অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

നാളികേരം

പൊതുവിവരങ്ങ

നാളികേര കൃഷിയുടെ ഉത്ഭവം

കൃത്യ­മായി തെങ്ങിന്റെ ഉത്ഭവം കണ്ടെ­ത്താ­നാ­യി­ട്ടി­ല്ല. ഹവായ്‌ ദ്വീപു­ക­ളിൽ നിന്നും പോളി­നേ­ഷ്യൻ സഞ്ചാ­രി­കൾ എത്തി­ച്ച­താ­ണെ­ന്നാണ്‌ ഒരു വിശ്വാ­സം. തെക്കേ അമേ­രി­ക്ക­യി­ലാണ്‌ തെങ്ങിന്റെ ഉത്ഭവം എന്ന്‌ മറ്റൊരു വിശ്വാസം പറ­യു­ന്നു. 10 ദശ­ലക്ഷം കൊല്ല­ങ്ങൾക്കു മുൻപ്‌ ന്യൂസി­ലാന്റിൽ തെങ്ങു­ണ്ടാ­യി­രു­ന്ന­തിന്‌ തെളി­വു­ക­ളു­ണ്ട്‌. രാജ­സ്ഥാൻ, ബുൽന, ബംഗ്ളാ­ദേശ്‌ എന്നിവിടങ്ങ­ളിൽ നിന്നും ഫോസ്സി­ലു­കൾ കണ്ടെ­ത്തി­യി­ട്ടു­ണ്ട്‌. എന്നി­രു­ന്നാലും ഗവേ­ഷ­ക­രുടെ ഭൂരി­പക്ഷ അഭി­പ്രായം തെങ്ങിന്റെ സ്വദേശം തെക്കു­കി­ഴ­ക്കൻ ഏഷ്യയുടെ പെനിൻസുലാർ പ്രദേശം ആണെ­ന്നാ­ണ്‌. ഗംഗാ­തടം, തമി­ഴ്നാട്‌, കേര­ളം - കേര­വൃ­ക്ഷ­ത്തിന്റെ നാട്‌, എന്നി­വി­ട­ങ്ങ­ളി­ലെല്ലാം തെങ്ങ്‌ ധാരാളം വള­രു­ന്നു.

കഥ­കൾ

തെങ്ങ്‌- കൊക്കോസ്‌ ന്യൂസി­ഫെറ (പാമേസിയ കുടും­ബം) എന്ന സസ്യ കുടും­ബ­ത്തിലെ അംഗ­മാണ്‌ ഇഛഇഛ എന്ന പദ­ത്തിന്‌ സ്പാനി­ഷിൽ കുരങ്ങ്‌­ എ­ന്നാ­ണർത്ഥം. തേങ്ങ­യി­ലുള്ള മൂന്നു കണ്ണു­ക­ളാണ്‌ ഇതിന്‌ ഒരു നിഗൂ­ഢത നൽകു­ന്ന­ത്‌. ഈ മൂന്നു­ക­ണ്ണു­കൾ മനു­ഷ്യന്റെ മൂന്നു കണ്ണു­ക­ളെ­യാണ്‌ പ്രതി­നിധീക­രി­ക്കു­ന്ന­ത്‌. 2 കണ്ണു­കളും മൂന്നാ­മത്തെ അക­ക്കണ്ണും (ആറാം ഇന്ദ്രി­യം) പോർട്ടു­ഗീസ്‌ ഭാഷ­യിൽ രീരീ എന്നാൽ യക്ഷി അല്ല­ങ്കിൽ മന്ത്ര­വാ­ദിനി എന്നാർത്ഥം ന്യൂസി­ഫെറ എന്ന ശാസ്ത്രീയ നാമം നവ­ ലാ­റ്റിൻ ഭാഷ­യിൽ വിത്തു­ണ്ടാ­കുന്ന (യലമൃശിഴ ​‍ി​‍ൗ​‍േ​‍െ) എന്നാ­ണർത്ഥം.

ബി.സി 4-​‍ാം നൂറ്റാ­ണ്ടിൽ എഴു­തി­യി­ട്ടുള്ള സംസ്കൃത ഗ്രന്ഥ­ങ്ങ­ളിൽ തെങ്ങിനെ കുറിച്ച്‌ പരാ­മർശമുണ്ട്‌. ശ്രിഫല എന്നാ­ണിത്‌ അ​‍ിറ­യ­പെ­ട്ടി­രു­ന്ന­ത്‌. സംസ്കൃതത്തിൽ ശ്രിഫല എന്നാൽ ദൈവ­ത്തിന്റെ ഫലം എന്നാണ്‌ അർത്ഥം. സമൃദ്ധി , ഉർവ്വ­ര­ത, ഉപ­യോ­ഗം, ഔദാ­ര്യം, നിസ്വാർത്ഥത എന്നി­വ­യുടെ എല്ലാം പ്രതീ­ക­മായി നാളി­കേ­രത്തെ കാണു­ന്നു. വിവാ­ഹം, പൂജ തുട­ങ്ങിയ ഹൈന്ദ­വ­മായ എല്ലാ ആചാ­ര­ങ്ങ­ളിലും നാളി­കേരം ഒഴി­വാ­ക്കാ­നാ­വാത്ത ഒരു ഘട­ക­മാ­ണ്‌.

വ്യാപനം

പശ്ചാത്യ നാടു­ക­ളിൽ നാളി­കേരം ആറാം നൂറ്റാ­ണ്ടു­മു­തലേ അ​‍ിറ­യ­പ്പെ­ട്ടി­രു­ന്നു. ഇന്ത്യൻ മഹാ­സ­മുദ്രം വഴി ഈജിപ്തിലേക്ക്‌ നാളി­കേരം ഇറ­ക്കു­മതി ചെയ്തി­രു­ന്നു. മാർക്കോ­പോളോ ഇന്ത്യ­യിൽ വന്ന­പ്പോൾ ഫറോ­വ­യുടെ ഫലം എന്ന­രീ­തി­യിൽ നാളി­കേ­ര­ത്തിനെ തിരി­ച്ച­റി­ഞ്ഞി­ട്ടു­ണ്ട്‌. 1610 നൂറ്റാ­ണ്ടിന്റെ മധ്യ­ത്തോടെ കടൽ കട­ന്നെ­ത്തിയ വ്യാപാ­രി­കൾ ഈ സസ്യത്തെ സ്പെയിൻ , ബ്രസീൽ, പോർട്ടെ­റിക്കോ എന്നി­വി­ട­ങ്ങ­ളിൽ എത്തി­ച്ചു. സ്പാനിഷ്‌ സഞ്ചാ­രി­കൾക്ക്‌ നാളി­കേ­ര­ത്തിന്‌ കുര­ങ്ങിന്റെ മുഖവും ആയി സാമ്യം തോന്നി­യ­തു­കൊ­ണ്ടാവം അതിന്‌ രീരീ എന്ന്‌ പേര്‌ കൊടു­ത്ത­ത്‌.

വിത­രണം

ലോകത്ത്‌ 80­ ല­ധികം രാജ്യങ്ങളിൽ ഇന്ന്‌ കേര­കൃ­ഷി­യു­ണ്ട്‌. ലോക­ത്താ­ക­മാനം 49 ബില്യൺ നാളി­കേരം ഉത്പാ­ദി­പ്പി­ക്ക­പെ­ടു­ന്നു. കേര ഉത്പാ­ദ­ന­ത്തിൽ ഒരു ഗണ്യ­മായ സ്ഥാനം ഇന്ത്യ­ക്കു­ണ്ട്‌. ഇന്തോ­ന്യേഷ്യ (25­-7%) ഫിലി­പ്പൈൻസ്‌(23.2%) ഇന്ത്യ (23%) ശ്രീല­ങ്ക(4.4%) മറ്റു­ള്ളവ (13.7%) മറ്റു എ.­പി.­സി.സി രാജ്യ­ങ്ങൾ (10%) ഏറ്റവും കൂടു­തൽ ഉത്പാ­ദന ക്ഷമത ഇന്ത്യ­യി­ലാണ്‌ ഹെക്ട­റിന്‌ 75­-72 നാളി­കേ­രം.

ഇന്ത്യ­യിൽ പര­മ്പ­രാ­ഗ­ത­മായി കേരം വിള­യുന്ന സ്ഥല­ങ്ങൾ കേര­ള, തമി­ഴ്നാ­ട്‌, കർണാ­ടക, ആന്ധ്ര, ഒറീ­സ്സ, പശ്ചി­മ­ബം­ഗാൾ, പോണ്ടി­ച്ചേ­രി, മഹാ­രാ­ഷ്ട്ര, ലക്ഷ­ദ്വീ­പ്‌, ആന്ത­മാൻദ്വീ­പു­കൾ എന്നി­വ­യാ­ണ്‌. ആസ്സാം, ഗുജ­റാ­ത്ത്‌, മധ്യ­പ്ര­ദേ­ശ്‌, രാജ­സ്ഥാൻ, ബീഹാർ, തൃപുര മണി­പൂർ, എന്നി­വ­ട­ങ്ങ­ളിലും ഇന്ന്‌ കേര­കൃഷിയുണ്ട്‌.

ആകെ ഉത്പാ­ദ­ന­ത്തിന്റെ 92% വും 4 തെക്കൻ സംസ്ഥാ­ന­ങ്ങ­ളിൽ നിന്നു­മാണ്‌ ഉത്പാ­ദി­പ്പി­ക്കു­ന്ന­ത്‌. (കേ­രള 45­-22% , തമി­ഴ്നാട്‌ 26.56%, കർണാ­ടക 10.85%, ആന്ധ്ര 8.93% മറ്റു­ള്ളവ 8.44%)

സസ്യശാസ്ത്രപരമായ സവിശേഷത

സസ്യം

തെങ്ങ്‌ (കൊ­ക്കോസ്‌ ന്യസി­ഫെ­റ) പാമെ ( പാമേ­സിയ ) ഓർഡറിലെ കോക്കോസ്‌ എന്ന ജനു­സ്സിലെ ഏക സസ്യ­മാ­ണി­ത്‌. (കൊ­കോസ്‌ - കുരങ്ങ്‌, ​‍ി​‍ൗരശ വിത്ത്‌ / ഫലം തരു­ന്ന) ഈ സസ്യം സാധ­ര­ണ­യായി ഉരു­ണ്ടതും , ശാഖ­ക­ളി­ല്ലാ­ത്തതും നേരെയുമാണ്‌. തടി­യിൽ പഴയ ഇല­കൾ ( പട്ട­കൾ ) അടർന്ന്‌ പോയി വിള്ളൽ പോലുള്ള പാടു­കൾ അവശേഷി­പ്പി­ച്ചി­ട്ടു­ണ്ട്‌. തുണുപോ­ലുള്ള തടി25­-30 മീ ഉയ­ര­ത്തിൽ വള­രു­ന്നു. തടി­യുടെ തല­പ്പത്ത്‌ നന്നായി വിന്യ­സി­ച്ചി­രി­ക്കുന്ന ഇല­കളും (റോ­സാ­ദ­ള­ങ്ങൾ പോലെ ) പൊതിഞ്ഞ രൂപ­ത്തിൽ കാണ­പ്പെ­ടുന്ന പൂങ്കുലകളും കാണാം.

വേരു പടലം

ഏക കാണ്ഡ സസ്യ­മാ­യ­തി­നാൽ തെങ്ങിന്‌ തായ്‌ വേരി­ല്ല. നാളി­കേ­ര­ത്തിൽ നിന്നും നാരു­വേ­രു­പ­ട­ല­മാണ്‌ ഉണ്ടാ­വു­ക. ആദ്യ വേര്‌ മുള­യോ­ടൊപ്പം ഉണ്ടാ­വു­കയും ആദ്യ ആഴ്ച­യിൽ തന്നെ 5സെ.മി നീളം വക്കു­കയും ചെയ്യുന്നു. ആ സമ­യ­ത്തി­നു­ള്ളിൽ തന്നെ ഒന്നോ അതി­ല­ധി­കമോ ചെറു­ശാ­ഖ­കൾ ഉണ്ടാ­കു­ന്നു. തുടർന്ന്‌ അതി­വേഗം എല്ലാ ദിശ­യി­ലേക്കും വേരു ലോമ­ങ്ങൾ വള­രു­ന്നു. ആദ്യ­വേരിൽ ശ്വസന വേരു­ലോ­മ­ങ്ങൾ ഉണ്ടാ­വും. ആദ്യ വേരു­ണ്ടായി 10 ദിവ­സ­ങ്ങൾക്കു ശേഷ­മാ­ണ്‌ രണ്ടാ­മത്തെ വേരുണ്ടാകുന്ന­ത്‌. മുളച്ച്‌ ആറ്‌ ആഴ്ച­കൾക്കു ശേഷം തൊണ്ടിനു മുക­ളിൽ മുള കണ്ടു തുട­ങ്ങു­ന്നു. മുളക്ക്‌ മൂന്ന്‌ വേരു­കൾ ഉണ്ടാവും ഏറ്റവും നീള­മുള്ള വേരിന്‌ 20 സെ.മി നീളം ഉണ്ടാ­യി­രി­ക്കും. ഉയർന്ന ചൂടും ഈർപ്പവും ഉണ്ടാ­യി­രി­ക്കു­കയും, തണ്ടിനു മുറിവു പറ്റു­കയോ ചെയ്താൽ ബോളിനു മുക­ളിൽ കാണ്ഡത്തിൽ നിന്നും വേരു­കൾ ഉണ്ടാ­കും. വിത്ത്‌ മണ്ണിൽ മൂടി­കി­ട­ക്കു­ക­യാ­ണെ­ങ്കിൽ വേരു സ്വാഭാവി­ക­മായി പുറ­ത്തേക്ക്‌ വളർന്ന വേരു­കളും ശാഖ­കളും ഉണ്ടാ­വും. പഴയ വേരു­കൾ നശി­ക്കു­കയും പുതി­യവ ഉണ്ടാ­കു­ന്നതും ഒരു തുടർപ്ര­ക്രിയയാണ്‌.

തെങ്ങിൻ തൈക്ക്‌ പ്രായ­മാ­കുന്നതിന­നു­സ­രിച്ച്‌ പ്രാഥ­മിക വേരു­ക­ളുടെ എണ്ണം വർദ്ധി­ച്ചു­കൊ­ണ്ടി­രിക്കും വേരു­ക­ളുടെ എണ്ണം തെങ്ങിന്റെ ആരോ­ഗ്യവും ഇന­വു­മ­നു­സ­രി­ച്ചാ­യി­രിക്കും മണ്ണ്‌ ഫല­ഭൂ­യി­ഷ്ടത , ഈർപ്പം കൃഷി­രീതി എന്നി­വയും ബാധി­ക്കുന്ന മറ്റു ഘട­ക­ങ്ങ­ളാണ്‌ പ്രാധ­മിക വേരു­കൾക്ക്‌ 1സെ.മി വ്യാസവും ഒരേ വണ്ണവും ആയി­രിക്കും ദ്വീതീയ വേരു­ക­ളുടെ ഉത്ഭവം തുടർന്ന്‌ കൊണ്ടി­രി­ക്കും. 

വള­രുന്ന സ്ഥലത്ത്‌ വേരു­കൾ വെളു­ത്തി­ട്ടാ­യി­രിക്കും തൊട്ടു­മു­ക­ളിൽ ക്രീം നിറ­ത്തിലും അതിനു പിന്നിൽ തവി­ട്ടു­നി­റ­ത്തിലും പിന്നെ ഇരുണ്ട തവി­ട്ടു­നി­റ­ത്തിലിം ആയി­രിക്കും ഈ പ്രക്രിയ ഏക­ദേശം 15 വർഷം നീണ്ടു നിൽക്കും. വേരു­കൾക്ക്‌ മൂല­ലോ­മ­ങ്ങൾ ഉണ്ടാ­യി­രി­ക്കു­ന്ന­ത­ല്ല. വേരു­ക­ളുടെ കോർടെക്സ്‌ കട്ടി­യുള്ള ഹൈപോ­ഡെർമിസ്‌ പാളി­കൊണ്ട്‌ പൊതി­ഞ്ഞി­രിക്കും . വെള്ളമോ, വായുവോ ഒരു കാര­ണ­വ­ശാലും തുളച്ചു കയ­റി­ല്ല, വെളുത്ത ഭാഗ­ത്തു­കൂടി മാത്രമേ ജല­ത്തി­ന്റെയും ലവ­ണ­ങ്ങ­ളു­ടേയും ആഗി­രണം നട­ക്കു­ക­യു­ള്ളൂ. (വേരിന്റെ അറ്റത്ത്‌ 2-5­സെ.­മി) വേരിന്റെ അറ്റം റൂട്ട്ക്യാപ്‌ കൊണ്ട്‌ പൊതി­ഞ്ഞി­രി­ക്കും.

കാണ്ഡം

കാണ്ഡം സാധാ­ര­ണ­യായി ശാഖ­ക­ളി­ല്ലാതെ വിള­റിയ ചാര­നി­റ­ത്തിൽ മിനു­സ­മായി നേരെ വള­രു­ന്ന­താ­ണ്‌. അടി­ഭാഗം അൽപം വീർത്തി­രിക്കും . മുളച്ച്‌ ആദ്യ­വർഷം വളരെ ചെറിയ ഇട­മുട്ടുകളാണ്‌ വികാസം പ്രാപി­ക്കു­ക. ധാരാളം താങ്ങു­വേ­രു­കളും ഉണ്ടാ­യി­രി­ക്കും. കാണ്ഡം അതിന്റെ മുഴു­വൻ വ്യാസ­ത്തിൽ ആകു­ന്ന­തിന്‌ പൊക്കം കുറഞ്ഞ ഇന­ങ്ങ­ളിൽ 4 വർഷ­ങ്ങളും എടുക്കും. വ്യാസം പൂർണ്ണ­മാ­യാൽ കാണ്ഡം നീളം കൂടാൻ തുട­ങ്ങും. തെങ്ങിൻ തടി­യിൽ പുറം പാളി­യിൽ ക്യേമ്പിംയം ഇല്ലാ­ത്ത­തി­നാൽ അത്‌ പാർശ്വ­ങ്ങ­ളി­ലേക്ക്‌ വള­രു­ന്നി­ല്ല. തടിക്ക്‌ മുറി­പറ്റിയാൽ അത്‌ എക്കാ­ലത്തും പുറത്ത്‌ കാണാൻ കഴിയും പുതിയ വളർച്ച വന്ന്‌ അത്‌ മൂടു­ന്നില്ല കയ­റാൻ കേണ്ടി വെട്ടി വക്കുന്ന പടി­കൾ തെങ്ങു ഉള്ളി­ട­ത്തോളം നില­നിൽക്കു­ന്നു. തെങ്ങിന്റെ വ്യാസവും അതു­പോലെ തന്നെ തുടരും ചില മോശ­മായ സാഹ­ച­ര്യ­ങ്ങ­ളിൽ വ്യാസം കുറ­യാൻ സാധ്യ­ത­യു­ണ്ട്‌.
വള­രുന്ന ഭാഗത്തെ കേടു­പാ­ടു­കളും മറ്റു സമ്മർദ്ദ­ങ്ങ­ളും ശാഖ­യു­ണ്ടാ­വാൻ വഴി­വ­ക്കും. നേർത്ത കല­ക­ളാൽ ആവൃ­ത­മായ ഒരു കേന്ദ്ര­വൃത്ത സ്തംഭ­മാണ്‌ കാണ്ഡം. സാമാന്യം ത്രികോ­ണാ­കൃ­തി­യി­ലുള്ള ഇല­യ­ടർന്ന പാടു­കൾ കണ്ഡ­ത്തിനു പുറത്തു കാണ­പ്പെ­ടും. ഇല­യ­ടർന്ന പാടു­കൾക്കി­ട­യിൽ അൽപം പാടു­ക­ളി­ല്ലാത്ത ഇട­മു­ട്ടു­കൾ കാണാൻ കഴി­യും. ഇല­യ­ടർന്ന പാടു­കൾക്കി­ട­യുള്ള അകലം തെങ്ങിന്റെ വളർച്ചാ നിര­ക്കി­നെ­യാണ്‌ കാണി­ക്കു­ന്ന­ത്‌. ഉദാ­ഹ­ര­ണ­ത്തിന്‌ തെങ്ങ്‌ ഒരു വർഷം 14 ഇല­കൾ ഉത്പാ­ദി­പ്പി­ക്കു­ന്നു വെന്നി­രി­ക്കട്ടെ 14 ഇട­പാ­ടു­ക­ളുടെ അക­ല­മാണ്‌ ആ തെങ്ങിന്റെ ഒരു വർഷത്തെ വളർച്ച.

ഇല

എല്ലാ മര­ങ്ങൾക്കും പ്രധാന കാണ്ഡ­ത്തിന്റെ മുക­ളിലും മറ്റു മുള­ക­ളിലും വിരി­ഞ്ഞു­വ­രുന്ന ഇല­കൾ ഉൾപെ­ടുന്ന നല്ല രീതി­യിൽ വിന്യ­സി­ച്ചി­രി­ക്കുന്ന (റോ­സ­ദ­ള­ങ്ങൾപോലെ ക്രമ­മാ­യി) ഭാഗം ഉണ്ടാ­യി­രി­ക്കും. തെങ്ങിന്‌ കാണ്ഡ­ത്തിന്റെ മുക­ളിൽ മാത്ര­മാ­യി­രി­ക്കു­മി­ത്‌. ഇല­യുടെ നീളം ഇനം, വള­രുന്ന സാഹ­ചര്യം, വളർച്ചാ­ഘട്ടം എന്നിവ അനു­സ­രിച്ച്‌ വ്യത്യാ­സ­പെ­ട്ടി­രി­ക്കും. ഉയ­ര­മുള്ള തെങ്ങിൽ ഓല­പട്ട 7 മീ വരെ നീള­മു­ണ്ടാ­കാം. 10 ചതു­രശ്ര മീ വിസ്തീർണ്ണവും പച്ച­യാ­ണെ­ങ്കിൽ 20 കി.ഗ്രാം ഭാരവും ഉണ്ടാ­യി­രി­ക്കും. ഓല­പ­ട്ട­യിലെ ചെറു ഓല­കൾ വിട്ട്‌ ശരി­യായ രൂപ­ത്തി­ലാ­വാൻ ഏക­ദേശം മൂന്നു­വർഷ­മെ­ങ്കിലും വളർച്ച­യാ­വ­ണം. 30­-40 വരെ നിവർന്ന ഇല­കൾ ഉണ്ടാ­വും. ഇതും ഇനവും വള­രുന്ന സാഹ­ച­ര്യവും അനു­സ­രിച്ച്‌ വ്യത്യാ­സ­പെ­ട്ടി­രി­ക്കും. ശരാ­ശരി വാർഷിക ഇല ഉത്പാ­ദനം 14­-16 വരെ, ഉയ­ര­മുള്ള ഇന­ത്തിലും 21 പൊക്കം കുറഞ്ഞ ഇന­ത്തിലിം നട­ക്കും. ഇല­കൾ ഉത്ഭ­വി­ക്കു­ന്നത്‌ കാണ്ഡ­ത്തിന്റെ അറ്റത്ത്‌ വളർച്ച നട­ക്കുന്ന സ്ഥല­ത്തു­നി­ന്നാ­ണ്‌. കിളു­ന്തി­ല­കൾ ചുരുണ്ട്‌ എല്ലാം ചേർന്നി­രി­ക്കും. എല്ലാം ചേർന്ന്‌ സസ്യ­ത്തിന്റെ കേന്ദ്ര ഭാഗം ഹൃദ­യ­മായി കാണ­പെ­ടു­ന്നു. ഈ ഭാഗത്തെ ഉള്ളിൽ നടു­വി­ലുള്ള കുഴ­പോലെ ഭാഗം വെളുത്ത്‌ മൃദു­വാ­യി­രി­ക്കും. ഈ ഭാഗത്തെ ?കോടീ­ശ്വ­രന്റെ സാലഡ്‌? എന്നാണ്‌ പറ­യ­പ്പെ­ടു­ന്ന­ത്‌. ഈ കേന്ദ്ര­ഭാ­ഗത്ത്‌ നിന്ന്‌ ഇല­കൾ സാവ­ധാനം നിവർന്ന്‌ വികാസം പ്രാപി­ക്കു­ന്നു. ഈ ഭാഗം ചുരുണ്ട്‌ പിരി­യാ­നായ്‌ (ചി­ല­തിൽ ക്ളോക്ക്‌ വൈസ്​‍്‌ , മറ്റു­ചി­ല­തിൽ ആന്റി ക്ളോക്ക്‌ വൈസ്‌ ) ഏറ്റവും പ്രായ­മായ ഇല്ല തെങ്ങിൻ തല­പ്പിന്റെ അടി­ഭാ­ഗ­ത്തായി കാണാം. വാടി പഴു­ത്തത്‌ തല­പ്പിനു ചുറ്റും തൂങ്ങി­കി­ട­ക്കു­ന്നു. ക്രമേണ കൊഴിഞ്ഞു പോകു­ന്നു.

ഇല­ത്ത­ണ്ടിന്റെ നീളം മൊത്തം ഇല­യുടെ നാലി­ലൊ­ന്നു­വരും. ഈ അനു­പാതം വ്യത്യാ­സ­പ്പെടാം. ഇല­ത്തണ്ട്‌ നീണ്ടു­ണ്ടാ­കുന്നതാണ്‌ തെങ്ങോ­ല­യുടെ മധ്യ­ഭാ­ഗത്തെ തണ്ടാ­വു­ന്ന­ത്‌. വളരെ ഭാരമുള്ള നാളി­കേ­ര­ക്കു­ല­കൾ ഓല­പ്പ­ട്ട­യുടെ കട­ക്കൽ ഇരു­ന്നാൽ ഓല­കൾ ഒടി­ഞ്ഞു­തൂ­ങ്ങാൻ സാധ്യ­ത­യു­ണ്ട്‌. ഇല­ത്തണ്ടിന്റെ അടി­ഭാഗം ഇല­പ്പോ­ള­ ഉപ­യോ­ഗിച്ച്‌ തെങ്ങിൻതടിയോട്‌ ചുറ്റി ഉറ­പ്പ­ച്ചി­രി­ക്കും. തെങ്ങോ­ല­യുടെ മധ്യ­ഭാ­ഗ­ത്തുള്ള തണ്ടിൽ നിന്നും ഇരു­ഭാ­ഗ­ത്തേക്കും ഈർക്കി­ലോടു കൂടി ഓല­കൾ വളർന്നി­ട്ടു­ണ്ടാ­വും.

ഓല­പ്പ­ട്ട­യുടെ മധ്യ­ത്തിൽ നിന്നും ഇരു­വ­ശ­ത്തേക്കും മധ്യ­ത്തിൽ ഈർക്കി­ലി­യോ­ടു­കൂടി ഓല­കൾ ഉണ്ടാ­വു­ന്നു. കട­ക്കലെ ഓല­കൾ ചെറുതും തുടർന്നു വരു­ന്നവ നീളം കൂടി വരു­ന്നു. ഏറ്റവും വലിയ ഓലക്ക്‌ ഇന­മ­നു­സ­രിച്ച്‌ 1300­സെ.മി വരെ നീളം ഉണ്ടാ­വാം. മുക്കാൽ ഭാഗം കഴി­ഞ്ഞാൽ ഓല­കൾ വീണ്ടും ചെറു­തായി വരു­ന്നു. പൊക്കം കുറഞ്ഞ ഇന­ങ്ങ­ളുടെ ഏറ്റവും നീളം കൂടിയ ഓല 80­-110 സെ.മി വരെയേ ഉണ്ടാ­വൂ. ഓല­ക­ളുടെ നീളവും വീതിയും ഇന­മ­നു­സ­രിച്ച്‌ വ്യത്യാ­സ­പെ­ട്ടി­രി­ക്കും. പ്രായ­പൂർത്തി­വന്ന ഒരു തെങ്ങിലെ ഓല­പ്പ­ട്ട­യിലെ ഓല­യുടെ എണ്ണം 200­-300 നും ഇട­യിൽ ആയി­രി­ക്കും. ഓല­യുടെ അഗ്ര­ഭാഗം കട്ടി­യുള്ള ക്യൂട്ടി­ക്കിൾ കൊണ്ട്‌ പൊതി­ഞ്ഞി­രി­ക്കും. ഈർക്കി­ലി­യോട്‌ ചേർന്ന ഭാഗം കനം കുറ­ഞ്ഞി­രി­ക്കും. അടി­ഭാ­ഗത്തെ എപ്പി­ഡെർമിസ്‌ മുകൾ ഭാഗ­ത്തേ­ക്കാൾ കനം കുറ­ഞ്ഞി­രി­ക്കും. സ്റ്റൊമാറ്റ അടി­യി­ലാണ്‌ സ്ഥിതി­ചെ­യ്യു­ന്ന­ത്‌.

പൂക്കൾ ( പൂക്കു­ല)

തെങ്ങിന്റെ പൂക്കുല ഇല­ക്ക­വി­ളിൽ (ഓ­ല­പ്പ­ട്ട­യുടെ ഇടു­ക്ക്‌) നിന്ന്‌ ഉണ്ടാ­യി­വ­രുന്നതാണ്‌. അതു കൊണ്ട്‌ തന്നെ ഒരു വർഷം എത്ര ഓല­പ്പട്ട ഉണ്ടാ­കു­ന്നുവോ അത്രയും പൂക്കു­ലയും ഉണ്ടാ­വും. ഒരു പൂങ്കുല തുറന്നു വരു­ന്നത്‌ 33 മാസം മുൻപ്‌ അത്‌ വളർന്നു തുട­ങ്ങി­യി­ട്ടു­ണ്ടാവും പൂങ്കുല വിടർന്നു വരു­ന്ന­തിനു മുൻപ്‌ അതിന്‌ ഒരു ടുലമൃ ടവമുല ആയി­രിക്കും. പൂങ്കുല ഒരു കട്ടി­യുള്ള പുറം പോള­കൊണ്ട്‌ പൊതി­ഞ്ഞി­രി­ക്കും. പൂങ്കു­ല­യിലെ ഓരോ ശാഖയും അടു­പ്പിച്ച്‌ അടു­ക്കി­യി­രി­ക്കും. പൂങ്കുല ഈ പോള­ക്ക­കത്ത്‌ വിക­സി­ക്കു­മ്പോൾ പോള നീള­ത്തിൽ പൊട്ടി പൂങ്കുല പുറ­ത്തു­വ­രു­ന്നു. പൂങ്കുല ഒരു പ്രധാന ശാഖയും അതിൽ നിന്നു­ണ്ടാ­കുന്ന 20­-65 വരെ ചെറു ശാഖ­കളും ചേർന്ന­താ­ണ്‌. അതിൽ നിറയെ പൂക്കൾ ഉണ്ടാ­കും. പെൺപൂ­ക്കൾ ശാഖ­ക­ളുടെ അടി­ഭാ­ഗ­മായി ഉണ്ടാ­വും. ബാക്കി ഭാഗം മുഴു­വൻ ആൺ പൂക്കൾ കൊണ്ട്‌ പൊതി­ഞ്ഞി­രി­ക്കും. ഓരോ ശാഖ­യിലും ഒന്ന്‌ അല്ല­ങ്കിൽ രണ്ട്‌ പെൺ പൂക്കളും 200 മുതൽ 300 വരെ ആൺ പൂക്കളും ഉണ്ടാ­വും.

സാധാ­രണ ഗതി­യിൽ ഒരു പൂങ്കു­ല­യിൽ ഉണ്ടാ­കുക പെൺപൂ­ക്കൾ 20 മുതൽ 40 വരെ­യാ­ണ്‌. കൂടിയ ഇനം തെങ്ങു­ക­ളിൽ പെൺപൂ­ക്ക­ളുടെ എണ്ണം വ്യത്യാ­സ­പ്പെ­ട്ടി­രി­ക്കും. ജനി­തക പ്രത്യേ­ക­ത­കൾക്കു പുറമേ വള­രുന്ന ചുറ്റു­പാ­ടു­കളും ഈ സ്വഭാ­വത്തെ സ്വാധീ­നി­ക്കു­ന്നു­ണ്ട്‌. വളർച്ച­യെ­ത്തിയ തെങ്ങു­കളെ അപേ­ക്ഷിച്ച്‌ തൈതെ­ങ്ങു­ക­ളിൽ പെൺപൂ­ക്ക­ളുടെ എണ്ണം കുറ­വാ­ണ്‌. കുറവു പെൺപൂ­ക്കൾ ഉള്ള പൂങ്കു­ല­യിൽ നിന്ന്‌ വലിയ നാളി­കേ­ര­ങ്ങൾ ഉണ്ടാ­വു­ന്നത്‌ ആൺപൂ­ക്കൾ മാത്രം ഉണ്ടാ­വുന്ന പൂങ്കു­ല­കൾ അപൂർവ്വ­മ­ല്ല.

പെൺപൂ­ക്കൾ ആൺപൂ­ക്കളെ അപേ­ക്ഷിച്ച്‌ വളരെ വലു­താ­ണ്‌. അത്‌ തീരെ­ച്ചെ­റിയ ഒരു നാളി­കേരം പോലെ­യി­രി­ക്കും. പോള (കൊ­തു­മ്പ്‌) വിരിഞ്ഞു വരുന്നതനു­സ­രിച്ച്‌ പെൺപൂ­ക്ക­ളുടെ വലി­പ്പവും ഉർവ്വ­ത്തയും വർദ്ധി­ക്കു­ന്നു. പോള വിടർന്ന്‌ 22­-24 ദിവ­സ­ങ്ങൾക്കു ശേഷ­മാണ്‌ തെങ്ങിൻ പൂവിന്റെ ഉയരം കൂടിയ ഇനം ഉർവ്വ­ര­മാ­വു­ക. കുടിയ ഇന­ങ്ങ­ളിൽ 0-7 ദിവസം കഴിഞ്ഞേ ഉതഠ ഇന­ങ്ങ­ളിൽ 16­-21 ദിവസം കഴി­ഞ്ഞാണ്‌ ഈ ഘട്ട­ത്തി­ലെ­ത്തു­ന്ന­ത്‌. അണ്ഡാ­ശയം മൂന്ന്‌ അറ­ക­ളോ­ടു­കൂ­ടി­യ­താ­ണ്‌. ഓരോ അറ­യിലും ഒരു അണ്ഡ­മാണ്‌ ഉണ്ടാ­കു­ക. സാധാ­രണ ഗതി­യിൽ ഒരെണ്ണം മാത്രമേ വികാസം പ്രാപി­ക്കൂ. രണ്ടെണ്ണം നശിച്ചു പോകും. വളരെ അപൂർവ്വ­മായി രണ്ട­റയും മൂന്ന­റയും വിക­സിച്ചു കണ്ടി­ട്ടു­ണ്ട്‌. പെൺപൂ­ക്കൾ ഉർവ­ര­മായി കഴി­ഞ്ഞാൽ അതിന്റെ അറ്റം വിടർന്ന്‌ മൂന്ന്‌ ടലമൈശഹലപ്ര­ത്തേക്ക്‌ നീണ്ടു വരു­ന്നു. ഈ സമ­യത്ത്‌ മൂന്ന്‌ മൂല­ക­ളുള്ള ഒരു നക്ഷത്രം പോലെ­യി­രി­ക്കും. അടി­ഭാ­ഗത്ത്‌ തേൻ ഉത്പാ­ദി­പ്പി­ക്കു­കയും ചെയ്യും.
പൊക്കം കൂടിയ ഇന­ങ്ങ­ളിൽ പെൺ പൂക്ക­ളുടെ ഉർവ്വര മൂന്നു ദിവസം നില­നിൽക്കും. കൂടിയ ഇന­ങ്ങ­ളിൽ ഇത്‌ രണ്ടു ദിവ­സ­മാ­യി­രി­ക്കും. ആദ്യ പെൺ പൂവിന്റെ ഉർവ്വ­രത തുട­ങ്ങു­ന്നതും ആ പൂങ്കു­ല­യിലെ അവ­സാന പെൺപൂ­വിന്റെ ഉർവ്വ­രത അവ­സാ­നി­ക്കു­ന്നതും 6-7 ദിവ­സ­ങ്ങൾക്കി­ട­യിൽ ആയി­രി­ക്കും. പോള വിരി­യു­മ്പോൾ മുതൽ ആൺപൂ­ക്കൾ വിരിഞ്ഞ്‌ പരാഗം പെൺപൂ­ക്ക­ളിൽ പതിച്ചു തുട­ങ്ങു­ന്നു. ആൺപൂ­ക്കൾ വിരിഞ്ഞു തുട­ങ്ങു­ന്നത്‌ പൂങ്കു­ല­യുടെ അറ്റ­ത്തുന്ന്‌ കട­ക്ക­ലേ­ക്കാ­ണ്‌. വിരിഞ്ഞ്‌ പരാഗം പരാഗം ഉതിർന്നു കഴി­യു­ന്ന­തോടെ ആൺപൂ­ക്കൾ കൊഴിഞ്ഞു പോകു­ന്നു. തെങ്ങിന്റെ പരാ­ഗ­കാലം ആദ്യ ആൺപൂവു വിരിഞ്ഞ ദിവസം തുടങ്ങി അവ­സാ­നത്തെ ആൺ പൂവ്വ്‌ കൊഴിഞ്ഞ ദിവസം വരെ­യാ­ണ്‌. 18­-22 ദിവസം വരെ­യാ­ണി­ത്‌.

ഫലം (നാളി­കേരം)

ഏക­ദേശം അണ്ഡാ­കൃ­തി­യി­ലു­ള്ള, 40 സെ.മി നീളവും 30 സെ.മി (ശ­രാ­ശ­രി) വീതി­യു­മുള്ള വലിയ വിത്തു­ക­ളാണ്‌ നാളി­കേ­ര­ത്തി­ന്റേത്‌. നാളി­കേ­ര­ത്തിന്റെ ഏറ്റവും പുറത്തെ പാളി പച്ച­നി­റ­ത്തി­ലോ, ചിലത്‌ മഞ്ഞ, ചെമ്പു­ക­ലർന്ന സ്വർണ്ണ നിറം, തവിട്ടു നിറം എന്നി­വ­യിലോ ഇനവും മൂപ്പും അനു­സ­രിച്ച്‌ കാണ­പ്പെ­ടു­ന്നു. പാക­മാ­കു­മ്പോൾ ഇട­യിലെ പാളി ഉണങ്ങി നാരു­കളോ കാണ­പ്പെ­ടു­ന്നു. കയർ ഉത്പ­ന്ന­ങ്ങൾ ഈ നിരിൽ (ച­കി­രി) നിന്നാണ്‌ ഉത്പാ­ദി­പ്പി­ക്കു­ന്ന­ത്‌. ഏറ്റവും ഉള്ളിലെ പാളി വളരെ കട്ടി­യു­ള്ള­താ­ണ്‌. ഇതി­ന­ക­ത്താണ്‌ വേര്‌. മറ്റെല്ലാ സസ്യ­ത്തേ­ക്കാളും വളരെ വലിയ വിത്താണ്‌ നാളി­കേ­ര­ത്തി­ന്റേ­ത്‌. ഒരു നേർത്ത തവിട്ടു നിറ­ത്തി­ലുള്ള ആവ­രണം വിത്തിനെ പൊതി­ഞ്ഞി­രിക്കും എൻഡോ­സ്പേമ്ന്‌ ഉറ­ച്ചതും ജല രൂപ­ത്തി­ലു­മുള്ള രണ്ടു ഭാഗ­ങ്ങ­ളുണ്ട്‌ ഉറച്ച ഭാഗം ഉപ­യോ­ഗി­ച്ചാണ്‌ കൊപ്ര ഉണ്ടാ­ക്കു­ന്ന­ത്‌. വിത്ത്‌ മുള­ക്കു­ന്ന­തി­നാ­യുള്ള മൂന്ന്‌ ദ്വാര­ങ്ങൾ ഉണ്ട്‌. ഇതിൽ രണ്ടും അട­ങ്ങി­യി­രി­ക്കും. മൂന്ന­മ­ത്തേ­തി­ന­ടി­യി­ലാ­ണ്‌. ഭ്രൂണം സ്ഥിതി­ചെ­യ്യു­ന്ന­ത്‌. മുളയും ആദ്യ വേരും ഈ ദ്വാര­ത്തി­ലൂ­ടെ­യാണ്‌ പുറ­ത്തേക്ക്‌ വരു­ന്ന­ത്‌. നാളി­കേ­ര­ത്തി­നു­ള്ളിലെ ഒഴിഞ്ഞ സ്ഥലം സ്പോഞ്ച്‌ പോലുള്ള ഒരു കല രൂപം കൊണ്ട്‌ നിറ­യു­ന്നു ഇതാണ്‌ മുള­യുടെ ആദ്യ സമ­യത്തെ ഇന്ധ­നം. ചെറിയ മുള­യുടെ വേര്‌ ചകിരി നിറഞ്ഞ സ്ഥല­ത്താ­ണു­ണ്ടാ­വു­ക. ഒരു വർഷം വേണം നാളി­കേ­ര­ത്തിന്റെ വിത്ത്‌ പാക­മാ­കു­ന്ന­തിന്‌.

മണ്ണും കാലാ­വ­സ്ഥയും

ഊഷ്മാവ്‌

തെങ്ങിന്‌ ആവ­ശ്യ­മുള്ള ശരാ­ശരി ഊഷ്മാവ്‌ 27 ഡിഗ്രി സെന്റി ഗ്രേഡിനും 32 ഡിഗ്രി സെറ്റിഗ്രേഡിനും ഇട­യി­ലാ­ണ്‌. ഇത്‌ 20 നും - 39 നും ഇട­യിൽ എന്നതു വരെ പോകാ­വു­ന്ന­താ­ണ്‌. എന്നാൽ 15 ഡിഗ്രിക്കു താഴെ ഊഷ്മാ­വിൽ നാളി­കേരം വളർന്നു വിക­സി­ക്കി­ല്ല.

സൂര്യ­താപം

2000 അധികം മണി­ക്കൂ­റു­കൾ എങ്കിലും തെങ്ങിന്‌ സൂര്യ­താപം കിട്ടണം അതാ­യത്‌ ശരാ­ശരി മാസ­ത്തിൽ 120 മണിക്കൂറു­കൾ

മഴ

വർഷ­ത്തിൽ 1500 മി.­മിനും 2500 മി.മി നും ഇട­യിൽ മഴ­യാണ്‌ തെങ്ങി­നാ­വശ്യം നീർവാർച്ച­യുള്ള മണ്ണാ­ണെ­ങ്കിൽ എത്ര ശക്ത­മായ മഴയെ അതി­ജീ­വി­ക്കാനും തെങ്ങിനു കഴി­യും. മഴ കുറഞ്ഞ പ്രദേ­ശ­ങ്ങ­ളിൽ ജല­സേ­ചനം ആവ­ശ്യ­മു­ണ്ട്‌.

ഹ്യുമി­ഡിറ്റി

80%-90% ഹ്യുമി­ഡിറ്റി തെങ്ങിന്‌ ആവ­ശ്യ­മു­ണ്ട്‌. 60% താഴെ ആയാൽ സ്റ്റൊമാറ്റ എടുത്ത്‌ ചേർന്ന്‌ ശരി­യായി ശ്വസനം നട­ക്കി­ല്ല.

ഉയരം

താഴ്ന്ന ഈർപ്പ­മുള്ള ഉഷ്ണ­മേ­ഖല പ്രദേ­ശ­മാണ്‌ തെങ്ങ്‌ കൃഷിക്ക്‌ അനു­യോ­ജ്യം.

മണ്ണ്‌

തീര­ദേ­ശ­മ­ണൽ, ചെമ്മ­ണ്ണ്‌, പശി­മ­യുള്ള മണ്ണ്‌, ചതുപ്പു നിറഞ്ഞ താഴ്ന്ന പ്രദേ­ശം, എന്നി­ങ്ങനെ വ്യത്യ­സ്ത­തരം മണ്ണിൽ തെങ്ങിന്‌ വള­രാൻ കഴിയും ഉയർന്ന പി.­എച്ച്‌ മൂല്യ­ത്തിലും (5.0­-8.0) ലവ­ണാം­ശവും താങ്ങാ­നുള്ള കഴിവ്‌ തെങ്ങി­നു­ണ്ട്‌. വ്യത്യസ്ത മണ്ണി­ന­ങ്ങൾക്ക­നു­യോ­ജ്യ­മായ കാർഷി­ക­രീതി കൈകൊ­ള്ളേ­ണ്ട­തു­ണ്ട്‌. നല്ല നീർവാർച്ച, ജലം പിടിച്ചു നിർത്താ­നുള്ള കഴിവ്‌ നല്ല ഈർപ്പ­മുള്ള മണ്ണ്‌ ഉപ­രി­തലം തുടങ്ങി രണ്ട്‌ മീറ്റ­റെ­ങ്കിലും പാറയോ മറ്റു കടുത്ത വസ്തു­ക്ക­ളോ, ഇല്ലാ­തി­രി­ക്കുക എന്നി­വ­യാണ്‌ തെങ്ങ്‌ കൃഷിക്ക്‌ അനു­യോ­ജ്യ­മായ അവ­സ്ഥ.

പരമ്പരാഗത അറിവുകള്‍

മണ്ണും കാലാ­വ­സ്ഥയും സംബ­ന്ധിച്ച്‌

വിത്തു തേങ്ങ മുള­പ്പി­ക്കാൻ പാക­മാ­കു­മ്പോൾ കൂടെ മുളകു തൈകൾ നടു­ന്നത്‌ കള­കൾ കുറ­ക്കും.
തെങ്ങിൽ നിന്നും ഉണ്ടാ­കുന്ന ചപ്പു ചവ­റു­കൾ തെങ്ങിന്റെ കട­ക്കൽ ഇട്ട്‌ കത്തി­ക്കു­ന്നത്‌ കായ്‌ ഉറ­ക്കാൻ സഹാ­യി­ക്കും. മണ്ണിൽ പൊട്ടാ­സ്യ­ത്തിന്റെ അളവു കൂടു­കയും കീട­ശല്യം കുറ­യു­കയും ചെയ്യും.
ഡിസം­ബർ മുതൽ ഏപ്രിൽ വരെ വിത്തു തേങ്ങ ശേഖ­രി­ക്കാൻ അനു­യോ­ജ്യ­മായ സമ­യ­മാ­ണ്‌.

കൃഷി­യു­മായി ബന്ധ­പ്പെ­ട്ട­ത്‌.

പഴയ ബാറ്ററി പൊടിയും വേപ്പിൻ പിണ്ണാക്കും ചേർത്ത്‌ കട­ക്കൽ ഇടു­ന്നത്‌ മച്ചിങ്ങ / വെള്ളക്ക കൊഴി­ച്ചിൽ തട­യും.
ഒന്നി­ട­വിട്ട പൂങ്കു­ല­കൾ നീക്കം ചെയ്യു­ന്നത്‌ മച്ചിങ്ങ കൊഴി­ച്ചിൽ തട­യും.
മീൻ മാലി­ന്യവും ഉപ്പും വാഴ­ത്തട വെട്ടി കൂട്ടി­ച്ചേർത്ത്‌ കട­ക്കൽ ഇടു­ന്ന­ത്‌ മച്ചിങ്ങ കൊഴി­ച്ചിൽ തട­യും.
പഴകാത്ത ഗോമൂത്രം കൂമ്പിൽ ഒഴി­ക്കു­ന്നത്‌ മച്ചിങ്ങ കൊഴി­ച്ചിൽ തടയും
തേങ്ങ­യുടെ പ്രവർത്തന ക്ഷാമ­മായ മണ്ണ്‌ കണ്ടെ­ത്താൻ വെള്ള­ത്തിൽ ഇട്ട്‌ നോക്കാം.
അൽപം ചരിച്ച്‌ നട­ണം.
കട്ടി കൂമ്പു ഘട്ട­ത്തിൽ പറിച്ചു നട­ണം.
വെള്ള­ത്തിൽ പൊന്തിച്ചു നോക്കു­മ്പോൾ തേങ്ങ­യുടെ തൊണ്ട്‌ ഭാഗം മുക­ളി­ലാ­ണെ­ങ്കിൽ വേഗം മുള­ക്കും.
തെങ്ങിൻ കട­ക്കൽ വാഴ­ത്തട മൂടു­ന്നത്‌ നല്ല­താണ്‌
തേങ്ങ­യുടെ കണ്ണിന്റെ ഭാഗത്ത്‌ അൽപം തൊണ്ട്‌ കള­യു­ന്നത്‌ മുള വേഗ­ത്തി­ലാ­വാനും നല്ല ആരോ­ഗ്യ­മുള്ള മുള­വ­രാനും സഹാ­യി­ക്കും.
വിത്തു തേങ്ങ പോളി­ബാ­ഗിലോ ആവ­ശ്യ­ത്തിനു വലി­പ്പ­മുള്ള പാത്ര­ത്തിലോ നടു­ന്നത്‌ പറി­ച്ചു­ന­ടു­മ്പോൾ പരിക്ക്‌ കുറ­യും.
തെങ്ങിൻ തൈക്കു ചുറ്റും വാഴ നടു­ക. അത്‌ നേരി­ട്ടുള്ള സൂര്യ­പ്ര­കാ­ശ­ത്തിൽ നിന്നും സംര­ക്ഷി­ക്കുക മാത്ര­മല്ല ഈർപ്പ­മുള്ള അന്ത­രീക്ഷം നില­നിർത്തു­കയും ചെയ്യും.
തേനീച്ച കൂടു­കൾ തെങ്ങിൻ തോട്ട­ത്തിൽ സൂക്ഷി­ക്കു­ന്നത്‌ പരാ­ഗണം വർദ്ധി­ക്കാനും അതു­വഴി വിളവു കൂട്ടാനും കാര­ണ­മാ­കും.
പൊടിഞ്ഞ വൈക്കോൽ തെങ്ങിൻ തട­ത്തിൽ നിക്ഷേ­പി­ക്കു­ന്നത്‌ വിളവ്‌ വർദ്ധി­ക്കു­ന്ന­തിനും മണ്ണിന്റെ ജല സംഭ­രണ ശേഷി വർദ്ധി­ക്കാനും നല്ല­താ­ണ്‌.
വിത്തു­തേങ്ങ തെര­ഞ്ഞെ­ടു­ക്കു­മ്പോൾ അടി­ഭാഗം ഉരുണ്ട ആകൃ­തി­യി­ലു­ള്ളത്‌ തെര­ഞ്ഞെ­ടു­ക്കണം
കുല­യുടെ മധ്യ­ത്തി­ലുള്ള തേങ്ങ­കൾ വിത്തിന്‌ തെര­ഞ്ഞെ­ടു­ക്കണം
നാരോ­ല­യുള്ള തൈകൾ ആരോ­ഗ്യ­മു­ള്ളതും നേരത്തേ വിളവു തരുന്നതുമാ­ണ്‌.
തൈ നടുന്ന കുഴി­ക­ളിൽ ഉപ്പ്‌ വിതറും
പറിച്ചു നടു­ന്ന­തിനു മുൻപ്‌ ഉപ്പും മണലും ചാരവും ചേർത്ത മിശ്രിതം കുഴി­ക­ളി­ലി­ടു­ക.
കുഴി­ക­ളിൽ തൊണ്ട്‌ അടു­ക്കുക
മഞ്ഞളും കൂവ്വയും തെങ്ങിൻ തൈക­ളുടെ താവ­ര­ണ­ക­ളിൽ നടു­ന്നത്‌ ചിതൽ ശല്യം കുറ­ക്കും.
നഴ്സ­റി­യിൽ ആദ്യം മുള­ക്കുന്ന തൈ നല്ല വിള­വു­ത­രും.
വട­ക്കോട്ട്‌ ചായ്ഞ്ഞ കുല­ക­ളിൽ നിന്ന്‌ വിത്തു തേങ്ങ ശേഖ­രി­ക്ക­ണം.
വിത്തു തേങ്ങ കണ്ണ്‌ മണ്ണി­ന­ടി­യി­ലാക്കി കുഴി­ച്ചി­ടു­ക.­ര­ണ്ടാ­ഴ്ചക്കു ശേഷം സാധാ­രണ അവ­സ്ഥ­യി­ലേക്കു മാറ്റു­ക. ഇത്‌ മുള­യുടെ ശക്തി വർദ്ധി­പ്പി­ക്കും.

സസ്യ­സം­ര­ക്ഷ­ണ­വു­മായി ബന്ധ­പ്പെ­ട്ട­ത്‌.

ഒരു പാത്രം കഞ്ഞി­വെ­ള്ള­ത്തിൽ 25ഗ്രാം കാസ്റ്റർ കേക്ക്‌ ഇട്ട്‌ തെങ്ങിൻ തോട്ട­ത്തിൽ വച്ചാൽ കൊമ്പൽ ചെല്ലിയെ നിയ­ന്ത്രി­ക്കാം. 
ചാണ­ക­ക്കു­ഴിൽ നിൽക്കുന്ന പെരു­മരം മട്ടി കൊമ്പൻചെ­ല്ലിയെ ചെറു­ക്കാം.
മഴ­ക്കാ­ലത്ത്‌ കുമ്മായം ചാരം മണൽ എന്നിവ തുല്യ അള­വിൽ ചേർത്ത്‌ ഇല­ക്ക­വി­ളിൽ ഇട്ടാൽ കൊമ്പൻച­ല്ലിയെ നിയ­ന്ത്രി­ക്കാം.
കഞ്ഞി­വെ­ള്ള­ത്തിൽ മരോ­ട്ടി­ക്കായ ചേർത്ത വെള്ളം ഒരു പാത്ര­ത്തിൽ തൂക്കി­യി­ടുന്നത്‌ കൊമ്പൻ ചെല്ലിയെ ചെറു­ക്കും.
തെങ്ങിന്റെ മണ്ട ഇട­ക്കി­ടക്ക്‌ വൃത്തി­യാക്കി ചാരവും ഉപ്പും കലർത്തി ഇട്ടു­കൊ­ടു­ക്കു­ന്നത്‌ കൂമ്പു­ചീ­യൽ നിയ­ന്ത്രി­ക്കാൻ നല്ല­താ­ണ്‌.
കൂമ്പു­ചീ­യൽ ബാധ­യുള്ള സ്ഥലത്ത്‌ ബോർഡോ കുഴമ്പ്‌ തേച്ച്‌ വൈക്കോൽ പൊതിഞ്ഞ്‌ അതിനു മുക­ളിൽ ഒരു കലം കമി­ഴ്ത്തു­ന്നത്‌ കൂമ്പു­ചീ­യ­ലി­നുള്ള പ്രതി­വി­ധി­യാ­ണ്‌.
ചുണ്ണാമ്പ്‌ അല്ല­ങ്കിൽ കശു­വണ്ടി എണ്ണ ചെന്നീ­രൊ­ലിപ്പ്‌ ഉള്ളി­ടത്ത്‌ തേക്കു­ന്നത്‌ ഈ രോഗത്തെ ചെറു­ക്കും.
വേപ്പെ­ണ്ണയും ഉപ്പും തട­ത്തി­ലി­ട്ടു­കൊ­ടു­ക്കു­ന്നത്‌ ചെന്നീ­രൊ­ലിപ്പ്‌ നിയ­ന്ത്രി­ക്കും.
ചെന്നീ­രൊ­ലി­പ്പുള്ള സ്ഥലത്ത്‌ അൽപം മണ്ണെണ്ണയൊഴിച്ച്‌ കത്തി­ക്കു­ന്നത്‌ രോഗം നിയ­ന്ത്രി­ക്കും.
വെളു­ത്തു­ള്ളി, പച്ച­മു­ള­ക്‌, കയം മൊരിങ്ങ എന്നിവ ചേർത്തു­ണ്ടാ­കുന്ന മിശ്രിതം ഇല്ലാ­തി­ന്നുന്ന പുഴു­ക്കൾക്കെതിരെ പ്രയോ­ഗി­ക്കു­ന്നു.
ഇട­ക്കി­ടക്ക്‌ തെങ്ങിൻ തോട്ട­ത്തിൽ വൈക്കോ­ലിട്ട്‌ പുക­ക്കു­ന്നത്‌ ചിത­ലു­കളെ ചെറു­ക്കും.
കൂവയും മഞ്ഞളും വിത്തു തേങ്ങ മുള­പ്പി­ക്കുന്ന നഴ്സ­റി­ക­ളിൽ നട്ടാൽ വേരു ചീയൽ കുറ­യും.
ഉപ്പും മണലും തട­ത്തിൽ വിത­റു­ന്നത്‌ ചിത­ലിനെ ചെറു­ക്കും.
തെങ്ങിൻ തട­ത്തിൽ കാട്ടു­ന­ടു­ന്നത്‌ ചിത­ലിനെ ചെറു­ക്കും.
വേപ്പിൻ പിണ്ണാക്കും ഉപ്പും സമം ചേർത്ത്‌ തട­ത്തിൽ ഇടു­ന്നത്‌ ചിത­ലിനെ ചെറു­ക്കും.
തെങ്ങിൻ തോട്ട­ത്തിൽ കറ്റാർവാ­ഴ­ന­ടു­ന്നത്‌ ചിത­ലിനെ തുര­ത്തും.
ശർക്ക­രയും നൂലുണ്ട ചേർത്ത്‌ കെണി വച്ച്‌ കരണ്ടു തിന്നുന്ന ജീവി­കളെ നിയ­ന്ത്രി­ക്കാം.
പശു­വിൻ പാലും കരി­ക്കിൻ വെള്ളവും ചേർത്ത്‌ തെളി­ച്ചാൽ മുക­ള­കിന്റെ പുവും കായും കൊഴി­യു­ന്നത്‌ നിയ­ന്ത്രി­ക്കാം.

വിള­വെ­ടുപ്പും സംഭ­ര­ണവും സംബ­ന്ധി­ച്ചത്‌

തെങ്ങു­ചെത്ത്‌ വിളവ്‌ വർദ്ധി­പ്പി­ക്കും.
തെങ്ങിൻ തോട്ട­ത്തിൽ പുക­യി­ടു­ന്നത്‌ വിളവു വർദ്ധി­പ്പി­ക്കും.
പഴ­കിയ വേരു­കൾ നീക്കം ചെയ്യു­ന്നത്‌ വിളവ്‌ വർദ്ധി­പ്പി­ക്കും.
കുല­കൾക്കിട­യിൽ ഇരു­മ്പൻ പുളി­യില വച്ചാൽ വിളവ്‌ വർദ്ധി­പ്പിക്കാം

പ്രാധാന്യവും ഉപയോഗവും

സാമ്പതിക പ്രാധാന്യം

ധാരാളം ഉപ­യോ­ഗ­മുള്ള തെങ്ങ്‌ ഒരു കൽപ­ വൃക്ഷം തന്നെ­യാണ്‌ അതിന്റെ എല്ലാ ഭാഗ­ങ്ങളും ഒരു തര­ത്തിൽ അല്ല­ങ്കിൽ മറ്റൊരു തര­ത്തിൽ മനു­ഷ്യനു പ്രയോ­ജ­ന­മു­ള്ള­താ­ണ്‌. ആ​‍ാ­രം, പാനീ­യം, അഭയം എന്നി­വ­ക്കു­ള്ള­തെല്ലാം തരു­ന്നു. മാത്ര­മല്ല അനേകം വ്യവ­സാ­യ­ങ്ങൾക്ക്‌ അസം­സ്കൃത വസ്തുവും ഇതു തരു­ന്നു. വിവാഹം , പൂജ തുട­ങ്ങിയ എല്ലാ ആചാര അനു­ഷ്ഠാ­ന­ങ്ങ­ളിലും നാളി­കേരം ഒരു ആവ­ശ്യ­വ­സ്തു­വാ­ണ്‌.

പോഷക പ്രാധാന്യം

തേങ്ങ­യുടെ മൃദുവും സ്വദി­ഷ്ടവും ആണ്‌ തേങ്ങ­യിൽ 17% ഫാറ്റ്‌ ഉണ്ട്‌. ഇതിൽ 95%വും പൂരക കൊഴു­പ്പാ­ണ്‌. വെണ്ണ­യി­ലുള്ളതിനേ­ക്കാൾ പൂര­ക­കൊ­ഴു­പ്പാണ്‌ നാളി­കേ­ര­ത്തിൽ എന്ന്‌ കണ­ക്കാ­ക്കി­യി­ട്ടു­ണ്ട്‌. താര­ത­മ്യേന കൂടിയ അള­വിൽ അയേൺ, ഫോസ്ഫ­റ­സ്‌, സിങ്ക്‌ എന്നി­വയും ഈ ഫല­ത്തിൽ അട­ങ്ങി­യി­ട്ടു­ണ്ട്‌. മറ്റു പല ഫല­ങ്ങളെ അപേ­ക്ഷിച്ചു നോക്കി­യാലും ഷുഗ­റിന്റെ അള­വി­നേ­ക്കാൾ വളരെ കൂടു­തൽ പ്രോട്ടീൻ ആണ്‌ നാളി­കേ­ര­ത്തിൽ അട­ങ്ങി­യി­രി­ക്കു­ന്ന­ത്‌. തേങ്ങ­വെ­ള്ള­ത്തിൽ ഷുഗർ, നാരു­കൾ, പ്രോട്ടീൻ, ആന്റി­ ഓ­ക്സി­ഡന്റു­കൾ, വിറ്റാ­മി­നു­കൾ എന്നിവ അട­ങ്ങി­യി­രി­ക്കു­ന്നു. ഇതിന്റെ കലോറി മൂല്യം 100 ഗ്രാമിന്‌ 17.4 ആണ്‌ 34% സെല്ലു­ലോസ്‌ അട­യോ­താ­ണ്‌. ചിര­ട്ട.

ഔഷ­ധ­ഗുണം

കരി­ക്കിൻ വെള്ളം ഒരു ഇൻട്രാ­വീ­നസ്‌ ദ്രാവ­ക­മായി പരി­ഗ­ണി­ക്കു­ന്നു. അനേകം ഔഷ­ധ­ഗു­ണ­മുള്ള ഒന്നാ­ണി­ത്‌. കുടൽ സംബ­ന്ധ­മായ പ്രശ്ന­ങ്ങൾ, പരി­ഹ­രി­ക്കു­ന്നു. ദഹനം ത്വരി­ത­പെ­ടു­ത്തു­ന്നു. മൂത്രനാളി­യിലെ അണു­ബാധ കുറ­ക്കു­ന്നു. മാത്ര­മല്ല വളർച്ച ത്വരി­ത­പെ­ടു­ത്തു­കയും ചെയ്യു­ന്നു. ചകി­രി­നാര്‌ ബ്രഷ്‌, ചവി­ട്ടി, പര­വ­താ­ണി, കയർ, ചൂല്‌ എന്നി­വ­യെല്ലാം നിർമ്മി­ക്കാ­നു­പ­യോ­ഗി­ക്കു­ന്നു.
വെളി­ച്ചണ്ണ
കൊപ്ര­യിൽ നിന്നും ഉത്പാ­ദി­പ്പി­ക്കുന്ന വെളി­ച്ചെണ്ണ ഔഷ­ധ­ങ്ങൾ, സൗന്ദര്യ വർദ്ധക വസ്തു­ക്കൾ സോപ്പ്‌ എന്നി­വ­യെല്ലാം നിർമ്മി­ക്കാ­നു­പ­യോ­ഗി­ക്കു­ന്നു. ഒരു നല്ല പാചക എണ്ണ­യാ­ണ്‌. ഡീസ­ലിന്‌ കൃത്യ­മായും പകരം വക്കാ­വുന്ന ഒരു ഇന്ധ­മാണ്‌

വിവിധ ഉപ­യോ­ഗ­ങ്ങൾ

നാളി­കേ­ര­ക്കാമ്പ്‌ ഭക്ഷ്യ­യോ­ഗ്യ­മാ­ണ്‌.
ഈർപ്പ­ത്തിന്റെ അളവ്‌ 2.5% ആക്കി­യാൽ ഇന്ന്‌ കേക്കു­കൾ, ചോക്ക്ലേറ്റ്‌ കാൻഡി മറ്റു മധുര പല­ഹാ­ര­ങ്ങൾ എന്നിവ നിർമ്മി­ക്കാൻ ഉപ­യോ­ഗി­ക്കാം.
തേങ്ങ കാമ്പ്‌ അരച്ച്‌ ചൂടു­വെ­ള്ള­ത്തിലോ പാലിലോ ചേർത്ത്‌ തേങ്ങാ­പാൽ ഉണ്ടാ­ക്കാം. തേങ്ങാ­പ്പാൽ സ്വാദി­ഷ്ഠവും സ്വാദു­വർദ്ധി­പ്പി­ക്കു­ന്ന­തു­മാ­ണ്‌. പച്ച­തേങ്ങയിൽ നിന്നുൽപാ­ദി­പ്പി­ക്കുന്ന വെളി­ച്ചണ്ണ സൗന്ദര്യ വർദ്ധക വസ്തു­ക്കൾ ഉണ്ടാ­ക്കാൻ ഉപ­യോ­ഗി­ക്കു­ന്നു. നാളി­കേരം പൊട്ടി­ക്കു­ന്ന­തു­വരെ നാളി­കേ­ര­വെള്ളം പരി­ശു­ദ്ധ­മാ­യി­രി­ക്കും. അതാ­കട്ടെ പോഷ­ണ­ങ്ങ­ളുടെ ഒരു ഉറ­വി­ട­മാ­ണ്‌. വേന­ലിൽ ദാഹം ശമി­പ്പി­ക്കുക മാത്ര­മല്ല അത്‌ ഊർജ്ജ­ഭാ­യ­കവും ഉൻമേഷ ദായ­കവും ആണ്‌. അതു­കൊണ്ട്‌ തന്നെ കായിക താര­ങ്ങൾക്ക്‌ പ്രിയ­ങ്ക­ര­മായ ഒരു പാനി­യ­മാ­ണി­ത്‌. നാറ്റാ­ഡി­-­കോകോ എന്ന പ്രസി­ദ്ധ­മായ പാനിയം നാളി­കേര വെള്ള­ത്തിൽ നിന്നും ഉൽപാ­ദി­പ്പി­ക്കു­ന്ന­താ­ണ്‌. ശീതീ­ക­രിച്ച തേങ്ങാ പാലിൽ നിന്നും തേങ്ങാ ക്രീം ഉണ്ടാ­ക്കു­ന്നു. തേങ്ങാ വെള്ള­ത്തിൽ നിന്നും തേങ്ങാ­പ്പാ­ലിൽ നിന്നും അനേകം സ്വാദി­ഷ്ട­മായ വിഭ­വ­ങ്ങൾ ഉണ്ടാ­ക്കു­ന്നു.

നാളി­കേ­ര­ത്തിന്റെ വിട­രാത്ത പൂങ്കു­ല­യിൽ നിന്നും ഉത്പാ­ദി­പ്പി­ക്കുന്ന ഒരു തവിട്ടു നിറ­ത്തി­ലുള്ള സിറ­പ്പിൽ നിന്നും തവിട്ടു നിറ­മുള്ള ചക്കര ഉത്പാ­ദി­പ്പി­ക്കു­ന്നു. ഇത്‌ പഞ്ച­സാ­രക്ക്‌ പക­ര­മായി പല­യി­ടത്തും ഉപ­യോ­ഗി­ക്കു­ന്നു. നീല­ഗി­രി­യിലെ തോട എന്ന ഗോത്ര വർഗ്ഗ­ക്കാർ ചക്കര അവ­രുടെ ഭക്ഷ­ണ­ത്തിലെ ഒരു ഘട­ക­മായി ഉപ­യോ­ഗി­ക്കു­ന്നു. 
തെങ്ങിൻ പൂങ്കു­ല­യിൽ നിന്നും എടു­ക്കുന്ന നീരാണ്‌ കള്ള്‌ എന്ന ലഹരി പാനീ­യം. കേര­ള­ത്തിൽ അനേകം ആളു­കൾ തൊഴിൽ എടു­ക്കുന്ന ഒരു മേഖ­ല­യാ­ണി­ത്‌.
ചിരട്ട പല­വിധ കര­കൗ­ശല വസ്തു­ക്കൾ ഉണ്ടാ­ക്കാൻ ഉപ­യോ­ഗി­ക്കു­ന്നു. ചിര­ട്ട­ക്ക­രി, മറ്റു പല­വിധ വ്യവ­സാ­യിക ആവ­ശ്യ­ങ്ങൾക്കും ചിരട്ട ഉപ­യോ­ഗി­ക്കു­ന്നു­ണ്ട്‌. തെങ്ങിന്റെ തടി വീട്‌ നിർമ്മാണം , ഫർണീ­ച്ചർ നിർമ്മാണം എന്നി­വ­ക്കു­പ­യോ­ഗി­ക്കു­ന്നു.

നടീൽ പ്രവർത്ത­ന­ങ്ങൾ

വിത്തു തേങ്ങ­യുടെ ശേഖ­ര­ണവും സംഭ­ര­ണവും

വിത്തു തേങ്ങ­യുടെ പ്രാധാന്യം

നാളി­കേ­ര­ത്തിൽ തൈക­ളുടെ ആരോഗ്യം മാതൃ­സ­സ്യ­ത്തിന്റെ സ്വഭാ­വവും ആയി നേരിട്ടു ബന്ധ­പ്പെ­ട്ടി­രി­ക്കു­ന്നു. തൈകൾ ഗുണ­നി­ല­വാ­ര­മി­ല്ലാ­ത്ത­താ­ണെ­ങ്കിൽ കർഷ­കന്റെ പണ­ത്തിനു സമ­യ­ത്തിനും ഗണ്യ­മായ നഷ്ട­മു­ണ്ടാ­ക്കും. അതു­കൊണ്ട്‌ തൈക­ളുടെ ശേഖ­ര­ണവും സംഭ­ര­ണവും അതി­പ്ര­ധാ­ന­മാ­ണ്‌.

മാതൃ­വൃക്ഷം തെര­ഞ്ഞെ­ടു­ക്കൽ

ഇനി പറ­യുന്ന ഗുണ­ങ്ങ­ളുള്ള മാതൃ­വൃ­ക്ഷ­ങ്ങ­ൾ വേണം വിത്തു­തേങ്ങ ശേഖ­ര­ണ­ത്തി­നായി തിര­ഞ്ഞെ­ടു­ക്കാൻ.

1. സ്ഥിര­മായി കായ്ക്കു­ന്നതും വർഷ­ത്തിൽ 80 തേങ്ങ­യിൽ കുറ­യാത്ത ഉൽപ്പാ­ദനം തരാൻ കെൽപ്പു­ള്ളതും
2. നട്ട്‌ 20 വർഷവും, കായ്ച്ചു തുട­ങ്ങി­യിട്ട്‌ 5 വർഷവും ആയവ ( അതാ­യത്‌ 20 വർഷമോ അതിൽ കൂടു­തലോ പ്രായ­മുള്ള തെങ്ങു­കൾ). എന്നാൽ വിത്തു­തേങ്ങ ശേഖ­ര­ണ­ത്തി­നായി നല്ല മാതൃ­വൃ­ക്ഷ­ങ്ങ­ളിൽ നിന്നും തൈകൾ ഉണ്ടാക്കി നട്ടു വളർത്തിയ തോട്ട­ങ്ങ­ളിൽ നിന്നും തേങ്ങ എടു­ക്കു­ന്ന­തിന്‌ 20 വർഷം എന്ന കാല­യ­ളവ്‌ പാലി­ക്കേ­ണ്ട­തി­ല്ല. നല്ല­തു­പോലെ കായ്ച്ചു തുട­ങ്ങി­യിട്ട്‌ കുറ­ഞ്ഞത്‌ 6 വർഷ­മെ­ങ്കിലും ആയാൽ വിത്തു­തേങ്ങ എടുത്തു തുട­ങ്ങാം.
3. വിടർന്ന ഓല­കൾ 30ൽ കൂടു­തൽ ഉണ്ടാ­യി­രി­ക്ക­ണം. നീളം കുറഞ്ഞ ഓല­ക്കാ­ലു­ക­ളും, ബല­മുള്ള മട­ലു­കളും വേണം.
4. കരു­ത്തുള്ള കുല­ഞെ­ട്ടു­ക­ളോ­ടു­കൂ­ടിയ 12 കുല­ക­ളെ­ങ്കിലും ഉള്ള­വ­യാ­യി­രി­ക്ക­ണം.
5. ഇട­ത്തരം വലി­പ്പ­മുള്ള നീളം കൂടിയ തേങ്ങ­കൾ 
6. ചകി­രി­മാ­റ്റിയ തേങ്ങയ്ക്ക്‌ 600 ഗ്രാം തൂക്ക­മു­ള്ള­തും, ഒരു തേങ്ങ­യിൽ നിന്നും കുറ­ഞ്ഞത്‌ 150 ഗ്രാം കൊപ്ര ലഭി­ക്കു­ന്ന­തു­മാ­ക­ണം.

താഴെ പറ­യുന്ന തര­ത്തി­ലുള്ള വൃക്ഷ­ങ്ങൾ ഒഴി­വാ­ക്കണം
1. നീളം കൂടി കനം കുറഞ്ഞ കുല­ഞെ­ട്ടു­ക­ളോടെ തൂങ്ങി നിൽക്കുന്ന കുല­ക­ളു­ള്ളവ
2. ചെറി­യതും ഭാരം കുറ­ഞ്ഞ­തു­മായ തേങ്ങ­കളും , പേട്‌ തേങ്ങ­കളും ഉണ്ടാ­കു­ന്നവ
3. മച്ചിങ്ങ പൊഴി­ച്ചിൽ കൂടു­ത­ലുള്ളവ
4. പ്രതി­കൂല പരി­സ്ഥി­ത­യിൽ വരു­ന്നവ

വിത്തു തേങ്ങ­യുടെ ശേഖ­രി­ക്കു­ക

നല്ല­പോലെ വിളഞ്ഞ തേങ്ങ­കൾ (11 മാസെ മൂപ്പ്‌) ഡിസം­ബർ­-­മേയ്‌ മാസ­ക്കാ­ലത്ത്‌ ശേഖ­രി­ക്കു­ക. മണ്ണ്‌ ഉറ­ച്ച­താ­ണെ­ങ്കി­ലും, തെങ്ങിന്‌ ഉയരം കൂടു­ത­ലാ­ണെ­ങ്കിലും വിത്തു­തേങ്ങ കുല­യോടെ വെട്ടി­യി­ട­രു­ത്‌. പകരം കയ­റിൽ കെട്ടി ഇറ­ക്കു­ക­യാണ്‌ വേണ്ട­ത്‌. വലിപ്പം കുറ­ഞ്ഞതും കേടു­പാ­ടു­ക­ളു­ള്ള­തു­മായ തേങ്ങ മുള­പ്പി­ക്കു­ന്ന­തിന്‌ മുമ്പ്‌ 60 ദിവ­സ­മെ­ങ്കിലും തണ­ലിൽ സൂക്ഷി­ക്ക­ണം.

 

വിത്തു­തേങ്ങ സംഭ­രണം

നഴ്സ­റി­യിൽ മുള­പ്പി­ക്കു­ന്ന­തിന്‌ മുൻപ്‌ മിനിമം 60 ദിവ­സ­മെ­ങ്കിലും വിത്തു തേങ്ങ­കൾ തണ­ലത്ത്‌ സൂക്ഷി­ക്ക­ണം. ഞെട്ട്‌ മുക­ളി­ലേ­ക്കാക്കി 8 സെ.മി എങ്കിലും ഉയ­ര­മുള്ള മണൽ തിട്ടിൽ വിത്തു­തേങ്ങ നിര­ത്തു­ക. ഉള്ളിലെ വെള്ളം വറ്റി­പോ­കാ­തി­രി­ക്കാൻ അൽപം മണൽ മുക­ളിൽ ഇട്ടു­കൊ­ടു­ക്കു­ക. ഈ രീതി­യിൽ അഞ്ചു നിര­കൾ വരെ ഒന്നിനു മുക­ളിൽ ഒന്നായി നിരത്താം വിത്തു­കൾ പാത്ര­ങ്ങ­ളിലും സൂക്ഷി­ക്കും. തണലും മണൽമണ്ണും ആവ­ശ്യ­മാ­ണ്‌. ഇതിനും മെയ്മാ­സ­ത്തി­ലാണ്‌ വിള­വെ­ടു­ക്കുന്നതെങ്കിൽ നാളി­കേരം കുറച്ചു തണ­ലു­ള്ളി­ടത്ത്‌ കുന്നായി ഇട്ട്‌ തൊണ്ട്‌ ഉണ­ങ്ങാൻ അനു­വ­ദി­ക്കു­ക. തുടർന്ന്‌ തവാ­ര­ണ­ക­ളിൽ വിത്തു­തേങ്ങ പാകാം.

നഴി­സ­റി­യിൽ വിത്തു തേങ്ങ മുള­പ്പി­ക്കൽ

തവാ­രണ

ആവ­ശ്യ­ത്തിനു തണലും നീർവാർച്ചയും കടുപ്പം കുറഞ്ഞ മണ്ണും ഉള്ള സ്ഥല­മാ­യി­രി­ക്കണം തവാ­ര­ണ­യ്ക്കായി തിര­ഞ്ഞെ­ടു­ക്കാൻ. തുറ­സ്സായ സ്ഥല­മാ­ണെ­ങ്കിൽ വേനൽക്കാ­ലത്ത്‌ തണൽ നൽക­ണം. ഒന്നര മീറ്റർ വീതി­യിൽ ആവ­ശ്യ­മുള്ള നീള­ത്തിൽ വാര­ങ്ങൾ തയ്യാ­റാ­ക്കു­ക. വാര­ങ്ങൾ തമ്മിൽ 75­സെ.മി അകലം ഉണ്ടാ­യി­രി­ക്ക­ണം. നീർവാർച്ച കുറഞ്ഞ പ്രദേ­ശ­ങ്ങ­ളിൽ വാര­ങ്ങൾ ഉയർത്തി­യെ­ടു­ക്ക­ണം. പാകു­ന്ന­തിന്‌ മുൻപ്‌ വെള്ളം വറ്റി­യതും കാമ്പ്‌ ചീഞ്ഞ­തു­മായ തേങ്ങ­കൾ തിര­ഞ്ഞു­മാ­റ്റു­ക. കാല­വർഷാ­രം­ഭ­ത്തോടെ (മേ­യ്‌­-­ജൂൺ മാസ­ങ്ങ­ളിൽ ) തേങ്ങ പാകാം

നടീൽ അകലം

ഒരു വാര­ത്തിൽ നാലോ, അഞ്ചോ വരി വിത്തു തേങ്ങ 30 ഃ30 സെ.മീ അക­ല­ത്തിൽ നടാം.

നഴ്സറി പരി­പാ­ലനം

തുറന്ന പ്രദേ­ശ­ത്താണ്‌ നഴ്സ­റി­യെ­ങ്കിൽ ചുറ്റും വേലി­കെട്ടി സംര­ക്ഷി­ക്ക­ണം. മണൽ പ്രദേ­ശ­മാ­ണെ­ങ്കിൽ കാല­വർഷം കഴി­യു­ന്ന­തോടെ പുത­യി­ടു­കയും വേനൽക്കാ­ലത്ത്‌ രണ്ടു ദിവ­സ­ത്തി­ലൊ­രി­ക്കൽ നന­യ്ക്കു­കയും വേണം. തവാ­ര­ണ­കൾ കള വിമു­ക്ത­മാ­യി­രി­ക്ക­ണം. ചിത­ലിന്റെ ശല്യം കാണു­ക­യാ­ണെങ്കിൽ 15.മീ ആഴ­ത്തിൽ മണ്ണു­മാറ്റി കാർബാ­റി­ലോ, ക്ളോർപൈ­റി­ഫോസാ തേങ്ങ­യിലും മണ്ണിലും വിതറി കൊടു­ക്കു­ക. ചിതൽ ശല്യം പൂർണ്ണ­മായും മാറൂന്നതിന്‌ കീട­നാ­ശിനി പ്രയോഗം ആവർത്തി­ക്കേ­ണ്ടി­വ­രും. കുമിൾ രോഗ­ങ്ങൾ വരാ­തി­രി­ക്കു­ന്ന­തി­നായി 1% വീര്യ­മുള്ള ബോർഡോ മിശ്രി­തമോ ചെമ്പ്‌ അട­ങ്ങിയ മറ്റേ­തെ­ങ്കിലും കുമിൾ നാശി­നി­കളോ തളി­ക്കു­ന്നത്‌ നല്ല­താ­ണ്‌.

നടീ­ലിന്‌ നില­മൊ­രു­ക്കൽ

സ്ഥലം തിരഞ്ഞെടുക്കൽ

ഒന്നര മീറ്ററെങ്കിലും ആഴമുള്ളതും നീർവാർച്ചയുള്ളതുമായ മണ്ണാണ്‌ തെങ്ങുകൃഷിക്കായി  തെരഞ്ഞെടു-ക്കേണ്ടത്‌. അടിയിൽ പാറയുള്ള സ്ഥലങ്ങളും, കളിമൺപ്രദേശങ്ങളും, വെള്ളം കെട്ടിനിൽക്കാൻ സാധ്യതയുള്ള സ്ഥലങ്ങളും ഒഴിവാക്കണം.

നില­മൊ­രു­ക്കൽ

ചെരി­വുള്ള പ്രദേ­ശ­ങ്ങ­ളിൽ കോണ്ടൂർ ടെറ­സിങ്ങ്‌ അല്ലെ­ങ്കിൽ കോണ്ടൂർ വരമ്പ്‌ രീതി അവ­ലം­ബിക്കാം. താഴ്ന്ന സ്ഥല­ങ്ങ­ളിൽ കൂന­ക­ളു­ണ്ടാക്കി നടാം. നെൽപ്പാ­ട­ങ്ങ­ളിൽ ജല­നി­രപ്പിന്‌ മുക­ളിൽ ഒരു മീറ്റ­റെ­ങ്കിലും ഉയ­ര­ത്തിൽ കൂന­ക­ളു­ണ്ടാ­ക്ക­ണം. കായൽ നിക­ത്തിയ ഇട­ങ്ങ­ളിൽ വര­മ്പു­ക­ളിൽ തെങ്ങ്‌ വെയ്ക്കാം.

കുഴി­കൾ

കുഴി­യുടെ ആഴവും വലി­പ്പവും പ്രദേ­ശ­ത്തി­ന­നു­സ­രിച്ച്‌ വ്യത്യാ­സ­പ്പെടും. ജല­വി­താനം താഴുന്നു നിൽക്കുന്ന നീർവാർച്ച­യുള്ള മണ്ണിൽ 1 ഃ 1 മീറ്റർ വലി­പ്പ­ത്തിൽ കുഴി­യെ­ടു­ക്ക­ണം. അടി­യിൽ പാറ­യുള്ള ചെങ്കൽ പ്രദേ­ശ­ങ്ങ­ളിൽ 1.2 1.2 1.2 മീറ്റർ വലിപ്പം വേണം. എന്നാൽ മണൽ പ്രദേ­ശ­ങ്ങ­ളിൽ 0.75 0.75 0.75 മീറ്റർ മതി. തറ­നി­ര­പ്പിൽ നിന്ന്‌ 60 സെ.മീ വരെ താഴ്ച­യിൽ കുഴി മേൽമണ്ണ്‌ കൊണ്ട്‌ നിറ­യ്ക്ക­ണം. താഴ്ന്ന പ്രദേ­ശ­ങ്ങ­ളിൽ ആഴം കുറ­ഞ്ഞുള്ള കുഴി­ക­ളെ­ടുത്ത്‌ തൈ വള­രു­ന്ന­ത­നു­സ­രിച്ച്‌ മണ്ണ്‌ കൂട്ടി കൊടു­ക്കു­ക­യാണ്‌ വേണ്ട­ത്‌. ബണ്ടു­ക­ളിലോ കൂന­ക­ളിലോ നടു­മ്പോഴും ഈ രീതി തന്നെ­യാണ്‌ പിൻതു­ട­രേ­ണ്ട­ത്‌. കുഴി­യുടെ അടി­ഭാ­ഗത്ത്‌ രണ്ട്‌ നിര ചകിരി വിരി­ക്കു­ന്നത്‌ ഈർപ്പം നില­നിർത്താൻ സഹാ­യി­ക്കും. കുഴി­ഞ്ഞ­വശം മുക­ളി­ലേക്ക്‌ വരുന്ന വിധ­ത്തിൽ മലർത്തി­യാണ്‌ ചകിരി അടു­ക്കേ­ണ്ടത്‌. ഓരോ ?അ­ടു­ക്കിനു ശേഷവും 10% വീര്യ­മുള്ള കാർബാ­റിൽ പൊടി വിത­റു­ന്നത്‌ ചിത­ലിന്റെ ശല്യം ഒഴി­വാ­ക്കു­വാൻ സഹാ­യി­ക്കും.

കുറിപ്പ്‌
ചെങ്കൽ പ്രദേ­ശ­ങ്ങ­ളിൽ കുഴി ഒന്നിന്‌ 2 കി.ഗ്രാം എന്ന തോതിൽ കറി­യുപ്പ്‌ ഇടു­ന്നത്‌ മണ്ണിന്റെ ഘടന മെച്ച­പ്പെ­ടു­ത്തും. നടു­ന്ന­തിന്‌ ആറു­മാസം മുമ്പ്‌ ഉപ്പി­ട­ണം.

കൃഷി­യി­ട­ത്തിൽ തൈ നടൽ

തൈക­ളുടെ തെര­ഞ്ഞെ­ടുപ്പ്‌

പാകി ആറു­മാ­സ­ത്തിനു ശേഷവും മുള­ക്കാത്ത തേങ്ങ­കൾ നീക്കം ചെയ്യു­ക. 9-12 മാസം വളർച്ചയെത്തിയ നല്ല ആരോ­ഗ്യ­മുള്ള തൈകൾ തെര­ഞ്ഞെ­ടു­ക്കുക

  • തെര­ഞ്ഞെ­ടു­ക്കു­മ്പോൾ ശ്രദ്ധി­ക്കേണ്ട കാര്യ­ങ്ങൾ
  • നേരത്തേ മുളച്ച്‌ അതി­വേഗം വള­രുന്ന ആരോ­ഗ്യ­മുള്ള തൈകൾ
  • 10­-12 മാസം വരെ പ്രായ­മായ 6-8 വരെ ഇല­കൾ വന്നവ അല്ല­ങ്കിൽ 9-12 വരെ മാസം പ്രായ­മായ 4 ഇല­യെ­ങ്കിലും ഉള്ള തൈകൾ
  • കടക്ക്‌ 10­-12 വരെ സെ.മി എങ്കിലും ഉയ­ര­മു­ള്ളവ
  • ഇല വേഗം വേർപെ­ടു­ന്നവ

 

നടീൽ സമയം

പുത­മ­ഴ­യോടെ മെയ്‌ മാസ­ത്തിൽ തൈകൾ നടുന്നതാണ്‌ ഏറ്റവും നല്ല­ത്‌. ജല­സേ­ചന സൗകര്യം ഉറ­പ്പുള്ള സ്ഥല­ങ്ങ­ളിൽ ഏപ്രിൽ മാസ­ത്തിലും തൈകൾ നടാം. താഴ്ന്ന പ്രദേ­ശ­ങ്ങ­ളിൽ കനത്ത മഴ അവ­സാ­നി­ച്ച­തി­നു­ശേഷം സെപ്റ്റം­ബ­റിൽ തൈകൾ നടാ­വു­ന്ന­താ­ണ്‌.

ഇട­യ­കലം, നടീൽ രീതി

നടീൽ രീതി, മണ്ണിന്റെ തരം എന്നി­വയെ ആശ്ര­യിച്ച്‌ നടീൽ അക­ല­ത്തിൽ വ്യത്യാസം വരും. മണൽ, ചെങ്കൽ പ്രദേ­ശ­ങ്ങ­ളിൽ നില­വി­ലുള്ള പല രീതി­ക­ളിൽ പൊതുവായി സ്വീക­രി­ച്ചി­ട്ടുള്ള അകലം താഴെ പറയും വിധ­മാണ്‌. വട­ക്കൻ കേര­ള­ത്തിൽ മഴയെ ആശ്ര­യിച്ച്‌ തെങ്ങ്‌ കൃഷി ചെയ്യുന്ന ചരൽ പ്രദേ­ശ­ങ്ങ­ളിൽ ഇട­യ­കലം കുറച്ച്‌ ഒരു ഹെക്ട­റിന്‌ 250 തെങ്ങു­കൾ എന്ന തോതിൽ നടു­ന്ന­താണ്‌ നല്ല­ത്‌. നടീൽ രീതി വിശ­ദ­മായി പട്ടി­ക­യിൽ കൊടു­ത്തി­ട്ടു­ണ്ട്‌.

ഇട­യ­കലം

നടീൽ സംവി­ധാനം അകലം തൈക­ളുടെ ശരാ­ശരി എണ്ണം
ത്രികോണം 7.6 m 198
ഗമ­ച­തുരം 7.6 to 9 m 170-120
ഒറ്റ­ഹെഡ്ജ്‌ 5 മീ നിര­ക്കു­ള്ളിൽ - നിര­കൾ തമ്മിൽ 9 മീ 220
ഇരട്ട ഹെഡ്ജ്‌ നിര­യിൽ 5 5 മീ നിര­കൾ തമ്മിൽ 9മീ 280

 

 

നടീൽ

തെങ്ങിൻതൈ നടു­ന്ന­തിന്‌ മുൻപ്‌ കുഴി­ക­ളിൽ 50­-60 സെ.മി ആഴം വരെ മേൽമണ്ണും പശു­വിൻ ചാണ­കവും നിറ­ക്കു­ക. അതി­നു­ള്ളിൽ ചെറിയ കുഴി മുളച്ച തേങ്ങ വെക്കാൻ മാത്ര­മു­ള്ളത്‌ ഉണ്ടാക്കും തൈ അതിൽ വച്ച്‌ മണ്ണി­ടു­ക. വെള്ളം കെട്ടി നിൽക്കുന്നത്‌ ഒഴി­വാ­ക്കാൻ മണ്ണിട്ട്‌ നന്നായി അമർത്തു­ക. വെള്ളു­റു­മ്പിന്റെ ആക്ര­മ­ണ­ത്തിനു സാധ്യ­ത­യു­ണ്ടെ­ങ്കിൽ ഡെവി­ഡോൾ 84 ( 5 ഗ്രാ ) നടീ­ലിനു മുൻപ്‌ കുഴി­ക­ളിൽ ഇടു­ക. ചെമ്മ­ണ്ണുള്ള പ്രദേ­ശത്ത്‌ മണ്ണിന്റെ ഗുണം വർദ്ധി­പ്പി­ക്കു­ന്ന­തിന്‌ കുഴി­ക­ളിൽ ഉപ്പ്‌ വിത­റ­ണം. ഈർപ്പം നില­നിർത്താൻ ഇരു­പതോ മുപ്പതോ തേങ്ങ തൊണ്ടു­കൾ കുഴി­ക­ളിൽ നിര­ത്തു­ന്നത്‌ നല്ല­താ­ണ്‌.


കുറിപ്പ്‌: ചെങ്കൽ പ്രദേ­ശ­ങ്ങ­ളിൽ കുഴി ഒന്നിന്‌ 2 കി.ഗ്രാം എന്ന തോതിൽ കറി­യുപ്പ്‌ ഇടു­ന്നത്‌ മണ്ണിന്റെ ഘടന മെച്ച­പ്പെ­ടു­ത്തും. നടു­ന്ന­തിന്‌ ആറു­മാസം മുമ്പ്‌ ഉപ്പി­ട­ണം.

 

നടീ­ലിനു ശേഷ­മുള്ള സംര­ക്ഷണ വ്യവ്യ­തി­കൾ

സംര­ക്ഷണ വ്യവ്യ­തി­കൾ

തുറന്ന പ്രദേ­ശ­ത്താണ്‌ നഴ്സ­റി­യെ­ങ്കിൽ ചുറ്റും വേലി­കെട്ടി സംര­ക്ഷി­ക്ക­ണം. മണൽ പ്രദേ­ശ­മാ­ണെ­ങ്കിൽ കാല­വർഷം കഴി­യു­ന്ന­തോടെ പുത­യി­ടു­കയും വേനൽക്കാ­ലത്ത്‌ രണ്ടു ദിവ­സ­ത്തി­ലൊ­രി­ക്കൽ നന­യ്ക്കു­കയും വേണം. തവാ­ര­ണ­കൾ കള വിമു­ക്ത­മാ­യി­രി­ക്ക­ണം. ചിത­ലിന്റെ ശല്യം കാണു­ക­യാ­ണെങ്കിൽ 15.മീ ആഴ­ത്തിൽ മണ്ണു­മാറ്റി കാർബാ­റി­ലോ, ക്ളോർപൈ­റി­ഫോസാ തേങ്ങ­യിലും മണ്ണിലും വിതറി കൊടു­ക്കു­ക. ചിതൽ ശല്യം പൂർണ്ണ­മായും മാറൂന്നതിന്‌ കീട­നാ­ശിനി പ്രയോഗം ആവർത്തി­ക്കേ­ണ്ടി­വ­രും. കുമിൾ രോഗ­ങ്ങൾ വരാ­തി­രി­ക്കു­ന്ന­തി­നായി 1% വീര്യ­മുള്ള ബോർഡോ മിശ്രി­തമോ ചെമ്പ്‌ അട­ങ്ങിയ മറ്റേ­തെ­ങ്കിലും കുമിൾ നാശി­നി­കളോ തളി­ക്കു­ന്നത്‌ നല്ല­താ­ണ്‌.

തണൽ നൽകലും നനയും

നട്ട്‌ ആദ്യത്തെ രണ്ടു­വർഷം വേനൽക്കാ­ലത്ത്‌ നാലു ദിവ­സ­ത്തി­ലൊ­രി­ക്കൽ തൈ ഒന്നിന്‌ 45 ലിറ്റർ വീതം വെള്ളം നൽക­ണം. തൈകൾക്ക്‌ തണലും കൊടു­ക്ക­ണം.

D x T  സങ്കര ഇന­ത്തിന്റെ ഉത്പാ­ദനം

മാതൃ­വൃ­ക്ഷ­ങ്ങൾ തെര­ഞ്ഞെ­ടു­ക്കൽ

താഴെപ്പറ­യുന്ന ലക്ഷ­ണ­മുള്ള വൃക്ഷ­ങ്ങൾ തെര­ഞ്ഞെ­ടു­ക്കുക
1. തേങ്ങ­കൾ കോണു­ക­ളി­ല്ലാ­ത്ത­തും, മഞ്ഞ, ഓറ­ഞ്ച്‌, ചുവപ്പ്‌ എന്നീ നിറ­ങ്ങ­ളിൽ ഉണ്ടാ­കു­ന്ന­തു­മായ തെങ്ങു­കൾ
2. ആൺ­-­പെൺ പൂക്ക­ളു­ണ്ടാ­കുന്ന ദശ­കൾ ഒരേ സമ­യ­ത്താ­കു­ന്ന­വ.
3. ഒതു­ങ്ങിയ മണ്ടയും ഇല­വി­താ­ന­വു­മു­ള്ളവ
4. വണ്ണം കുറ­ഞ്ഞതും കട­ഭാഗം ഒതു­ങ്ങി­യതും ഓലപ്പാടു­കൾ ക്രമ­മായി അടു­ത്ത­ടു­ത്തു­ള്ള­തു­മായ തടി­യോ­ടു­കൂ­ടിയ തെങ്ങു­കൾ

സങ്ക­രണം

തിര­ഞ്ഞെ­ടുത്ത ഉയരം കൂടിയ മര­ങ്ങ­ളിൽ നിന്നുമുമ പൂമ്പൊടി ഉപ­യോ­ഗി­ക്കു­ക. സങ്കര ഇന­ങ്ങൾ സൃഷ്ടി­ക്കു­ന്നത്‌ നിയ­ന്ത്രിത പരാ­ഗണം വഴി­യാ­ണ്‌. ആദ്യം തന്നെ, ഉത്ത­മ­ല­ക്ഷ­ണ­ങ്ങ­ളോ­ടു­കൂ­ടിയ മാതൃ­വൃ­ക്ഷ­ത്തെ­യും, പിതൃ­വൃ­ക്ഷ­ത്തേയും തിര­ഞ്ഞെ­ടു­ക്കു­ക. മാതൃ­വൃ­ക്ഷ­ത്തിലെ ചൊട്ട­യി­ലുള്ള ആൺ പൂക്കൾ കാലേ­ക്കൂട്ടി നീക്കം ചെയ്ത ശേഷം പിതൃ­വൃ­ക്ഷ­ത്തിൽ നിന്നും ശേഖ­രിച്ച പൂമ്പൊടി മാതൃ­വൃ­ക്ഷ­ത്തിലെ പെൺപൂ­ക്ക­ളിൽ നിക്ഷേ­പി­ക്കുന്ന പ്രക്രി­യ­യാണ്‌ ന്യന്ത്രിത പരാ­ഗ­ണം.

പൂമ്പൊടി ശേഖ­രണം

1. പിതൃ­വ­യ­ക്ഷ­ത്തിൽ നിന്ന്‌ പാക­മായ ആൺപൂ­ക്കൾ ശേഖ­രി­ക്കുക
2. ഒരു ഉരു­ളൻ തടി­യു­പ­യോ­ഗിച്ച്‌ പൂക്കൾ അമർത്തി പൂമ്പൊ­ടിയെ പുറ­ത്തു­ചാ­ടി­ക്കു­ക.
3. പൂമ്പൊടി 40 സെൽഷ്യസ്‌ ഊഷ്മാ­വിൽ 24 മണി­ക്കൂർ ഉണ­ക്കുക
4. ഉണ­ക്കിയ പൂമ്പൊടി 0.2 മി.മീ അരിപ്പയിൽ ഇമി­ച്ചെ­ടു­ക്കു­ക.
5. പൂമ്പൊടി ഒരു ഡെസി­ക്കേ­റ്റ­റിൽ സൂക്ഷി­ക്കുക
പിതൃ­വൃ­ക്ഷ­ത്തിലെ ചൊട്ട വിടർന്ന്‌ 6 ദിവസം കഴിഞ്ഞും 8 ദിവ­സ­ത്തി­ന­കവും ആൺപൂ­ക്കൾ ശേഖ­രി­ക്ക­ണം. ചൊട്ട­യുടെ കട­ഭാ­ഗത്തു വെച്ച്‌ മുറി­ച്ച്‌, ആൺപൂ­ക്കൾ അടർത്തി­യെ­ടു­ക്കു­ക­യാണ്‌ വേണ്ട­ത്‌. വിപും

സീക­രണം

മാതൃ­വൃ­ക്ഷ­ത്തിലെ പൂങ്കു­ല­യിൽ നിന്ന്‌ ആൺപൂ­ക്കൾ നീക്കം ചെയ്യുന്ന പ്രക്രി­യ­യാണ്‌ വിപും സീക­ര­ണം. ഇതു­മൂലം സ്വപ­രാ­ഗ­ണ­ത്തി­നുള്ള സാദ്ധ്യ­ത­യി­ല്ലാ­താ­കു­ന്നു.

1. പൂങ്കു­ല­യുടെ ഏറ്റവും മുക­ളി­ലത്തെ പെൺ പൂവിൽ നിന്ന്‌ സുമാർ 7 സെ.മി മുക­ളിൽ വെച്ച്‌ ചൊട്ട നല്ല മൂർച്ച­യുള്ള കത്തി­കൊണ്ട്‌ മുറി­ച്ചു­മാ­റ്റു­ക.
2. പൂങ്കു­ല­യിൽ ബാക്കി നിൽക്കുന്ന ആൺപൂ­ക്കൾ അടർത്തി എടു­ക്കു­ക.
3. പൂങ്കുല വൃത്തി­യുള്ള ഒരു തുണി­സഞ്ചി കൊണ്ട്‌ മൂടു­ക.
ചൊട്ട പൊട്ടു­വാൻ സമ­യ­മാ­കു­മ്പോൾ അടി­ഭാഗം വീർത്തി­രി­ക്കും, മുക­ള­റ്റ­ത്തിന്റെ പ്രകൃത്യാ ഉള്ള നിറം മാറും, ചൊട്ട­യിൽ നെടു­നീ­ള­ത്തി­ലുള്ള പൊഴിക്ക്‌ വീതി­കൂ­ടും. ഈ പൊഴി­യി­ലൂ­ടെ­യാണ്‌ ചൊട്ട­പൊ­ട്ടു­ന്ന­ത്‌.

പരാ­ഗണം

1. നേരത്തെ സംഭ­രിച്ച്‌ സൂക്ഷി­ച്ചി­ട്ടുള്ള പൂമ്പൊ­ടി, ടാൽക്കം പൗഡ­റു­മായി 1:9 എന്ന അനു­പാ­ത­ത്തിൽ കൂട്ടി­ക­ലർത്തി നേർപ്പി­ക്കു­ക.
2. പെൺപൂ­ക്കൾ പൂമ്പൊടി സ്വീക­രി­ക്കു­വാൻ സമ­യ­മാ­വു­മ്പോൾ പൂമ്പൊടി ഒരു ബ്രഷ്‌ ഉപ­യോ­ഗിച്ച്‌ പരാ­ഗണം നട­ത്തുക
3. നിയ­ന്ത്രിത പരാണം വഴി ഉണ്ടാ­കുന്ന എല്ലാ തേങ്ങയും വിളഞ്ഞ്‌ പാക­മാ­കു­മ്പോൾ സംഭ­രിച്ച്‌ വക്കു­ക.

നാളി­കേര കൃഷി­യു­ടെ ഇട­ക്കാല സംര­ക്ഷണം

അടി­സ്ഥാന കൃഷി­പ്പ­ണി­കൾ

ഇട­ക്കാല സംര­ക്ഷണ പ്രവർത്ത­ന­ങ്ങൾ

വള­പ്ര­യോ­ഗവും ജല­സേ­ച­നവും കഴി­ഞ്ഞാൽ പ്രധാന്യം കൊടു­ക്കേണ്ട ഒന്നാണ്‌ കൃഷി­യി­ട­ത്തിലെ ഇട­ക്കാല സംര­ക്ഷണ പ്രവർത്ത­ന­ങ്ങൾ കള­നി­യ­ന്ത്രണം വഴി ഉത്പാ­ദനം വർദ്ധി­പ്പി­ക്കുക മാത്ര­മല്ല ചെയ്യു­ക. ധാതു ലവ­ണ­ങ്ങ­ളുടെയും ഈർപ്പ­ത്തി­ന്റേയും സംഭ­രണ ശേഷി നില­നിർത്തൽ അനു­ഗു­ണ­മായ ഒരു അവസ്ഥ മണ്ണി­ലു­ണ്ടാക്കും

ചെറു­തൈ­കൾക്കുള്ള ഇട­ക്കാല സംര­ക്ഷ­ണം.

ചെറു­തൈ­ക­ളുടെ കുഴി­ക­ളിൽ നിന്നും ഇട­ക്കി­ടക്ക്‌ കള­കൾ നീക്കം ചെയ്യ­ണം. തൈയുടെ കട­ക്കൽ നിന്നും മണ്ണ്‌ നീക്കം ചെയ്യ­ണം. തൈ വളർന്ന്‌ കാണ്ഡം കണ്ടു തുട­ങ്ങുന്നതിന­നു­സ­രിച്ച്‌ കുഴി­യുടെ വക്കിൽ നിന്നും മണ്ണി­ടിച്ച്‌ കുഴി മൂടി­കൊ­ടു­ക്ക­ണം.

വളർച്ച­യെ­ത്തിയവയുടെ ഇട­ക്കാല സംര­ക്ഷ­ണം.

കള­കൾ നീക്കം ചെയ്ത്‌ പുത­യായി ഉപ­യോ­ഗി­ക്ക­ണം. ഏതെ­ങ്കിലും ഉഴവൽ , കിള­ക്കൽ , പൊലി­കൂ­ട്ടൽ എന്നീ ഏതെ­ങ്കിലും രീതി­യിൽ മണ്ണി­ളക്കി കള­കൾ നീക്കം ചെയ്ത്‌ പുത­യി­ടു­ക. ചെമ്മണ്ണ്‌, മണൽ, നിറഞ്ഞ പഴി­മ­രാശി മണ്ണ്‌ എന്നിവയുള്ള കൃഷി­യി­ട­ങ്ങ­ളിൽ മെയ്‌ - ജൂൺ , സെപ്റ്റം­ബർ- ഒക്ടോ­ബർ എന്നി­ങ്ങനെ രണ്ടു പ്രാവശ്യം മണ്ണി­ളക്കി കൊടു­ക്കു­ക. മേൽമണ്ണ്‌ വലിച്ചു പോകുന്ന പ്രദേ­ശ­ങ്ങ­ളിൽ മണ്ണ്‌ കിളച്ച്‌ പൊലി­കൂട്ടി സെപ്റ്റം­ബർ നവം­ബർ, ഡിസം­ബർ മാസ­ത്തിൽ നിരത്തി കൊടു­ക്കു­ക. മഴ­ത്തു­ട­ങ്ങു­ന്ന­തിന്‌ മുൻപ്‌ തട­മെ­ടുത്ത്‌ മഴ കഴി­യു­മ്പോൾ മൂടു­ക. ജല­സം­ര­ക്ഷ­ണ­ത്തിന്‌ നല്ല മാർഗ്ഗ­മാ­ണി­ത്‌.

ജല­സേ­ചനം

ജലസേചന-ത്തിന്റെ പ്രധാന്യം

ജലസേചനത്തോട് നന്നായി പ്രതികരിക്കുന്ന ഒരു വിളയാണ് തെങ്ങ്. ജലസേചനമില്ലാ‍ത്ത തോട്ടങ്ങളെ അപേക്ഷിച്ച ജലസേചനമുള്ള തോട്ടങ്ങിൽ നിന്ന് ഇരട്ടിവിളവുലഭിക്കും. ഫലപ്രദമായ ജലസേചന മാർഗ്ഗങ്ങൾ അവലംബിക്കുന്നതു മൂലം തെങ്ങിൽ  തോപ്പിൽ വിളവു വർദ്ധിക്കും എന്നതിൽ സംശയമില്ല.

ജലസ്രോതസ്സുകളുടേയും ജലത്തിന്റേയും ലഭ്യതയനുസരിച്ച് തെങ്ങിൽ തോപ്പിൽ വ്യത്യസ്തങ്ങളായ ജലസേചന മാർഗ്ഗങ്ങൾ സ്വീകരിക്കും. ധാരളം ജല ലഭ്യതയുള്ള പ്രദേശങ്ങളിൽ നമ്മുക്ക് തടത്തിൽ നനക്കുന്നരീതിയുമായി മുന്നോട്ട് പോകാം. വാട്ടർ ടേബിൾ ഭൂമിനിരപ്പിൽ നിന്നും കുറേ താഴെയാണെങ്കിൽ ‘ഫറോ’ രീതിയാണ് അവലംബിക്കേണ്ടത്. ഡ്രിപ്പ് ഇറിഗേഷനാണ് മറ്റൊരു രീതി. ഈ രീതി അവലംബിക്കുന്നത് വഴി 80% ജലലാഭിക്കാനാവും

തെങ്ങിന് ആവശ്യമായ ജലത്തിന്റെ അളവ്

 

മണ്ണിന്റെ തരം

മണൽ ലോമ മണൽ ലോമ മണ്ണ്‌ കളി­മണ്ണ്‌
മണ്ണിലെ ഈർപ്പം (സെ.മീ/മീ) 8 12 17 21
തെങ്ങിനു ചുറ്റും 1.8­മീ­വ്യാ­സാർദ്ധ­ത്തിൽ എടു­ത്തി­ട്ടുള്ള തട­ത്തി­ലേ­ക്കാ­വ­ശ്യ­മായ വെള്ള­ത്തിന്റെ അളവ്‌ (ലി­റ്റ­റിൽ) 600 900 1300 1600

വേനൽ മാസങ്ങളിൽ തെങ്ങിന്റെ തടത്തിനുചുറ്റുതാഴെ കാണും വിധം നനക്കുക

 

മണ്ണിന്റെ തരം

മണൽ ലോമ മണൽ ലോമ മണ്ണ്‌ കളി­മണ്ണ്‌

നന­കൾ തമ്മി­ലുള്ള ഇട­വേള (ദി­വ­സം)

തൃശൂർ, പാല­ക്കാട്‌ ജില്ല­ക­ളിലെ വടക്കു കിഴ­ക്കൻ പ്രദേ­ശ­ങ്ങ­ളൊ­ഴികെ കേര­ള­ത്തി­ലെ­ല്ലാ­യി­ടത്തും 3-4 5 7-8 9
തൃശൂർ, പാല­ക്കാട്‌ ജില്ല­ക­ളിലെ വടക്കു കിഴ­ക്കൻ പ്രദേ­ശ­ങ്ങ­ളിൽ 2-3 `3-4 5-6 6-7

കുറിപ്പ്‌ : തീര­പ്ര­ഠ്വ­ശങ്ങ#​‍്ങ­ളിൽ കടൽ വെള്ളം ജല­സേ­ച­ന­ത്തി­നു­പ­യോ­ഗി­ക്കാം. ജല­സേ­ചനം നട­ത്തുന്ന തോട്ട­ങ്ങ­ളിൽ അതിനു വീഴ്ച വരു­ത്തു­ന്നത്‌ വിള­വിൽ കാര്യ­മായ കുറ­വു­ണ്ടാ­കു­ന്ന­തിനും തെങ്ങിന്റെ ആരോ­ഗ്യ­നില മോശ­മാ­കു­ന്ന­തിനും കാര­ണ­മാ­കും. അതി­നാൽ ഒരി­ക്കൽ ജല­സേ­ചനം ആരം­ഭി­ച്ചാൽ ചിട്ട­യായും സ്ഥിര­മായും അതു തുട­ര­ണം. മണൽ കലർന്ന പശി­മ­രാശി മണ്ണിൽ 1.5­മീ­റ്റർ വ്യാസാർദ്ധ­ത്തിൽ എടുത്ത തട­ത്തിൽ (15 ദിവസം ഇട­വി­ട്ട്‌) തെങ്ങൊ­ന്നിന്‌ 500 ലിറ്റർ വെള്ളം എന്ന തോതിൽ നന­യ്ക്കു­ന്ന­തായിരിക്കും ലാഭ­ക­രം. തൈകളും തൈത്തെ­ങ്ങു­കളും കടൽ വെള്ളം ഉപ­യോ­ഗിച്ച്‌ നന­യ്ക്ക­രു­ത്‌.

തെങ്ങിൻ തടത്തിലെ ജലസേചനം

തെങ്ങിന്റെ തടത്തിൽ തെങ്ങിനുചുറ്റും ഊർജ്ജ്വസ്വലമായ വേരുകൾ ഉള്ള,1.8 മീറ്റർ നനക്കുക. മണ്ണിൽ വെള്ളം പോകാൻ ചാലുകൾ കീറി ഓരോ തെങ്ങിൻ തടത്തേയും ചാലുകൊണ്ടു ബന്ധിപ്പിക്കുക. ചാലിൽ ഒഴുകി നീങ്ങുമ്പോഴും ബാഷ്പീകരണം വഴിയും ഒലിച്ചിറങ്ങുമ്പോഴും കുറേവെള്ളം നഷ്ടപെടാൻ ഇടയുണ്ട്. എന്നാലും പൈപ്പുകൾ ഉപയോഗിച്ച് തടത്തിൽ നനച്ച് ഈ നഷ്ടം പരിഹരിക്കാം. നാലു ദിവസത്തിലൊരിക്കൽ 200 ലിറ്റർവെള്ളം നിർദ്ദേശിക്കപ്പെടുന്നു.

സ്പ്രിംഗളർ ജലസേചനം

ഇടവിളയും മിശ്രവിളയും ഉള്ളിടത്ത് സ്പ്രിംഗളർ ജലസേചനമോ, പെർഫോ സ് പ്രേ ഉപയോഗിച്ചുള്ള ജലസേചനമോ ആണ് അഭികാമ്യം. ക്യഷിയിടം മുഴുവൻ നനഞ്ഞിരിക്കാൻ ഇതുപകരിക്കും. “ഓപ്പൺ പാൻ ഇവാപ്പറേഷന്റെ” 75% എങ്കിലും ജലം ലഭ്യമാവണം.

 

ഡ്രിപ്പ് ഇറിഗേഷൻ

ജലത്തിന്റെ ഉപയോഗം കാര്യക്ഷമായി ഉയർത്താനും ജലം, ഊർജ്ജം, കൂലിചെലവ്, എന്നിവ ലാഭിക്കാനും തെങ്ങുപോലുള്ള വിളക്ക് ഡ്രിപ്പ് ഇറിഗേഷൻ നല്ലതാണ്. തെങ്ങിന്റെ വിളവ് 30 ലിറ്റർ വെള്ളം തെങ്ങൊനിന്ന് ഒരു ദിവസം എന്നത് 600 ലിറ്റർ വെള്ളം തെങ്ങൊനിന്ന് 4 ദിവസത്തിലൊരിക്കൽ എന്നതും താരതമ്യം ചെയ്യാവുന്നതാണ് 67% ജലമാണ് ഡ്രിപ്പ് ഇറഗേഷൻ ലാഭം. സിപിസിആർ ഐയുടെ പഠനം ഡ്രിപ്പ് ഇറിഗേഷൻ ലാഭകരമെന്ന് കണ്ടെത്തിയിട്ടുണ്ട്.

വള­പ്ര­യോഗം

തെങ്ങിന് ശുപാർശ ചെയ്യപ്പെട്ട വളപ്രയോഗം

അളവ് കിഗ്രാം /തെങ്ങ് വർഷത്തിൽ

N

P2O5

K2O

1

പൊതു നിർദ്ദേശം
(a) ശരാശരി പരിപാലനം
(b) മെച്ചപ്പെട്ട പരിപാലനം

0.34
0.50
0.17
0.32
0.68
1.20
2

ആരോഗ്യം വീണ്ടെടുക്കാൻ

കളിമണ്ണ് (കുട്ടനാടു പോലെ)

0.25 0.35 0.90
3 ചെമ്മണ്ണ് (തെക്കൻ കേരളം) 0.68 0.23 0.90
4 സങ്കരയിനം ഉത്പാദനശേഷിക്കൂടിയതെങ്ങിന്
ജലസേചനം ഉള്ളതോപ്പിൽ
മഴയുള്ളപ്പോൾ
1.00
0.50
0.50
0.32
2.00
1.20
വള പ്രയോഗത്തിന്റെ സമയം, ഇടവേള, പ്രയോഗരീതി

മഴയുള്ളപ്പോൾ വളം രണ്ട് ഭാഗങ്ങളാക്കി മൂന്നിൽ ഒന്ന് തെക്കു പടിഞ്ഞാറൻ മഴ ലഭിക്കുമ്പോഴും (ഏപ്രിൽ- ജൂൺ) മൂന്നിൽ രണ്ട് സെപ്റ്റംബർ- ഒക് ടോബർ  മാസത്തിലും ചേർക്കുക.

ജലസേചനമുള്ള സമയത്ത് വളം മൂന്നോ നാലോ തുല്യഭാഗങ്ങളാക്കി ഏപ്രിൽ-മെയ്, ആഗസ്റ്റ്-സെപ്റ്റംബർ, ഡിസംബർ,ഫെബ്രുവരി-മാർച്ച് എന്നിങ്ങനെ ലഭ്യമാക്കുക. മഗ്നീഷ്യം സൾഫേറ്റ് ആഗസ്റ്റ് സെപ്റ്റംബർ മാസത്തിലും ജൈവ വളം ജൂൺ ജൂലായ് മാസത്തിലും ചേർക്കുക. വളർച്ചയെത്തിയ തെങ്ങിന് 1കിലോഗ്രാം ഡോളോമേറ്റ് അല്ലെങ്കിൽ 1കിലോഗ്രം കുമ്മായം വർഷത്തിൽ ചേർത്തുകൊടുക്കണം. ഒപ്പം 500 ഗ്രാം മഗ്നീഷ്യം സൾഫേറ്റും ആവശ്യമുണ്ട്.

2 മീറ്റർ ആരത്തിലും,10 സെമി ആഴത്തിലും തെങ്ങിന്റെ കടക്കുചുറ്റും വട്ടത്തിൽ തടമെടുത്ത് ജൈവവളവും രാസവളവും ചേർക്കുക. തെക്കു പടിഞ്ഞാറൻ മൺസൂൺ ആരംഭത്തിനു ശേഷമാണ് തടം എടുക്കേണ്ടത്. വേനൽക്കാലത്ത് ജലസേചനത്തോടൊപ്പം ഘട്ടംഘട്ടമായി വളം ചേർക്കണം.

 

വളം ചേർക്കേണ്ട രീതി
  • ജല­സേ­ചിത കൃഷി നട­ത്തുന്ന സ്ഥല­ങ്ങ­ളിൽ വള­ങ്ങൾ മൂന്നോ, നാലോ തവ­ണ­ക­ളായി ചേർക്കാ­വു­ന്ന­താ­ണ്‌.
  • താഴ്ന്ന പ്രദേ­ശ­ങ്ങ­ളിൽ ജല­നി­രപ്പ്‌ താഴു­മ്പോൾ ഒറ്റ തവ­ണ­യായോ സാഹ­ച­ര്യ­ത്തി­ന­നു­സ­രിച്ച്‌ രണ്ടു തവ­ണ­യായോ ചേർക്കു­ക.
  • മണൽ പ്രദേ­ശ­ങ്ങ­ളിലും, തീര­പ്ര­ദേ­ശ­ങ്ങ­ളിലും തൈ നട്ട്‌ ആദ്യത്തെ 3 വർഷം തെങ്ങൊ­ന്നിന്‌ 10 കി.­ഗ്രാമും പിന്നീട്‌ 15­-25 കി.­ഗ്രാമും വീതം പച്ചി­ല­വ­ളം, കന്നു­കാ­ലി­വളം, ചകി­രി­ച്ചോറ്‌ ഇവ­യി­ലേ­തെ­ങ്കിലും ഒന്ന്‌ ചേർക്കു­ന്നത്‌ വളർച്ച മെച്ച­പ്പെ­ടു­ത്തു­വാൻ സഹാ­യി­ക്കും.
  • മണ്ണിൽ ഭാവ­ഹ­ത്തിന്റെ അംശം 10 പി.­പി.­എം.ൽ കൂടു­ത­ലാ­ണെ­ങ്കിൽ ഭാവ­ഹ­വ­ള­ങ്ങൾ ഉപ­യോ­ഗി­ക്കു­ന്നത്‌ കുറച്ച്‌ വർഷ­ങ്ങ­ളി­ലേയ്ക്ക്‌ ഒഴി­വാ­ക്കാം.
  • ഓണാ­ട്ടു­കര പ്രദേ­ശത്തും മണൽ കലർന്ന മണ്ണുള്ള പ്രദേ­ശ­ങ്ങ­ളിലും കാറ്റു­വീഴ്ച രോഗ­ബാ­ധ­യുള്ള പ്രദേ­ശ­ങ്ങ­ളിൽ കൃഷി ചെയ്യുന്ന സങ്കര ഇന­ങ്ങൾക്കും ഒരു വർഷം തെങ്ങൊ­ന്നിന്‌ 500 ഗ്രാം മെഗ്നീഷ്യം സൾഫേറ്റ്‌, 500 ഗ്രാം പാക്യ­ജ­ന­കം, 300 ഗ്രാം ഭാവ­ഹം, 1000 ഗ്രാം പൊട്ടാഷ്‌ എന്നി­വയും ചേർത്തു കൊടു­ക്ക­ണം.
  • അത്യുൽപ്പാ­ദ­ന­ശേ­ഷി­യുള്ള ഇന­ങ്ങൾക്ക്‌ പൊതു­വായി നിർദ്ദേ­ശി­ച്ചി­ട്ടുള്ള എൻ.­പി.­കെ. അനു­പാതം വർഷ­ത്തിൽ 100­തേ­ങ്ങ­വരെ കിട്ടുന്ന തെങ്ങു­കൾക്കാ­ണ്‌. 100­-ൽ കൂടു­തൽ തേങ്ങ കിട്ടുന്ന തെങ്ങു­കൾക്ക്‌ അധികം കിട്ടുന്ന ഓരോ തേങ്ങയ്ക്കും എൻ.­പി.­കെ. 10:5: 15 ഗ്രാം എന്ന തോതിൽ അധികം നൽക­ണം.
  • വെട്ടു­കൽ മണ്ണിൽ ശുപാർശ ചെയ്തി­ട്ടുള്ള പൊട്ടാ­ഷിന്റെ 50% സോഡിയം ലവ­ണ­മായി നൽകി­യാലും മതി. ഇതി­നായി കറി­യുപ്പ്‌ ഉപ­യോ­ഗി­ക്കാം.

 

ഇട­വി­ള­കൾ

ഇട­വി­ളയും മിശ്ര­വി­ളയും

തെങ്ങു­ക­ളുടെ പ്രായം, നടീൽ അക­ലം, തെങ്ങിൻ തോപ്പിലെ തണ­ലിന്റെ അളവ്‌ എന്നിവ കണ­ക്കി­ലെ­ടുത്ത്‌ വേണം മിശ്ര­വി­ള­കൃഷി ക്രമീ­ക­രി­ക്കാൻ. പൊതുവെ 8 മുതൽ 25 വർഷം വരെ പ്രായ­മുള്ള തെങ്ങിൻ തോപ്പിൽ ഇട­വി­ള­കൃഷി വിജ­യി­ക്കി­ല്ല. എന്നാൽ നട്ട്‌ ആദ്യത്തെ മൂന്നു­നാലു വർഷം ഇട­വി­ള­കൾ കൃഷി­ചെ­യു­യാം. മര­ച്ചീനി , ഇഞ്ചി , മഞ്ഞൾ മുത­ലാ­യവ തണ­ലിൽ വള­രു­ന്ന­വയും ആഴ­ത്തി­ലുള്ള വേരു­പ­ട­ല­മി­ല്ലാ­ത്ത­വ­യു­മാ­യ­തു­കൊണ്ട്‌ 15­-25 വർഷം പ്രായ­മുള്ള തെങ്ങിൻ തോപ്പു­ക­ളിലും ഇവ കൃഷി ചെയ്യാം. ഇത്‌ കാര്യ­ക്ഷ­മ­മായ ഭൂവി­നി­യോ­ഗ­ത്തി­നും, സൂര്യ­പ്ര­കാ­ശ­വും, ജല­വും, മണ്ണിലെ പോഷ­കാം­ശവും പര­മാ­വധി ഉയോ­ഗ­പ്പെ­ടു­ത്തു­ന്ന­തിനും സഹാ­യി­ക്കു­ന്ന­തോ­ടൊപ്പം സാമ്പ­ത്തിക ഭദ്രത ഉറ­പ്പാ­ക്കു­കയും ചെയ്യും. കൂടു­തൽ നടീൽ അകലം ( അതാ­യത്‌ 7.6 മീറ്റ­റിലും കൂടു­തൽ) ഉള്ള തോട്ട­ങ്ങ­ളിൽ ഏതു പ്രായ­ത്തി­ലുള്ള തെങ്ങു­ക­ളാ­യാലും ഇട­വി­ള­കൃഷി സാദ്ധ്യ­മാ­ണ്‌. തെങ്ങിൻ തോപ്പി­ലേയ്ക്ക്‌ പറ്റിയ ഇട­വി­ള­കൾ ചുവടെ കൊടു­ത്തി­രി­ക്കു­ന്ന­വ­യാ­ണ്‌.

പറ്റിയ ഇട­വി­ള­കൾ

ധാന്യ­വർഗ്ഗ­ങ്ങൾ നെല്ല്‌, ചോളം
പഴ­വർഗ്ഗ­ങ്ങൾ നില­ക്ക­ട­ല, മുതി­ര, മാമ്പ­യർ
കിഴ­ങ്ങു­വർഗ്ഗ­ങ്ങൾ മര­ച്ചീനി , മധു­ര­ക്കി­ഴ­ങ്ങ്‌, ചേന, ചേമ്പ്‌
സുഗ­ന്ധ­ദ്ര­വ്യ­വി­ള­കൾ ഇഞ്ചി, മഞ്ഞൾ, മുള­ക്‌, കുരു­മു­ള­ക്‌, ജാതി, കറു­വ­പ­ട്ട, ഗ്രാമ്പു
ഫല­വർഗ്ഗ­വി­ള­ക­ലൾ വാഴ, കൈത­ച്ച­ക്ക, പപ്പാ­യ,(­കു­ട്ട­നാ­ടൻ പ്രദേ­ശ­ങ്ങ­ളി­ലേക്ക്‌ പാളയം കോട­നാണ്‌ യോജിച്ച വാഴ ഇനം. ഒരു കട­യിൽ മൂന്നു വാഴ­വരെ നില­നിർത്താം.
പാനീയ വിള­കൾ കൊക്കോ
തീറ്റ­പ്പു­ല്ലി­ന­ങ്ങൾ സങ്ക­ര­യിനം നേപ്പി­യർ, ഗിനി­പ്പുല്ല്‌

തെങ്ങിനും ഇട­വി­ള­കൾക്കും പ്രത്യേകം പ്രത്യേകം വളം നൽകേ­ണ്ടത്‌ അത്യാ­വ­ശ്യ­മാ­ണ്‌. നട്ട്‌ ഒരു വർഷം പ്രായ­മുള്ള തെങ്ങിൻ തൈകൾക്കി­ട­യിൽ രണ്ടു­മീ­റ്റർ അക­ല­ത്തിൽ 30 30 30 സെ.മീ അള­വിൽ എടു­ത്തി­ട്ടുള്ള കുഴി­ക­ളിൽ, ഇട­വി­ള­യായി ശീമ­ക്കൊന്നയുടെ കമ്പു­കൾ നടാം. നട്ട്‌ 5-6 വർഷ­ത്തി­നു­ള്ളിൽ പച്ചില വെട്ടാം.

പ്രധാന വിള­കൾ

തെങ്ങിൻ തോപ്പി­ലേക്ക്‌ പറ്റിയ ചില പ്രധാന വിള­കൾ
ദീർഘ­കാല വിള­കൾ - കൊക്കോ, ജാതി, കുരു­മു­ള­ക്‌, ഗ്രാമ്പു, ഇഞ്ചി­പ്പു­ല്ല്‌, കറു­വ­പ്പട്ട
ഹ്രസ്വ­കാ­ല­വി­ള­കൾ ( വാർഷിക വിള­കൾ)
എ) വിരിപ്പ്‌ ( ) ഒന്നാം വിള
നെല്ല്‌, ചോളം, നില­ക്ക­ട­ല, ഇഞ്ചി, മഞ്ഞൾ, മുള­ക്‌, ചേന, ചേമ്പ്‌, കട­ല, പച്ച­ക്ക­റി, മധു­ര­ക്കി­ഴ­ങ്ങ്‌, കപ്പ, വാഴ, കൈത­ച്ച­ക്ക, പപ്പാ­യ, തീറ്റ­പ്പു­ല്ലു­കൾ
ബി) മുണ്ട­കൻ ( ) (രണ്ടാം വിള)
എള്ള്‌, മുതി­ര, കട­ല, പച്ച­ക്ക­റി, മാമ്പ­യർ, മധു­ര­ക്കി­ഴ­ങ്ങ്‌, വാഴ

വരൾച്ചാ മാനേ­ജ്മെന്റ്‌

വരൾച്ചാ നിയ­ന്ത്രണ

തെങ്ങിന്റെ വളർച്ചയ്ക്കും ഉൽപ്പാ­ദ­ന­ത്തിനും ആവശ്യം വേണ്ട­തായ പോഷ­ക­മൂ­ല­ക­ങ്ങൾ മണ്ണിൽ നിന്നും വേരു­കൾക്ക്‌ വലി­ച്ചെ­ടു­ക്കാൻ സാധി­ക്ക­ണ­മെ­ങ്കിൽ മണ്ണിൽ ഈർപ്പ­മു­ണ്ടാ­യി­രി­ക്ക­ണം. ജലാം­ശ­ത്തിന്റെ പോരായ്മ വരൾച്ച മുര­ടി­ക്കു­ന്ന­തിനും ഓല­കൾ ഒടി­ഞ്ഞു­തൂ­ങ്ങു­ന്ന­തിനും, മച്ചിങ്ങ പൊഴി­യു­ന്ന­തിനും സർവ്വോ­പരി വിളവ്‌ കുറ­യു­ന്ന­തിനും കാര­ണ­മാ­കും. ഇതൊ­ഴി­വാ­ക്കു­ന്ന­തിന്‌ താഴെ പറ­യുന്ന രീതികൾ അനു­വർത്തി­ക്കാ­വു­ന്ന­താ­ണ്‌.

തൊണ്ട്‌ കുഴി­ച്ചി­ടുന്ന വിധം

ഈർപ്പം നില­നിർത്തു­ന്ന­തി­നായി പച്ച­യോ, ഉണ­ങ്ങി­യതോ ആയ ചകിരി തട­ങ്ങ­ളിൽ ഇട്ട്‌ മൂടു­ന്നത്‌ നല്ല­താ­ണ്‌. തെങ്ങിന്റെ ചുവ­ട്ടിൽ നിന്ന്‌ മൂന്ന്‌ മീറ്റർ അക­ല­ത്തിൽ വരി­കൾക്കി­ട­യിൽ ചാലു­കീ­റിയോ, ഓരോ തെങ്ങിന്റെ കടയ്ക്ക്‌ ചുറ്റും തടി­യിൽ നിന്നും 2 മീറ്റർ അക­ല­ത്തിൽ വട്ട­ത്തിൽ ചാലു­ക­ളെ­ടു­ത്തോ, അതിൽ ചകിരി നിര­ത്തിയ ശേഷം മണ്ണിട്ടു മൂടാം. ചകി­രി­യുടെ കുഴിഞ്ഞ ഉൾഭാഗം മുക­ളി­ലേയ്ക്ക്‌ വര­ത്ത­ക്ക­വി­ധ­ത്തി­ലാണ്‌ ചകിരി ചാലു­ക­ളിൽ അടു­ക്കേ­ണ്ട­ത്‌. ഇതിനു മുക­ളിൽ മണ്ണിട്ടു മൂട­ണം. ചകിരി അടു­ക്കു­ന്ന­തു­കൊ­ണ്ടുള്ള ഗുണം 5-7 വർഷ­ക്കാലം നില­നിൽക്കും. ചകി­രി­ക്കു­പ­കരം ചകി­രി­ച്ചോറ്‌ തെങ്ങൊ­ന്നിന്‌ 25 കി.ഗ്രാം എന്ന തോതിൽ ഓരോ വർഷവും തട­ത്തിൽ ഇട്ടു മൂടു­ന്നതും ഈർപ്പം സംര­ക്ഷി­ക്കാൻ ഉത­കും.

പുത­യി­ടൽ

മണ്ണിലെ നനവ്‌ നില­നിർത്തു­ന്ന­തിന്‌ ഫല­പ്ര­ദ­മായ മറ്റൊ­രു­പാ­ധി­യാണ്‌ പുത­യി­ടീൽ. തുലാ­വർഷം അവ­സാ­നി­ക്കുന്ന സമ­യത്ത്‌ (ഒ­ക്ടോ­ബർ - നവം­ബർ) തെങ്ങിൻ തട­ങ്ങ­ളിൽ പച്ചയോ ഉണ­ങ്ങി­യതോ ആയ ഇല­കൾ കൊണ്ടോ, തെങ്ങോ­ല­കൾ കൊണ്ടോ പുത­യി­ട­ണം. ഈർപ്പ സംര­ക്ഷ­ണ­ത്തോ­ടൊപ്പം മണ്ണിലെ ജൈവാംശം കൂട്ടു­ന്ന­തിനും പുത­യി­ടീൽ സഹാ­യി­ക്കും. വേനൽക്കാ­ലത്ത്‌ തെങ്ങിൻ തോപ്പിലെ മണ്ണി­ള­ക്ക­രു­ത്‌.

പച്ചി­ല­വ­ള­ച്ചെ­ടി­കളും ആവ­രണ വിള­കളും

തെങ്ങിൻ തോപ്പി­ലേയ്ക്ക്‌ പറ്റിയ പച്ചി­ല­വ­ള­ച്ചെ­ടി­കളും ആവ­ര­ണ­വി­ള­കളും ചുവടെ ചേർത്തി­രി­ക്കു­ന്നു.
എ) പച്ചി­ല­വ­ള­ച്ചെ­ടി­കൾ ചണ­മ്പ്‌, കൊഴി­ഞ്ഞിൽ, പ്യൂറേ­റിയ
ബി) ആവ­ര­ണ­വി­ള­കൾ കല­പ്പ­ഗോ­ണി­യം, മൈമോ­സ, സ്റ്റൈലോ­സാ­ന്തസ്‌
സി) തണ­ലിനും പച്ചി­ല­വ­ള­ത്തിനും ഉപ­യോ­ഗി­ക്കുന്ന കുറ്റി­ച്ചെടി വെള്ള­ക്കൊ­ഴി­ഞ്ഞിൽ

ആദ്യ­മ­ഴ­യോടെ, ഏപ്രിൽ­-­മേയ്‌ മാസ­ത്തിൽ പച്ചി­ല­വ­ള­ച്ചെ­ടി­ക­ളുടെ വിത്ത്‌ വിത­യ്ക്ക­ണം. ആഗസ്റ്റ്‌ -സെ­പ്റ്റം­ബ­റിൽ ഇവ മണ്ണിൽ ഉഴു­തു­ചേർക്കു­കയും ചെയ്യാം. ഇത്‌ മണ്ണിന്റെ ജല­സം­ഭ­ര­ണ­ശേ­ഷി­കൂ­ട്ടും. കല­പ്പ­ഗോ­ണിയം (നി­ല­പ്പ­യർ) പച്ചി­ല­വ­ള­മായോ ആവ­ര­ണ­വി­ള­യായോ കൃഷി ചെയ്യാം. തൈ നട്ട­തി­നു­ശേഷം വര­മ്പത്ത്‌ കൊഴി­ഞ്ഞിൽ വിത­ച്ചാൽ വേനൽക്കാ­ലത്ത്‌ തൈകൾക്ക്‌ തണൽ ലഭ്യ­മാ­കു­മെന്നതിനു പുറമേ വർഷ­ക്കാ­ലത്ത്‌ പച്ചി­ല­വ­ള­മായി മണ്ണിൽ ഉഴുതു ചേർക്കു­കയും ചെയ്യാം.

നാളി­കേര­ത്തിന്റെ വിള­വെ­ടുപ്പും സംഭ­ര­ണവും

 

 

നാളി­കേ­ര­ത്തിന്റെ വിള­വെ­ടുപ്പ്‌

വിള­വെ­ടുപ്പ്‌ സമയം നിർണ്ണ­യി­ക്കൽ

12 മാസത്തെ വളർച്ച­യുള്ള നാളി­കേ­ര­ങ്ങൾ വിത്തിനും കൊപ്രക്കും വേണ്ടി വിള­വെ­ടുക്കാം എന്നി­രു­ന്നാലും 7-8 മാസം പ്രായ­മാ­യവ വിള­വെ­ടുത്ത്‌ കരിക്ക്‌ ആയി ഉപ­യോ­ഗി­ക്കാം. ഉയരം കൂടിയ ഇന­ങ്ങ­ളിൽ വിള­വെ­ടുത്ത തേങ്ങ­കൾ രണ്ട്‌ മുതൽ മൂന്നു മാസം വരെ സൂക്ഷി­ച്ച­തിനു ശേഷം വേണം മുള­പ്പി­ക്കാൻ. എന്നാൽ കുറിയ ഇന­ങ്ങ­ളുടെ വിത്തു­കൾ വിള­വെ­ടുത്ത്‌ 10­മു­തൽ 15 ദിവ­സ­ങ്ങൾക്കുള്ളിൽ തന്നെ നടേ­ണ്ട­താ­ണ്‌.

വിള­വെ­ടുപ്പ്‌ ചക്രം

45 മുതൽ 60 ദിവസം വരെ ഇട­വിട്ട്‌ നാളി­കേരം വിള­വെ­ടു­ക്കാം. ഇത്‌ ചില­പ്പോൾ 90 ദിവസം വരെ ആകാ­വു­ന്ന­താ­ണ്‌. പ്രായോ­ഗി­കവും സാമ്പ­ത്തി­കവും ആയ കാര­ണ­ങ്ങ­ളാൽ അത്‌ 45 ദിവസം ആകു­ന്ന­താ­ണ്‌ നല്ല­ത്‌. ഈ കാല­യ­ളവ്‌ പിൻതു­ടർന്നാൽ രണ്ടോ മൂന്നോ കുല­കൾ ഒരു തെങ്ങിൽ നിന്നും ഓരോ തവ­ണയും വിള­വെ­ടു­ക്കാ­നാകും നല്ല കൊപ്രയും പര­മാ­വധി എണ്ണയും തരാ­വുന്ന നല്ല മൂത്ത നാളി­കേരം ലഭ്യ­മാ­ക്കാൻ വിള­വെ­ടു­പ്പിന്‌ ഈ കാല­യ­ളവ്‌ പിൻതു­ടർന്നാൽ മതി.

വിള­വെ­ടുപ്പ്‌ രീതി

ഓരോ രാജ്യത്തും ഓരോ രീതി­യി­ലാണ്‌ നാളി­കേ­ര­ത്തിന്റെ വിള­വെ­ടുപ്പ്‌ .ചില­പ്പോൾ ഓരോ പ്രദേ­ശ­ത്തിനും ഓരോ പ്രത്യേക രീതി നില­വി­ലു­ള്ള­തായി കാണാം. പസ­ഫിക്‌ രാജ്യ­ങ്ങ­ളിൽ നാളി­കേ­ര­ത്തിന്‌ പ്രത്യേകം വിള­വെ­ടുപ്പ്‌ രീതി­യൊ­ന്നു­മി­ല്ല. പഴുത്ത്‌ ഉണങ്ങി വീഴാൻ അനു­വ­ദി­ക്കു­കയും പ്രത്യേക ഇട­വേ­ള­ക­ളിൽ കർഷ­കർ പെറുക്കിയെടു­ക്കു­ക­യു­മാണ്‌ ചെയ്യു­ന്ന­ത്‌. 
സാധാ­രണ രണ്ടു രീതി­യാണ്‌ നാളി­കേ­ര­ത്തിന്റെ വിള­വെ­ടു­പ്പിന്‌ തുടർന്നു പോരു­ന്ന­ത്‌. കോണി­വച്ച്‌ കയ­റിയും മര­ത്തിൽ കയ­റിയും മൂന്നാ­മ­തൊരു രീതി തായ്‌ലണ്ട്‌, മലേ­ഷ്യ, ഇന്തോ­ന്യേഷ്യ എന്നി­വ­ട­ങ്ങ­ളിൽ നില­നിൽക്കു­ന്നു­ണ്ട്‌. പരി­ശീ­ലനം കിട്ടിയ കുര­ങ്ങു­കൾ മര­ത്തിൽ കയറി മൂത്ത നാളി­കേരം പറി­ക്കുന്ന രീതി­യാ­ണി­ത്‌.
സാമ്പ്രാ­ദാ­യിക തെങ്ങു­ക­യ­റ്റ­ക്കാർ ലഭ്യ­മ­ല്ലാത്ത ഇട­ങ്ങ­ളിൽ തെങ്ങു­ക­യ­റു­ന്ന­തി­നുള്ള ഉപ­ക­ര­ണം. ഉപ­യോ­ഗി­ക്കാം. ഇത്‌ കുറച്ചു കൂടി കാര്യ­ക്ഷ­മ­മാ­ണ്‌. ഈ ഉപ­ക­രണം ഉപ­യോ­ഗിച്ച്‌ 80 തെങ്ങു­കൾ ഒരു ദിവസം കയ­റാ­വു­ന്ന­താ­ണ്‌. ഇത്‌ ഉപ­യോ­ഗി­ക്കു­ന്നത്‌ കൊണ്ട്‌ മര­ത്തിൽ നിന്നും വീഴുമെ­ന്ന ഭീതി ഒഴി­വാ­ക്കാം. ഗവേ­ഷണ കേന്ദ്ര­ങ്ങ­ളിലും വിത്തുൽപാ­ദ­ന­മേ­ഖ­ല­യിലും ഈ ഉപ­ക­രണം സങ്ക­രണം നട­ത്താനും ഉപ­യോഗ പ്രദ­മാ­ണ്‌. മുളം കമ്പ്‌ ഉപ­യോ­ഗിച്ചും അല്ലാ­തെയും കാര്യ­ക്ഷ­മ­മായും സുര­ക്ഷി­ത­മായും തെങ്ങു­ക­യ­റുന്നതിന്‌ നല്ല പരി­ച­യവും പ്രാവ­ണ്യവും ആവ­ശ്യ­മാ­ണ്‌. രണ്ടിനും ഗുണ­ങ്ങളും ദോഷ­ങ്ങളും ഉണ്ട്‌. മുളം­കമ്പ്‌ ഉപ­യോ­ഗി­ക്കു­മ്പോൾ ജോലി വേഗ­ത്തിൽ തീർക്കാം എന്നു മാത്ര­മല്ല അധ്വാ­ന­ഭാ­രവും കുറ­യു­ന്നു. താര­ത­മ്യേന അപ­കട സാധ്യ­തയും കുറ­വാ­ണ്‌.

നേരിട്ട്‌ തെങ്ങു­ക­യ­റു­മ്പോൾ തെങ്ങിന്റെ മണ്ട നിരീ­ക്ഷി­ക്കു­കയും ആവ­ശ്യ­മു­ള്ള­പ്പോൾ വൃത്തി­യാ­ക്കു­കയും ചെയ്യാം. കീട രോഗ ആക്ര­മ­ണ­ങ്ങൾ എളു­പ്പ­ത്തിൽ കണ്ടെ­ത്താനും കഴി­യും. ചില സ്ഥല­ങ്ങ­ളിൽ തെങ്ങിൻ തടി­യിൽ വെട്ടി പടി­കൾ ഉണ്ടാ­ക്കു­ന്നത്‌ കണ്ടു വരു­ന്നു. ഇത്‌ തടി മര­പ്പ­ണിക്ക്‌ പറ്റാ­ത്ത­താ­ക്കുയും മുറി­പ്പാ­ടി­ലൂടെ കീട­രോ­ഗ­ങ്ങൾ പ്രവേ­ശി­ക്കാൻ ഇട­യാ­ക്കു­കയും ചെയ്യും.

പൊതി­ക്കലും  പൊളി­ക്കലും

തേങ്ങ­യുടെ സംഭ­രണം

വിള­വെ­ടു­പ്പിനെ തുടർന്ന്‌ നാളി­കേരം ശേഖ­രിച്ച്‌ ഉണക്കി പൊതി­ക്കുക (പൊ­ളി­ക്കു­ക) എന്ന ജോലി­യാണ്‌ ആദ്യം. മണ്ണിൽ ഈർപ്പം ഉണ്ടെ­ങ്കിൽ തേങ്ങ­കൾ മുള­ക്കാ­നി­ട­യു­ണ്ട്‌. അതു­കൊണ്ട്‌ അധി­ക­സ­മയം ഇങ്ങിനെ കിട­ക്കാൻ അനു­വ­ദി­ക്കാതെ ഉണ­ങ്ങിയ സ്ഥല­ത്തേക്ക്‌ മാറ്റണം. ഒരു മാസ­ത്തേക്ക്‌ പഴു­ക്കാ­നായി മണ്ണിൽ തന്നെ സൂക്ഷി­ക്ക­ണം. നല്ല­വണ്ണം വിളഞ്ഞ നാളി­കേ­ര­ത്തിൽ നിന്നു­മാ­ത്രമേ നല്ല ഗുണ­നി­ല­വാ­ര­മുള്ള കൊപ്ര ലഭിക്കൂ. വിള­യാത്ത നാളി­കേ­ര­ത്തിൽ നിന്നു ലഭി­ക്കുന്ന കൊപ്ര , റബ്ബർ പോലെ­യി­രി­ക്കും. 10­-11 മാസം വളർച്ച­യെ­ത്തിയ നാളി­കേരം വിള­വെ­ടുത്ത്‌ ഒരു മാസം കഴിഞ്ഞ്‌ പൊളി­ച്ചെ­ടു­ക്കു­ന്നത്‌ കൊപ്ര­യുടെ ഗുണം കൂട്ടും. പൊളി­ക്കു­ന്നത്‌ എളു­പ്പ­വുമാ­കും.

പൊതി­ക്കൽ

നാളി­കേരം ഒരി­ടത്തു നിന്നും മറ്റൊ­രി­ട­ത്തേക്ക്‌ കൊണ്ടു­പോ­കു­ന്ന­തിന്‌ മുൻപ്‌ പൊളി­ച്ചെ­ടു­ക്ക­ണം. ഇത്‌ മനു­ഷ്യ­സ്വാനം ആവ­ശ്യ­മുള്ള ജോലി­യാ­ണ്‌. അറ്റം പരന്നു കൂർത്ത ഒരു പാര) ഉപ­ക­രണം ലംബ­മായി നിർത്തി (അ­ടി­ഭാഗം മണ്ണിൽ ഉറ­പ്പി­ച്ച്‌) അതിൽ നാളി­കേരം കുത്തി തോൽ അടർത്തി മാറ്റുന്ന ഒരു പ്രക്രി­യ­യാ­ണിത്‌ തേങ്ങാ­തൊണ്ട്‌ കയർ വ്യവ­സായം ഉള്ളി­ടത്ത്‌ ചകിരി നാരെ­ടു­ക്കാൻ വിൽക്കാ­വു­ന്ന­താ­ണ്‌. അല്ല­ങ്കിൽ കൊപ്ര ഉണ­ക്കാനോ മറ്റാ­വ­ശ്യ­ത്തിന്‌ ഇന്ധ­ന­മായി ഉപ­യോ­ഗി­ക്കാം. തെങ്ങിൻ തട­ത്തിൽ പുത­യി­ടാനും ഇത്‌ ഉപ­യോ­ഗി­ക്കാം.

പൊട്ടി­ക്കൽ

പൊതി­ച്ചെ­ടുത്ത തേങ്ങ കട്ടി­യുള്ള അകം പാളി (ചി­ര­ട്ട) പൊട്ടിച്ച്‌ എടു­ക്കു­ക­യാ­ണി­വിടെ ചെയ്യു­ന്ന­ത്‌. ചിരട്ട കട്ടി­യു­ള്ളതും എന്നാൽ പൊട്ടു­ന്ന­തു­മാണ്‌ മൂർച്ചയുള്ള കത്തി ഉപ­യോ­ഗിച്ച്‌ രണ്ടായി പൊട്ടി­ച്ചാൽ കാമ്പ്‌ ചിര­ട്ട­യിൽ ഒട്ടി­പ്പി­ടി­ച്ചി­രി­ക്കും. വെട്ടിയ തേങ്ങ വെയി­ല­ത്തു­ണ­ക്കു­മ്പോൾ കാമ്പ്‌ ചിര­ട്ട­യിൽ നിന്നു വിട്ടു പോരു­ന്നു. ഇങ്ങിനെ വിടർത്തിയെടു­ക്കുന്ന കാമ്പു­ണ­ക്കി­യാണ്‌ കൊപ്ര­യാ­ക്കു­ന്ന­ത്‌.

സംഭ­രണം

രണ്ടാ­ഴ്ച­ത്തേക്ക്‌ സാധാ­രണ അന്ത­രീക്ഷ ഊഷ്മാ­വിൽ കൊപ്ര­ കേടു കൂടാ­തെ­യി­രി­ക്കും. വാണി­ജ്യാ­വ­ശ്യ­ത്തിന്‌ 12­ഡി­ഗ്രി­സെൽഷ്യസിൽ സൂക്ഷി­ച്ചാൽ മതി­യാകും പൊട്ടി­പോ­കാതെയിരി­ക്കാൻ ആവ­ശ്യ­മായ മുൻ കരു­ത­ലു­കൾ എടു­ക്കണം

കൊപ്ര സംസ്ക­രണം

നാളി­കേരം ഉണ­ക്കൽ

നാളി­കേ­ര­ത്തിന്റെ കാമ്പു­ണ­ക്കി­യാണ്‌ കൊപ്ര ഉണ്ടാ­ക്കു­ന്ന­ത്‌. കൊപ്ര വെളി­ച്ചെണ്ണ , തേങ്ങ­പി­ണ്ണാക്ക്‌ എന്നിവ നാളി­കേരം ഉത്പാ­ദി­പ്പി­ക്കുന്ന രാജ്യ­ങ്ങ­ളിലെ വിദേ­ശ­നാണ്യം നേടി­ത്ത­രുന്ന ഉത്പ­ന്ന­ങ്ങ­ളാ­ണ്‌.
കൊപ്ര­യു­ടേയും പിണ്ണാ­ക്കി­ന്റേയും ഗുണ­നി­ല­വാരം കാമ്പു­ണ­ക്കു­ന്ന­രീ­തിയെ ആശ്ര­യി­ച്ചാ­ണി­രി­ക്കു­ന്നത്‌. ശരി­യായി ഉണ­ങ്ങാത്ത കൊപ്ര­യിൽ ചില­തരം പൂപ്പൽ വള­രാ­നി­ട­യു­ണ്ട്‌. മഞ്ഞ കലർന്ന പച്ച­നി­റ­ത്തോ­ട​‍െ­യുള്ള അസ്പെർഗി­ല്ലസ്‌ ഫ്ളേവസ്‌ എന്ന പൂപ്പലും മറ്റു അഫ്ളോ­ടോ­ക്സിൻ പൂപ്പ­ലു­കളും മനു­ഷ്യർക്കും മൃഗ­ങ്ങൾക്കും ഒരു­പോലെ അപ­ക­ട­കാ­രി­ക­ളാ­ണ്‌. അതു­കൊ­ണ്ടു­തന്നെ എഫ്ളോ­ടോ­ക്സിൻ പൂപ്പ­ലു­ക­ളുടെ ബാധ­യേൽക്കാ­ത്ത­വിധം നാളി­കേര കാമ്പു­ണ­ക്കേ­ണ്ടത്‌ വളരെ അത്യാ­വ­ശ്യ­മാ­ണ്‌. നാളി­കേരം കൊപ്ര­യാ­ക്കുന്ന പ്രക്രി­യ­യിൽ അനേകം പ്രശ്ന­ങ്ങൾ ഉണ്ട്‌. സംസ്ക­രണ പ്രക്രിയ ശരി­യാ­യി­ല്ല­ങ്കിൽ വെളി­ച്ച­ണ്ണ­യുടെ ലഭ്യ­ത­കു­റ­യു­കയും എഫ്ലോ­ടോ­ക്സിൻ ബാധയും ഉണ്ടാ­വാം.
കൂടു­തൽ കൊപ്ര­യു­ത്പാ­ദ­നവും ചെറു­കിട ഉത്പാ­ദ­ക­രാണ്‌ നട­ത്തു­ന്ന­ത്‌. വെയി­ല­ത്തു­ണ­ക്കലും പുക­കൊ­ള്ളി­ക്ക­ലു­മാണ്‌ പ്രധാ­ന­മായും പിൻ തുട­രു­ന്നത്‌ അപൂർവ്വ­മായി ചൂടു­വായു ഉപ (വീമേശൃറൃ​‍്യലൃ) യോഗിച്ചും ഉണക്കി പോരു­ന്നു.

വിള­വെ­ടു­പ്പിനും കൊപ്ര വിപ­ണ­ന­ത്തിനും ഇട­യിൽ സംസ്ക­രണത്തിൽ അനേകം ഘട്ടങ്ങൾ ഉണ്ട്‌. ഇതിൽ ഈർപ്പ­ത്തിന്റെ അളവ്‌ 50% നിന്നും 6% ആയി കുറ­ക്കുന്ന പ്രക്രി­യ­യാണ്‌ ഉത്പാ­ദ­ന­ത്തിന്റെ മിക­വിനെ സാര­മായി ബാധി­ക്കു­ന്ന­ത്‌.
എഫ്ളോ­ടോ­ക്സിൻ ഇല്ലാത്ത കൊപ്ര ഉത്പാ­ദി­പ്പി­ക്കു­ന്ന­തിന്‌ താഴെ പറ­യുന്ന കാര്യ­ങ്ങൾ ശ്രദ്ധി­ക്ക­ണം.
1. പൂർണ്ണ­മായും വിളഞ്ഞ തേങ്ങ­കൾ മാത്രം (12മാസം) വിള­വെ­ടു­ക്കുക
2. പച്ച­തേങ്ങ പൂർണ്ണ­മായി ഒഴി­വാ­ക്കണം
3. പൊതി­ക്കാത്ത തേങ്ങ സംസ്ക­രി­ക്കുന്ന വ്യവ­സാ­യ­ശാ­ല­യിൽ നല്ല കൊപ്രക്കുള്ള മൂത്ത തേ­ങ്ങ­കൾ വേർത്തി­രിക്കും മൂക്കാത്ത തേങ്ങ­യിൽ നിന്നുള്ള ളീ​‍ൗഹ കൊപ്ര ഒരി­ക്കലും നല്ല കൊപ്ര­യു­മായി കലർത്ത­രു­ത്‌.
4. കൊപ്ര­ക്കായി തേങ്ങ പൊട്ടി­ക്കു­മ്പോൾ ഉടനെ ഉണ­ങ്ങി­തു­ട­ങ്ങാൻ അല്ല­ങ്കിൽ 4 മണി­ക്കൂ­റി­നു­ള്ളിൽ ഉണ­ങ്ങി­തു­ട­ങ്ങാ­നുള്ള സാഹ­ചര്യം ഉറപ്പു വരു­ത്തണം. ഇല്ല­ങ്കിൽ പൂപ്പൽ വള­രാ­നി­ട­യാ­കും.
5. പെട്ടെന്ന്‌ കാലാ­വസ്ഥ മാറു­കയും വെയി­ല­ത്തു­ണ­ങ്ങാ­നുള്ള സാഹ­ചര്യം തുട­രാ­ൻ ഇട­യു­ണ്ടെ­ങ്കിൽ പൂപ്പൽ ബാധ തട­യുന്ന വസ്തു­ക്കൾ നിർദ്ദേ­ശി­ക്ക­പ്പെ­ടു­ന്നു.
6. വെയി­ല­ത്തു­ണ­ക്കു­മ്പോൾ ആവ­ശ്യ­ത്തിന്‌ വൃത്തി ഉറ­പ്പു­വ­രു­ത്ത­ണം. കാമ്പിൽ മണ്ണോ മറ്റു മാലി­ന്യ­ങ്ങളോ കലാരാതി­രി­ക്കാൻ നേരിട്ട്‌ മണ്ണി­ലി­ടു­ന്ന­തി­നു­പ­കരം പ്ളാസ്റ്റിക്‌ ഷീറ്റു­കൾ വിരിച്ച്‌ തേങ്ങ ഉണ­ക്കണം
7. എളുപ്പം കൈകാര്യം ചെയ്യാ­വു­ന്നതു എടുത്തു മാറ്റാ­വു­ന്നതും ആയ പ്ളാസ്റ്റിക്‌ ഷീറ്റ്‌ മഴയും മഞ്ഞു കൊള്ളാ­തി­രി­ക്കാൻ ഉപ­യോ­ഗിക്കാം ഇങ്ങിനെ ചെയ്യു­മ്പോൾ വായു സഞ്ചാ­രവും ചൂടു ഏൽക്കാ­ത്ത­വിധം ആകാൻ ശ്രദ്ധി­ക്കു­ക.
8. നാലോ അഞ്ചോ ദിവ­സത്തെ നല്ല വെയി­ലു­കൊ­ണ്ടാൽ ഈർപ്പ­ത്തിന്റെ അളവ്‌ 6% ആയി­ത്തീ­രും.
9. പുക, മറ്റു ഉണക്ക്‌ ഉപ­ക­ര­ണ­ങ്ങൾ എന്നിവ ഉപ­യോ­ഗി­ക്കു­മ്പോൾ ആദ്യ 16 മണി­ക്കൂ­റു­ക­ളിൽ ഊഷ്മാവ്‌ 35 ഡിഗ്രി­സെൽഷ്യസ്‌ -50 ഡിഗ്രി­സെൽഷ്യസ്‌ വരെ ക്രമീ­ക­രി­ക്ക­ണം. തുടർന്ന്‌ ഈർപ്പ­ത്തിന്റെ അളവ്‌ 6% ആകു­ന്ന­തു­വരെ 50­ഡി­ഗ്രി­സെൽഷ്യസ്‌ ആയി നില­നിർത്ത­ണം. നാളി­കേരം പൊട്ടിച്ച 4 മണി­ക്കൂ­റി­നു­ള്ളിൽ തന്നെ ഉണ­ക്കൽ പ്രക്രിയ ആരം­ഭി­ക്കണം എന്ന­താണ്‌ സുപ്ര­ധാ­ന­കാര്യം ഇല്ല­ങ്കിൽ പൂപ്പൽ ബാധി­ക്കാൻ ഇട­യാ­വും.
10. കൊപ്ര­യെ­ടു­ന്നത്‌ ചൂണ്ടു വിര­ലിനും തള്ള വിര­ലിനും ഇട­യിൽ വച്ച­മർത്തി നോക്കു­മ്പോൾ കാമ്പിന്റെ വെളുത്ത ഭാഗം തള്ള­വി­ര­ലിൽ ഒട്ടു­ന്നി­ല്ല­ങ്കിൽ 6% ഈർപ്പ­മായി എന്ന്‌ കമ­ക്കാ­ക്കാം

ഉപകാര പ്രദമായ ലിങ്കുകൾ

വള­പ്ര­യോ­ഗം: ഒരു ഡയ­റ്റീ­ഷ്യൻ എന്നതുപോലെ വള­പ്ര­യോ­ഗ­ത്തിന്‌ ആവ­ശ്യ­മായ നിർദ്ദേ­ശ­ങ്ങൾ നൽകു­ന്നു. വളം എപ്പോൾ, ഏത­ള­വിൽ എങ്ങിനെ നൽകണം എന്ന്‌ പറ­യു­ന്നു.

വള­പ്ര­യോ­ഗം

മാനേജ്‌മെന്റ്‌ സഹായി:  നാളികേര കൃഷിയുടെ പരിചരണത്തില്‍ നേരിടുന്ന ചില പൊതു പ്രശ്നങ്ങളും അവയുടെ രൂക്ഷതയും മാസം തിരിച്ച്‌ ലഭ്യമാക്കുന്നു.

മാനേജ്‌മെന്റ്‌ സഹായി

ജലസേചന സഹായി: ജല പ്രയോ­ഗ­രീ­തി, സമ­യ­ക്ര­മം, അളവ്‌ എന്നിവ സംബ­ന്ധിച്ച്‌ വിവ­ര­ങ്ങൾ ഇവിടെ ലഭ്യ­മാ­കും. സേവനതിന്‌ താഴെ­യുള്ള കോള­ങ്ങൾ പൂരി­പ്പി്‌ക്കു­ക.

ജലസേചന സഹായി

പെസ്റ്റ്‌ ഡോക്ടര്‍: ചെടിയില്‍ പ്രകടമായ ലക്ഷണങ്ങള്‍ ഉപയോഗിച്ച്‌ കൃഷിയിടത്തിലെ രൊഗകീട ബാദകള്‍ തിരിച്ചറിയാന്‍ സഹായിക്കുന്നു.

പെസ്റ്റ്‌ ഡോക്ടര്‍

കടപ്പാട് : ഫാം എക്സ്റ്റെൻഷൻ മനെജേർ

അവസാനം പരിഷ്കരിച്ചത് : 5/26/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate