Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

ബ്ലൂ വാന്‍ഡ എന്ന പ്രൌഢപുഷ്പം

കൂടുതല്‍ വിവരങ്ങള്‍

ഗൃഹോദ്യാനങ്ങളില്‍ വളര്‍ത്തുന്ന പൂച്ചെടികളെല്ലാം വാണിജ്യക്കണ്ണോടെ വളര്‍ത്തുന്നതായിക്കൊള്ളണമെന്നില്ല. പുഷ്പഭംഗി ആസ്വദിക്കാനും ഉദ്യാനത്തിന് അപൂര്‍വചാരുത പകരാനും വളര്‍ത്തുന്ന പൂച്ചെടികളുമുണ്ട്.ഇനസമൃദ്ധിയോടെ നിറഞ്ഞു വളരുന്ന പൂച്ചെടികള്‍ക്കിടയില്‍ ഇവ ഒന്നോ രണ്ടോ മതിയാകും. കാണികളുടെ ശ്രദ്ധ പിടിച്ചു പറ്റാന്‍. മാത്രമല്ല ഉദ്യാനപ്രേമികള്‍ അത്ര പ്രചാരം നേടിയിട്ടില്ലാത്ത ചെടികള്‍ മോഹവില നല്‍കി വാങ്ങി പരിരക്ഷിക്കുക പതിവുമുണ്ട്. ഇത്തരത്തില്‍ ഒരുഉദ്യാനപുഷ്പിണിയാണ് ബ്ലൂ വാന്‍ഡ എന്ന നീല വാന്‍ഡ വ്യത്യസ്തഇനം പൂച്ചെടികള്‍ ശേഖരിക്കുകയും സംരക്ഷിച്ചു വളര്‍ത്തുകയും ചെയ്യുന്നവര്‍ ബ്ലൂ വാന്‍ഡയെ കളക്റ്റെഴ്സ് ചോയിസ് എന്നാ വിഭാഗത്തിലാണ് പെടുത്തിയിരിക്കുന്നത് . പേരു സൂചിപ്പിക്കുന്നതുപോലെ കുലത്തിലെ ശ്രദ്ധെയവിഭാഗമായ വാന്‍ഡകളുടെ കൂട്ടത്തില്‍പ്പെട്ട ഓര്‍ക്കിഡാ….ബ്ലൂ വാന്‍ഡ. പൂക്കളുടെ കണ്ണുപിടിക്കുന്ന നീലനിറം നിമിത്തമാണ് ഇതിന്‌ ബ്ലൂ വാന്‍ഡ എന്ന പേര് കിട്ടിയത്. വാന്‍ഡകള്‍ പൊതുവെ രസകരമായ രൂപാകൃതിയുള്ള ഓര്‍ക്കിഡ്കളാണല്ലോ . മുകളിലേക്കു വളരുന്ന തടിച്ച തണ്ടില്‍ വിപരീത ദിശകളില്‍ വളരുന്ന ഇലകളും വായവവേരുകളുമാണ് പ്രധാന ഭാഗങ്ങള്‍. മോണോപോഡിയല്‍ വിഭാഗത്തില്‍ പെട്ടതായതിനാല്‍ വളര്‍ച്ച എല്ലായ്പ്പോഴും മുകള്‍ഭാഗത്തുനിന്നായിരിക്കും. വാന്‍ഡയുടെ പൂക്കള്‍ താരതമ്യേന വലുതും ദീര്‍ഘനാള്‍ നില്‍ക്കുന്നതുമാണ്. വാന്‍ഡയെ പ്രധാനമായി രണ്ടായി , വീതി ഇലയന്‍(സ്ട്രാപ്പ് ലീഫ്), ഉരുളന്‍ ഇലയന്‍ (ടെറീറ്റ് ലീഫഡ്). സ്ട്രാപ്പ് ലീഫഡ് വാന്‍ഡയുടെ ഇലകള്‍ പേരു സൂചിപ്പിക്കുന്ന വിധത്തില്‍ വാച്ചിന്‍റെ സ്ട്രാപ്പുപോലിരിക്കും. ഇവ താരതമ്യേന ഉയരം കുറഞ്ഞതും തണല്‍ ഇഷ്ട്ടപ്പെടുന്നതുമായിരിക്കും. നമ്മുടെ ബ്ലൂ വാന്‍ഡ എന്ന വാന്‍ഡ സെറൂളി ഈ ഇനത്തില്‍പെടുന്ന വാന്‍ഡയാണ് എന്നറിയുക. ഇവ മരത്തില്‍ വച്ചു കെട്ടിയോ മരക്കറി നിറച്ച തൂക്കുച്ചട്ടിയിലോ തൊണ്ടയില്‍ കെട്ടിവച്ചോ വളര്‍ത്താം.1837ല്‍ ഇന്ത്യയില്‍ ഖാസി കുന്നുകളിലെ പൈന്‍ മരക്കാടുകളിലാണ് ആദ്യമായി ബ്ലൂ വാന്‍ഡ കണ്ടെത്തിയത്. വില്യം ഗ്രിഫിത്ത് 1874ല്‍ ഈ ചെടിക്ക് വാന്‍ഡ സെറൂളി എന്ന് പേരു നല്‍കി. തെക്കുകിഴക്കന്‍ ഏഷ്യ തന്നെയാണ് നീല വാന്‍ഡയുടെ ജന്മ സ്ഥലഹിമാലയ പ്രാന്തങ്ങളില്‍ 2500 മുതല്‍ 4000 അടി വരെ ഉയരത്തില്‍ ഇത് വളരുന്നതായി കണ്ടിട്ടുണ്ട്.സസ്യശാസ്ത്രജ്ഞനായിരുന്ന ഗ്രിഫിത്തിന്‍റെ വര്‍ണ്ണനകളാണ് ഒരര്‍ത്ഥത്തില്‍ അപൂര്‍വ്വ പുഷ്പത്തെ ഉദ്യാനപ്രേമികളുടെ ശ്രദ്ധക്കിടയാക്കിയത് എന്നു പറയാം. അപൂര്‍വ്വ പുഷ്പചാരുതയിലാകൃഷ്ടരായ പലരും ഈ ചെടി കൈക്കലാക്കാന്‍ അനൗചിത്യപരമായ ശ്രമങ്ങളായിരുന്നു തുടര്‍ന്നുനടത്തിയത്. അതിന്‍റെ എണ്ണം വളരെ കുറഞ്ഞു. ഇപ്പോള്‍ ഒരര്‍ത്ഥത്തില്‍ ബ്ലൂ വാന്‍ഡയെ വംശനാശത്തിലകപ്പെടാതെ സംരക്ഷിച്ചു നിര്‍ത്തേണ്ടതായിട്ടുമുണ്ട്.

നീലപ്പൂക്കള്‍ വിടര്‍ത്തുന്ന ബ്ലൂ വാന്‍ഡ ലോകത്തെ അതിസുന്ദര മായ ഓര്‍ക്കിഡുകളില്‍ ഒന്നാണ്. ഉയര്‍ന്ന പ്രദേശങ്ങളില്‍       സസുഖം വളരുന്ന ഇതിന്‌ തണുപ്പിനെ അനായാസം അതിജീവിക്കുവാന്‍ കഴിയും. സങ്കരണത്തിന് വളരെയേറെ പ്രയോജനപ്പെടുത്തുന്ന ഒരിനം കൂടെയാണ് ള്‍ബ്ലൂ വാന്‍ഡ. ബാഹ്യദളങ്ങള്‍ക്കും ദളങ്ങള്‍ക്കും മങ്ങിയ നീലനിറമാണേങ്കിലും അതിന്‍റെ ഞരമ്പുകള്‍ക്ക് കടും നീലയാണ് നിറം. ഓരോ പൂങ്കുലയിലും 5 മുതല്‍ 15 വരെ പൂക്കള്‍ കാണും. ഒരു പൂവിന് 10 സെ. മീ. വരെ വ്യാസം വരും. ചെടി നാലടി (ഒന്നേകാല്‍ മീറ്റര്‍ ) വരെ ഉയരത്തില്‍ വളരും. എങ്കിലും അരമീറ്ററില്‍ താഴെ ഉയരം ക്രമീകരിച്ചു നിര്‍ത്താവുന്നതെയുള്ളൂ. സ്ട്രോപ്പുപോലുള്ള ഇലകള്‍ക്ക് 25 സെ.മീറ്ററോളം നീളവും മൂന്നു സെന്‍റിമീറ്ററോളം വീതിയുമുണ്ടാകും. ഇളം നീല മുതല്‍ കടും നീല വരെ നിറത്തിലുള്ള പൂക്കള്‍ വിടര്‍ത്തുന്ന നിരവധി ഇനങ്ങള്‍ ഇതിലുണ്ട്. ഇന്ത്യ, മ്യാന്‍മാര്‍, തായ്ലന്‍ഡ് എന്നീ രാജ്യങ്ങളിലെ ഉയര്‍ന്ന മല…ദേശങ്ങളില്‍ വളരുന്ന ഇവയ്ക്ക് രാത്രി സമയത്ത് തണുത്ത താപനിലയോടാണ് പ്രിയം. മഴക്കാലത്ത് നീല വാന്‍ഡ നന്നായി പുഷ്പിക്കാറുണ്ട്. ആവശ്യത്തിന് നനവും നീര്‍വാര്‍ച്ചയും ഉറപ്പാക്കാന്‍ കഴിയുമെങ്കില്‍ തൈകള്‍ ചട്ടികളിലോ വാരങ്ങളിലോ നടാം; മരങ്ങളുടെ തടിയില്‍ കെട്ടി വച്ചും, മരക്കഷണങ്ങള്‍, ചകിരി എന്നിവയില്‍ കെട്ടിത്തൂക്കിയിട്ടും ഇത് വളര്‍ത്താം. അത്യാവശ്യം വേലിയിലോ മരത്തിലോ ഒക്കെ പടര്‍ത്താം, തൂക്കുകൂടകളിലും വളര്‍ത്തുകയുമാവാം. ചട്ടികളിലാണേങ്കില്‍ വളര്‍ച്ചാ മാധ്യമമായി ട്രീഫോണ്‍, സ്പാഗ്നംമോസ് എന്നിവയും ഉപയോഗിക്കാം.

സുലഭമായി തണുത്ത വായുവും വേണ്ടത്ര വെളിച്ചവും കിട്ടുമെങ്കില്‍ ബ്ലൂ വാന്‍ഡയ്ക്ക് പരാതിയില്ല.

ആഴ്ചയില്‍ ഒരിക്കല്‍ വളപ്രയോഗം നടത്താം. ചാണകത്തെളി, ചാണകവും വേപ്പിന്‍ പിണ്ണാക്കും കൂടി കലക്കി തെളി ഊറ്റിയത് തുടങ്ങിയവയൊക്കെ വെള്ളം ചേര്‍ത്തു നേര്‍പ്പിച്ച് ചെടിയുടെ ചുവട്ടില്‍ ഒഴിച്ചുകൊടുക്കാം കുമിള്‍ശല്യമുണ്ടാകുന്നുവെങ്കില്‍ ഇന്‍ഡോഫില്‍ എം -45 എന്ന കുമിള്‍ നാശിനി നേര്‍പ്പിച്ചു തളിക്കാം. ബ്ലൂ വാന്‍ഡയുടെ തൈയ്ക്ക് സാധാരണ ഗതിയില്‍ 150 രൂപ വരെ വിലയുണ്ട്. മൂന്നാര്‍ഭാഗത്തും മറ്റും തണുപ്പ് കൂടുതലായതിനാല്‍ അവിടെ ഇത് നന്നായി വളരും

കടപ്പാട്-nammudemalayalam.com

3.11267605634
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top