অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

മാവ്

ഇനങ്ങൾ

 

 

  • അല്‍ഫോണ്‍‌സോ ,
  • ബെനറ്റ് അല്‍ഫോണ്‍‌സോ,
  • നീളം, കലപ്പാടി,
  • ബംഗ്ലോറ, മുണ്ടപ്പ ,
  • ബംഗാനപ്പള്ളി, മല്‍ഗോവ ,
  • പ്രിയൂര്‍,
  • സുവര്‍ണ്ണരേഖ,
  • മൂവാണ്ടന്‍,
  • ചന്ദ്രക്കാരന്‍.

 

സങ്കരയിനങ്ങള്‍

രത്ന (നീലംxഅല്‍ഫോണ്‍സോ) ഹൈബ്രിഡ് 45(ബെനറ്റ് അല്‍ഫോണ്‍‌സോx ഹിമായുദ്ദീന്‍ )ഹൈബ്രിഡ് 87 (കലപ്പാടിx ആലമ്പൂര്‍ ബെനിഷാന്‍) ഹൈബ്രിഡ് നം :151 (കലപ്പാടി xനീലം)

നടീല്‍ കാലം

ഒരു വര്‍ഷം പ്രായമായ മാവിന്‍ തൈകള്‍  കാലവര്‍ഷാരംഭത്തോടെ നട്ടാല്‍ മഴ ശക്തി പ്രാപിക്കുന്നതിന് മുമ്പ് പിടിച്ചു കിട്ടും.  കനത്ത മഴക്കാലമെങ്കില്‍ ആഗസ്റ്റ്‌ -സെപ്തംബര്‍ മാസങ്ങളില്‍ തൈ നടാം.

നടീൽ വസ്ത്തുക്കൾ

 

സ്റ്റോണ്‍ ഗ്രാഫ്റ്റിംഗ് വഴി ഒട്ടുമാവിന്‍ തൈകള്‍ വിജയകരമായി ഉണ്ടാക്കാം.

ആഗസ്റ്റ്‌മാസമാണ് തൈകളുണ്ടാക്കാന്‍ അനിയോജ്യം . മുളച്ച് 8-10 ദിവസം പ്രായമായ മൂലകാണ്ഡം(റൂട്ട് സ്റ്റോക്ക് )ത്തിലാണ് ഈ രീതിയുഇല്‍ ഗ്രാഫ്റ്റു ചെയ്യുന്നത് .  4 മാസം പ്രായമായ ഒട്ടു കമ്പ് (സയോണ്‍  മാതൃവൃക്ഷത്തില്‍ നിന്നും തെരഞ്ഞെടുക്കണം  ഗ്രാഫ്റ്റിംഗിന് 10 ദിവസം മുമ്പ് ഒട്ടുകമ്പിന്റെ ഇലകള്‍ മുറിച്ചു നീക്കണം .  8 സെ.മീ. ഉയരത്തില്‍ മുറിച്ചു നീക്കിയ സ്റ്റോക്ക് തൈയില്‍ ഒട്ടിക്കുന്നതാണ് കൂടുതല്‍ വിജയകരമായി കാണുന്നത് .  1-2 മാസം പ്രായമുള്ള സ്റ്റോക്ക് തൈയില്‍  ചെയ്യുന്ന സോഫ്റ്റ്‌ വുഡ് ഗ്രാഫ്റ്റിംഗ് രീതിയോ 10-12 മാസം പ്രായമുള്ള സ്റ്റോക്ക് തൈയില്‍  ചെയ്തു വരുന്ന അപ്രോച്ച് ഗ്രാഫ്റ്റിംഗ് രീതിയോ അനുവര്‍ത്തിക്കാം.  ഗ്രാഫ്റ്റുകളില്‍, കൊളിറ്റോട്ട്രിക്കം കുമിള്‍ മൂലമുണ്ടാകുന്ന ഡൈ ബാക്ക് –രോഗം 1% ബോര്‍ഡോ മിശ്രിതം തളിച്ച് നിയന്ത്രിക്കാം.

നടീൽ രീതി

 

നടീലിനായി നല്ല ഒട്ടുതികള്‍ തെരഞ്ഞെടുക്കുക . നടീലിന്  ചതുര രീതിയോ ഷട്ഭുജ രീതിയോ അവുവര്ത്തിക്കാം.  ഇടയകലം  9 മീറ്ററോ (120-125 മരങ്ങള്‍ /ഹെക്ടര്‍ ആവശ്യത്തിന് ( പൂണിംഗ് നല്‍കണം) നടീലിന് ഒരു മാസം മുന്പ് ഒരു മീറ്റര്‍ നീളവും വീതിയും ആഴവുമുള്ള കുഴികളെടുക്കുക.  കുഴികളില്‍ ചുറ്റുമുള്ള തറ നിരപ്പിനെക്കാളുമുയര്‍ന്നു മേല്മണ്ണും  10 കിലോ കമ്പോസ്റ്റോ , കാലിവളമോ ചേര്‍ത്ത് നിറയ്ക്കുക. തൈകള്‍  പോളിത്തീന്‍ കവറുകളിലുണ്ടായിരുന്ന ആഴത്തില്‍ കുഴിയില്‍ നടണം .  വൈകുന്നേരം സമയങ്ങളില്‍  നടുന്നതാണ് നല്ലത് .  ഏറെ താഴ്ത്തി നടരുത് . ഒട്ടുസന്ധി മണ്ണിനു മുകളിലാണെന്ന് ഉറപ്പു വരുത്തുക .  തൈകള്‍ ഉലയാതിരിക്കാന്‍  നട്ടയുടന്‍ തന്നെ തൈയുടെ അടുത്ത് കുറ്റി നാട്ടി തൈ അതിനോട് ചേര്‍ത്ത്  കെട്ടണം .  ആവശ്യമെങ്കില്‍ തണല്‍ നല്‍കുക.

വളപ്രയോഗം

 

ജൈവ രീതിയില്‍ മാവ് കൃഷി ചെയ്യുമ്പോള്‍ , കാലിവളമൊ , കമ്പോസ്റ്റോ 50-100 ഗ്രാം പി .ജി.പി.ആര്‍  മിശ്രിതം 1-മായി ചേര്‍ത്ത് ഒന്നാം വര്‍ഷം മുതല്‍ കൊടുക്കണം.  മാവ് വളരുന്നതനുസരിച്ച് വളത്തിന്റെ  അളവ്  കൂട്ടിക്കൊടുക്കണം .

മരങ്ങളുടെ പ്രായം (വര്‍ഷം)

കാലിവളം /കമ്പോസ്റ്റ്

(കിലോഗ്രാം/മരം/വര്‍ഷം

1-2

15

3-5

30

6-7

50

8-10

75

10വര്‍ഷത്തിനു മുകളില്‍

100

 

കാലിവളത്തിനോ , കമ്പോസ്റ്റിനോ  പകരം പൂര്‍ണ്ണമായോ ഭാഗികമായോ മണ്ണിര കമ്പോസ്റ്റ് ഉപയോഗിക്കാം .

മരമൊന്നിന് പച്ചില വളം (25 കിലോഗ്രാം) പിണ്ണാക്ക്  (10 കിലോഗ്രാം  എന്നിവയും അധികമായി  ചേര്‍ത്തുകൊടുക്കാം.  മഴക്കാലാരംഭം മേയ് –ജൂണ്‍ മാസങ്ങളിലാണ് വളങ്ങള്‍  ചേര്‍ത്തുകൊടുക്കേണ്ടത് .  തടിയില്‍ നിന്ന് ഏകദേശം 2.5-3 മീറ്റര്‍ വിട്ട് 30 സെ,മീ .ആഴത്തിലെടുത്ത ചാലുകളില്‍ വളം ചേര്‍ത്ത് കൊടുക്കാം .

മറ്റു ഇടക്കാല പ്രവർത്തനങ്ങൾ

 

നട്ട് 4-5 വര്‍ഷം വരെ വേനല്‍ക്കാലത്ത്  ആഴ്ചയില്‍ രണ്ടു ദിവസം നനയ്ക്കുക.  പച്ചക്കറികള്‍, മുതിര, കൈതച്ചക്ക,വാഴ എന്നിവ ആദ്യകാലത്ത്ഇടവിളയായി കൃഷി ചെയ്യാം. ജൂണിലും ഒക്ടോബറിലും  കിളച്ചോ ഉഴുതോ മറ്റിടപ്പണികള്‍  ചെയ്യാം.     കായ് പൊഴിച്ചില്‍തടയുന്നതിനും ഉത്പ്പാദനം കൂട്ടുന്നതിനും കായ്പിടിച്ചു തുടങ്ങിയ ശേഷം 10-15  ദിവസത്തെ ഇടവേളകളില്‍ നനച്ചുകൊടുക്കുക .

സസ്യ സംരക്ഷണം

 

കീടങ്ങള്‍

തണ്ട്തുരപ്പൻ

നിയന്ത്രണമാര്‍ഗങ്ങള്‍

തണ്ടുതുരപ്പനെ നിയന്ത്രിക്കുന്നതിനായി-ക്രൂഡ് കാര്‍ബോളിക് ആസിഡ് (130 മില്ലീ), കട്ടി കുറഞ്ഞ സോപ്പ് (1 കിലോ),ചൂടുവെള്ളം (3.7ലിറ്റര്‍ ) എന്നിവയുടെ മിശ്രിതം കുഴമ്പാക്കി തടിയിലെ ദ്വാരങ്ങളിലൂടെ ഒഴിച്ച ശേഷം ദ്വാരങ്ങള്‍ അടയ്ക്കണം.

കായീച്ച

നിയന്ത്രണ മാർഗങ്ങൾ

(i)  കായീച്ച ആക്രമിച്ച പഴങ്ങള്‍ ശേഖരിച്ച് നശിപ്പിക്കുക.

(ii) പഴയീച്ചക്കെണി :- പാളയങ്കോടന്‍ പഴം , ശര്‍ക്കര (3-5%) 2 മില്ലീ മാലത്തിയോണ്‍ എന്നിവയുടെ മിശ്രിതം പാത്രങ്ങളില്‍ തൂക്കിയിടുകയോ, തടികളില്‍ തളിരിടുന്നതു മുതല്‍ ആഴ്ചയിലൊരിക്കല്‍ തെച്ചുകൊടുക്കുകയോ ചെയ്യുക.

(iii)  മീതൈല്‍ യൂജിനോള്‍ കെണികള്‍ ഹെക്ടറിന് 10 എണ്ണം എന്നാ കണക്കില്‍ സ്ഥാപിക്കുക.

കെണിവിളയായി സ്പാത്തിഫില്ലം ചെടികള്‍ നട്ടുപിടിക്കുകയും  ഇതില്‍ ശേഖരിക്കുന്ന പ്രാണികളെ  നശിപ്പിക്കുകയും ചെയ്യുക

രോഗങ്ങള്‍

കൊമ്പുണക്കം

നിയന്ത്രണമാര്‍ഗങ്ങള്‍

കൊമ്പുണക്കം തടയുന്നതിന് കേടുവന്ന ഭാഗം വെട്ടിമാറ്റി 1% ബോര്‍ഡോ മിശ്രിതം തളിച്ചുകൊടുക്കുക.

പിങ്ക് രോഗം

 

നിയന്ത്രണമാര്‍ഗങ്ങള്‍

പിങ്ക് രോഗം നിയന്ത്രിക്കുന്നതിന് കേടു വന്ന തൊലിയും തൊലിക്കിരുവശത്തു  നിന്നും  30  സെ.മീറ്റര്‍നീളത്തില്‍ ചെത്തിമാറ്റി  ബോര്‍ഡോ കുഴമ്പ് പുരട്ടുക

കടപ്പാട് : കാർഷിക വിവര സങ്കേതം

 

 

അവസാനം പരിഷ്കരിച്ചത് : 6/19/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate