Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
 • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

പച്ചകറികൾ

വിവിധ ഇനം പച്ചകറികളും അവയുടെ കൃഷി രീതികളും

പയര്‍

കുരത്തോല  പയര്‍,പതിനെട്ടുമണി പയര്‍,അച്ചിങ്ങ പയര്‍,വള്ളി പയര്‍ എന്നീ പേരുകളില്‍ അറിയപെടുന്ന  പയര്‍ ആണ് കൂടുതല്‍ പ്രചാരത്തിലുള്ളത്.കേരളത്തിലെ കാലാവസ്ഥയില്‍ വര്ഷം മുഴുവന്‍ കൃഷി ചെയ്യാവുന്ന ഒന്നാണ് പയര്‍ (ശാസ്ത്രീയനാമം: വിഗ്‌ന അംഗ്വിക്കുലേറ്റ സെന്‍ക്വിപെഡാലിസ്). തെങ്ങിന്‍ തോപ്പില്‍ ഒരു അടിത്തട്ട് വിളയായും മെയ് സെപ്റ്റംബര്‍ മാസങ്ങളില്‍ മരച്ചീനിത്തോട്ടത്തില്‍ ഒരു ഇടവിളയായും പയര്‍ കൃഷി ചെയ്യാം. രണ്ടാം വിളക്കാലത്തും വേനല്‍ക്കാലത്തും ഒരുപ്പൂ ഇരുപ്പൂ നിലങ്ങളില്‍ പയര്‍ ഒരു തനി വിളയായിത്തന്നെ വളര്‍ത്താവുന്നതേയുളളൂ. വീട്ടുവളപ്പില്‍ ഏതു കാലത്തും പയര്‍ വിതയ്ക്കാം.

കൃഷിക്കാലം

ഏതുകാലത്തും നാടന്‍പയര്‍ വളര്‍ത്താം. മഴയെ ആശ്രയിച്ചുളള കൃഷിക്ക്, ജൂണ്‍ മാസത്തില്‍ വിത്ത് വിതയ്ക്കാം. കൃത്യമായി പറഞ്ഞാല്‍ ജൂണിലെ ആദ്യ ആഴ്ചയ്ക്ക് ശേഷം. രണ്ടാം വിളക്കാലത്ത് (റാബി) അതായത് സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെ നെല്‍പാടത്തിന്റെ ബണ്ടുകളില്‍ ഒരു അതിരു വിളയായും പയര്‍ പാകി വളര്‍ത്താം. ഞാറ് പറിച്ചു നടുന്ന അതേ ദിവസം തന്നെ ബണ്ടിന്റെ ഇരുവശത്തും വിത്തു വിതയ്ക്കാം. നെല്‍പാടങ്ങളില്‍ വിളവെടുപ്പിനു ശേഷം വേനല്‍ക്കാലത്ത് തരിശിടുന്ന വേളയില്‍ പയര്‍ ഒരു തനിവിളയായി വളര്‍ത്താം.

ഇനങ്ങള്‍

പച്ചക്കറിക്ക് ഉപയോഗിക്കുന്നവ: കുറ്റിപ്പയര്‍ ഭാഗ്യലക്ഷ്മി, പൂസ ബര്‍സാത്തി, പൂസ കോമള്‍
പകുതി പടരുന്ന സ്വഭാവമുളളവ: കൈരളി, വരൂണ്‍, അനശ്വര, കനകമണി, അര്‍ക്ക് ഗരിമ.
പടര്‍പ്പന്‍ ഇനങ്ങള്‍: ശാരിക, മാലിക, കെ. എം. വി1, ലോല, വൈജയന്തി, മഞ്ചേരി ലോക്കല്‍, വയലത്തൂര്‍ ലോക്കല്‍, കുരുത്തോലപ്പയര്‍.
വിത്തിന് ഉപയോഗിക്കുന്നവ: സി152, എസ്488, പൂസ ഫല്‍ഗുനി, പി118, പൂസദോ ഫസിലി, കൃഷ്ണമണി(പി.ടി. ി2), വി240, അംബ(വ16), ജി.സി827, സി ഓ3, പൌര്‍ണ്ണമി (തരിശിടുന്ന നെല്‍പാടങ്ങള്‍ക്ക്).
പച്ചക്കറിക്കും വിത്തിനും ഉപയോഗിക്കുന്നവ: കനകമണി, ന്യൂ ഈറ
മരച്ചീനിത്തോട്ടത്തിലെ ചങ്ങാതി വിള: വി26
തെങ്ങിന്‍തോപ്പിലെ അടിത്തട്ട് വിള: ഗുജറാത്ത് വി118, കൌ പീ2

വള്ളിപ്പയറില്‍ ലോല, വൈജയന്തി, ശാരിക, മാലിക. കെ. എം. വി 1, മഞ്ചേരി ലോക്കല്‍, വയലത്തൂര്‍ ലോക്കല്‍, കുരുത്തോലപ്പയര്‍.

കുറ്റിപ്പയറില്‍ അനശ്വര, കൈരളി, വരുണ്‍,കനകമണി (പി.ടി.ബി.1), അര്‍ക്ക് ഗരിമ.

തടപ്പയറില്‍ ഭാഗ്യലക്ഷ്മി,പൂസ ബര്‍സാത്തി, പൂസ കോമള്‍, എന്നീ ഇനങ്ങളിലുള്ള വിത്തുകളാണ് നടാന്‍ ഉപയോഗിക്കുന്നത്.

വര്‍ഷം മുഴുവന്‍ കൃഷിചെയ്യാന്‍ പറ്റുന്ന പച്ചക്കറിയാണിത്. വള്ളിപ്പയര്‍ നടാന്‍ ഉചിതം ആഗസ്‌റ് സെപ്തംബര്‍. മഴക്കാലത്ത് ചെടി തഴച്ച് വളരുമെങ്കിലും വിളവ് കുറവാണ്

വിത്ത് നിരക്ക്

 • പച്ചക്കറി ഇനങ്ങള്‍ക്ക് കുറ്റിച്ചെടി 2025 കി.ഗ്രാം/ഹെക്ടര്‍
 • പടരുന്നവ 45 കി.ഗ്രാം/ഹെക്ടര്‍
 • വിത്തിനും മറ്റും വളര്‍ത്തുന്നവയ്ക്ക്

വിതയ്ക്കല്‍

6065 കി ഗ്രാം/ഹെക്ടര്‍ (കൃഷ്ണമണിക്ക് 45 കി ഗ്രാം)
#നരിയിടല്‍ 5060 കി.ഗ്രാം/ഹെക്ടര്‍(കൃഷ്ണമണിക്ക് 40 കി ഗ്രാം).


കൃഷിയിടം രണ്ടോ മൂന്നോ തവണ നന്നായി ഉഴുതിളക്കി കട്ടയും കളയുമൊക്കെ മാറ്റുക. മഴവെളളകെട്ടുണ്ടാകാതിരിക്കാന്‍ 30 സെ മീ വീതിയിലും 15 സെ മീ താഴ്ചയിലും 2 മീറ്റര്‍ അകലം നല്‍കി ചാലുകള്‍ കീറുക. വിത്തിനു വേണ്ടി വളര്‍ത്തുന്ന ഇനങ്ങള്‍ക്കും, വിത്തിനും പച്ചക്കറിക്കും വേണ്ടി വളര്‍ത്തുന്ന ഇനങ്ങള്‍ക്കും വരികള്‍ തമ്മില്‍ 25 സെ മീറ്ററും ചെടികള്‍ തമ്മില്‍ 15 സെ മീറ്ററും നല്‍കി വേണം നുരിയിടാന്‍. ഒരു കുഴിയില്‍ രണ്ടു വിത്ത് വീതം മതിയാകും. വിത്ത് വിതയ്ക്കുകയാണെങ്കില്‍, വിതച്ചു കഴിഞ്ഞ് ചാലു കീറിയാല്‍ മതിയാകും. കിറ്റിപ്പയറിന് വരികള്‍ തമ്മില്‍ 30 സെ.മീറ്ററും ചെടികള്‍ തമ്മില്‍ 15 സെ മീറ്ററും ആണ് നന്ന്. പാതി പടര്‍ന്ന വളരുന്ന ഇനങ്ങള്‍ക്കും 45*30 സെ മീറ്റര്‍ ഇടയകലമാണ് വേണ്ടത്. പടരുന്ന ഇനങ്ങള്‍ ഒരു കുഴിയില്‍ മൂന്ന് തൈകള്‍ എന്ന തോതില്‍ നടണം.

വിത്ത് പരിചരണം

പയര്‍ വിത്തില്‍ റൈസോബിയം കള്‍ച്ചറും കുമ്മായവും പുരട്ടുന്നത് വളരെ നല്ലതാണ്. കള്‍ച്ചര്‍ ഉപയോഗിക്കുമ്പോള്‍ അതിന്റെ പായ്ക്കറ്റിനു പുറത്ത് എഴുതിയിരിക്കുന്ന വിളയുടെ പേരും നിര്‍ദ്ദിഷ്ട തീയതിയും ശ്രദ്ധിക്കണം, നിശ്ചിത വിളയ്ക്ക് നിശ്ചിത കള്‍ച്ചര്‍ തന്നെ ഉപയോഗിക്കണം. നിര്‍ദ്ദിഷ്ട തീയതിക്ക് മുന്‍പ് തന്നെ ഉപയോഗിക്കുകയും വേണം. ഒരു ഹെക്ടര്‍ സ്ഥലത്തേക്ക് 250 മുതല്‍ 375 ഗ്രാം വരെ കള്‍ച്ചര്‍ മതിയാകും. കള്‍ച്ചര്‍ ഒരിക്കലും നേരിട്ടുളള സൂര്യപ്രകാശത്തിലോ വെയിലത്തോ തുറക്കരുത്. അത്യാവശ്യത്തിനും മാത്രം വെളളം ഉപയോഗിച്ച് കള്‍ച്ചര്‍, വിത്തുമായി ഒരോ പോലെ നന്നായി പുരട്ടിയെടുക്കുക. (വെറും വെളളത്തിന് പകരം 2.5% അന്നജ ലായനിയോ തലേദിവസത്തെ കഞ്ഞിവെളളമോ ആയാലും മതി. ഇവയാകുമ്പോള്‍ കള്‍ച്ചര്‍ വിത്തുമായി നന്നായി ഒട്ടിപ്പിടിക്കുകയും ചെയ്യും.). ഇങ്ങനെ പുരട്ടുമ്പോഴും വിത്തിന്റെ പുറം തോടിന് ക്ഷതം പറ്റാതെ നോക്കണം, കള്‍ച്ചര്‍ പുരട്ടിക്കഴിഞ്ഞ് വിത്ത് വൃത്തിയുളള ഒരു കടലാസിലോ മറ്റോ നിരത്തി തണലത്ത് ഉണക്കിയിട്ട് ഉടനെ പാകണം. റൈസോബിയം കള്‍ച്ചര്‍ പുരട്ടിയ വിത്ത് ഒരിയ്ക്കലും രാസവളങ്ങളുമായി ഇടകലര്‍ത്താന്‍ പാടില്ല.
റൈസോബിയം കള്‍ച്ചര്‍ പുരട്ടിക്കഴിഞ്ഞ് പയര്‍ വിത്തിലേക്ക് നന്നായി പൊടിച്ച കാല്‍സ്യം കാര്‍ബണേറ്റ് തൂകി 1 മുതല്‍ 3 മിനിട്ട് വരെ നേരം മെല്ലെ ഇളക്കുക. ഈ സമയം കഴിയുമ്പോള്‍ വിത്തിലെല്ലാം ഒരു പോലെ കുമ്മായം പുരണ്ടു കഴിയും.

വിത്തിന്റെ വലിപ്പമനുസരിച്ച്, ഇനിപ്പറയുന്ന അളവില്‍ കുമ്മായം വേണ്ടി വരും.

 • ചെറിയ വിത്ത് 10 കിലോ വിത്തിന് 10 കിലോ ഗ്രാം കുമ്മായം
 • ഇടത്തരം വലിപ്പം10 കിലോ വിത്തിന് 0.6 കിലോഗ്രാം കുമ്മായം
 • വലിയ വിത്ത്10 കിലോ വിത്തിന് 0.5 കി.ഗ്രാം കുമ്മായം
കുമ്മായം പുരട്ടിപ്പിടിച്ച പയര്‍ വിത്ത് വൃത്തിയുളള ഒരു കടലാസ്സില്‍ നിരത്തിയിടുക. കഴിയുന്നിടത്തോളം വേഗം അവ പാകുക. എങ്കിലും ഇങ്ങനെ കുമ്മായം പുരട്ടിയ വിത്തുകള്‍ തണുത്ത് സ്ഥലത്ത് പരമാവധി ഒരാഴ്ച വരെ വേണമെങ്കിലും സൂക്ഷിക്കാം.

 

നടീല്‍ രീതി

ഏതു സീസണിലും പയര്‍ കൃഷിചെയ്യാം. മഴയെ ആശ്രയിച്ചുളള ക്യഷിക്ക്, ജൂണ്‍ മാസത്തില്‍ വിത്ത് വിതയ്ക്കാം.ക്യത്യമായി പറഞ്ഞാല്‍ ജൂണിലെ ആദ്യ ആഴ്ചയ്ക്ക് ശേഷം. ഒരു സെന്റ് സ്ഥലത്ത് കൃഷിയിറക്കുന്നതിന് വള്ളിപ്പയര്‍ 16 ഗ്രാമും കുറ്റിപ്പയര്‍ 60 ഗ്രാമും മതി. വള്ളിപ്പയര്‍ നടുമ്പോള്‍ രണ്ട് മീറ്റര്‍ ഉയരത്തില്‍ പന്തല്‍ കെട്ടിക്കൊടുക്കണം. കിളച്ച് നിരപ്പാക്കി കുമ്മായവും അടിവളവും നല്‍കി തയ്യാറാക്കിയ മണ്ണില്‍ നേരിട്ട് വിത്ത് നടാവുന്നതാണ്. തലേദിവസം കുതിര്‍ത്ത വിത്താണ് നടാന്‍ ഉപയോഗിക്കുന്നത്. പയര്‍ വിത്തില്‍ റൈസോബിയം കള്‍ച്ചറും കുമ്മായവും പുരട്ടുന്നത് വളരെ നല്ലതാണ്

അത്യാവശ്യത്തിനും മാത്രം വെളളം ഉപയോഗിച്ച് കള്‍ച്ചര്‍, വിത്തുമായി ഒരോ പോലെ നന്നായി പുരട്ടിയെടുക്കുക. (വെറും വെളളത്തിന് പകരം 2.5% അന്നജ ലായനിയോ തലേ ദിവസത്തെ കഞ്ഞിവെളളമോ ആയാലും മതി. ഇവയാകുമ്പോള്‍ കള്‍ച്ചര്‍ വിത്തുമായി നന്നായി ഒട്ടിപ്പിടിക്കുകയും ചെയ്യും.). ഇങ്ങനെ പുരട്ടുമ്പോഴും വിത്തിന്റെ പുറം തോടിന് ക്ഷതം പറ്റാതെ നോക്കണം, കള്‍ച്ചര്‍ പുരട്ടിക്കഴിഞ്ഞ് വിത്ത് വ്യത്തിയുളള ഒരു കടലാസിലോ മറ്റോ നിരത്തി തണലത്ത് ഉണക്കിയിട്ട് ഉടനെ പാകണം. റൈസോബിയം കള്‍ച്ചര്‍ പുരട്ടിയ വിത്ത് ഒരിയ്ക്കലും രാസവളങ്ങളുമായി ഇടകലര്‍ത്താന്‍ പാടില്ല.

വേലികള്‍ പോലെയും പന്തല്‍ കെട്ടിയും കൃഷി ചെയ്യാവുന്നതാണ്.45cm ഉയരത്തില്‍ തടം കോരി 2 അടി   വീതിയില്‍ തടം കോരി

•             5kg ചാണകം

•             5kg ആട്ടിന്‍ കഷ്ടം

•             5kg കോഴി കാഷ്ടം

•             1kg എല്ലുപൊടി

•             2kg ഉപ്പ്  (50 വിത്തുകള്‍ക്ക് )

എന്നിവ നന്നായി കലര്‍ത്തി 2kg ചാരവും ചേര്‍ത്ത് തടം ഒരാഴ്ച്ചത്തേക്ക് നന്നായി നനക്കുക.വിത്തുകള്‍ പാകി പതിനഞ്ചു ദിവസത്തിനു ശേഷം പറിച്ചു നടുക.വേരുകള്‍ പൊട്ടാതെ സൂക്ഷിക്കണം.നാല് ഇല പരുവമാ കുമ്പോള്‍ രണ്ടാം വളപ്രയോഗം.

•             10kg ചാണകം

•             4kg  വേപ്പിന്‍ പിണ്ണാക്ക്

•             1-2kg കടല പിണ്ണാക്ക്

•             1 kg എല്ലുപൊടി

200  ലിറ്റര്‍  വെള്ളത്തില്‍ കലര്‍ത്തി  പുളിപ്പിച്ച്,1ലിറ്റര്‍ മിശ്രിതം:2  ലിറ്റര്‍ വെള്ളം എന്നാ  അനുപാതത്തില്‍  ചുവട്ടില്‍ ഒഴിച്ച് കൊടുക്കുക.5 ദിവസത്തിനു ശേഷം ചാരം നല്കുക.1 തൈയ്ക്ക് 100gm എന്നാ തോതില്‍ 7 ദിവസത്തിന് ശേഷം 1  ലിറ്റര്‍ ജീവമൃതം: 7  ലിറ്റര്‍ എന്ന  തോതില്‍ നേര്‍പ്പിച്ച് നല്കുലക.ഈ കര്‍മ്മം  50 ദിവസം വരെ തുടര്‍ന്ന് പോകുക.     1  ചെടിയില്‍ നിന്ന് 5kg-7kg പയര്‍ വരെ ലഭിക്കും.

എല്ലാ കാലാവസ്ഥയിലും കൃഷി ചെയ്യാവുന്ന ഒന്നാണ് പയര്‍ (Snake bean). വിഗ്ന അംഗ്വിക്കുലേറ്റ (Vigna unguiculata) എന്നാണ് പയറിന്റെ ശാസ്ത്രീയ നാമം. വള്ളിപ്പയര്‍, കുറ്റിപ്പയര്‍,തടപ്പയര്‍ എന്നിവയാണ് പ്രധാനമായും കേരളത്തില്‍ കൃഷി ചെയ്യുന്നത്.

വളപ്രയോഗം

 • ജൈവവളം20 ടണ്‍/ഹെകടര്‍
 • കുമ്മായം250 കിലോ ഗ്രാം/ഹെക്ടര്‍ അല്ലെങ്കില്‍ ഡോളോമെറ്റ് 400 കിലോ ഗ്രാം/ഹെക്ടര്‍.
 • നൈട്രജന്‍20 കിലോ/ഹെക്ടര്‍
 • ഫോസ്ഫറസ്30 കിലോഗ്രാം/ ഹെക്ടര്‍
 • പൊട്ടാഷ്10 കിലോ ഗ്രാം/ഹെക്ടര്‍.
ആദ്യ ഉഴവിനും തന്നെ കുമ്മായം ചേര്‍ക്കണം, പകുതി നൈട്രജനും മുഴുവന്‍ ഫോസ്ഫറസും പൊട്ടാഷും അവസാന ഉഴവോടുകൂടി ചേര്‍ക്കണം. ബാക്കിയുളള നൈട്രജന്‍ വിത്ത് പാകി 1520 ദിവസം കഴിഞ്ഞ് ചേര്‍ത്താല്‍ മതി.
രണ്ടാം തവണ നൈട്രജന്‍ വളം നല്‍ല്‍കുന്നതിനോടൊപ്പം, ചെറുതായി ഇടയിളക്കുന്നത് മണ്ണിലെ വായുസഞ്ചാരം വര്‍ദ്ധിപ്പിക്കാനും വേരുപടലം പടര്‍ന്നു വളരാനും സഹായമാകും. വിത്തിന് വേണ്ടി വളര്‍ത്തുന്ന ഇനങ്ങള്‍ക്ക് പച്ചക്കറിയിനങ്ങള്‍ക്ക് പടര്‍ന്നു വളരാന്‍ പന്തലിട്ടു കൊടുക്കണം.

ജലസേചനം

രണ്ടു തവണ നനയ്ക്കുന്നതിന് പയറിന് നല്ലതാണ്. ഒന്ന് നട്ട് 15 ദിവസം കഴിഞ്ഞും അടുത്തത് ചെടി പുഷ്പിക്കുന്ന സമയത്തും ചെടി പുഷ്പിക്കുമ്പോള്‍ ഉളള നനയ്ക്കല്‍ പുഷ്പിക്കലിനെയും കായ പിടിത്തത്തെയും പ്രോത്സാഹിപ്പിക്കും.

സസ്യ സംരക്ഷണം

പയറിലെ കറുത്ത മുഞ്ഞയെ നിയന്ത്രിക്കാന്‍ ഫ്യുസേറിയം പല്ലിഡോറോസിയം എന്ന കുമിള്‍ ഉപയോഗിക്കും, കീടബാധ കണ്ടാലുടന്‍ തന്നെ 400 ച മീറ്ററിന് 3 കിലോഗ്രാം എന്ന തോതില്‍ കുമിളിന്റെ പ്രയോഗം ഒറ്റത്തവണ മതിയാകും. മാലത്തയോണ്‍(0.05%) അല്ലെങ്കില്‍ ക്വിനാല്‍ ഫോസ്(0.03%) എന്നിവയിലൊന്ന് തളിച്ചു മുഞ്ഞയെ നിയന്ത്രിക്കാം.
കായതുരപ്പന്‍മാരെ നിയന്ത്രിക്കുന്നതിന് കാര്‍ബറില്‍ (0.2%) അല്ലെങ്കില്‍ ഫെന്‍തയോണ്‍ (0.05%) എന്നിവയിലൊന്ന് തളിക്കാം. കീടശല്യം തുടരുന്നുവെങ്കില്‍ മരുന്ന് തളി ആവര്‍ത്തിക്കാം, മരുന്ന് തളിക്കുന്നതിന് മുമ്പ് വിളഞ്ഞ പയര്‍ വിളവെടുത്തിരിക്കണം. മരുന്ന് തളിച്ചു കഴിഞ്ഞാല്‍ നിര്‍ബന്ധമായും 10 ദിവസം കഴിഞ്ഞേ വിളവെടുപ്പ് നടത്താവൂ.
സംഭരണവേളയില്‍ പയര്‍ വിത്ത് കീടബാധയില്‍ നിന്നും രക്ഷിക്കുന്നതിന് വിത്തില്‍ 1% കടല എണ്ണയോ വെളിച്ചെണ്ണയോ, പുരട്ടി സൂക്ഷിച്ചാല്‍ മതി. പയറില്‍ നിമാവിരയുടെ ഉപദ്രവം നിയന്ത്രിക്കുന്നതിന് വേപ്പിലയോ കമ്മ്യൂണിസ്റ്റ് പച്ചയുടെ ഇലയോ ഹെകടറിന് എന്ന നിരക്കില്‍ വിത്ത് പാകുന്നതിന് രണ്ടാഴ്ച മുമ്പ് മണ്ണ് ചേര്‍ക്കണം.
വളര്‍ച്ചയുടെ ആദ്യഘട്ടങ്ങളില്‍ 1 ശതമാനം ബോര്‍ഡോമിശ്രിതം തളിച്ചാല്‍ പയറിനെ കുമിള്‍ രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കാം. ആന്ത്രാക്‌നോസ് രോഗത്തില്‍ നിന്നും പയറിന് സംരക്ഷണം നല്‍കാന്‍ വിത്ത് 0.1 ശതമാനം കാര്‍ബന്‍ഡാസി എന്ന മരുന്ന് പുരട്ടുകയോ ചെടികളില്‍ 1 ശതമാനം ബോര്‍ഡോമിശ്രിതം തളിക്കുകയോ വേണം.

സങ്കരയിനം പയറുകള്‍

 • മാലിക
 • ശാരിക
 • കെ.എം.വി1
 • വൈജയന്തി
 • ലോല
 • കനകമണി
 • കൈരളി
 • വരുണ്‍
 • അനശ്വര
 • ജ്യോതിക
 • ഭാഗ്യലക്ഷ്മി

കീടനിയന്ത്രണം

കീട നിയന്ത്രണം പയറുചെടിയെ ബാധിക്കുന്ന പ്രധാന രോഗങ്ങള്‍ കടവാട്ടം, തണ്ടില്‍ പുള്ളിക്കുത്ത്, ഇലവാട്ടം എന്നിവയാണ്.കൃഷി ചെയ്യുന്നതിനു മുമ്പ് ആ സ്ഥലത്ത് പാഴ്‌വസ്തുക്കള്‍ കൂട്ടിയിട്ട് തീ കത്തിക്കുന്നതുവഴി ജൈവ കീടരോഗം നിയന്ത്രിക്കാം. പയറിലുണ്ടാകുന്ന ചാഴി, പുഴു, മുഞ്ഞ, കായ്തുരപ്പന്‍ പുഴു എന്നിവയ്‌ക്കെതിരെ വേപ്പിന്‍കുരു മിശ്രിതം, പുകയിലക്കഷായം എന്നിവ നല്‍കാം. കായ്തുരപ്പന്‍ പുഴുക്കള്‍: തോട്ടം വൃത്തിയാക്കുക, കീടബാധയേറ്റ കായ്കള്‍ പറിച്ച് നശിപ്പിക്കുക

മുഞ്ഞ/ പയര്‍പേന്‍

പയര്‍ കൃഷിചെയ്യുന്നവരുടെ ഒരു പ്രധാന പ്രശ്‌നമാണ് മുഞ്ഞ/ പയര്‍പേന്‍. പയറിന്റെ ഇളംതണ്ടുകളിലും പൂവിലും ഞെട്ടിലും കായിലും കൂട്ടംകൂട്ടമായി പറ്റിപ്പിടിച്ചിരുന്ന് നീരൂറ്റിക്കുടിക്കുകയാണ് ഇവ ചെയ്യുന്നത്. പയര്‍ചെടികളില്‍ കറുത്തനിറത്തില്‍ പറ്റിപ്പിടിച്ചിരിക്കുന്ന ഈ കീടങ്ങള്‍ കുറഞ്ഞ കാലംകൊണ്ട് വംശവര്‍ധന നടത്തുന്നതിന് കഴിവുള്ളവയാണ്. ഇവയുടെ ആക്രമണംമൂലം പയര്‍ചെടികളിലെ പൂ കൊഴിയുകയും കായ്കള്‍ ഉണങ്ങി കേടുവന്ന് പോകുകയും ചെയ്യുന്നു.

നിയന്ത്രണമാര്‍ഗ്ഗങ്ങള്‍

ഇവയെ നിയന്ത്രിക്കുന്നതിനായി ആദ്യമായി കഞ്ഞിവെള്ളം നേര്‍പ്പിച്ച്‌ചെടിയില്‍ നന്നായി തളിച്ചു കൊടുക്കുക. തളിച്ച കഞ്ഞിവെള്ളം ഉണങ്ങിക്കഴിയുമ്പോള്‍ കഞ്ഞിവെള്ളപാട തട്ടിക്കളഞ്ഞശേഷം വേപ്പെണ്ണ-വെളുത്തുള്ളി മിശ്രിതം തളിക്കണം. ഈ മിശ്രിതത്തിനുപുറമേ നാറ്റപ്പൂച്ചെടിസോപ്പ് മിശ്രിതവും വളരെ ഫലപ്രദമാണ്. പയറിലെ മുഞ്ഞയെ നിയന്ത്രിക്കുന്നതിനായി ഫ്യൂസേറിയം പാലിഡോറൈസിയം എന്ന കുമിള്‍ വ്യാപകമായി ഉപയോഗിച്ചുവരുന്നു. തവിടില്‍ വളര്‍ത്തിയ കുമിളിനെ വെള്ളത്തില്‍ കലക്കി അരിച്ചെടുത്ത് തളിക്കാവുന്നതാണ്. 300 ഗ്രാം തവിടില്‍ വളര്‍ത്തിയ ഫ്യൂസേറിയം രണ്ടു ലിറ്റര്‍ വെള്ളത്തില്‍ കലക്കി അരിച്ചെടുത്ത് പയറില്‍ തളിക്കുന്നത് ഫലപ്രദമാണ്.കീടത്തിന്റെ കോളനികള്‍ കാണുന്ന സസ്യഭാഗങ്ങള്‍ പറിച്ച് നശിപ്പിക്കുക. 10 % വീര്യമുള്ള വേപ്പെണ്ണ എമല്‍ഷന്‍ അല്ലെങ്കില്‍ നാറ്റപൂച്ചെടി സോപ്പ് മിശ്രിതം തളിക്കുക.

ചിത്രകീടം

വള്ളിപ്പയറില്‍ ചിത്രകീടത്തിന്റെ ആക്രമണം സാധാരണയായി വര്‍ധിച്ചതോതില്‍ കണ്ടുവരുന്നു. പെണ്ണീച്ച ഇലപ്പരപ്പില്‍ മുറിവുണ്ടാക്കി മുട്ടയിടുന്നു. മുട്ടവിരിഞ്ഞിറങ്ങുന്ന പുഴു ഇലഞരമ്പുകള്‍ക്കിടയില്‍ ഉള്‍ഭാഗം തുരന്നു തിന്നു നശിപ്പിക്കുന്നു. പുഴുക്കള്‍ ഇലകളി െകോശങ്ങള്‍ തിന്നുനശിപ്പിക്കുന്നതിനനുസരിച്ച് വെളുത്തപാടുകള്‍ ഇലകളില്‍ കാണുന്നു. കേടുബാധിച്ച ഇലകള്‍ കരിഞ്ഞുണങ്ങി നശിച്ചുപോകുന്നു. തിന്നുനശിപ്പിക്കുന്ന പുഴുക്കള്‍ ഇലയുടെ ഉള്‍ഭാഗത്ത് കാണുന്നതിനാല്‍ കീടനിയന്ത്രണം ദുഷ്കരമാണ്.

നിയന്ത്രണമാര്‍ഗം

ഇവയെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കീടബാധയുള്ള ഇലകള്‍ നശിപ്പിച്ചുകളയേണ്ടതാണ്. കൂടാതെ വേപ്പെണ്ണ-വെളുത്തുള്ളി മിശ്രിതം തളിക്കുകയും മണ്ണില്‍ കൂടുതലായി വേപ്പിന്‍ പിണ്ണാക്ക് ചേര്‍ത്തു കൊടുക്കുകയും വേണം.

കായ്തുരപ്പന്‍പുഴു/ ഇലതീനിപ്പുഴു

പയറില്‍ നിരവധി കായ്തുരപ്പന്‍ പുഴുക്കള്‍ കണ്ടുവരുന്നു. ഈച്ചയുടെ പുഴുക്കള്‍, ചിത്രശലഭങ്ങളുടെ പുഴുക്കള്‍ തുടങ്ങിയവയെ ഈ ഗണത്തില്‍ കണ്ടുവരുന്നു. പലപ്പോഴും പയര്‍ പൂവിടുമ്പോള്‍ തന്നെ പൂവില്‍ മുട്ടകളിട്ടുവയ്ക്കുന്ന ഈ പ്രാണികള്‍ പയര്‍ വളരുന്നതോടൊപ്പം വളര്‍ന്നുവരുന്നു. തുടര്‍ന്ന് പയറിലെ മാംസളമായ ഭാഗങ്ങള്‍ തിന്നുനശിപ്പിച്ച് പയറിനെ ഭക്ഷ്യയോഗ്യമല്ലാതാക്കുന്നു.

നിയന്ത്രണമാര്‍ഗം

ഇവയെ നിയന്ത്രിക്കുന്നതിനായി കാന്താരിമുളക്-ഗോമൂത്ര മിശ്രിതം തളിക്കാവുന്നതാണ്. കൂടാതെ ആക്രമണം ഉണ്ടായ കായ്കള്‍ പറിച്ചടുത്ത് കളയണം. തോട്ടത്തില്‍ കൊഴിഞ്ഞുവീഴുന്ന പൂക്കളും കായ്കളും നശിപ്പിച്ചുകളയണം. ചിത്രശലഭങ്ങളെയും നിശാശലഭങ്ങളെയും ഈച്ചകളെയും നിയന്ത്രിക്കുന്നതിന് വിവിധ വിളക്കുകെണികള്‍ ഉപയോഗിക്കാവുന്നതാണ്

ചുവട് വീക്കം: വിത്ത് തടം ചവറ് കൂട്ടി ചുടുക. 1 കിലോ വിത്തിന് 2 ഗ്രാം ബാവിസ്റ്റിന്‍ ചേര്‍ത്ത് ഒരു ദിവസം കഴിഞ്ഞ് വിതയ്ക്കുക.

മൊസയ്ക്ക്: 10 % വീര്യമുള്ള വേപ്പെണ്ണ എമല്‍ഷന്‍ ഉപയോഗിക്കുക. ജൈവ കീടരോഗ നിയന്ത്രണം ജൈവ കീടരോഗ നിയന്ത്രണത്തിന് ഉപയോഗിക്കാവുന്ന ഒന്നാണ് പുകയിലക്കഷായം. അര കിലോ പുകയിലയോ പുകയിലഞെട്ടോ ചെറുതായി അരിഞ്ഞ് നാലര ലിറ്റര്‍ വെള്ളത്തില്‍ ഒരു ദിവസം മുക്കിവച്ചശേഷം ചണ്ടി പിഴിഞ്ഞ് മാറ്റുക. 120 ഗ്രാം ബാര്‍സോപ്പ് അരലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് ഈ ലായനിയുമായി ചേര്‍ത്ത് ഇളക്കുക. ഇപ്രകാരം തയ്യാറാക്കിയ പുകയിലക്കഷായം ഏഴിരട്ടി വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് തളിച്ചാല്‍ ഏഫിഡുകള്‍, മുഞ്ഞ, മിലി മൂട്ട എന്നീ മൃദുശരീരമുള്ള കീടങ്ങളെ നിയന്ത്രിക്കാം

ചില പൊടിക്കൈകള്‍/നാട്ടറിവുകള്‍

 1. പയറിനു കുമിള്‍ രോഗങ്ങളും പുഴുക്കളുടെ ആക്രമണവും തടയാന്‍ കഞ്ഞി വെള്ളത്തില്‍ ചാരം ചേര്‍ത്ത് തളിക്കണം
 2. പുളി രസമുളള മണ്ണില്‍ പാകുന്ന വിത്തിന് മാത്രമേ കുമ്മായം പുരട്ടല്‍ ആവശ്യമുളളൂ.
 3. കൃഷിയാവശ്യത്തിന് ഉപയോഗിക്കുന്ന സാധാരണ കുമ്മായം ഒരിക്കലും വിത്തില്‍ പുരട്ടുന്നതിന് നന്നല്ല.
 4. കുമ്മായം വിത്തിന് മീതെ നന്നായി പറ്റിപ്പിടിച്ചിരിക്കും വിധം വേണം പുരട്ടിയെടുക്കാന്‍.
 5. കുമ്മായം പുരട്ടിയ വിത്ത് രാസവളവുമായി കലര്‍ത്തി വിതയ്ക്കാവുന്നതാണ്. എങ്കിലും വിത്തും വളവും കൂടെ പുരട്ടി ദീര്‍ഘനേരം വച്ചിരിക്കരുത്.
 6. കുമ്മായം പുരട്ടിയ വിത്ത് ഒരിയ്ക്കലും ഈര്‍പ്പമില്ലാതെ ഉണങ്ങിയ ഒരു തടത്തില്‍ പാകരുത്.

മത്തന്‍

പന്തലിലല്ലാതെ നിലത്ത് പടർത്തിവളർത്തുന്ന ഒരു പച്ചക്കറിയിനമാണ്‌ മത്തൻഅഥവാ മത്തങ്ങ.(ശാസ്ത്രീയനാമം: Cucurbita maxima ). ജീവകം എ കൂടുതലായി അടങ്ങിയതും വെള്ളരിവർഗ്ഗത്തിൽ പെട്ടതുമായ ഒരു പച്ചക്കറിയാണ്‌. വലിപ്പത്തിലും രൂപത്തിലും സ്വാദിലും വ്യത്യസ്തതയുള്ള വളരെയധികം മത്തൻ ഇനങ്ങൾ ഉണ്ട്. നാടൻ ഇനങ്ങൾ മുതൽ കാർഷിക ഗവേഷണഫലമായി അത്യുത്പാദനശേഷിയുള്ള മികച്ച വിത്തിനങ്ങൾ വരെയുണ്ട്. വിളവെടുപ്പിനുശേഷം വളരെക്കാലം സൂക്ഷിച്ച് വയ്ക്കാൻ കഴിയും എന്നുള്ളതാണ്‌ മത്തൻറെ പ്രത്യേകതയായിട്ടുള്ളത്. ചെടിയിൽ ഉണ്ടാവുന്ന കായ മത്തൻ കായ അഥവാ മത്തങ്ങ എന്നറിയെപ്പെടുന്നു. ഇത് പല വലിപ്പത്തിലും രുചിയിലും ഉണ്ട്. ഇതിന്റെ തളിരില കറി വയ്ക്കാൻ വളരെ നല്ലതാണ്.

കൃഷിരീതി

മത്തൻ കൃഷിചെയ്യുന്നതിനായി തിരഞ്ഞെടുക്കുന്ന സ്ഥലം നല്ലതുപോലെ കിളച്ച്, കളകൾ മാറ്റി തീയിട്ടതിനുശേഷം മഴക്കാലത്ത് കൂന കൂട്ടിയും വേനൽക്കാലത്ത് തടം എടുത്തുമാണ്‌ കൃഷിചെയ്യുന്നത്. രണ്ട് മീറ്റർ ഇടയകലം നൽകി വരികൾ തമ്മിൽ നാലര മീറ്റർ അകലത്തിൽ നിർമ്മിക്കുന്ന തടങ്ങളിൽ വിത്തുകൾ നടാം. കുഴികളിൽ പച്ചിലവളമോ ചാണകമോ മേൽമണ്ണുമായി കലർത്തി ഒരു തടത്തിൽ നാലോ അഞ്ചോ വിത്തുകൾ നടാൻ സാധിക്കും. വിത്ത് മുളച്ചുവന്നതിനുശേഷം ബലമുള്ള രണ്ടോ മൂന്നോ തൈകൾ ഒഴികെ ബാക്കിയുള്ളവ പിഴുതുമാറ്റണം. വേനൽക്കാലത്ത് തടങ്ങളിൽ തണലിനായും ഈർപ്പം നിലനിർത്തുന്നതിനുമായും പുതയിടേണ്ടതാണ്‌.

ഈ വിധത്തിലല്ലാതെ മണ്ണും മണലും ചാണകവുമായി കൂട്ടിക്കലർത്തി പോളിത്തീൻ കവറുകളിലും വിത്തുകൾ നടാം. ഇങ്ങനെ നടുന്ന വിത്തുകൾ മുളച്ച് രണ്ടില പരുവമാകുമ്പോൾ കവർ പൊട്ടിച്ച് വേര്‌ പൊട്ടാതെ ഉണ്ടാക്കപ്പെട്ടിട്ടുള്ള തടങ്ങളിലേക്ക് മാറ്റി നടാവുന്നതാണ്‌.

കീടം /രോഗം

മത്തനെ ആക്രമിക്കുന്ന പ്രധാന കീടമാണ്‌ കായകളെ ആക്രമിക്കുന്ന കായീച്ച. ഈ കീടം കായകളെ പൂവിട്ടുകഴിയുമ്പോൾ തന്നെ നശിപ്പിക്കുന്നു. ഇതിനെതിരെയുള്ള രാസകീടനാശിനിയായ മാലത്തിയോൺ രണ്ട് മില്ലി ഒരു ലിറ്റർ വെള്ളത്തിൽ നേർപ്പിച്ച് തളിക്കുക. അല്ലെങ്കിൽ പഴക്കെണി വഴിയും കായീച്ചകളെ നശിപ്പിക്കാം.

മത്തൻ ചെടിയെ ആക്രമിക്കുന്ന പ്രധാന രോഗമാണ്‌ മൊസൈക്ക്. ഇതിനെതിരെ മുൻകരുതലായി മത്തൻ ചെടിയുടെ പരിസരം വൃത്തിയായി സൂക്ഷിക്കുക, കള നിയന്ത്രിക്കുക എന്നിവയാണ്‌

പൂവുകൾ

മത്തൻ പുവിടുമ്പോൾ തന്നെ ആൺ പൂവും പെൺ പൂവും തിരിച്ചറിയാം. പെൺ പുവാണെങ്ങിൽ, പൂവിന് താഴെ ചെറിയ മത്തങ്ങയുടെ ചെറിയ രൂപമുണ്ടാകും. കുറെ കഴിയുമ്പോൾ പെൺ പൂവ് കൊഴിഞ്ഞുപോകുകയും മത്തങ്ങ വലുതായി പാകമാകുകയും ചെയ്യും. ആൺ പൂവിൽ മത്തങ്ങയുണ്ടാകുകയില്ല. ആൺ പൂവ് പറിച്ച് തോരനുണ്ടാക്കി കഴിക്കാവുന്നതാണ്...

ഉൽപ്പന്നങ്ങൾ

മത്തൻ സൂപ്പ്
മത്തൻ കറികൾ
മത്തൻ ക്വാഷ്

ഇനങ്ങൾ

നാടൻ ഇനങ്ങൾക്ക് പുറമേ, കേരള കാർഷിക സർവ്വകലാശാലയിൽ വികസിപ്പിച്ചെടുത്ത അമ്പിളി, സുവർണ്ണ, സരസ്, സൂരജ് തുടങ്ങിയവയും; അർക്കാസൂര്യമുഖി, അർക്ക ചന്ദ്രൻ എന്നീ ബാംഗ്ലൂർ ഇനങ്ങളും; കോ-1, കോ-2 തുടങ്ങിയ തമിഴ്നാട് ഇനങ്ങളും, നാഷണൽ സീഡ്സ് കോർപ്പറേഷൻ വിപണനം ചെയ്യുന്ന പൂസാവിശ്വാസ്, യെല്ലോ ഫ്ലഷ്, സോളമൻ, ബഡാമി എന്നീ ഇനങ്ങളിലുമുള്ള അത്യുത്പാദനശേഷിയുള്ള മത്തൻ വിത്തിനങ്ങൾ ലഭ്യമാണ്‌.
 • അമ്പിളി (ഇടത്തരം വലിപ്പം, പരന്നുരുണ്ടത്)
 • സുവര്‍ണ (ഇടത്തരം വലിപ്പം, പരന്നത്, ഉള്‍ക്കാമ്പിന് ഓറഞ്ചു നിറം)
 • ഏപ്രില്‍, ജൂണ്‍, ആഗസ്‌റ്, സെപ്തംബര്‍ മാസങ്ങള്‍ കൃഷിക്കനുയോജ്യം

 

ചില പൊടിക്കൈകള്‍/നാട്ടറിവുകള്‍

 • മത്തന്‍ - പടവല വര്‍ഗ്ഗ്ത്തോടൊപ്പം മുതിര  വളര്‍ത്തിയാല്‍  മത്തന്‍ വണ്ടുകളുടെ ശല്യം ഉണ്ടാവില്ല. നല്ലൊരു പച്ചില വളച്ചെടിയാണ് മുതിര.
 • മത്തങ്ങയ്ക്ക് പഴ ഈച്ച ഭീഷണിയാവുന്നെങ്കില്‍ പഴയ തുണികള്‍ കൊണ്ട് മത്തങ്ങ അയച്ചു പൊതിയുക. വളര്‍ച്ച തടസ്സപ്പെടില്ല, കീടശല്യം കുറയുകയും ചെയ്യും.
 • മത്തന്‍ വള്ളി  വീശുമ്പോള്‍  വല്ലിമുട്ടുതോറും പച്ചചാണകം വെച്ച് കൊടുക്കുന്നത് വേഗത്തില്‍ വള്ളി വളരുന്നതിനും  പെണ്‍പൂവുകള്‍ ധാരാളം ഉണ്ടാകുന്നതിനും സഹായിക്കും.

പടവലം

 

ശാസ്ത്രനാമം  :ട്രൈക്കോസന്തെസ് കുകുമെരിന

വര്‍ഗം       : വെള്ളരി

സ്വദേശം      : ഇന്ത്യ

പടവലം ഇനങ്ങള്‍

 • കൌമുദി (ശരാശരി ഒരു മീറ്റര്‍ വലിപ്പമുള്ള വെളുത്ത കായ്കള്‍)
 • ബേബി (വെളുത്തതും ഒരടി നീളവും)
 • മെയ് ജൂണ്‍ സെപ്തംബര്‍ ഡിസംബര്‍  മാസങ്ങള്‍ ഏറ്റവുമനുയോജ്യം

നടീല്‍ രീതിയും വളപ്രയോഗവും

50cm വ്യാസവും , (2 അടി) 50cm താഴ്ചയുമുള്ള കുഴികളെടുത്ത്

 • 5kg ചാണകപൊടി
 • 100gm കുമ്മായം
 • 100gm പരലുപ്പ്
 • 100gm എല്ലുപൊടി
 • 100gm വേപ്പിന്‍പിണ്ണാക്ക്

എന്നിവ ഇട്ടു തടം ശരിയാക്കിയതിനു  ശേഷം വിത്തുകള്‍ നടാവുന്നതാണ് .ഒരു തടത്തില്‍ 2-3 എണ്ണം വീതം നടാവുന്നതാണ്. തടങ്ങള്‍ തമ്മിലുള്ള അകലം 2 മീറ്ററും എന്നാ ക്രമത്തില്‍ നട്ടാല്‍ 1cent ലേക്ക് 25gm-30gm വിത്തുകള്‍ വരെ വേണം.വിത്തുകള്‍ നട്ട് 4 ഇലകള്‍ വരുമ്പോള്‍ രണ്ടാം വളപ്രയോഗം നടത്തണം.

 • 100gm കടല പിണ്ണാക്ക്
 • 100gm വേപ്പിന്‍ പിണ്ണാക്ക്
 • 250gm കോഴിവളം
 • 1kg ചാരം

എന്നിവ നന്നായി ചേര്‍ത്ത് ഇളക്കുക. ഈ സമയങ്ങളില്‍ പടരാന്‍ പാകത്തിന് പന്തല്‍ ശരിയാക്കുക. രണ്ടാം വളമിട്ടു 10 ദിവസത്തിനു ശേഷം മൂന്നാം വളപ്രയോഗം നടത്തുക. മേല്പറഞ്ഞ അളവില്‍ തന്നെ മൂന്നാം വളപ്രയോഗം നടത്തുക.മൂന്നാം വളപ്രയോഗത്തിന് 20 ദിവസത്തിന് ശേഷം മേല്പറഞ്ഞ അളവില്‍ നാലാം വളപ്രയോഗം നടത്തുക.EM solution നേര്‍പ്പിച്ചതോ/ഗോമൂത്രം-EM solution 1 ലിറ്റര്‍/തടത്തില്‍ എന്നാ ക്രമത്തില്‍ ചേര്‍ക്കുക.അഞ്ചാം വളപ്രയോഗം 15 ദിവസത്തിനു ശേഷം മേല്പറഞ്ഞ അളവില്‍ ചേര്‍ക്കുക. EM solution litr കൂടി ചേര്‍ക്കുക.പിന്നീടുള്ള വളപ്രയോഗങ്ങള്‍  15 ദിവസത്തെ ഇടവേളയ്ക്കു കായ്ഫലം തീരുന്നവരെ നല്‍കുക.ഒരു തടത്തില്‍ ശരാശരി 30kg വിളവു വരെ കിട്ടുന്നതായിരിക്കും.

ചില പൊടിക്കൈകള്‍/നാട്ടറിവുകള്‍

 • ചാണകത്തെളി  തളിച്ചാല്‍ പടവലത്തിലും പാവലിലും പ്രാണിശല്യം കുറയും.
 • പാവല്‍ ,പടവലം,ചുരയ്ക്ക, പീച്ചില്‍ എന്നിവയുടെ  പൂ കൊഴിച്ചില്‍ തടയാന്‍ 25 ഗ്രാം. കായം പോടിച്ചു ഒരു ലിറ്റര്‍  വെള്ളത്തില്‍ ചേര്‍ത്ത് തളിക്കണം.

ചീര

 

ചീര (Amaranthaceae/Spinach)

കേരളത്തിലെ ഏറ്റവും പ്രചാരമേറിയ ഇലക്കറിവിളയാണ് ചീര. എല്ലാക്കാലവും ചീര കൃഷി ചെയ്യാമെങ്കിലും വേനൽക്കാലമാണ് അനുയോജ്യം. ജീവകം എ, ജീവകം സി, ജീവകം കെ എന്നിവയുടെയും ഇരുമ്പിന്റെയും നല്ല ഒരു സ്രോതസ്സാണിത്.50-60  ഇനങ്ങളില്‍  ഇന്ത്യയില്‍ കാണപ്പെടുന്നു.

കേരളത്തിലെ കാലാവസ്ഥയില്‍ വര്ഷം മുഴുവന്‍ കൃഷി ചെയ്യാവുന്ന ഒന്നാണ് ചീര എങ്കിലും നല്ല മഴക്കാലത്ത്‌ ചുവന്ന ചീര നടത്തിരിക്കുന്നതാണ് നല്ലത്. ജീവകം എ, ജീവകം സി, ജീവകം കെ എന്നിവയുടെയും ഇരുമ്പിന്റെയും നല്ല ഒരു സ്രോതസ്സാണിത്.

പല തരത്തിലുള്ള ചീരകള്‍ ഭക്ഷണമായും ഔഷധമായും ഉപയോഗിക്കുന്നു. അമരന്താഷ്യ വിഭാഗത്തിലുള്ളതാണ് പൊതുവേ ഉപയോഗിക്കുന്നതെങ്കിലും മറ്റ് വര്‍ഗ്ഗത്തില്‍പ്പെട്ടവയും ഉപയോഗിക്കാം

വിവിധയിനം ചീരകള്‍

 • പെരുഞ്ചീര (ചില്ലി) വെളുത്തതും, ഇളം ചുവപ്പുള്ളതും, ചെറിയതും എന്ന് മൂന്നുവിധമുണ്ട്.
 • ചെറുചീര (പറമ്പുചീര, ചാണച്ചീര, തണ്ഡുലീയം, പുനര്‍മ്മുരിങ്ങ)
 • കുപ്പച്ചീര (വാസ്തൂകം, വാസ്തുച്ചീര, ചക്രവര്‍ത്തിച്ചീര). ഇത് വലിയതെന്നും ചെറിയതെന്നും രണ്ടു തരമുണ്ട്. വലിയതിന് അല്പം ചുവപ്പു നിറമാണ്.
 • മുള്ളന്‍ ചീര
 • ചെഞ്ചീര (നെയ്ച്ചീര)
 • തോട്ടച്ചീര

നിലമൊരുക്കലും നടീലും

നിലം ഉഴുത് നിരപ്പാക്കിയതിനുശേഷം 30 – 35 സെ. മീ. വീതിയില്‍ ആഴം കുറഞ്ഞ ചാലുകള്‍ ഒരടി അകലത്തില്‍ എടുക്കുക. ഈ ചാലുകളില്‍ 20 മുതല്‍ 30 ദിവസം പ്രായമായ തൈകള്‍ 20 സെ. മീ. അകലത്തില്‍ നടാം. ഹെക്ടറിന്  50 ടണ്‍ ചാണകവും 50 : 50 : 50 കി. ഗ്രാം NPK യും അടിവളമായി നല്‍കണം. മേല്‍വളമായി 50 കി. ഗ്രാം നൈട്രജന്‍ തവണകളായി നല്‍കാം. ഓരോ വിളവെടുപ്പിനു ശേഷവും 1% യൂറിയ ലായനി തളിക്കുന്നത് ചെടികളുടെ വളര്‍ച്ച ത്വരിതപ്പെടുത്തും.

രോഗങ്ങള്‍ / കീടങ്ങള്‍

ചുവന്ന ചീരയില്‍ കാണപ്പെടുന്ന പ്രധാന രോഗമാണ് ഇലപ്പുള്ളി രോഗം. ഇതിന്റെ ആദ്യ ലക്ഷണമായി ഇലകളില്‍ പുള്ളിക്കുത്തുകള്‍ ഉണ്ടാകുന്നു. ക്രമേണ ഇലകള്‍ മുഴുവനും ദ്രവിക്കുകയും താമസിയാതെ ചെടി മുഴുവനും നശിക്കുകയും ചെയ്യുന്നു. പക്ഷേ പച്ച നിറത്തില്‍ ഇലകളുള്ള ചീരയ്ക്ക് ഈ രോഗത്തെ ചെറുക്കുന്നതിനുള്ള ശക്തിയുള്ളതിനാല്‍ ഈ രോഗം ഉണ്ടാകുന്നില്ല. അതിനാല്‍ രണ്ടിനങ്ങളും ഇടകലര്‍ത്തി നടുന്നത് ഒരു പരിധിവരെ ഈ രോഗത്തെ ചെറുക്കുന്നതിന് ഉപകരിക്കും. കഴിവതും ചെടികള്‍ നനയ്ക്കുന്നത് മണ്‍്പരപ്പിലൂടെ ആയാല്‍ ഈ രോഗത്തെ ഒരു പരിധിവരെ അകറ്റി നിര്‍ത്തുന്നതിന് ഉപകരിക്കും. ഡൈത്തേണ്‍ എം 45 എന്ന രാസകീടനാശിനി വെള്ളത്തില്‍ കലക്കി ചെടി മുഴുവന്‍ നനയത്തക്കവിധം തളിക്കുകയും; പാല്‍കായം സോഡാപ്പൊടി, മഞ്ഞള്‍പ്പൊടി എന്നിവ വെള്ളത്തില്‍ കലക്കി ഉപയോഗിക്കുകയുമാവാം.

ചീര ഇനങ്ങൾ

•         ചുവപ്പ് : കണ്ണാറലോക്കൽ, അരുൺ

•             പച്ച : കോ-1, മോഹിനി

•             ചുവപ്പും പച്ചയും ഇടകലർന്നത് : രേണുശ്രീ, കൃഷ്ണശ്രീ.

കണ്ണാറലോക്കൽ എന്നയിനം നവംബർ, ഡിസംബർ മാസങ്ങളിൽ പൂവിടുന്നതിനാൽ നടീൽസമയം അതിനനുസരിച്ച് ക്രമീകരിക്കണം.

വിത്തിന്‍റെ തോത് : ഒരു സെന്റിന് 8 ഗ്രാം വിത്ത് വേണ്ടി വരും.

നടീൽ രീതി : നേരിട്ട് വിതയും പറിച്ചുനടീലും.

നിലമൊരുക്കലും നടീലും

 

നിലം ഉഴുത് നിരപ്പാക്കിയതിനു ശേഷം 30-35 സെ.മീ വീതിയിൽ ആഴം കുറഞ്ഞ ചാലുകൾ ഒരടി അകലത്തിൽ എടുക്കുക. അടിവളമായി 5 Cent സ്ഥലത്തിന് 75 കിലോ ചാണകം,  25kg കോഴിവളം,5kg ആട്ടിന്‍കാഷ്ടം,5kg എല്ലുപൊടി എന്നിവ നന്നായി    കൂട്ടിയിളക്കി നന്നായി നനച്ച് രണ്ട് ദിവസം ഇടുക. ഈ ചാലുകളിൽ 20 മുതൽ 30 ദിവസം പ്രായമായ തൈകൾ 20 സെ.മീ അകലത്തിൽ നടാം.

ചീര വിത്ത് പാകുമ്പോൾ വളരെ കുറച്ചു വിത്ത് പാകുക. കാരണം തൈ ആയി കഴിയുംബോളാണ് കൂടിപ്പോയി എന്ന് മനസ്സിലാവുക. വിത്തുകൾ രാത്രി വെള്ളത്തിലിട്ടതിനു ശേഷം രാവിലെ പാകാം. വെറുതെ വെള്ളത്തിലിടാതെ തുണിയിൽ കിഴി കെട്ടി ഇടുക. അല്ലെങ്കിൽ വൈകുന്നേരം വെള്ളത്തിൽ കിഴി കെട്ടി ഇടുക. രാത്രി എടുത്തു നനവോടെ മാറ്റി വെക്കുക. രാവിലെ അഴിച്ചു നോക്കിയാൽ വേരുപൊട്ടി ഇരിക്കുന്നത് കാണാം. എടുത്തു പാകിയാൽ ഒന്ന് പോലും പാഴാവില്ല. ഇനി നേരിട്ട് വിത്ത് പാകുകയാണെങ്കിൽ മഞ്ഞൾപ്പോടിയോ അരിപ്പൊടിയോ തൂവിയാൽ ഉറുമ്പ് വിത്ത് പെറുക്കി കൊണ്ടുപോകുന്നത് തടയാം. (ഉറുമ്പിനു ഒരു തരം പെറുക്കി സ്വൊഭാവമാണ്.) നേരിട്ട് പാകുമ്പോൾ ചീര വിത്ത് എല്ലായിടത്തും കൃത്യമായ അകലത്തിൽ വീഴാൻ മണലിന്റെ കൂടെ മിക്സ് ചെയ്തു പാകാം.

ഇനി വിത്തുകൾ മുളച്ചാൽ തൈകൾ വളരെ ദുർബലമായിരിക്കും. വളരെ സൂക്ഷിച്ചു നനയ്ക്കണം. സ്പ്രേയർ ഉപയോഗിച്ച് നേർത്ത മിസ്റ്റ് പോലെ സെറ്റ് ചെയ്തു അടിച്ചാൽ നന്നായിരിക്കും. ഒരു മൂന്നില പരുവത്തിൽ പറിച്ചു നടണം. അതാണുത്തമം. കൂടുതൽ നിർത്തിയാൽ തൈകൾ വീണു പോകും. വെള്ളം നനച്ചതിനു ശേഷം പറിച്ചെടുത്താൽ വേര് പൊട്ടാതെ കിട്ടും. നല്ല വലിപ്പവും കരുത്തുമുള്ള തൈകൾ വലിയ ചീരയായി വളരും. അല്ലാത്ത തൈകൾ ഉപേക്ഷിക്കണം എന്നാണു എന്റെ അഭിപ്രായം. വൈകുന്നേരം പറിച്ചു നട്ടാൽ വലിയ ക്ഷീണം കൂടാതെ നില്ക്കും. പേടിക്കേണ്ട. ചീരയ്ക്ക് വെയില് പുല്ലാണ്. രണ്ടു നേരം നനയ്ക്കണം.

ചീര പറിച്ചു നടാൻ നന്നായി ഇളക്കിയ മണ്ണ് വേണം. കൂന കൂട്ടിയാൽ നന്ന്. അടിവളമായി ചാണകപ്പൊടി, ചാരം, എല്ലുപൊടി ഒക്കെ ആകാം. വേപ്പിൻ പിണ്ണാക്ക് പോലത്തെ കടുത്ത പ്രയോഗങ്ങൾ വേണമെന്നില്ല. ചീര പാവമല്ലേ. ആഴ്ചയിലൊരിക്കൽ നേർപ്പിച്ച ഗോമൂത്രം ഇലകളിലും ചുവട്ടിലും ഒഴിക്കുക. രണ്ടു നേരത്തെ നന അല്ലാതെ കൂടുതൽ വളപ്രയോഗം ഒന്നും വേണ്ട. വെയിൽ കൊള്ളണം. എന്നാലെ ചീര ചുവക്കുകയുള്ളൂ. അല്ലെങ്കിൽ പച്ച കലർന്ന ചുവപ്പ് ആകും.

തണ്ടിന്റെ മൂപ്പ് കൈ കൊണ്ട് പിടിച്ചു നോക്കി മുറിക്കേണ്ട സമയം തീരുമാനിക്കണം. വേരോടെ പിഴുതു ഉപയോഗിക്കാം. മുറിച്ചു നിർത്തിയാൽ ഒരു രണ്ടു തവണയെങ്കിലും പിന്നീട് വിളവെടുക്കാം. എന്നാലും പുതിയ തൈ വെയ്ക്കുന്നതാണ് നല്ലത്.

ചീര കൃഷിയിൽ അങ്ങേയറ്റത്തെ ഒരു പ്രയോഗമുണ്ട്. മഞ്ഞു കാലത്ത് ചീര തുണി കൊണ്ട് മൂടുന്ന ടെക്നിക്. വൈകുന്നേരം നനച്ചതിനു ശേഷം മൂടിയിടുക. രാവിലെ എടുത്തു മാറ്റുക. രാത്രി മഞ്ഞു വെള്ളം വീഴുന്നത് ഇലകൾക്ക് ദോഷമാണ്. ഇലകൾ ചുരുളുംമഴക്കാലത്ത് തിട്ടകൾ കോരി തൈകൾ നടാം. നടുന്നതിനു മുൻപ് തൈകളുടെ വേരുകൾ 20ഗ്രാം സ്യൂഡോമോണാസ് കൾച്ചർ 1 ലിറ്റർ വെള്ളത്തിൽ കലക്കി തയ്യാറാക്കിയ ലായനിയിൽ 20 മിനിട്ട് മുക്കിവയ്ക്കണം.

ചീര നടുന്നതിന് മുൻപ് മണ്ണിൽ കുമ്മായം, സുഡോമോനാസ് എന്നിവ ചേർത്തു പരുവപെടുത്തുന്നത് ഇലപ്പുള്ളി രോഗത്തെ ചെറുക്കാൻ നല്ലതാണെന്ന് പറയപ്പെടുന്നു.

വേറെ കടുത്ത പ്രയോഗം ഉണ്ട്. പാല്ക്കായം മഞ്ഞൾപ്പൊടി മിശ്രിതം. ഇതിനു വേണ്ട സാധനങ്ങൾ 1, പാല്ക്കായം. 2, മഞ്ഞൾപ്പൊടി, 3, സോഡാപ്പൊടി (അപ്പക്കാരം). പത്ത് ഗ്രാം പാല്ക്കായം 2.5 ലിറ്റര് വെള്ളത്തില് അലിയിക്കുക . ഇതില് 2 ഗ്രാം സോഡാപൊടിയും (അപ്പസോഡ) എട്ട് ഗ്രാം മഞ്ഞൾപ്പൊടിയും ചേർന്ന മിശ്രിതം കലർത്തണം. ഇത് അരിച്ചെടുത്ത് ഇലകളുടെ ഇരുവശത്തും നനയത്തക്കവണ്ണം സ്പ്രേ ചെയ്യുക.

വരികള്‍  തമ്മില്‍   30cm ഉം അകലത്തില്‍ ഇടകള്‍ തമ്മില്‍ 20cm ഉം അകലത്തില്‍ ചീരതൈകള്‍ നടുക.നടുമ്പോള്‍ വേരുകള്‍ പൊട്ടിപോകാതെ സൂക്ഷിക്കണം.തൈകള്‍ നട്ട് പത്ത് ദിവസമാകുമ്പോള്‍

 • 3kg കടല പിണ്ണാക്ക്
 • 3kg വേപ്പിന്‍ പിണ്ണാക്ക്
 • 5kg ചാരം
 • 2-3kg പരലുപ്പ്

എന്നിവ നല്കുക.5 ദിവസം  കൂടുമ്പോള്‍ 4kg കടല പിണ്ണാക്ക്  50 ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിച്ച് കൊടുക്കുക.രണ്ടാം വളത്തിന് 10 ദിവസത്തിനു ശേഷം 5kg ആട്ടിന്‍ കാഷ്ടം,20kg കോഴിവളം എന്നിവ 200 ലിറ്റര്‍  വെള്ളത്തില്‍ നേര്‍പ്പിച്ച്  ചുവട്ടില്‍ ഒഴിച്ച് കൊടുക്കുക.ചീരക്കു നല്ല വെയില്‍ ലഭിക്കണം.മുപ്പതാം ദിവസം 10kg ചാരം,4kg കല്ലുപ്പ്(പരലുപ്പ്),  2kg കുമ്മായം എന്നിവ നന്നായി കലര്‍ത്തി ചീരയുടെ ചുവട്ടില്‍ നല്കുക. വേനല്‍ കാലത്ത് ദിവസം രണ്ടു പ്രാവിശ്യം നനക്കുക.5 cent സ്ഥലത്ത് 300kg മുതല്‍ 500kg വരെ വിളവ് ലഭിക്കും.

വളപ്രയോഗം

ഹെക്ടറിന് 25 ടൺ കാലിവളമോ കമ്പോസ്റ്റോ അടിവളമായി നൽകണം. ട്രൈക്കോഡെർമ, പി.ഗി.പി.ആർ മിശ്രിതം 1 എന്നിവ ഹെക്ടറിന് 2.5 കിലോഗ്രാം എന്ന തോതിൽ കാലിവളവുമായി ചേർത്ത് 10-15 ദിവസം തണലിൽ സൂക്ഷിച്ച ശേഷം അടിവളമായി നൽകാം. മേൽവളമായി താഴെപ്പറയുന്ന ഏതെങ്കിലും വളക്കൂട്ട് 8-10 ദിവസത്തെ ഇടവേളയിൽ ചേർത്തുകൊടുക്കണം.

പച്ചച്ചാണക ലായനി - ഒരു കിലോഗ്രാം ചാണകം 10 ലിറ്റർ വെള്ളത്തിൽ തയ്യാറാക്കിയത് (ഒരു ഹെക്ടറിലേക്ക് 50 കിലോഗ്രാം ചാണകം ആവശ്യമാണ്)

ബയോഗ്യാസ് സ്ലറി - ഒരു കിലോ സ്ലറി 10 ലിറ്റർ വെള്ളത്തിൽ (ഒരു ഹെക്ടറിലേക്ക് 50 കിലോഗ്രാം സ്ലറി)

ഗോമൂത്രം - ഒരു ഹെക്ടറിന് 500 ലിറ്റർ (8 ഇരട്ടി വെള്ളം ചേർത്ത് നേർപ്പിച്ചത്)

വെർമിവാഷ് - ഒരു ഹെക്ടറിന് 500 ലിറ്റർ എന്ന തോതിൽ (8 ഇരട്ടി വെള്ളം ചേർത്ത് നേർപ്പിച്ചത്)

മണ്ണിരക്കമ്പോസ്റ്റ് - ഒരു ടൺ ഒരു ഹെക്ടറിന് എന്ന തോതിൽ

കപ്പലണ്ടിപ്പിണ്ണാക്ക് - ഒരു കിലോഗ്രാം 10 ലിറ്റർ വെള്ളത്തിൽ (ഒരു ഹെക്ടറിലേക്ക് 50 കിലോ എന്ന കണക്കിൽ)

ഓരോ വിളവെടുപ്പിനുശേഷവും ചാണകത്തെളി/വെർമിവാഷ്/ഗോമൂത്രം എന്നിവയിലേതെങ്കിലും ഒന്ന് ഇലകളിൽ തളിച്ചുകൊടുക്കാവുന്നതാണ്.

മറ്റു പരിപാലനമുറകൾ :

മണ്ണിൽ ഈർപ്പാംശമില്ലെങ്കിൽ ആവശ്യത്തിന് നനച്ചുകൊടുക്കുക. പച്ചിലകൾ, വിളയവശിഷ്ടങ്ങൾ, ചകിരിച്ചോർ കമ്പോസ്റ്റ്, വൈക്കോൽ തുടങ്ങിയവ ഉപയോഗിച്ച് പുതയിടുക. വേനൽക്കാലത്ത് 2-3 ദിവസം ഇടവിട്ടു നനയ്ക്കുക. മഴക്കാലത്ത് കളപറിക്കലും മണ്ണുകൂട്ടിക്കൊടുക്കലും നടത്തുക.

സസ്യസംരക്ഷണം

കീടങ്ങൾ - വിവിധയിനം ശലഭങ്ങളുടെ പുഴുക്കൾ ചീരയെ ആക്രമിക്കുന്നു.

കൂടുകെട്ടിപ്പുഴുക്കൾ - ഇലകൾ കൂട്ടി യോജിപ്പിച്ച് അതിനുള്ളിലിരുന്ന് തിന്നു നശിപ്പിക്കുന്നു.

ഇലതീനിപ്പുഴുക്കൾ - ഇലകൾ തിന്നു നശിപ്പിക്കുന്നു.

നിയന്ത്രണ മാർഗ്ഗങ്ങൾ

പുഴുക്കളോടുകൂടി ഇഅലകൾ പറിച്ചെടുത്ത് നശിപ്പിക്കുക. ആക്രമണം കണ്ടുതുടങ്ങുന്ന അവസരത്തിൽ തന്നെ വേപ്പിൻ കുരുസത്ത് 5% തളിക്കണം. ജീവാണുകീടനാശിനിയായ ഡൈപ്പൽ അഥവാ ഹാൾട്ട് (0.7 മില്ലി) ഒരു ലിറ്റർ വെള്ളത്തിൽ തളിക്കുകയോ പെരുവലത്തിന്റെ 4% ഇലച്ചാർ സോപ്പുവെള്ളവുമായി ചേർത്ത് തളിക്കുകയോ ചെയ്യുക.

രോഗങ്ങൾ

ഇലപ്പുള്ളി രോഗം

മഴക്കാലരോഗങ്ങളിൽ പ്രധാനപ്പെട്ട ഇലപ്പുള്ളി രോഗം, ചീരയുടെ ഇലകളിൽ അടിവശത്തും മുകൾപ്പരപ്പിലും ഒരുപോലെ പുള്ളികൾ കാണപ്പെടുന്നു. ചുവന്ന ചീരയിലാണ് രോഗം കൂടുതലായി കാണുന്നത്.

1.            ഇലപ്പുള്ളി രോഗത്തിനെതിരെ പ്രതിരോധശേഷിയുള്ള കോ-1 (പച്ചനിറം) തെരഞ്ഞെടുക്കാം

2.            സ്യൂഡോമോണാസ് കൾച്ചർ എട്ട് ഗ്രാം ഒരു കിലോഗ്രാം വിത്തിനു എന്ന തോതിൽ വിത്ത് പരിചരണം നടത്തുക

3.            ട്രൈക്കോഡെർമ - വേപ്പിൻപിണ്ണാക്ക് ചേർത്ത ചാണകം ചേർത്തുകൊടുക്കുക

4.            ഒരു കിലോ പച്ചചാണകം 10 ലിറ്റർ വെള്ളത്തിൽ കലക്കി തയ്യാറാക്കിയ ലായനിയുടെ തെളി, നിശ്ചിത കാലയളവിൽ തളിച്ചുകൊടുക്കുക

5.            പച്ചിലവളച്ചെടികളായ കിലുക്കി/ശീമക്കൊന്ന+വേപ്പിൻപിണ്ണാക്ക് (100 കിലോ/ഹെക്ടർ) + ട്രൈക്കോഡെർമ (1-2 കിലോ / ഹെക്ടർ) എന്നിവയും മണ്ണിൽ ചേർക്കുന്നത് ഇലപ്പുള്ളി രോഗത്തിനെതിരെ ഫലപ്രദമാണ്

6.            എട്ട് ഗ്രാം അപ്പക്കാരം, 32 ഗ്രാം മഞ്ഞൾപ്പൊടി എന്നിവ 10 ലിറ്റർ  n വെള്ളത്തിൽ കലക്കി 40 ഗ്രാം പാൽക്കായം ചേർത്ത് തളിക്കുക. ഇലയുടെ രണ്ട് വശത്തും തളിക്കണം.

7.            രോഗം കാണുന്ന സമയങ്ങളിൽ പ്രതിരോധശേഷിയുള്ള കോ-1 എന്ന പച്ചചീരയും ചുവന്ന ചീരയും ഇടകലർത്തി നടുക.

ചില പൊടിക്കൈകള്‍/നാട്ടറിവുകള്‍

 • നിലക്കടല പിണ്ണാക്ക് വെള്ളത്തില്‍ ചേര്‍ത്ത് നേര്‍പ്പിച്ച ലായനി ചീരയില്‍  തളിച്ചാല്‍  നന്നായി വളര്‍ച്ച കിട്ടും .
 • ചീരയുടെ അരി പാകുന്നതിനു മുന്‍പ്  തവാരണകളില്‍ കരിയിലിട്ടു ചുടുന്നത് ഇളം തൈയുടെ ചുവടു ചീയല്‍ തടയും.
 • വാഴത്തടത്ത്തിനു ചുറ്റും ചീര  നട്ടാല്‍ ചീരത്തണ്ടിനു നല്ല വലിപ്പമുണ്ടാവും.
 • ചീര നടുമ്പോള്‍ ....,വെട്ടില്‍ എന്നിവ വെട്ടി നശിപ്പിക്കാതിരിക്കാന്‍ തെങ്ങിന്‍റെ ഓല കഷ്ണങ്ങളാക്കി ചീര തൈകളെ മൂടി വെയ്ക്കുക.
 • ചീരയ്ക്ക് ആട്ടിന്‍ കാഷ്ട്ടവും കുമ്മായവും കൂട്ടി പൊടിച്ചത് നല്ല വളമാണ്.
 • ചീരത്തടത്തിനു ചുറ്റും ചാരം വിതറുക, മണ്ണെണ്ണ തളിക്കുക ഉറുമ്പുകളെ അകറ്റാം

ചീര  ഇനങ്ങള്‍

അരുണ്‍, കണ്ണാറ ലോക്കല്‍ (ചുവപ്പ്)
മോഹിനി, ഇഛ1, ഇഛ2, ഇഛ3 (പച്ച)
വര്‍ഷം മുഴുവന്‍ കൃഷി ചെയ്യാമെങ്കിലും ശക്തമായ മഴക്കാലം ഒഴിവാക്കുന്നതാണ് നല്ലത്. വേനല്‍ക്കാലത്ത് കീടരോഗബാധ കൂടുതലാണെങ്കിലും കൃഷി ചെയ്യാം. ഏറ്റവും നല്ല നടീല്‍ സമയം ജനുവരി മാസമാണ്.

മരച്ചീനി

കപ്പ, കൊള്ളിക്കിഴങ്ങ്, മരക്കിഴങ്ങ് എന്നിങ്ങനെ പല പേരുകളില്‍ മരച്ചീനി അറിയപ്പെടുന്നു. കേരളീയരുടെ പ്രതേകിച്ചു കൃഷിക്കാരുടെ ഇടയില്‍ ഒഴിവാക്കാന്‍ പറ്റാത്ത ഒരു വിളയാണ് ഇത്. കേരളത്തിലെ മിക്ക സ്ഥലങ്ങളും ഈ കൃഷിക്ക് യോജിച്ചതാണ് പക്ഷെ വെള്ളം കെട്ടി നില്‍ക്കുന്ന പ്രദേശങ്ങളിലും കടുത്ത മഞ്ഞുള്ളിടങ്ങളിലും മരച്ചീനി കൃഷി ചെയ്യാതിരിക്കുന്നതാണ് നല്ലത്. ചരലടങ്ങിയ മണ്ണാണ് ഏറ്റവും അനുയോജ്യം. സൂര്യ പ്രകാശം നേരിട്ട് പതിക്കുന്ന സ്ഥലത്ത് വേണം കൃഷി ചെയ്യാന്‍. വരള്‍ച്ചയെ ചെറുക്കാനുള്ള കഴിവ് മരചീനിക്കുണ്ടെങ്കിലും നാട്ടയുടനെ ആവശ്യത്തിനു നനയ്ക്കുന്നതാണ് നല്ലത്. മണ്ണ് ഇളക്കി കൂനകള്‍ ആക്കിയാണ് സാധാരണ മരച്ചീനി കൃഷി ചെയ്യാറ്‌. കപ്പ തണ്ട് ഒരു ചാണ്‍ നീളത്തിലുള്ള തണ്ടുകളാക്കി വേണം നടാന്‍ ഓരോ തണ്ടും തമ്മില്‍ ഒരു മീറ്റര്‍ എങ്കിലും അകലവും ഉണ്ടാവണം. കംബോസ്റ്റോ കാലി’ വളമോ അടിവളമായി ചേര്‍ക്കാവുന്നതാണ്. രണ്ടാഴ്ച കഴിഞ്ഞും കമ്പുകള്‍ മുളക്കുന്നില്ലെങ്കില്‍ മാറ്റി വേറെ കമ്പ് നടാവുന്നതാണ്. മിക്ക ഇനങ്ങളും 8-10 മാസം കൊണ്ട് കിഴങ്ങുകള്‍ പാകമാവുന്നവയാണ്.
മരചീനിയെ ബാധിക്കുന്ന ഒരു പ്രധാന രോഗം മൊസൈക്ക് ആണ്. രോഗമില്ലാത്ത കമ്പുകള്‍ നടനായി ഉപയോഗിക്കുകയോ രോഗ പ്രതിരോധശേഷി കൂടിയ ഇങ്ങനള്‍ (ഉദാ H-165) കൃഷി ചെയ്തോ ഒരു പരിധി വരെ ഈ രോഗത്തെ ചെറുക്കാം. 

ഇനങ്ങള്‍

 • കല്പക – തെങ്ങിന്‍ തോപ്പുകളില്‍ ഇടവിളയായി കൃഷി ചെയ്യാം. നട്ടു കഴിഞ്ഞു 6-7 മാസം കൊണ്ട് വിളവെടുക്കാം.
 • ശ്രീ വിശാഖം – മൊസൈക്ക് രോഗ പ്രതിരോധശേഷി കൂടിയ ഇനം.
 • ശ്രീ സഹ്യ- മൊസൈക്ക് രോഗത്തെ തടയാനുള്ള ശേഷി കൂടിയ ഇനം.
 • ശ്രീ പ്രകാശ്‌
 • മലയന്‍ -4 – സ്വാദേറിയ ഇനം.
 • H 97- മൊസൈക്ക് രോഗ പ്രതിരോധശേഷി കൂടിയ ഇനം.
 • H 165- മൊസൈക്ക് രോഗ പ്രതിരോധശേഷി കൂടിയ ഇനം.
 • H 226- മൊസൈക്ക് രോഗ പ്രതിരോധശേഷി കൂടിയ ഇനം.

കോവല്‍


കോവല്‍ (Little Gourd)

ശാസ്ത്രനാമം  : കൊക്കിനിയ ഗ്രാന്‍ഡിസ്

വര്‍ഗം       : വെള്ളരി

സ്വദേശം      :

കേരളീയരുടെ പ്രിയപ്പെട്ട പച്ചക്കറി വിഭവങ്ങളിലൊന്നാണ്‌ കോവയ്‌ക്ക. ഐവിഗോര്‍ഡ്‌, മിറ്റില്‍ ഗോര്‍ഡ്‌, ടംലാംഗ്‌ തുടങ്ങിയ പേരുകളിലും ഇത്‌ അറിയപ്പെടുന്നു. പോഷകഗുണത്തിന്റെ കാര്യത്തിലും മുന്നില്‍. വൈറ്റമിന്‍ എ., ബി., ബി.2 എന്നിവ കോവയ്‌ക്കയിലുണ്ട്‌. വേരും തണ്ടും ഇലകളും കായ്‌കളും ത്വക്‌ രോഗങ്ങള്‍ക്കും ശ്വാസകോശ രോഗങ്ങള്‍ക്കും പ്രമേഹത്തിനും പനിക്കും പ്രതിവിധിയായി ഉപയോഗിക്കുന്നു. കീടങ്ങള്‍ കടിക്കുന്നതുകൊണ്ടുണ്ടാകുന്ന അലര്‍ജിക്ക്‌ ഇലകള്‍ അരച്ചു പുരട്ടുന്നത്‌ നല്ലതാണ്‌. രക്‌തത്തിലെ പഞ്ചസാരയുടെ അളവ്‌ നിയന്ത്രിച്ചുനിര്‍ത്തുന്നതിന്‌ കോവയ്‌ക്ക ഉത്തമമാണ്‌. ഇന്ത്യയാണ്‌ കോവയ്‌ക്കയുടെ ജന്മദേശം. ചില രാജ്യങ്ങളില്‍ കോവലിനെ ശല്യകാരിയായ കളയായി കരുതുന്നു. മംഗലാപുരത്തും ദക്ഷിണ കര്‍ണാടകയിലും ജനങ്ങളുടെ ഇഷ്‌ടപ്പെട്ട പച്ചക്കറിയാണ്‌ കോവയ്‌ക്ക. കേരളത്തില്‍ കാസര്‍ഗോഡ്‌ ജില്ലയിലെ മഞ്ചേശ്വരം, കാഞ്ഞങ്ങാട്‌ ഭാഗങ്ങളില്‍ നീളം കൂടിയതും നീളം കുറഞ്ഞ്‌ വണ്ണമുള്ളതുമായ വൈവിധ്യമേറിയ കോവയ്‌ക്ക ഇനങ്ങള്‍ കാണാം.ദീര്‍ഘകാല വിളയാണ് ഇത്. ഇത് വളരെ വേഗം വളരുകയും പടര്‍ന്നു കയറുകയും ചെയ്യും. നല്ല നീര്‍വാര്‍ച്ചയും മണല്‍ കലര്‍ന്ന മണ്ണുമാണ് കൃഷിക്ക് ഉത്തമം. കായ്കളുടെ ആകൃതിയിലും വലുപ്പത്തിലും തൂക്കത്തിലും വ്യത്യസ്തതയുള്ള നിരവധി ഇനങ്ങള്‍ കേരളത്തില്‍ കൃഷി ചെയ്യുന്നുണ്ട്. ആണ്ടു മുഴുവന്‍ കായ്ക്കുന്ന ഈ ഇനത്തിന്റെ കായ്കള്‍ നീളമുള്ളതാണ്. ഇളം പച്ച നിറത്തില്‍ നീളമുള്ള കോവയ്ക്കയാണ് കേരളത്തിലെ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ പ്രിയങ്കരം.
മണ്ണില്‍ എപ്പോഴും ഈര്‍പ്പം നിലനിര്‍ത്തേണ്ടതിനാല്‍ കോവല്‍ ജലസേചനത്തോട് നന്നായി പ്രതികരിക്കും. എന്നാല്‍ മണ്ണില്‍ വെള്ളം കെട്ടിനില്‍ക്കാനും പാടില്ല. വള്ളികള്‍ നട്ട് രണ്ട് മാസം കഴിയുന്നതോടെ പൂക്കുവാനും കായ്കള്‍ പിടിക്കുവാനും തുടങ്ങും. കായ്ച്ചു തുടങ്ങിയാല്‍ പിന്നെ ആണ്ടു മുഴുവനും കായ്കള്‍ സ്ഥിരമായി ലഭിക്കും. കായ്കള്‍ മുപ്പെത്തുന്നതിനു മുമ്പുതന്നെ വിളവെടുക്കണം. ആഴ്ചയില്‍ രണ്ടുതവണ വിളവെടുക്കും. മൂന്നു വര്‍ഷത്തോളം തൃപ്തികരമായ വിളവ് ലഭിക്കും. അതു കഴിഞ്ഞാല്‍ വള്ളികള്‍ പിഴുതുമാറ്റി പുതിയ വള്ളികള്‍ നടണം.

വിത്ത്ശേഖരണം

കോവല്‍ കൃഷി സാധാരണ ചെയ്യുന്നത് കായഫലം നിലച്ച  ചെടികളില്‍ നിന്ന് 4-5 മുട്ട് നീളത്തില്‍ മുറിച്ച് നടില്‍ വസ്തുവായി ഉപയോഗിക്കുന്നു. ആണ്‍ ചെടിയും  പെണ്‍ചെടിയും ഉള്ളതിനാല്‍    പെണ്‍  ചെടിയില്‍ നിന്ന് തന്നെ വിത്ത് ശേഖരിക്കണം.5kg ചാണകം 250gm എല്ലുപൊടി എന്നിവ ഇട്ട് ചതുരാകൃതിയിലുള്ള കൂനയുടെ കണക്ക് 60x60x45cm അളവിലായിരിക്കണം.രണ്ട് മുട്ട് താഴ്ന്നിരിക്കുന്ന രീതിയില്‍ താഴ്ത്തി മണ്ണിട്ട് ചുവടു നന്നായി ഉറപ്പിക്കുക. യാതൊരു കാരണവശാലും ചുവട്‌ ഇളകാതെ സൂക്ഷിക്കണം.

നടീൽ രീതിയും വളപ്രയോഗവും

5kg ചാണകം 250gm എല്ലുപൊടി എന്നിവ ഇട്ട് ചതുരാകൃതിയിലുള്ള കൂനയുടെ കണക്ക് 60x60x45cm അളവിലായിരിക്കണം.രണ്ട് മുട്ട് താഴ്ന്നിരിക്കുന്ന രീതിയില്‍ താഴ്ത്തി മണ്ണിട്ട് ചുവടു നന്നായി ഉറപ്പിക്കുക. യാതൊരു കാരണവശാലും ചുവട്‌ ഇളകാതെ സൂക്ഷിക്കണം.

തണ്ടുകളില്‍ മുള വന്നതിനു ശേഷം രണ്ടാം വളപ്രയോഗം നടത്താം.

 • 100gm കടല പിണ്ണാക്ക്
 • 100gm വേപ്പിന്‍ പിണ്ണാക്ക്
 • 250gm ആട്ടിന്‍ കാട്ടം
 • 1.5 kg ചാരം

എന്നിവ കലര്‍ത്തി  തടത്തില്‍ വിതറുക. 20 ദിവസത്തിനു ശേഷം മൂന്നാം വളപ്രയോഗം ഈ ക്രമത്തില്‍ ചേര്‍ക്കുക.മൂന്നാം വളപ്രയോഗത്തിനു ശേഷം 30 ദിവസം കൂടുമ്പോള്‍ ഇതേ വളപ്രയോഗംനടത്തുക. ചാണകത്തെളി,കപ്പലണ്ടി പിണ്ണാക്ക്തെളി എന്നിവ നേര്‍പ്പിച്ചത്. 30 ദിവസം കൂടുമ്പോള്‍ നല്‍കുക. 4-5 മാസം വരെ വിളവ്‌ എടുക്കാവുന്നതാണ്.2-3 വര്‍ഷം വരെ ആദായം എടുക്കാം.ഉണങ്ങിയതും രോഗം ബാധിച്ചതുമായ വള്ളികള്‍ മുറിച്ചു മാറ്റി പുതിയ വള്ളികള്‍ വളരാന്‍ അനുവദിക്കണം.Jan-Dec വരെ കൂടുതല്‍ വിളവു ലഭിക്കാവുന്നതാണ്.

പാവല്‍, പടവലം തുടങ്ങിയ പച്ചക്കറി വിളകളെപ്പോലെ പന്തലുകളില്‍ വളര്‍ത്തി സംരക്ഷിക്കുന്ന വെള്ളരി വര്‍ഗത്തില്‍ പെട്ട പച്ചക്കറി വിളയാണ്‌ കോവല്‍. എന്നാല്‍ മറ്റ്‌ വെള്ളരി വര്‍ഗ വിളകളില്‍നിന്ന്‌ വ്യത്യസ്‌തമായ ദീര്‍ഘകാല വിളയാണ്‌ ഇത്‌. ഇത്‌ വളരെ വേഗം വളരുകയും പടര്‍ന്നു കയറുകയും ചെയ്യും. ആണ്‍പൂവും പെണ്‍പൂവും വെവ്വേറെ ചെടികളില്‍ ഉണ്ടാകുന്ന അപൂര്‍വ്വം സസ്യങ്ങളില്‍ ഒന്നാണ്‌ കോവല്‍. പരാഗണം നടന്നില്ലെങ്കിലും കായ്‌കള്‍ ഉണ്ടാകുമെന്നതിനാല്‍ ആണ്‍ചെടികള്‍ അത്യാവശ്യമല്ല. ഉഷ്‌ണമേഖല, കാലാവസ്‌ഥയാണ്‌ കോവലിന്‌ നല്ലത്‌. അന്തരീക്ഷ ഊഷ്‌മാവ്‌ 20 ഡിഗ്രി മുതല്‍ 30 ഡിഗ്രിവരെയുള്ള കാലാവസ്‌ഥയില്‍ ഇത്‌ നന്നായി വളരും. നല്ല നീര്‍വാര്‍ച്ചയും മണല്‍ കലര്‍ന്ന മണ്ണുമാണ്‌ കൃഷിക്ക്‌ ഉത്തമം. കായ്‌കളുടെ ആകൃതിയിലും വലുപ്പത്തിലും തൂക്കത്തിലും വ്യത്യസ്‌തതയുള്ള നിരവധി ഇനങ്ങള്‍ കേരളത്തില്‍ കൃഷി ചെയ്യുന്നുണ്ട്‌

കേരള കാര്‍ഷിക സര്‍വകലാശാലയുടെ വെള്ളാനിക്കര ഹോര്‍ട്ടികള്‍ച്ചറല്‍ കോളജിലെ ഒളരി കള്‍ച്ചര്‍ വിഭാഗത്തില്‍നിന്നും പുറത്തിറക്കിയ ഉല്‌പാദന ശേഷി കൂടി കോവല്‍ ഇനാണ്‌ സുലഭ. ആണ്ടു മുഴുവന്‍ കായ്‌ക്കുന്ന ഈ ഇനത്തിന്റെ കായ്‌കള്‍ നീളമുള്ളതാണ്‌.

രണ്ടടി വലുപ്പവും ഒരടി ആഴവുമുള്ള കുഴിയെടുക്കുക. 50 കിലോഗ്രാം ചാണകം/കമ്പോസ്റ്റോ മേൽമണ്ണുമായി ചേർത്ത് കുഴികളിലിടുക. 4 മുതൽ 5 വിത്ത് വീതം ഒരു കുഴിയിൽ പാകുക. മുളച്ച് രണ്ടാഴ്ച ശേഷം ഒരു തടത്തിൽ നല്ല മൂന്നു തൈകൾ വീതം നിർത്തിയാൽ മതി.

മണ്ണില്‍ എപ്പോഴും ഈര്‍പ്പം നിലനിര്‍ത്തേണ്ടതിനാല്‍ കോവല്‍ ജലസേചനത്തോട്‌ നന്നായി പ്രതികരിക്കും. എന്നാല്‍ മണ്ണില്‍ വെള്ളം കെട്ടിനില്‍ക്കാനും പാടില്ല. വള്ളികള്‍ നട്ട്‌ രണ്ട്‌ മാസം കഴിയുന്നതോടെ പൂക്കുവാനും കായ്‌കള്‍ പിടിക്കുവാനും തുടങ്ങും. കായ്‌ച്ചു തുടങ്ങിയാല്‍ പിന്നെ ആണ്ടു മുഴുവനും കായ്‌കള്‍ സ്‌ഥിരമായി ലഭിക്കും. കായ്‌കള്‍ മുപ്പെത്തുന്നതിനു മുമ്പുതന്നെ വിളവെടുക്കണം. ആഴ്‌ചയില്‍ രണ്ടുതവണ വിളവെടുക്കും. ഒരു ഹെക്‌ടറില്‍നിന്ന്‌ 12-14 ടണ്‍ വിളവ്‌ ലഭിക്കും.

മേൽവളമായി ചാണകമോ കമ്പോസ്റ്റോ 30 കിലോഗ്രാം വീതം അല്ലെങ്കിൽ മണ്ണിര കമ്പോസ്റ്റ് 15 കിലോ രണ്ടു പ്രാവശ്യമായി വള്ളി വീശുമ്പോഴും പൂവിടുമ്പോഴും കൊടുക്കുക. രണ്ടാഴ്ചയിലൊരിക്കൽ ചാണകം 1 കിലോഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി പുഷ്പിക്കുമ്പോൾ കൊടുക്കുക.

കോവലിന് നടുന്ന സമയത്തും വള്ളി വീശുമ്പോഴും 12.5 കിലോ എന്ന തോതിൽ കാലിവളം ചേർത്തു കൊടുക്കുക. ദീർഘകാലം കോവൽ ചെടി നിലനിർത്തുന്ന സ്ഥലങ്ങളിൽ മാസത്തിലൊരിക്കൽ ജൈവവള പ്രയോഗം നടത്തുക.

കോവല്‍ ഇനങ്ങള്‍

 • സുലഭ (ഇളം പച്ച, വെളുത്ത വരകളോട് കൂടിയത്) വര്‍ഷം മുഴുവന്‍ കൃഷിചെയ്യാമെങ്കിലും ഏറ്റവും അനുയോജ്യം മെയ് മധ്യത്തോടെ.
 • സുസ്ഥിര : മൊസേക്ക് രോഗത്തിനെതിരെ പ്രതിരോധ ശേഷിയുണ്ട്. മഴക്കാലത്തെ കൃഷിക്ക് അനുയോജ്യം
 • സൽക്കീർത്തി : ഇളം പച്ച നിറത്തിൽ നീളമുള്ള കായ്കൾ
 • കിരൺ : 20-30 സെന്റിമീറ്റർ നീളമുള്ള ഇളം പച്ച നിറത്തിലുള്ള കായ്കൾ, മഴക്കാലത്തെ കൃഷിക്ക് അനുയോജ്യം
 • അരുണ, സി.ഒ.1 : നല്ല ചുവപ്പ് നിറമുള്ള കായ്കൾ
 • അർക്ക അനാമിക, വർഷ ഉപഹാർ, അർക്ക അഭയ, അഞ്ജിത എന്നിവ മൊസേക്ക് രോഗത്തിനെതിരെ പ്രതിരോധ ശക്തിയുള്ളവയാണ്

വിത്തിന്‍റെ തോത്

ഒരു സെന്റിന് : 30 ഗ്രാം വിത്ത് വേണ്ടി വരും

വിത്തു പരിചരണം

ഒരു ഗ്രാം സ്യൂഡോമോണസ് വിത്തുമായി കലർത്തി വിത്തു പരിചരണം നടത്തണം. വിത്ത് വിതച്ച് കഴിഞ്ഞാൽ മണ്ണിൽ ആവശ്യത്തിന് ഈർപ്പം ഉണ്ടാകണം.

നടീൽ രീതി

കൃഷി സ്ഥലം കിളച്ച് കളകൾ മാറ്റി പരുവപ്പെടുത്തിയെടുക്കണം. വിത്ത് വിതയ്ക്കുന്നതിനു 15 ദിവസം മുൻപ് സെന്റിന് 2 കിലോഗ്രാം കുമ്മായം മണ്ണിൽ ചേർത്തു കൊടുക്കുന്നത് മണ്ണിലെ അമ്ലത്വം കുറയ്ക്കും. 100 കിലോഗ്രാം ചാണകമോ കമ്പോസ്റ്റു വളമോ 10 ഗ്രാം ട്രൈക്കോഡെർമയുമായി ചേർത്ത് തണലിൽ 15 ദിവസം സൂക്ഷിച്ചതിനു ശേഷം അടിവളമായി ചേർക്കണം.

മേൽവളമായി രണ്ടാഴ്ചയിൽ ഒരിക്കൽ താഴെ പറയുന്ന ഏതെങ്കിലും ഒരു വളം ചേർക്കേണ്ടതാണ്.

•             ചാണകപ്പാൽ അല്ലെങ്കിൽ ബയോഗ്യാസ് സ്ലറി 200 ഗ്രാം 4 ലിറ്റർ വെള്ളവുമായി ചേർത്തത്

•             ഗോമൂത്രം അല്ലെങ്കിൽ വെർമിവാഷ് 2 ലിറ്റർ 8 ഇരട്ടി വെള്ളവുമായി ചേർത്തത്

•             4 കിലോഗ്രാം മണ്ണിരവളം അല്ലെങ്കിൽ കോഴിവളം

•             കടലപ്പിണ്ണാക്ക് 200 ഗ്രാം 4 ലിറ്റർ വെള്ളത്തിൽ കുതിർത്തത്

മറ്റു പരിപാലനമുറകൾ

മണ്ണിൽ നനവ് ഇല്ലെങ്കിൽ ആവശ്യത്തിന് നനച്ചു കൊടുക്കണം. പുതയിട്ടു കൊടുക്കുന്നത് കളകൾ നിയന്ത്രിക്കാനും മണ്ണിലെ ഈർപ്പാംശം നിലനിർത്താനും സഹായിക്കും. വേനൽക്കാലത്ത് 2 ദിവസം ഇടവിട്ട് നനയ്ക്കുക. മഴക്കാലത്ത് കള പറിക്കലും മണ്ണു കൂട്ടിക്കൊടുക്കലും നടത്തുക.

രോഗങ്ങൾ

മൊസേക്ക് രോഗം

വെണ്ടകൃഷിയിൽ സാധാരണ ഉണ്ടാകുന്ന ഈ രോഗത്തിന്റെ ലക്ഷണം ഇലഞരമ്പുകളിലെ പച്ചപ്പ് നഷ്ടപ്പെട്ട് മഞ്ഞ നിറമാകുകയും ഞരമ്പുകൾ തടിക്കുകയും ചെയ്യുന്നതാണ്. കായ്കൾ ചെറുതും മഞ്ഞ കലർന്ന പച്ച നിറത്തോടുകൂടിയതുമായിരിക്കും. വെള്ളീച്ച, ഇലത്തുള്ളൻ എന്നീ കീടങ്ങളാണ് രോഗവാഹകർ.

നിയന്ത്രണ മാർഗ്ഗങ്ങൾ

രോഗമുള്ള ചെടികൾ കണ്ടാൽ ഉടൻ പിഴുത് നശിപ്പിക്കുക

വേപ്പെണ്ണ, വെളുത്തുള്ളി മിശ്രിതം രണ്ടു ശതമാനം വീര്യത്തിൽ നിംബസിഡിൻ/എക്കോനിം/യൂനിം എന്നീ വേപ്പധിഷ്ഠിത കീടനാശിനികൾ 2 മില്ലിലിറ്റർ എന്ന തോതിൽ തളിച്ചു കൊടുക്കാവുന്നതാണ്. വൈറസിന്റെ വാഹകരായ മറ്റു കളകളെ നശിപ്പിക്കേണ്ടതാണ്. രോഗ പ്രതിരോധ ശേഷിയുള്ള ഇനങ്ങൾ (അർക്ക അനാമിക, അർക്ക അഭയ) കൃഷി ചെയ്യുന്നതാണ് ഉത്തമം. രോഗം ബാധിക്കാത്ത നല്ല ആരോഗ്യമുള്ള ചെടികളിൽ നിന്നു മാത്രം വിത്ത് ശേഖരിക്കുക.

കീടങ്ങൾ

തണ്ടുതുരപ്പൻ, കായ് തുരപ്പൻ, ഇല ചുരുട്ടിപ്പുഴു, വേരിനെ ആക്രമിക്കുന്ന നിമാ വിരകൾ, നീരൂറ്റിക്കുടിക്കുന്ന കീടങ്ങൾ എന്നിവയാണ് പ്രധാനപ്പെട്ട കീടങ്ങൾ.

 

1. തണ്ടു തുരപ്പൻ / കായ് തുരപ്പൻ പുഴു

വെളുത്ത മുൻ ചിറകുകളിൽ പച്ച അടയാളമുള്ള ശലഭത്തിന്റെ പുഴുക്കൾ, ഇളം തണ്ടുകളിലും കായ്കളിലും തുളച്ചു കയറി ഉൾഭാഗം തിന്ന് കേടാക്കുന്നു. തണ്ട് വാടി ക്രമേണ കരിയുന്നു. കായ്കളിൽ ദ്വാരങ്ങൾ കാണാം.

നിയന്ത്രണ മാർഗ്ഗങ്ങൾ

വിത്ത് നട്ട് രണ്ടാഴ്ച കഴിയുമ്പോൾ വേപ്പിൻ പിണ്ണാക്ക് ഇട്ടു കൊടുക്കുക. കീടാക്രമണരൂക്ഷത കുറയ്ക്കുന്നതിനു ഇത് സഹായിക്കും. കീടബാധയേറ്റ തണ്ടും കായ്കളും മുറിച്ചുമാറ്റുക. ആക്രമണം കണ്ടുതുടങ്ങുമ്പോൾ വേപ്പിൻകുരു സത്ത് 5% തളിക്കുക. വിപണിയിൽ ലഭ്യമായ വേപ്പധിഷ്ഠിത കീടനാശിനികളും ഉപയോഗിക്കാവുന്നതാണ്.

2. നീരൂറ്റും കീടങ്ങൾ ( പച്ചത്തുള്ളൻ, മുഞ്ഞ, വെള്ളീച്ച )

ഇവ ഇലയുടെ അടിവശത്ത് പറ്റിപ്പിടിച്ചിരുന്ന് നീരൂറ്റിക്കുടിക്കുന്നു. ഇലകൾ മഞ്ഞളിച്ച് ഉണങ്ങുന്നു. കൂടാതെ വെള്ളീച്ച വൈറസ് രോഗം പരത്തുകയും ചെയ്യുന്നു.

നിയന്ത്രണ മാർഗ്ഗങ്ങൾ

 • മൊസൈക്ക് രോഗ പ്രതിരോധ ശേഷിയുള്ള ഇനങ്ങൾ കൃഷി ചെയ്യുക
 • തോട്ടത്തിൽ മഞ്ഞക്കെണികൾ സ്ഥാപിച്ച് വെള്ളീച്ച, മുഞ്ഞ എന്നിവയെ കുടുക്കി നശിപ്പിക്കുക.
 • വേപ്പെണ്ണ - വെളുത്തുള്ളി മിശ്രിതം 2%, വേപ്പെണ്ണ എമൽഷൻ 3% ഇവയിൽ ഏതെങ്കിലും ഒന്ന് തളിക്കുക

3. ഇല ചുരുട്ടിപ്പുഴു

ഇളം മഞ്ഞ ചിറകിൽ തവിട്ടു നിറത്തിലുള്ള വരകളുള്ള ശലഭത്തിന്റെ പുഴുക്കൾ ഇല ചുരുട്ടി നശിപ്പിക്കുന്നു.

നിയന്ത്രണ മാർഗ്ഗങ്ങൾ

 • ഇല ചുരുളുകൾ പറിച്ചു നശിപ്പിക്കുക
 • വേപ്പിൻകുരു സത്ത് 5% തളിക്കുക. വിപണിയിൽ ലഭ്യമായ വേപ്പധിഷ്ഠിത കീടനാശിനികളും ഉപയോഗിക്കാവുന്നതാണ്
 • ബിവേറിയ ബാസ്സിയാന ഉപയോഗിക്കാം (ബയോഗാർഡ് 5 മില്ലീ ലിറ്റർ)

4. വേരുബന്ധക നിമാവിര

ചെടിയുടെ വേരുകളെ ആക്രമിക്കുകയും ക്രമേണ ചെടികൾ ഉണങ്ങിപ്പോവുകയും ചെയ്യുന്നു.

നിയന്ത്രണ മാർഗ്ഗങ്ങൾ

 • 4 കിലോ വേപ്പിൻ പിണ്ണാക്കോ ആവണക്കിൻ പിണ്ണാക്കോ ഒരു സെന്റിൽ ചേർത്തു കൊടുക്കുകയും ചെടിയുടെ ഇടയിൽ കെണിവിളയായി ബന്ദിപ്പൂക്കൾ നട്ടു വളർത്തുകയും ചെയ്യുക.
 • വേപ്പില/കമ്മ്യൂണിസ്റ്റ് പച്ചില (ചെടിക്ക് 250 ഗ്രാം എന്ന തോതിൽ) നടുന്നതിന് ഒരാഴ്ച മുമ്പ് തടങ്ങളിലിട്ട് ദിവസേന വെള്ളമൊഴിക്കുക. ഇതിന്റെ ഫലം വേനൽക്കാലത്ത് വിത കഴിഞ്ഞ് 75 ദിവസം വരെ നീണ്ടു നിൽക്കും.
 • ബാസിലസ് മാസിറൻസ് 3% ഉപയോഗിക്കുക. വിത്തുപരിചരണം നടത്തുക. ആക്രമണം രൂക്ഷമായ പ്രദേശങ്ങളിൽ വിത്തുപരിചരണത്തിനു പുറമേ ഇതിന്റെ 3% ലായനി വിതച്ച് 30 ദിവസങ്ങൾക്കു ശേഷം മണ്ണിലൊഴിച്ചു കൊടുക്കേണ്ടതാണ്.

 

ചില പൊടിക്കൈകള്‍/നാട്ടറിവുകള്‍

 • കോഴി കാഷ്ഠം+ കുമ്മായം.
 • തവിട്ടു നിറമുള്ള എട്ടുകാലികള്‍ കൊവലിലെ പച്ചപ്പുഴുവിന്‍റെ ശത്രു പ്രാണിയാണ്.
 • കോവല്‍ തടത്തില്‍ ഉമി കരിച്ചിടുന്നതിലൂടെ കായ്ഫലം വര്‍ധിപ്പിക്കാം.

 

പച്ചമുളക്

ശാസ്ത്രനാമം    :

വര്‍ഗ്ഗം         : മുളക്

സ്വദേശം        : ചൈന

പച്ചമുളക് ഇനങ്ങള്‍

അനുഗ്രഹ( പച്ച നിറം,എരിവു കുറവ്)
ഉജ്ജ്വല(ചുവന്ന നിറം,നല്ല എരിവ്)
മെയ്‌ മാസം കൃഷിക്ക് അനുയോജ്യം. തണലത്ത് നിന്നാല്‍ കരുത്തുള്ള നല്ല മുളക് ലഭിയ്ക്കും

നടീല്‍രീതിയും വളപ്രയോഗവും

തുറസ്സായ സ്ഥലത്ത് 2 അടി  അകലത്തില്‍ 2 അടി  വ്യാസത്തില്‍ ഒരടി താഴ്ചയില്‍ തടമെടുത്ത്

 • 5 kg ചാണകപൊടി
 • 100gm എല്ല്പൊടി
 • 100gm വേപ്പിന്‍ പിണ്ണാക്ക്

എന്നിവ മണ്ണുമായി കലര്‍ത്തി ഒരാഴ്ചക്ക് ശേഷം തൈകള്‍ നടുക.

വിത്തുപാകി കിളിര്‍പ്പിച്ച  തൈകള്‍ പറിച്ച് നട്ടാണ് കൃഷി നടത്തേ- ണ്ടത്.ചെടികള്‍  തമ്മില്‍ 45cm അകലം നല്കണം.തൈകള്‍ 30 ദിവസം പ്രായമാകുമ്പോള്‍ പറിച്ചു നടാം.വേരുകള്‍പൊട്ടാതെ സൂക്ഷിക്കണം.തുടക്കത്തില്‍ തൈകള്‍ക്ക്  തണല്‍ നല്‍കുന്നത് നല്ലതായി- രിക്കും. തടത്തില്‍ വെള്ളം കെട്ടി നില്‍കാതെ ശ്രദ്ധിക്കണം.

രണ്ടാം വളപ്രയോഗം:

തൈകള്‍ നട്ട് 15 ദിവസത്തിനു ശേഷം.

 • 1kg ചാണകം
 • 1kg ആട്ടിന്‍ കാഷ്ടം
 • 100gm എല്ലുപൊടി
 • 100gm വേപ്പിന്‍ പിണ്ണാക്ക്
 • 2kg ചാരം

എന്നിവ നല്‍കുക പുത ഇടുന്നത് നന്നായിരിക്കും.

മൂന്നാം വളപ്രയോഗം :

രണ്ടാം വളപ്രയോഗത്തിന് 15 ദിവസത്തിനു ശേഷം.മേല്പറഞ്ഞ വളങ്ങള്‍.മൂന്നാം വളപ്രയോഗത്തിന് ശേഷം 25 ദിവസം  കൂടുമ്പോള്‍ തുടര്‍ന്ന് നല്കുക.ഇല ചുരുളുന്നത് പോലെ  കാണുന്നെങ്കില്‍ കുമ്മായം ഇലകളില്‍ വിതറുക.മുളക് ചെടിയില്‍ നിന്ന് 1-2 വര്ഷം വരെ വിളവ്‌ ലഭിക്കാവുന്നതാണ്.

ചില പൊടിക്കൈകള്‍/നാട്ടറിവുകള്‍

 • മുളകിലെ ഇലച്ചുരുളന്‍ രോഗവും മുല്ലയുടെ ഇലകരിച്ചിലും  മാറാന്‍ കഞ്ഞിവെള്ളം തളിച്ചാല്‍ മതി.
 • വെണ്ണീര്‍ അഥവാ ചാരം   പച്ചവെള്ളത്തില്‍ കലക്കി പച്ചമുളകില്‍  തളിച്ചാല്‍ രോഗ,കീടങ്ങള്‍ കുറയും.
 • മുളകുപൊടിയ്ക്ക് ചാരവും കാലിവളവും ചേര്‍ക്കുന്നതിനോടൊപ്പം അല്‍പം കോഴി വളവും കൂടി ചേര്‍ത്ത് കൊടുത്താല്‍ നന്നായി തഴച്ചു വളരും.നന്നായി കായ്ക്കുകയും ചെയ്യും.
 • മുളക് ചെടിയ്ക്ക്‌ ..... ഇട്ടു കൊടുക്കുക. കായ്ക്കു നല്ല എരിവും വീര്യവും ഉണ്ടാവും.
 • മുളകിന്‍റെ കുരുടിപ്പ്  മാറാന്‍ റബ്ബര്‍ഷീറ്റ് കഴുകിയ വെള്ളം തളിക്കുന്നത് നല്ലതാണ്.
 • കഞ്ഞിവെള്ളം+ചാരം കുമിള്‍ രോഗം.
 • തുമ്പച്ചെടികള്‍ കൊത്തിയരിഞ്ഞു മുളകിന്‍റെ  തടത്തിലിട്ടാല്‍ ധാരാളം മുളകുണ്ടാവും

കാന്താരി മുളക്

 

നമ്മുടെ പറമ്പിൽ സുലഭമായിരുന്നതും ഇന്നില്ലാത്തതും ആയ ഈ ചെടിക്ക് ഇന്ന് വലിയ ഡിമാന്റാണുള്ളത്. ഇനി ഈ കൊച്ചു കാന്താരിയുടെ കഥ കേൾക്കാം. 
കേരളത്തിൽ കറികളിൽ ഉപയോഗിക്കുന്ന മുളക് വർഗ്ഗത്തില്പ്പെട്ട ഒരു ചെറിയ ചെടിയാണ്‌ കാന്താരി (ചീനിമുളക് ചെടി). ഇതിന്റെ കായ് കാന്താരിമുളക് എന്നറിയപ്പെടുന്നു. വടക്കൻ കേരളത്തിൽ ഇത് ചീനിമുളക് എന്നാണ് അറിയപ്പെടുന്നത്. ഇത് സാധാരണയായി കേരളത്തിൽ കറികൾക്ക് എരിവ് രസം വരുത്തുവാൻ ചേർക്കുന്നു. Solanaceae സസ്യകുടുംബത്തിൽ ഉൾപ്പെട്ട ഇതിന്റെ ശാസ്ത്രീയനാമം Capsicum frutescensഎന്നാണ്‌. ഔഷധങ്ങളുടെ കലവറയാണ് കാന്താരി. കാന്താരിയുടെ എരിച്ചിലും നീറ്റലും ചൂടും ചൂരുമെല്ലാം അതൊരു ഔഷധിയാണെന്നതിന്റെ സൂചനമാത്രം.

മലയാളിയുടെ ജീവിതത്തില്‍ ഒഴിവാക്കാനാത്തതാണ് കാന്താരി മുളക്. മലയാളികളുടെ ഇഷ്ട ഭക്ഷണമായ കപ്പയുടെ പ്രയപ്പെട്ട കൂട്ടുകാരിയാണ് കാന്താരി. വെന്ത് മലര്‍ന്ന കപ്പയ്‌ക്കൊപ്പം

കാപ്‌സിക്കം ഫ്രൂട്ടന്‍സ് എന്ന ശാസ്ത്ര നാമത്തില്‍ അറിയപ്പെടുന്ന കാന്താരി മുളക് ദീര്‍ഘിച്ച വിളവ് കാലമുള്ളതും കൂടുതല്‍ കായ്ഫലം നല്‍കുന്നതുമാണ്. ചീനി മുളക് എന്നും ഇത് അറിയപ്പെടുന്നു. കാന്താരി മുളക് ചെടിയില്‍ നിന്ന് മുകളിലേക്ക് കുത്തനെയാണ് സാധാരണ ഉണ്ടാകുന്നത്. ഒന്നര സെന്റീ മീറ്റര്‍ മുതല്‍ മൂന്നു സെന്റീ മീറ്റര്‍ വരെ നീളമുള്ള വ്യത്യസ്ത തരം കാന്താരി മുളകുകളുണ്ട്. തെക്കു കിഴക്കന്‍ ഏഷ്യയിലാണ് കാന്താരി മുളക് കൂടുതല്‍ കണ്ടു വരുന്നത്. ഇന്ത്യയില്‍ കേരളത്തിലാണ് ഇതിന്റെ ഉപയോഗം കൂടുതല്‍.
വെള്ളക്കാന്താരി, പച്ചക്കാന്താരി, നീലക്കാന്താരി, ഉണ്ടക്കാന്താരി എന്നിങ്ങനെ പല തരത്തിലുള്ള കാന്താരി മുളകുകളുണ്ട്. ചെറുകാന്താരിക്ക് എരിവ് കൂടുതലും വെള്ളക്കാന്താരിക്ക് എരിവ് അല്‍പ്പം കുറവുമാണ്. കറികളില്‍ ഉപയോഗിക്കുന്നതിന് പുറമെ അച്ചാറിട്ടും ഉണക്കിയും കാന്താരി മുളക് സൂക്ഷിക്കാറാണ്ട്.

പണ്ട് നാട്ടിന്‍ പുറങ്ങളില്‍ തനിയെ വളര്‍ന്നിരുന്ന കാന്താരി ഇന്ന് പലരും നട്ടു വളര്‍ത്തുകയാണ്. നഗരപ്രദേശങ്ങളില്‍പ്പോലും വളരെ എളുപ്പത്തില്‍ നട്ടുപിടിപ്പിക്കാവുന്നതാണ് കാന്താരിച്ചെടി. എല്ലാ കാലാവസ്ഥയിലും കാന്താരി വളരും. നല്ല വെയിലിലും തണലിലും ഉഷ്ണകാലത്തും കൊടും തണുപ്പിലും വളരാനും കായ്ക്കാനും കാന്താരിക്ക് സാധിക്കും.


മൂത്ത് പഴുത്ത് പാകമായ മുളക് പറിച്ചെടുത്ത് ഉണക്കിയ ശേഷം വിത്തുകള്‍ പാകി തൈകള്‍ മുളപ്പിക്കണം. പിന്നീട് അനുയോജ്യമായ സ്ഥലത്തേക്ക് പറിച്ചു നടാം. അടിവളമായി ചാണകപ്പൊടിയോ കമ്പോസ്‌റ്റോ നല്‍കാം.വേനല്‍ക്കാലത്ത് നനച്ചു കൊടുത്താല്‍ കൂടുതല്‍ കായ്ഫലം ലഭിക്കും. പൂത്തുതുടങ്ങിയാല്‍ എന്നും കാന്താരി ചെടികളില്‍ നിന്ന് കായ്കള്‍ ലഭിക്കും. നാലു മുതല്‍ അഞ്ച് വര്‍ഷം വരെ ഒരു ചെടി നിലനില്‍ക്കും. കൃഷിയായി ചെയ്യാനാഗ്രഹിക്കുന്നവര്‍ക്ക് ഇത് ഇടവിളയായും കൃഷി ചെയ്യാം. കൃഷി നടത്തുമ്പോള്‍ രണ്ട് വര്‍ഷം കൂടുമ്പോള്‍ പിഴുത് മാറ്റി പുതിയ തൈകള്‍ പിടിപ്പിക്കണം. കാന്താരിയില്‍ കാര്യമായ കീടബാധ ഉണ്ടാകാറില്ല. എങ്കിലും മൂടുചീയല്‍ രോഗം കണ്ടാല്‍ ഒരു ശതമാനം വീര്യമുള്ള ബോര്‍ഡോ മിശ്രിതം ഉപയോഗിക്കാം. വേനല്‍ക്കാലങ്ങളില്‍ പുതയിടല്‍ നടത്തുന്നതും നനച്ചു കൊടുക്കുന്നതും നല്ലതാണ്.

കാന്താരിയെ സാധാരണ കീടങ്ങള്‍ ആക്രമിക്കാറില്ല. കാന്താരി തന്നെ നല്ല ഒരു കീടനാശിനിയാണ്. ഒരു ലിറ്റര്‍ ഗോമൂത്രം 10 ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച്ച് 10 ഗ്രാം അരച്ച കാന്താരിയോടൊപ്പം 10 ഗ്രാം പാല്‍ക്കായവും ചേര്‍ത്ത് ലയിപ്പിച്ച ദ്രാവകം പച്ചക്കറികളിലെ കീടങ്ങള്‍ക്കെതിരെ പ്രയോഗിക്കാവുന്ന കീടനാശിനിയാണ്.

വീട്ടു പറമ്പുകളില്‍ നിന്ന് കാന്താരി അപ്രത്യക്ഷമായതോടെ വിപണിയില്‍ ഇതിന് ആവശ്യ്യം കൂടിയിരിക്കുകയാണ്. കിലോയ്ക്ക് ഏതാണ്ട് 250 രൂപയാണ് ഇപ്പോള്‍ കാന്താരി മുളകിന്റെ വില. ഒരു കാലത്ത് കാന്താരി മുളക് ചെടി ഇല്ലാത്ത വീടുകള്‍ വിരളമായിരുന്നു. പക്ഷികള്‍ മുഖാന്തിരം വിതരണം നടത്തുന്ന കാന്താരി ചെടികള്‍ക്ക് ഭീഷണിയായത് റബ്ബര്‍ കൃഷിയും മെഷീന്‍ ഉപയോഗിച്ചുള്ള കാടു തെളിക്കലുമാണ്. ഇപ്പോള്‍ വയനാട്ടില്‍ നിന്നും ആദിവാസി കേന്ദ്രങ്ങളില്‍ നിന്നുമാണ് കാന്താരി മുളക് വിപണിയില്‍ എത്തുന്നത്. ജീവകം സിയുടെ ഉറവിടമാണ് മുളക്. കാപ്‌സയിസിന്‍ എന്ന രാസവസ്തുവാണ് മുളകിലെ എരിവിന് കാരണം. കാപ്‌സിക്കം ജനുസ്സിലും സൊളനേസിയ കുടുംബത്തിലുമാണ് മുളക് .
കാന്താരിച്ചമ്മന്തി ചേര്‍ന്നാലുള്ള രുചി മലയാളികളുടെ നാവില്‍ ഇപ്പോഴും പറ്റിക്കിടക്കുന്നുണ്ടാവും. ഔഷധ സസ്യം എന്ന നിലയില്‍ കാന്താരിയെ എവിടേയും പരാമര്‍ശിച്ചിട്ടില്ലെങ്കിലും നാടന്‍ ചികിത്സയില്‍ കാന്താരിയുണ്ട്. വയറ്റിലെ പുണ്ണ്, കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദ്ദം, ദഹനക്കേട് എന്നിവയ്‌ക്കെല്ലാം കാന്താരി പലരും ഔഷധമായി ഉപയോഗിക്കുന്നു. പ്രസവത്തിന് ശേഷം കാന്താരി അരച്ച് കുടിക്കുന്ന ചികിത്സയും പണ്ട് ചിലയിടങ്ങളില്‍ നില നിന്നിരുന്നു.

കാന്താരിയുടെ എരിവ് കൂടുംതോറും ഔഷധഗുണവും കൂടുമെന്നത് നമ്മുടെ പഴയ കണ്ടെത്തല്‍. മുളകിന്റെ പുകച്ചിലിന് കാരണം അതിലടങ്ങിയിരിക്കുന്ന കാപ്‌സിനോയിഡുകളാണ്. പല ആയുര്‍വേദ മരുന്നുകളുടെയും പ്രധാനഘടകവും ഈ രാസപദാര്‍ഥങ്ങള്‍ തന്നെ.
സന്ധികള്‍ക്കും പേശികള്‍ക്കുമുണ്ടാകുന്ന വേദനയകറ്റാന്‍ നാട്ടുവൈദ്യന്മാര്‍ പഴുത്ത കാന്താരി ഉപയോഗിച്ചിരുന്നു. തലച്ചോറിലേക്ക് സന്ദേശമെത്തിക്കുന്ന നാഡീവ്യൂഹത്തിലെ ഘടകത്തിന്റെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്നതിനാല്‍ വേദനസംഹാരിയായി പ്രവര്‍ത്തിക്കാനും കാന്താരിക്ക് കഴിയും. കാന്താരിരസത്തിന് രക്തക്കുഴലുകളെ വികസിപ്പിക്കാന്‍ കഴിവുണ്ട്.

കാന്താരി മാഹാത്മ്യം അവസാനിക്കുന്നില്ല, രക്തത്തിലെ കൊഴുപ്പ് ക്രമീകരിക്കുന്ന കാന്താരി അമിതവണ്ണം അഥവാ ദുര്‍മേധസ്സിന്റെ ശത്രുവാണ്. കൊലെസ്ട്രോള്‍ കുറയ്ക്കാന്‍ ഏറെ ഉത്തമം ആണ്. രക്ത ശുദ്ധി , ഹ്ര്യുദയാരോഗ്യം എന്നിവയ്ക്കും കാന്താരിയുടെ ഉപയോഗം വളരെ നല്ലതാണ്. വീട്ടില്‍ 1-2 കാന്താരി ചെടി നട്ട് വളര്‍ത്തിയാല്‍ മരുന്നടിച്ച പച്ച മുളക് ഒഴിവാക്കാം, കൂടെ ആരോഗ്യവും സംരക്ഷിക്കാം. കാന്താരി വിത്ത് പാകിയാണ് മുളപ്പിക്കുക, അറിയാവുന്ന ആരുടെയങ്കിലും വീടുകളില്‍ കാന്താരി ഉണ്ടെങ്കില്‍ അവിടെ നിന്ന് നല്ല പഴുത്ത കാന്താരി മുളകുകള്‍ സങ്കടിപ്പിക്കാം, അവ പാകി തൈകള്‍ മുളപ്പിക്കം.

കാന്താരിയിലെ 'ജീവകം സി' ശ്വാസകോശരോഗങ്ങളെ ചെറുക്കുകയും പ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ചെയ്യും. ഹൃദ്രോഗമുണ്ടാക്കുന്ന ട്രൈ ഗ്ലിസറൈഡുകളുടെ അധിക ഉത്പാദനത്തെ കാന്താരിമുളക് നിയന്ത്രിക്കും. കൊളസ്‌ട്രോള്‍ കുറയ്ക്കാനും രക്തക്കുഴലുകള്‍ കട്ടിയാവുന്നത് തടയാനും കാന്താരിക്ക് കഴിയും. കാന്താരി മറ്റെല്ലാ ഔഷധങ്ങള്‍ക്കും രാസത്വരകമായി പ്രവര്‍ത്തിക്കുന്നു. ഉമിനീരുള്‍പ്പെടെയുള്ള സ്രവങ്ങളെ ഉദ്ദീപിപ്പിക്കുകയും അതുവഴി ദഹനപ്രക്രിയയെ സഹായിക്കുകയും ചെയ്യും.
സോളഹേസിയ കുടുംബത്തില്‍പ്പെട്ട കാന്താരിയെ പോര്‍ച്ചുഗീസുകാരാണ് ഇങ്ങോട്ട് കൊണ്ടുവന്നത്. അതുകൊണ്ടുതന്നെയാണ് കാന്താരിയെ പറങ്കിമുളകെന്ന് വിളിക്കുന്നത്.
ചൂടത്ത് വളരുന്ന കാന്താരിക്ക് എരിവും ഗുണവും കൂടും. കീടരോഗബാധയൊന്നുംതന്നെ കാന്താരിയെ ബാധിക്കാറില്ല. അതേസമയം, കാന്താരിമുളക് അരച്ചുതളിച്ചാല്‍ പച്ചക്കറികൃഷിയിലെ കീടങ്ങളെ തുരത്താം. ഗ്രോബാഗില്‍ കാന്താരി വളര്‍ത്തുമ്പോള്‍ ദിവസവും നന നിര്‍ബന്ധമില്ല.

ഇന്ത്യയില്‍ നിന്നുള്ള മുളക് നിരോധിച്ച വാര്‍ത്ത‍ വായിച്ചല്ലോ, ഇനി നമുക്ക് നമ്മുടെ ആവശ്യത്തിനു പച്ച മുളക് കൃഷി ചെയ്യുന്ന കാര്യത്തെ പറ്റി ആലോചിക്കാം. പച്ച മുളക് നടാന്‍ ഏറ്റവും അനുയോജ്യമായ സമയം ആണ് ഇപ്പോള്‍, മെയ് - ജൂണ്‍. ഉജ്വല എന്നൊരിനം മുളക് ഉണ്ട്, കൃഷി ഭവന്‍ , വി എഫ് പി സി കെ ഇവയില്‍ അന്വേഷിച്ചാല്‍ ഇതിന്റെ വിത്ത് ലഭ്യമാണ്. ഇനി വിത്തുകള്‍ കിട്ടാന്‍ തീരെ ബുദ്ധിമുട്ടാണെങ്കില്‍ വീട്ടില്‍ വാങ്ങുന്ന ഉണക്ക മുളക് എടുക്കാം. നല്ല ആരോഗ്യമുള്ള ഒരു മുളക് കീറി അതിലെ വിത്തുകള്‍ എടുക്കുക. വിത്ത് പാകുന്നതിനു മുന്‍പ് അര മണിക്കൂര്‍ വെള്ളത്തില്‍/ സ്യുഡോമോണസില്‍ കുതിര്‍ത്തു വെക്കുന്നത് വളരെ നല്ലതാണ്. അധികം ആഴത്തില്‍ പോകാതെ വിത്ത് പാകുക, പാകി 3-4 ദിവസം കൊണ്ട് വിത്ത് മുളക്കും. ആവശ്യത്തിനു നനയ്ക്കണം. വിത്തുകള്‍ കിളിര്‍ത്തു വളര്‍ന്നു വരുമ്പോള്‍ ആരോഗ്യമുള്ള തൈകള്‍ പറിച്ചു നടാം.

തക്കാളി

തക്കാളി ഒരു ഉഷ്ണകാല സസ്യമാണ്. സൂര്യപ്രകാശത്തിന്റെ ഏറ്റക്കുറച്ചിലും താപനിലയും ഫലത്തിന്റെ ഉത്പാദനത്തേയും പോഷകമൂല്യത്തേയും വര്‍ണരൂപവത്കരണത്തേയും വളരെയധികം സ്വാധീനിക്കാറുണ്ട്. ഉഷ്ണമേഖലയിലെ വരണ്ട പ്രദേശങ്ങളിലാണ് തക്കാളി സമൃദ്ധമായി വളരുന്നത്. തക്കാളി ഏതാനും വര്‍ഷം വരെ വളരുന്ന ചിരസ്ഥായി സസ്യമാണെങ്കിലും കൃഷിചെയ്യുമ്പോള്‍ വാര്‍ഷികസസ്യമായിട്ടാണ് വളര്‍ത്തി വരുന്നത്. നല്ലനീര്‍വാര്‍ച്ചയും വളക്കൂറും ഉളള മണ്ണാണ് തക്കാളികൃഷിക്കു പറ്റിയത്. പുളിരസമുളള മണ്ണ് അത്ര നന്നല്ല. പുളിമണ്ണില്‍ വളരുന്ന തക്കാളിക്ക് ബാക്ടീരിയമൂലമുണ്ടാകുന്ന വാട്ടം പിടിപെടാനുളള സാധ്യത കൂടുതലാണ്.

മണലും കളിമണ്ണും കലര്‍ന്ന പശിമരാശി മണ്ണാണ് തക്കാളി കൃഷി ചെയ്യാന്‍ അനുയോജ്യം. വര്‍ഷത്തില്‍ രണ്ടുതവണ കൃഷിയിറക്കുന്നു. ശരത്‌വര്‍ഷകാല വിളകള്‍ക്കായി ജൂണ്‍-ജൂലൈ മാസങ്ങളിലും, വസന്തകാലവേനല്‍ക്കാല വിളകള്‍ക്കായി നവംബര്‍ മാസത്തിലും വിത്തുവിതയ്ക്കുന്നു. ഒരു ഹെ. സ്ഥലത്തേക്ക് 400 ഗ്രാം വിത്ത് ആവശ്യമാണ്. ഒരു ഗ്രാം വിത്തില്‍ ഏതാണ്ട് 300 വിത്തുകളുണ്ടായിരിക്കും. വിത്തുപാകി മുളപ്പിച്ച തക്കാളിത്തൈകല്‍ ഉപയോഗിച്ചണ് കൃഷി നടത്തുന്നത്. തൈകള്‍ കുറച്ചുമതിയെങ്കില്‍ ചട്ടിയില്‍ മുളപ്പിക്കാം. കൂടുതല്‍ തൈകള്‍ വേണമെന്നുണ്ടെങ്കില്‍ ഉയര്‍ന്ന തടങ്ങളില്‍ ചാണകപ്പൊടി ചേര്‍ത്തിളക്കിയ സ്ഥലത്ത് വിത്തുപാകണം. വിത്തുപാകി കിളിര്‍ത്ത് ഒരുമാസം കഴിയുമ്പോള്‍ തൈകള്‍ നടാന്‍ പാകമാകും. തക്കാളിത്തൈകളുടെ തണ്ടിന് നല്ല ബലം ഉണ്ടായതിനുശേഷമേ പറിച്ചുനടാവൂ.

വെളളം കെട്ടിക്കിടക്കാത്ത സ്ഥലത്ത് എഴുപത്തഞ്ച് സെന്റീമീറ്റര്‍ അകലത്തില്‍ ചാലുകള്‍ എടുത്തുവേണം തൈകള്‍ നടാന്‍. തൈകള്‍ തമ്മില്‍ അറുപത് സെന്റീമീറ്റര്‍ അകലമാകാം. തൈ നടുന്നതിനു മുമ്പ് ഒരു സെന്റിന് 325ഗ്രാം യൂറിയ 875 ഗ്രാം സൂപ്പര്‍ ഫോസ്‌ഫേറ്റ് 80 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ ചെര്‍ക്കണം. തൈ നട്ട് ഒരുമാസം കഴിയുമ്പോള്‍ 165 ഗ്രാം യൂറിയ 80 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ ചേര്‍ക്കണം. തൈനട്ട് ഒരുമാസം കഴിയുമ്പോള്‍165 ഗ്രാം യൂറിയ 80 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ മേല്‍വളമായി നല്‍കാം.
തൈകള്‍ അന്തരീക്ഷാവസ്ഥയില്‍ തുറസ്സായി വളര്‍ത്തുകയും ഇടയ്ക്കിടെ ജലസേചനം നടത്താതിരിക്കുകയും ചെയ്താല്‍ തണ്ട് ബലമുള്ളതായിത്തീരും. തൈകള്‍ പറിച്ചുനടുമ്പോഴും നടീലിനു ശേഷവും വളരെ വേഗം ആഗിരണം ചെയ്യാനാകുന്ന സസ്യപോഷകങ്ങള്‍ നല്കണം. നൈട്രജന്‍, ഫോസ്ഫറസ് വളങ്ങള്‍ മണ്ണില്‍ ചേര്‍ക്കുന്നതും നേര്‍ത്ത ലായനി ഇലകളില്‍ തളിക്കുന്നതും തൈകള്‍ക്ക് ഗുണകരമാണ്. ക്രമമായ രീതിയിലുള്ള ജലസേചനം തക്കാളിക്കൃഷിക്ക് അനിവാര്യമാണ്. ഇടയ്ക്കിടെ ഇടയിളക്കുകയും കളകള്‍ നീക്കം ചെയ്യുകയും ചെയ്യണം. മണ്ണിലെ ഈര്‍പ്പം നഷ്ടപ്പെടാതിരിക്കുന്നതിനും രോഗനിയന്ത്രണത്തിനും കളനിയന്ത്രണത്തിനും ആദായകരമായ കായ്ഫലം ലഭിക്കുന്നതിനും ഫലത്തിന്റെ മേന്മ വര്‍ദ്ധിക്കുന്നതിനും മണ്ണില്‍ വയ്‌ക്കോലോ അതുപോലുള്ള പദാര്‍ഥങ്ങളോ കൊണ്ട് ആവരണമിടുന്നത് നന്നായിരിക്കും.
തക്കാളിക്കുണ്ടാകുന്ന പ്രധാന രോഗം ബാക്ടീരിയല്‍ വാട്ടമാണ്. നിലമൊരുക്കുമ്പോള്‍ മണ്ണില്‍ കുറച്ചു കുമ്മായം ചേര്‍ക്കണം. വാട്ടത്തെ ചെറുക്കാന്‍ കഴുവുളള ‘ശക്തി’ എന്ന ഇനം തക്കാളിയാണ് കൃഷിക്ക് നല്ലത്. പുഴുകുത്തിയ കായ്കള്‍ നശിപ്പിച്ചുകളയണം. വേരുചീയല്‍, ഫലം ചീയല്‍, പലവിധ കുമിളു രോഗങ്ങള്‍ എന്നിവ തക്കാളിയെ ബാധിക്കാറുണ്ട്. പുകയില മൊസേക്ക് വൈറസ്, ഇലച്ചുരുള്‍ വൈറസ് തുടങ്ങിയവയും രോഗങ്ങളുണ്ടാക്കുന്ന വിവിധയിനം കീടങ്ങളും തക്കാളിച്ചെടിക്കു ഭീഷണിയായിത്തീരാറുണ്ട്. കായ്തുരപ്പന്‍ പുഴുവിന്റെ ഉപദ്രവം കണ്ടു തുടങ്ങിയാല്‍ മീനെണ്ണ കലര്‍ത്തിയ സോപ്പുലായനി തളിച്ചാല്‍ ഒരുപരിധി വരെ നിയന്ത്രിച്ചുനിര്‍ത്താം.

വാളന്‍ പയര്‍

 

ശാസ്ത്രനാമം   : ലാബ്‌ ലാബ്‌ നൈഗര്‍

വര്ഗ്ഗം        : പയര്‍

സ്വദേശം       : ഇന്ത്യ

ചൂടുകൂടിയ കാലാവസ്ഥയിലും ജലാംശം കുറഞ്ഞ മണ്ണിലും ഇത് നന്നായി വളരുന്നു. ഇതില്‍ പ്രധാനമായും രണ്ടിനങ്ങളാണ് കൃഷി ചെയ്യുന്നത്.ഒന്ന് അധികം പടര്‍ന്നുവളരാത്തതും 15-30 സെ.മീ. വലുപ്പമുള്ള കായ്കള്‍ ഉണ്ടാകുന്നതും വെളുത്ത വിത്തുകള്‍ ഉള്ളതും ആകുന്നു . മറ്റൊന്ന് പടര്‍ന്നുവളരുന്നതും കായ്കള്‍ക്ക് 30-50 സെ.മീ. വലുപ്പമുള്ളതും ചുവന്ന വിത്തുകള്‍ ഉള്ളതും ആകുന്നു. ആദ്യത്തെ ഇനം ശീമപ്പയര്‍ എന്നും രണ്ടാമത്തെ ഇനം വാളരിപ്പയര്‍ എന്നും ചില സ്ഥലങ്ങളില്‍ അറിയപ്പെടുന്നു . മൂപ്പെത്താത്ത കായ്കള്‍ പലതരം വിഭവങ്ങള്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നു. വേവിച്ച വിത്തുകള്‍ ഭക്‌ഷ്യയോഗ്യമാണ്. ഇതിന്‍റെ കായില്‍ 2.7% പ്രോട്ടീന്‍, 0.2% കൊഴുപ്പ്, വിറ്റാമിന്‍ എ,ബി ,സി,ഇരുമ്പ്,കാല്‍സ്യം എന്നിവ അടങ്ങിയിരിക്കുന്നു.

കൃഷിയും വളപ്രയോഗവും

അമര ഒരു മഞ്ഞുകാല പച്ച്ചക്കറിയാണ്.മഞ്ഞു കാലത്തിനു മുന്പ്ം ചെടികള്‍ പത്തലില്‍ കയറുന്നതിനു ഓഗസ്റ്റ്‌ മാസത്തില്‍ വിത്തുകള്‍ പാകണം.70cm x 40cm വലിപ്പത്തില്‍ തടമെടുക്കണം.

•             5kg ചാണകം

•             2kg ആട്ടിന്‍ കാഷ്ടം

•             1kg കോഴി വളം

•             1kg എല്ലുപൊടി

•             500gm വേപ്പിന്‍ പിണ്ണാക്ക്

എന്നിവ തടങ്ങളിലിട്ട് പച്ചില കൊണ്ട് മൂടി നന്നായി നനക്കുക,ഇതിന് ശേഷം വിത്തുകള്‍ നടുക.ചെടികള്ക്ക്  താഴെ വെള്ളം കെട്ടികിടന്ന്‌ കുമിള്‍ രോഗം ബാധിക്കാതെ ശ്രദ്ധിക്കുക.

കീടങ്ങളും രോഗങ്ങളും പ്രതിവിധിയും

ഇലപേനുകള്‍,കായീച്ചകള്‍,പുകയില കഷായം,വേപ്പിന്‍ കുരുസത്ത് എന്നിവ 10 ദിവസം കൂടുമ്പോള്‍ പ്രയോഗിക്കുക.കുമിള്‍ രോഗത്തിന് ചാണകത്തില്‍ Tricho Derma കലര്ത്തി യ മിശ്രിതം ചുവട്ടില്‍ കൊടുക്കുന്നത് ഉത്തമം.

സമയം -മെയ്‌-ജൂണ്‍,സെപ്റ്റംബര്‍,നവംബര്‍ .
വിത്തുകള്‍ നേരിട്ട് വിതച്ചാണ് കൃഷി ചെയ്യുന്നത്. അധികം പടര്‍ന്നുവളരാത്ത ശീമപ്പയര്‍ 4x3 മീ. അകലത്തിലും,വാളരിപ്പയര്‍ 60x60 സെ.മീ. അകലത്തിലും നടുന്നു . തടങ്ങള്‍ എടുത്ത് വിത്ത്‌ വിതയ്ക്കുന്നു. ഒരു തടത്തില്‍ 1-2 വിത്തുകള്‍ നടാം.

വളവും പ്രയോഗവും

അടിവളമായി കുഴി ഒന്നിന് 5 കി.ഗ്രാം കാലിവളവും ഒരു കി.ഗ്രാം രാസവളമിശ്രിതം (7:10:5)പല പ്രാവശ്യമായി നല്‍കണം. ഹെക്ടര്‍ ഒന്നിന് 5 ടണ്‍ കാലിവളം ആണ് ആവശ്യം.
പരിചരണങ്ങള്‍
വെളുത്ത വിത്തുള്ള ഇനങ്ങള്‍ക്ക് കമ്പുകള്‍ നാട്ടി താങ്ങു കൊടുക്കണം . ചുവന്ന വിത്തുള്ള ഇനങ്ങള്‍ക്ക് പന്തല്‍ ഇട്ടുകൊടുക്കുകയും വേണം. വേനല്‍കാലത്ത് ആഴ്ചയില്‍ രണ്ടു നന കൊടുക്കണം .

വിളവ്

ഒരു ചെടിയില്‍ നിന്ന് 10-15 കി.ഗ്രാം വിളവ് ലഭിക്കും.

അമരപ്പയര്‍ ഇനങ്ങള്‍

ഹിമ (ഇളം പച്ച, നീണ്ടു പരന്നത്)
ഗ്രേസ് (ചുവപ്പ് നിറം, നീണ്ടു പരന്നത്)
ജൂലൈ ആഗസ്‌റ് മാസമാണ് കൃഷിക്കേറ്റവും അനുയോജ്യം

ബീൻസ്(French Beans)

 

ശാസ്ത്രനാമം   : ഫാസിയോലസ് വള്ഗാറിസ്

വര്‍ഗ്ഗം        : പയര്‍

സ്വദേശം       : തെക്കേ അമേരിക്ക

തണുപ്പുള്ള സ്ഥലങ്ങളിൽ മാത്രമാണ് ഉണ്ടാകുന്നത്. കേരളത്തിലെ വട്ടവടയിൽ ഇത് കൃഷിചെയ്യുന്നുണ്ട്. പേര് പോലെ തന്നെ വെണ്ണ പോലെ മയവും നല്ല രുചിയുമുള്ളതാണ്. വളരെ പോഷകമൂല്യമേറിയതാണ് ഈ ബീൻസ്. അതുകൊണ്ട് തന്നെ വിലകൂടുതലുമാണ്.
കാഴ്ചയില് ചെറുതെങ്കിലും മറ്റു പച്ചക്കറികളേക്കാള് പോഷകസമ്പുഷ്ടമാണ് ബീന്‍സ്‌. ഉയര്‍ന്ന അളവില്‍ പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നതിനാല്‍ കുട്ടികള്‍ക്ക് ഇത് ഏറെ ഗുണകരമാണ്.
ഈ പച്ചക്കറിയെക്കുറിച്ച് പറയുമ്പോള്‍ തന്നെ ബീന്‍സ്‌ മെഴുക്കുപുരട്ടിയുടെ രുചി നാവിലെത്തിക്കഴിഞ്ഞു. 13000 തരത്തിലുള്ള പയര്‍വര്‍ഗ്ഗങ്ങളില്‍പ്പെട്ട ഒന്നാണ് ബീന്‍സ്‌. എന്നാല് നമ്മുടെ നാട്ടില്‍ പ്രചാരത്തിലുള്ളത് നീളന്‍പയറാണ്. എന്നിരുന്നാലും വെജിറ്റബള്‍ ബിരിയാണി, ഫ്രൈഡ് റൈസ്, പുലാവ് എന്നിവ ഉണ്ടാക്കുമ്പോള്‍ നാം ആദ്യം അന്വേഷിക്കുന്നത് ബീന്‍സ്‌, കാരറ്റ് തുടങ്ങിയ പച്ചക്കറികളാണ്. പച്ചനിറം പോകാതെ വേവിച്ചെടുത്ത്സാലഡ്കളില്‍  ചേര്‍ത്താല്‍  കാണാന്‍ തന്നെ ഭംഗിയാണ്.
നാരുകളുടെ കലവറ

പയറുവര്ഗത്തില്പ്പെട്ട ഇതിന്റെ ശാസ്ത്രനാമം ഫേസിലസ് വള്ഗാരിസ് എന്നാണ്. കാഴ്ചയില് ചെറുതെങ്കിലും മറ്റു പച്ചക്കറികളേക്കാള് പോഷകസമ്പുഷ്ടമാണ്. ഉയര്ന്ന അളവവില് പ്രോട്ടീന് അടങ്ങിയിരിക്കുന്നതിനാല് കുട്ടികള്ക്ക് ഇത് ഏറെ ഗുണകരമാണ്. അമിനോ ആസിഡ് ധാരാളം അടങ്ങിയിരിക്കുന്നതിനാല് മാംസാഹാരം കഴിക്കാത്തവര്ക്കും ഉത്തമമാണ് ബീന്സ് വിഭവങ്ങള്. ലെഗൂം എന്ന പേരില് അറിയപ്പെടുന്ന പയറുവര്ഗങ്ങളിലെല്ലാം നാരുകള് കൂടുതലായി അടങ്ങിയിരിക്കുന്നതിനാല് ദഹനപ്രക്രിയ സുഗകരമാക്കുന്നു. അതിനാല് മലബന്ധത്തിനുള്ള സാധ്യതയും ഇല്ലാതാകുന്നു.

ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറച്ച് പ്രമേഹം, രക്തസമ്മര്ദം ഇവ നിയന്ത്രണ വിധേയമാക്കാനും സഹായിക്കുന്ന ഒറ്റമൂലി കൂടിയാണ് ബീന്സ്. ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കാന് നാരുകള് ധാരാളം അടങ്ങിയ ബീന്സ് പോലുള്ള പച്ചക്കറികള് എല്ലാ ചികിത്സാ വിഭാഗത്തില്പ്പെട്ട ഡോക്ടര്മാരും നിര്ദേശിക്കാറുണ്ട്. 
ധാതുപോഷകങ്ങളാല് സമ്പന്നം
നമ്മുടെ ശരീരത്തിലെ ഈസ്ട്രജന്റെ സമാന ഘടനയുള്ള ഐസോഫ്ളാവനോള് കൂടിയ അളവില് ബീന്സിലുണ്ട്. സ്ത്രീകളില് ആര്ത്തവിരാമത്തോടനുബന്ധിച്ച് ഈസ്ട്രജന്റെ കുറവുമൂലം ശരീരത്തുണ്ടാകുന്ന അസ്വസ്ഥതകള് കുറയ്ക്കാന് ബീന്സ് വിഭവങ്ങള് പതിവായി കഴിക്കുന്നത് നല്ലതാണ്. എല്ലുകളുടെ ബലക്ഷയം തടഞ്ഞ് ആരോഗ്യകരമാക്കാനും ഇത് ഫലപ്രദമാണ്.

ആയുര്‍വ്വേദവിധിപ്രകാരം പയര്‍വര്‍ഗങ്ങളെല്ലാംധാതുപോഷണത്തിന് അത്യുത്തമമാണ്. പേശികളുടെ ആരോഗ്യത്തിനു ബീന്സിനോളം നല്ലൊരു ഔഷധമില്ല. വാതവര്ധകമാണെന്നതിനാല് വാതസംബന്ധ രോഗങ്ങളുള്ളവര് ബീന്സിനെ അകറ്റി നിര്ത്തേണ്ടതാണ്.

മറ്റെല്ലാ രോഗാവസ്ഥകള്ക്കും ഫലപ്രദമായ ഔഷധമാണിത്. ബീന്സിനകത്തെ പയറുമണികള് മാത്രമെടുത്തു കറിവയ്ക്കുന്നത് ഏറെ സ്വാദിഷ്ടമാണ്. ഉണങ്ങിയ പയറുമണികള് വെള്ളമൊഴിച്ച് വേവിച്ചശേഷം പാകം ചെയ്തു കഴിക്കുന്നത് ഗ്യാസിന്റെ അസ്വസ്ഥതകള് കുറയ്ക്കും. നമ്മുടെ ദൈനംദിന ജീവിതത്തില് ഒഴിച്ചു കൂടാനാവാത്ത ഭക്ഷ്യവിഭവമാണ് പയറുവര്ഗങ്ങള്.

നടീല്‍ രീതിയും വളപ്രയോഗവും

30x20cm അകലത്തില്‍ നടുക

കീടങ്ങള്‍ രോഗങ്ങള്‍

മുഞ്ഞ

പുകയില കഷായം പ്രയോഗിക്കുക

70-80 ദിവസം കഴിയുമ്പോള്‍ വിളവെടുപ്പ് നടത്താം.

മുരിങ്ങ

 

ഏതു മാര്‍ക്കറ്റിലും തനിമ നഷ്ടപ്പെടുത്താതെ വേറിട്ടുനില്‍ക്കുന്ന പച്ചക്കറിയാണ് മുരിങ്ങ. കിലോഗ്രാമിന് 250 രൂപവരെ വില ഉയരുന്നതും മുരിങ്ങക്കായുടെ മാത്രം പ്രത്യേകത. പ്രാചീന സംസ്‌കൃത ഗ്രന്ഥങ്ങളില്‍ 'ശ്രിശു' എന്നറിയപ്പെടുന്ന മുരിങ്ങ പാശ്ചാത്യനാടുകളില്‍ എത്തുമ്പോള്‍ ഡ്രംസ്റ്റിക് ആകുന്നു. നമ്മുടെ നാട്ടില്‍ ജനിച്ച് മറ്റു രാജ്യങ്ങളിലേക്ക് വേരോടി വളര്‍ന്ന ചരിത്രം മുരിങ്ങയ്ക്ക് സ്വന്തം.

ഇലക്കറികള്‍ എന്നു കേള്‍ക്കുമ്പോള്‍ ആദ്യം മനസ്സിലെത്തുക മുരിങ്ങയില തോരന്‍ ആയിരിക്കും. മുന്‍പ് മിക്ക വീടുകളിലും കണ്ടിരുന്ന ഒരു ഇടത്തരം വൃക്ഷമാണ് മുരിങ്ങ. കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ കഴിവുള്ള .മുരിങ്ങയുടെ ഇലകള്‍ ജലാംശം, പ്രോട്ടീന്‍, കൊഴുപ്പ്, അന്നജം, നാരുകള്‍, കാല്‍സ്യം, ഫോസ്ഫറസ്, അയഡിന്‍, ഇരുമ്പ്, ചെമ്പ്, കരോട്ടിന്‍, അസ്‌കോര്‍ബിക് അമ്ലം, നിക്കോട്ടിനിക് അമ്ലം തുടങ്ങിയ രാസഘടകങ്ങളാല്‍ സമൃദ്ധമാണ്. മാത്രമല്ല മുരിങ്ങയില കണ്ണിനു നല്ലതാണ്. വേദനാ ശമനവും കൃമിഹരവും കൂടിയാണ്.

ഇതിന്റെ പൂക്കളില്‍ ധാരാളമായി പൊട്ടാസ്യവും കാല്‍സ്യവും അടങ്ങിയിട്ടുണ്ട്. പുഷ്പങ്ങള്‍ ബലത്തെ പ്രദാനം ചെയ്യുന്നതും മൂത്രവര്‍ധകവുമാകുന്നു.

അനവധി അമിനാമ്ലങ്ങള്‍, വിറ്റാമിന്‍ എ, സി, കാല്‍സ്യം, ഫോസ്ഫറസ്, അയഡിന്‍, ചെമ്പ്, ഇരുമ്പ്, പ്രോട്ടീന്‍, ജലാംശം, അന്നജം, കൊഴുപ്പ് എന്നീ ഘടകങ്ങള്‍കൊണ്ട് നിറഞ്ഞതാണ് മുരിങ്ങക്കായ.
മുരിങ്ങയുടെ വേരില്‍നിന്നും  തൊലിയില്‍നിന്നും അണുനാശക ശക്തിയുള്ള ചില ആല്‍ക്കലോയിഡുകള്‍ വേര്‍തിരിക്കപ്പെട്ടിട്ടുണ്ട്. മുരിങ്ങവേര് ഉഷ്ണവീര്യവും, കൃമിഹരവും, മൂത്രവര്‍ധകവും, ആര്‍ത്തവജനകവും, നീര്‍ക്കെട്ട്, വേദന എന്നിവയെ ശമിപ്പിക്കുന്നതിനും ഉത്തമമാണ്.

മുരിങ്ങയുടെ ഔഷധപ്രയോഗങ്ങള്‍

മുരിങ്ങയില അരച്ച് കല്‍ക്കമാക്കി ഒരു ചെറിയ നെല്ലിക്കാ വലിപ്പത്തില്‍ കഴിച്ചാല്‍ രക്താതിമര്‍ദം ശമിക്കും.

രണ്ടു ടീസ്പൂണ്‍ മുരിങ്ങയിലനീര് ലേശം തേന്‍ ചേര്‍ത്ത് സേവിച്ചാല്‍ തിമിരരോഗബാധ അകറ്റാം.
കുറച്ച് മുരിങ്ങയില, രണ്ടോ മൂന്നോ അല്ലി വെളുത്തുള്ളി, അല്‍പം മഞ്ഞള്‍പ്പൊടി, കുരുമുളക്‌പൊടി എന്നിവ അരച്ച് കഴിക്കുന്നത് മോണരോഗങ്ങളെ ചെറുക്കും.

അരിച്ചെടുത്ത മുരിങ്ങയില കഷായം കൊണ്ട് പല പ്രാവശ്യം കണ്ണു കഴുകുന്നത് ചെങ്കണ്ണ് തുടങ്ങിയ നേത്രരോഗങ്ങള്‍ക്ക് ഫലപ്രദമാണ്.

നീര്‍ക്കെട്ടുള്ള ഭാഗങ്ങളില്‍ ഇലയരച്ച് പുറമേ ലേപനം ചെയ്യുന്നതും നന്ന്.

അല്പം നെയ്യ് ചേര്‍ത്ത് പാകപ്പെടുത്തിയ മുരിങ്ങയില കുട്ടികള്‍ക്ക് നല്‍കുന്നത് ശരീരപുഷ്ടികരമാണ്.

പ്രസവശേഷം സ്ത്രീകള്‍ക്ക് മുലപ്പാല്‍ വര്‍ധിക്കുന്നതിനായി മുരിങ്ങയിലത്തോരന്‍ നല്‍കാവുന്നതാണ്.

* പതിവായി മുരിങ്ങയില ഭക്ഷണത്തിലുള്‍പ്പെടുത്തിയാല്‍ ലൈംഗികശേഷി വര്‍ധിക്കും. പൂക്കള്‍ പശുവിന്‍പാല്‍ ചേര്‍ത്ത് തിളപ്പിച്ച് സേവിച്ചാലും ഈ ഫലം ലഭിക്കും.
* മുരിങ്ങക്കായ സൂപ്പ് വെച്ച് കഴിച്ചാല്‍ ശരീരക്ഷീണം കുറയും.
* വൃക്ഷത്തിന്റെ ശിഖരങ്ങളില്‍നിന്നു പൊട്ടി ഒലിച്ചിറങ്ങുന്നതായ പശ എള്ളെണ്ണ ചേര്‍ത്ത് കര്‍ണരോഗങ്ങളില്‍ കര്‍ണപൂരണാര്‍ഥം പ്രയോഗിക്കാം.
* മുരിങ്ങപ്പശ തലവേദനയുള്ളപ്പോള്‍ പശുവിന്‍പാല്‍ ചേര്‍ത്ത് ചെന്നിപ്രദേശത്ത് പുരട്ടുന്നത് ആശ്വാസമേകും.
* മുരിങ്ങക്കുരുവില്‍ നിന്നുമുള്ള എണ്ണ കപ്പലണ്ടി എണ്ണയോടൊപ്പം ചേര്‍ത്ത് പുറമേ പുരട്ടുന്നത് വാതസംബന്ധമായ നീരും വേദനയും കുറയ്ക്കും.
* മുരിങ്ങവേരിന്‍ കഷായം കവിള്‍കൊണ്ടാല്‍ കലശലായ തൊണ്ടവേദന ശമിക്കും. ജ്വരം, വാത രോഗങ്ങള്‍, അപസ്മാരം, ഉന്മാദം, വിഷബാധ എന്നിവയകറ്റാനും ഈ കഷായം സേവിക്കാവുന്നതാണ്.
* മഹോദരം, കരള്‍ രോഗം, പ്ലീഹാരോഗം തുടങ്ങിയവയില്‍ മുരിങ്ങവേരും കടുകും ചേര്‍ത്ത് കഷായം വെച്ച് സേവിക്കുന്നത് ഏറെ ഫലം ചെയ്യും.
* നീര്‍വീക്കത്തില്‍ മുരിങ്ങവേരരച്ച് പുറമേ പുരട്ടുന്നതും ഉത്തമമാണ്.

 

ഇനങ്ങള്‍

ജാഫ്ന, നാടന്‍, ഒരാണ്ടന്‍, ചാവകച്ചേരി, ചെമ്മുരിങ്ങ, PKM-1, PKM-2

അധികം വിളവു തരുന്ന ഒരു ഇനമാണ് ജാഫ്ന . സ്വാദുള്ള മൃദുലമായ ഈ ഇനത്തിന് ഏകദേശം 90 സെ.മീ നീളം കാണും . ചാവകച്ചേരി മുരിങ്ങ 90-120 സെ.മീ. വരെ നീളമുള്ളതാണ്. ചെമ്മുരിങ്ങ വര്‍ഷം മുഴുവന്‍ പൂക്കുന്ന, കായുടെ അറ്റത്ത് ചുവപ്പ് നിറമുള്ള ഇനമാണ്. PKM-1, PKM-2 എന്നിവ നല്ല വിളവ് നല്‍കുന്ന ഇനങ്ങളാണ് . വിത്ത്‌ നട്ട് ഒന്നാം വര്‍ഷം തന്നെ കായ്ക്കുന്ന ഒരാണ്ടന്‍ മുരിങ്ങയും ഇപ്പോള്‍ സര്‍വ്വസാധാരണമാണ്

ഔഷധഗുണം

കാരറ്റിന്റെ നാലിരട്ടി ജീവകം എ-യും പാലിന്റെ മൂന്നിരട്ടി കാത്സ്യവും നേന്ത്രക്കായുടെ മൂന്നിരട്ടി പൊട്ടാസ്യവും തൈരിന്റെ ഇരട്ടി മാംസ്യവും ഓറഞ്ചിന്റെ എട്ടിരട്ടി ജീവകം സി-യുമുള്ളതാണ് മുരിങ്ങയിലയുടെ മൂലധനം. മുരിങ്ങയിലയും മുരിങ്ങക്കായയും ഒരുപോലെ ഔഷധഗുണം നിറഞ്ഞതാണ്. പ്രോട്ടീനും മാംസ്യവും മാത്രമല്ല, പതിനാറിനം പോഷകങ്ങളാലും സമ്പന്നമാണ് മുരിങ്ങ. പോഷകങ്ങളുടെ തോതില്‍ മുരിങ്ങയിലതന്നെയാണ് കേമന്‍.ഒരു പിടി മുരിങ്ങയില കുറച്ച് വെള്ളത്തിലിട്ട് വേവിച്ച് പിഴിഞ്ഞെടുക്കുന്ന സത്തില്‍ ഒരു നുള്ള് ഉപ്പും നാരങ്ങാനീരും ചേര്‍ത്ത് തയ്യാറാക്കുന്ന മുരിങ്ങയില സൂപ്പ് ദിവസവും കഴിച്ചാല്‍ ഇന്ന് കാണുന്ന എല്ലാവിധ ജീവിതശൈലീരോഗങ്ങള്‍ക്കുമുള്ള പ്രതിരോധമായി മുരിങ്ങയിലയുടെ നീര്‌ ശക്തമായൊരു ഔഷധമാണ്‌. തുണിയില്‍ അരിച്ച മുരിങ്ങയിലച്ചാര്‍ (അച്ചാറല്ല, ഇലയുടെ നീരാണേ ചാറെന്നാല്‍) ഭക്ഷണത്തിനു അരമണിക്കൂര്‍ മുന്നേ അര ഔണ്‍സ്‌ വീതം ഒരാഴ്ച്ച കുടിച്ചാല്‍ രക്താതിസമ്മര്‍ദ്ദം hypertension പമ്പകടക്കും.

2 വയസ്സുമുതല്‍ക്കുള്ള കുട്ടികള്‍ക്ക്‌ ഈ ചാറ്‌ ഉള്ളിലുള്ള പഴുപ്പുകള്‍ക്ക്‌ നല്ലതാണ്‌. ഇതിലെ കാത്സ്യവും ഇരുമ്പും വിറ്റാമിനുകളും കുഞ്ഞുങ്ങളുടെ അസ്തിവളര്‍ച്ചക്കു വലിയ ഗുണം ചെയ്യും. കുട്ടികളിലും മുതിര്‍ന്നവരിലും ഒരുപോലെ ഇത്‌ രക്തശുദ്ധിവര്‍ദ്ധിപ്പിക്കുന്നു.

മുരിങ്ങയില സൂപ്പ്‌ (ഇല വെള്ളത്തില്‍ തിളപ്പിച്ചു വേവിച്ച്‌ ഉപ്പും കുരുമുളകും ചേര്‍ത്തുണ്ടാക്കി വാങ്ങിയശേഷം നാരങ്ങ നീരു ചേര്‍ത്താല്‍ മാത്രം മതി) കഴിച്ചാല്‍ ശ്വാസകോശ രോഗങ്ങള്‍ക്ക്‌- ബ്രോങ്കൈറ്റിസും ആസ്ത്‌മയുമടക്കമുള്ള അസുഖങ്ങള്‍ക്കെല്ലാം- ആശ്വാസം കിട്ടും.

കാരറ്റും ചെറുവെള്ളരിക്കയും ജ്യൂസാക്കി അതില്‍ ഒരു ടേബിള്‍ സ്പൂണ്‍ മുരിങ്ങയില നീര്‌ ചേര്‍ത്ത്‌ രാവിലേ ഭക്ഷണത്തിനു ഒരു മണിക്കൂര്‍ മുന്നേ കുടിച്ചാല്‍ മൂത്രമൊഴിക്കുമ്പോള്‍ ഉള്ള നീറ്റല്‍ (urine acidity), സ്ത്രീകളുടെ വെള്ളപോക്കിനും (leucorrhea) ഉടന്‍ ശമനം കിട്ടും.

ആഹാരവും മരുന്നും കഴിഞ്ഞു ഇനി മേക്കപ്പ്‌ ഇടാം? കൂടാതെ മുരിങ്ങയില ഉപയോഗിച്ച് അസ്സല ഫേസ്പാക്ക് ഉണ്ടാക്കാം

ആയുർവേദം

അഷ്ടാംഗഹൃദയം മുരിങ്ങയിലക്കറികള്‍ സ്ത്രീകള്‍ക്ക്‌ സ്തനപുഷ്ടിയുണ്ടാക്കുമെന്നും, ഉപ്പു ചേര്‍ത്തു അല്‍പ്പം വേവിച്ച്‌ ഇത്തിരി പശുവിന്‍ നെയ്യു ചേര്‍ത്ത്‌ ഞെരടി കഴിക്കുന്നത്‌ മുലപ്പാല്‍ വര്‍ദ്ധിപ്പിക്കുമെന്നും ,ഭ്രാന്തും ഹിസ്റ്റീരിയയും മൂലം കാട്ടുന്ന അസ്വസ്ഥതകള്‍ കുറയാന്‍ മുരിങ്ങയില നീരു നല്ലതാണെന്നും പറഞ്ഞുതരുന്നു

നടീല്‍രീതി

എല്ലാത്തരം മണ്ണിലും മുരിങ്ങ നന്നായി വളരും. വിത്തോ , മുറിച്ചെടുത്ത തണ്ടുകളോ ആണ് നടീല്‍ വസ്തു.വേനലിലും പ്രതികൂല സാഹചര്യങ്ങളിലും വളരാന്‍ കഴിവുള്ള മുരിങ്ങ നല്ലവണ്ണം വെയില്‍കൊള്ളുന്ന സ്ഥലത്ത് മാത്രമേ നടാവൂ. നട്ട് ആറു മാസത്തിനും ഒരു വര്‍ഷത്തിനുമിടയ്ക്ക് കായ്ക്കുന്ന ഒരാണ്ടന്‍ മുരിങ്ങ വീട്ടുവളപ്പില്‍ നട്ടുവളര്‍ത്താന്‍ പറ്റിയ ഇനമാണ്. കായകള്‍ക്ക് നല്ല നീളവും മുഴുപ്പും മാംസളവുമായ പി.കെ.എം. 1-ഉം 2-ഉം തമിഴ്‌നാട് കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ചെടുത്ത ഇനങ്ങളാണ്. ഒന്നര മാസം പ്രായമായ തൈകള്‍ നടാന്‍ ഉപയോഗിക്കാം. രണ്ടടി നീളവും വീതിയും താഴ്ചയുമുള്ള കുഴിയില്‍ 20 കിലോഗ്രംവരെ ചാണകപ്പൊടിയോ കമ്പോസ്റ്റോ മേല്‍മണ്ണുമായി കലര്‍ത്തി നിറച്ച് തൈ നടണം. മഴക്കാലത്തിനു മുമ്പ് ചെടിക്കുചുറ്റും തടമെടുത്ത് വെള്ളം വാര്‍ന്നുപോകാന്‍ അനുവദിക്കാം.
ഇതു കൂടാതെ പോളിബാഗിൽ നട്ട ശേഷം മണ്ണിൽ മാറ്റി നടാം അതാണ്‌ എവിടെ വിവരിക്കാൻ പോകുന്നത് .
. നാടന്‍ ഇനങ്ങള്‍ കമ്പ് കുത്തിയാണ് വളര്‍ത്തുന്നത് . മുറിച്ചെടുത്ത തണ്ടുകള്‍ക്ക് 1-1.5 മീ നീളവും 15-20 സെ.മീ. വണ്ണവും ഉണ്ടായിരിക്കണം . ഇവ ആദ്യം പോളിബാഗുകളില്‍ നടുകയും പിന്നീട് കിളിര്‍ത്ത ശേഷം പ്രധാന കൃഷിയിടത്തിലേക്ക് മാറ്റി നടുകയും വേണം . ഒരു ഹെക്ടറിലേക്ക് 625 തണ്ടുകള്‍ ആവശ്യമുണ്ട് . ഇവ 4x4 മീ. അകലത്തിലാണ് നടുന്നത്. ആദ്യ ഘട്ടങ്ങളില്‍ നന ആവശ്യമാണ്‌. പോളിബാഗുകളില്‍ അല്ലാതെ നേരിട്ടും മുരിങ്ങ നടാവുന്നതാണ് . ജൂണ്‍-ആഗസ്റ്റ് മാസങ്ങളില്‍ നടുന്നതാണ് ഉത്തമം

വളപ്രയോഗം,പരിചരണവും

നടീലിനുശേഷം കാര്യമായ പരിചരണം നല്‍കാത്തത് ഉത്പാദനത്തെ പ്രതികൂലമായി ബാധിക്കും. രണ്ടടിവീതം നീളവും വീതിയും താഴ്ചയുമുള്ള കുഴിയെടുത്ത് , അതില്‍ മേല്‍മണ്ണും 10-20 കി.ഗ്രാം കാലിവളവും ചേര്‍ത്ത് നിറക്കുക . ഈ കുഴികളില്‍ തൈകള്‍ നടുക . മണ്ണില്‍ വളക്കൂറ് കുറവാണെങ്കില്‍ എല്ലുപൊടി , കോഴിവളം,പിണ്ണാക്കുവളങ്ങള്‍ എന്നിവ ഒരു പ്രാവശ്യം 250 ഗ്രാം നിരക്കില്‍ വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണ നല്‍കാം. 
മുറിച്ചെടുത്ത തണ്ടുകളില്‍ നിന്ന് കിളിര്‍ക്കുന്ന മുരിങ്ങ 6-8 മാസങ്ങള്‍കൊണ്ട് പൂക്കുന്നു . ആദ്യ 2 വര്‍ഷം വിളവ് കുറവായിരിക്കുമെങ്കിലും മൂന്നാം വര്‍ഷം മുതല്‍ ഒരു ചെടി 400 കായ്കള്‍ തരും.

അങ്ങനെയുള്ള പ്രായമായ മരങ്ങളുടെ ശിഖരങ്ങള്‍ അല്പം മുറിച്ചു മാറ്റുന്നതോടെ പുതിയ ശിഖരങ്ങള്‍ ഉണ്ടാകുന്നു . ഇതില്‍ ധാരാളം മുരിങ്ങയും ഉണ്ടാകുന്നു.
പാര്‍ശ്വശാഖകള്‍ കൂടുതലായി ഉണ്ടാകാനും നന്നായി കായ്ക്കാനുമുള്ള എളുപ്പവഴിയാണ് മണ്ട നുള്ളല്‍. ഇലകള്‍ മഞ്ഞളിച്ച് പൊഴിയുന്നത് കണ്ടാല്‍ മാഗ്‌നീഷ്യം സള്‍ഫേറ്റ് ചേര്‍ത്തുകൊടുക്കാം.

കീടങ്ങൾ

ഒരാണ്ടന്‍ മുരിങ്ങയില്‍ വല്ലപ്പോഴും രോമപ്പുഴുക്കളുടെ ആക്രമണം കാണാറുണ്ട്. വീട്ടില്‍ത്തന്നെ തയ്യാറാക്കുന്ന മണ്ണെണ്ണ - സോപ്പ്‌ലായനി തളിച്ച് രോമപ്പുഴുക്കളെ നശിപ്പിക്കാം. ഇതിനായി 50 ഗ്രാം ബാര്‍സോപ്പ് 450 മില്ലിഗ്രാം വെള്ളത്തിലിട്ട് തിളപ്പിച്ച് ലയിപ്പിക്കുക. തണുത്തതിനുശേഷം 900 മില്ലി മണ്ണെണ്ണ ഒഴിച്ച് നന്നായി ഇളക്കിയെടുത്താല്‍ മണ്ണെണ്ണ - സോപ്പ്‌ലായനി തയ്യാര്‍. ഇത് 15 ഇരട്ടി വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ചതിനുശേഷം തളിക്കാനുപയോഗിക്കാം. ഒരു മരത്തില്‍നിന്ന് പ്രതിവര്‍ഷം ശരാശരി 15 കിലോഗ്രാം കായകള്‍. ഇതാണ് ഒരാണ്ടന്‍ മുരിങ്ങയുടെ ഉത്പാദനരീതി.

വിളവെടുപ്പ്

കേരളത്തില്‍ മാര്‍ച്ച്-ഏപ്രിലിലും , ജൂലൈ-സെപ്തംബറിലുമായി രണ്ടു തവണ മുരിങ്ങ പൂക്കുകയും കായ്ക്കുകയും ചെയ്യുന്നു . മൂന്നാം വര്‍ഷം മുതല്‍ ഒരു ചെടിയില്‍ നിന്ന് 400 മുരിങ്ങയ്ക്ക വരെ ലഭിക്കും

മുരിങ്ങ വിഭവങ്ങള്‍

മുരിങ്ങയില ചട്നി

ചേരുവകള്‍

 • മുരിങ്ങയില- 20 ഗ്രാം
 • തേങ്ങ- 20 ഗ്രാം
 • പച്ചമാങ്ങ- 10 ഗ്രാം
 • ജീരകം- 10 ഗ്രാം
 • പച്ചമുളക്- 1 (2 ഗ്രാം)
 • ചെറിയ ഉള്ളി- 2 എണ്ണം
 • ഇഞ്ചി(അരിഞ്ഞത്)- 1/4 ടീ സ്പൂണ്‍
 • ഉപ്പ്- പാകത്തിന്

പാചകരീതി

മുരിങ്ങയില തണ്ടുകളഞ്ഞ് അടര്‍ത്തി എടുത്തു കഴുകുക. അഞ്ചുമിനിറ്റുനേരം ആവിയില്‍ പുഴുങ്ങുക. തേങ്ങാപ്പീര, കൊത്തിയരിഞ്ഞ മാങ്ങ, ഇഞ്ചി, പച്ചമുളക്, ഉള്ളി, ജീരകം, ഉപ്പ് എന്നിവ ആവിയില്‍ വേവിച്ച മുരിങ്ങയില ചേര്‍ത്ത് അരച്ചെടുക്കുക.

 

മുരിങ്ങയില ചപ്പാത്തി

ചേരുവകള്‍

 • ഗോതമ്പുപൊടി- 75 ഗ്രാം
 • മുരിങ്ങയില- 30 ഗ്രാം
 • വെള്ളം- 2 ടേബിള്‍ സ്പൂണ്‍
 • ഉപ്പ്- പാകത്തിന്
 • എണ്ണ- 1 ടേബിള്‍ സ്പൂണ്‍

പാചകരീതി

മുരിങ്ങയില ഓരോന്നും തണ്ടുകളഞ്ഞ് അടര്‍ത്തി എടുത്ത് കഴുകിയതനു ശേഷം അഞ്ചു മിനിറ്റ് സമയം ആവിയില്‍ പുഴുങ്ങി വെള്ളം ചേര്‍ക്കാതെ അരച്ചെടുക്കുക. അരച്ച മുരിങ്ങയില ഗോതമ്പു  പൊടിയില്‍ ചേര്‍ത്ത് നല്ലവണ്ണം ഇളക്കുക. പാകത്തിനു ഉപ്പും വെള്ളവും ചേര്‍ത്തു കുഴയ്ക്കുക. അഞ്ചുമിനിറ്റു രേം കുഴച്ച ശേഷം നാല് ഉരുളകളാക്കി ഓരോ ഉരുളയും ചപ്പാത്തിയുടെ ആകൃതിയില്‍ പരത്തുക. ദോശക്കല്ല് ചൂടാക്കി ചപ്പാത്തി ചുട്ടെടുക്കണം. ആവശ്യമെങ്കില്‍ എണ്ണചേര്‍ത്ത്  പൊള്ളിച്ച് എടുക്കാവുന്നതാണ്.

കാപ്‌സിക്കം

 

ശീതകാലപച്ചക്കറി ഇനമായ കാപ്‌സിക്കം കേരളത്തിലെ സമതലപ്രദേശങ്ങളില്‍ വിജയകരമായി കൃഷിചെയ്യാം. മഴക്കാലത്ത് പോളിഹൗസിലും, മഴമറ ഉണ്ടാക്കി അതിലും എല്ലാക്കാലത്തും കാപ്‌സിക്കം കൃഷിചെയ്യാം. സെപ്റ്റംബര്‍-ഒക്‌ടോബര്‍ മാസങ്ങളില്‍ കൃഷി ആരംഭിക്കുന്നതാണ് നല്ലത്.

ഇനം

കാലിഫോര്‍ണിയവണ്ടര്‍ എന്ന ഇനമാണ് നല്ലത്. ഈ ഇനം ലഭിക്കുന്നില്ലെങ്കില്‍ മാര്‍ക്കറ്റില്‍ നിന്ന് ലഭിക്കുന്ന വിത്ത് ഉപയോഗിക്കാം.

വിത്തിന്‍റെ തോത്

ഒരു സെന്റില്‍ നടുന്നതിന് നാലു ഗ്രാം വിത്ത് തൈകള്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കണം.

തൈകളുടെ ഉത്പാദനരീതി

കാപ്‌സിക്കം പറിച്ചു നടേണ്ട വിളയാണ്. തൈകള്‍ ഉത്പാദിപ്പിക്കാന്‍ സീഡ് ലിംഗ് പ്ലാസ്റ്റിക്ക് ഗ്രേ കപ്പ്, പോളിത്തീന്‍ കവറുകള്‍, ഗ്രോ ബാഗ് എന്നിവ ഉപയോഗിക്കാം. മണ്ണ്, മണല്‍, ചാണകപ്പൊടി അല്ലെങ്കില്‍ കലര്‍പ്പില്ലാത്ത കോഴിവളം 1:1:1 എന്ന അനുപാതത്തില്‍ ഉണ്ടാക്കിയ മിശ്രിതം നിറച്ചതിനുശേഷം വിത്തുകള്‍ പാകുക. ചാണകമോ കോഴിവളമോ ഉപയോഗിക്കുന്നുണെ്ടങ്കില്‍ ട്രൈക്കോഡര്‍മചേര്‍ത്ത് ഒരാഴ്ചയ്ക്കുശേഷം വിത്തു പാകാം.

തോട്ടങ്ങളിലും വിത്ത് പാകി പറിച്ചുനടാം: രണ്ട് അല്ലെങ്കില്‍ മൂന്നടി വീതിയിലും 3,4 അടി ഉയരത്തിലും ആവശ്യാനുസരണം നീളവുമുള്ള തവാരണകള്‍ തയാറാക്കി ഉണക്കിപൊടിച്ച ചാണകം അല്ലെങ്കില്‍ കലര്‍പ്പില്ലാത്ത കോഴിവളം നന്നായി ഇളക്കി ചേര്‍ക്കുക. നഴ്‌സറിയില്‍ ഉണ്ടാകുന്ന കുമിള്‍ രോഗങ്ങളെ നിയന്ത്രിക്കുന്നതിന് ഫൈറ്റൊലാന്‍ നാലു ഗ്രാം അല്ലെങ്കില്‍ 10 ഗ്രാം സ്യൂഡോമോണസ് ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലക്കി തവാരണകളില്‍ ഒഴിക്കണം. അതിനുശേഷം ഒരാഴ്ചകഴിഞ്ഞ് വിത്തുകള്‍ പാകാം. തൈകളുടെ വളര്‍ച്ച മോശമാണെങ്കില്‍ 15 ദിവസം പ്രായമായ തൈകള്‍ക്ക് 19:19:19 വളമിശ്രിതം ഒരു ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ തളിക്കാം. ഒരുമാസം പ്രായമായ തൈകള്‍ പറിച്ചുനടാം.

നടീല്‍ രീതി

നല്ല നീര്‍വാര്‍ച്ചയും സൂര്യപ്രകാശവും ലഭിക്കുന്ന സ്ഥലങ്ങളാണ് കൃഷി ചെയ്യാന്‍ ഉചിതം. നന്നായി കിളച്ചൊരുക്കിയ മണ്ണില്‍ 45 സെന്റീമീറ്റര്‍ (ഒന്നരയടി) അകലത്തില്‍ ചാലുകള്‍ എടുക്കണം. ഉണക്കിപ്പൊടിച്ചചാണകപ്പൊടി അല്ലെങ്കില്‍ കമ്പോസ്റ്റ് ഒരു സെന്റിന് 100 കിലോ അല്ലെങ്കില്‍ കലര്‍പ്പില്ലാത്ത കോഴിവളം 50 കിലോ നല്ലതുപോലെ മണ്ണുമായി കൂട്ടിയിളക്കിയതിനുശേഷം ഫൈറ്റൊലാന്‍ നാലു ഗ്രാം അല്ലെങ്കില്‍ സ്യൂഡോമോണാസ് 10 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തിലെന്നതോതില്‍ കലക്കി ചാലുകളില്‍ ഒഴിക്കണം. അതിനുശേഷം ഒരാഴ്ചകഴിഞ്ഞ് 30 ദിവസം പ്രായമായ തൈകള്‍ 45 സെന്റീമീറ്റര്‍ (ഒന്നരയടി) അകലത്തില്‍ വൈകുന്നേരം പറിച്ചുനടണം. ഈര്‍പ്പം വിടാത്ത രീതിയില്‍ നനയ്ക്കണം. തൈകള്‍ നട്ടതിനുശേഷം 3-4 ദിവസത്തേക്ക് തണല്‍ നല്‍കണം. തൈകള്‍ നട്ടതിനുശേഷം ജൈവവളം അതായത് ചാണകമോ കമ്പോസ്റ്റോ കോഴിവളമോ നടീല്‍ കഴിഞ്ഞ് 15-20 ദിവസം കഴിയുമ്പോള്‍ വീണ്ടും ചേര്‍ത്തു കൊടുക്കാം.

മേല്‍മണ്ണ് ചെടിയുടെവേരുകള്‍ പോകാതെ ഇളക്കിയതിനുശേഷം ജൈവവളം ഇടണം. വളമിട്ടതിനുശേഷം മണ്ണ് കയറ്റിക്കൊടുക്കുകയും വേണം. ആവശ്യമെങ്കില്‍ താങ്ങുകാലുകള്‍ കൊടുത്ത് കെട്ടിനിര്‍ത്തണം.
കീടനിയന്ത്രണം

നീരൂറ്റിക്കുടിക്കുന്ന വെള്ളീച്ച, മൈറ്റ്‌സ് തുടങ്ങിയ കീടങ്ങള്‍ക്കെതിരേ കീടനാശിനിക്കടകളില്‍ നിന്ന് ലഭിക്കുന്ന നീംഓയില്‍ പ്ലസ് 10 മില്ലിലിറ്ററും കലര്‍പ്പില്ലാത്ത വേപ്പണ്ണ 10 മില്ലി ലിറ്ററും കൂടി ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ഇലകളിലും തണ്ടിലും വീഴത്തക്കവിധത്തില്‍ തളിച്ചുകൊടുക്കണം. ഒരാഴ്ച ഇടവിട്ട് തളിച്ചുകൊടുക്കുന്നത് നല്ലതാണ്. ഇലയുടെ അടിഭാഗത്തും കൂമ്പിലും നല്ലതുപോലെ വീഴത്തക്കവിധത്തില്‍ തളിക്കണം.

വെളുത്തുള്ളി-കാന്താരി മിശ്രിതവും തളിക്കാം: 50 ഗ്രാം കാന്താരിയും 50 ഗ്രാം വെളുത്തുള്ളിയും 50 ഗ്രാം ഇഞ്ചിയും നന്നായി അരച്ച് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി അരിച്ചെടുത്ത് തളിക്കാം.

ഗോമൂത്രം-കാന്താരി മിശ്രിതം: 50 ഗ്രാം കാന്താരി ഒരു ലിറ്റര്‍ ഗോമൂത്രത്തില്‍ അരച്ചു ചേര്‍ത്ത് 10 ലിറ്റര്‍ വെള്ളത്തില്‍ കലക്കി അരിച്ചെടുത്ത് തളിക്കാം.

ഇലകളില്‍ പുള്ളിക്കുത്ത് വന്ന് ഇലകള്‍ കൊഴിയുന്നുണെ്ടങ്കില്‍ ബോര്‍ഡോമിശ്രിതം അല്ലെങ്കില്‍ ഫൈറ്റൊലാന്‍ നാലു ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ തളിച്ചുകൊടുക്കണം.

വിളവെടുപ്പ്

തൈകളില്‍ ആദ്യം ഉണ്ടാകുന്ന പൂക്കള്‍ പറിച്ചുകളയണം. കായ് കള്‍ക്ക് നല്ല തിളക്കമാകുമ്പോള്‍ വിളവെടുക്കാം. നല്ലതുപോലെ പരിപാലിക്കുകയാണെങ്കില്‍ കൂടുതല്‍ നാള്‍ കാപ്‌സിക്കം ഉല്പാദനം നല്‍കും.

കുമ്പളം

ശാസ്ത്രനാമം  :  ബെനിന്കാസ ഹിസ്പിഡ

വര്‍ഗം       : വെള്ളരി

സ്വദേശം      : തെക്ക്-കിഴക്കന്‍ ഏഷ്യ

കുമ്പളം ഇനങ്ങള്‍

 

കെ.എ.യു ലോക്കല്‍ (എളവന് പച്ച നിറം, മൂക്കുമ്പോള്‍ ചാരനിറം. നീണ്ടുരുണ്ടത്)
ഇന്ദു (ഇടത്തരം വലിപ്പം, ഉരുളന്‍ കായ്കള്‍)
ജൂണ്‍, ആഗസ്‌റ്, സെപ്തംബര്‍ മാസങ്ങള്‍ ഏറ്റവുമനുയോജ്യം

ചുരക്ക

 

ശാസ്ത്രനാമം : ലജനേരിയ സൈസറേറിയ

വര്‍ഗം:  വെള്ളരി

ജന്‍മദേശം : ആഫ്രിക്കന്‍ ഉഷ്ണമേഖല

 

ചുരക്ക ഇനങ്ങള്‍

അര്‍ക്ക ബഹാര്‍ (ഇളംപച്ച, ഇടത്തരം നീളമുള്ള വളവില്ലാത്ത കായ്കള്‍, ശരാശരി ഒരു കിലോ തൂക്കം)
സെപ്തംബര്‍, ഒക്ടോബര്‍, ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ കൃഷിചെയ്യാം.

നടീല്‍ രീതിയും വളപ്രയോഗവും

 

50cm വ്യാസവും , (2 അടി) 50cm താഴ്ചയുമുള്ള കുഴികളെടുത്ത്

 • 5kg ചാണകപൊടി
 • 100gm കുമ്മായം
 • 100gm പരലുപ്പ്
 • 100gm എല്ലുപൊടി
 • 100gm വേപ്പിന്‍പിണ്ണാക്ക്

എന്നിവ ഇട്ടു തടം ശരിയാക്കിയതിനു  ശേഷം വിത്തുകള്‍ നടാവുന്നതാണ് .ഒരു തടത്തില്‍ 2-3 എണ്ണം വീതം നടാവുന്നതാണ്. തടങ്ങള്‍ തമ്മിലുള്ള അകലം 2 മീറ്ററും എന്നാ ക്രമത്തില്‍ നട്ടാല്‍ 1cent ലേക്ക് 25gm-30gm വിത്തുകള്‍ വരെ വേണം.വിത്തുകള്‍ നട്ട് 4 ഇലകള്‍ വരുമ്പോള്‍ രണ്ടാം വളപ്രയോഗം നടത്തണം.

 • 100gm കടല പിണ്ണാക്ക്
 • 100gm വേപ്പിന്‍ പിണ്ണാക്ക്
 • 250gm കോഴിവളം
 • 1kg ചാരം

എന്നിവ നന്നായി ചേര്‍ത്ത് ഇളക്കുക. ഈ സമയങ്ങളില്‍ പടരാന്‍ പാകത്തിന് പന്തല്‍ ശരിയാക്കുക. രണ്ടാം വളമിട്ടു 10 ദിവസത്തിനു ശേഷം മൂന്നാം വളപ്രയോഗം നടത്തുക. മേല്പറഞ്ഞ അളവില്‍ തന്നെ മൂന്നാം വളപ്രയോഗം നടത്തുക.മൂന്നാം വളപ്രയോഗത്തിന് 20 ദിവസത്തിന് ശേഷം മേല്പറഞ്ഞ അളവില്‍ നാലാം വളപ്രയോഗം നടത്തുക.EM solution നേര്‍പ്പിച്ചതോ/ഗോമൂത്രം-EM solution 1 ലിറ്റര്‍/തടത്തില്‍ എന്നാ ക്രമത്തില്‍ ചേര്‍ക്കുക.അഞ്ചാം വളപ്രയോഗം 15 ദിവസത്തിനു ശേഷം മേല്പറഞ്ഞ അളവില്‍ ചേര്‍ക്കുക. EM solution litr കൂടി ചേര്‍ക്കുക.പിന്നീടുള്ള വളപ്രയോഗങ്ങള്‍  15 ദിവസത്തെ ഇടവേളയ്ക്കു കായ്ഫലം തീരുന്നവരെ നല്‍കുക.ഒരു തടത്തില്‍ ശരാശരി 30kg വിളവു വരെ കിട്ടുന്നതായിരിക്കും.

പാവല്‍ (കൈപ്പ)

 

 

 

 

 

 

 

 

ശാസ്ത്ര നാമം : മൊമോര്‍ഡിക്ക ചാരല്‍ഷ്യം

ജന്മദേശം     : ഇന്ത്യ

പാവല്‍ (കൈപ്പ) ഇനങ്ങള്‍

 

പ്രീതി (വെളുത്തതോ ഇളംപച്ചയോ നിറം)
പ്രിയ (പച്ച, നീണ്ടത്, മുള്ളുകളുള്ളത്)
പ്രിയങ്ക ( വെളുത്തത്, വലിപ്പമുള്ളത്)

വേനല്‍ക്കാല കൃഷി ഒഴിവാക്കുന്നതാണ് നല്ലത്. ആദ്യത്തെ 3, 4 വിളവെടുപ്പിന് പ്രീതിയുടെ വലിപ്പം കുറവാണെങ്കിലും പിന്നീട് നല്ല വലിപ്പം ഉണ്ടാകും. ജനുവരി, സെപ്തംബര്‍, ഡിസംബര്‍ മാസങ്ങളാണ് കൃഷിക്കനുയോജ്യം.

പ്രമേഹത്തെ ശമിപ്പിക്കാന്‍ കഴിവുള്ള കരാന്റ്റി൯ എന്നാ രാസവസ്തു ഉള്ളതിനാല്‍ പാവക്ക പ്രമേഹ രോഗികള്‍ക്ക് പ്രിയങ്കരമാണ്.

വിത്തു ശേഖരണം

പഴുത്ത  കായ്കളില്‍ നിന്നുള്ള വിത്തുള്ള കഴുകിയെടുക്കുക. വെള്ളത്തില്‍ പൊന്തി കിടക്കുന്ന വിത്തുകള്‍ ഉപേക്ഷിക്കണം. ബാക്കിയുള്ളവ ചാരം പുരട്ടി തണലത്തും, പിന്നീടു ഇളം ചൂടില്‍ വെയിലത്തും വെയ്ക്കണം. വിത്തുകളെടുത്ത് 30 ദിവസം കഴിയുമ്പോള്‍ നടാം. വിത്തുകള്‍ 6-8 മണിക്കൂര്‍ വെള്ളത്തിലിട്ടതിന് ശേഷം ഉപയോഗിച്ചാല്‍ പെട്ടന്ന് മുള വരും

നടീല്‍ രീതിയും വളപ്രയോഗവും

 

50cm വ്യാസവും , (2 അടി) 50cm താഴ്ചയുമുള്ള കുഴികളെടുത്ത്

 • 5kg ചാണകപൊടി
 • 100gm കുമ്മായം
 • 100gm പരലുപ്പ്
 • 100gm എല്ലുപൊടി
 • 100gm വേപ്പിന്‍പിണ്ണാക്ക്

എന്നിവ ഇട്ടു തടം ശരിയാക്കിയതിനു  ശേഷം വിത്തുകള്‍ നടാവുന്നതാണ് .ഒരു തടത്തില്‍ 2-3 എണ്ണം വീതം നടാവുന്നതാണ്. തടങ്ങള്‍ തമ്മിലുള്ള അകലം 2 മീറ്ററും എന്നാ ക്രമത്തില്‍ നട്ടാല്‍ 1cent ലേക്ക് 25gm-30gm വിത്തുകള്‍ വരെ വേണം.വിത്തുകള്‍ നട്ട് 4 ഇലകള്‍ വരുമ്പോള്‍ രണ്ടാം വളപ്രയോഗം നടത്തണം.

 • 100gm കടല പിണ്ണാക്ക്
 • 100gm വേപ്പിന്‍ പിണ്ണാക്ക്
 • 250gm കോഴിവളം
 • 1kg ചാരം

എന്നിവ നന്നായി ചേര്‍ത്ത് ഇളക്കുക. ഈ സമയങ്ങളില്‍ പടരാന്‍ പാകത്തിന് പന്തല്‍ ശരിയാക്കുക. രണ്ടാം വളമിട്ടു 10 ദിവസത്തിനു ശേഷം മൂന്നാം വളപ്രയോഗം നടത്തുക. മേല്പറഞ്ഞ അളവില്‍ തന്നെ മൂന്നാം വളപ്രയോഗം നടത്തുക.മൂന്നാം വളപ്രയോഗത്തിന് 20 ദിവസത്തിന് ശേഷം മേല്പറഞ്ഞ അളവില്‍ നാലാം വളപ്രയോഗം നടത്തുക.EM solution നേര്‍പ്പിച്ചതോ/ഗോമൂത്രം-EM solution 1 ലിറ്റര്‍/തടത്തില്‍ എന്നാ ക്രമത്തില്‍ ചേര്‍ക്കുക.അഞ്ചാം വളപ്രയോഗം 15 ദിവസത്തിനു ശേഷം മേല്പറഞ്ഞ അളവില്‍ ചേര്‍ക്കുക. EM solution litr കൂടി ചേര്‍ക്കുക.പിന്നീടുള്ള വളപ്രയോഗങ്ങള്‍  15 ദിവസത്തെ ഇടവേളയ്ക്കു കായ്ഫലം തീരുന്നവരെ നല്‍കുക.ഒരു തടത്തില്‍ ശരാശരി 30kg വിളവു വരെ കിട്ടുന്നതായിരിക്കും.

 

 

 

 

 

 

 

വെള്ളരി / കണിവെള്ളരി(Oreintal Pickling Melon)

 

ശാസ്ത്രനാമം   : കുക്കുമിസ്‌ മെലോ വെറൈറ്റി കൊന്നോമന്‍

വര്‍ഗം       : വെള്ളരി

സ്വദേശം      : വ്യക്തമായ രേഖകള്‍ ഇല്ല

വെള്ളരി ഇനങ്ങള്‍

വര്‍ഷം മുഴുവന്‍ കൃഷിചെയ്യാം. ജൂണ്‍, ആഗസ്‌റ്, ഫെബ്രുവരി, മാര്‍ച്ച് നല്ല നടീല്‍ സമയം.

മുടിക്കോട് ലോക്കല്‍ (വലിപ്പമുള്ളത്, ഇളം പ്രായത്തില്‍ പച്ചനിറം, മുക്കുമ്പോള്‍ സ്വര്‍ണനിറം)

സൌഭാഗ്യ (വലിപ്പം കുറഞ്ഞത്, കടും പച്ച നിറത്തില്‍ ഇളം പച്ച വരകളുള്ളത്)

നടീല്‍ രീതിയും വളപ്രയോഗവും

വേനല്‍ക്കാല  കൃഷികളില്‍ ഒന്ന്,ഒരടി താഴ്ച്ചയില്‍ തടമെടുത്ത് 60cm വ്യാസമുള്ള തടമെടുത്ത് 1kg ചാണകം, 1kg ആട്ടിന്‍ കാഷ്ടം 100gm എല്ലുപൊടി എന്നിവ മണ്ണില്‍ കലര്‍ത്തി 5 വിത്തുകള്‍ നടുക.വിത്തുകള്‍ കിളിര്‍ത്ത് 4 ഇല  പരുവമാവുമ്പോള്‍ 2 വളം  നല്കണം.ഈ സമയത്ത് നല്ല 3-4  തൈകള്‍ മാത്രം നിര്‍ത്തുക,ബാക്കിയുള്ളവ നശിപ്പിക്കുക.4 ഇല പരുവമാകുമ്പോള്‍ നടത്തേണ്ട രണ്ടാം വളപ്രയോഗം

 • 100gm കടല പിണ്ണാക്ക്
 • 100gm വേപ്പിന്‍ പിണ്ണാക്ക്
 • 2 kg  ചാരം

എന്നിവ ചേര്‍ത്ത് നന്നായി പുത നല്‍കുക.രണ്ടാം വളപ്രയോഗത്തിന് 15 ദിവസത്തിനു ശേഷം മൂന്നാം വളപ്രയോഗം നടത്തുക

 • 100gm കടല പിണ്ണാക്ക്
 • 100gm വേപ്പിന്‍ പിണ്ണാക്ക്
 • 2kg ചാരം
 • 500gm ആട്ടിന്‍ കാഷ്ടം

എന്നിവ നല്‍കുക.മൂന്നാം വളപ്രേയോഗത്തിന് ശേഷം 15 ദിവസം കഴിഞ്ഞു നാലാം വളപ്രയോഗം

 • 100gm കടല പിണ്ണാക്ക്
 • 100gm വേപ്പിന്‍ പിണ്ണാക്ക്
 • 100gm മരോട്ടി പിണ്ണാക്ക്
 • 500gm ആട്ടിന്‍ കാഷ്ടം
 • 1kg ചാരം

എന്നിവ നന്നായി കൂട്ടി കലര്‍ത്തി ഇട്ടു കൊടുക്കുക.വെള്ളരി നട്ടതിനു ശേഷം ദിവസവും ചെടികള്‍ പുഷ്പ്പിക്കാന്‍ ആരംഭിച്ചാല്‍ ഒന്നിടവിട്ട് ദിവസേന ജലസേചനം നടത്തണം.നട്ട് 50 ദിവസത്തിന് ശേഷം വെള്ളരി പൂക്കുന്നതും കായ്ഫലം ഉണ്ടാകുന്നതാണ്.രണ്ടു മാസക്കാലം വരെ കായ്ഫലം ലഭിക്കുന്ന വെള്ളരിയുടെ ഒരു തടത്തില്‍ നിന്ന് 15 മുതല്‍ 20 വരെ വിളവു ലഭിക്കും.

കീടങ്ങളും രോഗങ്ങളും പ്രതിവിധിയും

കായീച്ച,മത്തന്‍ വണ്ട്‌,എന്നിവ ഇലകള്‍ കരന്ന് തിന്ന് ചെടി വികൃത- മാക്കുന്നു.വേപ്പെണ്ണ ,വെളുത്തുള്ളി,കായം,ബാര്‍ സോപ്പ് ലയനി തളിക്കുന്നത് പരിധി വരെ കീടങ്ങളെ അകറ്റി നിര്‍ത്തും.

വെണ്ട

ശാസ്ത്രനാമം     :ഹിബിസ്കസ് എസ്കുലെന്റെസ്

വര്‍ഗ്ഗം          :മാല്‍ വേസി

സ്വദേശം         :ആഫ്രിക്ക

വെണ്ട ഇനങ്ങള്‍

സല്‍കീര്‍ത്തി, അര്‍ക്ക, അനാമിക (പച്ച, നീളമുള്ളത്)
അരുണ ( ചുവപ്പ്, നീളമുള്ളത്)
മഴക്കാല കൃഷിക്ക് നല്ല വിളവ് ലഭിക്കും. വേനല്‍ക്കാലത്ത് മഞ്ഞളിപ്പ് സാധ്യത കൂടുതലാണ്. നവംബര്‍ മുതല്‍ ഏപ്രില്‍ വരെ വിളവ് കുറവാണ്. വിത്തു വിതച്ച് 45-ആം ദിവസം ആദ്യ വിളവെടുപ്പ് നടത്താം. അര്‍ക്ക, അനാമികക്ക് ശാഖകളില്ലാത്തതിനാല്‍ അടുത്തടുത്ത് നടാം.

നടീല്‍രീതിയും വളപ്രയോഗവും

നിരകള്‍  തമ്മില്‍ 60cm അകലവും തൈകള്‍  തമ്മില്‍ 40cm അകലവും എന്ന ക്രമത്തില്‍ 2 അടി  വീതിയില്‍  നിരകള്‍ ഒരുക്കി.

 • 5kg ചാണകം
 • 2kg ആട്ടിന്‍ കാഷ്ടം
 • 250gm എല്ലുപൊടി

എന്നിവ മണ്ണുമായി കലര്‍ത്തുക.കിളിര്‍പ്പിച്ച  തൈകള്‍ മേല്പറഞ്ഞ അകലത്തില്‍ നടുക.

രണ്ടാം വളപ്രയോഗം:

നാല് ഇല പരുവത്തില്‍ രണ്ടാം വളപ്രയോഗം.നേര്‍പ്പിച്ച 5kg കോഴിക്കാഷ്ടം 20 ലിറ്റര്‍ വെള്ളത്തില്‍ കുതിര്‍ത്ത ശേഷം രണ്ടു ദിവസത്തേക്ക് അടച്ചു വെക്കുക.തുടര്‍ന്ന് ഈ മിശ്രിതം നേര്‍പ്പിച്ചു നല്‍കുക. 100gm കടല പിണ്ണാക്ക് എന്നിവയും നല്കാവുന്നതാണ്.10kg ചാണകം,4kg വേപ്പിന്‍ പിണ്ണാക്ക്,1-2kg കടല പിണ്ണാക്ക്,1kg എല്ലുപൊടി എന്നിവ നന്നായി പുളിപ്പിക്കുക.പഴം അല്ലെങ്കില്‍ ഈസ്റ്റ് ഇട്ടാല്‍ പുളിപ്പിക്കാന്‍ പറ്റും.ഈ മിശ്രിതം 1 ലിറ്റര്‍:2  ലിറ്റര്‍ എന്നാ  തോതില്‍ ഓരോ ചെടിക്കും 10 ദിവസം  കൂടുമ്പോള്‍ നല്കുക.

കീടങ്ങളും രോഗങ്ങളും പ്രതിവിധിയും

ഇലചുരുട്ടി പുഴു,തണ്ട്തുരപ്പന്‍,കായ്തുരപ്പന്‍,നിമാവിര,മഞ്ഞളിപ്പ് രോഗം. മഞ്ഞളിപ്പ് രോഗത്തിന് ആവണക്കെണ്ണ കെണി,പുളിപ്പിച്ച കഞ്ഞിവെള്ളം,        1ലിറ്റര്‍ വെള്ളത്തില്‍ 25gm സ്യൂഡോമോണസ് എന്നിവ ഒരാഴ്ച ഇടവേളയില്‍ പ്രയോഗിക്കുക.

പൂവിട്ടു ഒരാഴ്ച കഴിയുമ്പോള്‍ പാകമാകുന്ന വെണ്ട മൂപ്പെത്തുന്നതിന് മുന്‍പ് വിളവെടുക്കണം.3-4 മാസം വരെ നീണ്ട്‌ നില്‍ക്കുന്ന വിളവെടുപ്പില്‍ 4-6kg വരെ കായ്കള്‍ ലഭിക്കുന്നതാണ്.

കുറഞ്ഞ കൃഷിച്ചെലവില്‍ കൂടിയ ഉത്പാദനം'അതാണ് കാസര്‍കോട് ജില്ലയിലെ വേട്രാഡിയില്‍ നാരായണന്‍ നായരുടെ ഹൈബ്രിഡ് വെണ്ട കൃഷിയിലെ പ്രത്യേകത. നല്ല മുഴുപ്പും സ്വാദുമുള്ള കായകള്‍, 'മൊസൈക്ക്'രോഗത്തെ പ്രതിരോധിക്കാനുള്ള കഴിവ്. ഒരു ചെടിയില്‍ നിന്നും ഒരു കിലോയിലധികം ഉത്പാദനം - എങ്ങനെ നോക്കിയാലും ഹൈബ്രിഡ് വെണ്ട കേമന്‍ തന്നെ.

നല്ല സൂര്യപ്രകാശം കിട്ടുന്ന സ്ഥലത്ത് വരികള്‍ തമ്മില്‍ രണ്ടടിയും ചെടികള്‍ തമ്മില്‍ ഒന്നരയടിയും അകലം വരുന്ന തരത്തില്‍ കുഴിയെടുത്താണ് നാരായണന്‍നായര്‍ ഹൈബ്രിഡ് വെണ്ട വിത്ത് പാകുന്നത്. അരയടി താഴ്ചയുള്ള കുഴിയില്‍ കോഴിവളം ചേര്‍ത്ത് മേല്‍മണ്ണിട്ട് മൂടുന്നു. ഹൈബ്രിഡ് വെണ്ടവിത്ത് ഒരിഞ്ച് ആഴത്തിലധികം പോകരുതെന്നത് നാരായണന്‍നായരുടെ അനുഭവസാക്ഷ്യം. ഒരു കുഴിയില്‍ ഒരു വിത്ത് മതി. കുതിര്‍ക്കാതെ നടുന്ന ഹൈബ്രിഡ് വെണ്ട വിത്ത് നാലു ദിവസത്തിനുള്ളില്‍ തന്നെ മുളയ്ക്കും.

ചെടിയുടെ ചുവട്ടില്‍ നിന്ന് അരയടി അകലത്തില്‍ ഒരു പിടി കോഴിക്കാഷ്ഠം മേല്‍വളമായി നല്‍കണം. നട്ട് 15 ദിവസത്തിനു ശേഷവും 25 ദിവസത്തിനുശേഷവുമാണ് നാരായണന്‍നായര്‍ കോഴിക്കാഷ്ഠം ചേര്‍ക്കുന്നത്. ഇനി പൊട്ടാഷിന്റെ ഊഴമാണ്. ഓരോ ആഴ്ചത്തെ ഇടവേളയിലും 20 ഗ്രാം പൊട്ടാഷ് ചേര്‍ക്കും. വളം ചേര്‍ക്കുമ്പോള്‍ മണ്ണില്‍ നനവുണ്ടാകണമെന്നതും വളം ചേര്‍ത്ത ഉടനെ മണ്ണ് കൂട്ടണമെന്നതും നിര്‍ബന്ധം.

നട്ട് 25 ദിവസത്തിനുള്ളില്‍ ഹൈബ്രിഡ് വെണ്ട പൂവിടും. ഒരാഴ്ചയ്ക്കുള്ളില്‍ത്തന്നെ ആദ്യവെണ്ട പറിച്ചെടുക്കാം. ഇനിയുള്ള ഒന്നര മാസക്കാലം ഹൈബ്രിഡ് വെണ്ടകൃഷിയില്‍ വിളവെടുപ്പിന്റേതാണ്. ഓരോ മുരട്ടിലും ഒന്നുമുതല്‍ മൂന്നുവരെ കായകള്‍.

സങ്കരയിനത്തില്‍ അത്യുത്പാദനശേഷി മുഴുവന്‍ നാരായണന്‍നായരുടെ ഹൈബ്രിഡ് വെണ്ട കൃഷിയില്‍ കാണാം.
സങ്കരയിനം വിത്ത് ബുദ്ധിപൂര്‍വം തിരഞ്ഞെടുത്തതും കൃത്യമായി പരിചരണ മുറകളും വിപണനത്തിലെ ആസൂത്രണ പാടവവുമാണ് കീടനാശിനികളൊന്നും പ്രയോഗിക്കാതെ കുറഞ്ഞ ചെലവില്‍ കൂടുതല്‍ ഉത്പാദനമെന്ന ലക്ഷ്യം കൈവരിക്കാന്‍ നാരായണന്‍നായര്‍ക്ക് പിന്‍ബലമായത്. ഇതുതന്നെയാണ് പഞ്ചായത്തിലെ മികച്ച കര്‍ഷകനെന്ന ബഹുമതിക്ക് അദ്ദേഹത്തെ യോഗ്യനാക്കിയതും.

വഴുതന (കത്തിരി)

ശാസ്ത്രനാമം   :

വര്‍ഗ്ഗം        : വഴുതന

സ്വദേശം       : ഇന്ത്യ

വഴുതന (കത്തിരി) ഇനങ്ങള്‍

ശ്വേത (വെളുത്തത്, ഇടത്തരം നീളം)
ഹരിത (ഇളം പച്ച, നീളമുള്ളത്)
നീലിമ, സൂര്യ (വയലറ്റ് നിറം, ഉരുണ്ടത്)
രണ്ടു വര്‍ഷം വരെ വിളവെടുക്കാം. മെയ്, ജൂണ്‍ മാസമാണ് ഏറ്റവും ഉചിതം. ഹരിത നടുമ്പോള്‍ ചെടികള്‍ തമ്മിലുള്ള അളവ് കൂടിയാല്‍ പൂവിടുന്നതിന്റെയും കായ് പിടിക്കുന്നതിന്റെയും അളവ് കൂട്ടാം

നടീല്‍ രീതിയും വളപ്രയോഗവും

 

കൃഷി സ്ഥലം നന്നായി കിളച്ച് 70cm അകലത്തില്‍ നടുക.

 • 5kg ചാണകം
 • 100gm എല്ലുപൊടി
 • 1kg ആട്ടിന്‍ കാഷ്ടം

എന്നിവ കൂട്ടി കലര്‍ത്തുക.പാകി കിളിര്‍ന്ന 30 ദിവസം പ്രായമായ വിത്തുകള്‍ പറിച്ച്നടാവുന്നതാണ്.പറിച്ച് നടുമ്പോള്‍ വേരുകള്‍ പൊട്ടാതെ സൂക്ഷിക്കണം.നട്ട് 15 ദിവസത്തിനു ശേഷം രണ്ടാം വളപ്രയോഗം.

 • 100gm കടല പിണ്ണാക്ക്
 • 100gm വേപ്പിന്‍ പിണ്ണാക്ക്
 • 2kg ചാരം
 • ½ kg ചാണകം
 • 500gm  കുതിര്‍ത്ത  ആട്ടിന്‍ കാഷ്ടം

എന്നിവ ചേര്‍ക്കുക.മൂന്നാം വളപ്രയോഗവും 15 ദിവസത്തിനു ശേഷം നാലാം വളപ്രയോഗവും തുടര്‍ന്നങ്ങോട്ട് 30 ദിവസം കൂടുമ്പോള്‍ മേല്പറഞ്ഞ വളങ്ങള്‍ നല്കുക.വേനല്‍ കാലത്ത് ജലസേചനവും കളകള്‍ പറിച്ചു മാറ്റുകയും ചെയ്യുക.

കീടങ്ങളും രോഗങ്ങളും പ്രതിവിധികളും

 

തണ്ട് തുരപ്പന്‍ പുഴു,കായ്തുരപ്പന്‍ പുഴു,കുമിള്‍ ബാധ,ബാക്ടിരിയ വാട്ടം.

5% വീര്യമുള്ള വേപ്പിന്‍ കുരുസത്ത് തളിക്കുന്നത് ഇതില്‍ നിന്ന് മോചനം ലഭിക്കും.വിത്ത് വിതച്ച് രണ്ടു മാസത്തിനു ശേഷം തുടങ്ങും.5 ദിവസം കൂടുമ്പോള്‍ മൂപ്പെത്തിയ കായ്കള്‍ വിളവെടുക്കാം. 2 വര്‍ഷം വരെ വിളവെടുക്കാം .ചെടി ഒന്നില്‍ നിന്ന് 4kg വരെ വിളവു ലഭിക്കും

സവാള

 

സീസണിൽ ആദ്യം കൃഷി ചെയ്യുന്ന ഇനങ്ങളിൽ ഒന്നാണ് സവാള. ഇവക്കു നടുമ്പോൾ തണുപ്പും കുറെ വളര്‍ന്ന്‍ കഴിയുമ്പോൾ ചൂടും ആണ് അനുയോജ്യമായ കാലാവസ്ഥ. ഇവിടെ തണുപ്പ് മാറി വരുന്ന ഏപ്രിൽ മാസം ആണ് നടാൻ പറ്റിയ സമയം.

കൃഷി ചെയ്യാൻ വളരെ എളുപ്പം, കീട ബാധ തീരെ ഇല്ല, ഉറപ്പായും നല്ല വിളവ്‌,

സവാള നടാൻ മൂന്നു വഴികൾ ഉണ്ട്:

1. വിത്ത് നടുക. ഇങ്ങനെ ചെയ്യുന്നതാണ് ഏറ്റവും വലിയ ബൾബ്‌ ഉണ്ടാകാൻ നല്ലത്. അതുപോലെ പല ഇനങ്ങളും വിത്ത് ആയി മാത്രമേ കിട്ടുകയുള്ളൂ . 4 മാസത്തോളം എടുക്കും ഇങ്ങനെ വളര്ത്തി വിളവ്‌ എടുക്കാൻ .

2.  ചെറിയ ചെടികൾ ആയി വാങ്ങാൻ കിട്ടുന്നത് നടുക. ചുരുക്കം ചില ഇനങ്ങൾ ഇങ്ങനെ നെഴ്‌സറികളിൽ കിട്ടും.

3. ചെറിയ ബൾബ്‌ കൾ ആയി കിട്ടുന്നവ നടുക . ഇവയെ onion set എന്നാണ് വിളിക്കുന്നത്‌. നെഴ്‌സറികളിൽ തലേ വർഷം വിത്ത് പാകി ചെറിയ ബൾബ്‌ കൾ ആകുമ്പോൾ പറിച്ചെടുത്തു സൂക്ഷിച്ചു പിറ്റേ വർഷം നടാനായി വിൽക്കും. ഇങ്ങനെ ആണ്.വിത്ത് പോലെ അധികം ഇനങ്ങൾ ഉണ്ടാകില്ല . ചുവപ്പ്,വെളുപ്പ്‌ മഞ്ഞ ഇങ്ങനെ മൂന്നു ഇനങ്ങൾ മാത്രം ആണ് സാധാരണ set ആയി കിട്ടുന്നത്. വിത്താണെങ്കിൽ വളരെ കൂടുതൽ ഇനങ്ങൾ കിട്ടും .

മഹാരാഷ്ട്രയുടെ പാടശേഖരങ്ങളില്‍ നൂറുമേനി വിളഞ്ഞുനില്‍ക്കുന്ന സവാള തൃശ്ശൂരിന്റെ മണ്ണിലും വിളവെടുത്തു. മണ്ണുത്തി കൃഷിവിജ്ഞാന കേന്ദ്രവും ജില്ലയിലെ അഞ്ച് കര്‍ഷകരും ചെയ്ത കൃഷി ഇതിനു തെളിവാണ്. ശീതകാല പച്ചക്കറി കൃഷി വഴി നടത്തി ഇനി ധാരളം സവാള ഉല്പാദിപ്പിക്കുമെന്ന് വെള്ളിയാഴ്ച നടന്ന വിളവെടുപ്പ് സാക്ഷ്യപ്പെടുത്തുന്നു. വെള്ളാനിക്കരയില്‍ ഒരു സെന്റില്‍ ഏകദേശം 200 ഓളം തൈകള്‍ നട്ടിരുന്നു. പൊരിഞ്ഞ വെയിലത്ത് 500 എണ്ണം തൈകള്‍ നട്ടു. രാവിലെ പെരിഞ്ഞനത്ത് നടത്തിയ വിളവെടുപ്പ് ആഘോഷമായിരുന്നു. 500 കടയില്‍ ഏകദേശം 50 കിലോ സവാളയാണ് ലഭിച്ചത്. വെള്ളാനിക്കരയില്‍ 200 കടയില്‍നിന്ന്
25 കിലോ സവാള കിട്ടി. ഒരുകടയില്‍നിന്ന് ശരാശരി 125 ഗ്രാം സവാളയാണ് വിളയുന്നത്. കൃഷി വിജയമയാ സാഹചര്യത്തില്‍ നാട്ടിലെ കര്‍ഷകര്‍ക്ക് സവാളകൃഷി ചെയ്യാനുള്ള സൗകര്യങ്ങള്‍ ലഭ്യമാക്കുമെന്ന് കൃഷിവിജ്ഞാന കേന്ദ്രം തലവന്‍ കോശി എബ്രഹാം പറഞ്ഞു. കൂടുതല്‍ സ്ഥലങ്ങളില്‍ സവാള കൃഷി വ്യാപിപ്പിക്കാനാണ് ശ്രമം. കഴിഞ്ഞവര്‍ഷം നടത്തിയ പരീക്ഷണമാണ് ഇവരെ സവാളയില്‍ കൂടുതല്‍ ഗവേഷണത്തിന് പ്രോത്സാഹിപ്പിച്ചത്. കേന്ദ്രത്തിലെ മറ്റു സ്ഥലങ്ങളില്‍ നടത്തിയ സവാള കൃഷിയുടെ വിളവെടുപ്പ് ഒരാഴ്ചയ്ക്കകം പൂര്‍ത്തിയാകും.

കൃഷി രീതി

'അലിയം സീപ്പ' എന്ന രാസനാമത്തിലുള്ള സവാളയാണ് നാട്ടിലെത്തിയിരിക്കുന്നത്. കറുത്ത് നനുത്ത വിത്തുകളാണ് കൃഷിക്കായി ഉപയോഗിച്ചത്. വിത്തുകള്‍ തവാരണകളില്‍ പാകുന്നതാണ് ഉചിതം. കോമ്പത്തൂരിലെ അഗ്രിഫൗണ്ട് ഡാര്‍ക്ക്‌റെഡ്, ബാംഗ്ലൂരിലെ അര്‍ക്കാകല്യാണ്‍, ഇന്റാം എന്നീ മൂന്നിനങ്ങളാണ് നട്ടത്. 8 ആഴ്ചകൊണ്ട് തൈകളായി. ഒരടി അകലത്തില്‍ എടുത്തിട്ടുള്ള ചാലുകളിലാണ് നട്ടുപിടിപ്പിച്ചത്. ജൈവവളങ്ങള്‍, ട്രൈക്കോസെര്‍ എന്നിവയിടണം. ഇവ മണ്ണുമായി കലര്‍ത്തിയാണ് ചേര്‍ക്കുന്നത്. ഞാറുപോലെ നടാം. ചെടികള്‍ തമ്മില്‍ പത്ത് സെന്റീമീറ്റര്‍ അകലം വേണം. വെള്ളം ആവശ്യമനുസരിച്ച് ഒഴിക്കണം. ആദ്യ ഘട്ടത്തില്‍ നനയ്ക്കുന്നത് വളരെ നല്ലതാണ്. 10 ദിവസം കൂടുമ്പോള്‍ ആദ്യ വളം ചെയ്യണം. രാസവളമോ, പുളിപ്പിച്ച് നേര്‍പ്പിച്ച പിണ്ണാക്ക് ലായനിയോ മറ്റ് ജൈവ വളമോ ഉപയോഗിക്കാം. 10 ദിവസം ഇടവിട്ട് വളം ചെയ്യണം. 10 മുതല്‍ 12 വരെ ഇലകള്‍ വളര്‍ന്നാല്‍ ഭൂകാണ്ഡം രൂപാന്തരപ്പെടും. 5 മുതല്‍ വിളവെടുപ്പ് തുടങ്ങാം. ഒരു തൈയില്‍ ഒരു സവാളയാണ് ഫലം ഉണ്ടാകുന്നത്. 125 ഗ്രാം തൂക്കം വരും. ഒരടി ഉയരത്തിലുള്ള തണ്ടും ഭക്ഷ്യയോഗ്യമാണ്. വിത്തുഉല്പാദനത്തിനും ഇവര്‍ ശ്രമം തുടങ്ങി.

സവാള കൃഷി വ്യാപകം

പെരിഞ്ഞനത്ത് സതീചന്ദ്രഗുപ്തന്‍, മതിലകത്ത് ലത ബാഹുലേയന്‍, കൊടകരയില്‍ ബീന, മാടക്കത്രയില്‍ കുട്ടന്‍, ബാലസുബ്രഹ്മണ്യന്‍, വാസന്തി, നടത്തറയില്‍ ജെസ്സി എന്നിവരും സവാള കൃഷി ചെയ്തു വിജയം കണ്ടവരാണ്. കൃഷിവിജ്ഞാനകേന്ദ്രം 500 തൈകള്‍ വീതമാണ്. കര്‍ഷകര്‍ക്ക് വിതരണം ചെയ്തത്. എല്ലാവരും ഒക്ടോബര്‍ 1ന് വിത്തിട്ടു. നവംബര്‍ അവസാനം തൈകള്‍ നട്ടു. മാര്‍ച്ച് 2 മുതലാണ് വിളവെടുപ്പ് തുടങ്ങിയത്. മഴമറയില്‍ തൈകള്‍ വളരും. സമതല പ്രദേശങ്ങളില്‍ സവാള ആദ്യമായിട്ടാണ് വിളഞ്ഞത്. തണ്ടുകള്‍ ഇലക്കറിയായി ഉപയോഗിക്കാന്‍ സാധിച്ചുവെന്നതാണ് മറ്റൊരു സവിശേഷത.

കൃഷിവിജ്ഞാന കേന്ദ്രം നേതൃത്വം

ഐ.സി.എ.ആര്‍. സാമ്പത്തിക സഹായം നല്‍കിയാണ് കൃഷി വിജ്ഞാന കേന്ദ്രം വിത്തു ഉല്പാദനവും കൃഷി പരീക്ഷണങ്ങളും നടത്തുന്നത്. കാബേജ്, ക്യാരറ്റ്, ബീറ്റ് റൂട്ട്, കോളിഫ്ലവര്‍, റാഡിഷ് എന്നീ വിളകള്‍ ഇവര്‍ കൃഷി ചെയ്തു വിജയിപ്പിച്ചു. തക്കാളി, വഴുതനങ്ങ, പാവല്‍, പയര്‍, വെള്ളരി, മത്തന്‍, കുമ്പളം, തുടങ്ങിയവയെല്ലാം പരീക്ഷണാര്‍ത്ഥത്തില്‍ വിവിധതരം ഇനം വിത്തുകള്‍ കൃഷി ചെയ്തു വരുന്നു. കൃഷിവിജ്ഞാന കേന്ദ്രം തലവന്‍ ഡോ. കോശി എബ്രഹാം, ഡോ. ജലജ എസ്. മേനോന്‍, ഡോ. സീജ തോമാച്ചന്‍, ഡോ. മേരി റെജിന, ഡോ. സാവിത്രി കെ.ഇ., ഫാം മാനേജര്‍ കെ.വി. ബാബു എന്നിവരാണ് ഗവേഷണത്തിന് നേതൃത്വം നല്‍കുന്നത്. 2004ല്‍ പ്രവര്‍ത്തനം തുടങ്ങിയ കേന്ദ്രം 2008 മുതല്‍ ആറുലക്ഷം ടണ്‍ വിത്ത് ഉല്പാദിപ്പിച്ചു. ഹരിതശ്രീ, ഉദ്യാനശ്രീ എന്നീ 24 പേര്‍ അടങ്ങുന്ന വനിതകളുടെ രണ്ടു ഗ്രൂപ്പുകളുടെ നേതൃത്വത്തിലാണ് കൃഷി നടത്തിയത്.

പപ്പായ

സാധാരണക്കാരന്റെ ആപ്പിള്‍ ആണ് പപ്പായ. ആപ്പിളിലുള്ള എല്ലാ പോഷകങ്ങളും മൂലകങ്ങളും പപ്പായ പഴത്തില്‍ സമൃദ്ധമായി അടങ്ങിയിട്ടുണ്ട്. ഔഷധഗുണങ്ങളും പോഷകഗുണങ്ങളും വേണ്ടുവോളമുള്ള ഫലം. ഓമക്കായ, കര്‍മൂസ, കപ്പളങ്ങ, പപ്പയ്ക്കാ, പപ്പരങ്ങ, തോപ്പക്കായ, കൊപ്പക്കായ ഇങ്ങനെ പല പേരുകളില്‍ അറിയപ്പെടുന്നു. സ്വാദിഷ്ടമായ ഭക്ഷണം. ഹണിഡ്യ, വാഷിങ്ടണ്‍ , മെഡഗാസ്കര്‍ , റാഞ്ചി, ബാംഗ്ലൂര്‍ , സിഒ-1, സിഒ-2 എന്നിങ്ങനെ വിവിധ ഇനങ്ങളുണ്ട്. വലിയ ഉയരം വയ്ക്കാത്തതാണ് ഹണിഡ്യ പഴം നീണ്ടിരിക്കും. കഴമ്പിന് നല്ല മാര്‍ദവമുള്ളതാണ്. പേരുപോലെ മധുരമുണ്ടിതിന്. നല്ല മണവുമുണ്ട്. പപ്പായയുടെ ജന്മദേശം 
മെക്സികോ ആണെന്ന് ചിലര്‍ പറയുന്നു. അമേരിക്കയുടെ ഉഷ്ണ മേഖലയിലോ വെസ്റ്റ് ഇന്‍ഡീസിലോ ആണ് ഉത്ഭവമെന്ന് കരുതുന്നവരുമുണ്ട്. 16-ാം നൂറ്റാണ്ടില്‍ തെക്കെ അമേരിക്കയില്‍നിന്നാണ് മലാക്ക വഴി ഇന്ത്യയിലെത്തിയതെന്ന് പറയപ്പെടുന്നു. ഇന്ത്യയില്‍നിന്നാണ് പപ്പായ ചൈനയില്‍ എത്തിയത്. തന്മൂലമായിരിക്കണം പപ്പായ ഒരു ഇന്ത്യന്‍ ഫലവൃക്ഷമായി ചൈനക്കാര്‍ കരുതുന്നത്. ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ ചെറിയ തോതില്‍ കൃഷി ചെയ്യുന്നു. ഏറ്റവും കൂടുതല്‍ പപ്പായയെ ഇഷ്ടപ്പെടുന്നത് ഹവായിയിലുള്ളവരാണ്. ഫലവര്‍ഗങ്ങളില്‍ ഇന്ത്യയില്‍ അഞ്ചാം സ്ഥാനമുണ്ട്. അസം, ബീഹാര്‍ , ഉത്തര്‍പ്രദേശ്, ആന്ധ്ര, ഗുജറാത്ത്, തമിഴ്നാട്, കര്‍ണാടകം, എന്നിവിടങ്ങളില്‍ കൃഷി ചെയ്തുവരുന്നു. അസമും ബീഹാറുമാണ് പപ്പായ കൃഷിയില്‍ മുന്നിട്ടുനില്‍ക്കുന്നത്. വെള്ളക്കെട്ടില്‍ ഇത് വളരില്ല. പച്ചക്കായയുടെ പുറം കീറിയാല്‍ പാലുപോലെ ഒലിച്ചുവരുന്ന ദ്രവം (എന്‍സൈം) മാംസത്തിലെ പ്രോട്ടീനെ (മാംസ്യം) ശിഥിലീഭവിപ്പിച്ച് മാര്‍ദവമുള്ളതാക്കിത്തീര്‍ക്കുന്നു. ഈ എന്‍സൈം പ്രവര്‍ത്തിക്കുന്നത് 140-175 ഫാരന്‍ഹീറ്റില്‍ വേവിക്കുമ്പോഴാണ്. മാംസം ഭക്ഷിച്ചതിനുശേഷമുണ്ടാകുന്ന അസുഖങ്ങള്‍ക്കും ദഹനമില്ലാത്തതിനും പപ്പായപ്പഴം തിന്നാല്‍ മതി. പച്ചക്കായ് രണ്ടു കഷണം ഇറച്ചിയിലിട്ടു വേവിച്ചാല്‍ നല്ലതായി വേകും. പപ്പായ മരത്തിന്റെ വേര് ഒരു നെര്‍വ് ടോണിക്കായും പ്രയോജനപ്പെടുത്തി വരുന്നു. പപ്പായ പഴമായും പച്ചക്കറിയായും ഉപയോഗിക്കുന്നു. ദഹനശക്തി വര്‍ധിപ്പിക്കും. പ്രാതലിന് പപ്പായ ഉള്‍പ്പെടുത്തിയാല്‍ ദഹനത്തേയും ശോധനയേയും സഹായിക്കും. പഴത്തില്‍നിന്നെടുക്കുന്ന സിറപ്പും വൈനും ദഹനത്തിന് ഒരു ശമന ഔഷധമായും ടോണിക്കായും ഉപയോഗിക്കുന്നു. മനുഷ്യശരീരത്തിന് ആവശ്യമായ ധാതുലവണങ്ങളുടെയും വിറ്റാമിനുകളുടെയും പോഷക പദാര്‍ഥങ്ങളുടെയും നിറകുടമെന്ന് വിശേഷിപ്പിക്കാം. പ്രോട്ടീന്‍ , കാര്‍ബോ ഹൈഡ്രേറ്റ്, ഇരുമ്പ്, കാത്സ്യം, ഫോസ്ഫറസ്, വിറ്റാമിന്‍ എ, ബി, ബി2, സി, ജി എന്നിവ പപ്പായയിലുണ്ട്. 88% വെള്ളമാണ്. പപ്പായയുടെ എല്ലാ ഭാഗങ്ങളും ഔഷധത്തിന് ഉപയോഗിക്കുന്നു. വിശപ്പില്ലാത്തവര്‍ക്ക് പപ്പായ ഉത്തമ സുഹൃത്താണ്. "കാപ്പസയിഡ്" എന്ന ആല്‍ക്കലോയിഡ് ഇലയിലുള്ളതിനാല്‍ സന്ധിവേദന, ഞരമ്പു വേദന, ഞരമ്പുതളര്‍ച്ച, എന്നിവയ്ക്ക് ഫലപ്രദമാണ്. ദീപനം, കാഴ്ചശക്തി, ബുദ്ധിശക്തി, രക്തവര്‍ധന, എല്ലിനും പല്ലിനും ബലം നല്‍കല്‍ , മാലിന്യവിസര്‍ജനം, പ്രമേഹം, മലബന്ധം, ദഹനക്കുറവ്, മൂലക്കുരു, പല്ലുവേദന, ആര്‍ത്തവശുദ്ധി, ആമാശയശുദ്ധി, എന്നിയ്ക്കെല്ലാം ഉത്തമം. ഗുണമേന്മയുടെ കാര്യത്തില്‍ അഗ്രഗണ്യന്‍ . പ്രത്യേക പരിചരണമില്ലാതെ തൊടികളിലെല്ലാം വളരുന്നു. മെഴുക്കുപുരട്ടിക്കു മുതല്‍ മീന്‍കറിക്കുവരെ ഉപയോഗിക്കാം. പപ്പായ ചേര്‍ത്തുണ്ടാക്കുന്ന ഉണക്കമീന്‍ കറിയുടെ സ്വാദ് വിശേഷപ്പെട്ടതാണ്. നല്ലപോലെ പഴുത്ത പപ്പായ കൊണ്ട് ജാം, ജെല്ലി, അച്ചാര്‍ , മര്‍മ്മലൈസ്, പഴസത്തുക്കള്‍ , എന്നിവ ഉണ്ടാക്കാം. ഈസ്റ്റിന്‍ഡീസില്‍ പാതി പഴുത്ത കായ് മുറിച്ച് പഞ്ചസാരയിലിട്ട് ജലാംശം വരുന്നതു വരെ വേവിച്ച് പായസവും (പുഡിങ്) ഉണ്ടാക്കാറുണ്ട്. പപ്പക്ക, ഓറഞ്ച്, കൈതച്ചക്ക എന്നിവകൊണ്ട് ഫ്രൂട്ട് സാലഡ് ഉണ്ടാക്കാറുണ്ട്. ഇലയിലും തണ്ടിലും കായ്കളിലും എല്ലാം ഒരുതരം കറയുണ്ട്. പാലുപോലുള്ള ഈ കറയില്‍ പപ്പെയിന്‍ എന്ന എന്‍സൈം അടങ്ങിയിരിക്കുന്നു. വളരെയേറെ ഉപയോഗമുണ്ടിതിന്. കുടല്‍ വൃണങ്ങള്‍ , ഡിഫ്ത്തീരിയ, ക്യാന്‍സര്‍ , എന്നിവയുടെ ശമനത്തിന് സഹായിക്കും. തൊലിക്കുള്ള രോഗങ്ങള്‍ക്കും നന്ന്. വ്യവസായപരമായ പ്രാധാന്യമുണ്ടിതിന്. മാംസം ടിന്നിലാക്കുന്ന വ്യവസായം, ബിയര്‍ നിര്‍മാണം, തുകല്‍ ഊറയ്ക്കിടുക, ഔഷധനിര്‍മാണം, കമ്പിളിത്തുണി നിര്‍മാണം, ചൂയിംഗം നിര്‍മാണം, തുടങ്ങിയ വ്യവസായങ്ങള്‍ക്ക് പപ്പെയിന്‍ ആവശ്യമാണ്. സിലോണ്‍ , വെസ്റ്റിന്‍ഡീസ്, കരീബിയന്‍ ദ്വീപുകള്‍ , ടാന്‍സാനിയ എന്നിവിടങ്ങളില്‍ വ്യവസായാടിസ്ഥാനത്തില്‍ പപ്പയിന്‍ നിര്‍മിക്കുന്നുണ്ട്. പൊടി രൂപത്തിലാണ് വിപണനം. ആഹാര പദാര്‍ഥങ്ങളുമായി ചേര്‍ത്ത് കഴിക്കാവുന്ന ഔഷധ പ്രയോഗങ്ങള്‍ താഴെ ചേര്‍ക്കുന്നു. അര്‍ശസ്: പപ്പായ ധാരാളം ഭക്ഷിച്ചാല്‍ അര്‍ശസിന് ആശ്വാസം ലഭിക്കും. അഴുക്കുകളയാന്‍ : പപ്പായ മരത്തിന്റെ ഇലയോ പച്ചക്കായയുടെ കഷണമോ തുണി കഴുകുമ്പോള്‍ വെള്ളത്തിലിട്ടാല്‍ അഴുക്ക് നല്ലതുപോലെ ഇളകി വരും. എന്നാല്‍ തുണിയിലെ ചായം ഇളകുകയുമില്ല. ആസ്തമ: ഉണങ്ങിയ ഇലകൊണ്ട് ചുരുട്ടുണ്ടാക്കി കത്തിച്ച് വലിച്ചാല്‍ ആശ്വാസം ലഭിക്കും. ആര്‍ത്തവം: പച്ചപപ്പായ കുരുവും കറയും കളയാതെ ഇടിച്ചു പിഴിഞ്ഞ നീര് ഒരു ഔണ്‍സ് വീതം ദിവസവും രണ്ടുനേരം കഴിച്ചാല്‍ ആര്‍ത്തവം സുഗമമാവും. മുടങ്ങിയും വേദനയോടുകൂടിയുള്ള ആര്‍ത്തവത്തിന് ഓമക്കായ് കുരു ഉള്‍പ്പെടെ ഇടിച്ചു പിഴിഞ്ഞ നീര് ഒരു ഔണ്‍സ് വീതം രണ്ടു നേരം കഴിക്കുക. പച്ചക്കായ് സൂപ്പുവച്ചു കുടിച്ചാല്‍ ആര്‍ത്തവ വേദനയ്ക്ക് ശമനം കിട്ടും. അധിക ആര്‍ത്തവത്തിനും ഇത് നന്ന്. കരള്‍ : പച്ചക്കായയുടെ സൂപ്പ് കരള്‍ സംബന്ധമായ അസുഖങ്ങള്‍ക്ക് നന്ന്. കാഴ്ചശക്തി: 100 ഗ്രാമില്‍ 2500 വിറ്റമിന്‍ "എ" ഉള്ളതിനാല്‍ ധാരാളം ഭക്ഷിച്ചാല്‍ കാഴ്ച ശക്തി അധികകാലം നിലനില്‍ക്കുന്നതാണ്. കണ്ണുകളുടെ ആരോഗ്യവും കാഴ്ച ശക്തിയും പപ്പായ സ്ഥിരമായി കഴിച്ചാല്‍ വര്‍ധിക്കും. കൃമി: മൂപ്പു കുറഞ്ഞ പപ്പായ 15 ദിവസം തുടര്‍ച്ചയായി വെറും വയറ്റില്‍ ഭക്ഷിച്ചാല്‍ കൃമി ശമിക്കും. വിത്ത് അരച്ചുകൊടുത്താല്‍ കൃമി നശിക്കും. ചിരങ്ങ്: പപ്പക്കായുടെ കുരുക്കള്‍ അരച്ച് തൊലിപുറത്ത് കുറച്ചുകാലം പുരട്ടിയാല്‍ ശമിക്കും. പല്ലുവേദന: ഇടയ്ക്കിടക്ക് പപ്പായ ഭക്ഷിച്ചുകൊണ്ടിരുന്നാല്‍ പല്ലു വേദന വരുകയില്ല. പ്രമേഹം: പപ്പായ തുടര്‍ച്ചയായി ഭക്ഷിച്ചാല്‍ ശമിക്കും. പ്രമേഹ രോഗികള്‍ക്ക് ആവശ്യമായ വിറ്റാമിന്‍ "സി"യുടെ കുറവ് പപ്പായ തിന്നാല്‍ പരിഹരിക്കും. മുഖസൗന്ദര്യം: പഴുത്ത പപ്പായ ഉടച്ച് മുഖത്ത് പുരട്ടി 20 മിനിറ്റ് കഴിഞ്ഞ് ആദ്യം ചൂടു വെള്ളത്തിലും പിന്നീട് തണുത്ത വെള്ളത്തിലും കഴുകുക. കുറച്ചുനാള്‍ പതിവാക്കിയാല്‍ മാര്‍ദവവും മിനുസവും ഭംഗിയും കിട്ടും. പൗഡര്‍ ഉപയോഗിക്കരുത്. മുഖത്തെ ചുളിവും മാറും. മുഖക്കുരുവും നശിക്കും. പച്ച പപ്പായയും മഞ്ഞളും അരച്ച് മുഖത്ത് പുരട്ടി അരമണിക്കുര്‍ കഴിഞ്ഞ് കഴുകുക. തുടര്‍ച്ചയായി ചെയ്താല്‍ മുഖസൗന്ദര്യം വര്‍ധിക്കും. പാല് (കറ) കൂടിയാല്‍ പൊള്ളാന്‍ സാധ്യതയുണ്ട്).

പീച്ചിങ്ങ – പീച്ചില്‍ (Ridge Gourd )

 

ശാസ്ത്രനാമം    : അക്യുടാന്ഗുല

വര്‍ഗം         : വെള്ളരി

സ്വദേശം        : ഇന്ത്യ

പീച്ചില്‍ ഇനങ്ങള്‍

ഹരിതം,   ദീപ്തി

 

നടീല്‍ രീതിയും വളപ്രയോഗവും

 

50cm വ്യാസവും , (2 അടി) 50cm താഴ്ചയുമുള്ള കുഴികളെടുത്ത്

 • 5kg ചാണകപൊടി
 • 100gm കുമ്മായം
 • 100gm പരലുപ്പ്
 • 100gm എല്ലുപൊടി
 • 100gm വേപ്പിന്‍പിണ്ണാക്ക്

എന്നിവ ഇട്ടു തടം ശരിയാക്കിയതിനു  ശേഷം വിത്തുകള്‍ നടാവുന്നതാണ് .ഒരു തടത്തില്‍ 2-3 എണ്ണം വീതം നടാവുന്നതാണ്. തടങ്ങള്‍ തമ്മിലുള്ള അകലം 2 മീറ്ററും എന്നാ ക്രമത്തില്‍ നട്ടാല്‍ 1cent ലേക്ക് 25gm-30gm വിത്തുകള്‍ വരെ വേണം.വിത്തുകള്‍ നട്ട് 4 ഇലകള്‍ വരുമ്പോള്‍ രണ്ടാം വളപ്രയോഗം നടത്തണം.

 • 100gm കടല പിണ്ണാക്ക്
 • 100gm വേപ്പിന്‍ പിണ്ണാക്ക്
 • 250gm കോഴിവളം
 • 1kg ചാരം

എന്നിവ നന്നായി ചേര്‍ത്ത് ഇളക്കുക. ഈ സമയങ്ങളില്‍ പടരാന്‍ പാകത്തിന് പന്തല്‍ ശരിയാക്കുക. രണ്ടാം വളമിട്ടു 10 ദിവസത്തിനു ശേഷം മൂന്നാം വളപ്രയോഗം നടത്തുക. മേല്പറഞ്ഞ അളവില്‍ തന്നെ മൂന്നാം വളപ്രയോഗം നടത്തുക.മൂന്നാം വളപ്രയോഗത്തിന് 20 ദിവസത്തിന് ശേഷം മേല്പറഞ്ഞ അളവില്‍ നാലാം വളപ്രയോഗം നടത്തുക.EM solution നേര്‍പ്പിച്ചതോ/ഗോമൂത്രം-EM solution 1 ലിറ്റര്‍/തടത്തില്‍ എന്നാ ക്രമത്തില്‍ ചേര്‍ക്കുക.അഞ്ചാം വളപ്രയോഗം 15 ദിവസത്തിനു ശേഷം മേല്പറഞ്ഞ അളവില്‍ ചേര്‍ക്കുക. EM solution litr കൂടി ചേര്‍ക്കുക.പിന്നീടുള്ള വളപ്രയോഗങ്ങള്‍  15 ദിവസത്തെ ഇടവേളയ്ക്കു കായ്ഫലം തീരുന്നവരെ നല്‍കുക.ഒരു തടത്തില്‍ ശരാശരി 30kg വിളവു വരെ കിട്ടുന്നതായിരിക്കും.

കൊത്തമര/ചീനി അമര(Cluster Beans)

 

ശാസ്ത്രനാമം   :സയമോപ്സിസ് ടെട്രഗോണോലോബ

വര്‍ഗ്ഗം : പയര്‍

സ്വദേശം      : പശ്ചിമ ആഫ്രിക്ക

ഇനങ്ങള്‍      :

നടീല്‍ രീതിയും വളപ്രയോഗവും

70cm x 40cm വലിപ്പത്തില്‍ തടമെടുക്കണം.

•             5kg ചാണകം

•             2kg ആട്ടിന്‍ കാഷ്ടം

•             1kg കോഴി വളം

•             1kg എല്ലുപൊടി

•             500gm വേപ്പിന്‍ പിണ്ണാക്ക്

എന്നിവ തടങ്ങളിലിട്ട് പച്ചില കൊണ്ട് മൂടി നന്നായി നനക്കുക,ഇതിന് ശേഷം വിത്തുകള്‍ നടുക.ചെടികള്ക്ക്  താഴെ വെള്ളം കെട്ടികിടന്ന്‌ കുമിള്‍ രോഗം ബാധിക്കാതെ ശ്രദ്ധിക്കുക.

കീടങ്ങളും രോഗങ്ങളും പ്രതിവിധിയും

ഇലപേനുകള്‍,കായീച്ചകള്‍,പുകയില കഷായം,വേപ്പിന്‍ കുരുസത്ത് എന്നിവ 10 ദിവസം കൂടുമ്പോള്‍ പ്രയോഗിക്കുക.കുമിള്‍ രോഗത്തിന് ചാണകത്തില്‍ Tricho Derma കലര്ത്തി യ മിശ്രിതം ചുവട്ടില്‍ കൊടുക്കുന്നത് ഉത്തമം.

ചതുര പയര്‍ (Winged Beans)

 

ശാസ്ത്ര നാമം   : സോഫോകാര്പസ് ടെട്രഗോണോലോബസ്

വര്‍ഗ്ഗം : പയര്‍

സ്വദേശം        : മഡഗാസ്കര്‍

ചതുരപയര്‍ ഇനങ്ങള്‍

രേവതി

നട്ട് മൂന്ന്‌ മാസം കഴിയുമ്പോള്‍ നീല കലര്ന്നി വയലറ്റ് പൂക്കള്‍ ഉണ്ടാകും.

കോളിഫ്ലവര്‍

ശാസ്ത്രനാമം  : ബ്രസ്സിക്ക ഒളിറേസിയ വെറൈറ്റി ബോട്ട്റൈറ്റിസ്

വര്‍ഗ്ഗം       : ബ്രാസിക്കേസി

സ്വദേശം      : ഇംഗ്ലണ്ട്

നടീല്‍ രീതിയും വളപ്രയോഗവും

ഓഗസ്റ്റ്‌-നവംബര്‍ മാസത്തിലാണ് കോളിഫ്ലവര്‍ കൃഷി ചെയ്തു വരുന്നത്.  1 cent കൃഷി ചെയ്യാന്‍ 3-5gm വിത്തുകള്‍ വേണ്ടിവരും.3-5 ആഴ്ച്ച പ്രായമായ വിത്തുകള്‍ പറിച്ചു നടണം.50cm താഴ്ച്ച ഉള്ള കുഴികളെടുത്ത് 3kg ചാണകം 1kg ആട്ടിന്‍ കാഷ്ടം 100gm എല്ലുപൊടി എന്നിവ മണ്ണില്‍ നന്നായി കലര്‍ത്തി നടുക.നന്നായി നനച്ച്ചുകൊടുക്കുക.ഒന്നാം വളം നല്‍കി 10 ദിവസത്തിനു ശേഷം തടമൊന്നിന്

 • 100gm കടല പിണ്ണാക്ക്
 • 100gm വേപ്പിന്‍ പിണ്ണാക്ക്
 • 2kg ചാരം

എന്നിവ കൂട്ടി കലര്‍ത്തുക.എല്ലാ 10 ദിവസം കൂടുമ്പോള്‍ മേല്പറഞ്ഞ വളങ്ങള്‍ നല്‍കുക.ചെടികള്‍ പൂത്ത്തുടങ്ങുമ്പോള്‍ 20-30 ദിവസങ്ങള്‍ക്കകം വിളവെടുക്കാന്‍ സാധിക്കും.1kg മുതല്‍ 2kg വരെ വിളവ് ലഭിക്കും.

കാബേജ്

 

ശാസ്ത്രനാമം    :ബ്രസിക്ക ഒളിറേസിയ വെറൈറ്റി കാപിറ്റേറ്റ

വര്‍ഗ്ഗം         : ബ്രാസിക്കേസി

സ്വദേശം        : പോര്‍ച്ചുഗീസ്

നടീല്‍ രീതിയും വളപ്രയോഗവും

ഓഗസ്റ്റ്‌-നവംബര്‍ മാസത്തിലാണ് കാബേജ് കൃഷി ചെയ്തു വരുന്നത്.  1 cent കൃഷി ചെയ്യാന്‍ 3-5gm വിത്തുകള്‍ വേണ്ടിവരും.3-5 ആഴ്ച്ച പ്രായമായ വിത്തുകള്‍ പറിച്ചു നടണം.50cm താഴ്ച്ച ഉള്ള കുഴികളെടുത്ത് 3kg ചാണകം 1kg ആട്ടിന്‍ കാഷ്ടം 100gm എല്ലുപൊടി എന്നിവ മണ്ണില്‍ നന്നായി കലര്‍ത്തി നടുക.നന്നായി നനച്ച്ചുകൊടുക്കുക.ഒന്നാം വളം നല്‍കി 10 ദിവസത്തിനു ശേഷം തടമൊന്നിന്

 • 100gm കടല പിണ്ണാക്ക്
 • 100gm വേപ്പിന്‍ പിണ്ണാക്ക്
 • 2kg ചാരം

എന്നിവ കൂട്ടി കലര്‍ത്തുക.എല്ലാ 10 ദിവസം കൂടുമ്പോള്‍ മേല്പറഞ്ഞ വളങ്ങള്‍ നല്‍കുക.ചെടികള്‍ പൂത്ത്തുടങ്ങുമ്പോള്‍ 20-30 ദിവസങ്ങള്‍ക്കകം വിളവെടുക്കാന്‍ സാധിക്കും.1kg മുതല്‍ 2kg വരെ വിളവ് ലഭിക്കും.

നിത്യവഴുതിന

 

 

 

ഇന്നത്തെ തലമുറയ്ക്ക് വലിയ പരിചയമില്ലാത്ത, പടര്‍ന്നുവളരുന്ന പച്ചക്കറിയാണ് 'നിത്യവഴുതിന'. ഇവയുടെ വള്ളികളില്‍ കൂട്ടമായുണ്ടാകുന്ന കായ്കള്‍ നീളന്‍ഞെട്ടുപോലെ തോന്നും. ഇവ കറികള്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കാം.

ഒരിക്കല്‍ നട്ടുവളര്‍ത്തിയാല്‍ ദീര്‍ഘനാളോളം നിത്യേനയെന്നോണം വിളവെടുപ്പ് നടത്താന്‍ കഴിയുന്നതിനാലാണ് 'നിത്യവഴുതിന' എന്ന പേര് ലഭിച്ചത്. മൂപ്പെത്തുന്നതിന് മുമ്പ് കായ്കള്‍ ശേഖരിച്ച് ഉപയോഗിക്കണമെന്നുമാത്രം. കായ്കളില്‍ ഫൈബര്‍, വൈറ്റമിന്‍-സി, പൊട്ടാസ്യം. കാല്‍സ്യം തുടങ്ങിയ പോഷകങ്ങളുമുണ്ട്. എല്ലാകാലത്തും കൃഷിചെയ്യാവുന്ന നിത്യവഴുതിനയ്ക്ക് കാര്യമായ പരിചരണം ആവശ്യമില്ലെങ്കിലും ജൈവവളങ്ങള്‍ നല്‍കിയാല്‍ സമൃദ്ധമായി കായ്ക്കും.

സൂര്യപ്രകാശം ലഭിക്കുന്ന, പന്തലൊരുക്കാന്‍ സൗകര്യമുള്ള സ്ഥലത്ത് ജൈവവളങ്ങള്‍ ചേര്‍ത്ത് തടമൊരുക്കി വിത്തുകള്‍ നടാം. വള്ളികള്‍ നീണ്ടുവരുമ്പോള്‍ കമ്പുകള്‍നാട്ടി കയറ്റിവിട്ട് മുകളില്‍ പടരാന്‍ കയറുപയോഗിച്ച് പന്തല്‍ നിര്‍മിക്കാം. തൊടിയിലൊരു നിത്യവഴുതിന വളര്‍ത്തിയാല്‍ കറിവെക്കാനുള്ള വക എപ്പോഴും അടുത്തുണ്ടാകുമെന്നാണ് വീട്ടമ്മമാരുടെ വിശ്വാസം

കടച്ചക്ക (ശീമച്ചക്ക)

കടച്ചക്കയ്ക്ക് (ശീമച്ചക്ക)പ്ളസ് മാർക്ക്.പ്രമുഖ ശാസ്ത്രപ്രസിദ്ധീകരണമായ ന്യൂ സയന്റിസ്റ്റാണ് അത്ഭുത കനി എന്ന വിശേഷണം കടച്ചക്കയ്ക്ക് ചാർത്തിക്കൊടുത്തത്. ഇതിന്റെ ഗുണഗണങ്ങളെക്കുറിച്ച് മുഴുനീള ലേഖനവും ഇതിലുണ്ട്. ഭക്ഷ്യക്ഷാമം ഉണ്ടായാൽ അതിനെ സമർത്ഥമായി നേരിടാൻ കടച്ചക്ക സഹായിക്കുമെന്നാണ് ശാസ്ത്രലോകത്തിന്റെ പ്രതീക്ഷ.

കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, വിറ്റാമിനുകൾ എന്നിവയുടെ കലവറയാണ് കടച്ചക്ക.സോയയിൽ ഉള്ളതിനെക്കാൾ ഉയർന്ന അളവിൽ അമിനോ ആസിഡും ഇതിലുണ്ട്.
മൂന്നുകിലോ വരുന്ന ഒരുകടച്ചക്കയിൽ അഞ്ചുപേരടങ്ങുന്ന കുടുംബത്തിന് ആവശ്യമായ കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ടെന്നാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തൽ. വ്യത്യസ്ത വിഭവങ്ങളാണ് ഇതുകൊണ്ട് ഉണ്ടാക്കുന്നത്.
പസഫിക്ക് ദ്വീപുകളിലാണ് കടച്ചക്ക വ്യാപകമായി ഉപയോഗിക്കുന്നത്. ഭക്ഷ്യ സുരക്ഷാ ഭീതിയുള്ള പലരാജ്യങ്ങളും കടച്ചക്കമരങ്ങൾ വച്ചുപിടിപ്പിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ചിലയിടങ്ങളിൽ ഒരു കുഞ്ഞ് പിറന്നാൽ ഒരുകടച്ചക്കമരം നടുന്ന പതിവുപോലുമുണ്ട്. കുഞ്ഞിന്റെ ജീവിതത്തിലുടനീളം മരം ഭക്ഷ്യസുരക്ഷ നൽകും എന്ന വിശ്വാസമാണത്രേ ഇതിനുള്ള പ്രധാന കാരണം.

അധികം പരിചരണമില്ലാതെ എവിടെയും എളുപ്പത്തിൽ വളരുന്ന ഒന്നാണ് കടച്ചക്കമരം.നൂറോളം ഇനങ്ങൾ ഇതിലുണ്ടെന്നാണ് കരുതുന്നത്.വ്യത്യസ്ത കാലാവസ്ഥകൾക്ക് അനുയോജ്യമായ മരങ്ങൾ വികസിപ്പിച്ചെടുക്കാനുള്ള തയ്യാറെടുപ്പിലാണ് ശാസ്ത്രജ്ഞരിപ്പോൾ.

കടപ്പാട് : ഞാറ്റുവേല

 

3.01298701299
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top