অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

മല്ലിവിത്ത് മുളപ്പിക്കല്‍

മല്ലിവിത്ത് മുളപ്പിച്ചെടുക്കാം

നമ്മൾ സാധാരണ കടയിൽ നിന്നു വാങ്ങുന്ന മല്ലിവിത്ത് മുളപ്പിച്ചെടുക്കാൻ കഴിയില്ല. അതിന് പ്രത്യേകം തയ്യാറാക്കിയ വിത്തുകൾ തന്നെ വാങ്ങണം. പ്രധാനപ്പെട്ട ഇനങ്ങൾ ഖുശ്ബു, കസ്തൂരി, കരൺ, സുരഭി എന്നിവയാണ്. പച്ചക്കറി വിത്തുകൾ വിൽക്കുന്ന കടകളിൽ ഇതിൽ ഏതെങ്കിലും ഒരു തരം കിട്ടും. 50 ഗ്രാമിന് 160 രൂപയാണ് വില. 25 ഗ്രാം വിത്ത് വാങ്ങി രണ്ടു ഗ്രോ ബാഗുകളിൽ നട്ടുപിടിപ്പിച്ചാൽ ആറുമാസത്തേക്ക് ഒരു നാലംഗ കുടുബത്തിനുവേണ്ട മല്ലിയില പറിച്ചെടുക്കാം.

മല്ലിവിത്ത് വാങ്ങിയതിനുശേഷം വൃത്തിയുള്ള ഒരു കടലാസിൽ വെച്ച് പതുക്കെയുടച്ച് രണ്ടായി പിളർത്തിയെടുക്കുക. നന്നായി വെള്ളത്തിൽ കുതിർത്തതിന് ശേഷം നനഞ്ഞ തുണിയിൽ കെട്ടിവെക്കുക. വിത്ത് ചീഞ്ഞുപോവാതിരിക്കാൻ കെട്ടിവെച്ച കിഴിയിൽ വായു സഞ്ചാരം ഉറപ്പാക്കണം. തുണി ഉണങ്ങിപ്പോവാത്ത തരത്തിൽ ഇടയ്ക്കിടെ നനച്ചുകൊടുക്കണം. 8-10 ദിവസത്തോളം ഇങ്ങനെ കെട്ടിവെച്ചിരിക്കുന്നത് നനച്ചുകൊടുക്കണം. നെടുകെ പിളർക്കാത്ത വിത്തിൽ നിന്ന് രണ്ടുമുളകൾ പൊട്ടും.

ഗ്രോബാഗിൽ വിതയ്ക്കാം

അങ്ങനെ വിത്ത് മുളപൊട്ടുന്ന സമയത്തപോട്ടിങ് മിശ്രിതം നിറച്ച് മുൻകൂട്ടി തയ്യാറാക്കിവെച്ച ഗ്രോബാഗിലേക്ക് വിത്ത് പാകിയതിന് ശേഷം വളർത്തിയെടുക്കാം. ചാണകപ്പൊടി, മണൽ, മണ്ണ് എന്നിവ തുല്യ അളവിൽ ചേർത്ത് ഗ്രോബാഗിൽ നിറച്ച് മേൽഭാഗത്തെ മണ്ണ് നല്ല പൊടിയാക്കിയിടണം രണ്ട്, മൂന്ന് ഇലകൾ വന്നു തുടങ്ങുമ്പോൾത്തന്നെ ആദ്യത്തെ വളപ്രയോഗം നടത്തണം. ചാണകപ്പൊടിയും കടലപ്പിണ്ണാക്ക് പുതർത്തിയതും നേർപ്പിച്ച് ഗ്രോബാഗിൽ ഒഴിച്ചുകൊടുക്കാം. ചാണകപ്പൊടിയോ കമ്പോസ്റ്റോ ഒരു ചെറിയ പിടി വീതം തൈകൾ വലുതാകുമ്പോൾ ചുവട്ടിൽ നൽകാം. പത്തു ദിവസത്തിന്റെ ഇടവേളകളിൽ വള ലായനിപ്രയോഗം നടത്താം. ബാഗിൽ ഒരിക്കലും വെള്ളം കെട്ടിനിൽക്കരുത്. ഫിഷ് അമിനോാസിഡ് ഒരു തവണ വളമായിനൽകാം.

മുറിച്ചെടുക്കാം

പാകിക്കഴിഞ്ഞ് 30-35 ദിവസമായാൽ മല്ലിയിലകൾ മുറിച്ചെടുക്കാം. മുറിച്ചെടുക്കുമ്പോൾ അടിവശത്തെ മൂത്ത ഇലകൾ നോക്കിമുറിച്ചെടുക്കണം. 90 ദിവസത്തിനുള്ളിൽ പൂങ്കുലകൾ വരുന്നതിന് മുൻപു തന്നെ അപ്പാടെ പറിച്ചെടുക്കാം. പൂങ്കുലകൾ വന്നു കഴിഞ്ഞാൽപ്പിന്നെ ഇലകൾ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. കറികൾക്ക് രുചിയും മണവും കൂട്ടാനാണ് മല്ലിയില ഉപയോഗിച്ചുവരുന്നത്. സാമ്പാറിനും രസത്തിനും ചിക്കൻകറിക്കും ബിരിയാണിക്കും കറികൾക്കും രസം കൂട്ടാനുപയോഗിക്കുന്ന ജീവകം സി യുടെ കലവറയായ മല്ലിയില ഗ്രോബാഗിൽ മുളപ്പിച്ചെടുക്കാം.

കടപ്പാട് : കൃഷി അറിവുകൾ

അവസാനം പരിഷ്കരിച്ചത് : 5/8/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate