অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

തക്കാളി

തക്കാളി

ശാസ്ത്രനാമം : ലൈക്കോപെര്‍സിക്കണ്‍ എസ്കുലെന്റ്റം

വര്‍ഗ്ഗം : വഴുതന

സ്വദേശം : പെറു

തക്കാളി ഇനങ്ങള്‍

അനഘ (ഇടത്തരം വലിപ്പം) ശക്തി (ഇടത്തരം വലിപ്പം, പരന്നുരുണ്ടത്) മുക്തി (പച്ച നിറം) സെപ്തംബര്‍ ഒക്ടോബര്‍ മാസം നല്ലത്

നഴ്‌സറിയില്‍ മുളപ്പിച്ച തൈകള്‍ 20-30 ദിവസം കഴിഞ്ഞ് പറിച്ചു നടാം

 

നടീല്‍ രീതിയും വളപ്രയോഗവും

നടീല്‍ രീതിയും വളപ്രയോഗവും ഉരുളക്കിഴങ്ങ് കഴിഞ്ഞാല്‍ വിപണനത്തില്‍ രണ്ടാം സ്ഥാനത് നില്ക്ക്കുന്ന വിളയാണ് തക്കാളി.പാവപെട്ടവന്റെ ഓറഞ്ച് എന്നും അറിയപെടുന്നു. കൃഷിക്ക് ഒരുക്കിയ മണ്ണില്‍ PH 7.5 ആക്കി നിലനിര്‍ത്തേണ്ടത് അത്യാ- വശ്യമായ ഘടകമാണ്.നല്ല നീര്‍വാര്‍ച്ചയും,സൂര്യപ്രകാശവും ലഭിക്കുന്ന സ്ഥലത്ത് മാത്രമേ കൃഷിക്ക് ഉപയോഗിക്കനാവു.തടമെടുത്ത്‌ രണ്ടടി താഴ്ചയില്‍ 5kg ചാണകപൊടി,1kg ആടിന്‍ കാഷ്ടം,250gm എല്ലുപൊടി, 200gm കുമ്മായം, 100gm ഉപ്പ് എന്നിവ മണ്ണുമായി കൂടി കലര്‍ത്തുക.നാല് ഇല പ്രായമാകുമ്പോള്‍ രണ്ടാം വളപ്രയോഗം നടത്തുക. 100gm കടല പിണ്ണാക്ക് 100gm വേപ്പിന്‍ പിണ്ണാക്ക് 100gm മരോട്ടി പിണ്ണാക്ക് 2kg ചാരം എന്നിവ കലര്‍ത്തി ഇടുക.മൂന്നാം വളപ്രയോഗം രണ്ടാം വളപ്ര- യോഗത്തിന് 10 ദിവസത്തിനു ശേഷം. 100gm കടല പിണ്ണാക്ക് 100gm വേപ്പിന്‍ പിണ്ണാക്ക് 100gm മരോട്ടി പിണ്ണാക്ക് 2kg ചാരം ½ kg ആട്ടിന്‍ കാഷ്ടം 2kg ചാണകപൊടി നാലാം വളപ്രയോഗം മൂന്നാം വളപ്രയോഗത്തിന് 15 ദിവസത്തിനു ശേഷം.തുടര്‍ന്ന് 15 ദിവസം കൂടുമ്പോള്‍ മേല്പറഞ്ഞ രീതിയില്‍ വളപ്രയോഗം നടത്തുക.തക്കാളി ചെടികള്‍ ഒടിഞ്ഞു വീഴാതിരിക്കാന്‍ കമ്പുകള്‍ നാട്ടി വേലി കെട്ടി കൊടുക്കണം.തക്കാളി കൃഷി ചെയ്യുന്നതിന് ചുറ്റും ജമന്തി കൃഷി ചെയ്യുന്നത് നിമാവിരകളെ അകറ്റി നിര്‍ത്തും.

തക്കാളി കൃഷി രീതി

 

തക്കാളി വളരെ എളുപ്പത്തില്‍ കൃഷി ചെയ്യാവുന്ന ഒരു പച്ചക്കറിയാണ്. ചെടിച്ചട്ടികളില്‍ , ചാക്കുകളില്‍ , ഗ്രോബാഗുകളില്‍ ഇതിലെല്ലാം നടീല്‍ മിശ്രിതം നിറച്ചശേഷം തക്കാളി നടാം. വിത്ത് പാകി മുളപ്പിച്ച ശേഷം പറിച്ചു നടുന്നതാണ്‌ ഉത്തമം. തക്കാളി ഒരു ഉഷ്ണകാല സസ്യമാണ് , ഉഷ്ണമേഖലയിലെ വരണ്ട പ്രദേശങ്ങളിലാണ് തക്കാളി സമൃദ്ധമായി വളരുന്നത്. ബാക്ടീരിയാ വാട്ടമില്ലാത്ത ഇനങ്ങള്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക. ശക്തി, മുക്തി, അനഘ, വെള്ളായണി വിജയ്, മനുലക്ഷ്മി എന്നിവ ബാക്ടീരിയാ വാട്ടം ചെറുക്കാന്‍ കഴിവുള്ള തക്കാളിയിനങ്ങളാണ്.

തക്കാളി തൈകള്‍

തക്കാളി വിത്തുകള്‍ പാകി മുളപ്പിക്കുക, വിത്തുകള്‍ ഒരു മണിക്കൂര്‍ രണ്ടു ശതമാനം വീര്യം ഉള്ള സ്യുഡോമോണാസ് ലായനിയില്‍ മുക്കി വെക്കുന്നത് വളരെ നല്ലതാണ്. ഒരു മാസം പ്രായമായ തൈകള്‍ പറിച്ചു നടാം. നടുന്നതിന് മുന്‍പ് സ്യുഡോമോണാസ് ലായനിയില്‍ മുക്കി വെക്കുന്നത് നല്ലതാണ്. നേരിട്ട് മണ്ണില്‍ നടുമ്പോള്‍ മണ്ണ് നന്നായി കിളച്ചിളക്കി, കല്ലും കട്ടയും കളഞ്ഞു അടി വളമായി ഉണങ്ങിയ, ചാണകം, കമ്പോസ്റ്റ് ഇവ ചേര്‍ക്കാം. കുമ്മായം ചേര്‍ത്ത്  മണ്ണിന്റെ പുളിപ്പ് കുറയ്ക്കുന്നതും നല്ലതാണ്. ചാക്ക് / ഗ്രോ ബാഗ്‌ ആണെങ്കില്‍ മണ്ണ് / ചാണകപ്പൊടി / ചകിരിചോറ് ഇവ തുല്യ അളവില്‍ ചേര്‍ത്ത് ഇളക്കി നടാം.

കടല പിണ്ണാക്ക്/കപ്പലണ്ടി പിണ്ണാക്ക് വെള്ളത്തില്‍ ഇട്ടു പുളിപ്പിച്ചത് നാലിരട്ടി വെള്ളം ചേര്‍ത്ത് ഒഴിച്ച് കൊടുക്കാം. ഫിഷ്‌ അമിനോ ആസിഡ് , പഞ്ചഗവ്യം ,ജീവാമൃതം, ഇവയൊക്കെ ഒരാഴ്ച ഇട വിട്ടു കൊടുക്കാം. ചെടി വളര്‍ന്നു വരുമ്പോള്‍ താങ്ങ് കൊടുക്കണം. സ്യുഡോമോണാസ് ലായനി 10 ദിവസം അല്ലെങ്കില്‍ രണ്ടാഴ്ച കൂടുമ്പോള്‍ ഒഴിച്ച് കൊടുക്കുന്നത് വളരെ നല്ലതാണ്. രാസ വളം ഒഴിവാക്കുന്നതാണ് നല്ലത്, അളവ് കൂടിയാല്‍ ചെടി കരിഞ്ഞു ഉണങ്ങി പോകും.

പ്രധാന രോഗങ്ങൾ

തക്കാളിയെ ബാധിക്കുന്ന പ്രധാന രോഗങ്ങൾ

ഇലച്ചുരുൾ രോഗം, വേരുചീയൽ, ഫലം ചീയൽ, പലവിധ കുമിളു രോഗങ്ങൾ, ബാക്ടീരിയൽ വാട്ടം എന്നിവയാണ്. വാട്ടം ഉള്ള ചെടികള്‍ വേരോടെ നശിപ്പിക്കുക.

തക്കാളി വാട്ടം രോഗം – പ്രതിരോധം

 

പല പച്ചക്കറികളും വിജയകരമായി കൃഷി ചെയ്തിട്ടുണ്ടെങ്കിലും തക്കാളി കൃഷി ഒരു കീറാമുട്ടി ആയിരുന്നു. നട്ട മുഴുവന്‍ ചെടികളും പൂവിടാറാകുബോള്‍ വാടുന്നു. മനസ്സ് മടുത്തു പോകുന്ന കാര്യം തന്നെ ഇത്. പുളിരസം അഥവാ അമ്ലതം ഉള്ള മണ്ണാണ് പ്രധാന വില്ലന്‍ . പുളിരസമുള്ള മണ്ണില്‍ വളരുന്ന തക്കാളിക്ക്‌ ബാക്‌ടീരിയമൂലമുണ്ടാകുന്ന വാട്ടം പിടിപെടാനുളള സാധ്യത കൂടുതലാണു. കുമ്മായം ഇട്ടു പുളിപ്പ് മാറ്റാന്‍ ശ്രമിച്ചെങ്കിലും പരാജയം ആയിരുന്നു ഫലം. ഫെട്രാന്‍ എന്ന കുമിള്‍നാശിനി മണ്ണില്‍ ഒഴിച്ചു കൊടുത്താല്‍ വാട്ടം പ്രതിരോധിക്കാം എന്ന് അടുത്തുള്ള കൃഷി ഓഫീസര്‍ പറഞ്ഞു . പക്ഷെ അതിനോട് എനിക്ക് യോജിപ്പില്ലായിരുന്നു.

എങ്ങിനെ പ്രതിരോധിക്കാം എന്ന ചിന്ത , ഗൂഗിള്‍ സേര്‍ച്ചുകളില്‍ കൊണ്ടെത്തിച്ചു. വാട്ടം പ്രതിരോധിക്കുന്ന കുറെ ഇനങ്ങളുടെ പേരുകള്‍ ലഭിച്ചു. പക്ഷെ അതൊന്നും കിട്ടിയില്ല. കുറെ അന്വേഷിച്ചു, അല്‍പ്പമെങ്കിലും പോസിറ്റീവായ ഒരു മറുപടി ലഭിച്ചത് കൃഷി വിജ്ഞാന കേന്ദ്രം എറണാകുളത്തിന്‍റെ ഫേസ് ബുക്ക്‌ പേജില്‍ നിന്നായിരുന്നു. അത്തരം വിത്തുകള്‍ /തൈകള്‍ അവിടെ ലഭ്യമാണ് , പക്ഷെ സീസണുകളില്‍ മാത്രം.

ഒടുവില്‍ പ്രതിരോധം എന്ന അടവ് പ്രയോഗിക്കാന്‍ തീരുമാനിച്ചു. സൂര്യപ്രകാശം ധാരാളമായി വേണ്ട ചെടിയാണ് തക്കാളി. കൃഷി ടെറസ്സില്‍ ആക്കാന്‍ തീരുമാനിച്ചു (അത് വരെ താഴെ മണ്ണില്‍ ആയിരുന്നു തക്കാളി കൃഷി ചെയ്തത്) . ഗ്രോ ബാഗില്‍ കൃഷി ചെയ്യാം, ഗ്രോ ബാഗ് നെ ക്കുറിച്ച് വളരെ വിശധമായി ഇവിടെ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. എടുക്കുന്ന മണ്ണ് ശ്രദ്ധിക്കാന്‍ തീരുമാനിച്ചു. മണ്ണ് നന്നായി  വെയില്‍ കൊള്ളിച്ചു. മണ്ണ് ഇടഞ്ഞു കല്ലും കട്ടയും നീക്കം ചെയ്തു നിരത്തി രണ്ടു-മൂന്നു ദിവസം നല്ല വെയിലത്ത്‌ ഇട്ടു. ആ മണ്ണ് നടീല്‍ മിശ്രിതം ആക്കി, ഗ്രോ ബാഗിലെ നടീല്‍ മിശ്രിതത്തെ പറ്റി കൂടുതല്‍ ഇവിടെയുണ്ട്. വിത്തുകള്‍ പാകി തൈകള്‍ ആക്കി. ഗ്രോ ബാഗിലെ വിത്ത് പാകല്‍ കൂടുതല്‍ വിവരങ്ങള്‍ ഇവിടെയുണ്ട്. വിത്തുകള്‍ നടുന്നതിന് മുന്‍പ് അര മണിക്കൂര്‍ സ്യുടോമോണസ് (ഇരുപതു ശതമാനം വീര്യം) ലായനിയില്‍ മുക്കി വെക്കുന്നത് വളരെ നല്ലതാണ്. വിത്തുകള്‍ ഒരു വെള്ളത്തുണിയില്‍ പൊതിഞ്ഞു കെട്ടി മുക്കി വെക്കുക.

രണ്ടാഴ്ച്ച കൊണ്ട് തൈകള്‍ നല്ല ആരോഗ്യത്തോടെ വളര്‍ന്നു. പിന്നീടു പറിച്ചു നട്ടു. എല്ലാം നന്നായി വന്നു, വാട്ടം പിടിപെട്ടില്ല. ഒരു മാസം കൊണ്ട് ചെടി പൂവിട്ടു. നല്ല കായ്ഫലം ലഭിച്ചു. ഗ്രോ ബാഗില്‍ ടെറസ്സില്‍ നട്ട തക്കാളി വാട്ടത്തെ വെള്ളിവിളിച്ചു ഇപ്പോഴും നില്‍ക്കുന്നു. ലഘുവായ വളങ്ങള്‍ ആണ് കൊടുത്തത്. ഫിഷ്‌ അമിനോ ആസിഡ് , ചാണകപ്പൊടി , കയര്‍ ബോര്‍ഡിന്‍റെ ജൈവ വളം ആയ സി പോംഇവ നല്‍കി. നിങ്ങള്‍ക്കും പരീക്ഷിക്കാം , നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുക. ഞാന്‍ ഈ കൃഷിക്ക് ഉപയോഗിച്ച വിത്ത് , കൃഷി ഭവന്‍ തന്നതാണ്.

പരീക്ഷണം താഴെയും ആവര്‍ത്തിച്ചു. കുറച്ചു തൈകള്‍ താഴെ മണ്ണില്‍ നട്ടു. കൃത്യം രണ്ടാഴ്ച്ച കഴിഞ്ഞപ്പോള്‍ എല്ലാം വാടി.

 

കീടങ്ങളും രോഗങ്ങളും പ്രതിവിധിയും

സര്‍പ്പന്റ്റൈര്‍ ലീഫ്,തണ്ട്തുരപ്പന്‍ കുമിള്‍ എന്നീ രോഗങ്ങള്‍ കണ്ടു വരുന്നു. ഇലകളില്‍ കുമ്മായം വിതറുക 10 ദിവസം കൂടുമ്പോള്‍ വേപ്പെണ്ണ കലര്‍ന്ന മിശ്രിതം തളിക്കുക.എന്നിവയിലൂടെ ഈ കീടങ്ങളെ പ്രതിരോധിക്കാം.

ചില പൊടിക്കൈകള്‍/നാട്ടറിവുകള്‍

തക്കാളിയുടെ കുറുനാമ്പ് രോഗത്തിനും ഉള്ളിയുടെ തലകരിച്ചിലിനും 200 ഗ്രാം പാല്‍ക്കായം ഒരു ലിറ്റര്‍ പാല്‍ , അഞ്ചു ലിറ്റര്‍ വെള്ളം ചേര്‍ത്ത് തളിക്കുക

 

Help
തക്കാളി കൃഷി

 

കടപ്പാട് : കൃഷി പാഠം,ഞാറ്റുവേല

അവസാനം പരിഷ്കരിച്ചത് : 6/21/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate