অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

പച്ചക്കറി-ജൈവ വളപ്രയോഗം

ജൈവവളങ്ങൾ

പച്ചക്കറിക്കൃഷി ജൈവരീതിയില്‍ കൃഷിചെയ്യുന്നതിന് നല്‍കേണ്ട ജൈവവളത്തെക്കുറിച്ചും അവയുടെ കാര്യക്ഷമമായ പ്രയോഗരീതിയും

പച്ചച്ചാണകം

പച്ചച്ചാണകം വെള്ളത്തില്‍ കലര്‍ത്തി എല്ലാ പച്ചക്കറികള്‍ക്കും നല്‍കാം. ഒരുകിലോ ചാണകം 10 ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ ചേര്‍ത്ത് ഉപയോഗിക്കാം. ഏക്കറിന് 20 കി.ഗ്രാം ചാണകം മതിയാകും. പശുവിന്റെ മൂത്രവും മികച്ച വളമാണ്. ഇത് എട്ടിരട്ടി വെള്ളംചേര്‍ത്ത് നേര്‍പ്പിച്ചാണ് ഉപയോഗിക്കേണ്ടത്. ഒരേക്കര്‍ സ്ഥലത്തേക്ക് ഇത്തരത്തില്‍ നേര്‍പ്പിച്ച ലായനി 200 ലിറ്റര്‍ പ്രയോഗിക്കാം.

സ്ലറി

ബയോഗ്യാസ് പ്ലാന്റുള്ള ഇടങ്ങളില്‍ ഇതില്‍നിന്നു പുറത്തുവരുന്ന സ്ലറി പച്ചക്കറിക്കൃഷിക്ക് അത്യുത്തമമാണ്. ഒരുകിലോ സ്ലറി 10 ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് നേര്‍പ്പിച്ച് ഉപയോഗിക്കാം. ഏക്കറിന് 20 കിലോ സ്ലറി ഉപയോഗിക്കാം. മണ്ണിര കമ്പോസ്റ്റ് ലഭ്യമായ ഇടങ്ങളില്‍ ഒരേക്കര്‍ പച്ചക്കറിക്കൃഷിക്ക് 400 കി.ഗ്രാം എന്ന തോതില്‍ ഉപയോഗിക്കാം. മണ്ണിര കമ്പോസ്റ്റിനോടൊപ്പം ലഭ്യമാകുന്ന വെര്‍മിവാഷ് എട്ടിരട്ടി വെള്ളംചേര്‍ത്ത് നേര്‍പ്പിച്ചുവേണം ഉപയോഗിക്കാന്‍. ഒരേക്കര്‍ സ്ഥലത്തേക്ക് ഈ ലായനി 200 ലിറ്റര്‍ വേണ്ടിവരും.

കടലപ്പിണ്ണാക്ക്

കടലപ്പിണ്ണാക്കും ജൈവകൃഷിയില്‍ മികച്ച ഗുണംചെയ്യും. വെള്ളത്തില്‍ കലര്‍ത്തി നേര്‍പ്പിച്ച് ഉപയോഗിക്കുന്നതാണ് ഗുണകരം. ഒരു കി.ഗ്രാം പിണ്ണാക്ക് 10 ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ ലയിപ്പിച്ചെടുക്കാം. ഒരേക്കര്‍ സ്ഥലത്തേക്ക് 20 കി.ഗ്രാംവരെ കടലപ്പിണ്ണാക്ക് ചേര്‍ത്തു തയ്യാറാക്കിയ ലായനി ഉപയോഗിക്കാം.

ചില വസ്തുതകൾ

മേല്‍ക്കാണിച്ച വളക്കൂട്ടുകളെല്ലാം 10 ദിവസത്തെ ഇടവേളകളില്‍ ആവര്‍ത്തിക്കാം. വിത്തിടുന്നതിനുമുമ്പ് അല്ലെങ്കില്‍ തൈകള്‍ പറിച്ചുനടുന്നതിനു മുമ്പ് നന്നായി പാകംവന്ന കാലിവളമോ കമ്പോസ്റ്റോ നല്ലരീതിയില്‍ മണ്ണുമായി ചേര്‍ത്ത് മണ്ണ് പാകപ്പെടുത്തണം. ഒരു ചതുരശ്ര മീറ്ററിന് ട്രൈക്കോഡെര്‍മ സമ്പുഷ്ട കാലിവളം 10 കിലോ, വേപ്പിന്‍ പിണ്ണാക്ക് 50 ഗ്രാം എന്നിവ ചേര്‍ക്കുന്നത് നേഴ്സറി രോഗങ്ങളെ തടയാന്‍ ഉപകരിക്കും.

വെള്ളരിവര്‍ഗ വിളകള്‍ക്ക് വള്ളിവീശുമ്പോഴും പൂവിടുമ്പോഴും ഒരുകിലോ പച്ചച്ചാണകം ഒരുലിറ്റര്‍ വെള്ളത്തില്‍ കലക്കിയെടുത്ത ലായനി തളിച്ചുകൊടുക്കുന്നത് നല്ലതാണ്. കോഴിവളവും ആട്ടിന്‍കാഷ്ഠവും നല്ല വളമാണെങ്കിലും ഇവ അല്‍പ്പം പഴകിയത് ഉപയോഗിക്കുന്നതാണ് പച്ചക്കറിവിളകള്‍ക്ക് നല്ലത്. ഇവ കഴിവതും അടിവളമായി പ്രയോഗിക്കണം. ഇവ ഒരേക്കര്‍ സ്ഥലത്തേക്ക് 400 കി.ഗ്രാംവരെ ചേര്‍ക്കാം.

അവസാനം പരിഷ്കരിച്ചത് : 6/21/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate