অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ഫല വർഗ്ഗങ്ങൾ

ഫല വർഗ്ഗങ്ങൾ
 1. വാഴ
 2. ആപ്രിക്കോട്ട്.
 3. വെണ്ണപ്പഴം
 4. സബർജിൽ
 5. അക്കി
 6. കൈതച്ചക്ക
 7. പുളിനെല്ലി
 8. ഓറഞ്ച്
 9. മള്ബറി
 10. അറസാപ്പഴം
 11. കൂവളം
 12. വെസ്റ്റ്ഇന്ത്യൻ ചെറി
 13. അരിയാപൊരിയൻ
 14. ഇലുമ്പി
 15. ചാമ്പ
 16. പേരയ്ക്ക
 17. നെല്ലിക
 18. കോകം
 19. പ്ലംസ്
 20. മാതളനാരകം
 21. ഉറുമാമ്പഴം
 22. മുസംബി
 23. വിളാമ്പഴം
 24. സ്ട്രോബറി
 25. ചെറുനാരങ്ങ
 26. ഞാവൽ
 27. പാഷന്ഫ്രൂട്ട്
 28. ചക്ക
 29. ജബോത്തിക്കാബ
 30. സ്റ്റാർ അപ്പിൾ
 31. അത്തി
 32. മുട്ടപ്പഴം
 33. ആപ്പിള്
 34. തോടമ്പുളി
 35. കശുമാവ്
 36. ആത്ത
 37. കുംകാറ്റ് ഓറഞ്ച്.
 38. വടുകപ്പുളി
 39. ചെറുനാരകം
 40. ലിച്ചി.
 41. ലോംഗൻ
 42. മബോളോ
 43. മിറാക്കിൾ ഫ്രൂട്ട്.
 44. മലയൻ ആപ്പിൾ
 45. മാങ്ങ
 46. മാങ്കോസ്റ്റീൻ
 47. മാനിലപ്പുളി
 48. പാഷൻ ഫ്രൂട്ട്
 49. ജൊക്കോട്ട്
 50. മുള്ളൻ പാവൽ.
 51. ജമൈക്കൻ ചെറി
 52. പപ്പായ
 53. പീച്ച്
 54. ഡ്രാഗൺ പഴം
 55. ബബ്ലൂസ് നാരങ്ങ
 56. ഫിലോസാൻ
 57. റമ്പുട്ടാൻ
 58. ചെറുകൊട്ടിലാമ്പഴം
 59. പനിനീർച്ചാമ്പ
 60. സലാക്കാ സലാക്കാ
 61. സാന്റോൾ
 62. സപ്പോട്ട
 63. സീതപ്പഴം
 64. മലമ്പുന്ന.
 65. മുള്ളാത്ത
 66. സൂരിനാം ചെറി
 67. മരത്തക്കാളി
 68. പുളി
 69. മലതക്കാളിക്കീര
 70. അരയാൽ
 71. നെല്ലിക്ക
 72. ശീമപ്ലാവ്
 73. മെരുവാലം
 74. ചെറിമോയ
 75. ഉള്ളിച്ചാമ്പ

വാഴ


നേന്ത്രപ്പഴം പ്രകൃതിയുടെ ടോണിക്കായി അറിയപ്പെടുന്നു. രോഗികൾക്ക് ആരോഗ്യം പ്രദാനം ചെയ്യാൻ കഴിവുള്ള ഫലമാണിത്. ശരീരകോശങ്ങളുടെ പുനർനിർമ്മാണത്തെ വേഗത്തിലാക്കുന്ന ഘടകങ്ങൾ നേന്ത്രപ്പഴത്തിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. വളരെപ്പെട്ടെന്ന് ദഹിക്കുന്നതും വേഗത്തിൽ ഉന്മേഷം തരുന്നതുമാണ്. ഇരുമ്പ്, ഫോസ്ഫറസ്, നിയാസിൻ എന്നിവ അടങ്ങിയിരിക്കുന്ന നേന്ത്രപ്പഴം ഉയർന്ന കലോറി പ്രദാനം ചെയ്യുന്നു. രക്തത്തിലെ അമ്ളത കുറയ്ക്കാൻ കഴിവുണ്ട്. വിറ്റാമിൻ എ,ബി,സി,ഡി എന്നിവ ഈ ഫലത്തിൽ അടങ്ങിയിട്ടുണ്ട്. കുട്ടികൾക്ക് നേന്ത്രപ്പഴത്തോടൊപ്പം ചൂടുപാൽ നൽകുന്നത് നല്ലതാണ്. പ്രഭാത ഭക്ഷണത്തിൽ ഒരു നേന്ത്രപ്പഴം ഉൾപ്പെടുത്തുന്നത് ദിവസം മുഴുവൻ ഉന്മേഷം പകരും

വാഴക്കന്ന് ചരിച്ചു നട്ടാല് മുളങ്കരുത്ത് കൂടും വിളവും മെച്ചപ്പെട്ടതായിരിക്കും.
വാഴക്കന്ന് ചൂടു വെള്ളത്തില് പത്തു മിനിറ്റ് മുക്കി വച്ചതിനു ശേഷം നട്ടാല് നിമാ വിരയെ ഒഴിവാക്കാം.
വാഴക്കന്ന് നന്നായി ചെത്തി വൃത്തിയാക്കുക. നടാനുള്ള കുഴിയില് ഒരു കിലോ വേപ്പിന് പിണ്ണാക്കു ചേര്ക്കുക. തുടര്ന്ന് വാഴ നട്ടാല് നിമാ വിരയുടെ ഉപദ്രവം ഉണ്ടാവുകയില്ല.
വാഴ നടുന്ന കുഴിയില് 25 ഗ്രാം ഫുറഡാന് ഇട്ടാല് മാണവണ്ടിന്റെ ഉപദ്രവം ഒഴിവാക്കാം.
വാഴക്കന്ന് നടുമ്പോള് ആദ്യകാല വളര്ച്ചാവശ്യമായ പോഷകങ്ങള് വാഴക്കന്നില് നിന്നു തന്നെ ലഭിച്ചു കൊള്ളും.
ചുവട്ടിലേക്കു വണ്ണമുള്ള മുകളിലേക്ക് നേര്ത്ത് വാള് മുന പോലെ കൂര്ത്ത ഇലകളോടു കൂടിയ സൂചിക്കന്നുകളാണ് നടാന് ഉത്തമം.

നേത്ര വാഴക്കന്ന് ഇളക്കിയാല് 15 - 20 ദിവസത്തിനുള്ളില് നടണം.

മറ്റുള്ള വാഴക്കന്നുകള് എല്ലാം 3- 4 ദിവസത്തിനുള്ളില് നടണം.

ഏത്ത വാഴക്കന്ന് ഇളക്കിയ ശേഷം ചാണക വെള്ളത്തില് മുക്കി ഉണക്കി സൂക്ഷിച്ചാല് ഒരു മാസം വരെ ജീവനക്ഷമത നിലനിര്ത്താം.

അത്തം ഞാറ്റുവേലയാണ് ഏത്തവാഴ നടാന് ഏറ്റവും പറ്റിയത്.

വാഴക്കന്ന് നടുന്നതിനു മുമ്പ് വെള്ളത്തില് താഴ്ത്തി വച്ചിരുന്നാല് അതില് പുഴുക്കളുണ്ടെങ്കില് അവ ചത്തുകൊള്ളും.

വാഴ പുതുമഴയോടെ നടുക, നല്ല കരുത്തോടെ വളരും പുഷ്ടിയുള്ള കുലയും കിട്ടും.

വാഴവിത്ത് നടുന്ന കുഴിയില് കുറച്ച് ചാണകപ്പൊടി കൂടി ഇടുക. മണ്ടയടപ്പില് നിന്നും വാഴ രക്ഷപ്പെടും.

വേപ്പിന് പിണ്ണാക്ക് ചുവട്ടിലിട്ട് വാഴ നട്ടാല് കരിക്കിന് കേട് തടയാം. നട്ടതിന് ശേഷം രണ്ടു പ്രാവശ്യം കൂടി വേപ്പിന് പിണ്ണാക്ക് ഇടണം.

ഓണത്തിന് ഏത്തവാഴ വെട്ടണമെങ്കില് നടുന്ന സമയം ക്രമീകരിക്കുക. ഓണം വിട്ടേ ചിങ്ങം ആവൂ എങ്കില് അത്തം ഞാറ്റുവേലയുടെ തുടക്കത്തില് കന്ന് നടുക. ഓണം അവസാനമാണെങ്കില് ചോതി ഞാറ്റുവേലയില് നടുക.

വാഴ നടുമ്പോള് കുഴിയില് അല്പ്പം വേപ്പിന് പിണ്ണാക്ക് ചേര്ക്കുകയും വാഴയിലയുടെ കുരലില് രണ്ടു മൂന്നു പ്രാവശ്യം അല്പം വേപ്പെണ്ണ ഒഴിച്ചു കൊടുക്കുകയും ചെയ്താല് കുറുമ്പുരോഗം വരികയില്ല.

വാഴക്കുഴിയില് ഇഞ്ചിപ്പുല്ലു വച്ച് വാഴക്കന്ന് നട്ടാല് കീടശല്യം കുറയും.

വാഴയുടെ മാണപ്പുഴുക്കളെ നശിപ്പിക്കാന് , പ്ലാസ്റ്റിക് ചാക്കുകള് വെള്ളം നനച്ച് കുമ്മായപ്പൊടി തൂകി പിണ്ടിയില് അധികം മുറുക്കാതെ കെട്ടിയുറപ്പിക്കുക. ഉണങ്ങിയ പോളകള് മാറ്റിക്കളഞ്ഞതിന് ശേഷം വേണം ഇങ്ങനെ ചെയ്യാന്. ആക്രമണം തുടങ്ങുമ്പോള് തന്നെ ചെയ്താല് ഏറ്റവും ഫലം കിട്ടും.

കുരലപ്പ് വന്ന വാഴയുടെ കവിളില് അഞ്ചു ഗ്രം വീതം വറുത്ത ഉലുവ വിതറുക ഭേദമാകും.

എല്ലായിനം വാഴയിലും ഉണ്ടാകുന്ന ചെല്ലി, പലവക കീടങ്ങള് എന്നിവ ഒഴിഞ്ഞു പോകാന് ഉണങ്ങിയ പോളകള് പൊളിച്ചു മാറ്റി തീയിലിടുക. ഇവയിലാണ് കീടങ്ങള് കൂടു വക്കുന്നത്.

വയല് വരമ്പുകളില് വാഴ നടുമ്പോള് ഞണ്ടിന്റെ മാളത്തില് നികക്കെ ചാണകവെള്ളം ഒഴിക്കുക. അവ ശ്വാസം മുട്ടി പുറത്ത് വരും. അപ്പോള് പിടിച്ച് നശിപ്പിക്കാം.

വാഴ മുളച്ചു വരുമ്പോള് രണ്ടാഴ്ചയിലൊരിക്കല് മഞ്ഞുവെള്ളം തോരുന്നതിനുമുമ്പ് ഓരോ നുള്ള് ചാരം കൂമ്പിലും കവിളിലും ഇട്ടുകൊടുത്താല് പുഴുക്കളുടെ ശല്യം ഒഴിവാകും.

കുഴികളില് നേന്ത്ര വാഴ നട്ടതിനു ശേഷം കുഴിക്ക് ചുറ്റും തകര നട്ടുവളര്ത്തിയാല് വാഴയെ ബാധിക്കുന്ന നിമാവിരകളെ നിയന്ത്രിക്കാം.

വാഴയ്ക്കിടയില് പയര് വിതക്കുന്നത് വളരെ പ്രയോജനപ്രദമായ കള നിവാരണമാര്ഗ്ഗമാണ് .

കുറുനാമ്പു രോഗം ഒഴിവാക്കാന് വാഴ നടുന്ന സമയത്ത് 40 ഗ്രാം ഫുറഡാന് ചുവട്ടിലും മൂന്നു മാസങ്ങള്ക്കു ശേഷം 20 ഗ്രാം ഫുറഡാന് വീതം പോളകള്ക്കിടയിലും ഇടുക.

ടിഷ്യു കള്ച്ചര് വാഴകള്ക്ക് മാണപ്പുഴുവിന്റെ ഉപദ്രവം വളരെ കുറവായിരിക്കും.

ടിഷ്യൂ കള്ച്ചര് വാഴകള്ക്ക് കുറുനാമ്പ് ഉണ്ടാകാനുള്ള സാധ്യതയും തീരെ കുറവാണ്.

നേന്ത്രവാഴ കുലക്കാന് എടുക്കുന്ന കാലം നടാന് ഉപയോഗിക്കുന്ന കന്നിന്റെ മൂപ്പിനെ ആശ്രയിച്ചാണ്. മൂപ്പു കുറഞ്ഞ ചെറിയ കന്നുകള് നട്ട് ഏതാനും ദിവസങ്ങള്ക്കു ശേഷം മൂപ്പു കൂടിയവ നട്ടാല് എല്ലാ വാഴകളും ഏതാണ്ട് ഒരേകാലത്ത് കുലക്കുന്നതാണ്.

വാഴക്കുലയുടെ നേരെ ചുവട്ടിലും , എതിര്വശത്തും ഉള്ള കന്നുകള് നടാനുപയോഗിച്ചാല് നല്ല വലിപ്പമുള്ള കുലകള് കിട്ടും.

വാഴത്തോപ്പില് വെയിലടി ഉള്ള ഇടങ്ങളില് പോളിത്തീന് ഷീറ്റുവിരിച്ചാല് കളയുടെ വളര്ച്ച ഒഴിവാക്കാം.

ത്രികോണ രീതിയില് നട്ടിട്ടുള്ള വാഴകള് പരസ്പരം കയറു കൊണ്ടു കെട്ടിയാല് കാറ്റു മൂലം മറിഞ്ഞു വീഴുന്നത് ഒഴിവാക്കാം.

വാഴയുടെ വേരു പടലം ഉപരിതലത്തോട് ചേര്ന്നിരിക്കുന്നതിനാല് ആഴത്തില് വളം ഇട്ടാല് പ്രയോജനം കിട്ടുകയില്ല.

വാഴച്ചുണ്ട് പൂര്ണ്ണമായും വിരിഞ്ഞതിനു ശേഷം കുടപ്പന് ഒടിച്ചു കളയുക. കായകള് നല്ല പുഷ്ടിമയോടെ വളരുന്നു വേഗത്തില് അവ മൂപ്പെത്തുന്നു.

നേന്ത്ര വാഴകള് ഒരേ കാലത്ത് കുലക്കാനായി ഒരേ പ്രായമുള്ള കന്നുകള് ഉപയോഗിക്കണം.

നേന്ത്രവാഴയ്ക്ക് ശുപാര്ശ ചെയ്തിട്ടുള്ള വളങ്ങള് ഏതാണ്ട് ഒരേഇടവേളകളില് ആറു പ്രാവശ്യമായി നല്കിയാല് നല്ല വലിപ്പമുള്ള കുലകള് ലഭിക്കും.

വാഴയുടെ കുറുനാമ്പ് രോഗത്തിന് തൈര് ഫലപ്രദമായ ഒരു പ്രതിവിധിയാണ്. കുറുനാമ്പ് പറ്റെ മുറിച്ചു കളഞ്ഞതിനു ശേഷം തൈര് ഒഴിക്കുക. രോഗ ശമനം ഉണ്ടാകും.

കുറുനാമ്പു രോഗത്തിന് മറ്റൊരു പ്രതിവിധി കുറു നാമ്പു മുറിച്ചുകളഞ്ഞതിനു ശേഷം തലപ്പില് ഗോ മൂത്രം ഒഴിക്കുക. ഏതാനും ദിവസങ്ങള് ചികിത്സ ആവര്ത്തിക്കുക രോഗം മാറും.

നടുന്നതിനു മുമ്പ് വാഴക്കന്ന് ചാണക്കുഴമ്പില് മുക്കി തണലില് വച്ച് ഉണക്കിയെടുക്കുക. മാമപ്പുഴുവിന്റെ ആക്രമണം കുറയും.

വഴക്കൂമ്പും അവസാന പടലയും വെട്ടിക്കളയുക. മറ്റുള്ള പടലകള് പുഷ്ടിയോടെ വളരും മെച്ചപ്പെട്ട തൂക്കവും കിട്ടും.

മുള്ളന് പായല് വാഴക്കൃഷിക്ക് വളരെ പറ്റിയ ഒരു ജൈവവളമാണ്.

വാഴകുലച്ച് പടല വിരിഞ്ഞ കഴിഞ്ഞ് കുടപ്പന് ഒടിക്കുന്നതോടൊപ്പം ഉപ്പും ചാരവും യോജിപ്പിച്ച് ഒടിച്ച പാടില് വച്ചു കെട്ടുക. കായ്കള്ക്ക് ദൃഢതയും മുഴുപ്പും കൂടും.

വാഴക്ക് അഞ്ചു മാസത്തിനു ശേഷം ചെയ്യുന്ന വളപ്രയോഗം മൂലം ഒരു പടല കായ് പോലും കൂടുതലായി ഉണ്ടാവുകയില്ല

വാഴക്ക് കുല വന്നതിനു ശേഷം കുറച്ചു യൂറിയായും പൊട്ടാഷും വളമായി ചേര്ത്താല് കായ്കള്ക്കു നല്ല പുഷ്ടിയും മാര്ക്കറ്റില് നല്ല വിലയും ലഭിക്കും.

നേന്ത്രവാഴയില് കുലക്കൂമ്പു വരെ കന്നുകള് വളരാന് അനുവദിക്കരുത് എങ്കില് കുലയില്കായ്മേനി ആറു പടലയും ആകെ അമ്പതോ അറുപതോ കായ്കളും ഉണ്ടാകും.

കുന്നിന്റെ ചെരിവിന് എതിരായിട്ടാണ് വാഴയുടെ കുല വരിക. ചെരിവു ഭൂമിയില് വാഴ കൃഷി ചെയ്യുമ്പോള് കുല ഉയര്ന്ന ഭാഗത്തു കിട്ടാന് കുന്നിന്റെ ചെരിവ് താഴേക്ക് ആക്കണം

ഇലുമ്പന് ( ചിലുമ്പി) പുളിയുടെ ഒരു പിടി ഇല കൂടി ഇട്ട് വാഴക്കുല വെച്ചാല് വേഗം പഴുത്തു കിട്ടും.

വാഴക്കായ് വേഗം പഴുക്കുന്നതിന് കുലയ്ക്കൊപ്പം കൂനന് പാലയുടെ ഇല കൂടെ വയ്ക്കുക.

വാഴക്കുലയുടെ കാളമുണ്ടനില് ഉപ്പുകല്ലുവച്ചാല് എല്ലാ കായും ഒന്നിച്ചു പഴുക്കും.

വാഴക്കുല വേഗം പഴുക്കാന് തടിപ്പെട്ടിയില് കുല വച്ച് സാമ്പ്രാണിയും കത്തിച്ചുവച്ച് അടക്കുക ഗ്രാന്റ് നെയിന് വാഴക്കുല പഴുത്തതിനു ശേഷം മുപ്പതു ദിവസം വരെ കേടു കൂടാതെ ഇരിക്കും

ഒരു തവണ ചീരക്കൃഷി ചെയ്ത ശേഷം വാഴക്കൃഷി നടത്തിയാല് വാഴക്ക് കരുത്തും കുലക്ക് തൂക്കവും കൂടും.

നേന്ത്രവാഴയും മരച്ചീനിയും ചേര്ന്ന സമ്മിശ്ര കൃഷി വളരെ ആദായകരമാണ്.

വാഴക്കിടയില് കാച്ചില് വളര്ത്തിയാല് വാഴ തന്നെ താങ്ങു മരമായി ഉപയോഗിക്കാം. പാളയന് തോടന് തുടര്കൃഷിയില് ഒരു മൂട്ടില് രണ്ടു കന്നുകള് നിര്ത്താം.

ഞാലിപ്പൂവന്, കൊടപ്പനില്ലാക്കുന്നന്, കര്പ്പൂരവള്ളി, കാഞ്ചികേല, തുടങ്ങിയ വാഴയിനങ്ങള്ക്ക് ഒരു വലിയ പരിധി വരെ കുറുനാമ്പ് പ്രതിരോധ ശക്തി ഉണ്ട്.

വാഴപ്പഴങ്ങളുടെ കൂട്ടത്തില് രക്തകദളി ഇനത്തിനാണ് പഞ്ചസാരയുടെ അളവ് ഏറ്റവും കൂടുതലുള്ളത്.

വാഴ നട്ടു കഴിഞ്ഞാല് രണ്ടാം മാസത്തിലും നാലാം മാസത്തിലും വളം ചെയ്യണം പിന്നീട് വളപ്രയോഗം ആവശ്യമില്ല.

ആപ്രിക്കോട്ട്.

പ്രൂണസ് അർമേനിയാക്ക (Prunus armeniaca) എന്നു ശാസ്ത്രനമമുള്ള ഒരിനം ഫലവൃക്ഷമാണ് ആപ്രിക്കോട്ട്. റോസേസി (Rosaceze) കുടുംബത്തിൽപ്പെട്ട ഇതിന്റെ ജന്മദേശം ചൈനയാണ്. അവിടെനിന്നും ദക്ഷിണ യൂറോപിലൂടെ ഇത് അമേരിക്കൻ ഐക്യനാടുകളിൽ എത്തിച്ചേർന്നു.

അനുയോജ്യ കാലാവസ്ത

പീച്ചു മരത്തെക്കൾ അല്പം കൂടി കട്ടിയുള്ള തടിയാണ്. വളരെ നേരത്തെതന്നെ പുഷ്പ്പിക്കുന്ന ഇതിന് മഞ്ഞും അതിശൈത്യവും ഹാനികരമാണ്. അതിനാൽ മഞ്ഞുവീഴാത്തതും ഊഷ്മാവ് 10-150F-ൽ താഴാത്തതുമായ സ്ഥലമാണ് ആപ്രിക്കോട്ടു കൃഷി ചെയ്യാൻ തിരഞ്ഞെടുക്കപ്പെടാറുള്ളത്. ഉത്തരാഫ്രിക്കയിലും കാലിഫോർണിയായിലും ബ്രിട്ടന്റെ താരതമ്യേന ചൂടുകൂടിയ ഭാഗങ്ങളിലും ഇതു ധാരാളമായി വളരുന്നുണ്ട്.

പഴങ്ങൾ

മഞ്ഞയോ, ഓറഞ്ചോ നിറത്തിലുള്ളതായിരിക്കും പഴങ്ങൾ. ഏതാണ്ടു മിനുസമേറിയ ഈ പഴങ്ങൾ പാകം ചെയ്യാതെ വെറുതേകഴിക്കൻ സ്വാദുറ്റതാണ്. ഉണക്കിയും സംസ്ക്കരിച്ചു ടിന്നിലടച്ചു ഇവ സംഭരിക്കപ്പെടുന്നു.

വംശവർധനവ്

പ്ലം (Myrobalm plum), പീച്ച് എന്നിവയുടെ തൈകളിൽ മുകുളനം (budding) നടത്തിയാണ് ഈ വൃക്ഷങ്ങളുടെ വംശവർധനവ് സാധിക്കുന്നത്. തോട്ടത്തിൽ നടുമ്പോൾ രണ്ടു വൃക്ഷങ്ങൾ തമ്മിലുള്ള അകലം സാധാരണയായി 735 സെ.മീ. ആയിരിക്കും.

കൃഷിചെയ്യുന്ന ഇനങ്ങൾ

താഴെ കാണുന്നവയാണ് സാധാരണ കൃഷി ചെയ്യപ്പെടുന്ന ഇനങ്ങൾ.

 1. മൂർപാർക്ക് (moorpark)
 2. ബ്ലെനിം (Blenheim)
 3. റ്റിൽറ്റൺ (Tilton)
 4. ന്യൂ കാസിൽ (New Castle)
 5. വിഗിൻസ് (Wiggins)

ചൈനയിലും ജപ്പാനിലും വളരെ പ്രാധാന്യമുള്ള ഒരു വൃക്ഷമാണ് പ്രൂണസ് മ്യൂം (Prunus mume) എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ജാപ്പനീസ് ആപ്രിക്കോട്ട്. ഇതിനെ ഒരലങ്കാരവൃക്ഷമായും ഫലവൃക്ഷമായും അവർ വളർത്തുന്നു. അമേരിക്കയിൽ ഈ ഇനത്തിന് അത്രപ്രാധാന്യമില്ല.

വെണ്ണപ്പഴം

ലോറേസി എന്ന സസ്യകുടുംബത്തിൽപ്പെട്ട ഒരു അംഗമാണ് അവക്കാഡോ അഥവാ വെണ്ണപ്പഴം. ബട്ടർ പിയർ, അലീഗറ്റർ പിയർ എന്നിങ്ങനേയും ഇതിന്‌ പേരുണ്ട്. (ശാസ്ത്രീയനാമം: Persea americana). കരീബിയൻ ദ്വീപുകൾ,മെക്സിക്കൊ,തെക്കേ അമേരിക്ക,മധ്യ അമേരിക്ക എന്നിവയാണ്‌ ഇതിന്റെ ജന്മദേശം. ഈ മരത്തിന്റെ ഫലത്തേയും അവ്കാഡൊ എന്നാണ്‌ പറയുക. മുട്ടയുടെ ആകൃതിയുള്ളതോ വൃത്താകൃതിയുള്ളതോ ആയ ഫലത്തിനകത്ത് കട്ടിയുള്ള അല്പം വലിപ്പമുള്ള വിത്താണുണ്ടാവുക.

വാണിജ്യപ്രാധാന്യമുള്ള ഒരു വിളയാണ്‌ അവ്കാഡൊ. ഇതിന്റെ മരവും ഫലവും ഉഷ്ണമേഖലാകാലാവസ്ഥയുള്ള ലോകത്തിന്റെ വിവിധഭാഗങ്ങളിൽ കൃഷിചെയ്യപ്പെടുന്നു. പച്ച നിറത്തിലുള്ള തൊലിയോട്കൂടിയ ഈ ഫലം വിളവെടുപ്പിന്‌ ശേഷം പഴുപ്പിക്കുന്നു. സ്വയം പ്രജനനം നടത്തുന്ന മരമാണിത്. നല്ലയിനം ഫലം ലഭിക്കുന്നതിനും കൂടുതൽ കായ്കൾക്കുമായി ഈ മരം ഗ്രാഫ്റ്റിംഗ് ചെയ്താണ്‌ നടുന്നത്.

പോഷകമൂല്യം

അവ്കാഡൊയുടെ 75 ശതമാനം കലോറിയും ഉണ്ടാവുന്നത് കൊഴുപ്പിൽ നിന്നാണ്‌(fat). ഏകപൂരിതമായ കൊഴുപ്പാണിത്. വാഴപ്പഴത്തേക്കാൾ 60 ശതമാനം കൂടുതൽ പൊട്ടാസ്യവും അവ്കാഡൊയിൽ അടങ്ങിയിട്ടുണ്ട്. ജീവകം ബി, ജീവകം ഇ, കെ എന്നിവകൾകൊണ്ടും സമ്പന്നമാണിത് . മറ്റേത് പഴവർഗ്ഗത്തേക്കാളും നാരുകൾ(fiber) അവ്കാഡൊയിലുണ്ട് .

സബർജിൽ

റോസാസീ കുടുംബത്തിൽ പെട്ട ഒരു പഴവർഗ്ഗ സസ്യമാണ് സബർജിൽ. ശൈത്യമേഖലയിലാണ് ഇവ സാധാരണ വളരുക. പിയർ (Pear)ന്റെ അടുത്ത ബന്ധുവാണ് സബർജിൽ. കേരളത്തിലെ കാന്തല്ലൂരിൽ ഇത് കൃഷിചെയ്യുന്നുണ്ട്

അക്കി

ഒരിനം നിത്യഹരിത ഫലസസ്യമാണ് അക്കി. (ശാസ്ത്രീയനാമം: Blighia sapida). വർഷത്തിൽ എല്ലാക്കാലത്തും ഇവയിൽ ഫലം ഉണ്ടാകുന്നു. ജമൈക്ക രാജ്യത്തിന്റെ ദേശീയ ഫലമാണ് അക്കി. ഇവ വെജിറ്റബിൾ ബ്രെയിൻ എന്നും അറിയപ്പെടുന്നു.

വിവരണം

പത്തു മീറ്റർ വരെ ഉയരത്തിൽ നിരവധി ശാഖോപശാഖകളായി അക്കി വളരുന്നു. ഇലകൾ സംയുക്തപത്രങ്ങളാണ്. മരത്തിൽ നിറയെ ചുവപ്പു നിറത്തിലുള്ള ഫലം ധാരാളമായി കാണപ്പെടുന്നു. കശുമാങ്ങയോടു സാമ്യമുള്ള ഇനം പഴങ്ങളാണ് ഇവയിൽ വളരുന്നത്. ഇളംകായകൾ പച്ച നിറത്തിലും പാകമായവ മഞ്ഞ, പഴുത്തവ ചുവന്ന നിറത്തിലും കാണപ്പെടുന്നു. ഇവ അലങ്കാരസസ്യമായും വളർത്തുന്നുണ്ട്. ഇവയിലെ ഫലം മാംസളമായ പുറംതൊലിയോടും അകത്ത് തലച്ചോറ് ആകൃതിയിൽ പരിപ്പ്, കറുത്ത ചെറിയ വിത്തുകൾ എന്നിവയോട് കൂടിയതുമാണ്.

പഴുത്ത കായ്കളിൽ നിന്നും പരിപ്പ് നേരിട്ടു ഭക്ഷിക്കാവുന്നതാണ്. കറി വെയ്ക്കാനും ഇവയുടെ പരിപ്പ് ഉപയോഗിക്കുന്നു. അക്കിയുടെ മൂപ്പെത്താത്ത കായയിൽ വിഷം അടങ്ങിയിരിക്കുന്നതിനാൽ ഇതു ഭക്ഷ്യയോഗ്യമല്ല.

കൈതച്ചക്ക

ഉഷ്ണമേഖലാ സസ്യമായ കൈതയുടെ ഫലത്തെ കൈതച്ചക്ക എന്നു വിളിക്കുന്നു. ശാസ്ത്രീയ നാമം: അനാനാസ്‌ കോമോസസ്‌. ജീവകം എ, ജീവകം ബി എന്നിവയുടെ നല്ല ഉറവിടമാണ്‌ കൈതച്ചക്ക. കൂടാതെ ജീവകം സി, കാൽസ്യം, ഇരുമ്പ്‌, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയും ഇതിൽ അടങ്ങിയിരിക്കുന്നു. നീർവാർച്ചയുള്ള മണ്ണിൽ നന്നായി വളരുന്ന സസ്യമാണ് കൈത. കേരളത്തിലെ മൂവാറ്റുപുഴ, തൊടുപുഴ എന്നീ സ്ഥലങ്ങളിൽ കൈതച്ചക്ക വ്യാപകമായി കൃഷി ചെയ്യുകയും കയറ്റുമതി ചെയ്യുകയും ചെയ്യുന്നുണ്ട്.

ചില ഭാഗങ്ങളിൽ ഇത് കന്നാരചക്ക, കന്നാര ചെടി എന്നിങ്ങനെ അറിയപ്പെടുന്നു.

തെക്കെ അമേരിക്കയിൽ നിന്നും നൂറ്റാണ്ടുകൾക്ക് മുമ്പ് കടൽ കടന്നുവന്ന പഴവർഗ്ഗമാണ് കൈതച്ചക്ക‌. വൻവൃക്ഷങ്ങളിൽ പറ്റിപിടിച്ചു വളരുന്ന സസ്യങ്ങൾ ഉൾപ്പെടുന്ന ബ്രൊമിലിയേസിയെ സസ്യകുടുംബത്തിലെ ഒരംഗമാണ്‌ ഈ ചെടി. പൈൻ മരത്തിന്റെ കോണിനോട് സാദൃശ്യമുള്ള ആകൃതി കാരണമാണ്‌ ഇതിന്‌ പൈനാപ്പിൾ എന്ന പേരു സിദ്ധിച്ചത്.

കൈതച്ചെടിയുടെ അടീയിൽ നിന്നുണ്ടാവുന്ന മുളപ്പാണ് (കാനി) ആണ്‌ നടാൻ ഉപയോഗിക്കുന്നത്. ചെടിയുടെ താഴത്തെ ഇല തണ്ടുമായി ചേരുന്ന ഭാഗത്താണ്‌ മുളപ്പുണ്ടാകുന്നത്. കൈതച്ചക്കയുടെ കൂമ്പും, ചക്കയുടെ തണ്ടിൽ നിന്നുണ്ടാകുന്ന മുളപ്പും നടാനായി ഉപയോഗിക്കുന്നു. നടാൻ പറ്റിയ കാലം മേയ് മുതൽ ജൂൺ വരെയാണ്‌. തനിവിളയായും ഇടവിളയായും കൃഷി ചെയ്യാം. വേനല്‌ക്കാലത്ത് രണ്ടാഴ്ച ഇടവിട്ടു നനച്ചാൽ ചക്കയുടെ വലിപ്പവും തൂക്കവും കൂടും.

രസാദി ഗുണങ്ങൾ

രസം :മധുരം

ഗുണം :സ്നിഗ്ധം, ഗുരു

വീര്യം :ശീതം

വിപാകം :മധുരം

ഔഷധയോഗ്യ ഭാഗം

ഫലം, ഇല

ഔഷധ ഉപയോഗം

ദഹനം കൂട്ടുന്നതിനും ചുമയും തൊണ്ടരോഗങ്ങളും മാറ്റുന്നതിനും ഉപയോഗിച്ചു വരുന്നു.

പുളിനെല്ലി

സാധാരണ കാണപ്പെടുന്ന നെല്ലിക്കയെക്കാൾ പുളിരസം ഉള്ളതും നല്ല പച്ചനിറത്തിൽ കുലകളായി ഉണ്ടാകുന്നവയുമാണ്‌ പുളിനെല്ലി. നക്ഷത്രത്തിന്റെ രൂപസാദൃശ്യമുള്ളതിനാൽ നക്ഷത്രനെല്ലി എന്നും; . ശീമനെല്ലി, നെല്ലിക്കാപ്പുളി, നെല്ലിപ്പുളി, അരിനെല്ലി എന്നൊക്കെ ഇതറിയപ്പെടുന്നു. ഫിലാന്തസ് അസിഡസ് എന്നാണ്‌ ശാസ്ത്രീയനാമം.

വിതരണം

മഡഗാസ്കറാണ്‌ ഇതിന്റെ ജന്മദേശം. കേരളത്തിൽ നന്നായി വളരുന്നുണ്ട്.

വിവരണം

ഏകദേശം 9 മീറ്റർ വരെ പൊക്കത്തിൽ വളരുന്ന പുളിനെല്ലി ഒരു നിത്യഹരിത സസ്യമാണ്‌. എല്ലായ്പ്പോഴും ഇലകൾ കാണപ്പെടുന്ന ഈ സസ്യത്തിൽ, പ്രധാന തണ്ടിന്റെ അറ്റത്തായി ഉപശിഖരങ്ങൾ ഉണ്ടാകും. ഇലകൾ ഇലത്തണ്ടുകളിൽ ഇരുവശത്തും നിരയായി കാണപ്പെടുന്നു. ഇലകൾക്ക് മുകൾ ഭാഗം കടും പച്ചയും അടിഭാഗം നീലകലർന്ന പച്ചനിറവുമാണ്‌ ഉണ്ടാകുക. ഇലത്തണ്ടുകൾക്ക് ഇടയിൽ നിന്നും കുലകളായി ചെറിയ പൂക്കൾ വെള്ള നിറത്തിൽ കാണപ്പെടുന്നു. കായ്‌കൾ മിനുസമുള്ളതും പച്ചനിറത്തിലും ഏഴോ എട്ടോ വരിപ്പുകളോടെ ഉണ്ടാകുന്നു .

കൃഷിരീതി

മിക്കവാറും എല്ലാത്തരം മണ്ണിലും പുളിനെല്ലിമരം വളരും. കളിമണ്ണിൽ കുമ്മായമോ, കമ്പോസ്റ്റോ മേൽമണ്ണുമായി കലർത്തിയും മണലിൽ ജൈവളങ്ങൾ ചേർത്തു പാകപെടുത്തിയും തൈകൾ നടാവുന്നതാണ്‌. വിത്തുമുളപ്പിച്ചും തണ്ടുകൾ മുറിച്ചുനട്ടും പതിവയ്‌ച്ചും പുളിനെല്ലിയുടെ പുതിയ തൈകൾ ഉണ്ടാക്കിയെടുക്കാം. പുതിയ തൈകൾ വേരോടുന്നതുവരെ ജലസേചനം നടത്തിയാൽ മതി. അതിനുശേഷം തൈകളുടെ ചുവട്ടിൽ പുതയിട്ട് ഈർപ്പം നിലനിർത്തിയാൽ മതി. ഇടയ്‌ക്കു വളം നൽകുന്നത്‍ നല്ലതുപോലെ കായ്‌ഫലം നൽകുന്നതിനും വേഗത്തിൽ വളരുന്നതിനും‌‌ സഹായകമാണ്‌ . പ്രധാനമായും രണ്ട് വിളവെടുപ്പുകാലമാണ്‌ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ പുളിനെല്ലിക്കുള്ളത്. ഏപ്രിൽ-മേയ്, ഓഗസ്റ്റ്-സെപ്റ്റംബർ.

ഓറഞ്ച്

 

സിട്രസ് വർഗത്തിൽപെട്ട ഒരു സസ്യവും അതിന്റെ ഫലവുമാണ് ഓറഞ്ച് അഥവാ മധുര നാരങ്ങ. പൊമീലൊ, ടാൻഗറിൻ എന്നീ സസ്യങ്ങളുടെ സങ്കരമാണ് ഓറഞ്ച് എന്ന് കരുതപ്പെടുന്നു. 10 മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഈ നിത്യഹരിത സസ്യത്തിന്റെ ഇലകൾക്ക് 4 മുതൽ 10. സെന്റീമീറ്റർ വരെ നീളമുണ്ടാകും. ഫലത്തിന്റെ തൊലിയുടെ നിറത്തിൽ നിന്നാണ് ഓറഞ്ച് എന്ന പേര് ലഭിച്ചത്. തെക്ക് കിഴക്കൻ ഏഷ്യയിലെ ഇന്ത്യയിലോ വിയറ്റ്നാമിലോ ചൈനയിലോ ആണ് ഇതിന്റെ ഉത്ഭവം.ഇതിൽ ധാരാളം വി റ്റാമിനുകൾ അടങ്ങിയിരിക്കുന്നു. ഓറഞ്ച് കഴിച്ച് തൊലി വലിച്ചെറിയുന്നതാണ് എല്ലാവരുടേയും പതിവ്. എന്നാല് വലിച്ചെറിയുന്ന ഈ ഓറഞ്ച് തൊലിയില് ഗുണങ്ങളേറെയുണ്ടെന്നറിയാമോ. ഓറഞ്ച് തൊലിയില് ഫ്ണ്ടളേവനോയ്ഡുകള് , ഫൈറ്റോ ന്യൂട്രിയന്റുകള് എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തിനും ചര്മസൗന്ദര്യത്തിനും ഒരുപോലെ ഗുണകരമാണ്. ആയുര്വേദപ്രകാരം കഫ,പിത്ത ദോഷങ്ങള് ശമിപ്പിക്കാന് ഓറഞ്ച് തൊലി വളരെ നല്ലതാണ്. ഇത്തരം പ്രശ്ണ്ടനങ്ങള് കൊണ്ടുണ്ടാകുന്ന രോഗങ്ങള്ക്കുള്ള നല്ലൊരു മരുന്നാണിത്. കഫക്കെട്ടു മാറാന് ഓറഞ്ച് തൊലി ഉണക്കിപ്പൊടിച്ച് കഴിയ്ക്കുന്നത് നല്ലതാണ്. ഓറഞ്ച് തൊലിയില് ഒരിനം എണ്ണയും അടങ്ങിയിട്ടുണ്ട്. ഇത് വയറ്റിലെ ആസിഡുകളെ നിര്വീര്യമാക്കാന് സഹായിക്കും. കുടലിന്റെ പ്രവര്ത്തനം സാധാരണ നിലയിലാക്കാന് സഹായിക്കുകയും ചെയ്യും. ഇതിലെ ഹെസ്ണ്ടപെരെഡൈന് എന്ന ഫല്നോയ്ഡ് കോളന് ക്യാന്സര് , ഓസ്റ്റിയോപെറോസിസ് എന്നിവയെ തടയാന് സഹായിക്കും. കൊളസ്ണ്ടട്രോള് , അമിതവണ്ണം എന്നിവയെ തടയാനും ഓറഞ്ച് തൊലിയ്ക്കു കഴിയും. ആരോഗ്യവശങ്ങള് മാത്രമല്ല, ചര്മത്തിനും ഓറഞ്ച് തൊലി വളരെ നല്ലതാണ്. കഫ, പിത്തദോഷങ്ങള് കൊണ്ട് ചര്മത്തിനു വരുന്ന പ്രശ്ണ്ടനങ്ങള് പരിഹരിക്കാന് ഇത് നല്ലതാണ്. ചര്മത്തിന് നിറം വര്ദ്ധിക്കാനും പാടുകള് നീക്കാനും ഓറഞ്ച് തൊലി ഗുണം ചെയ്യും. ക്ലെന്സിംഗ്, ആന്റി ബാക്ടീരിയല് ഗുണങ്ങളുള്ളതു കൊണ്ട് മുഖക്കുരു പോലുള്ള പ്രശ്ണ്ടനങ്ങള് മാറാനും ഇത് വളരെ നല്ലതു തന്നെ. ചിലതരം ഭക്ഷണസാധനങ്ങള് ഉണ്ടാക്കാനും ഓറഞ്ച് തൊലി ഉപയോഗിക്കുന്നുണ്ട്. ഓറഞ്ചിനെ പോലെ ഓറഞ്ച് തൊലിയിലും വൈറ്റമിന് സി അടങ്ങിയിട്ടുണ്ട്. വീട്ടില് എവിടെയെങ്കിലും ദുര്ഗന്ധമുണ്ടെങ്കില് ഓറഞ്ച് തൊലിയിട്ടു തിളപ്പിച്ച വെള്ളം സ്േ്രപ ചെയ്യുന്നതു നന്നായിരിക്കും. ഓറഞ്ച് തൊലി കളയാതെ ഉണക്കിപ്പൊടിച്ച് എടുത്തു വച്ച് ചര്മ, ആരോഗ്യ ആവശ്യങ്ങള്ക്ക് ഉപയോഗിക്കാം.പല ഭക്ഷണസാധനങ്ങളിലും ഓറഞ്ച് തൊലിയാണ് ഓറഞ്ചിന്റെ ഫല്വര് കൊടുക്കാന് ഉപയോഗിക്കുന്നത്. സ്വാദിന്റെ കാര്യത്തില് മാത്രമല്ല, ഗുണത്തിന്റെ കാര്യത്തിലും മുന്പിലാണ് ഓറഞ്ച്. പഴങ്ങളുടെ കൂട്ടത്തില് കാത്സ്യത്തിന്റെ ഏറ്റവും മികച്ച ശേഖരം . 100 ഗ്രാം ഓറഞ്ചില് 26 മില്ലി ഗ്രാം കാത്സ്യം അടങ്ങിയിരിക്കുന്നു. സോഡിയം, മഗ്നീഷ്യം, കോപ്പര്, സള്ഫര്, ക്ലോറിന്, ഫോസ്ഫറസ് എന്നിവയും ജീവകം എ, ബി, സി മുതലായവയും ഓറഞ്ചില് നല്ല തോതിലുണ്ട്. ഇത്രത്തോളം പോഷകസമ്പുഷ്ടമായതിനാല് ആരോഗ്യം മെച്ചപ്പെടുത്താന് കുട്ടികള്ക്ക് ഓറഞ്ച് ജ്യൂസ് സ്ഥിരമായി നല്കാം. വളര്ച്ച മെച്ചപ്പെടുത്തുകയും സ്കര്വി, റിക്കറ്റ്സ് തുടങ്ങിയ പോഷക ന്യൂനതാരോഗങ്ങള് ഉണ്ടാകുന്നത് ഇത് തടയുകയും ചെയ്യും. ത്വക്ക് സൌന്ദര്യത്തിനും നല്ലത്. ഓറഞ്ചിന്റെ അല്ലികള്ക്കും തോടിനുമിടയിലുള്ള നാരുകള് ഫോസ്ഫറസിന്റെ നല്ല ശേഖരമായതിനാല് ഇത് ചവച്ച് തിന്നുന്നത് നന്നായിരിക്കും. തേന് ചേര്ത്ത ഓറഞ്ച് ജ്യൂസ് ഹൃദ്രോഗികള്ക്ക് ഉത്തമ പാനീയമാണ്. ഓറഞ്ചിലുള്ള പഞ്ചസാരകള് പെട്ടെന്ന് രകതത്തില് ആഗിരണം ചെയ്യപ്പെടുന്നു. ടൈഫോയ്ഡ്, ക്ഷയം, മീസിത്സ് തുടങ്ങിയ രോഗങ്ങളുള്ളപ്പോള് വിശപ്പും രുചിയും ദാഹമില്ലാത്ത അവസ്ഥയുണ്ടായേക്കും. ഈ അവസരങ്ങളില് ഓറഞ്ച് ജ്യൂസ് കുടിച്ചാല് രോഗപ്രതിരോധ ശേഷിയും മൂത്രശോധനയും വര്ധിക്കുകയും വായക്ക് രുചിയുണ്ടാകുകയും ചെയ്യും.. വാര്ധക്യസംബന്ധമായുണ്ടാകുന്ന കോശങ്ങളുടെ നാശം കുറയ്ക്കാന് കഴിവുള്ള നീരോക്സീകാരികളുടെ നല്ല ശേഖരവുമാണ് ഓറഞ്ച്. കഠിനമായ ദഹനക്കേട് മാറ്റാനും ഓറഞ്ചിനു കഴിവുണ്ട്. ഇത് ദഹനരസങ്ങളുടെ ഉല്പാധനത്തെ ത്വരിതപ്പെടുത്തുന്നു. കൂടാതെ ആമാശയത്തിലെ ഗുണകാരികളായ ബാക്ടീരിയകളുടെ വളര്ച്ചക്കും ഓറഞ്ച് സഹായിക്കുന്നു. ഭക്ഷണശേഷം ഓറഞ്ച് കഴിച്ചാല് ദഹനേന്ദ്രിയത്തിന്റെ പ്രവര്ത്തനം സുഗമാവുക വഴി മലബന്ധത്തിന് പരിഹാരമുണ്ടാകും. ഓറഞ്ച് ജ്യൂസ് ശീലമാക്കിയാല് ദന്തക്ഷയം, ദന്തം ദ്രവിക്കുന്ന അവസ്ഥ എന്നിവ മാറുമെന്ന് ചിക്കാഗോയിലെ ഡോ. ഹാര്ക്ക് എന്ന ഗവേഷകന്റെ പഠനം തെളിയിച്ചിട്ടുണ്ട്. ഓറഞ്ചിലെ കാത്സ്യവും വിറ്റമിന് സി യും എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും. ജലദോഷം, ക്ഷയം, ആസ്തമ, ബ്രോങ്കൈറ്റിസ് എന്നിവ ബാധിച്ചവര് ഓറഞ്ച് ജ്യുസില് ഒരു നുള്ള് ഉപ്പും ഒരു സ്പൂണ് തേനും കലര്ത്തി സേവിച്ചാല് കഫം പുറന്തള്ളാനും രോഗശമനശേഷി കൂട്ടാനും സഹായിക്കും .മൂത്രാശോധന , നീരുകെട്ടല് എന്നിവയുള്ളപ്പോള് ഓറഞ്ച് ജ്യൂസ് കരിക്കിന് വെള്ളം ചേര്ത്ത് കുടിക്കുന്നത് നന്ന്. ഓറഞ്ച് ശീലമാക്കിയാല് ശരീരത്തിന് സ്ഥായിയായ രോഗപ്രതിരോധശേഷിയും ഓജസ്സുമൊക്കെ ലഭിക്കും.

മള്ബറി


“മൊറേസ്യ”(Moraceae) കുടുംബത്തിലെ ഒരംഗമായ മൾബറിയുടെ ഉത്ഭവം ചൈനയിലാണ്. പട്ടുനൂൽ പുഴുവിൻറെ പ്രധാന ആഹാരം മൾബറിച്ചെടിയുടെ ഇലയാകയാൽ ഇന്ത്യയിലൂടനീളം ഇത് കൃഷിചെയ്യുന്നു. പ്രധാനമായും പട്ടുനൂൽ പുഴു വളർത്തുന്നതിനു വേണ്ടി മൈസൂരിലാണ് കൂടുതൽ സ്ഥലത്ത് മൾബറിയുടെ കൃഷി വ്യാപിച്ചിട്ടുള്ളത്. സെൻട്രൽ സിൽക്ക് ബോർഡ് കീഴിൽ പ്രവർത്തിക്കുന്ന കേന്ദ്ര സിൽക്ക് സാങ്കേതിക ഗവേഷണ സ്ഥാപനംമൈസൂരിലാണ് മൾബറിച്ചെടിയുടെ ഗവേഷണങ്ങൾ നടത്തുന്നു ഇതിൻറെ പഴങ്ങൾ അധികം വാണിജ്യ പ്രാധാന്യമില്ലാത്തതിനാൽ കേരളത്തിൽ അന്യമായിത്തന്നെ കഴിയുന്നു. നൂറ്റൻപതോളം ഇനങ്ങൾ ഉണ്ടെങ്കിലും പത്തോ പന്ത്രണ്ടോ ഇനങ്ങൾ മൾബറി മാത്രമേ കൃഷി ചെയ്യുന്നുള്ളു. “മോറസ് അൽബാ”(Morus alba) എന്ന ഇനം പട്ടുനൂൽ പുഴുക്കളുടെ ആഹാരമായി അവയുടെ ഇലയ്ക്കു വേണ്ടി മാത്രം കൃഷി ചെയ്യുന്നവയാൺ. പഴങ്ങൾക്കു വേണ്ടി കൃഷി ചെയ്യുന്നത് “മോറസ് നൈഗ്രാ”(Morus nigra) എന്നയിനമാൺ. പഴത്തിനും തടിക്കും വേണ്ടി വളർത്തുന്ന ഇനമാൺ “മോറസ് കബ്രാ”(Morus cabra). എന്നും ചെറുപ്പമായിരിക്കണമെന്ന് ആഗ്രഹിക്കാത്തവര് ഉണ്ടോ? എന്നാല് സംഗതി നടപ്പില്വരുത്താന് വലിയ ബുദ്ധിമുട്ടാണ്. നല്ല രീതിയില് ഭക്ഷണം ക്രമീകരിച്ച്, വ്യായാമം ചെയ്യുന്നവര്ക്ക് മാത്രമെ ആരോഗ്യം സംരക്ഷിക്കാനും യുവത്വം നിലനിര്ത്താനും സാധിക്കുകയുള്ളു. എന്നാല് ഇപ്പോള് യുവത്വം നിലനിര്ത്താന് മള്ബറി സഹായിക്കുമെന്നാണ് പഠനം തെളിയിക്കുന്നത്. പ്രായമേറുമ്പോള് ചര്മ്മത്തിലുണ്ടാകുന്ന മാറ്റവും തലമുടി നരയ്ക്കുന്നതും ഒരു പരിധിവരെ ചെറുക്കാന് മള്ബറിയ്ക്ക് സാധിക്കുമത്രെ. യുവത്വം നില്നിര്ത്തുന്നതിനാവശ്യമായ ആന്റി-ഓക്സിഡന്റുകള് മറ്റ് പഴങ്ങളിലേക്കള് മള്ബറിയില് അടങ്ങിയിട്ടുണ്ട്. അമേരിക്കയിലെ ബ്രന്സ്വിക് മെഡിക്കല് ലാബിലെ ഗവേഷകര് നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. ശരീരത്തിന് പ്രതിരോധശേഷി നല്കാനും മള്ബറി സഹായിക്കും. ഓറഞ്ചിലും ക്രാന്ബറി പഴച്ചാറിലും ഉള്ളതിനേക്കാള് രണ്ടിരട്ടി ആന്റി-ഓക്സിഡന്റുകള് മള്ബറിയില് അടങ്ങിയിട്ടുണ്ടെന്നാണ് പഠനറിപ്പോര്ട്ടില് പറയുന്നത്. കൂടാതെ ആവശ്യത്തിന് വിറ്റാമന് സിയും ഇതില് അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ സ്ഥിരമായ മള്ബറി കഴിക്കുന്നത് ആരോഗ്യത്തിനും യുവത്വം നിലനിര്ത്താനും സഹായിക്കുമത്രെ... മള്ബറി കൃഷിയും കൊക്കൂണ് ഉല്പാദനവും സജീവമായി. സെറിഫെഡിന്െറ കീഴില് നിന്ന് ഈ കൃഷിയുടെ ചുമതല ഗ്രാമവികസന വകുപ്പിന്െറ അധീനതയിലായതോടെയാണ് മള്ബറി കൃഷി വ്യാപകമായത്. പാലക്കാട്, ചിറ്റൂര്, അഗളി, കൊല്ലങ്കോട്, അട്ടപ്പാടി, കുഴല്മന്ദം എന്നീ ബ്ളോക്കുകള് കേന്ദ്രീകരിച്ചാണ് മള്ബറി കൃഷിയും കൊക്കൂണ് ഉല്പാദനവും നടക്കുന്നത്. മള്ബറി കൃഷിക്ക് ജലസേചനം, വളപ്രയോഗം, ടില്ലര്, പുല്ലുവെട്ടിയന്ത്രം, ഷെഡ് നിര്മാണം എന്നിവക്കായി സര്ക്കാര് ഏക്കറിന് 1,74,000 രൂപ നല്കുന്നുണ്ട്. ഇതിനായി കര്ഷകര് ഒരു വര്ഷത്തില് 100 കിലോ കൊക്കൂണ് സില്ക്ക് ബോര്ഡിങ് നല്കണമെന്നാണ് വ്യവസ്ഥ. മികച്ച വരുമാനം ലഭിക്കുന്ന മള്ബറി കൃഷിയുടെ വികസനത്തിന് വിപണന കേന്ദ്രം ഇല്ലാത്തത് തടസ്സമാകുന്നു. തമിഴ്നാടിനെയും കര്ണാടകയെയുമാണ് കര്ഷകര് വിപണനത്തിനായി ആശ്രയിക്കുന്നത്. ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇവിടങ്ങളിലെ കൊക്കൂണ് ഗുണമേന്മയുള്ളവയാണെങ്കിലും അന്യ സംസ്ഥാന വിപണിയില് കേരളത്തിലെ കര്ഷകരോട് വിവേചനം കാണിക്കുന്നതായി മള്ബറി കര്ഷകര് പറയുന്നു. പുതുശ്ശേരിയില് സില്ക് റിലീങ് വനിതാ സഹകരണ സംഘത്തില് കൊക്കൂണ് ശേഖരണം നടത്തിയിരുന്നു. പ്രതിദിനം രണ്ട് ടണ്ണോളം നൂല് ഉല്പാദിപ്പിച്ചിരുന്ന സംഘം പൂട്ടിയതോടെയാണ് കര്ഷകര് അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടിവന്നത്. ജില്ലയില് മള്ബറി കൃഷി സജീവമായതോടെ കഞ്ചിക്കോട് പ്രവര്ത്തിച്ചിരുന്ന സംഘത്തിന്െറ പ്രവര്ത്തനം പുനരാരംഭിക്കാനുള്ള നടപടി ആരംഭിച്ചതായി ബന്ധപ്പെട്ട അധികൃതര് അറിയിച്ചു. കണ്ണാടി കേന്ദ്രീകരിച്ച് പ്രവര്ത്തിക്കുന്ന മള്ബറി കൊക്കൂണ് ഉല്പാദക സഹകരണ സംഘത്തിന്െറ പരിധിയിലുള്ള വിളയോടിയില് സുരേഷ് പുത്തന് വീട്ടിലിന്െറ ഉടമസ്ഥതയിലുള്ള അരവിന്ദ് നഴ്സറിയില് മൂന്ന് ലക്ഷത്തോളം വി വണ് തൈകളാണ് കൃഷി ചെയ്തുവന്നിരുന്നത്. ഇവിടെ നിന്നാണ് ഇടുക്കി, കോട്ടയം, പത്തനംതിട്ട, കോന്നി, എറണാകുളം, വയനാട് എന്നിവടങ്ങളിലേക്ക് മള്ബറി തൈകള് വിതരണം നടത്തുന്നത്. വ്യത്യസ്തമായ കാലാവസ്ഥയിലും വൈവിധ്യമാര്ന്ന മണ്ണിലും വളര്ത്താവുന്നതാണ് മള്ബറി. നല്ലയിനം ഇല ഉല്പ്പാദനം, വിജയകരമായ കൊക്കൂണ് കൊയ്ത്തിന് അത്യന്താപേക്ഷിതമാണ്, അതിന് നല്ല സംവിധാനങ്ങള് സ്വീകരിച്ചാല് മതി. പട്ടുനൂല്പ്പുഴു അതിന്റെ ലാര്വ്വ കാലം അഞ്ച് വ്യത്യസ്ത ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ഈ സമയം പ്രത്യേകമായി തയ്യാറാക്കിയ ഷെഡിലാണ് ഇവ വളരുന്നത്. സമയനിഷ്ഠയോടുള്ള പരിചരണം ഉണ്ടെങ്കിലേ നല്ലയിനം പട്ടുനൂല് ലഭിക്കൂ

അറസാപ്പഴം

അറസാ 'യൂജനിയ സ്റ്റിപിറ്റിയ' എന്ന സസ്യനാമത്തിൽ അറിയപ്പെടുന്നു. ഈ ചെടിയുടെ തളിരിലകൾ മങ്ങിയ ചെമ്പുനിറത്തിൽ കാണപ്പെടുന്നു. ഗോളാകൃതിയിലുള്ള ചെറുകായ്കൾ പഴുക്കുമ്പോൾ മഞ്ഞനിറമാകും. ഉൾക്കാമ്പിലെ മാംസളഭാഗത്തിന് മധുരവും പുളിയും കലർന്ന രുചിയാണ്.നേരിട്ടോ ജ്യൂസാക്കിയോ ഇത് ഉപയോഗിക്കാം. ബ്രസീൽ ആണ് ഈ ചെടിയുടെ ഉറവിടം.

കൂവളം

ഏയ്‌ഗ്ളി മെർമെലോസ് (Aegle marmelos) എന്ന ശാസ്ത്രീയ നാമമുള്ള വൃക്ഷമാണ്‌ കൂവളം. (koovalam) കൂവളത്തിന്റെ ഇലയെ അലൌകികതയുടെ പ്രതീകമായാണ്‌ ഹിന്ദുമതവിശ്വാസികൾ കണക്കാക്കുന്നത്. കായിലുണ്ടാകുന്ന ദ്രാവകം പശയായും വാർണിഷ് ഉണ്ടാക്കുന്നതിനും സിമന്റ് കൂട്ടുകളിലും ഉപയോഗിക്കുന്നു. പഴുക്കാത്ത കായുടെ തോടിൽ നിന്നും മഞ്ഞ ചായം കിട്ടുന്നു. കായുടെ മാംസള ഭാഗം കുമ്മായവുമായി ചേർത്താൽ സിമന്റു പോലെ ഉറയ്ക്കും ശിവ ക്ഷേത്രങ്ങളിൽ അർച്ചനയ്ക്കും മാലയ്ക്കും ഇലകൾ ഉപയോഗിക്കുന്നു ചിത്തിര നാളുകാരുടെ ജന്മനക്ഷത്ര വൃക്ഷംആണു്. ഏറെ ഔഷധ മൂല്യമുള്ള ഒരു വൃക്ഷമാണ് കൂവളം. ശിവന്റെ ഇഷ്ടമരമെന്ന രീതിയിൽ 'ശിവദ്രുമം' എന്നും ഇതിനെ വിളിക്കാറുണ്ട്. കൂവളത്തിന്റെ ഇല, വേര്, ഫലം എന്നിവയ്ക്ക് ആന്റിബയോട്ടിക് ഗുണങ്ങളുണ്ടെന്ന് പരീക്ഷണങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. കഫം, വാതം, ചുമ, പ്രമേഹം, അതിസാരം എന്നിവയ്ക്കും മികച്ച ഔഷധമാണ് കൂവളം.

ഇതരഭാഷാനാമങ്ങൾ

സംസ്കൃതം- മാലുര:, വിൽവ:, ശ്രീഫല

തമിഴ് -വില്വ

ഹിന്ദി -ബിൽവ

കന്നട -കുംബല

വിവരണം

10-12 മീറ്റർ ഉയരത്തിൽ വളരുന്ന ഈ ചെടിയുടെ ശാഖകളിലും ഉപശാഖകളിലും കട്ടിയുള്ള മുള്ളുകൾ കാണാം. ഇലപൊഴിക്കുന്ന അതിന്റെ ഏകാന്തരപത്രത്തിനു മൂന്നു പാളികളാണുള്ളത്. രണ്ടെണ്ണം സമ്മുഖമായും ഒരെണ്ണം അഗ്രഭാഗത്തും. ഇലകൾ അണ്ഡാകൃതിയിലുള്ളതും അഗ്രം കൂർത്തതുമാണ്. ഏപിൽ- മെയ് മാസങ്ങളിൽ പച്ച കലർന്ന മഞ്ഞ പൂക്കളുണ്ടകുന്നു. 4-5 ഇതളുകൾ ഉള്ള പൂക്കൾക്ക് സുഗന്ധമുണ്ട്. ഫലം- ബെറി ഇനം, 5-15 സെ.മീ വ്യാസമുള്ള ഇവക്ക് പന്തിന്റെ ആകൃതിയാണ്‌, അകത്ത് പല അറകളിലായി മാംസളമായ മജ്ജയും അവക്കുള്ളിലായി വിത്തുകളും കാണപ്പെടുന്നു. മാംസളഭാഗത്തിനു മധുരം ഉണ്ടാകും. ഇത് പക്ഷികളേയും അണ്ണാനേയും ആകർഷിക്കുന്നു. വിത്തു മുളപ്പിച്ചും തണ്ടു മുറിച്ചു നട്ടും ചെടി വളർത്താം

രാസഘടകങ്ങൾ

ഫലമജ്ജയിൽ മാർമെസിൻ (marmesin), ഇമ്പറട്ടോറിൻ (imperatorin), ഐസോ ഇമ്പറട്ടോറിൻ (iso-imperatorin), മാർമെലൈഡ് (Marnelide) മാർമെലിൻ, പെക്റ്റിൻ, അമരിൻ എന്നുവയും ഇലയിൽ എജിലിൻ, എജിലാനിൻ എന്നീ ആൽകലോയ്ഡുകളും കാണുന്നു.

ആയുർ‌വേദത്തിൽ

പ്രമേഹത്തിനും കൂവളം ഔഷധമാണ്. ഇലയുടെ നീര് 12-15 മി.ലി ഭക്ഷണത്തിനൊപ്പം കഴിക്കുകയാണ് വേണ്ടത്. വാതം, കഫം, ഛർദ്ദി, ക്ഷയം, അതിസാരം ഇവയെ ശമിപ്പിക്കുവാൻ അത്യുത്തമമാണ് കൂവളം. കൂവളത്തിന്റെ ഇലയുടെ ചാറെടുത്ത് എണ്ണ കാച്ചി ചെവിയിൽ ഒഴിച്ചാൽ ചെവിവേദന, പഴുപ്പ് എന്നിവ മാറിക്കിട്ടുമെന്ന് ആയുർവേദ ഭിഷഗ്വരന്മാർ ചൂണ്ടിക്കാട്ടുന്നു. ഇലയുടെ എണ്ണക്ക് കുമിൾ ആക്രമണത്തെ ചെറുക്കാൻ കഴിയും

അമാവാസി, പൌർണ്ണമി ദിവസങ്ങളിൽ പ്രകൃതിയിലുണ്ടാകുന്ന മാറ്റങ്ങൾ ഈ ഔഷധസസ്യത്തേയും സ്വാധീനിക്കുമെന്നതിനാലാണ് ഈ ദിവസങ്ങളിൽ മരുന്നിനായി ഇതിന്റെ ഇല പറിക്കരുതെന്ന് വിധിച്ചിരിക്കുന്നത്. പ്രമേഹം ബാധിച്ച എലികളിൽ കൂവള ഇലയുടെ നീര് പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു എന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. അർബുദ ചികിത്സയിൽ കൂവള സത്ത് പ്രയോജനപ്രദമാണന്ന് ജപ്പാനിൽ നടത്തിയ ഗവേഷണങ്ങൾ സ്ഥാപിക്കുന്നു . എക്സ് റേ പോലെയുള്ള വൈദ്യുതകാന്ത തരംഗങ്ങൾ മനുഷ്യ ശരീരത്തിലുണ്ടാക്കുന്ന ദോഷകരമായ മാറ്റങ്ങൾ തടയുവാൻ കൂവളത്തിൽ നിന്ന് അരിഷ്ട വിധി പ്രകാരം വേർതിരിച്ച സത്തിന് കഴിവുണ്ട്. . ശ്വാസനാളത്തിന്റെയും ശ്വാസകോശത്തിലെയും പേശികൾക്ക് അയവു വരുത്തുന്നതിനാൽ കൂവള സത്ത് ആസ്ത്മയിൽ ഉപയോഗിക്കുന്നു.

കൂവളപ്പൂവ്

വേര്, ഇല, കായ്

രസം :കഷായം, തിക്തം

ഗുണം :ലഘു, രൂക്ഷം

വീര്യം :ഉഷ്ണം

വിപാകം :കടു

വില്വാദിലേഹ്യം, വില്വാദി ഗുളിക, വില്വപത്രാതൈലം, ദശമൂലരാസായനം, ദശമൂലാരിഷ്ടം, മുസ്തകരഞ്ജാദി കഷായം, ദശമൂലകടുത്രയം കഷായം എന്നീ ആയുർവേദ മരുന്നുകൾ കുവളം ചേർന്നവയാണ്

ഔഷധയോഗ്യ ഭാഗം

വേര്, ഇല, കായ്

രസാദി ഗുണങ്ങൾ

രസം :കഷായം, തിക്തം

ഗുണം :ലഘു, രൂക്ഷം

വീര്യം :ഉഷ്ണം

വിപാകം :കടു

ഔഷധ യോഗങ്ങൾ

വില്വാദിലേഹ്യം, വില്വാദി ഗുളിക, വില്വപത്രാതൈലം, ദശമൂലരാസായനം, ദശമൂലാരിഷ്ടം, മുസ്തകരഞ്ജാദി കഷായം, ദശമൂലകടുത്രയം കഷായം എന്നീ ആയുർവേദ മരുന്നുകൾ കുവളം ചേർന്നവയാണ്

കൃഷിരീതി

പ്രധാനമായും വിത്തുകൾ മുളപ്പിച്ചാണ്‌ കൂവളത്തിന്റെ തൈകൾ ഉത്പാദിപ്പിക്കുന്നത്. വേരുകളുടെ കഷണങ്ങളും നറ്റീൽവസ്തുവായി ഉപയോഗിക്കാവുന്നതാണ്‌. നന്നായി പഴുത്ത കായ്കളിൽ നിന്നും ശേഖരിക്കുന്ന വിത്തുകൾ വെള്ളത്തിൽ കഴുകി പുറമേയുള്ള കൊഴുപ്പ് നീക്കം ചെയ്യേണ്ടതാണ്‌. അതിനുശേഷം മണൽ വിരിച്ച വാരങ്ങളിൽ പാകി ക്രമായി നനയ്ക്കുന്നു. പാകി ഒൻപതാം ദിവസം മുതൽ കിളിർക്കാൻ ആരംഭിക്കുന്ന വിത്തുകൾ ഏകദേശം 20 ദിവസം കൊണ്ട് കിളിർപ്പ് പൂർത്തിയാക്കും. ഇങ്ങനെയുള്ള തൈകൾ നാലില പ്രായമായാൽ പോട്ടിംഗ് മിശ്രിതം നിറച്ച പോളിത്തീൻ ബാഗുകളിൽ നടാവുന്നതാണ്‌. വർഷകാലാരംഭത്തോടെ തനിവിളയായോ ഇടവിളയായോ ആറുമീറ്റർ അകലം നൽകി തൈകൾ നടാവുന്നതാണ്‌. ചെടികൾക്ക് ജൈവവളം നൽകുന്നത് നല്ലതുപോലെ വളരുന്നതിന്‌ സഹായകരമാകും. മരത്തിന്‌ 15 - 20 വർഷം പ്രായമാകുമ്പോൾ വിളവെടുപ്പ് തുടങ്ങാവുന്നതാണ്‌.

ഐതിഹ്യങ്ങൾ

ശിവക്ഷേത്രങ്ങളിൽ കൂവളമരത്തിനു ദിവ്യവും പ്രധാനവുമായ സ്ഥാനമാണ് നൽകിയിരിക്കുന്നത്. ശിവപാർവ്വതിമാർക്ക് പ്രിയപ്പെട്ട ഈ വൃക്ഷത്തിന്റെ മുള്ളുകൾ ശക്തിസ്വരൂപവും ശാഖകൾ വേദവും വേരുകൾ രുദ്രരൂപവുമാണെന്നും സങ്കൽപ്പിക്കപ്പെടുന്നു. അതിനാൽ കൂവളം 'ശിവമല്ലി' എന്നും അറിയപ്പെടുന്നു. കൂവളത്തിന്റെ ഓരോ ഇതളും മൂന്നായി പിരിഞ്ഞാണിരിക്കുന്നത്. മൂന്ന് ഭാഗങ്ങളേയും പരമശിവന്റെ തൃക്കണ്ണുകളായിട്ടാണ് വിശ്വസിച്ചുപോരുന്നത്. ജന്മപാപങ്ങളെ ഇല്ലാതാകുന്ന ദിവ്യസസ്യമായി കരുതുന്നു. അമാവാസി, പൌർണ്ണമി ദിവസങ്ങളിൽ കൂവളത്തിന്റെ ഇല പറിക്കാൻ പാടില്ലെന്നാണ് വിശ്വാസം

വെസ്റ്റ്ഇന്ത്യൻ ചെറി

 

വീട്ടുവളപ്പിൽ ഫലവർഗ്ഗസസ്യമായും അലങ്കാരച്ചെടിയായും നട്ടു വളർത്താവുന്ന ചെറുസസ്യമാണ് വെസ്റ്റ്ഇന്ത്യൻ ചെറി (Malpighia emarginata). പടർന്നു പന്തലിച്ച് ശാഖകളോടെ വളരുന്ന ഇവയുടെ ഇലകൾ ചെറുതാണ്.

നിറയെ ചെറിയ ചെറിയ കായ്കൾ ഉണ്ടാകുന്ന സ്വഭാവം. പഴങ്ങൾക്ക് ചുവപ്പുനിറവും ആപ്പിളിന്റെ രൂപവുമാണ്. ഇവ നേരിട്ട് കഴിക്കാം. അച്ചാർ, വൈൻ എന്നിവയുണ്ടാക്കാനും ഉത്തമമാണ് ഇത്. മറ്റുചെറിപ്പഴങ്ങൾ സംസ്‌ക്കരിച്ച് ഉപയോഗിക്കുമ്പോൾ വെസ്റ്റ്ഇന്ത്യൻ ചെറി നേരിട്ടു കഴിക്കാമെന്ന പ്രത്യേകതയുമുണ്ട്. ഇരുമ്പ് ഉൾപ്പെടെ ധാരാളം പോഷകങ്ങളുടെ കലവറയാണിത്.

ചെറുശാഖകളിൽനിന്ന് പതിവെച്ച് വേരുപിടിപ്പിച്ച തൈകൾ നട്ടുവളർത്താൻ ഉപയോഗിക്കാം. ജൈവ വളങ്ങൾ ചേർക്കുന്നതും ജലസേചനം നൽകുന്നതും സമൃദ്ധമായി ഫലങ്ങളുണ്ടാകാൻ സഹായിക്കും

അരിയാപൊരിയൻ

5 മീറ്റർ വരെ പൊക്കം വയ്ക്കുന്ന ഒരു ചെറിയ മരമാണ് അരിയാപൊരിയൻ. (ശാസ്ത്രീയനാമം: Antidesma bunius). ചെറുതാളി, നൂലിത്താളി, നീലത്താളി, മയിൽക്കൊമ്പി എന്നെല്ലാം പേരുകളുണ്ട്. 900 മീറ്റർ വരെ ഉയരമുള്ള നിത്യഹരിതവനങ്ങളിൽ കാണുന്നു. പലവിധ ഔഷധഗുണവുള്ള ഈ ചെടി രക്തസമ്മർദ്ദത്തിന് ഉപയോഗിക്കുന്നുണ്ട്

ഇലുമ്പി

ഏകദേശം 10 മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഒരു സസ്യമാണ് 'ഇലുമ്പി. ഇംഗ്ലീഷ്: Bilimbi; ശാസ്ത്രീയനാമം: അവെറോഹ ബിലിംബി. Averrhoa bilimbi. ഇരുമ്പൻപുളി, ഓർക്കാപ്പുളി, പുളിഞ്ചിയ്ക്ക, ചെമ്മീൻപുളി, ചിലുമ്പിപ്പുളി (ചിലുമ്പിയ്ക്ക) എന്നീ പേരുകളിലും‍ അറിയപ്പെടുന്നു. സാധാരണയായി ഇവ അല്പം ഉയരം വന്നാൽ ശാഖകളായി പിരിയുകയും വിസ്താരത്തിൽ പടർന്നുവളരുകയും ചെയ്യും. ഈ സസ്യത്തിന്റെ കായ് പച്ചക്കറിയായി ഉപയോഗിക്കുന്നു. ഇതിന്റെ തടിയിൽ കുലകളായി തിങ്ങിനിറഞ്ഞ് കായ്ക്കുന്ന ഫലങ്ങൾ കൂടുതലായി തെക്കൻ കേരളത്തിൽ കുടമ്പൂളിക്കും വാളൻപുളിക്കും പകരമായി മീൻ കറിയിലും ഈ കായ്കൾ പച്ചക്ക് അച്ചാറിടുന്നതിനും ഉപയോഗിക്കുന്നു. ജനനം ഇന്ത്യോനേഷ്യയിലെ മോളുക്കാസ് ദ്വീപിലാണ്‌ എങ്കിലും ലോകത്തിലെ എല്ലായിടത്തും കാണപ്പെടുന്നു. പ്രത്യേകിച്ചും ഉഷ്ണമേഖലാകാലാവസ്ഥയുള്ള പ്രദേശങ്ങളിൽ കാണപ്പെടുന്നു.

പേരിനു പിന്നിൽ

ബിലിംബിം (Bilimbim) എന്ന പോർത്തുഗീസ് പദത്തിൽ നിന്നാണീ പേരുണ്ടായത്. മലയൻ ഭാഷയിലെ ബാലെംബിങ്ങിൽ നിന്നാണ്‌ പോർത്തുഗീസ് പേരുണ്ടായത്.

കൃഷിരീതി

വിത്താണ്‌ പ്രധാന നടീൽ വസ്തു. മാതൃവൃക്ഷത്തിന്റെ ചുവട്ടിൽ വിത്ത് വീണ്‌ മുളക്കുന്ന തൈകളോ നഴ്സറിയിൽ നിന്നും ലഭിക്കുന്ന തൈകളോ നടുന്നതിനായ് ഉപയോഗിക്കാം. ഏകദേശം 1മീറ്റർ നീളത്തിലും അതേ വീതിയിലും‍ ആഴത്തിലും ( 1X1X1) എടുക്കുന്ന കുഴികളിൽ ഏകദേശം 1 വർഷം പ്രായമുള്ള തൈകൾ , കുഴികളിൽ നാലിൽ മൂന്ന് ഭാഗം മേൽമണ്ണും ഒരു ഭാഗം പച്ചിലവളവും ചേർത്ത് നിറച്ചതിനുശേഷം നടാം. നല്ലതുപോലെ വളരുന്നതിനും കായ് ലഭിക്കുന്നതിനും നനക്കുകയും പുതയിടുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്‌. മഴക്കാലമാകുന്നതോടെ പുതിയ കിളിർപ്പുകളും പൂക്കളും ഉണ്ടാകുന്നു. പൂക്കൾ‍ കുലകളായി മരത്തിന്റെ ചില്ലകളിലും തടിയിലും ഉണ്ടാകുന്നു. ഈ പൂക്കൾ സ്വപരാഗണം മൂലം കായകളായി മാറുകയും ചെയ്യുന്നു.

ഔഷധഗുണം

ഇലുമ്പിയിൽ ഔഷധഗുണം ഉള്ളത് ഇലയിലും കായയിലുമാണ്‌. തൊലിപ്പുറത്തെ ചൊറിച്ചിൽ, നീർവീക്കം, തടിപ്പ്, വാതം, മുണ്ടിനീര്‌, വിഷജന്തുക്കളുടെ കടിമൂലമുണ്ടാകുന്ന മുറിവ് എന്നിവയ്ക്ക് ഇലകൾ അരച്ച് കുഴമ്പ് രൂപത്തിലാക്കി തേയ്ക്കുന്നതിന്‌ ഉപയോഗിക്കുന്നു. ഇതിന്റെ കായ്കൾക്ക് പുളിരസമാണ്‌ ഉള്ളത്. തുണികളിൽ പറ്റുന്ന തുരുമ്പ് പോലെയുള്ള കറകൾ മാറ്റുന്നതിന്‌ ഇലുമ്പിപ്പുളിയുടെ നീര്‌ ഉപയോഗിക്കുന്നു. കൂടാതെ പിത്തളപ്പാത്രങ്ങളിലെ ക്ലാവ് കളയുന്നതിനായും ഇലുമ്പിയുടെ നീര് ഉപയോഗിക്കുന്നു.

രക്തസമ്മർദ്ദം കുറയ്ക്കുന്നതിനു ഇലുമ്പിപ്പുളി കഴിക്കുന്നത് നല്ലതാണെന്ന് നാട്ടറിവുണ്ട്. ഇലുമ്പിയുടെ നീര് കൂടിയ അളവിൽ കഴിക്കുമ്പോൾ അതിൽ വൻ തോതിൽ അടങ്ങിയിരിയ്ക്കുന്ന ഓക്സാലിക് ആസിഡ് വൃക്കയിൽ അടിഞ്ഞ് വൃക്ക തകരാറിൽ ആവുന്നത് റിപ്പോറ്ട്ട് ചെയ്തിട്ടുണ്ട്.

ഉപയോഗങ്ങൾ

ഇലുമ്പി കായ്

പാചകത്തിൽ പുളിക്ക് പകരമായി ഉപയോഗിക്കുന്നു. കൂടാതെ അച്ചാറിടുന്നതിനും ഉപയോഗിക്കുന്നു.

മീൻ വെട്ടി കഴുകുമ്പോൾ ഇലുമ്പി പുളി മുറിച്ചിട്ടാൽ മീനിലെ ഉളുമ്പ് എളുപ്പം മാറിക്കിട്ടും. ഇലുമ്പി കായ് മുറിക്കാതെ ഉപ്പിലിട്ട് നാല്‌ ദിവസം കഴിഞ്ഞ്‌ ആ ലായനി കാൽ ഗ്ലാസ്സ് എടുത്ത്‌ നേർപ്പിച്ച് ദിവസവും കുടിക്കുന്നത്‌ രക്തത്തിലെ കൊഴുപ്പ് കുറയാൻ ഉത്തമം. ഇരുമ്പൻപുളി കൊണ്ടുള്ള വൈനും രക്തത്തിലെ കൊഴുപ്പു കുറക്കാൻ ഉത്തമമാണ്.

ബർമീശ് ഗ്രേപ്സ്.

ഫിലാന്തെസിയ കുടുംബത്തിലെ ഒരു നിത്യഹരിത വൃക്ഷമാണ് ബർമീശ് ഗ്രേപ്സ്. സ്വാദിഷ്ടവും മധുരവുമുള്ള കായ്കൾ കുലകളായി ഇതിന്റെ ശാഖകളിൽ നിന്നും തടിയിൽ നിന്നും ഉണ്ടാകുന്നു.

ചാമ്പ

കേരളത്തിൽ അങ്ങോളമിങ്ങോളം വീടുകളിൽ നട്ടുവളർത്തിവരുന്ന ഒരു ചെറിയ വൃക്ഷമാണ് ചാമ്പ.(ശാസ്ത്രീയനാമം: Syzygium aqueum). ഇതിന്റെ കായ ആണ് ചാമ്പങ്ങ അഥവാ ചാമ്പക്ക. മണിയുടെ രൂപത്തിൽ റോസ്, ചുവപ്പ് നിറങ്ങളിൽ മരങ്ങളിൽ തൂങ്ങിക്കിടക്കുന്ന ചാമ്പങ്ങ കാണുവാനും നല്ല ഭംഗിയുള്ളതാണ്. നല്ല ജലാംശമുള്ള കായകൾ വീടുകളിലെ ഫ്രിഡ്‌ജിൽ ഏറെക്കാലം കേടുകൂടാതെ സൂക്ഷിക്കാനാകും. വിത്തുവഴിയാണ് വംശവർദ്ധന. കാര്യമായ പരിചരണമൊന്നും വേണ്ടാത്ത മരമാണ് ചാമ്പ.ഉപ്പുവെള്ളമുള്ള സ്ഥലങ്ങളിൽ പോലും നന്നായി വളരാറുണ്ട്.

പേരയ്ക്ക


സിഡിയം ജനുസിൽപ്പെട്ട സസ്യങ്ങളെയാണ് പേര എന്ന് പറയുന്നത്. ഭക്ഷ്യയോഗ്യമായ ഇതിന്റെ ഫലം പേരക്ക, കൊയ്യാക്ക എന്നീ പേരുകളിൽ അറിയപ്പെടുന്നു. ഇതിൽ 100-ഓളം ഉഷ്ണമേഖലാ കുറ്റിച്ചെടികളും മരങ്ങളും ഉൾപ്പെടുന്നു. മെക്സിക്കോ, മധ്യ അമേരിക്ക, തെക്കേ അമേരിക്ക, കരീബിയന്റെ ഭാഗങ്ങൾ, വടക്കേ അമേരിക്കയുടെ ഭാഗങ്ങൾ എന്നീ സ്ഥലങ്ങളാണ് പേരയുടെ സ്വദേശം. ഇന്ന് ഉഷണമേഖലയിൽ മിക്കയിടങ്ങളിലും ഉപോഷ്ണമേഖലയിൽ ചിലയിടങ്ങളിലും പേര കൃഷി ചെയ്യപ്പെടുന്നു.
വലിയ ചെലവില്ലാതെ വളർത്താം. നിത്യവും ഫലം ലഭിക്കുകയും ചെയ്യും. ഔഷധം ഗുണമോ വളരെ കൂടുതൽ. പേരക്കയെക്കുറിച്ച് പറയുമ്പോൾ ഈ വിശേഷണം അധികം. ഉയർന്ന തോതിൽ വൈറ്റമിൻ സി , കാത്സ്യം,പൊട്ടാസ്യം, ഫോസ്ഫറസ്എന്നിവയും ഇരുമ്പുസത്തും അടങ്ങിയിരിക്കുന്നു പേരക്കയിൽ. സംസ്കരണം നടത്തിയാലും പേരക്കയിലെ വൈറ്റമിൻ സി നഷ്ടപ്പെടുകയില്ല എന്ന സവിശേഷത കൂടിയുണ്ട്. ഒരു ശരാശരി മനുഷ്യന് ഒരുദിവസം 30 മുതൽ 50 മില്ലീഗ്രാം വരെ വൈറ്റമിൻ സി അത്യാവശ്യമാണ്. ഇത് ലഭ്യമാക്കുവാൻ ദിവസവും ഒരു പേരക്ക കഴിക്കുന്നത് ശീലമാക്കിയാൽ മതി കേട്ടോ!
താരതമേന്യ വിലകുറഞ്ഞ പേരയ്ക്ക പാവപ്പെട്ടവന്റെ ആപ്പിള് എന്നാണ് പൊതുവെ അറിയപ്പെടുന്നത്. എന്നാല് ഓറഞ്ചിനേക്കാള് അഞ്ചിരട്ടി വിറ്റാമിന് സി പേരയ്ക്കയില് കൂടുതലുണ്ട്. കാല്സ്യവും നാരുകളും ധാരാളമുള്ള പേരയ്ക്ക ചര്മത്തില് ചുളിവ് വീഴാതിരിക്കാന് സഹായിക്കും. മുലപ്പാൽ വർധിപ്പിക്കും, ദഹനേന്ദ്രിയങ്ങൾക്ക് നല്ലതാണ്. ഹൃദയത്തിനും നല്ലതാണ്.മോണയുടെ ശക്തി വര്ദ്ധിപ്പിക്കുന്ന പേരയ്ക്ക വയറിളക്കവും മറ്റുമുള്ളപ്പോള് കഴിക്കുന്നത് നല്ലതാണ് . ഇതു ബാക്ടീരിയക്കെത്തിരെ പ്രവര്ത്തിക്കും.നല്ലതു പോലെ വിളഞ്ഞു പഴുത്ത് ഇളം മഞ്ഞ നിറമുള്ള പേരയ്ക്ക ദിവസം ഒന്നോ രണ്ടോ കഴിക്കാം. അധികം പഴുത്താല് വിറ്റാമിന് സി കുറയും . നന്നായി കഴുകി കടിച്ചു തിന്നാം. വേവിക്കാതെയും കുരു കളയാതെയും ധൈര്യമായി പേരക്ക കഴിക്കാം.
പേരയ്ക്ക ഒരു പോഷക ഫലം
ദിവസവും ഒരു ആപ്പിള് കഴിക്കുന്നത് കൊണ്ട് ഡോക്ടറെ അകറ്റി നിര്ത്താം എന്നത് ഇംഗ്ലീഷുകാരന്റെ പ്രസിദ്ധമായ പഴഞ്ചൊല്ലാണല്ലോ.പതിവായി ആപ്പിള് കഴിച്ചാല് രോഗങ്ങള് ഒന്നും ഉണ്ടാകില്ലെന്നു ചുരുക്കം. നമുക്കീ ചൊല്ല് ഭരതീയവല്ക്കരിക്കണമെങ്കില് ആപ്പിളിനു പകരം പേരക്ക എന്നാക്കിയാല് മതി. കാരണമെന്തെന്നാല് ആപ്പിളിന്റെ എല്ലാ ഗുണമേന്മയുള്ളതും അതിലേറേ പ്രയോജനപ്രദവുമാണ് ഫല വര്ഗ്ഗങ്ങളിലേ ഈ സാധാരണക്കാരന്.
പേരക്കയില് ഉയര്ന്നതോതില് വൈറ്റമിന് സി , കാത്സ്യം,പൊട്ടാസ്യം, ഫോസ്ഫറസ്എന്നിവയുംഅതിനുപുറമെ ഇരുമ്പുസത്തും അടങ്ങിയിരിക്കുന്നു. ഒന്നാന്തരം ജാമും,ജെല്ലിയുമുണ്ടാക്കാന് നമുക്ക് പേരക്കയെ പ്രയോജനപ്പെടുത്താം സംസ്കരണം നടത്തിയാലും പേരക്കയിലെ വൈറ്റമിന് സി നഷ്ടപ്പെടുകയില്ല.. ശരീരത്തിലെ എല്ലിന്റേയും, പല്ലിന്റേയും ബലത്തിനാവശ്യമായ കാത്സ്യം ലഭിക്കുന്നതിന് വൈറ്റമിന് സി എന്ന പോഷകം അത്യാവശ്യമാണെന്ന വൈദ്യശാസ്ത്ര നിഗമനം വിസ്മരിക്കാതിരിക്കുക. ഒരു ശരാശരി മനുഷ്യന് ഒരുദിവസ്ം 30 മുതല് 50 മില്ലീഗ്രാം വരെ വൈറ്റമിന് സി അത്യാവശ്യമാണ്. ഇത് ലഭ്യമാക്കുവാന് ദിവസവും ഒരു പേരക്ക കഴിക്കുന്നത് ശീലമാക്കിയാല് മതി
വലിപ്പം കൊണ്ട് ആപ്പിളിനേക്കാള് ചെറിയവനെങ്കിലും അതിലേറേ ഗുണ മേന്മകളാണ് പേരക്കയ്ക്ക് . നല്ലതു പോലെ വിളഞ്ഞ പേരക്കയില് ജീവകം ഏയും, ബിയും, സിയും ധാരാളമായി ഉണ്ടാകും. പേരക്കയില് ധാന്യകങ്ങള്,മാംസ്യം എന്നിവയും സമൃദ്ധമായ തോതില്അടങ്ങിയിട്ടുണ്ട്..ഒരു പേരക്ക ഏകദേശം 80 കലോറി ഊര്ജം പ്രദാനം ചെയ്യുന്നുണ്ട് എന്നാണ് കണക്ക്. പേരക്കയിലും വലുപ്പമുള്ള ഒരാപ്പിളിന് ഇതിലും കുറഞ്ഞ കലോറി ഊര്ജമേ നല്കാനാകൂഎന്നത് പേരക്കയുടെ പോഷകഗുണമേന്മയുടെ സാക്ഷി പത്രമാണ്,
പേരക്കയ്ക്ക് പോഷക ഗുണം മാത്രമല്ല , ഒൌഷധ ഗുണം കൂടി ഉണ്ടെന്നാണ് ആയുര്വേദം അനുശാസിക്കുന്നത്. നാരുകള് അഥവാ ഫൈബര് വളരെ ഉയര്ന്ന തോതില് ഉള്ളതു കൊണ്ട് മല ശോധനയ്ക്കും ഒരു ഉത്തമ ഒൌഷധമായി ഈഫലവര്ഗ്ഗത്തെ പ്രയോജനപ്പെടുത്താം.ദഹനേന്ദ്രിയപ്രക്രിയകളേ ക്രമവും ത്വരിതവുമാക്കാന് പേരയ്ക്കക്കും അതിന്റേ തളിരിലയ്ക്കും കഴിയും പേരക്ക കഴിച്ചാല് ഉദര ശുദ്ധീകരണത്തിന് മറ്റൊന്നും ചെയ്യേണ്ടതില്ല.
ഇനി വിര ശല്യ മുണ്ടായാലും മരുന്നു വാങ്ങേണ്ടതില്ല, അതിനും പേരക്ക കഴീച്ചാല് മതി.പഴുത്ത പേരക്കയുടെ നീരെടുത്ത്പാലില് കലര്ത്തി ഉപയോഗിച്ചാല് നല്ലൊരു അയണ് ടോണിക്കിന്റെ ഫലം ചെയ്യും, ഇത് നിത്യവും ഓരോ ഗ്ലാസ്സ് കുടിക്കുന്നതു ശരീരത്തിന്റെ രോഗ പ്രതിരോധ ശേഷി വര്ദ്ധിപ്പിക്കും.
ശരീരത്തില് എവിടെയെങ്കിലും മുറിവുണ്ടായാല് പേരയുടെ ഏതാനും ഇലകള് എടുത്തരച്ച് കുഴമ്പുണ്ടാക്കി പുരട്ടിയാല് മതി. വ്രണങ്ങള് പെട്ടെന്ന് തന്നെ കരിഞ്ഞുണങ്ങും
ശരീരത്തിന്റെ അമിത വണ്ണം കുറയ്ക്കാന് വളരെയധികം ബുദ്ധിമുട്ടുന്നവര് പതിവായി പേരക്ക കഴിച്ചാല് പ്രശ്നം ഒഴിവായിക്കിട്ടും
.
പേരക്കയില് ലൈക്കോപിന് എന്ന ആന്റീ ഓക്സിഡ്ന്റ്. അടങ്ങിയിരിക്കുന്നു ഇത് കാന്സര് പ്രതിരോധത്തിന് സഹായകമാണ് കൂടാതെ ഏകദേശം 165ഗ്രാം ഭാരമുള്ള പേരക്കയില് നിന്ന് മനുഷ്യശരീരത്തിന് ഒരുദിവസത്തെക്കാവശ്യമായ പൊട്ടാസ്യത്തിന്റേ 20 ശതമാനത്തോളം ലഭിക്കുന്നു. ഉയര്ന്ന രക്ത സമ്മര്ദ്ദം കുറക്കുവാന് പേരക്കയ്ക്കുള്ള കഴിവ് ഒന്നു വേറേ തന്നെയാണ്
ഇത്രയേറെ പോഷക സമ്പന്നമായ പേരക്ക നിങ്ങളുടെ വീട്ടു തൊടിയിലും ഇന്നു തന്നെ സ്ഥാനം പിടിക്കട്ടെ.

 

കോകം

പശ്ചിമഘട്ടത്തിലെ തദ്ദേശവാസിയായ ഒരു വൃക്ഷമാണ് കോകം (ശാസ്ത്രീയനാമം: Garcinia indica). ഫലവർഗ്ഗങ്ങളിൽ വെച്ച് ഏറ്റവും കൂടുതൽ ചുവന്ന നിറമുള്ള ഫലമാണു് കോകം. ഇത് കാട്ടമ്പി, പുനംപുളി, പെണംപുളി, മരപ്പുളി, പിനംപുളി, പിനാർപുളി എന്നെല്ലാം അറിയപ്പെടുന്നു. കുടംപുളിയുടെ ജനുസ്സിൽപെട്ട, മലബാർ മേഖലയിലെ മണ്ണും ചൂടുള്ള കാലാവസ്ഥയ്ക്കു വളരെ അനുയോജ്യമായ സുഗന്ധവൃക്ഷ വിളയാണിത്. ലോകത്തിൽ ഏറ്റവും കൂടുതൽ കോകം കൃഷിചെയ്യുന്നതു് കൊങ്കൺ മേഖലയിലാണു്. ഇതു് കേരളത്തിൽ വിരളമായി മാത്രമെ കാണപ്പെടുന്നുള്ളു. . കാഴ്‌ചയ്ക്ക് കുടംപുളിയോട് നല്ല സാമ്യമുണ്ട്. 10 മീറ്റർ വരെ ഉയരം വയ്ക്കുന്ന ഒരു ചെറു വൃക്ഷമാണിത്. 700 മീറ്റർ വരെ ഉയരമുള്ള നിത്യഹരിതവനങ്ങളിൽ കാണുന്നു .

ഉപയോഗങ്ങൾ

പുനംപുളിയുടെ കായുടെ പുറംതോട് ഉണങ്ങിയാൽ കുടംപുളി തന്നെയെന്നേ തോന്നൂ. പല ഭാഷയിലും ഇതിനു കോകം എന്നു പറയുന്നു. ഇതൊരു സുഗന്ധദ്രവ്യമായി ഉപയോഗിച്ചുവരുന്നു. കുടമ്പുളിക്കും വാളൻപുളിക്കും പകരം ഇത് ഉപയോഗിക്കാറുണ്ട്. കോകം വെള്ളത്തിൽ കുറച്ച് നേരം ഇട്ടുവച്ചാൽ വെള്ളത്തിന്റെ നിറം റോസ് ആയി മാറും. ചവർപ്പുരസമുള്ള ഇതു മധുരമിട്ടോ അല്ലാതെയോ കുടിക്കാം, നല്ലൊരു ദഹനരസമാണിത്. വേനലിൽ ദേഹത്തിന്റെ താപനില കുറയ്ക്കാനും ഇത് നല്ലതാണ്.

പുനംപുളിയുടെ കുരവിൽ അടങ്ങിയിരിക്കുന്ന എണ്ണ സാധാരണ ഊഷ്മാവിൽ ഖരമായിരിക്കും. ഔഷധങ്ങൾ, മധുരപലഹാരങ്ങൾ, സൗന്ദര്യവർദ്ധകവസ്തുക്കൾ എന്നിവ ഉണ്ടാക്കാൻ ഇത് ഉപയോഗിച്ചു വരുന്നു.

നല്ലൊരു തണൽ വൃക്ഷമായ പുനംപുളി അലങ്കാരവൃക്ഷമായി നട്ടുവളർത്തുന്നു.

പുളിച്ചു തികട്ടൽ, അസിഡിറ്റി, ദഹനക്കുറവ് മുതലായവയെ ശമിപ്പിക്കുന്നതിനും കോകത്തിന് നല്ല കഴിവുണ്ട്. രക്ത ശുദ്ധീകരണത്തിനും ഹൃദയം ഉത്തേജിപ്പിക്കുന്നതിനും കൊളസ്ട്രോൾ, ഡയബറ്റിസ് എന്നിവ നിയന്ത്രിക്കുന്നതിനും കോകം ഉപകാരപ്പെടും കോകം സംസ്കരിച്ചെടുക്കുന്ന സുഗന്ധദ്രവ്യങ്ങളും ഔഷധങ്ങളും കൊങ്കൺ മേഖലയിൽ സുലഭമായി കിട്ടാറുണ്ടു്. ശരീരത്തിന്റെ വണ്ണവും ഭാരവും കുറയ്ക്കാനുള്ള മരുന്നുകൾ ഇതുപയോഗിച്ച് ഉണ്ടാക്കുന്നു.. പുനംപുളിയിൽ ധാരാളം ആന്റിഓക്സിഡന്റുകൾ അടങ്ങിയിരിക്കുന്നു . ഇലയും കായയുമാണ് ഔഷധമായി ഉപയോഗിക്കുന്നത്

മൂത്തു പഴുത്ത കോകമ്പഴങ്ങളുടെ തൊലി പഴച്ചാറിൽ പല തവണ മുക്കി വെയിലത്തു വെച്ചുണക്കിയെടുത്തു് സുഗന്ധദ്രവ്യമുണ്ടാന്നു. കറികൾക്ക് രുചിയേകുവാനാണു് ഇത് പ്രധാനമായും ഉപയോഗിക്കുന്നു .

കോകം തൊലി ഉപ്പുലായനിയിൽ സംസ്ക്കരിച്ചെടുത്താണ് ഇതുണ്ടാക്കുന്നതു്

കോകമ്പഴത്തിൽ നിന്നെടുക്കുന്ന പുളിയുള്ള, ചുവപ്പുനിറമുള്ളചാറാണിതു്. ശരീരത്തിന്റെ ചൂട് കുറയ്ക്കുന്നതിന് ഒരു ഉഷ്ണശമനിയായി ഇതുപയോഗിക്കുന്നു. വണ്ണം കുറയ്ക്കാൻ സഹായിക്കുന്ന പാരാ ഹൈഡ്രോക്സി സിട്രിക്കാസിഡ് ഇതിലടങ്ങിയിരിക്കുന്നു. .

കോകത്തിന്റെ വിത്തിലുള്ള പരിപ്പിൽ നിന്നു വേർതിരിച്ചെടുക്കുന്ന വ്യാവസായിക പ്രാധാന്യമുള്ള കൊഴുപ്പാണിതു്. പാചകത്തിനും ഔഷധനിർമ്മാണത്തിനും സൌന്ദര്യവർധകക്കൂട്ടുകളിലും ഇതുപയോഗിക്കുന്നു. കാല് വിണ്ട് കീറുന്നതിനും വയറിളക്കത്തിനും കോകംവെണ്ണ നല്ല മരുന്നാണു്. വിത്തുകൾ ചതച്ചു പൊടിച്ചതിനു ശേഷം വെള്ളത്തിലിട്ടു തിളപ്പിച്ച് കോകംവെണ്ണ വേർതിരിച്ചെടുക്കുന്നു .

ഭക്ഷണത്തിൽ

പുനംപുളിയുടെ കായുടെ പുറംതോട് ഉണങ്ങിയാൽ കുടംപുളി തന്നെയെന്നേ തോന്നൂ. പല ഭാഷയിലും ഇതിനു കോകം എന്നു പറയുന്നു. ഇതൊരു സുഗന്ധദ്രവ്യമായി ഉപയോഗിച്ചുവരുന്നു. കുടമ്പുളിക്കും വാളൻപുളിക്കും പകരം ഇത് ഉപയോഗിക്കാറുണ്ട്. കോകം വെള്ളത്തിൽ കുറച്ച് നേരം ഇട്ടുവച്ചാൽ വെള്ളത്തിന്റെ നിറം റോസ് ആയി മാറും. ചവർപ്പുരസമുള്ള ഇതു മധുരമിട്ടോ അല്ലാതെയോ കുടിക്കാം, നല്ലൊരു ദഹനരസമാണിത്. വേനലിൽ ദേഹത്തിന്റെ താപനില കുറയ്ക്കാനും ഇത് നല്ലതാണ്.

വ്യാവസായിക ഉപയോഗം

പുനംപുളിയുടെ കുരവിൽ അടങ്ങിയിരിക്കുന്ന എണ്ണ സാധാരണ ഊഷ്മാവിൽ ഖരമായിരിക്കും. ഔഷധങ്ങൾ, മധുരപലഹാരങ്ങൾ, സൗന്ദര്യവർദ്ധകവസ്തുക്കൾ എന്നിവ ഉണ്ടാക്കാൻ ഇത് ഉപയോഗിച്ചു വരുന്നു.

മറ്റുപയോഗങ്ങൾ

നല്ലൊരു തണൽ വൃക്ഷമായ പുനംപുളി അലങ്കാരവൃക്ഷമായി നട്ടുവളർത്തുന്നു.

സുഗന്ധദ്രവ്യങ്ങളും ഔഷധങ്ങളും

പുളിച്ചു തികട്ടൽ, അസിഡിറ്റി, ദഹനക്കുറവ് മുതലായവയെ ശമിപ്പിക്കുന്നതിനും കോകത്തിന് നല്ല കഴിവുണ്ട്. രക്ത ശുദ്ധീകരണത്തിനും ഹൃദയം ഉത്തേജിപ്പിക്കുന്നതിനും കൊളസ്ട്രോൾ, ഡയബറ്റിസ് എന്നിവ നിയന്ത്രിക്കുന്നതിനും കോകം ഉപകാരപ്പെടും കോകം സംസ്കരിച്ചെടുക്കുന്ന സുഗന്ധദ്രവ്യങ്ങളും ഔഷധങ്ങളും കൊങ്കൺ മേഖലയിൽ സുലഭമായി കിട്ടാറുണ്ടു്. ശരീരത്തിന്റെ വണ്ണവും ഭാരവും കുറയ്ക്കാനുള്ള മരുന്നുകൾ ഇതുപയോഗിച്ച് ഉണ്ടാക്കുന്നു.. പുനംപുളിയിൽ ധാരാളം ആന്റിഓക്സിഡന്റുകൾ അടങ്ങിയിരിക്കുന്നു . ഇലയും കായയുമാണ് ഔഷധമായി ഉപയോഗിക്കുന്നത്

അംശൂൾ

മൂത്തു പഴുത്ത കോകമ്പഴങ്ങളുടെ തൊലി പഴച്ചാറിൽ പല തവണ മുക്കി വെയിലത്തു വെച്ചുണക്കിയെടുത്തു് സുഗന്ധദ്രവ്യമുണ്ടാന്നു. കറികൾക്ക് രുചിയേകുവാനാണു് ഇത് പ്രധാനമായും ഉപയോഗിക്കുന്നു .

അഗർ

കോകം തൊലി ഉപ്പുലായനിയിൽ സംസ്ക്കരിച്ചെടുത്താണ് ഇതുണ്ടാക്കുന്നതു്

അമൃതകോകം

കോകമ്പഴത്തിൽ നിന്നെടുക്കുന്ന പുളിയുള്ള, ചുവപ്പുനിറമുള്ളചാറാണിതു്. ശരീരത്തിന്റെ ചൂട് കുറയ്ക്കുന്നതിന് ഒരു ഉഷ്ണശമനിയായി ഇതുപയോഗിക്കുന്നു. വണ്ണം കുറയ്ക്കാൻ സഹായിക്കുന്ന പാരാ ഹൈഡ്രോക്സി സിട്രിക്കാസിഡ് ഇതിലടങ്ങിയിരിക്കുന്നു. .

കോകംവെണ്ണ

കോകത്തിന്റെ വിത്തിലുള്ള പരിപ്പിൽ നിന്നു വേർതിരിച്ചെടുക്കുന്ന വ്യാവസായിക പ്രാധാന്യമുള്ള കൊഴുപ്പാണിതു്. പാചകത്തിനും ഔഷധനിർമ്മാണത്തിനും സൌന്ദര്യവർധകക്കൂട്ടുകളിലും ഇതുപയോഗിക്കുന്നു. കാല് വിണ്ട് കീറുന്നതിനും വയറിളക്കത്തിനും കോകംവെണ്ണ നല്ല മരുന്നാണു്. വിത്തുകൾ ചതച്ചു പൊടിച്ചതിനു ശേഷം വെള്ളത്തിലിട്ടു തിളപ്പിച്ച് കോകംവെണ്ണ വേർതിരിച്ചെടുക്കുന്നു .

കോകം വൃക്ഷം

ക്രിസ്തുമസ് മരം പോലെ കുത്തനെയുള്ള ഇല വ്യൂഹമുള്ള ഒര അലങ്കാര വൃക്ഷമാണ് കോകം. ഇലകൾ ചെറുതും വട്ടത്തിലുള്ളതുമാണ്. ഇളം തണ്ടുകളിൽ ചുവന്ന നിറം കാണാം. കോകം ഒരു ബഹുലിംഗസസ്യമായ കോകം ദ്വിലിംഗ പുഷ്പങ്ങളുള്ള വൃക്ഷങ്ങളായും വിരളമായും കാണപ്പെടുന്നു. വായുവിലൂടെയാണ് പരാഗണം നടക്കുന്നതു്. കോകംതൈകൾ പൂക്കുന്നതിന് അഞ്ചിധികം വർഷങ്ങളെടുക്കും. പഴുക്കാത്ത കായ്കൾക്ക് പച്ചനിറവും വിളഞ്ഞു പഴുത്തകായ്കൾക്ക് കടുംചുവപ്പു നിറമോ ഇരുണ്ട ചുവപ്പു നിറമോ ആയിരിക്കും. മാർച്ച് മാസം മുതൽ പഴങ്ങൾ വിളവെടുക്കാറാകും. പഴങ്ങൾ പെട്ടെന്ന് കേടാകുന്നതിനാൽ സംസ്ക്കരണം വേഗത്തിൽ നടത്തണം. ധാരാളം സൂര്യപ്രകാശം ആവശ്യമായ മരമായതിനാൽ ഇടവിളയായി കൃഷി ചെയ്യുവാൻ പറ്റിയതല്ല. കോകം, മാവും കശുമാവും കൃഷി ചെയ്യുന്ന കൊങ്കൺ മേഖലയിൽ കൂട്ടു കൃഷിയായി വളർത്താറുണ്ടു് .

ഗവേഷണം

മഹാരാഷ്ട്രയിലെ വെംഗുർല എന്ന സ്ഥലത്തുള്ള പ്രാദേശിക ഫലവർഗ്ഗ ഗവേഷണ കേന്ദ്രത്തിൽ കോകത്തിന്റെ ഗവേഷണം നടക്കുന്നുണ്ടു്. കൊങ്കൺ അമൃത എന്ന പേരിൽ, ഒരു മരത്തിൽ നിന്ന് 140 കിലോഗ്രാം വിളവ് ലഭിക്കുന്ന ഒരിനം അവർ നിർധാരണ രീതിയിലൂടെ തെരഞ്ഞെടുത്തിട്ടുണ്ട്

പ്ലംസ്


ചൈനയാണ് ലോകത്ത് എറ്റവും അധികം പ്ലംസ് ഉല്പാദിപ്പിക്കുന്ന രാജ്യം. ഇന്ത്യ ഒന്പതാം സ്ഥാനത്തും. നിറത്തിന്റെയും വലിപ്പത്തിന്റെയും അടിസ്ഥാനത്തിലാണ് പ്ലം പഴങ്ങളെ തരംതിരിക്കുന്നത്.
കോളോണിയല് ഭരണകാലത്ത് ഹൈറേഞ്ചില് തേയില തോട്ടങ്ങള് നിര്മിക്കാനെത്തിയ യൂറോപ്യന് മാരാണ് പ്ലംസ് കാന്തല്ലൂരിലും നീലഗിരി മലനിരകളിലും എത്തിച്ച ..
മലനിരകളില് കര്ഷകരുടെയും സഞ്ചാരികളുടേയും മനസിനും കണ്ണിനും ആനന്ദം പകര്ന്ന് പ്ലം പഴങ്ങള് പാകമായി. കാന്തല്ലൂര്, ഗുഹനാഥപുരം, പെരുമ, പുത്തൂര് തുടങ്ങിയ പ്രദേശങ്ങളിലെ മലമടക്കുകളിലാണ് പ്ലം പഴങ്ങള് വിളവെടുപ്പ് ആരംഭിച്ചിരിക്കുന്നത്. സാധാരണയായി മേയ് മാസത്തിന്റെ ആരംഭത്തില് പാകമാവാറുള്ള പ്ലം പഴങ്ങള് ഇത്തവണ വൈകിയാണ് പാകമായതെങ്കിലും മികച്ച വിളവാണ് ലഭിക്കുന്നതെന്ന് കര്ഷകനായ ചങ്ങനാശേരി സ്വദേശി ജോസ് അഗസ്റ്റിന് പറയുന്നു. വിവിധ തരം പ്ലംസുകളില് ഏറ്റവും സ്വാദേറിയ വിക്ടോറിയ പ്ലംസുകളാണ് കാന്തല്ലൂരില് പരമ്പരാഗതമായി കൃഷി ചെയ്യുന്നത്. വര്ഷത്തില് ഒരു തവണ മാത്രമേ ഇവ ഉണ്ടാവുകയുള്ളൂ
കിലോയ്ക്ക് അന്പത് രൂപയാണ് കര്ഷകന് ഇപ്പോള് ലഭിക്കുന്നത്. പൊതു വിപണിയില് 80 രൂപ മുതല് 100 രൂപയ്ക്ക് വരെ വിറ്റഴിയുന്നുണ്ട്. മറയുരിലെത്തുന്ന വിനോദ സഞ്ചാരികള് തോട്ടത്തില് നിന്നു 100 മുതല് 125 വരെ വില നല്കി വാങ്ങുന്നത് കര്ഷകന് സഹായകരമാവുന്നുണ്ട്. 10 മുതല് 15 അടിവരെ ഉയരത്തില് വളരുന്ന മരത്തില് നിന്നു കാലാവസ്ഥ അനുയോജ്യമാണെങ്കില് അന്പത് മുതല് എഴുപത് കിലോഗ്രാം വരെ പഴങ്ങള് ലഭിക്കൂം ആപ്പിളിന്റെ ചെറിയ പതിപ്പാണ് പ്ലം പഴത്തിന്റെ രൂപം. 30 ഗ്രാം മുതല് അന്പത് ഗ്രാം വരെയാണ് ശരാശരി തൂക്കം. റോസാസി സസ്യ കുടുംബത്തില് പെട്ട മരത്തിന്റെ ശാസ്ത്രീയ നാമം പ്രൂണസ് എന്നാണ്. ജാം, വൈന്, മദ്യം എന്നിവ ഉണ്ടാക്കുന്നതിനായാണ് ലോകരാജ്യങ്ങളില് വ്യാപകമായി ഉപയോഗിക്കുന്നത്.
ഇന്ത്യയില് ഉത്തര്പ്രദേശ്, ഹിമാചല്, ജമ്മു കാശ്മീര് എന്നിവിടങ്ങളിലാണ് പ്രധാനമായും വ്യാവസായിക അടിസ്ഥാനത്തില് കൃഷി ചെയ്യാറുള്ളത്. തെക്കേ ഇന്ത്യയില് നീലഗിരി മലനിരകളിലും കൊടൈക്കനാല് മലനിരകളിലും കണ്ടുവരുന്നു. കേരളത്തില് ഇവ കൃഷി ചെയ്യുന്ന ഏകപ്രദേശം മറയൂര് മലനിര കളുടെ ഭാഗമായ കാന്തല്ലൂര്, പെരൂമല പ്രദേശങ്ങളാണ്. കോളോണിയല് ഭരണകാലത്ത് ഹൈറേഞ്ചില് തേയില തോട്ടങ്ങള് നിര്മിക്കാനെത്തിയ യൂറോപ്യന്മാരാണ് പ്ലംസ് കാന്തല്ലൂരിലും നീലഗിരി മലനിരകളിലും എത്തിച്ചതെന്നു കരുതുന്നൂ. ചൈനയാണ് ലോകത്ത് എറ്റവും അധികം പ്ലംസ് ഉല്പാദിപ്പിക്കുന്ന രാജ്യം. ഇന്ത്യ ഒന്പതാം സ്ഥാനത്തും.
നിറത്തിന്റെയും വലിപ്പത്തിന്റെയും അടിസ്ഥാനത്തിലാണ് പ്ലം പഴങ്ങളെ തരംതിരിക്കുന്നത്. കറുത്ത നിറത്തില് പച്ചനിറത്തോടു കൂടിയ മാംസളമായ ഭാഗങ്ങളുള്ള പ്ലം ഡാംസണ് പ്ലം എന്നും വിളഞ്ഞാലും പച്ചനിറത്തിലും മഞ്ഞ നിറത്തില് മാംസളമായ ഭാഗത്തോടു കൂടിയതുമായ പഴം ഗ്രീന് ഗേജ് എന്നും ചുവന്ന് ആപ്പിളിന്റെ ചെറു പതിപ്പെന്നു തോന്നുന്നവ വികേ്ടാറിയ എന്നുമാണ് അറിയപ്പെടുന്നത്. പൂര്ണമായും മഞ്ഞ നിറത്തില് കാണപ്പെടുന്ന പ്ലംസിന് മീര്ബെല്ല എന്നാണു പേര്. വൈറ്റമിന് കെ ധാരാളം ഉള്ക്കൊള്ളുന്ന വിക്ടോറിയ പ്ലംസാണ് കാന്തല്ലൂരില് കൃഷി ചെയ്യുന്നത്. പീച്ചസിലോ ബേഡ് ചെറിയിലോ ബഡ്ഡ് ചെയ്ത തൈകളാണ് നടുന്നതിനായി ഉപയോഗിക്കുന്നത്.
തൈകള് നട്ട് മൂന്ന്-നാലു വര്ഷത്തിനൂള്ളില് വിളവെടുപ്പ് ആരംഭിക്കാം. ശീതകാല പഴമായ പ്ലമ്മിന് വളത്തിന്റെയോ കീടനാശിനികളുടെയോ ആവശ്യം ഇല്ല. വര്ഷത്തില് ഒരു തവണ ചാണകം ഇട്ടുകൊടുത്താല് മതിയെന്നും 35 രൂപ താഴെ വില പോകാതിരുന്നാല് ലാഭകരമാണെന്നുമാണ് കര്ഷകരുടെ അഭിപ്രായം

മാതളനാരകം

ഉറുമാൻപഴം എന്നും അറിയപ്പെടുന്ന മാതളനാരകം ഭക്ഷ്യയോഗ്യമായ ഒരു പഴമുണ്ടാകുന്ന ചെടിയാണ്.(ശാസ്ത്രീയനാമം: Punica granatum). റുമാൻ പഴം എന്നും പേരുണ്ട്. (ഉറു-മാമ്പഴം) മഹാരാഷ്ട്രയിലും ഗുജറാത്തിലും ഉത്തർപ്രദേശിലും ഇത് വാണിജ്യവിളയായി കൃഷി ചെയ്തു വരുന്നു. കേരളത്തിൽ മാതളം വർഷം മുഴുവനും പൂക്കാറുണ്ടെങ്കിലും സാധാരണ വർഷകാലത്താണ് കൂടുതൽ പൂക്കുന്നത്. മറ്റു പഴങ്ങളെ അപേക്ഷിച്ച് വളരെക്കാലം കേടുകൂടാതിരിക്കുന്ന ഒന്നാണ് മാതളം. സംസ്‌കൃതത്തിൽ ഡാഡിമം എന്നും ഹിന്ദിയിൽ അനാർ എന്നും അറിയപ്പെടുന്നു. അഫ്‌ഗാനിസ്ഥാൻ, പാകിസ്താൻ, ഇറാൻ എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന മേഖലയാണ്‌ മാതളത്തിന്റെ ജന്മസ്ഥലം. പൂണികേഷ്യേ എന്ന കുടുംബപ്പേര്‌ പൂണികർ അഥവാ ഫിനീഷ്യരിൽ നിന്ന് ലഭിച്ചതഅണ്‌.

ചരിത്രം

മാതള നാരകം ഉത്ഭവിച്ചത് ഹിമാലയത്തിനും ഈജിപ്തിനും ഇടയിലുള്ള പ്രദേശത്താണെന്ന് കരുതപ്പെടുന്നു.

ഇറാഖിലെ ഉറ് എന്ന പ്രാചീന നഗരത്തിൽ നിന്ന് വന്നതെന്ന അർത്ഥത്തിൽ ഉറു മാമ്പഴം എന്ന് വിളിക്കുന്നു. അറബിയിൽ ഇത് റുമാൻ പഴമാണ്. അക്‌ബർ ചക്രവർത്തി തൻറെ നൃത്തസദസ്സിൽ ഒരു നാടോടി നർത്തകിയെ കാണുകയും അവളെ “അനാർകലി” എന്നു വിളിക്കുകയും ചെയ്‌തു. ഹിന്ദിയിൽ അനാർകലി എന്ന പദത്തിന് മാതളപ്പൂമൊട്ട് എന്നാണർഥം. അക്കാലങ്ങളിൽ കാബൂളിൽ നിന്നും മാതളം വ്യാപാരത്തിനായി ദില്ലിയിലേക്ക് കൊണ്ടുവന്നിരുന്നു.

ഖുർആനിൽ സ്വർഗ്ഗത്തെ കുറിച്ചും, അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെകുറിച്ചും പരാമർശിക്കുന്നിടത്തെല്ലാം റുമാമ്പഴം കടന്നു വരുന്നുണ്ട്. ഉദാഹരണത്തിനു 55:68, 6:99, 6:141 സൂക്തങ്ങൾ

ഖുർആനിൽ

ഖുർആനിൽ സ്വർഗ്ഗത്തെ കുറിച്ചും, അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെകുറിച്ചും പരാമർശിക്കുന്നിടത്തെല്ലാം റുമാമ്പഴം കടന്നു വരുന്നുണ്ട്. ഉദാഹരണത്തിനു 55:68, 6:99, 6:141 സൂക്തങ്ങൾ

രൂപവിവരണം

അഞ്ച് മീറ്റർ വരെ ഉയരത്തിൽ ഈ ചെടി വളരുന്നു. താഴെ നിന്നുതന്നെ ശിഖരങ്ങൾ പൊട്ടുന്ന സ്വഭാവം ഇതിനുണ്ട്. ഇലകളുടെ ഉപരിതലം മിനുസവും തിളക്കവും ഉള്ളതാണ്. ചെറുശാഖകളുടെ അഗ്രഭാഗത്ത് ഒന്നു മുതൽ അഞ്ചു വരെ പൂക്കൾ കാണപ്പെടുന്നു. പൂക്കൾ വലുതും ആകർഷം നിറഞ്ഞതുമാൺ. ഫലങ്ങൾ തവിട്ടു കലർന്ന ചുവന്ന നിറത്തിലായിരിക്കും. മാതളപ്പഴത്തിനു തുകൽ പോലെ കട്ടിയുള്ള തൊലിയാണുള്ളത്. ഫലത്തിനുള്ളിൽ വിത്തുകൾ നിറഞ്ഞിരിക്കുന്നു. വിത്തുകൾ രസകരമായ പൾപ്പുകൊണ്ട് മൂടിയിരിക്കുകയും ഈ പൾപ്പാണ് ആഹാരയോഗ്യമായ ഭാഗം.

വിവിധ ഇനങ്ങൾ

മാതളനാരകം

ഇന്ത്യയിൽ സാധാരണ കാണാറുള്ളത് രണ്ടിനങ്ങളാണ്-വെളുത്തതും ചുവന്നതും. വെളുത്ത ഇനത്തിൻറെ കുരുവിൻ കടുപ്പം കുറയും. നീരിനു കൂടുതൽ മധുരവും. പുളിപ്പ് കൂടുതലുള്ള ഒരു ഇനം മാതളം ഹിമവൽ സാനുക്കളിൽ വളരുന്നുണ്ട്. ഇതിന്റ്റെ കുരു ഉണക്കി പുളിക്ക് പകരം ഉപയോഗിച്ചു വരുന്നു.

നടീൽ

പതിവച്ചും കമ്പ് നട്ടും ചെടി വളർത്താം.

രസാദി ഗുണങ്ങൾ

മാതളനാരകത്തിന്റെ ഇളംകായ

രസം :മധുരം, കഷയം, അമ്ലം

ഗുണം :ലഘു, സ്നിഗ്ധം

വീര്യം :ഉഷ്ണം

വിപാകം :മധുരം

ഔഷധയോഗ്യ ഭാഗം

തൊലി, കായ്, ഇല, പൂവ്

ഔഷധഗുണം

തൊലി, കായ്, ഇല, പൂവ് എല്ലാം തന്നെ ഔഷധയോഗ്യഭാഗങ്ങളാണ്. ഉദരവിര ശമിപ്പിക്കുകയും ദഹനശക്തി വർദ്ധിപ്പിക്കുകയും ചെയ്യുന്നു. തളർച്ചയും വെള്ളദ്ദാഹവും ശമിപ്പിക്കും. ശുക്ലവർദ്ധനകരമാണ്.

ഡാഡിമാഷ്ടക ചൂർണ്ണം ഉണ്ടാക്കുന്നതിനു് ഉപയോഗിക്കുന്നു.

യുനാനിയിൽ ആമാശയവീക്കവും ഹൃദയവേദനയും മാറ്റുന്നതാണെന്നു് പറയുന്നു.

പോഷകമൂല്യം

Pomegranate, aril only

100 g (3.5 oz)-ൽ അടങ്ങിയ പോഷകമൂല്യം

ഊർജ്ജം 70 kcal   290 kJ

അന്നജം       17.17 g

- പഞ്ചസാരകൾ  16.57 g

- ഭക്ഷ്യനാരുകൾ  0.6 g

Fat          0.3 g

പ്രോട്ടീൻ  0.95 g

തയാമിൻ (ജീവകം B1)  0.030 mg               2%

റൈബോഫ്ലാവിൻ (ജീവകം B2)  0.063 mg          4%

നയാസിൻ (ജീവകം B3)  0.300 mg             2%

പാന്റോത്തെനിക്ക് അമ്ലം (B5)  0.596 mg           12%

ജീവകം B6  0.105 mg               8%

Folate (ജീവകം B9)  6 μg        2%

ജീവകം സി  6.1 mg           10%

കാൽസ്യം  3 mg     0%

ഇരുമ്പ്  0.30 mg      2%

മഗ്നീഷ്യം  3 mg       1%

ഫോസ്ഫറസ്  8 mg            1%

പൊട്ടാസിയം  259 mg        6%

സിങ്ക്  0.12 mg           1%

ഉറുമാമ്പഴം

ഔഷധ സമൃദ്ധവും പോഷക സമ്പുഷ്ടവുമായ ഒരു ഫലമാണ്‌ മാതളം അഥവാ ഉറുമാമ്പഴം. പുരാതന ഭാരതത്തിലെ ആയുർവേദാചാര്യൻമാർ മാതളത്തെ ഹൃദയത്തെ ഉത്തേജിപ്പിക്കുന്ന ഫലമായി വിശേഷിപ്പിച്ചിരുന്നു. യൂനാനി വൈദ്യത്തിൽ ഇത്‌ ആമാശയവീക്കവും ഹൃദയസംബന്ധമായ വേദനയും മാറ്റാൻ ഉപയോഗിച്ചു പോന്നിട്ടുണ്ട്‌.

ഇസ്രായേലിലെ 'റംബാൻ മെഡിക്കൽ സെന്ററിൽ' അടുത്ത കാലത്ത്‌ നടന്ന പഠനത്തിൽ മാതളച്ചാർ ദിവസവും കുടിച്ചപ്പോൾ രക്‌തധമനികളിൽ കൊളസ്ട്രോൾ അടിയുന്ന അവസ്ഥ 90 ശതമാനം കണ്ട്‌ കുറഞ്ഞതായി കണ്ടൂ. ഫലങ്ങളുടെ കൂട്ടത്തിൽ പെട്ടെന്ന്‌ ദഹിക്കുന്ന ഒന്നാണ്‌ മാതളം. ഇത്‌ വിശപ്പ്‌ കൂട്ടുകയും ദഹനക്കേടും രുചിയില്ലായ്മയും വയറുപെരുക്കവും മാറ്റുകയും ചെയ്യും പിത്തരസം ശരീരത്തിൽ അധികമായി ഉണ്ടാകുന്നതുമൂലമുള്ള ശർദിൽ, നെഞ്ചരിച്ചിൽ, വയറുവേദന എന്നിവ മറ്റാൻ ഒരു സ്പൂൺ മാതളച്ചാറും സമം തേനും കലർത്തി സേവിക്കാൻ ശുപാർശ ചെയ്യപ്പെടുന്നു. അതിസാരത്തിനു വയറുകടിക്കും മാതളം നല്ലൊരു ഔഷധമാണ്‌. ഈ അവസ്ഥകളിൽ മാതളച്ചാർ കുടിക്കാൻ നൽകിയാൽ വയറിളക്കം കുറയുകയും ശരീരക്ഷീണം കുറയുകയും ചെയ്യും.

മാതളത്തോടോ പൂമൊട്ടോ ശർക്കര ചേർത്ത്‌ കഴിക്കുന്നതും അതിസാരരോഗങ്ങൾക്കെതിരെ ഫലവത്താണ്‌.മാതളത്തിന്റെ തണ്ടിന്റെയും വേരിന്റെയും തൊലി വിരനാശക ഔഷധമായി ഉപയോഗിക്കുന്നു. ' പ്യൂണിസിൻ' എന്ന ആൽകലോയ്ഡിന്റെ സാന്നിധ്യമാണ്‌ ഇതിനു നിദാനം. വേരിന്റെ തൊലിയിലാണ്‌ പ്യൂണിസിൻ അധികം അടങ്ങിയിട്ടുള്ളതെന്നതിനാൽ ഇതാണ്‌ കൂടുതൽ ഫലപ്രദം. ഇത്‌ കഷായം വെച്ച്‌ സേവിച്ച ശേഷം വയറിളക്കു വഴി നാടവിരകളെയും മറ്റും നശിപ്പിച്ച്‌ പുറന്തള്ളാം. മാതളത്തിന്റെ കുരുന്നില ഉണക്കിപ്പൊടിച്ച്‌ കഴിക്കുന്നത്‌ ഉരുളൻ വിരകളെ നശിപ്പിക്കാൻ സഹായിക്കും. മാതളപ്പഴത്തിന്റെ ചാറ്‌ ജ്വരവും മറ്റുമുണ്ടാകുമ്പോൾ ദാഹം മാറാൻ സേവിച്ച്‌ പോരുന്നു. ഇതുപയോഗിച്ച്‌ ഉണ്ടാക്കുന്ന സർബത്ത്‌ മൂത്ര തടസ്സം, മൂത്രാശയ വീക്കം, ദഹനസംബന്ധമായും ആസ്തമയോടും അനുബന്ധിച്ചുണ്ടാകുന്ന പനി എന്നിവ മാറാൻ കുടിക്കുന്നുണ്ട്‌.

ശരീരത്തെ മാതളം നന്നായി തണുപ്പിക്കും. കൃമിശല്യം കൊണ്ടുണ്ടാകുന്ന ചൊറിച്ചിൽ മാറാൻ മാതളത്തോട്‌ കറുപ്പ്‌ നിറമാകുന്നതു വരെ വറുത്ത ശേഷം പൊടിച്ച്‌ എണ്ണയിൽ കുഴച്ച്‌ പുരട്ടുന്നത്‌ ഫലപ്രദമാണ്‌. മാതളം കഴിക്കുന്നതിലൂടെ ഗർഭിണികളിലെ ശർദിലും വിളർച്ചയും ഒരു പരിധി വരെ മാറ്റാം.മാതളത്തിന്റെ കുരുക്കൾ പാലിൽ അരച്ച്‌ കുഴമ്പാക്കി സേവിക്കുന്നത്‌ കിഡ്നിയിലും മൂത്രാശയത്തിലുമുണ്ടാകുന്ന കല്ലുകളെ ലയിപ്പിച്ച്‌ കളയാൻ സഹായിക്കുമെന്ന്‌ കരുതപ്പെടുന്നു. മാതളത്തിലുള്ള നീരോക്സീകാരികൾ കോശങ്ങളുടെ നശീകരണം തടയുകയും രോഗപ്രതിരോധ ശേഷി വർധിപ്പിക്കുകയും ചെയ്യും. ക്ഷയരോഗത്തിനെതിരെ പ്രതിരോധം പകരാൻ ഇതിനുള്ള കഴിവ്‌ തെളിഞ്ഞിട്ടുണ്ട്‌. മാതളമൊട്ട്‌ അരച്ച്‌ തേനിൽ സേവിക്കുന്നത്‌ കഫത്തിനും ചുമക്കുമെതിരെ ഫലവത്താണ്‌. മാതളത്തിന്റെ തോട്‌ നന്നായി ഉണക്കിപ്പൊടിച്ച്‌ കുരുമിളകു പൊടിയും ഉപ്പും ചേർത്ത്‌ പല്ല്‌ തേക്കാനും ഉപയോഗിക്കുന്നു. ഇത്‌ ദന്തക്ഷയം തടയാനും മോണയിലെ രക്‌തസ്രാവം നിറുത്താനും മോണയെ ബലപ്പെടുത്താനുമൊക്കെ സഹായകരമാണ്‌. വേരിന്റെ തൊലി ഉപയോഗിച്ചുണ്ടാകുന്ന കഷായം വായിൽ കൊള്ളുക വഴി തൊണ്ടയിലെ അസ്വാസ്ഥ്യം അകറ്റാം.

പ്രധാന ശത്രുക്കൾ

കായ് തുരപ്പൻ, തണ്ടു തുരപ്പൻ എന്നിവയാൺ മാതളത്തിൻറെ പ്രധാന ശത്രുക്കൾ. കടലാസു സഞ്ചികൾ ഉണ്ടാക്കി നേരത്തെ കായ്കളെ പൊതിഞ്ഞു കെട്ടിയാൽ കായ് തുരപ്പൻറെ ശല്യത്തിൽ നിന്നും രക്ഷപ്പെടാൻ കഴിയും.

മുസംബി

ഇന്ത്യയിൽ വളരെയേറെ പ്രചാരമുള്ള ഒരു പഴവർഗ്ഗ സസ്യമാണ് മുസംബി. ദാഹശമനിക്കായുള്ള ജൂസുകളുണ്ടാക്കാനാണ് ഇത് സാധാരണയായി ഉപയോഗിക്കുന്നത്. ഈ പഴത്തിന്റെ പുറം ചുവപ്പ് കലർന്ന മഞ്ഞയാണ്. അകക്കാമ്പ് ചുവന്നതും വെളുത്തതുമായ ഇനങ്ങളുണ്ട്. ശരാശരി ഒരു ഓറഞ്ചിന്റെ വലിപ്പമുണ്ടാകും മുസംബി നാരങ്ങക്ക്.

വിളാമ്പഴം

റൂട്ടേറിയ സസ്യകുടുംബത്തിൽ പെട്ട മരമാണ് വിളാമ്പഴം. (ശാസ്ത്രീയനാമം: Feronia limonia) കൂവളത്തോടു സാദ്യശ്യമുള്ള, മുള്ളുകളുള്ള ഇവ കുറ്റിച്ചെടിയായും മരമായും വളരുന്നവയാണ്. Limonia കുടുംബത്തിലെ ഏക സ്പീഷിസ് ആണിത്. ഇവയുടെ കായക്ക് ഓറഞ്ചിനോളം വലുപ്പമുണ്ട്. തമിഴ്നാട്, ആന്ധ്ര, കർണ്ണാടകം എന്നിവിടങ്ങളിൽ തോട്ടമടിസ്ഥാനത്തിൽ വളർത്തുന്ന ഇവ വിളങ്കായ് എന്നാണ് അറിയപ്പെടുന്നത്. തുറസ്സായ സ്ഥലങ്ങളിൽ ഫലവൃക്ഷമായി വളരുന്നു. ബ്ലാങ്കമരം, വിളാത്തി, വ്ലാർമരം എന്നെല്ലാം അറിയപ്പെടുന്നു.

സ്ട്രോബറി


ശീതകാല പച്ചക്കറികളുടെ കേന്ദ്രമായ കാന്തല്ലൂരിലും വട്ടവടയിലും സ്ട്രോബറി കാലം തുടങ്ങി. കാന്തല്ലൂരില് ചിലയിടങ്ങളില് വിളവെടുപ്പ് തുടങ്ങി. മറ്റിടങ്ങളില് പഴങ്ങള് പാകമായി വരുന്നുണ്ട്. സംസ്ഥാന ഹോര്ട്ടികള്ച്ചര് മിഷന് വഴി കാന്തല്ലൂരില് 30,000 തൈകളും വട്ടവടയില് 20,000 തൈകളും വിതരണം ചെയ്തിട്ടുണ്ട്. ആദ്യഘട്ടങ്ങളില് തൈ വച്ചവരാണ് വിളവെടുപ്പ് തുടങ്ങിയിരിക്കുന്നത്. രണ്ടാഴ്ച കഴിഞ്ഞാല് നല്ല സീസണാവും. പുണെയില്നിന്ന് സ്വീറ്റ്യാര്ലി ഇനത്തില്പ്പെട്ട സ്ട്രോബറി തൈകളാണ് കര്ഷകര്ക്ക് നല്കിയിരിക്കുന്നത്. തട്ടുകളായി നിലംതിരിച്ച് ഒരടി വ്യത്യാസത്തില് തൈകള് നട്ടു. ചാണകമാണ് വളമായി ഉപയോഗിക്കുന്നത്. മൂന്നാം മാസം മുതല് പഴങ്ങള് പറിച്ചുതുടങ്ങും. 15 ദിവസത്തില് ഒരിക്കല് വിളവെടുക്കാം. ഒരു ചെടിയില്നിന്ന് 300-400 ഗ്രാം പഴങ്ങള് കിട്ടുമെന്ന് കാന്തല്ലൂരിലെ കര്ഷകനായ മോഹന്ദാസ് പറഞ്ഞു. ഇപ്പോള് ടൂറിസ്റ്റുകള്ക്കാണ് പഴങ്ങള് വില്ക്കുന്നത്. നല്ലവില കിട്ടുന്നുണ്ട്. ശീതകാല പച്ചക്കറി വിപണന കര്ഷകസംഘം വഴി സ്ട്രോബറി പഴങ്ങള് ശേഖരിച്ച് ചെറിയ പെട്ടികളിലാക്കി വിപണിയിലിറക്കാനുള്ള ശ്രമത്തിലാണ് കര്ഷകര്. കാന്തല്ലൂരില് 60ഓളം കര്ഷകര് സ്ട്രോബറി കൃഷി ചെയ്യുന്നുണ്ട്. ഹോര്ട്ടികള്ച്ചര് മിഷന് വഴി ആദ്യം രജിസ്റ്റര് ചെയ്ത 23 കര്ഷര്ക്കാണ് 30,000 തൈകള് സൗജന്യമായി നല്കിയത്. ആവശ്യക്കാരുണ്ടെങ്കില് ഇനിയും തൈകള് എത്തിച്ചുനല്കുമെന്ന് അധികൃതര് പറഞ്ഞു.

ചെറുനാരങ്ങനാരങ്ങ വർഗ്ഗത്തിൽ പെട്ട, സാധാരണ 2.5-5 സെ.മീ. വ്യാസമുള്ള ഉരുണ്ട, മഞ്ഞ നിറത്തിലുള്ള ഫലമാണ് ചെറുനാരകം. ഇത് സാധാരണ ചെറിയ വലിപ്പത്തിൽ, അകത്ത് വിത്തുള്ളതും, അമ്ലതയും നല്ല ഗന്ധവുമുള്ള ഒരു ഫലവർഗ്ഗമാണ്. മറ്റ് നാരങ്ങ വർഗ്ഗത്തിൽ നിന്നും ഇതിന്റെ ഗന്ധം ഇതിനെ വേർതിരിക്കുന്നു. ചെറുനാരകമരത്തിന് സാധാരണ രീതിയിൽ 5 മീറ്റർ ശരാശരി ഉയരമുണ്ടാവാറുണ്ട്. പക്ഷേ, ഇതിന്റെ ചില പ്രത്യേകം പോഷിപ്പിച്ചെടുത്ത മരങ്ങൾക്ക് ഉയരം കുറഞ്ഞവയും കാണപ്പെടാറുണ്ട്. ഇതിന്റെ ഇലകൾ ഓറഞ്ച് മരത്തിന്റെ ഇലകളോട് സാമ്യമുള്ളവയാണ്. പൂവിന് സാധാരണ 2.5 സെ.മീ. ശരാശരി വ്യാസമുണ്ടാവാറുണ്ട്. മൂര്ത്തി ചെറുതെങ്കിലും കീര്ത്തി വലുത്"" എന്ന ചൊല്ല് കേട്ടിട്ടില്ലോ? അതുപോലെതന്നെയാണ് ചെറുനാരങ്ങയ്ക്കുള്ള ഗുണമേന്മകളും. ""റൂട്ടേസി" എന്ന സസ്യകുലത്തിലെ അംഗമായ ചെറുനാരകം ആംഗലേയ ഭാഷയില് ""ലൈം"" എന്നും സംസ്കൃതഭാഷയില് ""ജംബീരം"" എന്നും അറിയപ്പെടുന്നു. ചെറുനാരങ്ങ ഒരു അമ്ലസ്വഭാവിയാണ്. എന്നാല്, ശരീരാരോഗ്യത്തിന് ഒരു ദോഷവും അതുണ്ടാക്കില്ല. മറച്ച് ആരോഗ്യസംരക്ഷണത്തിന് സഹായിക്കുകയുംചെയ്യും. ശരീരത്തില് അവിടവിടെയുണ്ടാകുന്ന അരിമ്പാറ മാറിക്കിട്ടാന് ചെറുനാരങ്ങ മുറിച്ചിട്ട് ഉരസിയാല് മതി. ഇതേവിധം ചെറുനാരങ്ങ മുറിച്ച് തലയില് ഉരസിയാല് താരനെയും അകറ്റി നിര്ത്താമെന്ന മെച്ചവുമുണ്ട്. ചര്മ, കേശ സംരക്ഷണത്തിനു മാത്രമല്ലാ, വണ്ണം കുറയ്ക്കാനും ചെറുനാരങ്ങ സഹായിക്കും. ഇതിലെ ആന്റി ഓക്സിഡന്റുകള് കൊഴുപ്പു കളയുകയും ദഹനം എളുപ്പത്തിലാക്കുകയും അതുവഴി വണ്ണം കുറയ്ക്കുകയും ചെയ്യും. ചെറുനാരങ്ങയ്ക്ക് ഔഷധഗുണങ്ങളും ഏറെയുണ്ട്. ചുമ, അലര്ജി, പനി എന്നിവയ്ക്കുള്ള നല്ലൊരു മരുന്നു കൂടിയാണിത്. ചെറുനാരങ്ങയുടെ ഇല പാചകത്തിനും ഉപയോഗിക്കാറുണ്ട്. ചായയുണ്ടാക്കാനും മാംസം പാചകം ചെയ്യുന്നതിലും ഇത് ഉപയോഗിക്കും. തടി കുറയുവാന് ഉള്ള ഏറ്റവും നല്ല മാര്ഗമാണ് ചെറുനാരങ്ങയും തേനും ചേര്ത്ത് കുടിയ്ക്കുന്നത്. രാവിലെ വെറുംവയറില് ചെറുചൂടുള്ള വെള്ളത്തില് ചെറുനാരങ്ങാനീര് ചേര്ത്തു കുടിച്ചാല് ദഹനത്തിനും നല്ലതാണ്. ശരീത്തിലെ ഗ്ലൂക്കോസ് വലിച്ചെടുക്കുകയും അതുവഴി പ്രമേഹം നിയന്ത്രിക്കുകയും ചെയ്യുന്നതും ചെറുനാരങ്ങയുടെ പ്രധാന ഗുണങ്ങളിലൊന്നാണ്. ചെറുനാരങ്ങയിലെ സിട്രിക് ആസിഡ് ശരീരത്തിലെ എന്സൈമുകളുമായി പ്രവര്ത്തിച്ച് ദഹനം ത്വരിതപ്പെടുത്തുന്നു. കപ്പൽ യാത്രക്കാരുടെ പേടിസ്വപ്നമായിരുന്നസ്കർവി അഥവാ മോണവീക്കംനാരങ്ങാ നീര് കുടിച്ചാൽ മാറുമെന്ന് തെളിഞ്ഞതോടെയാണ് നാരങ്ങ ഒരു രോഗ സംഹാരിയായി അറിയപ്പെട്ടു തുടങ്ങിയത്.ശരീരത്തിന് രോഗപ്രതിരോധ ശേഷി നൽകുന്ന ജീവകങ്ങളിൽ മുഖ്യമാണ് ജീവകം - സി.. ഇതിന്റെ നല്ല ശേഖരമാണ് നാരങ്ങ. മോണവീക്കവും , വേദനയും രക്തസ്രാവവും , സന്ധിവാതവും വായ്നാറ്റവും പല്ലു ദ്രവിക്കലുമൊക്കെ ജീവകം -സി യുടെ അഭാവത്തിന്റെ ലക്ഷണങ്ങളാണ്. അതുപോലെ തലമുടിയില് ഷാമ്പൂ ചെയ്ത് കഴിഞ്ഞശേഷം അവസാനമായി കഴുകുവാന് ഉപയോഗിക്കുന്ന വെള്ളത്തില് ഏതാനും തള്ളി ചെറുനാരങ്ങാനീര് ഒഴിക്കുന്നത് തലമുടിയുടെ ഒട്ടല് നിശേഷം മാറ്റി തലമുടിക്ക് തിളക്കവും മിനുസവും ശുദ്ധിയും നല്കും. രക്തശുദ്ധിക്കും ചെറുനാരങ്ങാനീര് ഉത്തമംതന്നെ. കുളിക്കാനുള്ള കലത്തില് ഒരു നാരങ്ങയുടെ നീര് ചേര്ത്ത് കുളിക്കുന്നതായാല് ജലദോഷത്തെ തെല്ലും ഭയപ്പെടേണ്ടതില്ല. തൊണ്ട സംബന്ധമായ അസുഖങ്ങള്ക്കും തൊണ്ടയിലെ എരിച്ചിലും വേദനയും നീക്കുന്നതിനും ചെറുനാരങ്ങാ വെള്ളം ഫലപ്രദമാണ്. കുട്ടികള്ക്ക് പതിവായി ചെറുനാരങ്ങാ നീര് കൊടുക്കുകയാണെങ്കില് മലബന്ധം ക്രമീകരിക്കപ്പെടുകയും അവര്ക്ക് നല്ല രക്തപ്രസാദം കൈവരികയുംചെയ്യും. ശരീരത്തിന് അഴകും, ആരോഗ്യവും, ഓജസ്സും, തേജസ്സും പ്രദാനംചെയ്യുന്ന ചെറുനാരങ്ങയില് വിറ്റാമിന് "സി" സമൃദ്ധമായ തോതില് അടങ്ങിയിട്ടുണ്ട്. ദഹനക്കേട്, ചര്മദോഷം, മലബന്ധം എന്നിവയ്ക്ക് ഈ കനി ഏറെ ഫലപ്രദമാണ്. പയോറിയ, മോണപഴുപ്പ്, വായ്നാറ്റം എന്നിവയ്ക്ക് ചെറുനാരങ്ങാ നീരും അതിന്റെ ഇരട്ടി പനിനീരും ചേര്ത്ത് നിത്യവും രണ്ടു നേരം വായില് കൊണ്ടാല് മതി. ആമാശയത്തിന്റെയും ഹൃദയത്തിന്റെയും പ്രവര്ത്തനക്ഷമത വര്ധിപ്പിക്കാന് ചെറുനാരങ്ങയ്ക്കുള്ള കഴിവ് ഒന്ന് വേറെതന്നെയാണ്. വേനല്ക്കാലത്ത് തളര്ന്ന് അവശരായി വരുന്നവര്ക്ക് ഒരു ഗ്ലാസ് ചെറുനാരങ്ങാ വെള്ളം ഊര്ജം നല്കുന്നു. ചെറുനാരങ്ങാ നീരില് കുറച്ച് ഉപ്പുചേര്ത്ത് കലക്കിയാല് കേമം. വയറുവേദന അനുഭവപ്പെടുമ്പോള് ഇഞ്ചിനീരും ചെറുനാരങ്ങാനീരും ചേര്ത്ത് സേവിച്ചാല് രോഗശമനം തീര്ച്ച. ചെറുനാരങ്ങയുടെ തൊലിയില്നിന്നും ഒരു തരം എണ്ണ ലഭിക്കുന്നുണ്ട്. അത് സുഗന്ധദ്രവ്യങ്ങള് ഉണ്ടാകുന്നതിനും ദീപനൗഷധമായും ഉപയോഗിക്കാം. ചെറുനാരങ്ങാനീരും ഗന്ധകവും കൂട്ടിയോജിപ്പിച്ച് പുരട്ടിയാല് വട്ടച്ചൊറി മാറിക്കിട്ടും. ചെറുനാരങ്ങാ ഒരെണ്ണം വട്ടത്തില് മുറിച്ച് നാരങ്ങാനീരില് മുക്കി ചൊറിച്ചില് ഉള്ള ഭാഗത്ത് നന്നായി തേച്ച് പിടിപ്പിച്ചാല് ചൊറിച്ചില് മാറിക്കിട്ടും. ചെറുനാരങ്ങാനീരില് ചുക്ക്, മുളക്, തിപ്പലി എന്നിവയുടെ പൊടി ഓരോ ടീസ്പൂണ് വീതം ചേര്ത്ത് ദിവസവും മൂന്നുനേരം കഴിക്കുന്നതായാല് മഞ്ഞപ്പിത്തം ശമിക്കുന്നതാണ്. ഹൃദ്രോഗശമനത്തിനും രക്തസമ്മര്ദത്തിനും ചെറുനാരങ്ങാനീരില് നീര്മാതളനീര് തൊലിപൊടിച്ച് ശീല പൊടിയാക്കിയത് ചേര്ത്ത് കഴിച്ചാല് ഫലപ്രാപ്തി ഉറപ്പ്. ചെറുനാരങ്ങയെ ഒരു പാനീയമായും അച്ചാറായും മാത്രമേ നാം ഇന്ന് പ്രയോജനപ്പെടുത്തുന്നുള്ളൂ. പക്ഷേ, അതിനേക്കാളുപരി ആരോഗ്യസൗന്ദര്യ വര്ധനക്ഷമതകൊണ്ടും, ഔഷധവീര്യംകൊണ്ടും, അദ്വിതീയമായ ഒരു സ്ഥാനം ചെറുനാരങ്ങയ്ക്കുണ്ടെന്ന കാര്യം നാം മറന്നുപോകരുത്. ദിവസവും നാരങ്ങാനീര് കുടിക്കുന്നതും ഇതു കൊണ്ട് മോണയിൽ ഉഴിയുന്നതുമൊക്കെ ഈ അവസ്ഥകൾ മാറാൻ സഹായിക്കും. ജീവകം സി ക്കു പുറമേ ബി- കോംപ്ലക്സ് ജീവകങ്ങളും പൊട്ടാസ്യവും ഫ്ലവനോയിഡുകളും ചെറുനാരങ്ങയിൽ നല്ല തോതിൽ അടങ്ങിയിട്ടുണ്ട്. നാരങ്ങയിലുള്ള ഫ്ലവനോയിഡുകൾ ശരീരത്തിൽ നീരുകെട്ടൽ , പ്രമേഹത്തോടനുബന്ധിച്ച് ചെറു രക്തഞ്ഞരമ്പുകൾ പൊട്ടിയുണ്ടാകുന്ന രക്തസ്രാവം , അണുപ്രസരണം മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ , പിത്തം എന്നിവയെ ശമിപ്പിക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു. ചെറുനാരങ്ങയിലടങ്ങിയിട്ടുള്ള സിട്രിക് അമ്ലം രക്തഞ്ഞരമ്പുകളിൽ കൊളസ്ട്രോൾ അടിഞ്ഞു കൂടുന്ന സാഹചര്യം ഒഴിവാക്കുമെന്നും ഗവേഷകർ വെളിപ്പെടുത്തിയിട്ടുണ്ട്. നല്ല അണുനാശിനിയാണ് സിട്രിക് ആസിഡ്. വൃഷണത്തിലുണ്ടാകുന്ന ചൊറിച്ചിലും ഗർഭാശയ രക്തസ്രാവവും നാരങ്ങാനീര് പുരട്ടുന്നതിലൂടെ കുറയുമെന്ന് കിങ്ങ്സ് അമേരിക്കൻ ഡിസ്പെൻസറി നടത്തിയ പഠനം പറയുന്നു. വിട്ടു മാറാത്ത ഇക്കിളും വയറിലെ കോച്ചിപ്പിടുത്തവുമകറ്റാൻ നാരങ്ങാനീര് നൽകുന്നത് ഫലവത്താണെന്ന് ചില ഗവേഷണഫലങ്ങൾ തെളിയിച്ചിട്ടുണ്ട്. ടോൺസിലൈറ്റിസിനു ശമനമുണ്ടാക്കാൻ നാരങ്ങാ നീര് പുരട്ടുന്നത് നല്ലതാണെന്ന് ചില ഗവേഷകർ വെളിപ്പെടുത്തിയിട്ടുണ്ട്. ശബ്ദം അടയുന്ന അവസ്ഥയും പനിയും നാരങ്ങാനീരിന്റെ ഉപയോഗത്തിലൂടെ കുറയ്ക്കാമെന്നാണ് മറ്റൊരു ഗവേഷണഫലം. ഇലക്കറികൾ അധികം കഴിച്ചുണ്ടാകുന്ന ദഹനക്കേടും വിശപ്പില്ലായ്മയും മാറാനും നാരങ്ങനീര് സഹായിക്കും. നാരങ്ങ തുളച്ചതിൽ വിരൽ കടത്തിവെച്ച് നഖച്ചുറ്റ് മാറ്റുന്നതും നാരങ്ങാനീര് തലയിൽ പുരട്ടി താരൻ ശമിപ്പിക്കുന്നതും നാരങ്ങാവെള്ളത്തിൽ തേൻ കലർത്തിക്കുടിച്ച് ജലദോഷം അകറ്റുന്നതുമൊക്കെ ഫലപ്രദമായ ചില നാട്ടുവൈദ്യ പ്രയോഗങ്ങളാണ്. ചെറുനാരകം കൂടുതൽ കാണപ്പെടുന്നത് തെക്കേ ഏഷ്യയിലാണ്. പക്ഷേ, ഇതിന്റെ ഉത്ഭവം മദ്ധ്യ പൂർവേഷ്യയിൽ നിന്നാണ്. പിന്നീട് ഇത് വടക്കേ ആഫ്രിക്കയിലേക്കും, പിന്നീട് വെസ്റ്റിൻഡീസ് , വടക്കേ അമേരിക്ക എന്നിവടങ്ങളിലേക്ക് വ്യാപിച്ചു.

ഞാവൽ

ഭാരതത്തിൽ അധികവരൾച്ചയുള്ള പ്രദേശങ്ങളോഴികെയുള്ള പ്രദേശങ്ങളിലും പ്രധാനമായും ഡൽഹി, ഉത്തർ പ്രദേശ്, കേരളം എന്നിവിടങ്ങളിൽ കണ്ടുവരുന്ന ഒരു നിത്യഹരിതവൃക്ഷമാണ് ഞാവൽ (ആംഗലേയം:Jambul). ഞാവുൾ, ഞാറ എന്നിങ്ങനേയും പ്രാദേശികമായി അറിയപ്പെടുന്നു. മിർട്ടേസി സസ്യകുടുംബത്തിൽ ഉൾപ്പെടുന്ന ഞാവലിന്റെ ശാസ്ത്രീയനാമം Syzygium cumini എന്നാണ്. ഇന്ത്യൻ ഉപഭൂഖണ്ഡം ജംബൂദ്വീപ് എന്ന് അറിയപ്പെടാൻ കാരണം ഇവിടെ സമൃദ്ധമായി ഉണ്ടായിരുന്ന ഞാവൽ ആയിരുന്നത്രേ.

രൂപവിവരണം

30 മീറ്ററോളം ഉയരം വയ്ക്കുന്ന ഒരു മരമാണ് ഞാവൽ. പച്ചനിറം സമൃദ്ധമായ ഇലകളുടെ ഭാരത്താൽ തൂങ്ങിക്കിടക്കുന്ന ശാഖകളുള്ള ഞാവൽ മാർച്ച്-ഏപ്രിൽ മാസത്തോടെ നന്നായി പൂക്കുന്നു. പൂക്കൾക്ക് വെള്ള നിറമാണ്. പഴുത്ത കായ്കൾ നല്ല കറുപ്പുകലർന്ന കടും നീല നിറത്തിൽ കാണപ്പെടുന്നു.

നിറയെ ശിഖരങ്ങളോടെ പന്തലിച്ചും ചിലയിടത്ത് നേരെ മേലോട്ടും വളരുന്ന ഒരു വൃക്ഷമാണ് ഞാവൽ. 100-ലേറെ വർഷം ജീവിക്കും. പ്രായമേറുന്തോറും കട്ടികൂടിവരുന്ന പുറംതൊലിയാണ്. തടവിയാൽ തന്നെ ഏറ്റവും പുറംതൊലി അടർന്നുപോവും. ഉള്ളിലെ തൊലിയുടെ പുറംവശത്തിന് കട്ടികുറഞ്ഞ ഒരു പച്ചപുറംഭാഗമുണ്ട്. ഇളം‌പച്ചനിറമുള്ള പുതിയ കമ്പുകൾ വളരുംതോറും ബ്രൗൺ നിറത്തിലാവും. കട്ടിയുള്ള ഇലകൾ, വളരുംതോറും മിനുസം നഷ്ടപ്പെടും. നുള്ളിയോ കടിച്ചോ നോക്കിയാൽ മാങ്ങയോടു സാമ്യമുള്ള ഒരു രുചിയും മണവും അനുഭവപ്പെടും. 7 മുതൽ 18 സെന്റിമീറ്റർ വരെ നീളവും 3 മുതൽ 9 സെന്റിമീറ്റർ വരെ വീതിയും ഉണ്ടാവും ഇലകൾക്ക്. പൊഴിയുന്നതിനു മുൻപ് നിറം ചുവപ്പാവും. പഴയ കമ്പുകളിലും തടിയിലും വെള്ളനിരത്തിലുള്ള പൂക്കളുടെ കുലകൾ ഉണ്ടാവുന്നു. ഉരുണ്ടും നീണ്ടുരുണ്ടുമിരിക്കുന്ന പച്ചനിറത്തിലുള്ള കായകൾ പഴുക്കുമ്പോൾ നല്ല തിളക്കമുള്ള കറുപ്പായി മാറുന്നു. നിലത്തുവീണാൽ ചതഞ്ഞുപോവും. നിയതമായ ആകൃതിയില്ലാത്ത വിത്തുകൾ കൂടിച്ചേർന്ന് നീണ്ടുരുണ്ട് ഒരു ചെറിയ സ്തരത്തിനുള്ളിലായായിട്ടാണ് പഴത്തിനുള്ളിൽ ഉണ്ടാവുക.

കൃഷിയുടെ ചരിത്രം

ഹിമാലയത്തിനു തെക്കുള്ള ഏഷ്യയാണ് ഞാവലിന്റെ ജന്മദേശം. അവിടങ്ങളിൽ അവ വ്യാപകമായി കൃഷി ചെയ്തുവരുന്നു. ഏഷ്യയിൽ നിന്നുമാണ് ഞാവൽ ആഫ്രിക്കയിൽ എത്തിയത്. ഇന്ന് ഞാവൽ മധ്യരേഖാപ്രദേശങ്ങളിലാകെ വളർത്തുന്നു. ജാവയിലും, ഫ്ലോറിഡയിലും കൃഷിചെയ്യുന്നുണ്ട്. പോർച്ചുഗീസ് കോളനിവൽക്കരണകാലത്ത് ഇന്ത്യയിൽ നിന്നുമാണ് ബ്രസീലിലേക്ക് ഞാവൽ കൊണ്ടുപോയത്. പെട്ടെന്നു തന്നെ പലപക്ഷികളുടെയും പ്രിയപ്പെട്ട ഭക്ഷണമായി മാറിയ ഞാവൽ പലയിടത്തും വിതരണം ചെയ്യപ്പെട്ടു

കാണപ്പെടുന്ന ഇടങ്ങൾ

ഹിമാലയപ്രദേശങ്ങളിൽ 1200 മീറ്റർ വരെയും നീലഗിരിയിൽ 1800 മീറ്റർ ഉയരം വരെയും ഞാവൽ കാണുന്നുണ്ട്. ഇന്ത്യയിൽ ഏറ്റവും വ്യാപകമായി കാണുന്ന വൃക്ഷങ്ങളിൽ ഒന്നാണ് ഞാവൽ. കൊടുംവരൾച്ചയുള്ളിടത്തൊഴികെ മിക്ക വനങ്ങളിലും ഞാവൽ വളരുന്നുണ്ട്. നനവും ചതുപ്പും ഇഷ്ടമുള്ള വൃക്ഷമാണ്. വെള്ളപ്പൊക്കം ഒരു പ്രശ്നമേയല്ല. വലുതായിക്കഴിഞ്ഞാൽ വരൾച്ചയും സഹിക്കും. ഹവായിയിൽ ഞാവലിനെ ഒരു അധിനിവേശ സസ്യമായാണ് കണ്ടുവരുന്നത് . നാട്ടുസസ്യങ്ങൾക്ക് ഭീഷണമായ രീതിയിൽ വളർന്നുപന്തലിച്ചു നിൽക്കുന്നതിനാൽ ഹവായിയിൽ വിഷപ്രയോഗം തന്നെ നടത്തി ഞാവലിനെ നശിപ്പിക്കുന്നു . ഫ്ലോറിഡയിലെ സനിബെൽ എന്ന പ്രദേശത്ത് ഞാവൽ നടുന്നതും വളർത്തുന്നതും മാറ്റിനടുന്നതും നിയമവിരുദ്ധമാണ് . മലയയിൽ ഞാവലിനെ ഒരു ശല്യമായാണു കാണുന്നത്. ഇലകൾ വീണ് വഴിയും നടപ്പാതയും പുൽമേടുകളും വൃത്തികേടാവുന്നതും വേഗം ചീഞ്ഞളിഞ്ഞ് ദുർഗന്ധം വമിക്കുന്നതുമാണിതിനു കാരണം. ജനങ്ങൾ അവ എങ്ങനെയെങ്കിലും വെട്ടിമാറ്റാനായി ശ്രമിക്കുന്നു .

പൂക്കൽ, കായ്ക്കൽ

നനവുള്ള ഇടങ്ങളിൽ നിൽക്കുന്ന ഞാവൽ മരങ്ങൾ പൂർണ്ണമായും ഇലപൊഴിക്കാറില്ല. പുതിയ ഇലകൾ വന്നതിനു ശേഷമേ പഴയ ഇലകൾ വീണുപോകാറുള്ളൂ. എന്നാൽ വരണ്ട സ്ഥലങ്ങളിലും ജലക്ഷാമമുള്ളിടത്തും ഇലകൾ പൂർണ്ണമായിത്തന്നെ പൊഴിക്കാറുണ്ട്. മാർച്ച് മുതൽ മെയ് വരെയാണ് പൂക്കാലം. തേനീച്ചകളും ഈച്ചകളും കാറ്റുമാണ് പരാഗണത്തിനു സഹായിക്കുന്നത്. ഏപ്രിൽ മുതൽ ജൂൺ വരെ പഴങ്ങൾ വിളയുന്നു. പക്ഷികളും അണ്ണാനും മനുഷ്യരും ഇഷ്ടത്തോടെ ഭക്ഷിക്കുന്നതിനാൽ വിത്തുവിതരണം ഒരു പ്രശ്നമേ ആവാറില്ല. പഴം തിന്നു കഴിഞാൽ നാവിന്റെ നിറം നീലയായി മാറാറുണ്ട്.

പുനരുദ്‌ഭവം

ഓരോ കുരുവിലും നാലഞ്ചു വിത്തുകൾ ഉണ്ടാവും. മിക്ക കായകളും മുളയ്ക്കുമ്പോൾ ഒന്നിലധികം തൈകൾ ഉണ്ടാവും. മരത്തിന്റ് ചുവട്ടിൽ ധാരാളം തൈകൾ മുളച്ചുവരും. ആദ്യകാലങ്ങളിൽ നല്ല പരിചരണം അഭികാമ്യമാണ്. വലുതായിക്കഴിഞ്ഞാൽ പ്രത്യേക കരുതൽ ആവശ്യമില്ല. കമ്പുമുറിച്ചുനട്ടും പതിവച്ചും പുതിയ തൈകൾ ഉണ്ടാക്കാം.

നടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

അലങ്കാരവൃക്ഷമായി നടുമ്പോൾ 12 മുതൽ 16 മീറ്റർ വരെ അകലവും കാറ്റിനെ തടയുന്ന ആവശ്യത്തിനു നടുമ്പോൾ 6 മീറ്റർ അകലവും അഭികാമ്യമാണ്. വളരെവേഗം വളരുന്ന ഒരു വൃക്ഷമാണ് ഞാവൽ. 2 വർഷം കൊണ്ടുതന്നെ 4 മീറ്റർ ഉയരം വയ്ക്കും. 4 വർഷം ആകുമ്പോൾ തന്നെ പൂത്തുതുടങ്ങും. മരം മുറിച്ച കുറ്റികളിൽ നിന്നും നന്നായി വളർന്നുവരും. മുപ്പതോളം പുതുതൈകൾ കുറ്റികളിൽ നിന്നും വളർന്നുവരാം. മിക്കതിനും നല്ല കരുത്തും ഉണ്ടാവും. കള മാറ്റുന്നത് വളർച്ചയ്ക്ക് നല്ലതാണ്. ചെറുപ്പത്തിൽ തണൽ ഇഷ്ടമാണ്. പഴത്തിൽനിന്നും ലഭിക്കുന്ന ഉടനെ കായ്കൾ നടുന്നതാണ് ഉത്തമം. രണ്ടാഴ്ച കൊണ്ട് തന്നെ മുളയ്ക്കൽ ശേഷി നഷ്ടപ്പെടുന്നു.

ഉപയോഗങ്ങൾ

ഞാവലിന്റെ തടി

പാകമായ പഴങ്ങൾ ഭക്ഷ്യയോഗ്യമാണ്. ചവർപ്പും നല്ല നീരുമുള്ള പഴങ്ങൾ കുട്ടികൾക്ക് വളരെ പ്രിയപ്പെട്ടതാണ്. അച്ചാറും ജാമും ഉണ്ടാക്കാൻ ഞാവൽപ്പഴങ്ങൾ ഉപയോഗിക്കാറുണ്ട്. പഴത്തിൽ നിന്നും വിനാഗിരി ഉണ്ടാക്കാം. ഇലകൾ കാലിത്തീറ്റയായി ഉപയോഗിക്കുന്നു. ചില പട്ടുനൂൽപ്പുഴുക്കൾക്കും ഇലകൾ നൽകാറുണ്ട്. ചില സ്ഥലങ്ങളിൽ ആൾക്കാർ പല്ലു വൃത്തിയാക്കാൻ ഞാവലിന്റേ കമ്പുകൾ ഉപയോഗിക്കാറുണ്ട്. നിറയെ തേനുള്ള പൂക്കളിൽ നിന്നും തേനീച്ചകൾ നല്ല തേനുണ്ടാക്കാറുണ്ട്. പക്ഷേ സംരക്ഷിച്ചില്ലെങ്കിൽ ഏതാനും മാസങ്ങൾക്കുള്ളിൽ ഈ തേൻ മോശമാവാറുണ്ട്. നന്നായി കത്തുന്ന തടി വിറകായും കരിയുണ്ടാക്കാനും കൊള്ളാം. തടി പലവിധ ആവശ്യങ്ങൾക്ക് ഉപയോഗിച്ചുവരുന്നു. നനവു സഹിക്കുന്നതും ചിതൽ തിന്നാത്തതുമാണ് തടി. ഗിത്താർ ഉണ്ടാക്കാൻ തടി നല്ലതാണ്. മീൻവലകൾക്ക് ചായം കൊടുക്കാൻ ഉതകുന്ന ഒരു കറ ഞാവലിന്റെ തടിയിൽ നിന്നും കിട്ടുന്നു. ഫിലിപ്പൈൻസിൽ ഞാവൽപ്പഴം വ്യാപകമായി വാറ്റി മദ്യം ഉണ്ടാക്കാറുണ്ട് . ഇല വാറ്റിയാൽ ലഭിക്കുന്ന എണ്ണ സോപ്പിനു സുഗന്ധം നൽകാൻ ഉപയോഗിക്കാറുണ്ട്. കാപ്പിത്തോട്ടങ്ങളിൽ തണൽമരമായി ഞാവൽ വളർത്താറുണ്ട്. ശ്രദ്ധയോടെ മുറിച്ചു നിർത്തിയാൽ നല്ലൊരു വേലിയായും ഞാവൽ വളർത്തിയെടുക്കാം.

രസാദി ഗുണങ്ങൾ

 • രസം :കഷായം, മധുരം
 • ഗുണം :ലഘു, രൂക്ഷം
 • വീര്യം :ശീതം
 • വിപാകം :മധുരം
 • ↑ ഔഷധ സസ്യങ്ങൾ, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്

ഔഷധയോഗ്യ ഭാഗം

തൊലി, ഇല, വിത്ത്, ഫലം

ഔഷധഗുണങ്ങൾ

ഞാവൽ പഴങ്ങൾ വിൽപ്പനയ്ക്ക് വച്ചിരിക്കുന്നു

ഞാവലിന്റെ എല്ലാ ഭാഗങ്ങൾക്കും ഔഷധഗുണമുണ്ട്. ഔഷധമായി ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന സസ്യത്തിൽ ഒന്നാണ് ഞാവൽ, പ്രത്യേകിച്ചും പ്രമേഹത്തിന്. ഇല കരിച്ചു കിട്ടുന്ന ചാരം പല്ലുകൾക്കും മോണയ്ക്കും ശക്തി കൂടാൻ നല്ലതാണത്രേ  . ഞാവൽപ്പഴത്തിൽ ധാരാളമായി ജീവകം എയും ജീവകം സിയും അടങ്ങിയിരിക്കുന്നു. ഇലയും കായും തടിയും ഇന്ത്യയിലും ചൈനയിലും നാടൻ വൈദ്യത്തിൽ വ്യാപകമായി ഉപയോഗിക്കാറുണ്ട്. തടി വാറ്റിക്കിട്ടിയ നീര് ഫിലിപ്പൈൻസിൽ വയറിളക്കത്തിനെതിരെ ഔഷധമായി ഉപയോഗിക്കുന്നു . ഉണക്കിപ്പൊടിച്ച കുരു പ്രമേഹത്തിന് വളരെ ഫലപ്രദമാണ് . ഇലയിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. നേർപ്പിച്ച പഴച്ചാറ് തൊണ്ടവേദനയ്ക്കുള്ള ഔഷധമാണ്. വിത്തിൽ അടങ്ങിയിരിക്കുന്ന ചില ആൽക്കലോയ്‌ഡുകൾ അന്നജം പഞ്ചസാരയായി മാറാതെ തടയുന്നു. ഇലയ്ക്കും തടിയ്ക്കുമെല്ലാം ആന്റിബയോട്ടിക് ശേഷിയുണ്ട് . ചെറിയ അളവ് ഞാവലിന്റെ അംശത്തിനു പോലും രക്തത്തിലെയും മൂത്രത്തിലെയും പഞ്ചസാരയുടെ അളവ് വേഗത്തിൽ കുറയ്ക്കുവാനുള്ള കഴിവുണ്ട് .

കീടബാധ

പല കീടങ്ങളും ഞാവലിനെ ആക്രമിക്കാറുണ്ട്. ചില കീടങ്ങൾ ഇല തിന്നു തീർക്കാറുണ്ട്. മറ്റു ചിലവ തളിരിൽ നിന്നും, പൂക്കുലകളിൽ നിന്നും നീരൂറ്റി കുടിച്ച് അവ പൊഴിഞ്ഞുപോവാൻ കാരണമാകുന്നു. പഴയീച്ചകൾ പഴത്തെ ആക്രമിക്കാറുണ്ട്. വലിയ പക്ഷികൾ ചിലവ പഴങ്ങൾ മൊത്തമായി തിന്നുതീർക്കുന്നു. ആസ്ത്രേലിയയിൽ ഒരിനം വവ്വാലുകളുടെ പ്രിയ ഭക്ഷണമാണ് ഞാവൽപ്പഴങ്ങൾ.

ഐതിഹ്യങ്ങളിൽ

വനവാസകാലത്ത് 14 വർഷവും രാമൻ ഞാവൽപ്പഴങ്ങളാണത്രേ കഴിച്ചിരുന്നത്. അതിനാൽ ഹിന്ദുക്കൾ ഞാവൽപ്പഴത്തെ ദൈവങ്ങളുടെ പഴം എന്നു വിളിക്കുന്നു. കൃഷ്ണന്റെ നിറം ഞാവൽപ്പഴത്തിന്റെയാണ്. ഇന്ത്യയിൽ കല്യാണപന്തൽ ഒരുക്കാൻ ഞാവലിന്റെ ഇലകൾ ഉപയോഗിക്കുന്നു . ബുദ്ധമതക്കാരും ഹിന്ദുക്കളും ഞാവലിനെ പുണ്യവൃക്ഷമായി കണക്കാക്കുന്നു. കൃഷ്ണന് പ്രിയപ്പെട്ടതെന്നു കരുതുന്ന ഞാവൽ അതിനാൽത്തന്നെ ഹിന്ദുക്ഷേത്രങ്ങളിൽ വളർത്താറുണ്ട്. ഇലയും പഴവും ഗണപതിയെ പൂജിക്കാൻ ഉപയോഗിക്കുന്നു .

സാഹിത്യത്തിൽ

കാളിദാസന്റെ വരികൾ പ്രസിദ്ധമാണ്.

ജംബൂഫലാനി പക്വാനി
പതന്തി വിമലേ ജലേ
കപികമ്പിത ശാഖാഭ്യാം
ഗുളു ഗുഗ്ഗുളു ഗുഗ്ഗുളു.

"കുരങ്ങൻ മരക്കൊമ്പ് ഇളക്കുമ്പോൾ പഴുത്ത ഞാവൽപ്പഴങ്ങൾ വെള്ളത്തിൽ വീണ് ഗുളുഗുളു ശബ്ദം ഉണ്ടാവുന്നു."

ജംബൂകഞ്ജപ്രതിഹതരയം തോയമാദായ ഗച്ഛേഃ (മേഘസന്ദേശം) യക്ഷൻ മേഘത്തോടു പറയുന്നു ഞാവൽകൂട്ടത്തിൽ കെട്ടിനില്ക്കുന്ന വെള്ളം കുടിച്ചു പ്രയാണം ചെയ്താലും. അങ്ങനെയായാൽ മേഘത്തെ എലുപ്പത്തിൽ പറത്തിക്കളയാൻ കാറ്റിനാകില്ല. ‍ഞാവലിൻറെ വാതഹരത്വവും ഇവിടെ സൂചിതമാണ്.

പോഷക ഗുണം

Java Plum, raw (NDB NO:09145)
100 g (3.5 oz)-ൽ അടങ്ങിയ പോഷകമൂല്യം

ഊർജ്ജം 60 kcal   250 kJ

അന്നജം

15.56 g

Fat

{{{fat}}}

പ്രോട്ടീൻ

0.72 g

ജലം

83.13 g

തയാമിൻ (ജീവകം B1)  0.006 mg

0%

റൈബോഫ്ലാവിൻ (ജീവകം B2)  0.012 mg

1%

നയാസിൻ (ജീവകം B3)  0.260 mg

2%

പാന്റോത്തെനിക്ക് അമ്ലം (B5)  0.160 mg

3%

ജീവകം B6  0.038 mg

3%

ജീവകം സി  14.3 mg

24%

കാൽസ്യം  19 mg

2%

ഇരുമ്പ്  0.19 mg

2%

മഗ്നീഷ്യം  15 mg

4%

ഫോസ്ഫറസ്  17 mg

2%

പൊട്ടാസിയം  79 mg

2%

സോഡിയം  14 mg

1%

 

 

ഞാവൽ ഇലകൾ അടങ്ങിയ പോഷകങ്ങൾ

Compound

Percent

Crude Protein

9.1

കൊഴുപ്പ്

4.3

Crude Fiber

17.0

Ash

7

Calcium

1.3

Phosphorus

0.19

 

മറ്റു ഭാഷകളിലെ പേരുകൾ

black plum, black plum tree, Indian blackberry, jambolan, jambolan-plum, Java plum, malabar plum, Portuguese plum.

മറ്റു കാര്യങ്ങൾ

രോഹിണി നാളുകാരുടെ ജന്മനക്ഷത്ര വൃക്ഷം ആണു്.

 

പാഷന്ഫ്രൂട്ട്


ഈ മഞ്ഞപ്പഴത്തിന്റെ ഔഷധ ഗുണങ്ങള് അറിയാമോ?. മറ്റു പഴങ്ങള്ക്കൊപ്പം പ്രാധാന്യം ലഭിക്കാത്ത പാഷന്ഫ്രൂട്ട് ഗുണമേന്മയും ഔഷധ മൂല്യവും നിറഞ്ഞതാണ് പാഷന്ഫ്രൂട്ടിന്റെ ഫല മജ്ജയില് 76.3 ശതമാനവും ജലാംശമാണ്. ബാക്കിയുള്ളതില് 12.4 ശതമാനം അന്നജവും 9.6 ശതമാനം നാരുകളുമുണ്ട്. ജീവികം സിയും, ജീവകം എയും, കരോട്ടിന്, പൊട്ടാസ്യം, കാല്സ്യം, സോഡിയം ഫോസ്ഫറസ്, മാംസ്യം, ഇരുമ്പ് തുടങ്ങിയവയും ഫല മജ്ജയില് കാണപ്പെടുന്നു.പാഷന്ഫ്രൂട്ടിലെ അന്നജത്തിന്റെ അധിക ഭാഗവും ആമെലോപെക്ടിനാണ്. അതുകൊണ്ടു തന്നെ പ്രമേഹ രോഗികള്ക്കും പാഷന്ഫ്രൂട്ട് കഴിക്കാവുന്നതാണ്. ബുദ്ധിവി കാസത്തിനും രക്തശുദ്ധിക്കും പാഷന്ഫ്രൂട്ടുകള് ഉത്തമമത്രേ. ഹൃദയ സംബന്ധമായ രോഗങ്ങള്ക്ക് ഇവയുടെ പൂക്കളും ഫലപ്രദങ്ങളാണ്. വായ് പുണ്ണിന് പാഷന്ഫ്രൂട്ട് ഫലപ്രദമായ ചികിത്സയാണെന്ന് പഴമക്കാര് പറയുന്നു. മാനസിക സംഘര്ഷങ്ങള് കുറയ്ക്കുവാനും ഈ ഫലങ്ങള് ഉത്തമമാണ്. സ്ക്വാഷ്, ജ്യൂസ്, ഐസ്ക്രീം, സര്ബത്ത്, ജാം, ജെല്ലി, സിറപ്പ്, തുടങ്ങി യ സ്വാദിഷ്ട വിഭവങ്ങള്ക്കുവേണ്ടി പാഷന്ഫ്രൂട്ട് ഉപയോഗിക്കാം. കൂടാതെ പാഷന് ഫ്രൂട്ടിന്റെ പോഷക സമൃദ്ധമായ പുറന്തോടുപയോഗിച്ചും ജാമും മറ്റും തയ്യാറാക്കാം

ചക്ക

പ്ലാവിൽ ഉണ്ടാകുന്ന ഫലമായ ചക്കയെപ്പറ്റി കൂടുതൽ അറിയാൻ, ദയവായി ചക്ക കാണുക.

കഠിനമരമാണ് പ്ലാവ്. പിലാവ് എന്നും പറയാറുണ്ട്. ഈ മരത്തിലാണ് ചക്ക എന്ന പഴം ഉണ്ടാകുന്നത്. മരങ്ങളിൽ ഉണ്ടാവുന്ന ഫലങ്ങളിൽ ഏറ്റവും വലുത് ചക്കയാണ്‌. കേരളത്തിൽ സുലഭമായ ഈ മരം വളക്കൂറുള്ളതും വെള്ളക്കെട്ടില്ലാത്തതുമായ ഭൂമിയിൽ നന്നായി വളരുന്നു. 10-20 മീറ്റർ ഉയരത്തിൽ വരെ ഇത് വളരും. മൊറേഷ്യേ കുടുംബത്തിൽപ്പെട്ടതാണ് പ്ലാവ്.

തരങ്ങൾ

പ്ലാവിനെ പൊതുവെ രണ്ടായി തരം തിരിക്കാം.

വരിക്ക

കൂഴ (ചിലയിടങ്ങളിൽ പഴപ്ലാവ് എന്നും പറയും)

വരിക്കയുടെ ചുളയ്ക്ക് കട്ടികൂടുതലായിരിക്കുമ്പോൾ കൂഴയുടേത് മൃദുലമായിരിക്കും. തമിഴ്നാട്ടിലെ കല്ലാർ-ബർലിയാർ ഗവേഷണകേന്ദ്രത്തിലാണ്‌ പ്ലാവിനങ്ങളുടെ ഏറ്റവും വലിയ ശേഖരം ഉള്ളത്. 54 ഓളം ഇനങ്ങൾ ഇവിടെയുണ്ട്. ടി-നഗർ ജാക്ക് എന്നയിനമാണിതിൽ ഏറ്റവും മികച്ചതെന്ന് അവർ അവകാശപ്പെടുന്നു. സഫേദ, ഭൂസില, ബടിയാ, ഘാജ, ഹാൻസിഡാ, മാമ്മത്ത്, എവർബെയർ, റോസ്സെന്റ്സ് എന്നിവയാണ്‌ പ്രധാന ഇനങ്ങൾ.

പ്രജനനം

പ്ലാവ്, ഗുജറാത്തിൽ നിന്നും

പ്ലാവിന്റെ കുരുനട്ടാൽ വർഗ്ഗ ഗുണം ഉറപ്പാക്കാനാവില്ല. വശം ചേർത്തൊട്ടിക്കലാണ്‌ പ്ലാവിന്‌ അനുയോജ്യം. മഴക്കാലത്തിന്റെ തുടക്കത്തിൽ ഒട്ടൂതൈകൾ നടാം. പ്ലാവിന്‌ സാധാരണ വളം ചേർക്കാറില്ല.

ഉപയോഗങ്ങൾ

തടി - കഠിനമരത്തിൽപ്പെട്ട പ്ലാവിന്റെ തടിക്ക് നല്ല ഉറപ്പുണ്ട്. ഇതിന്റെ കാതലിന് മഞ്ഞ നിറമാണ്. കാതലിന് ചുറ്റും എന്നാൽ തൊലിക്ക് കീഴെയുള്ള ഭാഗം ഉറപ്പ് കുറഞ്ഞ ഭാഗത്തെ വെള്ള എന്നാണ് പറയുന്നത്. വെള്ള നിറവുമായിരിക്കും. കാതലായ തടി മുറിച്ച് വീട് നിർമാണത്തിനും വീട്ടുപകരണങ്ങളുണ്ടാക്കുന്നതിനും സർവസാധാരണയായി ഉപയോഗിക്കുന്നു. പ്ലാവിന്റെ തടിയുടെ പൊടിയിൽ ആലം ചേർത്ത് തിളപ്പിച്ച് മഞ്ഞനിറമുള്ള ചായം ബുദ്ധഭിക്ഷുക്കൾ വസ്ത്രം നിറം പിടിപ്പിക്കാൻ ഉപയോഗിക്കുന്നു.

വേരും കൊമ്പുകളും - വിറകായി കത്തിക്കാമെന്നല്ലാതെ പ്രത്യേകിച്ച് ഉപയോഗമൊന്നുമില്ല.

ചക്ക - പ്ലാവിന്റെ ഫലമാണ് ചക്ക. ചക്കച്ചുള, ചക്കക്കുരു വെളിഞ്ഞീൻ, ചക്കമടൽ എന്നിവയെക്കുറിച്ചറിയാൻ ചക്ക താളിലേക്ക് പോകുക.

പ്ലായില അഥവാ പ്ലാവില - പ്ലാവില മൃഗങ്ങൾക്ക് ഭക്ഷണമായി നൽകാറുണ്ട്. ആടിന് ഇഷ്ടമായ തീറ്റയാണ്. പ്ലായില കുമ്പിള് കുത്തി പണ്ട് സ്പൂണിന് പകരം കഞ്ഞി കുടിക്കാനായി ഉപേയാഗിച്ചിരുന്നു. ജൈവവളമായി കൃഷിക്ക് ഉപയോഗിക്കാറുണ്ട്.

കൃഷി മാർഗ്ഗങ്ങൾ

ഒരു ചക്ക മുഴുവനായും മണ്ണിൽ കുഴിച്ചിടുകയും, അതിൽ നിന്നും വളർന്നു വരുന്ന എല്ലാ തൈകളെയും ചെറുതായിരിക്കുമ്പോൾ തന്നെ ഒരുമിച്ച് ബലമായി കെട്ടിവെച്ച് ഒറ്റത്തടിയാക്കി ഒട്ടിച്ച് വളർത്തിയെടുത്താൽ രുചിയും ഗുണവും കൂടുതലുള്ള ചക്ക ലഭിക്കുന്ന പ്ലാവുകൾ ഉണ്ടാക്കാം

ജബോത്തിക്കാബ

തെക്കൻ ബ്രസീലിൽ വളരുന്ന മിർട്ടേസേ വർഗത്തിൽ പെട്ട ഒരു ഫലവൃക്ഷമാണ് ജബോത്തിക്കാബ ("മിർസിയേരിയ കൗളിഫ്ലോറ"). തടിയോടു പറ്റിച്ചേർന്നു സമൃദ്ധമായുണ്ടാകുന്ന മുന്തിരിപ്പഴം പോലുള്ള അതിന്റെ ഫലത്തിനു വേണ്ടിയാണ് ഈ വൃക്ഷം കൃഷി ചെയ്യുന്നത്. "ബ്രസീലിലെ മുന്തിരിമരം" എന്ന പേരും ഇതിനുണ്ട്. ഇതേവർഗ്ഗത്തിൽ പെട്ട് ഇതേപേരിൽ തന്നെ അറിയപ്പെടുന്ന സമാനജാതി വൃക്ഷങ്ങൾ ബ്രസീൽ, അർജന്റീന, പരാഗ്വേ, ബൊളീവിയ എന്നീ രാജ്യങ്ങളിൽ വളരുന്നു. മാന്തളിൽ ഛായ കലർന്ന കറുപ്പു നിറമുള്ള ഇതിന്റെ പഴത്തിന്റെ ഉൾഭാഗം വെളുത്താണ്; പഴം അതേപടി തിന്നുന്നതിനു പുറമേ, ജെല്ലികൾ, പാനീയങ്ങൾ വീഞ്ഞ് എന്നിവ ഉണ്ടാക്കാനും ഉപയോഗിക്കാറുണ്ട്.

വിവരണം

കായ്ച്ചുനിൽക്കുന്ന ഒരു ജബോത്തിക്കാബ മരം

പോർത്തുഗീസ് ഭാഷയിൽ 'ജബൂത്തികാബീര' എന്നു പേരുള്ള ഈ ചെടിയുടെ ഇലകൾക്ക് തൈയ്യായിരിക്കുമ്പോൾ ചെമ്പുനിറവും മൂപ്പെത്തിയാൽ പച്ചനിറവുമാണ്. വളരെ സാവധാനം വളരുന്ന ഈ ചെടി ഈർപ്പവും നേരിയ പുളിപ്പും ഉള്ള മണ്ണിൽ നന്നായി വളരുന്നു. എങ്കിലും ഏതു സാഹചര്യവുമായി ഇണങ്ങാൻ കഴിയുന്ന ഈ ഈ ചെടി മണൽ തിങ്ങി ക്ഷാരാംശം കലർന്ന തീരപ്രദേശങ്ങളിൽ പോലും, ശ്രദ്ധിച്ചാൽ വളർത്താൻ കഴിയും. വെളുത്ത നിറമുള്ള ഇതിന്റെ പൂക്കൾ മരത്തടിയോടു ചേർന്നാണ് ഉണ്ടാകുന്നത്. സ്വാഭാവികാവസ്ഥയിൽ ഇത് വർഷത്തിൽ ഒന്നോ രണ്ടോ വട്ടം മാത്രം പൂവിടുന്നു. എന്നാൽ, തുടർച്ചയായി ജലസേചനം ലഭിച്ചാൽ ഇത് പലവട്ടം പുഷ്പിച്ച് ആണ്ടു മുഴുവനും ഫലം നൽകുന്നു.

മൂന്നോ നാലോ സെന്റീമീറ്റർ വ്യാസമുള്ള പഴങ്ങൾക്കുള്ളിൽ ഒന്നു മുതൽ നാലു വരെ വിത്തുകൾ ഉണ്ടാകാം. പഴങ്ങൾ മരത്തൊലിയോടു പറ്റിച്ചേർന്ന് തിങ്ങി കാണപ്പെടുന്നതിനാൽ, കായ്ച്ചു നിൽക്കുന്ന മരം വിശേഷപ്പെട്ട കാഴ്ചയാണ്. പഴത്തിന് കട്ടികൂടി പരുഷരുചിയുള്ള തൊലിയും ഉള്ളിൽ വഴുവഴുപ്പും മധുരരുചിയുമായി, വെളുപ്പോ റോസ് നിറമോ ഉള്ള മാംസളഭാഗവും ഉണ്ട്. ബ്രസീലിലിലെ ചന്തകളിൽ സുലഭമായി കാണപ്പെടുന്ന ഈ പഴം മിക്കവാറും പഴമായി തന്നെ തിന്നുകയാണ് പതിവ്; മറ്റു പല നാടുകളിലും മുന്തിരിപ്പഴത്തിനുള്ള പ്രചാരം അതിന് ബ്രസീലിൽ ഉണ്ട്. പറിച്ചെടുത്ത പഴം മൂന്നു നാലു ദിവസത്തിനുള്ളിൽ നുരക്കാൻ തുടങ്ങുന്നതിനാൽ മിച്ചം വരുന്ന പഴങ്ങൾ ജാം, അച്ചാറുകൾ, വീഞ്ഞ്, മറ്റു പാനീയങ്ങൾ എന്നിവ ഉണ്ടാക്കാൻ ഉപയോഗിക്കുന്നു. പഴം ഏറെക്കാലം സൂക്ഷിക്കാൻ ബുദ്ധിമുട്ടായതിനാൽ, അത് തനിരൂപത്തിൽ കൃഷിപ്രദേശങ്ങൾക്കു പുറത്തുള്ള ചന്തകളിൽ വിരളമായേ കാണാറുള്ളു. പഴത്തിന്റെ ഉണക്കിയ തൊലികൊണ്ടുണ്ടാക്കുന്ന കഷായം ശ്വാസകോശരോഗങ്ങൾ, വലിവ്, അതിസാരം എന്നിവയുടെ ചികിത്സയിൽ ഉപയോഗിക്കാറുണ്ട്. തൊണ്ടവേദന മാറാൻ അത് കവിൾക്കൊള്ളുന്നതും പതിവാണ്.

ജബോത്തിക്കാബയുടെ ഇലകൾ

പഴത്തിൽ നീർവീക്കത്തിന്റേയും അർബുദത്തിന്റേയും ചികിത്സകളിൽ പ്രയോജനപ്പെട്ടേക്കാവുന്ന സംയുക്തങ്ങൾ തിരിച്ചറിയപ്പെട്ടിട്ടുണ്ട്. ഈ പഴത്തിൽ മാത്രം കാണപ്പെടുന്ന ജബോത്തിക്കാബിൻ എന്ന വസ്തു അവയിൽ ഒന്നാണ്.

ബ്രസീലിൽ ഈ ചെടിയുടെ വിവിധ ജാതികൾ ഒരേ പേരിൽ തന്നെ അറിയപ്പെടുന്നു. എല്ലാ ജബോത്തിക്കാബ ഇനങ്ങളും മിതോഷ്ണമേഖലയിൽ വളരുന്നവയാണെങ്കിലും ഹ്രസ്വമായ മഞ്ഞുവീഴ്ചയെ മിക്കയിനങ്ങൾക്കും അതിജീവിക്കാനാവും. ഉത്തരാർത്ഥഗോളത്തിൽ ഇതിന്റെ വൻതോതിലുള്ള കൃഷിക്കു താപനിലയേക്കാൾ തടസമായിരിക്കുന്നത്, വളർച്ചയുടെ വേഗക്കുറവും പഴം സൂക്ഷിക്കാനുള്ള ബുദ്ധിമുട്ടുമാണ്. ഒട്ടുമരങ്ങൾ കായ്ക്കാൻ അഞ്ചുവർഷത്തോളം മതി; എന്നാൽ വിത്തുനട്ടുണ്ടാക്കുന്ന മരങ്ങൾ കായ്ക്കാൻ പത്തിരുപതു വർഷം വേണ്ടി വരുന്നു. മൂപ്പെത്താത്ത ചെടികളുടെ വലിപ്പക്കുറവ് അവയെ കൃഷിമേഖലയ്ക്കു പുറത്ത് ബോൺസായ് ചെടിയായും അലങ്കാരച്ചെടിയായും പ്രചരിപ്പിച്ചിട്ടുണ്ട്. തൈവാനിലും കരീബിയൻ നാടുകളിലും ബൊൺസായ് കലയിൽ ഈ ചെടി ഉപയോഗിക്കപ്പെടുന്നു

സ്റ്റാർ അപ്പിൾ

മദ്ധ്യ അമേരിക്കയുടെ താഴ്വാര പ്രദേശങ്ങളിലും പശ്ചിമേന്ത്യൻ ദ്വീപുകളിലും കാണപ്പെടുന്ന സപ്പോട്ട വർഗ്ഗത്തിൽ പെട്ട ഒരു ഫലവൃക്ഷമാണ് സ്റ്റാർ അപ്പിൾ അഥവാ 'കൈനിറ്റോ' (ക്രിസോഫില്ലം കൈനിറ്റോ). (ശാസ്ത്രീയനാമം: Chrysophyllum cainito). ത്വരിതഗതിയിൽ വളർന്ന് ഇരുപതടിയോളം ഉയരം വക്കുന്ന മരമാണിത്.

'കൈമിറ്റോ', "സ്വർണ്ണപത്ര മരം" (golden leaf tree), 'അബിയാബ', 'എസ്ട്രെല്ലാ', 'പാൽപ്പഴം' (milk fruit) എന്നീ സാമാന്യനാമങ്ങളും ഇതിനുണ്ട്. വിയറ്റ്നാമിൽ ഇതിന് മുലപ്പാൽ എന്നർത്ഥമുള്ള 'വു-സുവാ' എന്ന പേരാണ്.

മരം

മുട്ടുകളിൽ ഒന്നിടവിട്ട് വിപരീതദിശകളിലെക്കു തിരിഞ്ഞ് ഇലകൾ ക്രമീകരിക്കപ്പെട്ടിരിക്കുന്നു. ഇലകൾക്ക് 5 മുതൽ 15 വരെ സെന്റീമീറ്റർ നീളമുണ്ടാകാം. ഇലകൾക്ക് മുകൾഭാഗത്ത് കടുംപച്ചയും താഴെ സ്വർണ്ണപ്പട്ടും നിറങ്ങളാണ്. ദൂരക്കാഴ്ചയിൽ ഇലകളുടെ കീഴ്ഭാഗം തിളങ്ങുന്നതായി കാണാം. അതിനാൽ ശാഖകളുടെ കാറ്റിലാട്ടം അതിമനോഹരമായ ദൃശ്യമാവുന്നു. പൂക്കൾക്ക് വലിപ്പം കുറവാണ്. ധൂമ്രഛായയുള്ള വെളുപ്പുനിറമാണവയ്ക്ക്. സുഗന്ധമുള്ളവയാണ് പൂക്കൾ. പൂക്കളിൽ സ്വയം പരാഗണം ഫലപ്രദമാണ്.

പഴം

പച്ച, ചുവപ്പ് നിറങ്ങളിലും സ്റ്റാർ അപ്പിൾ ഉണ്ട്

ഉരുണ്ട് ധൂമ്രനിറമുള്ള പഴങ്ങൾ ഞെട്ടിനോടു ചേരുന്ന ഭാഗത്ത് പച്ചനിറമുള്ളവയാണ്. ഉള്ളിലെ മാംസളഭാഗത്ത് ഒരു നക്ഷത്രരൂപം കാണാം. ചിലയിനങ്ങളിൽ പഴങ്ങളുടെ നിറം പച്ച കലർന്ന വെളുപ്പോ, മഞ്ഞയോ ആകാം. പഴത്തൊലി ചുന നിറഞ്ഞതാണ്. ചുനയും തൊലിയും ഭക്ഷണയോഗ്യമല്ല. പരന്ന് കനക്കുറവുള്ള വിത്തുകൾക്ക് ഇളം തവിട്ടു നിറമാണ്. ഏഴാം വർഷം മുതൽ ആണ്ടു മുഴുവൻ ഈ മരത്തിൽ ഫലം ഉണ്ടാകും.

പഴകുന്നതിനു മുൻപ് മധുരവിഭവമായി വിളമ്പാൻ പറ്റിയതാണ് പഴം; തണുപ്പിച്ച് വിളമ്പുന്നതാണ് ഉചിതം. ഇലകളുടെ കഷായം പ്രമേഹത്തിന്റേയും സന്ധിവാതത്തിന്റേയും ചികിത്സയിൽ ഉപയോഗിക്കാറുണ്ട്. പഴത്തിന് കോശക്ഷയത്തെ തടയാൻ കഴിവുള്ളതായി കരുതപ്പെടുന്നു.

ഔഷധോപയോഗം

മരത്തൊലി ഉന്മേഷദായകവും ഉത്തേജകവും ആയും കണക്കാക്കപ്പെടുന്നു. തൊലിനീര് ചുമക്ക് ഔഷധമായി ഉപയോഗിക്കാറുണ്ട്. ധൂമ്രനിറമുള്ള ഇനം പഴത്തിന്റെ തൊലി കട്ടിയുള്ളതും ഉൾഭാഗം ഉറപ്പു കൂടിയതും ആയിരിക്കും. പച്ച നിറമുള്ള ഇനത്തിൽ, പഴത്തിന്റെ തൊലി കട്ടി കുറഞ്ഞും ഉൾഭാഗം കൂടുതൽ മാംസളമായും കാണപ്പെടുന്നു. മഞ്ഞ നിറമുള്ള ഇനം താരതമ്യേന വിരളമാണ്.

ഇനങ്ങൾ

സ്റ്റാർ ആപ്പിളിൾ ഉൾപ്പെടുന്ന ക്രിസോഫില്ലസ് ജനുസ്സിൽ പെട്ട മറ്റു പല മരങ്ങളും ആഫ്രിക്കയിൽ കാണപ്പെടുന്നു. അവയ്ക്കും സ്റ്റാർ ആപ്പിൾ എന്നു തന്നെയാണ് പേര്. ക്രിസോഫില്ലം അൽബിഡം, ക്രിസോഫില്ലം ആഫ്രിക്കാനം എന്നിവ അവയിൽ ചിലതാണ്.

വിയറ്റ്നാമിൽ കാണപ്പെടുന്ന എറ്റവും പ്രസിദ്ധമായ ഇനം, തിയൻ ഗിയാങ്ങ് പ്രവിശ്യയിൽ ചൗ താൻ ജില്ലയിലുള്ള വിൻ കിം പ്രദേശത്തു വളരുന്ന റെൻ പാൽപ്പഴം ആണ്.

സാഹിത്യത്തിൽ

നോബൽ സമ്മാന ജേതാവായ കവി ഡെറക്ക് വാൽക്കോട്ട് 1979-ൽ പ്രസിദ്ധീകരിച്ച "സ്റ്റാർ ആപ്പിൾ കിംഗ്ഡം" എന്ന സമാഹാരത്തിൽ, കരീബിയൻ പ്രദേശത്തിന്റെ തന്നെ പ്രതീകമായി ചിത്രീകരിച്ചുകൊണ്ട് സ്റ്റാർ ആപ്പിളിന് അമരത്വം നൽകി.

അത്തി

മൊറേസീ സസ്യകുടുംബത്തിൽപ്പെടുന്ന ഒരു വൃക്ഷമാണ്‌ അത്തി. (ശാസ്ത്രീയനാമം:Ficus racemosa). കാതലില്ലാത്ത, ബഹുശാഖിയായ ഈ വൃക്ഷം 10 മീ. വരെ ഉയരത്തിൽ വളരും. കട്ടിയുള്ള ഇലകളുടെ പർണവൃന്തങ്ങൾ നീളമുള്ളവയാണ്. ഇലകൾക്ക് 10-20 സെ.മീ. നീളം കാണും. ഇതിന്റെ ജന്മദേശം ഏഷ്യയാണ് . അനുകൂലസാഹചര്യങ്ങളിൽ 10°C മുതൽ 20°C വരെ ശൈത്യം നേരിടാൻ ഇവയ്ക്കു കഴിവുണ്ട്. എന്നാൽ പൊതുവേ മിതോഷ്ണമേഖലയിലാണ് ഇവ സമൃദ്ധമായി കാണപ്പെടുന്നത്. അത്തിക്കു് ഉദുംബരം, ഉഡുംബരം, ജന്തുഫലം, യജ്ഞാംഗം, ശുചിദ്രുമം എന്നിങ്ങനെ പേരുകളുണ്ട്. ഇംഗ്ലീഷിൽ ക്ലസ്റ്റർ ഫിഗ് ട്രീ, കണ്ട്രീഫിഗ്, ഇന്ത്യൻ ഫിഗ് എന്നും അറിയുന്നു.

കാർ‌ത്തിക നാളുകാരുടെ ജന്മനക്ഷത്ര വൃക്ഷം ആണു്.

പ്രത്യേകതകൾ

അധികം പ്രായമാകാത്ത വൃക്ഷങ്ങളുടെ ഇളം കൊമ്പുകളിലാണ് പേരയ്ക്കയുടെ ആകൃതിയിലുള്ള ഫലങ്ങളുണ്ടാക്കുന്നത്. തണ്ടിന്റെ വശത്തുനിന്നും ശാഖകൾപോലെ ഇവ വളരുന്നു. ഇവയുടെ അകം പൊള്ളയാണ്. ഉള്ളിൽ അനേകം ചെറിയ വിത്തുകളുണ്ട്.

ഗ്ളാസ് ഹൌസിനുള്ളിലും അത്തികൾ വളർത്താറുണ്ട്. ഇവയിൽനിന്നും വർഷത്തിൽ രണ്ടോ അതിലധികമോ വിളഫലങ്ങൾ കിട്ടും. പാശ്ചാത്യർ പാകം ചെയ്യാത്ത അത്തിപ്പഴങ്ങൾ ഭക്ഷിക്കുന്നു. ഉണക്കിയെടുത്ത പഴങ്ങൾക്കു വാണിജ്യപ്രാധാന്യമുണ്ട്. മൂപ്പെത്തിയ കമ്പുകൾ മുറിച്ചുനട്ട് പുതിയ അത്തിച്ചെടികൾ വളർത്തിയെടുക്കാം. പാർശ്വമുകുളത്തിനു തൊട്ടു താഴെ ചരിച്ചു വെട്ടിയാണ് കമ്പുകൾ എടുക്കേണ്ടത്. ഇത്തരത്തിലുള്ള ചെടികൾ 2-4 വർഷത്തിനകം കായ്ച്ചു തുടങ്ങും. എന്നാൽ ചിലയിനം അത്തികൾ വിത്തുകളിൽനിന്നു മാത്രമേ വളർത്തിയെടുക്കാനാകൂ.

കമ്പുകൾ മുറിച്ചുനട്ട് അത്തികൾ വളർത്തുന്നത് വ്യവസായോദ്ദേശ്യത്തോടെയാണ്. കുരങ്ങ്, അണ്ണാൻ, വവ്വാൽ, കാക്ക തുടങ്ങിയവ അത്തിപ്പഴത്തോടൊപ്പം അതിന്റെ വിത്തുകളും അകത്താക്കും. ദഹിക്കാതെ പുറത്തുവരുന്ന ഈ വിത്തുകൾ തെങ്ങിന്റെയോ മറ്റു വൃക്ഷങ്ങളുടെയോ മുകളിലിരുന്നു വളരാൻ തുടങ്ങുന്നു. ഇവ കുറെ വളർന്നു കഴിയുമ്പോൾ ആധാരവൃക്ഷത്തിനു ചുറ്റുമായി വേരുകൾ പുറപ്പെടുവിച്ചും ഇലകളാൽ മറച്ചും അതിനെ നശിപ്പിക്കും. അതിനുശേഷം ഇവ സ്വതന്ത്രമായി വളരാൻ തുടങ്ങും. ഫൈക്കസ് റിലിജിയോസ (F.religiosa) എന്നറിയപ്പെടുന്ന അരയാൽ ഇത്തരത്തിലാണ് വളരുന്നത്. ഇന്ത്യയിൽ വളരുന്ന ഫൈ. ബംഗാളൻസിസ് (F.bengalensis) എന്ന ഇനവും ഈ പ്രത്യേകതയുള്ളതാണ്. ഇതിന്റെ ഇല ആനയ്ക്കു പ്രിയങ്കരമായ ഒരു ഭക്ഷണപദാർഥമാണ്.

'ഇന്ത്യാ-റബർ' ഉത്പാദിപ്പിച്ചിരുന്ന ഫൈ. എലാസ്റ്റിക്കയും (F.elastica) ഇന്ത്യയിലും ജാവയിലും കാണപ്പെടുന്ന മറ്റൊരിനം അത്തി തന്നെ. ഇന്ത്യയിൽ ധാരാളമായി കണ്ടുവരുന്ന ഫൈ. ഗ്ളോമറേറ്റ (F.glomerata) എന്ന ഇനം അത്തി ഉയരം കൂടിയതും ശിഖരങ്ങൾ മറ്റിനങ്ങളേക്കാൾ കനക്കുറവുള്ളതുമാണ്. ആഗസ്റ്റ് മാസത്തോടുകൂടി ഇവയുടെ ഇലകൾ പൊഴിയുന്നു.

വിത്ത് മുളപ്പിച്ചാണ്‌ തൈകൾ ഉണ്ടാക്കുന്നത്.


അത്തി, ഇത്തി, അരയാൽ, പേരാൽ എന്നീ നാലു മരങ്ങളുടെ തൊലികൾ ചേർന്നതാണ് നാല്പാമരപ്പട്ട. നാല്പാമരാദി എണ്ണയിലെ ഒരു പ്രധാനഘടകവുമാണ് അത്തി. നാല്പാമരത്തിന്റെ തോലോടു കൂടി കല്ലാൽതൊലി ചേരുന്നതാണു് പഞ്ചവല്ക്കലം.ഈ മരങ്ങളുടെ തളിരുകളെ പഞ്ചപല്ലവം എന്നും പറയുന്നു. ഇതിന്റെ ഫലങ്ങൾ തടിയിൽ നിന്നും നേരിട്ട് ഉണ്ടാവുന്നവയാണു്.ഫലങ്ങൾ ഭക്ഷ്യയോഗ്യമാണു്. നവംബർ - ഡിസംബർ മാസങ്ങളിലാണു് കായ ഉണ്ടാവുന്നതു്.കായകളുടെ ഉള്ളിൽ പുഴുക്കളോ പ്രാണികളൊ ഉണ്ടാവാറുള്ള്തു കൊണ്ടു് ഭക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ടതാണു്.

ജാം, ജെല്ലി എന്നിവ ഉണ്ടാക്കാനും ഉപയോഗിക്കാം.

ഔഷധ ഉപയോഗങ്ങൾ

തൊലി, കായ്, വേരു് എന്നിവയാണു് ഔഷധയോഗ്യമായത്.ഗർഭം അലസാതിരിക്കാൻ പ്രതിരോധമെന്ന നിലയ്ക്കു് ഇതു കഴിക്കാവുന്നതാണ്. അത്തിപ്പഴം പഞ്ചസാര ചേർത്തു കഴിച്ചാൽ നവദ്വാരങ്ങളിൽ കൂടെയുള്ള രക്തസ്രാവം നിലയ്ക്കും.

ബലക്ഷയം മാറുന്നതിനു അത്തിപ്പഴം കഴിച്ചാൽ നല്ലതാണ്.വിളർച്ച, വയറിളക്കം, അത്യാർത്തവം, ആസ്മ, ലൈംഗിക ശേഷിക്കുറവ് എന്നിവയ്ക്കും അത്തിപ്പഴം നല്ലതാണ്.

മറ്റ് ഉപയോഗങ്ങൾ

അത്തിപ്പഴത്തിന്റെ കറ പാൽ പിരിയ്ക്കാൻ ഉപയോഗിക്കാം. ഇതിൽനിന്നും ഉണ്ടാക്കുന്ന ദഹനരസം മാംസത്തെ മൃദുവാക്കാൻ ഉപയോഗിക്കാം.ഇലയിൽ നിന്നും ഉണ്ടാക്കുന്ന ഫിഗ് ലീഫ് അബ്സൊല്യൂട്ട് എന്നത് സുഗന്ധദ്രവ്യ നിർമാണത്തിനു് ഉപയോഗിക്കുന്നു.

മുട്ടപ്പഴം

സപ്പോട്ടേസ്യ കുടുംബത്തിലെ അധികം അറിയപ്പെടാത്ത ഒരു പഴമാണ് മുട്ടപ്പഴം (Egg Fruit) (ശാസ്ത്രീയനാമം: Pouteria campechiana). ധാരാളം ശിഖരങ്ങളുണ്ടാകുന്ന നിത്യഹരിത വൃക്ഷത്തിലാണ് ഈ പഴം ഉണ്ടാകുന്നത്. കേരളത്തിലെ എല്ലാ ഭാഗത്തും ഇത് കാണപ്പെടുന്നു. ഈ മരം 20-30 അടി ഉയരത്തിൽ വളരുന്നു. അപൂർവമായി പ്രാദേശിക വിപണികളിൽ ഈ പഴം വിൽപനക്ക് എത്താറുണ്ട്.

പഴത്തിന്റെ ആകൃതിയും ഭക്ഷ്യയോഗ്യമായ ഭാഗത്തിന്റെ പ്രത്യേകതയുമാണ് മുട്ടപ്പഴം എന്ന് പേര് വരാൻ കാരണം. പുഴുങ്ങിയ മുട്ടയുടെ മഞ്ഞക്കരു പോലെയാണ് പഴുത്ത മുട്ടപ്പഴത്തിന്റെ ഉൾഭാഗം. മഞ്ഞക്കരു പൊടിയുന്ന പോലെ ഈ പഴം പൊടിയും. തൊലി ഒഴിവാക്കിയാണ് ഇത് കഴിക്കുന്നത്. മരത്തിൽനിന്ന് തന്നെ മൂപ്പെത്തി പഴുത്തില്ലെങ്കിൽ ചവർപ്പ് അനുഭവപ്പെടും. നന്നായി പഴുത്താൽ തൊലി് മഞ്ഞ നിറമാകുകയും വിണ്ടുകീറുകയും ചെയ്യും.

വിറ്റാമൻ എ, വിറ്റാമിൻ സി, പ്രോട്ടീൻ എന്നിവയുടെ കലവറയാണ് ഈ പഴം.

വിത്ത് മുളപ്പിച്ചാണ് പുതിയ ചെടി വളർത്തുന്നത്.

ആപ്പിള്ലോകമെമ്പാടും ഉപയൊഗിക്കപ്പെടുന്ന ഒരു ഫല വര്ഗ്ഗമാണ് ആപ്പിള്. ആപ്പിളിന്റെ ജന്മസ്ഥലം ഏഷ്യയാണെന്നൂ കരുതുന്നു. വിവിധ നിറങ്ങളില് ലഭിക്കുന്ന ആപ്പിള് Malus domestica എന്ന ശാസ്ത്രീയ നാമത്തില് അറിയപ്പെടുന്നു. ആപ്പിള് മരം 5മുതല് 12 മീറ്റര് ഉയരത്തില് വളരുന്നു. പഴങ്ങളുടെ നിറവും ഗുണവും നിലനിര്ത്തുന്നതിനു തൈകള് ബഡ്ഡു ചെയ്തു വളര്ത്തുന്നു. ലോകത്തിലേറ്റവും കൂടുതല് കൃഷി ചെയ്യപ്പെടുന്ന പഴങ്ങളിലൊന്നാണ്. ഇന്ത്യയില് ഹിമാചല് പ്രദേശ്, കാശ്മീര്, ആസ്സാം, നീലഗിരി എന്നിവിടങ്ങളില് വളരുന്നു. ഹൃദയത്തിനിഷ്ടം ആപ്പിള് ആപ്പിള് ആരോഗ്യത്തിനു നല്ലത് എന്ന് നമുക്കറിയാം. എന്നാല് ദിവസവും ആപ്പിള് കഴിച്ചാല് നമ്മുടെ ഹൃദയത്തിന് അത് ഏറെ ഇഷ്ടപ്പെടും എന്നറിയാമോ? ആപ്പിളും ഹൃദയവും തമ്മിലുള്ള സവിശേഷബന്ധത്തെക്കുറിച്ച്, വെസ്റ്റേണ് ഓസ്ട്രേലിയ സര്വകലാശാലയിലെ ഗവേഷക വിദ്യാര്ഥിനിയായ കാതറീന് ബൊണ്ഡോണോ ആണ് പഠനം നടത്തിയത്. നൈട്രിക് ഓക്സൈഡ് ഉല്പാദനത്തിലും ഹൃദയാരോഗ്യത്തെ ബാധിക്കുന്ന എന്ഡോതിലിയല് പ്രവര്ത്തനത്തിലും ആപ്പിള് നല്കുന്ന ഫലങ്ങളെക്കുറിച്ചായിരുന്നു പഠനം. ആപ്പിളിന്റെ തൊലിയില് ധാരാളമായി അടങ്ങിയിരിക്കുന്ന ജീവകം പി എന്നും സിട്രിന് എന്നും അറിയപ്പെടുന്ന ഫ്ലേവനോയിഡുകള് ആണ് ആപ്പിളിന് അതിന്റേതായ ഗന്ധം നല്കുന്നത്. രക്തക്കുഴലിന്റെ ആന്തരഭിത്തിയായി വര്ത്തിക്കുന്ന കോശനിരയാണ് എന്ഡോതീലിയം. ഇതാണ് നൈട്രിക് ഓക്സൈഡ് ഉല്പാദിപ്പിക്കുന്നത്. ചുറ്റുമുള്ള പേശികളെ വിശ്രാന്താവസ്ഥയിലെത്തിക്കാന് നൈട്രിക് ഓക്സൈഡ് സന്ദേശം നല്കുന്നു. ഇതുമൂലം രക്തക്കുഴലിലൂടെ ധാരാളം രക്തപ്രവാഹം ഉണ്ടാകുന്നു. പരീക്ഷണത്തിന് സന്നദ്ധരായവരില് ചിലര്ക്ക് ആദ്യം ആപ്പിള് തൊലിയോടെ നല്കി. പിന്നീട് തൊലി കളഞ്ഞും നല്കി. പഠനം നടത്തിയ ദിവസം പ്രഭാത ഭക്ഷണത്തോടൊപ്പം ഒരു ആപ്പിള് നല്കി. തുടര്ന്ന് ഉച്ചഭക്ഷണത്തോടൊപ്പവും ആപ്പിള് നല്കി. രക്തത്തില് വിവിധ സമയങ്ങളില് ഫ്ലേവനോയിഡുകളുടെ നില വ്യത്യാസപ്പെടുന്നത് അറിയാനായിരുന്നു ഇത്. ഫ്ലേവനോയിഡുകള് ധാരാളമടങ്ങിയ ആപ്പിള്, നൈട്രിക് ഓക്സൈഡ് നിലയും ഹൃദയാരോഗ്യത്തിനു കാരണമായ എന്ഡോതീലിയല് പ്രവര്ത്തനവും മെച്ചപ്പെടുത്തിയതായും പഠനത്തില് തെളിഞ്ഞു

തോടമ്പുളി

കേരളത്തിൽ ഇലകൊഴിയും ഈർപ്പവനങ്ങളിലും ശുഷ്കവനങ്ങളിലും കാണപ്പെടുന്ന ഒരിനം ചെറുമരമാണ് തോടമ്പുളി. (ശാസ്ത്രീയനാമം: Averrhoa carambola). ഇത്ആരംപുളി, കാചെമ്പുളി, നക്ഷത്രപ്പുളി, ചതുരപ്പുളി, ആനയിലുമ്പൻപുളി,ആനയിലുമ്പി,

വൈരപ്പുളി, ആനപ്പുളിഞ്ചി. മധുരപ്പുളിഞ്ചി, കാരകമ്പോളഎന്നൊക്കെയും അറിയപ്പെടുന്നു. ഓക്സാലിഡേസി സസ്യകുടുംബത്തിൽ ഉൾപ്പെടുന്ന ഈ വൃക്ഷം ഇന്ത്യ, ചൈന, ബർമ എന്നിവിടങ്ങളിൽ വ്യാവസായിക ആവശ്യങ്ങൾക്കായി കൃഷി ചെയ്യുന്നു. ഇലിമ്പൻ പുളിയുടെ ജനുസ്സിൽപ്പെട്ടതും അഞ്ചിതളുകളോ മൂലകളോ ഉള്ളതുമായ കാണാൻ ഭംഗിയുള്ള പുളിയാണിത്.

പലസ്ഥലങ്ങളിലും വ്യത്യസ്തങ്ങളായ പേരുകളിലാണ് ഇത് അറിയപ്പെടുന്നത്. ശ്രീലങ്ക, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളാണ് ഈ സസ്യത്തിന്റെ സ്വദേശമായി കരുതുന്നത്.പുളിരസത്തിലുള്ള ഈ പഴം അച്ചാറുണ്ടാക്കാനും, കറികളിൽ പുളിരസത്തിനായും പാനീയങ്ങളുണ്ടാക്കാനും, സത്ത് ഉപയോഗിച്ച് വസ്ത്രങ്ങളിലെ കറകൾ നിക്കംചെയ്യാനും ഉപയോഗിക്കുന്നു. സർബത്ത്, ജാം, ജെല്ലി, ചട്നി, വൈൻ എന്നിവ ഉണ്ടാക്കാനും ഇതുപയോഗിക്കാറുണ്ടു്

ഇതിന്റെ ഫലം വൃക്കസംബന്ധമായ അസുഖമുള്ളവർ പതിവായി കഴിക്കുന്നത് ചില പ്രത്യാഘാതങ്ങൾക്ക് കാരണമായേക്കാം.

പുളിഞ്ചിയോട് ഇതിന് സാമ്യമുണ്ട്. ഇതിന്റെ കായ്കൾ കുറച്ചുകൂടി വലുതാണ്. സാധാരണ ആനപ്പുളിഞ്ചിക്കു് പഴുത്താൽ സ്വർണ്ണനിറമായിരിക്കും. നല്ല പച്ചനിറത്തിലുളള ചെറിയ കായ്കൾ ഉണ്ടാകുന്ന ഒരിനവുമുണ്ട്. അവയുടെ കായ്ക്കൾ പഴുത്താലും നല്ല പച്ചനിറമായിരിക്കും. ജീവകം എ, ഓക്സാലിക് ആസിഡ്, ഇരുമ്പ് എന്നീ പോഷകങ്ങൾ ഇതിലടങ്ങിയിട്ടുണ്ടു്

ഇതിന്റെ ചെടി മൂന്നുമീറ്ററോളം ഉയരത്തിൽ വളരും. ചെടി നിറയെ കായ്കൾ പിടിക്കും. ആണ്ടിൽ എട്ടുമാസക്കാലത്തോളം വിളവുണ്ടാകും. ഒരു മീറ്റർ സമചതുരത്തിലും ആഴത്തിലുമുളള കുഴികളെടുത്ത്, അവയിൽ മേൽമണ്ണും കാലിവളവും ചേരത്ത് നിറച്ചാണ് തൈകൾ നടുന്നതു്

കശുമാവ്

കേരളത്തിൽ വളരെ വ്യാപകമായി കൃഷിചെയ്യുന്ന ഒരു വൃക്ഷമാണ്‌ കശുമാവ് (ശാസ്ത്രീയനാമം: Anacardium occidentale). കശുമാവ്, പറങ്കിമൂച്ചി, പറങ്കിമാവ്, കപ്പലു് മാവ് എന്നീ പേരുകളിൽ ദേശവ്യത്യാസമനുസരിച്ച് അറിയപ്പെടുന്ന ഈ വൃക്ഷത്തിന്റെ വിത്താണ് സാധാരണ ഉപയോഗിക്കുന്നത്. മധ്യ ദക്ഷിണ അമേരിക്ക ജന്മദേശമായുള്ള ഈ വൃക്ഷംകേരളത്തിൽ എത്തിച്ചത് പറങ്കികളാണ്‌.

പേരിനു പിന്നിൽ

പോർത്തുഗീസ് ഭാഷയിലെ കാശു (Caju) വിൽ നിന്നാണ്‌ കശൂമാവ് ഉണ്ടായത്. പോർത്തുഗീസുകാർ കൊണ്ടുവന്ന മാവ് എന്നർത്ഥത്തിൽ പറങ്കിമാവ് എന്നും വിളിക്കുന്നു.

കശുമാങ്ങയ്ക്ക് ചേരുംപഴം എന്നും വിത്തിന് ചേരണ്ടി എന്നും ചില പ്രദേശങ്ങളിൽ വിളിക്കുന്നുണ്ട് .

സവിശേഷതകൾ

Anacardiaceae സസ്യകുടുംബത്തിൽപ്പെട്ട ഈ സസ്യത്തിന്റെ ശാസ്തീയനാമം Anacardium occidentale എന്നാണ്‌  . ഇത് ഇന്ത്യയ്ക്ക് പുറമേ, വെസ്റ്റ് ഇൻഡീസ്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ കാണപ്പെടുന്നു .

ഇടത്തരം വൃക്ഷമായ ഇത് 15 മീറ്റർ മുതൽ 25 മീറ്റർ വരെ ഉയരത്തിൽ വളരുന്നതുമാണ്‌. ഇലകൾ ഓവൽ ആകൃതിയിലുള്ളതും പൂക്കൾക്ക് റോസ് നിറവുമാണ്‌ .

വിത്തുകൾ നട്ടാണ് പ്രധാനമായും തൈകൾ ഉൽ‍പാദിപ്പിക്കുന്നത്. വ്യാവസായിക അടിസ്ഥനത്തിലുള്ള കശുമാവ് കൃഷിക്ക് ബഡിംഗ് മൂലം ഉല്പാദിപ്പിച്ച തൈകൾ ഉപയോഗിക്കുന്നു. കാലതാമസം കൂടാതെ ഫല ലഭ്യത ഉറപ്പ് വരുത്തുന്നതിനാണിത്. കശുവണ്ടിയുടെ തോടിലെ കറ പൊള്ളലുണ്ടാക്കും.

ഉപയോഗങ്ങൾ

കശുവണ്ടിപ്പരിപ്പ് പോഷക സമൃദ്ധമായ ഭക്ഷ്യവസ്തുവാണ്.

അണ്ടിത്തോടിൽ നിന്നും എടുക്കുന്ന എണ്ണ വാർണിഷ്, പെയിൻറ് എന്നിവയുടെ നിർമ്മാണത്തിനു ഉപയോഗിക്കുന്നു.

ഗോവയിൽ ഈ പറങ്കിപ്പഴം ഉപയോഗിച്ച് ഫെനി എന്ന മദ്യം ഉണ്ടാക്കിവരുന്നു.

കശുമാങ്ങയുടെ നീരിൽ അല്പം കഞ്ഞിവെള്ളം ചേർത്ത് നന്നായി ഇളക്കി കുറച്ചു നേരം വച്ചാൽ അതിലുള്ള കറ അടിയും. തെളി ഊറ്റിയെടുത്ത് അല്പം പഞ്ചസാര ചേർത്താൽ നല്ല ഒരു പാനീയമാണ്.

പറങ്കിപ്പഴം

രസാദി ഗുണങ്ങൾ

രസം :മധുരം

ഗുണം :ഗുരു, രൂക്ഷം

വീര്യം :ഉഷ്ണം

വിപാകം :മധുരം

കശുമാവിന്റെ തടി

ഔഷധയോഗ്യ ഭാഗം

മരപ്പട്ട, ഫലം, കറ

ഔഷധ ഗുണം

പട്ട, കായ്, കറ ഇവ ഔഷധത്തിനായി ഉപയോഗിക്കുന്നു. വാതഹാരകമാണ്. ധാതുക്ഷയം, ലൈംഗികശേഷിക്കുറവു്, താഴ്ന്ന രക്തസമ്മർദ്ദം, പ്രസവാനന്തരമുള്ള ക്ഷീണം എന്നിവയ്ക്ക് 10 ഗ്രാം കശുവണ്ടിപ്പരിപ്പ് പാലിൽ അരച്ചു കഴിച്ചാൽ മതി.

കശുവണ്ടി

കപ്പലണ്ടി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കപ്പലണ്ടി (വിവക്ഷകൾ) എന്ന താൾ കാണുക. കപ്പലണ്ടി (വിവക്ഷകൾ)

കശുമാവിൽ ഉണ്ടാകുന്ന കശുമാങ്ങയിലെ വിത്താണ് കശുവണ്ടി (ഇംഗ്ലീഷ്: Cashew nut). പറങ്കിയണ്ടി എന്ന പേരിലും അറിയപ്പെടുന്നു. കേരളത്തിൽ കൊല്ലം ജില്ലയിലാണ് ഇത് ഏറ്റവും കൂടുതൽ സംസ്കരിക്കപ്പെടുനത് . കണ്ണൂർ കാസർഗോഡ് ജില്ലകളിൽ നിന്നുമാണ് കേരളത്തിലെ ഏറ്റവും മുന്തിയിയ ഇനം കശുവണ്ടികൾ ഉല്പാദിപ്പിക്കപ്പെടുന്നത്. കേരളത്തിൽ നിന്നും പല വിദേശരാജ്യങ്ങളിലേക്കും കശുവണ്ടി കയറ്റുമതി ചെയ്യപ്പെടുന്നുണ്ട്‌..

പോർച്ചുഗീസ് അധിനിവേശക്കാലത്ത് കപ്പൽ കയറി വന്ന ഒരു വിത്തായതു് കൊണ്ട് പറങ്കിയണ്ടി, കപ്പലണ്ടി എന്നൊക്കെ കശുവണ്ടി അറിയപ്പെടുന്നു.

കശുമാവിന്റെ തടി

ചതുപ്പു നിലങ്ങളും കായലുകളും നികത്തുന്നതിന് പ്രത്യേകിച്ച് ദ്വീപുകൾ കൃത്രിമമായി നിർമ്മിക്കുന്നതിന് കശുമാവിന്റെ തടി വ്യാപകമായി ഉപയോഗിക്കുന്നു

ആത്ത

 

അനോനേസീ സസ്യകുടുംബത്തിൽപ്പെടുന്ന ചെറുവൃക്ഷം. (ശാസ്ത്രീയനാമം: Annona reticulata). ഇതിന്റെ ജൻമദേശം അമേരിക്കയിലെ ഉഷ്ണമേഖലാപ്രദേശങ്ങളാണെന്നു കരുതപ്പെടുന്നു. 5-8 മീ. വരെ ഉയരത്തിൽ ഇവ വളരുന്നു. ധാരാളം ശാഖോപശാഖകളോടുകൂടിയ ആത്തയ്ക്ക് ചെറിയ നീണ്ട ഇലകളാണുള്ളത്. പൂക്കൾ ദ്വിലിംഗികളാണ്; ഫലം യുക്താണ്ഡപ(syncarpium)വും. തെക്കൻകേരളത്തിൽ ഇതിനെ ആനമുന്തിരി എന്നും വിളിക്കാറുണ്ട്.

വിവിധ ഇനങ്ങൾ

 

 • ചെറിമോയ - അനോന ചെറിമോള (Annona cherimola)
 • ഷുഗർ ആപ്പിൾ - അനോന സ്ക്വാമോസ(sweetsop)
 • പോണ്ട് ആപ്പിൾ - (Pond apple),അലിഗേറ്റർ ആപ്പിൾ- (Alligator apple)-അനോന ഗ്ലാബ്ര (Annona glabra)
 •  

  Annona ജനുസ്സിൽ വിവിധ ഇനങ്ങൾ കണ്ടുവരുന്നു. 'ചെറിമോയ' എന്നറിയപ്പെടുന്ന അനോന ചെറിമോളയും (Annona cherimola), 'ഷുഗർ ആപ്പിൾ' (sweetsop എന്നും ഇതിനു പേരുണ്ട്) എന്നറിയപ്പെടുന്ന അനോന സ്ക്വാമോസയും ഇതിന്റെ മധുരഫലങ്ങളാലാണ് വിലമതിക്കപ്പെടുന്നത്. ചെറിമോയപ്പഴങ്ങൾ സുഗന്ധമുള്ളതാണ്. പോണ്ട് ആപ്പിൾ (Pond apple), അലിഗേറ്റർ ആപ്പിൾ (Alligator apple) എന്നൊക്കെ അറിയപ്പെടുന്ന അനോന ഗ്ലാബ്ര (Annona glabra) 10-15 മീ. വരെ ഉയരം വയ്ക്കുന്ന ഒരു വൃക്ഷമാണ്. ദക്ഷിണ അമേരിക്കയും വെസ്റ്റ് ഇൻഡീസ് ദ്വീപുകളുമാണ് ഇതിന്റെ ജൻമദേശം.ഇതിന്റെ തടിക്കാണ് പ്രാധാന്യം. കോർക്കിന്റെ എല്ലാവിധ ഉപയോഗങ്ങളും ഈ തടികൊണ്ട് നിർവഹിക്കാവുന്നതാണ്. ഇതിന്റെ പഴങ്ങൾ പാകംചെയ്യാതെ കഴിക്കുക പതിവില്ല. ജെല്ലിയുണ്ടാക്കുന്നതിന് ഇതു ധാരാളമായി ഉപയോഗിച്ചുവരുന്നുണ്ട്. കേരളത്തിലെ മണ്ണിനോടും കാലാവസ്ഥയോടും നന്നായി ഇണങ്ങിക്കഴിഞ്ഞിരിക്കുന്ന ആത്ത പലേടത്തും കാട്ടുചെടികളോടൊപ്പം, അധികമാരുടെയും ശ്രദ്ധയിൽപ്പെടാതെ, സമൃദ്ധിയായി വളരുന്നതു കാണാം. ആന്ധ്രപ്രദേശത്തിൽ അനേകായിരം ഏക്കറുകളിൽ ഇവ ഇങ്ങനെ വളരുന്നുണ്ട്. ഇതിനെ ഒരു കാർഷികവിളയായി മാറ്റിയിട്ടുള്ള ചില സംസ്ഥാനങ്ങളാണ് തമിഴ്നാട്, അസം, ഉത്തർപ്രദേശ് എന്നിവ. കേരളത്തിൽ ഇപ്പോഴും ഇവ കൃഷിചെയ്തു തുടങ്ങിയിട്ടില്ല.  വീട്ടുപറമ്പുകളിൽ അവിടവിടെ തനിയേ വളരുകയോ നട്ടുവളർത്തുകയോ ആണ് ചെയ്യുന്നത്.

  കേരളത്തിലെ ആത്ത

  നമ്മുടെ നാട്ടിൽ വളരുന്ന ആത്തകളിൽ പൊതുവേ വളരെ കുറച്ചു കായ്കളേ ഉണ്ടാകാറുള്ളു . മഴക്കാലത്തുണ്ടാകുന്ന പുഷ്പങ്ങളിൽനിന്ന് താരതമ്യേന നല്ല വിള കിട്ടുന്നു. കൂടുതൽ ഫലപ്രദമായ പരാഗണമാകണം ഇതിനു കാരണം. ഇപ്പോൾ കൃത്രിമമായ പരാഗണംമൂലം വിളവു വർധിപ്പിക്കാൻ സാധ്യമായിത്തീർന്നിട്ടുണ്ട്. ഏകദേശം 20 കൊല്ലത്തോളം നല്ല വിളവു ലഭിക്കും. പിന്നീട് വിളവു കുറയാൻ തുടങ്ങും. കായ്കൾ നന്നായി വിളഞ്ഞുകഴിഞ്ഞാൽ പറിച്ചുവച്ചു പഴുപ്പിക്കണം. അല്ലാതെ മരത്തിൽതന്നെ നിർത്തിയിരുന്നാൽ അവ ശരിയായ രീതിയിൽ പഴുക്കുകയില്ല. കൃമികീടങ്ങളുടെ ഉപദ്രവമോ മറ്റേതെങ്കിലും കാര്യമായ രോഗങ്ങളോ സാധാരണയായി ഇതിനെ ബാധിക്കാറില്ല.

  ആത്തച്ചക്ക

   

  അനോന (Annona) ജീനസ്സിലെ പല സ്പീഷീസിന്റെയും ഫലങ്ങൾക്ക് പൊതുവായി പറയപ്പെടുന്ന പേര്. ആത്തചക്കയുടെ ശാസ്ത്രീയ നാമം “അനോന റെറ്റിക്കുലാറ്റ“ (Annona reticulata) എന്നാണ്. അനോനേസ്യേ കുടുംബത്തിലെ ഒരു അംഗമാണിത്. ഇതിന്സ്വീറ്റ് ആപ്പിൾ, കസ്റ്റേഡ് ആപ്പിൾ സീതപ്പഴം, രാമപ്പഴം എന്നീ പേരുകളുമുണ്ട്. 8-12 വരെ സെ.മീ. വ്യാസമുള്ള മാധുര്യമേറിയ ഫലങ്ങൾ വളരെയധികം സാമ്പത്തികപ്രാധാന്യമുള്ളവയാണ്. കാട്ടുമരമായാണ്‌ ആദ്യമൊക്കെ പരിഗണിച്ചിരുന്നതെങ്കിലും പഴങ്ങൾക്ക് പ്രിയം വർദ്ധിച്ചതോടെ ഇതു നട്ടു വളർത്താൻ ആരംഭിച്ചു. വിത്തിലും ഇലയിലും വേരിലും വിഷാംശം ഉള്ളതുകൊണ്ട് വിഷച്ചെടിയായി കണക്കാക്കുന്നു. അനേകം മുന്തിരപ്പഴങ്ങൾ ഞെക്കിഞെരുക്കി ചേർത്തുവച്ചതുപോലെയാണ് ആത്തച്ചക്കയുടെ ബാഹ്യരൂപം. വെസ്റ്റ് ഇൻഡീസിൽ കാണപ്പെടുന്ന ആത്തപ്പഴങ്ങളുടെ മാംസളഭാഗത്തിന് ചെറിയ ചുവപ്പുകലർന്ന മഞ്ഞനിറമാണുള്ളത്. വെണ്ണപോലെ മൃദുവായ ഈ ഭാഗത്തിന്റെ മാധുര്യം കൊണ്ടാണ് വാണിജ്യപ്രാധാന്യമുണ്ടായിട്ടുള്ളത്. പുറത്തിന് ഇരുണ്ട തവിട്ടുനിറമുള്ള ഇവയുടെ വിത്തിനുള്ളിൽ കാണപ്പെടുന്ന പരിപ്പുകൾ വിഷമുള്ളവയാണെന്നു കരുതപ്പെടുന്നു. ആത്തച്ചക്കയെ യുക്താണ്ഡപം എന്നറിയപ്പെടുന്ന ഫലവിഭാഗത്തിലാണ് ചേർത്തിരിക്കുന്നത്. ജനിപത്രങ്ങളും (carpels) പുഷ്പാസനങ്ങളും (receptacles) ഒന്നിച്ച് വളർന്നു ചേർന്നുണ്ടാകുന്നവയാണ് ഇവ.

  ആത്തച്ചക്ക
  100 g (3.5 oz)-ൽ അടങ്ങിയ പോഷകമൂല്യം

  ഊർജ്ജം 60 kcal   -20 kJ

  അന്നജം

  22.6 g

  - ഭക്ഷ്യനാരുകൾ  3.8 g

  Fat

  0.6 g

  പ്രോട്ടീൻ

  1.82 g

  ജലം

  68.3-80.9 g

  തയാമിൻ (ജീവകം B1)  0.097 mg

  7%

  റൈബോഫ്ലാവിൻ (ജീവകം B2)  0.131 mg

  9%

  നയാസിൻ (ജീവകം B3)  0.859 mg

  6%

  ജീവകം സി  29.7 mg

  50%

  കാൽസ്യം  22.3 mg

  2%

  ഇരുമ്പ്  .78 mg

  6%

  ഫോസ്ഫറസ്  23.4 mg

  3%

   

  വിവിധയിനങ്ങൾ

  അനോന സ്ക്വാമോസ എന്ന ആത്ത സീതപ്പഴം , സീതാഫൽ, കസ്റ്റാർഡ് ആപ്പിൾ എന്നു അറിയപ്പെടുന്ന ഒരു ഇനമാണ്‌. അനോന റെറ്റിക്കുലേറ്റ എന്ന ആത്ത രാമപ്പഴം, റാംഫൽ, ബുള്ളക്സ് ഹാർട്ട് എന്ന് അറിയപ്പെടുന്ന മറ്റൊരു ഇനമാണ്‌. അനോന മ്യൂറിക്കേറ്റ എന്ന മുള്ളാത്ത എന്നത് മൂന്നാമതൊരിനമാണു്.

  രൂപവിവരണം

  അധികം ഉയരത്തിൽ വളരാത്ത ആത്ത ധാരാളം ശാഖകളും നിറയെ ഇലകളും ഉള്ള ഒരു മരമാണ്‌. നല്ല പോലെ വളംചെയ്തു പരിപാലിക്കപ്പെടുന്ന മരത്തിൽ നിന്നും നൂറിലധികം പഴങ്ങൾ ലഭിക്കുന്നു. 15-20 വർഷം വരെ മാത്രമേ നല്ല പോലെ ഫലങ്ങൾ നൽകുന്നുള്ളു ഈ മരം. പഴുത്ത പഴങ്ങൾ പിളർന്നു നോക്കിയാൽ വെള്ളനിറത്തിലുള്ള ഭഷ്യയോഗ്യമായ കഴമ്പും അതിനുള്ളിൽ കറുത്ത നിറത്തിൽ കുറെ വിത്തുകളും കാണാം. കഴമ്പുള്ള ഭാഗം നല്ല മധുരമായിരിക്കും.

  രസാദി ഗുണങ്ങൾ

  രസം: മധുരം, കഷായം

  ഗുനം: ഗുരു, സ്നിഗ്ദം

  വീര്യം: ശീത

  ഔഷധ ഗുണം

  ഫലം, വിത്തു്, വേരു്, ഇല ഇവ ഔഷധതത്തിനു് ഉപയോഗിക്കാം.പിത്തത്തെ കുറയ്ക്കും വാതം കൂട്ടും. പഴം ഞരമ്പ്കൾക്കു് ഉണർവും മാംസപേശികൾക്ക് ശക്തിയും കൂട്ടും. പഴം കഴിച്ചാൽ ഉടനെ വെള്ളം കുടിക്കരുത്.കാൻസറിന് ഉത്തമ മരുന്ന്

  കുംകാറ്റ് ഓറഞ്ച്.

  സിട്രസ് കുടുംബത്തിൽപ്പെട്ടതും ഓറഞ്ച് പോലെയുള്ള ചെറിയ കായ്കൾ സമൃദ്ധിയായി കായ്ക്കുന്നതുമായ ഒരു അലങ്കാര ഫല സസ്യമാണ്‌ കുംകാറ്റ് ഓറഞ്ച്. ആധികം ഉയരം വെക്കാത്ത ഈ ചെടി വളരെ സാവധാനം വളരുന്നതും നിറയെ മുള്ളുകള്ളതുമാണ്‌. 1915-ൽ ഈ ചെടിയെ സിട്രസ് വിഭാഗത്തിൽ നിന്നും മാറ്റി ഫോർച്ചുനെല്ല എന്ന പ്രത്യേക ജാതിയായി കണക്കാക്കാൻ തുടങ്ങി. ചൈനയിൽ ഈ ചെടി അറിയപ്പെടുന്നത് "സുവർണ്ണ ഓറഞ്ച്" എന്ന പേരിലാണ്‌. കുറ്റിചെടിയായി വളരുന്ന ഈ ചെടിയുടെ ഇലകൾ നാരക ചെടിയുടെ ഇലകൾക്ക് സമാനമാണ്‌.

  ചരിത്രം

  കുംകാറ്റ് ഓറഞ്ചിന്റെ ജന്മദേശം ചൈനയാണെന്ന് വിശ്വസിക്കപ്പെടുന്നു. 1178-ലെ ചൈനീസ് ഗ്രന്ഥങ്ങളിൽ ഈ ചെടി പരാമർശിക്കപ്പെട്ടിട്ടുണ്ട്. ലണ്ടൻ ഹോർട്ടിക്കൾച്ചർ സൊസൈറ്റിയിലെ റോബർട്ട് ഫോർച്യൂൺ 1846-ൽ ഈ ചെടിയെ യൂറൊപ്പിലെത്തിച്ചു.താമസിയാതെ അമേരിക്കയിലും വ്യാപകമായി ഈ ചെടി പ്രചരിപ്പിക്കപ്പെട്ടു.1712-ൽ തയ്യാറാക്കിയ ജപ്പാനിലെ ചെടികളുടെ പട്ടികയിൽ ഈ ചെടി സ്ഥാനം പിടിച്ചിരുന്നു.

  വടുകപ്പുളി

   

  ഒരിനം നാരകമാണ് വടുകപ്പുളി (ശാസ്ത്രീയനാമം: Citrus aurantiifolia). കൈപ്പൻ (കൈപ്പുള്ള) നാരകം, കറി നാരകം, കടുകപ്പുളി നാരകം തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നു. ഇതിലുണ്ടാകുന്ന ഫലത്തെ വടുകപ്പുളി നാരങ്ങ, കൈപ്പൻ നാരങ്ങ, കറി നാരങ്ങ, കടുകപ്പുളി നാരങ്ങ എന്നും വിളിക്കുന്നു. അച്ചാറുണ്ടാക്കാനും കറിയുണ്ടാക്കാനും ഇതിന്റെ നാരങ്ങ ഉത്തമമാണ്, അതുകൊണ്ട് ചിലയിടങ്ങളിൽ കറി നാരങ്ങയെന്ന് പറയുന്നത്.

   

  കുറ്റിച്ചെടിയിനത്തിലുൾപ്പെടുന്ന നാരകത്തിന് ഒരു മീറ്റർ മുതൽ 5 മീറ്റർ വരെ ഉയരം കാണാറുണ്ട്. വലിയ ശിഖിരങ്ങളിൽ കൂർത്ത മുള്ളുകളും കാണാറുണ്ട്.

  ലാൻസിയം ഡൊമെസ്റ്റിക്കം.

  'ലാങ്സാത്', 'ലൻസോണിസ്' എന്നീ പേരുകളിൽ അറിയപ്പെടുന്നതും മെലിയേസീ കുടുംബത്തിൽ പെടുന്നതുമായ ഒരു ഫലവൃക്ഷമാണ് ലാൻസിയം ഡൊമെസ്റ്റിക്കം. തെക്കുകിഴക്കൻ ഏഷ്യയുടെ പടിഞ്ഞാറൻ പ്രദേശത്താണ് ഈ ചെടിയുടെ ഉത്ഭവം. ഇന്തോനേഷ്യയിലെ തെക്കൻ സുമാത്ര പ്രവിശ്യയുടെ ഔദ്യോഗികപുഷ്പം ഈ ചെടിയുടേതാണ്.

  പേരുകൾ

  ലാൻസിയം ഡൊമെസ്റ്റിക്കം എന്നു ശാസ്ത്രീയനാമമുള്ള ഈ ചെടി ഇംഗ്ലീഷിൽ 'ലാങ്സാത്' എന്നും 'ലൻസോണിസ്' എന്നും അറിയപ്പെടുന്നു. തെക്കുകിഴക്കേ ഏഷ്യയിൽ ഇതിന് പല പേരുകളും പ്രചാരത്തിലുണ്ട്. മലേഷ്യയിൽ അത് 'ലങ്സാത്', 'ലങ്സേ', 'ലങ്സെപ്', 'ലൻസാ' എന്നീ പേരുകളിൽ അറിയപ്പെടുമ്പോൾ ഫിലിപ്പീൻസിൽ അതിന് 'ലൻസോണിസ്', 'ലൻസോൺ', 'ബുവാഹാൻ' എന്നീ പേരുകളാണ്. തായലന്റിൽ ഈ പഴത്തിന് 'ലങ്സാദ്', 'ലോങ്കോങ്ങ്' എന്നീ പേരുകളും വിയറ്റ്നാമിൽ 'ലോൻബോൺ', 'ബോൺബോൺ' എന്നീ പേരുകളുമാണ്. ബർമ്മയിൽ അത് 'ലാങ്സാക്' എന്നും 'ദുക്കു' എന്നും അറിയപ്പെടുമ്പോൾ ശ്രീലങ്കയിൽ അത് 'ഗുഡുഗുഡാ' എന്ന പേരാണ്.  ഇന്തോനേഷ്യയിൽ അതു പ്രധാനമായും 'ലാങ്സാത്', 'ദുക്കു' എന്നീ പേരുകളിലാണറിയപ്പെടുന്നതെങ്കിലും വേറെ പല പ്രാദേശികനാമങ്ങളും അവിടെ അതിനുണ്ട്.

  വിവരണം

  കുലകളായി വിൽപ്പനക്കു വച്ചിരിക്കുന്ന പഴങ്ങൾ

  ഈ മരത്തിന് 30 മീറ്റർ വരെ ഉയരവും അതിന്റെ തടിക്ക് 75 സെന്റീമീറ്റർ വരെ വ്യാസവും ഉണ്ടാകാം. തടിയുടെ വളർച്ച ക്രമമില്ലാത്തതാണ്. അതിന്റെ താങ്ങുവേരുകൾ മണ്ണിനു വെളിയിൽ കാണാം. ചാരനിറമുള്ള തൊലിയിൽ ഇളം കറുപ്പുനിറത്തിൽ കുത്തുകൾ ഉണ്ടാകും. അതിന്റെ ചുന കൊഴുത്ത് പാൽനിറമുള്ളതാണ്.

  ഇതിൽ ഇലകളുടെ വിന്യാസം തെങ്ങോലയിലേതു പോലെ, ഇലത്തണ്ടിനിരുവശത്തും നിരന്നു നിൽക്കുന്ന ഇലക്കുഞ്ഞുകളായാണ്.

  പൂക്കൾ കുലകളായി കാണപ്പെടുന്നു. വലിയ ശാഖകളിലോ പ്രധാനതടിയിലോ അവ വളരുന്നു; ഒരിടത്ത് അഞ്ചു കുലകൾ വരെ ഉണ്ടാകം. പൂക്കൾ വലിപ്പം കുറഞ്ഞ്, ചെറിയ ഞെട്ടുള്ളവയും ഉഭയലിംഗികളുമാണ്. പച്ച കലർന്ന മഞ്ഞ നിറമുള്ള ബാഹ്യദളപുഞ്ജം, വിളുമ്പ് അഞ്ചായി പിരിഞ്ഞ കപ്പു പോലെയിരിക്കും. ദളങ്ങൾ ബലവും അണ്ഡാകൃതിയും ഉള്ളവയാണ്. പൂവിന് ഒരു കേസരം മാത്രമേ ഉണ്ടാവുകയുള്ളൂ. കേസരത്തിന്റെ അഗ്രഭാഗം വൃത്താകാരമാണ്.

  അണ്ഡാകൃതിയോ ഗോളാകൃതിയോ ഉള്ള ഫലങ്ങൾ, 2 മുതൽ 7 വരെ സെന്റീമീറ്റർ വലിപ്പമുള്ളവയാകാം. അവയുടെ ബാഹ്യകവചം 6 മില്ലീമീറ്റർ വർ കനമുള്ളതാകാം. പഴത്തിൽ ഒന്നു മുതൽ മൂന്നുവരെ വിത്തുകൾ ഉണ്ടാകും. പരന്ന ആ വിത്തുകൾ കയ്പുള്ളവയാണ്. അവയെ പൊതിഞ്ഞിരിക്കുന്ന മാംസളഭാഗം അർത്ഥസുതാര്യവും അതിന്റെ രുചി മധുരപ്പുളിയും ആണ്.  രസപ്രദമായ മാംസളഭാഗം സുക്രോസ്, ഫ്രക്ടോസ്, ഗ്ലൂക്കോസ് എന്നിവ അടങ്ങിയതാണ്. വലിപ്പം കുറഞ്ഞ് വികസിക്കാത്ത വിത്തുകളും വികസിച്ച മാംസളഭാഗവും ഉള്ള പഴങ്ങളാണ് ഭക്ഷിക്കാൻ നല്ലത്.

  ഉപയോഗം

  ലൻസോണിസ് പഴം പൊളിച്ചത്; വിത്തിനെ പൊതിഞ്ഞിരിക്കുന്ന വെളുത്ത് തെളിവുള്ള മാംസളഭാഗം ചിത്രത്തിൽ കാണാം.

  സ്വാഭാവികാവസ്ഥയിൽ ഭക്ഷിക്കാവുന്ന അതിന്റെ ഫലത്തിനു വേണ്ടിയാണ് ലൻസോണിസ് പ്രധാനമായും കൃഷിചെയ്യുന്നത്. പഴത്തിൽ നിന്ന് പഴച്ചാറും നിർമ്മിക്കാം.  മരത്തിന്റെ തടി കാഠിന്യവും ഉറപ്പും കനവും ഉള്ളതും പഴക്കം ചെയ്യുന്നതുമാണ്. ഗ്രാമപ്രദേശങ്ങളിൽ അത് നിർമ്മാണാവശ്യങ്ങൾക്കായി ഉപയോഗിക്കുന്നു.

  ഈ മരത്തിന്റെ ചില ഭാഗങ്ങൾ പരമ്പരാഗതമായ വൈദ്യവിധികളിൽ ഉപയോഗിക്കപ്പെടുന്നു. ഇതിന്റെ കയ്പുള്ള വിത്തുകൾ ഉണക്കിപ്പൊടിച്ച് വെള്ളത്തിൽ ലയിപ്പിച്ച് കൃമിശൈല്യത്തിനും മുഴകൾക്കും മരുന്നാക്കുന്നു. തടിയുടെ തൊലി അതിസാരത്തിന്റേയും മലമ്പനിയുടെയും ചികിത്സക്കും പ്രയോജനപ്പെടുന്നു; തൊലി അരച്ചത് തേൾകടിക്ക് ഔഷധമാക്കാറുണ്ട്. ലൻസോണിസ് പഴത്തിന്റെ തൊലിയും അതിസാരചികിത്സയിൽ പ്രയോജനപ്പെടുന്നു. ഫിലിപ്പീൻസിൽ ഉണങ്ങിയ ലൻസോണിസ് പഴത്തൊലി കൊതുകുനിവാരണത്തിനായി കത്തിക്കാറുണ്ട്. ചിലയിനങ്ങളുടെ തൊലി സുഗന്ധത്തിനായും കത്തിക്കാറുണ്ട്.

  ലൻസോണിസ് പഴം ഏറ്റവുമധികം ഉല്പാദിപ്പിക്കപ്പെടുന്നത് മലേഷ്യ, തായ് ലന്റ്, ഫിലിപ്പീൻസ്, ഇന്തോനേഷ്യ എന്നിവിടങ്ങളിലാണ്. മിക്കാവറും അതാതുരാജ്യങ്ങളിൽ തന്നെയാണ് ഇതിന്റെ ഉപഭോഗം എങ്കിലും കുറേയൊക്കെ സിംഗപ്പൂർ, ഹോങ്കോങ്ങ് എന്നിവിടങ്ങളിലേക്കു കയറ്റുമതി ചെയ്യാറുണ്ട്.

  ചെറുനാരകം

   

  നാരങ്ങ വർഗ്ഗത്തിൽ പെട്ട, സാധാരണ 2.5-5 സെ.മീ. വ്യാസമുള്ള ഉരുണ്ട, മഞ്ഞ നിറത്തിലുള്ള ഫലമാണ് ചെറുനാരകം. ഇത് സാധാരണ ചെറിയ വലിപ്പത്തിൽ, അകത്ത് വിത്തുള്ളതും, അമ്ലതയും നല്ല ഗന്ധവുമുള്ള ഒരു ഫലവർഗ്ഗമാണ്. മറ്റ് നാരങ്ങ വർഗ്ഗത്തിൽ നിന്നും ഇതിന്റെ ഗന്ധം ഇതിനെ വേർതിരിക്കുന്നു.

  പ്രത്യേകതകൾ

  ചെറുനാരകമരത്തിന് സാധാരണ രീതിയിൽ 5 മീറ്റർ ശരാശരി ഉയരമുണ്ടാവാറുണ്ട്. പക്ഷേ, ഇതിന്റെ ചില പ്രത്യേകം പോഷിപ്പിച്ചെടുത്ത മരങ്ങൾക്ക് ഉയരം കുറഞ്ഞവയും കാണപ്പെടാറുണ്ട്. ഇതിന്റെ ഇലകൾ ഓറഞ്ച് മരത്തിന്റെ ഇലകളോട് സാമ്യമുള്ളവയാണ്‌. പൂവിന് സാധാരണ 2.5 സെ.മീ. ശരാശരി വ്യാസമുണ്ടാവാറുണ്ട്.

  ഔഷധ ഗൂണം

  കപ്പൽ യാത്രക്കാരുടെ പേടിസ്വപ്നമായിരുന്നസ്കർവി അഥവാ മോണവീക്കംനാരങ്ങാ നീര്‌ കുടിച്ചാൽ മാറുമെന്ന്‌ തെളിഞ്ഞതോടെയാണ്‌ നാരങ്ങ ഒരു രോഗ സംഹാരിയായി അറിയപ്പെട്ടു തുടങ്ങിയത്‌.ശരീരത്തിന്‌ രോഗപ്രതിരോധ ശേഷി നൽകുന്ന ജീവകങ്ങളിൽ മുഖ്യമാണ്‌ ജീവകം - സി.. ഇതിന്റെ നല്ല ശേഖരമാണ്‌ നാരങ്ങ. മോണവീക്കവും , വേദനയും രക്‌തസ്രാവവും , സന്ധിവാതവും വായ്നാറ്റവും പല്ലു ദ്രവിക്കലുമൊക്കെ ജീവകം -സി യുടെ അഭാവത്തിന്റെ ലക്ഷണങ്ങളാണ്‌.

  ദിവസവും നാരങ്ങാനീര്‌ കുടിക്കുന്നതും ഇതു കൊണ്ട്‌ മോണയിൽ ഉഴിയുന്നതുമൊക്കെ ഈ അവസ്ഥകൾ മാറാൻ സഹായിക്കും. ജീവകം സി ക്കു പുറമേ ബി- കോംപ്ലക്സ്‌ ജീവകങ്ങളും പൊട്ടാസ്യവും ഫ്ലവനോയിഡുകളും ചെറുനാരങ്ങയിൽ നല്ല തോതിൽ അടങ്ങിയിട്ടുണ്ട്‌. നാരങ്ങയിലുള്ള ഫ്ലവനോയിഡുകൾ ശരീരത്തിൽ നീരുകെട്ടൽ , പ്രമേഹത്തോടനുബന്ധിച്ച്‌ ചെറു രക്‌തഞ്ഞരമ്പുകൾ പൊട്ടിയുണ്ടാകുന്ന രക്‌തസ്രാവം , അണുപ്രസരണം മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ , പിത്തം എന്നിവയെ ശമിപ്പിക്കാൻ സഹായിക്കുമെന്ന്‌ പഠനങ്ങൾ തെളിയിക്കുന്നു.

  ചെറുനാരങ്ങയിലടങ്ങിയിട്ടുള്ള സിട്രിക്‌ അമ്ലം രക്‌തഞ്ഞരമ്പുകളിൽ കൊളസ്ട്രോൾ അടിഞ്ഞു കൂടുന്ന സാഹചര്യം ഒഴിവാക്കുമെന്നും ഗവേഷകർ വെളിപ്പെടുത്തിയിട്ടുണ്ട്‌. നല്ല അണുനാശിനിയാണ്‌ സിട്രിക്‌ ആസിഡ്‌. വൃഷണത്തിലുണ്ടാകുന്ന ചൊറിച്ചിലും ഗർഭാശയ രക്‌തസ്രാവവും നാരങ്ങാനീര്‌ പുരട്ടുന്നതിലൂടെ കുറയുമെന്ന്‌ കിങ്ങ്സ്‌ അമേരിക്കൻ ഡിസ്പെൻസറി നടത്തിയ പഠനം പറയുന്നു. വിട്ടു മാറാത്ത ഇക്കിളും വയറിലെ കോച്ചിപ്പിടുത്തവുമകറ്റാൻ നാരങ്ങാനീര്‌ നൽകുന്നത്‌ ഫലവത്താണെന്ന്‌ ചില ഗവേഷണഫലങ്ങൾ തെളിയിച്ചിട്ടുണ്ട്‌.

  ടോൺസിലൈറ്റിസിനു ശമനമുണ്ടാക്കാൻ നാരങ്ങാ നീര്‌ പുരട്ടുന്നത്‌ നല്ലതാണെന്ന്‌ ചില ഗവേഷകർ വെളിപ്പെടുത്തിയിട്ടുണ്ട്‌. ശബ്ദം അടയുന്ന അവസ്ഥയും പനിയും നാരങ്ങാനീരിന്റെ ഉപയോഗത്തിലൂടെ കുറയ്ക്കാമെന്നാണ്‌ മറ്റൊരു ഗവേഷണഫലം. ഇലക്കറികൾ അധികം കഴിച്ചുണ്ടാകുന്ന ദഹനക്കേടും വിശപ്പില്ലായ്മയും മാറാനും നാരങ്ങനീര്‌ സഹായിക്കും. നാരങ്ങ തുളച്ചതിൽ വിരൽ കടത്തിവെച്ച്‌ നഖച്ചുറ്റ്‌ മാറ്റുന്നതും നാരങ്ങാനീര്‌ തലയിൽ പുരട്ടി താരൻ ശമിപ്പിക്കുന്നതും നാരങ്ങാവെള്ളത്തിൽ തേൻ കലർത്തിക്കുടിച്ച്‌ ജലദോഷം അകറ്റുന്നതുമൊക്കെ ഫലപ്രദമായ ചില നാട്ടുവൈദ്യ പ്രയോഗങ്ങളാണ്‌.

  കാണപ്പെടുന്നത്

  ചെറുനാരകം കൂടുതൽ കാണപ്പെടുന്നത് തെക്കേ ഏഷ്യയിലാണ്. പക്ഷേ, ഇതിന്റെ ഉത്ഭവം മദ്ധ്യ പൂർവേഷ്യയിൽ നിന്നാണ്. പിന്നീട് ഇത് വടക്കേ ആഫ്രിക്കയിലേക്കും, പിന്നീട് വെസ്റ്റിൻഡീസ് , വടക്കേ അമേരിക്ക എന്നിവടങ്ങളിലേക്ക് വ്യാപിച്ചു.

  ലിച്ചി.

  ഒരിനം നിത്യഹരിതവൃക്ഷമാണ് ലിച്ചി. സാപിൻഡേസിയേ(Sapindaceae) കുടുംബത്തിൽ പെട്ട ലിച്ചിയുടെ ശാസ്ത്രീയ നാമം “ലിച്ചി ചിനെൻസിസ്” (Lichi chinensis) എന്നാണ്. ചൈന ലോകത്തിനു സംഭാവന ചെയ്തിട്ടുള്ള ഫലങ്ങളിലൊന്നാണ്‌ ലിച്ചി. ഇന്ത്യയിൽ ബീഹാറിലാണ് ഏറ്റവും കൂടുതൽ ലിച്ചി കൃഷി ചെയ്യുന്നത്.  കേരളത്തിൽ ഇവ അസാധാരണമായി കാണപ്പെടുന്നു.

  സവിശേഷതകൾ

  ഒൻപത് മുതൽ പന്ത്രണ്ട് മീറ്റർ വരെ ഉയരത്തിൽ വളരുന്നതും ഇലഞെരുക്കമുള്ളതുമായ നിത്യഹരിതസസ്യമാണ്‌ ഈ വൃക്ഷം. കടും പച്ച നിറമുള്ള ഇലകളിൽ തളിരിലകൾക്ക് ചെമ്പ് നിറമാണുള്ളത്. ശരാശരി 30 എണ്ണം വരെ കായ്കൾ വീതമുള്ള കുലകളായി ശിഖരത്തിൻറെ അഗ്രങ്ങളിൽ കൂട്ടമായി കുലച്ചു നിൽക്കുന്നത് കാണാൻ നല്ല ഭംഗിയാണ്‌. നീണ്ടുരുണ്ട പഴങ്ങളുടെ പുറത്തെ തൊലി പിങ്ക് കലർന്ന ചുവപ്പ് നിറത്തിൽ പരുക്കനായി കാണപ്പെടുന്നു. അകത്ത് മുന്തിരി പോലെ കാണപ്പെടുന്ന വിത്തുമാണ്‌ ഉള്ളത്. വിത്തിന്‌ ചുറ്റും കാണുന്ന കഴമ്പിന് നല്ല മധുരമാണ്. ധാരാളം ജീവകങ്ങളും പോഷക പദാർഥങ്ങളും ഇതിൽ അടങ്ങിയിരിക്കുന്നു.

  കൃഷിരീതി

  നല്ല നീർവാഴ്ചയും വളക്കൂറുമുള്ള മണ്ണിൽ ലിച്ചി നന്നായി വളരാറുണ്ട്. വിത്തുതൈകൾ നടുന്നതിനായി തിരഞ്ഞെടുക്കാം. പക്ഷേ അവയ്ക്ക് മാതൃവൃക്ഷത്തിന്റെ ഗുണങ്ങൾ കാണാറില്ല. കൂടാതെ കായ്ഫലം നൽകുന്നതിന്‌ 5 വർഷം മുതൽ 15 വർഷം വരെ കാലതാമസം എടുക്കുകയും ചെയ്യും. മാതൃവൃക്ഷത്തിന്റെ കൊമ്പ് വായുവിൽ പതിവച്ച് എടുക്കുന്ന തൈകൾ മാതൃവൃക്ഷത്തിന്റെ ഗുണങ്ങൾ ഉള്ളവയും 2 വർഷം മുതൽ 5 വർഷം വരെയുള്ള കാലയളവിൽ കായ്ക്കുന്നതുമാണ്‌.

  മൂന്ന് മീറ്റർ നീളവും നാലര മീറ്റർ വീതിയുമുള്ള തടങ്ങളിലാണ്‌ ലിച്ചി നടുന്നത്. തൈകൾ തമ്മിൽ 10 മീറ്റർ മുതൽ 12 മീറ്റർ വരെ അകലം ഉണ്ടായിരിക്കുകയും വേണം. ചുവട്ടിൽ പുതയിടുന്നത് ഈർപ്പം നിലനിർത്തുന്നതിന്‌ സഹായിക്കും. വർഷത്തിൽ രണ്ടുതവണ ജൈവവളപ്രയോഗം നടത്തുന്നത് വളർച്ചയെ ത്വരിതപ്പെടുത്തുന്നതിനും; കൊമ്പുകൾ കോതുന്നത് വലിയ കായ്കൾ പിടിക്കുന്നതിനും സഹായിക്കും.

  വിളവെടുപ്പ്

  കായ്കൾക്ക് പൂർണ്ണനിറമാകുമ്പോൾ വിളവെടുക്കാവുന്നതാണ്‌. പക്ഷേ, ദൂരെ സ്ഥലങ്ങളിലേക്ക് അയയ്ക്കാനായി പാതി നിറമെത്തിയ കായ്കളാണ്‌ വിളവെടുക്കുന്നത്. 5വർഷം പ്രായമായ മരത്തിൽ നിന്നും (വായുവിൽ പതി വച്ചവ) 500 ലിച്ചിപ്പഴങ്ങൾ വരെ വിളവെടുക്കാവുന്നതാണ്‌. 20 വർഷം വളർച്ചയെത്തിയ മരത്തിൽ നിന്നും 4000 മുതൽ 5000 എണ്ണം വരെ കായ്കൾ ലഭിക്കാറുണ്ട്.

  സംഭരണം

  വിളവെടുത്തതിനുശേഷം 3 ദിവസം മുതൽ 5 ദിവസം വരെ മാത്രമേ സ്വതസ്സിദ്ധമായ നിറം നിലനിർത്താൽ കഴിയുകയുള്ളൂ. ഇലകൾ, കടലാസു കഷണങ്ങൾ, പഞ്ഞി എന്നിവ നിറച്ച പോളിത്തീൻ കൂടുകളിൽ ലിച്ചിപ്പഴം രണ്ടാഴ്ചവരെ നിറം മങ്ങാതിരിക്കും. എന്നാൽ നനവ് ഏൽക്കാത്തതും ശീതീകരിച്ചതുമായ സംഭരണികളിൽ 2 വർഷം വരെ സൂക്ഷിക്കാവുന്നതുമാണ്‌. കയറ്റുമതിക്കായി സൂര്യപ്രകാശത്തിൽ ഉണക്കിയും ലിച്ചിപ്പഴം സൂക്ഷിക്കാം. ഇങ്ങനെ ഉണങ്ങിയ ലിച്ചിപ്പഴം ടിന്നുകളിൽ അടച്ച് മണം, രുചി എന്നിവയിൽ മാറ്റമില്ലാതെ സാധാരണ ഊഷ്മാവിൽ ഒരു വർഷം വരെയും സൂക്ഷിക്കാവുന്നതാണ്‌.

  ലോംഗൻ

   

  തെക്കൻ ഏഷ്യയിലേയും തെക്കുകിഴക്കൻ ഏഷ്യയിലേയും ഉഷ്ണമേഖലാ പ്രദേശങ്ങൾ അടങ്ങിയ ഇൻഡോ-മലയൻ ജൈവവ്യവസ്ഥയിൽ കാണപ്പെടുന്ന ഒരു ഫലവൃക്ഷമാണ് ലോംഗൻ (ഡിമോകാർപ്പസ് ലോംഗൻ).  (ശാസ്ത്രീയനാമം:Dimocarpus longan). ചോളപ്പൂവം, പൊരിപ്പൂവം, ചെമ്പുന്ന എന്നെല്ലാം അറിയപ്പെടുന്നു.

  വിവരണം

  ലോംഗൻ മരം ആറേഴു മീറ്റർ വരെ ഉയരത്തിൽ വളരും. അതിശൈത്യത്തെ അതിന് അതിജീവിക്കാനാവില്ല. മണൽ നിറഞ്ഞ മണ്ണിൽ താപനില നാലര ഡിഗ്രി സെന്റിഗ്രേഡിൽ താഴെപ്പോകാത്ത കാലാവസ്ഥയിലാണ് അതിനു വളരാൻ കഴിയുന്നത്. ലീച്ചി മരം കായ്ക്കുന്ന അതേസമയമാണ് ലോഗാന്റേയും ഫലകാലം.

  ലോംഗൻ —എന്ന പേരിന് "വ്യാളിയുടെ കണ്ണ്"(Dragon's Eye) — എന്നാണർത്ഥം. തൊലി കളഞ്ഞ പഴം, വെളുത്ത് അർത്ഥസുതാര്യമായ മാസളഭാഗവും അതിനുള്ളിൽ കൃഷ്ണമണിപോലെ കാണപ്പെടുന്ന കുരുവും ചേർന്ന് നേത്രഗോളത്തെ അനുസ്മരിപ്പിക്കും എന്ന സൂചനയാണ് ആ പേരിൽ. കുരു ചെറുതും ഗോളാകൃതിയിൽ കറുപ്പു നിറമുള്ളതുമാണ്. നന്നായി പക്വമായ പഴത്തിന്റെ തൊലി, വിളവെടുത്തയുടനേ, കനം കുറഞ്ഞ് വഴക്കവും ഉറപ്പും ഉള്ളതായതിനാൽ പൊളിച്ചെടുക്കുക വളരെ എളുപ്പമാണ്. തൊലി ഈർപ്പമേറി കൂടുതൽ മൃദുവാകുമ്പോൾ പഴം കൈകാര്യം ചെയ്യുക ബുദ്ധിമുട്ടാവുന്നു. തൊലിയുടെ മൃദുത്വം വിളവെടുപ്പു സമയത്തെ പഴത്തിന്റെ പക്വാവസ്ഥയും, ചെടിയുടെ ഇനവും, കാലാവസ്ഥയും മറ്റും അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും.

  രാഷ്ട്രാന്തര പ്രകൃതിസംരക്ഷണ സംഘടനയുടെ(IUCN) ചുവപ്പുപട്ടികയിൽ, ലോംഗൻ അതിജീവനഭീഷണിയോടടുത്തു നിൽക്കുന്ന സസ്യങ്ങൾക്കൊപ്പമാണ്.

  ഭക്ഷ്യോപയോഗം

  നല്ല ഇങ്ങളിൽ ഈ പഴം അതീവമധുരവും, രസപൂർണ്ണവുമാണ്. പഴമായി തിന്നുന്നതിനു പുറമേ, തെക്കുകിഴക്കേ ഏഷ്യൻ രാജ്യങ്ങളിൽ ഇത് സൂപ്പുകളിലും, ചെറുപലഹാരങ്ങളിലും, മധുരവസ്തുക്കളിലും, മധുരപ്പുളി(sweet & sour) വിഭവങ്ങളിലും ഉപയോഗിക്കുന്നു.

  ഉണങ്ങിയ ലോംഗൻ പഴത്തിനു ചൈനീസ് ഭാഷയിൽ ഗൂയിയുവാൻ (桂圆|桂圆]]) എന്നറിയപ്പെടുന്നു. ചൈനീസ് പാചകത്തിൽ അത് ഭക്ഷണത്തിനൊടുവിൽ വിളമ്പുന്ന മധുരസൂപ്പുകളുടെ ചേരുവയാണ്. ചൈനയിലെ ആഹാരചികിത്സയും വൈദ്യവും അതിതെ വിരേചനൗഷധമായി കരുതുന്നു. ലോംഗൻ പഴത്തിന്റെ മാസളഭാഗം വെളുപ്പുനിറമാണെങ്കിലും ഉണങ്ങിയ പഴത്തിന്റെ നിറം തവിട്ടോ കറുപ്പോ ആണ്. ചൈനീസ് വൈദ്യം ലീച്ചിപ്പഴത്തെപ്പോലെ ഇതിനേയും ഉൾച്ചൂടു കൂട്ടുന്നതായി കണക്കാക്കുന്നു.

  മബോളോ

  എബണി, പെർസിമെൻ എന്നിവയുൾപ്പെടുന്ന ഡയോസ്പൈറോസ് വർഗ്ഗത്തിൽ പെടുന്ന ഒരു ഫലവൃക്ഷമാണ് മബോളോ അല്ലെങ്കിൽ വെൽവെറ്റ് ആപ്പിൾ. "ഡയോസ്പൈറോസ് ബ്ലാങ്കോയി" (Diospyros blancoi) എന്നാണ് അതിന്റെ ശാസ്ത്രീയനാമം. കാമഗോങ്ങ്, വെണ്ണപ്പഴം (ബട്ടർ ഫ്രൂട്ട്) എന്നീ നാടൻ പേരുകളും അതിനുണ്ട്. ആഹാരയോഗ്യമായ അതിന്റെ ഫലം നുനുത്ത രോമങ്ങൾ കൊണ്ടു പൊതിഞ്ഞ്, വില്ലീസുപട്ടുപോലെ മൃദുവായ തൊലിയോടു കൂടിയതാണ്. ചുവപ്പു കലർന്ന തവിട്ടു നിറമുള്ള തൊലിക്കുള്ളിൽ, ക്രീമോ, പിങ്കോ നിറമുള്ള മാംസളഭാഗം കാണാം. ഉൾഭാഗം സുഗന്ധമാണെങ്കിലും തൊലിയുടെ പ്രത്യേകതകൊണ്ട് പഴത്തിന്റെ മണം അഴുകിയ പാൽക്കട്ടിയേയോ പൂച്ചകാഷ്ടത്തെയോ അനുസ്മരിപ്പിച്ചേക്കാം. അതിനാൽ ഫ്രെഞ്ച് അധീനതയിലുണ്ടായിരുന്ന റിയൂണിയൻ ദ്വീപിലും മറ്റും ഇതിനു 'പൂച്ചക്കാഷ്ടം' എന്നർത്ഥമുള്ള "കക്കാ ദി ഷാറ്റ്" എന്ന പേരു തന്നെയുണ്ട്.

  ഈ സസ്യത്തിന്റെ സ്വദേശം ഫിലിപ്പീൻസ് ആണ് . അവിടത്തെ സെബൂ ദ്വീപിൽ മബോളോ എന്ന പേരിൽ ഒരു പ്രദേശം തന്നെയുണ്ട്. പ്യൂവെർട്ടോ റിക്കോ ദ്വീപ്, ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങിയ നാടുകളിലും ഇതു കാണപ്പെടുന്നു.

  കൃഷി

  ആൺ-പെൺ ജാതികളുള്ള ഏകലിംഗിയായ സസ്യമാണിത്.  ഈ ഉഷ്ണമേഖലാസസ്യത്തിന് സമുദ്രനിരപ്പിലും, അതിനു 2400 അടി ഉയരത്തിലും വരെ വിവിധയിനം മൺ-ഭൂപ്രകൃതികളിൾ വളരാനാകും. ആണ്ടുമുഴുവനും സാമാന്യമായ വർഷപാതം ഇതിനാവശ്യമാണ്. കുരു നട്ടു വളർത്തുന്ന മരങ്ങൾ കായ്ക്കാൻ 6-7 വർഷമെടുക്കുമ്പോൾ, ശാഖകൾ മുറിച്ചു നട്ടു പിടിപ്പിക്കുന്നവ 3-4 വർഷത്തിനുള്ളിൽ കായ്ക്കുന്നു. ആകൃതിയിലും നിറത്തിലും, രുചിയിലും ഒട്ടേറെ വ്യത്യസ്തത ഉണ്ടാകാൻ മാത്രം ജനിതകവൈജാത്യമുള്ള സസ്യമാണിത്. കൃഷി ചെയ്യപ്പെടുന്ന ഇനങ്ങളിൽ ചിലത്, പഴത്തിൽ കുരു ഇല്ലാത്തവയാണ്. വലിയ കുരു പഴത്തിന്റെ ഉൾഭാഗം നിറഞ്ഞ് ആഹാരയോഗ്യമായ മാസളഭാഗത്തെ പരിമിതപ്പെടുത്തുന്നതിനാൽ, കുരു ഇല്ലാത്ത ഇനങ്ങൾക്ക് കൃഷിക്കാർക്കിടയിൽ പ്രിയം കൂടുതലുണ്ട്.

  തടി

  ഈ ചെടിയുടെ സ്വദേശമായ ഫിലിപ്പീൻസിൽ, കാമഗോങ്ങ് എന്ന പേര് മരത്തേയുംമബോളോ എന്ന പേര് പഴത്തേയും സൂചിപ്പിക്കുന്നു. ഇതിന്റെ തടി സാന്ദ്രവും ഏറെ ഉറപ്പുമുള്ളതും കറുത്തതുമാണ്. കഠിനതയ്ക്കു പേരുകേട്ട മറ്റു പലയിനം തടികൾക്കും ഉള്ളതു പോലെ ഇരുമ്പുതടി(Iron wood) എന്ന പേര് ഇതിനുമുണ്ട്. ഫർണിച്ചർ, അലങ്കാരവസ്തുക്കൾ എന്നിവയുടെ നിർമ്മാണത്തിന് ഈ തടി ഉപയോഗിക്കാറുണ്ട്. ആയോധനകലകളിലെ ഉപകരണങ്ങളും ഈ തടി ഉപയോഗിച്ച് നിർമ്മിക്കാറുണ്ട്.

  വംശനാശഭീഷണിയുള്ള ഈ സസ്യത്തിനു ഫിലിപ്പീൻസിൽ നിയമസംരക്ഷണമുള്ളതിനാൽ, തടിയുടെ കയറ്റുമതിയ്ക്ക് വനം വകുപ്പിന്റെ പ്രത്യേകാനുമതി ആവശ്യമാണ്.

  മിറാക്കിൾ ഫ്രൂട്ട്.

  ഒരു ആഫ്രിക്കൻ പഴച്ചെടിയാണ് മിറാക്കിൾ ഫ്രൂട്ട്. ചെറുശാഖകളോടും ഇലകളോടും കൂടി വളരുന്ന ഈ ചെറു സസ്യത്തിന്റെ ഒരു പഴം കഴിച്ചാൽ രണ്ടു മണിക്കൂർ നേരം കഴിക്കുന്ന ഭക്ഷണവും വെള്ളവുമെല്ലാം മധുരതരമായി അനുഭവപ്പെടുന്നു. മിറാക്കിൾ ഫ്രൂട്ടിൽ അടങ്ങിയ 'മിറാക്കുലിൻ' എന്ന പ്രോട്ടീൻ ഘടകം നാവിലെ രസമുകുളങ്ങളെ ഉണർത്തി പുളി, കയ്പ് രുചികൾക്കു പകരം താത്കാലികമായി മധുരം അനുഭവപ്പെടുത്തുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്.

  ചരിത്രം

  പടിഞ്ഞാറൻ ആഫ്രിക്കയിൽ 18-ാം നൂറ്റാണ്ടു മുതൽക്കേ ഉപയോഗിച്ചിരുന്നതായി യൂറോപ്യൻ സഞ്ചാരി ഷെവലിയർ ദ മാർകിസ് എഴുതിയിട്ടുണ്ട് 1970 ൽ അമേരിക്കയിൽ ഈ പഴത്തിന്റെ വാണിജ്യ സാധ്യതകൾ ഉപയോഗപ്പെടുത്താനുള്ള ശ്രമങ്ങൾ നടന്നെങ്കിലും അമേരിക്കൻ ഭക്ഷണ - മരുന്ന് .വകുപ്പ് (FDA) ഭക്ഷ്യ മായമായി ഈ പഴത്തെ വർഗ്ഗീകരിക്കുകയുണ്ടായി . കുത്തക പഞ്ചസാര കമ്പനികളുടെ ഇടപെടിനെത്തുടർന്നാണിത് എന്ന് വിവാദമുണ്ടായെങ്കിലും ഇതു സംബന്ധിക്കുന്ന ഫയലുകൾ വെളിപ്പെടുത്താൻ വകുപ്പ് തയ്യാറായില്ല.

  സവിശേഷതകൾ

  'സപ്പോട്ടേസിയ' സസ്യകുടുംബത്തിൽപ്പെടുന്ന ഇവ ഒരാൾ ഉയരത്തിൽ വരെ വളരാറുണ്ട്. സാവധാന വളർച്ചയുള്ള മിറാക്കിൾ ഫ്രൂട്ട് പുഷ്പിക്കാൻ മൂന്നാലു വർഷമെടുക്കും.

  കൃഷി

  വേനൽക്കാലമാണ് പഴക്കാലമെങ്കിലും 'സപ്പോട്ട'യുടെ കുടുംബത്തിൽ പെടുന്ന ഈ ചെടിയിൽ കേരളത്തിലെ കാലാവസ്ഥയിൽ പലതവണ കായ് പിടിക്കാൻ സാധ്യതയുണ്ട് . ഭാഗികമായ തണൽ ഇഷ്ടപ്പെടുന്ന മിറക്കിൾ ഫ്രൂട്ട് ചെടിച്ചട്ടികളിൽ ഇൻഡോർ പ്ലാന്റായി പോലും വളർത്താം. മനോഹരമായ ഇലച്ചാർത്തോടുകൂടി ഈ നിത്യഹരിത സുന്ദരി ഉദ്യാനച്ചെടിയാക്കാനും യോജിച്ചതാണ്.

  ഉപയോഗം

  അർബുദരോഗചികിത്സയിലെ കീമോതെറാപ്പിക്കു വിധേയരായി നാവിന്റെ രുചിനഷ്ടപ്പെടുന്ന രോഗികൾക്ക് ഭക്ഷണത്തിന്റെ തനതുരുചി ആസ്വദിക്കാൻ മിറാക്കിൾ ഫ്രൂട്ട് സഹായിക്കുമെന്നുംപ്രമേഹരോഗികൾക്ക് ഇത് കഴിക്കാമെന്നും ചില ശാസ്ത്രഞ്ജർ അവകാശപ്പെടുന്നുണ്ടെങ്കിലും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല.

  ജപ്പാനിൽ പ്രമേഹ രോഗികൾക്കിടയിലും ഭക്ഷണം നിയന്ത്രിക്കുന്നവർക്കിടയിലും ജനകീയമാണ്.

  മലയൻ ആപ്പിൾ

  പുഷ്പിക്കുന്ന സസ്യങ്ങളുടെ കൂട്ടത്തിൽ പെടുന്നതും , മലേഷ്യ ജന്മദേശവുമായ ഇടത്തരം വൃക്ഷമാണ് മലയൻ ആപ്പിൾ. ഇവ മിർട്ടേസി സസ്യകുടുംബാംഗമാണ്.

  വിവരണം

  നിത്യഹരിതമായി വളരുന്ന മലയൻ ആപ്പിൾ കേരളത്തിലെ കാലാവസ്ഥയിൽ നന്നായി വളരുന്നു. നിരവധി ശാഖകളായി വളരുന്ന മരത്തിൽ ധാരാളം ഇലച്ചാർത്തുകൾ കാണപ്പെടുന്നു. വേനൽക്കാലത്താണ് ഇവ പുഷ്പിക്കുന്നത്. ചുവപ്പു നിറത്തിലുള്ള പൂക്കൾ ധാരാളമായി പൊഴിഞ്ഞ് വൃക്ഷച്ചുവട്ടിൽ ചുവന്ന വിരി ദൃശ്യമാകുന്നു. ചിലപ്പോൾ വർഷത്തിൽ ഇവ പല പ്രാവശ്യം പുഷ്പിക്കുന്നു. ഇവയുടെ കായ്കൾക്ക് വെള്ളനിറമാണ്. മൂപ്പെത്തുമ്പോൾ ഇവ പിങ്ക് നിറമാകുന്നു. നിരവധി പോഷകങ്ങൾ ഉള്ള പഴത്തിൽ നിന്നും പാനീയം നിർമ്മിക്കാവുന്നതാണ്. മൂപ്പെത്തിയ കായ്കൾ അച്ചാറിടുവാൻ യോഗ്യമാണ്. നാലു മുതൽ അഞ്ചു വർഷം പ്രായമാകുമ്പോൾ വൃക്ഷം ഫലം തന്നു തുടങ്ങും. മലയൻ ആപ്പിൾ വീട്ടുവളപ്പിൽ തണൽ വൃക്ഷമായി വളർത്താവുന്നതാണ്.

  മാങ്ങ

   

  ഇന്ത്യയിൽ ധാരാളമായി വളരുന്നഒരു ഫലവൃക്ഷം.ഇതിന്റെ ഫലമാണ്‌ മാങ്ങ.ലോകത്ത്‌ ഏറ്റവും കൂടുതൽ മാങ്ങ ഉത്‌പാദിപ്പിക്കുന്നത്‌ ഇന്ത്യയിലാണ്‌.ഫലങ്ങളുടെ രാജാവ്‌ എന്നാണ്‌ മാങ്ങ അറിയപ്പെടുന്നത്‌. മൂവാണ്ടൻ,കിളിച്ചുണ്ടൻ തുടങ്ങിയവ കേരളത്തിലെ പ്രധാന മാവിനങ്ങളാണ്‌.

  ലോകത്ത് ഏകദേശം 87 രാജ്യങ്ങളിലായി നാനൂറിലധികം ഇനങ്ങൾ കൃഷി ചെയ്യുന്നു. 37 ലക്ഷം ഹെക്ടർ സ്ഥലത്തുനിന്നും 267 ടൺ മാമ്പഴമാണ് ഉത്പാദനം. ലോകത്താകെയുള്ള മാവ് കൃഷിയിൽ 47% ഇന്ത്യയിലാണ് ആഗോള ഉത്പാദനത്തിന്റെ 35 ശതമാനവും. 14% ചൈനയിലും 8% തായ്ലന്റിലും 5% തായ്ലന്റിലും കൃഷി ചെയ്യുന്നു. ബാക്കി പാകിസ്ഥാനിലും ഇന്ത്യോനേഷ്യയിലുമാണ് നടത്തുന്നത്. ആന്ധ്രാപ്രദേശ്, ബീഹാർ, ഉത്തർപ്രദേശ്, ഒറീസ, പശ്ചിമബംഗാൾ, മഹാരാഷ്ട്ര, ഗുജറാത്ത്, കർണ്ണാടകം, കേരളം, തമിഴ്നാട് തുടങ്ങിയവയാണ് ഇന്ത്യയിൽ പ്രധാനമായും മാവ് കൃഷിയുള്ള സംസ്ഥാനങ്ങൾ.

  ചരിത്രം

  മാവ് എന്ന വൃക്ഷത്തിന്റെ ജന്മദേശത്തേക്കുറിച്ച് പല അഭിപ്രായങ്ങളും നിലവിലുണ്ടെങ്കിലും ദക്ഷിണ ഏഷ്യയിലാണ് മാവ് ജന്മം കൊണ്ടത് എന്ന് കൂടുതൽ ചരിത്രകാരന്മാരും വിശ്വസിക്കുന്നു. പ്രത്യേകിച്ചും കിഴക്കേ ഇന്ത്യയിൽ ബർമ്മയും ആൻഡമാൻ ദ്വീപുകളിലും ആയിരിക്കണം ഇത് ജന്മം കൊണ്ടത് എന്നാണ് കരുതുന്നത്. മാവിന്റെ ജന്മദേശം ആസ്സാം മുതൽ ബർമ്മ വരെ കാണപ്പെടുന്ന പ്രദേശങ്ങളിൽ ആയിരിക്കാമെന്ന് 1920-ൽ പോപ്പനോ അഭിപ്രായപ്പെട്ടിട്ടുണ്ട്. 1926+ൽ വാവിലോവ് എന്ന ശാസ്ത്രജ്ഞനും ഇന്തോ-ബർമ്മൻ പ്രദേങ്ങളായിരിക്കാമ്മ് മാവിന്റെ ജന്മദേശമെന്ന് കണക്കാക്കിയിരുന്നു. എങ്കിലും 19561-ൽ മുഖർജി, ബർമ്മ, സയാ, ഇന്തോ-ചൈന, മലയ തുടങ്ങിയ സ്ഥലങ്ങളാണ് മാവിന്റെ ജന്മദേശമായി അഭിപ്രായപ്പെട്ടത്. ഇതിൽ തന്നെ ആസ്സാം- ബർമ്മ പ്രദേശങ്ങളിൽ ആയിരിക്കാം മാവിന്റെ ജനനം എന്ന് പറയപ്പെടുന്നു.

  ബുദ്ധസന്യാസിമാർ വഴി മലയ, മറ്റ് ദക്ഷിണേഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങ്അളിൽ ബി.സി. നാലാം നൂറ്റാണ്ടോടുകൂടി എത്തിച്ചു എന്ന് കരുതപ്പെടുന്നു. ക്രിസ്ത്വാബ്ദ്ദം പത്താം നൂറ്റാണ്ടോടുകൂടി പേർഷ്യക്കാർ വഴി മാവും മാമ്പഴവും കിഴക്കൻ ആഫ്രിക്കയിൽ എത്തി. അതിനു ശേഷം പതിനാറാം നൂറ്റാണ്ടോടുകൂടി പോർച്ചുഗീസ് സഞ്ചാരികൾ തെക്കേ ആഫ്രിക്ക, ബ്രസ്സീൽ എന്നിവിടങ്ങളിലും എത്തിച്ചു. ബ്രസീലിൽ നിന്നും വെസ്റ്ിൻഡിസിലെ ബാർബഡോസിൽ 1742 ലും ഡൊമിനിക്കൻ റിപ്പബ്ലിക്കിലും മാവ് കൃഷി ആരംഭിച്ചു. അതിനു ശേഷം 1782-ൽ ജമൈക്ക, 19-ആം നൂറ്റാണ്ടോടുകൂടി ഫിലിപ്പൈൻസിലും മാവ് വ്യാപിച്ചു. വെസ്റ്റ് ഇൻഡിസ്, ഫിലിപ്പൈൻസ് എന്നിവിടങ്ങളിൽ നിന്നും മാവ് മെക്സിക്കോയിലെത്തുകയും അവിടെ നിന്നും 1833-ൽ അമേരിക്കയിലെ ഫ്ലോറിഡയിലേയ്ക്ക് എത്തുകയും ചെയ്തു.

  സവിശേഷതകൾ

  ദീർഘകാലം നിലനിൽക്കുന്ന ഒരു നിത്യഹരിത വൃക്ഷമാണ് മാവ്. ഏകദേശം 10 മീറ്ററോളം പൊക്കത്തിൽ അനവധി ശാഖോപശാഖകളായി പടർന്ന് വളരുന്ന ഒരു സസ്യം കൂടിയാണിത്. സാധാരണയായി കറുത്തതും തവിട്ടു നിറം കലർന്നതും ബ്രൗൺ കലർന്നതുമായ നിറങ്ങളിൽ കാണപ്പെടുന്ന ഇതിന്റെ തായ്ത്തടി ഏറെക്കുറെ നേരെ വളരുന്നതായി കാണപ്പെടുന്നു. മരത്തിന്റെ തൊലി ചില കാലങ്ങളിൽ വിണ്ടുകീറി അടർന്നു വീഴാറുണ്ട്. ഇങ്ങനെ ഇളകുന്ന തൊലിയിൽ ബ്രൗൺ നിറത്തിലോ മഞ്ഞ കലർന്ന ബ്രൗൺ നിറത്തിലോ പശ ഉണ്ടാകുന്നു. മരത്തിന്റെ തൊലിയിൽ ടാനിക് അമ്ലത്തിനു പുറമേ 78% റേസിനും 15% പശയും അടങ്ങിയിരിക്കുന്നു.

  ഇലകൾ മൂടിയ വൃക്ഷത്തിന്റെ മുകൾ ഭാഗം ഏകദേശം വൃത്താകൃതിയിലായിരിക്കും കാണപ്പെടുക. ഇടവിട്ടുണ്ടാകുന്ന തളിർപ്പുകൾ വഴിയാണ് ഈ സസ്യം വളർച്ച പ്രാപിക്കുന്നത്. തളിരിലകൾക്ക് ചെമ്പ് നിറമായിരിക്കും. ഇലകൾക്ക് പാകമാകുന്നതോടെ ചെമ്പുനിറം മാറി പച്ച നിറമായിരിക്കും. ഇലകളിൽ 'മാർജിഫെറിൻ' എന്ന രാസവസ്തു അടങ്ങിയിരിക്കുന്നു. ഇലകളൂടെ ആകൃതിയും വലിപ്പവും വ്യത്യസ്തമായിരിക്കും. ഏകദേശം ഒരു വർഷത്തോളം ഒരു ഇല മരത്തിൽ നിലനിൽക്കും. അതിനു ശേഷം മഞ്ഞ നിറമാകുകയും പൊഴിഞ്ഞ് പോകുകയും ചെയ്യുന്നു.

  മാവിന്റെ ഇനവും അത് വളരുന്ന കാലാവസ്ഥയുടേയും സ്വാധീനത്തിലാണ് പൂക്കൾ ഉണ്ടാകുന്നത്. പൂക്കൾ സാധാരണയായി ചില്ലകളുടെ അഗ്രഭാഗത്തായി സ്തൂപാകൃതിയിൽ ഉണ്ടാകുന്നു. ഏകദേശം 45 സെന്റീമീറ്ററോളം നീളത്തിൽ ഉണ്ടാകുന്ന പൂങ്കുലകൾക്ക് 500 മുതൽ 6000 വരെ പൂക്കൾ ഉണ്ടാകാം. മാവിന്റെ തനതായ സ്വഭാവം അനുസരിച്ച് ഈ പൂക്കളിൽ ഏകദേശം 65-70 % പൂക്കളും ദ്വിലിംഗ പുഷ്പങ്ങളായിരിക്കാം. ബാക്കിയുള്ളത് ആൺ പൂക്കളും ആയിരിക്കും. ദ്വിലിംഗപുഷ്പങ്ങൾ കൂടുതലുള്ള മാവുകളീൽ കായ്ഫലം കൂടുതലായി കാണപ്പെടുന്നു. മാമ്പൂക്കൽ വിടരുന്നത് രാവിലെ ആറ് മണിമുതൽ വൈകുന്നേരം വരെയാണ്. ഒരു പൂവ് പൂർണ്ണമായും വിരിയാൻ ഏകദേശം 1 മണിക്കൂർ വരെ സമയം എടുക്കാറുണ്ട്.

  മാമ്പശ്യം സസ്യശാസ്ത്രപരമായി 'ഡ്രൂപ്പ്' (Drupe) എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ആകൃതി, വലുപ്പം, നിറം, തൊലിയുടെ പ്രത്യേകത, അകക്കാമ്പിന്റെ നിറം, അകക്കാമ്പിന്റെ കട്ടി, ചാറിന്റെ അളവ്, നാര്, മധുരം, ഗന്ധം എന്നിങ്ങനെ വ്യത്യസ്ത ഇനങ്ങളിൽ മാവ് കാണപ്പെടുന്നു. അകക്കാമ്പിനകത്തായി കട്ടിയുള്ള ആവരണത്താൽ പൊതിഞ്ഞ് ഒരു വിത്ത് കാണപ്പെടുന്നു. എങ്കിലും, കേരളത്തിലെ ചില നാടൻ മാവുകളിൽ കണ്ടുവരുന്ന ഒരു പ്രത്യേകതയാണ് ബഹുഭ്രൂണത, ഇത്തരം മാവുകളുടെ വിത്തിൽ നിന്നും ഒന്നിലധികം തൈകൾ ഉണ്ടാകുന്നു.അതിൽ ഒന്രു തൈ മാത്രമാണ് പ്രത്യുത്പാദനം വഴി ഉണ്ടാകുന്നത്. ബാക്കിയുള്ളവ അണ്ഡാശയത്തിലെ ചില കോശങ്ങൾ വികസിച്ച് ഉണ്ടാകുന്നവയുമാണ്. സാധാരണയായി ഇത്തരം വിത്തുകളിൽ നിന്നും പ്രത്യുത്പാദനം വഴി ഉണ്ടാകുന്ന തൈകൾ നശിച്ചു പോകാറുണ്ട്. അവശേഷിക്കുന്ന തൈകൽ അലൈംഗികളായിരിക്കുകയും ചെയ്യും. കുരുവിൽ നിന്നും ഉണ്ടാകുന്ന ചെടികൾ ഏകദേശം നൂറോളം വർഷം നിലനിൽക്കുമ്പോൾ; കായിക പ്രജനനമാർഗ്ഗത്തിലൂടെ രൂപപ്പെടുത്തുന്ന സസ്യങ്ങൾ ശരാശരി എൺപത് വർഷം വരെ നിലനിൽക്കുന്നു.

  വർഗ്ഗീകരണം

  പ്രധാനമായും മാവിന്റെ കായിക സ്വഭാവം, പുഷ്പ - ഫല പ്രത്യേകതകൾ എന്നീ ഗുണങ്ങൾ കണക്കിലെടുത്താണ് സാധാരണയായി വർഗ്ഗീകരണം നടത്തുന്നത്. ഇതിൽ പ്രധാനമായും കണക്കിലെടുക്കുന്ന പ്രധാന ഗുണമാൺ് പഴങ്ങളുടെ ആകൃതി, വലിപ്പം, നിറം തുടങ്ങിയ ഗുണഗണങ്ങൾ. പഴത്തിന്റെ ആകൃതിയനുസരിച്ച് പ്രധാനമായും ഉരുണ്ട മാമ്പഴം, ഇടത്തരം വലുപ്പമുള്ളത്, നീണ്ട മാമ്പഴം എന്നിങ്ങനെ മൂന്നായി തരം തിരിക്കുന്നു. കൂടാതെ പഴത്തിന്റെ മറ്റ് സ്വഭാവം, ഇല. പൂങ്കുല എന്നിവയുടെ സ്വഭാവങ്ങളും വർഗ്ഗീകരണത്തിനായി ഉപയോഗിക്കാറുണ്ട്. കൂടാതെ ഉപയോഗത്തിന്റെ അടിസ്ഥാനത്തിൽ തീന്മേശ ഇനങ്ങൾ, ചാറുള്ള ഇനങ്ങൾ, വാണിജ്യാവശ്യത്തിനുള്ളവ, അച്ചാർ ഇനങ്ങൾ, ദ്വന്ദ്വോപയോഗ ഇനങ്ങൾ എന്നിങ്ങനേയും ഇവയെ തരം തിരിക്കാറുണ്ട്.

  കൂടാതെ കായ്ക്കുന്ന സമയത്തെ അടിസ്ഥാനമാക്കി നേരെത്തെ കായ്ക്കുന്ന ഇനങ്ങൾ, മധ്യ സീസണിൽ കായ്ക്കുന്നവ, താമസിച്ച് കായ്ക്കുന്നവ എന്നിങ്ങനേയും ഒരു തരം തിരിവുകൂടിയുണ്ട്.

  നടീൽവസ്തു

  വിത്തുമുളച്ച് ഉണ്ടായ തൈകൾ ആയിരുന്നു ആദ്യകാലങ്ങളിൽ കൃഷിചെയ്തിരുന്നത്. പക്ഷേ, അങ്ങനെയുണ്ടാകുന്ന തൈകളിൽ കൂടുതലും മാതൃവൃക്ഷത്തിന്റെ ഗുണഗണങ്ങൾ ഇല്ലാത്തവയായിരിക്കാം. അങ്ങനെയുള്ള തൈകളിൽ മാതൃഗുണമുള്ള വൃക്ഷങ്ങളുടെ ശിഖരം ഒട്ടിച്ച് എടുക്കുകയാണ് വ്യാവസായികമായി മാങ്ങയുത്പാദനം ലക്ഷ്യമിട്ടുള്ള കൃഷിയിടങ്ങൾക്ക് അനുയോജ്യം. ഇങ്ങനെ ഒട്ടിച്ചെടുക്കുന്ന തൈകളേ ഗ്രാഫ്റ്റ് തൈകൾ എല്ലെങ്കിൽ ഒട്ടു തൈകൾ എന്നു പറയുന്നു. ഒട്ടുതൈകൾ ഉണ്ടാക്കുന്നതിനായി നല്ല വലുപ്പവും ആരോഗ്യവുമുള്ള വിത്തുകൾ മുളപ്പിച്ച് സ്റ്റോക്ക് ഉണ്ടാക്കുന്നു. സ്റ്റോക്കിനായി തിരഞ്ഞെടുക്കുന്ന തൈകൾക്ക് നല്ല ആരോഗ്യവും വളവില്ലാത്ത തണ്ടും ഉണ്ടായിരിക്കണം.

  ശത്രുകീടങ്ങൾ

  തുള്ളൻ എന്നു വിളിക്കുന്ന മങ്കോ ഹോപ്പർ, കൂമ്പുകൾ ഉണക്കുന്ന ഷൂട്ട്മിഡ്ജ്, തടി തുരപ്പൻ (ഷൂട്ട് ബോറർ), പ ഈച്ച( ഫ്രൂട്ട് ഫ്ളൈ) ഇവയൊക്ക്ക്കെയാണ്‌.

  രോഗങ്ങൾ

  കൊമ്പുണക്കം (ഡൈ ബാക്ക്), പൊടിപ്പൂപ്പ് (പൌഡറി മൈൽഡ്യു), ആന്ത്രക്ക്നോസ്, കരിമ്പൂപ്പ് (ബ്ളാക്ക് മോൾഡ്), ചെന്നീരൊലിപ്പ്

  പൂവിടൽ

  ചില മാവുകൾ എല്ലാ വർഷവും കായ്ക്കാറില്ല. രോഗകീട ബാധ, പോഷക കുറവ്, ഹോർമോൺ തകരാർ ഇതൊക്കെയാണ്‌ കാരണങ്ങൾ.

  ഇന്ത്യയുടെ വടക്കൻ ഭാഗങ്ങളിലേക്ക്‌ പോകുന്തോറും പൂവിടൽ വൈകുന്നു. മഴക്കാലത്തിനുശേഷമുള്ള തുടർച്ചയായ വരണ്ട കാലാവസ്ഥയാണ്‌ മാവ്‌ പൂവിടുവാൻ ഏറ്റവും അനുയോജ്യം. മാവ്‌ പൂക്കുന്ന സമയം മുതൽ മഴ ഇല്ലാതിരുന്നാൽ അത്‌ കായ്‌ പിടുത്തത്തിന്‌ വളരെ സഹായകമാണ്‌. എന്നാൽ പൂവിടുന്ന കാലയളവിൽ മഴയുണ്ടായാൽ പൂക്കൾ കൊഴിയുന്നു. അതിനാൽ പരാഗണം നടക്കാതിരിക്കുവാൻ ഇത് കാരണമാകും.

  ഔഷധ ഉപയോഗം

  മമ്പഴച്ചാർ ദിവസവും രണ്ടോ മൂന്നോ തവണ കഴിച്ചു് മീതെ പാൽ കഴിക്കുന്നത് ശരീരം ശോഷിക്കുന്നതു തടയാനും ശരീരക്ഷീണം മാറാനും ലൈംഗിക ഉത്തേജനം ഉണ്ടാകാനും ഉറക്കം കിട്ടാനും നല്ലതാണ്‌.

  ഉൽപാദനം

  ഇന്ത്യയിൽ ഏറ്റവും കൂടുതൽ മാവിൻ തോട്ടങ്ങൾ കണ്ടു വരുന്ന ഒരു സംസ്ഥാനമാണ് ആന്ധ്ര. ഇത് ഇന്ത്യയിലെ മാമ്പഴ ഉത്പാദനത്തിന്റെ 27 മുതൽ 30 ശതമാനം വരെയാണ്. 30-35 ലക്ഷം ടൺ വരെ മാമ്പഴമാണ് ആന്ധ്രയിൽ നിന്നും ലഭിക്കുന്നത്. അതിൽ ഏറിയ പങ്കും ഈ സംസ്ഥാനത്തിലെ ചിറ്റൂർ, അഡിലാബാദ്, വാറങ്കൽ, ഖമാം, കൃഷ്ണ എന്നീ ജില്ലകളിൽ നിന്നുമാണ് ലഭിക്കുന്നത്.

  കൃഷ്ണഗിരി, തേനി, വെല്ലൂർ, തിരുവള്ളുവർ എന്നീ ജില്ലകളിലാണ് തമിഴ്നാട്ടിൽ മാവ് കൃഷി. ഉത്തർ പ്രദേശിൽ , സഹറൻപൂർ, മുസാഫർ നഗർ, ബിജ് നഗർ, ബാഗ്പട്ട്, മീററ്റ്, ഫൂലേ നഗർ, ബുലന്ദ് ഷാഘർ, ഹർദോയ, സീതാപൂർ, ബാരബങ്കി. ലക്നൗ, പ്രതാപ്ഗർ, വാറണാസി ഫൈസാബാദ് എന്നിവിടങ്ങളിൽ വൻ തോതിൽ മാവ് കൃഷി ചെയ്യപ്പെടുന്നുണ്ട്.

  പശ്ചിമബംഗാളിൽ മാൽഡ്, മുർഷിദാബാദ്, പർഗനാസ്, ഹുഗ്ലി, മിഡ്നാപൂറിന്റെ കിഴക്കൻ പ്രദേശങ്ങൾ തുടങ്ങിയവയാണ് പ്രധാന കേന്ദ്രങ്ങൾ. 67000 ഹെക്റ്റർ സ്ഥലത്തു നിന്നും 4.60 ൽഅക്ഷം ടൺ മാമ്പഴം ഉത്പാദിപ്പിക്കുന്നു.

  കർണ്ണാടക സംസ്ഥാനത്ത് കോളാർ ജില്ലയിലാണ് ഏറ്റവും കൂടുതൽ മാവ് കൃഷി ചെയ്യുന്നത്. കർണ്ണാടകത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനം പ്രതിവർഷം ഏകദേശം 10-11 ലക്ഷം ടൺ ആണ്.

  കൊങ്കൺ തീരത്ത് പ്രത്യേകിച്ച് മഹാരാഷ്ട്രയിലെ രത്നഗിരി ജില്ലയിൽ വ്യാപകമായി കൃഷി ചെയ്തു വരുന്ന 'അൽഫോൻസ്' എന്ന ഇനം മാമ്പഴങ്ങളിലെ രാജാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്നു.

  കേരളത്തിലെ കാലാവസ്ഥയനുസരിച്ച്‌ നവംബർ-ഡിസംബർ കാലയളവിലാണ്‌ മാവ്‌ പൂത്തു തുടങ്ങുന്നത്. ഇതുമൂലം നേരത്തേ തന്നെ പാകമാകുന്നതിനും വിപണനം നടത്തുന്നതിനും സഹായകരമാകുന്നു. കേരളത്തിലെ മാവ് കൃഷി ഏകദേശം 77000 ഹെക്ടർ സ്ഥലത്തായി സ്ഥിതിചെയ്യുന്നു. ഏറ്റവും കൂടുതൽ മാവ് കൃഷിയുള്ള ജില്ലകൾ പാലക്കാട്, മലപ്പുറം എന്നീ ജില്ലകളാണ്. ഏറ്റവും കുറവ് കൃഷിയുള്ള പ്രദേശം പത്തനംതിട്ട ജില്ലയുമാണ്

  ആന്ധ്രാപ്രദേശ്

  ഇന്ത്യയിൽ ഏറ്റവും കൂടുതൽ മാവിൻ തോട്ടങ്ങൾ കണ്ടു വരുന്ന ഒരു സംസ്ഥാനമാണ് ആന്ധ്ര. ഇത് ഇന്ത്യയിലെ മാമ്പഴ ഉത്പാദനത്തിന്റെ 27 മുതൽ 30 ശതമാനം വരെയാണ്. 30-35 ലക്ഷം ടൺ വരെ മാമ്പഴമാണ് ആന്ധ്രയിൽ നിന്നും ലഭിക്കുന്നത്. അതിൽ ഏറിയ പങ്കും ഈ സംസ്ഥാനത്തിലെ ചിറ്റൂർ, അഡിലാബാദ്, വാറങ്കൽ, ഖമാം, കൃഷ്ണ എന്നീ ജില്ലകളിൽ നിന്നുമാണ് ലഭിക്കുന്നത്.

  മറ്റ് സംസ്ഥാനങ്ങളിൽ

  കൃഷ്ണഗിരി, തേനി, വെല്ലൂർ, തിരുവള്ളുവർ എന്നീ ജില്ലകളിലാണ് തമിഴ്നാട്ടിൽ മാവ് കൃഷി. ഉത്തർ പ്രദേശിൽ , സഹറൻപൂർ, മുസാഫർ നഗർ, ബിജ് നഗർ, ബാഗ്പട്ട്, മീററ്റ്, ഫൂലേ നഗർ, ബുലന്ദ് ഷാഘർ, ഹർദോയ, സീതാപൂർ, ബാരബങ്കി. ലക്നൗ, പ്രതാപ്ഗർ, വാറണാസി ഫൈസാബാദ് എന്നിവിടങ്ങളിൽ വൻ തോതിൽ മാവ് കൃഷി ചെയ്യപ്പെടുന്നുണ്ട്.

  പശ്ചിമബംഗാളിൽ മാൽഡ്, മുർഷിദാബാദ്, പർഗനാസ്, ഹുഗ്ലി, മിഡ്നാപൂറിന്റെ കിഴക്കൻ പ്രദേശങ്ങൾ തുടങ്ങിയവയാണ് പ്രധാന കേന്ദ്രങ്ങൾ. 67000 ഹെക്റ്റർ സ്ഥലത്തു നിന്നും 4.60 ൽഅക്ഷം ടൺ മാമ്പഴം ഉത്പാദിപ്പിക്കുന്നു.

  കർണ്ണാടക സംസ്ഥാനത്ത് കോളാർ ജില്ലയിലാണ് ഏറ്റവും കൂടുതൽ മാവ് കൃഷി ചെയ്യുന്നത്. കർണ്ണാടകത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനം പ്രതിവർഷം ഏകദേശം 10-11 ലക്ഷം ടൺ ആണ്.

  കൊങ്കൺ തീരത്ത് പ്രത്യേകിച്ച് മഹാരാഷ്ട്രയിലെ രത്നഗിരി ജില്ലയിൽ വ്യാപകമായി കൃഷി ചെയ്തു വരുന്ന 'അൽഫോൻസ്' എന്ന ഇനം മാമ്പഴങ്ങളിലെ രാജാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്നു.

  കേരളത്തിൽ

  കേരളത്തിലെ കാലാവസ്ഥയനുസരിച്ച്‌ നവംബർ-ഡിസംബർ കാലയളവിലാണ്‌ മാവ്‌ പൂത്തു തുടങ്ങുന്നത്. ഇതുമൂലം നേരത്തേ തന്നെ പാകമാകുന്നതിനും വിപണനം നടത്തുന്നതിനും സഹായകരമാകുന്നു. കേരളത്തിലെ മാവ് കൃഷി ഏകദേശം 77000 ഹെക്ടർ സ്ഥലത്തായി സ്ഥിതിചെയ്യുന്നു. ഏറ്റവും കൂടുതൽ മാവ് കൃഷിയുള്ള ജില്ലകൾ പാലക്കാട്, മലപ്പുറം എന്നീ ജില്ലകളാണ്. ഏറ്റവും കുറവ് കൃഷിയുള്ള പ്രദേശം പത്തനംതിട്ട ജില്ലയുമാണ്

  മാങ്കോസ്റ്റീൻ

  മാങ്കോസ്റ്റീൻ എന്ന പൊതുനാമത്തിൽ അറിയപ്പെടുന്ന പർപ്പിൾ മാങ്കോസ്റ്റീൻഇന്തോനേഷ്യ രാജ്യത്ത് ഉത്ഭവിച്ച ഒരു മരമാണ് . ഇത് 7 മുതൽ 25 മീറ്റർ വരെ വളരുന്നു. ഇതിന്റെ പഴം കടുത്ത ചുവന്ന നിറത്തിലുള്ളതും മധുരമുള്ളതുമാണ്. കേരളത്തിലും ഇത് നന്നായി വളരുകയും കായ്ഫലം തരുകയും ചെയ്യുന്നുണ്ട്.  പഴങ്ങളുടെ റാണി എന്നാണ് മാങ്കോസ്റ്റീൻ അറിയപ്പെടുന്നത്. വളരെ രുചികരമായ ഈ ഫലത്തിന് ചുറ്റും കാലിഞ്ച് കനത്തിലുള്ള ഒരു ആവരണമുണ്ട്. ഇതിന്റെ ഇല തിളക്കമുളളതാണ്. വളരെ പതുക്കെ മാത്രം വളരുന്ന ഈ മരം വിത്തു പാകി മുളപ്പിക്കുവാൻ ‍ബുദ്ധിമുട്ടാണ്. ഇരുപത്തിയഞ്ചോളം മീറ്റർ ഉയരത്തിൽ ഇവ ശാഖകളായി വളരുന്ന മരമാണ്. നട്ട് ആറു മുതൽ ഏഴാം വർഷം മുതൽ വിളവെടുക്കുവാൻ സാധിക്കും. പ്രായമായ ഒരു മരത്തിൽ നിന്നും പ്രതിവർഷം രണ്ടായിരത്തോളം പഴങ്ങൾ ലഭ്യമാണ്. ഇവയുടെ കട്ടിയുള്ള പുറംതോടിനുള്ളിലെ മാംസളമായ ഭാഗമാണ് ഭക്ഷ്യയോഗ്യമായവ.അല്പം പുളിയോടുകൂടിയ മധുരമുള്ള പഴമാണ് മാങ്കോസ്റ്റീൻ.

  മാങ്കോസ്റ്റീനിൽ ആണും പെണ്ണും എന്ന വിത്യസ്തതയുണ്ട്. പെൺ മാങ്കോസ്റ്റീനിലാണ് പഴങ്ങൾ സുലഭമായി ഉണ്ടാകുന്നത്.

  ഗുണങ്ങൾ

  അർബുദം, അൾസർ, രക്തസമ്മർദ്ദം, അലർജി, ത്വക്‌രോഗങ്ങൾ എന്നീ രോഗങ്ങളെ ഇവ പ്രതിരോധിക്കുന്നു. ഇവയിൽ കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, കാത്സ്യം, ഫോസ്‌ഫറസ്, അയൺ എന്നീ പോഷകമൂല്യങ്ങളും അടങ്ങിയിരിക്കുന്നു.

  Mangosteen,
  canned, syrup pack
  100 g (3.5 oz)-ൽ അടങ്ങിയ പോഷകമൂല്യം

  ഊർജ്ജം 70 kcal   310 kJ

  അന്നജം

  18 g

  - പഞ്ചസാരകൾ  ? g

  - ഭക്ഷ്യനാരുകൾ  1.8 g

  Fat

  0.6 g

  പ്രോട്ടീൻ

  0.4 g

  ജലം

  81 g


  മാനിലപ്പുളി

   

  പത്തുമുതൽ പതിനഞ്ചുമീറ്റർ വരെ ഉയരത്തിൽ വളർച്ചയെത്താവുന്ന, കടല വർഗ്ഗത്തിൽ പെട്ട ഒരു വൃക്ഷമാണു് മാനിലപ്പുളി.(ശാസ്ത്രീയനാമം: Pithecellobium dulce). ഇതു് മദ്രാസ്സ് മുള്ള് / കൊടുംകായ്പ്പുളി എന്നെല്ലാം കൂടി അറിയപ്പെടുന്നുണ്ടു്. അമേരിക്കൻ രാജ്യങ്ങളാണു് ജന്മദേശം. വാളൻപുളിയുടെ ആകൃതിയിലുള്ള കായ്കൾക്കുള്ളിൽ മധുരവും പുളിയും നേരിയ കയ്പ്പും ചേർന്ന മാംസളമായ ഫലഭാഗം ഭക്ഷ്യയോഗ്യമാണു്. തടിയിൽ മുള്ളുകൾ കാണപ്പെടുന്നു. രണ്ടു ജോടികളിലായി രണ്ടുവീതം സമ്മുഖമായാണു് പത്രവിന്യാസം. പല നിശാശലഭങ്ങളുടെയും ലാർവകളും മഞ്ഞപാപ്പാത്തി ശലഭത്തിന്റെ ലാർവകളും ഇതിൽ വളരാറുണ്ട്.

  പാഷൻ ഫ്രൂട്ട്

  ഒരു വള്ളിച്ചെടിയായി വളരുന്നതും അണ്ഡാകാരത്തിലോ ഗോളാകൃതിയിലോ ഭക്ഷ്യയോഗ്യമായ ഫലമുണ്ടാകുന്ന ഒരു സസ്യമാണ് പാഷൻ ഫ്രൂട്ട് (Passion fruit) അല്ലെങ്കിൽ വള്ളി ഓറഞ്ച് തെക്കേ അമേരിക്കൻ സ്വദേശിയായ പാഷൻ ഫ്രൂട്ട്, ഇന്ത്യ, ന്യൂസിലാന്റ് , ഫ്ലോറിഡ, ഹവായി, കരീബിയൻ ദ്വീപുകൾ, ബ്രസീൽ, ഓസ്ട്രേലിയ, ഇസ്രയേൽ, കിഴക്കൻ ആഫ്രിക്ക, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ കൃഷിചെയ്തുവരുന്നു. വള്ളി നാരങ്ങമുസോളിക്കായ്,മുസോളിങ്ങസർബ്ബത്തുംകായഎന്നെല്ലാം ഈ പഴത്തിനു് നാടൻ പേരുകളുണ്ടു്. ഉൾഭാഗം ചാറുള്ളതും ധാരാളം വിത്തുകൾ അടങ്ങിയതുമാണിവയുടെ കനികൾ. ഇത് കഴിക്കുവാനും പഴച്ചാറുകൾ നിർമ്മിക്കുവാനും, പഴച്ചാറുകൾക്ക് സുഗന്ധം നൽകുവാനും ഉപയോഗിക്കുന്നു. ഫലങ്ങൾക്കു വേണ്ടി ഇവയുടെ വള്ളികൾ ധാരാളമായി വെച്ചു പിടിപ്പിക്കാറുണ്ട്.

  സവിശേഷതകൾ

  പാഷൻ ഫ്രൂട്ട് അതിലുണ്ടാകുന്ന കായ്കളുടെ നിറമനുസരിച്ച രണ്ട് തരത്തിൽ കാണപ്പെടുന്നു. മഞ്ഞ നിറത്തിലുള്ളതും ധൂമ (പർപ്പിൾ) നിറത്തിലുള്ളതും. മഞ്ഞ നിറത്തിലുള്ളവ സാധാരണയായി സമതലപ്രദേശങ്ങളിലാണ് കാണപ്പെടുക. പൂക്കൾക്കും കായ്കൾക്കും വലുപ്പം കൂടുതലായിരിക്കും. കൂടാതെ കായ്കൾക്ക് കട്ടിയും കൂടുതലായിരിക്കും. പച്ച നിറത്തിൽ കാണാപ്പെടുന്ന കായ്കൾ പാകമാകുമ്പോൾ മഞ്ഞ നിറത്തിൽ കാണപ്പെടുന്നു. പൊതുവേ രണ്ട് തരത്തിലുള്ളവയുടേയും ഇലകളും പൂക്കളും ഒരുപോലെയുള്ളവയാണ്.

  ഔഷധഗുണങ്ങൾ

  പാഷൻഫ്രൂട്ടിലെ ഫ്ലേവനോയിഡുകൾ മനഃസംഘർഷത്തെ ലഘൂകരിക്കുന്നവയാണ്. ഇക്കാരണത്താൽ നിരവധിരാജ്യങ്ങളിൽ ശാന്തിദായകമെന്ന രീതിയിൽ പാഷൻഫ്രൂട്ടിന്റെ പാനീയങ്ങൾ പ്രചാരത്തിലുണ്ട്. രാത്രി ഉറക്കം ലഭിക്കാൻ പാഷൻഫ്രൂട്ടിന്റെ സത്ത് കുടിക്കുന്നത് നല്ലതാണ്‌. ഹോമിയോപ്പതിയിലും അലോപ്പതിയിലും ഇത്തരം ഔഷധങ്ങൾ പാഷൻ ഫ്രൂട്ടിൽ നിന്ന് ഉണ്ടാക്കുന്നു. വൈറ്റമിൻ ബി-യുക്തങ്ങളുടെ അഭാവം മൂലമുണ്ടാവുന്ന വായ്പുണ്ണിന്‌ ഇത് നല്ല ഔഷധമാണ്. വില്ലൻ ചുമയ്ക്കും പഴത്തിന്റെ നീരു് നല്ലതാണ്.

  ജൊക്കോട്ട്

   

  കശുമാവും അമ്പഴവും മറ്റും ഉൾപ്പെടുന്ന 'ആനക്കാർഡിയേസേ' കുടുംബത്തിൽ പെട്ട ഒരു പുഷ്പിതസസ്യമാണ് ജൊക്കോട്ട് അഥവാ "സ്പൊണ്ടിയാസ് പർപ്യൂറിയ". അമേരിക്കൻ ഭൂഖണ്ഡത്തിലെ ഉഷ്ണമേഖലാപ്രദേശങ്ങളാണ് അതിന്റെ സ്വദേശം. പ്രാചീന അമേരിക്കയിലെ നവ്വാട്ടിൽ ഭാഷയിൽ പഴം എന്നർത്ഥമുള്ള 'സൊക്കോട്ടിൽ' (xocotl) എന്ന വാക്കിൽ നിന്നാണ് 'ജൊക്കോട്ട്' എന്ന പേരുണ്ടായത്. ജൊക്കോട്ട് എന്നതിനു പുറമേ ഇതിന് "റെഡ് മോംബിൻ", "പർപ്പിൾ മോംബിൻ", "പന്നിപ്പഴം", "സിരിഗ്വെല്ലാ", "സിനെഗ്വെല്ലാ" "സ്പാനിഷ് പഴം" എന്നീ പേരുകളും ഉണ്ട്.

  വിവരണം

  ഫിലിപ്പീൻസിൽ മിന്ദനാവോ ദ്വീപിലെ ജൊക്കോട്ട് പഴം

  പരമാവധി 25 അടി ഉയരം വയ്ക്കുന്ന ചെറുതോ ഇടത്തരം വലിപ്പമുള്ളതോ ആയ മരമാണ് ജൊക്കോട്ട്. ഹ്രസ്വമായ വരണ്ട കാലാവസ്ഥയിൽ ഇലകൾ അടരുമെങ്കിലും ഉടനേ തന്നെ പുതിയ ഇലകൾ വളരുന്നു; തെങ്ങോലയിലെന്ന പോലെ ഇലത്തണ്ടിനിരുവശത്തുമായി കുഞ്ഞിലകൾ ക്രമീകരിച്ചിരിക്കുന്നു. മൂന്നു മുതൽ അഞ്ചു സെന്റീമീറ്റർ വരെ നീളവും ഒന്നര മുതൽ രണ്ടു വരെ സെന്റീമീറ്റർ വീതിയുമുള്ള അവ എണ്ണത്തിൽ തണ്ടൊന്നിന് 7 മുതൽ 23 വരെ ഉണ്ടാകും. വലിയ കുലകളായി കാണപ്പെടുന്ന പൂക്കൾ ചെറുതും ചുവപ്പു കലർന്ന പർപ്പിൾ നിറമുള്ളവയുമാണ്. മൂന്നു മുതൽ അഞ്ചുവരെ സെന്റീമീറ്റർ നീളമുള്ള പഴത്തിന് അണ്ഡാകൃതിയാണ്. ഭക്ഷണയോഗ്യമായ മാസളഭാഗത്തിനുള്ളിൽ ഒരു കുരു മാത്രം കാണുന്നു. ഇളതായിരിക്കുമ്പോൾ പച്ച നിറമുള്ള പഴങ്ങൾക്ക് മൂപ്പെത്തിയാൽ ചുവപ്പോ, നീലച്ചുവപ്പോ(purple), മഞ്ഞയോ നിറം ആകാം.

  ഉപയോഗം

  ലോകമെമ്പാടും ഉഷ്ണമേഖാലാപ്രദേശങ്ങളിൽ ഈ ചെടി അതിന്റെ പഴത്തിനായി ഇപ്പോൾ വ്യാപകമായി കൃഷിചെയ്യപ്പെടുന്നു. മുമ്പേ അതില്ലാതിരുന്ന ഫിലിപ്പീൻസും നൈജീരിയയും പോലുള്ള നാടുകളിൽ അത് പ്രകൃതിയുടെ ഭാഗം തന്നെ ആയിരിക്കുന്നു. ഹായ്ത്തിയിൽ വടക്കും തെക്കുമുള്ള മലമ്പ്രദേശങ്ങളിൽ ഇത് ധാരാളമായുണ്ട്.

  പഴങ്ങൾ പഴുത്ത ശേഷം അതേപടിയോ പച്ചയായിരിക്കുമ്പോൾ, ഉപ്പ്, വിനാഗിരി, നാരങ്ങാ നീര് എന്നിവയിൽ ഏതെങ്കിലും കൂട്ടിയോ കഴിക്കാം. പഴത്തിനകത്തുള്ള വലിയ കുരു ഭക്ഷിക്കാൻ പറ്റുന്നതല്ല. എൽ സാൽവദോറിൽ സാധാരണമായ ഒരു വിഭവം, പാനെല്ലാ, മാങ്ങ, ജൊക്കോട്ട് എന്നിവ ചേർത്തുണ്ടാക്കുന്ന മധുരപ്പാനി ആണ്.

  മുള്ളൻ പാവൽ.

   

  കേരളത്തിൽ കണ്ടുവരുന്ന ഒരുതരം പാവലാണ് മുള്ളൻ പാവൽ.(ശാസ്ത്രീയനാമം:Momordica cochinchinensis). സ്വീറ്റ് ഗോർഡ്, മധുരപ്പാവൽ, വെൺപാവൽ എന്നെല്ലാം ഇതിനെ വിളിച്ച് വരുന്നു. മുള്ളൻ പാവലിന്റെ കായയുടെ പുറം മുഴുവനും മിനുസമുള്ള മുള്ളുകളാണ്. ഇതിൽ ആൺചെടിയും പെൺചെടിയും വ്യത്യാസമായുണ്ട്. സാധാരണ പാവൽ നടുന്ന പോലെ തന്നെയാണ് ഇതിന്റെ കൃഷിരീതിയും.

  ജമൈക്കൻ ചെറി

  ജമൈക്കൻ ചെറി. ശാസ്ത്രീയ നാമം : Muntingia calabura. മുണ്ടിഞ്ജിയ ജനുസിലെ ഏക സ്പീഷിസ്. തെക്കേ അമേരിക്കൻ വംശജൻ. പനാമ ബെറി, സിംഗപ്പൂർ ചെറി, ബാജെല്ലി മരം, സ്റ്റ്രോബെറി മരം എന്നെല്ലാം അറിയപ്പെടുന്നു.

  7 മുതൽ 12 വരെ മീറ്റർ ഉയരം വയ്ക്കുന്ന ചെറിയ മരം. ധാരാളം ചെറിയ തരി പോലെയുള്ള കുരുക്കളുള്ള മധുരമുള്ള തിന്നാൻ കൊള്ളുന്ന പഴങ്ങൾ . പക്ഷികൾ ഈ മരം കായ്ക്കുന്ന കാലത്ത്‌ ധാരാളമായി ഈ മരത്തിലുണ്ടാവും. ഇപ്പോൾ കേരളത്തിൽ അങ്ങോളമിങ്ങോളം തണൽ മരമായി നട്ടുപിടിപ്പിച്ചു വരുന്നുണ്ട്‌.

  പപ്പായ

  കേരളത്തിൽ സാധാരണ കാണപ്പെടുന്ന ഒരു സസ്യമാണ് പപ്പായ(Carica Papaya). മെക്സിക്കോ തുടങ്ങിയ മദ്ധ്യ അമേരിക്കൻ രാജ്യങ്ങളിലാണ്‌ പപ്പായ പ്രധാനമായും കണ്ടുവരുന്നത്‌. മറ്റു ചില ഉഷ്ണമേഖലാ രാജ്യങ്ങളിലും ഇതു വളരുന്നുണ്ട്‌. മലയാളത്തിൽത്തന്നെ കപ്പളം, കപ്പളങ്ങ, ഓമയ്ക്ക, കപ്പക്കാ, കൊപ്പക്കാ, കർമൂസ്, കർമത്തി എന്നിങ്ങനെ പലപേരുകളിൽ ഈ ചെറുവൃക്ഷവും അതിന്റെ ഫലവും അറിയപ്പെടുന്നു.

  പേരിനു പിന്നിൽ

  പോർത്തുഗീസു പദമായ പപ്പൈയ എന്നതിൽ നിന്നാണ്‌ പപ്പായ ഉണ്ടായത്. ഒരു ക്യൂബൻ പദമാണ്‌ പോർത്തുഗീസ് പദത്തിനു മാതൃക.

  രൂപം

  പപ്പായ അധികം ഉള്ളില്ലാത്ത, പൊള്ളയായ തടി 5 മുതൽ 10 മീറ്റർവരെ വളരും. മുകളിലായി കാണപ്പെടുന്ന ഇലകൾ 70 സെ.മീ വരെ വ്യാപ്തിയിൽ ഏകദേശം നക്ഷത്രാകൃതിയിലാണ്‌. ഇലകളുടെ തണ്ടും പൊള്ളയാണ്‌. തടിയും തണ്ടും ചേരുന്നിടത്ത്‌ പൂക്കളുണ്ടായി, അത്‌ ഫലമായി മാറുന്നു. പച്ചനിറത്തിലുള്ള കായ പഴുക്കുമ്പോൾ മഞ്ഞനിറമായി മാറുന്നു. കായയ്ക്കുള്ളിൽ ചുവപ്പ്‌ അല്ലെങ്കിൽ ഓറഞ്ച്‌ നിറമാണ്‌. ഫലത്തിനൊത്തനടുവിൽ കറുത്തനിറത്തിലായിരിക്കും വിത്തുകൾ കാണപ്പെടുന്നത്‌.

  രൂപം കൊണ്ട് പെൺ മരം പോലെ തന്നെയുള്ളതാണ് ആൺ പപ്പായ മരം. പൂവിടാൻ തുടങ്ങുമ്പോൾ മാത്രമാണ് വ്യത്യാസം മനസ്സിലാക്കാൻ കഴിയുന്നത്. ഒരു മീറ്ററിലധികം നീളമുള്ള തണ്ടുകൾ ഉണ്ടായി, അതിൽ നിന്ന് ഇടയ്ക്കിടെ കുലകളായി പൂക്കൾ ഉണ്ടാകുന്നത് ആൺ മരങ്ങളിലാണ്. ഇങ്ങനെ നിറയെ പൂക്കൾ ഉണ്ടാകുമെങ്കിലും കായ് ഉണ്ടാകുകയില്ല. എന്നാൽ പരാഗണം നടന്ന് കായ്കൾ ഉണ്ടാകുന്നതിന് ആൺ മരങ്ങളിലെ പൂക്കൾ ആവശ്യമുണ്ടോ എന്ന് വ്യക്തമല്ല.

  ആൺ പപ്പായ മരം

  രൂപം കൊണ്ട് പെൺ മരം പോലെ തന്നെയുള്ളതാണ് ആൺ പപ്പായ മരം. പൂവിടാൻ തുടങ്ങുമ്പോൾ മാത്രമാണ് വ്യത്യാസം മനസ്സിലാക്കാൻ കഴിയുന്നത്. ഒരു മീറ്ററിലധികം നീളമുള്ള തണ്ടുകൾ ഉണ്ടായി, അതിൽ നിന്ന് ഇടയ്ക്കിടെ കുലകളായി പൂക്കൾ ഉണ്ടാകുന്നത് ആൺ മരങ്ങളിലാണ്. ഇങ്ങനെ നിറയെ പൂക്കൾ ഉണ്ടാകുമെങ്കിലും കായ് ഉണ്ടാകുകയില്ല. എന്നാൽ പരാഗണം നടന്ന് കായ്കൾ ഉണ്ടാകുന്നതിന് ആൺ മരങ്ങളിലെ പൂക്കൾ ആവശ്യമുണ്ടോ എന്ന് വ്യക്തമല്ല.

  പ്രജനനം

  വിത്തു മുളപ്പിച്ചാണ്‌ പ്രജനനം നടത്താറ്‌. കൂനപ്പതി (മൌണ്ട് ലെയറിങ്ങ്) വഴിയും പ്രജനനം നടത്താം

  ഉപയോഗങ്ങൾ

   

  പക്ഷികളുടെ ഇഷ്ടഭക്ഷണമാണ്‌ പപ്പായ; പഴുത്ത ഒരു പപ്പായ പക്ഷികൾ ഊഴമനുസരിച്ച ഭക്ഷിക്കുന്ന ദൃശ്യം

  പപ്പൈൻ എന്ന പ്രോട്ടിയസ്‌ എന്സൈമിനാൽ സമൃദ്ധമാണ്‌ പച്ച പപ്പായ. മാംസ്യ ഉൽപ്പന്നങ്ങൾ പാചകം ചെയ്യുമ്പോൾ മയപ്പെടുത്തുവാൻ ഇതിന്റെ പച്ച കായ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. പഴുക്കുമ്പോൾ പപൈനിനു രാസമാറ്റം സംഭവിച്ചു ഇല്ലാതാകുന്നു. ദഹന സംബന്ധിയായ അസ്വസ്ഥതകൾക്കു പരിഹാരമായി പപ്പൈൻ അടങ്ങിയ ഔഷധങ്ങൾ ധാരാളമായി വിപണിയിലുണ്ട്‌. പച്ചക്കായിൽ കാണപ്പെടുന്ന വെള്ള നിറത്തിലുള്ള കറയിലാണ്‌ പപ്പൈൻ കൂടുതലായുള്ളത്‌. അതുകൊണ്ടു തന്നെ ഇതിന്റെ വ്യാപാരമൂല്യം ഏറെയാണ്‌.ശരീരത്തിന്‌ ആവശ്യമായ ഒട്ടേറെ രാസഘടകങ്ങളുടെ ഉറവിടമാണ് പപ്പായ. പോളിക് ആ‍സിഡുകൾ ,ആൽക്കലോയിഡുകൾ, ഗ്ലൈക്കോസ്റ്റെഡുകൾ , വിറ്റാമിൻ-സി, വിറ്റാമിൻ‌-എ ,ഇരുമ്പ്, കാത്സ്യം, തയാമിൻ ,നിയാസിൻ, പൊട്ടാസ്യം മുതലായവയും പപ്പാ‍യയിൽ കൂടുതൽ അടങ്ങിയിരിക്കുന്നു. കരോട്ടിൻ,ബീറ്റ കരോട്ടിൻ എന്നിവ അടങ്ങിയിരിക്കുന്നതിനാൽ അർബുദത്തെ പ്രധിരോധിക്കുവാൻ സഹായിക്കുന്നു .ധാരാളം ആന്റി ഓക്സിഡന്റുകളാൽ സമ്പുഷ്ടമാണ് പപ്പായ. പച്ചക്കായകൊണ്ട്‌ പച്ചടി, കിച്ചടി, തോരൻ എന്നീ കറികളുണ്ടാക്കി കഴിക്കുന്നത്‌ മലയാളികളുടെ ഇടയിൽ സാധാരണമാണ്‌. കായ പഴുത്തുകഴിഞ്ഞാൽ മധുരമുള്ള പഴമായി മിക്ക രാജ്യങ്ങളിലും ഉപയോഗിക്കുന്നു.

  ഐസ്ക്രീമിലും ബേക്കറി ഉൽപ്പന്നങ്ങളിലും വളരെയധികം ഉപയോഗിച്ച് വരുന്ന മധുരമുള്ള പദാത്ഥമാണിത്.പച്ച പപ്പായ ചെറു കഷണങ്ങളാക്കി നിറവും മധുരവും ചേർത്ത് സംസ്കരിച്ച് തയാറാക്കുന്ന ടൂട്ടി-ഫ്രൂട്ടിയും ബേക്കറി സാധനങ്ങളിൽ ചേർത്തുവരുന്നു.

  രസാദി ഗുണങ്ങൾ

  രസം :കടു, തിക്തം ഗുണം :ലഘു, തീക്ഷ്ണം, രൂക്ഷം വീര്യം :ഉഷ്ണം വിപാകം :കടു

   

  രാസഘടകങ്ങൾ

  പപ്പായയുടെ ഇലയിൽ ടാന്നിൻ, ആന്റ്രാക്ക്വിനോൺ, കാർഡിനോലൈഡ്സ്, സ്റ്റീറോയ്ഡുകൾ, സോപ്പുകൾ ഫീനോളുകൾ, ഗ്ലൈകോസൈഡുകൾ തുടങ്ങിയവ അടങ്ങ്ങിയിരിക്കുന്നു. കായയിൽ പ്രോട്ടിയോലൈറ്റിക് അമ്‌ളമായ പാപ്പായിൻ ധാരാളം അടങ്ങിയിരിക്കുന്നു. പെക്റ്റിൻ, സിട്രിക് അമ്ലം, മാലിക് അമ്‌ളം എന്നിവയും വിത്തിൽ കാരിസിൻ എന്ന എണ്ണയും ഉണ്ട്.

  ഔഷധയോഗ്യ ഭാഗം

  ഫലം, കറ, വിത്ത്

  ഔഷധ ഉപയോഗങ്ങൾ

  കൃമി നാശിനിയാണ്‌. പപ്പായ സ്ഥിരമായി കഴിച്ചാൽ മൂലക്കുരു, വയറുകടി, ദഹനക്കേട്, കുടൽ‌വൃണം എന്നിവയെ കുറയ്ക്കും.

  ഡെങ്കിപ്പനിക്ക് പലരാജ്യങ്ങളിലും പപ്പായയുടെ ഇല ഉപയോഗിച്ചു വരുന്നതായി ഗവേഷകർ രേഖപ്പെടുത്തുന്നു. എലികളിൽ നടത്തിയ ചില പരീക്ഷണങ്ങൾ ആശാവഹമാണ് 

  പോഷകമൂല്യം

  Papaya, raw
  100 g (3.5 oz)-ൽ അടങ്ങിയ പോഷകമൂല്യം

  ഊർജ്ജം 40 kcal   160 kJ

  അന്നജം

  9.81 g

  - പഞ്ചസാരകൾ  5.90 g

  - ഭക്ഷ്യനാരുകൾ  1.8 g

  Fat

  0.14 g

  പ്രോട്ടീൻ

  0.61 g

  ജീവകം എ equiv.  55 μg

  6%

  - β-കരോട്ടീ‍ൻ  276 μg

  3%

  തയാമിൻ (ജീവകം B1)  0.04 mg

  3%

  റൈബോഫ്ലാവിൻ (ജീവകം B2)  0.05 mg

  3%

  നയാസിൻ (ജീവകം B3)  0.338 mg

  2%

  ജീവകം B6  0.1 mg

  8%

  ജീവകം സി  61.8 mg

  103%

  കാൽസ്യം  24 mg

  2%

  ഇരുമ്പ്  0.10 mg

  1%

  മഗ്നീഷ്യം  10 mg

  3%

  ഫോസ്ഫറസ്  5 mg

  1%

  പൊട്ടാസിയം  257 mg

  5%

  സോഡിയം  3 mg

  0%

   

  ശ്രേഷ്ഠമായ ആന്റി ഓക്‌സീകരണ ഗുണത്താൽ രോഗപ്രതിരോധശേഷി വേണ്ടവിധം നിലനിർത്താനും കരളിന്റെ പ്രവർത്തനം ത്വരപ്പെടുത്താനും കഴിവുള്ളതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പോളീസാക്കറൈഡുകളും ധാതുലവണങ്ങളും എൻസൈമുകളും പ്രോട്ടീനും ആൽക്കലോയിഡുകളും ഗ്ലൈക്കോസ്സെഡുകളും ലെക്റ്റിനുകളും സാപ്പോണിനുകളും ഫേ്‌ളവനോയിഡുകളും കൂടാതെ വിറ്റാമിൻ സി, വിറ്റാമിൻ എ, ഇരുമ്പിന്റെ അംശം, കാത്സ്യം, തയാമിൻ, നിയാസിൻ, പൊട്ടാസ്യം എന്നിവയും അടങ്ങിയിട്ടുണ്ട്.കരോട്ടിൻ, ബീറ്റാ കരോട്ടിൻ എന്നിവ അടങ്ങിയിട്ടുള്ളതിനാൽ അർബുദത്തെ പ്രതിരോധിക്കാൻ പപ്പായ സഹായകമാണ്. നാരുകൾ അധികം അടങ്ങിയിട്ടുള്ളതിനാൽ ദഹന പ്രക്രീയക്ക്‌ സഹായകമാണ് .

  പീച്ച്

  പീച്ച് എന്ന പഴം ഉണ്ടാകുന്ന പീച്ച മരം ചൈനയിലെയും തെക്കൻ ഏഷ്യയിലെയും തദ്ദേശീയമായ ഒരു ഇലപൊഴിയും വൃക്ഷമാണ്. (ശാസ്ത്രീയനാമം: Prunus persica). ചുവപ്പ്. വെള്ള, മഞ്ഞ, പിങ്ക് എന്നീ നിറങ്ങളിലെല്ലാം പീച്ച് പഴങ്ങൾ കാണപ്പെടുന്നു . ലോകത്തിൽ ഏറ്റവും കൂടുതൽ പീച്ച് ഉണ്ടാക്കുന്നത് ചൈനയിലാണ്. 10 മീറ്ററോളം ഉയരം വയ്ക്കുന്ന മരമാണിത്. ബദാമിൽ ഉണ്ടാവുന്നത് പോലെ ഇതിന്റെ കുരുവിലും സയനൈഡ് വിഷം ഉണ്ട്, അതിനാൽ ചവർപ്പ് ഉണ്ടെങ്കിൽ ഇതിന്റെ കായ തിന്നാൻ പാടില്ല . പേർഷ്യയിൽ നിന്നാണ് പീച്ച് ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് കൊണ്ടുപോയത്. 87 ശതമാനത്തോളം ജലാംശമേ ഉള്ളൂ. പീച്ച് പഴത്തിൽ ആപ്പിളിലും പിയറിലും ഉള്ളതിനേക്കാൾ കുറവ് കലോറിയേ ഉണ്ടാവുകയുള്ളൂ .

  ഡ്രാഗൺ പഴം

  കള്ളിച്ചെടി വർഗ്ഗത്തിൽ പെട്ട ഒരുകൂട്ടം സസ്യങ്ങളുടെ ഫലങ്ങൾക്കുള്ള പൊതുനാമമാണ് ഡ്രാഗൺ പഴം അല്ലെങ്കിൽ പിതായ. ഹൈലോസീറസ് ജനുസ്സിൽ പെട്ട മധുരപ്പിതായ ആണ് ഇവയിൽ പ്രധാനം. പടർന്നുകയറിവളരുന്ന ഈ ചെടികളുടെ സ്വദേശങ്ങൾ മെക്സിക്കോയും മദ്ധ്യ-ദക്ഷിണ അമേരിക്കകളും ആണ്. ഇപ്പോൾ ചൈന, വിയറ്റ്നാം, മലേഷ്യ, ഇന്തോനേഷ്യ, ഫിലിപ്പീൻസ് തുടങ്ങിയ തെക്കു കിഴക്കൻ ഏഷ്യ രാജ്യങ്ങളിലും, ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങിയ ദക്ഷിണേഷ്യൻ രാജ്യങ്ങളിലും ഇവ കാണപ്പെടുന്നു. ഇവ പല പ്രാദേശിക നാമങ്ങളിൽ അറിയപ്പെടുന്നു.

  ഇനങ്ങൾ

  മധുരപ്പിതായ മുഖ്യമായും മൂന്നിനങ്ങളിൽ പെടുന്നു.

  • ഹൈഡ്രോസീറസ് അണ്ഡാറ്റസ് (ചുവപ്പൻ പിതായ) ചുവന്ന തൊലിയുള്ള ഇതിന്റെ ഉൾഭാഗം വെളുത്താണ്. എറ്റവും സാധാരണമായ ഡ്രാഗൺ പഴം ഇതാണ്.
  • ഹൈഡ്രോസീറസ് കോസ്റ്റാറിസെനെസിസ് (കോസ്റ്ററിക്കൻ പിതായ) എന്ന ഇനത്തിന്റെ തൊലിയും ഉൾഭാഗവും ചുവന്നാണ്.
  • ഹൈഡ്രോസീറസ് മെഗലാന്തസ് (മഞ്ഞപ്പിതായ) എന്ന ഇനത്തിന്റെ തൊലി മഞ്ഞയും ഉൾഭാഗം വെളുപ്പുമാണ്.

  മഞ്ഞപ്പിതായ

  ഇലകൾ എഴുന്നു നിൽക്കുന്നതും വർണ്ണപ്പൊലിമയുള്ളതും തോൽ പോലെ വഴക്കമുള്ളതുമായ പുറംചട്ട എല്ലാ ഇനങ്ങൾക്കുമുണ്ട്. പഴങ്ങൾക്ക് 150 മുതൽ 600 വരെ ഗ്രാം തൂക്കമുണ്ടാകും. ചിലപ്പോൾ അവയുടെ വലിപ്പം ഒരു കിലോഗ്രാം വരെയും ആകാം.

  ഉപയോഗം

  തൊലിയുടെ വർണ്ണപ്പൊലിമയുമായി ചേർന്നു പോകാത്ത സൗമ്യരുചിയാണ് ഡ്രാഗൺ പഴത്തിനുള്ളത്. പഴം തിന്നാൻ ഉള്ളിലുള്ള മാംസളഭാഗം കാണാനാകും വിധം അതിനെ നടുവേ വെട്ടിമുറിക്കുകയാണു ചെയ്യാറ്. കറുത്ത തരിതരിപ്പുള്ള വിത്തുകൾ അടങ്ങുന്ന ഉൾഭാഗം കിവിപ്പഴത്തെ അനുസ്മരിപ്പിച്ചേക്കാം. മാംസളഭാഗം പച്ചക്കു തിന്നാം. ഇളം മധുരമുള്ളതും കലോറി കുറഞ്ഞതുമാണത്. വിത്തുകളും, അവയെ പൊതിഞ്ഞിരിക്കുന്ന മാംസളഭാഗത്തിനൊപ്പം തിന്നാം. വിത്തുകളിൽ ധാരാളം കൊഴുപ്പ് (lipids) ഉണ്ട്. എങ്കിലും ചവച്ചരച്ചാൽ മാത്രമേ അവ ദഹിക്കുകയുള്ളൂ. പഴത്തിൽ നിന്ന് പഴച്ചാറും വീഞ്ഞും നിർമ്മിക്കാം. മറ്റു പാനീയങ്ങൾക്ക് സ്വാദു നൽകാനും ഇത് പ്രയോജനപ്പെടുന്നു. പൂക്കളും ഭക്ഷണയോഗ്യമാണ്. അവ തിളപ്പിച്ച് പാനീയം ഉണ്ടാക്കുകയും ചെയ്യാം. തൊലി ഭക്ഷണയോഗ്യമല്ല. കൃഷിയിടങ്ങളിൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന പഴങ്ങളുടെ തൊലിയിൽ കീടനാശിനികൾ കലർന്നിരിക്കാനും മതി.

  ചുവന്ന ഡ്രാഗൺ പഴത്തിന്റെ അധികോപയോഗം മലമൂത്രങ്ങൾക്ക് ചുവുപ്പു നിറം വരുത്തിയേക്കാമെങ്കിലും ഇതിൽ അപകടമൊന്നുമില്ല.

  കൃഷി

   

  പിതായ ചെടിയുടെ തൈ

  വിത്തുകളെ ചുറ്റുമുള്ള മാസളഭാഗം മാറ്റി ഉണക്കി സൂക്ഷിച്ച ശേഷം വേണം മുളപ്പിക്കാൻ. നന്നായി പാകമായ പഴങ്ങളിൽ നിന്നുവേണം വിത്തുകൾ ശേഖരിക്കാൻ. വിത്തുകളെ കമ്പോസ്റ്റിലോ ചെടിച്ചട്ടികൾക്കുള്ള മണ്മിശ്രിതത്തിലോ മുളപ്പിക്കാം. വിതച്ച് 11 മുതൽ 14 വരെ ദിവസങ്ങൾക്കകം വിത്തുകൾ മുളക്കും. കള്ളിച്ചെടികൾ ആയതിനാൽ അമിതമായ ഈർപ്പം ഇവക്കു ചേരുകയില്ല. വളർച്ചക്കിടെ ചെടികളിൽ, പടർന്നുകയറാനുള്ള ബാഹ്യമൂലങ്ങൾ വികസിക്കുന്നു. അവയുടെ സഹായത്തോടെ, കണ്ടെത്താനാകുന്ന താങ്ങുകളിൽ പടർന്നു കയറുന്ന ചെടികൾ, 10 പൗണ്ടോളം തൂക്കമാകുമ്പോൾ പുഷ്പിക്കുന്നു.

  രാത്രിയിലാണ് പൂക്കൾ വിടരുന്നത്. പ്രഭാതമാകുമ്പോൾ അവ വാടാൻ തുടങ്ങും. വവ്വാൽ, രാത്രിശലഭങ്ങൾ തുടങ്ങിയ നിശാജന്തുക്കൾ വഴിയാണ് പരാഗണം. സ്വയം പരാഗണം ഫലപ്രദമല്ലെന്നത് ഇതിന്റെ കൃഷിയിൽ ഒരു പരാധീനതയാണ്. സാഹചര്യങ്ങൾ അനുസരിച്ച്, വർഷത്തിൽ മൂന്നു മുതൽ ആറുവരെ പ്രാവശ്യം ഈ ചെടി പുഷ്പിക്കുന്നു. മറ്റു കള്ളിച്ചെടികളുടെ കാര്യത്തിൽ എന്ന പോലെ, ചെടിത്തണ്ടു മുറിച്ചു നട്ടും ഇതു വളർത്താം. ഇങ്ങനെ വളർത്തുന്നതാണ് എളുപ്പം. 40 ഡഗ്രി സെന്റീഗ്രേഡു വരെയുള്ള ചൂട് ഈ ചെടിക്കു താങ്ങാനാവും. അതിശൈത്യത്തെ ഇതിനു അതിജീവിക്കാനാവില്ല.  

  അതിവർഷമില്ലാത്ത ഉഷ്ണമേഖലാ പ്രദേശങ്ങളാണ് ഡ്രാഗൺ പഴത്തിന്റെ കൃഷിക്കു ചേരുന്നത്. പൂവിട്ട് 30-50 ദിവസങ്ങക്കകം ഫലം പാകമാകുന്നു. ആണ്ടിൽ 5-6 വരെ വിളവെടുപ്പുകൾ സാധ്യമാണ്. വിയറ്റ്നാമിലെ ചില കൃഷിയിടങ്ങളിൽ നിന്ന് വർഷം തോറും ഹെക്ടേർ ഒന്നിന് 30 ടൺ പഴങ്ങൾ വരെ ലഭിക്കുന്നു.

  ബബ്ലൂസ് നാരങ്ങ

   

  ഒരു തരം നാരകമാണ് ബബ്ലൂസ് നാരങ്ങ അഥവാ കമ്പിളിനാരങ്ങ. ബബ്ലൂസ് നാരകം ഇടത്തരം വലിപ്പത്തിൽ വളരുന്ന ഒരു മരമാണ്. ഒരു നാളികേരത്തോളം വലിപ്പം വരുന്നവയാണ് (15-25 സെന്റി മീറ്റർ) ഇതിന്റെ ഫലം. നാരകത്തിന്റെ കുടുംബത്തിൽ ഏറ്റവും വലിപ്പമുള്ള ഫലം ഇവയുടേതാണ്. മധുരമുള്ള അല്ലികളുള്ള ഇതിന്റെ ഫലം വെള്ള/ചുവപ്പ് നിറങ്ങളിൽ സാധാരണയായി കണ്ടുവരുന്നു. ഉള്ളിലെ കാമ്പിനുമേലെയായി നല്ല ഒരു പുറം ആവരണവും ഇവയ്ക്കുണ്ട്. തോടിന്റെ ഉൾഭാഗം സ്‌പോഞ്ച് പോലെയാണ്.

  ഫിലോസാൻ

  കേരളത്തിൽ കൃഷി ചെയ്തുവരുന്ന ഒരു വിദേശയിനം ഫലവർഗ്ഗ സസ്യമാണ്ഫിലോസാൻ അഥവാ പുലോസാൻ (ശാസ്ത്രീയനാമം: Nephelium mutabile). റമ്പൂട്ടാൻ പഴങ്ങളോട് വളരേയധികം സാമ്യം തോന്നാമെങ്കിലും കായ്കൾ വലുതും രോമങ്ങൾ ഇല്ലാത്തതുമാണ്. ഇതിന്റെ ജന്മദേശം മലേഷ്യയാണ് . വിദേശമലയാളികൾ വഴി ഇത് കേരളത്തിലെത്തിയതായി കരുതപ്പെടുന്നു.

  സവിശേഷതകൾ

  ഇടത്തരം ഉയരത്തിൽ ശാഖോപശാഖകളായി കാണപ്പെടുന്ന ഒരു നിത്യ ഹരിത സസ്യമാണിത്. ഇലകൾ ചെറുതും പച്ച നിറമാർന്നതുമാണ്. തളിരിലകൾക്ക് മഞ്ഞ മലർന്ന പച്ച നിറവുമാണ്. ജനുവരി -ഫെബ്രുവരി മാസങ്ങളിൽ പൂക്കുന്ന ഇതിന്റെ ശാഖാഗ്രങ്ങളിൽ ധാരാളം പൂങ്കുലകൾ ഉണ്ടാകാറുണ്ട്. നേരിയതും അഗ്രം പരന്നതുമായ മുള്ളുകൾ ഉള്ള കായ്കൾ തുടക്കത്തിൽ പച്ച നിറത്തിലും വിളഞ്ഞ് പാകമാകുമ്പോൾ മഞ്ഞ നിറത്തിലും പഴുക്കുമ്പോൾ ചുവപ്പു നിറത്തിലുമാകും. മാംസളമായ ഉൾഭാഗമാണ് കഴിക്കുന്നതിനായി ഉപയോഗിക്കുന്നത്. ബദാം പരിപ്പിന്റെ ആകൃതിയിലുള്ള വിത്ത് ചില സ്ഥലങ്ങളിൽ വറുത്തും കഴിക്കാറുണ്ട്.

  റമ്പുട്ടാൻ

   

  മലേഷ്യ, ശ്രീലങ്ക, ഇന്തോനേഷ്യ,ഫിലിപ്പീൻസ്, എന്നിവിടങ്ങളിലും തെക്കുകിഴക്കൻ ഏഷ്യയിലും മറ്റും കണ്ടുവരുന്ന ഒരു ഫലമാണ് റമ്പുട്ടാൻ. ലിച്ചി, ലോൻഗൻ എന്നിവയോട് സാദൃശ്യമുള്ളതാണ് ഈ ഫലം. മലായ് ദ്വീപസമൂഹങ്ങൾ ജന്മദേശമായ ഈ ഫലത്തിന് രോമനിബിഡം എന്നർത്ഥം വരുന്ന റമ്പൂട്ട് എന്ന മലായ് വാക്കിൽ നിന്നാണ് പേര് ലഭിച്ചത്. റമ്പുട്ടാന്റെ പുറന്തോടിൽ സമൃദ്ധമായ നാരുകൾ കാണപ്പെടുന്നതാണ് കാരണം. കേരളത്തിലും ഇത് നന്നായി വളരുകയും കായ്ഫലം തരുകയും ചെയ്യുന്നുണ്ട്. ഏഴുവർഷം പ്രായമായ മരങ്ങളാണ് കായ്‌ച്ച് തുടങ്ങുന്നത്. 'പഴങ്ങളിലെ രാജകുമാരി' എന്നും 'ദേവതകളുടെ ഭക്ഷണം' എന്നും വിശേഷിക്കപ്പെടുന്ന മാംഗോസ്റ്റീൻ സ്വാദിഷ്ടവും പോഷകസമ്പുഷ്ടവുമാണ്. ഔഷധമായും ഇത് ഉപയോഗിക്കുന്നു. 

  സവിശേഷതകൾ

  റമ്പൂട്ടാൻ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന രാജ്യം തായ്‌ലന്റ് ആണ്. ചുവപ്പ്, കടും മഞ്ഞ, മഞ്ഞ എന്നീ നിറങ്ങളിൽ പഴങ്ങൾ കാണപ്പെടുന്ന ഇനങ്ങൾ റമ്പൂട്ടാനിൽ ഉണ്ട്. കൂടാതെ ജാതി മരത്തേപ്പോലെ ആൺ മരങ്ങളും പെൺ മരങ്ങളും വെവ്വേറെ കാണപ്പെടുന്ന സസ്യമാണെങ്കിലും വളരെ അപൂർവ്വമായി രണ്ട് പൂക്കളും ഒരു മരത്തിൽ തന്നെ കാണപ്പെടുന്ന ഇനങ്ങളും ഉണ്ട്. പൂർണ്ണമായും ജൈവ രീതിയിൽ തന്നെ കൃഷി ചെയ്യാവുന്ന ഒരു ഫലവൃക്ഷം കൂടിയാണിത്.

  കൃഷിരീതി

  സമുദ്രനിരപ്പിൽ നിന്നും 1800 - മുതൽ 2000 അടിവരെ ഉയരത്തിൽ കൃഷി ചെയ്യാവുന്ന ഒരു സസ്യമാണിത്. നീർവാഴ്ചയും ജൈവാംശവും ഉള്ള മണ്ണിൽ കൃഷിചെയ്യാവുന്നതാണ്. ജൂൺ മുതൽ നവംബർ വരെയുള്ള മഴക്കാലമാണ് റമ്പൂട്ടാൻ കൃഷി ചെയ്യാൻ പറ്റിയ സമയം. കൃഷി സ്ഥലത്തിന് അല്പം ചരിവുള്ളതാണ് കൃഷിക്ക് ഏറ്റവും നല്ല സ്ഥലം. 3 അടി നീളത്തിലും വീതിയിലും താഴ്ചയിലും ഉള്ള കുഴികളിൽ 15 മുതൽ 20 അടി വരെ അകലത്തിൽ റമ്പൂട്ടാൻ കൃഷി ചെയ്യാവുന്നതാണ്. കുഴികളിൽ മുക്കാൽ ഭാഗത്തോളം മേൽമണ്ണ്, ചാണകപ്പൊടിയോ മണ്ണിര കമ്പോസ്റ്റോ, എല്ലുപൊടി, റോക്ക് ഫോസ്ഫേറ്റ്, വേപ്പിൻ പിണ്ണാക്ക് എന്നിവകൊണ്ട് നിറച്ച കുഴികൾ നിറച്ച് റമ്പൂട്ടാൻ നടാവുനതാണ്. നടുന്നതിനായി സങ്കരയിനം തൈകളുടെ ബഡ്ഡു ചെയ്ത തൈകൾ; കുഴിയുടേ നടുവിൽ ഒരു ചെറിയ കുഴി ഉണ്ടാക്കി അതിൽ വാം എന്ന മിത്രകുമിൾ വിതറി തൈകൾ നടാവുന്നതാണ്. തൈകൾ നട്ടതിനു ശേഷം, കുഴിയുടെ വശങ്ങൾ അരിഞ്ഞിട്ട് ഏകദേശം നിരപ്പാക്കുക.

  പരിചരണം

  വളർച്ച രണ്ടു മൂന്നു വർഷം ആകുന്നതുവരെ ഭാഗീകമായി തണൽ ആവശ്യമുള്ള ഒരു സസ്യമാണ് റമ്പൂട്ടാൻ. തണലിനായി ഇതിന്റെ ഇടവിളകളായി വാഴ കൃഷി ചെയ്യാവുന്നതാണ്. മൂന്നാം വർഷം മുതൽ നല്ല രീതിയിൽ സൂര്യപ്രകാശവും ഈ ചെടികൾക്ക് ആവശ്യമാണ്. നല്ല സൂര്യപ്രകാശം ലഭിക്കുന്ന മരങ്ങൾ നല്ല രീതിയിൽ കായ്ഫലവും നൽകുന്നു. തണലിനേക്കൂടാതെ വളർച്ചയുടെ ആദ്യ കാലങ്ങളിൽ; നല്ല രീതിയിൽ വളപ്രയോഗവും ജലസേഷനവും വേണ്ടുന്ന ഒരു സസ്യമാണിത്. തൈകളിൽ ആദ്യത്തെ ഇലകൾ പച്ച നിറമാകുന്നതോടെ ചാണകപ്പൊടി, എല്ലുപൊടി, കടലപ്പിണ്ണാക്കോ വേപ്പിൻ പിണ്ണാക്കോ തുല്യ അളവിൽ കൂട്ടിച്ചേർത്ത് നിർമ്മിക്കുന്ന ജൈവവളക്കൂട്ട്, ജീവാണുവളം അസോസ്പൈറില്ലം അല്ലെങ്കിൽ ബയോ പൊട്ടാഷ് എന്നിവയും വളമായി നൽകാവുന്നതാണ്.

  ചെടിയ്ക്ക് ഒരു വർഷം പ്രായമാകുമ്പോൾ ജൈവവളകൂട്ട് 4 തവണയും ജീവാണൂവളങ്ങൾ 2 തവണയും മറ്റുള്ള വളങ്ങൾ രണ്ട് തവണയും നൽകാവുന്നതാണ്. രണ്ടാം വർഷത്തിലും മൂന്നാം വർഷത്തിലും ഇതേ രീതിയിൽ തന്നെ വളപ്രയോഗം നടത്താവുന്നതാണ്. നാലുവർഷത്തിൽ കൂടുതൽ പ്രായമായ ചെടികളിൽ ജൈവവളക്കൂട്ടിനും മറ്റു വളങ്ങൾക്കും പുറമേ ചാണകപ്പൊടി കൂടുതലായി നൽകുന്നതും നല്ലതാണ്. 75 അടി വരെ ഉയരത്തിൽ വളരുമെങ്ങിലും 8 - 10 അടിയിൽ കൂടുതൽ പൊക്കത്തിൽ വളരാതിരിക്കുന്നതിനായി കമ്പു കോതൽ നടത്തേണ്ടതാണ്. തന്മൂലം പക്ഷികളുടെ ശല്യത്തിൽ നിന്നും പഴങ്ങൾ വലയിട്ട് സംരക്ഷിക്കുവാൻ സാധിക്കും.

  ഡിസംബർ മുതൽ ഫെബ്രുവരി വരെയുള്ള കാലത്താണ് സാധാരണ റമ്പൂട്ടാൻ പൂവിടുന്നത്. പൂവിടുന്ന സമയങ്ങളിൽ വളപ്രയോഗവും ജലസേചനവും ഒഴിവാക്കേണ്ടതുമാണ്. ഇങ്ങനെ പുഷ്പിക്കുന്ന സസ്യങ്ങൾ പരാഗണം വഴി കായ് ആയ മാറി ഏകദേശം മേയ് - ജൂലൈ മാസത്തോടെ വിളവെടുപ്പിന് പാകമാകുന്നു. പാകമായ പഴങ്ങൾ തോട്ടികൊണ്ട് പറിച്ചെടുക്കാവുന്നതാണ്.

  കീട-രോഗ ബാധകൾ

  സാധാരണയായി രോഗങ്ങൾ ബാധിക്കാത്ത ഒരു സസ്യമാണിത്. എങ്കിലും നേരിയ തോതിൽ ശൽക കീടങ്ങൾ, മീലിമൂട്ട, ഇല തിന്നുന്ന വണ്ടുകൾ, പുഴുക്കൾ, പുൽചാടികൾ തുടങ്ങിയവയുടെ ആക്രമണം ഉണ്ടാകുന്ന ഒരു സസ്യം കൂടിയാണിത്. കീടശല്യം ഒഴിവാക്കുന്നതിന് സാധാരണയായി വേപ്പിൻ കുരു സത്ത് ആണ് ജൈവ കീടനാശിനിയായി ഉപയോഗിക്കുന്നത്. കൂടാതെ കളനിയന്ത്രണം, ശൽക കീടങ്ങൾ ബാധിച്ചിരിക്കുന്ന കമ്പുകൾ വെട്ടി തീയിട്ട് നശിപ്പിച്ചാലും കീടശല്യം കുറയ്ക്കാവുന്നതാണ്.

  ചെറുകൊട്ടിലാമ്പഴം

  കൊരട്ട, ചെറുകൊട്ടിലാമ്പഴം, എന്നെല്ലാം അറിയപ്പെടുന്ന തവിട്ടുമരം 5 മീറ്ററോളം ഉയരം വയ്ക്കുന്ന ചെറിയ ഒരു മരമാണ്. (ശാസ്ത്രീയനാമം: Rhodomyrtus tomentosa). തെക്ക്-തെക്ക് കിഴക്കേഷ്യ വംശജനാണ്. തീയിനെ തടയുന്ന ഒരു സസ്യമാണിത്. ഈ ആവശ്യത്തിനായി ഹിമാലയത്തിൽ നട്ടു വളർത്താറുണ്ട്. ചില രാജ്യങ്ങളിൽ അധിനിവേശസസ്യമായി കരുതപ്പെടുന്നു. തിന്നാൻ കൊള്ളുന്ന പഴങ്ങൾ കുട്ടികൾക്ക് വളരെ പ്രിയമുള്ളതാണ്. പഴത്തിൽ നിന്നും ജാമും ജെല്ലിയും ഉണ്ടാക്കാം. മലേഷ്യയിൽ ഔഷധമായി ഉപയോഗിക്കുന്നുണ്ട്. നല്ലൊരു അലങ്കാരസസ്യമായ ഈ ചെടിയെ പലയിടത്തും ഉദ്യാനങ്ങളിൽ പരിപാലിച്ചുവരുന്നു.

  പനിനീർച്ചാമ്പ

   

  മിർട്ടേസിയ സസ്യകുടുംബത്തിൽപെട്ട ചാമ്പയുടെ ഒരിനമാണ്‌ പനിനീർച്ചാമ്പസിസിജിയം ജമ്പോസ് (Syzygium jambos). ഒരു കുറ്റിച്ചെടിയുടെ വർഗ്ഗമാണെങ്കിലും 25 മീറ്റർ ഉയരം വരെ ഉയരത്തിൽ വളരാറുണ്ട്. ഇതിന്റെ ഫലത്തിന്‌‍ പനിനീരിന്റെ സ്വാദും ഗന്ധവും ഉണ്ട്. അതുകൊണ്ട് ഇംഗ്ലീഷിൽ റോസ് ആപ്പിൾ മരം (Rose apple Tree) എന്നാണിതിനെ പറയുന്നത്.

  പേരിനു പിന്നിൽ

  സംസ്കൃതത്തിൽ ജമ്പുദ്വീപം എന്നത് ഇന്ത്യയുടെ മറ്റൊരു പേരാണ്. അതിൽ നിന്നാണ് ജാമ്പ എന്ന പദം ഉണ്ടായത് എന്ന് വിശ്വസിക്കുന്നു. പനീനീരിന്റെ ഗന്ധമുള്ളതിനാൽ പനിനീർ ചാമ്പ എന്നു വിളിക്കുന്നു. മറ്റു ചാമ്പകൾ ഉള്ളിച്ചാമ്പ(ഉള്ളിയുടെ ആകൃതിയുള്ളത്)

  ചരിത്രം

  ചാമ്പയുടെ ജന്മദേശം ഇന്ത്യയാണെന്ന് വിശ്വസിക്കുന്നു. ഹൊർത്തൂസ്‌ മലബാറിക്കുസ്‌ ചാമ്പയെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നു.

  രൂപവിവരണം

  ഏകദേശം പത്തുമീറ്റർവരെ ഉയരത്തിൽ ഇതിനു വളരാൻ കഴിയും. ഇതിൻറെ ഇലകൾ നീണ്ടു രണ്ടറ്റവും കൂർത്തിരിക്കും. പൂക്കൾ അനവധി കേസരങ്ങളോടെ വിരിഞ്ഞു നിൽക്കുന്നതു കാണാൻ നല്ല ഭംഗിയാൺ. കായ്കൾ പച്ചകലർന്ന ഇളം മഞ്ഞ നിറവും ഉരുണ്ടതുമായിരിക്കും. മാംസള ഭാഗത്തിനു ഉള്ളിലായി ഒരു വലിയ വിത്ത് ഉണ്ടായിരിക്കും. നട്ടു നാലാം വർഷം മുതൽ ഇവയിൽ നിന്നും വിളവെടുപ്പ് സാധ്യമാണ്.

  ഉപയോഗഗുണങ്ങൾ

  ജാം, ജെല്ലി, സിറപ്പ്, അച്ചാർ എന്നിവയുടെ നിർമ്മാണത്തിനായി പനിനീർ ചാമ്പ ഉപയോഗിക്കുന്നു. കൂടാതെ വീട്ടുവളപ്പിൽ അലങ്കാരത്തിനായും തണൽ മരമായും ഇവ നട്ടു പിടിപ്പിക്കാറുണ്ട്. വിറ്റാമിൻ സി, കാർബോഹൈഡ്രേറ്റുകൾ, ഭക്ഷ്യനാരുകൾ, കൊഴുപ്പ്, കരോട്ടിൻ, സോഡിയം, പൊട്ടാസ്യം, ഫോസ്‌ഫറസ് എന്നിവ വിവിധ അളവുകളിൽ ഇതിലടങ്ങിയിരിക്കുന്നു.

  സലാക്കാ സലാക്കാ

  വനാതിർത്തിയിലെ വന്യമൃഗശല്യത്തെ തടയാൻ ഫലപ്രദമെന്നു കരുതുന്ന ഇന്തോനേഷ്യൻ മുൾച്ചെടിയാണ് സലാക്കാ സലാക്കാ. തേൻവരിക്കയ്ക്ക് തുല്യം നിൽക്കുന്ന രുചിയുള്ള ഇതിന്റെ പഴം അന്താരാഷ്ട്ര വിപണിയിൽ പ്രിയംകരമാണ്.

  പ്രത്യേകതകൾ

  പനയുടെ വർഗ്ഗത്തിൽ പെട്ടതാണ് രണ്ടാൾപൊക്കംവരെ വളരുന്ന ഈ ചെടി. സലാക്കാ സലാക്കാ എന്നത് ശാസ്ത്രനാമം. രണ്ടരയിഞ്ച് നീളമുള്ള കൂർത്ത കട്ടിയുള്ള മുള്ളുകൾ ഇതിന്റെ എല്ലാഭാഗത്തുമുണ്ട്. ഈ മുള്ളുകൾ വന്യമൃഗങ്ങളെ അകറ്റുമെന്ന് പറയപ്പെടുന്നു. പനയോലപോലെയുള്ള ഇല ഒടിച്ച് തിന്നാനുള്ള ആദ്യശ്രമത്തിൽ തന്നെ കാട്ടാനയ്ക്ക് പിന്തിരിയേണ്ടിവരും. ഇലയിലുള്ള ഇടതൂർന്ന മുള്ളുകൾ തന്നെ കാരണം. അരമീറ്റർ ഇടവിട്ട് രണ്ടു വരിയായി ഈ ചെടി വനാതിർത്തിയിൽ നട്ടാൽ ശക്തമായ ഒരു ജൈവവേലി തീർക്കാമെന്നത് കാട്ടാനശല്യമൊഴിവാക്കാൻ ഒന്നാന്തരം മാർഗ്ഗമാണെന്ന് വിലയിരുത്തപ്പെടുന്നു.

  പഴങ്ങൾ

  ഇരു വർഗ്ഗത്തിലുംപെട്ട ചെടികളും പൂക്കും. എന്നാൽ പെൺസലാക്കയിലാണ് പഴങ്ങളുണ്ടാവുക. പഴം ഭക്ഷ്യയോഗ്യമാണെന്ന് കെ.എഫ്.ആർ.ഐ.ശാസ്ത്രജ്ഞൻ ഡോ. പി.സുജനപാൽ പറഞ്ഞു. തവിട്ടുനിറമുള്ള പഴത്തിന് സാമാന്യം നല്ലൊരു മാങ്ങയുടെ വലിപ്പമുണ്ടാകും. ഓറഞ്ചിനേക്കാൾ പോഷകമൂല്യവുമുണ്ട്. ജനവരി, ഫിബ്രവരി മാസങ്ങളിലാണ് സലാക്കാപ്പഴം വിളയുന്നത്. ഒരു ചെടിയിൽനിന്ന് രണ്ടുകിലോയോളം വിളവെടുക്കാം.

  ഇന്തോനേഷ്യ, തായ്‌ലാൻഡ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ കിലോയ്ക്ക് രണ്ട് ഡോളറിനു (നൂറു രൂപയോളം) മുകളിലാണ് വില. ഈ രാജ്യങ്ങൾ സലാക്കാപ്പഴം കയറ്റുമതിചെയ്ത് വിദേശനാണ്യവും ഉണ്ടാക്കുന്നുണ്ട്.

  കേരളത്തിൽ

  ആർദ്രമായ കാലാവസ്ഥയാണ് ചെടിക്കനുയോജ്യം. ഇടുക്കി, വയനാട്, പത്തനംതിട്ട, കണ്ണൂർ, തൃശ്ശൂർ,തുടങ്ങിയ ജില്ലകളിലെ വനപ്രദേശങ്ങളിൽ സമൃദ്ധമായി വളരും. വരണ്ടപ്രദേശങ്ങൾ അത്രയ്ക്ക് അനുകൂലമല്ല. 2009 ൽ വനംവകുപ്പുമന്ത്രി ബിനോയ് വിശ്വം നിയമസഭയിൽ സലാക്കായെപ്പറ്റി പറഞ്ഞിരുന്നു.

  സാന്റോൾ

   

  ഒരു നിത്യഹരിത വൃക്ഷമാണ് സാന്റോൾ. ഇരുപത്തഞ്ചു മീറ്ററിലധികം ഉയരത്തിൽ വളരുന്നു. ഇലകൾക്ക് മങ്ങിയ പച്ചനിറമാണ്.

  പൂവും കായും

  വേനൽക്കാലത്താണ് പൂക്കുന്നത്. ശാഖകളിൽ ചെറു കുലകളായി പൂക്കൾ വിരിയുന്നു. പുക്കൾക്ക് ഇളം മഞ്ഞനിറമാണ്. ഒരു കുലയിൽ മൂന്നു നാലു കായ്കൾ വീതം ഉണ്ടാകാറുണ്ട്. വലിയ പാഷൻഫ്രൂട്ടിന്റെ വലിപ്പവും ആകൃതിയുമാണുള്ളത്. ജൂലൈ മാസത്തിൽ കായ് പഴുത്തു തുടങ്ങും. പഴത്തിന്റെ ഉള്ളിലെ അല്ലിയാണ് ഭക്ഷണ യോഗ്യമായത്. മഞ്ഞനിറത്തിലുള്ള പഴത്തിന് നല്ല മധുരമാണ്.

  കൃഷിരീതി

  സാധാരണയായി ഇന്തോനേഷ്യ, തായ്‌ലൻഡ് എന്നീ രാജ്യങ്ങളിൽ കണ്ടുവരുന്ന സന്റോൾ കേരളത്തിലെ കാലാവസ്ഥയിലും നന്നായി വളരും.  ജൈവവളവും മണ്ണുംചേർത്ത് ഒരു വർഷം വളർത്തി സൂര്യപ്രകാശം ലഭിക്കുന്ന നീർവാർച്ചയുള്ള സ്ഥലത്തു നടാം. അരമീറ്റർ വീതം നീളവും വീതിയും താഴ്ച്ചയും ഉള്ളകഴികളിൽ അടിവളമായി ഉണങ്ങിയ ചാണകം നിറച്ച് തൈ നടാം. സാന്റോൾ വളർന്ന് നാലു വർഷത്തിനുള്ളിൽ കായ്ഫലം തരും.

  സപ്പോട്ട

  സപ്പോട്ടേസ്യ കുടുംബത്തിലെ ഒരു അംഗമായ സപ്പോട്ട ചിക്കു എന്നും അറിയപ്പെടുന്നു. സപ്പോട്ട കേരളത്തിൽ പ്രചരിക്കാൻ തുടങ്ങിയിട്ട് വളരെക്കാലമായി. ബോംബേ, ബീഹാർ, തമിഴ്‌നാട്, മൈസൂർ എന്നീ പ്രദേശങ്ങളിൽ സപ്പോട്ട ഒരു വാണിജ്യ വിളയായി വൻതോതിൽ കൃഷി ചെയ്തുവരുന്നു.

  സപ്പോട്ട കായ്കൾക്ക് മരോട്ടിക്കായ്കളോട് സാദൃശ്യമുണ്ട്. ഇതിൻറെ തൊലിക്ക് തവിട്ടുനിറമാണ്. പരുപരുത്തിരിക്കും, തീരെ കനമില്ല. പഴത്തിനു തേനിൻറെ മാധുര്യവും. സപ്പോട്ട എല്ലാ മാസങ്ങളിലും കായ്ക്കുമെങ്കിലും ജനുവരി-ഫെബ്രുവരി, മേയ്-ജൂൺ എന്നീ മാസങ്ങളിലാൺ കൂടുതൽ കായ്കൾ നൽകുന്നത്.

  സീതപ്പഴം

  ആത്തച്ചക്കയുടെ കുടുംബത്തിൽ, ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന ഫലമാണ്സീതപ്പഴം. (ശാസ്ത്രീയനാമം: Annona squamosa). പരമാവഷി 8 മീറ്ററോളം ഉയരം വയ്ക്കുന്ന ഈ ചെറുവൃക്ഷത്തിൽ നിറയെ ശാഖകൾ ഉണ്ടായിരിക്കും. മധ്യരേഖാപ്രദേശത്തെ മിക്ക നാടുകളിലും കൃഷി ചെയ്യുന്നുണ്ട്. പലവിധ ഔഷധഗുണങ്ങളുള്ള ഒരു മരമാണിത്.

  മലമ്പുന്ന.

   

  പട്ടിപ്പുന്നയുമായി നല്ല സാമ്യമുള്ള ഒരുവൃക്ഷമാണ് മലമ്പുന്ന. ഏഷ്യയിലങ്ങോളമിങ്ങോളം കാണുന്നു. (ശാസ്ത്രീയനാമം: Dillenia indica). 15 മീറ്ററോളം ഉയരം വ്യ്ക്കുന്ന ഒരു നിത്യഹരിതവൃക്ഷം. വലിയ ഇലകൾ. വലിയ പൂക്കൾ. മഞ്ഞകലർന്ന പച്ചനിറമുള്ള ഉരുണ്ട കായകൾ. കുരുക്കൾ തിന്നാ‌ൻ‌കൊള്ളും. കായുടെ നീര് കറികളിൽ ഉപയോഗിക്കുന്നു. തേങ്ങയും ചേർത്ത് ചമ്മന്തിയുണ്ടാക്കാം. ആനകളുടെയും മാനിന്റെയും കുരങ്ങിന്റെയും ഭക്ഷണമായ ഇതിന്റെ കായ കാടുകളിൽ നിന്നും ശേഖരിക്കുന്നത് ഇന്ത്യയിൽ പലയിടത്തും തടഞ്ഞിട്ടുണ്ട്. Elephant apple എന്ന് പേരുമുണ്ട്. അച്ചാറുണ്ടാക്കാൻ അനധികൃതമായി ഈ കായ ശേഖരിക്കുന്നതിനാൽ ബംഗാളിൽ ആനകളും മനുഷ്യരും തമ്മിൽ ഇതിനായി മൽസരം തന്നെയുണ്ട് . രക്താർബുദത്തിനെതിരെ ഔഷധഗുണം കാണിക്കുന്നുണ്ട് . പഴങ്ങൾക്ക് പാകമാവാത്ത ആപ്പിളിന്റെ രുചിയുണ്ട്

  മുള്ളാത്ത

  ഉഷ്ണമേഖലാപ്രദേശങ്ങളിൽ വളരുന്ന ഒരു നിത്യഹരിതസസ്യമാണ് മുള്ളാത്ത. മുള്ളഞ്ചക്ക, മുള്ളൻചക്ക, ലക്ഷ്മണപ്പഴം, മുള്ളാത്തി, ബ്ലാത്ത തുടങ്ങിയ പേരുകളിലും അറിയപ്പെടുന്ന ഇതിന്റെ ആംഗലേയനാമം സോർസോപ്പ് (Soursop) എന്നാണ്. ശാസ്ത്രനാമം അനോന മ്യൂരിക്കേറ്റ.

  വിവരണം

  സാധാരണയായി 5 മീറ്റർ വരെ പൊക്കത്തിൽ വളരുന്ന ഒരു സസ്യമാണിത്. തടിയുടെ പുറം തൊലിയ്ക്ക് കറുപ്പ് കലർന്ന നിറമായിരിക്കും. പുറം ഭാഗം മിനുത്തതും അഗ്രഭാഗം കൂത്തതുമായ കടും പച്ച നിറത്തിലുള്ള ഇലകൾ ഈ സസ്യത്തിൽ ഉണ്ടാകുന്നു. സുഗന്ധമുള്ളതും വലുപ്പമുള്ളതുമായ പൂക്കൾ ആണ് ഇതിൽ ഇണ്ടാകുന്നത്. പൂക്കൾക്ക് നാല്- അഞ്ച് ഇതളുകൾ വരെ ഉണ്ടാകാം. ഭക്ഷ്യയോഗ്യമായ ഇതിലെ കായ്കൾ നല്ല കടും പച്ച നിറമുള്ളതും മുള്ളുകളാൽ ആവരണം ചെയ്തതും ആയിരിക്കും. കായ്കൾ പാകമാകുമ്പോൾ മഞ്ഞ നിറം കലർന്നതും ആയിരിക്കും. കായ്കൾക്കുള്ളിലായി കറുത്ത നിറത്തിലുള്ള അനേകം വിത്തുകൾ കാണപ്പെടുന്നു. 30 സെ.മീറ്റർ വരെ വലിപ്പവും ആറര കി.ഗ്രാംവരെ തൂക്കവുമുള്ള ഫലമാണ് ഇതിനുള്ളതു്.

  ഔഷധ യോഗ്യഭാഗം

  ഇല, ഫലം, വേര്, തൊലി, വിത്ത്

  ഔഷധ ഉപയോഗം

  ഇലയുടെ നീര് പേൻ, മൂട്ട എന്നിവയെ നശിപ്പിക്കൻ ഉപയോഗിക്കുന്നു.

  അർബുദ(ക്യാൻസർ) രോഗത്തിന് മുള്ളാത്തയിൽ അടങ്ങിയിരിക്കുന്ന അസറ്റോജനിൻസ് എന്ന ഘടകം ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. മുള്ളാത്തയുടെ ഇലയും തടിയും അർബുദകോശങ്ങളെ നശിപ്പിക്കുമെന്നു അമേരിക്കയിലെ നാഷണൽ ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ട് 1976 മുതൽ നടത്തിയ പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. . കറി വയ്ക്കാനും യോഗ്യമാണ്. മധുരവും പുളിയും കലർന്നരുചിയുള്ള ഇതിന്റെ പഴത്തിൽ പോഷകങ്ങളും നാരും ധാരാളമടങ്ങിയിരിക്കുന്നു.

  സൂരിനാം ചെറി

   

  ദക്ഷിണേന്ത്യൻ ചെറി, ബ്രസീലിയൻ ചെറി എന്നീ പേരുകളിൽ അറിയപ്പെടുന്നതും ചാമ്പയുടെ ബന്ധുവുമായ ഒരു സസ്യമാണ്‌ സൂരിനാം ചെറി. സൂരിനാം, ഗയാന എന്നീ പ്രദേശങ്ങളിൽ ഉണ്ടായിരുന്ന ഈ സസ്യം പോർച്ചുഗീസുകാരാണ്‌ ഭാരതത്തിൽ എത്തിച്ചത്. ഉഷ്ണമേഖലാപ്രദേശങ്ങളിൽ നല്ലതുപോലെ വളരുന്ന ഒരു സസ്യമാണിത്. നല്ല വെയിലും ഇടത്തരം മഴയും ലഭിക്കുന പ്രദേശങ്ങളിൽ നല്ലതുപോലെ വളരുന്ന ഒരു സസ്യമാണിത് .

  ഏതുതരം മണ്ണിലും വളരുന്നതിനുള്ള കഴിവാണ്‌ ഇതിന്റെ പ്രത്യേകത. മണൽമണ്ണ്, മണൽ കലർന്ന എക്കൽമണ്ണ്, വെള്ളക്കെട്ടുള്ള മണ്ണ് എന്നിവയിൽ കൃഷിചെയ്യാൻ കഴിയുന്ന ഈ സസ്യം പക്ഷേ, ഉപ്പുരസം ഉള്ളതും ഓരുവെള്ളമുള്ളതുമായ പ്രദേശങ്ങളിൽ വളരില്ല. ആഴത്തിൽ വേരോടുന്നതിനാൽ വലിയ ഉണക്ക് കാലം അതിജീവിക്കുന്നതിനുള്ള കഴിവുണ്ട് .

  പ്രത്യേകതകൾ

  എട്ടുമീറ്റർ വരെ പൊക്കത്തിൽ വളരുന്ന ഒരു സസ്യമാണിത്. കനം കുറഞ്ഞ് പടർന്നുവളരുന്ന ചില്ലകളിൽ ചെറിയ ഇലകളാണുള്ളത്. ചെറിയ ഗന്ധവും ഈ ഇലകൾക്കുണ്ട്. കിളുന്നിലകൾക്ക് ചെമ്പുനിറവും വളരുമ്പോൾ തിളക്കമുള്ള കടുത്ത പച്ച നിറത്തിൽ ആകുന്നു. നീണ്ട തണ്ടിലുണ്ടാകുന്ന പൂക്കൾക്ക് വെള്ളനിറവും സുഗന്ധവുമുണ്ട്. ഈ ചെറിയുടെ കായകൾ പുളിനെല്ലിക്കയെപ്പോലെ ഏഴെട്ട് വരിപ്പുകളുണ്ട്. പച്ചകായ്കൾ വിളഞ്ഞ് പഴുക്കുമ്പോൾ ചുവന്ന തിളക്കമുള്ള തിറത്തിൽ കാണപ്പെടുന്നു. പഴത്തിന്റെ തൊലിക്ക് തീരെ കനം കുറവാണ്‌. പഴത്തിന്റെ ഉൾവശം നേരിയ പുളിയും മധുരവും കലർന്ന സ്വാദാണുള്ളത് .

  കൃഷിരീതി

  വിത്തുപാകിയാണ്‌ ഈ സസ്യം വളർത്തുന്നത്. 3-4 ആഴ്ചകൊണ്ട് വിത്ത് മുളയ്ക്കും. ഇന്ത്യൻ കാലാവസ്ഥയിൽ പതിവച്ചും ഈ സസ്യം വളർത്താം. കൂടാതെ തൈകൾ വശം ചേർത്ത് ഒട്ടിച്ചോ ആപ്പൊട്ടിക്കലോ നടത്തി മികച്ചതാക്കാനും കഴിയും. സാവധാനം വളരുന്ന ഒരു സസ്യമാണിത്. എങ്കിലും ചില ചെടികൾ മുളച്ച് രണ്ട് വർഷം ആകുമ്പോഴേക്കും കായ്കൾ ഉണ്ടായി തുടങ്ങും. എന്നാൽ ചില ചെടികൾ അഞ്ച് വർഷം വരെ കഴിഞ്ഞതിനുശേഷം മാത്രമേ കായ്കൾ ഉത്പാദിപ്പിച്ചു തുടങ്ങുകയുള്ളൂ. നന്നായി നനച്ചുവളർത്തുന്ന ചെടികളിൽ ഉണ്ടാകുന്ന കായ്കൾ താരത്മ്യേന വലുതും സുഗന്ധമുള്ളതുമായിരിക്കും. പൂ വിരിഞ്ഞ് മൂന്നാഴ്ചയ്ക്കുള്ളിൽ തന്നെ കായ്കൾ പാകമാകും. പാകമായ കായ്കളിൽ തൊട്ടാൽ കൈകളിലേയ്ക്ക് ഇറുന്നുവീഴുന്ന പരുവമാണ്‌ വിളവെടുപ്പിന്‌ നന്ന്. ശരിയായി മൂത്ത് പാകമാകാത്ത കായ്കളിൽ കറയുണ്ടാകും. കൊമ്പ് കോതി വളർത്തുന്ന ചെടികളിൽ നിന്നും ശരാശരി മൂന്നര കിലോ കായ്കൾ വരെ ലഭിക്കും .

  മറ്റ് സവിശേഷതകൾ

  സർവ്വസാധാരണയായി കാണപ്പെടുന്ന തിളങ്ങുന്ന ചുവപ്പ് നിറമുള്ളതും കരിംചുവപ്പ് നിറമുള്ളതും മധുരം കൂടിയതുമായ രണ്ടിനം സൂരിനാം ചെറികളുണ്ട്. 100 ഗ്രാം പഴത്തിൽ മാംസ്യം, കൊഴുപ്പ്, കാർബോഹൈഡ്രേറ്റ്,നാര്‌, കാത്സ്യം, ഫോസ്‌ഫറസ്, ഇരുമ്പ്, കരോട്ടിൻ, [[തയാമിൻ, റിബോഫ്ലേവിൻ, നിയാസിൻ, അസ്കോർബിക് ആസിഡ് എന്നിവ അടങ്ങിയിരിക്കുന്നു. ശക്തിയുള്ള നിരോക്സീകാരകമായ ലൈക്കോപ്പിൻ ആണ്‌ കരിം ചുവപ്പു നിറത്തിന്‌ കാരണമായ വസ്തു. ഇത് അർബുദത്തിന്‌ ഔഷധമായി ഉപയോഗിക്കുന്നു. ഇലകളിൽ നിന്നും തയ്യാറാക്കുന്ന കഷായം ഉദര സംബന്ധമായ രോഗങ്ങൾക്കും വിരനാശിനിയായും ഉപയോഗിക്കുന്നു. പഴത്തിൽ നിന്നും ജാം, ജെല്ലി, അച്ചാർ, ഐസ്‌ക്രീം, വിന്നാഗിരി, വീഞ്ഞ് എന്നിവയും ഉണ്ടാക്കുന്നു

  മരത്തക്കാളി

  ഊട്ടി , കൊടൈക്കനാൽ തുടങ്ങിയ തണുപ്പുള്ള പ്രദേശങ്ങളിൽ മാത്രം വളരുന്ന സസ്യമാണ് മരത്തക്കാളി.ഏകദേശം ആറ്‌ മീറ്റർ വരെ വളരുന്ന കട്ടി കുറഞ്ഞ ചെറു വൃക്ഷമാണിത്  .രണ്ടു വർഷമാകുമോൾ കായ്ച്ചു തുടങ്ങും .ഇലകൾ വലുതും , രോമമുള്ളതുമാണ്. കായ്കൾ മുട്ടയുടെ ആകൃതി യുള്ളതും നാലഞ്ച് സെൻ‍റി മീറ്റർ നീളമുള്ളതും വയലറ്റ് നിറമുള്ളതുമാണ് .പഴുക്കുമ്പോൾ നല്ല ചുവപ്പാകും .പല നിറത്തിലുള്ള കായ്കളുണ്ട്‌.സോളാനം ബെറ്റാസിയം (Solanum betaceum) എന്ന ശാസ്ത്ര നാമത്തിൽ അറിയപ്പെടുന്ന മരത്തക്കാളി സത്യത്തിൽ വഴുതന കുടുംബാംഗമാണ്. ഇതു പുളിയുള്ള പഴമായി ഉപയോഗിക്കുന്നു .

  മുട്ടയുടെ ആകൃതിയിലുള്ള ചെറിയ പഴങ്ങളാണ്. ഇടുക്കി ജില്ലയിലെ കാന്തല്ലൂര് മലനിരകളിലാണ് മരത്തക്കാളി വിളയുന്നത്. കാന്തല്ലൂരിലും മരത്തക്കാളി സമൃദ്ധമായി വളരുന്നു. പരമാവധി അഞ്ചുമീറ്റർ വരെ ഉയരത്തിൽ വളരും, വളരുന്ന പ്രദേശത്തിന്റെ സ്വഭാവം അനുസരിച്ച് കായ്കൾക്ക് കടുംചുവപ്പ്, മഞ്ഞ, ഓറഞ്ച്, ചുവപ്പ് എന്നിങ്ങനെ വിവിധ നിറങ്ങളാകാം. വിത്തു വഴിയും തണ്ടുകള് മുറിച്ചുനട്ടും മരത്തക്കാളി കൃഷി ചെയ്യാം.

  പുളി

  ദക്ഷിണേന്ത്യയിലെങ്ങും സാധാരണയായി കാണപ്പെടുന്ന പുളി (മരം) അഥവവാളൻപുളിയുടെ ജന്മദേശം ആഫ്രിക്കയാണ്. ഇതിന്റെ പുളിരുചിയുള്ള ഫലം കറികളിൽ പ്രധാന ചേരുവയായി ഉപയോഗിക്കുന്നു. (ശാസ്ത്രീയനാമം: Tamarindus indica)

  ഒരു ദീർഘകാല ഫലവൃക്ഷം ആണ് വാളൻപുളി. വിത്ത് കിളിർപ്പിച്ചോ ഒട്ടിച്ചോ തൈകൾ തയ്യാറാക്കാം. സാധാരണയായി പത്തു വർഷത്തോളം സമയം തൈകൾ കായ്ക്കാൻ വേണ്ടി വരുന്നു. ബഡിംഗ് നടത്തിയുണ്ടാക്കുന്ന തൈകൾക്ക് ഇതിന്റെ പകുതി കാലം മതിയാകും മൂപ്പെത്താൻ.വേനൽക്കാലത്തിനൊടുവിൽ പുഷ്പിക്കുകയും ഫിബ്രവരി മാസത്തോടെ വിളഞ്ഞ് പഴുക്കുകയും ചെയ്യും, മധുരമുള്ളയിനം പുളി സ്വീറ്റ് താമരിൻഡ് എന്ന പേരിൽ വിപണിയിൽ കിട്ടും. പത്തു വർഷം കഴിഞ്ഞാൽ ഒരു മരത്തിൽ നിന്ന് 200 മുതൽ 250 കിലോ വാളൻപുളി വരെ പ്രതിവർഷം കിട്ടിയേക്കാം

  പേരിനു പിന്നിൽ

  ടാമറിൻഡസ് ഇൻഡിക്ക എന്ന ശാസ്ത്രീയ നാമത്തിലുള്ള “ടാമറിൻഡസ്” എന്ന അറബി ഭാഷയിൽ നിന്നും ഉണ്ടായതാൺ. അറബിയിൽ ടാമർ എന്ന വാക്കിനു ഈന്തപ്പന എന്നാണർഥം. ടാമർ-ഇൻഡസ് അഥവാ ഇന്ത്യയിലെ ഈന്തപ്പന എന്ന അർത്ഥത്തിലാണ് വാളൻപുളിക്ക് ഈ പേർ കിട്ടിയത്.

  രസാദി ഗുണങ്ങൾ

  രസം :അമ്ലം

  ഗുണം :ഗുരു, രൂക്ഷം

  വീര്യം :ഉഷ്ണം

  വിപാകം :അമ്ലം

  വൈറ്റമിൻ-സി, കാർബോ ഹൈഡ്രേറ്റ്, പൊട്ടാസ്യം, അയൺ, ടാർടോറിക് ആസിഡ് തുടങ്ങിയ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്.

  ഔഷധയോഗ്യ ഭാഗം

  ഇല, പൂവ്, ഫലമജ്ജ,വിത്ത്,മരതൊലി

  മലതക്കാളിക്കീര

  തെക്കേ അമേരിക്കൻ വംശജനായ ഒരു കുറ്റിച്ചെടിയാണ് പൊട്ടപ്പാലച്ചെടി, കരിമ്പൊട്ടി എന്നെല്ലാം അറിയപ്പെടുന്ന മലതക്കാളിക്കീര. (ശാസ്ത്രീയനാമം: Physalis peruviana). കായയുടെ ഉള്ളിൽ കാണുന്ന ചെറിയതക്കാളി പോലെയുള്ള ഫലം തിന്നാൻ കൊള്ളുന്നതാണ്. തെക്കെ അമേരിക്കയിൽ വന്യമായിക്കാണുന്ന ഈ ചെടി ഇപ്പോൾ വ്യാവസായിക അടിസ്ഥാനത്തിൽ കൃഷി ചെയ്യാറുണ്ട്. ഈ ചെടിയുടെ പഴമല്ലാതെയുള്ള ഭാഗങ്ങൾക്കെല്ലാം വിഷാംശമുണ്ട്

  അരയാൽ

  ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെമ്പാടും കാണുന്ന വലിപ്പമേറിയ ഒരു ഇലകൊഴിയും വൃക്ഷമാണ് അരയാൽ (Ficus Religiosa, Linn).ബോധി വൃക്ഷം എന്നും പീപ്പലം എന്നും കൂടി ഇതിന്ന് പേരുകളുണ്ട്. ഹിന്ദു, ബുദ്ധ മതങ്ങൾ പവിത്രമായി കരുതുന്ന വൃക്ഷമാണിത്. ഈ മതങ്ങളുടെ ആവിർഭാവത്തിനുമുന്നേ തന്നെ മരങ്ങളെ ആരാധിച്ചിരുന്നു എന്നതിന് ഹരപ്പയിൽ നിന്നും മറ്റും തെളിവ് ലഭിച്ചിട്ടുണ്ട്. എന്നാൽ ബൗദ്ധം സാംഖ്യം തുടങ്ങിയ നിരീശ്വരവാദപരമായ ദർശനങ്ങളുടെ ആവിർഭാവത്തോടെ ആൽമരങ്ങളുടെ പ്രസക്തി വർദ്ധിച്ചു.   അശോക ചക്രവർത്തി ആയിരം കുടം പനിനീർ കൊണ്ട് ഒരു ബോധിവൃക്ഷത്തെ അഭിഷേകം ചെയ്തതായി രേഖകൾ ഉണ്ട്. ആൽമങ്ങളെ അരാധിക്കലും അവയിൽ കുടിയിരിക്കുന്നുവെന്ന് കരുതപ്പെടുന്ന ദേവതകൾക്കുള്ള പൂജകളും പുരാതനകാലത്തേത് പോലെ ഇന്നും ഇന്ത്യയിലെ പല സ്ഥലങ്ങളിലും നടക്കുന്നുണ്ട്. കൂടാതെ ഇതിന്റെ വിവിധഭാഗങ്ങൾ ആയുർ‌വേദത്തിലെ പല ഔഷധങ്ങളിലും ചേരുവയായും ഉപയോഗിക്കുന്നു.

  പേരിനു പിന്നിൽ

  ആര്യന്മാരുടെ പവിത്ര വൃക്ഷമായിരുന്നു ആൽ മരം. ആര്യ എന്ന സംസ്കൃത പദത്തിന്റെ പാലി രൂപാന്തരം ആരിയ എന്നാണ്‌. 'ആരിയ ആൽ' കാലക്രമത്തിൽ ആരിയാലും പിന്നീട് അരയാലും ആയി മാറി. ശ്രീബുദ്ധൻ, താൻ തപസ്സിരുന്ന ബോധിവൃക്ഷത്തെ തന്നെ ആരാധിക്കാനായിരുന്നു ശിഷ്യന്മാരോട് ഉപദേശിച്ചിരുന്നത്. കേരളത്തിൽ ആരാധനാലയങ്ങൾക്കും വിദ്യാലയങ്ങൾക്കും നാട്ടുവഴികൾക്കും അരികിൽ പണ്ടുമുതലേതന്നെ കേരളീയർ ആൽമരം നട്ടു പിടിപ്പിച്ചിരുന്നതായി ചരിത്രം പറയുന്നു   ഈ വൃക്ഷത്തിനെ ഹിന്ദിയിൽ പീപ്പൽ എന്നും, ബംഗാളിയിൽ അശ്വത്ഥാ എന്നും കന്നടയിൽ അരളിയെന്നും തമിഴിൽ അരശുവെന്നും വിളിക്കുന്നു.

  ചരിത്രം

  ശ്രീലങ്കയിലെ മഹാബോധി എന്ന ആൽ‍മരം- 2000 വർഷങ്ങളോളം പഴക്കമുള്ള ഈ വൃക്ഷത്തെ ‍ശ്രീബുദ്ധന്റെപ്രതിരൂപമായിട്ടാണ് ഇന്നും ജനങ്ങൾ കാണുന്നത്

  ക്രിസ്തുവിന് 7000 വർഷങ്ങൾ മുൻപ് നിലനിന്നിരുന്നു എന്ന് കണക്കാക്കപ്പെട്ടിട്ടുള്ള മേഹർഗഢ് നാഗരികതയുടെ കാലത്തെ കളിമൺപാത്രങ്ങളിൽ അരയാൽമരത്തിന്റെ ചിത്രങ്ങൾ ആലേഖനം ചെയ്തിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. 4000 വർഷങ്ങൾക്ക് ശേഷമുള്ള മോഹൻ‌ജൊ ദാരോ നാഗരികതയിൽ നിന്നു ഖനനം ചെയ്തെടുത്ത ഫലകങ്ങളിലും കളിമൺ പാത്രങ്ങളിലും ആൽമരങ്ങളുടെ ചിത്രങ്ങൾ കാണാം. ശ്രീലങ്കയിലാകട്ടെ ബി.സി.ഇ. മൂന്നാം നൂറ്റാണ്ടിൽ നട്ട ആൽമരം ഇന്നുമുണ്ട്.ഹുയാൻ സാങ്ങിന്റെ കൃതികളിൽ ആൽമരത്തെ കുറിച്ചു പരാമർശം ഉണ്ട്. ബോധിവൃക്ഷമെന്ന പേര് (പരമമായ ജ്ഞാനം പകരുന്നത്) ഗൗതമബുദ്ധൻ ഈ മരത്തിന്റെ ചുവട്ടിൽ ധ്യാനം ഇരുന്ന് ബോധോദയം നേടുന്നതിനും മുന്നേതന്നെ ഉണ്ടായിരുന്നു എന്ന് പറയപ്പെടുന്നു. പുരാതനകാലം മുതൽക്കേ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ മരങ്ങളെ ദൈവചൈതന്യം ഉൾക്കൊള്ളുന്നവയായി കരുതി ആരാധിച്ചിരുന്നു. ആൽമരം, കദംബം, ഇലഞ്ഞി,പീപ്പലം, പാല, ആര്യവേപ്പ് എന്നിവ ഇത്തരത്തിൽ ആരാധിക്കപ്പെട്ടിരുന്ന മരങ്ങളാണ്. ആൽമരത്തിൽ യക്ഷനും പാലയിൽ യക്ഷിയുംകുടികൊള്ളുന്നു എന്നായിരുന്നു വിശ്വാസം. ബുദ്ധമതം പ്രചരിക്കുന്നതിനു മുന്നേതന്നെ ഈ വിശ്വാസം നിലനിന്നിരുന്നു. യക്ഷനെ പ്രസാദിപ്പിച്ചാൽ അഭീഷ്ടങ്ങൾ സാധിതമാകുമെന്നും ജനങ്ങൾ വിശ്വസിച്ചിരുന്നു. വിവാഹം, സന്താനങ്ങൾ എന്നിവക്കായാണ് പ്രധാനമായും ഈ വൃക്ഷങ്ങളെ ആരാധിച്ചിരുന്നത്. ഈ മരങ്ങൾക്കു ചുറ്റും തറ കെട്ടി സം‍രക്ഷിക്കുക പതിവായിരുന്നു. ഇത്തരം മരങ്ങളുടെ ചുവട്ടിൽ ദിനം മുഴുവനും നല്ല തണൽ ലഭിക്കുമെന്നതിനാലും കായ്‍കൾ ഇല്ലാത്തതിനാൽ പക്ഷികൾ കാഷ്ഠിക്കുകയില്ല എന്നതിനാലും ഇവ സഭകൾ ചേരുന്നതിനും, വിദ്യ അഭ്യസിക്കുന്നതിനുമുള്ള വേദികളായി. സംഘകാലത്ത് ബോധിമണ്ട്റം എന്ന് അറിയപ്പെട്ടിരുന്ന ഗ്രാമസഭകൾ (ഇന്ന് പട്ടിമൺട്റം) ആൽമരങ്ങളുടെ ചുവട്ടിലായിരൂന്നു എന്ന് സംഘകൃതികളിൽ പറയുന്നുണ്ട്. 

  ശിരസ്സിലോ കഴുത്തിലോ ആലില കെട്ടുന്നതിനെ പട്ടം കെട്ടൽ എന്നാണ്‌ വിളിച്ചിരുന്നത് (പാലിയിൽ പട്ടം എന്നതിന്‌ ആലില എന്നാണർത്ഥം; സംസ്കൃതത്തിൽ അത് പത്രം ആണ്). പുരോഹിതൻ, രാജാവ്, വധു, വിശ്വാസി എന്നീ പദവികൾ സ്വീകരിക്കുന്നവർ ആലിലയാണ്‌ പട്ടമായി കെട്ടുന്നത്. (പട്ടക്കാരൻ, പട്ടാഭിഷേകം, പട്ടമഹിഷി എന്നീ പേരുകൾ അങ്ങനെ വന്നതാണ്‌) ഇന്ന് കേരളീയവധുക്കളുടെ താലിമാലയിലെ ആലില ഈ വിശ്വാസത്തിന്റെ പിന്തുടർ‌ച്ചയാണ്‌.

  ആലില ബുദ്ധമതക്കാരുടെ മതബിംബവുമാണ്. ഹിന്ദുപുരാണങ്ങളിലും ആൽമരത്തെ നിരവധി കഥകളുമായി ബന്ധപ്പെടുത്തിക്കാണുന്നു.

  മഹാപ്രളയ സമയത്ത് മഹാവിഷ്ണു കൃഷ്ണരൂപത്തിൽ ആലിലയിൽ കിടന്നാണ് പ്രപഞ്ചത്തിൽ വിലയം പ്രാപിച്ചത് എന്ന് വിശ്വസിക്കപ്പെടുന്നു. അതുകൊണ്ട് ആലിലക്കണ്ണൻ എന്ന് ശ്രീകൃഷ്ണനെ വിളിച്ചുപോരുന്നു.

  ഐതിഹ്യം

  മഹാപ്രളയ സമയത്ത് മഹാവിഷ്ണു കൃഷ്ണരൂപത്തിൽ ആലിലയിൽ കിടന്നാണ് പ്രപഞ്ചത്തിൽ വിലയം പ്രാപിച്ചത് എന്ന് വിശ്വസിക്കപ്പെടുന്നു. അതുകൊണ്ട് ആലിലക്കണ്ണൻ എന്ന് ശ്രീകൃഷ്ണനെ വിളിച്ചുപോരുന്നു.

  പ്രത്യേകതകൾ

  തളിരിലകൾ

  വളരെക്കാലം ആയുസ്സുള്ളവയാണ്‌ ഈ മരങ്ങൾ. ശ്രീ ലങ്കയിലെ അനുരാധപുരയിലെ മഹാബോധി വൃക്ഷം രണ്ടായരത്തിലധികം വർഷമായി നിലനില്ക്കുന്നതാണെന്നു കരുതുന്നു. ബോധഗയയിലെ ഒരു ബോധിവൃക്ഷച്ചുവട്ടിലിരുന്നു ധ്യാനിക്കവേയാണ് ഗൗതമബുദ്ധന്ന് ബോധോദയം ലഭിച്ചത്. ആ ബോധിവൃക്ഷത്തിന്റെ തൈയിൽ നിന്ന് വളർത്തിയെടുത്തതാണ് അനുരാധപുരത്തെ മഹാബോധിവൃക്ഷം എന്നാണ് വിശ്വാസം. ഈ മരം ബുദ്ധമതവിശ്വാസികൾക്ക് പവിത്രമാണ് .   മണ്ണിലല്ലാതെയും ആൽമരത്തിന്റെ വിത്തു മുളച്ച് തൈ വളരും. വിത്തുകൾ കാറ്റിൽ പറന്ന് വീടിന്റെ ഭിത്തികളിലോ ഓടകളിലോ മറ്റോ വന്നു പതിക്കാനിടയായാൽപ്പോലും അവ മുളച്ച് വളർന്നു തുടങ്ങും.

   

  വളക്കൂറുള്ള മണ്ണില്ലെങ്കിലും ആൽ മരം വളരും

  മണ്ണില്ലെങ്കിലും അവ വായുവിൽ നിന്ന് ജലാംശവും കഴിയുന്നത്ര പോഷണങ്ങളും വലിച്ചെടുക്കും. ഏതു പ്രതികൂല സാഹചര്യങ്ങളിലും വളരുന്ന ഇവയെ വിദ്യാർത്ഥികൾക്ക് മാതൃകയായി ഉപനിഷത്തുക്കളിൽ പറയുന്നുണ്ട്.  വലിയ വൃക്ഷങ്ങൾക്ക് ശാഖകളിൽ നിന്ന് വേരുകൾ മുളയ്ക്കാറണ്ട്. ഇത് കൂടുതൽ പോഷണം ലഭ്യമാക്കാനുളള മരത്തിന്റെ ശ്രമമാണ്‌. ഈ വേരുകൾ വായുവിൽ നിന്ന് ഈർപ്പവും പൊടി, ചത്ത പ്രാണികൾ എന്നിവയിൽ നിന്ന് നൈട്രജനും സ്വീകരിക്കുന്നു.  ഈ വലിയ വൃക്ഷത്തിന്റെ ശാഖകൾ വളരെ വിസ്തൃതിയിൽ പടർന്ന് പന്തലിച്ചു കാണപ്പെടുന്നു. കാണ്ഡത്തോടു ചേർന്നുള്ള വേരുകൾ കാണ്ഡത്തിൽ വലിയ ചാലുകൾ ഉണ്ടാക്കുന്നപോലെ അനുഭവപ്പെടുന്നു.

  ആലിന്റെ തളരിലകൾ വെളുത്തോ ചുവന്നോ കാണപ്പെടും

  ഇലയുടെ അഗ്രം വാലുപോലെ നീണ്ടിരിക്കുന്നു. ഇലകൾ ഇളം ചുവപ്പുനിറത്തിലാണുണ്ടാവുക. പിന്നീടാണവ പച്ചനിറം പ്രാപിക്കുന്നത്. വളരെ ചെറിയ പുഷ്പങ്ങളാണുണ്ടാവുക.

  ആൽമരത്തിന്റെ കായ്കൾ- തീരെ ചെറുതും അനാകർഷകവുമാണ്‌

  ആൽമരത്തിന്റെ കായ്കൾ ചെറുതും ഗോളാകൃതിയിലുള്ളതും അനേകം വിത്തുകൾ നിറഞ്ഞതും പച്ച നിറത്തിൽ ഉള്ളതുമാണ്‌. ഇവ തണ്ടുകളിൽ കാണപ്പെടുന്നു. കായ്കൾ പാകമാകുമ്പോൾ ചുവപ്പുകലർന്ന മഞ്ഞ നിറത്തിലാകും കാണപ്പെടുക

  ആൽമരങ്ങളുടെ പ്രത്യുത്പാദനം വളരെ സവിശേഷമായ രീതിയിലാണ് . ഒരു പ്രത്യേക ജാതി വണ്ടിനുമാത്രമേ ഒരു പ്രത്യേക ജാതി ആലിൽ പരാഗണം നടത്താൻ കഴിയൂ. വണ്ടുകളുടെ പ്രത്യുത്പാദനത്തിനു ആൽമരങ്ങളുമാവശ്യമാണ്.

  അരയാലിൽ പരാഗണം നടത്തുന്നത് ബ്ലാസ്റ്റോഫേജ് ക്വാഡ്രറ്റിസെപ്സ് (Blastophage Quadraticeps) എന്നയിനം ഷഡ്‌പദമാണ്. അരയാലിന്റെ പൂക്കൾ വളരെ ചെറിയതാണ്. വണ്ടുകളും വളരെ ചെറിയവയാണ്. അരയാലിന്റെ പൂക്കുലയിൽ ആൺപൂക്കളും പെൺപൂക്കളുമുണ്ടാവും. പൂങ്കുലയെ പൊതിഞ്ഞുകൊണ്ട് ഒരു തോടുണ്ടാവും. തോടിനുള്ളിലേക്ക് വളരെ ഇടുങ്ങിയ വഴിയാണുണ്ടാവുക. പരാഗണസമയമാകുമ്പോൾ പെൺപൂക്കൾ പുറപ്പെടുവിക്കുന്ന ഗന്ധം തേടിയെത്തുന്ന പെൺ‌വണ്ടുകൾ പൂന്തോടിന്റെ(Cyconium) ഉള്ളിലേക്കുള്ള ഇടുങ്ങിയ ദ്വാരത്തിലൂടെ പുങ്കുലയിലേക്ക് ഇറങ്ങുന്നു. ഈ സമയ്ത്ത് വണ്ടുകളുടെ ചിറകുകൾ ആ ദ്വാരത്തിന്റെ വശങ്ങളിലുരസി നഷ്ടപ്പെടുന്നു. പിന്നീട് പരാഗണം നടത്തുകയും വണ്ടുകൾ പൂക്കളിൽ തന്നെ മുട്ടയിടുകയും ചെയ്യുന്നു. വണ്ട് അകത്തു കയറിയാൽ പൂന്തോടിന്റെ സുഷിരം താനേ അടഞ്ഞുപോകുന്നു. മറ്റു പ്രാണികളിൽ നിന്നും രക്ഷനേടുവാനാണിത്. തുടർന്ന് പെൺ‌വണ്ടുകൾ പൂവിനകത്തു തന്നെ മരിക്കുന്നു. പൂവിനകത്തിട്ട ആൺ‌മുട്ടകളണ് ആദ്യം വിരിയുക. ബലമേറിയ വായുള്ള ആൺ‌വണ്ടുകൾ പുറത്തു വരുന്നു. ഈ ആൺ വണ്ടുകളാണ് പെൺ‌വണ്ടുകൾ വിരിയാനുള്ള മുട്ടകൾ പൊട്ടിച്ചു കൊടുക്കുന്നത്. പെൺ‌വണ്ടുകൾക്ക് ബലമുള്ള വായഭാഗം ഇല്ലാത്തതു കൊണ്ടാണിത്. പിന്നീട് പൂന്തോടിനകത്തു വച്ചുതന്നെ ഇണചേർന്നശേഷം ആൺ‌വണ്ടുകൾ ചത്തുപോകുന്നു. പെൺവണ്ടുകൾ പുതിയ പൂങ്കുലയും തേടി പോവുകയും ചെയ്യുന്നു. അരയാലിന്റെ വിത്തുകൾ ഭാരം കുറഞ്ഞവയാണ്. പൂന്തോടു പൊട്ടിയാൽ ഈ വിത്തുകൾ കാറ്റത്തു പറന്നുപോവുകയും വിത്തുവിതരണം നടക്കുകയും ചെയ്യുന്നു.

  ആലമരത്തിന്റെ മടക്കുകളിൽ വളരുന്ന ചെടികൾ

  ഇന്ത്യയിലും ശ്രീലങ്കയിലുമായിരുന്നു ആലുകളാദ്യം ഉണ്ടായിരുന്നത് എന്നു കരുതുന്നു. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നിന്നും തെക്കെ ഏഷ്യയിലെമ്പാടുമായും പിന്നീട് ലോകത്തിലേക്കും പടർന്നെന്നു കരുതുന്നു. ഹിമാലയൻ പ്രാന്ത പ്രദേശങ്ങളിൽ ധാരാളമായി കാണുന്നു. ഇന്ത്യ, മ്യാന്മാർ, ശ്രീലങ്ക മുതലായിടങ്ങളിൽ നട്ടു വളർത്താറുണ്ട്. വിത്തുമൂലം പ്രവർദ്ധനം നടത്താം, ചെറിയ കമ്പുകൾ വെട്ടി നട്ടു മുളപ്പിക്കാമെങ്കിലും നന്നായി വളരാറില്ല. മറ്റുവൃക്ഷങ്ങളുടെ ശാഖകളിലോ ഭിത്തികളിലോ ആണ് ആദ്യം വളർച്ച ആരംഭിക്കുന്നത്. കാലം ചെല്ലുമ്പോൾ ഇതിന്റെ വേരുകൾ ഭിത്തിപൊട്ടിക്കുകയോ ആതിഥേയ വൃക്ഷത്തെ ഞെരുക്കികളയുകയോ ചെയ്യുന്നു.

  ഇലകൾ

  ആലിന്റെ തളരിലകൾ വെളുത്തോ ചുവന്നോ കാണപ്പെടും

  ഇലയുടെ അഗ്രം വാലുപോലെ നീണ്ടിരിക്കുന്നു. ഇലകൾ ഇളം ചുവപ്പുനിറത്തിലാണുണ്ടാവുക. പിന്നീടാണവ പച്ചനിറം പ്രാപിക്കുന്നത്. വളരെ ചെറിയ പുഷ്പങ്ങളാണുണ്ടാവുക.

  കായ്കൾ

  ആൽമരത്തിന്റെ കായ്കൾ- തീരെ ചെറുതും അനാകർഷകവുമാണ്‌

  ആൽമരത്തിന്റെ കായ്കൾ ചെറുതും ഗോളാകൃതിയിലുള്ളതും അനേകം വിത്തുകൾ നിറഞ്ഞതും പച്ച നിറത്തിൽ ഉള്ളതുമാണ്‌. ഇവ തണ്ടുകളിൽ കാണപ്പെടുന്നു. കായ്കൾ പാകമാകുമ്പോൾ ചുവപ്പുകലർന്ന മഞ്ഞ നിറത്തിലാകും കാണപ്പെടുക

  പ്രത്യുത്പാദനം

  ആൽമരങ്ങളുടെ പ്രത്യുത്പാദനം വളരെ സവിശേഷമായ രീതിയിലാണ് . ഒരു പ്രത്യേക ജാതി വണ്ടിനുമാത്രമേ ഒരു പ്രത്യേക ജാതി ആലിൽ പരാഗണം നടത്താൻ കഴിയൂ. വണ്ടുകളുടെ പ്രത്യുത്പാദനത്തിനു ആൽമരങ്ങളുമാവശ്യമാണ്.

  അരയാലിൽ പരാഗണം നടത്തുന്നത് ബ്ലാസ്റ്റോഫേജ് ക്വാഡ്രറ്റിസെപ്സ് (Blastophage Quadraticeps) എന്നയിനം ഷഡ്‌പദമാണ്. അരയാലിന്റെ പൂക്കൾ വളരെ ചെറിയതാണ്. വണ്ടുകളും വളരെ ചെറിയവയാണ്. അരയാലിന്റെ പൂക്കുലയിൽ ആൺപൂക്കളും പെൺപൂക്കളുമുണ്ടാവും. പൂങ്കുലയെ പൊതിഞ്ഞുകൊണ്ട് ഒരു തോടുണ്ടാവും. തോടിനുള്ളിലേക്ക് വളരെ ഇടുങ്ങിയ വഴിയാണുണ്ടാവുക. പരാഗണസമയമാകുമ്പോൾ പെൺപൂക്കൾ പുറപ്പെടുവിക്കുന്ന ഗന്ധം തേടിയെത്തുന്ന പെൺ‌വണ്ടുകൾ പൂന്തോടിന്റെ(Cyconium) ഉള്ളിലേക്കുള്ള ഇടുങ്ങിയ ദ്വാരത്തിലൂടെ പുങ്കുലയിലേക്ക് ഇറങ്ങുന്നു. ഈ സമയ്ത്ത് വണ്ടുകളുടെ ചിറകുകൾ ആ ദ്വാരത്തിന്റെ വശങ്ങളിലുരസി നഷ്ടപ്പെടുന്നു. പിന്നീട് പരാഗണം നടത്തുകയും വണ്ടുകൾ പൂക്കളിൽ തന്നെ മുട്ടയിടുകയും ചെയ്യുന്നു. വണ്ട് അകത്തു കയറിയാൽ പൂന്തോടിന്റെ സുഷിരം താനേ അടഞ്ഞുപോകുന്നു. മറ്റു പ്രാണികളിൽ നിന്നും രക്ഷനേടുവാനാണിത്. തുടർന്ന് പെൺ‌വണ്ടുകൾ പൂവിനകത്തു തന്നെ മരിക്കുന്നു. പൂവിനകത്തിട്ട ആൺ‌മുട്ടകളണ് ആദ്യം വിരിയുക. ബലമേറിയ വായുള്ള ആൺ‌വണ്ടുകൾ പുറത്തു വരുന്നു. ഈ ആൺ വണ്ടുകളാണ് പെൺ‌വണ്ടുകൾ വിരിയാനുള്ള മുട്ടകൾ പൊട്ടിച്ചു കൊടുക്കുന്നത്. പെൺ‌വണ്ടുകൾക്ക് ബലമുള്ള വായഭാഗം ഇല്ലാത്തതു കൊണ്ടാണിത്. പിന്നീട് പൂന്തോടിനകത്തു വച്ചുതന്നെ ഇണചേർന്നശേഷം ആൺ‌വണ്ടുകൾ ചത്തുപോകുന്നു. പെൺവണ്ടുകൾ പുതിയ പൂങ്കുലയും തേടി പോവുകയും ചെയ്യുന്നു. അരയാലിന്റെ വിത്തുകൾ ഭാരം കുറഞ്ഞവയാണ്. പൂന്തോടു പൊട്ടിയാൽ ഈ വിത്തുകൾ കാറ്റത്തു പറന്നുപോവുകയും വിത്തുവിതരണം നടക്കുകയും ചെയ്യുന്നു.

  ആവാസവ്യവസ്ഥകൾ

  ആലമരത്തിന്റെ മടക്കുകളിൽ വളരുന്ന ചെടികൾ

  ഇന്ത്യയിലും ശ്രീലങ്കയിലുമായിരുന്നു ആലുകളാദ്യം ഉണ്ടായിരുന്നത് എന്നു കരുതുന്നു. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നിന്നും തെക്കെ ഏഷ്യയിലെമ്പാടുമായും പിന്നീട് ലോകത്തിലേക്കും പടർന്നെന്നു കരുതുന്നു. ഹിമാലയൻ പ്രാന്ത പ്രദേശങ്ങളിൽ ധാരാളമായി കാണുന്നു. ഇന്ത്യ, മ്യാന്മാർ, ശ്രീലങ്ക മുതലായിടങ്ങളിൽ നട്ടു വളർത്താറുണ്ട്. വിത്തുമൂലം പ്രവർദ്ധനം നടത്താം, ചെറിയ കമ്പുകൾ വെട്ടി നട്ടു മുളപ്പിക്കാമെങ്കിലും നന്നായി വളരാറില്ല. മറ്റുവൃക്ഷങ്ങളുടെ ശാഖകളിലോ ഭിത്തികളിലോ ആണ് ആദ്യം വളർച്ച ആരംഭിക്കുന്നത്. കാലം ചെല്ലുമ്പോൾ ഇതിന്റെ വേരുകൾ ഭിത്തിപൊട്ടിക്കുകയോ ആതിഥേയ വൃക്ഷത്തെ ഞെരുക്കികളയുകയോ ചെയ്യുന്നു.

  ഉപയോഗങ്ങൾ

  പെട്ടികൾ, ചക്രങ്ങൾ, പാത്രങ്ങൾ മുതലായവ ഉണ്ടാക്കാൻ അരയാലിന്റെ തടി ഉപയോഗിക്കാറുണ്ട്. വാഹനങ്ങളുടെ ടയറിന്റെ ട്യൂബിലുണ്ടാകുന്ന സുഷിരങ്ങളടക്കാൻ അരയാലിന്റെ കറ ഉപയോഗിക്കാറുണ്ട്. പട്ടയിൽ 4% ടാനിൻ അടങ്ങിയിരിക്കുന്നു. മരപ്പട്ടയും ഇലയും നാമ്പും ഉദരരോഗങ്ങൾക്കായുപയോഗിക്കാറുണ്ട്. മരപ്പട്ടയുടെ കറ വ്രണങ്ങൾ ഭേദപ്പെടുത്താനുപയോഗിക്കാറുണ്ട്.

  നാൽപാമരം എന്ന ആയുർവേദമരുന്നു കൂട്ടിലെ ഒരു പ്രധാന ചേരുവയായി ഇത് ഉപയോഗിക്കാറുണ്ട് .

  രാസഘടകങ്ങൾ

  ഇതിന്റെ തടിയിൽ 4% ടാനിൻ അടങ്ങിയിരിക്കുന്നു. കൂടാതെ ആൽക്കലോയിഡുകൾ, മിനറലുകൾ വൈറ്റമിനുകൾ എന്നിവയും അടങ്ങിയിരിക്കുന്നു.

  രസഗുണങ്ങൾ

  • രസം - കഷായം, മധുരം
  • ഗുണം - ഗുരു, രൂക്ഷം
  • വീര്യം - ശീതം
  • വിപാകം: കടു

  ആൽമരത്തിന്റെ ഇളം തണ്ടുകൾ, കായ്കൾ എന്നിവ ചർമ്മത്തിലുണ്ടാകുന്ന രോഗങ്ങൾക്കും വൃണങ്ങൾക്കും ഔഷധമായി ഉപയോഗിക്കുന്നു. കൂടാതെ തടി കരൾ സംബന്ധമായ അസുഖങ്ങൾക്ക് മരുന്നായും ഉപയോഗിക്കുന്നു.

  ഔഷധഗുണം

  ആൽമരത്തിന്റെ ഇളം തണ്ടുകൾ, കായ്കൾ എന്നിവ ചർമ്മത്തിലുണ്ടാകുന്ന രോഗങ്ങൾക്കും വൃണങ്ങൾക്കും ഔഷധമായി ഉപയോഗിക്കുന്നു. കൂടാതെ തടി കരൾ സംബന്ധമായ അസുഖങ്ങൾക്ക് മരുന്നായും ഉപയോഗിക്കുന്നു.

  വിവിധ സംസ്കാരങ്ങളിൽ

  ഭാരതരത്നം- ഇന്ത്യയിലെ പരമോന്നത സിവിലിയൻ ബഹുമതി ആലിലയുടെ ആകൃതിയിലുള്ളതാണ്‌

  • കേരളത്തിൽ അരയാലിലനും ആര്യവേപ്പിനും അടുത്തിടെ വിവാഹം നടത്തിയത് വാർത്തയായിരന്നു, അരയാലിനെ പോലെ ആര്യ വേപ്പും ബുദ്ധമതസംഭാവനയാണ്‌.
  • ഹിന്ദുക്കളുടേയും ബുദ്ധമതക്കരുടേയും പവിത്ര വൃക്ഷമാണ്‌ ഇത്.
  • ക്രിസ്ത്യാനികൾ വരെ അവരുടെ താലിമാലയിൽ ആലിലയുടെ രൂപമാണ്‌ ഉപയോഗിച്ചിരുന്നത്. അടുത്തകാലത്ത് കുരിശും ആലിലയോട് ചേര്ക്കപ്പെട്ടിട്ടുണ്ട്.
  • ഭാരതരത്ന പുരസ്ക്കാരം ആലിലയുടെ രൂപത്തിലാണ്‌
  • ഹൈന്ദവ ആചാരപ്രകാരം ജ്യോതിഷത്തിൽ ഓരോ ജന്മ നക്ഷത്രത്തിലും ജനിച്ചവർ പ്രത്യേകതരം വൃക്ഷത്തെ ആരാധിക്കുകയും പരിപാലിക്കുകയും ചെയ്യുകവഴി സൗഭാഗ്യം ഉണ്ടാകും എന്ന് പറയപ്പെടുന്നു. അങ്ങനെ പൂയം നക്ഷത്രത്തിൽ ജനിച്ചവരുടെ വൃക്ഷമാണ്‌ അരയാൽ.

  മതപരം

  ഹിന്ദുക്കൾ വൃക്ഷരാജനായ അരയാൽ വൃക്ഷത്തിന്റെ താഴ്ഭാഗത്ത്(വേരിൽ) ബ്രഹ്മാവും മദ്ധ്യത്തിൽ വിഷ്ണുവും അഗ്രത്തിൽ ശിവനും വസിക്കുന്നതായി സ്ങ്കൽപ്പിക്കുന്നു. അരയാലിനെ പ്രദക്ഷിണം ചെയ്യുമ്പോൾ ചൊല്ലേണ്ടമന്ത്രമിതാണ്,

  മൂലതോ ബ്രഹ്മ രൂപായ
  മദ്ധ്യതഃ വൈഷ്ണുരൂപിണേ
  അഗ്രതഃ ശിവരൂപായ

  വൃക്ഷരാജായ തേ നമഃ

  നെല്ലിക്ക

  നെല്ലിക്ക എന്ന ഫലം നൽകുന്നതും യൂഫോർബിയാസീ എന്ന സസ്യകുടുംബത്തിൽപ്പെടുന്നതുമായ ഒരു ഇലപൊഴിയുന്ന (Deciduous) മരമാണ്നെല്ലി. സംസ്കൃതത്തിൽ ആമലകി, അമൃതഫലം, ധാത്രിക എന്നും അറിയപ്പെടുന്നു.

  നെല്ലിമരം 8 മുതൽ 18 മീറ്റർ വരെ ഉയരത്തിൽ വളരുന്നു. മരപ്പട്ട ചാര നിറത്തിലുള്ളതാണ്. ഇലകൾ:പച്ച നിറമുള്ളതും കെറുതുമാണ്. മാർച്ച് - മേയ് മാസങ്ങളിൽ‍ പുഷ്പിക്കുന്ന നെല്ലിമരത്തിന്റെ പൂക്കൾ‍ക്ക് പച്ച കലർന്ന മഞ്ഞനിറമാണുള്ളത്.ആൺ പൂക്കളും പെൺപൂക്കളും ഒരേ ചെടിയിൽ കാണുന്നു. ഫലങ്ങൾ ചവർപ്പ് കലർന്ന പുളിരസമുള്ളതും ഗോളാകൃതിയിലുള്ളതുമാണ്. നെല്ലിക്കായ കഴിച്ചയുടനേ വെള്ളം കുടിച്ചാൽ, വെള്ളത്തിന് മധുരമുള്ളതായി തോന്നും.

  ആംഗലേയത്തിൽ ഇൻഡ്യൻ ഗൂസ്ബെറി എന്ന് അറിയുന്ന നെല്ലിക്കയുടെ ശാസ്ത്ര നാമങ്ങൾ Emblica officinalis / Phyllanthus emblica എന്നാണ്. സംസ്കൃതത്തിൽ അമ്ലക, അമ്ലകി, അമ്‌ല. കന്നഡയിലും, തമിഴിലും, മലയാളത്തിലും നെല്ലിക്ക എന്ന് പേര്.ഉത്തർപ്രദേശിൽ പ്രതാപ്ഘർരെന്ന സ്തലത്ത് ധാരാളം നല്ലികളുണ്ട്. കായ്കളുണ്ടായിക്കഴിഞ്ഞ് ജനുവരിയോടെ ഇല പൊഴിക്കുന്ന ഇവ ജൂൺ-ജൂലായ് മാസത്തോടെ തളിർത്ത് പൂത്തു തുടങ്ങും. [[രാജസ്ഥാനിൽ ജനുവരിയിലും കായ്കൾ ഉണ്ടാവും.

  രാസ ഘടകം

  100 ഗ്രാം നെല്ലിക്കയിൽ 720 മുതൽ 900 മില്ലി ഗ്രാം വരെ ജീവകം സി കാണപ്പെടുന്നു. റ്റാനിനുകൾ ഉള്ളതിനാൽ നെല്ലിക്കയിലെ സക്രിയ ഘടകങ്ങൾ ഫലം ഉണങ്ങിയതിനു ശേഷവും പ്രയോജനപ്പെടുന്നു. സിയറ്റിൻ, സിയറ്റിൻ റൈബോസൈഡ്, ഗ്ലൂക്കോഗാല്ലിക്ക് അമ്ലം, കോരിലാജിൻ, ചെബുളാജിക് അമ്ലം, 3,6 ഡൈ അല്ലൈൽ ഗ്ലൂക്കോസ്, എല്ലജിക് അമ്ലം, ലൂപ്പിനോൾ‍, ക്ക്വർസെറ്റിൻ‍ തുടങ്ങിയവയാണ് മറ്റ് സക്രിയ ഘടകങ്ങൾ.

  ഭരണി നാളുകാരുടെ ജന്മനക്ഷത്ര വൃക്ഷംആണു്.

  നടീൽ

  മാംസളമായ ഭാഗം മാറ്റിയാൽ കാണുന്ന വിത്ത് രണ്ടോ മൂന്നോ ദിവസം പാറപ്പുറത്തോ മറ്റോ വച്ചുണക്കിയാൽ വിത്ത് പുറത്തു വരും.ഉണക്കുമ്പോൾ ഒരു തുണികൊണ്ട് മൂടിയിടണം.ബീജാങ്കുരണ ശേഷി കുറവായതിനാൽ വിത്തു് അധികകാലം സൂക്ഷിച്ചു വയ്ക്കാനാവില്ല. വിത്തു നട്ടും മുകുളനം വഴിയും നടീൽ വസ്തുക്കൾ ഉണ്ടാക്കാം.

  നാടൻ നെല്ലി കായ്ക്കാൻ ആറു വർഷം വരെ വേണ്ടി വരും. എന്നാൽ ഒട്ടു തൈകൾ (ഗ്രാഫ്റ്റ് തൈകൾ‌) മൂന്നു വർഷം കൊണ്ട് കായ്ക്കും.

  ബി.എസ്. ആർ1, ബി.എസ്.ആർ2, അമൃത, എൻ.അ7 എന്നിവയാണ് സാധാരണ ഇനങ്ങൾ.

  രസാദി ഗുണങ്ങൾ

  രസം :കഷായം, തിക്തം, മധുരം, അമ്ലം

  ഗുണം :ഗുരു, രൂക്ഷം

  വീര്യം :ശീതം

  വിപാകം :മധുരം

  ഔഷധയോഗ്യ ഭാഗം

  കായ്, വേര്, തൊലി

  ഔഷധ ഉപയോഗം

  ആയുർവേദത്തിൽ നെല്ലിയുടെ എല്ലാ ഭാഗങ്ങളും ഔഷധമായി ഉപയോഗിക്കുന്നു. ച്യവനപ്രാശത്തിലെയും, രസായനങ്ങളിലെയും പ്രധാന ചേരുവയാണ് നെല്ലിക്ക. നെല്ലിക്ക ചേർത്ത എണ്ണകൾ ത്വക് രോഗങ്ങൾക്ക് ഉപയോഗിക്കുന്നു. പ്രധാനമായും കായകളാൺ ഉപയോഗിക്കുന്നതെങ്കിലും ചില ഔഷധകൂട്ടുകളിൽ ഇല, വേർ, തൊലി എന്നിവയും ഉപയോഗിക്കുന്നുണ്ട്.

  ത്രിഫലാദി ചൂർണം, ച്യവനപ്രാശ്ം, നെല്ലിക്കാരിഷ്ടം, അരവിന്ദാസവം, പുനർനവാസവം എന്നിവയിലും ഉപയോഗിക്കുന്നു. കടുക്ക, നെല്ലിക്ക, താന്നിക്ക ചേർന്നതാണ് ത്രിഫല

  മറ്റു് ഉപയോഗങ്ങൾ

  കായ്കൾ മഷി, ചായം, ഷാമ്പൂ എന്നിവ ഉണ്ടാക്കാൻ ഉപയോഗിക്കുന്നു. തടി വെള്ളത്തിൽ കൂടുതൽ നാൾ കിടന്നാലും കേടുവരാത്തവയാണു് . ഇലകൾ ഏലത്തിനു വളമായി ഉപയോഗിക്കുന്നു.

  പോഷക മൂല്യം

  നെല്ലിക്ക
  100 g (3.5 oz)-ൽ അടങ്ങിയ പോഷകമൂല്യം

  ഊർജ്ജം 50 kcal   190 kJ

  അന്നജം

  10 g

  - ഭക്ഷ്യനാരുകൾ  1.9 g

  Fat

  0.1 g

  പ്രോട്ടീൻ

  0.8g

  ജലം

  84 g

  ജീവകം എ equiv.  4 μg

  0%

  നയാസിൻ (ജീവകം B3)  1 mg

  7%

  ജീവകം സി  444 mg

  740%

  കാൽസ്യം  5 mg

  1%

  ഇരുമ്പ്  11 mg

  88%

  ഫോസ്ഫറസ്  3 mg

  0%

  ശീമപ്ലാവ്

  തെക്കുകിഴക്കൻ ഏഷ്യയിലും പസഫിക് സമുദ്രത്തിലെ ദ്വീപുകളിലും സർവ്വസാധാരണമായി കാണപ്പെടുന്ന വൃക്ഷമാണ് ശീമപ്ലാവ് - കടപ്ലാവ് - ബ്രെഡ്ഫ്രൂട്ട്(ഇംഗ്ലീഷ്: Breadfruit) (ശാസ്ത്രീയനാമം: ആർട്ടോകാർപ്പസ് അൽടിലിസ്, ഇംഗ്ലീഷ്:Artocarpus altilis). ഇതിന്റെ ഫലം ശീമച്ചക്ക കടച്ചക്ക എന്നൊക്കെ അറിയപ്പെടുന്നു. ശീമപ്ലാവിന്റെ ഇലകൾ വലിപ്പമേറിയതും കട്ടികൂടിയതുമാണ്‌. ഈ വൃക്ഷത്തിന്റെ എല്ലാ ഭാഗങ്ങളും പാൽ നിറത്തിലുള്ള കറ പുറപ്പെടുവിക്കുന്നു. വിവിധ തരത്തിലുള്ള വിഭവങ്ങൾ‌ ഉണ്ടാക്കുന്നതിന് കേരളത്തിൽ ശീമച്ചക്ക ഉപയോഗിക്കുന്നു.

  പേരിനു പിന്നിൽ

  ഇതിന്റെ ഉദ്ഭവം ശാന്തസമുദ്രദ്വീപുകളിലാണെന്നു കരുതപ്പെടുന്നു.  വിദേശത്ത് നിന്ന് വന്ന വൃക്ഷം എന്ന അർത്ഥത്തിലാണ്‌  ഇതിനെ മലയാളത്തിൽ ശീമപ്ലാവ് എന്ന് വിളിക്കുന്നത്. ശീമ എന്നാൽ അതിര് എന്നാണർത്ഥം. കടൽ വഴി വന്ന ചക്ക എന്നർത്ഥത്തിൽ  കടൽചക്ക എന്നും അത് ലോപിച്ച് കടച്ചക്ക എന്നും മലയാളത്തിൽ അറിയപ്പെടുന്നു. ബിലാത്തിപ്ലാവ് എന്നപേരും ഇതേ അർത്ഥത്തിൽ വിദേശപ്ലാവ് എന്നു തന്നെയാണ്.

  പ്രത്യേകതകൾ

  കടച്ചക്കകൾ

  പതിമൂന്ന് മീറ്റർ വരെ ഉയരത്തിൽ വളരുന്ന കടപ്ലാവ് ഒരു നാട്ടുമരമാണ്. ശീമപ്ലാവ്, ബിലാത്തി പ്ലാവ് എന്നിങ്ങനെയും ഈ വൃക്ഷത്തിന് പേരുണ്ട്. ഇലകൾക്ക് പരമാവധി 55 സെന്റിമീറ്റർ വരെ നീളവും 35 സെന്റിമീറ്റർ വരെ വീതിയും ഉണ്ടാകും. കടും പച്ചനിറത്തിലുള്ള ഇലയുടെ ഇരുവശവും വാലുപോലെ പലതായി വിഭജിച്ചിരിക്കുന്നു. കടപ്ലാവ് വർഷത്തിൽ രണ്ട് തവണ പൂക്കും. ഇതിന്റെ തടിയ്ക്ക് കാതലില്ല. ശാഖകൾ ബലമില്ലാത്തതും പെട്ടെന്ന് ഒടിഞ്ഞ് പോകുന്നവയുമാണ്. ഇലയിലും തണ്ടിലുമെല്ല്ലാം വെളുത്ത കറയുണ്ട്. ഉഷ്ണമേഖലാപ്രദേശങ്ങളിലാണ് ഇവ സമൃദ്ധമായി വളരുന്നത്.

  ഇതിന്റെ കായയിൽ അന്നജമാണ് പ്രധാനഘടകം. വിറ്റാമിൻ A-യും C-യും ഉള്ളതിനൊപ്പം മറ്റു ഘടകങ്ങൾ ഇങ്ങനെയാണ്.

  ഘടകം

  ശതമാനം

  അന്നജം

  28.00 %

  മാംസ്യം

  1.50 %

  ധാതുലവണങ്ങൾ

  0.90 %

  കാത്സ്യം

  0.04 %

  ഫോസ്ഫറസ്

  0.03 %

  ഇരുമ്പ്

  0.50 %

  വംശവർദ്ധന

  വന്യമായ ഇനങ്ങളിൽ കായ്ക്കുള്ളിൽ വിത്ത് ലഭ്യമാണ്. എന്നാൽ കൃഷിക്കായി വളർത്തുന്ന ഇനങ്ങളിൽ വിത്ത് ഉണ്ടാകാറില്ല. അതിനാൽ മറ്റ് പ്രത്യുല്പാദന മാർഗ്ഗങ്ങളിലൂടെയാണ് ഈ സസ്യം പരിപാലിക്കപ്പെടുന്നത്. ഇതിന്റെ വേര് മുറിച്ച് കിളിർപ്പിച്ചും ചെറു ശിഖരങ്ങളിൽ പതിവച്ചും വംശവർദ്ധന നടത്താവുന്നതാണ്‌. മരത്തിന്റെ സമീപത്തുള്ള ചെറിയ വേരുകൾ മുറിച്ച് മണൽ, മണ്ണ്, ചാണകപ്പൊടി ങ്കലർത്തിയ മിശ്രിതങ്ങളിൽ വച്ച് ക്രമമായും മിതമായും നനച്ച് പുതിയ തൈകൾ കിളീർപ്പിക്കാവുന്നതാണ്‌.

  ഒരു മീറ്റർ നീളത്തിലും വീതിയിലും ആഴത്തിലുമുള്ള കുഴികളിൽ മണ്ണ്, ചാണകപ്പൊടി എന്നിവ കലർത്തി നീരച്ചതിലാണ്‌ ശീമപ്ലാവിന്റെ തൈകൾ നടുന്നത്. തൈകൾ നട്ട് മൂന്ന് നാല്‌ വർഷമാകുന്നതോടേ കായ്ച്ചുതുടങ്ങും. ഒരുവർഷത്തിൽ മാർച്ച് - ഏപ്രിൽ, സെപ്റ്റംബർ - ഒക്ടോബർ എന്നിങ്ങനെ രണ്ട് സീസണുകളിലായാണ്‌ വിളവ് ലഭിക്കുന്നത് .

  ആഞ്ഞിലി, പ്ലാവ് തുടങ്ങിയ വൃക്ഷങ്ങളിൽ ശീമപ്ലാവ് ബഡ് ചെയ്യാവുന്നതാണ്. ബഡിംഗ് മുലം ഉണ്ടാവുന്ന മരങ്ങൾ ഒന്ന് രണ്ട് വർഷങ്ങൾക്കുള്ളിൽ കായ്ക്കുവാൻ തുടങ്ങും.

  മെരുവാലം

  ശ്ചിമഘട്ടതദ്ദേശവാസിയായ ഒരു മരമാണ് മെരുവാലം. (ശാസ്ത്രീയനാമം: Diospyros humilis). 10 മീറ്റർ വരെ ഉയരം വയ്ക്കുന്ന ഈ വൃക്ഷം 400 മീറ്ററിനും 1000 മീറ്ററിനും ഇടയിലുള്ള നനവാർന്ന നിത്യഹരിതവനങ്ങളിൽ കാണപ്പെടുന്നു

  ചെറിമോയ

   

  അനോനേസീ സസ്യകുടുംബത്തിൽ ഉൾപ്പെടുന്ന ഒരിനം സസ്യമാണ് ചെറിമോയ(ശാസ്ത്രീയനാമം: Annona cherimola).

  വിവരണം

  ചെറിമോയ എട്ടു മീറ്ററിലധികം ഉയരത്തിൽ ശാഖോപശാഖകളായി വളരുന്നു. ഇവയിൽ ദീർഘവൃത്താകൃതിയുള്ള ഇലകളാണ് ഉള്ളത്. വേനൽക്കാലത്ത് സസ്യം ഇലകൾ പൊഴിക്കുന്നു. തണുപ്പുള്ള മലയോരങ്ങളിലും സമതലങ്ങളിലും ചെറിമോയ നന്നായി വളരുന്നു.

  വേനൽക്കാലത്ത് ശാഖകളിലെ മുട്ടുകളിൽ പൂക്കൾ ഉണ്ടാകുന്നു. ദളങ്ങളുള്ള ചെറിയ പൂക്കൾക്ക് മഞ്ഞനിറമാണുള്ളത്. ആത്തച്ചക്കയുടെ രൂപമാണ് കായ്‌കൾക്ക്. പഴുക്കുമ്പോൾ ഇവ മഞ്ഞ കലർന്ന പച്ചനിറമായി തീരുന്നു. കായകൾ രണ്ട് കിലോ തൂക്കത്തിൽ വളരുന്നു. പഴത്തിൽ കാർബോഹൈഡ്രറ്റ്‌, ജീവകം-സി, കരോട്ടിൻ, അയൺ തുടങ്ങിയ പോഷകങ്ങൾ അടങ്ങിയിരിക്കുന്നു.

  ഉള്ളിച്ചാമ്പ

  സിസിജിയം സമരംഗെസെ (ഇംഗ്ലീഷ്:Syzygium samarangense) എന്ന ശാസ്ത്രീയ നാമമുള്ള ഒരു ഫലമാണ് ഉള്ളിച്ചാമ്പ. ഇതിന്റെ ഉറവിടം ഫിലിപ്പിൻസ്, ഇന്തോനേഷ്യ, മലേഷ്യ എന്നിവടങ്ങളിലാണ്. ഇതിനെ വാക്സ് ആപ്പിൾലവ് ആപ്പിൾജാവ ആപ്പിൾഎന്നിങ്ങനെ തായ്‌വാൻ ഭാഷയിൽ പറയാറുണ്ട്. ഈ മരങ്ങൾ കരീബിയൻ ദ്വീപുകളിലും ധാരാളമായി വളരാറുണ്ട്.

  ചൈന, തായ്‌വാൻ എന്നിവടങ്ങളിൽ ഇതിനെ ലിയാൻ‌വു ( lianwu ‌) എന്നും പറയും.

  പ്രത്യേകതകൾ

  ഈ മരം സാധാരണ 12 മീറ്റർ വരെ ഉയരം വക്കാറുണ്ട്. ഇതിന്റെ ഇലകൾക്ക് 10-25 സെ.മീ. വരെ നീളവും, 5-10 സെ.മീ. വരെ വീതിയുമുണ്ടാവാറുണ്ട്. ഇതിന്റെ പൂക്കൾക്ക് 2.5 സെ.മീ. വ്യാസമുള്ളതാണ്.

  ഇതിന്റെ പഴുത്ത ഫലം അഥവ ചാമ്പക്ക, ചെറിയ പിങ്ക് നിറത്തിലും, ചിലത് കടൂം പിങ്ക് നിറത്തിലും കാണപ്പെടുന്നു.

  ഉപയോഗങ്ങൾ

  ഈ ഫലം വിയറ്റ്നാം, തായ്‌വാൻ, തായ്‌ലാന്റ്, ബംഗ്ലാദേശ്, പാകിസ്താൻ, ഇന്ത്യ, ശ്രീലങ്ക എന്നീ രാജ്യങ്ങൾ കൃഷി ചെയ്തു കണ്ടു വരുന്നു. ഈ ഫലം തെക്കെ ഇന്ത്യയിലും മറ്റും അച്ചാർ, സാലഡ് എന്നിവയിൽ ഉപയോഗിക്കുന്നു.

     © 2006–2019 C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.