Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

വീട്ടുവളപ്പിലെ കൃഷി

വിളകളുടെ വൈവിധ്യവും കൃഷിരീതിയും മൂലം വര്‍ഷം മുഴുവന്‍ കര്‍ഷകന് ആദായം ലഭിക്കും എന്നത് ഈ രീതിയുടെ ഒരു മുഖ്യ സവിശേഷതയാണ്

വീട്ടുവളപ്പിലെ കൃഷി

മരങ്ങള്‍ ഉള്‍പ്പെടെ വിവിധയിനം വിളകളുടെ കൃഷിയും കാലിവളര്‍ത്തല്‍, കോഴിവളര്‍ത്തല്‍, മത്സ്യകൃഷി എന്നിവയും കര്‍ഷകന്‍റെ അടിസ്ഥാന ആവശ്യങ്ങള്‍ക്ക് ഉതകുമാറ് കൂട്ടിയോജിപ്പിച്ചുകൊണ്ടുള്ള ഒരു ഉത്പാദന വ്യവസ്ഥയെയാണ് വീട്ടുവളപ്പിലെ കൃഷി എന്നതുകൊണ്ട് വിവക്ഷിക്കുന്നത്. വിളകളുടെ വൈവിധ്യവും കൃഷിരീതിയും മൂലം വര്‍ഷം മുഴുവന്‍ കര്‍ഷകന് ആദായം ലഭിക്കും എന്നത് ഈ രീതിയുടെ ഒരു മുഖ്യ സവിശേഷതയാണ്. കേരളത്തിലെ ഭൂരിഭാഗം കൃഷിയിടങ്ങളും ഈ രീതിയിലുള്ള കൃഷിയാണ് ചെയ്തുവരുന്നത്. പ്രധാനമായും തെങ്ങ് അടിസ്ഥാനമായുള്ള കൃഷിയാണ് ഇതില്‍ മുഖ്യമായത്. മണ്ണ്, ജലം, സൂര്യപ്രകാശം എന്നിവയെ ഫലപ്രദമായി ഉപയോഗിക്കുന്നതിന് ഈ കൃഷിരീതിമൂലം കഴിയും. തെങ്ങിന്‍ തോട്ടങ്ങളില്‍ കുരുമുളക് തുടങ്ങിയ സുഗന്ധ വിളകള്‍, വാഴ, കിഴങ്ങു വര്‍ഗ്ഗങ്ങള്‍, പച്ചക്കറികള്‍, കൈതച്ചക്ക, തീറ്റപ്പുല്ല് എന്നീ വിവിധ ഉയരത്തില്‍ വളരുന്ന ചെടികളെ ഉള്‍പ്പെടുത്തിയുള്ള ഒരു ബഹുനില കൃഷി കര്‍ഷകന് കൂടുതല്‍ ആദായം നല്‍കുന്നതായി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

സവിശേഷതകള്‍

വീട്ടുവളപ്പിലെ കൃഷിയുടെ മുഖ്യ സവിശേഷതകള്‍ ഇനി പറയുന്നു. 
1. കര്‍ഷകന് തന്‍റെ ആവശ്യാനുസരണം അനുയോജ്യമായ ഒരു വിളസന്പ്രദായം സ്വീകരിക്കാം. 
2. കൃഷിപ്പണികളിലെ വൈവിധ്യം കൂടുതല്‍ തൊഴിലവസരവും ആദായവും നല്‍കുന്നു. 
3. ജൈവവളങ്ങളുടെ ലഭ്യത വര്‍ദ്ധിപ്പിക്കുന്നു.
4. ജൈവവളങ്ങള്‍ കൂടുതലായി ചേര്‍ക്കുന്നതോടെ മണ്ണിന്‍റെ ഭൗതികരാസഘടനയില്‍ ഗുണപരമായ മാറ്റം ഉണ്ടാകുന്നു. 
5. മണ്ണിലെ ജൈവിക പ്രവര്‍ത്തനം വര്‍ധിക്കുന്നു. 
6. കീടരോഗ ബാധകളാല്‍ ഉണ്ടാകുന്ന കൃഷിനാശം ഏറ്റവിളകള്‍ കൃഷി ചെയ്യുന്പോഴുണ്ടാകുന്നതിനെക്കാള്‍ കുറവാണ്. 
7. മണ്ണൊലിപ്പ് തടയുന്നു. വിവിധ വിളകള്‍ ഒരു ആവരണം പോലെ നേരിട്ടുള്ള സൂര്യപ്രകാശത്തില്‍ നിന്നും മണ്ണിനെ സംരക്ഷിക്കുന്നതിനാല്‍ മണ്ണിന്‍റെ താപനില കുറയ്ക്കുന്നു. 
8. സൂക്ഷ്മകാലാവസ്ഥയില്‍ അനുകൂലമായ മാറ്റങ്ങള്‍ ഇത്തരം കൃഷിയിലൂടെ സാധ്യമാകുന്നു. താപനിലയുള്ള കുറവ് മണ്ണില്‍ നിന്നുമുള്ള ജലബാഷ്പീകരണം കുറയ്ക്കുകയും അതുവഴി ജലസേചനത്തിന് ആവശ്യമായ വെള്ളത്തിന്‍റെ അളവ് കുറയ്ക്കുകയും ചെയ്യുന്നു. 
9. ശക്തിയായ കാറ്റ്, മഴ എന്നിവയില്‍ നിന്നും കാര്‍ഷിക വിളകള്‍ക്ക് മരങ്ങള്‍ സംരക്ഷണം നല്‍കുന്നു. 
ചില പ്രതികൂല ഘടകങ്ങളും ഈ കൃഷി രീതിയിലുണ്ട്. അതില്‍ പ്രധാനപ്പെട്ടത് വിളകള്‍ തമ്മിലുള്ള മല്‍സരമാണ്. ജലം, മൂലകങ്ങള്‍, സൂര്യപ്രകാശം എന്നിവയ്ക്കായി വിളകള്‍ തമ്മില്‍ മല്‍സരം ഉണ്ടാകുന്നുണ്ട്. ഇത് പരമാവധി കുറയ്ക്കുന്നതിന് അനുയോജ്യമായ ഒരു വിള സംവിധാനം വീട്ടുവളപ്പിലെ കൃഷിക്ക് അത്യന്താപേക്ഷിതമാണ്. മരങ്ങളുടെ വേരുകളില്‍ നിന്നും സസ്യഭാഗങ്ങളില്‍ നിന്നും ഉത്പാദിപ്പിക്കുന്ന ചില രാസവസ്തുക്കള്‍ കാര്‍ഷിക വിളകളുടെ വളര്‍ച്ചയെ തടയുന്നതിനായി ചിലപ്പെഴൊക്കെ കണ്ടിട്ടുണ്ട്. ഇതിന് അലിലോപ്പതി എന്നാണ് പറയുക.

തക്കാളി


നല്ലനീര്‍വാര്‍ച്ചയും വളക്കൂറും ഉളള മണ്ണാണ് തക്കാളികൃഷിക്കു പറ്റിയത്. പുളിരസമുളള മണ്ണ് അത്ര നന്നല്ല. പുളിമണ്ണില്‍ വളരുന്ന തക്കാളിക്ക് ബാക്ടീരിയമൂലമുണ്ടാകുന്ന വാട്ടം പിടിപെടാനുളള സാധ്യത കൂടുതലാണ്. സെപ്റ്റംബര്‍ ഡിസംബര്‍ മാസങ്ങളിലെ കൃഷിയിലാണ് തക്കാളിയില്‍നിന്നും കൂടുതല്‍ വിളവു ലഭിക്കുന്നത്.

വിത്തുപാകി മുളപ്പിച്ച തക്കാളിത്തൈകല്‍ ഉപയോഗിച്ചണ് കൃഷി നടത്തുന്നത്. തൈകള്‍ കുറച്ചുമതിയെങ്കില്‍ ചട്ടിയില്‍ മുളപ്പിക്കാം.

കൂടുതല്‍ തൈകള്‍ വേണമെന്നുണെ്ടങ്കില്‍ ഉയര്‍ന്ന തടങ്ങളില്‍ ചാണകപ്പൊടി ചേര്‍ത്തിളക്കിയ സ്ഥലത്ത് വിത്തുപാകണം. വിത്തുപാകി കിളിര്‍ത്ത് ഒരുമാസം കഴിയുന്പോള്‍ തൈകള്‍ നടാന്‍ പാകമാകും.

വെളളം കെട്ടിക്കിടക്കാത്ത സ്ഥലത്ത് എഴുപത്തഞ്ച് സെന്‍റീമീറ്റര്‍ അകലത്തില്‍ ചാലുകള്‍ എടുത്തുവേണം തൈകള്‍ നടാന്‍. തൈകള്‍ തമ്മില്‍ അറുപത് സെന്‍റീമീറ്റര്‍ അകലമാകാം. തൈ നടുന്നതിനു മുന്പ് ഒരു സെന്‍റിന് 325 ഗ്രാം യൂറിയ 875 ഗ്രാം സൂപ്പര്‍ ഫോസ്ഫേറ്റ് 80 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ ചെര്‍ക്കണം. തൈ നട്ട് ഒരുമാസം കഴിയുന്പോള്‍ 165 ഗ്രാം യൂറിയ 80 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ ചേര്‍ക്കണം. തൈനട്ട് ഒരുമാസം കഴിയുന്പോള്‍ 165 ഗ്രാം യൂറിയ 80 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ മേല്‍വളമായി നല്‍കാം. ഒരുമാസം കഴിഞ്ഞ് 160 ഗ്രാം യൂറിയ കൂടി നല്‍കുന്നതുകൊണ്ട് കുഴപ്പമില്ല.

തക്കാളിക്ക് കരുത്തു കുറവായതിനാല്‍ കന്പുകള്‍ നാട്ടി ഇവയ്ക്ക്താങ്ങുകൊടുക്കണം. താങ്ങു കൊടുക്കുന്നതു വഴി കൂടുതല്‍ വിളവ് ലഭിക്കുന്നതിനും കായ്കള്‍ മണ്ണില്‍പ്പറ്റി കേടാകാതിരിക്കാനും സഹായിക്കും. ചെടിയില്‍ കായ്കള്‍ നന്നായി പിടിക്കണമെങ്കില്‍ ആവശ്യമില്ലെന്നു തോന്നുന്ന ചെറുശിഖരങ്ങള്‍ മുറിച്ചുനീക്കണം. രണ്ടുമാസം കഴിയുന്പോള്‍ കായ്കള്‍ ഉപയോഗിക്കാവുന്നതാണ്.

തക്കാളിക്കുണ്ടാകുന്ന പ്രധാന രോഗം ബാക്ടീരിയല്‍ വാട്ടമാണ്. നിലമൊരുക്കുന്പോള്‍ മണ്ണില്‍ കുറച്ചു കുമ്മായം ചേര്‍ക്കണം. വാട്ടത്തെ ചെറുക്കാന്‍ കഴുവുളള \'ശക്തി\' എന്ന ഇനം തക്കാളിയാണ് കൃഷിക്ക് നല്ലത്. പുഴുകുത്തിയ കായ്കള്‍ നശിപ്പിച്ചുകളയണം. കായ്തുരപ്പന്‍ പുഴുവിന്‍റെ ഉപദ്രവം കണ്ടു തുടങ്ങിയാല്‍ മീനെണ്ണ കലര്‍ത്തിയ സോപ്പുലായനി തളിച്ചാല്‍ ഒരുപരിധി വരെ നിയന്ത്രിച്ചുനിര്‍ത്താം.

തക്കാളിയില്‍ അന്നജം, പ്രോട്ടീന്‍, കാല്‍സ്യം, ഫോസ്ഫറസ്, വിറ്റാമിന്‍ സി, ധാതുക്കള്‍, ഇരുന്പ് എന്നിവ അടങ്ങിയിട്ടുണ്ട്.

നൂറ് ഗ്രാം തക്കാളിയില്‍ തൊണ്ണൂറ്റിനാല് ശതമാനവും ജലാംശമാണ്. 0.8 ഗ്രാം നാരുകളും 0.90 ഗ്രാം പ്രോട്ടീനും 3.60 ഗ്രാം അന്നജവും അടങ്ങിയിരിക്കുന്നു. കൂടാതെ തയാമിന്‍, നയാസിന്‍, ഫോളിക് ആസിഡ്, കരോട്ടിന്‍, ഓക്സാലിക് ആസിഡ്, സിട്രിക് ആസിഡ്, മാലിക് ആസിഡ് എന്നിവയും അടങ്ങിയിട്ടുണ്ട്.

വിളര്‍ച്ച ഇല്ലതാക്കാനും ചര്‍മകാന്തിക്കും തക്കാളി സ്ഥിരമായി കഴിക്കുന്നത് ഉത്തമമാണ്. മലബന്ധം അകറ്റുവാനും തക്കാളിക്ക് കഴിവുണ്ട്. തക്കാളി ചൂടാക്കിയാല്‍ അതിലടങ്ങിയിരിക്കുന്ന വൈറ്റമിന്‍ സി നഷ്ടപ്പെടും. പഴുത്ത തക്കാളി അരിഞ്ഞ് പഞ്ചസാര ചേര്‍ത്ത് കഴിക്കുന്നതും നീരുകുടിക്കുന്നതും കൂടുതല്‍ പ്രയോജനകരമാണ്.

മുളക്

 

(കാപ്സികം ആനം)
ഇനങ്ങള്‍ :

അത്യുത്പാദനശേഷിയുള്ള ഇനങ്ങല്‍  ജ്വാലാസഖി, ജ്വാലാമുഖി, ജ്വാലാ, പാന്ത് സി  1, കെ 2.

ബാക്ടീരിയല്‍ വാട്ട പ്രതിരോധ ശക്തിയുള്ള ഇനങ്ങള്‍  മഞ്ജരി, ഉജ്വല, അനുഗ്രഹ.

വിത്ത് തോത് :

1.0 കി.ഗ്രാം/ഹെക്ടര്‍.

തൈ ഉത്പാദനം :

മുളക് തൈ പറിച്ചു നട്ടുവളര്‍ത്തുന്ന ഒരു പച്ചക്കറിയാണ്. നഴ്സറിയില്‍ വിത്ത് പാകി ഒരു മാസം പ്രായമുള്ള തൈകളാണ് പറിച്ചു നടുന്നത്. മണ്ണും ഉണക്കിപൊടിച്ച കാലിവളവും നന്നായി കൂട്ടി കലര്‍ത്തി 90100 സെ.മീറ്റര്‍ വീതിയിലും സൗകര്യാര്‍ത്ഥമുള്ള നീളത്തിലും തയ്യാറാക്കിയ ഉയര്‍ന്ന തടങ്ങളിലാണ് വിത്ത് പാകുന്നത്. വിത്ത് പാകിയതിനുശേഷം പച്ചിലകൊണ്ട് പുതയിടുകയും റോസ്കാന്‍ ഉപയോഗിച്ച് എല്ലാദിവസവും രാവിലെ നനക്കുകയും വേണം. വിത്ത് മുളച്ചു കഴിഞ്ഞാലുടന്‍ പുതയിട്ടിരിക്കുന്ന പച്ചിലമാറ്റണം. പറിച്ചുനടുന്നതിനു മുന്നോടിയായി ഒരാഴ്ചമുന്‍പ് തന്നെ ജലസേചനം നിയന്ത്രിക്കുകയും നടുന്നതിന് തലേന്ന് നന്നായി ജലസേചനം നല്‍കുകയും ചെയ്യണം.

നടീല്‍ സമയം :

മഴക്കാല കൃഷിക്ക് തൈകള്‍ മേയ്  ജൂണ്‍ മാസത്തില്‍ ലഭിക്കുന്ന തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തിനു മുന്‍പായി പറിച്ചുനടണം. ജലസേചനം നടത്തി കൃഷിചെയ്യുന്ന അവസരത്തില്‍ സെപ്തംബര്‍  ഒക്ടോബര്‍ മാസത്തില്‍ തൈകള്‍ പറിച്ചു നടാവുന്നതാണ്.

നിലം ഒരുക്കലും നടീലും :

കൃഷി ചെയ്യുന്ന സ്ഥലം ഉഴുതോ, കിളച്ചോ മണ്ണ് നല്ല പൊടിഞ്ഞ രീതിയിലാക്കണം. നന്നായി ഉണക്കി പൊടിച്ച കാലിവളം മണ്ണുമായി കൂട്ടികലര്‍ത്തിയ ശേഷം ചെറിയ ചാലുകളിലോ തടങ്ങളിലോ മേയ് മാസത്തില്‍ തൈകള്‍ പറിച്ചു നടാവുന്നതാണ്. വേനല്‍ക്കാലത്ത് പറിച്ചുനട്ട തൈകള്‍ക്ക് 34 ദിവസത്തേക്ക് തണല്‍ നല്‍കേണ്ടതാണ്.

നടീല്‍ അകലം :

അധികം പടരാത്ത ഇനങ്ങള്‍ക്ക് 45*45 സെന്‍റിമീറ്ററും, വെള്ളകാന്താരി എന്ന ഇനത്തിന് 75*4560 സെന്‍റിമീറ്ററും അകലം നല്‍കേണ്ടതാണ്.

വളപ്രയോഗം :

നിലം ഒരുക്കന്ന സമയത്ത് ഒരു ഹെക്ടറിന് 2025 ടണ്‍ കലിവളം മണ്ണുമായി ചേര്‍ക്കണം.

ഹെക്ടര്‍ ഒന്നിന് 75:40:25 കിലോഗാം പാക്യജനകം : ഭാവകം : ക്ഷാരം എന്നിവ നല്‍കണം. പകുതി പാക്യജനകവും, മുഴുവന്‍ ഭാവകവും, പകുതി ജനകവും ക്ഷാരവും അടിവളമായും, നാലിലൊന്ന് പാക്യജനകവും പകുതി ക്ഷാരും നട്ട് 2030 ദിവസത്തിനുശേഷവും, ബാക്കിയുള്ള പാക്യജനകം രണ്ടു മാസത്തിനുശേഷവും നല്‍കണം.

മറ്റ് പരിചരണ മാര്‍ഗ്ഗങ്ങള്‍ :

വേനല്‍ക്കാലത്ത് 34 ദിവസത്തെ ഇടവേളകളില്‍ നന്നായി നനക്കേണ്ടതാണ്. ആവശ്യമെങ്കില്‍ താങ്ങ് കൊടുക്കണം. കളയെടുക്കലിനോടനുബന്ധിച്ച് വളപ്രയോഗവും മണ്ണിളക്കലും നടത്തണം.

സസ്യസംരക്ഷണം :

തൈകള്‍ ചീഞ്ഞുപോകുന്നത് തടയുന്നതിനായി, നഴ്സറിയില്‍ വിത്ത് പാകുന്പോള്‍ കഴിവതും തുറസായ സ്ഥലത്ത് വേനല്‍ക്കാലത്തു നിര്‍മ്മിച്ച തടങ്ങളാണ് നല്ലത്. മഴക്കാലത്ത് ഒരു മാസത്തെ ഇടവേളയില്‍ നഴ്സറിയിലും കൃഷി സ്ഥലത്തും ഒരു ശതമാനം വീര്യമുള്ള ബോര്‍ഡോമിശ്രിതം തളിക്കേണ്ടതാണ്. ബാക്ടീരിയല്‍ വാട്ടവും, മൊസൈക്ക് രോഗവും കണ്ടാല്‍ അത്തരത്തിലുള്ള ചെടികള്‍ പറിച്ചെടുത്ത് നശിപ്പിക്കേണ്ടതാകുന്നു.

ബാക്ടീരാവാട്ടം കാണുന്ന സ്ഥലങ്ങളില്‍ പ്രതിരോധശേഷിയുള്ള ഇനങ്ങളായ മഞ്ജരി, ഉജ്വല, അനുഗ്രഹ എന്നിവ കൃഷി ചെയ്യാവുന്നതാണ്.

മീലിമൂട്ടകള്‍ ലേസ് വിന്‍ഗ്കള്‍ എന്നിവയെ ക്യൂനാള്‍ഫോസ് (0.025 ശതമാനം) ഉപയോഗിച്ച് നിയന്ത്രിക്കാം. മണ്ഡരി, മറ്റ് നീരുറ്റി കുടിക്കുന്ന കീടങ്ങള്‍ എന്നിവയെ 0.05 ശതമാനം വീര്യമുള്ള ഡൈമെത്തോയേറ്റ് ഉപയോഗിച്ച് നിയന്ത്രിക്കാം.

ക്യാരറ്റ്

(ഡാക്കസ് കറ്റോറ്റ)

ഉന്നത പ്രദേശങ്ങളില്‍ ആഗസ്റ്റ്  ജാനുവരി സമയങ്ങളില്‍ ക്യാരറ്റ് നന്നായി കൃഷി ചെയ്യാവുന്നതാണ്. നല്ല നീര്‍വാഴ്ചയുള്ള മണല്‍ കലര്‍ന്ന എക്കല്‍ മണ്ണാണ് ഈ കൃഷിക്ക് ഏറ്റവും അനുയോജ്യം.

ഇനങ്ങള്‍ :

പുസകേസര്‍, നാന്‍റിസ്, പൂസമെഘാലി.

നടീലിന് ആവശ്യമായ കാര്യങ്ങള്‍ :

ഒരു ഹെക്ടറിന് 56 കിലോഗ്രാം വിത്ത് ആവശ്യമാണ്. നല്ല രീതിയില്‍ വേരുപിടിക്കാനായി ഇവ തിട്ടകളിലോ തവാരണകളിലോ നടണം. തവാരണകള്‍ക്ക് 20 സെന്‍റിമീറ്റര്‍ പൊക്കവും അവ തമ്മില്‍ 45 സെന്‍റിമീറ്റര്‍ അകലവും ആവശ്യമാണ്. വിത്ത് 10 സെന്‍റിമീറ്റര്‍ അകലത്തില്‍ നടണം. വിത്ത് നന്നായി പൊടിച്ച മേല്‍മണ്ണുമായി കൂട്ടികലര്‍ത്തി നേര്‍വരികളായി പാവണം. അതിനുശേഷം വിത്ത് മണ്ണിട്ട് മൂടണം.

വളപ്രയോഗം :

അടിവളമായി 25 ടണ്‍ കാലിവളവും, 37.5 കിലോ പാക്യജനകവും, 62.5 കിലോ ഭാവകവും, 50 കിലോ ക്ഷാരവും ഒരു ഹെക്ടറിന് നല്‍കണം. നട്ട് ഒരു മാസത്തിനു ശേഷം 37.5 കിലോ പാക്യജനകവും നല്‍കണം.

മറ്റ് പരിചരണങ്ങള്‍ :

നല്ല രീതിയില്‍ വിത്ത് മുളക്കുന്നതിനും, ചെടിയുടെ വളര്‍ച്ചയ്ക്കും സ്ഥിരമായി ഈര്‍പ്പം ആവശ്യമാണ്. നട്ട് മൂന്ന് മാസത്തിനുശേഷം തൈകള്‍ തമ്മില്‍ 10 സെന്‍റീമീറ്റര്‍ അകലം ക്രമീകരിക്കുന്നതിനായി കൂടുതലായി വളര്‍ന്നു നില്‍ക്കുന്ന തൈകളെ പിഴുത് മാറ്റേണ്ടതാണ്. ഇത് നല്ല വിളവ് കിട്ടാന്‍ സഹായിക്കും. നിശ്ചിത ഇടവേളകളില്‍ കളയെടുക്കണം. വേരിന്‍റെ നല്ല വളര്‍ച്ചയ്ക്ക് ചെറിയ രീതിയില്‍ മണ്ണിളക്കി കൊടുക്കണം. വേര് വളര്‍ന്നു തുടങ്ങുന്ന സമയം മണ്ണ് കൊത്തി കിളച്ചു കൊടുക്കണം.

റാഡിഷ്

(റഫാനസ് സറ്റൈവസ്)

ജൂണ്‍ മുതല്‍ ജനുവരി വരെയുള്ള സമയം ഉയര്‍ന്ന പ്രദേശത്തെ നീര്‍വാഴ്ചയുള്ള മണല്‍ കലര്‍ന്ന എക്കല്‍ മണ്ണ് ഈ കൃഷിക്ക് ഉത്തമമാണ്.
ഇനങ്ങള്‍ :
ജാപ്പനീസ് വൈറ്റ്, അര്‍ക്ക നിഷാന്ത്, പുസാചേത്കി, പുസാരശ്മി, പുസദേശി, ബോംബെ റെഡ്ലോംഗ്.
നടീലിന് ആവശ്യമായ കാര്യങ്ങള്‍ :
ഒരു ഹെക്ടറിന് 78 കിലോഗ്രാം വിത്ത് ആവശ്യമാണ്. വേരിന്‍റെ നല്ല രീതിയിലുള്ള വളര്‍ച്ചയ്ക്ക് തവാരണകളില്‍ വേണം നടാന്‍, തവാരണകളുടെ നിര്‍മ്മാണവും വിത്ത് നടീലും ക്യരറ്റിന് നിര്‍ദ്ദേശിച്ച പ്രകാരം ചെയ്യണം.
വളപ്രയോഗം :
ക്യാരറ്റിന് നിര്‍ദ്ദേശിച്ച പ്രകാരം റാഡിഷിനും വളപ്രയോഗം നടത്തണം.
മറ്റ് പരിചരണങ്ങള്‍ :
പരിചരണ മാര്‍ഗ്ഗങ്ങള്‍ ക്യാരറ്റിനും, റാഡിഷിനും ഒന്നുപോലെയാകുന്നു.

ബീറ്റ് റൂട്ട്

 

(ബീറ്റാ വള്‍ഗാരിസ്)

ഉയര്‍ന്ന പ്രദേശങ്ങളിലെ നല്ല നീര്‍വാഴ്ചയുള്ള മണല്‍ കലര്‍ന്ന എക്കല്‍ മണ്ണില്‍ ആഗസ്റ്റ് മുതല്‍ ജനുവരി വരെയുള്ള സമയത്ത് ഈ കൃഷി ചെയ്യാവുന്നതാണ്.

ഇനങ്ങള്‍ :

ഡെട്രോയിറ്റ് ഡാര്‍ക്ക്, ഇംപെരേറ്റര്‍

നടീലിന് ആവശ്യമായ കാര്യങ്ങള്‍ :

വിത്ത് തോത് 1 ഹെക്ടറിന് 78 കി.ഗ്രാം ആവശ്യമാണ്. വേരിന്‍റെ നല്ല വളര്‍ച്ചയ്ക്ക് ബീറ്റ്റൂട്ട് തവാരണകളിലോ, തിട്ടകളിലോ വേണം നടാന്‍. 20 സെന്‍റിമീറ്റര്‍ പൊക്കവും, 45 സെന്‍റിമീറ്റര്‍ അകലവും ഉള്ള തിട്ടകളില്‍ 1520 സെന്‍റീമീറ്റര്‍ അകലത്തിലുള്ള വരികളിലായി വേണം വിത്ത് നടാന്‍. നല്ല പൊടിഞ്ഞ മണ്ണുമായി കൂട്ടി കലര്‍ത്തിയ വിത്ത് വരികളായി വിതച്ച് അതിനുമുകളില്‍ നേര്‍ത്ത പാളിയായി മണ്ണ് വിതറണം.

വളപ്രയോഗം :

അടിവളമായി 20 ടണ്‍ കാലിവളം ഒരു ഹെക്ടറിന് നല്‍കണം. 75:37.5:37.5 കിലോഗ്രാം പാക്യജനകം: ഭാവകം: ക്ഷാരം എന്നിവ 1 ഹെക്ടറിന് നല്‍കണം. മുഴുവന്‍ ഭാവകവും ക്ഷാരവും പകുതി പാക്യജനകവും അടിവളമായും ബാക്കി പകുതി പാക്യജനകം തൈകള്‍ നന്നായി വളരുന്ന സമയത്തും നല്‍കണം.

മറ്റ് പരിചരണങ്ങള്‍ :

ഒരേ പോലെ നല്ല രീതിയില്‍ വിത്ത് മുളക്കുന്നതിനും തൈകളുടെ വളര്‍ച്ചക്കും നല്ല ഈര്‍പ്പം അനിവാര്യമാണ്. ക്യാരറ്റിന് നിര്‍ദ്ദേശിച്ച മറ്റ് പരിചരണങ്ങള്‍ തന്നെ ബീറ്റ്റൂട്ടിനും ഉപയോഗിക്കാവുന്നതാണ

വെളുത്തുള്ളി

(അലിയം സറ്റൈവം)

വെളുത്തുള്ളിയുടെ കായിക വളര്‍ച്ചാ സമയത്ത് തണുത്തതും, ഈര്‍പ്പമുള്ളതുമായ കാലവസ്ഥയും, ഉള്ളി പാകമാകുന്ന സമയത്ത് വരണ്ടകാലാവസ്ഥയുമാണ് വേണ്ടത്. വളക്കൂറുള്ളതും, നല്ല നീര്‍വാഴ്ചയുള്ളതുമായ എക്കല്‍ മണ്ണ് ഈ കൃഷിക്ക് അനുയോജ്യമാണ്. കേരളത്തിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ വെളുത്തുള്ളി ഒക്ടോബര്‍  നവംബര്‍ മാസങ്ങളില്‍ നടാവുന്നതാണ്.

ഇനങ്ങള്‍ :

ഊട്ടി1, ജി 50

നടീലിനാവശ്യമായ കാര്യങ്ങള്‍ :

ചെറിയ അല്ലികളാണ് നടാനുപയോഗിക്കുന്നത്. ഒരു ഹെക്ടറിലേക്ക് 500 കിലോ നടീല്‍ വസ്തു ആവശ്യമാണ്. നടാനുപയോഗിക്കുന്ന വെളുത്തുള്ളി വിളവെടുത്തതിനു ശേഷം 23 മാസം സൂക്ഷിച്ചതിനു ശേഷം 4 ഗ്രാം തൂക്കം വരുന്ന അല്ലികള്‍ നടാന്‍ ഉപയോഗിക്കാം. നടുന്നതിനു മുന്പ് വെള്ളത്തില്‍ കുതിര്‍ത്തതിനുശേഷം ഒരു മില്ലി ലിറ്റര്‍ ഡൈമെക്രോണും 1 ഗ്രാം കാര്‍ബണ്‍ഡാസിവും 1 ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് ആ ലായനിയില്‍ 15 മിനിട്ട് മുക്കി വയ്ക്കണം. നടുന്നതിനായി 15 സെന്‍റിമീറ്റര്‍ പൊക്കത്തില്‍ 1 മീറ്റര്‍ വീതിയിലും സൗകര്യമുള്ള നീളത്തിലും തവാരണകള്‍ ഉണ്ടാക്കണം. അതില്‍ നടീല്‍വസ്തു 15*8 സെന്‍റിമീറ്റര്‍ അകലത്തില്‍ കുഴിച്ച് നടണം. നട്ട് 5-ാം ദിവസം മുതല്‍ മുളച്ചു തുടങ്ങുകയും 1015 ദിവസം കൊണ്ട് മുളച്ചു കഴിയുകയും ചെയ്യും.

വള പ്രയോഗം :

പാക്യജനകം: ഭാവകം: ക്ഷാരം എന്നിവ 60:120:120 കിലോഗ്രാം/ഹെക്ടര്‍ എന്ന തോതില്‍ നട്ട് 20 ദിവസത്തിനു ശേഷം നല്‍കണം. 45 ദിവസത്തിനുശേഷം പാക്യജനകം 60 കിലോ ഒരു ഹെക്ടറിന് എന്ന തോതിലും നല്‍കേണ്ടതാണ്.

മറ്റ് പരിചരണ മുറകള്‍ :

നട്ട് 60 ദിവസത്തിനു ശേഷം മണ്ണ്് കിളച്ചു കൊടുക്കേണ്ടതാണ്.

സസ്യ സംരക്ഷണം :

ത്രിപ്സ്, നിമാവിരകള്‍ എന്നിവയെ നിയന്ത്രിക്കാനായി 1 ലിറ്റര്‍ വെള്ളത്തില്‍ 1 മില്ലിലിറ്റര്‍ ഡൈമക്രോണ്‍ ലയിപ്പിച്ച ലായനി തളിക്കണം. ബ്ളാസ്റ്റ് രോഗത്തെ തടയാന്‍ 2 ഗ്രാം മാന്‍കോസെബ് 1 ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് തളിക്കണം.

വിളവെടുപ്പ് :

നട്ട് 120130 ദിവസത്തിനുശേഷം വിളവെടുക്കാവുന്നതാണ്. 1 ഹെക്ടറില്‍ നിന്നും 510 ടണ്‍ വിളവു ലഭിക്കും.

ക്വാളിഫ്ളവര്‍

(ബ്രാസിക്കാ ഒളിറേസിയേ വെററെറ്റി ബോട്രിറ്റിസ്).

ഉയര്‍ന്ന തലങ്ങളില്‍ ശീതകാലത്ത് ക്വാളിഫ്ളവര്‍ കൃഷി ചെയ്യാവുന്നതാണ്. നല്ല നീര്‍വാഴ്ചയുള്ള മണല്‍ നിറഞ്ഞ എക്കല്‍ മണ്ണും, പശിമരാശി മണ്ണും ഈ കൃഷിക്ക് യോജിച്ചതാണ്. 

ഇനങ്ങള്‍ : 

പൂസ ഏര്‍ലി സിന്‍ന്തെറ്റിക്, ഹിമാനി, സ്വാതി, പുസദീപാലി, ഏര്‍ലി പാറ്റ്ന, 746സി. 

നടീലിന് ആവശ്യമായ കാര്യങ്ങള്‍: 

ക്വാളിഫ്ളവര്‍ ഒരു ശീതകാല പച്ചക്കറി ആയതിനാല്‍ വിത്ത് നടീല്‍ ആഗസ്ത് മുതല്‍ നവംബര്‍ വരെ ആകാവുന്നതാണ്. ഒരു ഹെക്ടറിന് 600750 ഗ്രാം വിത്ത് ആവശ്യമാണ്. നഴ്സറില്‍ പാകി മുളപ്പിച്ച 3 മുതല്‍ 5 ആഴ്ച വരെ പ്രായമായ തൈകള്‍ നടാനുപയോഗിക്കാവുന്നതാണ്. തൈകള്‍ 60*45 സെന്‍റിമീറ്റര്‍ അകലത്തില്‍ നടണം. 

വളപ്രയോഗം:  

ഒരു ഹെക്ടറിന് 25 ടണ്‍ കാലിവളവും, പാക്യജനകം : ഭാവകം : ക്ഷാരം എന്നിവ 150:100:125 കിലോഗ്രാം എന്ന തോതിലും നല്‍കണം. മുഴുവന്‍ ഭാവകവും, പകുതി പാക്യജനകവും, പകുതി ക്ഷാരവും നടുന്നതിന് മുന്നോടിയായും ബാക്കിയുള്ള വളം നട്ട് ഒരു മാസത്തിനു ശേഷവും നല്‍കണം. 

മറ്റ് പരിചരണങ്ങള്‍ : 

ക്വാളിഫ്ളവറിന്‍റെ നല്ല വളര്‍ച്ചയ്ക്ക് സ്ഥിരമായി ഈര്‍പ്പം ആവശ്യമാണ്. നല്ല വായൂ സഞ്ചാരത്തിനും കളയെടുക്കുന്നതിനുമായി ചെറിയ തോതില്‍ മണ്ണ് ഇളക്കേണ്ടതാണ്. നട്ട് ഒരു മാസത്തിനു ശേഷം മണ്ണ് നന്നായി കൊത്തികിളക്കുന്നത് നല്ല വിളവ് കിട്ടാന്‍ സഹായിക്കും.

ചുരയ്ക്ക അഥവാ ബോട്ടില്‍ ഗോഡ്

(ലാജിനേറിയ സിസെറ്റേിയ)

നടീല്‍ സമയം

ജാനുവരി  മാര്‍ച്ച്, സെപ്തംബര്‍ ഡിസംബര്‍ എന്നീ കാലങ്ങളില്‍ ചുരക്ക നന്നായി കൃഷി ചെയ്യാവുന്നതാണ്. മഴക്കാലത്ത് കൃഷി ചെയ്യുന്പോള്‍ വിത്ത് നടീല്‍ മേയ്  ജൂണ്‍ മാസങ്ങളില്‍ ലഭിക്കുന്ന ആദ്യത്തെ കുറച്ചു ദിവസത്തെ മഴക്കുശേഷം ആരംഭിക്കാവുന്നതാണ്.

ഇനങ്ങള്‍

പസാ സമ്മര്‍ പ്രൊലിഫിക് ലോംഗ്

അര്‍ക്കാ ബാഹര്‍.

വിത്ത് തോത്

3  4 കിലോഗ്രാം/ഹെക്ടര്‍.

നിലം ഒരുക്കല്‍

30  45 സെന്‍റിമീറ്റര്‍ ആഴത്തില്‍ 60 സെന്‍റിമീറ്റര്‍ വ്യാസത്തിലുള്ള കുഴികള്‍ 3 മീറ്റര്‍ * 3 മീറ്റര്‍ അകലത്തില്‍ പന്തലില്‍ പടര്‍ത്താനുള്ള സൗകര്യാര്‍ത്ഥം ഒരുക്കേണ്ടതാണ്. തറയില്‍ പടരുന്നതിനായി കുഴികള്‍ തമ്മില്‍ 2 മീറ്റര്‍ അകലവും വരികള്‍ തമ്മില്‍ 34 മീറ്റര്‍ അകലവും പാലിക്കണം. കുഴികളില്‍ കാലിവളവും, രാസവളവും മേല്‍മണ്ണും കൂട്ടികലര്‍ത്തിയ മിശ്രിതം നിറക്കണം.

നടീല്‍

കുഴി ഒന്നിന് 4 മുതല്‍ 5 വിത്തുവരെ നടാവുന്നതാണ്. 2 ആഴ്ചയ്ക്കുശേഷം ആരോഗ്യമില്ലാത്ത ചെടികളെ നീക്കം ചെയ്ത് കുറഞ്ഞത് 3 ചെടികള്‍ ഒരു കുഴിയില്‍ നിലനിര്‍ത്തണം.

വളപ്രയോഗം

അടിവളമായി 2025 ടണ്‍ കാലിവളവും, പകുതി പാക്യജനകവും (35 കിഗ്രാം), മുഴുവന്‍ ഭാവകവും (25 കി.ഗ്രാം) ക്ഷാരവും (25 കി.ഗ്രാം/ഹെക്ടര്‍) നല്‍കണം. ബാക്കി പകുതി പാക്യജനകം (35 കി.ഗ്രാം) പലപ്പോഴായി 2 ആഴ്ചയ്ക്ക് ഒരിക്കല്‍ നല്‍കേണ്ടതാണ്.

മറ്റ് പരിചരണങ്ങള്‍

വളര്‍ച്ചയുടെ ആദ്യകാല ഘട്ടങ്ങളില്‍ 34 ദിവസത്തെ ഇടവേളകളില്‍ നനക്കേണ്ടതാണ്. പൂവിടുന്പോഴും കായ്ക്കുന്പോഴും ഒന്നിടവിട്ട് ദിവസങ്ങളില്‍ നനയ്ക്കണം. വള്ളികള്‍ പന്തലിലോ, തറയിലോ പടര്‍ത്താവുന്നതാണ്.

വളപ്രയോഗം നടത്തുന്പോള്‍ കളയെടുക്കലും മണ്ണ് ഇളക്കലും നടത്തേണ്ടതാണ്. മഴക്കാലത്ത് മണ്ണ് കൊത്തി കിളയല്‍ നടത്തേണ്ടതാണ്.

കീടങ്ങള്‍

പ്രധാന കീടങ്ങള്‍ എപ്പിലാക്നാ വണ്ടുകളും, ചുവന്ന പംപ്കിന്‍ വണ്ടുകളുമാണ്. പാവലിന് നിര്‍ദ്ദേശിച്ചിട്ടുള്ള നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ ഇതിനും ഉപയോഗിക്കാവുന്നതാണ്.

രോഗങ്ങള്‍

ഡൗണി മില്‍ഡ്യു, പൗഡറി മില്‍ഡ്യു എന്നിവയാണ് പ്രധാന രോഗങ്ങള്‍. പാവലിന് നിര്‍ദ്ദേശിച്ചിട്ടുള്ള നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ ഇവിടെയും പ്രയോഗിക്കാവുന്നതാണ്.

വിളവെടുപ്പ് കുമിള്‍നാശിനി, കീടനാശിനി എന്നിവ പ്രയോഗിച്ച് 10 ദിവസത്തിനു ശേഷമേ നടത്താവൂ. കായ്കള്‍ നന്നായി കഴുകിയതിനു ശേഷമേ പാചകം ചെയ്യാവു.

കുമ്പളം

(ബെനിന്‍കാസാ ഹിസ്പിഡ)
നടീല്‍ സമയം

കുന്പളം അഥവാ, ആഷ്ഗോഡ് ജനുവരി  മാര്‍ച്ച്, സെപ്തംബര്‍  ഡിസംബര്‍ കാലങ്ങളില്‍ നന്നായി കൃഷി ചെയ്യാവുന്നതാണ്. മഴക്കാലത്ത് കൃഷിചെയ്യുന്പോള്‍ മേയ്  ജൂണ്‍ മാസങ്ങളില്‍ ലഭിക്കുന്ന ആദ്യത്തെ 34 മഴക്കുശേഷം വിത്ത് നടാവുന്നതാണ്.

ഇനങ്ങള്‍

കെ.എ.യു.ലോക്കല്‍

ഇന്ദു.

വിത്ത് തോത്

0.75  1.0 കി.ഗ്രാം/ഹെക്ടര്‍.

നിലം ഒരുക്കല്‍

3045 സെന്‍റിമീറ്റര്‍ ആഴത്തിലും 60 സെ.മീറ്റര്‍ വ്യാസത്തിലുമുള്ള കുഴികള്‍ 4.5 * 2 മീറ്റര്‍ അകലത്തില്‍ എടുത്ത് അതില്‍ കാലിവളവും, രാസവളവും മേല്‍മണ്ണും കൂട്ടികലര്‍ത്തിയ മിശ്രിതം നിറക്കേണ്ടതാണ്.

നടീല്‍

കുഴി ഒന്നില്‍ 45 വിത്ത് വീതം നടണം. നട്ട് 2 ആഴ്ചയ്ക്കുശേഷം ആരോഗ്യമില്ലാത്ത തൈകള്‍ നീക്കം ചെയ്ത് നല്ല 3 തൈകള്‍ നിലനിര്‍ത്തണം.

വളപ്രയോഗം

അടിവളമായി ഒരു ഹെക്ടറിന് 2025 ടണ്‍ കാലിവളവും, പകുതി പാക്യജനകവും (35 കി.ഗ്രാം), മുഴുവന്‍ ഭാവകവും (25 കി.ഗ്രാം) ക്ഷാരവും (25 കി.ഗ്രാം/ഹെക്ടര്‍) നല്‍കണം. ബാക്കിയുള്ള പാക്യജനകം (35 കി.ഗ്രാം) രണ്ട് നേര്‍ പകുതികളാക്കി ഓരോ പകുതിയും വള്ളി പടരുന്ന സമയത്തും, പൂവിടുന്ന സമയത്തും നല്‍കണം.

മറ്റ് പരിചരണങ്ങള്‍

വളര്‍ച്ചയുടെ ആദ്യഘട്ടത്തില്‍ 34 ദിവസത്തെ ഇടവേളയില്‍ നനയ്ക്കണം. പൂവിടുന്ന സമയത്തും കായ്ക്കുന്ന സമയത്തും ഒന്നിടവിട്ട ദിവസങ്ങളില്‍ നനക്കേണ്ടതാണ്. പടരുന്നതിനായി നിലത്ത് ഉണങ്ങിയ മരച്ചില്ലകള്‍ വിരിക്കാവുന്നതാണ്. വളപ്രയോഗം നടത്തുന്പോള്‍ കളയെടുക്കലും, മണ്ണിളക്കലും നടത്തണം. മഴക്കാലത്ത് മണ്ണ് കിളച്ചു കൊടുകൊടുക്കേണ്ടതാണ്.

കീടങ്ങള്‍

പഴയീച്ച, എപ്പിലാക്നാ വണ്ടുകള്‍, ചുവന്ന പംപ്കിന്‍ വണ്ടുകള്‍ എന്നിവയാണ് പ്രധാനകീടങ്ങള്‍. പാവലിന് നിര്‍ദ്ദേശിച്ചിട്ടുള്ള നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ ഇതിനും ഉപയോഗിക്കാവുന്നതാണ്. 0.05 ശതമാനം വീര്യമുള്ള മാലത്തിയോണ്‍ അഥവാ 0.03 ശതമാനം വീര്യമുള്ള ക്യൂനാല്‍ ഫോസ് ഉപയോഗിച്ച് എഫിഡ് എന്ന കീടങ്ങളെയും നിയന്ത്രിക്കാവുന്നതാണ്.

രോഗങ്ങള്‍

പൗഡറിമില്‍ഡ്യു, മൊസൈക് എന്നിവയാണ് പ്രധാന രോഗങ്ങള്‍. പാവലിന് നിര്‍ദ്ദേശിച്ചിട്ടുള്ള നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ കുന്പളത്തിനും ഉപയോഗിക്കാവുന്നതാണ്.

കുമിള്‍നാശിനി, കീടനാശിനി എന്നിവ ഉപയോഗിച്ച് 10 ദിവസങ്ങള്‍ക്കു ശേഷമേ വിളവെടുക്കാവു. പാചകത്തിന് മുന്‍പ് കായ്കള്‍ വെള്ളത്തില്‍ നന്നായി കഴുകണം.

മത്തന്‍

(കുകൂര്‍ബിറ്റാ മൊസ്മാറ്റ)
നടീല്‍സമയം

മത്തന്‍ അഥവാ പംപ്കിന്‍ ജാനുവരി  മാര്‍ച്ച്, സെപ്തംബര്‍  ഡിസംബര്‍ കാലങ്ങളില്‍ നന്നായി കൃഷിചെയ്യാവുന്നതാണ്. മഴക്കാലത്ത് കൃഷിചെയ്യുന്പോള്‍ മേയ്ജൂണ്‍ മാസയളവിലെ ആദ്യത്തെ 23 മഴയ്ക്കു ശേഷം വിത്ത് നടാവുന്നതാണ്.

ഇനങ്ങള്‍

അന്പിളി

സുവര്‍ണ്ണ

സരസ്.

വിത്ത് തോത്

1.0 മുതല്‍ 1.5 കി.ഗ്രാം/ഹെക്ടര്‍.

നിലം ഒരുക്കല്‍

3045 സെന്‍റിമീറ്റര്‍ ആഴത്തിലും, 60 സെന്‍റീമീറ്റര്‍ വ്യാസത്തിലും ഉള്ളകുഴികള്‍ 4.5*2.0 എം അകലത്തില്‍ എടുത്ത് കുഴികളില്‍ കാലിവളവും, രാസവളവും, മേല്‍മണ്ണും കൂട്ടികലര്‍ത്തിയ മിശ്രിതം നിറക്കണം.

നടീല്‍

കുഴി ഒന്നിന് 45 വിത്ത് വീതം നടണം. നട്ട് രണ്ടാഴ്ചയ്ക്കുശേഷം ആരോഗ്യമില്ലാത്ത ചെടികള്‍ നീക്കം ചെയ്ത് കുഴിഒന്നില്‍ 3 ചെടികള്‍ വീതം നിലനിര്‍ത്തണം.

വളപ്രയോഗം

അടിവളമായി ഹെക്ടര്‍ ഒന്നിന് 2025 ടണ്‍ കാലിവളവും പകുതി പാക്യജനകവും (35 കി.ഗ്രാം.), മുഴുവന്‍ ഭാവകവും (25 കി.ഗ്രാം) ക്ഷാരവും (25 കി.ഗ്രാം/ഹെക്ടര്‍) ചേര്‍ക്കണം. ബാക്കിയുള്ള പാക്യജനകം (35 കി.ഗ്രാം) രണ്ട് നേര്‍പകുതികളാക്കി ഓരോപകുതിയും വള്ളിപടരുന്ന സമയത്തും, പൂക്കുന്ന സമയത്തും നല്‍കണം.

മറ്റ് പരിചരണങ്ങള്‍

വളര്‍ച്ചയുടെ ആദ്യകാലഘട്ടത്തില്‍ 34 ദിവസത്തെ ഇടവേളകളില്‍ നനയ്ക്കണം. പൂവിടുന്പോഴും കായ്ക്കുന്പോഴും ഒന്നിടവിട്ട ദിവസങ്ങളില്‍ നനക്കേണ്ടതാണ്. വള്ളി പടരുന്നതിനായി ഉണങ്ങിയ മരച്ചില്ലകള്‍ നിലത്ത് വിരിക്കാവുന്നതാണ്. വളമിടുന്പോള്‍ കള എടുക്കലും, മണ്ണിളക്കലും നടത്തണം. മഴക്കാലത്ത് മണ്ണ് കിളച്ചു കൊടുക്കേണ്ടതാണ്.

കീടങ്ങള്‍

പഴയീച്ച, എപ്പിലാക്നോ വണ്ടുകള്‍, ചുവന്ന പംപ്കിന്‍ വണ്ടുകള്‍ എന്നിവയാണ് പ്രധാന കീടങ്ങള്‍. പാവലിന് നിര്‍ദ്ദേശിച്ചിട്ടുള്ള നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാവുന്നതാണ്.

രോഗങ്ങള്‍

ഡൗണിമില്‍ഡ്യൂ, പൗഡറിമില്‍ഡ്യൂ, മൊസൈക് എന്നിവയാണ് പ്രധാന രോഗങ്ങള്‍. കുമിള്‍നാശിനി, കീടനാശിനി എന്നിവ പ്രയോഗിച്ച് 10 ദിവസങ്ങള്‍ക്കു ശേഷമേ വിളവെടുക്കാവു. പാചകത്തിനുമുന്‍പ് കായ്കള്‍ നന്നായി വെള്ളത്തില്‍ കഴുകണം.

കത്തിരി

(സൊളാനം മെലോന്‍ഗെന)

ഇനങ്ങള്‍ :

സൂര്യ, ശ്വേത, ഹരിത ബാക്ടീരിയല്‍ വാട്ടം തടയാന്‍ കഴിവുന്ന ഇനങ്ങളാണ് ഇവ.

നീലിമ  ബാക്ടിരിയല്‍ വാട്ടം തടയാന്‍ കഴിയുന്ന എഫ് 1 ഹൈബ്രിഡ്.

പൂസാ പര്‍പ്പിള്‍ ക്ലസ്റ്റര്‍.

വിത്ത് തോത് :

370  500 ഗ്രാം/ഹെക്ടര്‍.

തൈഉത്പാദനം :

കത്തിരി പറിച്ചു നട്ട് വളര്‍ത്തുന്ന ഒരു പച്ചക്കറിയാണ്. വിത്ത് നഴ്സറിയില്‍ പാകിയതിനു ശേഷം ഒരു മാസം പ്രായമായ തൈകള്‍ കൃഷിസ്ഥലത്ത് നടുന്നു. വിത്ത് പാകുന്നതിനായി നന്നായി ഉണക്കിപ്പൊടിച്ച ജൈവവളവും മേല്‍മണ്ണും കൂട്ടി കലര്‍ത്തി 90100 സെന്‍റിമീറ്റര്‍ വീതിയിലും സൗകര്യാര്‍ത്ഥമുള്ള നീളത്തിലും ഉണ്ടാക്കിയ ഉയര്‍ത്തിയ തടങ്ങളാണ് ഉത്തമം. വിത്ത് പാകിയതിനുശേഷം അതിനുമുകളില്‍ പച്ചില വിരിക്കുകയും (മള്‍ച്ചിംഗ്) എല്ലാ ദിവസവും രാവിലെ റോസ് കാന്‍ ഉപയോഗിച്ച് നനക്കുകയും വേണം. വിത്ത് മുളച്ചു കഴിഞ്ഞാലുടന്‍ പച്ചില മള്‍ച്ചിംഗ് മാറ്റണം. നടുന്നതിന് ഒരാഴ്ച മുന്‍പ് നനക്കുന്നത് നിയന്ത്രിക്കേണ്ടതാണ്. കൂടാതെ നടുന്നതിന് തലേ ദിവസം നന്നായി നനക്കുകയും വേണം.

നടീല്‍ സമയം :

മേയ്ജൂണ്‍ മാസത്തെ തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷത്തിനു മുന്നോടിയായി തൈകള്‍ പറിച്ചു നടാവുന്നതാണ്. ജലസേചനം നടത്തി കൃഷി ചെയ്യുന്നതിന് സെപ്തംബര്‍  ഒക്ടോബര്‍ മാസത്തില്‍ തൈകള്‍ പറിച്ചു നടാവുന്നതാണ്.

നിലം ഒരുക്കലും നടീലും :

നിലം നന്നായി കിളച്ചോ, ഉഴുതോ നല്ല രീതിയില്‍ മണ്ണ് പൊടിഞ്ഞ പരുവത്തിലാക്കണം. മഴക്കാലാരംഭത്തോടുകൂടി തൈകള്‍ നന്നായി പൊടിച്ച ജൈവവളം മണ്ണില്‍ കലര്‍ത്തി ഉണ്ടാക്കിയ തിട്ടകളിലോ, ചെറിയ ചാലുകളിലോ, കുഴികളിലോ നടാവുന്നതാണ്. വെയിലുള്ള അവസരത്തില്‍ നട്ടതിനുശേഷം 34 ദിവസത്തേക്ക് തണല്‍ നല്‍കേണ്ടതാണ്.

നടീല്‍ അകലം :

അധികം പടരാത്ത ഇനങ്ങളായ ശ്വേത, സൂര്യ എന്നിവയ്ക്ക് 60*60 സെന്‍റിമീറ്ററും, പടരുന്ന ഇനങ്ങളായ നീലിമ, ഹരിത എന്നിവയ്ക്ക് 7590*60 സെന്‍റിമീറ്ററും നല്‍കേണ്ടതാണ്.

വളപ്രയോഗം :

നിലം ഒരുക്കുന്ന സമയത്ത് ഒരു ഹെക്ടറിന് 2025 ടണ്‍ കാലിവളം ചേര്‍ക്കേണ്ടതാണ്. ഒരു ഹെക്ടറിന് 75:40:25 കി.ഗ്രാം പാക്യജനകം:ഭാവകം:ക്ഷാരം എന്നതോതില്‍ രാസവളം നല്‍കേണ്ടതാണ്. തൈകള്‍ നടുന്നതിന് മുന്നോടിയായി അടിവളമായി പകുതി പാക്യജനകവും, മുഴുവന്‍ ഭാവകവും, പകുതി ക്ഷാരവും നല്‍കേണ്ടതാണ്. ബാക്കി പാക്യജനകത്തിന്‍റെ പകുതിയും, പകുതി ക്ഷാരവും നട്ട് 2030 ദിവസത്തിനുശേഷവും, ബാക്കിയുള്ള രാസവളം നട്ട് 2 മാസത്തിനുശേഷവും നല്‍കണം.

കുട്ടനാട് പ്രദേശത്ത് ഒരു ഹെക്ടറിന് 75:25:25 കി.ഗ്രാം എന്ന തോതില്‍ പാക്യജനകം, ഭാവകം, ക്ഷാരം എന്നിവ ശ്വേത എന്ന ഇനത്തിന് നല്‍കേണ്ടതാണ്. എന്നിരുന്നാലും ഇവ 60:25:25 എന്ന തോതില്‍ നല്‍കുന്നതാണ് ലാഭകരം.

മറ്റ് പരിചരണങ്ങള്‍ :

വേനല്‍ക്കാലത്ത് 34 ദിവസത്തിലൊരിക്കല്‍ നനക്കേണ്ടതാണ്. ആവശ്യമെങ്കില്‍ ചെടികള്‍ക്ക് താങ്ങ് നല്‍കേണ്ടതാണ്. നട്ട് ഒന്നുരണ്ടു മാസത്തിനു ശേഷം കളയെടുക്കലിനോടനുബന്ധിച്ച് രാസവളപ്രയോഗവും, മണ്ണ് ഇളക്കലും നടത്തേണ്ടതാണ്.

സസ്യ സംരക്ഷണം :

തൈകള്‍ക്ക് നഴ്സറിയില്‍ ഉണ്ടാകുന്ന ചീയല്‍ തടയുന്നതിനായി വിത്ത് കഴിയുന്നതും വളരെ നേര്‍ത്ത പടലമായി വേനല്‍കാലത്ത് തുറസ്സായ സ്ഥലത്ത് നിര്‍മ്മിച്ച ഉയര്‍ന്ന തടങ്ങളില്‍ വേണം പാകാന്‍.

കായ്തുരപ്പനേയും, തണ്ടുതുരപ്പനേയും കൂടാതെ ഫോമോപ്സിസ് ചീയലിനേയും നിയന്ത്രിക്കാനായി കീടരോഗബാധിതമായ കായ്കളേയും, തണ്ടുകളേയും കൈകൊണ്ട് പറിച്ചു നശിപ്പിക്കണം. വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്പോള്‍ കായ്, തണ്ടുതുരപ്പനെ നിയന്ത്രിക്കാന്‍ മേല്‍പറഞ്ഞതിനു പുറമേ കാര്‍ബറില്‍ 0.15% വീര്യത്തില്‍ 1520 ദിവസത്തെ ഇടവേളകളില്‍ തളിച്ചുകൊടുക്കാവുന്നതാണ്.

കുറ്റില രോഗം ബാധിച്ച ചെടികളെ പിഴുതെടുത്ത് നശിപ്പിക്കുകയും കീടനാശിനി തളിക്കുകയും വേണം.

ബാക്ടീരിയല്‍ വാട്ടം ബാധിക്കുന്ന സ്ഥലത്ത് പ്രതിരോധ ശക്തിയുള്ള ഇനങ്ങളായ സൂര്യ, ശ്വേത, ഹരിത, ഹൈബ്രിഡ് നീലിമ എന്നിവ കൃഷി ചെയ്യേണ്ടതാണ്.

നിമാവിരകളെ നിയന്ത്രിക്കാനായി ബാസിലസ് മാസറന്‍സ് അല്ലെങ്കില്‍ ബാസിലസ്സര്‍കുലന്‍സ് എന്നിവ 1.2*106 കോശങ്ങള്‍ ഒരു ചതുരശ്ര മീറ്ററിന് എന്ന തോതില്‍ നഴ്സറിയില്‍ വിത്ത് വിതക്കുന്നതിന് 2 ദിവസം മുന്‍പ് ഉപയോഗിക്കേണ്ടതാണ്. (അഡ്ഹോക് നിര്‍ദ്ദേശം).

കീടങ്ങളെ നിയന്ത്രിക്കാനായി വിത്ത് നടുന്പോള്‍ ഹെക്ടര്‍ ഒന്നിന് കാര്‍ബോഫ്യൂറാന്‍ 0.5 കി.ഗ്രാം. ആക്ടീവ് ഇന്‍ഗ്രീഡിയന്‍റ് അല്ലെങ്കില്‍ ഫോറേറ്റ് 1 കി.ഗ്രാം ആ.ഇ. എന്ന തോതിലും നല്‍കാവുന്നതാണ്. കൂടാതെ ആവശ്യനുസരണം ഇലകളില്‍ നല്‍കാവുന്ന കീടനാശിനിയും ഉപയോഗിക്കാവുന്നതാണ്. വിത്ത നടുന്പോള്‍ മാത്രമേ കാര്‍ബോഫ്യൂറാന്‍ അല്ലെങ്കില്‍ ഫോറേറ്റ് ഉപയോഗിക്കാവൂ. കഴിയുന്നതും പച്ചക്കറി കൃഷിചെയ്യുന്പോള്‍ ജൈവകീടനാശിനികള്‍ മാത്രം ഉപയോഗിക്കേണ്ടതാണ്.

എരിയന്‍ മുളക്


അടുത്ത കാലത്തായി പ്രചാരം ലഭിച്ച ഒരു നാടന്‍ മുളകിനമാണ് എരിയന്‍ മുളക് അഥവാ ഉടന്‍ കൊല്ലി മുളക് മാലി മുളക് എന്ന പേരിലാണ് ഈ ഇനം ക്യഷിക്കാര്‍ക്കിടയില്‍ അറിയപ്പെടുന്നത്. ഏകദേശം അഞ്ചുവര്‍ഷമായിട്ടേയുള്ളൂ ഇതിന്‍റെ ക്യഷി പ്രചാരത്തിലായിട്ട്. ഈ ഇനം പ്രധാനമായും മാലിയിലേക്കാണ് കയറ്റുമതി ചെയ്യപ്പെടുന്നത്. കയറ്റുമതിക്കായി നല്ല ഡിമാന്റുള്ളതിനാലും ക്യഷിചെയ്യുന്പോള്‍ നല്ല വിളവ് കിട്ടുന്നതിനാലും ഇതിന്‍റെ ക്യഷിക്ക് പ്രചാരമേറിവരികയാണ്.

തിരുവനന്തപുരം വിമാനത്താവളം വഴിയാണ് എരിയല്‍ മുളക് മാലിയിലേക്ക് കയറ്റി അയക്കപ്പെടുന്നത്. ഒക്ടോബര്‍ മാസം മുതല്‍ ജനുവരി മാസം വരെയാണ് എരിയന്‍മുളകിന് വിവണിയില്‍ ഡിമാന്‍റ്. ഈ സമയത്ത് ഒരു കിലോഗ്രാം പച്ചമുളകിന് 200 രൂപയ്ക്കുമേല്‍ വില ലഭിക്കാറുണ്ട്. എന്നാല്‍ മാലിയില്‍ തണുപ്പുകാലം കഴിയുന്നതോടെ ഇതിന്‍റെ വില താഴ്ന്ന് കിലോഗ്രാമിന് 7080 രൂപവരെയാകും. അതിനാല്‍ വിപണിയില്‍ നല്ല വില ലഭിക്കുന്ന സമയത്ത് മുളക് പറിക്കാറാകുന്നവിധം വേണം എരിയന്‍മുളക് ക്യഷിചെയ്യാന്‍.

ഈ ഇനത്തിന്‍റെ കായ്കള്‍ക്ക് രൂക്ഷമായ എരിവും പ്രത്യേകതരം രുചിയും മണവുമുണ്ട്. കായ്കളിലടങ്ങിയിരിക്കുന്ന കാപ്സൈസിന്‍ എന്ന രാസ വസ്തുവാണ് എരിവ് പ്രദാനം ചെയ്യുന്നത്. കായ്കളില്‍ കാപ്സൈസിന്‍ 0.81.2 ശതമാനം അളവിലും അടങ്ങിയിരിക്കുന്നു. കായ്കള്‍ക്ക് ഇളംപച്ചനിറമോ കടുംപച്ചനിറമോ വയലറ്റ് നിറമോ ആയിരിക്കും. പല ആക്യതിയിലും വലിപ്പത്തിലുമുള്ള കായ്കളുണ്ടാകാറുണ്ട്. കായ്കള്‍ക്ക് 3 മുതല്‍ 7 സെന്‍റീമീറ്റര്‍ നീളവും 3 മുതല്‍ 10 സെന്‍റീമീറ്റര്‍ വണ്ണവും കാണും. കായൊന്നിന് തൂക്കം 4 മുതല്‍ 12 ഗ്രാം വരെ വരും. കായ്ഞെട്ടിന്‍റെ അടിഭാഗത്തായി കാണപ്പെടുന്ന ചെറിയ വളയവും കായുടെ ചുളിവുള്ള പുറന്തൊലിയും ഈ ഇനത്തിന്‍റെ ഒരു പ്രത്യേകതയാണ്. ഒരു ഞെട്ടില്‍ ഒന്നോ അതില്‍ കൂടുതലോ കായ്കള്‍ കാണപ്പെടുന്നു. കായ്കള്‍ മിക്കവാറും കീഴോട്ട് തൂങ്ങിക്കിടക്കുന്നവയായിരിക്കും. പഴുക്കുന്പോള്‍ നല്ല ചുവപ്പു നിറമോ മഞ്ഞനിറമോ ആകും. സസ്യശാസ്ത്രപരമായി ക്യാപ്സിക്കം ചൈനന്‍സിസ് എന്ന വര്‍ഗത്തില്‍പെടുന്നവയാണിവ. തണലുള്ള സ്ഥലങ്ങളില്‍ ക്യഷിചെയ്യാന്‍ അനുയോജ്യമായതിനാല്‍ വാഴത്തോട്ടത്തിലും തെങ്ങിന്‍തോട്ടത്തിലും ഇടവിളയായി ഈ ഇനം ക്യഷിചെയ്യാവുന്നതാണ്.

ഏതു സമയത്തും ഈ മുളക് ക്യഷിചെയ്യാമെങ്കിലും ജൂലായ്ആഗസ്റ്റ് മാസമാണ് ഏറ്റവും പറ്റിയ സമയം. തടത്തിലോ ചട്ടിയിലോ വിത്തുപാകി മുളപ്പിച്ച് 45 ദിവസം പ്രായമാകുന്പോള്‍ തൈകള്‍ പറിച്ചുനടാം. വിത്തുപാകി മുളപ്പിക്കുന്പോള്‍ വെള്ളം കെട്ടിന്ല്‍ക്കാതെ ശ്രദ്ധിക്കണം. വിത്ത് മുളയ്ക്കുന്നതുവരെ തണല്‍ നല്‍കുന്നത് നല്ലതാണ്. വരികള്‍ തമ്മില്‍ 75 സെന്‍റീമീറ്ററും ചെടികള്‍ തമ്മില്‍ 60 സെന്‍റീമീറ്ററും അകലം നല്‍കേണ്ടതാണ്.

നടുന്നതിനുമുന്പ് തടങ്ങളില്‍ ഉണക്കിപ്പൊടിച്ച ചാണകമോ കന്പോസ്റ്റോ കോഴിവളമോ ഹെക്ടറിന് 2025 ടണ്ണെന്ന തോതില്‍ നല്ലതുപോലെ ഇളക്കിച്ചേര്‍ക്കണം. ജൈവവളമായി കോഴിവളം ഉപയോഗപ്പെടുത്തുന്പോള്‍ ചെടികള്‍ പുഷ്ടിയായി വളരുന്നതായും നല്ല വിളവ് തരുന്നതായും കണ്ടിട്ടുണ്ട്. കനത്ത വിളവിന് ഇതിനുപുറമെ രാസവളങ്ങളും നല്‍കേണ്ടതുണ്ട്. പാക്യജനകം, ഭാവഹം, ക്ഷാരം എന്നിവ ഹെക്ടറിന് യഥാക്രമം 75.40.25 കിലോഗ്രാം എന്ന തോതില്‍ ചേര്‍ത്തുകൊടുക്കാം. ഇതില്‍ പകുതി പാക്യജനകവും പകുതി ക്ഷാരവും മുഴുവന്‍ ഭാവഹവും അടിവളമായി നല്‍കണം. ബാക്കിയുള്ള ക്ഷാരവും പാക്യജനകത്തിന്‍റെ പകുതിയും തൈകള്‍ നട്ട് 2025 ദിവസത്തിനകം ചേര്‍ത്തുകൊടുക്കണം. ബാക്കിയുള്ള കാല്‍ഭാഗം പാക്യജനകം ഒരു മാസം കൂടി കഴിഞ്ഞ് ചേര്‍ത്തുകൊടുക്കാം. നല്ല പരിചരണമുണെ്ടങ്കില്‍ ഒന്ന്ഒന്നര മീറ്റര്‍ ഉയരത്തില്‍ 2025 ശാഖകളോടെ പടര്‍ന്ന കരുത്തോടെ ചെടികള്‍ വളര്‍ന്നുവരും.

നട്ട് രണ്ടുമാസത്തിനകം ചെടികള്‍ പൂവിടാന്‍ തുടങ്ങും. മൂന്നാം മാസം മൂതല്‍ വിളവ് ലഭിച്ചുതുടങ്ങും. ആഴ്ചയില്‍ ഒരു ചെടിയില്‍ നിന്നും ശരാശരി 100200 ഗ്രാം വിളന് ലഭിക്കും. ഒരു ഹെക്ടറില്‍ നിന്നും ഒരു സീസണില്‍ ശരാശരി ഒന്നരടണ്‍ പച്ചമുളക് ലഭിക്കും. മൂന്നു വര്‍ഷം വരെ മെച്ചപ്പെട്ട വിളന് ലഭിക്കും. അതിനുശേഷം വിളവ് കുറയുമെന്നതിനാല്‍ പുതിയ തൈകള്‍ നടേണ്ടതാണ്. വേനല്‍കാലത്ത് ആരോഗ്യം കുറഞ്ഞ കന്പുകള്‍ വെട്ടിമാറ്റി നനച്ചുകൊടുത്താല്‍ മഴ തുടങ്ങുന്നതോടെ കരുത്തുള്ള പുതിയ ശാഖകളുണ്ടാകും.

എരിയന്‍മുളകിനെ ബാധിക്കുന്ന പ്രധാലപ്പെട്ട രോഗമാണ് ഇലകുരുടിപ്പ്. ഇലകള്‍ ചെറുതായി ചുക്കിച്ചുളിഞ്ഞ് ചെടിയുടെ വളര്‍ച്ചതന്നെ ഇല്ലാതാകുന്നു. രോഗലക്ഷണം കാണുന്ന ചെടികള്‍ പിഴുത് തീയിട്ടുനശിപ്പിക്കുകയും രോഗം പരത്തുന്ന പ്രാണികളെ കീടനാശിനിപ്രയോഗത്തിലൂടെ നശിപ്പിക്കുകയും വേണം.

വെള്ളരി


കായ്ക്കറികളുടെ കൂട്ടത്തില്‍, സമുന്നതസ്ഥാനമാണ് വെള്ളരിവര്‍ഗ വിളകള്‍ക്കുള്ളത്. ഇതില്‍ മുഖ്യനാണ് വെള്ളരി. ഇതില്‍തന്നെ കണിവെള്ളരി യെന്നൊരു തരവും നിലവിലുണ്ട്. വെള്ളരി, വേനല്‍ക്കാലത്ത് കൃഷിചെയ്യാന്‍ ഏറ്റവും യോജിച്ച പച്ചക്കറി വിളയാണ്. ഫലപുഷ്ടി കുറഞ്ഞ മണ്ണില്‍പ്പോലും കൃഷി ചെയ്യാവുന്ന ഒന്നാണിത്. വേനല്‍ക്കാലത്ത് പുഴയോരത്ത്, മണലില്‍ വെള്ളരി നടുന്ന പതിവ് മലപ്പുറം ജില്ലയിലെ തിരൂര്‍, താനൂര്‍, ചമ്രവട്ടം,. കുറ്റിപ്പുറം എന്നിവടങ്ങളിലുണ്ട്. പുഴയിലെ മണല്‍ താഴ്ത്തിക്കിളച്ച് മണല്‍നീക്കി അടിത്തട്ടിലെ ചെളിമണ്ണിലാണ് വിത്തിടുന്നത്. വെള്ളരി കഴിക്കുന്നത് ശരീരത്തിന് തണുപ്പേകാന്‍ സഹായിക്കും. മലബന്ധം അകറ്റുന്നതിനും മഞ്ഞപ്പിത്തം തടയുന്നതിനും വെള്ളരിയുത്തമമാണ്. അധികം മൂപ്പെത്താത്ത കായ്കള്‍, നല്ല സൗന്ദര്യ സംവര്‍ദ്ധക വസ്തുവായിട്ട് ഉപയോഗിച്ചു വരുന്നു. വെള്ളരിയ്ക്കാ കഷണം നേത്രത്തിനു താഴെവയ്ക്കുന്നത് കണ്ണിന് തിളക്കം കൂട്ടാന്‍ സഹായിക്കും. ജീവകങ്ങള്‍ എ, ബി, സി, എന്നിവയും വിവിധ ധാതുലവണങ്ങളും വെള്ളരിക്കായിലടങ്ങിയിട്ടുണ്ട്. വെള്ളരിയിലെ വേറൊരു വകഭേദമാണ് കക്കിരി അഥവാ മുള്ളന്‍ വെള്ളരി. ഇതിന്‍റെ ഇളംകായ്കള്‍ പച്ചയ്ക്കു തിന്നാം. വടക്കെ ഇന്ത്യയില്‍ ഇതിന് ഉഷ്ണ സമയങ്ങളില്‍ വര്‍ധിച്ച ഡിമാന്‍ഡാണുള്ളത്. ഇത് ചുരുങ്ങിയ നിലയില്‍ നമ്മുടെ നാട്ടിലും നട്ടുവളര്‍ത്തിവരുന്നതായി കാണാം. സാധാരണ വെള്ളരിയുടെ ശാസ്ത്രീയ നാമം കുക്കുമിസ് സ്റ്റൈവസ് എന്നാണ്.

കണിവെള്ളരിയ്ക്കയിലെ നല്ലൊരിനമാണ് മുടിക്കോട് ലോക്കല്‍ (സി.എസ്.26). കേരള കാര്‍ഷിക സര്‍വകലാശാലയാണീയിനം തയാറാക്കിയിട്ടുള്ളത്. വെള്ളരിക്കായില്‍, നല്ല ചിലവിത്തിനങ്ങളുടെ പേരുകളാണ് പൂനാക്കീര, പൊയിന്‍സെറ്റി, ജാപ്പാനീസ് ലോങ്ങ്ഗ്രീന്‍, പൂസാ സന്ന്യായോഗ്, പ്രിയ, സ്ട്രൈയിറ്റ്  8 (സങ്കരയിനം), ചൈന, ശീതള്‍ എന്നിവ ഇവയിലെ ചിലതിന്‍റെ സവിശേഷ സ്വഭാവങ്ങള്‍ നോക്കാം.

മുടിക്കോട് ലോക്കല്‍: കണിവെള്ളരിവിഭാഗ (ഓറിയന്‍റല്‍  പിക്ലിങ്ങ് മെലണ്‍)ത്തിലെ മുഖ്യയിനമാണിത്. കായൊന്നിന്‍റെ ശരാശരി തൂക്കം ഒന്നര കിലോഗ്രാമാണ്. കായയുടെ നീളം 30 സെ.മീറ്ററാണ്. ഒരു ചെടിയില്‍ നിന്ന് 9 കി.ഗ്രാം വിളവുകിട്ടും. ഹെക്ടറില്‍ ശരാശരി 30 ടണ്‍ വരെ വിളവു കിട്ടും.

പൂസാ സന്ന്യായോഗ് : മൂപ്പുകുറഞ്ഞ ഈ വെള്ളരി സങ്കരയിനം നമ്മുടെ നാട്ടിലേക്ക് യോജിച്ചതാണ്. ഹെക്ടറിന് ശരാശരി 60 ടണ്‍ വരെയാണ് വിളവ്. വിത്തിട്ട് 40 ദിവസമാവുന്പോള്‍ വിളവെടുപ്പാരംഭിക്കാം. നല്ല പച്ചനിറമുള്ള ഇതിന്‍റെ കായ്കള്‍ക്ക് 30 സെ.മീറ്റര്‍ നീളം കാണും.

ശീതള്‍  മഞ്ഞ കലര്‍ന്ന പച്ചനിറത്തോടു കൂടിയ വലിയ കായ്കള്‍ തരുന്ന ഈയിനം സലാഡിനുത്തമമാണ്. മൂപ്പ് കുറവാണ്.

പോയിസെറ്റ്  മൂപ്പുകുറഞ്ഞ ഈയിനത്തിന്‍റെ കായ്കള്‍ക്ക് നല്ല പച്ചനിറമുണ്ടായിരിക്കും.

ജാപ്പനീസ് ലോങ്ങ് ഗ്രീന്‍  നല്ല നീളം വരുന്ന ഇതിന്‍റെ കായ്കള്‍ക്ക് മഞ്ഞകലര്‍ന്ന പച്ചനിറമാണുള്ളത്. വളരെ സ്വാദിഷ്ടമാണിതിലെ കായ്കള്‍. മൂപ്പു കുറവാണ്.

പ്രിയ  നല്ല നീളംവരുന്ന ഇതിലെ കായ്കള്‍ക്ക് ഇരുണ്ട പച്ചനിറമാണുള്ളത്. 65 ദിവസംകൊണ്ട് വിളവെടുക്കാം. ബാംഗ്ളൂരിലെ ഇന്‍ഡോ അമേരിക്കന്‍ ഹൈബ്രിഡ് സീഡാണിതിന്‍റെ വിത്തുകള്‍ നല്‍കിവരുന്നത്. വെള്ളരി നടുന്നതു പോലെ തന്നെയാണ് മുള്ളന്‍ വെള്ളരിയും നടുക. ഐ.ഐ.എച്ച്.ആര്‍4, കര്‍ന്നള്‍ സെലക്ഷന്‍, ഇവ ഇതിലെ നല്ലയിനങ്ങളാണ്.

കേരളത്തില്‍, വെള്ളരി കൃഷി ചെയ്യല്‍ ജനുവരി  മാര്‍ച്ച്, ഫെബ്രുവരി  ഏപ്രില്‍, സെപ്തംബര്‍ഡിസംബര്‍ എന്നീ മാസങ്ങളിലാണ്. നല്ല നീര്‍വാര്‍ച്ചയുള്ള സ്ഥലങ്ങളില്‍ മെയ്ജൂണിലും വെള്ളരി കൃഷി ചെയ്യാം.

നടുന്ന വിധവും വളംചേര്‍ക്കലും:

വേനലില്‍ നിലത്ത് കുഴിയെടുത്ത് അതിലാണ് വെള്ളരി നടുന്നത്. എന്നാല്‍ മഴക്കാലത്ത് കൂന തയാറാക്കിയതിലാണ് വിത്തിടുന്നത്. വേനലിലെ നനസൗകര്യത്തിന് കുഴിയത്യാവശ്യമാണ്. എന്നാല്‍ മഴക്കാലത്ത് നീര്‍ച്ചക്കിട്ടാന്‍ കൂന തീര്‍ക്കുന്നതാണ് ഉചിതം.

2 വരികള്‍ തമ്മില്‍ 2 മീറ്റര്‍ അകലം നല്‍കിയിരിക്കണം. ഇതിലെ തടങ്ങള്‍ തമ്മില്‍ ഒന്നരമീറ്റര്‍ അകലം നല്‍കിയിരിക്കണം.

എന്നാല്‍ ഓണാട്ടുകര പ്രദേശങ്ങളില്‍ 2 മീറ്റര്‍ * 2 മീറ്റര്‍ അകലം നല്‍കേണ്ടതുണ്ട്. 60 സെ.മീ. വ്യാസം, 45 സെ.മീറ്റര്‍ താഴ്ച്ച, എന്നിവയുടെ കുഴികള്‍ ഉണ്ടാക്കണം. വെള്ളരി നടുന്ന ഭാഗത്ത് കുഴിയെടുത്ത് അതില്‍ ചവറ്റിലയിട്ട് തീയിടുന്ന പതിവുണ്ട്. ഇതിനെ കാച്ചിക്കൊള്ളി എന്നാണ് പറയുക. ഇങ്ങിനെയുള്ള ഭാഗത്തുനിന്ന് നല്ല വിളവു കിട്ടുമെന്നാണ് കൃഷിക്കാര്‍ പറയുന്നത്.

നടുന്നതിനുള്ള കുഴിയെടുത്ത് അതില്‍ ജൈവവളവും രാസവളവും ചേര്‍ത്ത് മണ്ണിളക്കണം. കുഴിയില്‍ ഉണക്ക കാലിവളപ്പൊടി, ഒരുക്കൈ എല്ലുപൊടി എന്നിവയും ചേര്‍ത്താല്‍ നന്നായിരിക്കും. ഒരു തടത്തില്‍ 45 വിത്ത് നടണം. വിത്ത് നട്ട് നന്നാക്കണം. മുള വന്ന്, നാലഞ്ചില പ്രായമായാല്‍ നല്ല ആരോഗ്യവും കരുത്തുമുള്ള 23 തൈകള്‍ മാത്രം നിര്‍ത്തി ബാക്കിയുള്ളവ നീക്കിയിടണം.

വിത്ത് നേരിട്ട് കുത്തിയിടുന്പോള്‍ (പാകുന്പോള്‍) അവ നന്നായി മുളയ്ക്കുകയില്ലായെന്ന പരാതി ഒഴിവാക്കാന്‍ മണ്ണും മണലും ചാണകപ്പൊടിയും ചേര്‍ത്ത് പൊളിത്തീന്‍കുടില്‍ നിറയ്ക്കുക. അതില്‍ വിത്ത് നട്ട്, മുളച്ചുവന്ന തൈകള്‍ പിന്നീട് പിഴുതെടുത്ത് നടുന്നതും നല്ലതാണ്.

ഒരു സെന്‍റ് സ്ഥലത്ത് കൃഷി ചെയ്യാന്‍ 3 ഗ്രാം വിത്ത് വേണ്ടിവരും. രാസവളം, ജൈവവളം, ജലസേചനം, ഇവ മൂന്നും ചിട്ടയായി നടത്തിയാല്‍ വെള്ളരിയില്‍ നിന്ന് നല്ല വിളവുകിട്ടും. രാസവളമായി സെന്‍റൊന്നിന് 300 ഗ്രാം യൂറിയ (പാക്യജനകം), 500 ഗ്രാം മസ്സൂറി ഫോസ്, 160 ഗ്രാം പൊട്ടാഷ് (ക്ഷാരം), ഇവ അടിവളമായി തടങ്ങളില്‍ ചേര്‍ക്കണം. 300 ഗ്രാം യൂറിയ 2 തുല്യ ഗഡുക്കളായി വെള്ളരി പടരുന്പോഴും പൂവിടുന്പോഴും നല്‍കണം. ക്ഷാരം (പൊട്ടാഷ്) വളങ്ങള്‍ നല്‍കുന്നത്, വെള്ളരിയില്‍ നല്ലവണ്ണം കായ്പിടുത്തത്തിന് കാരണമായിത്തീരും. രാസവളങ്ങള്‍ ചേര്‍ക്കുന്പോള്‍ ചെടിയുടെ ഭാഗങ്ങളില്‍ പതിക്കരുത്. തടങ്ങളില്‍ നനവുണ്ടായിരിക്കുവാന്‍ നോക്കണം. കാലിവളം (ചാണകം), ആട്ടിന്‍കാഷ്ഠം, വേപ്പിന്‍പിണ്ണാക്ക്, ചാരം, കോഴിവളം ഇവയെല്ലാം വെള്ളരി തടത്തില്‍ ചേര്‍ത്ത് നന്നായി നനയ്ക്കുകയാണെങ്കില്‍ വിളവേറുന്നതാണ്.

നനയ്ക്കുന്നതിന് സൗകര്യം നിശ്ചയമായും ഉണ്ടായിരിക്കണം. ചെടിയുടെ വളര്‍ച്ചയുടെ ആദ്യഘട്ടങ്ങളില്‍ 3 ദിവസത്തിലൊരിക്കലും ചെടികള്‍ പുഷ്പിക്കാനാരംഭിച്ചാല്‍ ഒന്നിടവിട്ട ദിവസങ്ങളിലും വെള്ളരിക്ക്് ജലസേചനം നടത്തണം.

വെള്ളരി, വള്ളി വീശി പടരാന്‍ തുടങ്ങിയാല്‍, ചപ്പുചവറില, ഉണക്ക വാഴയില എന്നിവയില്‍ പുതയിടുന്നത് നല്ലതാണ്. ഇതുമൂലം മണ്ണിലെ ചൂട് തട്ടാതിരിക്കുന്നതിനും തണ്ടില്‍ നിന്ന് വേര്, മണ്ണിലേക്കിറങ്ങുന്നത് തടയാനും സാധിക്കും. ഇതിനാല്‍ ഇളം പൂക്കള്‍, കായ്കള്‍ ഇവ വാടി നശിക്കുന്നതും ഒരു പരിധിവരെ തടയാം.

വെള്ളരിയില്‍ ഉത്പാദന ക്ഷമത കൂടുന്നതിന് എത്തഫോണ്‍ എന്ന രാസപദാര്‍ത്ഥം 200 പി.പി.എം. സാന്ദ്രതയിലുള്ളത് (1 ലിറ്റര്‍ വെള്ളത്തില്‍ 20 മില്ലി ഗ്രാം എന്നയളവില്‍ ചേര്‍ത്തത്), നാലില വന്നാലും പിന്നീട് 15 ദിവസം കഴിഞ്ഞും ചെടിയില്‍ തളിക്കുന്നത്, കൂടുതല്‍ പെണ്‍പൂക്കള്‍ വിരിയുന്നതിനും തത്ഫലമായി വിളവ് ഏറുന്നതിനും ഇടയാക്കും.

രോഗ കീടങ്ങള്‍

പ്രധാന കീടങ്ങളാണ് കായീച്ച (പഴയീച്ച), ചുവന്ന മത്തന്‍വണ്ട്, ഏപ്പിലാക്ന വണ്ട് എന്നി.വ. രോഗങ്ങളില്‍ മുഖ്യം ഇല മഞ്ഞളിപ്പ്, ചൂര്‍ണപൂപ്പ്, മൃദുരോമ പൂപ്പ്, ഇലപ്പുള്ളി (ആന്ത്രാക്നോസ്) എന്നിവയാണ്. ഏപ്പിലാക്ന വണ്ട്, ചുവന്ന മത്തന്‍ വണ്ട്, എന്നിവ ഇലകള്‍ കരണ്ടു തിന്ന് വികൃതമാക്കി നാശം വിതയ്ക്കുന്നു. കായീച്ചകള്‍, ഇളം കായ്കളെയാക്രമിച്ച് കേടാക്കുകയാണ് ചെയ്യുന്നത്.

സെവിന്‍ (കാര്‍ബറില്‍) എന്ന പൊടിരൂപത്തിലുള്ള കീടനാശിനി 4 ഗ്രാം, വീതം 1 ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിച്ചാല്‍ ഏപ്പിലാക്ന വണ്ട്, മത്തന്‍വണ്ട്, ഇവയെ നിയന്ത്രിക്കാം. അടുക്കളത്തോട്ടത്തില്‍ നിത്യവും സന്ദര്‍ശിച്ച് ഇലയില്‍ നിന്ന് ഈ വണ്ടുകളെ പിടിച്ചെടുത്ത് നശിപ്പിക്കുന്നതാണുചിതം. ഇങ്ങനെയായാല്‍ വിഷംതളി ഒഴിവാക്കാനും സാധിക്കും. വേപ്പെണ്ണ, വെളുത്തുള്ളി, കായം എന്നിവ വെള്ളത്തില്‍ കലക്കി തളിച്ചാലും ഇവ വിട്ടകലും.

കായീച്ചകള്‍ ചെറിയ പ്രായത്തിലുള്ള കായ്കളെ ആക്രമിക്കുന്നത് തടയാന്‍ അവയെ കടലാസിനാല്‍ പൊതിഞ്ഞിടുന്ന രീതി ഫലപ്രദമാണ്. എന്നാല്‍ വന്‍തോതില്‍ കൃഷി ചെയ്യുന്നവര്‍ക്ക് ഇത് വിഷമം വരുത്താറുണ്ട്. ഗത്യന്തരമില്ലാതെ വന്നാല്‍ പഴയീച്ചയ്ക്കെതിരെ മാലത്തിയോണ്‍ (50%) 4 മില്ലി ലിറ്റര്‍ 1 ലിറ്റര്‍ വെള്ളത്തില്‍ കലക്കി, 10ഗ്രാം ശര്‍ക്കര/പഞ്ചസാര എന്നിവ ചേര്‍ത്ത് ഇലകളുടെ അടിയില്‍ വീഴുന്ന തരത്തില്‍ രണ്ടാഴ്ച ഇടവിട്ട് 23 തവണ തളിക്കുക. തോട്ടത്തില്‍ അവിടവിടെയായി ഒരു കന്പില്‍ ചിരട്ടക്കെട്ടി നിര്‍ത്തി അതില്‍ പഴക്കെണ്ണി, തുളസിക്കെണി എന്നിവ വയ്ക്കാം. തോട്ടത്തില്‍ ചെറുതായി പുകയിടുന്നതും നല്ലഫലം ചെയ്യും.

ഇലപ്പുള്ളി രോഗം (ആന്ത്രാക്നോസ്) ബാധിച്ച ഇലകള്‍ നുള്ളിയെടുത്ത് നീക്കുക ഫോള്‍ട്ടാഫ് 2 ഗ്രാം 1 ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്തോ, ബാവിസ്റ്റിന്‍ (കാര്‍ബെന്‍ഡാസീം) 1 ഗ്രാം 1 ലിറ്റര്‍ വെള്ളത്തില്‍ തളിക്കുന്നത് ഈ രോഗത്തെ നിയന്ത്രിക്കും.

ചൂര്‍ണപൂപ്പിന് (പൗഡറി മില്‍ഡ്യു), കരാത്തേന്‍ എന്ന കുമിള്‍നാശിനി 2 ഗ്രാം 1 ലിറ്റര്‍ വെള്ളത്തിലെന്ന കണക്കില്‍ തളിച്ചാല്‍ മതിയാകും. ഇന്‍ഡോഫില്‍എം45 (ഡൈത്തേന്‍ എം45) 2 ഗ്രാം വീതം 1 ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിച്ചാല്‍ ഡൗണിമില്‍ഡ്യു (മൃദുരോമപൂപ്പ്) രോഗം ശമിക്കും. മഞ്ഞളിപ്പ് വന്നാല്‍ റോഗര്‍ (30%) ഒന്നരമില്ലി 1 ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലക്കി തളിച്ചാല്‍ മതിയാകും.

പടവലം


പടവലത്തിന്‍റെ വേരിനും വിത്തിനുമാണ് കൂടുതല്‍ ഔഷധഗുണം.

കയ്പ്പന്‍ പടവലമാണ് പ്രധാനമായും ഔഷധോപയോഗമുള്ളത്. ഇതിന്‍റെ കായകള്‍ ഉരുണ്ടതാണ്. കയ്പന്‍ പടവലത്തിന്‍റെ വേര് വിരേചകമാണ്. ഇല പിഴിഞ്ഞ് നീര് വമനൗഷധമാണ്. വിത്തുകള്‍ വിരയെ നശിപ്പിക്കും. കഷണ്ടിക്ക് പടവലത്തിന്‍റെ ഇല പിഴിഞ്ഞ നീര് തലയില്‍ തേയ്ക്കാറുണ്ട്.

പടവലം ഹൃദയപേശികളെ ശക്തിപ്പെടുത്തും. പനി ശമിപ്പിക്കും. വിട്ടുമാറാത്ത പനിക്ക് പടവലവും കൊത്തന്പാലരിക്കും ചേര്‍ത്തുള്ള കഷായം ഫലപ്രദം.

കാട്ടുപടവലം അര്‍ശോരോഗികള്‍ക്ക് (മൂലക്കുരു) ഹിതമാണ്. ഭഗന്ദ രോഗികള്‍ക്കും പടവലം ഗുണകരം. പടവലവും കൊത്തന്പാലരിയും കഷായം വച്ച് കുടിച്ചാല്‍ ദീപനമുണ്ടാവും.

രക്തവാതം എത്ര ഭയങ്കരമായിരുന്നാലും പടവലം, കടുകു രോഹിണി, ത്രിഫല, ചിറ്റമൃത്, ഇവ കൊണ്ടുള്ള കഷായം നിത്യേന ഉപയോഗിച്ചാല്‍ ശമനം ലഭിക്കും. പടവലത്തിന്‍റെ വേര്, ചുവന്ന ചെറു ചീര ഇവ കഷായം വച്ച് മഞ്ഞളും നെല്ലിക്കയും അരച്ചു കലക്കി കഴിച്ചാല്‍ വസൂരിക്കും ചിക്കന്‍പോക്സിനും ആശ്വാസം ലഭിക്കും. പടവലം, വേപ്പിന്‍ തൊലി ത്രിഫല, മുന്തിരിങ്ങാ, കടുകപ്പാലയരി ഇവ ചേര്‍ത്തുള്ള കഷായം ശരീരത്തിലെവിടവിടെയുണ്ടാകുന്ന നീരിനു ഫലപ്രദം.

പ്രമേഹ രോഗികള്‍ പടവലങ്ങാ ദിവസവും കഴിക്കുന്നത് നന്ന്. പ്രമേഹം പഴകുന്പോള്‍ ഉണ്ടാകുന്ന ഹൃദയ വേദന, ഹൃദയ പേശി ദൗര്‍ബല്യം തുടങ്ങി. രോഗങ്ങള്‍ക്കും ഫലപ്രദം. ഇളകിയാല്‍ നെഞ്ചു വേദന, നടന്നാല്‍ നെഞ്ചു വേദന, കുളിക്കുന്ന സമയത്ത് കുന്പിടുന്പോള്‍ ഉണ്ടാകുന്ന നെഞ്ചുവേദന എന്നിവയ്ക്ക് ആറു മാസം തുടര്‍ച്ചയായി ദിവസവും പടവലങ്ങാ കഴിച്ചാല്‍ നല്ല ഫലം ലഭിക്കും. ഹൃദയ പേശികളിലേക്ക് രക്തപ്രവാഹം വേണ്ട വിധത്തില്‍ ഇല്ലാത്തതാണ് ഇത്തരം നെഞ്ചു വേദനയ്ക്ക് കാരണം. ഹൃദയ പേശികളിലേക്ക് രക്തം വഹിക്കുന്ന ഞരന്പുകളില്‍ ഉണ്ടാകുന്ന തടസ്സം പടവലങ്ങയുടെ നിത്യോപയോഗത്താല്‍ കുറയുമെന്ന് കാണുന്നു. അതുകൊണ്ട് ഹൃദ്രോഗികള്‍ക്കു പടവലങ്ങ ഹൃദ്യമാണ്. പടവലത്തിന്‍റെ വേര് ചേര്‍ത്ത് നെയ്യ് കാച്ചി കഴിച്ചാല്‍ തിമിരത്തിന്‍ ആശ്വാസം ലഭിക്കും. ഹ്രസ്വദൃഷ്ടിക്ക് കണ്ണട ഉപയോഗിക്കേണ്ടി വരില്ല. നേത്ര രോഗത്തിന് ഉപയോഗിക്കുന്ന പടനലാദിഘൃതവും ഇത് ഫലം ചെയ്യുന്നതാണ്. പടവലം കഷായം വച്ച് പടവലം, വേപ്പില, കടുകു രോഹിണി എന്നിവ കല്‍ക്കം ചേര്‍ത്ത് നെയ്യ് കാച്ചിക്കഴിക്കുകയും അതു തന്നെ പുരട്ടുകയും ചെയ്താല്‍ വെള്ളം ഒലിക്കുന്നതായ വ്രണങ്ങള്‍ ഉണങ്ങുന്നതാണ്.

ആയുര്‍വ്വേദ ഔഷധങ്ങളില്‍ പടവലം ചേര്‍ന്ന അനേകം യോഗങ്ങള്‍ ഉണ്ട്. നിശോത്തമാദി കഷായം, പടവലാദി കഷായം. തിക്തകഘൃതം, പഞ്ചതിക്തക്യകം കഷായം, ഗുല്‍ഗുലുതിക്തക ഘൃതം, പുനര്‍ന്നവാദി കഷായം തുടങ്ങിയ അനവധി യോഗങ്ങള്‍ പടവലത്തിന്‍റെ മഹത്വം വെളിവാക്കുന്നു.

പടവലത്തിനു മുട്ടു പുഴു ഭീഷണി
പടവലകൃഷിയെ ബാധിക്കുന്ന കായീച്ച, ഇലതീനിപ്പുഴുക്കള്‍, എപ്പിലാക്ന വണ്ടുകള്‍ മത്തന്‍ വണ്ടുകള്‍ എന്നിവയാണ്. എന്നാല്‍ ശലഭവര്‍ഗത്തില്‍പെട്ട ഒരു കീട (മെലിറ്റിയ യൂറിറ്റിയോണ്‍ എന്നു ശാസ്ത്രനാമം) ത്തിന്‍റെ ആക്രമണം ഈയിടെയായി ആലപ്പുഴ ജില്ലയിലെ കഞ്ഞിക്കുഴി, മണ്ണഞ്ചേരി പ്രദേശങ്ങളില്‍ വ്യാപകമായി കാണുന്നു.

സൂതാര്യമായ ചിറകുകളുളള ഈ ശലഭങ്ങള്‍ക്ക് കടന്നലിനോടു സാമ്യമുണ്ട്. പെണ്‍ശലഭങ്ങള്‍ ചെടിയുടെ ഉപരിഭാഗത്ത് നിക്ഷേപിക്കുന്ന മുട്ടകള്‍ വിരിഞ്ഞിറങ്ങുന്നു. പുഴുക്കള്‍ പടവലത്തിന്‍റെ തണ്ടിലുള്ള മുട്ടകള്‍ക്കുള്ളില്‍ തുളച്ചു കയറുന്നു. തല്‍ഫലമായി മുട്ടുകളില്‍ 5075 സെ.മീ വരെ നീളവും 1.23 സെ.മീ വണ്ണവുമുള്ള ഗാളുകള്‍ ഉണ്ടാകുന്നു. കീടബാധയുള്ള മുട്ടുകളില്‍ പുഴുക്കള്‍ ദ്വാരമുണ്ടാക്കുന്നു. പുഴുക്കളുടെ വിസര്‍ജ്യവും മറ്റും ദ്വാരത്തിലൂടെ പുറത്തേക്ക് വരുന്നതു കാണാം പൂര്‍ണ്ണ വളര്‍ച്ചയെത്തിയ പുഴുക്കള്‍ക്ക് 22.5 സെ.മീ വരെ നീളമുണ്ടാകും. സാധാരണ ഒരു മുട്ടില്‍ ഒരു പുഴു മാത്രമേ കാണാറുള്ളൂ. മണ്ണിലാണ് ഇവയുടെ സമാധിദശ.

ചില സമയങ്ങളില്‍ 1015 ഗാളുകള്‍ ഒരു പടവലത്തില്‍ കാണാറുണ്ട.് ഇത്തരം ചെടികളുടെ വളര്‍ച്ച മുരടിച്ച് കായ്ഫലം കുറയുന്നു. ഇളം പ്രായത്തിലുള്ള ചെടികളില്‍ ആക്രമണമുണ്ടായാല്‍ ചെടി പൂര്‍ണ്ണമായി നശിക്കും.

ആരംഭദശയില്‍ തന്നെ കീടാക്രമണം കണ്ടാല്‍ മൂര്‍ച്ചയുള്ള ബ്ലേഡ് ഉപയോഗിച്ച് മുട്ടുകള്‍ക്കുള്ളിലെ പുഴുക്കളെ എടുത്ത് നശിപ്പിക്കണം. പടവലത്തിന്‍റെ മുട്ടുകളില്‍ നന്നായി വീഴത്തക്ക വണ്ണം കാര്‍ബറില്‍ (4 ഗ്രാം/ലിറ്റര്‍ വെള്ളം) അല്ലെങ്കില്‍ മാലത്തയോണ്‍ (4 മി.ലി/ലിറ്റര്‍ വെള്ളം) സ്പ്രേ ചെയ്യുന്നതും കൊള്ളാം.

വഴുതന

പോഷക സന്പുഷ്ടമായ പച്ചക്കറി

പോഷകസന്പന്നവും ഔഷധഗുണമുള്ളതുമായ ഒരു പച്ചക്കറിയാണ് വഴുതന. പുരാതനകാലം മുതല്‍ക്കേ ഭാരത്തില്‍ കൃഷി ചെയ്തു വരുന്നു. വഴുതനയുടെ ജന്മസ്ഥലവും ഭാരതമാണെന്ന് കരുതപ്പെടുന്നു. ഉയര്‍ന്ന പ്രദേശത്തൊഴികെ എല്ലാ സ്ഥലങ്ങളിലും വര്‍ഷം മുഴുവന്‍ കൃഷി ചെയ്യാവുന്ന ഒരു വിളയാണിത്. 100 ഗ്രാം വഴുതനയില്‍ അടങ്ങിയിട്ടുള്ള പോഷകമൂല്യങ്ങള്‍ ഇനിപ്പറയുന്നു.

ജലാംശം92.7 ശതമാനം, കാര്‍ബോഹൈഡ്രേറ്റ്4 ശതമാനം, മാംസ്യം1.4 ഗ്രാം, കൊഴുപ്പ്0.3 ശതമാനം, മാംസ്യം1.4 ഗ്രാം, കൊഴുപ്പ്0.3 ഗ്രാം, ഭക്ഷ്യനാരുകള്‍1.3 ഗ്രാം, ഓക്സാലിക് ആസിഡ്18 മില്ലീഗ്രാം, കാത്സ്യം18 മില്ലീഗ്രാം, മഗ്നീഷ്യം16 മില്ലീഗ്രാം, ഫോസ്ഫറസ്47 മില്ലീഗ്രാം, ഇരുന്പ്0.9 മില്ലീഗ്രാം, സോഡിയം3 മില്ലീഗ്രാം, കോര്‍പ്പര്‍0.17 മില്ലീഗ്രാം, പൊട്ടാസ്യം 2 മില്ലീഗ്രാം, സള്‍ഫര്‍44 മില്ലീഗ്രാം, ക്ലോറിന്‍52 മില്ലീഗ്രാം, ജീവകം എ  124 അന്തര്‍ദേശീയ യൂണിറ്റ്, തയാമിന്‍ 0.04 മില്ലീഗ്രാം, റൈബോഫ്ളവിന്‍  0.11 മില്ലീഗ്രാം, ബീറ്റാകരോട്ടീന്‍  0.74 മില്ലീഗ്രാം, വിറ്റാമീന്‍ സി  12 മില്ലീഗ്രാം.

പോഷകസന്പന്നമായ ഈ പച്ചക്കറിക്ക് ഔഷധപരമായി പല ഉപയോഗങ്ങളുമുണ്ട്. സൂചികൊണ്ട് ദ്വാരങ്ങളുണ്ടാക്കിയ ശേഷം നല്ലെണ്ണയില്‍ മൂപ്പിച്ചെടുത്ത ഇതിന്‍റെ കായ്കള്‍ പല്ലുവേദന ശമിപ്പിക്കുന്നതിന് ഉപയോഗിക്കുന്നു. കരള്‍ സംബന്ധമായ രോഗം മൂലം വേദനയുള്ളവര്‍ക്ക് ഇത് ഒരു ഉത്തമ ഔഷധമാണ്. ഇതിന്‍റെ പച്ചിലകള്‍ വിറ്റാമിന്‍ സി യുടെ ഒരു പ്രധാന ഉറവിടമാണ്. ആയുര്‍വേദത്തില്‍ ഇത് വിശപ്പുണ്ടാക്കുന്നതിനും കാമോദ്ദീപകമായും ഹൃദയസംബന്ധമായ ഔഷധമായും ഉപയോഗിക്കുന്നു. കൂടാതെ വാതത്തിനുള്ള കഷായത്തിനും ഇത് ഫലപ്രദമാണ്.

യൂനാനി ചികിത്സയില്‍ ഇതിന്‍റെ വേരുകള്‍ വേദന ലഘൂകരിക്കുന്നതിനും കായ്കള്‍ ഹൃദയസംബന്ധമായ ഔഷധമായും വയറിളക്കാനുള്ള മരുന്നായും വീക്കം, വേദന മുതലായവ ലഘൂകരിക്കുന്നതിനും ഉപയോഗിക്കുന്നു.

വെള്ളനിറമുള്ള വഴുതന പ്രമേഹത്തിന് ഔഷധമായി കരുതപ്പെടുന്നു. വഴുതന അച്ചാറുകള്‍ ഉണ്ടാക്കുന്നതിനും നിര്‍ജലീകരണ വ്യവസായങ്ങളിലും ഉപയോഗിച്ചു വരുന്നുണ്ട്.

ചതുരപ്പയര്‍


മൂന്നാം ലോകരാഷ്ട്രങ്ങളിലെ മാംസ്യാഹാരത്തിന്‍റെ കുറവു നികത്താന്‍ പററിയൊരു പച്ചക്കറിയോ ഫലവര്‍ഗ്ഗമേ തേടിയുള്ള യാത്ര ചെന്നെത്തിയത് സോയാബീനിന്‍റെ എതിരാളി എന്നറിയപ്പെടുന്ന വിംഗ്സ് ബീന്‍ അഥവാ ചതുരപ്പയറിലാണ്. ഗോവാ ബീന്‍സ്, മനില ബീന്‍സ് എന്നീ പേരുകളിലും ഇതറിയപ്പെടുന്നു. പച്ചക്കറികളിലെന്നല്ല പയര്‍ പയര്‍വര്‍ഗങ്ങളില്‍ത്തന്നെ ഏററവു മധികം മാംസ്യം അടങ്ങിയിട്ടുള്ളതും ചതുരപ്പയറില്‍ത്തന്നെ. വള്ളപ്പയറിലും ചീരയിലും അടങ്ങിയിരിക്കുന്ന മാംസ്യത്തേക്കാള്‍ ഏതാണ്ട് എട്ടു മടങ്ങും ബീന്‍സിലും കാരററിലും ഉള്ളതിന്‍റെ മുപ്പത് ഇരട്ടിയും മാംസ്യം ചതുരപ്പയറില്‍ അടങ്ങിയിട്ടുണ്ട്. ഒന്നൊഴിയാതെ ചെടിയുടെ എല്ലാ ഭാഗങ്ങളും ഉപയോഗ്യമാണെന്നുള്ളതാണ് ഏററവും വലിയ പ്രത്യേകത. മാംസ്യത്തിന്‍റെ കാര്യത്തില്‍ മാത്രമല്ല, മറെറല്ലാ പോഷകാംശങ്ങളുടെയും അളവിലും ചതുരപ്പയര്‍ ഒരുപിടി മുന്നില്‍ത്തന്നെ. ദഹനപ്രക്രിയയ്ക്കും മററുമാവശ്യമായ നാരിന്‍റെ അംശം മറേറതൊരു പച്ചക്കറിയേക്കാളും ഇതില്‍ കൂടുതലാണ്. ബീന്‍സിലും ചീരയിലുമടങ്ങിയിരിക്കുന്നതിന്‍റെ എട്ടു മുതല്‍ പത്തു ഇരട്ടിയോളം കൂടുതലായി നാരിന്‍റെ അംശം ഇവയില്‍ ലഭ്യമാണ്. മുട്ടയില്‍ 12.4 ശതമാനവും പാലില്‍ 3.4 ശതമാനവും മാംസ്യം അടങ്ങിയിരിക്കുന്പോള്‍ ചതുരപ്പയറില്‍ 32 ശതമാനം മാംസ്യമടങ്ങിയിരിക്കുന്നു.

ലോകമെന്പാടും ഇതിന്‍റെ ഇളം കായ്കള്‍ പച്ചക്കറിയായി ഉപയോഗിക്കുന്നു. നന്നായി മൂപ്പെട്ടിയ കായ്കളില്‍നിന്നു ലഭിക്കുന്ന പയര്‍ മണികള്‍ വറുത്ത് കപ്പലണ്ടി പോലെ പല രാജ്യങ്ങളിലും പ്രചാരത്തിലുണ്ട്. ശ്രീലങ്കയില്‍ ചതുരപ്പയര്‍ വിഭവങ്ങള്‍ പ്രമേഹ രോഗത്തിനുള്ള ചികിത്സയില്‍ ഉള്‍പ്പെട്ടിരിക്കുന്പോള്‍ മല്യേയില്‍ ഇലകള്‍ വസൂരിക്കെതിരെ ഉപയോഗിക്കുന്നു. അമിതവണ്ണം കുറയ്ക്കാനുള്ള ഒരു സ്ലിമ്മിംഗ് ഡയററായും ചതുരപ്പയര്‍ ഉപയോഗിക്കുന്നു.

മഡഗാസ്കറാണ് ജന്മദേശമെങ്കിലും നമ്മുടെ നാട്ടില്‍ നന്നായി വളരുന്ന ഈ വിളയ്ക്ക് അതര്‍ഹിക്കുന്ന പ്രാധാന്യം നാം നല്കുന്നില്ലെന്നത് നിര്‍ഭാഗ്യകരമാണ്. ഇന്ത്യയില്‍ കേരളത്തിലുള്‍പ്പെടെ മിക്കവാറും എല്ലാ തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലും ചതുരപ്പയര്‍ കൃഷിചെയ്യുന്നുണ്ട്. കൂടാതെ ഒറീസ, മഹാരാഷ്ട്ര, പശ്ചിമബംഗാള്‍ തുടങ്ങിയിടങ്ങളിലും ഇതിന്‍റെ കൃഷി വ്യാപകമാണ്.

വള്ളിപ്പയര്‍ പോലെ തന്നെ പടര്‍ന്നു പിടിച്ചു കയറുന്ന സ്വഭാവമുള്ള ഇതിന്‍റെ വള്ളികള്‍ പന്തലിലോ കന്പുകള്‍ നാട്ടി നിറുത്തി കയര്‍കെട്ടി അതിലോ പടര്‍ത്തി വിടാവുന്നതാണ്. ഒരു സെന്‍റിന് ഏകദേശം 100 ഗ്രാം വിത്ത് മതിയാകും. വിത്തുകള്‍ അരമീററര്‍ അകലെത്തില്‍ പാകാം. മൂന്നുമാസം ആകുന്പോഴേക്കും നീല കലര്‍ന്ന വയലററ് നിറമുള്ള പൂക്കള്‍ ഉണ്ടായിത്തുടങ്ങും. കായ്കള്‍ക്ക് നാലു വശങ്ങളും അവ ഓരോന്നില്‍ നിന്നും പുറത്തേക്ക് ചിറകു പോലെ നീണ്ടു നില്ക്കുന്ന ഭാഗങ്ങളും കാണാം. ഇപ്രകാരം നാലു വശങ്ങളുള്ള ചതുരത്തിന്‍റെ ആകൃതിയുള്ളതിനാലാണ് ചതുരപ്പയര്‍ എന്ന പേരുവന്നതു തന്നെ. വശങ്ങളില്‍ നിന്നു ചിറകു പോലുള്ള ഭാഗങ്ങള്‍ ഉള്ളതിനാല്‍ ഇംഗ്ലീഷില്‍ ചിറകുള്ള പയര്‍ എന്നര്‍ഥത്തില്‍ വിംഗ്ഡ് ബീന്‍ എന്നും വിളിക്കുന്നു. ഒരു കായില്‍ അഞ്ചു മുതല്‍ 20 വരെ വിത്തുകള്‍ ഉണ്ടായിരിക്കും. ഈ പയര്‍ മണികള്‍ മാംസ്യത്തിന്‍റെ കലവറയാണ്.

സലാഡ് വെള്ളരി


വെള്ളരി എന്നുകേള്‍ക്കുന്പോള്‍ തന്നെ നമ്മുടെ മനസ്സിലോടി യെത്തുന്നത് കേരളത്തില്‍ സുലഭമായി ലഭിക്കുന്ന പച്ചയും മഞ്ഞയും ഇടകലര്‍ന്ന് പല ആകൃതിയിലും വലുപ്പത്തിലുമുള്ള കായ്കളാണ്. നാം ഇവയെ പൊതുവെ വെള്ളരിയെന്നു വിളിക്കുന്നുവെങ്കിലും യഥാര്‍ഥ വെള്ളരിയില്‍നിന്നും ഇവ പലതു കൊണ്ടും വ്യത്യാസപ്പെട്ടിരിക്കുന്നു.മാത്രമല്ല കുക്കൂര്‍ ബിറ്റ്യേ കുടുംബത്തിലെ മെലണ്‍ വര്‍ഗത്തില്‍പെട്ടവയാണ് നമ്മുടെ നാട്ടിലെ വെള്ളരികള്‍. എന്നാല്‍ യഥാര്‍ഥ വെള്ളരി ലോകത്തിന്‍റെ പല ഭാഗങ്ങളിലും പച്ചയായി അഥവാ സലാഡ് രൂപത്തിലാണ് സാധാരണയായി ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ അവ സലാഡ്വെള്ളരി എന്ന പേരില്‍ അറിയപ്പെടുകയും ചെയ്യുന്നു. കുക്കുമിസ് സറ്റൈവസ് എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന വെള്ളരിയിനങ്ങളില്‍ അച്ചാറുണ്ടാക്കാന്‍ പറ്റിയ ഇനങ്ങള്‍വരെ ഉള്‍പ്പെടുന്നു.

നമ്മുടെ രാജ്യത്ത്, പ്രത്യേകിച്ചും വടക്കേ ഇന്ത്യയില്‍ കഠിനമായ ചൂടില്‍നിന്നും ആശ്വാസം ലഭിക്കാന്‍ അകം നിറയെ ശീതളമായ ജലം അടങ്ങിയ സലാഡ് വെള്ളരി ജനങ്ങള്‍ ധാരാളമായി ഭക്ഷിക്കാറുണ്ട്. വെള്ളരിയോടൊപ്പം ഉപ്പ്, നാരങ്ങാനീര്, കുരുമുളക് എന്നിവയുമുണ്ടെങ്കില്‍ കടുത്ത വേനലില്‍ വിയര്‍പ്പിലൂടെ നഷ്ടപ്പെടുന്ന ലവണാംശം വീണ്ടെടുക്കുവാനും വിശപ്പ് വര്‍ധിപ്പിക്കുവാനും ശരീരത്തിനൊപ്പം മനസ്സിന് കുളിര്‍മയേകുവാനും സഹായിക്കുന്നു. ഒപ്പം നല്ലൊരളവ് ധാതുക്കളും വിറ്റാമിനുകളും ശരീരത്തിന് ലഭ്യമാക്കുകയും ചെയ്യുന്നു.

വെള്ളരിക്ക് പല ഔഷധഗുണങ്ങളുമുണ്ട്. മലബന്ധം അകറ്റുന്നതിനും ഭക്ഷണനിയന്ത്രണം ആവശ്യമായിവരുന്ന പ്രമേഹം, പൊണ്ണത്തടി, ഉയര്‍ന്ന രക്തസമ്മര്‍ദം, മഞ്ഞപ്പിത്തം തുടങ്ങിയ രോഗമുള്ളവരോടും വെള്ളരി ധാരാളം കഴിക്കാന്‍ നിര്‍ദേശിക്കാറുണ്ട്. വെള്ളരിനീര് രോഗശമനത്തിനായുള്ള പല ഔഷധമിശ്രിതങ്ങളിലും ഉപയോഗിച്ചുകാണുന്നു. കൂടാതെ സൗന്ദര്യ സംരക്ഷണ ത്തിനും ഇവയുടെ ഇളംകായ്കള്‍ ഉപയോഗയോഗ്യമാണ്.

സലാഡ്വെള്ളരി കേരളത്തില്‍ വര്‍ഷം മുഴുവന്‍ കൃഷി ചെയ്യാമെങ്കിലും ജനുവരിമാര്‍ച്ച്, സെപ്തംബര്‍ഡിസംബര്‍ എന്നീ മാസങ്ങളാണ് പ്രധാന കൃഷിക്കാലങ്ങള്‍. വെള്ളരിയിനങ്ങളില്‍ സ്വര്‍ണപൂര്‍ണ, പൂസാസന്യോഗ്, ശീതള്‍, പോയിന്‍സെറ്റ്, എ.ആര്‍.ഡി1, 75210 തുടങ്ങിയവ ആദായകരമായി കൃഷിചെയ്യാമെന്ന് കേരള കാര്‍ഷിക സര്‍വകലാശാല നടത്തിയ പല പരീക്ഷണങ്ങളില്‍ നിന്നും തെളിഞ്ഞിട്ടുണ്ട്.

നല്ല നീര്‍വാര്‍ച്ചയുള്ള മണല്‍കലര്‍ന്ന പശിമരാശി മണ്ണാണ് കൃഷിക്ക് അനുയോജ്യം. നിലം രണ്ടുമൂന്നുതവണ നന്നായി കിളച്ച് കളകളും വേരുകളും മാറ്റി നിരപ്പാക്കിയശേഷം ഒരുമീറ്റര്‍ അകലത്തില്‍ 45 സെന്‍റീമീറ്റര്‍ വീതിയിലുള്ള ചാലുകളെടുക്കുക. ചാലുകളില്‍ സെന്‍റൊന്നിന് 80 കിലോഗ്രാം ചാണകപ്പൊടി, 300 ഗ്രാം യൂറിയ, 500 ഗ്രാം സൂപ്പര്‍ഫോസ്ഫേറ്റ്, 150 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ ചേര്‍ത്തിളക്കുക. വളങ്ങള്‍ മണ്ണുമായി നന്നായി ചേര്‍ത്തിളക്കിയശേഷം 30 സെന്‍റീമീറ്റര്‍ അകലത്തില്‍ വേണം വിത്തുകള്‍ പാകേണ്ടത്. മുളച്ചശേഷം ഓരോ ചുവട്ടിലും നല്ല ഓരോ തൈ മാത്രം നിറുത്തിയാല്‍ മതിയാകും. തുടക്കത്തിലും വേനല്‍കാല ങ്ങളിലും നന്നായി നനയ്ക്കേണ്ടത് അത്യാവശ്യമാണ്. പടര്‍ന്നു തുടങ്ങുന്പോഴും പൂവിട്ടുതുടങ്ങുന്പോഴും സെന്‍റൊന്നിന് 150 ഗ്രാം യൂറിയ വീതം ചേര്‍ക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. നട്ട് 3235 ദിവസത്തിനകം പൂക്കള്‍ ഉണ്ടാകുന്നു. സലാഡ് വെള്ളരി അധികം നീളത്തില്‍ പടരുകയില്ല. എങ്കില്‍ത്തന്നെയും ചാലുകളുടെ ഇടയില്‍ ഉണങ്ങിയ ശിഖരങ്ങളോ പടര്‍പ്പുകളോ ഇട്ടുകൊടുക്കേണ്ടതാണ്.

കായ്കള്‍ സാധാരണ പച്ചയായിത്തന്നെ ഉപയോഗിക്കുന്നതു കൊണ്ട് കീടനാശിനിപ്രയോഗം നടത്താതിരിക്കുകയാണ് ഉത്തമം. എന്നാല്‍ തുടക്കത്തില്‍ അഴുകല്‍രോഗം കാണുകയാണെങ്കില്‍ ഡൈത്തേന്‍ എം.45 ഒരു ലിറ്റര്‍ വെള്ളത്തില്‍ 2 ഗ്രാം എന്നയളവില്‍ തയ്യാറാക്കിയ ലായനി ചെടിക്കു ചുറ്റും ഒഴിച്ചുകൊടുത്താല്‍ മതിയാകും. അതുപോലെ കായീച്ച, മത്തല്‍ വണ്ട് തുടങ്ങിയ പ്രാണികളുടെ ആക്രമണം രൂക്ഷമാണെങ്കില്‍ മാത്രം ജൈവകീടനാശിനിയോ അതല്ലെങ്കില്‍ കാര്‍ബാറില്‍ 2 ശതമാനം വീര്യത്തിലോ തളിക്കാവുന്നതാണ്. കീടനാശിനി പ്രയോഗിച്ച് കുറഞ്ഞത് പത്തുദിവസമെങ്കിലും കഴിഞ്ഞേ വിളവെടുക്കാവൂ. നാലുദിവസത്തിലൊരിക്കല്‍ എന്ന കണക്കില്‍ വിളവെടുപ്പ് നടത്തേണ്ടതാണ്. വിളവെടുക്കുന്പോള്‍ വള്ളികള്‍ക്ക് കേടുവരാതെ സൂക്ഷിക്കണം. മാത്രമല്ല, കായ്കള്‍ വെയിലത്തു വെക്കുകയുമരുത്. വളരെ ലളിതവും ആദായകരവുമായ സലാഡ് വെള്ളരിക്കൃഷി അല്‍പം ശ്രദ്ധിച്ചാല്‍ നല്ല ഒരു വരുമാനമാര്‍ഗമായി മാറ്റാവുന്നതേയുള്ളൂ.

മുരിങ്ങ

 

ഉഷ്ണകാലവിളയായ മുരിങ്ങ പ്രധാനമായും സമതലപ്രദേശങ്ങളിലാണ് വളരുന്നത്. മഴകുറഞ്ഞ വരണ്ട പ്രദേശങ്ങളില്‍ മുരിങ്ങ നന്നായി വളരുകയും നല്ല വിളവ് തരുകയും ചെയ്യുന്നു. തെക്കേഇന്ത്യയിലെ കാലാവസ്ഥയില്‍ വര്‍ഷത്തില്‍ രണ്ടുപ്രാവശ്യം ഫലം തരുന്നു. ഏതുതരം മണ്ണിലും മുരിങ്ങ വളരുമെങ്കിലും ഫലപുഷ്ടിയുള്ള മണല്‍കലര്‍ന്ന പശിമരാശി മണ്ണാണ് മുരിങ്ങക്കൃഷിക്ക് ഏറ്റവും യോജിച്ചതായി കാണുന്നത്. ഒരു നല്ല മരം ആണ്ടില്‍ ആയിരത്തില്‍പരം കായ്കള്‍ ഉത്പാദിപ്പിക്കുന്നു. പോഷകസമൃദ്ധമായ ഒരു പച്ചക്കറിയാണ് മുരിങ്ങ. ഇതില്‍ ധാതുലവണങ്ങളും ജീവകങ്ങളും ധാരാളമുണ്ട്. നാട്ടിലെങ്ങും സുലഭമായിട്ടുള്ളതും പോഷകസമൃദ്ധവുമായ മുരിങ്ങയുടെ ഇലയും പൂവും കായും ഔഷധഗുണമുള്ളവയാണ്. 100 ഗ്രാം മുരിങ്ങയിലയില്‍ 6.7 ഗ്രാം മാംസ്യം, 44 മില്ലീഗ്രാം കാത്സ്യം, 70 മില്ലീഗ്രാം ഫോസ്ഫറസ്, 7.6 മില്ലീഗ്രാം ഇരുന്പ് എന്നിവ അടങ്ങിയിരിക്കുന്നു. ജീവകം എ യും സി യും ഇതില്‍ സമൃദ്ധമാണ്. മുരിങ്ങക്കായും ഇതുപോലെ പോഷകസന്പന്നമാണ്.

മുരിങ്ങയിനങ്ങളെ ഇനി പരിചയപ്പെടാം. ജാഫ്ന എന്നയിനം തെക്കേഇന്ത്യയില്‍ പ്രചാരത്തിലുണ്ട്. ഇതിന്‍റെ കായ്കള്‍ക്ക് രണ്ടു മുതല്‍ മൂന്നടിവരെ നീളമുണ്ട്. ഈ ഇനത്തില്‍പ്പെട്ട \'ചവക്കച്ചേരി\' മുരിങ്ങ മൂന്നടി മുതല്‍ നാലടി വരെ നീളമുള്ള കായ്കള്‍ ഉത്പാദിപ്പിക്കുന്നുണ്ട്.

\'ചെം മുരിങ്ങ\' എന്ന ഇനം കായുടെ അറ്റത്തുള്ള ചുവന്നനിറം കൊണ്ട് തിരിച്ചറിയാവുന്നതും വര്‍ഷം മുഴുവനും പൂക്കുന്നതും നല്ല വിളവുതരുന്നതുമാണ്. എന്നാല്‍ വല്ലപ്പോഴും പൂക്കുന്നതും ഗുണമേന്മ കുറഞ്ഞതുമായ കായ്കളാണ് \'കാട്ടു മുരിങ്ങ\' യുടേത്. വളരെ കുറച്ചു മാത്രം പൂക്കുന്ന സ്വാഭാവമുള്ള ഇനങ്ങളില്‍ അവയുടെ ഇല ഭക്ഷ്യാവശ്യത്തിനായി ഉപയോഗിക്കാം. ജാഫ്നയ്ക്ക് തുല്യമായ ഒരിനം \'ഏഴ്പാണം മുരിങ്ങ\' എന്നപേരില്‍ തമിഴ്നാട്ടില്‍ കണ്ടുവരുന്നു. തിരുനെല്‍വേലി ഭാഗത്ത് വളരുന്ന രണ്ടിനങ്ങളാണ് \'പാല്‍മുരിങ്ങ\' യും \'പുനമുരിങ്ങ\' യും. \'പാല്‍മുരിങ്ങ\' യുടെ കായ് കൂടുതല്‍ രുചിയുള്ളതും ഭക്ഷ്യവസ്തു ഏറെ അടങ്ങിയിട്ടുള്ളതുമാണ്.

\'തവിട്ടുമുരിങ്ങ\' എന്ന ഇനവും വളരെ പ്രചാരമുള്ള ഒന്നാണ്. തൃശിനാപ്പള്ളി ഭാഗത്ത് വെറ്റിലക്കൊടിക്ക് കാലായി ഉപയോഗിച്ചുവരുന്നതും ചെറിയ കായ്കള്‍ (15200 സെന്‍റീ മീറ്റര്‍) ഉത്പാദിപ്പിക്കുന്നതുമായ ഒരു ഇനമാണ് \'കൊടിക്കാല്‍ മുരിങ്ങ\'

ഈ ഇനങ്ങള്‍ക്കുപരി കേരള കാര്‍ഷിക സര്‍വകലാശാലയും തമിഴ്നാട് കാര്‍ഷിക സര്‍വകലാശാലയും വികസിപ്പിച്ചെടുത്തിട്ടുള്ള അത്യുത്പാദന ശേഷിയുള്ള മുരിങ്ങയിനങ്ങളാണ് എ.ഡി4, കെ.എം1, പി . കെ. എം1 എന്നിവ. കെ. എം1 (കുടുമിയാന്‍ മലയ്1) തമിഴ്നാട്ടിലും പുതുക്കോട്ടയില്‍ കടുമിയാന്‍മലയ് വിത്തില്‍നിന്നും വികസിപ്പിച്ചെടുത്ത ഒരാണ്ടന്‍മുരിങ്ങയാണ്. അത്യുത്പാദന ശേഷിയുള്ള ഈയിനം 4000500 കായ്കള്‍ പ്രതിവര്‍ഷം ഉത്പാദിപ്പിക്കും. അധികം ഉയരത്തില്‍ വളരുകയുമില്ല. 23 വര്‍ഷം കഴിഞ്ഞാല്‍ ഒരു മീറ്റര്‍ ഉയരത്തില്‍ വെച്ച് വെട്ടിക്കളയാം. അങ്ങനെയുള്ള ചെടികള്‍ പുതുതായി തളിര്‍ത്തു കായ്ഫലം തരും. നട്ട് ആറുമാസം കഴിഞ്ഞാല്‍ ഈ മുരിങ്ങ കായ്ച്ചുതുടങ്ങും. തമിഴ്നാട്ടിലെ പെരിയകുളം ഹോര്‍ട്ടിക്കള്‍ച്ചറല്‍ ഗവേഷണ കേന്ദ്രത്തില്‍ വികസിപ്പിച്ചെടുത്തതാണ് പി . കെ. എം1 നട്ട് മൂന്നു മാസം കഴിഞ്ഞ് പൂക്കുന്ന ഈ മുരിങ്ങ 4 മുതല്‍ 6 മീറ്റര്‍ ഉയരും. ഓരോ ചെടിയും ശരാശരി 200225 കായ്കള്‍ തരും. കായ് ഫലം കഴിഞ്ഞാല്‍ വര്‍ഷം തോറും തറയില്‍ നിന്നും ഒരു മീറ്റര്‍ ഉയരത്തില്‍ വെച്ച് വെട്ടിക്കളയണം.

കേരള കാര്‍ഷിക സര്‍വകലാശാലയുടെ വെള്ളാനിക്കര ഹോര്‍ട്ടിക്കള്‍ച്ചറല്‍ കോളേജിലെ പച്ചക്കറി വിഭാഗത്തില്‍ വികസിപ്പിച്ചെടുത്ത ഒരു വിത്തുമുരിങ്ങ യിനമാണ് എ.ഡി4 എന്ന ഒരാണ്ടന്‍മുരിങ്ങ, എന്നാല്‍ ഈ ഇനം മുരിങ്ങ സ്ഥിരമായി പുഷ്പിക്കുന്നതും ധാരാളം കായ്കള്‍ പിടിക്കുന്നതുമാണ്. ഇതിന്‍റെ കൃഷിരീതികള്‍ ഇനിപ്പറയുന്നു.

മേയ്  ജൂണ്‍ മാസങ്ങളാണ് നടാന്‍ പറ്റിയ സമയം. 45 സെന്‍റീമീറ്റര്‍ സമചതുരവും അത്രതന്നെ ആഴവുമുള്ള കുഴികള്‍ കുഴിച്ച് അതില്‍ ഓരോന്നിലും 15 കിലോ ഗ്രാം ജൈവവളം ചേര്‍ത്തിളക്കി വിത്ത് നടാം. ചെടി വേഗം പിടിച്ചു കിട്ടുന്നതിന് പോളിത്തീന്‍ ബാഗുകളില്‍ പോട്ടിംഗ് മിശ്രിതം നിറച്ച് വിത്തുപാകി മുളപ്പിച്ച് ഒന്ന് ഒന്നര മാസം പ്രായമാകുന്പോള്‍ തൈകള്‍ നടാവുന്നതാണ്. വരികള്‍ തമ്മിലും ചെടികള്‍ തമ്മിലും 2.5 മീറ്റര്‍ ഇടയകലം വരത്തക്കവിധത്തില്‍ കുഴികള്‍ തയ്യാറാക്കണം. ഒരു ഹെക്ടര്‍ സ്ഥലത്ത് നടാന്‍ 600 ഗ്രാം മുരിങ്ങ വിത്ത് ആവശ്യമാണ്. ഇടക്കിടെ നനച്ചു കൊടുക്കണം. 11 മ്മ മാസം പ്രായമായാല്‍ തൈകള്‍ നടാന്‍ പാകമായി. ഈ വിധം ചെടി നട്ട് മൂന്നു മാസം കഴിഞ്ഞ് യൂറിയ, സൂപ്പര്‍ ഫോസ്ഫേറ്റ്, മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ യഥാക്രമം 100,100,50 ഗ്രാം അളവില്‍ ഓരോ ചെടിക്കും ചേര്‍ത്തുകൊടുക്കണം. മണ്ണിന്‍റെ സ്വഭാവം അനുസരിച്ച് 10 മുതല്‍ 15 ദിവസം ഇടവിട്ട് നനച്ചുകൊടുക്കേണ്ടതാണ്. ആറുമാസം കഴിഞ്ഞ് ചെടി ഒന്നിന് 100 ഗ്രാം യൂറിയ കൂടി ചേര്‍ത്തു കൊടുക്കണം. വളപ്രയോഗം നടത്തുന്ന സമയങ്ങളില്‍ നന മുടക്കരുത്.

ചെടി 75 സെന്‍റീമീറ്റര്‍ മുതല്‍ 1 മീറ്റര്‍വരെ ഉയരം ആകുന്പോള്‍ അഗ്ര മുകുളം നുള്ളിക്കളയുന്നത് ധാരാളം ശിഖരങ്ങള്‍ പൊട്ടി പന്തലിച്ചുവളരാന്‍ സഹായിക്കും. ഒരാണ്ടന്‍ മുരിങ്ങ വന്‍തോതില്‍ കൃഷിചെയ്യുന്പോള്‍ തക്കാളി, പയര്‍, വെണ്ട എന്നീ പച്ചക്കറികള്‍ ഇടവിളയായി കൃഷിചെയ്യാം. മാത്രവുമല്ല ഈയിനം മുരിങ്ങ 67 വര്‍ഷം പ്രായമായ തെങ്ങിന്‍തോപ്പുകളില്‍ ഇടവിളയായി നട്ട് ആദായം എടുക്കാം.

രോമപ്പുഴുക്കള്‍, ഇല കാര്‍ന്നു തിന്നുന്ന പുഴുക്കള്‍, വാട്ടരോഗം എന്നിവ തൈകളെ ബാധിക്കുന്ന പ്രധാന കീടരോഗങ്ങളാണ്. വാട്ട രോഗം തടയുന്നതിന് ഒരു ശതമാനം വീര്യമുള്ള ബോര്‍ഡോമിശ്രിതം തളിക്കുന്നത് ഫലപ്രദമാണ്. രോമപ്പുഴുക്കളെ നശിപ്പിക്കുവാന്‍ ഡസ്പാന്‍ 3 മില്ലീലിറ്റര്‍ ഒരുലിറ്റര്‍ എന്നതോതിലും ഇല തിന്നുന്ന പുഴുക്കളെ നിയന്ത്രിക്കുവാന്‍ മാലത്തയോണ്‍ 1 മില്ലീ ലിറ്റര്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്നതോതിലും തയ്യാറാക്കി തളിക്കണം.

വേണ്ടവിധം പരിപാലിക്കുകയാണെങ്കില്‍ ആണ്ടില്‍ രണ്ടുതവണ വിളവെടുക്കാം. ആദ്യ വിളവ് മാര്‍ച്ച്  ഏപ്രില്‍ മാസങ്ങളിലും രണ്ടാം വിളവ് ജൂലായ്  സെപ്തംബറിലും ലഭിക്കും. ഒരു ചെടിയില്‍നിന്ന് 30 മുതല്‍ 35 കിലോഗ്രാം (186215 എണ്ണം) എണ്ണം വരെ വിളവ് ലഭിക്കും. ഓരോ വിളവെടുപ്പും കഴിഞ്ഞ് ചെടി 90 സെന്‍റീമീറ്റര്‍ ഉയരത്തില്‍ വെച്ച് മുറിക്കണം. അതിനുശേഷം നേരത്തെ വിവരിച്ചതുപോലെ രാസവളങ്ങളും 25 കിലോഗ്രാം കാലി വളവും ചേര്‍ത്തുകൊടുക്കണം. ഇങ്ങനെ ചെയ്താല്‍ ചെടിയില്‍ ഇളംതളിരുകള്‍ വേഗം പൊട്ടിവരുകയും തുടര്‍ന്ന് നാലഞ്ചു മാസത്തിനുള്ളില്‍ പുഷ്പിച്ച് വിളവു തരുകയും ചെയ്യും. ഇപ്രകാരം പരിപാലിച്ചാല്‍ ഓരാണ്ടന്‍മുരിങ്ങ 56 വര്‍ഷം വരെ സമൃദ്ധിയായി വിളവ് നല്‍കും.

മറ്റു മുരിങ്ങയിനങ്ങളുടെ കൃഷിയിലും വിത്തോ നല്ല വലുപ്പമുള്ള ശിഖരങ്ങളോ നടാനായി ഉപയോഗിക്കാം. വിത്താണ് ഉപയോഗിക്കുന്നതെങ്കില്‍ പോളിത്തീന്‍കൂടുകളില്‍ പാകി തൈകള്‍ക്ക് 2530 സെന്‍റീമീറ്റര്‍ ഉയരം ആകുന്പോള്‍ കുഴികളിലേക്ക് മാറ്റി നടാം. ശിഖരങ്ങളാണ് നടീല്‍വസ്തുവെങ്കില്‍ 11.5 മീറ്റര്‍ നീളവും കൈവണ്ണവുമുള്ള ശിഖരങ്ങള്‍ (പത്തല്‍) നടാനായി ഉപയോഗിക്കാം.

2.53 മീറ്റര്‍ അകലത്തില്‍ (നെടുകെയും കുറുകെയും) ഒരേ അകലം എടുത്ത് 60 സെന്‍റീമീറ്റര്‍ സമചതുരവും അതേ അളവ് ആഴവുമുള്ള കുഴികളില്‍ മുരിങ്ങ നടാവുന്നതാണ്. മേല്‍മണ്ണും അടിവളവും ചേര്‍ത്ത് കുഴി മൂടിയിട്ടുവേണം നടാന്‍. ചിതല്‍ വരാതിരിക്കാനായി കുഴിയില്‍ സെവിന്‍ എന്ന കീടനാശിനി വിതറണം. മഴക്കാലത്ത് കന്പ് ചീഞ്ഞുപോകാതിരിക്കാനായി ശിഖരത്തിന്‍റെ മുകളിലെ മുറിപ്പാടില്‍ പോളിത്തീന്‍കൂടുകൊണ്ട് പൊതിഞ്ഞുകെട്ടുന്നത് നല്ലതാണ്.

പ്രത്യേകിച്ച് പരിചരണമില്ലാതെ തന്നെ മുരിങ്ങ നന്നായി വളരുകയും നല്ലവിളവ് തരുകയും ചെയ്യും.

തൈയോ കന്പോ നട്ട് ആദ്യത്തെ ഒരു വര്‍ഷം വേനല്‍ക്കാലത്ത് നനച്ചുകൊടുത്താല്‍ ചെടികള്‍ നന്നായി പിടിച്ചുകിട്ടും. കാലവര്‍ഷാ രംഭത്തോടെ ചെടിക്കുചുറ്റും തടമെടുത്ത് കാലിവളമോ ചപ്പുചവറുകളോ നിറച്ച് കിറച്ച് രാസവളവും ചേര്‍ക്കുന്നത് നല്ലതാണ്. ഒരാണ്ടന്‍മുരിങ്ങയുടെ നല്ലയിനം തൈകള്‍ ഇപ്പോള്‍ കേരള കാര്‍ഷികസര്‍വകലാശാലയുടെ മണ്ണുത്തിയിലുള്ള ഇന്‍ഫര്‍മേഷന്‍ ആന്‍റ് സെയില്‍സ് സെന്‍ററില്‍ ലഭിക്കും.

പുതിയ ഉപയോഗങ്ങളുമായി മുരിങ്ങ

മുരിങ്ങക്കുരുവില്‍ നിന്നും എണ്ണ വേര്‍തിരിച്ച് വാണിജ്യാവശ്യത്തിന് ഉപയോഗിക്കാമെന്നത് ഒരു പുതിയ ആശയമല്ല. ഇതിന് ഒരു നൂററാണ്ടിലധികം പഴക്കമുണ്ട്്. എന്നാല്‍ നമ്മുടെ നാട്ടില്‍ ഈ ആശയം പ്രചാരം നേടിയിട്ടില്ല. 1817 ല്‍ ജമൈക്കയിലെ ഭരണകേന്ദ്രമായ ഹൗസ് ഓഫ് അസംബ്ലിയില്‍ മുരിങ്ങയെണ്ണയെ ക്കുറിച്ച് ഒരു പദ്ധതി അവതരിപ്പിക്കപ്പെട്ടു. മുരിങ്ങക്കായുടെ കുരുവില്‍ നിന്നെടുക്കുന്ന എണ്ണ വിളക്കുകളില്‍ ഇന്ധനമായി ഉപയോഗിക്കാമെന്നും സാലഡുകളിലും ഭക്ഷ്യവിഭവങ്ങളും ചേര്‍ക്കാമെന്നാണ് ഈ പദ്ധതിയില്‍ വിവരിച്ചിരിക്കുന്ത്. വിളക്കുകളില്‍ ഉപയോഗിക്കുപ്പോള്‍ പുകയുണ്ടാവാതെ തന്നെ നല്ല വെളിച്ചം തരാന്‍ മുരിങ്ങയെണ്ണയ്ക്ക് കഴിയുമെന്ന് തുടര്‍ന്ന് തെളിഞ്ഞു. ഈ പദ്ധതിയില്‍ വിവരിച്ചിരിക്കുന്നത്. വിളക്കുകളില്‍ ഉപയോഗിക്കുന്പോള്‍ പുകയുണ്ടാവാതെ തന്നെ നല്ല വെളിച്ചം തരാന്‍ മുരിങ്ങയെണ്ണയ്ക്ക് കഴിയുമെന്ന് തുടര്‍ന്ന് തെളിഞ്ഞു. ഈ എണ്ണയെ ബെന്‍ ഓയില്‍ എന്നു വിശേഷിപ്പിക്കാനും തുടങ്ങി. 1854 ല്‍ ഇതിന്‍െറ മറെറാരുപയോഗം വെളിപ്പെട്ടു. കിങ്ങ്സ്യററണ്‍ പ്രദേശത്തെ രണ്ടു പ്രമുഖ വാച്ചുകന്പനികള്‍ വാച്ചിനുള്ളിലെ യന്ത്രത്തിന് ചലനക്ഷമത പകരാനുള്ള ലുബ്രിക്കേററിംഗ് ഓയിലായി ബെന്‍ ഓയില്‍ പ്രയോഗിക്കാമെന്ന് കണെ്ടത്തുകയുണ്ടായി. വിലയേറിയ തിമിംഗല എണ്ണ (ുെലൃാവമഹല ീശഹ) യാണ് അക്കാലത്ത് വാച്ചില്‍ ലൂബ്രിക്കേററിംഗ് ഓയിലായി ഉപയോഗിച്ചിരുന്നത്. പുഷ്പങ്ങളുടെ ഇതളുകളില്‍ നിന്നും സുഗന്ധത്തെ ആഗിരണം ചെയ്തെടുക്കാനും സൗന്ദര്യവര്‍ദ്ധക വസ്തുക്കളുടെ നിര്‍മാണത്തിനും പാചകാവശ്യത്തിനും മുരിയങ്ങയെണ്ണയെ ഉപയോഗിക്കാമെന്നായിരുന്നു തുടര്‍ന്നുള്ള കണ്ടെത്തല്‍.

1848 ലാണ് മുരിങ്ങയെണ്ണയുടെ ഘടനയെ സംബന്ധിച്ച ആദ്യപഠനം നടന്നത്. കൂടിയ താപനിലയില്‍ മാത്രം ഉരുകുന്ന ബെഹെനിക്ക് അമ്ലമാണ് മുരിങ്ങയെണ്ണയിലെ മുഖ്യഘടക മെന്നായിരുന്നു നിരീക്ഷണം. ഇതിനുശേഷവും മുരിങ്ങയെണ്ണയുടെ ഘടനയെ സംബന്ധിച്ച് പല പഠനങ്ങളും നടന്നു. ഇളം മഞ്ഞനിറവും നേരിയ സുഗന്ധവുമുള്ള എണ്ണ മുരിങ്ങക്കുരുവില്‍ ശരാശരി 40 ശതമാനമെന്ന തോതില്‍ അടങ്ങിയിട്ടുണ്ടെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടി. ബെഹെനിക്ക് അമ്ലത്തിനു പുറമെ മിരിസ്റ്റിക്ക് അമ്ലം, പാമിററിക്ക് അമ്ലം, സ്റ്റിയറിക്ക് അമ്ലം, പാമിററോളിക്ക് അമ്ലം, ഒളിയിക്ക് അമ്ലം, ലിനൊളിക്ക് അമ്ലം, ലിനോളെനിക്ക് അമ്ലം, അരാക്കിഡിക്ക് അമ്ലം, ഐക്കോസിനോയിക്ക് അമ്ലം, ലിഗ്നോസെറിക്ക് അമ്ലം എന്നീ കൊഴുപ്പമ്ലങ്ങളും മുരിങ്ങയെണ്ണയില്‍ അടങ്ങിയിട്ടുണ്ട്. ഒലീവെണ്ണയ്ക്കു സമാനമാണ് മുരിങ്ങയെണ്ണയുടെ ഘടന.

19-ാം നൂററാണ്ടിലും മുരിങ്ങയെണ്ണയെ സംബന്ധിച്ച പഠനങ്ങള്‍ തുടര്‍ന്നു. മുരിങ്ങയെണ്ണയ്ക്ക് നന്നായി പതയാനും അഴുക്കുകളയാനും ശേഷിയുള്ളതിനാല്‍ സോപ്പുനിര്‍മാണത്തിന് ഉപയോഗിക്കാമെന്നായിരുന്നു ഒരു ഗവേഷണഫലം. എണ്ണ മാററിക്കഴിഞ്ഞുള്ള മുരിങ്ങക്കുരിപ്പിണ്ണാക്ക് നല്ലൊരുവളമാണ്. ഇതിനെ ഒരു കാലിത്തീററയാക്കാമെന്ന് ചില ഗവേഷകര്‍ അഭിപ്രായപ്പെട്ടെങ്കിലും സപ്പോണിന്‍ പോലുള്ള ചില വിഷഘടകങ്ങളുള്ളതിനാല്‍ ഈ ആശയം പിന്നീട് ഖണ്ഡിക്കപ്പെട്ടു. മുരിങ്ങക്കുരുപ്പിണ്ണാക്കിനെ ജലശുദ്ധീകരണിയായി ഉപയോഗിക്കാമെന്ന മറെറാരു നിരീക്ഷണം വ്യാപകമായ പ്രയോഗം കണ്ടെത്തി.

കഴിഞ്ഞ പതിററാണ്ടില്‍ പല ലോകരാഷ്ട്രങ്ങളും ധാന്യോത്പാദനത്തില്‍ ഗണ്യമായ വര്‍ധനവുണ്ടാക്കിയെങ്കിലും എണ്ണക്കുരുവിളകളുടെ കാര്യത്തില്‍ ഉത്പാദനവും ആവശ്യകതയും തമ്മില്‍ അന്തരം നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ മുരിങ്ങ എണ്ണക്കുരുവിളയായി ഉപയോഗം കണ്ടെത്തിത്തുടങ്ങി. പല ആഫ്രിക്കന്‍ രാഷ്ട്രങ്ങളിലും ഗ്രാമങ്ങളിലെ ചെറുകിട എണ്ണമില്ലുകള്‍ ഉപയോഗിച്ച് മുരിങ്ങയെണ്ണ വേര്‍തിരിക്കുന്നുണ്ട്. 1988 ല്‍ ഇന്‍റര്‍മീഡിയേററ് ടെക്നോളജി ഡെവല്പ്മെന്‍റ് ഗ്രൂപ്പ് സിംബാബ്വേയിലാണ് ചെറുകിട എക്സ്പെല്ലര്‍ സാങ്കേതികവിദ്യ അവര്‍ അനുവര്‍ത്തിച്ചു. ഇന്ന് സിംബാവേയില്‍ ഇത്തരം 17 യൂണിററുകളുണ്ട്. ഇവയെല്ലാം ലാഭകരമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. നിരവധി തൊഴിലവസരങ്ങളും ഇതിലൂടെ സൃഷ്ടിക്കപ്പെട്ടു. ചെറുകിട വ്യവസായം എന്ന നിലയിലാണ്.

മുരിങ്ങയെണ്ണ നിര്‍മ്മാണത്തിന് സാധ്യതയെന്ന് സിംബാബ്വേയിലും അനുഭവം തെളിയിക്കുന്നു. മററ് എണ്ണക്കുരുവിളകളെ അപേക്ഷിച്ച് മുരിങ്ങയ്ക്ക് മേന്മകളുമുണ്ട്. വരള്‍ച്ച പോലുള്ള പ്രതികൂല സാഹചര്യത്തില്‍ പിടിച്ചുനില്‍ക്കാന്‍ മുരിങ്ങയ്ക്കാവും. പ്രധാന എണ്ണക്കുരുവിളകളായ സൂര്യകാന്തിയുടെയും നിലക്കടലയുടെയും ആഗോള ശരാശരി പ്രതിഹെക്ടര്‍ ഉത്പാദനം യഥാക്രമം 2 ടണ്ണും അരടണ്ണുമുള്ളപ്പോള്‍ മുരിങ്ങയുടേത് 3 ടണ്ണാണ്.

ജലശുദ്ധീകരണി എന്ന നിലയിലും മുരിങ്ങക്കുരു പ്രചാരം നേടിക്കഴിഞ്ഞു. സുഡാനില്‍ പുരാതനകാലത്തു തന്നെ ജലശുദ്ധീകരണത്തിന് മുരിങ്ങക്കുരു ഉപയോഗിച്ചുപോന്നിട്ടുണ്ട്. സുഡാനീസ് വനിതകള്‍ മുരിങ്ങക്കുരു ചതച്ച് തുണിയില്‍ കിഴികെട്ടി വെള്ളത്തില്‍ ഇളക്കി മാലിന്യങ്ങളെ അടിഞ്ഞുമാററാന്‍ ഉപയോഗിച്ചിരുന്നു. പിന്നീട് ഈ രീതി മററുദേശങ്ങളിലും അനുവര്‍ത്തിച്ചു. മുരിങ്ങക്കുരു ഉപയോഗിച്ച് ജലം ശുദ്ധീകരിക്കാന്‍ കുരുവിന്‍റെ പുറന്തോട് മാററണം. ഉള്ളിലം പരിപ്പ് നന്നായി അരച്ച് ഒരു ഗ്ലാസിലെടുത്ത ശുദ്ധജലത്തിലിട്ട് അഞ്ചുനിമിഷം സ്പൂണുപയോഗിച്ച് നന്നായി ഇളക്കുക. മിശ്രിതത്തെ അരിച്ചശേഷം ശുദ്ധീകരിക്കേണ്ട മലിനജലത്തിലൊഴിച്ച് പത്തുമിനിറേറാളം ഇളക്കണം. അതിനുശേഷം അനക്കാതെ വെക്കുന്പോള്‍ മാലിന്യങ്ങള്‍ ക്രമേണ അടിഞ്ഞു മാറുന്നതായി കാണാം. 40 ലിററര്‍ മലിനജലം ശുദ്ധീകരിക്കാന്‍ 30 മുരിങ്ങക്കുരു മതിയാകും. ആഫ്രിക്കന്‍ രാജ്യമായ മാലാവിയില്‍ മലിനജല ശുദ്ധീകരണ പ്ലാന്‍റുകളില്‍ ഇന്ന് മുരിങ്ങക്കുരു വ്യാപകമായി ഉപയോഗിച്ചുപോരുന്ന ആലത്തിനു തുല്യമാണ് ഇതിന്‍റെ ഫലക്ഷമതയെന്ന് ഗവേഷണങ്ങള്‍ പിന്നീട് തെളിയിച്ചു. ഇങ്ങനെ മുരിങ്ങയുടെ ഉപയോഗം പുതിയ മാനങ്ങള്‍ കണ്ടെത്തുകയാണ്.

വെണ്ടയ്ക്ക


വെണ്ടയ്ക്ക തനിയെയോ മാംസത്തിന്‍റെ കൂടെയോ ചേര്‍ത്തു കറിയാക്കാന്‍ വിശേഷമാണ്. ഇളംപ്രായത്തില്‍ അച്ചാറിടാനും നന്ന്. സൂപ്പുമുണ്ടാക്കാം. ഇളംകായ പച്ചയ്ക്കു തിന്നാനും കൊള്ളാം.

സ്നിഗ്ധവും മധുരവും ശീതകരവുമാണ് വെണ്ടയ്ക്ക. ശരീരപുഷ്ടിയും ഓജസ്സുമുണ്ടാക്കും. ശുക്ലവര്‍ധനയുണ്ടാക്കും. ഇതിലുള്ള വഴുവഴുപ്പുള്ള സൗമ്യപദാര്‍ഥത്തില്‍ പെക്ടിനും സ്റ്റാര്‍ച്ചുമുണ്ട്.

ഘമറശല െളശിഴലൃ എന്നാണ് ഇംഗ്ലീഷില്‍ പേര്. സംസ്കൃതത്തില്‍ പാടലി. മാല്‍വേസിയ കുലത്തില്‍പെടുന്നു.

വെണ്ടവേര് ഉണക്കിപ്പൊടിച്ച് രണ്ടു ടീസ്പൂണ്‍ എടുത്ത് കൂടെ ഓരോ ടീസ്പൂണ്‍ തേനും നെയ്യും ചേര്‍ത്ത് രാത്രി തോറും കഴിച്ചാല്‍ ധാതുപുഷ്ടിയുണ്ടാകുമെന്ന് നാഡ്കര്‍ണി. ശുക്ലത്തിന് കട്ടിയുണ്ടാകും. സജീവബീജങ്ങളുടെ എണ്ണം കൂടും.

ഇളംവെണ്ടയ്ക്കയുടെ നീരെടുത്ത് ഒരൗണ്‍സ് വീതം കുടിച്ചാല്‍ വയറിളക്കം ശമിക്കും. കുടല്‍വ്രണത്തിന് ആശ്വാസമേകും. ഉഷ്ണപ്രകൃതിക്കാര്‍ക്ക് വെണ്ടയ്ക്ക നല്ലതാണ്. നീരിറക്കം കൊണ്ടുള്ള ചുമയ്ക്കും മറുമരുന്ന്.

മൂക്കാത്ത വെണ്ടയ്ക്ക എന്നും രാവിലെ വെറും വയറ്റില്‍ തിന്നാല്‍ ശരീരം തടിക്കും. 100 ഗ്രാം പച്ചവെണ്ടയ്ക്ക വിലങ്ങനെ മുറിച്ച് 18 ഔണ്‍സ് വെള്ളത്തില്‍ 20 നിമിഷം വേവിച്ച ശേഷം അരിച്ചെടുത്ത് 20 ഗ്രാം പഞ്ചസാര ചേര്‍ത്ത് ഉണ്ടാക്കുന്ന പാനീയം പനി, ജലദോഷം, മൂത്രകൃഛ്റം, രക്താതിസാരം മുതലായ രോഗങ്ങള്‍ ഉള്ളവര്‍ക്ക് ഗുണം ചെയ്യും.

ഇളംവെണ്ടയ്ക്ക വേവിച്ച് അതിന്‍റെ ആവിയേറ്റാല്‍ ഒച്ചയടപ്പും ചുമയും തോണ്ടയിലുണ്ടാകുന്ന ക്രമകേടുകളും മാറും. വെണ്ടയുടെ ഇലയും കായും ചതച്ച് വീക്കത്തിനും പരുക്കള്‍ക്കും പുരട്ടിയാല്‍ നല്ല ഫലം ഉണ്ടാകുമെന്നു ഫാദര്‍ ബി. ജെപോനോന്‍ രേഖപ്പെടുത്തുന്നു.

വെണ്ടയിലെ ഘടകങ്ങള്‍ ശതമാനക്കണക്കില്‍

പ്രോട്ടീന്‍ 2.2

ധാതുക്കള്‍ 0.7 

കൊഴുപ്പ് 0.2

കാല്‍സ്യം 0.01

കാര്‍ബോഹൈഡ്രേറ്റ് 7.7

ഫോസ്ഫറസ് 0.03

ഇരുന്പ് 1.5

കൂടാതെ വിറ്റാമിന്‍ ബി1, വിറ്റാമിന്‍ സി എന്നിവയുമുണ്ട്.

കലോറി :100 ഗ്രാമിന് 14.

വെണ്ടയുടെ ശത്രു കായ്തുരപ്പന്‍


വേനല്‍ക്കാലത്തും മഴക്കാലത്തും കൃഷിചെയ്യുന്ന ഒരു പ്രധാന പച്ചക്കറിയാണല്ലോ വെണ്ട. വെണ്ടയെ ബാധിക്കുന്ന പലയിനം കീടങ്ങളുണ്ടെങ്കിലും അവയില്‍ ഏറ്റവും അപകടകാരി തണ്ടും കായും തുരക്കുന്ന പുഴുവാണ്. സാധാരണയായി രണ്ടിനത്തില്‍പ്പെട്ട കായ് തുരപ്പന്‍ പുഴുക്കള്‍ വെണ്ടയെ ആക്രമിച്ചു വരുന്നു. ശലഭ ദശയില്‍ മാത്രമേ ഇവ തമ്മിലുളള വ്യത്യാസം മനസിലാക്കാന്‍ സാധിക്കുകയുളളൂ. മുന്‍ചിറകുകള്‍ മുഴുവന്‍ പച്ചനിറത്തോടു കൂടിയതാണ്. മങ്ങിയ വെളളനിറത്തില്‍ നെടുകെ പച്ച ബാന്‍ഡുളളതാണ് മറ്റൊരു ഇനം.

ഈ ശലഭം ചെടിയുടെ ഇളം ഭാഗങ്ങളില്‍ മുട്ട ഒരോന്നായോ രണേ്ടാ മൂന്നോ ചേര്‍ന്ന് കൂട്ടമായോ ഇടുന്നു. ഇളം നീലനിറത്തില്‍ തിളങ്ങുന്നതാണിതിന്‍റെ മുട്ട. രണ്ടുമൂന്നു ദിവസം കൊണ്ടു വിരിഞ്ഞുവരുന്ന പുഴു ചെറുചെടിയുടെ കൂന്പിനുളളില്‍ തുളച്ചു കയറി ഉള്‍ഭാഗം തിന്നുന്നു. ഇതുമൂലം കൂന്പ് ആദ്യം വാടുകയും പിന്നീടുണങ്ങുകയും ചെയ്യുന്നു. ചെറിയ ചെടിയുടെ കൂന്പുണങ്ങി ഒടിഞ്ഞു വീഴുന്നതു കണ്ടാല്‍ ഈ കീടത്തിന്‍റെ ആക്രമണം ബാധിച്ചു എന്നു മനസ്സിലാക്കാം. ഇങ്ങനെ വാടിയ തണ്ടുകള്‍ പിളര്‍ന്നു നോക്കിയാല്‍ പുഴുക്കളെ കാണാന്‍ സാധിക്കും. പൂവിട്ടു കഴിഞ്ഞ ചെടികളിലാണ് ഇവയുടെ ആക്രമണം ഉണ്ടാകുന്നതെങ്കില്‍ ഈ പുഴുക്കള്‍ കായ്ക്കുളളില്‍ തുരന്നുകയറി ഉള്‍ഭാഗം തിന്നുകയും വിസര്‍ജ്യവസ്തുക്കള്‍ കൊണ്ടു നിറയ്ക്കുകയും ചെയ്യുന്നു. ആക്രമണ ഫലമായി കായ്കളുടെ ആകൃതി നഷ്ടപ്പെടുകയും ഉപയോഗശൂന്യമായി തീരുകയും ചെയ്യുന്നു.

പൂര്‍ണ്ണ വളര്‍ച്ചയെത്തിയ പുഴുക്കള്‍ക്ക് തവിട്ടുനിറവും പുറത്തു വെളുത്ത് പുളളികളും പാണ്ടുകളും കാണും. ഇതിന് ഏശദേശം രണ്ടു സെന്‍റീമീറ്റര്‍ നീളവും ഉണ്ടായിരിക്കും. പൂര്‍ണ്ണ വളര്‍ച്ചയെത്തുന്പോള്‍ പുഴുക്കള്‍ പുറത്തുവരുന്നു. ചെടിയുടെ ഏതെങ്കിലും ഭാഗത്ത് ബോട്ടിന്‍റെ ആകൃതിയില്‍ ഇളം തവിട്ടുനിറത്തിലുളള കൊക്കൂണുണ്ടാക്കി അതിനുളളില്‍ ഒരാഴ്ചയോളം സമാധി ദശ കഴിച്ചുകൂട്ടുന്നു. ഈ കീടത്തിന്‍റെ ജീവിത ചക്രം പൂര്‍ത്തിയാക്കുന്നതിന് ഏതാണ്ട് 25 ദിവസം വേണ്ടിവരും.

വന്‍തോതിലുളള നാശനഷ്ടമാണ് ഈ കീടം വെണ്ടയ്ക്ക് വരുത്തിവയ്ക്കുന്നത്. ഇതിനെതിരെ രാസകീടനാശിനികളെ കഴിവതും ഒഴിവാക്കിക്കൊണ്ടുളള ഒരു നിയന്ത്രണ മാര്‍ഗം വേണം അവലംബിക്കേണ്ടത്. കൃഷിസ്ഥലം ഇടയ്ക്കിടെ സന്ദര്‍ശിച്ചു ആരംഭത്തില്‍ തന്നെ കണ്ണില്‍ പെടുന്ന വാടിയ കൂന്പുകളും ആക്രമണം ബാധിച്ച കായ്കളും നീക്കം ചെയ്തു പുഴുക്കളെ നിയന്ത്രിക്കാം. ആക്രമണലക്ഷണം കണ്ടു തുടങ്ങുന്പോള്‍ തന്നെ ചെറിയ ചെടികളിലുളള വാടിയ തണ്ടുകള്‍ മുറിച്ചു മാറ്റുന്നതു വഴി ചെടികള്‍ കായ്പിടിച്ചു തുടങ്ങുന്പോഴുണ്ടാകുന്ന ആക്രമണം നല്ലൊരളവ് കുറയ്ക്കാന്‍ കഴിയും.

പ്രകൃതിയില്‍ത്തന്നെ ഈ കീടത്തിനെതിരേ പലയിനം പരാദങ്ങള്‍ ഉളളതായി കണ്ടിട്ടുണ്ട്. ഇത്തരം പരാദങ്ങളെ പരിപോഷിപ്പിക്കുക വഴിയും ഇതിനെ നിയന്ത്രിക്കാം. ഇതിനായി തടിയും കന്പിവലകളും ഉപയോഗിച്ച് ചെറിയ കൂടുണ്ടാക്കി കൃഷി സ്ഥലങ്ങളില്‍ അവിടവിടെ വയ്ക്കുക. ആക്രമണം ബാധിച്ച തണ്ടുകളും കായ്കളും ശേഖരിച്ചു ഈ കൂടുകളില്‍ ഇടുക. പുഴുക്കളില്‍ നിന്നും പുറത്തുവരുന്ന പരാദങ്ങള്‍ കന്പിവലകളില്‍ കൂടി പുറത്തുവരുകയും പുഴുക്കളെ തേടിപ്പിടിച്ചു ആക്രമിക്കുകയും ചെയ്യുന്നു. പരാദങ്ങള്‍ യഥേഷ്ടം പുറത്തു കടക്കാനും എന്നാല്‍ പുഴുക്കളും ശലഭങ്ങളും കടക്കാതിരിക്കാനും കഴിയുന്ന വിധത്തിലുളള കന്പിവലകളാണ് കൂടൂണ്ടാക്കാന്‍ തെരഞ്ഞെടുക്കേണ്ടത്.

ഈ കീടത്തിന്‍റെ ആക്രമണം വളരെ രൂക്ഷമായ തോതില്‍ കാണുകയാണെങ്കില്‍ അവശിഷ്ടവിഷാംശം അധിക നാള്‍ തങ്ങി നില്‍ക്കാത്ത കീടനാശിനി (മലാത്തിയോണ്‍ രണ്ടു മില്ലിലിറ്റര്‍ ഒരു ലിറ്റര്‍ വെളളത്തില്‍) രണ്ടാഴ്ചയിലൊരിക്കല്‍ തളിക്കാവുന്നതാണ്. കായ്കള്‍ ഒന്നിടവിട്ടുളള ദിവസങ്ങളില്‍ വിളവെടുക്കുന്നതിനാല്‍ കായ്പിടിത്തം തുടങ്ങിയാല്‍ പിന്നെ കീടനാശിനി പ്രയോഗം ഒഴിവാക്കുക. അല്ലാത്തപക്ഷം കായ്കളില്‍ അവശിഷ്ടവിഷാംശം തങ്ങി നില്ക്കാനുളള സാധ്യതകളേറെയാണ്.

ചീര

വിറ്റാമിന്‍എ ശരീരത്തിന് പ്രദാനം ചെയ്യുന്ന പച്ചക്കറികളില്‍ മുഖ്യമാണ് ഇലക്കറികള്‍. പെട്ടെന്ന് കേടുവരുന്ന സ്വഭാവമുള്ളതിനാലും അതില്‍ അടങ്ങിയിട്ടുള്ള പോഷകഗുണത്തെ ക്കുറിച്ചുള്ള അറിവില്ലായ്മ കാരണവും ഇലക്കറികള്‍ക്ക് നാം അര്‍ഹിക്കുന്ന പ്രാധാന്യം കൊടുക്കുന്നില്ല.

നമ്മുടെ നാട്ടില്‍ കൃഷിചെയ്തുവരുന്ന ഇലക്കറികളാണ് ചീര, സാന്പാര്‍ചീര, മധുരച്ചീര എന്നിവ. കൂടാതെ മുരിങ്ങയില, ചേന്പില, പയറില തുടങ്ങി പലതരം ഇലകളും നമ്മുടെ അടുക്കളയില്‍ സ്ഥാനം പിടിക്കാറുണ്ട്. ഒപ്പം അത്ര പരിമിതമല്ലാത്ത വള്ളിച്ചീര, വെള്ളച്ചീര, ബംഗാള്‍ചീര, സൗഹൃദചീര എന്നിങ്ങനെ നമ്മുടെ നാട്ടില്‍ വളരുന്ന ഇലക്കറികള്‍ ധാരാളമാണ്.

ചീര

ഉഷ്ണകാല ഇലക്കറികളില്‍ ഏറ്റവും പ്രിയങ്കരവും പ്രചാരമുള്ളതും സാധാരണ ചീരയാണ്. അമരാന്തേസിയേ കുടുംബത്തില്‍പെടുന്ന ചീരയില്‍ പലയിനങ്ങളുണ്ട്. അമരാന്തസ് ട്രൈകളര്‍ എന്നയിനമാണ് കേരളത്തില്‍ ഏറ്റവും പ്രചാരത്തിലുള്ളത്. അമരാന്തസ് ഡൂബിയസ്, അമരാന്തസ് ലിവിഡസ്, കളയായി വളരുന്ന മുള്ളഞ്ചീര, കുപ്പച്ചീര എന്നിവയുടെ ഇലകളും കറിവെക്കാനായി ഉപയോഗിക്കാവുന്നതാണ്.

ചീരയുടെ വളര്‍ച്ചയ്ക്ക് ഏറ്റവും അനുയോജ്യമായ താപനില 2630 ഡിഗ്രി സെല്‍ഷ്യസാണ്. കേരളത്തിലെ ഈര്‍പ്പവും ചൂടുമുള്ള അന്തരീക്ഷം ചീരയുടെ വളര്‍ച്ചയ്ക്ക് യോജിച്ചതാണ്. കനത്ത മഴയുള്ള ജൂണ്‍ജൂലായ് മാസങ്ങളൊഴിച്ച് മറ്റെല്ലാകാലത്തും ചീര കൃഷിചെയ്യാം. നല്ല വളക്കൂറും ജൈവാംശവുമുള്ള മണല്‍ കലര്‍ന്ന മണ്ണാണ് ചീരയ്ക്ക് ഏറ്റവും അനുയോജ്യം.

പച്ചയും ചുവപ്പും നിറമുള്ള ചീരയിനങ്ങളുണ്ട്. കണ്ണാറ ലോക്കല്‍, കേരള കാര്‍ഷിക സര്‍വകലാശാല പുറത്തിറക്കിയ അരുണ്‍ എന്നിവ ചുവന്നയിനങ്ങളാണ്. തമിഴ്നാട്ടില്‍ നിന്നുള്ള കോ1, കോ2, കോ3, ഡല്‍ഹിയിലെ കാര്‍ഷിക ഗവേഷണ സ്ഥാപനത്തില്‍ നിന്നുള്ള പൂസകീര്‍ത്തി, പൂസകിരണ്‍, ബാംഗ്ലൂരില്‍ നിന്നുള്ള അര്‍ക്കസുഗുണ എന്നിവ പച്ചനിറമുള്ള ചീരയിനങ്ങളാണ്.

നല്ല വെയില്‍ കിട്ടുന്ന തുറസ്സായ സ്ഥലത്ത് തനിവിളയായും മറ്റ് വിളകളോടൊപ്പം ഇടവിളയായും ചീര കൃഷിചെയ്യാം. ആദ്യ 34 മാസങ്ങളില്‍ ചീര, വാഴയ്ക്ക് നല്ലൊരു ഇടവിളയാണ്.

നേരിട്ട് കൃഷിസ്ഥലത്ത് വിത്ത് പാകിയോ തവാരണയില്‍ തൈകളുണ്ടാക്കി പറിച്ചുനട്ടോ ചീര കൃഷിചെയ്യാം. ഒന്നഒന്നര മീറ്റര്‍ വീതിയുള്ള തവാരണകളില്‍ 810 സെന്‍റീമീറ്റര്‍ അകലത്തിലുള്ള വരികളിലായി വിത്ത് പാകാം. സെന്‍റൊന്നിന് 5 ഗ്രാം എന്ന തോതില്‍ വിത്ത് വേണ്ടിവരും. 2530 ദിവസം പ്രായമെത്തിയ തൈകള്‍ പറിച്ചുനടാം. വിത്ത് വിതച്ച് 34 ആഴ്ച പ്രായമായ തൈകള്‍ പറിച്ചെടുത്ത് വില്‍പന നടത്തുന്ന രീതിയും ഇന്ന് നിലവിലുണ്ട്.

കിളച്ചിളക്കി കട്ടയുടച്ച് കളകള്‍ നീക്കിയ സ്ഥലത്ത് വേനല്‍കാലമാണെങ്കില്‍ 3040 സെന്‍റീമീറ്റര്‍ അകലത്തില്‍ ചാലുകളെടുത്ത് ജൈവവളവും അടിവളമായി രാസവളങ്ങളും ചേര്‍ത്തിളക്കി 20 സെന്‍റീമീറ്റര്‍ ഇടവിട്ട് തൈകള്‍ നടാം.

ഒരു സെന്‍റ് സ്ഥലത്തിന് 20 കിലോഗ്രാം ചാണകം, അരകിലോഗ്രാം യൂറിയ, ഒന്നര കിലോഗ്രാം സൂപ്പര്‍ ഫോസ്ഫേറ്റ്, 250 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ വേണ്ടിവരും. ഓരോ തവണ ചീരമുറിച്ചെടുത്തു കഴിയുന്പോഴും നാലഞ്ചിരട്ടി വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച ഗോമൂത്രമോ ഒരു ശതമാനം വീര്യമുള്ള (10 ഗ്രാം യൂറിയ 1 ലിറ്റര്‍ വെള്ളത്തില്‍ കലക്കിയത്) യൂറിയ ലായനിയോ തളിച്ചുകൊടുക്കുന്നത് നല്ലതാണ്.

കളയെടുക്കല്‍, ജലസേചനം, മണ്ണ് കൂട്ടക്കൊടുക്കല്‍ എന്നിവയാണ് മറ്റ് പ്രധാന കൃഷിപ്പണികള്‍. വേനല്‍കാലത്ത് ഒന്നിടവിട്ട ദിവസങ്ങളില്‍ നനയ്ക്കാന്‍ ശ്രദ്ധിക്കണം.

ചിലയിനം ചീര ചില പ്രത്യേക സമയത്ത് കൃഷിചെയ്യുന്പോള്‍ ഇളം പ്രായത്തില്‍ തന്നെ പുഷ്പിക്കുകയും അഃുവഴി വിളവില്‍ കുറവനുഭവപ്പെടുകയും ചെയ്യുന്നു. ഈ സ്വഭാവത്തിനെ ബോള്‍ട്ടിങ്ങ് എന്നുപറയും. മണ്ണിലെ ഈര്‍പ്പക്കുറവ്, വളത്തിന്‍റെ കുറവ്, മോശമായ മണ്ണ് എന്നിവയ്ക്കു പുറമെ ചിലപ്പോള്‍ പാരന്പര്യ സ്വാഭാവവും ബോള്‍ട്ടിങ്ങിന് കാരണമാകാം. ചെടിയുടെ വളര്‍ച്ചയ്ക്കനുകൂലമായ സാഹചര്യങ്ങള്‍ ശാസ്ത്രീയമായ കൃഷിരീതിയിലൂടെ സൃഷ്ടിക്കുകയാണെങ്കില്‍ ബോള്‍ട്ടിങ്ങ് ഒരു പരിധിവരെ തടയാനാകും.

കാര്യമായ കീടരോഗബാധകള്‍ ചീരയില്‍ ഉണ്ടാകാറില്ല. ഇലചുരുട്ടിപ്പുഴുവിന്‍റെ ആക്രമണം കണ്ടാല്‍ ചുരുണ്ട ഇലകള്‍ നുള്ളിയെടുത്ത് പുഴുവടക്കം നശിപ്പിക്കാം. ഒരുപിടി തവിടില്‍ പത്തുഗ്രാം ശര്‍ക്കര പൊടിച്ചതും 5 ഗ്രാം സെവിനും കൂടി ചേര്‍ത്തിളക്കി ചിരട്ടയിലാക്കി തോട്ടത്തില്‍ വെച്ചാല്‍ ചീരയില തിന്നുനശിപ്പിക്കുന്ന കട്ടപ്പുഴുക്കളെ നശിപ്പിക്കാം.

ചീരയെ ബാധിക്കുന്ന പ്രധാന രോഗമാണ് ഇലപ്പുള്ളിരോഗം. ഒരു കിലോഗ്രാം പച്ചച്ചാണകം 10 ലിറ്റര്‍ വെള്ളത്തില്‍ കലക്കിയ തെളിവെള്ളത്തില്‍ ലിറ്ററൊന്നിന് മൂന്നുഗ്രാം എന്ന തോതില്‍ ഡൈത്തേന്‍ എം.45 എന്ന മരുന്ന് കലക്കി ചീരയിലകളില്‍ തളിച്ചാല്‍ ഈ രോഗത്തെ നിയന്ത്രിക്കാം. മരുന്നടിച്ചാല്‍ ഒരാഴ്ചയെങ്കിലും കഴിഞ്ഞേ വിളവെടുക്കാവു. കോ1 എന്ന പച്ചച്ചീരയില്‍ ഇത്തരം ഇലപ്പുള്ളിരോഗം സാധാരണയായി ഉണ്ടാകാറില്ല.

മഞ്ഞള്‍പ്പൊടിയും സോഡാക്കാരവും 5:1 എന്ന അനുപാതത്തിലെടുത്ത മിശ്രിതം 4 ഗ്രാം ഒരുലിറ്റര്‍ വെള്ളത്തില്‍ എന്നയളവില്‍ കലക്കി ആഴ്ചയിലൊരിക്കല്‍ ഇലയുടെ ഇരുവശങ്ങളിലും തളിക്കുന്നത് ഈ രോഗത്തെ നിയന്ത്രിക്കാന്‍ സഹായകമാണ്. ഇലക്കറിവിളകളില്‍ കീടകുമിള്‍നാശിനികള്‍ തളിക്കുന്നത് അഭികാമ്യവുമല്ല.

ചെടികള്‍ നട്ട് 2530 ദിവസത്തില്‍ ആദ്യ വിളവെടുപ്പ് നടത്താം. വിളവെടുക്കുന്പോള്‍ കുറ്റിയായി നിറുത്തുന്ന ചെടിയുടെ തണ്ടില്‍ മൂന്നുനാല് പര്‍വസന്ധിയെങ്കിലുമുണ്ടായിരു ന്നാല്‍ ഓരോ പര്‍വസന്ധിയില്‍ നിന്നും ആവശ്യത്തിന് ശിഖരങ്ങള്‍ വളരും. 1012 ദിവസം ഇടവിട്ട് പിന്നീട് വിളവെടുക്കാനാകും. വിത്ത് നേരിട്ട് പാകി 3040 ദിവസമെത്തുന്പോള്‍ വേരോടെ പിഴുതെടുത്തും ഉപയോഗിക്കാം. ഒരു ഹെക്ടര്‍ സ്ഥലത്തുനിന്നും ശരാശരി 810 ടണ്‍ വിളവ് ലഭിക്കും.

മധുരച്ചീര

യൂഫോര്‍ബിയേസിയേ കുടുംബാംഗമായ ഈ കുറ്റിച്ചെടിയുടെ ശാസ്ത്രനാമം സൗറോപസ് ആന്‍ഡ്രോഗൈനസ് എന്നാണ്. പ്രധാനപ്പെട്ട എല്ലാ വിറ്റാമിനുകളും ധാതുക്കളും ഉയര്‍ന്ന അളവിലടങ്ങിയ മധുരച്ചീര അഥവാ ചെക്കുര്‍മാനിസ് പോഷകഗുണത്തില്‍ അഗ്രഗണ്യമാണ്.

കേരളത്തിലെ കാലാവസ്ഥയില്‍ നന്നായി വളരുന്ന മധുരച്ചീര എല്ലാത്തരം മണ്ണിലും കൃഷി ചെയ്യാം. ഇളംമൂപ്പുള്ള കന്പുകള്‍ 30 സെന്‍റീമീറ്റര്‍ നീളത്തില്‍ മുറിച്ചുനട്ട് മധുരച്ചീര കൃഷിചെയ്യാവുന്നതാണ്. ഏകദേശം 30 സെന്‍റീമീറ്റര്‍ വീതിയും ആഴവുമുള്ള ചാലുകളെടുത്ത് ഉണങ്ങിയ കാലിവളവും മേല്‍മണ്ണും ചേര്‍ത്തിളക്കി കന്പുകള്‍ 2030 സെന്‍റീമീറ്റര്‍ അകലത്തില്‍ നടാവുന്നതാണ്. മെയ്ജൂണ്‍ മാസമാണ് നടാന്‍ പറ്റിയ സമയം. വരള്‍ച്ചയെ ചെറുത്തു നില്‍ക്കാന്‍ കഴിവുണ്ടെങ്കിലും വേനല്‍ക്കാലത്ത് നനച്ചുകൊടുത്താല്‍ നല്ല വിളവ് കിട്ടും. കന്പുനട്ട് 34 മാസമാകുന്പോള്‍ ആദ്യ വിളവെടുപ്പ് നടത്താം. അടുക്കളത്തോട്ടത്തില്‍ വേലിയായോ നടപ്പാതയുടെ ഇരുവശങ്ങളിലോ നട്ട് ഒരുമീറ്റര്‍ ഉയരത്തില്‍ വെട്ടി നിറുത്തിയാല്‍ കാഴ്ചയ്ക്ക് മനോഹരമായിരിക്കും.

സാന്പാര്‍ചീര

ടലിനം ട്രയാന്‍ഗുലേര്‍ എന്ന ശാസ്ത്രനാമമുള്ള ഈ ചീര പോര്‍ട്ടുലക്കേസിയേ കുടുംബത്തില്‍പെടുന്നു.

ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ കൃഷിചെയ്യൂവാനനുയോജ്യമായ സാന്പാര്‍ചീര തണലുള്ള സ്ഥലങ്ങളിലും നന്നായി വളരുന്നു. നല്ല നീര്‍വാര്‍ച്ചയും വളക്കൂറുമുള്ള ഏതുമണ്ണിലും കൃഷിചെയ്യാന്‍ സാധിക്കും. പകല്‍ദൈര്‍ഘ്യം കുറവുള്ള ഒക്ടോബര്‍നവംബര്‍ മാസങ്ങളില്‍ ഈ ചെടി പുഷ്പിക്കുകയും വിത്തുത്പാദിപ്പുക്കുകയും ചെയ്യും.

വിത്തോ ഇളംതണ്ടോ ഉപയോഗിച്ച് സാന്പാര്‍ചീര നടാം. വിത്തുപാകി മുളപ്പിച്ച് 810 സെന്‍റീമീറ്റര്‍ ഉയരം വരുന്ന തൈകള്‍ പറിച്ചുനടാം. അല്‍പം ഉയരത്തിലുണ്ടാക്കിയ വാരങ്ങളില്‍ 3 സെന്‍റീമീറ്റര്‍ ഇടവിട്ട് ചെടികളോ തണ്ടുകളോ നടാം. അടിവളമായി സെന്‍റൊന്നിന് 2025 കിലോഗ്രാം മാണകപ്പൊടി ചേര്‍ക്കാം.

ചെടി വളര്‍ന്നുകഴിഞ്ഞാല്‍ ഇളംതണ്ടുകള്‍ ഇലയടക്കം നുള്ളിയെടുത്ത് ഉപയോഗിക്കാം. ആദ്യവിളവെടുപ്പില്‍ ചെടിയുടെ അഗ്രഭാഗം നുള്ളിയെടുത്താല്‍ ധാരാളം ശിഖരങ്ങളുണ്ടാകും. കുറെക്കാലം വിളവെടുത്തുകഴിഞ്ഞ് ചെടികളില്‍ മുറ്റിയ ശിഖരങ്ങള്‍ നിറയുന്പോള്‍ അവ പിഴുതുമാറ്റി പുതുതായി നട്ടുപിടിപ്പിക്കാം.

വള്ളിച്ചീര

പച്ചയും പിങ്കും നിറത്തിലുള്ള രണ്ടിനം വള്ളിച്ചീര കേരളത്തില്‍ കൃഷി ചെയ്തുവരുന്നു. വിറ്റാമിന്‍ എ, പ്രോട്ടീന്‍, ഇരുന്പ്, കാത്സ്യം എന്നിവ വള്ളിച്ചീരയില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു.

മണല്‍ കലര്‍ന്ന പശിമരാശി മണ്ണാണ് വള്ളിച്ചീരയ്ക്ക് യോജിച്ചത്. വിത്തോ ചെടിയുടെ തണ്ടോ ഉപയോഗിച്ച് കൃഷി ചെയ്യാം. വേലിയിലോ പന്തലിലോ പ്രത്യേക ആകൃതിയിലുള്ള കമാനങ്ങളിലോ ഈ ചെടി പടര്‍ത്താവുന്നതാണ്.

വേനല്‍കാലത്ത് നനയ്ക്കുന്നതിലൂടെയും ഇടയ്ക്ക് കളയെടുത്ത് വളം ചെയ്യുന്നതിലൂടെയും നല്ല വിളവ് കിട്ടും. വേനല്‍കാലത്ത് നനകുറഞ്ഞാല്‍ ചെടികള്‍ ശോഷിക്കുകയും ഇലയുടെ വലിപ്പം കുറയുകയും വേഗത്തില്‍ പുഷ്പിച്ച് വിളവ് മോശമാകുകയും ചെയ്യും. ചെടി നട്ട് രണ്ടുമാസത്തോടെ വിളവെടുക്കാനാകും.

വെള്ളച്ചീര

വെള്ളക്കെട്ടുള്ള സ്ഥലങ്ങളിലും നെല്‍പാടങ്ങളിലും സാധാരണ കാണുന്ന വെള്ളച്ചീര കണ്‍വോള്‍വുലേസിയേ കുടുംബാംഗമാണ്.

വിത്തുവഴിയോ മൃദുകാണ്ഡങ്ങള്‍ മുറിച്ചുനട്ടോ വെള്ളച്ചീര വളര്‍ത്താം. നന്നായി കിളച്ച് പരുവപ്പെടുത്തിയ മണ്ണില്‍ ചതുരശ്രമീറ്ററിന് രണ്ടര കിലോഗ്രാം എന്ന തോതില്‍ ജൈവവളം ചേര്‍ത്ത് ചെറിയ കുഴികളെടുത്ത് 23 വിത്തുകളോ കന്പോ നടാം. നട്ട് 40 ദിവസത്തിനുള്ളില്‍ ആദ്യത്തെ വിളവെടുക്കാം. പിന്നീട് 20 ദിവസത്തിലൊരിക്കല്‍ എന്ന തോതില്‍ നാലുമാസത്തോളം വിളവെടുപ്പ് തുടരാനാകും. ഹെക്ടറൊന്നിന് 67 ടണ്‍ വരെ വിളവ് പ്രതീക്ഷിക്കാം.

അഗത്തിച്ചീര

വളരെ വേഗം ചെറിയൊരു മരമായി വളരുന്ന അഗത്തിയുടെ ശാസ്ത്രീയനാമം സെസ്ബേനിയ ഗ്രാന്‍റിഫ്ളോറ എന്നാണ്. വിത്തുകള്‍ നട്ടോ കന്പുകള്‍ മുറിച്ചുനട്ടോ അഗത്തി കൃഷിചെയ്യാം. 30 സെന്‍റീമീറ്റര്‍ നീളവും വീതിയും ആഴവുമുള്ള കുഴികളെടുത്ത് ഉണങ്ങിയ ജൈവവളം, മേല്‍മണ്ണ് എന്നിവ മുക്കാല്‍ ഭാഗം നിറച്ച് വിത്തോ കന്പോ നടാം. മെയ് മുതല്‍ ഒക്ടോബര്‍ വരെയുള്ള സമയമാണ് നടീലിന് യോജിച്ചത്.

ചക്രവര്‍ത്തിച്ചീര

പരിപ്പുകീര എന്നപേരിലറിയപ്പെടുന്ന ഈ ചെടിക്ക് ചിനോപോഡിയം ആല്‍ബം എന്നാണ് ശാസ്ത്രനാമം. മൂപ്പെത്താത്ത ഇലകളും തണ്ടുമാണ് ഈ ചീരയുടെ ഭക്ഷ്യയോഗ്യമായ ഭാഗങ്ങള്‍. വിത്തുവഴിയാണ് ചീര നട്ടുപിടിപ്പിക്കുന്നത്. വിത്ത് നേരിട്ട് പാകുകയോ തവാരണയില്‍ പാകി പറിച്ചുനടുകയോ ചെയ്യാം. ഒരുമാസം പ്രായമായ തൈകള്‍ 30 * 15 സെന്‍റിമീറ്റര്‍ അകലം നല്‍കി പറിച്ചു നടാം. നട്ട് ഒരു മാസത്തിനുശേഷം ചെടികള്‍ പറിച്ചെടുക്കുകയോ തറനിരപ്പിനല്‍പം മുകളില്‍വെച്ച് മുറിച്ചെടുക്കുകയോ ചെയ്യാം.

പൊന്നാങ്കണ്ണിച്ചീര

ബംഗാള്‍ചീര, അക്ഷരച്ചീര എന്നീ പേരുകളിലറിയപ്പെടുന്ന ഈ ചെടി അമരാന്തേസിയേ കുടുംബാംഗമാണ്. ഇളംമൂപ്പായ തണ്ടുകള്‍ മുറിച്ചുനട്ടാണ് പൊന്നാങ്കണ്ണിച്ചീര കൃഷിചെയ്യുന്നത്. നട്ട് ഒന്നരരണ്ട് മാസത്തിനുശേഷം ആദ്യത്തെ വിളവെടുപ്പ് നടത്താം.

ഇവയ്ക്കൊക്കെപുറമെ തകര, തഴുതാമ, കുടങ്ങല്‍ എന്നിങ്ങനെ നമ്മുടെ നാട്ടില്‍ സാധാരണ കാണുന്ന പല ചെടികളും ഇലക്കറികളായി ഉപയോഗിക്കാവുന്നതാണെന്ന കാര്യം ഇന്ന് പലര്‍ക്കുമറിയില്ല. പ്രത്യേക പരിചരണങ്ങളൊന്നും കൂടാതെതന്നെ എളുപ്പം വളര്‍ത്താവുന്ന ഇത്തരം ഇലക്കറികള്‍ ജീവകങ്ങളുടെയും ധാതുക്കളുടെയും കലവറയാണെന്നും നാം ഓര്‍ക്കേണ്ടിയിരിക്കുന്നു.

ചീരയുടെ ഇലപ്പുളളിരോഗം


ചീരയില്‍ സാധാരണയായി കണ്ടുവരുന്ന ഒരു രോഗമാണ് ഇലപ്പുളള-ിരോഗം. മിക്ക കര്‍ഷകരേയും അലട്ടുന്ന ഒരു പ്രധാന രോഗമാണിത്. പ്രത്യേകിച്ച് ആകൃതിയൊന്നുമില്ലാത്ത വെളളപ്പൊട്ടുകളായാണ് രോഗം ഇലകളില്‍ ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. രോഗം മൂര്‍ഛിക്കുന്നതോടുകൂടി ഈ പൊട്ടുകള്‍ വലുതാകുകയും പിന്നീട് ആ ഭാഗം അടര്‍ന്ന് പോകുകയും ചെയ്യും. രോഗം ബാധിച്ച ഇലകളുടെ അടിയില്‍ പൊടിരൂപത്തില്‍ കുമിളിന്‍റെ രേണുക്കള്‍ കാണാന്‍ സാധിക്കും

സി. ഒ1 എന്ന പച്ചചീരയ്ക്ക് ഇലപ്പുളളി രോഗത്തെ ചെറുത്തുനില്‍ക്കാനുളള കഴിവുണ്ട്. അതിനാല്‍ ചുവപ്പും പച്ചയും ചീര ഇടകലര്‍ത്തി നട്ടാല്‍ രോഗം ഒരു പരിധിവരെ നിയന്ത്രിക്കാം ചീര നനയ്ക്കുന്പോള്‍ വെളളം വീശി ഒഴിക്കുന്നതാണ് രോഗം പകരുന്നതിന് പ്രധാന കാരണമാകുന്നത്. അതിനാല്‍ വെളളം ചെടികളുടെ ചുവട്ടില്‍ ഒഴിച്ചുകൊടുക്കുകയാണ് വേണ്ടത്. ഇലപ്പുളളിരോഗം നിയന്ത്രിക്കാന്‍ മറെറാരു പ്രധാനമാര്‍ഗം കുമിള്‍ നാശിനി തളിക്കുകയാണ്. 4 ഗ്രാം ഡൈത്തേന്‍ എം. 45 എന്ന കുമിള്‍നാശിനി ഒരു ലിററര്‍ തെളിഞ്ഞ ചാണക വെളളത്തില്‍ എന്ന തോതില്‍ കലര്‍ത്തി തളിക്കുക. ഒരു കിലോഗ്രാം പച്ചച്ചാണകം 10 ലിററര്‍ വെളളത്തില്‍ എന്ന അളവില്‍ നല്ലവണ്ണം കലര്‍ത്തിയശേഷം ഒരു നേര്‍ത്ത തുണി കൊണ്ട് അരിച്ചെടുത്താല്‍ തെളിഞ്ഞ ചാണകവെളളം ലഭിക്കും. ചീരയിലൂടെ അടിഭാഗത്തും മുകള്‍ ഭാഗത്തും ഒരു പോലെ പതിക്കുന്ന വിധത്തില്‍ തളിക്കണം. രോഗം കൂടുതലായി കാണുകയാണെങ്കില്‍ ആഴ്ചയിലൊരിക്കല്‍ മരുന്നു തളി ആവര്‍ത്തിക്കണം. മരുന്ന് തളിച്ചതിന് ശേഷം രണ്ടാഴ്ച കഴിഞ്ഞേ വിളവെടുക്കാവൂ. ഇത്തരത്തിലുളള പ്രയോഗത്തിലൂടെ ചീരയുടെ വിളവ് കാര്യമായി വര്‍ദ്ധിക്കുന്നതായും കണ്ടുവരുന്നു. മണ്ണിരക്കന്പോസ്ററുപയോഗിച്ച് കൃഷി ചെയ്ത ചീരയില്‍ ഇലപ്പുളളി രോഗം കുറയുന്നതായും ഉല്‍പ്പാദനം വര്‍ദ്ധിക്കുന്നതായും തെളിഞ്ഞിട്ടുണ്ട്.

ചെക്കുര്‍മാനിസ്


നമ്മുടെ നാട്ടില്‍, പ്രത്യേകിച്ചും കേരളത്തിന്‍റെ തെക്കന്‍ ജില്ലകളില്‍ കയ്യാലപ്പുറത്തും വേലിക്കായും മറ്റും വച്ചുപിടിപ്പിക്കുന്ന ചെക്കുര്‍മാനിസ് അഥവാ മധുരചീരയുടെ പോഷകസമൃദ്ധിയെക്കുറിച്ച് ആര്‍ക്കും വലിയ അറിവില്ല. പലതരം വൈറ്റമിനുകള്‍ അടങ്ങിയിരിക്കുന്നതു കൊണ്ട് ഇവ മള്‍ട്ടി വൈറ്റമിന്‍ ഗ്രീന്‍ എന്ന പേരിലും അറിയപ്പെടുന്നു.

ഇലവര്‍ഗ പച്ചക്കറിവിളകളില്‍ ഒരു സ്ഥിരവിളയാണ് ചെക്കുര്‍മാനിസ്. മലയായില്‍ നിന്നു കൊണ്ടുവന്ന ഈ ചെടി യൂഫോര്‍ ബിയേസീ കുലത്തില്‍പ്പെട്ട നിത്യഹരിത കുറ്റിച്ചെടിയാണ്.

കേരളത്തിന്‍റെ കാലാവസ്ഥയില്‍ കൃഷിചെയ്യാന്‍ പറ്റിയ ഈ ഇനത്തില്‍ മറ്റുള്ള ഇലവര്‍ഗ്ഗ വിളകളേക്കാള്‍ കൂടുതല്‍ പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇതിലെ മാംസ്യത്തിന്‍റെ അളവ് 7.4 ശതമാനമാണ്. നമ്മുടെ നാട്ടിലെ സാധാരണ ചീരയില്‍ ഇത് 3.2 ശതമാനമാണെന്നോര്‍ക്കുക.

കൂടാതെ വൈറ്റമിന്‍ എ-500 ക.ഡ, വൈറ്റമിന്‍ ബി-51 കഡ, വൈറ്റമിന്‍ സി-100 ഗ്രാം, ഇലയില്‍ 110 മി..ഗ്രാം, ഇലയില്‍ 110 മി..ഗ്രാം. ഇതിന്‍റെ തളിരിലയും ഇളം തണ്ടുകളും സ്വാദിഷ്ടമായ സാലഡായും ഇലക്കറിയായും ഉപയോഗിക്കാം. മുകളില്‍പ്പറഞ്ഞവ കൂടാതെ വൈറ്റമിന്‍ ഡി, എഫ്, കെ എന്നിവയും ഇതിലടങ്ങിയിട്ടുണ്ട്.

പതിവായി ഈ ഇലക്കറി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുകയാണെങ്കില്‍ കണ്ണിനെ ബാധിക്കുന്ന കാഴ്ച സംബന്ധിച്ച രോഗങ്ങള്‍ക്കും തൊലിപ്പുറത്തുണ്ടാകുന്ന പലതരം അസുഖങ്ങള്‍ക്കും ഒരളവു വരെ പ്രതിവിധിയാകും.

ചെക്കുര്‍ മാനിസ് ചീരയ്ക്ക് പ്രത്യേകിച്ച് ഇനങ്ങളൊന്നുമില്ല. ചിലപ്പോള്‍ വീതികൂടിയതും കുറഞ്ഞതുമായ ഇലകളുള്ള രണ്ടിനങ്ങള്‍ ഉണ്ടെന്നു തെറ്റിദ്ധരിക്കാറുണ്ട്. ഇവ പ്രത്യേക ഇനങ്ങളല്ല. തണലില്‍ വളരുന്നവയുടെ ഇലകള്‍ വീതികൂടിയും തുറസ്സായ പ്രദേശത്ത് വളരുന്നവയുടെ ഇലകള്‍ വീതി കുറഞ്ഞും കാണപ്പെടുന്നുണ്ട്.

അങ്കുരണശേഷിയുള്ള വിത്ത് ഉത്പാദിപ്പിക്കുമെങ്കിലും കായികപ്രവര്‍ധനം വഴിയുള്ള വംശവര്‍ധനവാണ് ഇതില്‍ സാധാരണ കണ്ടുവരുന്നത്. ഇതിനായി അഞ്ചോ ആറോ മുട്ടുകളുള്ള തണ്ടിന്‍കഷണങ്ങളാണ് ഉപയോഗിക്കുന്നത്. ഈ തണ്ടിന്‍കഷണങ്ങള്‍ മണല്‍നിറച്ച പ്ലാസ്റ്റിക് ബാഗുകളില്‍ നട്ട് വേരുപിടിപ്പിക്കുകയാണ് ആദ്യം വേണ്ടത്.

ഏതെങ്കിലും ഹോര്‍മോണ്‍ ലായനിയില്‍ മുക്കുന്നത് വേരുപിടിത്തം എളുപ്പമാക്കാന്‍ സഹായിക്കും. ഇതിനായി എന്‍.എ.എ. എന്ന ഹോര്‍മോണ്‍ ലായനി 50 പി .പി.. എം സാന്ദ്രതയില്‍ തയാര്‍ ചെയ്താല്‍ പ്രയോജനകരമാണ്. വേരുണ്ടാകാന്‍ 20-25 ദിവസമെടുക്കും, വേരുവന്നു കഴിഞ്ഞാല്‍ ചെടിയെ തുറസായ സ്ഥലത്തുവച്ച് സൂര്യപ്രകാശം കൊള്ളിച്ച് കരുത്തുറ്റതാക്കണം.

അതിനുശേഷം വേരുപിടിച്ച തൈകളെ നേരത്തേ തയ്യാറാക്കിയ കുഴികളിലോ ചാലുകളിലോ മാറ്റി നടാം. ഇതിന് 30 സെന്‍റിമീറ്റര്‍ സമചതുരത്തിലുള്ള കുഴികളോ 30 സെന്‍റിമീറ്റര്‍ വീതിയും ആഴവുമുള്ള ചാലുകളോ എടുത്ത് അതില്‍ അഞ്ചു കിലോഗ്രാം കാലിവളവും 25 ഗ്രാം വീതം യൂറിയ, മസൂറിഫോസ്. പൊട്ടാഷ് എന്നിവയും ചേര്‍ത്തിളക്കി സ്ഥലം തയാറാക്കണം.

രണ്ടാഴ്ചയിലൊരിക്കല്‍ ചാണകലായനി തളിക്കുന്നതും കൂടുതല്‍ ഫലപ്രദമാണെന്നു കണ്ടിട്ടുണ്ട്. ഇതിനായി ഒരു ചാക്കില്‍ ചാണകമെടുത്ത് ഒരു വലിയ പാത്രത്തിലെ വെള്ളിത്തില്‍ 48 മണിക്കൂര്‍ മുക്കിവയ്ക്കുക. അതുകഴിഞ്ഞ് ചാക്ക് നല്ല വണ്ണം പിഴിഞ്ഞ് ഇതില്‍ നാലിരട്ടി വെള്ളംകൂടി ചേര്‍ത്ത് ആവശ്യാനുസരണം രണ്ടാഴ്ചയിലൊരിക്കല്‍ തളിക്കാവുന്നതാണ്.

ചെടികള്‍ തമ്മില്‍ 120 സെന്‍റിമീറ്റര്‍ അകലത്തില്‍ വേണം നടാന്‍. ഒരു മീറ്റര്‍ പൊക്കം വയ്ക്കുന്പോള്‍ മുകള്‍ഭാഗം നുള്ളിക്കൊടുക്കുന്നത് പാര്‍ശ്വാശാഖകള്‍ കൂടുതല്‍ വരാന്‍ സഹായിക്കും. അങ്ങനെ നട്ട് നാലു മാസം പ്രായമാകുന്പോള്‍ വിളവെടുത്തു തുടങ്ങാം. മാസംതോറും ഇലകളും ഇളംതണ്ടും ഒടിച്ചു നുള്ളിയെടുക്കാം. ഓരോ പ്രാവശ്യം വിളവെടുത്തു കഴിയുന്പോഴും കുറച്ചു വളം ചേര്‍ക്കുന്നതു നല്ലതാണ്.

ചെക്കുര്‍മാനിസിന് വലുതായി രോഗകീടബാധകളൊന്നുമുണ്ടാകാറില്ല. തണലിലും ഈര്‍പ്പമുള്ളയിടങ്ങളിലും ഇതിന്‍റെ ഇലകള്‍ക്ക് അസാമാന്യ വലുപ്പവും വിളവും കൂടുതലാണെന്നു കണ്ടിട്ടുണ്ട്.

പതിവായി ചെക്കുര്‍മാനിസ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുകയാണെങ്കില്‍ കണ്ണിനെ ബാധിക്കുന്ന രോഗങ്ങള്‍ക്കും തൊലിപ്പുറത്തുണ്ടാകുന്ന അസുഖങ്ങള്‍ക്കും പ്രതിവിധിയാണ്.

കോവല്‍വെള്ളരിവര്‍ഗത്തില്‍പ്പെട്ട ഒരു ദീര്‍ഘകാല പച്ചക്കറി വിളയാണ് കോവല്‍ (ഇീരരശിശമ ശിറശരമ). ഇളം പ്രായത്തിലുള്ള കോവയ്ക്ക രുചിയുള്ള പലതരം വിഭവങ്ങള്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നു. കോവലിന്‍റെ ഇളം തണ്ടും ഭക്ഷ്യയോഗ്യമാണ്. കോവലിന്‍റെ എല്ലാ ഭാഗങ്ങളും ഔഷധയോഗ്യമാണ്. ഇതിന്‍റെ ഇല, വേര്, തണ്ട് എന്നിവ ശ്വാസകോശരോഗങ്ങള്‍, തൊലിയിലുണ്ടാകുന്ന പാട്, പ്രമേഹം എന്നിവയ്ക്ക് ഫലപ്രദമായ ഔഷധമാണ്. പ്രമേഹരോഗികള്‍ ദിവസേന കോവയ്ക്കാച്ചാറ് കുടിക്കുന്നത് വളരെ നല്ലതാണ്. കൂടാതെ കോവയ്ക്കയില്‍ ധാരാളം പ്രോട്ടീനും, വിറ്റാമിന്‍ എ യും വിറ്റാമിന്‍ ബി യും അടങ്ങിയിട്ടുണ്ട്.

കേരളത്തിലെ കാലാവസ്ഥയ്ക്കു യോജിച്ച പച്ചക്കറിവിളയാണ് കോവല്‍. മധുരിക്കുന്നതും കയ്ക്കുന്നതുമായ രണ്ടുതരത്തിലുള്ള കോവല്‍ കാണുന്നുണ്ട്. ഇതില്‍ മധുരിക്കുന്ന ഇനമാണ് പച്ചക്കറിയായി ഉപയോഗിക്കുന്നത്. ഇതിന് അഞ്ച് ഇതളുകളുള്ള ഇലയാണുള്ളത്. കോവലില്‍ ആണ്‍-പെണ്‍ ചെടികള്‍ പ്രത്യേകം കാണപ്പെടുന്നുണ്ടെങ്കിലും പെണ്‍ചെടികള്‍ പരാഗണം നടക്കാതെതന്നെ കായ്കള്‍ ഉത്പാദിപ്പിക്കുന്നു. കേരളത്തിലെ കാലാവസ്ഥയില്‍ തുടര്‍ച്ചയായി പൂക്കുകയും കായ്ക്കുകയും ചെയ്യുന്ന കോവല്‍ അടുക്കളത്തോട്ടത്തിന് യോജിച്ച ദീര്‍ഘകാല പച്ചക്കറി വിളയാണ്.

ജൂണ്‍-ജൂലായ് മാസത്തിലോ, ജലസേചന സൗകര്യമുണ്ടെങ്കില്‍ ഫെബ്രുവരിയിലോ കോവല്‍ നടാം. മൂത്ത തണ്ട് നട്ടാണ് കോവല്‍ വളര്‍ത്തുന്നത്. കോവല്‍ കൃഷി ചെയ്യാന്‍ വെള്ളം കെട്ടി നില്‍ക്കാത്ത മണ്ണാണ് നല്ലത്. വെള്ളം കെട്ടി നില്‍ക്കുന്നത് കോവലിന്‍റെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കും. കൃഷിയിടം നന്നായി കിളച്ച്, കളകള്‍ മാറ്റി, 60 സെന്‍റീമീറ്റര്‍ വ്യാസവും ആഴവുമുള്ള കുഴികള്‍ എടുക്കണം. കുഴികള്‍ തമ്മില്‍ 1.5-2 മീറ്റര്‍ അകലം ഉണ്ടായിരിക്കണം. ചാണകവും മണ്ണും കലര്‍ത്തിയ മിശ്രിതം ഉപയോഗിച്ച് കുഴി മൂടുക. ഒരു കുഴിക്ക് 5 കിലോഗ്രാം എന്ന തോതില്‍ ചാണകം ചേര്‍ക്കണം. പെണ്‍ചെടിയിലെ മൂത്ത തണ്ടുകളാണ് നടാനായി തെരഞ്ഞെടുക്കേണ്ടത്. തണ്ടുകള്‍ക്ക് 30 സെന്‍റീമീറ്റര്‍ നീളവും 6 മില്ലീമീറ്റര്‍ വണ്ണവും ഉണ്ടായിരിക്കണം. തണ്ടുകള്‍ 5-6 സെന്‍റീമീറ്റര്‍ ആഴത്തില്‍ ഒരു കുഴിയില്‍ രണ്ട് എന്ന തോതില്‍ നടണം. തണ്ടുകള്‍ വേരുപിടിക്കുന്നതു വരെ എല്ലാ ദിവസവും നന്നായി നനയ്ക്കണം. അതിനു ശേഷം 10 ദിവസത്തിലൊരിക്കല്‍ നനച്ചാല്‍ മതിയാകും.

കോവല്‍ വളര്‍ന്ന് വള്ളി വീശിത്തുടങ്ങുന്പോള്‍ പടര്‍ത്താനായി പന്തലിട്ടുകൊടുക്കണം. വേലിയിലോ, മതിലിലോ പടര്‍ത്തിയാലും മതിയാകും. വള്ളികള്‍ ചാക്കുനൂലു കൊണ്ടോ, വാഴനാരു കൊണ്ടോ ഊന്നുകാലില്‍ കെട്ടണം. ഒന്നര മീറ്റര്‍ പൊക്കത്തിലായിരിക്കണം പന്തലിടേണ്ടത്.

ചാണകം ഇട്ട് നടുന്നതു കൂടാതെ രാസവളവും, കടലപ്പിണ്ണാക്കും ഇടുന്നത് വിളവ് വര്‍ധിപ്പിക്കുവാന്‍ സഹായിക്കും. നട്ട് ഒരു മാസം കഴിഞ്ഞ് ഒരു സെന്‍റിന് ഒരു കിലോഗ്രാം കടലപ്പിണ്ണാക്കും അര കിലോഗ്രാം യൂറിയയും എന്ന തോതില്‍ മണ്ണില്‍ ചേര്‍ത്തു കൊടുക്കണം. രണ്ടാം വര്‍ഷവും മൂന്നാം വര്‍ഷവും മഴസമയത്ത് കളകള്‍ മാറ്റിയ ശേഷം ചാണകവും കടലപ്പിണ്ണാക്കും ചെടിയുടെ ചുവട്ടില്‍ മണ്ണില്‍ ചേര്‍ത്തു കൊടുക്കണം. കൂടാതെ രാസവളമായി സെന്‍റൊന്നിന് അര കിലോഗ്രാം യൂറിയ, ഒരു കിലോഗ്രാം സൂപ്പര്‍ ഫോസ്ഫേറ്റ്, 250 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ മഴ സമയത്ത് ചേര്‍ത്തു കൊടുക്കാം.

കോവല്‍ കൃഷി ചെയ്യുന്പോള്‍ മുഞ്ഞ, ചിത്രകീടം, ഗാളീച്ച, മണ്ഡരി എന്നിവയുടെ ആക്രമണം കാണാറുണ്ട്. ആക്രമണം രൂക്ഷമാകുകയാണെങ്കില്‍ മാത്രം കീടനാശിനി തളിച്ചാല്‍ മതിയാകും. കീടനിയന്ത്രണത്തിന് ഡൈമെത്തോയേറ്റ് ഒരു മില്ലീലിറ്റര്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലക്കി തളിച്ചാല്‍ മതി.

നട്ട് രണ്ടു മാസമാകുന്പോഴേക്കും കോവല്‍ പൂക്കാന്‍ തുടങ്ങും. വര്‍ഷം മുഴുവന്‍ കായ്കള്‍ ലഭിക്കുമെങ്കിലും ഏപ്രില്‍ മുതല്‍ നവംബര്‍ വരെയാണ് കൂടുതല്‍ കായ് ലഭിക്കുന്ന സമയം. ഇളം കായ്കള്‍ ആഴ്ചയിലൊരിക്കല്‍ പറിച്ചെടുക്കണം. വിളവെടുപ്പ് താമസിച്ചാല്‍ കായില്‍ വിത്തുണ്ടാവുകയും, അത് കായുടെ ഗുണമേന്മ നഷ്ടപ്പെടുത്തുകയും ചെയ്യുന്നു. ഒരു സെന്‍റില്‍ നിന്ന് 60 കിലോഗ്രാം വരെ വിളവ് ലഭിക്കും. പറിച്ചെടുത്ത കോവയ്ക്ക ഒന്നു രണ്ടാഴ്ച കേടുകൂടാതെയിരിക്കും. അതുകൊണ്ട് ആവശ്യാനുസരണം ഉപയോഗിക്കുകയോ വില്‍ക്കുകയോ ചെയ്യാം. ഒരു കോവലില്‍ നിന്ന് നാലു മുതല്‍ അഞ്ചു വര്‍ഷം വരെ വിളവെടുക്കാം. അതിനു ശേഷം ചെടികള്‍ മാറ്റി നടുന്നതാണ് നല്ലത്.

പാവല്‍


പോഷകമൂല്യത്തോടൊപ്പം ഔഷധഗുണങ്ങളും അടങ്ങിയതാണ് പാവയ്ക്ക. ഓരോ 100 ഗ്രാം പാവയ്ക്കയിലും 26 മില്ലിഗ്രാം കാത്സ്യം, 0.8 മില്ലിഗ്രാം പ്രോട്ടീന്‍, 2.3 മില്ലിഗ്രാം ഇരുന്പ്, 19 കലോറി ഊര്‍ജം എന്നിവയ്ക്കുപുറമെ ജീവകം എ, ബി , സി ധാതുലവണങ്ങള്‍ എന്നിവയും ധാരാളമായി അടങ്ങിയിരിക്കുന്നു. പ്രമേഹം, അര്‍ശസ്, അസ്തമ, വിളര്‍ച്ച തുടങ്ങിയ രോഗങ്ങള്‍ക്ക് ഉത്തമ ഔഷധവുമാണ് പാവയ്ക്ക.

ജലസേചന സൗകര്യമുണ്ടെങ്കില്‍ എല്ലാകാലങ്ങളിലും പാവല്‍ കൃഷിചെയ്യാം. നല്ല നീര്‍വാര്‍ച്ചയുള്ള മണല്‍ കലര്‍ന്ന പശിമരാശി മണ്ണാണ് പാവല്‍കൃഷിക്ക് അനുയോജ്യം. കേരളകാര്‍ഷിക സര്‍വകലാശാലയില്‍ വികസിപ്പിച്ചെടുത്തിട്ടുള്ള പ്രിയ, പ്രീതി, പ്രിയങ്ക എന്നീ ഇനങ്ങളാണ് നമ്മുടെ കാലാവസ്ഥയ്ക്ക് ഏറ്റവുനുയോജ്യമായത്.

ഒരു സെന്‍റ് സ്ഥലത്ത് പാവല്‍ കൃഷി ചെയ്യുന്നതിന് 20-25 ഗ്രാം വിത്ത് വേണ്ടിവരും. വരികള്‍ തമ്മിലും വരികള്‍ക്കിടയിലെ ചെടികള്‍ തമ്മിലും രണ്ട് മീറ്റര്‍ അകലം വരത്തക്കവിധം 50 സെന്‍റീമീറ്റര്‍ വ്യാസവും 50 സെന്‍റീമീറ്റര്‍ താഴ്ചയുള്ള കുഴികള്‍ എടുക്കണം. അടിവളമായി ഉണക്കിപ്പൊടിച്ച കാലിവളമോ, കന്പോസ്റ്റോ മേല്‍മണ്ണുമായി യോജിപ്പിച്ച് കുഴിയുടെ മുക്കാല്‍ഭാഗം നിറയ്ക്കണം. മഴക്കാലമാണെങ്കില്‍ കുഴികള്‍ക്ക് പകരം കൂനകള്‍ ഉണ്ടാക്കി അവയില്‍ വിത്ത് നടാം. ഓരോ കുഴിയിലും 4-5 വിത്തുകള്‍ വീതം ഒന്നര സെന്‍റീമീറ്റര്‍ താഴ്ചയില്‍ നടാം. നടുന്നതിനു മുന്പ് വിത്തുകള്‍ 10-12 മണിക്കൂര്‍ നേരം വെള്ളത്തില്‍ കുതിര്‍ത്ത ശേഷം ഈര്‍പ്പമുള്ള തുണിയില്‍ പൊതിഞ്ഞുവെച്ച് മുളച്ചുതുടങ്ങുന്പോള്‍ നടുന്നതാണ് നല്ലത്. മുളച്ചുകഴിഞ്ഞാല്‍ ഓരോ കുഴിയിലും ഒന്ന് രണ്ട് ചെടികള്‍ മാത്രം നിറുത്തി, ശേഷിച്ചവ പറിച്ചുമാറ്റണം. ചെടികള്‍ വള്ളിയിട്ട് പടരാന്‍ തുടങ്ങുന്പോഴേയ്ക്കും പന്തല്‍ ഇട്ടു കൊടുക്കണം.

ജൈവവളങ്ങളായ വേപ്പിന്‍ പിണ്ണാക്ക്, ആവണക്കിന്‍ പിണ്ണാക്ക് എന്നിവയ്ക്കു പുറമെ കാലിവളവും ആട്, കോഴി, താറാവ് എന്നിവയുടെ കാഷ്ഠവും തണലത്ത് ഉണക്കിപ്പൊടിച്ച് ഇട്ടുകൊടുക്കുന്നത് നന്നായിരിക്കും. വിത്ത് നടുന്നതിന് മുന്പ് ജൈവവളത്തോടൊപ്പം ഓരോ കുഴിയിലും 30 ഗ്രാം യൂറിയ, 50 ഗ്രാം സൂപ്പര്‍ഫോസ്ഫേറ്റ്, 16 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ അടിവളമായും 10 ഗ്രാം വീതം യൂറിയ 15 ദിവസം ഇടവിട്ട് രണ്ട് തവണ മേല്‍വളമായും ഇട്ടുകൊടുക്കണം. ക്രമമായ ജലസേചനം കൂടിയുണ്ടങ്കില്‍ രണ്ട് മാസത്തിനുള്ളില്‍ തന്നെ ആദ്യ വിളവെടുപ്പ് നടത്താം.

കായീച്ച, പച്ചത്തുള്ളന്‍, ചിത്രകീടം എന്നിവയാണ് പാവലിന്‍റെ പ്രധാന ശത്രുകീടങ്ങള്‍. കായീച്ചയുടെ പുഴുക്കള്‍ കായ്കള്‍ തുരന്ന് നശിപ്പിക്കുന്നു. ഇവയെ നിയന്ത്രിക്കുന്നതിന് കായുണ്ടായിത്തുടങ്ങുന്പോള്‍ തന്നെ അവയെ പോളിത്തീന്‍ കവറുകള്‍ക്കുള്ളില്‍ പൊതിഞ്ഞ് സൂക്ഷിക്കാം. പൂഴു ബാധിച്ച കായ്കള്‍ പറിച്ചെടുത്ത് നശിപ്പിക്കണം. പഴക്കെണി, തുളസിക്കെണി എന്നിവയുണ്ടാക്കി പന്തലില്‍ കെട്ടിത്തൂക്കുന്നത് കായീച്ചകളെ ആകര്‍ഷിച്ച് കൂട്ടത്തോടെ നശിപ്പിക്കുവാന്‍ സഹായിക്കുന്നു. ഇത്തരത്തിലുള്ള കെണികളുടെ നിര്‍മ്മാണത്തിനുള്ള ചെലവ് തുലോം തുച്ചവുമാണ്.

പഴക്കെണി തയ്യാറാക്കുന്നതിന് പാളയംകോടന്‍ പഴം തൊലികളയാതെ 3-4 കഷണങ്ങളായി മുറിച്ചശേഷം ഇവയുടെ മുറിപ്പാടില്‍ ഫോറേറ്റ് എന്ന കീടനാശിനിയുടെ തരികള്‍ പിടിപ്പിച്ച ഭാഗം മുകളില്‍ വരത്തക്കവിധം ഒരു ചിരട്ടയില്‍ വെച്ച് പന്തലില്‍ കെട്ടിത്തൂക്കിയിടാം. തുളസിക്കെണി ഉണ്ടാക്കാനായി ഒരു പിടി തുളസിയില അരച്ചതും പത്തുഗ്രാം ശര്‍ക്കരയും പൊടിച്ചിട്ട് ഒരു ചിരട്ടയ്ക്കുള്ളില്‍ വെച്ച് കുറച്ച് വെള്ളവും ചേര്‍ത്ത് നന്നായി യോജിപ്പിക്കണം. ഇതില്‍ ഒരു നുള്ള് ഫോറേറ്റ് തരികൂടി ചേര്‍ത്താല്‍ തുളസിക്കെണിയായി . ചിരട്ടയോടുകൂടി ഇവ പന്തലില്‍ കെട്ടിത്തൂക്കാം.

ഉപദ്രവം നിയന്ത്രണാതീതമാണെങ്കില്‍ കീടാനാശിനി തളിക്കണം. 10 ഗ്രാം ശര്‍ക്കര 1 ലിറ്റര്‍ വെള്ളത്തില്‍ നന്നായി ചേര്‍ത്ത് അതില്‍ 50 ശതമാനം വീര്യമുള്ള കാര്‍ബാറില്‍ എന്ന കീടനാശിനി 4 ഗ്രാം എന്ന തോതില്‍ ചേര്‍ത്ത് രണ്ടാഴ്ച ഇടവിട്ട് ഇലകളുടെ അടിയില്‍ വീഴത്തക്കവിധം തളിച്ചുകൊടുക്കണം. ചുറ്റുമുള്ള ചെടികളിലും വരന്പുകളിലും കീടനാശിനി തളിക്കണം. മരുന്ന് തളിച്ച ശേഷം 10 ദിവസങ്ങള്‍ കഴിഞ്ഞു മാത്രമേ കായ്കള്‍ ആഹാരത്തിന് ഉപയോഗിക്കാവൂ.

പച്ചത്തുള്ളന്‍ പാവലിന്‍റെ ഒരു മുഖ്യശത്രുവാണ്. ഇലകള്‍ അരികില്‍ നിന്ന് ഉള്ളിലേയ്ക്ക് മഞ്ഞളിക്കുകയും തുടര്‍ന്ന് കരിഞ്ഞുണങ്ങുകയും ചെയ്യുന്നതാണ് പച്ചത്തുള്ളന്‍റെ ഉപദ്രവലക്ഷണം.

ഇവയെ നിയന്ത്രിക്കുന്നതിനുള്ള ഏറ്റവും നല്ല ഉപാധിയാണ്. വേപ്പെണ്ണ എമള്‍ഷന്‍. 60 ഗ്രാം ബാര്‍സോപ്പ് അരലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് അത് ഒരു ലിറ്റര്‍ വേപ്പെണ്ണയില്‍ ചേര്‍ത്ത് ഇളക്കണം. ഇതില്‍ 40 ഇരട്ടി വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് ഓരോ ലിറ്റര്‍ ലായനിക്കും 20 ഗ്രാം എന്ന തോതില്‍ വെളുത്തുള്ളി നന്നായി അരച്ച് ചേര്‍ക്കണം. ഈ ലായിനി അരിച്ചെടുത്ത് ഇലകളുടെ അടിയില്‍ വീഴത്തക്കവിധം തളിച്ചുകൊടുക്കണം. ചിത്രകീടത്തിന്‍റെ ആക്രമണത്തെ ചെറുക്കുന്നതിനും വേപ്പെണ്ണ എമള്‍ഷന്‍ ഉത്തമമാണ്. ഇതു കൂടാതെ മൊസേക്ക് രോഗം, പൊടിക്കുമിള്‍രോഗം എന്നിവയും പാവലിനെ ബാധിക്കാറുണ്ട്. മൊസേക്ക് രോഗം ബാധിച്ച ചെടികളുടെ ഇലകളില്‍ മഞ്ഞയും പച്ചയും കലര്‍ന്ന നിറം കാണുകയും തുടര്‍ന്ന് വളര്‍ച്ച മുരടിക്കുകയും ചെയ്യുന്നു. രോഗബാധയില്ലാത്ത ചെടികളില്‍ നിന്ന് വിത്ത് ശേഖരിച്ച് നടുകയാണ് ഏക പോംവഴി. ചൂര്‍ണ്ണപ്പൂപ്പ് രോഗം വേനല്‍ക്കാലത്താണ് കൂടുതല്‍ കണ്ടുവരുന്നത്. ഇലകള്‍ തവിട്ട് നിറമായി മഞ്ഞളിച്ച് ഉണങ്ങിപ്പോകുന്നതിന് പ്രധാന ലക്ഷണം. മാന്‍കോസെബ് എന്ന കുമിള്‍നാശിനി 2 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലര്‍ത്തി ഇലയിലും തണ്ടിലും വീഴത്തക്കവിധം തളിക്കണം.

ജലസേചന സൗകര്യമുണ്ടെങ്കില്‍ എല്ലാകാലത്തും പാവല്‍ കൃഷിചെയ്യാം. വിത്തിനുവേണ്ടിയാണെങ്കില്‍ ഒക്ടോബര്‍ - നവംബര്‍ മാസങ്ങളാണ് അഭികാമ്യം. ആദ്യത്തേയും അവസാനത്തേയും വിളവെടുപ്പുകളില്‍ നിന്നുള്ള കായ്കള്‍, കീട-രോഗ ബാധയുള്ള കായ്കള്‍, ചീഞ്ഞ കായ്കള്‍ എന്നിവ വിത്തിനുവേണ്ടി എടുക്കരുത്. നല്ല പഴുത്ത കായ്കള്‍ പറിച്ചെടുത്തതിനുശേഷം നെടുകെ പിളര്‍ന്ന വിത്തിന് ക്ഷതം പറ്റാതെ വേര്‍തിരിച്ചെടുക്കണം. അതിനുശേഷം ശുദ്ധ ജലത്തില്‍ കഴുകുക.. കഴുകുന്പോള്‍ വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന വിത്തുകള്‍ ഉപേക്ഷിക്കണം. ബാക്കിയുള്ളവ ആദ്യം തണലത്തും പിന്നീട് ഇളം ചൂടൂള്ള വെയിലിലും ഉണക്കണം. ഒരു സെന്‍റ് സ്ഥലത്തുനിന്നും ഏകദേശം ഒരു കിലോഗ്രാം വരെ വിത്ത് ലഭിക്കും. വിത്ത് ഒരു മാസത്തിനുള്ളില്‍ തന്നെ നടാനായി ഉപയോഗിക്കാം.

വിത്ത് ഒരു വര്‍ഷത്തോളം യാതൊരു കേടുപാടും കൂടാതെ സൂക്ഷിച്ചുവെക്കാം. 3 ഗ്രാം തൈറം, 20 ഗ്രാം കാര്‍ബാറില്‍ എന്നിവ ഒരു കിലോഗ്രാം വിത്തിന് എന്ന തോതില്‍ പുരട്ടവുന്നതാണ്. നിശ്ചിത എണ്ണം വിത്ത് ചാണകവുമായി കൂട്ടിക്കലര്‍ത്തി ഉരുളകളാക്കി കൈകൊണ്ട് പരത്തി വെയിലത്ത് ഉണക്കിയെടുത്ത് സൂക്ഷിച്ച് വയ്ക്കുന്ന പതിവ് കര്‍ഷകര്‍ക്കിടയിലുണ്ട്.

ഇപ്രകാരമുള്ള ശാസ്ത്രീയമാര്‍ഗങ്ങള്‍ അവലംബിക്കുകയാണെങ്കില്‍ പാവല്‍കൃഷി കൂടുതല്‍ ആദായകരമാക്കാം.

പയര്‍


കേരളീയര്‍ക്ക് ഏറ്റവും പ്രിയമുള്ള പച്ചക്കറി ഏതാണെന്ന് ചോദിച്ചാല്‍ യാതൊരു സംശയത്തിനും ഇടനല്‍കാതെ പറയാന്‍ സാധിക്കും - പയര്‍ തന്നെ. സ്വാദിലും നിറത്തിലും വലിപ്പത്തിലും വൈവിധ്യമുള്ള വിവധ പയറിനങ്ങള്‍ കേരളത്തിന്‍റെ വിവിധഭാഗങ്ങളില്‍ കൃഷിചെയ്തുവരുന്നുണ്ട്. കാലദൈര്‍ഘ്യവും ചെടികളുടെ വളര്‍ച്ചയും സമയവുമനുസരിച്ച് ഈ ഇനങ്ങളുടെ കൃഷിരീതിയിലും കാതലായ മാറ്റങ്ങളുണ്ട്.

കുരത്തോലപ്പയര്‍, പതിനെട്ടുമണിയിന്‍ പയര്‍, അച്ചിങ്ങപ്പയര്‍, വള്ളിപ്പയര്‍, എന്നീ പേരുകളില്‍ അറിയപ്പെടുന്നതും പന്തലില്‍ പടര്‍ത്തി വളര്‍ത്താവുന്നതുമായ പയറാണ് കേരളത്തില്‍ ഏറ്റവും കൂടുതലായി കൃഷിചെയ്തുവരുന്നത്. കൂടുതല്‍ ഉത്പാദനച്ചെലവുണ്ടെങ്കിലും കര്‍ഷകര്‍ക്ക് കൂടുതല്‍ വരുമാനം നല്‍കുന്നതും വള്ളിപ്പയറാണ്. നല്ല ഫലപുഷ്ടിയുള്ള മണ്ണാണ് വള്ളിപ്പയര്‍കൃഷിക്ക് അനുയോജ്യം.

ശാരിക, മാലിക, കെ.എം.വി.1, എന്നിവയാണ് ഇളം പച്ചനിറത്തിലുള്ള പയറുണ്ടാകുന്ന വള്ളിപ്പയറിനങ്ങള്‍. മധ്യകേരളത്തില്‍ ഏറെ ഡിമാന്‍റുള്ള വൈജയന്തി രണ്ടടിയോളം നീളമുള്ള ചുവന്ന വള്ളിപ്പയറിനമാണ്. മണ്ണിന്‍റെ ഫലപുഷ്ടിയനുസരിച്ച് രണ്ടുമുതല്‍ മീന്നുമീറ്റര്‍ അകലത്തിലുള്ള കുഴികഴിലാണ് (തടം) വിത്തിടേണ്ടത്.ഓരോ തടത്തിലും 4-5 വിത്തിട്ട് മൂന്ന് നല്ല തൈകള്‍ മാത്രം നിറുത്തി ബക്കിയുള്ളവ പറിച്ചു മാറ്റണം. അടിവളമായി ഉണക്കിപ്പൊടിച്ച ചാണകം തടത്തില്‍ ചേര്‍ത്ത് മണ്ണുമായി ഇളക്കുക. പിന്നീട് ചെടിയുടെ വളര്‍ച്ചയ്ക്കനുസരിച്ച് രണ്ടാഴ്ചയിലൊരിക്കല്‍ ഒന്നിടവിട്ട് രാസവളമിശ്രിതം മണ്ണില്‍ ചേര്‍ക്കുകയും പച്ചച്ചാണകം വെള്ളത്തില്‍ കലക്കി മണ്ണില്‍ ഒഴിച്ചുകൊടുക്കുകയും വേണം.

തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഏറെ ഡിമാന്‍റുള്ള ഒരിനമാണ് കനകമണി. ഏകദേശം അരയടിയോളം നീളമുള്ള ഈ ഇനം ഒടിപ്പയറായും അല്‍പം മൂത്തുപോയാല്‍ മണിപ്പയറായും ഉപയോഗിക്കാന്‍ അത്യുത്തമമാണ്. വലിയ ശ്രദ്ധയും പരിചരണവുമില്ലാതെ വളര്‍ത്താന്‍ സാധിക്കുന്ന കനകമണി വേനല്‍കാലത്ത് നെല്‍പ്പാടങ്ങളില്‍ വിതയ്ക്കാനും സാധിക്കും. ഹെക്ടറിന് 20-25 കിലോഗ്രാം വിത്ത് വേണ്ടി വരും. വര്‍ഷകാലത്താണെങ്കില്‍ ഒരുമീറ്ററോളം വീതിയുള്ള ഉയര്‍ന്ന തടങ്ങളെടുത്ത് 20 സെന്‍റീമീറ്റര്‍ അകലത്തിലായി വിത്തിടേണ്ടി വരും. തലപ്പുകള്‍ പടരാനായി മരത്തിന്‍റെ കന്പുകള്‍ തടത്തില്‍ കുത്തിക്കൊടുക്കേണ്ടതാണ്.

പാലക്കാട് ജില്ലയില്‍ പ്രത്യേകിച്ചും കൂടുതല്‍ സ്ഥലത്ത് വ്യാപകമായി പയര്‍ കൃഷിചെയ്യുന്ന ചിറ്റൂര്‍ മേഖലയില്‍ കുറ്റിപ്പയറിനങ്ങളാണ് അനുയോജ്യം. പതിനഞ്ചും ഇരുപതും തവണ വിളവെടുക്കാന്‍ സാധിക്കുന്ന നാടന്‍ ഇനം തന്നെയാണ് ഈ പ്രദേശത്ത് കൂടുതല്‍ വിളവ് നല്‍കുന്നത്. വിത്തിട്ട് 56 ദിവസത്തിനുള്ളില്‍ പറിച്ചുമാറ്റാവുന്ന പൂസ കോമള്‍ എന്ന കുറ്റിപ്പയറിനം ഇടവിളയായി കൃഷിചെയ്യാന്‍ യോജിച്ചതാണ്. കുറ്റിപ്പയറിന് അല്‍പ്പം മാത്രം പടരുന്ന ഇനങ്ങള്‍ക്കും ഹെക്ടറിന് 25 കിലോഗ്രാം വേണ്ടിവരും. അതേസമയം കുരുത്തോലപ്പയറിനങ്ങള്‍ക്ക് 3-4 കിലേഗ്രാം വിത്തുമാത്രം മതി.

വിത്തിടുന്നതിനു മുന്‍പായി വിത്തില്‍ റൈസോബിയം കള്‍ച്ചര്‍ പുരട്ടുന്നത് മണ്ണിന്‍റെ ഫലപുഷ്ടി നിലനിറുത്തുന്നതിനും കൂടുതല്‍ വിളവിനും സഹായകരമാണ്. പട്ടാന്പി മണ്ണുപരിശോധനകേന്ദ്രത്തില്‍ നിന്ന് ലഭിക്കുന്ന റൈസോബിയം ഐസൊലേറ്റ് 11, 12 എന്നിവയിലേതെങ്കിലുമൊന്ന് ഉപയോഗിക്കാം. അരലിറ്റര്‍ വെള്ളത്തില്‍ 50 ഗ്രാം പഞ്ചസാര, 200 ഗ്രാം പശ എന്നിവ ചേര്‍ത്ത് 15 മിനിട്ടോളം ചൂടാക്കുക. പിന്നീട് ലായിനി തണുക്കാനനുവദിക്കണം. 150 ഗ്രാം റൈസോബിയം സന്നിവേശിപ്പിച്ച ദ്രാവകം പശ-പഞ്ചസാര ലായിനിയില്‍ ചേര്‍ത്ത് നല്ലവണ്ണം ഇളക്കുക. പിന്നീട് വിത്ത്, ഈ കുഴന്പില്‍ പുരട്ടി ഉണക്കിയെടക്കുക. ഇങ്ങനെ ഉണക്കിയെടുക്കുന്ന വിത്തിനു പുറത്ത് പൊടിരൂപത്തിലുള്ള കാത്സ്യം കാര്‍ബണേറ്റ് വിതറി രണ്ടുമൂന്ന് മിനിട്ട് നല്ലപോലെ ഇളക്കി ഗുളികരൂപത്തിലാക്കുക. ഗുളികരൂപത്തിലായ ഓരോവിത്തും ഉടന്‍തന്നെ വിതയ്ക്കുകയോ ഒരാഴ്ചവരെ സൂക്ഷിച്ചുവെയ്ക്കുകയോ ചെയ്യാം.

കുറ്റി ഇനങ്ങള്‍ക്ക് ഹെക്ടറിന് 20 ടണ്‍ കാലിവളത്തിനുപുറമേ 20 കിലോഗ്രാം പാക്യജനകം, 30 കിലോഗ്രാം ഭാവഹം, 20 കിലോഗ്രാം ക്ഷാരം എന്നിവ നല്‍കണം. ഇതില്‍ കാലിവളവും ഭാവഹവും ക്ഷാരവും മുഴുവനായി അവസാന ഉഴവിന്‍റെ സമയത്ത് നല്‍കാം. അടിവളപ്രയോഗത്തിനുമുന്പായി 250 കിലോഗ്രാം കുമ്മായമോ 400 കിലോഗ്രാം ഡോളോമൈറ്റോ മണ്ണില്‍ ചേര്‍ത്തുകൊടുക്കണം.

എന്‍.എ.എ. എന്ന ഹോര്‍മോണ്‍ 15 പി.പി.എം. വീര്യത്തില്‍ വിത്തിട്ട് ഒന്നും രണ്ടും മാസത്തിനുശേഷം ചെടികളില്‍ തളിക്കുന്നത് ഗുണകരമാണെന്ന് തെളിഞ്ഞിട്ടുണ്ട്.

മണ്ഡരി എന്ന പേരില്‍ അറിയപ്പെടുന്ന ഇലപ്പേന്‍ പയറിന്‍റെ മുഖ്യശത്രുവാണ്. ഇതിനെ നിയന്ത്രിക്കുന്നതിന് പുകയിലക്കഷായം തളിക്കുന്നത് വളരെ ഫലപ്രദമാണ്. സ്പര്‍ശനശക്തിയുള്ള മാലത്തയോണ്‍, കാര്‍ബാറില്‍ തുടങ്ങിയ രാസകീടനാശിനികളും കീടനിയന്ത്രണത്തിനുപയോഗിക്കാം.

കുരുത്തോലപ്പയറിനങ്ങളില്‍ കാണപ്പെടുന്ന കരിന്പിന്‍കേട് എന്ന അസുഖം ഒരു കുമുളിന്‍റെ ആക്രമണംമൂലമാണുണ്ടാകുന്നത്. 0.1 ശതമാനം വീര്യത്തിലുള്ള ബാവിസ്റ്റിന്‍ ലായിനിയില്‍ കുതിര്‍ത്തിയതിനുശേഷം വിത്തിടുന്നതും രോഗാരംഭത്തില്‍തന്നെ ഡൈത്തേന്‍ എം.45, ഫൈറ്റോലാന്‍, ബാവിസ്റ്റിന്‍ എന്നിവയിലേതെങ്കിലുമൊന്ന് തളിക്കുന്നതും രോഗത്തെ നിയന്ത്രിക്കാന്‍ സഹായിക്കും.

പയറിലെ വേരുചീയല്‍ ഒഴിവാക്കുന്നതിന് നിലം നന്നായി ഉണങ്ങിയതിനുശേഷം തടമെടുത്ത് ഇലയിട്ട് കത്തിക്കുന്നത് ഗുണകരമാണ്. ഒരു തടത്തിലെ ഏതെങ്കിലുമൊരു ചെടിക്ക് വേരുചീയല്‍ ഉണ്ടായാല്‍ 0.1 ശതമാനം വീര്യത്തില്‍ ബാവിസ്റ്റിന്‍, 0.2 ശതമാനം വീര്യത്തില്‍ ഡൈത്തേന്‍ എം. 45 എന്നിവയിലേതെങ്കിലും കുമിള്‍നാശിനി ഉപയോഗിച്ച് തടം കുതിര്‍ക്കണം.

നല്ല ശ്രദ്ധയും പരിചരണവും നല്‍കാമെങ്കില്‍ വളരെ ആദായകരമായി വളര്‍ത്താവുന്ന ഒരു പച്ചക്കറിയാണ് പയര്‍.

പയറിലെ വാട്ടരോഗം

കേരളത്തില്‍ ലാഭകരമായി കൃഷിചെയ്യുന്ന പച്ചക്കറികളിലൊന്നാണ് പയര്‍. കുറഞ്ഞ കാലത്തിനുള്ളില്‍തന്നെ വിളവെടുക്കാനും വിപണിയില്‍ നല്ല വില കര്‍ഷകന് ലഭ്യമാക്കാനും മാംസ്യസന്പുഷ്ടമായ ഈ വിളയ്ക്ക് കഴിയുന്നു. എന്നാല്‍ ഒട്ടനവധി രോഗങ്ങളുടെയും കീടങ്ങളുടെയും ആക്രമണം പയറിന്‍റെ വിളവ് കുറയ്ക്കാനിട വരുത്തുന്നു. ഇവയില്‍ പ്രധാനപ്പെട്ട രോഗങ്ങളിലൊന്നാണ് ഫ്യൂസേറിയം വാട്ടം. ഫ്യൂസേറിയം ഓക്സിസിപോറം എന്ന കുമിളാണ് രോഗകാരി. വിത്തിലൂടെയും മണ്ണു വഴിയും ഈ കുമിള്‍ പകരുന്നു.

രോഗലക്ഷണങ്ങള്‍

പയര്‍ പൂത്തുതുടങ്ങുന്നതോടെയാണ് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നത്. ചെടിയുടെ വളര്‍ച്ച മുരടിച്ച് ഇലകള്‍ വാടി മഞ്ഞളിക്കുന്നു. താഴത്തെ ഇലകളിലാണ് രോഗലക്ഷണങ്ങള്‍ ആദ്യമായി കാണുന്നത്. തുടര്‍ന്ന് മുഴുവന്‍ ഇലകളും വാടി മഞ്ഞളിച്ച് വള്ളികള്‍ ചുക്കിച്ചുളുങ്ങുന്നു. വേരുകളുടെ കോശങ്ങളില്‍ ഫംഗസിന്‍റെ തന്തുക്കളും സ്പോറുകളും നിറഞ്ഞ് മണ്ണില്‍ നിന്നും വലിച്ചെടുക്കുന്ന വെള്ളവും വളവും മുകളിലേയ്ക്ക് പോകുന്നത് തടസ്സപ്പെടുന്നതാണ് പയര്‍ചെടിയുടെ വാട്ടത്തിന് കാരണം. ചില സന്ദര്‍ഭങ്ങളില്‍ മണ്ണിനോടു ചേര്‍ന്നുള്ള ചെടിയുടെ ഭാഗം വീര്‍ത്ത് ചെടി അഴുകുന്നതായും കാണാം. വള്ളി രണ്ടായി പിളര്‍ന്നു നോക്കുകയാണെങ്കില്‍ തവിട്ടുനിറത്തിലുള്ള നിറവ്യത്യാസവും കാണാം.

മണ്ണിലുള്ള ഈര്‍പ്പം കുറയുംതോറും രോഗതീവ്രത വര്‍ധിക്കുന്നു. ഏകദേശം 24-28 ഡിഗ്രി സെല്‍ഷ്യസില്‍ കുമിളിന്‍റെ വംശവര്‍ധനവ് ത്വരിതപ്പെട്ട് അവയുടെ പയറിലുള്ള ആക്രമണം രൂക്ഷമാകുന്നു.

നിയന്ത്രണ മാര്‍ഗങ്ങള്‍

രോഗം വന്നിട്ട് ചികിത്സിക്കുന്നതിനെക്കാള്‍ നല്ലതാണ് രോഗം വരാതെ നോക്കുന്നത്. ഇതിനായി രോഗ-കീടബാധയില്ലാത്ത വിത്തുകള്‍ മാത്രം കൃഷിക്കായി ഉപയോഗിക്കുക. തൈറം 3 ഗ്രാം അല്ലെങ്കില്‍ കാര്‍ബെന്‍ഡാസിം ഒരു ഗ്രാം ഒരു കിലോഗ്രാം വിത്തുമായി കൂട്ടിക്കലര്‍ത്തിയശേഷം വേണം നടാന്‍. വിത്തിലൂടെയുള്ള രോഗബാധ തടയാന്‍ ഇത് സഹായിക്കുന്നു.

നടുന്നതിനുമുന്പായി കുഴികള്‍ ചവറുകൂട്ടി ചുടുക. മണ്ണിലുള്ള കുമിളിനെ നശിപ്പിക്കാന്‍ ഇത് സഹായിക്കുന്നു.

നട്ട് ഒരുമാസം കഴിയുന്പോള്‍ ചാണകത്തിലോ ചകിരിച്ചോറിലോ വളര്‍ത്തിയ ട്രൈക്കോഡെര്‍മ മിശ്രിതം ഒരു ചെടിക്ക് 3-5 കിലോഗ്രാം എന്ന നിരക്കില്‍ ചെടിയുടെ ചുവട്ടിലിടണം.

ചാലുകള്‍ കീറി ജലസേചനം നടത്തുന്ന സ്ഥലങ്ങളില്‍ രോഗാണുക്കള്‍ വെള്ളത്തിലൂടെ പരക്കാനിടയുള്ളതിനാല്‍ ഓരോ ചെടിക്കും പ്രത്യേകമായി ജലസേചനം നടത്താന്‍ ശ്രദ്ധിക്കേണ്ടതാണ്.

രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയാല്‍ ഉടന്‍തന്നെ കാര്‍ബെന്‍ഡാസിം എന്ന കുമിള്‍നാശിനി ഒരുഗ്രാം ഒരുലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലര്‍ത്തി ഓരോ ചെടിക്കും അരലിറ്റര്‍ വീതം ചുവട്ടില്‍ മണ്ണ് കുതിര്‍ക്കത്തക്കവിധം ഒഴിക്കുകയാണെങ്കില്‍ രോഗബാധയില്‍ നിന്നും ചെടികളെ രക്ഷിക്കാവുന്നതാണ്.

ട്രൈക്കോഡെര്‍മ മണ്ണില്‍ ചേര്‍ത്ത് ഏകദേശം രണ്ടാഴ്ച കഴിഞ്ഞശേഷം മാത്രമേ രാസകുമിള്‍നാശിനിപ്രയോഗം നടത്താവൂ.

രൂക്ഷമായി രോഗബാധയേറ്റ ചെടികളെ ഉടന്‍തന്നെ പിഴുത് നശിപ്പിക്കുന്നതിലൂടെ വാട്ടരോഗം പകരുന്നത് തടയാനാവും.

വാട്ടരോഗം രൂക്ഷമായ സ്ഥലങ്ങളില്‍ വീണ്ടും പയര്‍കൃഷി ചെയ്യാതെ മരച്ചീനിപോലുള്ള കിഴങ്ങുവര്‍ഗവിളകളോ മറ്റോ നടേണ്ടതാണ്.

ഇങ്ങനെ സംയോജിത നിയന്ത്രണമാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിലൂടെ പയറിനെ വാട്ടരോഗത്തില്‍ നിന്നും രക്ഷിക്കാവുന്നതാണ്.

വള്ളിപ്പയറും കുറ്റിപ്പയറും

കേരളത്തില്‍ എല്ലാകാലത്തും കൃഷിചെയ്യാവുന്ന പച്ചക്കറി വിളയാണ് പയര്‍. പച്ചക്കറിക്കായി കൃഷിചെയ്യുന്ന പയറിനങ്ങളില്‍ വള്ളിപ്പയറും കുറ്റിപ്പയറും ഉള്‍പ്പെടുന്നു. അത്യുത്പാദനശേഷിയുള്ള ശാരിക, മാലിക, വൈജയന്തി എന്നിവ വള്ളിപ്പയറിനങ്ങളും കനകമണി, പൂസാകോമള്‍, അര്‍ക്കഗരിമ എന്നിവ കുറ്റിയായി വളരുന്ന ഇനങ്ങളുമാണ്. കൂടാതെ കുരുത്തോലപ്പയര്‍, മഞ്ചേരി ലോക്കല്‍ തുടങ്ങി ധാരാളം നാടന്‍ വള്ളിപ്പയറിനങ്ങളും കൃഷിചെയ്തുവരുന്നു.

കൃഷിരീതി

തനിവിളയായും ഇടവിളയായും പയര്‍ കൃഷിചെയ്യാം. ഒരേക്കര്‍ സ്ഥലത്ത് തനിവിളയായി കൃഷിചെയ്യാന്‍ വള്ളിപ്പയറിനങ്ങള്‍ക്ക് 8-10 കിലോഗ്രാം വിത്തും കുറ്റിയിനങ്ങള്‍ക്ക് 20-24 കിലോഗ്രാം വിത്തും വേണ്ടിവരും. മഴക്കാലത്ത് വെള്ളം കെട്ടിനില്‍ക്കാത്ത്തും വേനല്‍കാലത്ത് ജലസേചനസൗകര്യമുള്ളതും നല്ല സൂര്യപ്രകാശം ലഭിക്കുന്നതുമായ സ്ഥലമാണ് പയര്‍കൃഷിക്ക് അനുയോജ്യം. മഴക്കാലത്ത് വാരങ്ങളിലും വേനല്‍കാലത്ത് തടങ്ങളിലും പയര്‍ കൃഷിചെയ്യാം. വള്ളിപ്പയറിനങ്ങള്‍ക്ക് വരികള്‍ തമ്മില്‍ 45 സെന്‍റീമീറ്ററും ചെടികള്‍ തമ്മില്‍ 15 സെന്‍റീമീറ്ററും അകലം നല്‍കണം. കുറ്റിയിനങ്ങള്‍ക്ക് വരികള്‍ തമ്മില്‍ 25 സെന്‍റീമീറ്ററും ചെടികള്‍ തമ്മില്‍ 15 സെന്‍റീമീറ്ററും അകലം വേണം. ഓരോ ചുവട്ടിലും 4-5 വിത്തുകള്‍ വീതം നടണം. മുളച്ചുവരുന്പോള്‍ ഓരോ ചുവട്ടിലും ആരോഗ്യമുള്ള 2-3 ചെടികള്‍ മാത്രം നിറുത്തി ബാക്കിയുള്ളവ പറിച്ചുമാറ്റണം. പടര്‍ന്നുവളരുന്ന ഇനങ്ങളുടെ വള്ളികള്‍ യഥേഷ്ടം പടര്‍ന്നുവളരാന്‍ തക്കവിധം പന്തലിച്ചുകൊടുക്കുന്നത് മികച്ച വിളവ് ലഭിക്കാന്‍ സഹായിക്കും. പന്തലിട്ട് പടര്‍ത്തുന്പോള്‍ ചെടികള്‍ തമ്മില്‍ 50-60 സെന്‍റീമീറ്റര്‍ അകലം നല്‍കണം. കുറ്റിപ്പയറിനങ്ങള്‍ തെങ്ങിന്‍ തോട്ടങ്ങളിലും വാഴ, മരച്ചീനി എന്നിവയുടെ വളര്‍ച്ചയുടെ ആദ്യകാലങ്ങളിലും ഇടവിളയായി കൃഷി ചെയ്യാം.

റൈസോബിയം പ്രയോഗം

വിത്തില്‍ റൈസോബിയം പുരട്ടി നടുന്നത് മികച്ച വിളവ് ലഭിക്കുന്നതിന് സഹായിക്കും. ഒരു കിലോഗ്രാം വിത്തിന് 10 ഗ്രാം എന്ന തോതില്‍ റൈസോബിയം കള്‍ച്ചര്‍ കട്ടിയുള്ള കഞ്ഞിവെള്ളവുമായി ചേര്‍ത്ത് വിത്തില്‍ പുരട്ടണം. റൈസോബിയം കള്‍ച്ചര്‍ വിത്തില്‍ പറ്റിപ്പിടിക്കുവാനാവശ്യമായ അളവില്‍ മാത്രം കഞ്ഞിവെള്ളം ചേര്‍ത്താല്‍ മതി. ഇങ്ങനെ തയ്യാറാക്കിയ വിത്ത് തണലത്തുണക്കി ഉടനെ നടാവുന്നതാണ്. പട്ടാന്പിയിലുള്ള മണ്ണുപരിശോധനാകേന്ദ്രത്തില്‍ നിന്നും റൈസോബിയം കള്‍ച്ചര്‍ ഉത്പാദിപ്പിച്ച് ചെറിയ പായ്ക്കറ്റുകളില്‍ വിതരണം ചെയ്യുന്നുണ്ട്.

വളപ്രയോഗം

അടിവളമായി ഏക്കറിന് 8 ടണ്‍ എന്ന തോതില്‍ കന്പോസ്റ്റോ ഉണങ്ങിയ കാലിവളമോ ചേര്‍ക്കണം. പുളിരസമുള്ള മണ്ണില്‍ ഏക്കറില്‍ 100 കിലോഗ്രാം കുമ്മായവും അടിവളമായി ഏക്കറിന് 18 കിലോഗ്രാം യൂറിയ, 60 കുലോഗ്രാം മസ്സൂറിഫോസ്, 6.5 കിലോഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവയും ശുപാര്‍ശ ചെയ്യുന്നു. ചെടി പയര്‍ന്നുതുടങ്ങുന്പോള്‍ 9 കിലോഗ്രാം യുറിയ മേല്‍വളമായി നല്‍കണം. നട്ട് 15-ാം ദിവസവും 30-ാം ദിവസവും 2 ഗ്രാം യൂറിയ ഒരുലിറ്റര്‍ വെള്ളത്തിലെന്ന തോതില്‍ കലക്കി ഇലകളില്‍ തളിക്കാവുന്നതാണ്.

ഹോര്‍മോണ്‍ പ്രയോഗം

കൂടുതല്‍ പൂക്കളുണ്ടാകുന്നതിനും പൂക്കള്‍ കൊഴിയാതിരിക്കുന്നതിനും ഹോര്‍മോണ്‍ പ്രയോഗം സഹായിക്കും വിത്ത് മുളച്ചശേഷം ഒന്നാം മാസത്തിലും രണ്ടാം മാസത്തിലും പ്ലാനോഫിക്സ് എന്ന ഹോര്‍മോണ്‍ 3-6 മില്ലീലിറ്റര്‍ 10 ലിറ്റര്‍ വെള്ളത്തില്‍ എന്നതോതില്‍ ചേര്‍ത്ത ലായനി ഇലകള്‍ നനയത്തക്കവിധം തളിച്ചുകൊടുക്കണം. ഒരേക്കര്‍ സ്ഥലത്തേയ്ക്ക് 200-250 ലിറ്റര്‍ ലായനി വേണ്ടിവരും. ഹോര്‍മോണും വെള്ളവും തമ്മിലുള്ള അനുപാതം ശരിയായിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

കീടങ്ങളും രോഗങ്ങളും

കായ്കള്‍ തുരന്ന് മണികള്‍ തിന്നുനശിപ്പിക്കുന്ന കായ്തുരപ്പന്‍ പുഴുക്കളെ നിയന്ത്രിക്കുന്നതിന് തോട്ടം ശുചിയായി സൂക്ഷിക്കുകയും തുടക്കത്തില്‍ കീടബാധയേറ്റ കായ്കള്‍ പറിച്ചെടുത്ത് നശിപ്പിക്കുകയും ചെയ്യണം. കീടബാധ രൂക്ഷമായി കണ്ടാല്‍ പാകമായ കായ്കള്‍ പറിച്ചെടുത്തശേഷം 50 ശതമാനം വീര്യമുള്ള കര്‍ബാറില്‍ എന്ന കീടനാശിനി 4 ഗ്രാം ഒരുലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ ചേര്‍ത്ത ലായനി തളിച്ചുകൊടുക്കണം.

ഇലകളില്‍ ചിത്രം വരച്ചതുപോലെ അടയാളങ്ങളുണ്ടാക്കുന്ന ചിത്രകീടത്തിന്‍റെ ആക്രമണം വളര്‍ച്ചയെത്തിയ ഇലകളിലാണ് സാധാരണ കണ്ടുവരുന്നത്. കീടബാധയേറ്റ ഇലകള്‍ ക്രമേണ ഉണങ്ങി നശിക്കുന്നു. ഡൈമെത്തയേറ്റ് എന്ന കീടനാശിനി ഒരു മില്ലീലിറ്റര്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ ലേര്‍ത്ത ലായനി ഇലപ്പരപ്പ് നനയത്തക്കവിധം തളിച്ച് ഇവയെ നിയന്ത്രിക്കാം.

ഇളം തണ്ട്, ഇല, പൂവ്, കായ്കള്‍ എന്നിവയില്‍ കൂട്ടംകൂടിയിരുന്ന് നീരൂറ്റിക്കുടിക്കുന്ന വളരെ ചെറിയ പ്രാണിയാണ് മുഞ്ഞ. മുഞ്ഞ ബാധിച്ച തണ്ടുകളും മറ്റ് ഭാഗങ്ങളും പറിച്ചുമാറ്റി നശിപ്പിച്ചശേഷം ക്വിനാല്‍ഫോസ് ഒന്നര മില്ലീലിറ്റര്‍, മാലത്തയോണ്‍ രണ്ട് മില്ലീലിറ്റര്‍ ഇവയിലേതെങ്കിലും ഒരു കീടനാശിനി ഒരുലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലര്‍ത്തി തണ്ടിലും മറ്റ് ഭാഗങ്ങളിലും വീഴത്തക്കവിധം തളിച്ചുകൊടുക്കണം.

ചാഴികളും അവയുടെ കുഞ്ഞുങ്ങളും പയര്‍മണികളില്‍ നിന്നും നീരൂറ്റിക്കുടിക്കുന്നതിനാല്‍ കായ്കള്‍ ചുക്കിച്ചുളിഞ്ഞുപോകുന്നു. 50 ശതമാനം വീര്യമുള്ള കാര്‍ബാറില്‍ എന്ന കീടനാശിനി 4 ഗ്രാം ഒരുലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ ചേര്‍ത്ത ലായനി തളിച്ച് ചാഴിയെ നിയന്ത്രിക്കാം.

ജൈവകീടനാശിനികളായ വേപ്പെണ്ണ എമള്‍ഷന്‍, പുകയിലക്കഷായം എന്നിവ പയറിനെ ബാധിക്കുന്ന പല കീടങ്ങളെയും നിയന്ത്രിക്കുന്നതിന് ഫലപ്രദമാണ്. വേപ്പെണ്ണ എമള്‍ഷന്‍ തയ്യാറാക്കുന്നതിന് 60 ഗ്രാം ബാര്‍സോപ്പ് അരലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് ഒരുലിറ്റര്‍ വേപ്പെണ്ണയുമായി ചേര്‍ത്ത് നല്ലതുപോലെ യോജിപ്പക്കണം. ഇതില്‍ 10 ലിറ്റര്‍ വെള്ളം ലേര്‍ത്ത് നേര്‍പ്പിച്ച് തളിക്കാവുന്നതാണ്. അര കിലോഗ്രാം പുകയിലയോ ഞെട്ടോ ചെറുതായി അരിഞ്ഞ് നാലര ലിറ്റര്‍ വെള്ളത്തിലിട്ട് തിളപ്പിക്കുക. തണുത്തശേഷം പിഴിഞ്ഞ് അരിച്ചെടുക്കണം.120 ഗ്രാം ബാര്‍സോപ്പ് ചെറിയ കഷണങ്ങളാക്കി അര ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് പുകയിലസത്തുമായി ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിച്ചാല്‍ പുകയിലക്കഷായമായി. ഈ ലായനിയിലേയ്ക്ക് ഏഴിരട്ടി വെള്ളം ചേര്‍ത്ത് തളിക്കാവുന്നതാണ്.

തണ്ടുചീയല്‍ പൊടിക്കുമിള്‍, മൊസേക്ക് എന്നിവയാണ് പയറിനെ ബാധിക്കുന്ന പ്രധാന രോഗങ്ങള്‍. തൈകളിലും പൂക്കാറായ ചെടികളിലുമാണ് തണ്ടുചീയല്‍ രോഗം കണ്ടുവരുന്നത്. ഒരു ചെടിയില്‍ രോഗാബാധ കണ്ടാല്‍ അടുത്തുള്ള ചെടികളിലേയ്ക്കും പെട്ടെന്ന് വ്യാപിക്കാന്‍ സാധ്യതയുള്ളതിനാല്‍ രോഗബാധയേറ്റ ചെടികള്‍ ഉടനെ പറിച്ചെടുത്ത് നശിപ്പക്കണം. കോപ്പര്‍ ഓക്സിക്ലോറൈഡ് എന്ന കുമിള്‍നാശിനി 4 ഗ്രാം ഒരുലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലര്‍ത്തിയ ലായനിയോ ഒരുശതമാനം വീര്യമുള്ള ബോര്‍ഡോമിശ്രിതമോ ചെടികളില്‍ തളിച്ചുകൊടുക്കുന്നതും ചുവട്ടിലുള്ള മണ്ണില്‍ ഒഴിച്ച് കുതിര്‍ക്കുന്നതും രോഗബാധ തടയാന്‍ സഹായിക്കും. രോഗം സാധാരണയായി കണ്ടുവരുന്ന പ്രദേശങ്ങളില്‍ കാര്‍ബന്‍ഡാസിം എന്ന കുമിള്‍നാശിനി രണ്ടര ഗ്രാം ഒരു കിലോഗ്രാം വിത്തിന് എന്ന തോതില്‍ പുരട്ടി നടുന്നത് രോഗം വരാതിരിക്കാന്‍ സഹായിക്കും.

ഇലകളിലും ഇളംതണ്ടിലും ഉണ്ടാകുന്ന പൊടിക്കുമിള്‍ രോഗബാധ നിയന്ത്രിക്കാന്‍ കരാത്തേന്‍ എന്ന കുമിള്‍ നാശിനി 2 ഗ്രാം ഒരുലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ ചേര്‍ത്ത ലായനി രോഗബാധയുടെ തുടക്കത്തില്‍ തളിക്കുന്നത് രോഗം നിയന്ത്രിക്കാന്‍ സഹായിക്കും.

പയറിനെ ബാധിക്കുന്ന വൈറസ് രോഗമാണ് മൊസേക്. ഇലകള്‍ മഞ്ഞളിച്ച് ചെറുതാവുകയും വളര്‍ച്ച മുരടിക്കുകയും കായ്കള്‍ വളഞ്ഞ് പരുപരുത്തതായി കാണുകയും ചെയ്യുന്നതാണ് മൊസേക് രോഗത്തിന്‍റെ ലക്ഷണം. മുഞ്ഞ അധവാ ഇലപ്പേനുകളാണ് രോഗം പരത്തുന്നത്. മുഞ്ഞയെ നിയന്ത്രിക്കുന്നതും രോഗബാധയുള്ള ചെടികള്‍ ഉടനെ പറിച്ചുമാറ്റി നശിപ്പിക്കുന്നതും രോഗബാധയില്ലാത്ത ചെടികളില്‍ നിന്നുള്ള വിത്തുപയോഗിച്ച് കൃഷിചെയ്യുന്നതും മൊസേക് രോഗബാധയില്‍ നിന്നും പയര്‍കൃഷിയെ സംരക്ഷിക്കും.

വിത്തുത്പാദനം

വിത്തുത്പാദനത്തിനായി പയര്‍ കൃഷിചെയ്യാന്‍ പറ്റിയ സമയം വേനല്‍ കാലമാണ്. ഒരു പ്രത്യേക ഇനം വിത്തിനായി കൃഷിചെയ്യുന്പോള്‍ ആ തോട്ടത്തില്‍ മറ്റിനങ്ങള്‍ ഇല്ലെന്ന് ഉറപ്പുവരുത്തുന്നതോടൊപ്പം മറ്റിനങ്ങള്‍ കൃഷിചെയ്തിരിക്കുന്ന തോട്ടത്തില്‍നിന്ന് 25 മീറ്റര്‍ അകലമുണ്ടായിരിക്കുവാനും ശ്രദ്ധിക്കണം. ഈ വ്യത്യാസമുള്ള ചെടികള്‍ തോട്ടത്തില്‍ നിന്നും ഇടയ്ക്കിടയ്ക്ക് തെരഞ്ഞുപിടിച്ച് നശിപ്പിക്കണം. വിത്തുമുളച്ച് രണ്ടു മൂന്നാഴ്ചയാവുന്പോഴും പൂവിടുന്നതിനു മുന്പും കായ്കളുണ്ടായിത്തുടങ്ങുന്പോഴും കായ്കള്‍ വിത്തിനായി എടുക്കുന്ന സമയത്തും ഇക്കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. കീടങ്ങളോ രോഗങ്ങളോ ബാധിച്ചിട്ടില്ലാത്ത നല്ല ആരോഗ്യമുള്ള ചെടികളില്‍ നിന്നുവേണം വിത്തിനുള്ള കായ്കള്‍ ശേഖരിക്കേണ്ടത്. ചെടിയില്‍ നിന്നുതന്നെ മൂത്ത് നിറം മാറിത്തുടങ്ങുന്പോള്‍ കായ്കള്‍ പറിച്ചെടുത്ത് നല്ല വെയിലത്തുണക്കിയശേഷം കൈകൊണ്ടോ വടികൊണ്ട് അടിച്ചോ മണികള്‍ വേര്‍പെടുത്തിയെടുക്കണം. ചൂടുകുറഞ്ഞ വെയിലത്ത് ചാക്കോ പനന്പോ വിരിച്ച് വിത്ത് ഉണക്കിയെടുക്കണം. ഉണങ്ങിയ വിത്ത് തുണികൊണ്ടുള്ള സഞ്ചികളിലോ പോളിലൈന്‍ഡ് സഞ്ചികളിലോ സൂക്ഷിച്ചുവെക്കാം.

പലതരം കുമിളുകളും ചെള്ള് തുടങ്ങിയ കീടങ്ങളും ഉണക്കി സൂക്ഷിക്കുന്ന വിത്തിനെ ബാധിക്കാന്‍ സാധ്യതയുണ്ട്. രണ്ടര ഗ്രാം കാര്‍ബെന്‍ഡാസിം എന്ന കുമിള്‍നാശിനിയും 20 ഗ്രാം കാര്‍ബാറില്‍ എന്ന കീടനാശിനിയും ഒരുകിലോഗ്രാം വിത്തിന് എന്ന തോതില്‍ പുരട്ടി സൂക്ഷിക്കുന്നത് വിത്തിനെ കീടരോഗങ്ങളില്‍ നിന്നും സംരക്ഷിക്കും. വേപ്പെണ്ണ, വെളിച്ചെണ്ണ തുടങ്ങിയ സസ്യ എണ്ണകളില്‍ ഏതെങ്കിലുമൊന്ന് ഒരുകുലോഗ്രാം വിത്തിന് 10 മില്ലീലിറ്റര്‍ എന്ന തോതില്‍ പുരട്ടി സൂക്ഷിക്കുന്നത് പയര്‍ വിത്തില്‍ ചെള്ളു കുത്താതിരിക്കാന്‍ സഹായിക്കും.

ക്യാപ്സിക്കംഎരിവിന്‍റെ തീക്ഷ്ണതയില്ലാത്ത തടിച്ചു മാംസളമായ ക്യാപ്സിക്കം മുളക് ഇന്ന് നമ്മുടെ തീന്‍മേശകള്‍ക്കും സുപരിചിതമാകുന്നു. മുളകുകളിലെ റാണിയാണ് ക്യാപ്സിക്കം. ഒരര്‍ത്ഥത്തില്‍ മുളകിന്‍റെ യാതൊരു വിധ എരിവോ പുകച്ചിലോ ഇല്ലാത്ത ഈ സൗമ്യ സ്വഭാവക്കാരി കരണം പൊട്ടിക്കുന്ന കാന്താരിയുടെ ബന്ധുവാണെന്നു പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ? ഏത് കറിയിലായാലും ഒരു ക്യാപ്സിക്കം മുളക് മുറിച്ചിട്ടാല്‍ അതിന്‍റെ സ്വാദും ഭാവവും ഒന്നുവേറെയാകും, പ്രത്യേകിച്ച് മീന്‍കറിയിലും ഇറച്ചിക്കറിയിലും. പോഷകങ്ങളുടെയും ധാതുക്കളുടെയും ഒരു കലവറയാണ് ക്യാപ്സിക്കം. ഇതില്‍ മാംസ്യവും, കൊഴുപ്പും, കാത്സ്യവും, ജീവകം എ, ബി, സി എന്നിവയുമടങ്ങിയിട്ടുണ്ട്.

കഥ ഇതൊക്കെയെങ്കിലും കേരളത്തില്‍ ക്യാപ്സിക്കത്തിന്‍റെ കൃഷി തുലോം വിരളമാണ് എന്നു പറയാം. ഹിമാചല്‍പ്രദേശ്, കര്‍ണാടകം, തമിഴ്നാട്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ ഇതിന്‍റെ കൃഷി ഒതുങ്ങിനില്‍ക്കുന്നു. എന്നുകരുതി കേരളത്തില്‍ ഇത് വളരുകയേയില്ല എന്ന് ധരിക്കരുത്. ഒരു പക്ഷെ കേരളത്തലെ ചൂടേറിയ കാലാവസ്ഥയാവണം ഇതിന്‍റെ കൃഷിക്ക് തടസ്സമായി നില്‍ക്കുന്നത് എന്ന് കരുതുന്നതില്‍ തെറ്റില്ല. കനത്ത ചൂടില്‍ ഇതിന്‍റെ വളര്‍ച്ച മുരടിച്ചുപോകും. എന്നാല്‍ കേരളക്കിലെ സസ്യസന്പത്തിന്‍റെ കലവറയായ ഹൈറേഞ്ച് മേഖലയില്‍ ക്യാപ്സിക്കം വളര്‍ത്താം. മഴയുടെ ശക്തി കുറയുന്ന ആഗസ്റ്റ്- സെപ്തംബര്‍ മാസം മുതല്‍ ഒക്ടോബര്‍- മാര്‍ച്ചുവരെ തീരദേശങ്ങളിലും ഇത് വളരും.

നഴ്സറിയില്‍ വിത്തുപാകി മുളപ്പിക്കുന്ന തൈകള്‍ ഇളക്കി നട്ടാണ് ക്യാപ്സിക്കം വളര്‍ത്തുന്നത്. ഒരു ഹെക്ടറില്‍ വാണിജ്യാടിസ്ഥാനത്തില്‍ വളര്‍ത്തുന്പോള്‍ 750 ഗ്രാം വിത്തുവേണം. നഴ്സറി നല്ല സൂര്യപ്രകാശം കിട്ടുന്നിടത്ത് തയ്യാറാക്കണം. രണ്ടടി വീതിയും അരയടി ഉയരവും സൗകര്യപ്രദമായ നീളവുമുള്ള തടങ്ങളില്‍ വിത്ത് പാകുക. ചാണകപ്പൊടി അടിവളമായി ചേര്‍ക്കുന്നത് കൊള്ളാം. പൊട്ടിങ് മിശ്രിതം നിറച്ച ചെറിയ ചട്ടികളിലും വിത്തുപാകാം. 45 ദിവസം വളര്‍ച്ചയെത്തിയ തൈകളാണ് ഇളക്കി നടേണ്ടത്. മുളകിന്‍റെ പില്‍കാല വളര്‍ച്ച ത്വരിതപ്പെടുത്താന്‍ ഇളക്കിയെടുത്തയുടന്‍ അരമണിക്കൂര്‍ നേരം ഒരു രാസലായനിയില്‍ തൈകള്‍ മുക്കിവെക്കാറുണ്ട്. 2 ഗ്രാം പൊട്ടാസ്യം സള്‍ഫേറ്റും 2 ഗ്രാം അമോണിയം നൈട്രേറ്റും 10 ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ചെടുക്കു ന്നതാണ് ഈ ലായനി. തറയിലാണ് തൈകള്‍ നടാനുദ്ദേശിക്കുന്ന തെങ്കില്‍ നിലമൊരുക്കിയിട്ട് അവിടെ 60 സെന്‍റീമീറ്റര്‍ അകലത്തില്‍ ചാലുകളെടുത്തുവേണം നടാന്‍. ജൈവവളം ചാലില്‍ ചേര്‍ത്തു കൊടുത്താല്‍ മതി. സാധാരണ മുളകിനെക്കാള്‍ അല്‍പം കൂടുതല്‍ വളം ഇതിനു വേണമെന്നാണ് കണക്കാക്കിയിരിക്കുന്നത്. തൈ നടുന്നതിനുമുന്പ് ഹെക്ടറിന് 75 കിലോഗ്രാം നൈട്രജന്‍, 75 കിലോഗ്രാം ഫോസ്ഫറസ്, 50 കിലോഗ്രാം പൊട്ടാഷ് എന്നിവ അടിവളമായി നല്‍കണം. തുടര്‍ന്ന് ചെടിയുടെ വളര്‍ച്ചയ്ക്കനുസരിച്ച് 75 കിലോഗ്രാം നൈട്രജന്‍ പല തവണകളായി നല്‍കണം. രാസവളം ഒരിക്കലും ചെടിയുടെ തണ്ടിലും ഇലയിലും വീഴരുത്. മേല്‍വള പ്രയോഗം കഴിഞ്ഞാല്‍ വശങ്ങളില്‍ നിന്ന് മണ്ണുകയറ്റി വാരം കൂട്ടുന്നത് നല്ല വളര്‍ച്ചയ്ക്ക് സഹായിക്കും. ചെടിയുടെ അറ്റം ഇടയ്ക്ക് നുള്ളി വിടുന്നത് കൂടുതല്‍ ശിഖരങ്ങളുണ്ടാകാനിടയാക്കും.

തണലുള്ള സ്ഥലത്ത് വളരുന്പോഴും ക്യാപ്സിക്കം സ്ഥലത്ത് വളരുന്പോഴും ക്യാപ്സിക്കം നല്ല വിളവ് തരുന്നതായി കണ്ടിട്ടുണ്ട്. അഃുകൊണ്ടാണ് സൂര്യപ്രകാശത്തിന്‍റെ തോത് നിയന്ത്രിക്കുന്ന ഷെയിഡ്നെറ്റ് പാകിയ പോളിഹൗസുകളില്‍ വളരുന്ന ക്യാപ്സിക്കത്തില്‍ നിന്ന് മികച്ച വിളവും രൂപഭംഗിയും ഡിമാന്‍റുമുള്ള വലിയ മുളക് കിട്ടുന്നത്.

തൈ ഇളക്കിനട്ട് മൂന്നുമാസമാകുന്പോഴേയ്ക്കും വിളവെടുപ്പിന് സമയമാകും. മൂത്ത പച്ചനിറമുള്ള ക്യാപ്സിക്കത്തിനാണ് വിപണിയില്‍ പ്രിയം. ഒരു ക്യാപ്സിക്കത്തിന് 3 മുതല്‍ 5 രൂപവരെ വില കിട്ടാറുണ്ട്. ഒരു ചെടിയില്‍ നിന്ന് പരമാവധി ഒരു കിലോഗ്രാം വരെ കായ്കള്‍ കിട്ടും. കായ്കള്‍ ഓരാഴ്ചവരെ കേടാകാതിരിക്കും. എന്നാല്‍ ഫ്രിഡ്ജില്‍ മൂന്നാഴ്ചവരെ സൂക്ഷിക്കാം. വയനാട്ടിലെ അന്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണകേന്ദ്രത്തില്‍ ക്യാപ്സിക്കത്തിന്‍റെ വിത്ത് പരിമിതമായ തോതില്‍ ലഭിക്കുന്നുണ്ട്.

2.98823529412
രതിഷ് Jun 27, 2017 08:08 PM

നല്ല അഭിപ്രായം

നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top