ച്ച് മാസങ്ങളില്‍ പുതിയ തളിര് വരുമ്പോഴാണ് ഇതിന്‍റെരോഗലക്ഷണങ്ങള്‍ കണ്ടുവരുന്നത്. ഇളം ഇലകളില്‍ ചാരംപൂശിയപോലെ കാണാം. ഇലചുരുണ്ട് പിരിഞ്ഞ്, ഇലയുടെ വക്ക് അകത്തേക്ക് ചുരുണ്ട് ഒരു ചൂല്‍പോലെഇലഞെട്ടും തണ്ടും കാണാം. രോഗം ബാധിച്ചാല്‍ പിന്നീട് മൂത്ത ഇലകളില്‍വെള്ളപ്പാടുകള്‍ കാണാം. രോഗം ബാധിച്ച പൂവും കായും കൊഴിഞ്ഞുപോവുന്നു. ഗന്ധകംവിതറുകയോ ഗന്ധകവും ടാല്‍ക്കും 70:30 എന്ന അനുപാതത്തില്‍ വിതറുകയോ, 0.05% വീര്യമുള്ള ബാവിസ്റ്റിന്‍ എന്ന കുമിള്‍നാശിനി 3-5 തവണകളായി ആഴ്ചയിലോരണ്ടാഴ്ചയിലൊരിക്കലോ തളിരു വരുമ്പോള്‍ സ്പ്രേ ചെയ്യുന്നതും ഈ രോഗത്തെനിയന്ത്രിക്കുവാന്‍ നല്ലതാണ്.

  • പിങ്ക് രോഗം: (കോര്‍ടീഷിയം സാല്‍മോണിക്കള്‍):

3 മുതല്‍ 12 വര്‍ഷംവരെ പ്രായമുള്ള മരങ്ങളിലാണ് ഈ രോഗം പിടിപെടാന്‍സാധ്യതയുള്ളത്. കവരകോണിലാണ് രോഗം ബാധിക്കുക. ഇവിടെ കുമിളുകളുടെ വളര്‍ച്ചഘട്ടത്തിലെ തന്തുക്കള്‍ കെട്ടിപ്പിണഞ്ഞ വലപോലെ കാണാം. ഇതു വെള്ളയോ പിങ്കോനിറത്തില്‍ കാണാം. ചീഞ്ഞ ഭാഗത്തുനിന്നും കറ ഇറ്റുവീഴുന്നതും രോഗലക്ഷണമാണ്.അവിടം അഴുകി, ഉണങ്ങി വരണ്ട് തൊലിപൊട്ടുന്നത് പതിവാണ്. രോഗബാധയെചെറുക്കുവാന്‍ ബോര്‍ഡോ പേസ്റ്റ് രോഗം ബാധിച്ചതിന്‍റെ 30 സെ.മീ. മുകളില്‍തേക്കണം. ട്രൈഡിമോര്‍ഫ് (കാലിക്സിന്‍ 2%) അമോണിയ ചേര്‍ത്ത കറയില്‍ (1%) ചേര്‍ത്ത്, അഥവാ തൈറഡ് (0.75%) ഇവയും രോഗനിയന്ത്രണത്തിനു നല്ലതാണ്.

  • കോക്ചാഫര്‍പ്പുഴു:

ഇവ തവാരണയിലുള്ള തൈകളുടെ വേര് തിന്നു നശിപ്പിക്കുന്നു. ഫോറേറ്റ് 10 ഗ്രാം നിലമൊരുക്കുമ്പോഴും, തവാരണ തയാറാക്കുമ്പോഴും മണ്ണില്‍ ചേര്‍ക്കുകവഴിഇവയെ നിയന്ത്രിക്കാം.

  • ശല്‍ക്ക കീടങ്ങളും മീലിമൂട്ടകളും:

ഇളം തണ്ടില്‍നിന്നും നീര് ഊറ്റിക്കുടിച്ച് ഇല കരിച്ചിലിന് കാരണമാവുന്നു.കൂടുതല്‍ ഉപദ്രവമാവുമ്പോള്‍ 0.5% വീര്യമുള്ള മാലത്തിയോണ്‍ സ്പ്രേ ചെയ്യാം.മീലിമൂട്ടയ്ക്കെതിരെ മീനെണ്ണ റോസിന്‍ സോപ്പും നല്ലതാണ്.

അവസാനം പരിഷ്കരിച്ചത് : 3/13/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate