Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

അഗത്തിച്ചീര

ഇലക്കറികൾ കഴിക്കേണ്ടതിന്റെ ആവശ്യകത ബോധവത്കരണമായി കടന്നുവരുന്ന കാലമാണിത്്. പ്രകൃതിദത്തമായ നാരുകളും ഇരുമ്പും മറ്റ് അനേകം പോഷകങ്ങളും പ്രദാനം ചെയ്യുന്ന ഇലക്കറികൾ നമ്മുടെ ചുറ്റുവട്ടവുമുണ്ട് അത് കണ്ടെത്തി ഭക്ഷണയുക്തമാക്കുകയെന്നതാണ് നാംചെയ്യേണ്ടത്.

അഗത്തിച്ചീര

ഇലക്കറികൾ കഴിക്കേണ്ടതിന്റെ ആവശ്യകത ബോധവത്കരണമായി കടന്നുവരുന്ന കാലമാണിത്്. പ്രകൃതിദത്തമായ നാരുകളും ഇരുമ്പും മറ്റ് അനേകം പോഷകങ്ങളും പ്രദാനം ചെയ്യുന്ന ഇലക്കറികൾ നമ്മുടെ ചുറ്റുവട്ടവുമുണ്ട് അത് കണ്ടെത്തി ഭക്ഷണയുക്തമാക്കുകയെന്നതാണ് നാംചെയ്യേണ്ടത്. ആയുർവേദ ആചാര്യന്മാരും പൗരാണികരും ഒട്ടേറെ ഇലക്കറികളെ നമുക്ക് പരിചയപ്പെടുത്തിയിട്ടുണ്ട്. ആയുർവേദത്തിലെ പ്രഗല്ഭ ഋഷിവര്യനായിരുന്ന അഗ്‌സ്ത്യമുനി നട്ടുവളർത്തിയ ഇലക്കറിയിനമാണ് അഗത്തിച്ചീര അതുകൊണ്ട് സംസ്‌കൃതത്തിൽ അഗത്തിച്ചീരയ്ക്ക് മുനിദ്രുമം, മുനിതരു, അഗസ്തി, അഗസ്തിദ്രുമം എന്നിങ്ങനെ പേരു ലഭിച്ചു.
ഫാബേസീ(ഹരിദ്ര) കുടുംബത്തിൽപ്പെട്ട അഗത്തിയുടെ ശാസ്ത്രീയനാമം സെസ്ബാനിയ ഗ്രാൻഡിഫ്ളോറ എന്നാണ. ് തമിഴിൽ അഗത്തിയെന്നും കന്നഡയിലും മലയാളത്തിലും അഗസ്തി, ഗുജറാത്തിയിൽ അഗതിയോ എന്നിങ്ങനെയും പറയപ്പെടുന്ന അഗത്തിക്ക് ബംഗാളിയിൽ ബുക്കോ, ബാഖ്, ഹിന്ദിയിൽ ഹഥിയ, ഹടയാ എന്നിങ്ങനെയും പറഞ്ഞുവരുന്നു. ഇംഗ്ലീഷിൽ അഗസ്റ്റ എന്നാണ് നാമം. സസ്യത്തിലുണ്ടാകുന്ന പൂക്കളുടെ നിറത്തെ അടിസ്ഥാനപ്പെടുത്തി വെള്ള അഗത്തി ചുകന്ന അഗത്തി എന്നിങ്ങനെ രണ്ടുതരത്തിൽ കണ്ടുവരുന്നു.  വളരെ വേഗത്തിൽ വളരുന്ന ഒരിനം സസ്യമാണിത് 5 മുതൽ 10 മീറ്റർ വരെ പൊക്കം വെക്കുന്നു. ചെറുതായി നീണ്ട് വട്ടത്തിലാണ് ഇലകൾ. സീമക്കൊന്നയിലയെപ്പോലെ തോന്നിക്കുന്ന  ഓരോ ഇലത്തണ്ടിലും 10 -12 ജോഡി ഒറ്റയിലകൾ കാണാം. അവ സമുഖമായിരിക്കും. ഇലകളുടെ അറ്റവും അടിഭാഗവും ഉരുണ്ടതായിരിക്കും സീമക്കൊന്നയിലയുടെ അ്റ്റം കൂർത്തതായിരിക്കും. കാണാൻ കൗതുകമുള്ളതും വലുതുമായ പൂവുകൾ മുരിങ്ങപ്പൂവിന്റെ വലിയ ഇനമാണെന്നുതോന്നും പൂമൊട്ടിന് വളഞ്ഞ ആകൃതിയാണ് ഉണ്ടാവുക. പൂക്കൾ വലുതായിരിക്കും വലിയരണ്ട് ഇതളുകളും നാല് സഹ ഇതളുകളും ഉണ്ടായിരിക്കും. പത്തോളം കേസരങ്ങളുള്ള അഗത്തിപ്പൂവന്റെ കായ നിണ്ടതായിരിക്കും കുറഞ്ഞത് 20 വിത്തുകളെങ്കിലും കാണും.

കൃഷി

്. ഗുജറാത്ത്, മഹാരാഷ്ട്ര, മധ്യപ്രദേശ്,  തമിഴനാട്, എന്നിവിടങ്ങളിൽ  വ്യാപകമായി കൃഷിചെയ്തുവരുന്നു. മലേഷ്യയിലും ഓസ്‌ട്രേലിയയിലും ശ്രീലങ്കയിലും വ്യാപകമായി ഇപയോഗിച്ചുവരുന്നു. നല്ല മണ്ണും സൂര്യപ്രകാശവും ഈർപ്പം നിലനിൽക്കുന്ന കാലാവസ്ഥയും ഉള്ളിടത്തെല്ലാം വളർച്ചകാണിക്കുന്ന ഇതിന് പല സ്ഥലങ്ങളിലും പരമ്പരാഗതമായ ഉപയോഗങ്ങളുണ്ട്..

തൈകൾ തയ്യാറാക്കലും കൃഷിയും

നമ്മുടെ പുരയിടങ്ങളിൽ നട്ടുപിടിപ്പിച്ചുവന്നിരുന്ന അഗത്തിച്ചീര വിത്തിലൂടെയും് കമ്പുകൾ മുറിച്ചു നട്ടുമാണ് വളർത്തിയെടുക്കാറ്.  വിത്ത് തവാരണകളിൽ പാകി മുളപ്പിച്ചെടുത്തും കമ്പുകൾക്ക് വേരുപിടിപ്പിച്ചും തൈകൾ തയ്യാറാക്കാം. നന്നായി പൊടിയാക്കിയ മണ്ണിൽ ചാണകപ്പൊടിയും വേപ്പിൻ പിണ്ണാക്കും മണലും സമാസമം ചേർത്ത് നനച്ചിട്ട മണ്ണിലാണ് വിത്ത് പാകേണ്ടത്. അഞ്ചുദിവസം കൊണ്ട് വിത്തുകൾ മുളയ്ക്കും. കൂടാതെ് കമ്പുമുറിച്ചുനട്ട് വേരുപിടിപ്പിച്ച് മാറ്റിനടാം. നന്നായി വേരു പിടിച്ചതിനുശേഷമേ മാറ്റിനടാവൂ. മുളച്ച്  ഒന്നരമാസം പ്രായമെത്തിയാലോ നാലഞ്ചു ജോഡി ഇലകൾ വന്നാലോ പറിച്ച് മാറ്റിനടാവുന്നതാണ്. അതിരുകളിൽ പൊക്കത്തിൽ ജൈവവേലിപോലെ പുരയിങ്ങളിൽ നട്ടുവളർത്താം. തടങ്ങളിൽ ഒന്നര മീറ്റർ ഇടവിട്ട് നട്ട് കൃഷിചെയ്യാം.
കൃഷി ചെയ്യുമ്പോൾ മുളച്ച് രണ്ടാഴ്ചയ്ക്കുശേഷം. നന്നായി അടിവളം ചേർത്ത മണ്ണിലേക്ക് പറിച്ചുനട്ട് വളർത്തിയെടുക്കാം. പറിച്ചുനടുന്ന സ്ഥലത്ത് നല്ല സൂര്യപ്രകാശം ലഭിക്കുമെന്ന് ഉറപ്പാക്കിയിരിക്കണം. പതിനഞ്ചുദിവസം കൂടുമ്പോൾ ചാണകപ്പൊടി അടിയിൽ വിതറി മണ്ണ്കൂട്ടിക്കൊടുക്കാം ചില കർഷകർ ചെടി തഴച്ചുവളരാൻ ഹെക്ടറിന് 50 കിലോഗ്രാം യൂറിയയും 200 കിലോ സൂപ്പർഫോസ്‌ഫേറ്റും 50 കിലോ പൊട്ടാഷും െഹക്ടറിലേക്ക് അടിവളമായിനൽകാറുണ്ട്. ചെടിയുടെ ചുവട്ടിൽവെള്ളം കെട്ടിനിൽക്കരുത്. അങ്ങനെ നിന്നാൽ ചെടിമൊത്തം ചീഞ്ഞുപോവും. വേനൽക്കാലത്ത് ാഴ്ചയിലൊരിക്കൽ നനച്ചു കൊടുക്കാം്. മഴക്കാലത്ത് വേരുപൊന്താതിരിക്കാൻ മുരട്ടിൽ മണ്ണ് കൂട്ടിക്കൊടുക്കണം.

ഇലകൾ പറിക്കാം പയറും വിത്തും

ചെടികൾ നട്ട് മൂന്നുമാസത്തിനുള്ളിൽ അവ നീണ്ടുനിൽക്കും അതിന്റെ തലപ്പ് വെട്ടിക്കൊടുത്താൽ നന്നായി തിങ്ങിവളർന്ന്് ബുഷ് പോലുള്ള രീതിയിലാകും. വേനൽക്കാലത്ത് നനയും വളവും നൽകിയാൽ വർഷം മുഴുവനും അതിൽ നിന്ന് ഇലകൾ പറിക്കാം. ശ്രീലങ്കയിൽ ഇതിന്റെ  പയറും മുളപ്പിച്ച വിത്തും ആഹാരമാക്കുന്നു. മഴക്കാലത്ത് പൂക്കൾ കുറവായിരിക്കും.

രോഗങ്ങളും കീടങ്ങളും

നല്ലപ്രതിരോധശേഷിയുള്ള ചെടിയാണ് അഗത്തിച്ചീര . എന്നാലും ചിലപ്പോൾ ചിലചെടികൾക്ക് ഇളംപ്രായത്തിൽ രോഗങ്ങൾ വരാറുണ്ട്. ചിലതിനെ കീടങ്ങൾ ആക്രമിക്കാറുമുണ്ട്. അവയെ സംരക്ഷിക്കാൻ സാധാരണ പച്ചക്കറികൾക്ക് ഉപയോഗിക്കുന്ന ജൈവകീടനാശിനികൾ തന്നെ ഉപയോഗിക്കാം.

ബാക്ടീരിയൽ വാട്ടം

വ്യാപകമായി അഗത്തിച്ചീര കൃഷിചെയ്യുമ്പോൾ ചെറിയ തൈകൾക്ക്  ഈരോഗം വളരെപ്പെട്ടെന്ന്് പടരും. വിത്തുകൾ കീടനാശിനിയിൽ മുക്കിവെച്ച് നടുന്നത് രോഗം വരാതിരിക്കാൻ സഹായിക്കും. ഇലപച്ചയായിരിക്കുമ്പോൾത്തന്നെ വാടുക, ഇലകൾ മഞ്ഞളിച്ചതിനുശേഷം വാടിച്ചുരുണ്ട്ുപോവുക എന്നിവയാണിതിന്റെ ലക്ഷണങ്ങൾ. രോഗലക്ഷണങ്ങൾ കണ്ടാലുടനെത്തന്നെ കോപ്പർ ഓക്്‌സിക്ലോറൈഡ് വെള്ളത്തിൽ കലക്കി(ഒരു ലിറ്ററിന് 5 ഗ്രാം തോതിൽ) ഒഴിച്ചുകൊടുക്കാം.

ഔഷധഗുണം

ശീതവിര്യമുള്ളതെന്ന് ആയുർവേദത്തിൽ പറയപ്പെടുന്ന ഇതിന്റെ സ്വൽപ്പം ചവർപ്പുള്ള പാകമായപയറുകളും വിത്തും ഇലയും ഭക്ഷ്യയോഗ്യമാണ്.  വിത്തിൽ അന്നജം, കൊഴുപ്പ്, എന്നിവകൂടാതെ ഒലിയാനോലിക് ആസിഡും ഇലയിൽ വിറ്റാമിൻ ബി6, സി, കാൽസ്യം, ഇരുമ്പ്, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, സോഡിയം എന്നിവയും സമ്പുഷ്ടമായതോതിൽ അടങ്ങിയിരിക്കുന്നു.
തൊലിയിൽ ധാരാളം ടാനിൻ അടങ്ങിയിരിക്കുന്നു. കൂടാതെ ചുവന്ന ഒരു തരം പശയും ഉണ്ട്. പൂക്കളിൽ വിറ്റാമിൻ സി.യും എ. യും അടങ്ങിയിരിക്കുന്നു.
പിത്തവും കഫവും ശമിപ്പിക്കാൻ നല്ലൊരു ഔഷധമായാണ് ആയുർവേദം ഇതിനെ ഗണിച്ചുവരുന്നത്. വ്രണങ്ങൾ ഉണങ്ങാനും തലവേദന ശമിപ്പിക്കാനും പീനസം, പനി എന്നിവയടങ്ങാനും നല്ലതാണ്. ചുമയ്ക്കും അപസ്മാരത്തിനും പ്രതിശയായത്തിനും വിധിപ്രകാരം  സേവിക്കാം. പൂവ് ഇടിച്ചുപിഴിഞ്ഞു കിട്ടുന്നനീര് പാലിൽ സമം ചേർത്ത് സേവിച്ചാൽ വെള്ളപോക്ക്, പ്രദരം, പൂയസ്രാവം എന്നിവ ശമിക്കും.
നിശാന്ധതമാറാൻ അഗത്തിയില പശുനെയ്യിൽ വറുത്ത് 10 ഗ്രാം വീത് പതിവായി രണ്ടുനേരം സേവിക്കാം. വിളർച്ചമാറാനും രക്തദോഷം തീരാനും വയറിളക്കം നിയന്ത്രിക്കാനും നേത്രരോഗങ്ങൾ മാറാനും നല്ല മരുന്നായ അഗത്തിച്ചീരയുടെ കൊമ്പുകൾ നമ്മുടെ അതിർത്തിയിൽ ജൈവവേലിയായി നടാം. അങ്ങനെ ആരോഗ്യവും കാക്കാം.
കടപ്പാട് :  പ്രമോദ്കുമാർ വി.സി.
pramodpurath@gmail.com
3.16129032258
സ്റ്റാറുകള്‍ക്കു മുകളിലൂടെ നീങ്ങി, റേറ്റ് ചെയ്യുന്നതിനായി ക്ലിക്ക് ചെയ്യുക.
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top