Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
 • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

മഴക്കാല പച്ചക്കറികൾ

മഴക്കാല പച്ചക്കറികൾ - കൂടുതൽ വിവരങ്ങൾ

നടാം മഴക്കാലപച്ചക്കറിവിളകള്

വെണ്ട

കേരളത്തിലെ കാലാവസ്ഥയില് മഴക്കാലത്ത് ഏറ്റവും നന്നായി വളര്ത്തിയെടുക്കാന് കഴിയുന്ന ഒരു പച്ചക്കറി വിളയാണ് വെണ്ട. മഴക്കാലം വെണ്ടകൃഷിക്ക് ഏറ്റവും യോജിച്ചതാണ്. വെണ്ടകൃഷിയുടെ പ്രധാനഭീഷണിയായ മഞ്ഞളിപ്പ് രോഗം പരത്തുന്ന വെള്ളീച്ചകള് മഴക്കാലത്ത് തീരെ കുറവായിരിക്കും എന്നതിനാല് വെണ്ടച്ചെടികള് ആരോഗ്യത്തോടെ വളര്ന്ന് നല്ല കായ്ഫലം നല്കുന്നു. ജന്മം കൊണ്ട് ആഫ്രിക്കന് ദേശക്കാരനാണ് വെണ്ട. പോഷക സമൃദ്ധമായ ഈ പച്ചക്കറിയില് ധാരാളം അയഡിനു അടങ്ങിയിട്ടുണ്ട്.

വെണ്ടയിലെ പ്രധാന ഇനങ്ങള്

 1. അര്ക്ക അനാമിക: നല്ല പച്ചനിറത്തോടുകൂടിയ ചെറിയ   കായ്കള്, ഉയര്ന്ന വിളവ്, നരപ്പ് രോഗത്തിനെതിരെ പ്രതിരോധശക്തി.
 2. സല്കീര്ത്തി:  ഇളം പച്ചനിറമുള്ള നീണ്ട കായ്കളുള്ള ഇനം.
 3. സുസ്ഥിര: ഇളം പച്ച നിറമുള്ള, നല്ലവിളവുനല്കാനുള്ള കഴിവ്, മഞ്ഞളിപ്പുരോഗത്തിനെതിരെ പ്രതിരോധശേഷി, വീട്ടു വളപ്പിലെ കൃഷിക്കനുയോജ്യം.
 4. മഞ്ജിമ: മികച്ച വിളവ്, നരപ്പിനെതിരെ പ്രതിരോധശേഷി, തിരുവനന്തപുരം ജല്ലയ്ക്ക് ഏറെ അനുയോജ്യം.
 5. അഞ്ജിത: ഇളം പച്ചനിറമുള്ള കായ്കള് , പ്രതിരോധശേഷി.

ഇവക്കുപുറമേ കിരണ്, ചുവപ്പുനിറത്തോടുകൂടിയ അരുണ എന്നിവയും കൃഷി ചെയ്യാം. നരപ്പുരോഗത്തിനെതിരെ ഉയര്ന്ന പ്രതിരോധശേഷിയുള്ള വര്ഷ, ഉപഹാര് എന്നയിനവും കേരളത്തിലെ കൃഷിക്കനുയോജ്യമാണ്. ധാരാളം ഹൈബ്രിഡ് വെണ്ടയിനങ്ങളും ഇപ്പോള് ലഭ്യമാണ്.

നടീല്: മെയ്മാസം പകുതിയാകുന്പോള് വിത്തിടാവുന്നതാണ്. വാരങ്ങളിലോ ഗ്രോബാഗുകളിലോ നടാം. വാരങ്ങളില് നടുന്പോള് ചെടികള് തമ്മില് 45 സെ.മീറ്ററും വരികള് തമ്മില് 60 സെ.മീറ്ററും ഇടയകലം പാലിക്കണം. നടുന്നതിന് 12 മണിക്കൂര് മുന്പ് വെണ്ടവിത്തുകള് വെള്ളത്തില് കുതിര്ത്തിടേണ്ടതാണ്. ഇങ്ങനെ കുതിര്ക്കുന്പോള് 20 ഗ്രാം സ്യൂഡോമോണസ് 1 ലിറ്റര് എന്ന തോതില് എടുത്താല് വാട്ട രോഗത്തെ ഒഴിവാക്കാം. ചെടികള് മുളച്ചു വരുന്നതുവരെ ചെറിയ തോതില് നന ആവശ്യമാണ്. ജൂണ് ആകുന്പോഴേക്കും മഴ ലഭിക്കുന്നതോടെ ചെടികള് തഴച്ചു വലരുവാന് തുടങ്ങും. നട്ട് 40-45 ദിവസത്തിനുള്ളില് വെണ്ട പൂവിടുകയും തുടര്ന്ന് തുടര്ച്ചയായി മൂന്നുമാസലത്തോളം കായ്ഫലം ലഭിക്കുകയും ചെയ്യും. ചാണകം, കപ്പലണ്ടപ്പിണ്ണാക്ക്, എല്ലുപൊടി തുടങ്ങിയ ജൈവവളങ്ങള് വെണ്ടക്ക് നല്കാവുന്നതാണ്. പിണ്ണാക്കുകള് പുളിപ്പിച്ചു നല്കുന്നതാണ് ഉത്തമം. ഒരു ചെടിക്ക് അരക്കിലോ എങ്കിലും ജൈവവളം അടിവളമായി നല്കേണ്ടതാണ്.. കൂടാതെ നട്ട് രണ്ടാഴ്ചയില് ഒരുതവണ എന്നതോതില് വളപ്രയോഗം നല്കാവുന്നതാണ്. മെയ്-ജൂണ് മാസത്തിലെ വെണ്ടകൃഷിയിലാണ് ഏറ്റവും മികച്ച വിളവ് നമുക്ക് പ്രതീക്ഷിക്കാവുന്നത്. വെണ്ട വേനല്കാലത്തും നടാമെങ്കിലും  രോഗകീടാക്രമണങ്ങള് കൂടുതലായതിനാല് വിളവ് പോതുവേ കുറവായിരിക്കും.

മുളക്

നമ്മുടെ വീടുകളില് ഒഴിവാക്കാനാവാത്ത പച്ചക്കറിവിളയാണ് മുളക്. പച്ച മുളകായും ഉണക്കിയും നാം മുളക് ഉപയോഗിച്ചുവരുന്നു. സുഗന്ധവ്യഞ്ജനമായും കരുതിപോരുന്ന വിളയാണിത്. മുളകില് അടങ്ങിയിരിക്കുന്ന കാപ്സസിന് എന്ന ഘടകമാണ് മുളകിന് എരിവുരസം നല്കുന്നത്. മുളക് ഏതുസമയത്തും കൃഷിചെയ്യാമെങ്കിലും മഴക്കാലം തീര്ത്തും അനുയോജ്യമായ കാലമാണ്. വെള്ളം കെട്ടി നില്ക്കാതെ കൃഷിചെയ്യാനായാല് മഴക്കാലത്ത് മുളക് മികച്ച വിളവു നല്കുന്നു. നീരൂറ്റിക്കുടിക്കുന്ന പ്രാണികളുടെ എണ്ണത്തില് കാണുന്ന കുറവാണ് ഇതിനു കാരണം.

ഇനങ്ങള്

 1. ഉജ്ജ്വല: നല്ല എരിവ്, ബാക്ടീരിയല് വാട്ടത്തനെതിരെ മികച്ച പ്രതിരോധശക്തി, മുളകുകള് കൂട്ടമായി മുകളിലേക്കു നില്ക്കുന്നു. അടുത്തടുത്ത് കൃഷിചെയ്യാം.
 2. അനുഗ്രഹ: വാട്ടത്തിനെതിരെ പ്രതിരോധശേഷി, ഒറ്റക്കുതൂങ്ങിക്കിടക്കുന്ന ഇനം, എരിവ്, ഇടത്തരം വീട്ടിലെ തോട്ടത്തിനു മികച്ചത്.
 3. വെള്ളായണി, അതുല്യ: എരിവ് കുറഞ്ഞ നീണ്ടകായ്കള്, ക്രീം നിറം.
 4. ജ്വാലമുഖി, ജ്വാലസഖി: എരിവ് തീരെക്കുറവ്, കട്ടിയുള്ള തൊലി, തിരുവനന്തപുരെ കൊല്ലംജില്ലകളില് ഉപയോഗിച്ചുവരുന്നു.
  1. സിയറ: അത്യുല്പാദന ശേഷിയുള്ള മുളകിനം, നീളമുള്ള കായ്കള്, തിളങ്ങുന്ന പച്ചനിറം

ഇവയ്ക്കുപുറമേ കാന്താരിമുളകും വീട്ടില് കൃഷിചെയ്യാന് പറ്റിയ ഇനമാണ്. അല്പം ,തണലുള്ള ഭാഗത്ത് കാന്താരിമുളക് കൃഷിചെയ്യാം. മറ്റുള്ള ഇനങ്ങള്ക്ക് നല്ല സൂര്യപ്രകാശം വേണം. മുകളിലേക്കു നില്ക്കുന്ന നീളം കുറഞ്ഞ കായ്കള്, തീവ്രമായ എരിവ്, നീണ്ടവിളവുകാലം എന്നിവ ഇവയെ വീട്ടിലെ പച്ചക്കറിത്തോട്ടത്തിന് പ്രിയപ്പെട്ടതാക്കുന്നു.

നടീല് : വിത്തുകള് പാകിമുളപ്പിച്ച തൈകളാണ് നടീല് വസ്തു. തൈകള് ഉണ്ടാക്കുന്നതിനായി വ്ത്തുകള് മെയ് പത്നഞ്ചോടെ തവാരണകളിലോ പ്രോട്രേകളിലോ ഇട്ട് മുളപ്പിച്ചെടുക്കാം. 20-25 ദിവസം പ്രായമായ തൈകള് മാറ്റിനടാം. ചെടികള് തമ്മില് 45 സെ.മീറ്ററും വാരങ്ങള്തമ്മില് 60 സെ.മീറ്ററും ഇടയകലം നല്കണം. തൈകള് നട്ട് അന്പതാം ദിവസം വിളവെടുപ്പു തുടങ്ങാം. നടുന്ന സമയത്ത് അടിവളമായി ചെടിയൊന്നിന് അരക്കിലോഗ്രാം ജൈവവളം നല്കണം. പിന്നീട് 14 ദിവസത്തിനുള്ളില് ഒരു തവണ എന്നതോതില് ജൈവവളങ്ങളോ ജീവാണുവളങ്ങളോ നല്കാം. തൈകള് മാറ്റിനടുന്ന സമയം മുതല് സ്യൂഡോമോണസ് 20 ഗ്രാം ഒരു ലിറ്റര് എന്ന തോതില് നല്കുന്നത് ചെടികള്ക്ക് നല്ല പ്രതിരോധശേഷിനല്കും. അസോസ് പൈറില്ലം മണ്ണില് ചേര്ത്തുകൊടുക്കുന്നത് നല്ലതാണ്. കുറച്ചുമുളകുചെടികളെങ്കിലലും നമ്മുടെ വീട്ടില് ഉണ്ടായാല് പച്ചമുളക് കടകളില് നിന്ന് വാങ്ങേണ്ടിവരില്ല എന്നതാണ് യാഥാര്ത്ഥ്യം

3.0
സ്റ്റാറുകള്‍ക്കു മുകളിലൂടെ നീങ്ങി, റേറ്റ് ചെയ്യുന്നതിനായി ക്ലിക്ക് ചെയ്യുക.
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top