Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

നാട്ടുമരുന്നുകൾ

നമ്മുടെ വീടുകളിലും പരിസരപ്രദേശങ്ങളിലും കാണപ്പെടുന്ന നാട്ടുമരുന്നുകളും അവയുടെ ഉപയോഗങ്ങളും

ഇടിഞ്ഞിൽ

ഇന്ത്യയിലെ വരണ്ട കാലാവസ്ഥയുള്ള ആവാസവ്യവസ്ഥയിൽ കാണപ്പെടുന്ന ഒരു ഔഷധസസ്യമാണ് ഇടിഞ്ഞിൽ. ഇത് കിളി ഇടിഞ്ഞിൽ എന്നും അറിയപ്പെടുന്നു. ഇതിന്റെ ശാസ്ത്രീയനാമം Commiphora caudata എന്നാണ്. (കോഴിക്കോട് ഭാഗങ്ങളിൽ ഇടിഞ്ഞിൽ എന്നാൽ ക്ഷേത്രങ്ങൾക്ക് ചുറ്റും (ചുറ്റമ്പലത്തിൽ) എണ്ണയൊഴിച്ച് ദീപം തെളിയിക്കാൻ ഉപയോഗിച്ചുവരുന്ന കുഴിഞ്ഞ കൈക്കുമ്പിളിന്റെ ആകൃതിയും ഏകദേശം അത്രതന്നെ വലുപ്പമുള്ള ഇരുമ്പ് കൊണ്ടോ പിച്ചളകൊണ്ടോ ഉണ്ടാക്കിയ സാധനമാണ്)

ശരാശരി 10 മീറ്റർ വരെ പൊക്കത്തിൽ ശാഖോപശാഖകളായി വളരുന്ന, തണ്ടുകളിൽ നിന്നും നേർത്ത തൊലി പൊഴിക്കുന്ന സസ്യം കൂടിയാണിത്. ഇലകൾ മിനുസമാർന്നതും അരികുകൾ സർപ്പിളാകൃതിയിലും കാണപ്പെടുന്നു. തായ്തണ്ടിൽ നിന്നും ഉണ്ടാകുന്ന ശാഖകളിൽ 5-7 ഇലകൾ വരെ സമ്മുഖമായി ക്രമീകരിച്ചിരിക്കുന്നു. പൂക്കൾ ചെറുതും സുഗന്ധമുള്ളതുമാണ്. ഒരു വിത്ത് മാത്രം കാണപ്പെടുന്ന കായ്കൾ മാംസളവും ഗോളാകൃതിയിലും ഉള്ളതുമാണ്.ഒടിവ്, ചതവ് എന്നിവയ്ക്ക് ഇത് ഔഷധമായി ഉപയോഗിക്കുന്നു. നാടൻ രീതിയിൽ ഉളുക്കിനു ഇതിന്റെ തൊലി അരച്ച് പുരട്ടാറുണ്ട്.

പുല്തൈലം (Lemon Grass)

സുകന്ദദ്രവ്യങ്ങൽ  ഉണ്ടാക്കാനുപയോഗിക്കുന്നതും ഔഷധവുമായ ഇഞ്ചിപ്പുല്ല്   പുല്ല് വർഗ്ഗത്തിൽപ്പെട്ട ഒരു സസ്യ മാണ്‌. (Lemon Grass) ശാസ്ത്രീയനാമം സിമ്പോപോഗൺ ഫ്ലെക്സുവോസസ് (Cymbopogon flexuosus) എന്നാണ്‌ ലോകത്താകെ 55 ഇനം ഇഞ്ചിപ്പുല്ലുകളുണ്ട്. തെരുവപ്പുല്ല് എന്നും പേരുണ്ട്. ഈ പുല്ല് വാറ്റിയാണ് പുൽത്തൈലം (തെരുവത്തൈലം) ഉണ്ടാക്കുന്നത്. കേരളത്തിൽ ചുക്ക് കാപ്പി ഉണ്ടാക്കുമ്പോൾ അതിൽ ഇഞ്ചിപ്പുല്ല് ചേർക്കാറുണ്ട്. കേരള കാർഷിക സർവ്വകലാശാലയുടെ കീഴിൽ ഓടക്കാലിയിൽ ഒരു പുൽതൈല ഗവേഷണ കേന്ദ്രം പ്രവർത്തിച്ചുവരുന്നു. ഇഞ്ചിപ്പുല്ല് എന്ന സസ്യത്തിൽ നിന്നും വാറ്റിയെടുക്കുന്ന സുഗന്ധമുള്ള എണ്ണയാണ് പുൽത്തൈലം. കീടനാശിനിയായും പുൽത്തൈലം ഉപയോഗിച്ചുവരുന്നു. താളിയോല ഗ്രന്ഥങ്ങൾ കാലങ്ങളോളം കേടുകൂടാതെയിരിക്കുന്നതിന്നായി പുൽത്തൈലം പുരട്ടി സൂക്ഷിച്ചു വരുന്നു. ചിലയിനം ഇഞ്ചിപ്പുല്ലുകളിൽ നിന്നുള്ള തൈലം ഭക്ഷണം കേടാകാതിരിക്കാനും സുഗന്ധ വ്യഞ്ജനമായും ഉപയോഗിക്കുന്നു. പുൽത്തൈലം ഉപയോഗിച്ച് ചായ തുടങ്ങിയ പാനീയങ്ങളുടെ രുചി വർധിപ്പാക്കാറുണ്ട്. തേനീച്ചവളർത്തലിലും പുൽത്തൈലം ഉപയോഗിക്കുന്നു.

ഇത്തി

മൊറേസി കുടുംബത്തിൽ ഉൾപ്പെടുന്നതും കേരളത്തിൽ കാണപ്പെടുന്നതുമായ ഒരിനം വൃക്ഷമാണ് ഇത്തി (ശാസ്ത്രീയനാമം: :Ficus tinctoriaFicus gibbosa) സംസ്കൃതത്തിൽ ഉദുംബര പ്ളക്ഷ എന്നും അറിയപ്പെടുന്നു. ആൽ വർഗ്ഗത്തില്പെടുന്ന വൃക്ഷമാണു. പാലുപോലുള്ള കറ വൃക്ഷത്തിൽ കാണപ്പെടുന്നു.

ആയുർവേദത്തിൽ പ്രമുഖ സ്ഥാനമുള്ള നാല്പാമരം എന്നത് ഇത്തിയോടൊപ്പം അത്തി, പേരാൽ, അരയാൽ എന്നിവ ചേരുന്നതാണ്. വേര്, ഫലങ്ങൾ, തൊലി, ഇലകൾ ഇവ് ഔഷധത്തിന് ഉപയോഗിക്കുന്നു. പ്രമേഹം, അൾസർ, ത്വക് രോഗങ്ങൾ എന്നിവയ്ക്കുള്ള ഔഷധമായി ഉപയോഗിക്കപ്പെടുന്നു.പഞ്ചവൽക്കത്തിലും അംഗമാണു. തൊലിയിൽ ടാനിൻ, വാക്സ്, സാപോണിൻ എന്നിവ അടങ്ങിയിട്ടുണ്ട്. രക്തശുദ്ധിക്കും, പ്രമേഹരോഗികളിൽ പഞ്ചസാരയുടെ അളവു കുറയ്ക്കാനും, കുഷ്ഠം, യോനീരോഗങ്ങൾ, അർശസ്സ്, കഫപിത്തരോഗങ്ങൾ എന്നിവയ്ക്കും ഉത്തമ ഔഷധമായി ഉപയോഗിക്കുന്നു. ഏറെക്കുറെ അത്തിയുടെ എല്ലാ ഗുണങ്ങളും ഇത്തിക്കുമുണ്ട്.

ഇരട്ടിമധുരം

വള്ളി വർഗ്ഗത്തില്പ്പെട്ട ഒരു ഔഷധസസ്യമാണ്‌ ഇരട്ടിമധുരം. അറേബ്യൻ നാടുകൾ, പാകിസ്താൻ, അഫ്ഗാനിസ്ഥാൻ, ഉത്തരേന്ത്യയിൽ പഞ്ചാബ്,ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലും, ഹിമാലയസാനുക്കൾ എന്നിവിടങ്ങളിൽ കാണപ്പെടുന്ന ഒരു സസ്യമാണിത്. ഈജിപ്തിലുണ്ടാകുന്നഇരട്ടിമധുരമാണ്‌ ഏറ്റവും കൂടുതൽ ഔഷധമൂല്യമുള്ളതെന്ന് കരുതപ്പെടുന്നുFabaceae സസ്യകുടുംബത്തിൽ പെടുന്ന ഇതിന്റെ ശാസ്ത്രീയ നാമം Glycyrrhiza glabra എന്നാണ്‌. ഇംഗ്ലീഷിൽ Liquorices, Licorice എന്നീ പേരുകളിൽ അറിയപ്പെടുന്നു. ഹിന്ദിയിൽ മുൽഹാതി എന്നറിയപ്പെടുന്ന ഇതിന്റെ സംസ്കൃതനാമങ്ങൾ യഷ്ടി, യഷ്ടിമധു, മധുക, ക്ലീതക, മധുസ്രവ, അതിരസ എന്നിവയാണ്‌[1]. അതിരസ എന്ന സംസ്കൃതനാമത്തിൽ നിന്നുമാണ്‌ ഇരട്ടിമധുരം എന്ന പദം ഉണ്ടായത്[2]. ഏകദേശം 1.5 മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഇതിന്റെ ഇലകൾ ചെറുതാണ്‌. ഇലകൾ ഉണ്ടാകുന്ന തണ്ടുകളോട് ചേർന്ന് പൂക്കളുടെ തണ്ടുകളും ഉണ്ടാകുന്നു. തണ്ടുകൾക്ക് ചാരനിറവും മധുരവും ആണുള്ളത്. ഉണങ്ങിയ തണ്ടുകൾക്ക് നേരിയ തോതിൽ അമ്‌ളത്തിന്റെ രുചിയാണുള്ളത്. പ്രധാനമായും ഔഷധങ്ങളിൽചേർക്കുന്നത് വേരാണ്‌ എങ്കിലും തണ്ടുകളും ഔഷധമായി ഉപയോഗിക്കുന്നുണ്ട്.

ദക്ഷിണേന്ത്യയിലെ വരണ്ട ഇലകൊഴിയും കാടുകളിലും ഈർപ്പവനങ്ങളിലും കാണപ്പെടുന്ന ഇലകൊഴിയും വന്മരമാണ് ഇരുൾ അഥവാ കടമരം(ശാസ്ത്രീയനാമം: Xylia xylocarpa). മൈമോസേസി സസ്യകുടുംബത്തിൽ ഉൾപ്പെടുന്ന ഈ വൃക്ഷത്തിനു വളരെ കടുപ്പമുള്ളതിനാലണ് കടമരം എന്നറിയപ്പെടുന്നത്. ഇരുമുള്ള് എന്നറിയപ്പെടുന്നുണ്ടെങ്കിലും ഈ വൃക്ഷത്തിൽ മുള്ളുകളില്ല. പശ്ചിമഘട്ടത്തിൽ ഇവ കൂടുതലായും കാണപ്പെടുന്നു. ഇതിനു ഫലപുഷ്ടിയുള്ള മണ്ണോ ചൂടലില്ലാത്ത സ്ഥലമോ വേണമെന്നില്ല. നെയ്യാറ്റിൻകര, നെടുമങ്ങാട്‌ എന്നീ താലൂക്കുകളിലെ മലകളിൽ മാത്രം ചില അജ്ഞാതകാരണങ്ങളാൽ നന്നായി വളരുന്നില്ല.

ഇരുൾ 25 മുതൽ 35 മീറ്റർ വരെ ഉയരത്തിൽ വളരുന്നു അതിശൈത്യം ഈ വൃക്ഷത്തിനു താങ്ങാനാകില്ല. കനമുള്ള മരത്തിന്റെ തൊലിക്കു കറുപ്പു കലർന്ന ചുവപ്പു നിറമാണ്. വൃക്ഷത്തിനു പ്രായം വർദ്ധിക്കുമ്പോൾ തൊലി ഉണങ്ങി അടർന്നു വീഴുന്നു. 4 മുതൽ 10 വരെ ഇലകൾ സമ്മുഖമായി വിന്യസിച്ചിരിക്കുന്നു. ഇതിൽ അഗ്രത്തിലായുള്ള ഇലകൾക്ക് വലിപ്പം കൂടുതലായിരിക്കും. വേനലിലാണ് പൂക്കാലം ആരഭിക്കുന്നത്. ചെറിയ പൂക്കൾക്ക് ഇളം മഞ്ഞ നിറമാണ്. ഇവയുടെ കായയ്ക്ക് 10-15 സെന്റീമീറ്റർ നീളമുണ്ടാകും. മൂപ്പെത്തിയ കായയ്ക്ക് ഇളം കറുപ്പു നിറമാണ്. മരത്തിൽ നിന്നും മൂപ്പെത്തിയ ഫലം പൊട്ടിയാണ് വിത്ത് വിതരണം ചെയ്യപ്പെടുന്നത്. വിത്തുകൾ വൃക്ഷത്തിൽ നിന്നും കായ പൊട്ടി തെറിക്കുന്നു. തടിക്ക് നല്ല ഉറപ്പും ബലവുമുണ്ട്. വെള്ളയും കാതലും തിരിച്ചറിയാൻ ബുദ്ധിമുട്ടാണ്. തടി ഉണങ്ങുമ്പോൾ കീറൽ ഉണ്ടാകാറുണ്ട്.

ഈടുള്ള ഈ തടി കെട്ടിടങ്ങൾക്കും റെയിൽവേ സ്ലീപ്പർ നിർമ്മാണത്തിനും പാലങ്ങൾ നിർമ്മിക്കാനും ഉപയോഗിക്കുന്നു.

വൃക്ഷത്തിന്റെ വിത്തിൽ നിന്നും സംസ്കരിച്ചെടുക്കുന്ന എണ്ണ വാതരോഗത്തിനും കുഷ്ഠത്തിനും പ്രതിവിധിയായി ഉപയോഗിക്കുന്നു. തൊലി അതിസാരത്തിനും ശർദ്ദിക്കും ഉപയോഗിക്കാറുണ്ട്. തടിയുടെ കാതൽ വാറ്റിയെടുക്കുന്ന എണ്ണ കുഷ്ഠരോഗ ചികിത്സക്കായി ഉപയോഗിക്കുന്നു.

ഇലഞ്ഞി

ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ കണ്ടുവരുന്ന ഒരു വൃക്ഷമാണ്‌ ഇലഞ്ഞി (Mimosops Elengi . ഉഷ്ണമേഖലയിൽ കാണപ്പെടുന്ന ഇലഞ്ഞി 20 മീറ്ററിലധികം ഉയരത്തിൽ പടർന്ന ശിഖരങ്ങളോടുകൂടിയ വൃക്ഷമാണ്. അനിഴം നാളുകാരുടെ ജന്മനക്ഷത്ര വൃക്ഷംആണു് ഇലഞ്ഞി. ഇതിന്റെ പഴം ഭക്ഷ്യയോഗ്യമാണ്.

പൂക്കൾക്ക് ഇളം മഞ്ഞ നിറവും, പ്രത്യേക ഗന്ധവുമുണ്ട്, കായ്കൾ 2 സെ. മി നീളവും 1 സെ.മി വീതിയുമുള്ളതാണ്. പഴുത്തുകഴിഞ്ഞാൽ മഞ്ഞയോ ചുവപ്പോ നിറത്തിൽ കാണുന്നു. പഴുത്ത ഇലഞ്ഞി കായകൾക്ക് ചവർപ്പു കലർന്ന മധുരമാണ്. പൂക്കൾ കുലകളായാണ്‌ ഉണ്ടാകുന്നതു്.] വീട്ടുവളപ്പിൽ നടാവുന്ന പൂമരമാണെന്ന് വരാഹമിഹിരൻ ബ്രഹ്മസംഹിതയിൽ പറഞ്ഞിട്ടുണ്ട് ഇതിന്റെ ഫലം മൂപ്പെത്താൻ 6 മുതൽ 8 മാസം വരെയെടുക്കും.

ആയുർവ്വേദത്തിൽ ഇലഞ്ഞിയുടെ തൊലിയിൽ നിന്ന് നിർമ്മിക്കുന്ന കഷായം മുഖരോഗങ്ങളുടെ ചികിത്സയ്ക്ക് ഉപയോഗിച്ചിരുന്നു. ഇലയും തോലും ചെറിയ കൊമ്പുകളും ദന്തശുചീകരണത്തിന് ഉപയോഗിച്ചിരുന്നുദന്തരോഗത്തിനും വായ്‌നാറ്റത്തിനും ഇലഞ്ഞി നല്ല ഔഷധമാണ്ഇലഞ്ഞി കായ്കളിൽ നിന്ന് ശാസ്ത്രീയമായി വേർതിരിച്ചെടുത്ത 2,3-dihyro-3,3’4’5,7-pentahydroxy flavone C15H10O7 ഉം 3,3’,4’,5,7-pentahydroxy flavone C15H12O7 എന്ന ഫ്ലേവോൺ തന്മാത്രകൾക്ക് ബാക്റ്റീരിയകളെയും വൈറസ്സുകളെയും ചെറുക്കുവാനുള്ള കഴിവുണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.  വിത്തിൽ നിന്നും കിട്ടുന്ന എണ്ണ പണ്ട് ആഹാരം പാകം ചെയ്യാൻ ഉപയോഗിച്ചിരുന്നു.

ഇലമുളച്ചി

ഒരു ഉദ്യാനസസ്യമായി വളർത്തുന്ന ഒരു ഔഷധസസ്യമാണ് ഇലമുളച്ചി. ഇതിന്റെ ഇലയുടെ അരികുകളിൽ നിന്നും പുതിയ ചെടികൾ ഉണ്ടാകുന്നതിനാലാകാം ഇതിനെ ഇലമുളച്ചി എന്ന പേര് ലഭിച്ചത്.

ശരാശരി 1 മീറ്റർ വരെ പൊക്കത്തിൽ വളരുന്ന ഒരു സസ്യമാണ് ഇലമുളച്ചി. ഇവയുടെ തണ്ടുകൾ തവിട്ടു നിറത്തിൽ കാണപ്പെടുന്നു. സമ്മുഖമായി ക്രമീകരിച്ചിരിക്കുന്ന ഇലകൾ തണ്ടുകളിൽ നിന്നും നീളമുള്ള ഇലഞെട്ടുകളിൽ ഉണ്ടാകുന്നു. ഇലകൾ മാംസളമായതും കടും പച്ച നിറത്തോടുകൂടിയതുമാണ്. തണ്ടിന്റെ അഗ്രങ്ങളിൽ പൂക്കൾ കുലകളായി ഉണ്ടാകുന്നു. വംശവർദ്ധനവ് സാധാരണയായി ഇലകളുടെ അരികുകളിൽ പൊട്ടിമുളയ്ക്കുന്ന തൈ ഉപയോഗിച്ചാണ് നടത്തപ്പെടുന്നത്.

ഇൻസുലിൻ ചെടി

മധ്യരേഖ  മേഖലകളിൽ കണ്ടുവരുന്ന ഒരിനം കുറ്റിച്ചെടിയാണ് ഇൻസുലിൻ ചെടി .(ശാസ്ത്രീയനാമം: Chamaecostus cuspidatus). ഈ ചെടി പ്രമേഹത്തിന് ഫലപ്രദമാണെന്ന്.പ്രമേഹരോഗികൾ ഇൻസുലിൻ ചെടിയുടെ ഇലകൾ ചവച്ചുതിന്നാൽ ഇൻസുലിൻ കുത്തിവെച്ചാലുള്ള ഫലം ലഭിക്കുമെന്ന് പറയപ്പെടുന്നു.

ഇടം പിരി  വലം പിരി

ഇന്ത്യയിൽ കാണപ്പെടുന്ന ഒരു ഔഷധസസ്യമാണ് ഇടമ്പിരി വലമ്പിരി (ശാസ‌്ത്രനാമം: Helicteres isora). കുറ്റിച്ചെടിയായും ചിലപ്പോൾ കൊച്ചു മരമായും ഇത് വളരുന്നു. ഇതിന്റെ ഫലങ്ങൾ ഒരു സ്ക്രൂവിന്റെ പിരി പോലെ പിരിഞ്ഞാണു കാണപ്പെടുന്നത്. ഇടത്തോട്ട് പിരിവുള്ളതിനേ ഇടമ്പിരി എന്നും വലത്തോട്ട് പിരിവുള്ളതിനെ വലമ്പിരി എന്നും വിളിക്കുന്നു] അതുകൊണ്ടാവണം സംസ്കൃതത്തിൽ ഇതിനെ ആവർത്തിനി എന്നും ഹിന്ദിയില് മരോട് ഫലി(मरोड़ फली) എന്നും പറയുന്നു. ഇംഗ്ലീഷിൽ ഈസ്റ്റ് ഇന്ത്യൻ സ്ക്രൂ ട്രീ (East Indian Screw Tree) എന്നാണു് പേരു്.ഇന്ത്യയിലെ കാടുകളിൽ കണ്ടുവരുന്നു. കേരളത്തിലെ ഗ്രാമപ്രദേശങ്ങളിൽ കൃഷി ചെയ്യാത്ത പാഴ്നിലങ്ങളിലും കാവുകളിലും കാണാം

ഉങ്ങ്

ആയുർവേദചികിത്സയിൽ രക്തശുദ്ധിക്കും മറ്റു ചർമ്മരോഗങ്ങൾക്കും ഉപയോഗിക്കപ്പെടുന്ന ഔഷധ സസ്യമാണ് ഉങ്ങ്. പുങ്ക്, പുങ്ങ്. പൊങ്ങ് എന്നും പേരുണ്ട്. ഇംഗ്ലീഷ്: Indian beech. ശാസ്ത്രീയനാമം ഡെരിസ് ഇൻഡിക്ക, പോൻ‌ഗാമിയ പിന്നേറ്റ എന്നൊക്കെയാണ്‌.

ചില്ലകളോടെ പന്തലിച്ചു വളരുന്ന ഒരു ഇടത്തരം മരമാണ് ഉങ്ങ്.ഒറ്റ ഞെട്ടിൽ ധാരാളം ഇലകൾ ഉണ്ടാകും.പൂക്കൾ ഇലഞ്ഞെട്ടിലാണ് കാണുക.കായകൾ കട്ടിയുള്ളതും മിനുസമുള്ളതും ആയ പുരന്തോടുകൊണ്ട് മൂടിയിരിക്കും.അതിനുള്ളിൽ നിറയെ എണ്ണമയമുള്ള വിത്ത്‌ കാണാം.

ഉമ്മം

3 അടി വരെ ഉയരം വയ്ക്കുന്ന ഒരു കുറ്റിച്ചെടിയാണ് ഉമ്മം. (ശാസ്ത്രീയനാമം: Datura stramonium). ഉണങ്ങിയ ഇലയും വിത്തും ഔഷധമായി ഉപയോഗിക്കുന്നു. ധാരാളം ഔഷധഗുണങ്ങൾ ഉണ്ടെങ്കിലും ഇതൊരു വിഷച്ചെടിയായതിനാൽ ഉപയോഗത്തിലും മാത്രയിലും നല്ല കരുതൽ വേണം. മയക്കുമരുന്നായിപ്പോലും ഉപയോഗിക്കാൻ പറ്റിയ ആൽക്കലോയ്‌ഡുകൾ അടങ്ങിയിട്ടുണ്ട് ആയുധഅവശിഷ്ടങ്ങളിൽ നിന്നും TNT മാറ്റുവാൻ ശേഷി ഉമ്മത്തിന് ഉണ്ട്.

ഉലുവ

ഭക്ഷണ വിഭവങ്ങൾക്ക് സ്വാദും മണവും നൽകുന്നതിനും ആയുർവേദ ഔഷധനിർമ്മാണത്തിനും ഉപയോഗിക്കുന്ന ഒരു സുഗന്ധവ്യഞ്ജനമാണ്‌ ഉലുവ. Fenugreek എന്ന് ഇംഗ്ലീഷിൽ അറിയപ്പെടുന്ന ഉലുവ മേത്തി എന്ന് ഹിന്ദിയിലും മേതിക, മെതി, ഗന്ധഫാല, വല്ലരി, കുഞ്ചിക എന്നീ പേരുകളിൽ സംസ്കൃതത്തിലും അറിയപ്പെടുന്നു. ലോകത്ത് ഏറ്റവുമധികം ഉലുവ ഉൽപാദിപ്പിക്കുന്ന രാജ്യം ഇന്ത്യയാണ് ഇന്ത്യയിൽ കാശ്മീർ,പഞ്ചാബ്, മഹാരാഷ്ട്ര, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലാണ് ഉലുവ പ്രധാനമായും കൃഷി ചെയ്യപ്പെടുന്നത്.

അറബിയിലെ ഹുൽബഹ് എന്ന പദത്തിൽ നിന്നാണ് ഉലുവ രൂപമെടുത്തത്. Fabaceae സസ്യകുടുബത്തിൽ Trigonella foemum-graecum എന്ന ശാസ്ത്രീയനാമത്താൽ അറിയപ്പെടുന്ന ഉലുവ ഒരു വാർഷിക വിളയായിട്ടാണ്‌ കൃഷിചെയ്യുന്നത്. ഏകദേശം 60 സെന്റീ മീറ്റർ വരെ പൊക്കത്തിൽ വളരുന്നു. ഇലകൾ ഒരു പത്രകക്ഷത്തിൽ നിന്നും മൂന്ന് ഇലകളായി കാണുന്നു. പൂക്കൾ ചെറുതും മഞ്ഞ നിറത്തിലും ഉണ്ടാകുന്നു. വിത്തുകൾ നീളത്തിലുള്ള‍ കായ് കളിൽ ഉണ്ടാകുന്നു. ഒരു കായിൽ ഏകദേശം 10 മുതൽ 15 വരെ വിത്തുകൾ ഉണ്ടാകുന്നു. പാകമായ വിത്തുകൾക്ക് ബ്രൗൺ നിറമായിരിക്കും.

എള്ള്

ഭാരതത്തിൽ അതിപുരാതന കാലം മുതൽ എണ്ണക്കുരുവായി വളർത്തിയിരുന്ന ഒരു സസ്യമാണ്‌ എള്ള്. ആയുർവേദത്തിൽ ഇതിനെ സ്നേഹവർഗ്ഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. വിത്തിന്റെ നിറം അടിസ്ഥാനമാക്കി ഇതിനെ കറുത്ത എള്ള്, വെളുത്ത എള്ള് എന്നിങ്ങനെ രണ്ടായി തരം തിരിച്ചിരിക്കുന്നു.

എള്ളിൽനിന്നും എടുക്കുന്ന പ്രധാന ഉത്പന്നമാണ് എള്ളെണ്ണ ഇതിനെ നല്ലെണ്ണ എന്നും പേരുണ്ട്. എണ്ണ(എൾനൈ), "തൈലം"(തിലത്തിൽ നിന്നുണ്ടായത്) എന്നീ രണ്ടു പദങ്ങളും എള്ളുമായി ബന്ധപ്പെട്ടിരിക്കുന്നു. വെള്ളക്കെട്ടില്ലാത്ത നെൽപാടങ്ങളിലെല്ലാം കൃഷിചെയ്യാവുന്ന ഒരു വിളയാണിത്. ഇന്ത്യ, ചൈന എന്നിവയാണ്‌ ഏറ്റവും വലിയ എള്ള് ഉത്പാദകരാജ്യങ്ങൾ.

പ്രധാനമായും എണ്ണയ്ക്കുവേണ്ടി കൃഷിചെയ്യുന്ന ഒരു വിളയാണിത്. എള്ള് വിത്തിന്റെ 50% വരെ എണ്ണ അടങ്ങിയിരിക്കുന്നു. രണ്ട് മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഏകവർഷ ഓഷധി വർഗ്ഗത്തില്പ്പെട്ട ഒരു സസ്യമാണിത്. സസ്യത്തിൽ മുഴുവനും രോമങ്ങൾ പോലെ വെളുത്ത നാരുകൾ കാണപ്പെടുന്നു. തണ്ടുകൾ കോണാകൃതിയിലുള്ളതും പൊഴികൾ നിറഞ്ഞതുമാണ്‌. ഇലകൾസമ്മുഖമായി വിന്യസിച്ചിരിക്കുന്നു. ചെടിയുടെ താഴ്ഭാഗത്തെ ഇലകൾക്ക് മറ്റുള്ളവയെക്കാൾ വീതികൂടുതലായിരിക്കും. കൂടാതെ പല്ലുകൾ നിരത്തിയതുപോലെ അരികുകളും മങ്ങിയ പച്ച നിറവും ഉണ്ടായിരിക്കും. പത്രകക്ഷത്തിൽ നിന്നും സാധരണയായി ഒറ്റയായിട്ടാണ്‌ പൂക്കൾ ഉണ്ടാകുന്നത്. പുഷ്പവൃന്തം ചെറുതാണ്‌. വെളുത്തതോ പാടല നിറത്തോടെയോ കാണപ്പെടുന്ന ദളപുടം ഏകദേശം കുഴൽ പോലെ കാണപ്പെടുന്നു.

കേരളത്തിൽ പ്രധാനമായും എള്ള് കൃഷിചെയ്യുന്നത് ഓണാട്ടുകര പ്രദേശങ്ങളിലാണ്. മകരക്കൊയ്ത്ത് കഴിഞ്ഞ പാടങ്ങളിലും മണൽ കലർന്നതും നീർവാഴ്ചയുള്ള കര പ്രദേശങ്ങളിലും ഇത് കൃഷി ചെയ്യാം. മകരം - കുംഭം മാസങ്ങളിലെ രാത്രിയിലെ മഞ്ഞ് പകൽ സമത്തുള്ള ചൂട് എന്ന കാലാവസ്ഥയാണ് എള്ള് കൃഷിക്ക് പറ്റിയ കാലാവസ്ഥ[1].

കൊയ്ത്തുകഴിഞ്ഞ പാടങ്ങളിൽ കൃഷിക്ക് മുൻപായി ഒരു ചാൽ ഉഴുത് വയൽ തോർന്നതിനുശേഷമാണ് എള്ള് വിതയ്ക്കുന്നത്. രാവിലെ പത്ത് മണിക്ക് മുൻപായോ വൈകിട്ട് മൂന്ന് മണിക്ക് ശേഷമോ ആണ് സാധാരണ എള്ള് വിതയ്ക്കുന്നത്. വിതച്ചതിനുശേഷം പച്ച ചാണകം വിതറി വീണ്ടും പാടം ഉഴുവുന്നു. വളരെ ചെറിയ ഐർപ്പത്തിൽ വളരുന്ന ഒരു സസ്യമായ ഇതിന് മുളച്ച് നാലിലപ്പരുവമാകുമ്പോൾ ഇടയിളക്കാവുന്നതാണ്. ഒരു മാസം കഴിഞ്ഞ് രാസവളങ്ങളോ ജൈവ വളങ്ങളോ ചേർക്കാവുന്നതാണ്. പണ്ട് കാലങ്ങളിൽ ചില കൃഷിക്കാർ അതിരാവിലെ മഞ്ഞിൽ കുതിർന്നിരുന്ന ഇലകളിലേയ്ക്ക് പൊടിമണ്ണ് വിതറിയിരുന്നു. മണ്ണിൽ അടങ്ങിയിരുന്ന പോഷകങ്ങൾ ഇലകൾ വലിച്ചെടുത്ത് കരുത്തോടുകൂടി വളരുന്നതിന് ഇത് ഒരു കാരണമായി കരുതിയിരുന്നു

സാധാരണ മൂന്നുമാസമാണ് എള്ളുകൃഷിക്ക് വേണ്ടിവരുന്ന സമയം. ചെടി മൂടോടെ പിഴുതെടുത്ത് കായ്കൾ വേർതിരിച്ചാണ് വിളവെടുക്കുന്നത്. എള്ളിന്റെ കായ്കൾക്ക് കത്തിയ്ക്ക എന്ന നാടൻ പേരുകൂടിയുണ്ട്. കത്തിയ്ക്ക (കായ്കൾ) ഇലകൾ എന്നിവ നേരിയ മഞ്ഞനിറമാകുമ്പോൾ അതിരാവിലേതന്നെ എള്ള് പിഴുതെടുക്കുന്നു. ഇങ്ങനെ പിഴുതെടുക്കുന്ന എള്ള് ചെടി കെട്ടുകളാക്കി തണലത്തു സൂക്ഷിക്കുന്നു. അങ്ങനെ സൂക്ഷിച്ച കെട്ടുകൾ മൂന്നുനാലുദിവസത്തിനു ശേഷം എടുത്ത് കുടയുമ്പോൾ അതിലെ ഇലകളെല്ലാം ഉതിർന്നു വീഴും. ചില കൃഷിക്കാർ ഇലകൾ ഉതിർന്നു വീഴുന്നതിനായി കെട്ടുകൾക്കു മുകളിൽ ചാരം വിതറുകയും ചെയ്യുന്നുണ്ട്ഇങ്ങനെ ഇലകൾ മുഴുവൻ ഉതിർന്ന എള്ള് ചെടിയുടെ ചുവട് വെട്ടിമാറ്റി തഴപ്പായിൽ വിതിർത്ത് വെയിലിൽ ഉണക്കുന്നു. ഇങ്ങനെ വെയിലിൽ ഉണക്കുന്ന ചെടികൾ ഉച്ചയ്ക്ക് മറിച്ചിട്രുണ്ട്. ഇങ്ങനെ ഉണക്കിയെടുക്കുന്ന ചെടി മൂന്നാലു ദിവസം ആകുമ്പോൾ തനിയെ കൊഴിഞ്ഞുവീഴുന്ന എള്ളുവിത്താണ് അടുത്ത കൃഷിക്കായി ഉപയോഗിക്കുന്നത്. ഇതിനെ തലയെള്ള് എന്നു പറയുന്നു. വീണ്ടും ഉണക്കി ഉതിർത്തെടുക്കുന്ന എള്ളിനെ പൂവലെള്ള് എന്നു പറയുന്നു. ഇങ്ങനെ എടുക്കുന്ന എള്ളാണ് എണ്ണയുടെ ആവശ്യത്തിലേയ്ക്കായും പലഹാരങ്ങൾക്കായും ഉപയോഗിക്കുന്നത്.

എണ്ണപ്പന

പനയെണ്ണ അഥവാ പാമോയിൽ (Palm oil) നിർമ്മിക്കാനുപയോഗിക്കുന്ന പനയാണ് എണ്ണപ്പന. എണ്ണപ്പനയുടെ കായിൽ നിന്നുമാണ്‌ എണ്ണ ഉല്പ്പാദിപ്പിക്കുന്നത്. പനങ്കായുടെ തോട് ആട്ടിയെടുക്കുന്ന എണ്ണയാണ് പാചക ആവശ്യങ്ങൾക്കുപയോഗിക്കുന്നത്. കായ്ക്കുള്ളിലെ കുരു ആട്ടിയെടുക്കുന്ന എണ്ണ മറ്റ് മൂല്യവർദ്ധിത ഉലപന്നങ്ങൾ ഉണ്ടാക്കുന്നതിനുപയോഗിക്കുന്നു.

എണ്ണപ്പന കേരളത്തിൽ കൃഷി ചെയ്യപ്പെടുന്നുണ്ട്. മലേഷ്യ, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിലാണിത് വ്യാപകമായുള്ളത്.

കുറഞ്ഞത് അഞ്ചു മണിക്കൂർ സൂര്യപ്രകാശം ലഭിക്കുന്നതും ഉയർന്ന താപനില (30-32°സെൽഷ്യസ്) ഉള്ളതുമായ പ്രദേശങ്ങളിലാണ് എണ്ണപ്പന നന്നായി വളരുന്നത്. വർഷത്തിൽ ഇരുനൂറോ അതിലതികമോ സെൻറിമീറ്റർ മഴ ലഭിക്കുന്ന സ്ഥലങ്ങളിലും വിവിധ തരം മണ്ണുകളിലും എണ്ണപ്പന വളർത്താം. രണ്ടു മുതൽ നാല് മാസം വരെ വരൾച്ചയുണ്ടായാലും ചെറുത്തുനിൽക്കാൻ ഈ വിളയ്ക്കു കഴിയും. പൂർണ വളർച്ചയെത്തിയ പനയ്ക്ക് വെള്ളക്കെട്ടിനെ ഒരു പരിധി വരെ അതിജീവിക്കാൻ കഴിയുമെങ്കിലും സ്ഥിരമായി വെള്ളക്കെട്ടുള്ള പ്രദേശങ്ങളും കടുപ്പമുള്ള ചെങ്കൽ മണ്ണും മണൽ പ്രദേശങ്ങളും യോജിക്കില്ല.

മഗ്നീഷ്യത്തിൻറെ അഭാവം കൊണ്ടുള്ള ലക്ഷണങ്ങൾ കാണുകയാണെങ്കിൽ മാത്രമേ മെഗ്നീഷ്യം നൽകേണ്ടതുള്ളൂ. രാസവളങ്ങൾ രണ്ടു തുല്യ ഗഡുക്കളായി മെയ്‌ മാസത്തിലും സെപ്റ്റംബറിലും ചേർക്കാം. രണ്ടു മീറ്റർ ചുറ്റളവിൽ എടുത്തിട്ടുള്ള തടങ്ങളിൽ വളം വിതറി ചെറിയ തോതിൽ മണ്ണ് കൊത്തിയിളക്കണം. ജൈവാംശം കുറവുള്ള മണ്ണിൽ പച്ചില വളമോ, കമ്പോസ്റ്റോ ചേർക്കുന്നത് ഫലപ്രദമാണ്.

പ്രധാന തണ്ടിന്റെ മൃദുകോശങ്ങൾ തിന്നു നശിപ്പിക്കുന്നതു വഴി കൂമ്പിനും, തളിരിനും, മറ്റ് ഓലകൾക്കും കടുത്ത നാശമുണ്ടാക്കുന്ന ഒരു കീടമാണ് കൊമ്പൻ ചെല്ലി. തോട്ടം വൃത്തിയാക്കി ചെല്ലി പെരുകാൻ സാധ്യതയുള്ള സ്ഥലങ്ങൾ ഒഴിവാക്കുക എന്നതാണ് നിയന്ത്രണത്തിന് അത്യാവശ്യമായ സംഗതി. ഒരു പ്രത്യേകതരം വൈറസിനെ (Baculovirus oryctes) ക്കൊണ്ടും ഈ കീടത്തെ നിയന്ത്രിക്കാൻ കഴിയും.

എണ്ണപ്പനയുടെ പ്രധാന കീടമാണ്‌ ചെമ്പൻചെല്ലി. ഓലവെട്ടിയതിനുശേഷം അവശേഷിക്കുന്ന ഞെട്ടിലോ മറ്റ് മുറിവുള്ള ഭാഗങ്ങളിലോ ഇവ മുട്ടയിടും. മുട്ട വിരിഞ്ഞിറങ്ങുന്ന പുഴുക്കൾ ഉള്ളിലേയ്ക്ക്‌ തുറന്ന്‌ മണ്ടയിലെത്തി മൃദുവായ ഭാഗങ്ങൾ തിന്നുന്നു. കീടാക്രമണമുള്ള പനകൾ വാടുകയും മഞ്ഞളിപ്പിൻറെ ലക്ഷണങ്ങൾ കാണിക്കുകയും ശക്തിയായ കാറ്റിൽ ഓലകൾ ഒടിയുകയും ചെയ്യും. ആദ്യഘട്ടത്തിൽത്തന്നെ കീടാക്രമണം കണ്ടെത്താൻ സാധിച്ചാൽ 0.2% വീര്യമുള്ള കാർബാറിൽ ഉപയോഗിച്ച് ഫലപ്രദമായി നിയന്ത്രിക്കാം.

കാക്കകളും, നാടൻ മൈനകളുമാണ് പനങ്കുലയ്ക്ക് നാശം വരുത്തുന്നത്. ഇവ കായ്കളുടെ പുറംഭാഗം ഭക്ഷിക്കും. കായ്‌ പിടിച്ച് 150 ദിവസം കഴിയുമ്പോൾ വലകൊണ്ട് കുല മൂടുന്നത് ഇവയുടെ ആക്രമണം മൂലമുണ്ടാകുന്ന നഷ്ടം കുറയ്ക്കുന്നതിന് സഹായിക്കും. പക്ഷികളെ വിരട്ടി ഓടിക്കുകയും ചെയ്യും.

തവാരണയിൽ കാണുന്ന ഒരു രോഗമാണ് ആന്ത്രക്നോസ്. തവിട്ടു മുതൽ കറുപ്പുവരെയുള്ള നിറത്തിൽ ചുറ്റും മഞ്ഞ വൃത്താകൃതിയോടു കൂടിയുള്ള പാടുകൾ ഇലകളുടെ നടുവിലും അരികിലും കാണുന്നു. തുടർന്ന് തൈകൾ ചീയ്യുന്നു. മാങ്കോസെബോ, ക്യാപ്റ്റാനോ 200 ഗ്രാം 100 ലിറ്റർ വെള്ളത്തിൽ കലർത്തി തളിക്കുന്നത് രോഗത്തെ നിയന്ത്രിക്കാൻ സഹായിക്കും. ചെമ്പ്‌ അടങ്ങിയിട്ടുള്ള കുമിൾ നാശിനികൾ ഉപയോഗിക്കാൻ പാടില്ല. കാരണം തുരിശ് കൊണ്ട് തൈകൾക്ക് പൊള്ളലേൽക്കാൻ സാധ്യതയുണ്ട്.

എല്ലാ പ്രായത്തിലുമുള്ള പനകളെയും ബാധിക്കുന്ന ഒരു രോഗമാണ് കൂമ്പുചീയ്യൽ. ഏറ്റവും ഉള്ളിലുള്ള ഓലകളുടെ അറ്റത്തുനിന്ന് മഞ്ഞളിപ്പ് തുടങ്ങും. രോഗം മൂർച്ചിക്കുന്നതോടെ കൂമ്പ്‌ ചീയുകയും പുതിയ ഇലകൾ കുറ്റിച്ചു പോകുകയും ക്രമേണ അഴുകുകയും ചെയ്യും. പൊതുവേയുള്ള ആരോഗ്യവും ഉല്പാദനവും കുറഞ്ഞ് ഇല മഞ്ഞളിക്കാതെ തന്നെ കൂമ്പ്‌ ചീയുന്നതും കാണാം. ഓലക്കാലുകളുടെ അരികിൽക്കൂടി മഞ്ഞളിപ്പുണ്ടാകുന്നതും ഓലകൾ പെട്ടെന്ന് ഉണങ്ങിപ്പോകുന്നതും മറ്റു ലക്ഷണങ്ങളാണ്. രോഗം പടരാതിരിക്കുന്നതിന് രോഗബാധിതമായ മരങ്ങൾ വേരോടെ പിഴുത് മാറ്റി നശിപ്പിക്കണം. ആദ്യഘട്ടത്തിൽ തന്നെ രോഗബാധ കണ്ടെത്തിയാൽ ആക്രമണവിധേയമായ ഓലകൾ വെട്ടിമാറ്റി തീയിട്ട് നശിപ്പിക്കുന്നത് രോഗം പടരാതിരിക്കുന്നതിന് സഹായിക്കും.

കുറച്ചു മാത്രം കായ്കൾ ഉണ്ടാകുകയോ ഒട്ടും കായ്കൾ ഉണ്ടാകാതിരിക്കുകയോ ചെയ്യുന്നതും പൂങ്കുല ഒന്നാകെ ചീഞ്ഞോ ഉണങ്ങിയോ നശിക്കുന്നതുമാണ് ഈ രോഗത്തിൻറെ ലക്ഷണം. കൂടുതൽ ഓലകൾ മുറിച്ച് മാറ്റുന്നതും അധികരിച്ച തണലും, വരൾച്ചയും, വൃത്തിയില്ലാത്ത പരിതസ്ഥിതിയും എല്ലാം ഈ രോഗത്തിന് കാരണമാകാം. ഉണങ്ങിയതും ചീഞ്ഞതുമായ കുലകൾ, ഉണങ്ങിയ ആൺകുലകൾ എന്നിവ നീക്കം ചെയ്ത് മരം വൃത്തിയാക്കിയത്തിനു ശേഷം പരാഗണം നടത്തിയാൽ ഇതിനു മാറ്റം വരുത്താം.

ഉണങ്ങിയതും രോഗം ബാധിച്ചതുമായ ഓലകളും നട്ട് മൂന്നു വർഷം വരെ ഉണ്ടാകുന്ന പൂങ്കുലകളും വെട്ടിമാറ്റണം. കായ്കൾ തുടങ്ങിയാൽ മണ്ടയിൽ 40 ഓലകൾ ഉണ്ടാകത്തക്കവിധം വേണം ഓലവെട്ടാൻ. വിളവെടുക്കുന്ന സമയത്തും കുറച്ചോലകൾ വെട്ടിമാറ്റേണ്ടതായിവരും. ക്രമത്തിനേ പാടുള്ളൂ എന്നു മാത്രം. ഉണങ്ങിയ ഇലകൾ കൊല്ലത്തിൽ ഒരു തവണ വെട്ടി മാറ്റി മണ്ട വൃത്തിയാക്കണം. വേനൽക്കാലത്ത്‌ ഇത് ചെയ്യുന്നതാണ് കൂടുതൽ നല്ലത്.

പരപരാഗണം നടക്കുന്ന വിളയാണ് എണ്ണപ്പന. എല്ലാ പെൺപൂക്കളിലും പരാഗണം നടന്നുവെന്നുറപ്പാക്കുന്നതിന് കൃത്രിമ പരാഗണം നടത്താറുണ്ട്. പരാഗണത്തിനു സഹായിക്കുന്ന വണ്ടിനെ (Elaedobius camerunicus) തോട്ടത്തിൽ വിടുന്നത് സ്വാഭാവിക പരാഗണത്തിന് സഹായകമാകും. പൂക്കൾ വിരിയുന്ന സമയത്ത്‌ ഈ വണ്ടുകൾ ആൺ പൂങ്കുലയിൽ കൂട്ടം കൂടി പെരുകുകയും പിന്നീട് പെൺപൂക്കളിലും പറന്നെത്തുന്നതിലൂടെ പരാഗണം ഫലപ്രദമാകുകയും ചെയ്യും.

നട്ട്, മൂന്നര-നാല് വർഷത്തിനുശേഷം ആദ്യ വിളവെടുപ്പ്‌ നടത്താം. പാകമായ പഴങ്ങൾ ഉതിർന്നു വീഴാൻ തുടങ്ങുന്നത് വിളവെടുപ്പിന് സമയമായി എന്ന് സൂചിപ്പിക്കുന്നു. കൂടുതൽ വിളഞ്ഞുപോയ കായ്കളിൽ നിന്നും ലഭിക്കുന്ന എണ്ണയുടെ അളവും ഗുണവും കുറയും. ചെറിയ മരങ്ങളിൽ നിന്നും ഉളികൊണ്ട് കുലയുടെ കട മുറിച്ച് കുല വലിച്ചെടുക്കുന്നതാണ് പതിവ്‌. കുറേകൂടി ഉയരം വെയ്ക്കുമ്പോൾ (10 വർഷം മുതൽ) അരിവാൾത്തോട്ടി ഉപയോഗിച്ചാണ് കുല വെട്ടുന്നത്. എന്നാൽ വളരെ ഉയരത്തിലുള്ള പനയിൽ കയറി കുല വെട്ടിയെടുക്കേണ്ടി വരും.

വിളവെടുത്തശേഷം കുലകൾ നാലാക്കി മുറിച്ച് ആവികൊള്ളിക്കുകയോ, തിളച്ച വെള്ളത്തിൽ 30-60 മിനിറ്റ് മുക്കി വെയ്ക്കുകയോ ചെയ്യുന്നു. ഇത് എണ്ണയിലുള്ള കൊഴുപ്പിനെ വിഘടിപ്പിക്കുന്ന എൻസൈമുകളെ നിർവീര്യമാക്കി ഫാറ്റി ആസിഡിൻറെ അളവ് കൂട്ടുന്നതിനും, ചതയ്ക്കുന്നതിന് സൗകര്യപ്പെടുന്ന വിധത്തിൽ പനങ്കുരു മൃദുവാക്കുന്നതിനും സഹായിക്കും. കുലയിൽ നിന്നും വേർപ്പെടുത്തിയത്തിനുശേഷം കുരു ചതച്ച് വീണ്ടും ചൂടാക്കി ഹൈഡ്രോളിക് പ്രസ്സിൽ പിഴിഞ്ഞെടുക്കുന്നു. ഇങ്ങനെ കിട്ടുന്ന എണ്ണ ശുദ്ധീകരിക്കുന്നതിനായി വീണ്ടും തിളപ്പിക്കുകയും വെള്ളത്തിനു മുകളിൽ തെളിയുന്ന എണ്ണ ഊറ്റിയെടുക്കുകയും ചെയ്യുന്നു.

എരുമപ്പാവൽ

ഭക്ഷ്യ യോഗ്യമായ ഒരു പച്ചക്കറിയാണ് എരുമപ്പാവൽ (ഇംഗ്ലീഷ്:Spiny gourd). നെയ്പ്പാവൽ, വെൺപാവൽ, കാട്ടുകൈപ്പയ്ക്ക, മുള്ളൻപാവൽ എന്നീ പേരുകളിൽ ഇത് വ്യത്യ്സ്ത പ്രദേശങ്ങളിൽ അറിയപ്പെടുന്നു . അസമിയ ഭാഷയിൽ ഭട് കരേല, ബംഗാളിയിൽ ഭട് കൊരോല, ഘീ കരോല, കങ്ക്‌രോൽ, തെലുങ്കിൽ ബോഡ കക്ക്‌രാ, ആ-കക്ക്‌രാ-കായ എന്നിങ്ങനെയാണു് നെയ്പ്പാവലിന്റെ പേര്.

ശരാശരി 10 സെന്റിമീറ്റർ വരെ വലിപ്പവും മദ്ധ്യഭാഗത്ത് നാലു സെന്റിമീറ്റർ വരെ വ്യാസവുമുള്ള എരുമപ്പാവലിന്റെ കായ്കൾക്കു് ഏകദേശം 30 മുതൽ 100 ഗ്രാം വരെ തൂക്കം കാണും. തൊലിക്കുപുറത്തു് മൃദുവും കനം കുറഞ്ഞതുമായ മുള്ളുകൾ കാണാം. നന്നായി മൂത്തതും എന്നാൽ പഴുത്തിട്ടില്ലാത്തതുമായ കായ്കൾക്കു് പച്ചനിറമാണു്.

പാവൽ വർഗ്ഗത്തിൽ (Momordica) ഉൾപ്പെടുന്ന, പ്രാദേശികമായ ഭക്ഷ്യപ്രാധാന്യമുള്ള ഈ പച്ചക്കറി പശ്ചിമഘട്ടത്തിനു പുറമേ ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും വ്യാപകമായി കൃഷി ചെയ്തു വരുന്നു. ഇന്ത്യയിൽ നിന്നും ബംഗ്ലാദേശിൽ നിന്നും ഇവ സാമാന്യമായ തോതിൽ കയറ്റുമതി ചെയ്യപ്പെടുന്നുണ്ട്. ഫലം മത്സ്യമാംസാദികളോട് ചേർത്ത് കറിയായോ മെഴുക്കുപുരട്ടിയായോ ഉണക്കി വറുത്തോ ഭക്ഷിക്കാം.

പാവൽ വർഗ്ഗത്തെക്കുറിച്ച് 2004-ൽ നടത്തിയ വിശദമായ പഠനത്തിലെ വിവരങ്ങൾ അനുസരിച്ച് കേരളത്തിലേയും കർണ്ണാടകത്തിലേയും ആദിദ്രാവിഡവിഭാഗങ്ങൾ മരുന്നിനും ഭക്ഷണത്തിനും ധാരാളമായി ഉപയോഗിക്കുന്ന പച്ചക്കറികളിൽ ഒന്നാണു് എരുമപ്പാവൽ. നേരിയമംഗലത്തെ മലയന്മാരും ചേർത്തലയ്ക്കു സമീപമുള്ള ഉള്ളാടൻ വൈദ്യന്മാരും ലേഹ്യമായുംഅൾസർ, മൂലക്കുരു, പാമ്പുവിഷം എന്നിവയ്ക്കുള്ള കഷായമായും ഈ സസ്യത്തിന്റെ കിഴങ്ങുകൾ ഉപയോഗിക്കാറുണ്ടത്രേ. മലമ്പണ്ടാരങ്ങൾ ഈ കിഴങ്ങുകൾ ഉപയോഗിച്ച് ഔഷധഗുണമുള്ള എണ്ണ തയ്യാർ ചെയ്യുന്നു. തല,അസ്ഥികൾ, നാഡികൾ എന്നിവയ്ക്കുണ്ടാകുന്ന പരിക്കുകൾക്കു് പ്രതിവിധിയായി അവർ ഈ എണ്ണ ഉപയോഗിക്കാറുണ്ടു്. നഗർഹോളിലെ ജൈനു കുറുംബൻ വർഗ്ഗക്കാർ ഈ കിഴങ്ങ് അരച്ചു കുഴമ്പാക്കി വൃഷണവീക്കം, മന്ത് തുടങ്ങിയ അസുഖങ്ങൾക്കു് മരുന്നായി ഉപയോഗിക്കാറുണ്ടു്. മദ്ധ്യപ്രദേശിലെ സഹരിയാർ വർഗ്ഗക്കാർ ഗർഭച്ചിദ്രത്തിനു് ഈ സസ്യത്തിന്റെ വേരു് കുഴമ്പാക്കി ഉപയോഗിക്കാറുണ്ടു്. ഇവയിലടങ്ങിയിരിക്കുന്ന മൊമോർക്കാറിൻ (momorcharin), ട്രൈക്കോസാന്തിൻ (trichosanthin) തുടങ്ങിയ എൻസൈമുകളുടെ റൈബോസോം നിർഗുണീകരണസ്വഭാവമായിരിക്കണം ഗർഭച്ഛിദ്രത്തിനുള്ള ശേഷിയുണ്ടാക്കുന്നതു് എന്നു് അനുമാനിക്കപ്പെടുന്നു. ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലെ വിവിധ സമുദായങ്ങൾ ഈദൃശമായ ഔഷധങ്ങൾക്കായി എരുമപ്പാവൽ ഉപയോഗിക്കുന്നുണ്ടു്.

ഭക്ഷ്യവസ്തുക്കൾക്കു് നിറം ചേർക്കാൻ പ്രകൃതിജന്യമായ അസംസ്കൃതവസ്തു എന്ന നിലയിൽ എരുമപ്പാവലിന്റെ കായ്കൾക്കുള്ളിലെ മാംസളമായ ദശ ഉപയോഗയോഗ്യമാണെന്നു് നിർദ്ദേശിക്കപ്പെട്ടിട്ടുണ്ടു്. ഇതു കൂടാതെ നൈസർഗ്ഗിക സൌന്ദര്യവർദ്ധക ക്രീം ആയും ലിപ് സ്റ്റിൿ ആയും ഈ ദശ സംസ്കരിച്ചെടുക്കാവുന്നതാണു്. അതിൽ അടങ്ങിയിട്ടുള്ള ലൈക്കോപീൻ(lycopene)ആണു് ഇതിനുപോൽബലകമായ രാസവസ്തു. ജലത്തിൽ ചേരുമ്പോൾ കടുംചുവപ്പു നിറമുണ്ടാക്കുന്ന പദാർത്ഥമാണു് ലൈക്കോപീൻ.

പല ഗോത്രസമൂഹങ്ങളുടേയും പൂജാവിധികളിൽ ഈ സസ്യത്തിനും കായ്കൾക്കും വിശേഷസ്ഥാനമുണ്ടു്.

കച്ചോലം

നിലത്ത് പറ്റി വളരുന്നതും ഇഞ്ചി വർഗ്ഗത്തിൽപെടുന്നതുമായ ഒരു ഔഷധസസ്യമാണ് കച്ചോലം അഥവാ കച്ചൂരി. ഇരുണ്ട പച്ചനിറമുള്ള ഇലകളും വെളുത്തപൂക്കളുമാണ് ഇതിനുള്ളത്. വാസനയുള്ള തൈലം അടങ്ങിയതും, ക്ഷാരഗുണമുള്ളതും, ഔഷധ നിർമ്മാണത്തിന് ഉപയോഗിക്കുന്നതുമായ ഒരു സസ്യമാണിത്. ഇതിന്റെ മണമുള്ള ഇഞ്ചി, മണൽ ഇഞ്ചി എന്നു പറയാറുണ്ട്.

ഇത് പ്രധാനമായും കാണപ്പെടുന്നത് ചൈന, തായ്‌വാൻ, കമ്പോഡിയ, ഇന്ത്യ എന്നിവടങ്ങളിലാണ്. കൂടാതെ ഇത് വ്യവസായിക അടിസ്ഥാനത്തിൽ തെക്ക് കിഴക്ക് ഏഷ്യയിൽ കൃഷിചെയ്യപ്പെടുന്നു. ഇത് ഭക്ഷണത്തിൽ ഒരു ആയുർവേദ മരുന്നായിഇന്തോനേഷ്യയിൽ, പ്രത്യേകിച്ചും ബാലിയിൽ ഉപയോഗിക്കുന്നു. ഇതിനെ ഇന്തോനേഷ്യയിൽ കെങ്കുർ എന്ന് അറിയപ്പെടുന്നു. ചൈനയിൽ ഇത് മരുന്നിനായി ഉപയോഗിക്കുന്നു. ഷാ ജിയാങ്ങ് എന്ന പേരിൽ ഇത് ചൈനയിലെ കടകളിൽ ലഭ്യമാണ്.  നല്ല വളക്കൂറും നനവും ഉള്ള മണ്ണിൽ‌ ഇന്ത്യയിൽ എല്ലായിടത്തും ഏതു കാലാവസ്തയിലും വളരും.വേനൽ‌ കൂടുമ്പോൽ‌ ഇല കൊഴിയും ഇതിന് ചെറുതായികർപ്പൂരത്തിന്റെ രുചിയാണ്ഇതിന്റെ വേരിൽ നിന്ന് ഉണ്ടാക്കുന്ന എണ്ണ കൊണ്ട് ചൈനീസ് മരുന്നുകൾ ഉണ്ടാക്കുന്നു.  ഇവയിൽ നിന്നുണ്ടാക്കുന്ന തൈലം ദഹനമില്ലായ്മ, പനി, വയറു വേദന എന്നിവക്ക് പ്രതിവിധിയായി ഉപയോഗിക്കുന്നു.ച്യവനപ്രാശം, മഹാരാസ്നാദി കഷായം, രാസ്നരൻഡാദി കഷായം, അഗസ്ത്യ രസായനം എന്നിവയിലെ ഒരു ചേരുവയാണ്.

കച്ചോലകിഴങ്ങ് ഉണക്കിപ്പൊടിച്ചത് തേനിൽ ചേർത്ത് കഴിക്കുന്നത് ചുമ മാറാൻ നല്ലതാണു്. ഛർദ്ദിക്കു് നല്ലതാണ്. കച്ചോലം ഉത്തേജകവും വേദനസംഹാരിയും മൂത്രവർദ്ധകവും കഫനിവാരണിയും ആണ്.

കടലാവണക്ക്

ഭാരതത്തിൽ ഏകദേശം മുഴുവൻ പ്രദേശങ്ങളിലും വളരുന്ന ഒരു സസ്യമാണ്‌ കടലാവണക്ക്. ഇതിനെ വേലി തിരിക്കുന്നതിന്‌ ഉപയോഗിക്കുന്നുണ്ട്. അപ്പ, കമ്മട്ടി, കുറുവട്ടി എന്നീ പേരുകളിലും അറിയപ്പെടുന്ന ഈ സസ്യത്തിന്റെ ശാസ്ത്രീയനാമം Jatropha curcas എന്നാണ്‌. ഇത് Euphorbiaceae സസ്യകുടുംബത്തിലെ അംഗമാണ്‌ സംസ്കൃതത്തിൽ ദ്രാവന്തി, ഇംഗ്ലീഷിൽ Purging nut,  വരൾച്ചയുള്ള പ്രദേശങ്ങളിലും വളരുന്ന ഈ വൃക്ഷത്തിന്റെ കായയിൽ നിന്നും വേർതിരിച്ചെടുക്കുന്ന എണ്ണബയോ ഡീസൽ നിർമ്മാണത്തിനായി ഉപയോഗിക്കുന്നുപ്രധാനമായും വിത്തുകൾ വഴിയോ തണ്ടുകൾ മുറിച്ചുനട്ടോ ആണ്‌ ഇതിന്റെ വംശവർദ്ധന നിലനിർത്തുന്നത്. തടി മൃദുവായതും പശപോലെയുള്ള കറയുള്ളതുമാണ്‌. ഇലകൾ ചെറിയ തണ്ടുകളിൽ ഓരോന്നായി കാണപ്പെടുന്നു. പച്ച നിറം കലർന്ന മഞ്ഞ പൂക്കളാണ്‌ ഇതിനുള്ളത്. പച്ചനിറത്തിൽ കാണപ്പെടുന്ന കായ്കൾ പാകമാകുമ്പോൾ മഞ്ഞ നിറമാകുന്നു. ഓരോ കായ്കളിലും കറുത്ത നിറത്തിൽ 3വീതം വിത്തുകൾ ഉണ്ടായിരിക്കും. ഇതിന്റെ ഇലകൾ, വിത്തുകൾ , വിത്തിൽ നിന്നും വേർതിരിച്ചെടുക്കുന്ന എണ്ണ എന്നിവയാണ്‌ പ്രധാന ഉപയോഗവസ്തുക്കൾ.

കരിഞ്ചീരകം

1.  പെട്ട ഒരു  സസ്യമാണ് കരിഞ്ചീരകം.ശാസ്ത്രീയ നാമം Carum carvi എന്നാണ്. ഇംഗ്ലീഷിൽ Caraway, meridian fennel, Persian cumin എന്നൊക്കെയും സംസ്കൃതത്തിൽ ക്രുഷ്ണജീരക:, ബഹുഗന്ധ, കാല, നീല എന്നൊക്കെയും പേരുകളുണ്ട്.

ഇന്ത്യയിൽ Carum carviയെയാണ് കൂടുതലായി കരിംജീരകമായി ഉപയോഗിക്കുന്നത്.

പടിഞ്ഞാറൻ ഏഷ്യ, യൂറോപ്പ്, വടക്കൻ ആഫ്രിക്ക എന്നിവിടങ്ങളാണ് ജന്മസ്ഥലമായി കണക്കാക്കുന്നത്. ഇതിന്റെ ഫലത്തെ, തെറ്റായി വിത്തായി കണക്കാക്കുന്നു.

carum bulbocastanum, nigella sativa കേരളത്തിൽ റാണ്ൻ കുലേസി കുടുംബത്തിൽ പെട്ട നൈഗെല്ല സറ്റൈവയെ കരിംജീരകമായി കണക്കാക്കുന്നു.

കരിങ്ങാലി

ഒരു ഔഷധസസ്യമാണ് കരിങ്ങാലി. മുള്ളുകളുള്ള ഒരു ഇലപൊഴിയും വൃക്ഷമാണ് ഇത്. ഇതിന്റെ ശാസ്ത്രീയനാമം അക്കേഷ്യ കറ്റെച്ചു (Acacia catechu). 15 മീറ്റർ വരെ ഉയരത്തിൽ വളരുന്നു. ചൈന, ഇന്ത്യ എന്നീ രാജ്യങ്ങളിലും ഇന്ത്യൻ മഹാസമുദ്രത്തിലെ ദ്വീപുകളിലും കാണപ്പെടുന്നു. കേരളത്തിൽ ഇവ വ്യാപകമായി വളരുന്നു. ധന്തധാവനത്തിനായി കരിങ്ങാലി ഉപയോഗിക്കുന്നതിനാൽ സംസ്കൃതത്തിൽ ഇതിനെ ദന്തധാവന എന്നും വിളിക്കുന്നു. ഇവയുടെ പൂക്കളുടെ പ്രത്യേകത മൂലം ഇവയെ പലതായി തരം തിരിച്ചിട്ടുണ്ട്. ദാഹശമനിയായും കരിങ്ങാലി ഉപയോഗിക്കുന്നു.

  • ആംഗലേയം: ഡാർക്ക് കറ്റെച്ചു, കറ്റെച്ചു ട്രീ
  • സംസ്കൃതം:ദന്തധാവന, ഖദിര, രക്തസാരം, യ്‌ഞജാംഗ

കാതൽ‌, തണ്ട്, പൂവ് എന്നിവ ഔഷധനിർമാണത്തിനു ഉപയോഗിക്കുന്നു. ഖദിരാരിഷ്ടം, ഖദിരാദി ഗുളിക ഖദിരാദി കഷായം എന്നിവ ഉണ്ടാക്കുന്നതിൻ ഉപയോഗിക്കുന്നു.. ആയുർവേദത്തിൽ ഇതിനെ കുഷ്ഠഘ്‌നൗഷധങ്ങളുടെ വർഗ്ഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

കരിനൊച്ചി

ബംഗാൾ, കേരളം, തമിഴ്നാട് എന്നിവിടങ്ങളിൽ കാണപ്പെടുന്ന ഒരു ഔഷധസസ്യമാണ്‌ കരിനൊച്ചി (കരുനൊച്ചി). വേദനസംഹാരിയായി ഉപയോഗിക്കാവുന്ന ഒരു ഔഷധം കൂടിയാണിത്[1] പുഷ്പത്തിന്റേയും ഇലയുടെ നിറത്തെ ആധാരമാക്കിയും കരിനൊച്ചി, വെള്ളനൊച്ചി, ആറ്റുനൊച്ചി എന്നിങ്ങനെ നൊച്ചിയെ മൂന്നായി തരം തിരിക്കാവുന്നതാണ്‌.

മൂന്ന് മീറ്ററോ അതിലും കൂടുതലോ ഉയരത്തിൽ ശാഖോപശാഖകളായി പടർന്ന് വളരുന്ന ഒരു സസ്യമാണിത്. ഇതിന്റെ തൊലി ഇരുണ്ട് ചാരനിറത്തിലായിരിക്കും കാണപ്പെടുക. ഇലകൾ സമ്മുഖമായി വിന്യസിച്ചിരിക്കുന്നു. ഒരു സം‌യുക്ത് അപ്ത്രത്തിൽ 3-5 വരെ പത്രകങ്ങളും ഉണ്ടായിരിക്കും. പത്രവൃന്തത്തിന്‌ 7-9 സെന്റീമീറ്റർ വരെ നീളമുണ്ടായിരിക്കും. ഇവയുടെ അഗ്ര ഭാഗത്ത് സ്ഥിതിചെയ്യുന്ന ഇലകൾക്ക് 8-14 സെന്റീമീറ്റർ വരെ നീളവും 2-3 സെന്റീമീറ്റർ വരെ വീതിയും ഉണ്ടായിരിക്കും. ഇതിൽ പാർശ്വപത്രകങ്ങൾ വലിപ്പം കുറഞ്ഞവയും ആയിരിക്കും. ഈ ഇലകളൂടെ അടിവശത്ത് നേർത്ത രോമങ്ങൾ കാണാവുന്നതുമാണ്‌. ഇലയുടെ മുകൾ ഭാഗത്തിന്‌ പച്ച നിറവും അടിഭാഗത്തിന്‌ വയലറ്റു കലർന്ന പച്ച നിറവുമായിരിക്കും ഉണ്ടാകുക. പൂങ്കുലകൾ ചെടിയുടെ അഗ്രഭാഗത്ത് കുലകളായി ഉണ്ടാകുന്നു. ഇതിന്‌ ഏകദേശം 30 സെന്റീ മീറ്റർ നീളം കാണും. പൂക്കൽ ചെറുതും സഹപത്രകങ്ങളോടുകൂടിയതും ദ്വിലിംഗികളും പാടലവർണ്ണത്തോടുകൂടിയവയും ആയിരികും. ബാഹ്യ ദളപുടം ചെറുതും നാളാകൃതിയിലുള്ളവയും അഞ്ച് പാളികളോട് കൂടിയവയും ദീർഘസ്ഥായിയുമാണ്‌. ദളപുടം ചെറുതും നാളാകൃതിയിലുള്ളവയും അസമവും അഞ്ച് പാളീകളോട് കൂടിയതുമാണ്‌. നാല് കേസരങ്ങൾ ഉള്ളവയിൽ രണ്ടെണ്ണം വലുതും രണ്ടെണ്ണം ചെറുതും ആയിരിക്കും. അണ്ഡാശയം ഊർദ്ധവർത്തിയും 2 മുതൽ 4 വരെ അറകളോട് കൂടിയതും ആയിരിക്കും. ഫലം ഉരുണ്ട ആകൃതിയിലുള്ളതും, നാല്‌ വരെ വിത്തുകൾ അടങ്ങിയിട്ടുള്ളവയും ആയിരിക്കും. ഇലകളിൽ ബാഷ്പശീലതൈഅലം, റേസിൻ, സുഗന്ധതൈലം, കാർബണിക അമ്‌ളങ്ങൾ, ആൽക്കലോയിഡുകൾ എന്നിവ അടങ്ങിയിരിക്കുന്നു.

കയ്യോന്നി

ഉഷ്ണരാജ്യങ്ങളിൽ ഈർപ്പമുള്ള പ്രധേശങ്ങളിൽ വളരുന്ന ഒരു ഔഷധസസ്യമാണ്‌ കയ്യോന്നി.(ശാസ്ത്രീയനാമം: Eclipta prostrata). (ഉച്ഛ: Kayyonni) കഞ്ഞുണ്ണി എന്നും അറിയപ്പെടുന്നു. ആസ്റ്ററേസീ കുടുംബത്തിൽ പെട്ട ചെടിയാണിത്. ഈർപ്പമുള്ളസമതലങ്ങളിലും വയൽ വരമ്പുകളിലും തഴച്ചു വളരുന്ന ഈ സസ്യം മുടി വളരാനും കാഴ്ചശക്തി വർദ്ധിപ്പിക്കാനനും ഉപയോഗിച്ചുവരുന്നു. കരളിനു നല്ല ടോണിക് ആയും ആയുർവേദത്തിൽ ഉപയോഗിക്കുന്നുണ്ട്. വാതസംബന്ധമായ സർവ്വരോഗങ്ങൾക്കും അത്യുത്തമം. തലയിൽ എണ്ണ കാച്ചി ഉപയോഗിക്കാം. കാഴ്ച വർദ്ധന, കഫരോഗ ശമനത്തിന് ഫലപ്രദംപുഷ്പത്തിന്റെ നിറഭേദം അനുസരിച്ച് വെള്ള (ഏക്ലിപ്റ്റ ആൽബ), മഞ്ഞ, നീല എന്നിങ്ങനെ മൂന്നിനങ്ങൾ ഉണ്ട്. ഇവയിൽ വെള്ളയിനം ആണ് കേരളത്തിൽ കാണപ്പെടുന്നത്. 70 സെ.മീ. വരെ ഉയരത്തിൽ വളരുന്ന ഈ ചെടിയുറ്റെ തൺറ്റ്, വളരെ മൃദുവും വെളുത്ത നനുത്ത രോമങ്ങൾ നിറഞ്ഞതുമാണ്. ശാഖകൾ കുറവാണ്. ഇലകൾ ലഘുവും സമ്മുഖവും അറ്റം കൂർത്തതുമാണ്. 6-8 മി.മീ വ്യാസമുള്ള മുണ്ഡമഞരിയാണ് പൂങ്കുല. ഇത് പത്രകക്ഷങ്ങളിൽ കാണുന്നു. മുണ്ഡമഞജരിയുടെ ഉള്ളിൽ ദ്വിലിംഗപ്പൂക്കളും പുറമെ ചുറ്റുമായി ജനിപുഷ്പങ്ങളും കാണുന്നു.

ഇലയിൽ എക്ലിപ്റ്റൈൻ (Ecliptine) എന്ന ആൽകലോയ്ഡ് അടങ്ങിയിരിക്കുന്നു. കൂടതെ സ്റ്റിഗ്മാസ്റ്റീറോൾ, ആല്ഫാ ടെർതിയെനൈൽ മെതനോൾ, ഏപിജെനീൻ, ലുടിയോലിൻ, ബീറ്റ അമാരിൻ, നീകോട്ടിൻ എന്നീ രാസവസ്തുക്കളും കാണുന്നു. തണ്ടിൽ വെഡിലോലാകറ്റോൺ (Wedelolacton) എന്ന പദാർത്ഥം കാണപ്പെടുന്നു. എക്ലിപ്റ്റൈൻ ആണ് മുടി കൊഴിച്ചിൽ തടയാനായി ഉപയോഗിക്കുന്നത്.  ആയുർവേദശാസ്ത്ര പ്രകാരം, രസം :കടു, തിക്തം ഗുണം :രൂക്ഷം, കഘു, തീക്ഷ്ണം വീര്യം :ഉഷ്ണം വിപാകം :കടു

സമൂലം ചെടിയുടെ എല്ലാ ഭാഗങ്ങളും ഔഷധമായി ഉപയോഗിക്കാറുണ്ട്. ഇലകളുടെ നീരാണ് കേരവർദ്ധകം. ചെടി മുഴുവനായും കഷായം വയ്ച് കഴിക്കുന്ന ഉദര കൃമിക്കും കരളിലും പ്രയോജനകരമാണ്

ആയുർവേദ ശാസ്ത്രശാഖയിൽ തലവേദനക്കും മുടുകൊഴിച്ചിലിനും ഇതിന്റെ നീർ ഉപയോഗിക്കുന്നു, വിഖ്യാതമായ ചരക സംഹിതയിലും അഷ്ടാംഗ ഹൃദയത്തിലും ഇതിനെക്കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്. നീർ ഇടിച്ചു പിഴിഞ്ഞ് എടുത്ത ശേഷം ഇല അരച്ചത് കൽക്കമാക്കി ചേർത്ത് എള്ളെണ്ണയിൽ വിധി പ്രകാരം കാച്ചി എടുക്കുകയാണ് ചെയ്യുന്നത്. ഈ എണ്ണ തലയിൽ പുരട്ടുന്നത് മുടിവളരാൻ സഹായിക്കും എന്ന് വിവിധ ഗ്രന്ഥങ്ങളിൽ പ്രതിപാദിച്ചിരിക്കുന്നു.

ഉദരകൃമിയുള്ളവർക്ക് കയ്യോന്നി നീർ അവണക്കെണ്ണയിൽ ഇടവിട്ട് ദിവസങ്ങളിൽ കുടിക്കുന്നത് വിധിച്ചിട്ടുണ്ട്

സമൂലകഷായം കരളിനെ ഉത്തേജിപ്പിക്കാനായി ഉപയോഗിച്ചുവരുന്നു.

ചെടി സമൂലം അരച്ച് ദേഹത്ത് പൂശുന്നത് വേദന സംഹാരിയായി പ്രവർത്തിക്കുന്നു

വ്രണങ്ങളിലും ഇലയുടെ നീർ ഉപയോഗിക്കുന്നത് നല്ലതാണ്.

കമ്യൂണിസ്റ്റ് പച്ച

അമേരിക്കൻ തദ്ദേശവാസിയായ ഒരു കുറ്റിച്ചെടിയാണ് കമ്യൂണിസ്റ്റ് പച്ച. (ഇംഗ്ലീഷ്:Common Floss Flower). ഇതിന്റെ ശാസ്ത്രീയ നാമം ക്രോമോലിന ഓഡോറാറ്റ (Chromolaena odorata) എന്നാണ്. സൂര്യകാന്തി കുടുംബത്തിലെ Asteraceae ഫാമിലിയിലാണിത് ഉൾപ്പെടുന്നത്. ഉഷ്ണമേഖലാരാജ്യങ്ങളിൽ വളരെ സമൃദ്ധമായി വളരുന്ന ഒരു ഏക വാർഷിക ചെടിയാണ്‌ ഇത്.

മറ്റു സസ്യങ്ങൾക്കു ഇടനൽകാതെ കൂട്ടത്തോടെ വളർന്നു വ്യാപിക്കുന്ന കമ്യൂണിസ്റ്റ് പച്ച കേരളത്തിലെ ഒരു അധിനിവേശസസ്യമാണ്. തെക്കേ അമേരിക്കയും മധ്യ അമേരിക്കയും സ്വദേശമായ ഈ സസ്യം ഇന്നു ഏഷ്യയിലും ആഫ്രിക്കയിലും പെസഫിക് മേഖലയിലും എത്തിയിരിക്കുന്നു.പ്ളാന്റേഷനുകളിലും കൃഷിയിടങ്ങളിലും ഒരു ശല്യമായി വളരുന്ന ഈ കള പ്രാദേശിക സസ്യങ്ങൾക്കു ഭീഷണി സൃഷ്ടിക്കുന്നു. സംരക്ഷിത വനമേഖലകൾക്കും ജൈവ വൈവിധ്യത്തിനും ഈ സസ്യം ഒരു ഭീഷണിയാണ്. തീവ്രമായ വംശവർധനശേഷിയുള്ള ഈ സസ്യം വിത്തുകളിലൂടെയും തണ്ടുകളിലൂടെയും പ്രജനനം നടത്തുന്നു. വിത്തുകളുടെ അറ്റത്തുള്ള ഒരു പറ്റം ചെറിയ നാരുകളുടെ സഹായത്തോടെ കാറ്റിൽ പറന്നാണ് വിദൂരസ്ഥലങ്ങളിലേക്ക് വിത്തുവിതരണം നടത്തുന്നത്. അതേ സമയം, നനവുള്ള മണ്ണിൽ വീഴുന്ന ഒരു ചെറിയ കഷണം തണ്ടു പോലും പെട്ടെന്നു കിളിക്കുകയും ചെയ്യുന്നുണ്ട്. സാധാരണയായി കുറ്റിച്ചെടി പോലെ വളരുന്ന കമ്യൂണിസ്റ്റ് പച്ച മറ്റു മരങ്ങളുടെ തണലിൽ നിന്ന് രക്ഷപെടാനായി ആ മരങ്ങളുടെ മുകളിലേക്ക് ഒരു വള്ളി പോലെ പടർന്നു കയറുന്നതായും കണ്ടുവരുന്നു.

കുലകളായുണ്ടാകുന്ന പൂക്കൾക്ക് വെള്ളനിറമാണ്. ഇലകൾ പൊട്ടിച്ചു ഞെരുടുമ്പോൾ ഒരു പ്രത്യേക ഗന്ധം പ്രസരിക്കുന്നുണ്ട്. അതിനാൽ സംസ്കൃതത്തിൽ ഇതിനെ തീവ്രഗന്ധ എന്നു വിളിക്കുന്നു.

സ്ഥലഭേദമനുസരിച്ച് മുറിപ്പച്ച, ഐമുപ്പച്ച, കാട്ടപ്പ, നീലപ്പീലി, നായ് തുളസി, പൂച്ചെടി, അപ്പ എന്നീ പേരുകളിലും അറിയപ്പെടുന്നു. ചില പ്രദേശങ്ങളിൽ വേനപ്പച്ചഎന്ന പേരുമുണ്ടെങ്കിലും ആ പേരിൽത്തന്നെ അറിയപ്പെടുന്ന മറ്റൊരു സസ്യവുമുണ്ടു്. ഹിന്ദിയിൽ തീവ്ര ഗന്ധ (तीव्र गंधा). കേരളത്തിൽ കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം പ്രചരിക്കുകയും കമ്യൂണിസ്റ്റ് നേതൃത്വത്തിൽ ലോകത്താദ്യമായി ഒരു ജനായത്ത സർക്കാർ ഉണ്ടാവുകയും ചെയ്ത 1950കളിൽ തന്നെയാണു് ഈ ചെടിയും വ്യാപകമായി തഴച്ചുവളരാൻ തുടങ്ങിയതു്. അതുകൊണ്ടു് കമ്യൂണിസ്റ്റ് പച്ച എന്നും ഐമുപ്പച്ച (ഐക്യമുന്നണിപ്പച്ച) എന്നും ഈ ചെടിക്കു് പേർ വിളിച്ചുവന്നു. പിൽക്കാലത്തു് പ്രസക്തി നഷ്ടപ്പെട്ടതോടെ ഐമുപ്പച്ച എന്ന പേരിനു് പ്രചാരം തീരെക്കുറഞ്ഞു. സിയാം കള (Siam Weed), ക്രിസ്മസ് ബുഷ് (Christmas Bush), ഡെവിൾ കള (Devil Weed), കാംഫർ ഗ്രാസ്സ് (Camfhur Grass) ഫോസ്സ് ഫ്ളവർ (Common Floss Flower) എന്നീ വിവിധപേരുകളിൽ കമ്മ്യൂണിസ്റ്റ് പച്ച അറിയപ്പെടുന്നു.

ഇതിന്റെ ഇല ഇടിച്ചുപിഴിഞ്ഞ് നീരെടുത്ത് മുറിവിൽ പുരട്ടിയാൽ മുറിവ്‌ വേഗം ഉണങ്ങുന്നതാണ്‌. ഇതുമൂലം വ്രണായാമം (Tetanus)ഉണ്ടാവുകയില്ല. കൂടാതെ ഇതിന്റെ വേര്‌ ഇടിച്ചുപിഴിഞ്ഞ നീര്‌ ഒരൗൺസ് വീതം കാലത്ത് കറന്നയുടൻ പാലിൽ ചേർത്ത് കഴിച്ചാൽ മൂത്രത്തിലെ കല്ല് പൊടിഞ്ഞ് പുറത്ത് പോകുന്നതാണ്‌[1]. കമ്യൂണിസ്റ്റ് പച്ചയുടെ തളിരില മുറിവിനു മരുന്നായി ഉപയോഗിക്കാറുണ്ട്. ചിക്കുൻ ഗുനിയയ്ക്ക് ഒരു ഔഷധമായും ഇതു ഉപയോഗിക്കുവാൻ തുടങ്ങിയിരിക്കുന്നു. ഇലയിട്ടു തിളപ്പിച്ച വെള്ളം ഒഴിച്ചു കുളിച്ചാൽ വേദനയ്ക്ക് ആശ്വാസം കിട്ടുമത്രേ.

കൊന്ന മരം

മലയാളികളുടെ വിശേഷിച്ചും ഹൈന്ദവരുടെ ഉത്സവമായ വിഷുവുമായി കണിക്കൊന്ന അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. വിഷുവിന് കണികണ്ടുണരാൻ ഉപയോഗിക്കുന്ന പ്രകൃതി വിഭവങ്ങളിൽ പ്രധാനമാണ് കണിക്കൊന്നപ്പൂക്കൾ. കണിക്കൊന്ന എന്ന പേരു ലഭിച്ചതും ഈ ആചാരത്തിൽ നിന്നാണ്.

സംസ്കൃതത്തിൽ അരഗ്വദഃ, നൃപേന്ദ്രം, രാജവൃക്ഷ, ശ്വാമാം, ദീർഘഫല, കർണ്ണികാരം എന്നൊക്കെയാണ്‌ പേരുകൾ, അമലതാസ് എന്ന് ഹിന്ദിയിലും ആരഗ്വധമു, കൊന്ദ്രക്കായ് എന്നൊക്കെ തെലുങ്കിലും സോൻഡൽ, സുൻസലി എന്നൊക്കെ ബംഗാളിയിലും വിളിക്കുന്നു. തമിഴിൽ കൊന്നൈ എന്ന് തന്നെയാണ്‌. കേരളീയർ പുതുവർഷാരംഭത്തിൽ കണി കാണുന്ന പൂക്കളായതിനാലാണ്‌ കണിക്കൊന്ന എന്ന പേര്‌.

ഏഷ്യൻ രാജ്യങ്ങളിൽ ധാരാളം കാണപ്പെടുന്നു. പടിഞ്ഞാറ് പാകിസ്താൻ മുതൽ കിഴക്ക് മ്യാന്മർ, തെക്ക്  ശ്രീലങ്ക വരെയും ഈ വൃക്ഷം കാണപ്പെടുന്നു. ഇന്ത്യയിൽ മിക്കസ്ഥലങ്ങളിലും കാണപ്പെടുന്നു. ഇലപൊഴിയും കാടുകളിലും, ഉഷ്ണമേഖലാ ശുഷ്കവനങ്ങളിലും, ഉഷ്ണമേഖലാ നാട്ടുമ്പുറങ്ങളിലും കണ്ടുവരുന്നു.ഹിമാലയത്തിൽ1200 മീറ്റർ ഉയരത്തിൽ വരെ വളരുന്നു. തണ‍ൽ‌വൃക്ഷമായും അലങ്കാരത്തിനായും വച്ചു പിടിപ്പിക്കുന്നവരുണ്ട്.

12-15 മീറ്റർ വരെ ഉയരത്തിൽ വളരുന്ന വൃക്ഷമാണ് കണിക്കൊന്ന. 60 സെന്റീമീറ്റർ വരെ നീളത്തിലുള്ള തണ്ടുകളിൽ നാലു മുതൽ എട്ടുവരെ ഗണങ്ങളായി കാണുന്ന ഇലകൾക്ക് 3 ഇഞ്ചുവരെ വലിപ്പമുണ്ടാകും. മരപ്പട്ടയുടെ ബാഹ്യഭാഗം ചാര നിറത്തിലുള്ളതും ആന്തരഭാഗം ഇളം മഞ്ഞയുമാണ്‌. തൊലിക്ക് നല്ല കട്ടിയുണ്ട്. ഇലകൾ പിച്ഛകസമ്യുക്തമാണ്‌. 22-50 സെം.മീ നീളമുള്ള ഇലകളാണ്‌ കാണപ്പെടുന്നത്. ഒരിലയിൽ 4-8 ജോഡി പത്രകങ്ങൾ സമ്മുഖമായി വിന്യസിച്ചിരിക്കുന്നു. ഒരോ പത്രകത്തിനും 15 സെ.മീ നീളം, 7 സെ.മീ. വീതി ഉണ്ടാവും. വസന്തകാലത്ത് പൂത്തുതളിർക്കുമ്പോൾ മഞ്ഞ പൂക്കളാൽ വർണ്ണാഭമായ കൊന്നയെ തിരിച്ചറിയാൻ ബുദ്ധിമുട്ടില്ല. കുലയായി താഴേക്കു തൂങ്ങിക്കിടക്കുന്ന മഞ്ഞ പൂക്കളാണ് കണിക്കൊന്നയെ ആകർഷകമാക്കുന്നത്. പൂക്കളുടെ ഈ ഘടനകൊണ്ടാണ് ഇന്ത്യൻ ലബർനം എന്ന ഇംഗ്ലീഷ് പേരു ലഭിച്ചത്. യൂറോപ്പിൽ സാധാരണമായ ലബർനത്തിനും കണിക്കൊന്നയുടെ അതേ ഘടനയാണ്; വിശേഷിച്ചും പൂക്കൾക്ക്. ഫെബ്രുവരി മുതൽ മൂന്ന് നാലു മാസങ്ങളാണ് കണിക്കൊന്നകളുടെ പൂക്കാലം. മറ്റു കാലങ്ങളിലും ഭാഗികമായി പൂക്കാറുണ്ട്. പൂങ്കുലക്ക് 50 സെ.മീ. നീളം ഉണ്ടാവുന്നു. ഏറ്റവും ആദ്യമുള്ള പൂക്കൾ ആദ്യം വിരിയുന്നു. ഒരോ പൂവിനും പച്ചകലർന്ന മഞ്ഞനിറമുള്ള 5 ബാഹ്യദളങ്ങളും മഞ്ഞനിറമുള്ള 5 ദളങ്ങളും ഉണ്ട്. 10 കേസരങ്ങൾ 3 ഗ്രൂപ്പുകളായി നിൽക്കുന്നു. കേസരങ്ങളുടെ നിറം മഞ്ഞയാണ്. നേർത്ത സുഗന്ധമുണ്ട്.

പയറുപോലെ മെലിഞ്ഞു നീണ്ടതാണ് കണിക്കൊന്നയുടെ കായ്കൾ.30-60 സെ.മീ. നീളമുണ്ടാവും. ഇളംകായ്ക്ക് പച്ചനിറവും മൂത്തുകഴിഞ്ഞാൽ കാപ്പി നിറവുമാണ്‌. ഇതിനുള്ളിലെ പശപ്പിൽ തവിട്ടു നിറത്തിൽ പയറുമണികൾ പോലെ വിത്തുകൾ കാണും. ഇവയ്ക്ക് ചെറുമധുരവുമുണ്ട്. പുഡിംഗ് പൈപ് ട്രീഎന്ന മറ്റൊരു പേരിൽ ഇംഗ്ലീഷിൽ അറിയപ്പെടാനുള്ള കാരണമിതാണ്. പക്ഷികളും മൃഗങ്ങളും വിശേഷിച്ച് കരടികൾ കണിക്കൊന്നയുടെ വിത്തുകൾ ഭക്ഷിക്കുന്നു. വിത്തുകൾ മൂലമാണ്‌ പ്രവർദ്ധനം നടക്കുന്നത്. കായ വിളയാൻ ഏതാണ്ട് ഒൻപത് മാസമെടുക്കും.

കമ്പിളിമരം

കേരളത്തിലെ നിത്യഹരിതവനങ്ങളിലും ഇലകൊഴിയുംവനങ്ങളിലും കണപ്പെടുന്ന ഒരിനം വൃക്ഷമാണ് കമ്പിളിമരം. ഇത് കനല, നാശകം,കാട്ടുചെമ്പകം എന്നീ പേരുകളിലും അറിയപ്പെടുന്നു. കേരളത്തിലെ ശുഷ്കവനങ്ങളിലും ഇവ അപൂർവമായി കാണപ്പെടുന്നു. പുള്ളിവാലൻ ശലഭം ഇതിന്റെ ഇലകളിൽ മുട്ടയിടുന്നു.

10 മീറ്റർ വരെ ഉയരത്തിലാണ് മരം സാധാരണയായി വളരുന്നത്. ഇലപൊഴിക്കും മരമായ കമ്പിളി വർഷത്തിൽ പലപ്പോഴായി ഇലപൊഴിക്കുന്നു. ചാരനിറത്തിലുള്ള മരത്തിന്റെ തൊലി കോർക്കുപോലെയാണ്. ചെറിയ പൂക്കൾക്ക് കേസരങ്ങളും ദളങ്ങളും ബാഹ്യദളങ്ങളും അഞ്ചുവീതമുണ്ട്. നാല് അറകളുള്ള അണ്ഡാശയത്തിൽ രണ്ട് ബീജങ്ങൾ കാണുന്നു. മൂപ്പെത്തുന്ന വിത്തിനു കറുപ്പുനിറമാണ്. മരങ്ങളുടെ വിത്തുകളിൽ വളരെ വലിപ്പം കുറഞ്ഞ വിത്തുകളാണ് കമ്പിളിയുടേത്. ഈർപ്പമുള്ള മണ്ണിൽ ഇവ വളരെ വേഗം വളരുന്നു. വെള്ളനിറമുള്ള തടിക്കു ഭാരവും ഉറപ്പും കുറവാണ്.

ചില ആയുർവേദമരുന്നുകളിൽ കമ്പിളിമരത്തിന്റെ വേര് ഉപയോഗിക്കുന്നു. ശരീരത്തിന്റെ നിറം വർദ്ധിപ്പിക്കാനായി വേരോ വേരിന്റെ തൊലിയോ കഷയാം ഉണ്ടാക്കാറുണ്ട്.

കടുക്ക

വലിയ മരമായി വളരുന്ന ഔഷധസസ്യമാണ് കടുക്ക. (ശാസ്ത്രീയനാമം: Terminalia chebula). വേനൽകാലത്തും മഞ്ഞുകാലത്തും ഇവ ഇലപൊഴിക്കുന്നു. ശാഖകളുടെ അഗ്രഭാഗത്തായി വെള്ള നിറത്തിലുള്ള പൂങ്കുലകൾ കാണപ്പെടുന്നു. ഇതിന്റെ വിത്തിന് കയ്പും മധുരവും സമം അനുഭവപ്പെടുന്നു.

കടുക്ക (ടെർമിനാലിയ ചെബ്യുള) ഏഴു തരമുണ്ടെന്ന് പറയുന്നുവെങ്കിലും പ്രധാനമായി നാലു തരമാണ് കാണുന്നത്.

  • 1. വലിപ്പവും കനവും കട്ടിയും കൂടിയതും, രണ്ട് ഇഞ്ചോളം നീളമുള്ളതും, മഞ്ഞ കലർന്ന തവിട്ടു നീറത്തോടും, മഞ്ഞയോ കടും തവിട്ടു നിറമോ ഉള്ള കഴമ്പും കുരുവും ചേർന്നത്. ചവർപ്പ് രുചി. ആയുർവേദത്തിൽ ഒരു പ്രധാനപ്പെട്ട വിരേചനൌഷധമാണിത്.
  • 2. വരകൾ കുറഞ്ഞതും ഒരിഞ്ചോളം വലിപ്പമുള്ളതും, പുറന്തോട്, കഴമ്പ്, പരിപ്പ് മഞ്ഞ നിറമുള്ളതും, ചവർപ്പ് ആദ്യത്തേതിലും കുറവ്.
  • 3. കടുത്ത തവിട്ടു/കറുപ്പ് നിറം. ആദ്യ രണ്ട് തരത്തിലും വലിപ്പം കുറവ്. കഴമ്പിന് ഇരുണ്ട നിറം, കുരു ഉണ്ടാവുകയില്ല. ആയുർവേദത്തിൽഅതിസാര ചികിത്സയ്ക്ക് ഉപയോഗിക്കുന്നു.
  • 4. എല്ലാറ്റിലും ചെറുത്. മറ്റെല്ലാം മൂന്നാമത്തെ തരം പോലെ. ഇതിൽ റ്റാന്നിക്ക് അമ്ലവും ഗാല്ലിക്ക് അമ്ലവും അടങ്ങിയിരിക്കുന്നു.ആയുർവേദത്തിൽ പഴുക്കാത്ത കായ വിരേചനൌഷധമായുപയോഗിക്കുന്നു.

സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 2000 അടി മുകളിലുള്ള സ്ഥലങ്ങളിൽ വളരുന്നു. ഏപ്രിലിനും ആഗസ്റ്റിനും ഇടയ്ക്ക് പൂക്കുന്നു. ഒക്ടോബർ മുതൽ ജനുവരി വരെ മാസങ്ങളിൽ കായുണ്ടാകുന്നു. പൂവുകൾക്ക് ഇതളുകളില്ല.  വിപാകം :മധുരംഅഭയാരിഷ്ടം, നരസിംഹചൂർണം, ദശമൂലഹരിതകി എന്നിവയിൽ കടുക്ക ഒരു ഘടകമാണ്.  ദഹനസഹായിയായ കടുക്ക വാത-പിത്ത-കഫ രോഗങ്ങളെ ശമിപ്പിക്കാനും ആയൊർവേദത്തിൽ ഉപയോഗിക്കുന്നു. അതിസാരം, വ്രണങ്ങൾ, പൊള്ളൽ, അർശ്ശസ്സ് എന്നിവയ്ക്കു പ്രതിവിധിയായും കടുക്ക ഉപയോഗിക്കുന്നു.

കരനെല്ലി

നെല്ലിക്കയോട് വളരെ സാമ്യമുള്ള മറ്റൊരു മരമാണ് കരനെല്ലി. (ശാസ്ത്രീയനാമം: Phyllanthus indofischeri ). 10 മീറ്ററോളം ഉയരം വയ്ക്കുന്ന ഈ ഇലപൊഴിക്കും മരം പശ്ചിമഘട്ടതദ്ദേശവാസിയാണ്. നെല്ലിക്കയ്ക്ക് പകരം ഉപയോഗിക്കുന്നു.  നെല്ലിക്കയോളം രോഗബാധയേക്കാത്ത കാട്ടുനെല്ലിക്ക അക്കാരണം കൊണ്ട് നെല്ലിക്കയേക്കാൾ വിലയേറിയതാണ്. അമിതചൂഷണത്താലും ആവാസവ്യവസ്ഥയുടെ നാശം മൂലവും ഭീഷണി നേരിടുന്നുണ്ട്.

3.08823529412
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top