Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

ബന്തിയുടെ നാനാരൂപങ്ങള്‍

കൂടുതല്‍ വിവരങ്ങള്‍

ബന്തിയുടെ നാനാരൂപങ്ങള്‍

വാര്‍ദ്ധക്യത്തെ മന്ദീഭവിപ്പിക്കുന്ന ആന്‍റി-ഏജിംഗ് ഔഷധികളില്‍ മറ്റു ഘടകങ്ങള്‍ക്കൊപ്പം ബന്തിസത്തും കലര്‍ത്തുന്നുണ്ട്. ബന്തിസത്ത് ത്വക്കിനെയും ത്വക്ക് കോശങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന കോശങ്ങളെയും ആരോഗ്യകരമാക്കുന്നു. ശരീരത്തിനു ഊര്‍ജ്ജസ്വലതയും രോഗപ്രതിരോധശേഷിയും നല്‍കുന്നു.

ബന്തിപ്പൂക്കൾക്ക് (Marigold) പൂജാപുഷ്പങ്ങളായും അലങ്കാരപുഷ്പങ്ങളായും മാത്രമല്ല പ്രസക്തിയുള്ളത്. വാണിജ്യസാധ്യതയുള്ള നിരവധി ഉത്പ്പന്നങ്ങൾ ബന്തിപ്പൂക്കളിൽ നിന്ന് ഉണ്ടാക്കാം. വർണകങ്ങളുടെ നിർമ്മാണം(Pigments), സുഗന്ധ എണ്ണയുടെ നിർമ്മാണം തുടങ്ങി ഇതിന്റെ മൂല്യ വർദ്ധന സാധ്യതകളേറെയാണ്.

സസ്യജന്യ രാസവസ്തുക്കൾ

സസ്യജന്യ രാസവസ്തുക്കളുടെ (Phytochemicals) മുഖ്യസ്രോതസ്സാണ് ബന്തി. ബന്തിയിൽ കരോട്ടോയിനിഡുകൾ നല്ല തോതിൽ അടങ്ങിയിട്ടുണ്ട്. ഇവ വിറ്റാമിൻ എ യുടെ ലഭ്യത കൂട്ടുകയും അർബുദം, ഹൃദ്രോഗം, നേത്രപടലരോഗങ്ങൾ, ത്വക്ക് രോഗങ്ങൾ, തിമിരം എന്നിവയ്ക്കെതിരെ പ്രതിരോധം പകരുകയും ചെയ്യും. ഇവ നിരോക്സീകാരികളായി വർത്തിക്കുകയും രക്തം, ലിപിഡ്, മറ്റു ശരീരദ്രവ്യങ്ങൾ എന്നിവയ്ക്ക് ദോഷകാരികളായ ഫ്രീറാഡിക്കലുകളിൽ നിന്ന് സംരക്ഷണമേകുകയും ചെയ്യും.

ബന്തിയിൽ ഫ്ളവനോയിഡുകളും അടങ്ങിയിരിക്കുന്നു. ഇവയും നിരോക്സീകാരികളാണ്. കാൻസർ, നീരുകെട്ടൽ, കൊളസ്ട്രോൾ എന്നിവ തടയാൻ ഇവയ്ക്കാകും. മേൽപ്പറഞ്ഞ ഘടകങ്ങളൊക്കെ ബന്തിപ്പൂക്കളിൽ നിന്ന് വാണിജ്യതോതിൽ വേർതിരിക്കുന്നുണ്ട്.

ഇവ മനുഷ്യരോഗവുമായി ബന്ധപ്പെട്ടു മാത്രമല്ല പൗൾട്രി വ്യവസായരംഗത്തും വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. കോഴിത്തീറ്റയിൽ ബന്തിപ്പൂക്കളിൽ നിന്ന് വേർതിരിച്ച കരോട്ടോയിനിഡുകൾ ചേർക്കുന്നതിലൂടെ മുട്ടക്കോഴികളുടെ മുട്ടയുടെ മഞ്ഞക്കരുവിന്റെ നിറം കൂട്ടാനാവും. ഇറച്ചിക്കോഴികളുടെ മാംസത്തിന് ആകർഷകമായ നിറം പ്രാപ്യമാവും. ഉണക്ക ബന്തിപ്പൂക്കളിൽ 90 ശതമാനത്തോളം കരോട്ടോയിനിഡുകൾ ഉണ്ട്. ഉണക്ക ഇതളുകൾ ചെറുതരികളായി പൊടിച്ചാണ് കോഴിത്തീറ്റയിൽ ചേർക്കുന്നത്. കളർ ഡൈയായും ബന്തിയിൽ നിന്നും വേർതിരിച്ച കരോട്ടോയിനിഡുകൾ ഉപയോഗിക്കുന്നു. ഇതു ഭക്ഷ്യവ്യവസായത്തിൽ വിഭവങ്ങൾക്കു നിറം പകരാനാണ് പ്രധാനമായും ചേർക്കുന്നത്. ചില രാജ്യങ്ങളിൽ വസ്ത്രങ്ങൾക്കു നിറം പകരാനും ഇതു പ്രയോഗം കണ്ടെത്തുന്നു.

ഫംഗസ്സുകളെയും ബാക്ടീരിയകളെയും നശിപ്പിക്കാനും നീരുവറ്റിക്കാനും കഴിവുള്ളതാണ് ബന്തിപ്പൂവിതളുകളിലെ ഘടകങ്ങൾ. കരോട്ടിനോയിഡുകളുടെ സാന്നിദ്ധ്യം കൂടിയാവുമ്പോൾ ഇത് ത്വക്കിന് ഉത്തമമായി മാറുന്നു. ധാരാളം സൗന്ദര്യവർദ്ധക ലേപനങ്ങളിൽ, ബന്തിപ്പൂക്കളുടെ പൊടിയും സത്തും ചേർക്കുന്നുണ്ട്. നീരു വറ്റിക്കാനാവുമെന്നതിനാൽ പല്ലുവേദനയും ചെവിവേദനയും മറ്റും ബാധിക്കുമ്പോൾ ഉപയോഗിക്കുന്ന സസ്യജന്യവേദന സംഹാരികളിൽ ബന്തിസത്ത് ചേർക്കുന്നു.

വാർദ്ധക്യത്തെ മന്ദീഭവിപ്പിക്കുന്ന ആന്റി-ഏജിങ്ങ് ഔഷധങ്ങളിൽ മറ്റു ഘടകങ്ങൾക്കൊപ്പം

ബന്തിസത്തും കലർത്തുന്നുണ്ട്. ബന്തിസത്ത് ത്വക്കിനെയും ത്വക്ക് കോശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന കോശങ്ങളെയും ആരോഗ്യകരമാക്കുന്നു. ശരീരത്തിന് ഊർജസ്വലതയും രോഗപ്രതിരോധശേഷിയും നൽകുന്നു.

ബന്തി എണ്ണ

ബന്തിപ്പൂക്കളിൽ നിന്ന് മഞ്ഞനിറത്തിലുള്ള സുഗന്ധ എണ്ണ വേർതിരിക്കുന്നുണ്ട്. പെർഫ്യൂം,സൗന്ദര്യവർദ്ധകവസ്തുക്കൾ, ഫ്ളേവർ ഏജന്റുകൾ എന്നിവയുടെ നിർമാണത്തിൽ ഇതു ഉപയോഗം കണ്ടെത്തുന്നുണ്ട്. സോപ്പ് മുതൽ സോഫ്റ്റ് ഡ്രിങ്കുകളിലും മദ്യത്തിനു നിറം പകരാനും വരെ ഇതുചേർക്കുന്നു. കിലോയ്ക്ക് 6000 രൂപയോളമാണ് മേരിഗോൾഡ് ഓയിലിന്റെ വില. പൂവിൽ നിന്ന് മാത്രമല്ല ഇലയിൽ നിന്നും എണ്ണയെടുക്കുന്നുണ്ട്.

അരോമ തെറാപ്പിയുടെ ഭാഗമായി ആവി പിടിക്കാനും ബന്തി എണ്ണ ഉപയോഗിക്കുന്നു. ഇത് ശ്വസനരോഗങ്ങൾ അകറ്റി മാനസികമായ ശാന്തത പ്രധാനം ചെയ്യും

ബന്തി ഔഷധപുഷ്പം

  • സൂര്യതാപം, തൊലിവീണ്ടുകീറൽ, മുഖക്കുരു തുടങ്ങി പല ത്വക്ക് രോഗങ്ങൾക്കും ബന്തിപ്പൂവ് അരച്ചുപുരട്ടുന്നത് ഗുണം ചെയ്യും.
  • ഉണക്ക ബന്തിപ്പൂവ് തിളപ്പിച്ചുണ്ടാക്കുന്ന ഔഷധചായ അൾസർ, അസിഡിറ്റി, ഗ്യാസ് എന്നിവ ശമിപ്പിക്കും,
  • ആർത്തവ വേദന കുറയ്ക്കും.
  • ബന്തിപ്പൂവിൽനിന്നുണ്ടാകുന്ന കാലെൻഡുല ഡ്രോപ്സ് ജലദോഷരോഗങ്ങൾക്ക് ഔഷധമായി ഹോമിയോയിൽ ഉപയോഗിക്കുന്നു.
  • ബന്തിയിലെ ഘടകങ്ങൾ മികച്ച നിരോക്സീകാരികളാണ്.
  • സന്ധിവീക്കം മാറ്റാൻ ഫലപ്രദം.
  • ബന്തിച്ചായ ശരീരശുദ്ധി ഉണ്ടാക്കുന്നു.

ബന്തിച്ചായ ഉണ്ടാക്കാം

2 ടീസ്പൺ ഉണക്ക ബന്തിപ്പൂവ് 200 മില്ലീമീറ്റർ വെള്ളത്തിൽ തിളപ്പിക്കുക. കുടത്തിലിട്ട് വാവട്ടം മൂടി 10-15 മിനിട്ടാണ് തിളപ്പിക്കേണ്ടത്. ബന്തിച്ചായ തയ്യാറായി. നല്ലൊരു ആരോഗ്യപാനീയമാണിത്.

കടപ്പാട്: കേരളകര്‍ഷകന്‍

 

2.89743589744
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top