অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കൊയ്ത്തിനു കരുത്തേകാന്‍ 'കമ്പയിന്‍ ഹാര്‍വെസ്റ്റര്‍'

കൊയ്ത്തിനു കരുത്തേകാന്‍ ‘കമ്പയിന്‍ ഹാര്‍വെസ്റ്റര്‍’

ഞൊടിയിടയില്‍ കതിര്‍ക്കറ്റകള്‍ കൊയ്തെടുത്ത് നെല്ലും വയ്ക്കോലും വേര്‍തിരിക്കുന്ന ഈ ബഹുമുഖയന്ത്രം ഇന്ന് കുട്ടനാട്ടിലും പാലക്കാട്ടും കൊയ്ത്തുസീസണിലെ നിറസാന്നിധ്യമാണ്.

കേരളത്തിലെ വിശാലമായ നെൽപാടങ്ങളിൽ ഇന്ന് കൊയ്ത്ത്തിനുവേണ്ടി എൺപതു ശതമാനം കർഷകരും ആശ്രയിക്കുന്നത് കമ്പയിൻ ഹാർവെസ്റ്ററുകളെയാണ്. നിലവിൽ നെൽകൃഷിക്കുവേണ്ടി ഉപയോഗിക്കുന്ന ഏറ്റവും വിലകൂടിയ കാർഷിക യന്ത്രവും ഇതുതന്നെയാണ്.

ഞൊടിയിടയിൽ കതിർക്കറ്റകൾ കൊയ്തെടുത്ത് നെല്ലും വയ്ക്കോലും വേർതിരിക്കുന്ന ഈ ബഹുമുഖയന്ത്രം ഇന്ന് കുട്ടനാട്ടിലും പാലക്കാട്ടും കൊയ്ത സീസണിലെ നിറസാന്നിദ്ധ്യമാണ്.

പ്രധാനമായും അഞ്ച് ജോലികളാണ് കമ്പയിൻ ഹാർവെസ്റ്റർ നടത്തുന്നത്.

  • പാടത്തുനിന്നും നെൽക്കറ്റകൾ കൊയ്ത്തെടുക്കുന്നു.
  • കൊയ്തെടുത്ത കറ്റകൾ ഒരു കൺവെയർ സംവിധാനത്തിലൂടെ മെതിയന്ത്രത്തിലെത്തിക്കുന്നു.
  • മെതിയന്ത്രത്തിന്‍റെ സഹായത്താൽ കതിർക്കറ്റകളിൽ നിന്നും നെല്ല് വേർതിരിക്കുന്നു.
  • വേർതിരിച്ച നെല്ലും വൈക്കോലും പ്രത്യേകം തരംതിരിക്കുന്നു.
  • നെല്ലിൽ നിന്നും പതിരും, പാഴ്വസ്തുക്കളും മാറ്റി നല്ല നെൽ മണികൾ പ്രത്യേക അറകളിൽ സംഭരിക്കുന്നു.

കമ്പയിൻ ഹാർവെസ്റ്റർ ഉപയോഗിച്ച് കൊയ്ത്ത് വേഗത്തിലാക്കാനും, കൂലിച്ചലവ് ഒരു പരിധിവരെ കുറയ്ക്കാനും നമുക്ക് സാധിക്കും. ഒരു ഹെക്ടർ നെൽപ്പാടം കൊയ്യാൻ 4000 രൂപയുടെ മനുഷ്യപ്രയത്നം വേണ്ടിവരുമെന്നാണ് കണക്ക്. എന്നാൽ ഈ ജോലി ഏകദേശം 1700 രൂപയ്ക്ക് കമ്പയിൻ ഹാർവെസ്റ്റർ കൊണ്ട് പൂർത്തിയാക്കാനാകും.

വിവിധ വലിപ്പത്തിലുള്ള കമ്പയിൻ ഹാർവെസ്റ്ററുകൾ ഇന്ത്യൻ വിപണിയിൽ ലഭ്യമാണ്. എന്നാൽ അവ തെരഞ്ഞെടുക്കുമ്പോഴും

പ്രവർത്തിപ്പിക്കുമ്പോഴും ചില കാര്യങ്ങൾ പ്രത്യേക ശ്രദ്ധിക്കേണ്ടി വരും. ചെറിയ നെൽപ്പാടങ്ങൾ കൂടുതലുള്ള പ്രദേശങ്ങളിൽ ഒതുക്കമുള്ളതും ഭാരം കുറഞ്ഞതുമായ കമ്പയിൻ ഹാർവെസ്റ്ററുകളാണ് വേണ്ടത്. കൊയ്ത്ത് ബ്ലൈഡിന്‍റെ നീളം (Cutter bar) 1.5 മുതൽ 2.1 മീറ്റർ വരെ ആകേണ്ടതും, യന്ത്രം പ്രവർത്തിപ്പിക്കുന്ന ഓപ്പറേറ്റർക്ക് കൊയ്ത്ത് ബ്ലൈഡ് വരുന്ന മുൻഭാഗം നന്നായി കാണാവുന്നതുമായ യന്ത്രങ്ങളാണ് അഭികാമ്യം.

പൊതുവെ ചെളിയുള്ള പാടങ്ങൾ കൂടുതലുള്ള കേരളത്തിന് യോജിച്ച വീലുകളോടുകൂടിയ യന്ത്രം തെരഞ്ഞെടുക്കണം. ആവശ്യാനുസരണം നെല്ല് ചാക്കിലാക്കി മാറ്റാൻ വേണ്ട സംവിധാനങ്ങളും യന്ത്രത്തിലുണ്ടാവണം. ക്ഷീരകർഷകർക്ക് വെക്കാൻ ഏറ്റവും കൂടുതൽ ആവശ്യമുള്ള ഒരു സംസ്ഥാനമാണ് കേരളം. മിക്ക കമ്പയിൻ ഹാർവെസ്റ്ററുകളിലും നെല്ല് വേർതിരിച്ച ശേഷം വൈക്കോൽ ചെറുതായി മുറിച്ച് മാറ്റുന്ന രീതി ഒഴിവാക്കി വൈക്കോൽ കേടുവരാത്ത സംവിധാനങ്ങളുള്ള യന്ത്രങ്ങൾ വേണം തെരഞ്ഞെടുക്കാൻ.

കമ്പയിൻ ഹാർവെസ്റ്റർ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • എറ്റവും ശ്രദ്ധിക്കേണ്ട ഒരു യന്ത്രഭാഗങ്ങളാണ് കട്ടർബാറും, അനുബന്ധ ഘടകങ്ങളും. കൊയ്ത്തിനു ശേഷം കേടായതും, മൂർച്ചയില്ലാത്തതുമായ കട്ടിംഗ് ബ്ലൈഡുകൾ മാറ്റി പുതിയവ സ്ഥാപിക്കുക.
  • പ്രവർത്തിക്കുന്നതിനുമുമ്പ് ആവശ്യമായ യന്ത്രഭാഗങ്ങളിൽ ഗ്രീസിംഗ് നടത്തുക.
  • ടയറിൽ ഓടുന്ന കമ്പയിനുകളാണെങ്കിൽ ടയറുകളിൽ ആവശ്യത്തിന് കാറ്റ് നിറയ്ക്കുക. റബ്ബർ ചെയിനുകളിൽ പ്രവർത്തിക്കുന്നവയാണെങ്കിൽ കൃത്യമായി പരിശോധിച്ച് അവയുടെ കേടുപാടുകൾ തീർക്കുക.
  • പ്രവർത്തനശേഷം പ്രധാനഭാഗങ്ങളിലെ നട്ട് ബോൾട്ടുകൾ കൃത്യമായി ഉറപ്പിക്കുകയും ബെൽറ്റുകളുടെ കാര്യക്ഷമത ഉറപ്പുവരുത്തുകയും ചെയ്യേണ്ടതാണ്.
  • നെൽപ്പാടങ്ങളിൽ കുഴിയോ വരമ്പുകളോ ഉണ്ടെങ്കിൽ കട്ടർ ബ്ലൈഡുകൾ കേടുവരാതെ ശ്രദ്ധിക്കണം. നെൽപ്പാടങ്ങളിൽ വച്ചുള്ള അറ്റകുറ്റപ്പണികൾ ഒഴിവാക്കുക.
  • കൊയ്ത്തു കഴിഞ്ഞ് അടുത്ത സീസൺവരെ യന്ത്രം ഉപയോഗിക്കാതെ നിലനിർത്തേണ്ടി വരുമ്പോൾ നന്നായി കഴുകി വൃത്തിയാക്കിയ ശേഷം കേടുപാടുകൾ തീർത്ത് ഗ്രീസിംഗ് നടത്തി മേൽക്കൂരയോടുകൂടിയതും വെള്ളം കെട്ടിനിൽക്കാത്തതുമായ ഷെഡുകളിൽ സംരക്ഷിക്കുക.

ഇപ്രകാരം മൂന്ന് മാസത്തിൽ കൂടുതൽ യന്ത്രം നിർത്തിയിടേണ്ടി വരുമ്പോൾ, ഡീസൽ ടാങ്കിൽ നിന്ന് ഡീസൽ മുഴുവൻ ചോർത്തി ടാങ്ക് കാലിയാക്കുന്നതാണ് ഉത്തമം. വീണ്ടും കമ്പയിൻ പ്രവർത്തിപ്പിക്കേണ്ടി വരുമ്പോൾ പുതിയ ഡീസൽ നിറച്ച് പ്രവർത്തിപ്പിക്കുക. റബ്ബർ ടയറുകളുള്ള കമ്പയിൻ ഹാർവെസ്റ്ററുകളെ ജാക്കി ഉപയോഗിച്ച് അൽപ്പം ഉയർത്തി നിർത്തിയാൽ ടയറുകൾ കേടാകുന്നത് ഒഴിവാക്കാം. 20 മുതൽ 25 ലക്ഷം രൂപ വരെ വിലയുള്ള അത്യാധുനിക കൊയ്ത്ത് മെതിയന്ത്രമാണ് കമ്പയിൻ ഹാർവെസ്റ്റർ. അതുകൊണ്ടുതന്നെ അത് (പവർത്തിപ്പിക്കുമ്പോഴും, സർവ്വീസ് ചെയ്യുമ്പോഴും പരിശീലനം സിദ്ധിച്ച വ്യക്തികളുടെ സഹായം ആവശ്യമാണ്. റിപ്പയറിംഗിനുള്ള യന്ത്രഭാഗങ്ങൾ നിർമാതാക്കളിൽനിന്നോ, അംഗീകൃത ഏജൻസികളിൽ നിന്നോ മാത്രം വാങ്ങുക. അറ്റകുറ്റപ്പണികളുടെ മേൽനോട്ടത്തിന് കാർഷിക എൻജിനീയർമാരുടെ സേവനം തേടാവുന്നതാണ്.

കടപ്പാട്: കേരളകര്‍ഷകന്‍

അവസാനം പരിഷ്കരിച്ചത് : 1/30/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate