Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
 • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

പയറുവർഗ്ഗങ്ങൾ

വിവിധ തരത്തിലുള്ള പയറുവർഗ്ഗങ്ങളെ കുറിച്ചുള്ള വിവരങ്ങൾ

വിളവെടുക്കാവുന്നതാണ്.

Help
payar vilavedupp

അനുബന്ധം

മുതിര


ശാസ്ത്രനാമം മാക്രോ ടൈലോമ യൂണിഫ്ളോറം 
ഞാറ് രണ്ടാം വിളയ്ക്ക് പറിച്ചു നട്ട് കഴിഞ്ഞ ഞാറ്റടികളിലും ഒന്നാം വിളവെടുത്തുകഴിഞ്ഞ പള്ളിയാല്‍ നിലങ്ങളിലും രണ്ടാംവിളകാലത്ത് കരപ്രദേശങ്ങളിലും മുതിര വളര്‍ത്താം. 
ഇനങ്ങള്‍
സി.ഓ-1, പട്ടാന്പി ലോക്കല്‍ 
കൃഷിക്കാലം
സെപ്റ്റംബര്‍-ഒക്ടോബര്‍ 
വിത്ത് നിരക്ക്
25-30 കി.ഗ്രാം/ഹെക്ടര്‍ 
വിത
നിലം ഒരുക്കി കഴിഞ്ഞ് വിത്ത് 25 സെ.മീ അകലത്തിലുള്ള വരികളില്‍ നുരയിടുകയോ വീശി വിതയ്ക്കുകയോ ചെയ്യാം. 
വളപ്രയോഗം
കുമ്മായം - 500 കി.ഗ്രാം/ഹെക്ടര്‍
ഫോസ്ഫറസ് - 25 കി.ഗ്രാം/ഹെക്ടര്‍

ഉഴുന്ന്


ശാസ്ത്രനാമം: വിഗ്ന മുംഗോ
നെല്പാടങ്ങളില്‍ ഒന്നാം വിളയോ രണ്ടാം വിളയോ വിളവെടുത്ത് കഴിഞ്ഞ് തരിശിടുന്ന ഇടവേളകളില്‍ ഉഴുന്ന് തനി വിളയായി വളര്‍ത്താം ഖരീഫ് വിളക്കാലത്ത് തനിവിളയായോ മിശ്രവിളയായോ വളര്‍ത്തുകയും ചെയ്യാം.
ഇനങ്ങള്‍.
1. ടി--9, സി ഓ-2, എസ്-1, ടി.എ.യു-2, ടി.എം.വി-1, കെ.എം-2, ശ്യാമ
ഇതില്‍ ടി--9 എന്ന ഇനം വരല്‍ച്ച ഒരു പരിധി വരെ സഹിക്കാന്‍ കഴിവുളളതാണ്. ടി.എ.യു-2 ആകട്ടെ തെങ്ങിന്‍ തോട്ടത്തിലെ ഭാഗിക തണലുളള സ്ഥലങ്ങളില്‍ വളര്‍ത്താന്‍ യോജിച്ചതാണ്. ടി എം വി-1, കെ എം-2, എന്നിവ ഓണാട്ടുകരയില്‍ വൈകി നടീലിന് യോജിച്ചതും ശ്യാമ എന്ന ഇനം ഓണാട്ടുകരയിലെ തന്നെ വേനല്‍ക്കാല തരിശുപാടങ്ങള്‍ക്ക് ഇണങ്ങിയതുമാണ്.
വിത്ത് നിരക്ക്
1. തനി വിള-20 കി.ഗ്രാം/ഹെകടര്‍
2. മിശ്രവിള-6 കിഗ്രാം/ഹെകട്ര്‍
വിത
ക്യഷിയിടം രണേ്ടാ മൂന്നോ തവണ നന്നായി ഉഴുതിളക്കി കട്ടയും കളയുമൊക്കെ മാറ്റുക.
സെ മീ 15 സെ മീ ഇടയകലം നല്ല വിളവ് നല്‍കും. ഉഴുന്ന് വിത്തില്‍ പുരട്ടുന്നതിന് രണ്ട് റൈസോബിയംകള്‍ച്ചറുകള്‍ ലഭ്യമാണ്. കെ എ യു-ബി ജി -2, ബി ജി-12.
വളപ്രയോഗം
1. കന്പോസ്റ്റ് -ഹെട്കറിന് 20 ടണ്‍(അടി വളം)
2. കുമ്മായം-ഹെകട്റിന് 250 കിലോ അല്ലെങ്കില്‍ ഡോളോമൈറ്റ് 400 കിലോ ഗ്രാം
3. നൈട്രജന്‍-ഹെക്ടറിന് 20 കിലോ ഗ്രാം
4. ഫോസ്ഫറസ്-ഹെക്ടറിന് 30 കിലോ ഗ്രാം
5. പൊട്ടാഷ്-ഹെക്ടറിന് 30 കിലോ ഗ്രാം
ആദ്യ ഉഴവിനോടൊപ്പം കുമ്മായം അടി വളമായി നല്‍കണം. പകുതിയളവ് നൈട്രജനും മുഴുവന്‍ ഫോസ്ഫറസും പൊട്ടാഷും അവസാന ഉഴവിനൊടൊപ്പം ചേര്‍ക്കണം. ബാക്കിയുളള 10 കിലോ നൈട്രജന്‍ 2% വീര്യമുളള യുറിയ തളിക്കണം. വിതച്ച് 15 ദിവസം കഴിഞ്ഞ് 30 ദിവസം കഴിഞ്ഞു.
സസ്യ സംരക്ഷണം
കാര്യമായ കീടശല്യം കാണുന്നുവെങ്കില്‍ 0.15% കാര്‍ബറില്‍ തളിക്കുക.

നാടന്‍ പയര്‍


ശാസ്ത്ര നാമം: വിഗ്ന അംഗ്വിക്കുലേറ്റ
കേരളത്തിലെ കാലാവസ്ഥയില്‍ നാടന്‍പയര്‍ (പെരുംപയര്‍) വര്‍ഷം മുഴുവനും കൃഷി ചെയ്യാം. തെങ്ങിന്‍ തോപ്പില്‍ ഒരു അടിത്തട്ട് വിളയായും മെയ് -സെപ്റ്റംബര്‍ മാസങ്ങളില്‍ മരച്ചീനിത്തോട്ടത്തില്‍ ഒരു ഇടവിളയായും ഇതു വളര്‍ത്താം. രണ്ടാം വിളക്കാലത്തും വേനല്‍ക്കാലത്തും ഒരുപ്പൂ ഇരുപ്പൂ നിലങ്ങളില്‍ പയര്‍ ഒരു തനി വിളയായിത്തന്നെ വളര്‍ക്കാവുന്നതേയുളളൂ. വീട്ടു വളപ്പില്‍ ഏതു കാലത്തും പയര്‍ വിതയ്ക്കാം. വേനല്‍ക്കാലത്ത് ജലക്ഷാമം രൂക്ഷമാക്കുന്ന തൃശ്ശൂര്‍ ജില്ലയിലെ കോള്‍ നിലങ്ങളില്‍ പയര്‍ ക്യഷിയിറാക്കാവുന്നതാണ്.
ക്യഷിക്കാലം.
1. ഏതുകാലത്തും നാടന്‍പയര്‍ വളര്‍ത്താം.
2. മഴയെ ആശ്രയിച്ചുളള ക്യഷിക്ക്, ജൂണ്‍ മാസത്തില്‍ വിത്ത് വിതയ്ക്കാം. ക്യത്യമായി പറഞ്ഞാല്‍ ജൂണിലെ ആദ്യ ആഴ്ചയ്ക്ക് ശേഷം.
3. രണ്ടാം വിളക്കാലത്ത് (റാബി) അതായത് സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെ നെല്‍പാടത്തിന്‍റെ ബണ്ടുകളില്‍ ഒരു അതിരു വിളയായും പയര്‍ പാകി വളര്‍ത്താം. ഞാറ് പറിച്ചു നടുന്ന അതേ ദിവസം തന്നെ ബണ്ടിന്‍റെ ഇരുവശത്തും വിത്തു വിതയ്ക്കാം.
4. നെല്‍പാടങ്ങളില്‍ വിളവെടുപ്പിനു ശേഷം വേനല്‍ക്ക് തരിശിടുന്ന വേളയില്‍ പയര്‍ ഒരു തനിവിളയായി വളര്‍ത്താം.
ഇനങ്ങള്‍
1 പച്ചക്കറിക്ക് ഉപയോഗിക്കുന്നവ
(എ) കുറ്റിപ്പയര്‍- ഭാഗ്യലക്ഷ്മി, പൂസ ബര്‍സാത്തി, പൂസ കോമള്‍
(ബി) പകുതി പടരുന്ന സ്വഭാവമുളളവ - കൈരളി, വരൂണ്‍, അനശ്വര, കനകമണി (പി.ടി.ബി.-1), അര്‍ക്ക് ഗരിമ.
(സി) പടര്‍പ്പന്‍ ഇനങ്ങള്‍- ശാരിക, മാലിക, കെ. എം. വി-1, ലോല, വൈജയന്തി, മഞ്ചേരി ലോക്കല്‍, വയലത്ത്ൂര്‍ ലോക്കല്‍, കുരുത്തോലപ്പയര്‍.
2. വിത്തിന് ഉപയോഗിക്കുന്നവ.
സി-152, എസ്-488, പൂസ ഫല്‍ഗുനി, പി-118, പൂസദോ ഫസിലി, ക്യഷ്ണമണി(പി.ടി. ി-2), വി-240, അംബ(വ-16), ജി.സി-827, സി ഓ-3, പൗര്‍ണ്ണമി (തരിശിടുന്ന നെല്‍പാടങ്ങള്‍ക്ക്).
3. പച്ചക്കറിക്കും വിത്തിനും ഉപയോഗിക്കുന്നവ.
കനകമണി (പി ടി ബി-1), ന്യൂ ഈറ
4 മരച്ചീനിത്തോട്ടത്തിലെ ചങ്ങാതി വിള
വി-26
5 തെങ്ങിന്‍തോപ്പിലെ അടിത്തട്ട് വിള
ഗുജറാത്ത് വി-118, കൗ പീ-2
ന്മ വിത്ത് നിരക്ക്
പച്ചക്കറി ഇനങ്ങള്‍ക്ക്
കുറ്റിച്ചെടി-20--25 കി.ഗ്രാം/ഹെക്ടര്‍
പടരുന്നവ-4-5
വിത്തിനും മറ്റും വളര്‍ത്തുന്നവയ്ക്ക്
വിതയ്ക്കല്‍-60--65 കി ഗ്രാം/ഹെക്ടര്‍ (ക്യഷ്ണമണിക്ക് 45 കി ഗ്രാം) നരിയിടല്‍-50-60 കി ഗ്രം/ഹെക്ടര്‍(ക്യഷ്ണമണിക്ക് 40 കി ഗ്രാം).
വിത്ത് പരിചരണം
പയര്‍ വിത്തില്‍ റൈസോബിയം കള്‍ച്ചറും കുമ്മായവും പുരട്ടുന്നത് വളരെ നല്ലതാണ് എന്ന് കണ്ടിരിക്കുന്നു. ഇതിന് വേണ്ട റൈസോബിയം കള്‍ച്ചര്‍ അസിസ്റ്റന്‍റ് സോയില്‍ ടെസ്റ്റിങ്ങ് സെന്‍റര്‍, പട്ടാന്പി 679 306, പാലക്കാട് ജില്ല എന്ന വിലാസത്തില്‍ ലഭിക്കും. കേരള കാര്‍ഷിക സര്‍വ്വകലാശാല വികസിപ്പിച്ചെടുത്ത നന്പര്‍ 11, 12 എന്നീ രണ്ടു തരം കള്‍ച്ചറുകളാണ് പട്ടാന്പിയില്‍ ലഭിക്കുന്നത്.
റൈസോബിയം കള്‍ച്ചര്‍ പ്രയോഗ രീതി.
കള്‍ച്ചര്‍ ഉപയോഗിക്കുന്പോള്‍ അതിന്‍റെ പായ്ക്കറ്റിനു പുറത്ത് എഴുതിയിരിക്കുന്ന വിളയുടെ പേരും നിര്‍ദ്ദിഷ്ട തീയതിയും ശ്രദ്ധിക്കണം, നിശ്ചിത വിളയ്ക്ക് നിശ്ചിത കള്‍ച്ചര്‍ തന്നെ ഉപയോഗിക്കണം. നിര്‍ദ്ദിഷ്ട തീയതിക്ക് മുന്‍പ് തന്നെ ഉപയോഗിക്കുകയും വേണം. ഒരു ഹെക്ടര്‍ സ്ഥലത്തേക്ക് 250 മുതല്‍ 375ഗ്രാം വരെ കള്‍ച്ചര്‍ മതിയാകും. കള്‍ച്ചര്‍ ഒരിക്കലും നേരിട്ടുളള സൂര്യപ്രകാശത്തിലോ വെയിലത്തോ തുറക്കരുത്. അത്യാവശ്യത്തിനും മാത്രം വെളളം ഉപയോഗിച്ച് കള്‍ച്ചര്‍, വിത്തുമായി ഒരോ പോലെ നന്നായി പുരട്ടിയെടുക്കുക. (വെറും വെളളത്തിന് പകരം 2.5% അന്നജ ലായനിയോ തലേ ദിവസത്തെ കഞ്ഞിവെളളമോ ആയാലും മതി. ഇവയാകുന്പോള്‍ കള്‍ച്ചര്‍ വിത്തുമായി നന്നായി ഒട്ടിപ്പിടിക്കുകയും ചെയ്യും.). ഇങ്ങനെ പുരട്ടുന്പോഴും വിത്തിന്‍റെ പുറം തോടിന് ക്ഷതം പറ്റാതെ നോക്കണം, കള്‍ച്ചര്‍ പുരട്ടിക്കഴിഞ്ഞ് വിത്ത് വ്യത്തിയുളള ഒരു കടലാസിലോ മറ്റോ നിരത്തി തണലത്ത് ഉണക്കിയിട്ട് ഉടനെ പാകണം. റൈസോബിയം കള്‍ച്ചര്‍ പുരട്ടിയ വിത്ത് ഒരിയ്ക്കലും രാസവളങ്ങളുമായി ഇടകലര്‍ത്താന്‍ പാടില്ല.
കുമ്മായം പുരട്ടുന്ന വിധം.
1. റൈസോബിയം കള്‍ച്ചര്‍ പുരട്ടിക്കഴിഞ്ഞ് പയര്‍ വിത്തിലേക്ക് നന്നായി പൊടിച്ച കാല്‍സ്യം കാര്‍ബണേറ്റ് തൂകി 1 മുതല്‍ 3 മിനിട്ട് വരെ നേരം മെല്ലെ ഇളക്കുക. ഈ സമയം കഴിയുന്പോള്‍ വിത്തിലെല്ലാം ഒരു പോലെ കുമ്മായം പുരണ്ടു കഴിയും.
വിത്തിന്‍റെ വലിപ്പമനുസരിച്ച്, ഇനിപ്പറയുന്ന അളവില്‍ കുമ്മായം വേണ്ടി വരും.
ചെറിയ വിത്ത്-10 കിലോ വിത്തിന് 10 കിലോ ഗ്രാം കുമ്മായം
ഇടത്തരം വലിപ്പം-10 കിലോ വിത്തിന് 0.6 കിലോഗ്രാം കുമ്മായം
വലിയ വിത്ത്-10 കിലോ വിത്തിന് 0.5 കി ഗ്രം കുമ്മായം
2. കുമ്മായം പുരട്ടിപ്പിടിച്ച പയര്‍ വിത്ത് വ്യത്തിയുളള ഒരു കടലാസ്സില്‍ നിരത്തിയിടുക. കഴിയിന്നിടത്തോളം വേഗം അവ പാകുക. എങ്കിലും ഇങ്ങനെ കുമ്മായം പുരട്ടിയ വിത്തുകള്‍ തണുത്ത് സ്ഥലത്ത് പരമാവധി ഒരാഴ്ച വരെ വേണമെങ്കിലും സൂക്ഷിക്കാം.
കുറിപ്പ്.
1. പുഴിരസമുളള മണ്ണില്‍ പാകുന്ന വിത്തിന് മാത്രമേ കുമ്മായം പുരട്ടല്‍ ആവശ്യമുളളൂ.
2. ക്യഷിയാവശ്യത്തിന് ഉപയോഗിക്കുന്ന സാധാരണ കുമ്മായം ഒരിക്കലും വിത്തില്‍ പുരട്ടുന്നതിന് നന്നല്ല.
3. കുമ്മായം വിത്തിന് മീതെ നന്നായി പറ്റിപ്പിടിച്ചിരിക്കും വിധം വേണം പുരട്ടിയെടുക്കാന്‍.
4. കുമ്മായം പുരട്ടിയ വിത്ത് രാസവളവുമായി കലര്‍ത്തി വിതയ്ക്കാവുന്നതാണ്. എങ്കിലും വിത്തും വളവും കൂടെ പുരട്ടി ദീര്‍ഘനേരം വച്ചിരിക്കരുത്.
5. കുമ്മായം പുരട്ടിയ വിത്ത് ഒരിയ്ക്കലും ഈര്‍പ്പമില്ലാതെ ഉണങ്ങിയ ഒരു തടത്തില്‍ പാകരുത്.
വിത.
ക്യഷിയിടം രണേ്ടാ മൂന്നോ തവണ നന്നായി ഉഴുതിളക്കി കട്ടയും കളയുമൊക്കെ മാറ്റുക. മഴവെളളകെട്ടുണ്ടാകാതിരിക്കാന്‍ 30 സെ മീ വീതിയിലും15 സെ മീ താഴ്ചയിലും 2 മീറ്റര്‍ അകലം നല്‍കി ചാലുകള്‍ കീറുക. വിത്തിനു വേണ്ടി വളര്‍ത്തുന്ന ഇനങ്ങള്‍ക്കും, വിത്തിനും പച്ചക്കറിക്കും വേണ്ടി വളര്‍ത്തുന്ന ഇനങ്ങള്‍ക്കും വരികള്‍ തമ്മില്‍ 25 സെ മീറ്റും ചെടികള്‍ തമ്മില്‍ 15 സെ മീറ്ററും നല്‍കി വേണം നുരിയിടാന്‍. ഒരു കുഴിയില്‍ രണ്ടു വിത്ത് വീതം മതിയാകും. വിത്ത് വിതയ്ക്കുകയാണെങ്കില്‍, വിതച്ചു കഴിഞ്ഞ് ചാലു കീറിയാല്‍ മതിയാകും. കിറ്റിപ്പയറിന് വരികള്‍ തമ്മില്‍ 30 സെ.മീറ്ററും ചെടികള്‍ തമ്മില്‍ 15 സെ മീറ്ററും ആണ് നന്ന്. പാതി പടര്‍ന്ന വളരുന്ന ഇനങ്ങള്‍ക്കും 45*30 സെ മീറ്ററ് ഇടയകലമാണ് വേണ്ടത്. പടരുന്ന ഇനങ്ങള്‍ ഒരു കുഴിയില്‍ മൂന്ന് തൈകള്‍ എന്ന തോതില്‍ നടണം.
വളപ്രയോഗം.
ജൈവവളം-20 ടണ്‍/ഹെകടര്‍
കുമ്മായം-250 കിലോ ഗ്രാം/ഹെകട്ര്‍ അല്ലെങ്കില്‍ ഡോളോമെറ്റ് 400 കിലോ ഗ്രാം/ഹെക്ടര്‍.
നൈട്രജന്‍-20 കിലേ/ഹെക്ടര്‍
ഫോസ്ഫറസ്-30 കിലോഗ്രാം/ ഹെക്ടര്‍
പൊട്ടാഷ്-10 കിലോ ഗ്രാം/ഹെക്ടര്‍.
ആദ്യ ഉഴവിനും തന്നെ കുമ്മായം ചേര്‍ക്കണം, പകുതി നൈട്രജനും മുഴുവന്‍ ഫോസ്ഫറസും പൊട്ടാഷും അവസാന ഉഴവോടുകൂടി ചേര്‍ക്കണം. ബാക്കിയുളള നൈട്രജന്‍ വിത്ത് പാകി 15-20 ദിവസം കഴിഞ്ഞ് ചേര്‍ത്താല്‍ മതി.
കുറിപ്പ് -
കുട്ടനാട്ടില്‍ എക്കല്‍ മണ്ണുളള പ്രദേശങ്ങളില്‍ പച്ചക്കറി ആവശ്യത്തിന് പയര്‍ വളര്‍ത്തുന്പോള്‍ നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാഷ് എന്നിവ ഹെക്ടറിന് 10കിലോ, 20 കിലോ, എന്ന അളവില്‍ യഥാക്രമം നല്‍കണം. രാസവളങ്ങള്‍ പല തവണയായി വിഭജിച്ച് രണ്ടാഴ്ച ഇടവിട്ട് നല്‍കിയാല്‍ മതി.
ക്യഷിപ്പണികള്‍.
രണ്ടാം തവണ നൈട്രജന്‍ വളം വല്‍കുന്നതിനോടൊപ്പം, ചെറുതായി ഇടയിളക്കുന്നത് മണ്ണിലെ വായുസഞ്ചാരം വര്‍ദ്ധിപ്പിക്കാനും വേരുപടലം പടര്‍ന്നു വളരാനും സഹായമാകും. വിത്തിന് വേണ്ടി വളര്‍ത്തുന്ന ഇനങ്ങള്‍ക്ക് പച്ചക്കറിയിനങ്ങള്‍ക്ക് പടര്‍ന്നു വളരാന്‍ പന്തിലിട്ടു കൊടുക്കണം.
ജലസേചനം.
രണ്ടു തവണ നനയ്ക്കുന്നതിന് പയറിന് നല്ലതാണ്. ഒന്ന് നട്ട് 15 ദിവസം കഴിഞ്ഞും അടുത്തത് ചെടി പുഷ്പിക്കുന്ന സമയത്തും ചെടി പുഷ്പിക്കുന്പോള്‍ ഉളള നനയ്ക്കല്‍ പുഷ്പിക്കലിനെയും കായ പിടിത്തത്തെയും പ്രോത്സാഹിപ്പിക്കും.
സസ്യ സംരക്ഷണം.
പയറിലെ കറുത്ത മുഞ്ഞയെ നിയന്ത്രിക്കാന്‍ ഫ്യുസേറിയം പല്ലിഡോറോസിയം എന്ന കുമിള്‍ ഉപയോഗിക്കും, കീടബാധ കണ്ടാലുടന്‍ തന്നെ400 ച മീറ്ററിന് 3 കിലോഗ്രാം എന്ന തോതില്‍ കുമിളിന്‍റെ പ്രയോഗം ഒറ്റത്തവണ മതിയാകും. മാലത്തയോണ്‍(0.05%) അല്ലെങ്കില്‍ ക്വിനാല്‍ ഫോസ്(0.03%)എന്നിവയിലൊന്ന് തളിച്ചു മുഞ്ഞയെ നിയന്ത്രിക്കാം.
കായതുരപ്പന്‍മാരെ നിയ്ന്ത്രിക്കുന്നതിന് കാര്‍ബറില്‍ (0.2%) അല്ലെങ്കില്‍ ഫെന്‍തയോണ്‍ (0.05%) എന്നിവയിലൊന്ന് തളിക്കാം. കീടശല്യം തുടരുന്നുവെങ്കില്‍ മരുന്ന് തളി ആവര്‍ത്തിക്കാം, മരുന്ന് തളിക്കുന്നതിന് മുന്പ് വിളഞ്ഞ പയര്‍ വിളവെടുത്തരിക്കണം. മരുന്ന് തളിച്ചു കഴിഞ്ഞാല്‍ നിര്‍ബന്ധമായും10 ദിവസം കഴിഞ്ഞേ വിളവെടുപ്പ് നടത്താവൂ.
സംഭരണവേളയില്‍ പയര്‍ വിത്ത് കീടബാധയില്‍ നിന്നും രക്ഷിക്കുന്നതിന് വിത്തില്‍ 1% കടല എണ്ണയേ വെളിച്ചണ്ണയോ, പുരട്ടി സൂക്ഷിച്ചാല്‍ മതി. പയറില്‍ നിമാവിരയുടെ ഉപദ്രവം നിയ്ന്ത്രിക്കുന്നതിന് വേപ്പിലയോ കമ്മ്യൂണിസ്റ്റ് പച്ചയുടെ ഇലയോ ഹെകടറിന് എന്ന നിരക്കില്‍ വിത്ത് പാകുന്നതിന് രണ്ടാഴ്ച മുന്പ് മണ്ണ് ചേര്‍ക്കണം,
വളര്‍ച്ചയുടെ ആദ്യഘട്ടങ്ങളില്‍ 1 ശതമാനം ബോര്‍ഡോമിശ്രിതം തളിച്ചാല്‍ പയറിനെ കുമിള്‍ രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കാം. ആന്ത്രാക്നോസ് രോഗത്തില്‍ നിന്നും പയറിന് സംരക്ഷണം നല്‍കാന്‍ വിത്ത് 0.1 ശതമാനം കാര്‍ബന്‍ഡാസി എന്ന മരുന്ന് പുരട്ടുകയോ ചെടികളില്‍ 1 ശതമാനം ബോര്‍ഡോമിശ്രിതം തളിക്കുകയോ വേണം.

സോയാപ്പയര്‍


ശാസ്ത്രനാമം ഗ്ലൈസിന്‍ മാക്സ്
ചൂടും ഈര്‍പ്പവുമുള്ള കാലാവസ്ഥയാണ് സോയാബിന്‍ കൃഷിക്ക് നല്ലത്. എന്നാല്‍ അമിതമായ ചൂടും തണുപ്പും ഇത് താങ്ങുകയില്ല. സോയാബീന്‍ വളര്‍ത്താന്‍ ഏറ്റവും അനുയോജ്യമായ ഊഷ്മപരിധി 25-30 ഡിഗ്രി സെല്‍ഷ്യസ് ആണ്. നീര്‍വാര്‍ച്ചയുള്ള മണല്‍ മണ്ണോ ചെളികലര്‍ന്ന പശിമരാശി മണ്ണോ എക്കല്‍ മണ്ണോ ഇതിന്‍റെ വളര്‍ച്ചയ്ക്ക് നല്ലതാണ്. പുതുതായി ഒരു സ്ഥലത്ത് കൃഷിയിറക്കുന്പോള്‍ വിത്തില്‍ റൈസോബിയം കള്‍ച്ചര്‍ പുരട്ടുന്നത് നല്ലതാണ്.
ഇനങ്ങള്‍
ബ്രാഗ്, ജെ.എന്‍-2750, ഇ.ശി-2661 ഈ ഇനങ്ങള്‍ക്ക് മെയ്-ജൂണില്‍ നടുന്പോള്‍ നാല് മാസം മൂപ്പാണുള്ളത്. മറ്റു കാലങ്ങളില്‍ മൂപ്പ് കുറവായിരിക്കും.
കൃഷിക്കാലം
തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷത്തോടെ നടുന്ന വിള നന്നായി വളരും. എന്നാല്‍ മഴ കനത്ത് കഴിഞ്ഞു നട്ടാല്‍ മുളയ്ക്കലും വളര്‍ച്ചയും കുറയും. മഴക്കാലത്തു ചെടികള്‍ പുഷ്പിക്കാനിടയായാല്‍ കായ് പിടിത്തം കുറയും.
നിലമൊരുക്കല്‍
മഴക്കാലത്തു വിത്ത് മുളയ്ക്കാനും നന്നായി വളരാനും അവ ഉയര്‍ത്തി കോരിയ വാരങ്ങളില്‍ പാകണം.
വിത്തും വിതയും
വിത്തു 2-5 സെ.മീ വരെ താഴ്ത്തി നടാം. എന്നാല്‍ നടുന്ന സമയത്ത് മണ്ണില്‍ വേണ്ടത്ര നനവുണ്ടെങ്കില്‍ അധികം താഴ്ത്തേണ്ടതില്ല. വിത്ത് വരികള്‍ തമ്മില്‍ 10സെ.മീ അകലവും ചെടികള്‍ തമ്മില്‍ 20 സെ.മീ അകലവും നല്‍കണം.
വളപ്രയോഗം
ഹെക്ടറിന് 20:30:10 കി.ഗ്രാം എന്ന തോതില്‍ നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാഷ് എന്നിവ യഥാക്രമം അടിവളമായി നല്‍കണം. വളക്കൂറ് കുറഞ്ഞ മണ്ണില്‍ ജൈവ വളങ്ങള്‍ ചേര്‍ക്കുന്നത് നന്ന്.
കൃഷിപ്പണികള്‍
ഒന്നോ രണേ്ടാ തവണ കള നീക്കണം. ഒപ്പം ഇടയിളക്കലും ആകാം
സസ്യ സംരക്ഷണം
മെലാനഗ്രോമൈസ എന്നു പേരായ തണ്ട് ഈച്ച ചെടിയുടെ തണ്ട് തുരന്ന് അത് ഉണക്കുന്നു. ഫോസ്ഫോമിഡോണ്‍ 0.05% പ്രയോഗിച്ച് ഇതിനെ നിയന്ത്രിക്കാം. ലാമ്രോസെമ എന്ന പേരായ ഇലച്ചുരുട്ടിയെ കാര്‍ബാറില്‍ 10% പൊടി തൂകി നിയന്ത്രിക്കാം.
രോഗങ്ങള്‍
റൈസക്റ്റോണിയ സൊളാനൈ എന്ന കുമിള്‍ വരുത്തുന്ന അഴുകല്‍ രോഗം മാരകമാണ്. മണ്ണില്‍ നനവ് കൂടുന്പോഴും ജൈവവളത്തിന്‍റെ തോത് വര്‍ധിക്കുന്പോഴും ആണ് ഈ രോഗം പിടിപെടുക. നല്ല നീര്‍വാര്‍ച്ചാസൗകര്യം നല്‍കി ഈ രോഗം നിയന്ത്രിക്കാം.
കൊളെറ്റോട്രിക്കം ലിന്‍ഡെമുത്തിയാനം എന്ന കുമിളാണ് ആന്ത്രാക്സ് രോഗത്തിന് ഇടയാക്കുന്നത്. ഈ കുമിള്‍ ഇലഞരന്പിലും തണ്ടിലും ഒക്കെ കടുത്ത ബ്രൗണ്‍ നിറമുള്ള പുള്ളികള്‍ വീഴ്ത്തുന്നു. പയര്‍ വിത്തിനെയും ഇത് ബാധിക്കാറുണ്ട്. രോഗാധ നിയന്ത്രിക്കാന്‍ രോഗവിമുക്തമായ കൃഷിയിടങ്ങളില്‍ നിന്നു മാത്രം വിത്ത് ശേഖരിക്കുക. സൈറം എന്ന കുമിള്‍നാശിനി 0.2-0.3%വീര്യത്തില്‍ തളിക്കുക.
ഇലകള്‍ നിറം മാറി ചുക്കിച്ചുളിഞ്ഞ് വികൃതമാകുന്നതാണ് മൊസൈക് രോഗത്തിന്‍റെ ക്ഷണം. രോഗബാധ കാട്ടുന്ന ചെടികള്‍ യഥാസമയം പിഴുതു നശിപ്പിക്കുക. ഫോസ്ഫാമിഡോണ്‍ അല്ലെങ്കില്‍ ഡൈമത്തോയേറ്റ് എന്ന കീടനാശിനികളില്‍ നിന്ന് 0.05% വീര്യത്തില്‍ തയ്യാറാക്കി തളിച്ച് വൈറസിനെ പരത്തുന്ന പ്രാണികളെ നശിപ്പിക്കുക
ഡയാപോര്‍ത്തേ ഫേസിയോലോറം എന്ന പേരായ കുമിളാണ് കായ് അഴുകല്‍ വരുത്തുന്നത്. ഇലകളിലും കായ്കളിലും നിയത രൂപമില്ലാത്ത പുള്ളികളുണ്ടാകുന്നു. വിളകള്‍ മാറ് മാറി കൃഷി ചെയ്യല്‍, രോഗ ബാധയുള്ള ചെടികള്‍ നശിപ്പിക്കല്‍, 0.3% വീര്യത്തില്‍ മാംഗോസെ എന്ന കുമിള്‍നാശിനി പ്രതിരോധ സ്പ്രേയായി തളിക്കല്‍ എന്നിവയാണ് രോഗ നിയന്ത്രണ നടപടികള്‍.
വിളവെടുപ്പ്
വിത്ത് പാകി 4 മാസം കൊണ്ട് സോയാബീന്‍ വിളവെടുപ്പിന് തയ്യാറാകും. ഇലകള്‍ മഞ്ഞളിച്ച് കൊഴിയുന്നതാണ് വിളവെടുക്കാറായതിന്‍റെ സൂചന. വിളവെടുത്ത കായ്കള്‍ 10 ദിവസത്തോളം തണലത്ത് ഉണക്കണം. വിത്തുകള്‍ വടി കൊണ്ട് തല്ലിക്കൊഴിക്കണം. ഒരു വര്‍ഷക്കാലത്തോളമേ സോയാബീന്‍ വിത്തിന്‍റെ അങ്കുരണശേഷി നിലനില്‍ക്കുകയുള്ളൂ. വിത്തിലെ ഈര്‍പ്പത്തിന്‍റെ അളവ് ശരിയായി ഉണക്കുക വഴി 10% ആയി കുറയ്ക്കാന്‍ കഴിഞ്ഞാല്‍ അങ്കുരണശേഷി ഒരു വര്‍ഷം വരെ നിലനിര്‍ത്താന്‍ കഴിയും. വിതയ്ക്കാനല്ലെങ്കില്‍ വിത്ത് ഉണക്കിയതിനു ശേഷം പരമാവധി 3 വര്‍ഷം വരെ സൂക്ഷിക്കാം.
സംസ്കരണം
ഉല്പാദിപ്പിക്കുന്ന സോയാബീനിന്‍റെ ഏറിയ ഭാഗവും വ്യാവസായികമായി സംസ്കരിച്ചു എണ്ണയും മാംസ്യവുമാക്കി മാറ്റുന്നു. പാകം ചെയ്തു കഴിക്കാനും സോയാബീന്‍ നല്ലതാണ്. സാധാരണ വീട്ടു പാചകങ്ങളില്‍ ഇത് ഉഴുന്നതിനും മറ്റു പയറു വര്‍ഗ്ഗങ്ങള്‍ക്കും പകരമായി ഉപയോഗിക്കാം. സോയാബീന്‍ ഉപയോഗിച്ചു തയ്യാറാക്കുന്ന വിഭവങ്ങള്‍ക്ക് സ്വതഃസിദ്ധമായ സോയാബീന്‍ ഗന്ധമുണ്ടായിരിക്കും. സോയാപാല്‍, സോയാപാല്‍ ഷേകി തുടങ്ങിയവ ഇത് ഉപയോഗിക്കും.
സോയാപാല്‍ തയ്യാറാക്കുന്ന വിധം
മൂത്ത വിത്തുകള്‍ നന്നായി കഴുകി 8-10 മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്തു വയ്ക്കുക. വിത്തന്‍റെ പുറംതോട് മാറ്റുക. വീണ്ടും കഴുകി വിത്ത് അരച്ചു ഒരു കുഴന്പ് രൂപത്തിലാക്കുക. ഇതിലേയ്ക്ക് വിത്തിന്‍റെ അളവിന്‍റെ 6-8 മടങ്ങ് വെള്ളം ചേര്‍ത്ത് തിളപ്പിക്കുക. തണുക്കുന്പോല്‍ കനം കുറഞ്ഞ തുണിയിലൂടെ അരിച്ചെടുക്കുക. ഒരിക്കല്‍ കൂടി ചെറുതായി തിളപ്പിക്കുക. ഇങ്ങനെ കിട്ടുന്ന സോയാപാല്‍ 5 ദിവസത്തോളം ഫ്രിഡ്ജില്‍ കേടു കൂടാതെ സൂക്ഷിക്കാം. സോയാബീനിന്‍റെ ഗന്ധം ചിലര്‍ക്ക് ഇഷ്ടപ്പെടുകയില്ല. ഇത് മാറ്റാന്‍ നല്ല തിളച്ച കഞ്ഞിവെള്ളത്തില്‍ 8-12 മണിക്കൂര്‍ നേരം വിത്ത് മുക്കി വച്ചാല്‍മതി.

ഫ്രഞ്ച് ബീന്‍സ് (ശീമയമര)


ശാസ്ത്ര നാമം ഫാസിയോലസ് വള്‍ഗാറിസ്,
സമുദ്രനിരപ്പില്‍ നിന്ന് 1000 മീറ്ററില്‍ അധിക ഉയരമുളള ഹൈറേഞ്ച് പ്രദേശങ്ങളില്‍ ഫ്രഞ്ച് ബീന്‍സ് ആണ്ടുവട്ടം വളര്‍ത്താം. 1400 മീറ്ററിനു ഉയരത്തില്‍ വളര്‍ത്തുന്പോള്‍ ഫ്രഞ്ച് ബീന്‍സിനെ മഞ്ഞ് പ്രതികൂലമായി ബാധിക്കാറുണ്ട്. പ്രത്യേകിച്ച് ജനുവരി-ഫെബ്രുവരി മാസങ്ങളില്‍ മണല്‍ കലര്‍ന്ന പശിമരാശി മണ്ണ് മുതല്‍ ചെളികലര്‍ന്ന പശിമരാശി മണ്ണ് വരെ ശരിയായ നീര്‍വാര്‍ച്ചയുണ്ടെങ്കില്‍ കൃഷിക്ക് യോജിച്ചതാണ്.
ഇനങ്ങള്‍.
ഫ്രഞ്ച് ബീന്‍സ് പ്രധാനമായും രണ്ടു തരമുണ്ട്- പൊങ്ങി വളരുന്നതും കുറ്റിച്ചെടിയായി വളരുന്നതും. പൊങ്ങി വളരുന്നത്- കെന്‍റക്കി വണ്ടര്‍, കുറ്റിച്ചെടിയായി വളരുന്നത്- കണെ്ടന്‍റര്‍, പ്രീമീയര്‍, വൈയ സി.ഡി-1 അര്‍ക്ക് കോമള്‍, ടെന്‍ഡര്‍ ഗ്രീന്‍.
വിത.
ക്യഷി സ്ഥലം നന്നായി ഉഴുത് ഒരുക്കുക. കുറ്റി ബീന്‍സ് വളര്‍ത്താന്‍ ഉയര്‍ന്ന തടങ്ങള്‍ വേണമെന്നില്ല്. എന്നാല്‍ പൊങ്ങി വളരുന്ന ബീന്‍സിന് തടങ്ങള്‍ ഉ.ര്‍ത്തിക്കോരുന്നത് നല്ലതാണ്. 30 സെമീ 20 സെമീ ആണ് ശുപാര്‍ശ ചെയതിരിക്കുന്ന ഇടയകലം.
വളപ്രയോഗം
ഹെക്ടറിന് 20 ടണ്‍ ജൈവ വളവും 30:40:60 കിലോ ഗ്രാം എന്ന തോതില്‍ യഥാക്രമം നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാഷ് എന്നിവയും അടി വളമായി നല്‍കുക. വിത്ത് പാകി 20 ദിവസം കഴിഞ്ഞ് ഹെക്ടറിന് 30 കി. ഗ്രാം നൈട്രജന്‍ മേല്‍ വളമായും നല്‍കുക.
ക്യഷിപ്പണികള്‍.
പടരാന്‍ തുടങ്ങുന്പോള്‍ ചെടിക്ക് 1-15 മീറ്ററ് നീളത്തില്‍ താങ്ങ് നല്‍കുക. വിതച്ച് 4 ആഴ്ച കഴിഞ്ഞ് ആദ്യകളയെടുപ്പ് നടത്തണം. രണ്ടാമത്തെ കളയെടുപ്പ് 50ദിവസം കൂടി കഴിഞ്ഞ് മതിയാകും. കുറ്റി ബീന്‍സിന് 50-60 ദിവസം കഴിയുന്പോഴും പൊങ്ങി വളരുന്നവയ്ക്ക് 70-80 ദിവസം കഴിയുന്പോഴും വിളവെടുപ്പ് നടത്താം ഹെകടറിന് ശരാശരി വിളവ് 8-10 ടണ്‍ പച്ചപ്പാണ്,
സസ്യ സംരക്ഷണം.
ഏതെങ്കിലും ചെന്പ് അധിഷിഠിത കുമിള്‍ നാശിനി വിത്തില്‍ പുരട്ടണം. മുഞ്ഞ ശല്യമുണ്ടാകുന്നങ്കില്‍ 0.05 ശതമാനം മാലത്തയോണ്‍ തളിയ്ക്കണം.


ഗ്രീന്‍പീസ് (പട്ടാണിപ്പയര്‍)


ശാസ്ത്രനാമം പൈസം സറ്റൈപം 

സമുദ്രനിരപ്പില്‍ നിന്നും 1000 മീ. ഉയരമുള്ള തണുത്ത കാലാവസ്ഥാ മേഖലകളില്‍ ഗ്രീന്‍പീസ് നന്നായി വളരും. നല്ല നീര്‍വാഴ്ചയുള്ള പശിമരാശി മണ്ണും വെട്ടുകല്‍ മണ്ണും ഇതിന്‍റെ വളര്‍ച്ചയ്ക്ക് അനുയോജ്യമാണ്. 

ഇനങ്ങള്‍

ബോണിവില്ല, മാര്‍ക്സെര്‍ബ്സെന്‍ (ഹ്രസ്വ കാലമൂപ്പും, നീളമുള്ള പച്ച പയറും, സംസ്കരണത്തിന് നല്ലത്) 

കൃഷിക്കാലം

തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം കുറയുന്ന ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലാണ് വിത്ത് പാകുന്നത്. എന്നാല്‍ ജനുവരി കഴിഞ്ഞു പോയാല്‍ തൃപ്തികരമായ വിളവ് കിട്ടുകയില്ല. 

നിലം ഒരുക്കല്‍

കൃഷിസ്ഥലം നന്നായി ഒരുക്കുക. 1 മീ. വീതിയും 5 സെ.മീ ഉയരവുമുള്ള തടങ്ങളില്‍ വേണം വിത്ത് പാകാന്‍. ആവശ്യമെങ്കില്‍ നനയ്ക്കുക. 

വിത്തു വിതയും

1 ഹെക്ടറിന് 60 കി.ഗ്രാം വിത്ത് വേണം. വരികള്‍ തമ്മില്‍ 15.20 സെമീ അകലവും, ചെടികള്‍ തമ്മില്‍ 10 സെ.മീ അകലവും നല്‍കി, വിത്ത് 2-21/2 സെ.മീ താഴ്ത്തി നടുക. വരികളായിട്ട് നടുന്നത് പിന്നീടുള്ള കൃഷിപ്പണികള്‍ക്ക് സൗകര്യമാണ്. 

വളപ്രയോഗം

ഹെക്ടറിന് 20 ടണ്‍ കന്പോസ്റ്റ് 30:40:60 കി.ഗ്രാം നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാഷ് എന്നിവ യഥാക്രമം അടിവളമായി ചേര്‍ക്കണം. ഇത്തരം വളക്കൂറുള്ള മണ്ണില്‍ നിത്ത് പാകി 4 ആഴ്ച കഴിഞ്ഞ്, ഹെക്ടറിന് 30 കി.ഗ്രാം എന്ന തോതില്‍ നൈട്രജന്‍ വളം നല്‍കാം. 

കൃഷിപ്പണികള്‍

നട്ട് 4 ആഴ്ച കഴിഞ്ഞും 50 ദിവസത്തിനുശേഷം കളയെടുപ്പ് നടത്തണം. പടരുന്ന വള്ളികള്‍ക്കു താങ്ങ് നല്‍കണം. പൂര്‍ണ്ണ വളര്‍ച്ച എത്തിയ കായ്കള്‍ വിളവെടുക്കാം. മൂപ്പ് കുറഞ്ഞ ഇനങ്ങളില്‍ 100-120 ദിവസം കൊണ്ട് വിളവെടുക്കാം. മൂപ്പേറിയ ഇനങ്ങല്‍ക്ക് 140-160 ദിവസം വേണം. ശരാശരി വിളവ് ഹെക്ടറിന് 8-10 ടണ്‍ പച്ചപ്പയര്‍. 

സസ്യസംരക്ഷണം

പാകുന്നതിന് മുന്പ് വിത്ത് ഒരു ചെന്പ് അധിഷ്ഠിത കുമിള്‍നാശിനിയില്‍ മുക്കുക. മുഞ്ഞയെ നിയന്ത്രിക്കാന്‍ 15-20 ദിവസം ഇടവട്ട് 0.05% മാലത്തിയോണ്‍ തളിക്കുക. വിളവെടുപ്പിന് 10 ദിവസം മുന്പ് മരുന്ന് തളി നിര്‍ത്തണം. 

പൗഡറി മില്‍ഡ്യൂ രോഗം നിയന്ത്രിക്കാന്‍ 0.05% ഓക്സിതൈയോക്വിനോക്സ് അല്ലെങ്കില്‍ 0.02%ഡിനൊകാപ്പ് ഇ.സി എന്നിവയിലൊന്ന് പ്രയോഗിക്കുക. ഏതെങ്കിലും ചെന്പ് അധിഷ്ഠിത കുമിള്‍നാശിനി 0.2-0.3% വീര്യത്തില്‍ തളിച്ചും പൗഡറി മില്‍ഡ്യൂ നിയന്ത്രിക്കാം.

തുവരപ്പയര്‍

ശാസ്ത്രനാമം---- കജാനസ് കാജന്‍

ഉഷ്ണ മേഖല പ്രദേശങ്ങള്‍ക്ക് ഏറെ യോജിച്ച വിളയല്ല തുവരപ്പയര്‍. ഇതിന്‍റെ വളര്‍ച്ചയ്ക്ക് അനുയോജ്യമായ ഊഷ്മപരിധി 18-30 ഡിഗ്രി സെല്‍ഷ്യസ് ആണ്. നീര്‍വാര്‍ച്ച സൗകര്യവും കുമ്മായത്തിന്‍റെ സാന്നിദ്ധ്യമുള്ള മണ്ണാണ് തുവരകൃഷിക്ക് നല്ലത്. താഴ്ചയുള്ള പശിമരാശി മണ്ണില്‍ തുവര നല്ല വിളവ് തരും. നിലക്കടല, നെല്ല്, മരിച്ചീനി എന്നിവയെടൊപ്പം മിശ്ര വിളയായും തനിവിളയായും തുവര വളര്‍ത്താം.

ഇനം

എസ്.എ-1

വിത്ത് നിരക്ക്

തനിവിള - 15-20 കി.ഗ്രാം/ഹെക്ടര്‍

മിശ്രവിള - 6--7 കി.ഗ്രാം/ഹെക്ടര്‍

വിത

തുവരയ്ക്ക് പ്രധാനമായും രണ്ട് കൃഷിക്കാലങ്ങളുണ്ട്. മിശ്രവിളയായി ജൂണ്‍-ജൂലൈയിലാണ് വിത്ത് വിതയ്ക്കേണ്ടത്. നിലക്കടലയുമൊത്ത് നടുന്പോള്‍ വരികള്‍ തമ്മില്‍ 3-3.5 മീ. അകലം നല്‍കണം. മുണ്ടകന്‍ വിളയ്ക്ക് ശേഷം നെല്‍പ്പാടങ്ങളില്‍ തുവര വീശി വിതയ്ക്കയോ നുരിയിടുകയോ ചെയ്യാം. നുരിവിളയില്‍ വരികള്‍ തമ്മില്‍ 35 സെ.മീറ്ററാണ് അകലം നല്‍കേണ്ടത്. ആവശ്യമെങ്കില്‍ ചെടികള്‍ ഇടപോകണം.

വളപ്രയോഗം

കുമ്മായം - 500 കി.ഗ്രാം/ഹെക്ടര്‍

കാലിവളം - 3000 കി.ഗ്രാം/ഹെക്ടര്‍

നൈട്രജന്‍ - 40 കി.ഗ്രാം/ഹെക്ടര്‍

ഫോസ്ഫറസ് - 80 കി.ഗ്രാം/ഹെക്ടര്‍

കൃഷിപ്പണികള്‍

മൂന്നാഴ്ച കൂടുന്പോള്‍ ഇടയിളക്കലും കളപറിക്കലും നടത്തണം.

സസ്യ സംരക്ഷണം

കായ്തുരപ്പനാണ് പ്രധാന കീടം ചെടി പൂക്കുന്ന സമയത്ത് 0.1% ക്വിനാല്‍ഫോസ് ഇതിനെ നിയന്ത്രിക്കാം. ബ്ലിസ്റ്റര്‍ വണ്ട് പൂക്കളെയാണ് നശിപ്പിക്കുന്നത്. ചെടി പുഷ്പിക്കുന്ന സമയത്ത് മാലത്തിയോണ് 10% ഉപയോഗിച്ച് ഇതിനെ നിയന്ത്രിക്കാം.

നിലം ഒരുക്കല്‍

കൃഷിസ്ഥലം നന്നായി ഒരുക്കുക. 1 മീ. വീതിയും 5 സെ.മീ ഉയരവുമുള്ള തടങ്ങളില്‍ വേണം വിത്ത് പാകാന്‍. ആവശ്യമെങ്കില്‍ നനയ്ക്കുക.

വിത്തു വിതയും

1 ഹെക്ടറിന് 60 കി.ഗ്രാം വിത്ത് വേണം. വരികള്‍ തമ്മില്‍ 15.20 സെമീ അകലവും, ചെടികള്‍ തമ്മില്‍ 10 സെ.മീ അകലവും നല്‍കി, വിത്ത് 2-21/2 സെ.മീ താഴ്ത്തി നടുക. വരികളായിട്ട് നടുന്നത് പിന്നീടുള്ള കൃഷിപ്പണികള്‍ക്ക് സൗകര്യമാണ്.

വളപ്രയോഗം

ഹെക്ടറിന് 20 ടണ്‍ കന്പോസ്റ്റ് 30:40:60 കി.ഗ്രാം നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാഷ് എന്നിവ യഥാക്രമം അടിവളമായി ചേര്‍ക്കണം. ഇത്തരം വളക്കൂറുള്ള മണ്ണില്‍ നിത്ത് പാകി 4 ആഴ്ച കഴിഞ്ഞ്, ഹെക്ടറിന് 30 കി.ഗ്രാം എന്ന തോതില്‍ നൈട്രജന്‍ വളം നല്‍കാം.

കൃഷിപ്പണികള്‍

നട്ട് 4 ആഴ്ച കഴിഞ്ഞും 50 ദിവസത്തിനുശേഷം കളയെടുപ്പ് നടത്തണം. പടരുന്ന വള്ളികള്‍ക്കു താങ്ങ് നല്‍കണം. പൂര്‍ണ്ണ വളര്‍ച്ച എത്തിയ കായ്കള്‍ വിളവെടുക്കാം. മൂപ്പ് കുറഞ്ഞ ഇനങ്ങളില്‍ 100-120 ദിവസം കൊണ്ട് വിളവെടുക്കാം. മൂപ്പേറിയ ഇനങ്ങല്‍ക്ക് 140-160 ദിവസം വേണം. ശരാശരി വിളവ് ഹെക്ടറിന് 8-10 ടണ്‍ പച്ചപ്പയര്‍.

സസ്യസംരക്ഷണം

പാകുന്നതിന് മുന്പ് വിത്ത് ഒരു ചെന്പ് അധിഷ്ഠിത കുമിള്‍നാശിനിയില്‍ മുക്കുക. മുഞ്ഞയെ നിയന്ത്രിക്കാന്‍ 15-20 ദിവസം ഇടവട്ട് 0.05% മാലത്തിയോണ്‍ തളിക്കുക. വിളവെടുപ്പിന് 10 ദിവസം മുന്പ് മരുന്ന് തളി നിര്‍ത്തണം.

പൗഡറി മില്‍ഡ്യൂ രോഗം നിയന്ത്രിക്കാന്‍ 0.05% ഓക്സിതൈയോക്വിനോക്സ് അല്ലെങ്കില്‍ 0.02%ഡിനൊകാപ്പ് ഇ.സി എന്നിവയിലൊന്ന് പ്രയോഗിക്കുക. ഏതെങ്കിലും ചെന്പ് അധിഷ്ഠിത കുമിള്‍നാശിനി 0.2-0.3% വീര്യത്തില്‍ തളിച്ചും പൗഡറി മില്‍ഡ്യൂ നിയന്ത്രിക്കാം.

ചെറുപയര്‍


ശാസ്ത്ര നാമം വിഗ്ന റേഡിയേറ്റ

ഒന്നാം വിളയോ രണ്ടാം വിളയോ വിളവെടുത്തു കഴിഞ്ഞു നെല്‍പ്പാടങ്ങളില്‍ ചെറുപയര്‍ ഒരു തനിവിളയായി വളര്‍ത്താം. മരിച്ചീനി, ചേന, ചേന്പ്, കാച്ചില്‍, വാഴ എന്നിവയോടെപ്പം മിശ്രവിളയായി തെങ്ങിന്‍ തോപ്പില്‍ ഇടവിളയായും വളര്‍ത്താന്‍ ചെറുപയര്‍ അനുയോജ്യമാണ്.

ഇനങ്ങള്‍.

ഫിലിപ്പീന്‍സ്, മാഡിയെം, പൂസ ബൈശാഖി, എന്‍ പി -24, സി ഓ-2, പൂസ-8973 (പൂസ-8973 ഓണാട്ടുകരയിലെ വേനല്‍കരയിലെ വേനല്‍ക്കാല തരിശു നെല്‍പാടങ്ങള്‍ക്ക് യോജിച്ചതാണ്. കായ് തുരപ്പനെ ചെറുത്ത് നില്‍ക്കാന്‍ കഴിയും, 66 ദിവസം മൂപ്പ്).

വിത്ത് നിരക്ക്

തനിവിള - 20-25 കി.ഗ്രാം/ഹെക്ടര്‍

മിശ്രവിള - 6 കി.ഗ്രാം/ഹെക്ടര്‍

വിത

കൃഷി സ്ഥലം രണേ്ടാ മൂന്നോ തവണ കിളച്ചിളക്കി കളയും കട്ടയും മാറ്റി ഒരുക്കുക. മഴക്കാലത്ത് വെള്ളം വാര്‍ന്നു പോകാനും വേനല്‍ക്കാലത്ത് ജലസേചനം നല്‍കാനും പര്യാപ്തമാം വിധം 30 സെ.മീ വീതിയിലും 15 സെ.മീ താഴ്ചയിലും 2 മീറ്റര്‍ ഇടവിട്ട് ചാലുകള്‍ കീറണം. വിത്ത് വീശി വിതയ്ക്കാം.

വളപ്രയോഗം

ജൈവവളം - 20 ടണ്‍/ഹെക്ടര്‍ (അടിവളം)

കുമ്മായം - 250 കി.ഗ്രാം/ഹെക്ടര്‍ അല്ലെങ്കില്‍ ഡോളോമൈറ്റ് 400 കി ഗ്രം/ഹെക്ടര്‍

നൈട്രജന്‍ - 20 കി.ഗ്രാം/ഹെക്ടര്‍

ഫോസ്ഫറസ് - 30 കി.ഗ്രാം/ഹെക്ടര്‍

പൊട്ടാഷ് - 30 കി.ഗ്രാം/ഹെക്ടര്‍

കുമ്മായം ആദ്യ ഉഴവിനോടൊപ്പം ചേര്‍ക്കണം. പകുതി നൈട്രജന്‍, മുഴുവന്‍ ഫോസ്ഫറസ്, പൊട്ടാഷ് എന്നിവ അവസാന ഉഴവിനോടൊപ്പം ചേര്‍ക്കാം. ബാക്കി നൈട്രജന്‍ (10 കി.ഗ്രാം) 2% വീര്യമുള്ള യൂറിയ ലായനിയായി 2 തുല്യതവണകളില്‍, വിതച്ച് 15-ഉം 30 ഉം ദിവസം കഴിയുന്പോള്‍ ഇലകളില്‍ തളിച്ചു കൊടുക്കണം.

സസ്യസംരക്ഷണം

കീടശല്യം രൂക്ഷമായി കാണുന്നുവെങ്കില്‍ 0.15% കാര്‍ബാറില്‍ ലായനി തളിക്കണം.

വൻപയർ

 

ഇനങ്ങള്‍

കുറ്റിപയര്‍   :ഭാഗ്യലക്ഷ്മി ,കൈരളി,അനശ്വര,വരുണ്‍,കനകമണി.

വള്ളിപയര്‍ :വെള്ളായണി ജ്യോതിക ,ശാരിക,മാലിക,ലോല,വൈജയന്തി.

നടീൽ കാലം

എല്ലാ കാലത്തും കൃഷി ചെയ്യാം

നടീൽ വസ്തുക്കള്‍

വിത്താണ് നടാന്‍ ഉപയോഗിക്കുന്നത്.

വിത്തിന്‍റെ തോത് സെന്‍റിന്

കുറ്റിപയര്‍     - 100 ഗ്രാം

വള്ളിപയര്‍    - 20 ഗ്രാം

നടീൽ രീതി

കുറ്റിപയര്‍ നടുന്നതിന് 45 സെ:മീ അകലത്തില്‍ ചാലുകളെടുത്ത് അതില്‍ നിര്‍ദേശ പ്രകാരമുള്ള അടിവളം ചേര്‍ത്തിളക്കി

30 സെ :മീ അകലത്തില്‍ വിത്തിടുക.വള്ളിപയര്‍ 2 സെ :മീ അകലത്തില്‍ കുഴികളെടുത്തും 1.5 മീറ്റര്‍ അകലത്തില്‍ ചാലുകളെടുത്തും

നടാം.ചാലുകളില്‍ 45 സെ:മീ അകലത്തില്‍ വിത്തിടുക

ജലസേചനം

കൃത്യമായ ഇടവേളകളില്‍ ജലസേചനം നടത്തുക.

വളര്‍ച്ചയുടെ ആദ്യഘട്ടത്തില്‍ അധിക ജലസേചനം അമിതമായ

കായിക വളര്‍ച്ചയ്ക്ക് ഇടയാക്കുമെന്നതിനാല്‍ ഒഴിവാക്കുക.

പുഷ്പിക്കുന്ന സമയത്തെ  കൂടുതല്‍  ജലസേചനം കൂടുതല്‍ പുഷ്പങ്ങളുണ്ടാകുന്നതിനു സഹായിക്കും

വളപ്രയോഗം

അടിവളം                                  സെന്‍റിന്

കാലിവളം                         -       80 കിലോ

കുമ്മായം                           -      ഒരു കിലോ

യൂറിയ                              -       88 ഗ്രാം

മസ്സൂറിഫോസ്                    -      600 ഗ്രാം

പൊട്ടാഷ്                            -      70 ഗ്രാം

മേല്‍വളം

യൂറിയ (തവണകളായി)      -      88 ഗ്രാം

വിളവെടുപ്പ്

പച്ചക്കറിക്കായുള്ള കായ്കള്‍ വിത്തുപാകി 50-60 ദിവസം കൊണ്ട് വിളവെടുക്കാറാകും.നേരത്തെ വിളവു തരുന്ന മൂപ്പ് കുറഞ്ഞ ഇനങ്ങളില്‍ 45 ദിവസംകൊണ്ട് ആദ്യവിളവെടുപ്പ് നടത്താം.100 ദിവസം വരെ കായ്കള്‍ ലഭിക്കുന്നതാണ്.

മൂപ്പെത്തി നാരുവയ്ക്കുന്നതിനു മുമ്പ് ,ഇളം പ്രായത്തില്‍ തന്നെ കായ്കള്‍ എടുക്കണം.പയറില്‍ 5-6 ദിവസം ഇടവിട്ട്

വിഗ്ന അന്ഗ്വിക്കുലേറ്റ എന്ന ശാസ്ത്ര നാമത്തിലുള്ള പയര്‍ മധ്യആഫ്രിക്കയിലാണ് ജന്മമെടുത്തത്.ഉഷ്ണകാലവിളയായ പയറിന്‍റെ ശരിയായ വളര്‍ച്ചയ്ക്കും വിളവിനും 21 ഡിഗ്രീ മുതല്‍ 35 ഡിഗ്രീ വരെയുള്ള താപനിലയാണ് ഏറ്റവും യോജിച്ചത്.

കീടങ്ങള്‍

മുഞ്ഞ/പയര്‍പേന്‍

ലക്ഷണങ്ങൾ

 

 • പൂക്കള്‍ , കായ്കള്‍ , ഇളം തണ്ട് എന്നീ ഭാഗങ്ങളില്‍ കൂട്ടം കൂടി പറ്റിപ്പിടിച്ചിരുന്ന്‍  നീരൂറ്റിക്കുടിക്കുന്നു.
 • ആക്രമണം രൂക്ഷമാകുമ്പോള്‍  ചെടികള്‍  വളര്‍ച്ച മുരടിച്ച് ഉണങ്ങി പോകുന്നു
 • പ്രാണികളെ ശേഖരിച്ചു നശിപ്പിക്കുക  ചെടികളില്‍  അതിരാവിലെ  ചാരം വിതറി മുഞ്ഞകളെ  ഒരു പരിധി വരെ  നിയന്ത്രിക്കാം .  ആരംഭഘട്ടത്തില്‍  താഴെ  പറയുന്നവയില്‍ ഏതെങ്കിലും ഒന്ന്‍ ലഭ്യത അനുസരിച്ചു  രണ്ടാഴ്ച  ഇടവിട്ട്  പ്രയോഗിക്കാം.
 • മിത്രകുമിളായ ബിവെറിയ ബാസിയാന  - 20 ഗ്രാം  1 ലിറ്ററിന്‍ എന്ന തോതില്‍ അല്ലെങ്കില്‍ ബയോഗാര്‍ഡ  5 മില്ലി 1 ലിറ്ററിന്‍  ആക്രമണം  രൂക്ഷമായാല്‍   മാലത്തിയോന്‍  50 EC, 2 മില്ലി ഒരു ലിറ്ററിന് എന്ന തോതില്‍ തളിക്കുക.
 •  

  നിയന്ത്രണമാര്‍ഗങ്ങള്‍

  പയര് ചാഴി

  ലക്ഷണങ്ങൾ

   

 • കായകള്‍ ഉണങ്ങി ചുരുണ്ട് പോകുന്നു.
 • കായകളുടെ പുറംഭാഗം പരുക്കനാകുന്നു.
 • ചാഴിയെ പിടിച്ച് നശിപ്പിക്കുക .
 • വിളവെടുപ്പിന് ശേഷം 5% വീര്യമുള്ള വെപ്പിന്കുരു സത്ത് / നിംബിസിടിന്‍ 1 മില്ലി ഒരു ലിറ്ററിന്  എന്ന തോതില്‍ / 1 ലിറ്റര്‍  വെള്ളത്തില്‍  10 % ഗ്രാം വീര്യമുള്ള ഗോമൂത്രം 10 വെളിത്തുള്ളി 10  ഗ്രാം കായം  10 ഗ്രാം കാന്താരി എന്നിവ ചേര്‍ത്ത്
 •  

  നിയന്ത്രണമാര്‍ഗങ്ങള്‍

  മേല്‍ പറഞ്ഞിട്ടുള്ളവയില്‍ ഏതെങ്കിലും ഒന്ന്‍ ലഭ്യതക്ക്  അനുസരിച്ചു രണ്ടാഴ്ച ഇടവിട്ട്  പ്രയോഗിക്കുക.

  ചിത്രകീടം

  ലക്ഷണഞങ്ങള്‍

  ഇലപ്പരപ്പില്‍ റോക്കറ്റ് പോയതുപോലുള്ള വെളുത്ത അടയാളം.

  നിയന്ത്രണമാര്‍ഗങ്ങള്‍

 • ആക്രമണ ലക്ഷണം കാണുന്ന ഇലകള്‍ പറിച്ചു മാറ്റി നശിപ്പിക്കുക .
 • കുഴി ഒന്നിനു 20 ഗ്രാം വേപ്പിന്‍ പിണ്ണാക്ക്  മണ്ണില്‍ ചേര്‍ക്കുക.
 • 2 % വീര്യത്തില്‍ വേപ്പെണ്ണ –വെളുത്തുള്ളി മിശ്രിതമോ 5% വീര്യമുള്ള വേപ്പിന്‍ കുരു സത്തോ തളിക്കുക.
 •  

  ഇലപ്പേന്‍

  ലക്ഷണങ്ങള്‍

  മുകുളങ്ങളെ ബാധിക്കുന്ന ഈ കീടം  വൈറസ് മൂലമുള്ള കുരിടിപ്പ് രോഗത്തെ പരത്തുന്നു.

  നിയന്ത്രണമാര്‍ഗങ്ങള്‍

   

 • അക്രമണാരംഭത്തില്‍ തന്നെ പുകയില കഷായം തളിക്കുക.
 • ആക്രമണം രൂക്ഷമായാല്‍ ക്ലോര്‍ പൈറിഫോസ് (റഡാര്‍ 20 EC) 2.5 മില്ലി 1 ലിറ്റര്‍  വെള്ളത്തില്‍ എന്ന തോതില്‍ തളിക്കുക.
 •  

  പൂവും കായും തുരക്കുന്ന പുഴുക്കള്‍

  ലക്ഷണങ്ങള്‍

  പൂവും മുകുളങ്ങളും  ഭക്ഷിച്ചു നശിപ്പിക്കുന്നു.

  നിയന്ത്രണമാര്‍ഗങ്ങള്‍

   

 • കേടായ കായ്കള്‍ പുഴുക്കളോടു കൂടിയെടുത്ത്  നശിപ്പിക്കുക.
 • വേപ്പിന്‍ പിണ്ണാക്ക് 250 കിലോ/ ഹെക്ടര്‍ എന്ന നിരക്കില്‍ പൂവിടുന്ന സമയത്ത് മണ്ണില്‍ ചേര്‍ത്ത്  നല്കുക.
 •  

  പാകമായ കായ്കള്‍ പറിച്ചെടുത്തതിന് ശേഷം കീടനാശിനി  തളിയ്ക്കുക

  രോഗങ്ങള്‍

  കുരുടിപ്പ് /മൊസൈക്ക്

  ലക്ഷണങ്ങൾ

  രോഗഹേതു  ; വൈറസ്‌

  രോഗം പരത്തുന്നത് : മുഞ്ഞ / എഫിഡ്

  ഇലകളില്‍ പച്ചയും മഞ്ഞയും ഇടകലര്‍ന്ന നിറത്തില്‍ മൊസൈക് പാലുള്ള പാടുകള്‍  പ്രത്യക്ഷപ്പെടുന്നു

  നിയന്ത്രണമാര്‍ഗങ്ങള്‍

   

 • രോഗലക്ഷണങ്ങള്‍ കാണുന്ന ചെടികള്‍ ഉടന്‍ നശിപ്പിക്കുക .
 • രോഗം പരത്തുന്ന കീടങ്ങളെ നശിപ്പിക്കാന്‍ പുകയില  കഷായമോ വേപ്പെണ്ണ –വെളുത്തുള്ളി മിശ്രിതമോ  സ്പ്രേ ചെയ്യുക. കീടബാധ രൂക്ഷ്മാണെങ്കില്‍  ഡൈമേത്തോയെറ്റ്  (റോഗര്‍)  5 മില്ലി  ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലര്‍ത്തി തളിക്കുക.
 •  

  തുരുമ്പുരോഗം

  ലക്ഷണങ്ങൾ

  രോഗഹേതു   : കുമിള്‍

   

 • ഇലകളില്‍ തുരുമ്പു പറ്റിയതുപോലുള്ള പാടുകള്‍
 •  

  നിയന്ത്രണമാര്‍ഗങ്ങള്‍

  മാങ്കോസബ്  (ഡൈ ത്തോന്‍  M 45/എന്റൊഫില്‍   M45) 3 ഗ്രാം 1  ലിറ്റര്‍  വെള്ളത്തില്‍ എന്ന തോതില്‍ കലക്കി ഇലകളിലും  തണ്ടിലും  തളിക്കുക

  വള്ളിയുണക്കം / ചുവടുവീക്കം

  ലക്ഷണങ്ങൾ

   

 • ചെടിയുടെ ചെറു ദിശയില്‍ മണ്ണിനു തൊട്ടുമുകളിലുള്ള  തണ്ടു ചീഞ്ഞു വള്ളിവാടുന്നു.
 • ചെടിയുടെ കട ഭാഗം വണ്ണിക്കുകയും  തണ്ടുണങ്ങി പോകുകയും ചെയ്യുന്നു
 •  

  നിയന്ത്രണമാര്‍ഗങ്ങള്‍

  ഒരു സ്ഥലത്ത് തുടര്‍ച്ചയായി  പയറുവര്‍ഗ്ഗങ്ങള്‍  കൃഷി ചെയ്യരുത്

  ഒരു കിലോ വിത്തിന്‍  2 ഗ്രാം  ബാവിസ്ടിന്‍ ഉപയോഗിച്ച്  വിത്ത് പരിചരണം നടത്തുക. വിതിടുന്നതിന് പത്ത് ദിവസമ  മുമ്പ്  തടത്തില്‍  4 ഗ്രാം  കോപ്പര്‍ ഓക്സി ക്ലോറൈഡ് 1 ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ ഉണ്ടാക്കിയ ലായനി ഒഴിച്ച്  നല്ലതുപോലെ  നനയ്ക്കണം .  ഒരു മാസം  പ്രായമാകുമ്പോള്‍  1 ഗ്രാം കാര്‍ബണ്‍ ഡാസിം  1 ലിറ്റര്‍ വെള്ളത്തില്‍  ചേര്‍ത്തുണ്ടാക്കിയ  ലായനി ഇലകളിലും  തണ്ടിലും  തളിക്കുക.

  വള്ളിയുണക്കം / ചുവടുവീക്കം

  ലക്ഷണങ്ങൾ

   

 • ചെടിയുടെ ചെറു ദിശയില്‍ മണ്ണിനു തൊട്ടുമുകളിലുള്ള  തണ്ടു ചീഞ്ഞു വള്ളിവാടുന്നു.
 • ചെടിയുടെ കട ഭാഗം വണ്ണിക്കുകയും  തണ്ടുണങ്ങി പോകുകയും ചെയ്യുന്നു
 •  

  നിയന്ത്രണമാര്‍ഗങ്ങള്‍

  ഒരു സ്ഥലത്ത് തുടര്‍ച്ചയായി  പയറുവര്‍ഗ്ഗങ്ങള്‍  കൃഷി ചെയ്യരുത്

  ഒരു കിലോ വിത്തിന്‍  2 ഗ്രാം  ബാവിസ്ടിന്‍ ഉപയോഗിച്ച്  വിത്ത് പരിചരണം നടത്തുക. വിതിടുന്നതിന് പത്ത് ദിവസമ  മുമ്പ്  തടത്തില്‍  4 ഗ്രാം  കോപ്പര്‍ ഓക്സി ക്ലോറൈഡ് 1 ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ ഉണ്ടാക്കിയ ലായനി ഒഴിച്ച്  നല്ലതുപോലെ  നനയ്ക്കണം .  ഒരു മാസം  പ്രായമാകുമ്പോള്‍  1 ഗ്രാം കാര്‍ബണ്‍ ഡാസിം  1 ലിറ്റര്‍ വെള്ളത്തില്‍  ചേര്‍ത്തുണ്ടാക്കിയ  ലായനി ഇലകളിലും  തണ്ടിലും  തളിക്കുക.

  കടചീയല്‍ /കരിമ്പിന്‍കേട്

  ലക്ഷണങ്ങൾ

  ചെടികളുടെ  തണ്ടിലും  കായകളിലും ഇലകളിലും  ഞരമ്പിലും കറുത്ത പാടുകള്‍  പ്രത്യക്ഷപെട്ടു  രോഗം പ്രത്യക്ഷ്മാകുന്നതോതോടുകൂടി  ഇലകള്‍ വാടി കൊഴിഞ്ഞു പോകുന്നു.

  നിയന്ത്രണമാര്‍ഗങ്ങള്‍

   

 • 2 ഗ്രാം കാര്‍ബണ്‍ ഡാസിം 1 കിലോഗ്രാം വിത്ത് എന്ന തോതില്‍  വിത്ത്   പരിചരണം നടത്തുക. ചെടിയ്ക്ക്‌  ഒരു മാസം പ്രായമാകുമ്പോള്‍  1 ഗ്രാം കാര്‍ബണ്‍ ഡാസിം    1 ലിറ്റര്‍ വെള്ളത്തില്‍  എന്ന തോതില്‍  ഇലകളിലും തണ്ടിലും  പതിക്കത്തക്കവിധം  സ്പ്രേ ചെയ്യുക.
 •  

  പോഷക സംബന്ധവൈകല്യങ്ങള്‍

  നൈട്രജന്‍റെ അഭാവം

  ലക്ഷണങ്ങൾ

   

 • മൂപ്പെത്തിയ ഇലകള്‍ വിളറിയ പച്ചനിറത്തിലോ മഞ്ഞ നിറത്തിലോ കാണപ്പെടുന്നു.
 • ചെടിയുടെ തണ്ടുകള്‍ ശോഷിക്കുന്നു.. നാരുകള്‍ക്ക് കട്ടികൂടുന്നു.
 • കായ്കള്‍ ചെറുതായും വിളറിയ പച്ചയോട്  കൂടിയതും, ഞെട്ടിന്റെ ഭാഗം ചുരുങ്ങിയും കാണപ്പെടുന്നു
 •  

  പരിപാലനക്രമം

  മണ്ണ് പരിശോധന നടത്തിയ ശേഷം നൈട്രജന്‍ വളങ്ങള്‍  നല്‍കുക.

  ഫോസ്ഫറസിന്‍റെ അഭാവം

  ലക്ഷണങ്ങള്‍

   

 • ഇലകള്‍ ചെറുതും , കടും പച്ച നിറത്തോട് കൂടിയും ചിലപ്പോള്‍ ചെമ്പ് നിറത്തോട്  കൂടിയും കാണപ്പെടുന്നു.
 • തണ്ട് ശോഷിക്കുന്നു. കായ്കള്‍ മങ്ങിയ നിറത്തോടും , ചിലപ്പോള്‍ ചെമ്പു കലര്‍ന്ന നിറത്തോടും കാണപ്പെടുന്നു.
 • പ്രായമായ ഇലകള്‍ വിണ്ടു  കീറി , സുതാര്യമായ തവിട്ട് നിറമാകുന്നു.
 • ഇല ഞെട്ടുകള്‍ ഉണങ്ങി പോകുന്നു.
 • ഇലകള്‍ വാടി തൂങ്ങുന്നു.
 •  

  പരിപാലനക്രമം

  മണ്ണ് പരിശോധിച്ച് ഫോസ്ഫാട്ടിക് വളങ്ങള്‍ നല്‍കുക.

  പൊട്ടാസ്യത്തിന്‍റെ അഭാവം

  ലക്ഷണങ്ങള്‍

   

 • ഇലകളില്‍ ഞരമ്പ്കളോട് ചേര്‍ന്ന ഭാഗം നീല കലര്‍ന്ന പച്ചനിറത്തോട് കൂടിയും ,  ബാക്കി ‘ ഭാഗം  ചെമ്പുനിറത്തിലുമാകുന്നു .
 • ചെറിയ ഇലകളുടെ അരികുകള്‍ വളഞ്ഞുപുളഞ്ഞു കാണപ്പെടുന്നു.
 • ഇലകള്‍ മഞ്ഞ കലര്‍ന്ന തവിട്ടു നിറമായി , അരികുകള്‍ കരിഞ്ഞുണങ്ങി നശിക്കുകയും ചെയ്യുന്നു.
 • കായ്കള്‍ മൃദുവായും ഞെട്ടുകള്‍ ശോഷിച്ചും കാണപ്പെടുന്നു.
 •  

  പരിപാലനക്രമം

  മണ്ണ് പരിശോധിച്ച് പട്ടികയില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള  അളവില്‍ പൊട്ടാസ്യം വളങ്ങള്‍ നല്‍കുന്നു.

  സള്‍ഫറിന്‍റെ അഭാവം

  ലക്ഷണങ്ങൾ

   

 • കുരുന്നിലകളില്‍ മഞ്ഞ നിറം കാണുകയും താമസിയാതെ അതു പ്രായമായ ഇലകളിലേക്ക് പടരുകയും ചെയ്യുന്നു.
 • മൂലകത്തിന്റെ അഭാവം രൂക്ഷമാകുമ്പോള്‍ ഇലകള്‍ ചുവപ്പോ , പര്‍പ്പിള്‍ നിറമോ ആകുന്നു.
 •  

  പരിപാലനക്രമം

  സള്‍ഫര്‍ അടങ്ങിയ  വളങ്ങള്‍ ഹെക്ടറിന്  25  കിലോഗ്രാം എന്ന തോതില്‍  നല്‍കുക. (കാത്സ്യം  സള്‍ഫേറ്റ് ഹെക്ടറിന് 100  കിലോഗ്രാം)

  കാല്‍സ്യത്തിന്റെ അഭാവം

  ലക്ഷണങ്ങള്‍

   

 • കുരുന്നിലകളിലെ മഞ്ഞളിപ്പ്  ബാധിച്ചു അവ നേര്‍ത്ത വെളുത്ത പാടുകളാകുന്നു.
 • ഇലത്തുമ്പുകളും  അരികുകളും മുകളിലേക്ക് ചുരുളുന്നു.
 • മൂത്ത ഇലകള്‍  താഴെയ്ക്ക് ചുരുണ്ട് ഫണത്തിന്റെ ആകൃതിയാകുന്നു.
 • ഇലയുടെ അരികുകള്‍ തവിട്ടു നിറത്തിലാകുന്നു.
 • പ്രായമെത്തുന്നതിനു  മുമ്പ് ഇലകള്‍ കൊഴിയുന്നു.
 • കായ്കള്‍ ചെറുതും ചുളിവുകള്‍ ഉള്ളതും ഭക്ഷണയോഗ്യം  അല്ലാത്തതുമായി കാണപ്പെടുന്നു
 •  

  പരിപാലനക്രമം

  ഹെക്ടര്‍ ഒന്നിന് 250 കിലോഗ്രാം എന്ന തോതില്‍ കുമ്മായമോ, 400 കിലോഗ്രാം ഡോളോ മൈറ്റോ  നല്‍കുക.

  മഗ്നീഷ്യത്തിന്‍റെ അഭാവം

   

 • ലക്ഷണങ്ങൾ
 • പരിപാലനക്രമം
 • പ്രായമായ  ഇലകള്‍ വിളറിയ പച്ചനിറത്തോടും നേര്‍ത്ത പച്ച വരകളോടു കൂടിയും കാണപ്പെടുന്നു.
 • ഇലകളുടെ തുമ്പില്‍ നിന്ന് മദ്ധ്യ ഭാഗം വരെയുള്ള ഭാഗങ്ങള്‍ക്ക് നിറം നഷ്ടപ്പെടുകയും നശിച്ചുപോകുകയും  ചെയ്യുന്നു
 •  

  ലക്ഷണങ്ങൾ

  പരിപാലനക്രമം

  മഗ്നീഷ്യം സള്‍ഫേറ്റ് ഹെക്ടറിന് 80 കിലോഗ്രാം എന്ന തോതില്‍ നല്‍കുക

  ബോറോണിന്‍റെ അഭാവം

  ലക്ഷണങ്ങൾ

 • നാമ്പിലകള്‍ വിടരുന്നില്ല .
 • അഗ്രഭാഗം ചാരം കലര്‍ന്ന തവിട്ടു നിറത്തിലും പ്രായമുള്ള ഇലകള്‍ കപ്പിന്റെ ആകൃതിയിലും മഞ്ഞപാടുകളോടുകൂടിയും കാണപ്പെടുന്നു.
 • ചെടികളുടെ  മുട്ടുകള്‍ ചെറുതാകുന്നു.
 •  

  പരിപാലനക്രമം

  ഹെക്ടറിന് 10 കിലോഗ്രാം ബോറാക്സ്  നല്കുക.

  3.0198019802
  നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

  (നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

  Enter the word
  നവിഗറ്റിഒൻ
  Back to top